Tuesday, June 12, 2018

Continuation of Text published yesterday 12.06.2018 re Soul

💓
*ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡം* ശരീരത്തെ കുറിക്കുമ്പോൾ, പിണ്ഡം ഇല്ലാത്ത *പിണ്ഡരൂപം* അദൃശ്യ വാതക രൂപമായ ജീവാത്മാവിനെ കുറിക്കുന്നു. ജീവിയുടെ ശരീരത്തിന്റെ *'പിണ്ഡരൂപം ഉള്ളതും പിണ്ഡം ഇല്ലാത്തതും ജീവാത്മാവുമായ' അദൃശ്യ-വാതകത്തിന്* വസ്ത്രങ്ങളുടെ *നിറങ്ങളെയും മറ്റും സ്വീകരിക്കാൻ വ്യവസ്ഥാപിതമായോ അല്ലാതെയോ കഴിഞ്ഞാൽ, പ്രസ്തുത ജീവാത്മാവിനെ ഭാഗികമായ-ശരീര രൂപത്തിൽ കാണാൻ കഴിയും എന്നു കൂടിയാണ് അതിന്റെ അർത്ഥം.* അനേകർ ആത്മാക്കളെ കണ്ടു എന്നും കാണാൻ കഴിയും എന്നും അവകാശപ്പെടാനും പ്രസ്താവിക്കാനുമുള്ള മുഖ്യ കാരണം അതാണ്.

സൂക്ഷ്മവും ജീവാത്മാവുമായ ബീജത്തെ വഹിക്കുന്ന ദ്രാവകമായ ശുക്ലത്തിന് നിറവും മണവും രുചിയും പിണ്ഡവും, ഉണ്ട്. സമാനവുമാണ്. എന്നാൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്ക് ശുക്ലത്തിൽ നിന്നും വ്യത്യസ്തമായ ശരീര-ഗന്ധവും, ശബ്ദവും ഉണ്ടായിരിക്കുന്നതിനെ വിശകലനം ചെയ്താൽ മഹാനീതിശാസ്ത്ര പരമായി (ദൈവത്തിന്റെ) പ്രപഞ്ച സൃഷ്ടി കാര്യങ്ങളെ *ശിവ-സുന്ദരമാക്കാനായിട്ട് ശരീരം വേറിട്ട നിറം, മണം, രുചി, സാന്ദ്രത, ശബ്ദം എന്നിവയെ സ്വയം വഹിക്കുന്നതായി* മനസ്സിലാക്കാൻ കഴിയും. ദൈവത്തിന്റെ മഹാഖര രൂപമായ ഭൂമിയിലെ *വ്യത്യസ്ത ഗുണങ്ങൾ ഉള്ളതായ മൂലകങ്ങൾ* കൊണ്ടാണ് ശരീരത്തിലെ കോശങ്ങൾ മൂലശരീരമായ അണ്ഡം വികസിച്ച് സ്വയം ഉണ്ടാകുന്നത് എന്നതിൽ നിന്ന് *ഒരേ തരം ജീവിക്ക് അടിസ്ഥാന പരമായി ഒരേതരം മണം, രുചി, സാന്ദ്രത, ശബ്ദം എന്നിവ രൂപപ്പെടുന്നതിന്റെ കാരണം വെളിപ്പെടുന്നു.*

മനുഷ്യൻ ഉൾപ്പെടെയുള്ള ഓരോ ജീവിയുടെയും *ദൈവാംശമായ ശരീരത്തിൽ* ശരീരം സ്വയം സൃഷ്ടിക്കുന്ന മേല്പടി മണം, രുചി, സാന്ദ്രത, ശബ്ദം എന്നിവയോട് ജീവാത്മാവിൻ്റെ  ജന്മഗുണങ്ങളിലെ വേറിട്ട നിറം, മണം, സൗന്ദര്യം, മുഖഛായ തുടങ്ങിയവ ചേരുമ്പോൾ പൊതുവായ വേർതിരിവിനൊപ്പം ഓരോ ജീവിക്കും/വ്യക്തിക്കും തനിപ്പെട്ട നിറവും ഗന്ധവും സൗന്ദര്യവും മറ്റും ഉണ്ടാകുന്നതാണ്. മനുഷ്യരിലെ *സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിറങ്ങളും ഗന്ധങ്ങളും സൗന്ദര്യവും മുഖഛായയും ഒക്കെ ഉണ്ടാകുന്നതിൻ്റെ രഹസ്യം അതാണ്.*

💓
*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയുടെ മഹാദാസനും* മഹാദേവനുമായ *പരമശിവൻ.*

