Saturday, April 29, 2017

*'ഗണപതി, വിഘ്നേശ്വരൻ'* തുടങ്ങിയ പേരുകളുള്ള '*ഗജപാതി*', രാമൻ, കൃഷ്ണൻ എന്നിങ്ങനെ ഏതാനും ദേവതകളുടെ *യാഥാർത്ഥ്യം* 

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കു മാത്രം മഹത്വം.*
💓

*'ഗണപതി, വിഘ്നേശ്വരൻ'* തുടങ്ങിയ പേരുകളുള്ള '*ഗജപാതി*', രാമൻ, കൃഷ്ണൻ എന്നിങ്ങനെ ഏതാനും ദേവതകളുടെ *യാഥാർത്ഥ്യം*

2017 ഏപ്രിൽ 26 ബുധനാഴ്ച, 'മണ്ണടി ഭഗവതി' എന്ന വാട്സ്ആപ് ഗ്രൂപ്പിൽ, '*ശിവലിംഗത്തെ* മാനുഷികമെന്ന് തെറ്റിദ്ധരിച്ചും'; *രാമൻ,* കൃഷ്ണൻ തുടങ്ങിയ ഏതാനും ദേവതകളുടെ ധർമ്മഭ്രംശത്തെ ചോദ്യം ചെയ്തുമുള്ള ഒരു സന്ദേശവും, അതിനു വിശദീകരണം തേടുന്ന മറ്റൊരു സന്ദേശവും, ഗ്രൂപ്പിലെ ഒരംഗം പ്രസിദ്ധീകരിച്ചിരുന്നു. അതിനുള്ള മറുപടിയായും, മറ്റനേകം പേരുടെ സംശയനിവാരണമായും ചുവടെയുള്ള ശാസ്ത്രകാര്യങ്ങളെയും ചരിത്രത്തെയും കണക്കാക്കാം. മുഖ്യമായും ഓംസത്യം ഡോട് കോം www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിലെ വാചകങ്ങളെ (വെളിപാട് പ്രകാരം) ചുരുക്കിയും വിശദീകരിച്ചും ഉദ്ധരിക്കുകയാണു ചെയ്തിട്ടുള്ളത് :-

*(1)*. പ്രമുഖ മതങ്ങളിലെ വിശ്വാസികളുടെ എണ്ണവും, മത-അന്ധവിശ്വാസ ന്യായീകരണങ്ങളും.
*(2)*. യഥാർത്ഥമായ വേദങ്ങളുടെ അനുബന്ധങ്ങളായ *സ്മൃതിയും* പുരാണവും; *ഗജപാതി/വിഘ്നേശ്വരൻ, ദുർഗ്ഗ, രാമൻ* തുടങ്ങിയ ദേവതകളും.
*(3)*. ഏക മഹാശക്തിയായ ദൈവത്തിന്റെ മഹാവാത്സല്യവും, മഹാസഹനങ്ങളും, സൃഷ്ടി-സ്ഥിതി-സംഹാരങ്ങളും മഹാലിംഗത്തിൽ മഹാലയിക്കുന്നതാണ്.
*(4)*. ദൈവ-വിപ്ലവം ഉടൻ
എന്നിങ്ങനെ 4 ഭാഗങ്ങളായി വിശദീകരിക്കുന്നത് വായനയെ ലളിതമാക്കാനാണ്.


💓
*(1)*. പ്രമുഖ മതങ്ങളിലെ വിശ്വാസികളുടെ എണ്ണവും, മത-അന്ധവിശ്വാസ ന്യായീകരണങ്ങളും.

*ഭൂമിയിലെ മൊത്തം ജനസംഖ്യ 2017-ൽ ഏറെക്കുറെ 750 കോടി ആണ്.*

230 കോടി ആളുകൾ ക്രിസ്ത്യാനികളാണ്. *ക്രിസ്ത്യാനികൾ അല്ലാത്തവർ 520 കോടി!*

മുസ്ലീങ്ങൾ 180 കോടി. *മുസ്ലീങ്ങൾ അല്ലാത്തവർ 570 കോടി!*

ഹിന്ദുക്കൾ 110 കോടി. *ഹിന്ദുക്കൾ അല്ലാത്തവർ 640 കോടി!*

*ജനിച്ചപ്പോൾ മാതാപിതാക്കൾ വഴി ലഭിച്ച മത-ലേബൽ വിശ്വാസികളെ* മതവിശ്വാസികളായി കണക്കാക്കുന്നത് തെറ്റാണ് എന്ന യാഥാർത്ഥ്യം പ്രകാരം മതവിശ്വാസികളുടെ എണ്ണം എത്രയോ താഴെയാണ്. പ്രസ്തുത മാനദണ്ഡം അനുസരിച്ച്, മൊത്തം ജനസംഖ്യയായ 750കോടിയിൽ *230 കോടി മത-ലേബൽ ക്രിസ്ത്യാനികളിൽ*, ക്രിസ്തുമത വിശ്വാസികൾ *10 കോടിയിൽ താഴെ* മാത്രമാണ് ഉണ്ടാവുക എന്ന് *ദുഷിച്ചു വികൃതമായ പാശ്ചാത്യ സംസ്കാരം* വ്യക്തമാക്കുന്നു. *180 കോടി മത-ലേബൽ മുസ്ലീങ്ങളിൽ*, ഇസ്ലാംമത വിശ്വാസികൾ *10 കോടിയിൽ താഴെ* മാത്രമാണ് ഉണ്ടാവുക എന്ന് 5 നേരത്തെ നിർബന്ധ നമസ്കാരത്തെ 'വെള്ളിയാഴ്ചകളിലെ ജുമാ' മാത്രമായി ഭൂരിപക്ഷം മുസ്ലീങ്ങളും ചുരുക്കിയതിൽ നിന്നും, വർദ്ധിച്ചുവരുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്നും അനുമാനിക്കാം. 110 കോടി മത-ലേബൽ ഹിന്ദുക്കളിൽ, ഹിന്ദുമത വിശ്വാസികൾ *10 കോടിയിൽ താഴെ* മാത്രമാണ് ഉണ്ടാവുക എന്ന് പറയുമ്പോൾ, താരതമ്യത്തിൽ മുന്നേറ്റമുണ്ട്; അനേകം മതങ്ങളുടെ സംഗമമായ 'ഹിന്ദു മതങ്ങളിൽ' ശാക്തേയ മതം, ശൈവമതം, അദ്വൈത മതം, ബുദ്ധമതം' എന്നിവ സൃഷ്ടിച്ച ഉന്നതമായ പ്രഭാവവും, ഇന്ത്യ എന്ന ഭൂപ്രദേശത്തിന് (ദൈവം) മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വൈശിഷ്ട്യവുമാണ് അതിനു കാരണം. *കുറച്ചു കൂടി ആഴത്തിൽ വിശകലനം ചെയ്താൽ മേല്പടി 3 മതങ്ങളിലെയും 10 × 3 = 30 കോടി എന്നത് വെറും 30 ആയോ ശൂന്യമായോ ചുരുങ്ങിയാലോ.... കൂടുതൽ വിശകലനം ഒഴിവാക്കാം.*

...... ബുദ്ധമതം, ജൈനമതം, യഹൂദ മതം, തുടങ്ങിയ 100-ൽ അധികം മതങ്ങളിലും നിരീശ്വരവാദങ്ങളിലും പെടുന്നവരുടെ കണക്ക് ഇവിടെ ആവശ്യമില്ല.
*മതപരമായ തലക്കനം ഉള്ളവർ മേല്പറഞ്ഞ മതപരമായ ജനസംഖ്യയും, ചുവടെ വിശദീകരിക്കുന്ന സത്യങ്ങളെയും കൂടി ചുമന്നാൽ തലക്കനം കുറഞ്ഞു കിട്ടും!*

*മതവിശ്വാസി*: 'മതത്തിലും, മതം പ്രകാരമുള്ള മതദൈവത്തിലും (മതദൈവങ്ങളിലും) വിശ്വസിക്കുന്നു'; മതങ്ങൾക്കെല്ലാം അതീതമായ ദൈവത്തിൽ വിശ്വസിക്കുന്നില്ല.
*ദൈവ-വിശ്വാസി*: *ഓം* എന്ന മഹാസത്യത്തെ മഹാസ്വീകരിച്ചിട്ടുള്ളതു പോലെ, എല്ലാ മതങ്ങളും ഉൾപ്പെടെ *ഏതിലുമുള്ള സത്യങ്ങളെ മാത്രം ഉൾക്കൊണ്ട്, 'മതങ്ങൾക്കെല്ലാം അതീതവും ശാസ്ത്രപരവുമായ ദൈവത്തിൽ വിശ്വസിക്കുന്നു'*. മേല്പടി വസ്തുത പ്രകാരം, *ഭൂമിയിലെങ്ങും മതവിശ്വാസികളാണ് ഉള്ളത്;
ദൈവ-വിശ്വാസികൾ ഇല്ല.* മതപരമായ വിശ്വാസങ്ങളെയും മതങ്ങളെയും *സമ്പൂർണ്ണമായി* ഉപേക്ഷിക്കാതെ, യാതൊരാൾക്കും ദൈവ-വിശ്വാസിയാവാൻ കഴിയുന്നതല്ല; ദൈവ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോലും യോഗ്യതയില്ല; നീക്കുപോക്കുകൾ സാദ്ധ്യമല്ല. ലളിതവും സത്യവുമായ വ്യാഖ്യാനമാണ്. *ഏതൊരാൾക്കും സ്വയം വിശകലനം ചെയ്ത് തങ്ങൾ മതവിശ്വാസി ആണോ ദൈവ- വിശ്വാസി ആണോ എന്ന് കണ്ടെത്താം.* വിശകലനത്തിന് ചുവടെയുള്ള ഖണ്ഡികയിലെ വസ്തുതകളെ ഉപയോഗപ്പെടുത്താം.

((*മറ്റു മത-ജാതി പ്രസ്ഥാനങ്ങളുടെ അഥവാ തങ്ങൾക്ക് ഏറ്റവുമധികം അനിഷ്ടമായ മത-ജാതി /രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്തിരുന്നുവെങ്കിൽ* എപ്രകാരമുള്ള മത-ജാതി /രാഷ്ട്രീയ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറ്റും പുലർത്തുമായിരുന്നു,
ശരിവയ്ക്കുമായിരുന്നു എന്നിങ്ങനെ ചിന്തിക്കുവാൻ പോലും ഭൂരിപക്ഷം വരുന്ന  മത-ജാതി- ഉപജാതി- രാഷ്ട്രീയ-വർഗ്ഗ ജീവികൾ തയ്യാറല്ല; തല്പരരല്ല.*
ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന ബുദ്ധിശക്തികളെ നന്നായി ഉപയോഗിക്കാൻ ധാർമ്മിക ശുദ്ധിയും പരിശ്രമവും വേണം; അധമ-നീച കോപ്രായങ്ങളെ വിശകലനം ചെയ്യാനും തിരുത്താനും നടന്നാൽ ജീവിക്കാൻ സമയം കിട്ടില്ല തുടങ്ങിയ വസ്തുതകളുമുണ്ട്. അതേസമയം,
*1)* ഒരു മതം 100% ശരിയായാൽ മറ്റു യാതൊരു മതങ്ങളും 100% ശരിയല്ല എന്നാണർത്ഥം; *2)* മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും ബലികളും
പ്രസാദ-വിതരണങ്ങളും പൂച്ചാണ്ടി നിയമങ്ങളും 50% പോലും അന്യോന്യം
യോജിക്കുന്നില്ല, പലപ്പോഴും പരസ്പര വിരുദ്ധങ്ങളുമാണ്; *3)* രണ്ടു ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ, വളഞ്ഞ രേഖകൾ എത്ര
വേണമെങ്കിലും വരയ്ക്കാം; എന്നതുപോലെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ
ദൈവത്തെയും, സൃഷ്ടികളായ ജീവികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ അഥവാ
സത്യമായ ദൈവശാസ്ത്രം ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ. ദൈവത്തെയും ജീവികളെയും ബന്ധിപ്പിക്കാൻ ശ്രമിച്ച വളഞ്ഞ രേഖകൾ മാത്രമാണ് മതങ്ങൾ. വളഞ്ഞ രേഖകൾ എത്ര വേണമെങ്കിലും വരയ്ക്കാം എന്നതുപോലെ മതങ്ങൾ എത്ര വേണമെങ്കിലും തട്ടിക്കൂട്ടാനാവും; നൂറ്റാണ്ടുകളായിട്ട് ചെയ്തു പോരുന്നുമുണ്ട്.
*4)* മഹാശാസ്ത്രത്തിൽ അഥവാ   *ദൈവശാസ്ത്രത്തിൽ മഹാപ്രപഞ്ചത്തിന്റെ
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ള നിയമങ്ങളെയും ദൈവത്തെയും മാത്രമേ വിവരിക്കുകയുള്ളൂ; ശാസ്ത്ര നിയമങ്ങൾ മാത്രം. ദൈവശാസ്ത്രത്തിൽ പ്രപഞ്ച നിയമങ്ങൾ മാത്രമാണ് ഉള്ളതെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ വ്യക്തിഗത ജീവിതകാര്യങ്ങളും ചരിത്രങ്ങളും ശാസ്ത്ര നിയമങ്ങളുടെ ഭാഗമല്ലെന്നും
മനസ്സിലാക്കണം.* ഏകമഹാഗുരു കൂടിയായ ദൈവം, *മഹാ ഉചിതമായ സമയത്ത് ഓരോ മനുഷ്യനും മഹാദർശനവും മഹാശാസ്ത്രവും നേരിട്ട് മഹാ അനുഗ്രഹിച്ചു നൽകുന്നതാണ്.*
ആവേശപ്പെട്ടും തെറ്റിദ്ധരിക്കപ്പെട്ടും, മതജാതിജീവികളും മറ്റും തട്ടിക്കൂട്ടിയ അബദ്ധഭണ്ഡാരങ്ങളായ ഗ്രന്ഥങ്ങളെയും, മനുഷ്യഗുരുവിനെയും പിൻപറ്റുന്നവർക്ക്, അജ്ഞാനത്തെയും സ്വീകരിക്കേണ്ടതായി വരും. അജ്ഞാനത്തെ പകരുന്ന പഴയ ഗുരുക്കന്മാരും, .... ഭാവിയിലെ ഗുരുക്കന്മാരും ദൈവ ശിക്ഷകളെ പിടിച്ചു വാങ്ങുന്നവരാണ്. എന്തെന്നാൽ ദൈവം നേരിട്ട് ചുമതലപ്പെടുത്താതെ ഗൗരവമായ ദൈവ കാര്യങ്ങളിൽ ഇടപെടുന്നതും ജനങ്ങളെ വഴിതെറ്റിക്കുന്നതും കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്. ഏകമായ ദൈവശാസ്ത്രത്തിൻ്റെ പേരിൽ നൂറിലധികം മതങ്ങൾ ഉണ്ടായതിൻ്റെയും, മതങ്ങളുടെ പേരിൽ മതജാതിജീവികളായി പരിണമിച്ച മനുഷ്യർ തമ്മിലടിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നതിൻ്റെ പൊരുൾ മനസ്സിലായാൽ നന്ന്. *ഒരേ ദൈവത്തിൻ്റെ കുഞ്ഞുങ്ങളാണ് *ഭൂമിയിലെ സമസ്ത ജനങ്ങളും* എന്നു
തിരിച്ചറിഞ്ഞ് ജനങ്ങളെല്ലാം *മനുഷ്യരായിട്ട് ജീവിക്കുന്ന കാലം* ഉടനെ ദൈവ-വിപ്ലവത്തോടെ ആരംഭിക്കുന്നതാണ്.)).


💓 💓
*(2)*. യഥാർത്ഥമായ വേദങ്ങളുടെ അനുബന്ധങ്ങളായ *സ്മൃതിയും* പുരാണവും; *ഗജപാതി/വിഘ്നേശ്വരൻ, ദുർഗ്ഗ, രാമൻ* തുടങ്ങിയ ദേവതകളും.

ജനിക്കുന്നത് ജീവിക്കാനാണ്; *ജീവിക്കുകയാണ് എല്ലാ ജീവികളും* ചെയ്യുന്നത്; *ജീവിക്കുന്നത് ആനന്ദിക്കാനാണ്; തങ്ങളുടെ ആനന്ദങ്ങളെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രയത്നിക്കുന്നത്.* അതിനിടെ *ദൈവവും, ദേവതകളും മനുഷ്യർക്ക് ശല്ല്യം ഉണ്ടാക്കുന്നുണ്ടോ?!* ദൈവത്തെ *മനുഷ്യർ ശല്ല്യം ചെയ്യുന്നുണ്ടോ, നിന്ദിക്കുന്നുണ്ടോ?* എന്നിവയെ ഹ്രസ്വമായിട്ടെങ്കിലും വിശകലനം ചെയ്യാതെ *സ്മൃതി, പുരാണം* തുടർന്നു കൂടാ.

*മനുഷ്യനും മറ്റുള്ള ജീവികൾക്കും ആനന്ദത്തോടെ ജീവിക്കാൻ ആവശ്യമായതെല്ലാം മണ്ണായ ഭൂമിയിൽ നിന്ന്, മണ്ണിന്റെ അംശമായ ശരീരത്തിലൂടെ* ലഭിക്കുന്നുണ്ട്. *മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്രങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും* ഉപയോഗപ്പെടുത്തിയാണ് അനന്തമായ ആനന്ദങ്ങളെയെല്ലാം മനുഷ്യൻ നേടുന്നത്.

സമസ്തവും (മണ്ണും ഭൂമിയുമായ) ദൈവം
നൽകുന്നതാണ്, നൽകുന്നതാണോ, നൽകുന്നതല്ല എന്നീ ക്രമപ്രശ്നങ്ങളാണ് വിഷയ വിശകലനം ആവശ്യമാക്കുന്നത്. മനുഷ്യരുടെ ജീവിതത്തെ അസ്വസ്ഥമാക്കാൻ ഒരു ദേവതകളും മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതിൽ നിന്ന്, ദേവതകൾ ഉണ്ടെങ്കിൽ തന്നെയും അവർക്ക് മനുഷ്യരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാനോ ഉപദ്രവിക്കാനോ *മഹാവാത്സല്യവും ഏകദൈവവുമായ മഹാദേവിയുടെ അഥവാ ദൈവത്തിന്റെ* അനുവാദം ഇല്ലെന്നത് അനുഭവ-സത്യമാണ്; സുവ്യക്തമാണ്. അപ്പോൾ ദൈവവും, ദൈവങ്ങളെന്നും മറ്റും പേരിട്ട ദേവതകളും മനുഷ്യർക്ക് ശല്ല്യം ഉണ്ടാക്കുന്നില്ല!

ഓരോ മനുഷ്യനും ദൈവത്തിന്റെ സൃഷ്ടിയും കുഞ്ഞുമാണ്. മഹാസമനീതിയാണ് ഓരോ കുഞ്ഞിനോടും മഹാനീതിപതിയും മഹാമാതാവുമായ ദൈവം കാട്ടുക. പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളതായ ഓരോ കുഞ്ഞിനും/ മനുഷ്യനും *മഹാഉചിതമായ സമയത്ത്* ദൈവം പ്രത്യേകം പ്രത്യേകമായും നേരിട്ടും *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം' എന്നീ 4 യഥാർത്ഥമായ​ വേദങ്ങളെ* അഥവാ
*മഹാശാസ്ത്രത്തെ* മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്. 'സൃഷ്ടിസ്ഥിതിസംഹാര കർത്താവും മഹാപിതാവും മഹാമാതാവുമായ *ദൈവത്തിന്റെയും', 'സൃഷ്ടികളായ മനുഷ്യരുടെയും', ഇടയിൽ സൃഷ്ടികളായ മധ്യസ്ഥരുടെ ആവശ്യം ദൈവത്തിനില്ല; ദൈവം മധ്യസ്ഥരെ നിയമിച്ചിട്ടുമില്ല.* അപ്പോൾ ദൈവം നിയമിച്ചിട്ടില്ലാത്തതായ മതാചാര്യന്മാരെയും ഗുരുക്കന്മാരെയും പിൻപറ്റിയതും 'ഗൗരവമായ *ദൈവകാര്യങ്ങളിൽ* തീർത്തും അപൂർണ്ണരായവരുടെ അജ്ഞാനത്തെ ചുമന്നു പോരുന്നതും' മനുഷ്യരുടെ ഭോഷത്തമാണ്. ബുദ്ധിശക്തിയും​ഓർമ്മശക്തിയും മറ്റു ശക്തികളും മനുഷ്യരേക്കാൾ കുറവായി ലഭിച്ച മൃഗങ്ങളും പക്ഷികളും സസ്യങ്ങളും മത്സ്യങ്ങളും അവനവന്റെ കാര്യം നോക്കി ജീവിക്കുമ്പോൾ, കൂടുതൽ ലഭിച്ചിട്ടുള്ള മനുഷ്യൻ മാത്രമാണ് ദൈവം നേരിട്ട് ഏല്പിച്ചിട്ടില്ലാത്ത ദൈവകാര്യങ്ങളുടെ പേരിൽ അന്യോന്യം കടിപിടി കൂടുന്നത്. *ദൈവം കാട്ടിയ അപരാധമല്ല* അതെന്ന് സുവ്യക്തമാണ്.
*ജീവിക്കാൻ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരിൽ,* ജീവികളുടെയെല്ലാം ജീവിതത്തിൽ അസന്തോഷവും, അസമാധാനവും, ധാർമ്മിക അധഃപതനങ്ങളും സൃഷ്ടിക്കുന്നത് മഹാമാതാവായ മഹാദേവിക്ക് അഥവാ ദൈവത്തിന് അസന്തോഷത്തെ നൽകുന്നുണ്ട്; ദൈവത്തോടും ഒരു തരം ശല്ല്യമാണ് മനുഷ്യർ ചെയ്യുന്നത്​ എന്നു സാരം.

