Tuesday, May 1, 2018

ധാർമ്മിക സദാചാര കാര്യങ്ങളെ ഉപദേശിക്കുവാനും, പ്രചരിപ്പിക്കുവാനും,' ധർമ്മശാസ്ത്ര പ്രകാരം 'സ്വയം പാലനം 100% നിർബ്ബന്ധമാണ്.'

*ഓം*

💓
*സത്യം പറയണം* എന്നതിൽ ആരംഭിക്കുന്ന, *'ധാർമ്മിക സദാചാര കാര്യങ്ങളെ ഉപദേശിക്കുവാനും, പ്രചരിപ്പിക്കുവാനും,' ധർമ്മശാസ്ത്ര പ്രകാരം 'സ്വയം പാലനം 100% നിർബ്ബന്ധമാണ്.'*

ആധുനിക കാലത്ത് വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവ വഴി സന്ദേശങ്ങളെ വളരെ വേഗത്തിലും ഏറ്റവും കുറഞ്ഞ ചിലവിലും കൈമാറാനുള്ള സൗകര്യമുണ്ട്. *ധർമ്മശാസ്ത്ര വിശകലനം* ചുവടെ ചേർക്കുന്നു :-

അറിയിപ്പുകളെയും, *ധാർമ്മിക സദാചാര ഉപദേശങ്ങളെയും തയ്യാറാക്കുന്നവരും, അതിന്നുപരിയായി 'പ്രചരിപ്പിക്കുന്നവരും', വിഷയത്തെ വിശകലനം ചെയ്യുവാനും, ശരിയെന്ന് ബോദ്ധ്യപ്പെടുന്നവയെ 'സ്വയം പാലിക്കുവാനും' സമ്പൂർണ്ണമായി ബാദ്ധ്യസ്ഥരാണ്.* എങ്ങനെയെന്നാൽ :

മണ്ണായ *ഭൂമിയിലെ* മൂലകങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട ശരീരത്തോടെയും, *ശരീരത്തിലൂടെ* ലഭ്യമാകുന്ന ബുദ്ധി ശക്തി ഉൾപ്പെടെയുള്ള ശക്തികളോടെയും, *ഭൂമിയിൽ* ലഭ്യമായ ആനന്ദങ്ങളോടെയും, *ഭൂമിയിൽ* ജീവിക്കുന്ന മനുഷ്യർ, *ഭൂമിയിലെ, ഭൗതിക-അസ്തിത്വം ഉള്ളതായ നല്ല കാര്യങ്ങളെ പ്രചരിപ്പിച്ച് പുണ്യം വർദ്ധിപ്പിക്കാനും,* 'മത-ജാതി-രാഷ്ട്രീയ- കാര്യങ്ങളെ പ്പോലെ ഭൗതിക-അസ്തിത്വം ഇല്ലാത്തതായ *അധമ കാര്യങ്ങളെ' പ്രചരിപ്പിച്ച് പാപവും, ശിക്ഷകളും വാരിക്കൂട്ടാതിരിക്കാനും,* ശ്രദ്ധിക്കണം. *സ്വന്തം അത്യാവശ്യമായി പാലിക്കേണ്ടത് 'സ്വത്വത്തോടും, ഭൂമിയോടുമുള്ള ബാദ്ധ്യതയാണ്.'*

ഭൗതിക ശാസ്ത്ര സാങ്കേതിക വികസനങ്ങൾക്ക് എന്ന പോലെ, *ധർമ്മ ശാസ്ത്ര കാര്യങ്ങൾക്കും,* 'പ്രത്യക്ഷ ദൈവാംശമായ ശരീരം' നൽകുന്ന *ബുദ്ധി ശക്തി ഉൾപ്പെടെയുള്ള ശക്തികളെ*  ഉപയോഗിക്കുവാൻ ബാദ്ധ്യസ്ഥരാണെന്ന് *സ്വയം വിശകലനം ചെയ്ത് ബോദ്ധ്യപ്പെടാൻ* കഴിയുന്നതാണ്.