2018 ജൂൺ 13 ബുധനാഴ്ച.
💓

പുരുഷബീജത്തെ ജീവാത്മാവും, സ്ത്രീബീജമായ അണ്ഡത്തെ മൂലശരീരവും* ആയി ആവിഷ്ക്കരിച്ചു കൊണ്ട്, അവയെ ചേർത്ത് കുഞ്ഞുങ്ങളായ മനുഷ്യരെയും മറ്റുള്ള ജീവികളെയും ഏകദൈവമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യമഹാദേവി* പ്രകടമായും മഹാശാസ്ത്ര പരമായും *രണ്ടാം ഘട്ടത്തിൽ* സൃഷ്ടിക്കുന്നതിനെ *ഓം, മത്സ്യാവതാരം, മഹാദർശനം* തുടങ്ങിയവ പ്രകാരം വിശദീകരിക്കുന്ന *മഹാശാസ്ത്ര നിയമങ്ങളുടെ 'കരട്' രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നു.

*ഓം*

💓
*പുരുഷബീജത്തെ ജീവാത്മാവും, സ്ത്രീബീജമായ അണ്ഡത്തെ മൂലശരീരവും* ആയി ആവിഷ്ക്കരിച്ചു കൊണ്ട്, അവയെ ചേർത്ത് കുഞ്ഞുങ്ങളായ മനുഷ്യരെയും മറ്റുള്ള ജീവികളെയും ഏകദൈവമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യമഹാദേവി* പ്രകടമായും മഹാശാസ്ത്ര പരമായും *രണ്ടാം ഘട്ടത്തിൽ* സൃഷ്ടിക്കുന്നതിനെ *ഓം, മത്സ്യാവതാരം, മഹാദർശനം* തുടങ്ങിയവ പ്രകാരം വിശദീകരിക്കുന്ന *മഹാശാസ്ത്ര നിയമങ്ങളെ* ഉടൻ ഭൂമിയിലെങ്ങും ആരംഭിക്കുന്ന *ദൈവ വിപ്ലവത്തിനു* മുന്നോടിയായി *ഏതാനും ദിവസങ്ങൾക്കകം* പ്രസിദ്ധീകരിക്കുന്നതാണ്.
💓

*കരട് രേഖയുടെ* ഏതാനും തുണ്ടുകൾ ചുവടെ ചേർക്കുന്നു :-

💓 💓 💓
*സൃഷ്ടി സ്ഥിതി സംഹാര കർത്താവായ ദൈവം പൊന്നോമന കുഞ്ഞുങ്ങളായി ജീവാത്മാക്കളെ / ജീവികളെ / മനുഷ്യരെ സൃഷ്ടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നു.*
...
ജീവിയിൽ 'ഭ്രൂണം' വളർന്നാണ് കുഞ്ഞ്, കുട്ടി, യുവതി/യുവാവ്, വൃദ്ധ/വൃദ്ധൻ എന്നിങ്ങനെ മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളും രൂപം പ്രാപിക്കുന്നത് എന്നതിനെ വിശകലനം ചെയ്യുമ്പോൾ, 'ഭ്രൂണം' ആണ് ജീവിയുടെ ആരംഭം എന്നതും, ഭ്രൂണം ഉണ്ടാകുന്നത് ജീവിയുടെ രണ്ടു ഘടകങ്ങളായ ആത്മാവും ശരീരവും ചേർന്നാണെന്നതും വ്യക്തമാണ്. മനുഷ്യൻ ഉൾപ്പെടെ ഓരോ ജീവിക്കും സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഉണ്ടെങ്കിലും, രണ്ടിലും ജീവാത്മാവും ശരീരവും തന്നെയാണുള്ളത്.
പുരുഷനിലും സ്ത്രീയിലും വ്യത്യസ്ത ഗുണങ്ങളോടെയുള്ള ബീജവും, അണ്ഡവും ചേർന്ന് ഭ്രൂണം ഉണ്ടാകുന്നതിനെ ജീവാത്മാവും ശരീരവും മഹാ-ലയിച്ച് ജീവി ഉണ്ടാകുന്നതായിട്ട് ലളിതമായി മനസ്സിലാക്കാൻ കഴിയുന്നതാണ്. ഒരു ജീവിക്ക് ഒരു ശരീരം മാത്രമാണുള്ളത് എന്നതിനെ, സ്ത്രീകളിൽ ഒരു അണ്ഡം മാത്രമാണ് സാധാരണമായി ഒരു തവണ ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതുമായി ബന്ധിപ്പിക്കുമ്പോൾ സ്ത്രീകളിൽ ഉല്പാദിപ്പിക്കപ്പെടുന്ന അണ്ഡം ജീവിയുടെ മൂല-ശരീരമാണെന്ന് കണക്കാക്കാൻ കഴിയും. പുരുഷനിലെ ബീജം ജീവാത്മാവാണെന്ന സൂചനയും അതോടെ ലഭിക്കുന്നു...
...