*തങ്ങൾക്കു വേണ്ടതെല്ലാം നൽകുന്ന മണ്ണിനെയും, മണ്ണിന്റെ നിയമങ്ങളെയും അവഗണിച്ചു കൊണ്ട് ദൈവങ്ങളെന്നു പേരിട്ട് ദേവതകളെയും പിശാചുക്കളെയും മതഭ്രാന്തന്മാരെയും മന്ത്രവാദികളെയും ജ്യോതിഷികളെയും തേടിപ്പോകുന്നത് മനുഷ്യരാണ്.* ചുരുക്കത്തിൽ *മണ്ണും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ മഹാദേവി ആവശ്യപ്പെട്ടല്ല* മനുഷ്യർ കോപ്രായങ്ങൾ കാട്ടുന്നത്.
((മഹാസമനീതിയെ കളങ്കപ്പെടുത്തുന്നതാണ് മതങ്ങളിലെയെല്ലാം പ്രവാചക /ഗുരു സങ്കല്പങ്ങളെന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. *ദൈവമെന്തെന്ന് അറിയാത്തവർ കാട്ടിക്കൂട്ടുന്നതും, 'ദൈവം ഓരോരുത്തർക്കും നേരിട്ട് മഹാഅനുഗ്രഹിച്ച് നൽകിയിട്ടില്ലാത്തതുമായ' സ്തുതികളും മതഗ്രന്ഥ-പാരായണങ്ങളും ആരാധനകളും മറ്റു ഭോഷത്തങ്ങളും കണ്ടും കേട്ടും സന്തോഷിക്കുന്ന ഒരു കോമാളി ആയിട്ട് മഹാശക്തിയായ ദൈവത്തെ കണക്കാക്കുന്ന മതപരങ്ങളായ തോന്ന്യാസങ്ങളെ മഹാ*ദൈവ-വിപ്ലവം* മഹാആരംഭിക്കുന്നതോടെ സർവ്വരും ഉപേക്ഷിക്കുന്നതാണ്.*))

മഹാശക്തിയായ മഹാദേവി, ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിലൂടെ* ഭൂമിയിലെങ്ങും *മഹാധർമ്മ സംസ്ഥാപനം* ഉണ്ടാകുന്നതാണ്. അതിനു മുന്നോടിയായി തന്റെ ഭാഗവും ഏകദാസനുമായ പരമശിവനിലൂടെ, *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം'* എന്നീ യഥാർത്ഥമായ 4 വേദങ്ങളെയും വീണ്ടെടുത്ത് കുഞ്ഞുങ്ങളുടെ *ദൈവീക ആവശ്യത്തെ* മഹാഭദ്രമാക്കുന്നു. മഹാദേവി, ഈയുള്ളവനിലൂടെ മഹാവെളിപ്പെടുത്തുന്ന സന്ദേശങ്ങളും *www.omsathyam.com* എന്ന വെബ്സൈറ്റും, *omsathyam* എന്ന ബ്ലോഗും, ParamaSivan MahaaDaasan എന്ന Facebook-ഉം മഹാവേദങ്ങളുടെ ഭാഗങ്ങളും അനുബന്ധങ്ങളും മാത്രമാണ്.

'മണ്ണും ഭൂമിയുമായ ദൈവം' മഹാഭദ്രമാക്കിയിട്ടുള്ള അഥവാ 'സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന
നിയമങ്ങളെയും ശക്തികളെയും' വിശദമാക്കുന്ന മഹാശാസ്ത്രത്തിൽ (വേദങ്ങളിൽ), മഹാ പ്രപഞ്ചത്തിന് അതീതമായ *'മഹാബ്രഹ്മവും ഏകദൈവവുമായ മഹാദേവി'*യും, *'ഏകദാസനായ പരമശിവനും'* പരാമർശിക്കപ്പെടണം എന്നത് മഹാശാസ്ത്രപരമായ ആവശ്യമാണ്. മഹാപ്രപഞ്ചത്തിലെ എല്ലാ മൂലകങ്ങളുടെയും എല്ലാ ആറ്റങ്ങളിലും ഇലക്ട്രോൺ, പ്രോട്ടോൺ എന്നിങ്ങനെ ഭൗതികമായ അസ്തിത്വത്തോടെ മഹാശിവയും ശിവനുമുണ്ട്. ആറ്റത്തിലെ മറ്റു കണങ്ങൾ 'മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിന്റെ' അനന്തമായ ഗുണങ്ങളെയും ശക്തികളെയും മഹാനീതിശാസ്ത്രപരമായ പ്രവർത്തനങ്ങളെയും ജന്മഗുണങ്ങളെയും സംബന്ധിച്ചുള്ളവയെന്ന് തല്ക്കാലം കരുതുക; മഹാഉചിതമായി വൈകാതെ വെളിപ്പെടുത്തുന്നതാണ്. പരിശുദ്ധാത്മാവ്, യഹോവ എന്നതും അല്ലാഹു, റസൂൽ എന്നതും *ഭാഗികമായ* ശരികളാണ്; പരിശുദ്ധാത്മാവ്, അല്ലാഹു എന്നീ പദങ്ങൾ *ഏകദൈവമായ മഹാദേവിയെ* കുറിക്കുമ്പോൾ; യഹോവ, ക്രൈസ്റ്റ്, ഈസാ, റസൂൽ എന്നിവ ഏക-ദൈവ-ദാസനായ *പരമശിവനെ* കുറിക്കുന്നു; റസൂൽ എന്നത് ഇസ്ലാം മതത്തിലെ മുഹമ്മദ് നബി അല്ലെന്നും അറിയണം.


💓
ഏകമഹാശക്തിയായ *ദൈവം* എന്നതിനു പകരം *ദൈവങ്ങൾ /ദേവതകൾ/ മലക്കുകൾ / മാലാഖമാർ* എന്നിങ്ങനെ​ നീണ്ട പട്ടിക ഏറെക്കുറെ എല്ലാ മതങ്ങളിലും ഉണ്ട്. ദൈവം ഒരുപാട് ദേവതകളെ സൃഷ്ടിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, ദേവതകളെ
സൃഷ്ടിച്ച് മനുഷ്യരെ സഹായിക്കുകയാണോ, ഉപദ്രവിക്കുകയാണോ എന്നീ ന്യായമായ ചോദ്യങ്ങൾ ഉണ്ട്. വിശദീകരിക്കാം:-

*യഥാർത്ഥമായ വേദങ്ങളുടെ ഭാഗമല്ലാത്തതും,* കാലാകാലങ്ങളിൽ സ്മൃതിയിലും വിസ്മൃതിയിലും പെടുന്നതുമായ ദേവതകളുടെ ചരിത്രത്തെ *സ്മൃതി* എന്നു പറയുന്നു. 'സാധാരണ ജനങ്ങളുടെയും രാജാക്കന്മാരുടെയും, അവരിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട ദേവതകളുടെയും രാക്ഷസന്മാരുടെയും സമ്മിശ്രമായ ചരിത്രത്തെ *പുരാണം* എന്നും പറയുന്നു.

ഗജപാതി എന്ന ഗണപതി ഉൾപ്പെടെയുള്ള ദേവതകളെല്ലാം *സ്മൃതി*യുടെ ഭാഗമാണ്; വേദങ്ങളുടെ അഥവാ മഹാശാസ്ത്രത്തിൻ്റെ ഭാഗമല്ല; മണ്ണിലെ എല്ലാ മൂലകങ്ങളുടെയോ എല്ലാ ആറ്റങ്ങളുടെയോ ഭാഗമല്ല; *ഒരു വാതക-മൂലകത്തെ മാത്രം ബന്ധിപ്പിച്ചുള്ള ജീവാത്മാവിൻ്റെ ഭൗതിക-അസ്തിത്വം മാത്രമാണ്* ദേവതകൾക്കെല്ലാം ഉള്ളത്. വ്യത്യസ്ത മതങ്ങൾ പ്രകാരവും വ്യത്യസ്ത ദേശങ്ങളിലെ വ്യത്യസ്തങ്ങളായ ഭാഷകൾ പ്രകാരവും, ദേവതകളുടെ പ്രവർത്തന പരിധികൾ പ്രകാരവും ദേവതകൾ, ദേവന്മാർ, മലക്കുകൾ, മാലാഖമാർ എന്നൊക്കെ അവർക്ക് പേരുകളുണ്ട്. അവരെല്ലാം ആദ്യ മഹാകാലചക്രത്തിലെ ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യ സൃഷ്ടിചക്രത്തിൽ ദൈവ-വിപ്ലവവും തുടർന്ന്
സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരം എന്ന മോക്ഷവും ആരംഭിക്കുന്നതിനു മുമ്പ് ദേവതകളെയെല്ലാം പിൻവലിക്കുന്നതാണ്. വളരെ പേരെ പിൻവലിച്ചുകഴിഞ്ഞു. ഉടൻ ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതോടെ അവരുടെയെല്ലാം *സ്ഥിരമായ തിരോധാനം* പൂർത്തിയാകുന്നതാണ്.

💓
*ദേവതകളിൽ പ്രഥമ പൂജനീയൻ* എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള *'ഗണപതി, വിഘ്നേശ്വരൻ'* തുടങ്ങിയ പേരുകളുള്ള '*ഗജപാതി*'യുടെ യാഥാർത്ഥ്യത്തെ ഹ്വസ്വമായി അറിയിക്കുന്നു.
💓

അല്പം മുഖവുര ആവശ്യമാണ് :-
*ഓംകാര നീതിശാസ്ത്രം* എന്ന മഹാശാസ്ത്ര നാമം ഉള്ളതായ *'മഹാനീതിശാസ്ത്രം' മഹാവാത്സല്യമാണ്.* കാരണം: *മഹാപ്രപഞ്ചത്തിന്റെ ശക്തി -നിയന്ത്രണ സത്ത*യാണ് *ഓംകാരം*; എന്നതിന്നുപരി, മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും *മഹാമാതാവുമായ മഹാദേവി*യുടെ *മഹാഹൃദയ*മാണ് *ഓംകാരം*. മഹാഹൃദയം നിറയെ കുഞ്ഞുങ്ങളായ സൃഷ്ടികളോടുള്ള മഹാവാത്സല്യമാണ്. *മഹാഭരണാധികാരിയും മഹാനീതിപതിയും* കൂടിയായ​ മഹാദേവിയുടെ *'മഹാനീതിശാസ്ത്രം' മഹാവാത്സല്യമാകുന്നത് അങ്ങനെയാണ്.*

മഹാപ്രപഞ്ചത്തിന്റെ 'ശക്തി-നിയന്ത്രണ സത്ത മാത്രമാണ് ഓംകാരം' എന്ന് '1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ' മനുഷ്യരും ദേവതകളും വിശ്വസിച്ചിരുന്നു. ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രമാണ്. മഹാമാതാവും മഹാദേവനും *മഹാദേവിയുമായ ദൈവത്തിന്റെ മഹാഹൃദയം കൂടിയാണ് ഓംകാരം* എന്ന് തന്റെ ഏകദാസനിലൂടെ മഹാദേവി വെളിപ്പെടുത്തുന്നതും, *മഹാദേവി മനുഷ്യ രൂപത്തിൽ മഹാഅവതരിക്കുന്നതും ഇപ്പോഴത്തെ സൃഷ്ടിചക്രം മുതലാണ്*; അക്കാരണത്താൽ ഇപ്പോഴത്തേത് *മഹാസൃഷ്ടിചക്രമാണ്*

മഹാദേവിയുടെ *മഹാഹൃദയം* കൂടിയാണ് *ഓംകാരം* എന്ന് ആദ്യ മഹാകാലചക്രത്തിലെ മനുഷ്യരോടും ദേവതകളോടും *വെളിപ്പെടുത്താഞ്ഞതിൻ്റെ
കാരണം* ഏറ്റവും ഹ്രസ്വമായി പറയാം :

*മഹാപ്രപഞ്ചത്തെയും, കുഞ്ഞുങ്ങളായിട്ട്  ജീവികളെയും,* സൃഷ്ടിച്ചതു കൂടാതെ കുഞ്ഞുങ്ങളുടെ സന്തോഷത്തെ കണക്കാക്കി *മഹാവാത്സല്യത്തെ* തന്റെ മഹാആനന്ദമായിട്ട് *മഹാമാതാവായ മഹാദേവി* മഹാനിശ്ചയിച്ചിട്ടുണ്ട്. എന്നാൽ *മഹാനീതിപതി* കൂടിയായ മഹാദേവി *മഹാസമനീതിയെ* ജീവികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകുന്നതു കൊണ്ട് *മഹാനീതിശാസ്ത്ര പ്രകാരം മാത്രമേ* പ്രവർത്തിക്കുകയുള്ളൂ. *മഹാനീതിശാസ്ത്രത്തിന്റെ വിശദാംശങ്ങളെ അറിയുമ്പോൾ ജനങ്ങൾ ദൈവത്തെ ഭയക്കുന്നതാണ്.* *പൊന്നോമന കുഞ്ഞുങ്ങൾ മഹാമാതാവായ മഹാദേവിയെ ഭയക്കുന്നത് മഹാദേവി യാതൊരിക്കലും ഇഷ്ടപ്പെടുന്നില്ല.* തന്റെ കുഞ്ഞുങ്ങളുടെ ഭയം മാറ്റാനും, *ദൈവം മഹാവാത്സല്യമാണെന്ന്* കുഞ്ഞുങ്ങളെ സമ്പൂർണ്ണമായും ബോദ്ധ്യപ്പെടുത്താനുമായിട്ട്, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രം മുഴുവൻ, ദൈവം (മഹാദേവി) മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിച്ചിരുന്നു.* മഹാപ്രപഞ്ചത്തിന്റെ ഭരണകാര്യങ്ങളെ, *മനുഷ്യരിൽ നിന്ന് ആത്മീയ സാക്ഷാത്ക്കാരം നേടിയ ഏതാനും വിശിഷ്ട വ്യക്തികളെ ഏൽപ്പിക്കുകയും ചെയ്തു*; ദേവതകൾ എന്ന പേരോടെ. മഹാദാസനും പ്രപഞ്ചപിതാവുമായ പരമശിവനിലൂടെയാണ് ദേവതകളെ നിയമിച്ചതും ആവശ്യമായ മായാശക്തികളെ നൽകിയതും. മൊത്തഭരണ ഏകോപനം, സൂര്യൻ, ചന്ദ്രൻ,
വായു, അഗ്നി, നദികൾ, സമുദ്രം, കുന്നുകളും മലകളും, വലിയ പർവ്വതങ്ങൾ, വനം, വിദ്യ, സ്നേഹം, കാമം, മരണം, സംഹാരം എന്ന മോക്ഷം, ചരിത്രമെഴുത്ത് (ചരിത്ര നിർമ്മാണം), എന്നിങ്ങനെ ഏതാനും കാര്യങ്ങളുടെ ഭരണമാണ് ദേവതകളെ ഏല്പിച്ചത്. ദൈവത്തിന്റെയും, ദൈവഭാഗമായ ഏകദാസന്റെയും പ്രതിനിധികളായി പ്രവർത്തിച്ചവരിൽ ഒരാൾക്ക് മഹാപ്രപഞ്ചത്തിന്റെ *ശക്തി- നിയന്ത്രണ സത്ത* കൂടിയായ *ഓംകാരത്തെ* നൽകുകയും, *പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ* രണ്ടാമതൊരു ദേവതയെ ഏല്പിക്കുമെന്നും വ്യവസ്ഥ ചെയ്തു.

*ഓംകാരത്തെ*, മഹാദേവിയുടെ *സൃഷ്ടികൾ മാത്രമായ ദേവതകൾ* അനാദരിക്കാൻ ഇടവന്നാൽ, മഹാഹൃദയത്തോട് അപരാധം ചെയ്തതായിട്ടു വേണ്ടാ; *ശക്തി-നിയന്ത്രണ സത്തയോടു* ചെയ്തെന്നായിക്കോട്ടെ; *മഹാവാത്സല്യമായ ഓംകാരം കുഞ്ഞുങ്ങളായ ജീവികളോടു കാട്ടിയ മറ്റൊരു മഹാകാരുണ്യമായിരുന്നു അത് !*

മനുഷ്യ ഭരണാധികാരികളെ ലജ്ജിപ്പിക്കും വിധം, വളരെയധികം തെറ്റുകളും അപരാധങ്ങളുമാണ് ദേവതകൾ ചെയ്തു കൂട്ടിയത്. അവരിൽ 2 പേർ ദൈവമാകാനും ശ്രമിക്കുകയുണ്ടായി. ഏതാനും മായാശക്തികളെ ലഭിച്ചപ്പോൾ, മനുഷ്യരിൽ നിന്ന് ദേവതകളായിട്ട് സ്ഥാനക്കയറ്റം ലഭിച്ചവർ കാട്ടിയ നീചത്തങ്ങളും ഇന്നത്തെ ഭൂമിയിലെ ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമായിട്ടുണ്ട്. *ഏകദൈവമായ മഹാദേവി* ഓരോരോ കാര്യങ്ങളെ നിർവ്വഹിക്കാൻ ചുമതലപ്പെടുത്തിയവരെ ആദരിക്കുന്നതിനു പകരം ആരാധിക്കുന്നത് ദൈവനിന്ദയാണ്. *ഏകദൈവമായ മഹാദേവി* നല്‍കിയില്ലെങ്കിൽ യാതൊരു ശക്തികളുമില്ലാത്ത ദേവതകൾ, മനുഷ്യരുടെ ആരാധനകളെ ആസ്വദിച്ചതും കടുത്ത ദൈവനിന്ദയായി. *സൃഷ്ടികൾക്കെല്ലാം ശക്തി കൊടുക്കുന്ന ഏക മഹാശക്തിയും *ഏകദൈവവുമായ മഹാദേവിക്കു* മാത്രമാണ് ആരാധനകളെ സ്വീകരിക്കാൻ യോഗ്യത ഉള്ളത്. *ഏക മഹാശക്തിയും ഏകദൈവവുമായ മഹാദേവിക്ക് ആരാധനകളെ ആവശ്യവുമില്ല.* ആരാധനയുടെ അർത്ഥം പോലുമറിയാത, മറ്റുള്ള ജീവികളെയും, മനുഷ്യരിലെ കളിക്കാരെയും, നടന്മാരെയും, നടികളെയും, രാഷ്ട്രീയക്കാരെയും, മതപുരോഹിതന്മാരെയും, കള്ളന്മാരെയും, കൊള്ളക്കാരെയും, പീഢനക്കാരെയും, തീവ്രവാദികളെയുമൊക്കെ ആരാധിക്കാൻ നടക്കുന്ന വിവരദോഷികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും അറിയുക : ആരാധനയിലെ ഒന്നാം കക്ഷി ജനങ്ങളാവാം; എന്നാൽ *രണ്ടാം കക്ഷിയും ആരാധനയെ സ്വീകരിക്കേണ്ടതുമായ മഹാദേവിയോ, ഏക പ്രതിനിധിയായ ഏകദാസനോ, നേരിട്ട് അനുവാദം നൽകാതെ ദൈവാരാധന എന്ന കള്ളപ്പേരിൽ കോപ്രായങ്ങൾ നടത്തുന്നവർക്കെല്ലാം മഹാനീതിശാസ്ത്ര പ്രകാരമുള്ള ദൈവശിക്ഷ തീർച്ചയായും ഉണ്ട്.* ആവക കാര്യങ്ങളെയും, ദേവതകളെപ്പറ്റിയും സമസ്ത പ്രപഞ്ചകാര്യങ്ങളെയും ദൈവകാര്യങ്ങളെയും www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

*ഗജപാതി/ഗണപതി എന്ന വിഘ്നേശ്വരനെപ്പറ്റി* തുടരുന്നു :-

ഗജത്തിന്‍റെ അഥവാ ആനയുടെ പകുതിയും മനുഷ്യന്‍റെ പകുതിയും ചേര്‍ന്ന വിചിത്രജീവി-രൂപം ശാസ്ത്രപരമായ ഒരു സംവിധാനമാണ്. വികലവും വികൃതവുമായ കഥകളുമായി ഗജപാതിയുടെ സൃഷ്ടിയെ ഇന്ന് പരാമര്‍ശിച്ചിട്ടുള്ളത് ശരിയല്ല. ഗജപാതി എന്ന ദേവതയെ സൃഷ്ടിച്ചതിൻ്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഉന്നതമാണ് :-
എല്ലാ സൃഷ്ടിചക്രങ്ങളുടെയും രണ്ടാമത്തെ പകുതിയിൽ 'മായ' അഥവാ *ദൈവം പ്രത്യക്ഷമാകും മുമ്പ്,* ഭൂമിയിലെങ്ങുമുള്ള മനുഷ്യരില്‍ ദുസ്വാര്‍ത്ഥങ്ങള്‍ നിമിത്തം ക്രമേണയായി *അഹംഭാവം, ദുഷ്ക്കാമം, ദുസ്വാർത്ഥം, ദുഷ്ക്കീർത്തി-മോഹം* തുടങ്ങിയവ വളരെയധികം അധികരിക്കുന്നതാണ്. ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിലും മനുഷ്യര്‍ അറിയുന്നതും അനുഭവിക്കുന്നതുമായ കാര്യമാണത്. *മനുഷ്യര്‍ ഗുരുവിനെ അഥവാ അദ്ധ്യാപകനെ ആദരിക്കാത്ത അവസ്ഥയിലും, അദ്ധ്യാപകവൃത്തി എന്നാലെന്താണെന്ന് അദ്ധ്യാപകര്‍ക്കു പോലും അറിയാത്ത കാലത്തിലുമാണ് 'മായ' പ്രത്യക്ഷമാകുന്നത്.* (ദൈവീകമായ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി സൂചിത വെബ്സൈറ്റിൽ വിസ്തരിച്ചിട്ടുണ്ട്.)