💓
*ധാർമ്മിക സദാചാര ഉപദേശങ്ങൾ,* രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിൻ്റെ ഭാഗമാകയാൽ, *ദൈവം നേരിട്ട് ചുമതലപ്പെടുത്താതെ ദൈവ-കാര്യങ്ങളായ ധർമ്മ-നീതി ശാസ്ത്രങ്ങളിൽ തലയിട്ട്, അബദ്ധങ്ങളെ പ്രചരിപ്പിച്ചാൽ, ചെറുതും വലുതുമായ പാപങ്ങളും ശിക്ഷകളും ഉണ്ടാകുന്നതാണ്.*

💓
ദൈവത്തിന്റെ അനുഗ്രഹങ്ങളെയും
*ശാസ്ത്ര ജ്ഞാനത്തെയും,* പ്രത്യക്ഷമായി നേടുന്നവർ 'മനസ്സു കൊണ്ടോ, മനസ്സും ശരീരവും കൊണ്ടോ,' സത്യപ്രതിജ്ഞ ചെയ്ത്, *ധാർമ്മിക കാര്യങ്ങളെ സ്വയം പാലിച്ചു ജീവിക്കുമ്പോഴാണ്*
കുട്ടികൾ ഉൾപ്പെടെ മറ്റുള്ളവരെ ഗുണപാഠങ്ങളെ ഉപദേശിക്കാനുള്ള *യോഗ്യത നേടുന്നത്.* സൂചിത മഹാവേദഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

💓
ആശംസകൾ നേരുന്നത് അനേകർക്ക് മനോരോഗമായിട്ടുണ്ട്.
അറിയുന്നവർക്കും അറിയാത്തവർക്കും *ആശംസകൾ നേരുമ്പോൾ, നാളതുവരെ, ജന്മങ്ങൾ കൊണ്ട് ശേഖരിച്ചിട്ടുള്ള പുണ്യത്തിൻ്റെ ഓഹരിയെ സ്വീകർത്താവിന് കൈമാറ്റം ചെയ്യുവാൻ ദൈവത്തോട് ആവശ്യപ്പെടുകയാണു ചെയ്യുന്നതെന്നും,* മഹാനീതി ശാസ്ത്ര പ്രകാരം ദൈവം, കൂലി വാങ്ങാതെ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ, *ആശംസകൾ നേരുന്നവർക്ക് പുണ്യശോഷണം ഉണ്ടാകുന്നു എന്നും കൂടി അറിയണം.*

*ധർമ്മശാസ്ത്ര വിരുദ്ധമായ വാചകങ്ങളെയും പ്രവൃത്തികളെയും ശാസ്ത്ര പരമായി വിശകലനം ചെയ്യാതെ ശ്രേഷ്ഠങ്ങളായും* (മന്ത്രങ്ങളായും) മറ്റും പ്രചരിപ്പിച്ച് *ഊപ്പകളാവാൻ* മത്സരിക്കുന്നവർ *ശാസ്ത്ര നിയമങ്ങൾ പ്രകാരം നിർമ്മിച്ച ഫോണും വാഹനങ്ങളും മരുന്നുകളും കെട്ടിടങ്ങളും വീടുകളും വസ്ത്രങ്ങളും ആഭരണങ്ങളും ഭക്ഷണങ്ങളും കൂടി ഉപേക്ഷിക്കുവാനുള്ള സാമാന്യ മര്യാദ കാട്ടുകയാണ് ആദ്യം വേണ്ടത്.*

💓
സ്വയം പരിശോധിക്കാതെ, തെറ്റായ വാർത്തകളെ പ്രചരിപ്പിക്കുന്നവർക്ക് വലിയ പിഴയും ജയിൽവാസവും വിധിക്കുന്ന ചില ഭരണകൂടങ്ങളും ഭൂമിയിലുണ്ട്. *ഊട്ടുന്ന ജനങ്ങളെ കൊള്ളയടിക്കാൻ മാർഗ്ഗങ്ങളെ തേടുന്നവർക്ക് അറിഞ്ഞും അറിയാതെയും ജനങ്ങൾ തന്നെ വഴികാട്ടുന്നു !*

💓
*ദൈവ വിപ്ലവം* ഭൂമിയിലെങ്ങും ഉടൻ ആരംഭിക്കുന്നതോടെ, ജനങ്ങളെല്ലാം ശാസ്ത്ര പരമായ വിശ്വാസികളായി മാറുന്നതാണ്.

💓
*താൻ പാതി, ദൈവം പാതി* എന്നതിൽ *ദൈവത്തിന്റെ പൊന്നോമന കുഞ്ഞുങ്ങളായ ഭൂമിയിലെ സമസ്ത സൃഷ്ടികൾക്കും മഹാവാത്സല്ല്യത്തോടെ ദൈവം നൽകുന്ന പാതി നല്ലത് മാത്രമാണ്.*

💓
*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, മഹാദാസൻ.*
2018 മെയ് 1 ചൊവ്വാഴ്ച.

💓
Ref.മഹാവേദം :https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
OR  www.omsathyam.com/GodlyRevolution/MahaaVedam.pdf

& NationalSongEmblemFlagConstitutionCourtEtc.pdf  https://drive.google.com/file/d/10CEkm7pYjBB0BsgCybOnxI_Dg_TjP8zN/view?usp=drivesdk
💓