💓
മാതാപിതാക്കളുടെ സ്വത്വമായ ജീവാത്മാക്കൾക്ക് 'സ്ത്രീയോ പുരുഷനോ ആയ കുഞ്ഞായ പുതിയ മനുഷ്യന്റെ' സൃഷ്ടിക്ക് കാരണമായ 'ബീജം എന്ന ജീവാത്മാവിനെയും അണ്ഡം എന്ന മൂല-ശരീരത്തെയും' സൃഷ്ടിക്കുന്നതിൽ, പങ്കില്ലെന്നും മാതാപിതാക്കളിലെ ശരീരത്തിനാണ് പങ്കെന്നും, ദൈവാംശം മാത്രമായ അവരിലെ ശരീരം സ്വയം നിർവ്വഹിക്കുകയാണെന്നും മുമ്പ് വിശദീകരിച്ചതാണ്. ഭ്രൂണത്തിന്റെ സ്ത്രീപുരുഷ-ലിംഗവ്യത്യാസത്തെ നിശ്ചയിക്കുന്നതിലും മാതാപിതാക്കളായ ജീവാത്മാക്കൾക്കു പങ്കില്ല...
💓
... *ലളിതമായി തെളിയിക്കാൻ കഴിയും.* ..

*ശരീരത്തിൽ മഹാലയിച്ചിരിക്കുന്ന ജീവാത്മാവിനു ജീവിക്കാൻ സാധിക്കുന്നത് ശരീരത്തിന്റെ ഘടകങ്ങളായ തലച്ചോർ, നാഡീവ്യൂഹം, രക്തം, ഹൃദയം, ശ്വാസകോശം, കരൾ, ആമാശയം, കുടൽ, കിഡ്നി, അസ്ഥികൾ, തുടങ്ങിയ നൂറുകണക്കിന് അവയവങ്ങളുടെയും, അനന്ത-കോടി കോശങ്ങളുടെയും, കൂടാതെ ശരീരം കൂടിയായ ദൈവത്തിന്റെ ദ്രാവക-വാതക രൂപങ്ങളായ ജലം, ഓക്സിജൻ എന്നിവയുടെയും സ്വന്തമായ പ്രവർത്തനങ്ങളെ ആശ്രയിച്ചാണ്.* എന്നാൽ *ജീവാത്മാവ് ബന്ധപ്പെട്ടിരിക്കുന്നത് സ്വന്തം ജന്മഗുണങ്ങളുമായും ആനന്ദഘടകങ്ങളുമായാണ്.*

ശരീരത്തിൽ മഹാലയിച്ചിരിക്കുന്ന *ജീവാത്മാവ് സ്വയം അറിയുന്നത് ശരീരം നൽകുന്ന സ്ത്രീപുരുഷ ലിംഗം, മുഖഛായ, നിറം, സൗന്ദര്യം, ബുദ്ധി ശക്തി, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനന സ്ഥലം, തുടങ്ങിയ ജന്മഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്; ശരീരത്തിന്റെ അവയവ പ്രവർത്തനങ്ങളിൽ അല്ല.*

💓 💓
*'ജന്മഗുണങ്ങളായും, ശരീരം നൽകുന്ന ഇന്ദ്രിയ-ആനന്ദങ്ങളെ സ്വീകരിക്കുന്ന ഘടകങ്ങളായും, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും ശരീരത്തിൽ ജീവാത്മാവ് മഹാലയിച്ചിരിക്കുന്നു* എന്ന് തിരിച്ചറിയണം. മഹാശക്തിയായ ദൈവത്തിനു മാത്രം മഹത്വം.