അഹംഭാവം, അജ്ഞാനം, ദുസ്വാര്‍ത്ഥം, ദുഷ്ക്കീർത്തി-മോഹം, തുടങ്ങിയവ നിമിത്തം *മനുഷ്യഗുരുവിനെ യഥോചിതം അംഗീകരിക്കാത്ത ആധുനിക കാലത്താണ് 'ഗണപതി' എന്നറിയപ്പെടുന്ന *ഗജപാതി*യുടെ പ്രസക്തി. *ടെലിവിഷനിലും* സിനിമകളിലും മറ്റും *കാർട്ടൂൺ മനുഷ്യരും, പൂച്ചയും, എലിയും, മാനും, സിംഹവുമൊക്കെ സംസാരിക്കുന്നതും, അവ ധര്‍മ്മകാര്യങ്ങള്‍ ഉപദേശിക്കുന്നതും, കാണികളായ മനുഷ്യര്‍ ശ്രദ്ധിച്ചിരിക്കുന്നതും ആസ്വദിക്കുന്നതും* കണ്ടിട്ടുള്ളവരും അനുഭവിച്ചവരും ഉണ്ടാകും. മനുഷ്യരേക്കാള്‍ താണ അവസ്ഥയിലുള്ള മൃഗങ്ങളിലൂടെയും മറ്റും ധര്‍മ്മകാര്യങ്ങളെ ഉപദേശിക്കുമ്പോള്‍, കേമന്മാരെന്നു സ്വയം കരുതുന്നവർ ഉൾപ്പെട്ട ജനങ്ങള്‍ അതംഗീകരിക്കുന്നു ; *പ്രസ്തുത മനശ്ശാസ്ത്ര പ്രകാരമുള്ള സൃഷ്ടിയാണ് ഗജപാതിയുടേത്.*

മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യന്‍ എന്നീ ജീവിചക്രത്തില്‍ മൃഗാവസ്ഥയില്‍ പകുതി ജന്മങ്ങള്‍ പിന്നിട്ട ശ്രേഷ്ഠനായ ഒരു ആനയെ മനുഷ്യരൂപവുമായി ബന്ധിപ്പിക്കുന്നു, മനുഷ്യരുടെ ഗുരുവാക്കുന്നു. മനുഷ്യഗുരുക്കന്മാരുടെ അധിപനാക്കുന്നു. (മഹാഗുരു എപ്പോഴും മഹാശക്തിയായ മഹാദേവി തന്നെയാണ്.). *ആനത്തലയും മനുഷ്യ ഉടലും ചേര്‍ന്ന വിചിത്ര രൂപത്തോടെയുള്ള ഗുരുവിനെ* മനുഷ്യര്‍ *ആസ്വദിക്കുന്നു, അംഗീകരിക്കുന്നു, അനുസരിക്കുന്നു, ലേശം ഭയക്കുകയും ചെയ്യുന്നു.* മനുഷ്യഗുരുക്കന്മാരുടെ സംശയനിവൃത്തിയും ഗജപാതി ചെയ്യുന്നു. സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരം എന്ന മോക്ഷം പുരോഗമിക്കെ, ഗജപാതിക്ക് പൂര്‍ണ്ണമനുഷ്യനായി ശാസ്ത്രപ്രകാരം പരിണാമം ഉണ്ടാകുന്നതാണ്. നാരദന്‍ എന്ന മനുഷ്യഗുരുവായി ഗജപാതി ആദ്യം പരിണമിക്കുന്നതും പിന്നീട് മറ്റു മനുഷ്യജന്മങ്ങള്‍ എടുക്കുന്നതുമാണ്. ഗജപാതിയെ നാരദനായി ഉയര്‍ത്തുമ്പോൾ, *പുതിയൊരു ഗജപാതിയെ* സൃഷ്ടിക്കുന്നുമുണ്ട്.

*വിഘ്നേശ്വരൻ* എന്നൊരു നിയോഗം കൂടി ഗജപാതിക്കുണ്ട്. *വിഘ്നം അഥവാ തടസ്സം ഉണ്ടാക്കുന്ന ഈശ്വരന്‍ അഥവാ ദാസന്‍* എന്നാണ് വിഘ്നേശ്വരന്‍ എന്നതിന്‍റെ അര്‍ത്ഥം. *ദൈവീകമല്ലാത്ത അഥവാ ശാസ്ത്രപരമല്ലാത്ത പ്രാര്‍ത്ഥനകളും ആരാധനാസമ്പ്രദായങ്ങളും പാടില്ല. അതിനാൽ ധര്‍മ്മശാസ്ത്രപരമല്ലാത്ത പൂജകളെയും പ്രാര്‍ത്ഥനകളെയും ആരാധനകളെയും തടസ്സപ്പെടുത്തുക എന്ന നിയോഗം ഗജപാതിക്ക്* ശിവ-പ്രതിനിധിയിലൂടെ നല്‍കി. അങ്ങനെയാണ് ഗജപാതി *വിഘ്നേശ്വരനായത്.*

*ഭൂമിയിലെങ്ങുമുള്ള മനുഷ്യരുടെ കാര്യങ്ങളെയാണ് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നത്.*
*മഹാദേവിയോ*, മഹാദേവി സൃഷ്ടിച്ചിട്ടുള്ളതായ ദേവതകളോ മനുഷ്യരോ മറ്റുള്ള ജീവികളോ, യാതൊരു മതങ്ങളുടെയും ഭാഗമല്ല. (ഇന്ത്യയിലും കേരളത്തിലും തമിഴ്നാട്ടിലും മറ്റും ശൈവം, ശാക്തേയം, അദ്വൈതം തുടങ്ങിയ ഹിന്ദുമതങ്ങളിലൂടെ ശാസ്ത്ര സത്യങ്ങളെ ഭാഗികമായെങ്കിലും മഹാസംരക്ഷിച്ചു പോരുന്നത് മഹാദേവി തന്നെയാണ്. ജനനസ്ഥലം, ജന്മദേശം തുടങ്ങിയ ജന്മഗുണങ്ങളെ ദുരുപയോഗിച്ച് ശാസ്ത്ര സത്യങ്ങളെ വികലമാക്കുന്നതിലാണ് ഇന്ത്യയിൽ ഉൾപ്പെടെ ഭൂമിയിലെങ്ങും ഓരോരോ കാലങ്ങളിലും ജീവിച്ചവർ ഭൂരിപക്ഷവും വിജയിച്ചു പോരുന്നത്.)

വ്യത്യസ്ത മതങ്ങളെ ബന്ധപ്പെടുത്തി ചെയ്തു പോരുന്ന 'മതഗ്രന്ഥ-പുരാണ-പാരായണങ്ങളും' ഹോമങ്ങളും യജ്ഞങ്ങളും പൂജകളും വഴിപാടുകളും നോയമ്പുകളും ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാ സമ്പ്രദായങ്ങളും അനുഷ്ഠാനങ്ങളും അശാസ്ത്രീയമാണെന്ന് സ്വയം വിശകലനം ചെയ്ത് ഏതൊരാൾക്കും ബോദ്ധ്യപ്പെടാവുന്നതാണ്. ഉദാഹരണത്തിന് 'മണ്ണും ഭൂമിയും ദൈവവുമായ മഹാദേവിയും', 'ദൈവഭാഗവും ദൈവദാസനുമായ പരമശിവനും', ജീവികളുടെ ആനന്ദങ്ങൾക്കെല്ലാം അതീതമാണ്. സർവ്വവും സൃഷ്ടിക്കുന്നത്​ മണ്ണും ഭൂമിയുമായ ദൈവമാണെന്നും, ജീവികളുടെ ആനന്ദത്തിനാണ് പാലും പഴവും ശർക്കരയും നെയ്യും തേനും തേങ്ങയും​ ചന്ദനവും (പട്ടു)വസ്ത്രങ്ങളും സ്വർണ്ണവും വെള്ളിയും ആഭരണങ്ങളും പൂക്കളുമെല്ലാം സൃഷ്ടിച്ചിട്ടുള്ളത് എന്നതിനെ മറന്നും മറച്ചും അറിയാതെയും അവഗണിച്ചും ദൈവത്തിനു കൊടുക്കുന്നു എന്ന പേരിൽ വിഗ്രഹങ്ങളിൽ ഒഴിക്കുന്നതും ഒഴുക്കുന്നതും ചാർത്തുന്നതും പാഴാക്കുന്നതും മന്ത്രക്കസർത്തുകൾ നടത്തുന്നതും മനുഷ്യരുടെ ധന-ഊർജ്ജ-സമയങ്ങളെ നഷ്ടപ്പെടുത്തുന്നതും കടുത്ത ദൈവനിന്ദയും കടുത്ത പാപങ്ങളുമാണ്; കടുത്ത ദൈവശിക്ഷകളും തീർച്ചയായും ഉണ്ട്. അതേസമയം *'സൃഷ്ടികളായ ദേവതകളുടെ' ആനന്ദങ്ങളെല്ലാം മനുഷ്യരുടേതു തന്നെയാണ്. മനുഷ്യർക്ക് ചെയ്യുന്ന സേവനത്തിന് കൂലിയെന്നോണം മേല്പടി ആനന്ദ-വർദ്ധക വസ്തുക്കളെ സ്വീകരിക്കുവാൻ ദേവതകളെ മഹാഅനുവദിച്ചിരുന്നു; മായ പ്രത്യക്ഷമായ
സംഹാര കാലത്തെ നേരിട്ടുള്ള സംവിധാനമായിരുന്നു അത്; വിഗ്രഹത്തിൽ ചാർത്തലായിരുന്നില്ല.* 'ഏകദൈവത്തിൻ്റെ ഏക പ്രതിനിധി കൂടിയായ പരമശിവൻ' *കാലങ്ങൾക്കെല്ലാം അതീതമായ മൃഗത്തോലിനെ ഉടുവസ്ത്രമാക്കുമ്പോൾ,* പട്ടു വസ്ത്രങ്ങളും ആഭരണങ്ങളും സൗരഭ്യങ്ങളും കുശാല ഭോജനങ്ങളുമായി (മനുഷ്യരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളായ) ദേവതകൾ ആനന്ദജീവിതം നയിച്ചത് അവർ ദൈവത്തിന്റെ *സൃഷ്ടികളും കുഞ്ഞുങ്ങളും* ആയതുകൊണ്ടാണ്. എന്നാൽ *ധർമ്മഭ്രംശം പാടില്ല.* ആധുനിക കാലത്തെ അധർമ്മികളായ മനുഷ്യരേക്കാൾ *മടിയരും ധൂർത്തരും അഹംഭാവികളും, കീർത്തി-മോഹികളും കാമവെറിയരും പെണ്ണുപിടിയന്മാരും ഒക്കെയായി പല ദേവതകളും അധഃപതിച്ചു* ... ദേവതകൾക്ക് ദുർദ്ദേവത, രാക്ഷസൻ, പിശാചുക്കൾ എന്നിങ്ങനെ *പരിണാമം* ഉണ്ടായി.

*അശാസ്ത്രീയമായ ആരാധനാ സമ്പ്രദായങ്ങളും ബന്ധപ്പെട്ട അധർമ്മങ്ങളും ഉണ്ടാവാതിരിപ്പാന്‍ നിയോഗിക്കപ്പെട്ടയാളാണ് വിഘ്നേശ്വരന്‍ അഥവാ ഗജപാതി*. പിന്നെയും *എന്തുകൊണ്ട് അശാസ്ത്രീയമായ അഥവാ വര്‍ജ്ജ്യമായ ആരാധനാസമ്പ്രദായങ്ങള്‍ ഉണ്ടായി/തുടരുന്നു* എന്ന ചോദ്യമുണ്ട്. ഉത്തരത്തിന്റെ ആദ്യഭാഗമെന്നത്, മുകളിൽ വ്യക്തമാക്കിയതു പോലെ ഹിന്ദുമതങ്ങൾ ഉൾപ്പെടെ ഏതെങ്കിലും മതവുമായല്ല ഗജപാതിക്കു ബന്ധം എന്നതാണ്. എല്ലാ മനുഷ്യരുമായും, *ശാസ്ത്രവുമായാണ്* ബന്ധം. ഭൂമിയില്‍ അനേകം മതങ്ങളുണ്ടാവാനും, അനേകം ആരാധനാ സമ്പ്രദായങ്ങള്‍ ഉണ്ടാവാനും ഒരു മുഖ്യകാരണം *ഗജപാതി* തന്‍റെ *വിഘ്നേശ്വര-നിയോഗത്തില്‍ വീഴ്ച വരുത്തി* എന്നതാണ്. ദൈവമാകാൻ പരിശ്രമിച്ച കൊടിയ 2 ദേവതകളെ, സ്വന്തം ദുസ്വാർത്ഥങ്ങൾക്കു വേണ്ടി പിന്തുണച്ചത് ഗജപാതിക്കു വിനയായി.

'ദുരാത്മാക്കളായി മാറിയ ദേവതകളെ ദൈവമായിക്കരുതി പൂജിക്കുന്നതിനും ആരാധിക്കുന്നതിനും മറ്റും' *വിഘ്നേശ്വരന്‍ തടസ്സമുണ്ടാക്കാതിരിക്കാനായി അധമ-നീച ആരാധനകളുടെ മുന്നോടിയായി വിഘ്നേശ്വരന് ഇഷ്ടമുള്ളതായ പഴം, ശർക്കര, തേങ്ങ, ഉണ്ണിയപ്പം, തുടങ്ങിയവയെല്ലാം സ്തുതിച്ചു കൊണ്ട് നൽകിയിട്ട് ആദ്യം വിഘ്നേശ്വരനെ പ്രസാദിപ്പിക്കുക എന്ന അഴിമതി-രീതി സ്ഥാപിക്കപ്പെട്ടു.* ഗണപതിപൂജയും ഗണപതിഹോമവും ഗണപതിയെ പ്രകീർത്തിച്ചുള്ള ആഘോഷങ്ങളും മറ്റും അങ്ങനെയാണ് ആരംഭിച്ചത്. *ധര്‍മ്മശാസ്ത്രപരമല്ലാത്ത ആരാധനകളെ വിഘ്നപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട വിഘ്നേശ്വരന്‍, അധമങ്ങളായ പൂജകളെയും ആരാധനകളെയും വിഘ്നങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള ഈശ്വരനായി മാറി.* *ധര്‍മ്മശാസ്ത്രപരമല്ലാത്ത ആരാധനാ സമ്പ്രദായങ്ങൾ* ഭൂമിയിലെങ്ങും വ്യാപകമാവാൻ വിഘ്നേശ്വരന്‍ ഒരു മുഖ്യ കാരണമായി.

ആദ്യമഹാകാലചക്രത്തിലെ ഓരോ സൃഷ്ടിചക്രത്തിലും 2 പേര്‍ വച്ച് അനവധി വിഘ്നേശ്വരന്മാര്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാകുമല്ലോ. അതില്‍ ഏതാനും പേര്‍ ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തില്‍ മനുഷ്യജന്മത്തിലുണ്ട്. ആദ്യ ഗജപാതിയുടെ മകളായിട്ടാണ് മഹാശക്തിയായ മഹാജഗദംബ ഭൂമിയില്‍ മഹാഅവതരിച്ചിട്ടുള്ളത്. (ബ്രഹ്മം പ്രവേശിച്ച് മഹാദേവിയുടെ മനുഷ്യാവതാരം സമ്പൂർണ്ണമാകുന്നത് എപ്പോഴെന്നും പ്രവേശിച്ചു കഴിഞ്ഞോ എന്നും തൽക്കാലം ഈയുള്ളവന് അറിയില്ല. മഹാദേവി മഹാഇഷ്ടപ്രകാരം അറിയിക്കുന്നതാണ്.). മനുഷ്യജന്മത്തിലുള്ള പഴയ വിഘ്നേശ്വരന്മാര്‍ പുനർജ്ജനിച്ച് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലും മറ്റു പ്രമുഖ സ്ഥാനങ്ങളിലുമുണ്ട്. പാണ്ഡിത്യം ഏറെയുള്ളവരും വലിയ ശരീരികളുമായ ഏതാനും പേരെ ദൈവാനുഗ്രഹത്തോടെ ഈയുള്ളവന്‍ ചൂണ്ടിക്കാണിച്ചാല്‍ ശരീരസാമ്യം പോലും സൃഷ്ടിക്കപ്പെട്ടു എന്ന് മനസ്സിലാക്കാം.

വളരെക്കാലം (അധമ) ഗുരുവായി ജീവിച്ച ഏറ്റവും അവസാനത്തെ ഗജപാതി ധർമ്മശാസ്ത്രപരമല്ലാത്ത അനവധി കാര്യങ്ങള്‍ ചെയ്തു. 2007-ല്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയാണ് ഗജപാതിയുടെ കേന്ദ്രസങ്കേതം. *ഗജപാതിയുടെ വാഹനമല്ല എലി*, മറിച്ച് *ഗജപാതിയെ ശിക്ഷിക്കാനുള്ള സംവിധാനം മാത്രമാണ് കുഞ്ഞെലി.* (സ്മാർട്ട്ഫോൺ, വാട്സ്ആപ്പ് തുടങ്ങിയവ ഉപയോഗിക്കുന്ന 21-ാം നൂറ്റാണ്ടിലെ ജനങ്ങൾ, എലിയുടെ പുറത്തുകയറി ആനയും ഗണപതിയും സഞ്ചരിക്കുമെന്നത് വിശ്വസിക്കുന്ന മാനസിക അവസ്ഥയിലാണ് ഉള്ളതെങ്കിൽ, തീർച്ചയായും സഹതാപം അർഹിക്കുന്നു. കാറും ബൈക്കും ബസ്സുമെല്ലാം ഉപേക്ഷിച്ച് ഗണപതിയെ അനുകരിക്കാൻ പരിശ്രമിക്കുന്നത് മണ്ണിന്റെ നിയമങ്ങളെ അവഗണിച്ചു നേടുന്ന പാപങ്ങളെ കുറച്ചേക്കാം!.). *ഗജപാതിയെന്ന വിഘ്നേശ്വരൻ്റെ* കടുത്ത അപരാധങ്ങൾക്ക്, തുമ്പിക്കൈ തറയില്‍ മുട്ടും വിധം കിഴുക്കാംതൂക്കായി വാലിൽ (മായാശക്തികൾ കൊണ്ട്) കെട്ടിയിടുന്നതാണ്. *തുമ്പിക്കൈയുടെ അറ്റത്ത് എലി കരളുന്നു.* ഇതാണ് ശിക്ഷ. 2008 ഫെബ്രുവരി മാസത്തില്‍ ശിക്ഷയില്‍ ഇളവുണ്ടായിട്ടുണ്ട്. ഗജപാതിയുടെ മേലുള്ള മഹാനീതികാര്യങ്ങളെപ്പറ്റി അറിഞ്ഞവ ഇത്രമാത്രമാണ്, മഹാനിശ്ചയപ്രകാരം ആവശ്യമെങ്കില്‍ കൂടുതല്‍ അറിയിക്കും എന്നിരിക്കെ, കൂടുതല്‍ അറിയുവാന്‍ ഈയുള്ളവൻ ആഗ്രഹിച്ചുകൂടാ.

💓
*മനുഷ്യരിൽ നിന്ന് തെരഞ്ഞെടുത്ത ശ്രേഷ്ഠ വ്യക്തികൾ മാത്രമാണ് ദേവതകൾ എന്ന് വിസ്തരിച്ചുവല്ലോ. ഹിന്ദു മത-ലേബൽ വിശ്വാസികളിലും മറ്റും *ദൈവങ്ങളായിട്ട്* സ്ഥാനം നേടിയ 2 ദേവതകളെ കുറിച്ച് ഇനി വിശദീകരിക്കാം. ദൈവമാകാൻ പരിശ്രമിച്ച 2 കൊടിയ ദേവതകളെ കുറിച്ച് മുമ്പ് സൂചിപ്പിച്ചതാണ്.