അതായത് ദൈവാംശമായ ശരീരത്തിന്റെ ഭൗതിക-അസ്തിത്വവും പ്രവർത്തനങ്ങളും ജീവാത്മാവിനു നൽകുന്ന ആനന്ദ ഘടകങ്ങളും, ജന്മഗുണങ്ങളുമായിട്ട് ജീവാത്മാവ് രൂപാന്തരപ്പെട്ടിരിക്കുകയാണ്. എല്ലാ ജീവികളുടെയും ശരീരത്തിലും അങ്ങനെതന്നെയാണ്.
💓 💓

ശരീരത്തിലെ കോശങ്ങളിൽ ഗുണങ്ങളും ദോഷങ്ങളുമായ എല്ലാ ആനന്ദങ്ങളെയും നൽകാനുള്ള ദൈവാംശ-ഘടകങ്ങൾ ഉണ്ട്; അവയെ സ്വീകരിക്കാനുള്ള ജീവാത്മാവിൻ്റെ ഘടകങ്ങൾ ഉണ്ട്; *നേടിയിട്ടുള്ള ജന്മഗുണങ്ങളായിട്ട് ജീവാത്മാവ് തന്നെ ഉണ്ട്.*

💓
സ്രഷ്ടാവ് കൂടിയായ ശരീരം ആനന്ദത്തെ കൊടുക്കുന്നതും, സൃഷ്ടിയായ ജീവാത്മാവ് മാത്രം ആനന്ദിക്കുന്നതും മനസ്സിലാക്കാൻ *'ദൈവാംശമായ ശരീരം'* അനുവദിച്ചിട്ടുള്ളതു കൊണ്ട് മാത്രം 'മനുഷ്യൻ്റെ സ്വത്വമായ ജീവാത്മാവ്, സ്ത്രീ ആയാലും പുരുഷൻ ആയാലും' സ്വയംഭോഗം ചെയ്യുന്നതിനെ ഉദാഹരണമായി എടുക്കാവുന്നതാണ്. *'ദൈവാംശമായ ശരീരം' കാമ-ആനന്ദത്തെ, 'മനുഷ്യന്റെ സ്വത്വമായ ജീവാത്മാവ് എന്ന വ്യക്തിക്ക് ' നൽകുന്നു. ആനന്ദം അനുഭവിക്കുന്നുത് ജീവാത്മാവ് മാത്രമാണ്. ആനന്ദത്തെ കൊടുക്കുന്നത് ശരീരം മാത്രവുമാണ്.* (സ്വയം ഭോഗം ഉൾപ്പെടെ *ഏതൊരു കാര്യവും ധർമ്മശാസ്ത്ര പ്രകാരം മാത്രമേ പാടുള്ളൂ* എന്നും അറിയുക. സൂചിത മഹാവേദ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.).

അനന്തമായ ഫലവർഗ്ഗങ്ങളെയും, പുഷ്പങ്ങളെയും, മാംസം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളെയും, സ്ത്രീ പുരുഷ ശരീരങ്ങളോടുള്ള വാത്സല്ല്യം, സ്നേഹം, പ്രേമം, കാമം തുടങ്ങിയ ഇഷ്ടങ്ങളെയും മേൽ വിവരിച്ച വസ്തുതകളെ അടിസ്ഥാന പ്പെടുത്തി തരംതിരിക്കുമ്പോൾ ശരീരത്തിൽ ജീവാത്മാവ് ലയിച്ചിരിക്കുന്നത് സുവ്യക്തമാകുന്നതാണ്.

സ്ത്രീപുരുഷ ലിംഗ വ്യത്യാസം, മുഖഛായ, നിറം, സൗന്ദര്യം, ബുദ്ധി ശക്തി, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനന സ്ഥലം, തുടങ്ങിയവ ജന്മഗുണങ്ങൾ ആണെന്നും, ജീവാത്മാവിനെ പ്രതിനിധീകരിച്ച് ശരീരത്തിലെ കോശങ്ങളിൽ ഭൗതികമായ അസ്തിത്വത്തോടെ പ്രകടമായിരിക്കുന്നു എന്നതിനെ വിശകലനം ചെയ്താൽ, സ്ത്രീയോ പുരുഷനോ ആയ വ്യക്തിയുടെ നിറം, സൗന്ദര്യം, ഗന്ധം, സുശീലത്വം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സ്വത്വമായ ജീവാത്മാക്കൾ അന്യോന്യം വാത്സല്യം, സ്നേഹം, പ്രേമം, കാമം, തുടങ്ങിയവ പ്രകടിപ്പിക്കുന്നത് ജീവാത്മാക്കളോടു തന്നെയാണ് എന്നും ദൈവാംശമായ ശരീരത്തോട് അല്ലെന്നും സുവ്യക്തമാണ്.
വ്യക്തിയുടെ നിറം, സൗന്ദര്യം, ഗന്ധം, സുശീലത്വം തുടങ്ങിയവ ജീനുകൾ എന്ന പേരിലും മറ്റും അതിസൂക്ഷ്മ ഘടകങ്ങളായി സ്ത്രീ-പുരുഷ ബീജങ്ങളിൽ അടങ്ങിയിട്ടുള്ളതിന് സന്താനങ്ങളുടെ രൂപം, മുഖഛായ, നിറം, തുടങ്ങിയവ സാക്ഷ്യമാണ്. അതേസമയം പുരുഷ ബീജം മാത്രമാണ് ജീവാത്മാവ് എന്നിരിക്കെ മാതാവിന്റെ രൂപം, നിറം, മുഖഛായ തുടങ്ങിയവയും സന്താനങ്ങളിൽ പ്രകടമാവുന്നതിന് വിശദീകരണം ആവശ്യമാണ്. സ്ത്രീയും പുരുഷനും മനുഷ്യൻ എന്ന ജീവിയുടെ 2 ഭാഗങ്ങളായിരിക്കെയും, കുഞ്ഞുങ്ങളെ പ്രസവിപ്പിക്കുന്നത് സ്ത്രീകളിലൂടെ മാത്രമായിരിക്കെയും ചെയ്യുമ്പോൾ സന്താനങ്ങളുടെ നിറം, മുഖഛായ തുടങ്ങിയവയിൽ *സ്ത്രീകൾക്ക് സ്ഥാനം വേണ്ടേ* എന്ന് സ്വയം ചോദിക്കുക.
തീർച്ചയായും മാതാക്കളായ സ്ത്രീകൾക്കും സ്ഥാനം ഉണ്ടാവണം. *ജീവാത്മാവായ ബീജത്തിന് ബാധകമായ ജന്മഗുണങ്ങളെ മഹാനീതിശാസ്ത്രപരമായി ത്തന്നെ ഭ്രൂണത്തിന്റെ മേൽ നടപ്പാക്കാനും പുനഃക്രമീകരിക്കാനും, ഭ്രൂണത്തിലെ സ്ത്രീബീജമായ അണ്ഡത്തിന് സ്വാതന്ത്ര്യവും അവകാശവും അധികാരവും ഉണ്ടെന്നതിനെ ശരിവെക്കുകയേ വേണ്ടൂ.*
'ഭക്ഷണ സാധനങ്ങൾ' അഥവാ 'ഭക്ഷണ-ആനന്ദത്തെ നൽകുന്നവ' അഥവാ 'മുഖ്യമായും മാംസം' എന്ന സമീപനം ശരീരത്തോട് ഇല്ലാത്തപ്പോൾ, ജീവാത്മാവിന് ശരീരത്തിലെ ബാഹ്യ കോശങ്ങളുമായിട്ടാണ് കൂടുതൽ ബന്ധമുണ്ടാകുന്നത്. *ചർമ്മത്തിന് പ്രത്യേക പ്രാധാന്യം ഉണ്ടാകുന്നു. ശരീരത്തിൽ മുഴുവൻ ജീവാത്മാവ് വ്യാപരിക്കുന്നുണ്ടെന്നും തെളിയുന്നു.* വിരൽ, കൈയ്യ്, കാല് തുടങ്ങിയ അവയവങ്ങൾ നഷ്ടപ്പെടുമ്പോൾ ജീവാത്മാവിന് മനോഭാവം കൊണ്ട് പൂർണ്ണത ലഭിക്കുന്നതിനെ കണക്കാക്കിയാൽ, ജീവാത്മാവിന് 'ഖരമായ ശരീരം' ഇല്ലായെന്നും *'ഖരമായ ശരീരത്തിലൂടെ' വ്യാപരിക്കുക മാത്രമാണ് ചെയ്യുന്നത്* എന്നും സുവ്യക്തമാകുന്നുണ്ട്. ബീജമായി ഭ്രൂണത്തിന്റെ ഭാഗമായ ജീവാത്മാവിന് ദ്രാവക രൂപമോ വാതക രൂപമോ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പിക്കാൻ കഴിയുന്നു.....
....
....

💓
... ജീവിയുടെ സ്വത്വമായ 'വ്യക്തി / ജീവാത്മാവ് ' ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ശ്വാസോച്ഛ്വാസം ചെയ്യുന്നതും, പിറന്നു വീഴുന്നതു മുതൽ മരിക്കും വരെ വിശപ്പും ദാഹവും ദഹനവും വിസർജ്ജന ആവശ്യങ്ങളും ഉണ്ടാക്കുന്നതും; അവയവങ്ങളുടെ ഘടനയും പ്രവർത്തനവും വളർച്ചയും; ലൈംഗിക ബീജ-അണ്ഡ നിർമ്മാണവും, രോഗങ്ങളും രോഗ മുക്തിയും, നരയും ചുളിവുകളും തുടങ്ങി ജനനവും മരണവും നിശ്ചയിക്കുന്നതും 'സ്വത്വം' അല്ല. മേല്പടി പ്രവർത്തനങ്ങളെ ജീവിയിലെ (ശരീരത്തിന്റെ ഇഷ്ടപ്രകാരം) ശരീരം ചെയ്യുന്ന പ്രവൃത്തികൾ ആണ് എന്നതിൽ നിന്നും ജീവിയുടെ ശരീരവും, സ്വത്വം എന്ന ആത്മാവും അടിസ്ഥാന പരമായി വ്യത്യസ്തമാണെന്ന് തെളിയുന്നുണ്ട്. ..