(ഭൂമിയിലെ മൊത്തം ജനസംഖ്യ 2017-ൽ ഏറെക്കുറെ 750 കോടി ആണെങ്കിൽ,* ഹിന്ദുക്കൾ *അല്ലാത്തവർ 640 കോടിയും*
ഹിന്ദു-*മത ലേബൽ ഉള്ളവർ 110 കോടിയും മാത്രമാണ് എന്നതും*, അവരിലെ മതവിശ്വാസികളുടെ എണ്ണം 10 കോടിയിൽ താഴെ മാത്രമാണ് എന്നതും മുകളിൽ *(1)*-ൽ വ്യക്തമാക്കിയിരുന്നു. പ്രസ്തുത 10 കോടിയിലെ​ 3 കോടിയിൽ താഴെ ജനങ്ങൾ മാത്രമാണ് യഥാർത്ഥമായും (ദുർ)ദ്ദേവത ഭ്രാന്ത് ഉള്ളവർ. അതായത് ഭൂമിയിലെ ഇന്നത്തെ മൊത്തം ജനസംഖ്യയായ *750* കോടിയിലെ *3 കോടിയിൽ താഴെ ജനങ്ങൾ മാത്രമാണ്* യഥാർത്ഥമായും (ദുർ)ദ്ദേവത ഭ്രാന്ത് ഉള്ളവർ!).
💓

*മഹാജഗദംബയായ മഹാദേവിയാണ് താനെന്ന്* അനേകം സൃഷ്ടിചക്രങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച *ദുർഗ്ഗ*യാണ് *ദൈവമാകാൻ പരിശ്രമിച്ച ഒരു ദേവത.* വളരെയധികം മായാശക്തികളെ നീണ്ട കാലം കൊണ്ടു നേടിയ ദുർഗ്ഗ അടിസ്ഥാനപരമായി നല്ല കുട്ടി ആയിരുന്നു. ദുഷ്ക്കീർത്തി ആഗ്രഹിച്ച് ചില അപരാധങ്ങൾ ചെയ്ത *ദുർഗ്ഗയെ അതികൗശലത്തോടെ വലിയ അപരാധങ്ങളിലേക്ക് നയിച്ചത്* ദൈവമാകാൻ പരിശ്രമിച്ച രണ്ടാമത്തെ ദേവതയാണ്.

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി* എന്ന ഏകമഹാശക്തിയായ ഏകദൈവം, ഈയുള്ളവനിലൂടെ 2005-2006 ൽ ശക്തിമത്തായ വാതക-ആത്മീയ രൂപത്തിലുള്ള *ദുർഗ്ഗയ്ക്ക് നക്ഷത്രം എന്ന
മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുകയും, ദുഷ്ക്കീർത്തിയെന്ന തെറ്റായ ചിന്തയിൽ ജഗത്തിൽ നിന്ന് സമ്പൂർണ്ണ തിരോധാനം ആഗ്രഹിച്ച ദുർഗ്ഗയ്ക്ക് അതനുവദിക്കുകയും പുതിയൊരു മത്സ്യമായിട്ട് സൃഷ്ടിക്കുകയും ചെയ്തു. ആവക കാര്യങ്ങളെല്ലാം വളരെയധികം ദുർഗ്ഗമായ ദുർഗ്ഗം കൂടിയായിരുന്നു. സമ്പൂർണ്ണമായും അവസാനിച്ച ചരിത്രമാണ്; ഓംസത്യം ഡോട് കോം എന്ന വെബ്സൈറ്റിൽ വിശദീകരണം ലഭ്യമാണ്.
💓


*ദൈവമാകാൻ പരിശ്രമിച്ച രണ്ടാമത്തെ ദേവതയാണ്* നാരായണൻ. *നാരായം കൊണ്ട് ചരിത്രം എഴുതുവാൻ നിയോഗിക്കപ്പെട്ട​​ ദേവത. പ്രത്യേക അവസരത്തിൽ 'പ്രപഞ്ചനിയന്ത്രണ സത്ത കൂടിയായ ഓംകാരത്തെ' ലഭിച്ചപ്പോൾ, കൊടുംവഞ്ചനകളും കൊടുംക്രൂരതകളും*
കാട്ടുകയും *ഓംകാരത്തെ* ദുരുപയോഗിച്ച് *ദൈവമാകാൻ* വളരെയധികം​ പരിശ്രമിക്കുകയും ചെയ്തു. കൊടിയ കേമനാണ് അദ്ദേഹം. *ഏകദൈവവും മഹാവാത്സല്യവുമായ മഹാദേവി*, തന്റെ ഏകദാസനായ പരമശിവനെ ക്രൈസ്റ്റായിട്ട് അയച്ചതും, മഹാദേവിയുടെ മഹാഅനുഗ്രഹത്തോടെ ക്രൈസ്റ്റ് അതിഘോരവും അതിദയനീയവുമായ വേദനകളെ സ്വീകരിച്ചതും, യഥാർത്ഥത്തിൽ
'പിശാചുക്കളുടെ രാജാവെന്നോണം'  അധഃപതിച്ച 'നാരായണനെ' ശുദ്ധീകരിക്കാനാണ്. *മഹാദേവിയുടെ സമ്മതത്തോടെ,* പ്രപഞ്ചപിതാവായ പരമശിവൻ എന്ന ക്രൈസ്റ്റ്, മേല്പടി
കൊടിയ പിശാചുമായിട്ട് ഒരു കരാറിൽ ഏർപ്പെട്ട്, ഓംകാരത്തിൽ നിന്നും അയാൾ
സൃഷ്ടിക്കുകയും *ഒരു ശംഖിൽ സൂക്ഷിക്കുകയും ചെയ്ത അപാര
മായാശക്തികളുള്ള നാഗമാണിക്യത്തെ* ഭാഗികമായി നിർവീര്യമാക്കുകയും ചെയ്തു.
'ദൈവമാകാൻ പരിശ്രമിക്കുന്ന കൊടിയതും അതിവിചിത്രവുമായ കരാർ'
സാദ്ധ്യമാക്കാൻ അയാൾ അനവധി സൃഷ്ടിചക്രങ്ങളിൽ കടുത്ത അപരാധങ്ങൾ ചെയ്തുപോന്നു. കുതന്ത്രങ്ങളിലൂടെ ചരിത്രത്തെ അട്ടിമറിക്കേണ്ടതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കേണ്ടതും അയാളുടെ ആവശ്യമായി. സ്വന്തം ദുസ്വാർത്ഥങ്ങൾക്കു വേണ്ടിയും ശിക്ഷകളുടെ ഭാഗമായും എടുത്ത അവതാരങ്ങളെ 'ജനങ്ങൾക്കു വേണ്ടി ചെയ്ത ദൈവകാര്യങ്ങളായിട്ട് ' ചരിത്രമാക്കി.

രാമാവതാരത്തിൽ പാപം വർദ്ധിക്കുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. രാമനേക്കാൾ ശ്രേഷ്ഠനായ ഹനുമാനെ ദാസനാക്കിയതും, ഒളിയമ്പിലൂടെ ബാലിയെ വധിച്ചതും, ബഹുശ്രേഷ്ഠയായ സീതയോട് കൊടിയ അപരാധങ്ങൾ ചെയ്തതും, മനുഷ്യസമൂഹത്തിനും മണ്ണിന്റെ നിയമങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതിനു പകരം രാജവംശത്തിന്റെ പഴയകാല അധമ ആചാരങ്ങൾക്കും അധമ-പാരമ്പര്യ സമ്പ്രദായങ്ങൾക്കും വേണ്ടി നിലകൊണ്ടതും, സ്വന്തം അധമ ആവശ്യങ്ങളെ നിറവേറ്റാൻ ലക്ഷ്മണനെ നിർബ്ബന്ധിച്ചതും, വനവാസക്കാലത്ത് രാമന്റെ മെതിയടികളെ രാജസിംഹാസനത്തിൽ പ്രതിഷ്ഠിക്കാനും പൂജിക്കാനും ഭരതനെ അനുവദിച്ചതും, മരിച്ചുപോയ പിതൃക്കൾക്കു വേണ്ടി ബലി കർമ്മങ്ങൾ അനുഷ്ഠിച്ചതും വിഗ്രഹ-*പൂജ* നടത്തിയതുമൊക്കെ കൊടിയ പാപങ്ങളാണ്. പാപജന്മമായി പരിണമിച്ച രാമാവതാരം മരണത്തോടെ മൂലദേവതയിലേക്കു മടങ്ങി. പിന്നെ രാമനില്ല. രാമക്ഷേത്രങ്ങളുടെയും രാമപൂജകളുടെയും പേരിൽ മുഖ്യമായ ശിക്ഷകളെ ഏറ്റുവാങ്ങിയത് 'രാമനെന്നും വിളിക്കാവുന്ന രാമന്റെ മൂലദേവത തന്നെയാണ്.'

💓
*മത്സ്യാവതാരം* :
ശൈവമതം പരിശോധിച്ചാൽ, ശിവൻ മത്സ്യാവതാരത്തെ എടുത്തിട്ടുള്ളതായി കാണാം. 'മഹാശിവനും മഹാശിവയുമായ മഹാദേവിയുടെ' സൃഷ്ടി-അംശം മത്സ്യാവതാരമെടുത്ത് നിയുക്ത പരമശിവന്റെ മനുഷ്യരൂപത്തിലുള്ള ശരീരത്തിലേക്ക് ദൈവ-വിപ്ലവത്തിനു മുമ്പ് മഹാപ്രവേശിക്കുന്നുണ്ട്. *പരമശിവൻ* എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും, പരമശിവന്റെ നാവിൽ അക്ഷരബ്രഹ്മവും അക്ഷരബ്രഹ്മത്തിൻ്റെ മൂലരൂപവുമായ 3 മഹാകുറിക്കുന്നതും, യഥാർത്ഥ 4 വേദങ്ങളായ ഭൗതിക-ധർമ്മ-ആത്മീയ-മന്ത്രശാസ്ത്രങ്ങളെ പരമശിവനിലൂടെ ശാസ്ത്രപരമായി വീണ്ടെടുക്കുന്നതും, മത്സ്യാവതാരത്തിനു ശേഷമാണ്. *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി* എന്ന ഏകമഹാശക്തിയായ ഏകദൈവം, ഈയുള്ളവനെ ബന്ധപ്പെടുത്തി *പ്രത്യക്ഷമായിട്ട്* മഹാനിർവ്വഹിച്ച കാര്യങ്ങളാണവ.
💓

ശാസ്ത്രപരമായ മത്സ്യാവതാരത്തെ വളച്ചൊടിച്ച്, *തന്നോടു ബന്ധിപ്പിക്കാൻ ദൈവമാകാൻ പരിശ്രമിച്ച രണ്ടാമത്തെ ദേവത* ശ്രമിച്ചു. ഓംസത്യം ഡോട് കോം എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുള്ളതായ അയാളുടെ കൊടുംകൊടിയ അധമ തന്ത്രങ്ങളെ പരിശോധിച്ചാൽ, ഉറപ്പായും ദൈവമാകാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി മനസ്സിലാക്കാം.

കൃഷ്ണാവതാരത്തിൽ പാപം വർദ്ധിച്ചതിനു പുറമെ, മൂലദേവതയിലേക്ക് മടങ്ങാൻ കഴിയാതെയും വന്നു. ഫലത്തിൽ രണ്ടാളായി; 4 കൈകളുമായി. ദൈവ-പരിവേഷം ഉണ്ടാക്കിയെടുക്കാൻ വിഷാണു ആവിഷ്ക്കരിച്ച 'വിഷു' വിനെ രണ്ടാമൻ അടിച്ചുമാറ്റി. മൂല-ദേവതയുടെ മിച്ചമുള്ള അനേകമനേകം മായാശക്തികൾ രണ്ടാമന്റെ പക്കലാണെങ്കിലും, ദൈവമാകാനായി ന്യൂനശക്തികളെ കൊണ്ട് അതിഘോരമായും കൊടിയ കൗശലത്തോടെയും ഒരുക്കിയ വൻസംവിധാനങ്ങളെല്ലാം മൂലൻ്റെ വരുതിയിൽ. കാര്യകാരണങ്ങൾ, സൂചിത വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ഇപ്പോൾ 2 പേരും *വീണ്ടും
മനുഷ്യജന്മം നേടിയിരിക്കുന്നു.*
മൂലനായ വിഷാണു, ക്രൈസ്തവ കുടുംബത്തിലെ സാധാരണക്കാരനായിട്ടാണ് ജനിച്ചിട്ടുള്ളതെങ്കിലും, സ്വന്തം കൊടിയ അപരാധങ്ങളെക്കുറിച്ച് പൂർണ്ണമായും ബോധവാനാണ്. പ്രത്യക്ഷമായ മായാഅനുഭവങ്ങൾ ഈയുള്ളവന് ഉണ്ടായിട്ടുള്ളതിലും അനേകം അനേകം മടങ്ങ് അദ്ദേഹത്തിന് ഈ ജന്മത്ത് ഉണ്ടായിട്ടുണ്ട്; മുമ്പ് സൂചിപ്പിച്ച ക്രൈസ്റ്റ്-വിഷാണു കരാറും അനന്തര ഫലങ്ങളുമാണ് കാരണം. പഴയകാല ചെയ്തികളിൽ പശ്ചാത്തപിക്കുന്ന അവസ്ഥയിലാണ് അദ്ദേഹമെങ്കിലും, ദൈവമാകാനായി ന്യൂനശക്തികളെ കൊണ്ട് അതിഘോരമായും കൊടിയ കൗശലത്തോടെയും ഒരുക്കിയ വൻസംവിധാനങ്ങളെല്ലാം ഈ ജന്മത്തിൽ അദ്ദേഹത്തെ പിടികൂടിയിട്ടുണ്ട്. മഹാവാത്സല്യമായ മഹാദേവി, മുമ്പ് സൂചിപ്പിച്ച കരാറിനെ ആദരിച്ചു കൊണ്ട് മേല്പറഞ്ഞ ന്യൂനശക്തികളെയും പൈശാചിക ശക്തികളെയും ഒറ്റയായും കൂട്ടമായും അയാളിൽ നിന്നും മോചിപ്പിച്ചു വരികയാണ്; 'ലൂടെ' ആയിട്ട് പലപ്പോഴും ഈയുള്ളവനെ പങ്കെടുപ്പിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ മേലുള്ള ശുദ്ധീകരണ പ്രക്രിയ 2016-ൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഉടൻ *ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതോടെ* വസ്തുതകളെ സുവ്യക്തമായി വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും. വഴിതെറ്റിയ മേല്പടി കുഞ്ഞാടിനാവും, ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിൽ സംഹാരം ആരംഭിക്കുമ്പോൾ ആദ്യം മോക്ഷം നൽകുക; ഭിക്ഷയായിട്ടു വാങ്ങാതെ *ഉന്നതമായ സദ്പ്രവൃത്തികൾ കൊണ്ട് മോക്ഷത്തെ നേടാൻ* അദ്ദേഹത്തിന് കഴിയുമാറാവട്ടെ!
കൃഷ്ണൻ കുത്സിത ശ്രമങ്ങളെ കൊണ്ട് മനുഷ്യജന്മം നേടിയിരിക്കുന്നത് ബ്രാഹ്മണ കുടുംബത്തിൽ അതിസുന്ദരനായ ഡോക്ടർ ആയിട്ടാണ്. അനേകമനേകം മായാശക്തികളോടെ കൊടിയ പിശാചായ മായാകൃഷ്ണൻ സ്ഥിതിപരമായ ഖര-ശരീരമില്ലാതെ വാതക-രൂപത്തിൽ വെളിയിലുണ്ട്. താവളം ഗുരുവായൂർ, അമ്പലപ്പുഴ, ആറന്മുള. മേല്പറഞ്ഞ സുന്ദരനിൽ പ്രവേശിച്ചു കൊണ്ട് മൂലദേവതയുടെ മനുഷ്യജന്മത്തെ അട്ടിമറിച്ച് ദൈവമാകാനായിരുന്നു കൊടിയ പിശാചായ മായാകൃഷ്ണൻ്റെ ശ്രമം. വളരെയധികം ജീവാത്മാക്കളെ കഷ്ടപ്പെടുത്തിക്കൊണ്ടാണ് മൂലനായ വിഷാണു അനേകം പഴയകാല സൃഷ്ടിചക്രങ്ങളിൽ പ്രവർത്തിച്ചതെങ്കിൽ, അതിലുമധികം പേരെ കഷ്ടപ്പെടുത്തിക്കൊണ്ടാണ് മായാകൃഷ്ണൻ അടുത്തകാലങ്ങളിൽ പ്രവർത്തിച്ചത്; ക്ലിപ്തമായ കാലം സംബന്ധിച്ച വെളിപാട് മഹാഉചിതമായ സമയത്ത് ലഭിക്കുന്നതാണ്. ആധുനിക മനുഷ്യർക്ക് ജീവിത കാര്യങ്ങൾക്ക് തൽക്കാലം അത്യാവശ്യമല്ലാത്തവ എന്ന് ഏതായാലും ഉറപ്പിക്കാം.

ഈയുള്ളവന്റെ (ഇപ്പോഴത്തെ) മനുഷ്യജന്മത്തിൽ അനുഭവിച്ച കൊടിയ പീഡനങ്ങൾക്ക്​ മുമ്പ് സൂചിപ്പിച്ച കരാറും, പൈശാചിക ശക്തികളുടെ പ്രവർത്തനങ്ങളും കാരണങ്ങളായിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ മായാകൃഷ്ണൻ്റെ കടുത്ത ഉപദ്രവങ്ങൾ ബാഹ്യമായും ശാരീരികമായും സാമ്പത്തികമായും ഒക്കെ അനുഭവിച്ചതാണ്.

ദൈവമാകാനുള്ള ശ്രമത്തിൽ, 'കൃഷ്ണനും മായാകൃഷ്ണും പരാജയപ്പെട്ടു കഴിഞ്ഞു'. കൂടുതൽ വിശദീകരണങ്ങൾ അത്യാവശ്യം അല്ലെങ്കിലും വൈകാതെ ലഭിച്ചേക്കാം.

(((((( ഒരു കോടി അളവുകൾ മാത്രമായിട്ട് ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന്റെ ശക്തികളെ​ സങ്കല്പിച്ചാൽ, അതിൽനിന്ന് 1 (ഒരു അളവ്) എടുത്താൽ, മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിന് 1 (ഒരു അളവ്) അധികമാണ്. അങ്ങനെയിരിക്കെ *'മണ്ണും ഭൂമിയുമായ മഹാരൂപത്തെ മഹാസ്വീകരിച്ചിട്ടുള്ളതായ ദൈവത്തിന്റെ​ '* എതിരാളികളോ മത്സരാർത്ഥികളോ ആവാനുള്ള യോഗ്യത 'സൃഷ്ടികൾക്ക് ' ഇല്ല; വിഷാണുവും കിഷാണുവും ഉൾപ്പെടെ യാതൊരാൾക്കും ഇല്ല. *മണ്ണും ഭൂമിയുമായ ദൈവം ശക്തികളെ​ നൽകിയാൽ മാത്രമേ ഏതൊന്നും ചെയ്യാൻ സൃഷ്ടികൾക്കു കഴിയൂ.*

'മഹാശക്തിയായ മണ്ണും ഭൂമിയുമായ ദൈവം' മഹാശാസ്ത്ര പ്രകാരം മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതിൽ നിന്ന് 'വാക്കുകളും കരാറുകളും പാലിക്കുമെന്ന വിശ്വാസം കൊണ്ടാണ്' വിഷാണുവും അയാളുടെ കിഷാണ അവതാരവും കൊടിയ കൊടിയ പദ്ധതിയിൽ വിജയിക്കുമെന്ന് ഉറപ്പിച്ചത്.
'മണ്ണും ഭൂമിയുമായ ദൈവത്തെ അടിമയാക്കി ക്കൊണ്ട് സ്വയം ദൈവമാകാമെന്ന് അവർ വ്യാമോഹിച്ചു! വ്യക്തിസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് എല്ലാ മനുഷ്യരെയും അടിമകളാക്കുമായിരുന്നു! എല്ലാ മനുഷ്യർക്കും 50 സ്ത്രീ ജന്മങ്ങൾ, 50 പുരുഷ ജന്മങ്ങൾ എന്നിങ്ങനെ മൊത്തം 100 ജന്മങ്ങൾ ഉള്ളതിൽ ഒരു സ്ത്രീ ജന്മം അതിസുന്ദരിയാണ്; പ്രസ്തുത 'സുന്ദരീ-ജന്മങ്ങളെ' മുഴുവൻ 'പെണ്ണുപിടിയന്മാരായ അവർ' കാമപരമായി കീഴ്പ്പെടുത്തുമായിരുന്നു! ലോകത്തെവിടെയും അവരുടെ ഇഷ്ടം പോലെ അവരെ മാത്രം ആരാധിക്കുകയും കുമ്പിടുകയും അവരെ ഭയന്നു-ജീവിക്കുകയും ചെയ്യുമായിരുന്നു! അവർക്ക് തോന്നും പോലെയെല്ലാം മനുഷ്യരെയും മറ്റുള്ള ജീവികളുടെയും ശിക്ഷിക്കുമായിരുന്നു ! ജീവികൾക്ക് പിന്നെ മോക്ഷം/മുക്തി ഇല്ല. അവരുടെ കാലടിയിലെ ചവിട്ടും തൂപ്പും തുപ്പും മാത്രം ശരണം! ...... )))))).

കൂടുതൽ വിസ്തരിക്കുന്നില്ല. സ്വയം വിശകലനം ചെയ്യാനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും മഹാമാതാവായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്.

മറ്റു ദേവതകളെയെല്ലാം വരുതിയില്‍ വരുത്തുവാനും ദൈവമാകാനും പ്രവര്‍ത്തിച്ച ദുർഗ്ഗയ്ക്കും, വിഷാണുവിനും അയാളുടെ കൃഷ്ണാവതാരത്തിനും, മറ്റു ദേവതകൾക്കും 'മനുഷ്യരുടെ ആരാധനകളെയും പ്രാർത്ഥനകളെയും ധര്‍മ്മശാസ്ത്രപരം അല്ലാതാക്കേണ്ടത്' അവരുടെ ആവശ്യമായിരുന്നു. ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ആരാധനാ സംബന്ധമായ കാര്യങ്ങളിൽ പാപം കുറയാനും, ഇല്ലാതിരിക്കാനും ദുർദ്ദേവതകൾ ഉപകരിച്ചിട്ടുണ്ട് ! വ്യത്യസ്ത മതങ്ങൾ പ്രകാരവും മറ്റും അധർമ്മം വളരാനും,
അസമാധാനവും അസന്തോഷവും വ്യാപകമാവാനും ദുർദ്ദേവതകൾ കാരണമായിട്ടുണ്ട്; ജനങ്ങളുടെ പാപം കുറയാനും!

പിശാചിനെ സ്തുതിക്കുന്നവര്‍ക്ക് പിശാചിന്‍റെ ഗുണങ്ങള്‍ കിട്ടുമെന്നതുപോലെ, അനേകരില്‍ അഹംഭാവവും അഹങ്കാരവും കള്ളങ്ങളും കാപട്യങ്ങളും വര്‍ദ്ധിക്കാന്‍ ദുർദ്ദേവതകളെ പൂജിച്ചത് കാരണമായിട്ടുണ്ട്.

അയ്യപ്പൻ, മുരുകൻ തുടങ്ങിയ അനേകം ദേവതകളെ അടിസ്ഥാനപരമായിട്ട് വളരെ മുമ്പേ പിൻവലിച്ചുകഴിഞ്ഞു. ആവക കാര്യങ്ങളെല്ലാം ഓംസത്യം ഡോട് കോം വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ ലഭ്യമാണ്.

മഹാശക്തിയായ ദൈവം, ഏകദാസനിലൂടെ ഏതാനും ദേവതകളെ മഹാപ്രപഞ്ചത്തിലെ ഭൂമി, സൂര്യൻ, ചന്ദ്രൻ, അഗ്നി, വായു, സമുദ്രം, നദി, മല, മരണം, ചരിത്രമെഴുത്ത്, തുടങ്ങിയവയുടെ ഭരണകാര്യങ്ങൾക്ക് ചുമതലപ്പെടുത്തിയെങ്കിലും, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ മഹാഭരണാധികാരിയും മഹാനീതിപതിയും യഥാര്‍ത്ഥത്തിൽ മഹാശക്തിയായ ദൈവം തന്നെ ആയിരുന്നു. അതെങ്ങനെയെന്നാൽ, *മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തിലെ മൂലകങ്ങളിലും സംയുക്തങ്ങളിലും സൃഷ്ടിച്ചിട്ടുള്ളതായ ശാസ്ത്രനിയമങ്ങളെ അനുസരിച്ച് മാത്രമേ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ അടിസ്ഥാനപരമായിട്ട് നിർവ്വഹിക്കുവാൻ എപ്പോഴും ഏതൊരാൾക്കും കഴിയുകയുളളൂ.*
ദേവതകൾക്കും മനുഷ്യർക്കുമെല്ലാം ലഭ്യമാക്കിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ സദുപയോഗം ചെയ്താലും ദുരുപയോഗം ചെയ്താലും, വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികൾ ഉപയോഗിച്ച്  'പൈ (3.1416..)' അളവിനകത്തുള്ള ധാർമ്മിക വ്യതിയാനങ്ങളാണ് സാധാരണ രീതിയിൽ സാദ്ധ്യമാവുക എന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അസാധാരണമായിട്ട് ഓംകാരത്തെ ലഭിച്ച വിഷാണു, ധാർമ്മിക വ്യതിയാനത്തെ (ഓംകാരത്തെ ഉപയോഗിച്ച്) ' പൈ (3.1416..)' അളവിൽനിന്ന് അല്പം ഉയർത്തുകയും ചെയ്തു. അത് അപകടമുണ്ടാക്കി; ഭൂമിയിലെങ്ങും ധാർമ്മിക അധഃപതനം മൂർച്ഛിക്കാൻ കാരണമായി. ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

ജ്യോതിഷം. മന്ത്രവാദം തുടങ്ങിയവയും വര്‍ജ്ജ്യമാണ്. ജ്യോതിഷത്തില്‍ ശരിയുണ്ട്, എന്നാല്‍ വര്‍ജ്ജ്യമായതിനെ പിന്‍പറ്റിക്കൂടാ. വിവാഹപ്പൊരുത്തങ്ങള്‍ പോലെയുള്ള അധമ കാര്യങ്ങളെല്ലാം ജ്യോതിഷികള്‍ക്ക് കടുത്ത പാപവും ശിക്ഷയും നല്‍കുന്നുണ്ട്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം ചെയ്യുന്നതെല്ലാം മനുഷ്യരുടെ നല്ലതിനു വേണ്ടതെല്ലാം മാത്രമാണ്. മായ കൊണ്ട് മറച്ചിട്ടുള്ളതായ *നാളെയിലെ കാര്യങ്ങളെ‍ ഇന്നറിയാന്‍ ആഗ്രഹിക്കുന്നതും സൃഷ്ടിപരവും സ്ഥിതിപരവുമായ വിധികളെ മാറ്റാൻ പ്രയത്നിക്കുന്നതും പാപമാണ്.* ജ്യോതിഷം പോലെയുള്ളവയും മന്ത്രവാദങ്ങളും യജ്ഞങ്ങളും പിന്‍പറ്റുന്നവര്‍ക്കും മഹാനീതിശാസ്ത്രപ്രകാരം ശിക്ഷയുണ്ട് എന്നറിയുക. ദൈവീകമല്ലാത്ത ആരാധനകളുടെയും പ്രാര്‍ത്ഥനകളുടെയും വളരെനീണ്ട നിരയാണ് മിക്ക മതങ്ങളിലുമുള്ളത്. പ്രാര്‍ത്ഥനകളും ആരാധനകളും മഹാശാസ്ത്രപരമായി നിര്‍വ്വഹിക്കേണ്ടത് എങ്ങനെയെന്ന് മേല്പടി വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
*മായ/ദൈവം ഉടൻ ഭൂമിയില്‍ പ്രത്യക്ഷമാകുന്നതോടെ, വര്‍ജ്ജ്യശാസ്ത്രമായ മന്ത്രശാസ്ത്രവും, ആദ്യമഹാകാലചക്രത്തിലെ ദേവതകളും എന്നന്നേയ്ക്കുമായി പിന്‍വലിക്കപ്പെടുന്നതാണ്.* ഭൂരിപക്ഷവും ഇതിനോടകം പിന്‍വലിക്കപ്പെട്ടുകഴിഞ്ഞു. രണ്ടാം മഹാകാലചക്രത്തില്‍, മഹാസൃഷ്ടിചക്രത്തില്‍ ഭൂമിയില്‍ മായ പ്രത്യക്ഷമാകുന്നതോടെ *മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ മഹാദേവി* മഹാപ്രപഞ്ചത്തിന്‍റെ മഹാഭരണം (സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍) ഏറ്റെടുക്കുകയാണ്, നേരിട്ട് നിര്‍വ്വഹിക്കുന്നതാണ്, മഹാദേവിയുടെ ഭാഗമായ പരമശിവന്‍ മഹാഇഷ്ടങ്ങളനുസരിച്ച് മഹാദേവിയോടൊപ്പം മഹാദാസനായിട്ട് ഉണ്ടാവും. എല്ലാ ജീവികളുടെയും പിതാവായ പരമശിവനിലൂടെയാണ് മഹാശക്തി മഹാശാസ്ത്രം പഠിപ്പിക്കുകയും, മഹാനീതിയിലെ ശിക്ഷാകാര്യങ്ങളും സംഹാരവും നിര്‍വ്വഹിക്കുക എന്നതുകൊണ്ട് പരമശിവനിലൂടെയുള്ള മഹാശക്തിയുടെ പ്രവര്‍ത്തനകാര്യങ്ങള്‍ ഗൗരവതരങ്ങളെങ്കിലും മഹാശക്തിയായ മഹാദേവിയുടെ മഹാദാസനായ പരമശിവന്‍ മഹാദേവിയുടെ പ്രത്യേക ഭാഗമാകയാല്‍ വേറിട്ടു കാണേണ്ടതില്ല. ആവിധകാര്യങ്ങളും വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. പരമശിവന്‍ സ്വയം മഹാശക്തിയെ ആരാധിക്കുകയും യോഗ്യത നേടുന്ന മനുഷ്യരെക്കൊണ്ട് മഹാശക്തിയെ മാത്രം ആരാധിപ്പിക്കുവാന്‍ മഹാഅനുഗ്രഹത്തോടെ ശ്രദ്ധിക്കുന്നതുമാണ്.


💓 💓 💓
*(3)*. ഏക മഹാശക്തിയായ ദൈവത്തിന്റെ മഹാവാത്സല്യവും, മഹാസഹനങ്ങളും, സൃഷ്ടി-സ്ഥിതി-സംഹാരങ്ങളും മഹാലിംഗത്തിൽ മഹാലയിക്കുന്നതാണ്.

ഏക മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ മഹാദേവിയുടെ മഹാവാത്സല്യത്തെ മനസ്സിലാകണമെങ്കിൽ മഹാശാസ്ത്രത്തെ ലഭിക്കേണ്ടതുണ്ട്. ജന്മങ്ങളിലൂടെ അറിവ്, പുണ്യം, എന്നിവ വർദ്ധിക്കുന്നുണ്ടെങ്കിലും, മഹാജ്ഞാനം കൂടിയായ മഹാശാസ്ത്രത്തിൻ്റെ ശാഖകളും ഉപശാഖകളും ഉപഉപഉപശാഖകളും ചേർന്ന് മഹാഭീമമാണ്; ആദിയും അന്തവുമില്ലാത്തതാണ്. മനുഷ്യഗുരുക്കന്മാർക്ക് താങ്ങാനാവാത്ത മഹാജ്ഞാനത്തെ, ദിവ്യമായി ലഭിച്ചാലും പകർന്നു നൽകാനാവില്ല; ശിഷ്യന്മാർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. മഹാവാത്സല്യത്തെ മനുഷ്യർ മനസ്സിലാക്കിയാൽ നന്ദിപ്രകാശനങ്ങളും ഭക്തിഭ്രാന്തും കൊണ്ട് ജീവിക്കാൻ കഴിയാതെ വരും. മനുഷ്യരിലെ ബന്ധങ്ങളുടെ മാധുര്യം നഷ്ടപ്പെടുന്നതാണ്. കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും തകരാറിലാകും. മനുഷ്യരിലൂടെ ജനിപ്പിക്കുന്നതും ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണെങ്കിലും അവരെ യഥോചിതം പരിചരിക്കാൻ ആളില്ലാതെ വരും. ഈവക കാരണങ്ങളാൽ മൂന്നാമത്തെ വേദമായ *ആത്മീയ ശാസ്ത്രത്തെ* ജീവിക്കാൻ ആവശ്യമില്ലാത്ത വിധമാണ് മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.
ധർമ്മശാസ്ത്ര പ്രകാരം ആനന്ദിച്ചു ജീവിക്കുകയേ വേണ്ടൂ. (ആവക മഹാവാത്സല്യത്തിൻ്റെ ഭാഗമായ മഹാദാനങ്ങളെ വികലപ്പെടുത്തിയാണ് മത-രാഷ്ട്രീയ ജീവികളും ദുർദ്ദേവതകളും പ്രവർത്തിച്ചത്. മഹാഅനുഗ്രഹിച്ചു നൽകിയ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ദുരുപയോഗിച്ചു.).

ഓരോ കുഞ്ഞിനെയും ജനിപ്പിക്കുന്നത് കുഞ്ഞ് ആനന്ദത്തോടെ ജീവിക്കാനാണ്. (*ജീവിക്കുകയാണ് എല്ലാ കുഞ്ഞുങ്ങളും/ജീവികളും* ചെയ്യുന്നത്; *ജീവിക്കുന്നത് ആനന്ദിക്കാനാണ്; തങ്ങളുടെ ആനന്ദങ്ങളെ വർദ്ധിപ്പിക്കാനാണ് ഓരോ കുഞ്ഞും/മനുഷ്യനും പ്രയത്നിക്കുന്നത്.*).

സൃഷ്ടികളെ കുഞ്ഞുങ്ങളായി കരുതുകയും, കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ സ്വന്തമായ മഹാആനന്ദമായി മഹാസ്വീകരിച്ചാൽ മാത്രമേ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ *സത്യ-ധർമ്മ-നീതികൾ പ്രകാരം* മഹാനിർവ്വഹിക്കാൻ കഴിയുകയുള്ളൂ എന്ന് മനുഷ്യർക്ക് സ്വയം വിശകലനം ചെയ്ത് മനസ്സിലാക്കാൻ കഴിയുന്നതാണ്. കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ മഹാആനന്ദമായി മഹാസ്വീകരിച്ച മഹാമാതാവിന്, കുഞ്ഞുങ്ങളെല്ലാം അനന്തമായ ആനന്ദങ്ങളോടെ ജീവിക്കണമെന്ന മഹാവാത്സല്യം നിമിത്തം, സ്വന്തം കുഞ്ഞുങ്ങളോട് സ്വന്തം മഹാവാത്സല്യത്തെ പ്രകടിപ്പിക്കാൻ കഴിയുന്നതല്ല. *മഹാമാതാവായ മഹാദേവി സ്വയം മഹാസ്വീകരിച്ചിട്ടുള്ള മഹാസഹനം* ആണത്.

കുഞ്ഞുങ്ങളുടെ ഇഷ്ടത്തെയും മഹാസഹനത്തെയും മഹാകോർത്തിണക്കി ക്കൊണ്ട് കുഞ്ഞുങ്ങൾക്കെല്ലാം മഹാവാത്സല്യത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നതായ മഹാപദ്ധതിയും മഹാജ്ഞാനമായ മഹാശാസ്ത്രത്തിലുണ്ട്, മഹാപ്രപഞ്ചത്തിലുണ്ട്.
90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ മഹാശാസ്ത്രത്തെ ലഭിച്ച് ദൈവത്തെ ആരാധിക്കാൻ മഹാഅനുഗ്രഹത്തെ നേരിട്ട് നേടുന്നതോടൊപ്പം തൊട്ടടുത്ത ജന്മത്തിൽ സ്ത്രീയായി ജനിക്കാനും മഹാമാതാവിൻ്റ മഹാമടിയിൽ കിടക്കാനും മഹാവാത്സല്യത്തെ നുകരാനുമുള്ള മഹാഭാഗ്യം ഓരോ കുഞ്ഞിനും ലഭിക്കുന്നതാണ്; മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്. പിന്നീട് 100 വരെയുള്ള ജന്മങ്ങളിലും യോഗ്യതയോടെ ജീവിക്കുന്നവർക്ക് മഹാദർശനവും മഹാവാത്സല്യവും നേടാൻ കഴിയും!.

*മഹാസഹനത്തിൻ്റെ രണ്ടാമത്തെ ഭാഗം* മഹാശക്തിയായ മഹാദേവിയുടെ ശക്തികളെ ഭാഗികമായി പരിമിതപ്പെടുത്തേണ്ടി വരുന്നതിലൂടെ സംഭവിക്കുന്നതാണ്. ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന് മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കാൻ വളരെ തുച്ഛമായ ശക്തികളെ മതിയാകും. ഉദാഹരണത്തിന് മഹാശക്തികളെ അനന്തകോടി അളവുകളായി കണക്കാക്കുമ്പോൾ, അനന്തകോടി അളവുകളിലെ *ഒരു അളവിനെ* ഉപയോഗിക്കുമ്പോൾ പ്രസ്തുത അളവിൽ ഒതുങ്ങിക്കൊണ്ട് സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കാൻ നിയന്ത്രിത ബാദ്ധ്യതയുണ്ട്. കുഞ്ഞുങ്ങൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള സമ്പൂർണ്ണമായ​വ്യക്തിസ്വാതന്ത്ര്യത്തെ അവർ ദുരുപയോഗം ചെയ്യുമ്പോൾ, മറ്റുള്ള കുഞ്ഞുങ്ങൾക്ക് വേദനകളും കഷ്ടപ്പാടുകളും ഉണ്ടാകുന്നതാണ്. മഹാനീതിശാസ്ത്രത്തിലെ മഹാപുനർജ്ജന്മ സിദ്ധാന്ത പ്രകാരം, വേദനകളെ​ അനുഭവിച്ചവർക്കും നൽകിയവർക്കും സമആനന്ദമെന്ന മഹാസമനീതിയെ നൽകി പരിഹാരം ഉണ്ടാക്കുമെങ്കിലും കുഞ്ഞുങ്ങൾ വേദനിക്കുന്നത് മഹാമാതാവിനു വേദനയാണ്. കുഞ്ഞുങ്ങളുടെ വേദനകളെ മഹാമാതാവ് 50% ഏറ്റെടുക്കുന്നു. ദൈവം പാതി എന്നു പറയുന്നത് അതാണ്. മണ്ണും ശരീരവും ഭൂമിയുമായ മഹാരൂപത്തെ മഹാസ്വീകരിച്ചിട്ടുള്ളത് കുഞ്ഞുങ്ങളുടെ വേദനകളെ സ്വയം സഹിക്കാൻ കൂടിയാണ്. മഹാസഹനമാണത്.

ആദ്യ മഹാകാലചക്രത്തിൽ ധാർമ്മിക ഉയർച്ചയിലെത്തിയ മനുഷ്യരിൽ നിന്നും ദേവതകളെ സൃഷ്ടിച്ചപ്പോൾ, സൃഷ്ടികളുടെ ഭരണത്തെ സൃഷ്ടികളെത്തന്നെ ഏല്പിക്കുകയാണ് ചെയ്തത്. ഭൂമിയിലെങ്ങും കൊടിയ ധാർമ്മിക അധഃപതനമാണ് അനേകം സൃഷ്ടിചക്രങ്ങളിൽ സംഭവിച്ചത്. ഇന്നും അനുഭവമാണ്. മഹാവാത്സല്യമായ ദൈവത്തെത്തന്നെ അട്ടിമറിക്കാൻ കുഞ്ഞുങ്ങൾ ശ്രമിച്ചിരിക്കുന്നു. ഭാവിയിൽ മനുഷ്യർക്കെല്ലാം പാഠമാകട്ടെ. ഉടനെ മഹാആരംഭിക്കുന്ന ദൈവ-വിപ്ലവത്തോടെ ദേവതകളുടെ തിരോധാനം സമ്പൂർണ്ണമാകുന്നതോടെ ധാർമ്മിക അധഃപതനങ്ങളുടെ വലിയൊരു ഭാഗം അവസാനിക്കുന്നതാണ്. മഹാശക്തിയായ മഹാദേവി തന്നെയാണ് മേലിൽ 'മഹാഭരണാധികാരിയും മഹാനീതിപതിയും' എന്നതിനാൽ ധാർമ്മിക ഉയർച്ച മഹാസ്ഥിരത കൈവരിക്കും എന്നുറപ്പിക്കാം. *മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ അല്പമാത്രം കുറച്ചാൽ ധാർമ്മിക അധഃപതനങ്ങൾ ഉണ്ടാകുന്നതല്ല. എന്നാൽ അത് കുഞ്ഞുങ്ങളുടെ ആനന്ദത്തെ കുറയ്ക്കുന്നതാണ്; അല്ലെന്നാൽ ദൈവ സാന്നിദ്ധ്യത്തെ അല്പം കൂടി പ്രകടമാക്കേണ്ടതായി വരും. മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയുമായ മഹാദേവി, മഹാഉചിതമായി തീരുമാനിക്കുന്നതാണ്. ദേവതകളെ അവസാനിപ്പിക്കുന്നതുപോലെ അനവധി കാര്യങ്ങളിൽ മാറ്റമുണ്ടാകും. ഉദാഹരണത്തിന് ബ്രഹ്മവൃക്ഷമായ തെങ്ങിനെ ഉപദ്രവിക്കുന്ന ചെല്ലി യുടെ സൃഷ്ടിക്ക് കാരണമായത് വിഷാണുവായ ദുർദ്ദേവതയാണ്; ചെല്ലി, എലി എന്നിങ്ങനെ ഏതാനും ജീവികളെ പിൻവലിക്കുന്നതാണ്. ഓംസത്യം ഡോട് കോം-വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക്/മനുഷ്യർക്ക് വിചിത്രമെന്നോ തമാശയെന്നോ തോന്നുന്നുണ്ടെങ്കിൽ ചുറ്റുമുള്ള പശു, നായ്, പൂച്ച, ആന എന്നീ ജീവികളുടെ വലിപ്പം, ശബ്ദം, നടത്തവേഗത, ക്രൗര്യം, വളർച്ച, പ്രസവ സമയം, ആയുസ്സ്, തുടങ്ങിയവ കുറേക്കൂടി വർദ്ധിക്കുകയോ കുറയുകയോ ചെയ്താൽ മനുഷ്യജീവിതം എങ്ങനെയിരിക്കും എന്ന് ഭാവന ചെയ്യുക. മഹാപ്രപഞ്ചത്തെയോ മഹാശാസ്ത്രത്തെയോ കൂടുതൽ ചിന്തിച്ചാൽ കുഞ്ഞുങ്ങളുടെ ജീവിത-ആനന്ദം കുറയുന്നതാണ്!