... എന്തു കാരണം കൊണ്ടാണ് ദൈവത്തിന്റെ അംശമാക്കാതെയും, അടിസ്ഥാനപരമായി നിർജ്ജീവമായും, ജീവാത്മാക്കളെ സൃഷ്ടിക്കുന്നത് ?

ദൈവവും, ദൈവത്തിന്റെ അംശങ്ങളും, ഒരുപോലെ ആദിയും അന്തവും ഇല്ലാത്ത മഹാശക്തികളും ആനന്ദങ്ങൾ ഉൾപ്പെടെ സർവ്വത്തിനും അതീതവും ആകയാൽ, സ്രഷ്ടാവ് സ്രഷ്ടാക്കളെ ത്തന്നെ  സൃഷ്ടിക്കുന്നതു പോലെ നിരർത്ഥകമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, *സദാ ജീവവും സർവ്വത്തിനും അതീതവുമായ ദൈവാംശങ്ങൾ സൃഷ്ടി ആകുന്നതല്ല.* ...

... ജീവിയുടെ ആദ്യ ഘടകം ജീവാത്മാവാകുന്നത് എങ്ങനെ ? ജീവാത്മാവിൻ്റെ ഇഷ്ടങ്ങളെ അനുസരിക്കാതെയും അനുസരിച്ചും ശരീരം ചെയ്യുന്ന പ്രവർത്തനങ്ങളെല്ലാം ജീവാത്മാവിനു വേണ്ടി മാത്രമാകയാലും, ശരീരത്തെക്കൊണ്ട് ജീവിക്കുന്നത് ജീവാത്മാവ് മാത്രമാകയാലും, ശരീരിയായ ജീവിയുടെ സ്വത്വം എന്നത് ജീവാത്മാവ് മാത്രമാകയാലും, വേറിട്ട സ്വത്വത്തെ ശരീരം സ്വീകരിക്കാത്തതിനാലും, ജീവിയുടെ ആദ്യ ഘടകം ജീവാത്മാവാണ്.

ശരീരത്തിൽ നിന്നും 'വേറിട്ട പോലെയുള്ള ഒരു അസ്തിത്വമാണ് ' എന്ന് തന്നെപ്പറ്റി അറിയാമെങ്കിലും, പ്രസ്തുത അസ്തിത്വം എന്താണെന്നോ, ശരീരമോ മറ്റാരെങ്കിലുമോ സൃഷ്ടിച്ച 'താൻ' ആരാണെന്നോ, എവിടെ നിന്ന് വന്നുവെന്നോ, സ്വന്തമായി അറിവും ശക്തിയും ഇല്ലാത്ത അഥവാ നിർജ്ജീവം കൂടിയായ ജീവാത്മാവിന് അറിയില്ല. ...

... ജീവിയെ സംബന്ധിച്ച് മുഖ്യ ഘടകങ്ങളായ ശരീരം, ജീവാത്മാവ് എന്നിവയിൽ ഗുണങ്ങളും ദോഷങ്ങളുമായ എല്ലാ ആനന്ദങ്ങളെയും നൽകാനുള്ള ഘടകങ്ങൾ ശരീരത്തിനും, സ്വീകരിക്കാനുള്ള ഘടകങ്ങൾ ജീവാത്മാവിനും ഉണ്ടെന്നത് അനുഭവിച്ചറിയുന്ന വസ്തുതകളാണ്. എന്നാൽ അറിയാതെയും വിശകലനം ചെയ്യാതെയും ആനന്ദിച്ചു ജീവിക്കാനാണ് ശരീരം ജീവാത്മാവിനെ പ്രേരിപ്പിക്കുന്നത്. അതേസമയം ശരീരവും ആത്മാവും ആരാണെന്നും മറ്റും ഇതേപോലെ ശാസ്ത്ര പരമായി വിശദീകരിക്കുമ്പോൾ, സ്വയം വിശകലനം ചെയ്ത് ബോദ്ധ്യപ്പെടാവുന്ന കാര്യങ്ങളുമാണ്...