മഹാസഹനത്തിൻ്റെ മൂന്നാമത്തെ ഭാഗം, സ്വന്തം ഭാഗമായി സൃഷ്ടിച്ചിട്ടുള്ള പരമശിവന് കടുത്ത വേദനകളെ സഹിക്കേണ്ടി വരുന്നത് മഹാദേവിക്ക് വേദനകളെ നൽകുന്നുണ്ട്. ഉദാഹരണത്തിന് ക്രൈസ്റ്റ് എന്ന മനുഷ്യനായിട്ട് പരമശിവനെ അയച്ചപ്പോൾ സഹിക്കേണ്ടി വന്ന വേദനകൾ പല തലങ്ങളിലാണ്. ശാരീരിക വേദനകൾക്ക് ഉപരിയായി പിതാവിനെ കുഞ്ഞുങ്ങൾ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ബന്ധപ്പെട്ട മനുഷ്യർക്കെല്ലാം കടുത്ത പാപത്തെ നൽകുന്നതാണ്. ദൈവം നൽകുന്ന അറിവും ശക്തികളും ഉപയോഗപ്പെടുത്താതെ അലസരും ദുശ്ശീലരും ദുസ്വാർത്ഥരും ആയിക്കൊണ്ട് കടമകളെയും കടപ്പാടുകളെയും കുഞ്ഞുങ്ങൾ വിഷയമാക്കാത്തത് മഹാമാതാവും മഹാവാത്സല്യവുമായ ദൈവത്തിന് വലിയ വേദന നൽകുന്നു.

ഈയുള്ളവന്റെ കാര്യമെടുത്താൽ, അനവധി തവണ മഹാദേവിയുടെ പ്രത്യക്ഷമായ മഹാദർശനവും, ദൈവീകമായ വളരെയധികം അനുഭവങ്ങളും അറിവുകളും ലഭിച്ച മഹാഭാഗ്യവാനാണ്, ഭൂമിയിൽ ഏറ്റവും കൂടുതൽ ആനന്ദിക്കുന്നത് ഈയുള്ളവൻ​ തന്നെയാണ്. ക്രൈസ്റ്റിനേക്കാൾ കൂടുതൽ മാനസിക-ശാരീരിക വേദനകളെ ഇതിനോടകം അനുഭവിച്ച് വേദനകളുടെ കാര്യത്തിലും മഹാഭാഗ്യവാൻ ഈയുള്ളവൻ തന്നെയാവും .... അളവുകളുടെ കൃത്യത മഹാദേവിക്കേ അറിയൂ. മഹാദേവിയുടെ മഹാഅനുഗ്രഹത്താൽ ചെറുപ്പത്തിൽ തന്നെ സത്യധർമ്മനീതികളെ മുറുകെപ്പിടിച്ചു കൊണ്ട് ജീവിതം! ചെയ്യാത്ത കള്ളക്കടത്ത് കുറ്റത്തിന് ഒരു വർഷത്തെ കോഫേപോസാ ജയിൽ വാസം (1990)! ജയിലിൽ വെച്ച് ആദ്യത്തെ ഗ്രന്ഥരചന (1991-ൽ ജയിലിൽ നിന്ന് പുറത്തുവന്നപ്പോൾ ഗ്രന്ഥം സ്വന്തമായി പ്രസിദ്ധീകരിച്ചു: *നമുക്കു മനുഷ്യരാകാം*, 340 പേജ് : 1991), മാനുഷിക അവസ്ഥയിൽ ജന്മം കൊണ്ട് ലഭിച്ച മതത്തെ 26 വർഷങ്ങൾക്കുമുമ്പ് (1991-ൽ)
പരസ്യമായി ഉപേക്ഷിച്ചു കൊണ്ട് ശക്തിക്കൊത്ത് മതരാഷ്ട്രീയങ്ങൾക്കും മറ്റും എതിരെയുള്ള​ പ്രവർത്തനം! ദേവാലയത്തിൽ നിന്ന് വധഭീഷണി! 5-ലധികം ഗ്രന്ഥങ്ങളുടെ രചനയും പ്രസിദ്ധീകരണവും! ദൈവാനുഗ്രഹത്തോടെ സ്വന്തമായ കമ്പ്യൂട്ടർ പഠനവും വെബ്സൈറ്റ് നിർമ്മാണവും!
ഓംസത്യം ഡോട് കോം- വെബ്സൈറ്റിലും വാട്സ്ആപ്പിലും ബ്ലോഗിലും ഒക്കെ മഹാശാസ്ത്രത്തെ പ്രസിദ്ധീകരിക്കുക! വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മലയാള ഭാഷയിലെ മഹാഗ്രന്ഥത്തിന് മാത്രം 600 എ-4 പേജ് വലിപ്പം! അടുത്ത കാലം വരെ ഏതാനും ദുർദ്ദേവതകളുടെ പരോക്ഷമായ കടുത്ത ആക്രമണവും പീഢനവും! (ദൈവ-വിപ്ലവത്തെ തടയാനും, ദൈവത്തെ അട്ടിമറിക്കാനും വിഷാണുവുമായി ബന്ധപ്പെട്ട ദുർദ്ദേവതകൾ പരിശ്രമിച്ചതാണ്!), ദൈവകാര്യങ്ങളായ യഥാർത്ഥ വേദങ്ങളെ എഴുതുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും ദുർദ്ദേവതകളിൽ നിന്നുമുള്ള പ്രത്യക്ഷമായ കടുത്ത ആക്രമണവും, മതജാതിരാഷ്ട്രീയ-ജീവികളായ മനുഷ്യരിൽ നിന്നുമുള്ള ചെറിയ പീഢനങ്ങളും! കുടുംബ ജീവിതം നയിച്ചു കൊണ്ട് ദൈവകാര്യങ്ങൾ ചെയ്യണമെന്ന ശാസ്ത്ര നിബന്ധനകളെ പാലിച്ചു കൊണ്ട് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ബഹുവിധ കുടുംബ പ്രശ്നങ്ങൾ! ബഹുവിധ സ്വകാര്യ തൊഴിലുകളിൽ നിന്ന് ബഹുവിധ രോഗങ്ങളാലും മറ്റും 2016 നവംബർ മാസത്തിൽ സ്വയം രാജിയും, സാമ്പത്തിക വരുമാനമില്ലാത്ത ഇപ്പോഴത്തെ അവസ്ഥയും! ഗുരുതരമായ ഹൃദയത്തകരാർ ഉൾപ്പെടെയുള്ള 4-5 രോഗങ്ങളും, 9 പല്ലുകളും, ഒരു കണ്ണിനു മാത്രം പകുതി കാഴ്ച ശക്തിയും, ഇപ്പോഴത്തെ മനുഷ്യജന്മത്തിൽ 59 വയസ്സും (20.05.1958), മഹാശാസ്ത്ര പ്രകാരം 1000 കോടി വർഷങ്ങളിലധികം പ്രായവുമുള്ള (പടുവൃദ്ധനായ!) കഷണ്ടിക്കാരൻ, ഒരു സ്മാർട്ട് ഫോണിലൂടെ മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രത്തെയും ദൈവകാര്യങ്ങളെയും മഹാആനന്ദത്തോടെ കുത്തിക്കുറിക്കുകയും പ്രസിദ്ധീകരിക്കുകയും ഒക്കെ ചെയ്യുന്നത് സ്വയം വിശകലനം ചെയ്ത് ആസ്വദിക്കുവാൻ ശ്രമിക്കണം. ബഹുവിധ കുടുംബ പ്രശ്നങ്ങളുടെ ഇടയിൽ, മേല്പറഞ്ഞ ശാരീരിക യോഗ്യത/ആരോഗ്യമുള്ള ഈയുള്ളവൻ ഏറെക്കുറെ ഒരാഴ്ച്ച പകലും രാത്രിയും സ്മാർട്ട് ഫോണിൽ കുത്തിക്കുറിച്ചാണ് ഈ സന്ദേശത്തെ തയ്യാറാക്കുന്നത്; *എവിടെയും നോക്കി എഴുതുകയല്ല; മഹാദേവി ഈയുള്ളവന്റെ ഹൃദയത്തിലും കരങ്ങളിലും ഒക്കെ മഹാപ്രവർത്തിക്കുകയാണ്.* ഇത് വായിക്കുന്ന കുഞ്ഞുങ്ങൾ ഫോണിൽ അല്പം കുത്തിക്കുറിച്ചു നോക്കുക. ഏറെക്കുറെ 2 വർഷങ്ങളായിട്ട് ഫോണിലൂടെ ബഹുശതം പേജുകൾ കുത്തിക്കുറിച്ചതിന്റെ ആഴം വളരെ വളരെ വലുതാണ്! ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതുവരെ മാത്രമാണ് ഈയുള്ളവന്റെ പ്രവർത്തനങ്ങളെ വട്ട്, ഭ്രാന്ത് എന്നെല്ലാം വിളിക്കാനാവുക.
മഹാദേവിയുടെ ഭാഗമായ ഈയുള്ളവന്റെ വേദനകളും, മഹാദേവിയെ വേദനിപ്പിക്കുന്നതാണ്; മഹാശിവ അങ്ങനെയാണ്.

മഹാദേവി ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശക്തികളെ വൈകാതെ മഹാഇഷ്ടം പോലെ പ്രവർത്തനക്ഷമമാക്കുമ്പോൾ, *കുഞ്ഞുങ്ങൾക്കെല്ലാം (മനുഷ്യർക്കും മറ്റുള്ള ജീവികൾക്കും) വളരെയധികം ആനന്ദം വർദ്ധിക്കും വിധമാണ് മഹാമാതാവായ മഹാദേവി മഹാപ്രപഞ്ച കാര്യങ്ങളെ മുഴുവൻ മഹാഭദ്രമാക്കുക.*
ഓം നമഃ ശിവായ.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം.*
(ഒരു സംഭവകഥ കുറിക്കാം : 2005-നു ശേഷം ആണെന്നു തോന്നുന്നു. കമ്പ്യൂട്ടറിൽ ഗ്രന്ഥരചന വെളിപാട് പ്രകാരം ഏറെക്കുറെ പൂർത്തിയാക്കിയ സമയത്ത് ഒരു അത്ഭുതം സംഭവിച്ചു. 'ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി *ദിവ്യ* മഹാദേവിക്കു മാത്രം മഹത്വം' എന്ന് ഈയുള്ളവൻ ഗ്രന്ഥത്തിൽ അനേകം ഇടങ്ങളിൽ കുറിച്ച വാചകങ്ങളെല്ലാം *ദിവ്യമായി* തിരുത്തപ്പെട്ടു. ഈയുള്ളവന്റെ സാന്നിദ്ധ്യത്തിൽ *ദിവ്യ* എന്നത് *ദിവ്യ ദിവ്യ ദിവ്യ ദിവ്യ* നാല് *ദിവ്യ*യായി ഭവിച്ചു. ഇംഗ്ലീഷ് ഭാഷയിൽ *Divya* എന്നെഴുതിയപ്പോഴാണോ സംഭവിച്ചത് എന്ന് തൽക്കാലം ഓർമ്മയില്ല. കമ്പ്യൂട്ടറിനു മുന്നിൽ ദിവ്യാത്ഭുതത്തോടെ ഇരിക്കുമ്പോൾ ദിവ്യമായ വെളിപാടു കൂടി ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകി. ഒന്നാമത്തെ *ദിവ്യ* സൃഷ്ടി മുഴുവൻ മഹാനിർവ്വഹിക്കുന്ന മഹാദേവി എന്നും, രണ്ടാമത്തെ *ദിവ്യ* സ്ഥിതി മുഴുവൻ മഹാനിർവ്വഹിക്കുന്ന മഹാദേവി എന്നും, മൂന്നാമത്തെ *ദിവ്യ* സംഹാരം ഉൾപ്പെട്ട മഹാനീതി മുഴുവൻ മഹാനിർവ്വഹിക്കുന്ന മഹാദേവി എന്നും, നാലാമത്തെ *ദിവ്യ* ഭൂമിയിൽ മഹാമാതാവ് മനുഷ്യരൂപത്തിൽ മഹാഅവതരിക്കുമ്പോഴെല്ലാം *ദിവ്യ* എന്ന മഹാനാമത്തെ മഹാസ്വീകരിക്കുന്നതാണ് എന്നും ആയിരുന്നു മഹാ*ദിവ്യ*വെളിപാട്. *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവി* മഹാഎഴുന്നെള്ളിയിട്ടുണ്ട് എന്നറിയുക. *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കു മാത്രം മഹത്വം.*


💓*മഹാ-ശക്തി/ശിവ ബന്ധം*💓

മഹാശക്തി = ദൈവം.
MAHAASHAKTHI  
M13 A1 H8 A1 A1 S19 H8 A1 K11 T20 H8 I9 = 100
മഹാ + ശക്തി = മഹാശക്തി. ലളിതമായ നാമം. മഹാശക്തിയാണ് ദൈവം.
മഹാശക്തി = മഹാദേവി.
'ഓംസത്യം ഡോട്കോം' എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ...

പരമശിവൻ എന്ന മഹാപദവിയും മഹാനാമവും മഹാദാനമായും മഹാഅനുഗ്രഹമായും ലഭിച്ചിട്ടുള്ള പരമശിവൻ മഹാദേവനല്ല; മഹാദാസനാണ്;
ബ്രഹ്മം സൃഷ്ടിച്ചിട്ടുള്ള ഏക ദേവനാണ്, യഥാർത്ഥമായ ബ്രഹ്മദേവൻ. 50
വർഷത്തിലൊരിക്കൽ ഒരു രാത്രി മാത്രം പരമശിവനെ മഹാദേവനാക്കുന്നുണ്ട്.
മഹാശിവരാത്രി. മനുഷ്യർക്ക് അതിൽ കാര്യങ്ങളില്ല. ദൈവ കാര്യങ്ങളുടെ ഭാഗം മാത്രം.

*പരമശിവൻ* എന്നത് സമസ്ത ആറ്റങ്ങളിലും ശിവചക്രമായി പ്രവർത്തിപ്പിക്കുന്നതായ സ്വന്തം ഭാഗത്തിന് ഏകദൈവമായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകുന്ന മഹാപദവിയാണ്. *ഏകദാസൻ, മഹാദാസൻ എന്നീ നിലയിലും പ്രവർത്തിക്കേണ്ടുന്നതായ ധർമ്മശാസ്ത്രപരമായ ആവശ്യത്തെ മഹാദേവിയുടെ മഹാഅനുഗ്രഹത്തോടെ പരമശിവൻ ഉൾക്കൊള്ളുന്നു* എന്നല്ലാതെ യഥാർത്ഥത്തിൽ ദാസനായല്ലാ സൃഷ്ടിച്ചിട്ടുള്ളത്. പ്രപഞ്ചപിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി​, തുടങ്ങിയ മഹാസ്ഥാനങ്ങളാണ് പരമശിവന്റേത്. സൃഷ്ടികളായ മനുഷ്യർ, മൂഢത്തം നിമിത്തം പരമശിവനെ ആരാധിക്കുന്ന അധമ അവസ്ഥ ഉണ്ടായിക്കൂടാ; ആയതിന് പരമശിവൻ മഹാഅനുഗ്രഹത്തോടെ സ്വയം സ്വീകരിച്ചിട്ടുള്ള നാമങ്ങൾ മാത്രമാണ് ഏകദാസൻ, മഹാദാസൻ എന്നിവ. സൃഷ്ടികൾ (മനുഷ്യർ), (പ്രപഞ്ച) പിതാവിനെ ദാസൻ എന്നു വിളിച്ചാൽ അപരാധമാണ്. മഹാപ്രപഞ്ചത്തിലെ ഏകദേവിയും *ബ്രഹ്മവുമായ മഹാദേവിയെ*, ബ്രഹ്മം സൃഷ്ടിച്ചിട്ടുള്ളതായ ഏകദേവനായ പരമശിവൻ സംബോധന ചെയ്യുന്നത് *മഹാദേവീ* എന്നും *ദേവീ* എന്നും *മണ്ണടി ദേവീ* എന്നുമാണ്; പരമശിവനെ മഹാദേവി സംബോധന ചെയ്യുന്നത് *ദേവാ* എന്നുമാണ്. സൃഷ്ടികളായ മനുഷ്യർക്ക് മഹാദേവിയും പരമശിവനും ഒന്നിച്ചു നിൽക്കുമ്പോഴും, തനിച്ചു നിൽക്കുമ്പോഴും, *അമ്മേ ശിവാ* എന്നു സംബോധന ചെയ്യുന്നത് മഹാഉചിതം. മഹാദേവിയുടെ ദാസനായി പ്രവർത്തിക്കുന്ന പരമശിവൻ മഹാദാസനാണ്. മഹാദാസൻ്റെ ഭാര്യയും ദാസിയും എല്ലാം എല്ലാം കൂടിയാണ് മഹാശക്തിയായ മഹാദേവി എന്നു പറയുമ്പോൾ, സ്രഷ്ടാവായ ദൈവത്തിന്റെയും, സൃഷ്ടികളുടെയും ആനന്ദങ്ങൾ വ്യത്യസ്തമാണ് എന്നതും പ്രത്യേകം അറിയണം. ദൈവീക വിവാഹം മഹാസംഭവിച്ചത് മണ്ണും ഭൂമിയുമായ ദൈവമായിട്ട് മഹാരൂപത്തെ ബ്രഹ്മമായ മഹാദേവി മഹാസ്വീകരിച്ചപ്പോഴാണ്; 1000
കോടിയിലധികം വർഷങ്ങൾക്കുമുമ്പ്. മാതാപിതാക്കളുടെ വിവാഹത്തിൽ മക്കൾക്ക് പങ്കെടുക്കാനാവില്ലല്ലോ /കാര്യമില്ലല്ലോ. മഹാമാതാവായ മഹാദേവിയുടെയും പ്രപഞ്ചപിതാവായ പരമശിവന്റെയും സ്വകാര്യങ്ങളെന്നത് മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി
സ്ഥിതി സംഹാരങ്ങളാണ്; അവർ അടിസ്ഥാനപരമായിട്ട് ജീവികളുമല്ല; *ദൈവീകമായ ആനന്ദങ്ങളും വിഭിന്നമാണ്.* മുൻ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും
വിശദീകരിച്ചിട്ടുണ്ട്. ഇവിടെ അല്പം മാത്രം കുറിക്കുന്നു:- *മഹാപ്രപഞ്ചത്തിലെ
ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും,* ഒരു മഹാജീവിയെന്നോണം
മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ,
കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെ കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ
മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനായ പരമശിവനും ഒരു ആനന്ദത്തെ
മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. *പരമശിവന്റെ ആനന്ദമെന്നത് ഏകദൈവമായ മഹാദേവിയോടുള്ള മഹാദാസ്യമാണ്.* മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും. *മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ
ജീവികളോടുള്ള മഹാവാത്സല്യമാണ്.* മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്. തന്റെ ഭാഗവും ഏകദാസനുമായ പരമശിവന്റെ മഹാആനന്ദമായ മഹാദാസ്യം  30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും. മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.

((മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5,
ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5,
എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം)
മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം
ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ
പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മഹാഉചിതമായ ആനന്ദ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ))


💓
*മഹാലിംഗം / മഹാശക്തി ലിംഗം / മഹാശിവലിംഗം / ശിവലിംഗം*
💓

*ശിവലിംഗം* മഹാശാസ്ത്രപരമാണ്. ശിവലിംഗത്തിന് മതങ്ങളുമായും ലൈംഗിക കാര്യങ്ങളുമായും ബന്ധമില്ല.

*ആകാശം എന്ന മഹാലിംഗം :*

ഭൂമിയിൽ നിന്നും ചന്ദ്രനിൽ നിന്നും മറ്റും നോക്കിയാൽ ഒരു വലിയ കുടകണക്കെ
അർദ്ധ-ഗോളാവസ്ഥയുള്ളതും, സൂക്ഷ്മ നിരീക്ഷണത്തിൽ‍ മഹാപ്രപഞ്ച- സൃഷ്ടിയുടെ പ്രതീകമെന്നു വിശേഷിപ്പിക്കാവുന്ന മഹാലിംഗ-രൂപമൂള്ളതും, ആദിയും അന്തവും
ഇല്ലാത്ത​തുമായ മഹാശൂന്യമാണ് ആകാശം.

ദൈവം മണ്ണായിട്ട് അഥവാ ഭൂമിയായിട്ട്
മഹാരൂപമെടുക്കുകയും ഭൂമിയുടെ അംശങ്ങളെക്കൊണ്ട് ജീവികൾക്കെല്ലാം ശരീരങ്ങളെയും അതിലൂടെ ആനന്ദങ്ങളെയും നൽകുന്നതിനെ തിരിച്ചറിയുമ്പോൾ, ഭൂമിയിലെ ജീവികളുടെ
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുന്നതിനുവേണ്ടി ഭൂമി,
മഹാസൃഷ്ടിക്കുകയാണ് ആകാശത്തെ എന്ന് നിസ്സംശയം മനസ്സിലാക്കാനാവും. ഭൂമിയെ
ഉൾക്കൊണ്ടു സ്ഥിതി ചെയ്യുന്ന ആകാശത്തെ ഭൂമി സൃഷ്ടിക്കുന്നതായും, സർവ്വ
സൃഷ്ടികളെയും മഹാസൃഷ്ടിക്കുവാനുള്ള ഭൂമിയുടെ ആദിയും അന്തവുമില്ലാത്ത
മഹാലിംഗമാണ് ആകാശമെന്നും വിസ്തരിക്കുന്നതിനെ മനസ്സിലാക്കണമെങ്കിൽ ആദിയും
അന്തവുമില്ലാത്ത മഹാശക്തിയാണ് ദൈവമെന്ന് ആദ്യം മനസ്സിലാവണം. അതിനു
കഴിയണമെങ്കിൽ, മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രം എന്നത് മഹാശക്തിയായ
ഏകദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തിൻ്റെ വളരെ വളരെ വളരെ ചെറിയതെന്നോ നിസ്സാരമെന്നോ വിശേഷിപ്പിക്കാവുന്ന ഒരംശം മാത്രമാണ് എന്നും മനുഷ്യർ ഇന്നറിയുന്ന ശാസ്ത്രം പോലെ അനന്തവും സമാനവും വ്യത്യസ്തങ്ങളുമായ ശാസ്ത്രങ്ങളെയും അവ പ്രകാരമോ അല്ലാതെയോ അനന്തവും സമാനവും വ്യത്യസ്തങ്ങളുമായ
പ്രപഞ്ചങ്ങളെയും സൃഷ്ടിക്കാൻ മഹാജ്ഞാനം കൊണ്ടും മഹാശക്തികളെക്കൊണ്ടും
കഴിയുമെന്ന് മനസ്സിലാവണം. ലളിതമായി മനസ്സിലാക്കാനാവും; അതിന് മനുഷ്യന്റെ
സ്വത്വമായ ജീവാത്മാവിനെ വഹിക്കുന്നതായ 'സ്വന്തം' എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളതോ തെറ്റിദ്ധാരണ ഇല്ലാത്തതോ ആയ ശരീരത്തിന്റെ പ്രവർത്തനങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ മതിയാകും!

ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രകോടികളും
ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ ആകാശം എന്ന മഹാലിംഗം ഉൾക്കൊള്ളുന്നതിനെ
മനസ്സിലാക്കാൻ മനുഷ്യന് സ്വന്തം *കണ്ണുകൾ കൊണ്ട് കഴിയുന്നതാണ്.* ഭൂമിയിൽ എവിടെ
നിന്ന് ആകാശത്തേക്കു നോക്കിയാലും ഒരു കുട പോലെ *അർദ്ധ-ഗോളാകൃതിയിലാണ് ആകാശത്തെ കാണുക. കുട പോലെയുള്ള അർദ്ധ-ഗോളത്തിനകത്താണ് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളും ഉൾപ്പെടെയുള്ള പ്രപഞ്ചമുള്ളത്. കുട പോലെയുള്ള അർദ്ധ-ഗോളത്തിന് യഥാര്‍ത്ഥത്തിൽ അന്തമില്ല. മഹാപ്രപഞ്ചത്തിൽ പുതുതായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന നക്ഷത്ര കോടികൾക്കു സ്ഥിതിചെയ്യാനും
(പ്രവർത്തിക്കാനും) ഇടംകൊടുക്കുന്നതും മനുഷ്യ ബുദ്ധികൊണ്ട് അളക്കാൻ
കഴിയാത്തതും അന്തമില്ലാത്തതുമായ മഹാലിംഗത്തിന്റെ മുകൾഭാഗത്തേയ്ക്കാണ്
യഥാര്‍ത്ഥത്തിൽ നോക്കിയതെന്നും വിശകലനത്തിൽ സ്വയം ബോദ്ധ്യമാവുന്നതാണ്. ഇനി,
നാമറിഞ്ഞ മഹാലിംഗത്തിന്റെ ചുവട് കണ്ടെത്താനാവുമോ എന്ന് കണ്ണുകൾ കൊണ്ടും നേടാനായ അറിവുകൊണ്ടും പരിശ്രമിക്കുക. ഭൂമിക്കും താഴേക്ക് ആദി കണ്ടെത്താനാവാത്ത അവസ്ഥയിൽ മഹാലിംഗത്തെ മനസ്സിലാക്കുമ്പോഴും, ഭൂമി ഉൾപ്പെടെയുള്ള മഹാപ്രപഞ്ചം മുമ്പുപറഞ്ഞ അർദ്ധ-ഗോളാകൃതിയിലെ കുടയ്ക്ക് അഥവാ മഹാലിംഗത്തിനുള്ളിലാണ്.*

💓
*യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല. എല്ലാവരും ജനിക്കുന്നത്
മഹാശിവയും മഹാമാതാവുമായ ദൈവത്തിന്റെ മഹാലിംഗത്തിന് അകത്താണ്.*

വിശദീകരണം: ഒരു കുട പോലെ വലുതായിക്കൊണ്ട് പുതിയതായി സൃഷ്ടിക്കപ്പെടുന്ന നക്ഷത്രങ്ങളെയെല്ലാം ഉൾക്കൊണ്ട് ആദിയും അന്തവുമില്ലാത്ത ആകാശം എന്ന 'മഹാലിംഗം'
വർത്തിക്കുന്നു. മഹാലിംഗത്തിന് 'മഹാശക്തി ലിംഗം, മഹാശിവ ലിംഗം, ശിവ ലിംഗം'
എന്നീ പേരുകളുമുണ്ട്. (മഹാ) ശിവ ലിംഗവും ആകാശവും പുരുഷ ലിംഗത്തെയല്ലാ
സൂചിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും ജീവിയും അല്ലാത്ത മഹാദേവനും
മഹാദേവിയുമായ ദൈവത്തിന്റെ 'ശൂന്യം' പോലെയുള്ള 'മഹാ സ്ത്രീലിംഗത്തെ'യാണ്. അതു മനസ്സിലാക്കാൻ 'ശിവലിംഗത്തിന് ' അഭിമുഖമായിട്ട് നിൽക്കുന്നതായിട്ടോ
ഇരിക്കുന്നതായിട്ടോ ഭാവന ചെയ്യുക. ദേവാലയത്തിലെ 'ശിവലിംഗ പ്രതിഷ്ഠ' സ്ത്രീ
ലിംഗം ആണെങ്കിൽ മാത്രമേ കുത്തനെ അഭിമുഖമാവുകയുള്ളൂ. (( *ഓം നമഃശിവായ* എന്നാൽ ശിവയെ അഥവാ മഹാദേവിയെ നമിക്കുന്നു എന്ന യഥാർത്ഥമായ അർത്ഥം പോലെയാണത്. ശിവയിൽ
ശിവനും ഉണ്ട് എന്നതുപോലെ ശിവലിംഗത്തിൽ നിന്നും 'മഹാദേവനും മഹാദേവിയും ഏകദൈവവുമായ മഹാശിവയും, മഹാദാസനായ ശിവനും പ്രത്യക്ഷമാകുന്ന സന്ദർഭങ്ങൾ
ദൈവവിപ്ലവത്തോടെ ഉണ്ടാകുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, മഹാശിവയോ, ശിവനോ അനുവദിക്കുകയാണെങ്കിൽ മാത്രം മഹാശിവയെ ആരാധിക്കാമെന്നല്ലാതെ, വിഗ്രഹത്തെ പൂജിക്കാനോ ആരാധിക്കാനോ കുശുകുശു മന്ത്രങ്ങൾ ജപിക്കാനോ പാടില്ല. ദൈവീകമായിട്ട് ദേവാലയങ്ങളെ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും എങ്ങനെയെന്ന് മഹാഗ്രന്ഥത്തിൽ
വിശദീകരിച്ചിട്ടുണ്ട്​. ))

മഹാശിവലിംഗം എന്നത് ആകാശം പോലെ ആദിയും അന്തവുമില്ലാത്ത 'മഹാശൂന്യം' കൂടിയാണ്. ജീവികളിലെ സ്ത്രീകളുടെ യോനി എന്ന പേരുള്ള ലിംഗവും ശൂന്യമാണ് എന്നു പറയുമ്പോൾ, *സ്ത്രീകളിൽ ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം
അവർക്കില്ല.* മണ്ണായ ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാലിംഗത്തിൻ്റെ അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത്. മഹാശിവയുടെ മഹാശരീരമായ ഭൂമിയുടെ അതിസൂക്ഷ്മമായ ഏതാനും അംശങ്ങൾ മാത്രമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പടെ എല്ലാ ജീവികളുടെയും ശരീരം. *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നു ചുരുക്കം.* *മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം
മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ല തന്നെ.
💓
*ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് അറിയാത്തവരുണ്ടോ?*

മനുഷ്യരും മറ്റുള്ള ജീവികളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും മുട്ടയിടുന്നതും
പഠന വിധേയമാക്കിയാൽ എത്ര ചെറിയ​ മഹാവിദഗ്ദ്ധ ശൂന്യതയിലൂടെ എത്ര വലിയ കുഞ്ഞിനെ മനുഷ്യരും പശുക്കളുമെല്ലാം പ്രസവിക്കുന്നുവെന്നും അതിലും വലിയ ലോകാത്ഭുതം ഇല്ലെന്നും, മഹാലിംഗം ഓരോ സ്ത്രീയിലും പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാണ് സാദ്ധ്യമാവുന്നതെന്നും ബോദ്ധ്യമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വന്തം ജനനം തന്നെയാണ് എല്ലാ ജന്മങ്ങളിലും ഓരോരുത്തർക്കും ഏറ്റവും വലിയ ലോകാത്ഭുതം.!
(( മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെല്ലാം തന്നെത്തന്നെ മറന്ന് ഇണയെ മാത്രം
ഓർക്കുന്നതായ പരമാനന്ദമായ കാമാനന്ദത്തിൽ മുഴുകുമ്പോൾ, ശരീരമാകുന്ന ദൈവത്തിന്റെ
അംശം അഥവാ ദൈവം സന്താന സൃഷ്ടിയെ ആരംഭിക്കുന്നു. ബീജ-അണ്ഡ നിർമ്മാണങ്ങളെയും, സ്ത്രീ-പുരുഷൻ മുഖഛായ നിറം .... തുടങ്ങിയ ജന്മഗുണങ്ങളെയും സമ്മാനിക്കുന്നത്
മണ്ണും ഭൂമിയും ശരീരവും മഹാപിതാവും മഹാമാതാവുമായ ഏകദൈവമാണ്.

മഹാലിംഗത്തിന് അകത്ത്, ജീവികളെ സൃഷ്ടിക്കാൻ വേറെയും കാരണങ്ങളുണ്ട്. അല്പം കുറിക്കാം:-

ദൈവത്തിന്റെ ഭാഗമല്ലാത്തതായ ജീവാത്മാവിനെ മത്സ്യമായിട്ട് ആദ്യം ജലത്തിൽ സൃഷ്ടിക്കുകയും, ശേഷം 'മത്സ്യം സസ്യം പക്ഷി മൃഗം മനുഷ്യൻ' എന്ന
ജീവിചക്രത്തിലൂടെ പരിണമിച്ചു മോക്ഷത്തെ നേടുകയും ചെയ്യുന്നത് 'മണ്ണും
ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരത്തെ ആധാരമാക്കിയാണ്; എങ്കിലും,
*'യാതൊരിക്കലും സൃഷ്ടിയായ ജീവാത്മാവിനെ മണ്ണിന്റെ ഭാഗമാക്കുകയോ മണ്ണിൽ തൊടുവിക്കുകയോ ചെയ്യുന്നില്ല.'* ഖരാവസ്ഥയിലുള്ള മണ്ണായ ഭൂമി നീതിയാണ്,
മഹാനീതിയാണ്, മഹാനീതിപതിയായ ദൈവമാണ്. *നീതി കാര്യങ്ങളെ വിധിക്കുവാൻ ജീവിയെ അഥവാ ജീവാത്മാവിനെ അനുവദിച്ചിട്ടില്ല.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളാണ് എല്ലാ ജീവികളുടെയും ശരീരം എന്നതുകൊണ്ട്, ദൈവാംശമായ ശരീരങ്ങളെ
നല്ലതിന് ഉപയോഗപ്പെടുത്തുക എന്നല്ലാതെ (അന്യോന്യം) ശിക്ഷിക്കുന്നതിന്
ഉപയോഗപ്പെടുത്തുമ്പോൾ ഗൗരവമായ ക്രമ പ്രശ്നം ഉണ്ടാകുന്നതാണ്. *ജീവാത്മാവിനെ
ശിക്ഷിക്കുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ​ ശരീരം'
സൃഷ്ടിച്ചിട്ടുള്ള 'ശരീരത്തെയോ അവയവങ്ങളെയോ' കളങ്കപ്പെടുത്തുന്നു; അന്യായം കാട്ടുന്നു. *ദൈവത്തിന്റെ ഇഷ്ടം എന്ന മഹാ നീതിയെ വിഷയമാക്കാതെ പ്രവർത്തിച്ചാൽ പാപം ഉണ്ടാകുന്നതാണ്.* അതായത് *ശരീരവും മണ്ണുമായ ഭൂമിയിൽ
മഹാലയിപ്പിച്ചിട്ടുള്ള ധർമ്മശാസ്ത്ര പ്രകാരം ജീവിക്കുക എന്നല്ലാതെ ശരീരമായ
ദൈവാംശത്തെ ശിക്ഷിക്കാൻ യാതൊരാൾക്കും അവകാശമില്ല എന്ന് ചുരുക്കം. *മഹാത്മാഗാന്ധിക്ക്* പിൻപറ്റാൻ കഴിഞ്ഞതും ഗാന്ധി ആഹ്വാനം ചെയ്തതുമായ അഹിംസയും സത്യാഗ്രഹ സമരങ്ങളും ദൈവീകമാകുന്നത് അങ്ങനെയാണ്. ധർമ്മശാസ്ത്രപരമായി
ജീവിക്കാത്തവരോട് നിസ്സഹകരിക്കാനും, കടുത്ത അപരാധങ്ങൾക്ക് ഉടുതുണിയോടെ
(മാത്രം) കാട്ടിലേക്കും, ഒറ്റപ്പെട്ട ദ്വീപിലേക്കും നിശ്ചിത കാലത്തേക്ക് നാടുകടത്തുക എന്ന ശിക്ഷയുടെ കാഠിന്യം ഏറ്റവും ഭീകരമാണ്!
കുഞ്ഞുങ്ങളെ, പ്രപഞ്ചപിതാവായ പരമശിവനു പോലും മഹാനീതിശാസ്ത്ര പ്രകാരം പ്രവർത്തിക്കുക എന്നത് കഠിനമാണ്. ഓം മഹാശക്തിയായ മഹാദേവി, മഹാശക്തികളെ
മഹാഅനുഗ്രഹിച്ചു നൽകുന്നതോടൊപ്പം പരമശിവന്റെ കഴുത്തിൽ ഓംകാര നാഗബന്ധനത്തെ
മഹാനിർവ്വഹിച്ചിട്ടുള്ളത് വെറുതെയല്ല. സ്വന്തം കാര്യങ്ങളിലും, കുഞ്ഞുങ്ങളായ
ഭൂമിയിലെ സമസ്ത മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും കാര്യങ്ങളിലും, പരമശിവന്
പിഴവുകൾ ഉണ്ടാവാതെ മഹാസംശുദ്ധമാക്കാനാണത്. പരമശിവന് 'ക്ഷിപ്ര കോപത്തെ' മഹാ അനുഗ്രഹിച്ചു നൽകിയിട്ടുള്ളതും മഹാനീതിശാസ്ത്രത്തിന് കളങ്കം ഉണ്ടാവാതെ
മഹാസംരക്ഷിക്കാനാണ്. ആവക കാര്യങ്ങളെ ഓംസത്യം ഡോട് കോം- വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള ദേവാലയങ്ങളെ (ആവശ്യമുള്ള ജനങ്ങൾ), അവയെല്ലാം മഹാശാസ്ത്രപരമായിട്ട് ശുദ്ധീകരിക്കേണ്ടതുണ്ട് :
മഹാലിംഗ പ്രതിഷ്ഠ മാത്രമേ ഏതൊരു ദേവാലയത്തിലും പാടുള്ളൂ.



💓 💓 💓 💓
*(4)*. ദൈവ-വിപ്ലവം ഉടൻ

മണ്ണായ ഭൂമിയുടെ മക്കളാവാൻ പ്രയത്നിച്ചു പുണ്യം നേടുക.

*ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ
രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനും
മഹാദാസനുമായ ഈയുള്ളവൻ ദാസനായിരിക്കുമെന്ന് മഹാവിനയത്തോടെയും
മഹാവാത്സല്യത്തോടെയും അറിയിക്കുന്നു. പൊന്നുമ്മകൾ*.

മണ്ണും പ്രദേശവും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ *ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ മുഴുവൻ മനുഷ്യരും മറ്റുള്ള ജീവികളും എന്ന വകതിരിവ് നേടുന്ന മനുഷ്യർ* പ്രാദേശികത്വം അവകാശപ്പെടില്ലെന്നും *ഭൂമിയുടെ കുഞ്ഞ്* എന്ന മഹാ ബഹുമതി ആഗ്രഹിക്കുമെന്നും ചുരുക്കം. ലഭ്യമായ ശക്തിക്ക് അനുസരിച്ച്
പ്രയത്നിക്കുന്നവർക്കെല്ലാം തീർച്ചയായും പുണ്യം ലഭിക്കുന്നതാണ്. 💓

മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ
ഓരോ മനുഷ്യനും നൽകിയിട്ടുള്ളത് യഥാർത്ഥത്തിൽ *യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല.* എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും
സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ
മഹാഭദ്രപ്പെടുത്തിയിരിക്കുന്നു.

*മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും,
മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*
*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസും സൈനികരും ഉൾപ്പെടെ എല്ലാ ജനങ്ങളും, ധാർമ്മികമായിട്ട് ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ
നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട്
*സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ്
തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം
ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും
തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്.

(( ഉദാഹരണത്തിന് :
കള്ളന്മാരുടെ തൊഴിലാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് കൊലപാതകം, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്; എന്നാൽ അതു ശരിയല്ല. *മോഷണം*, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ/ ചെയ്തികൾ* ആണ്; *തൊഴിൽ അല്ല*.