... ശരീരം ദൈവാംശം ആയിരിക്കെ, ശരീരത്തെ ശിക്ഷിക്കുമ്പോൾ ദൈവത്തെ ശിക്ഷിക്കുന്നതായി വരില്ലേ എന്ന ചോദ്യമുണ്ട്. പ്രത്യക്ഷ ദൈവവും, ദൈവാംശവുമായ ശരീരം, ജീവാത്മാവിന് ഭാഗികമായ  സ്വാതന്ത്ര്യം അനുവദിച്ച് ശരീരത്തെ നൽകാതെ നൽകുകയാണ്. ശരീരത്തെ, ജീവാത്മാവായ വ്യക്തിയുടെ ഇഷ്ട പ്രകാരം ഉപയോഗിക്കുമ്പോൾ വ്യക്തിക്കു ലഭിക്കുന്ന ആനന്ദങ്ങളും വേദനകളുമെല്ലാം വ്യക്തിക്കു മാത്രം അവകാശപ്പെട്ടതാണ്. ഭക്ഷണ-ആനന്ദം ഉൾപ്പെടെയുള്ള എല്ലാ ആനന്ദങ്ങളെയും ജീവാത്മാവിനു മാത്രം നൽകുന്നതു പോലെ, ശിക്ഷകളിലൂടെയും രോഗങ്ങളിലൂടെയും മറ്റും ലഭ്യമാകുന്ന സമസ്ത വേദനകളെയും ജീവാത്മാവിനു മാത്രമായി നൽകുന്നു. ജീവികളുടെ ശരീരത്തെ ശിക്ഷിക്കുമ്പോൾ, ജീവാത്മാവിനാണ് വേദന എന്ന് അറിഞ്ഞും അനുഭവിച്ചും ജീവിക്കുന്നവരാണവർ...

... ജീവാത്മാവാണ് പ്രധാനമെന്ന് പുലമ്പുകയും എഴുതുകയും മറ്റും ചെയ്യുന്ന എല്ലാവർക്കും ശരീരം കൊണ്ടു മാത്രമേ എന്തും ചെയ്യാൻ കഴിയുകയുള്ളൂ.

മരണാനന്തര ജീവിതം പ്രധാനമാണ്; എന്നാൽ സർവ്വപ്രധാനം ഭൂമിയിലെ ജീവിതമാണ്. എന്തുകൊണ്ടെന്നാൽ മരണാനന്തര ജീവിതത്തിൽ ആനന്ദങ്ങളെ ലഭിക്കുന്നതിന് ഭൂമിയിലെ ജീവിതത്തിലുള്ള നന്മതിന്മകളാണ് ആധാരം. യഥാർത്ഥവും ലളിതവുമായ അർത്ഥം :
*ഭൗതിക രൂപത്തിലുള്ള ഭൂമിയോ, ഭൂമിയിലെ ജീവിതമോ ജീവികൾക്ക് ഇല്ലെങ്കിൽ, മരണാനന്തര ലോകങ്ങൾക്കും, മരണാനന്തര ജീവിതങ്ങൾക്കും പ്രസക്തി ഇല്ല; അതിനാൽ ജീവികൾക്കെല്ലാം ഭൂമിയും ഭൂമിയിലെ ജീവിതവും മാത്രമാണ് പ്രധാനം.*

ദൈവം കൂടിയായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ ഭൂമിയും ഭൂമിയിലെ ജീവിതവും പ്രധാനമല്ലെന്നുള്ള പ്രഭാഷണങ്ങളും സംഭാഷണങ്ങളും മറ്റും ചെയ്യുന്നത് കടുത്ത ദൈവനിന്ദയാണ്. കടുത്ത പാപങ്ങളും ദൈവശിക്ഷകളും വാരിക്കൂട്ടുന്നതുമാണ്.
മരണാനന്തര ജീവിതത്തെയും മോക്ഷത്തെയും മഹാഅനുഗ്രഹിച്ചു നൽകുന്നത് ദൈവമാണ്; ദൈവത്തിന്റെ വിഷയമാണത്; മനുഷ്യരുടെ വിഷയമല്ല. മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ 'മണ്ണിൽ' മഹാലയിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്നതിൽ മാത്രമേ ശ്രദ്ധിക്കാൻ പാടുള്ളൂ...

... ശരീരം സ്വയം നിർമ്മിക്കുന്ന അണ്ഡം, ബീജം എന്നിവയുടെയും, അനന്തര നടപടികളായ ഭ്രൂണ സൃഷ്ടി, കോശങ്ങളുടെയും അവയവങ്ങളുടെയും സൃഷ്ടി, വളർച്ച എന്നിവയുടെയും കാര്യത്തിൽ നോക്കുകുത്തിയെന്നോണം ജീവിക്കുന്ന ജീവാത്മാക്കൾക്ക് യാതൊരു പങ്കുമില്ലെന്ന് സ്വയം അറിയാൻ കഴിയുന്ന കാര്യങ്ങളാണ്.
..

... ജീവാത്മാവിനെ വഹിക്കുന്ന ശരീരം പോലും ജീവാത്മാവിൻ്റെ സ്വന്തമല്ലാ എന്നതിനു പുറമേ,   മണ്ണായ ഭൂമിയിലെ മൂലകങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട ശരീരം പ്രവർത്തിക്കുന്നത് ഭൂമിയുടെ (അംശങ്ങളായ) മൂലകങ്ങളിലെ നിയമങ്ങളും ശക്തികളും പ്രകാരമാണെന്ന് സുവ്യക്തമാകുന്നു.
ബഹുഭൂരിപക്ഷം ജനങ്ങളുടെയും ആയുസ്സ് 100 വയസ്സിൽ താഴെയാണ് എന്നു പറയുമ്പോൾ, 1000 കോടി വർഷങ്ങൾക്ക് മേൽ പ്രായമുള്ള ഭൂമിയും ദേശങ്ങളും, ഇന്നത്തെ വ്യക്തി ജനിക്കുന്നതിന് എത്രയോ മുമ്പ് ഉണ്ടെന്നും, നാളെ വ്യക്തിയെ ശരീരം മരിപ്പിച്ച ശേഷവും ശരീരം വീണ്ടും മണ്ണായ ഭൂമിയിൽ ലയിച്ചു ചേരുകയും, ഭൂമിയും ദേശങ്ങളും നിലനിൽക്കുമെന്നും സുവ്യക്തമാണ്. തുച്ഛമായ ആയുസ്സോടെ 'ജനിച്ചു ജീവിച്ചു മരിക്കുന്ന വ്യക്തി', 1000 കോടി വർഷങ്ങൾക്ക് മേൽ പ്രായമുള്ള ഭൂമിയെയും ദേശങ്ങളെയും 'എന്റെ ദേശമെന്നോ എന്റെ ഭൂമിയെന്നോ' പറയുന്നത് മറ്റൊരു ഭോഷത്തമായി മാറുന്നു; കൂടുതൽ നിസ്സാരനാവുകയും ചെയ്യുന്നു. അതേസമയം, 1000 കോടിയിലധികം വർഷങ്ങൾ പ്രായമുള്ള മഹാമാതാവും മണ്ണുമായ ഭൂമിയെ (യും, അംശങ്ങളും അവയവങ്ങളുമായ ദേശങ്ങളെയും) സംബന്ധിച്ചിടത്തോളം, എക്കാലവും സൃഷ്ടിച്ചു പരിപാലിച്ചതും മരിപ്പിച്ചതും മോക്ഷം നൽകിയതും, ഇപ്പോൾ പരിപാലിക്കുന്നതുമായ കുഞ്ഞുങ്ങളെല്ലാം തന്നെ 'ഭൂമിക്ക് സമ്പൂർണ്ണമായ അവകാശവും അധികാരവും ഉള്ളതായ ഭൂമിയുടെ സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ് '....
....
....
*... "ഞാൻ ആരാണ് ? " അഥവാ "ജീവി  ആരാണ് ?" എന്ന ചോദ്യത്തിന്റെ ഉത്തരം മഹാശാസ്ത്രപരമായി അറിയിക്കുന്നു.*...

*.. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികൾക്കും, പ്രത്യേകം പ്രത്യേകമായും പ്രത്യക്ഷമായും 'ദൈവ- അംശത്തെ' ലഭിക്കുന്നുണ്ട്.* ..

..
💓
ഭൂമിയിലെങ്ങും *ഓം* ധ്വനിച്ച് ഉടൻ *മായ/ദൈവം* പ്രത്യക്ഷമാകുന്നതോടെ എല്ലാ സംശയങ്ങളും അവസാനിക്കുന്നതാണ്. *സത്യം ശിവം സുന്ദരം.*

💓
*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ഏകദൈവമായ മഹാദേവിയുടെ മഹാദാസൻ* പരമശിവൻ.

12 ജൂൺ 2018 ചൊവ്വാഴ്ച.

💓
Ref. മഹാവേദം :https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
OR  www.omsathyam.com/GodlyRevolution/MahaaVedam.pdf   &
NationalSongEmblemFlagConstitutionCourtEtc.pdf  https://drive.google.com/file/d/10CEkm7pYjBB0BsgCybOnxI_Dg_TjP8zN/view?usp=drivesdk

💓