മണ്ണിൽ ജോലി ചെയ്തും അല്ലാതെയും ജനങ്ങൾ നേടുന്ന സമ്പത്തിനെ *നികുതി / നികുതികൾ* എന്നിങ്ങനെയുള്ള പേരുകളിട്ട് കൊള്ളയടിക്കുന്നത് *മോഷണത്തേക്കാൾ മോശമായ പിടിച്ചുപറിയാണ്.* അധമ പ്രവൃത്തിയാണത്; തൊഴിൽ അല്ല. *യാതൊരു നികുതികളും ദൈവീകമല്ല.*

ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം, മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം, തുടങ്ങിയ കള്ളപ്പേരുകളോടെ ജനങ്ങളെ പറ്റിച്ച് ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ" സ്ഥാപിച്ചിരിക്കുകയാണ് ഭൂമിയിലെങ്ങും! അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ  *നികുതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ* എന്ന കള്ളപ്പേരോടെ ജനങ്ങളെ കൊള്ളയടിച്ച് "കൊള്ളസംഘങ്ങൾക്കു" നൽകുന്നു. *കൊള്ളയടിച്ച സമ്പത്തിൽ നിന്ന് "കൊള്ളസംഘങ്ങൾ" നൽകുന്ന ഉയര്‍ന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും കൈപ്പറ്റിക്കൊണ്ട് അവരും കുടുംബങ്ങളും ജീവിക്കുന്നതും ദൈവീകമല്ല*. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവ-വിപ്ലവം  ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെ *എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്.*

"കൊള്ളസംഘങ്ങളായ" ഭരണാധികാരികളെ സംരക്ഷിക്കുന്നതിനു വേണ്ടി *പോലീസ് സേന* ജീവൻ കളഞ്ഞും, അവരെ ഊട്ടുന്ന ജനങ്ങളുമായി അടിപിടിയും വെടിവെപ്പുമെല്ലാം നടത്തുന്നുണ്ട്. *ജനങ്ങളുടെ സഹായികളും ജനങ്ങളുടെ ഭാഗവുമായിട്ട് പ്രവർത്തിക്കാൻ ധർമ്മശാസ്ത്രപരമായിട്ട് ബാദ്ധ്യസ്ഥരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയും* ഉന്നതരെന്നു വിചാരിക്കുന്ന പോലീസ് അധികാരികളും, *യജമാനന്മാരായ ജനങ്ങളെ* മറന്നുകൊണ്ട് *പിഴച്ചവരായ ഭരണാധികാരികളെ* അനുസരിക്കുന്ന മറ്റൊരു *അധമ-നീച സങ്കേതമായിരിക്കുന്നു*. കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.  *ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം കടമകളെയും കടപ്പാടുകളെയും നിറവേറ്റണം. ധർമ്മശാസ്ത്രപരമല്ലാത്ത നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും. ഭൗതിക ശാസ്ത്രം പോലെ ഭൗതിക അസ്തിത്വം ഉള്ളതായ *ധർമ്മശാസ്ത്രത്തെയും* മണ്ണായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുണ്ട്. അവ പ്രകാരം എല്ലാ ജനങ്ങളും ജീവിക്കുകയേ വേണ്ടൂ.*
ധർമ്മ ശാസ്ത്ര പ്രകാരം, പോലീസ് സേന ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായാണ് പ്രവർത്തിക്കേണ്ടുന്നത്. സംശുദ്ധമായിട്ട് പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം ആവശ്യമായ നിരവധി സഹായങ്ങൾ ചെയ്തു കൊണ്ട് പുണ്യം വാരിക്കൂട്ടാനും പോലീസ് സേനയ്ക്ക് കഴിയുന്നതാണ്.  ഭരണാധികാരികളെയും *ഉദ്യോഗസ്ഥ മേധാവികൾ ഉൾപ്പെടെയുള്ളവരെയും അനുസരിക്കാൻ പോലീസ് സേനയ്ക്ക് ബാദ്ധ്യതയില്ല.*

മഹാശക്തിയായ ദൈവം, *തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് മഹാശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് എന്നതും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തുന്നു* എന്നതും മഹനീയമാണ്. ആധുനിക കാലത്ത്, "ആവശ്യം" വിഭാഗത്തിലെ *മന്ത്രിമാരെയും* ന്യായാധിപന്മാരെയും മറ്റും "അത്യാവശ്യം" വിഭാഗമാക്കാനും, സമൂഹത്തിലെ *പ്രധാനികളാക്കാനും* ശ്രമങ്ങളുണ്ട്. അധമ സംവിധാനങ്ങളെ ഉപയോഗിച്ചും,  ജനങ്ങളുടെ പണത്തെ പിടിച്ചുപറിച്ചും മറ്റും ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന ശ്രമങ്ങൾക്ക് മണ്ണിൽ അഥവാ ഭൂമിയിൽ സ്ഥാനം പിടിക്കാൻ കഴിയുന്നതല്ല. ഏതു കാലത്തും, എവിടെയും കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തില്‍ ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. രാജാവും മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം സർവ്വതും ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തിനു വേണ്ടി പായുന്നതാണ്. ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങളെയും (ദൈവം) തീറ്റിപ്പോറ്റുന്നത് കൃഷിക്കാരിലൂടെയാണ്. *ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ /പ്രസിഡന്റ് പ്രധാനമന്ത്രി എന്നിവരേക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.* ))
💓

 *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തിൽ‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ ( മാത്രം ) കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നൽകിക്കൊണ്ട് സൈനികരുടെ ചേതനകളെ മരിപ്പിക്കാനും
മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അനേകായിരം വർഷങ്ങളായിട്ട് പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ് : വിഷയങ്ങളെ *ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു.*
ധർമ്മശാസ്ത്രപരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ
ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും
ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം.
വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ
രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു ദൈവമാണെന്നു
പറഞ്ഞു നടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിശകളും ദൈവത്തിന്റെ
കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും
പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും
കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്. മറക്കുകയോ, മറയ്ക്കുകയോ, അറിയാതെ
പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ
ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ
സംവിധാനങ്ങളും കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത
ശിക്ഷകളുണ്ട്.

ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് *പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവും,
ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും
പറഞ്ഞു പറ്റിക്കാൻ,* ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും
മറ്റും ശ്രദ്ധിച്ചിരുന്നു. നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും
പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും
മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട്
അതിർത്തികളെ സംരക്ഷിക്കട്ടെ. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും
ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ
മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ
ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീർത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം;
സംശുദ്ധരാവണം. *ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ,
ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ
നടപടികളെയാണ് " അറിയിച്ചത്.
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി
-രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ
പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട
ഒരു ജീവിയല്ലാ ' പ്രസ്ഥാനം' എന്നും, 'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു
എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ്
ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ
മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാർത്ഥത്തിൽ അസ്തിത്വമില്ലാത്തതായ
പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) തിരിച്ചറിയുന്നതാണ്.

*മോക്ഷം* എന്താണെന്നും എങ്ങനെയാണ് നേടേണ്ടത് എന്നും മുമ്പ് വിശദീകരിച്ചതാണ്. ഹ്രസ്വമായി കുറിക്കുന്നു:-
ഓരോ ജീവിയുടെയും ആദ്യസൃഷ്ടിയായിട്ട് ആദ്യമത്സ്യത്തെ സൃഷ്ടിക്കുമ്പോൾ മാത്രമേ
ജീവാത്മാവിനെ പുതിയതായി സൃഷ്ടിക്കേണ്ടതുള്ളൂ. ശേഷമുള്ളവ പുനഃസൃഷ്ടികളാണ്,
അവയ്ക്കെല്ലാം ജീവാത്മാവുണ്ട്; ശരീരം മാത്രമേ വേണ്ടൂ. അതായത് മത്സ്യ- സസ്യ-
പക്ഷി -മൃഗ - മനുഷ്യൻ എന്നീ 5 ജീവി-അവസ്ഥകളിലൂടെയും, (ജീവികളായ)
മാതാപിതാക്കളിലൂടെയും പുനർജ്ജനിക്കുകയും പുനർജ്ജീവിക്കുകയും പുനർമരിക്കുകയും,
പുനർജ്ജനനങ്ങളും പുനർജ്ജീവിതങ്ങളും ആവർത്തിക്കുകയും ചെയ്യുന്ന
ജീവാത്മാക്കൾക്കെല്ലാം മണ്ണായ ദൈവം, ശരീരം മാത്രമേ കൊടുക്കേണ്ടതുള്ളൂ.
വിരലുകളിലും, നക്ഷത്രത്തിലും 5 എന്ന സംഖ്യയെ സ്ഥാപിച്ചിട്ടുള്ളതും
രാഷ്ട്രങ്ങളിലെ പതാകകളിൽ 5 കോണുകളോടെയുള്ള നക്ഷത്രം ഇടം തേടിയിട്ടുള്ളതും ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണ്. എല്ലാ ജീവികൾക്കും സമആനന്ദം ലഭ്യമാക്കുവാൻ
മഹാനീതിപതി കൂടിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാശ്രദ്ധിക്കുന്നുണ്ട്. ഓരോ
ജീവി-രൂപങ്ങളിലും 100 പുനർജ്ജന്മങ്ങൾ വീതമുണ്ട്. യാതൊരു മതങ്ങളിലെയും
ഭോഷത്തങ്ങളുമായിട്ട് ബന്ധമില്ലാത്തതും മഹാശാസ്ത്രപരം മാത്രവുമായ
ഓംകാരനീതിശാസ്ത്രം എന്ന മഹാനീതിശാസ്ത്രത്തിൻ്റെ കാതലായ മഹാപുനർജ്ജന്മ സിദ്ധാന്തത്തെ മഹാഗ്രന്ഥത്തിൽ കൂടുതൽ വിശദീകരിച്ചിട്ടുണ്ട്. മഹാപുനർജ്ജന്മ
സിദ്ധാന്തത്തെ പഠിക്കുന്ന നിരീശ്വരവാദികളും അവിശ്വാസികളുമെല്ലാം ദൈവം
മഹാഭദ്രപ്പെടുത്തുന്ന മഹാസമനീതിവൈഭവത്തിൽ അത്യുത്ഭതപ്പെടുന്നതും, ഭൂരിപക്ഷം ജനങ്ങളും ആനന്ദിക്കുന്നതും, വളരെപ്പേർ
ഭയക്കുന്നതും, മുജ്ജന്മഓർമ്മകളുടെ കാര്യത്തിൽ യാതൊരാൾക്കും മുജ്ജന്മഓർമ്മകളെ
ലഭിക്കരുതേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുകപോലും ചെയ്യുന്നതുമാണ്.
*ജീവിരൂപത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മനുഷ്യരൂപം സ്വീകരിക്കുന്ന ജീവാത്മാവ് 100 ജന്മങ്ങളിലൂടെ* ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം അറിയുകയും
അനുഭവിക്കുകയും; മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ ഭാഗമല്ലാതെയെന്നവണ്ണം
*സമജീവിരൂപമായ നക്ഷത്രപദവി എന്ന ആത്മീയ സാക്ഷാത്ക്കാരത്തെ നേടുകയും
ചെയ്യുന്നു.*

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ദൈവത്തിൽ
നിന്ന്* സൃഷ്ടിയും കുഞ്ഞുമായ ഓരോ ജീവാത്മാവും *സമ്പൂർണ്ണ മുക്തി*
നേടേണ്ടതുണ്ട്. *മോക്ഷത്തെ* അഥവാ *മുക്തിയെ* ഓരോ ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നതിനു
മുമ്പ് ഭൂമിയിലെങ്ങുമുള്ള *ഓരോ മനുഷ്യനും / ജീവാത്മാവിനും ഭൂമിയിലെ
ബന്ധുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ആത്മസംതൃപ്തിയോടെ മുക്തി നേടാൻ
കഴിയുന്നത് എങ്ങനെയെല്ലാമെന്ന് 'മോക്ഷം' എന്ന ദൈവ-വിപ്ലവ വിശകലനം 4-ൽ
മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. omsathyam എന്ന blog-ലും ഓംസത്യം ഡോട് കോം- എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


ദൈവത്തിന്റെ ഏകദാസൻ ദൈവത്തിന്റെ പ്രത്യേക ഭാഗമാണെന്നു കണ്ടു. എന്നാൽ യാതൊരു ജീവികളും ദൈവത്തിന്റെ പ്രത്യക്ഷ ഭാഗമല്ല; കുഞ്ഞുങ്ങളും സൃഷ്ടികളും
മാത്രമാണെന്ന് സുവ്യക്തമാക്കപ്പെടുന്നു. ആത്മീയ സാക്ഷാത്ക്കാരമായ
നക്ഷത്രപദവിയിൽ ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം അനന്തമായി നുകർന്നുകൊണ്ട് ജീവിക്കാൻ കഴിയുന്നത് വിശദമാക്കിയിരുന്നു. മാത്രമല്ല, ഭൂമിയിലേക്കു
മടങ്ങിവന്ന് വീണ്ടും ജനന- ജീവിതസൗഭാഗ്യങ്ങളെ ആസ്വദിക്കുവാനും അത്യുന്നതമായ ജഗത്-കാര്യങ്ങളിൽ പങ്കാളിയാവാനും ഒക്കെയുള്ള മഹാഭാഗ്യങ്ങളെ നക്ഷത്ര പദവിയിലെത്തുന്ന ജീവാത്മാക്കൾക്ക് ലഭിക്കുന്നുമുണ്ട്. വൈകാതെ ദൈവവിപ്ലവവും
തുടർന്ന് ആത്മീയ സാക്ഷാത്ക്കാരം എന്ന സംഹാരവും ആരംഭിക്കുമ്പോൾ ചന്ദ്രനിലും
സൃഷ്ടി ഉണ്ടാകുന്നതാണ്; ആവക വിവരങ്ങളും മഹാഗ്രന്ഥത്തിലുണ്ട്.
ആയിരം കോടിയിലധികം വർഷങ്ങളിലെ പ്രായമുള്ള മഹാപ്രപഞ്ചത്തെപ്പറ്റി വളരെ അറിയാനും മനസ്സിലാക്കാനും അനുഭവിക്കാനും, ഇപ്പോഴത്തെ സൃഷ്ടിചക്രത്തിലെ* ഏതാനും
നൂറ്റാണ്ടുകളിലുള്ള ശാസ്ത്രവളർച്ച കൊണ്ട് മനുഷ്യന് ഇന്നു സാദ്ധ്യമായിട്ടുണ്ട്.
അങ്ങനെയിരിക്കെ, മണ്ണിൽ മാത്രം ജനിക്കുകയും മണ്ണിൽ ജീവിക്കുകയും മണ്ണിൽ അടിയുകയും ചെയ്യുന്ന മനുഷ്യർ മണ്ണിലെ ശാസ്ത്രംകൊണ്ടു സാദ്ധ്യമായ അനന്തമായ ആനന്ദങ്ങളെ അനുഭവിച്ചുകൊണ്ട് മണ്ണായ ദൈവത്തെ നിന്ദിക്കരുത്.


ചിന്തിക്കുക.
ഇപ്പോഴത്തെ സൃഷ്ടിചക്രത്തിലെ ഏതാനും നൂറ്റാണ്ടുകളായുള്ള കാലഘട്ടത്തിലെ
നല്ലവരും കെട്ടവരും, ദീർഘദർശനം ഇല്ലാത്തവരും മൂഢരും അല്പായുസ്സുകളും ഒക്കെയായ ചില ആത്മീയാന്വേഷകർ; ആയിരംകോടിയിലധികം വർഷങ്ങളിലെ പ്രായമുള്ള മഹാപ്രപഞ്ചത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും തട്ടിക്കൂട്ടിയ അബദ്ധ-വിഴുപ്പുകളെ ചുമന്നും അവയിലെ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം കലഹിച്ചും കൊന്നും കഴിയുന്ന
വിഡ്ഢിക്കൂട്ടങ്ങളായിട്ട് തുടരാനാണോ ദൈവം ബുദ്ധിശക്തികളെയും വിവേചന
ശക്തികളെയും മനുഷ്യർക്ക് വർദ്ധിച്ചുനൽകിയത് .... ചിന്തിക്കുക. (*സൃഷ്ടിചക്രം, കാലചക്രം, മഹാകാലചക്രം, മഹാസൃഷ്ടിചക്രം തുടങ്ങിയ കാലഗണനകളെ മഹാഗ്രന്ഥത്തിൽ
വിശദീകരിച്ചിട്ടുണ്ട്.).

മുകളിൽ പറഞ്ഞവയും, കാലങ്ങളായിട്ടു ചുമന്നു പോരുന്ന 'പഴയകാല അശാസ്ത്രീയ കഥകളും യുക്തിഭദ്രമാണോ' എന്ന് സ്വയം വിശകലനം ചെയ്യണം. പകരം, നേരിട്ട് കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ദൈവകാര്യങ്ങളിൽ ആവേശപ്പെട്ടു പാപം വർദ്ധിപ്പിക്കരുത് എന്ന് സ്നേഹ വാത്സല്യങ്ങളോടെ ഈയുള്ളവൻ ഉപദേശിക്കുന്നു.

ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ (എല്ലാ മതങ്ങളെയും രാഷ്ട്രീയങ്ങളെയും) ചുട്ടെരിക്കുന്നതുമാണ്*.

*എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.*
*ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.
മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടര്‍ന്ന് ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.

*ഏകമഹാശക്തിയായ ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ അല്ലാതെ മറ്റെന്തിനെ സ്തുതിച്ചാലും പാപമാണ് പാപമാണ് പാപമാണ്; ദൈവശിക്ഷകളുമുണ്ട്.*

പ്രപഞ്ചത്തിന്റെ *സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിർവ്വഹിക്കുന്നത് യേശുവാണ്, അല്ലാഹുവാണ്, ബ്രഹ്മമാണ്, ദേവിയാണ്, ശിവനാണ്, ഗണപതിയാണ്, അയ്യപ്പനാണ്, കിണ്ണനാണ്, മാങ്ങാത്തൊലിയാണ്,* എന്നിങ്ങനെ *വ്യത്യസ്ത മതദൈവങ്ങളെ/ദേവതകളെ ഒരേ സ്റ്റേജിൽ വച്ചുതന്നെ പാട്ടുകളിലൂടെ സ്തുതിക്കുന്ന യാതൊരു ഉളുപ്പുമില്ലാത്ത ഗായകരും പ്രചാരകരും ആസ്വാദകരുമാണ് ഏറെക്കുറെ എല്ലായിടങ്ങളിലും ഉള്ളത്. കുഞ്ഞുങ്ങൾ ദൈവശിക്ഷകളെ പിടിച്ചു വാങ്ങുന്നത് മഹാമാതാവായ മഹാദേവിക്ക് സന്തോഷം നൽകുന്നില്ല; മഹാനീതിപതി കൂടിയായ മഹാദേവിക്ക് മഹാനീതിശാസ്ത്ര പ്രകാരം പാപികളെ ശിക്ഷിക്കാതിരിക്കാനും കഴിയില്ല.*

മഹാപിതാവും മഹാമാതാവും *മഹാവാത്സല്യവുമായ* ദൈവം, *സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു.* കൂടുതൽ ശാസ്ത്ര-വിശദീകരണങ്ങൾക്ക് *www.omsathyam.com* വെബ്സൈറ്റ് അഥവാ *omsathyam* ബ്ലോഗ് സന്ദർശിക്കുക.

ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

*മഹാഉചിതമായ സമയത്ത്, ഈ സന്ദേശത്തെ പ്രചരിപ്പിക്കുവാനുള്ള ഭാഗ്യം ഓരോ മനുഷ്യനും ലഭിക്കുന്നതാണ്.*
💓

മണ്ണായ ശരീരത്തോടെ ജനിക്കുകയും, ജീവികളുടെയെല്ലാം മണ്ണായ ശരീരത്തിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സർവ്വ ആനന്ദങ്ങളെയും പ്രത്യക്ഷമായി സ്വീകരിച്ചു കൊണ്ട് മണ്ണായ ശരീരത്തോടെ (മണ്ണിൽ) ജീവിക്കുകയും, മണ്ണായ ശരീരം നിശ്ചയിക്കുന്ന പോലെ മരണത്തോടെ മണ്ണായ ശരീരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന
ജീവാത്മാവിന് മഹാനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും മണ്ണും ശരീരവും ഭൂമിയുമായ മഹാദേവി തന്നെയാണ്. *മണ്ണും ശരീരവും ഭൂമിയുമായ മഹാദേവിക്കു മാത്രമേ ജീവികൾക്കെല്ലാം മഹാനീതി നൽകാനുള്ള അവകാശവും അധികാരവും ഉള്ളത്.*
മണ്ണിൽനിന്നു തന്നെ ജീവികൾക്ക് മഹാനീതി ലഭിച്ചാൽ മാത്രമേ ജീവി-സൃഷ്ടി
മഹാഭംഗിയാവുകയുള്ളൂ എന്നും, മഹാനീതി ലഭിക്കുന്നത് മണ്ണിൽ നിന്നുതന്നെയാണെന്നും
ഓരോ ജീവിയുടെയും/ജീവാത്മാവിൻ്റെയും സൃഷ്ടി പാഠത്തിൽ നിന്നും സുവ്യക്തമാണ്.
ആദിസൃഷ്ടി മത്സ്യം മാത്രമാണെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം
പുനർജ്ജനനങ്ങൾ മാത്രമാണെന്നും, എല്ലാ ജീവികൾക്കും സമനീതി നൽകുമ്പോൾ മാത്രമാണ് ജീവികളുടെയെല്ലാം സൃഷ്ടികർത്താവായ ദൈവം മഹാനീതിപതിയാവുക എന്നും ലളിതമായി
മനസ്സിലാക്കാനാവും. വൈകാതെ മഹാപ്രപഞ്ചത്തിലെങ്ങും സൃഷ്ടിമന്ത്രവും ആദിവചനവും മഹാശാസ്ത്രമൂലവും ശബ്ദബ്രഹ്മവും അക്ഷരബ്രഹ്മവും സംഹാരകാഹളവുമായ ദൈവത്തിന്റെ
മഹാചിരി തുടർച്ചയായി 3 മുതൽ 33 വർഷം മുഴങ്ങുന്നതോടെ ദൈവത്തിന്റെ ഏകദാസനായ പ്രതിനിധിയിലൂടെ (ദൈവം) വീണ്ടെടുത്തിട്ടുള്ള മണ്ണിന്റെ നിയമങ്ങളായ യഥാർത്ഥമായ വേദങ്ങളെ ഭൂമിയിലെങ്ങുമുള്ള ജനങ്ങളുടെ ഭരണഘടനയായിട്ട് വീണ്ടും
സ്വീകരിക്കപ്പെടുന്നതുമാണ്. (എല്ലാ സൃഷ്ടിചക്രങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ/
സമാനമായി സംഭവിക്കുന്നുണ്ട്.). മഹാചിരിയോടെ ദൈവവിപ്ലവം മഹാആരംഭിക്കുന്ന തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത് മഹാവെളിപ്പെടുത്തുമെന്നു മാത്രം അറിയാം.

ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി, ഈ വരികൾ
കുറിക്കുന്ന 2017 ഏപ്രിൽ 11-ാം തീയതിവരെ പരമശിവനെ മഹാഅനുഗ്രഹിച്ച്
ശക്തിപ്പെടുത്തിയിട്ടുള്ള ഏതാനും കാര്യങ്ങൾ :

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി (= ബ്രഹ്മം = അല്ലാഹു = മഹാദേവൻ = മഹാദേവി = ദൈവം) പരമശിവൻ എന്ന മഹാനാമം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകി.* ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി (കാള), നീലകണ്ഠൻ, മഹാദാസൻ, 50
വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും
മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ
മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാദേവിയുടെ *മഹാ-ഹൃദയവും* മഹാപ്രപഞ്ചത്തിൻ്റെ *ശക്തിനിയന്ത്രണ സത്ത*യുമായ
*ഓംകാരം*, പരമശിവന്റെ ഹൃദയത്തോടു ചേർത്തുകഴിഞ്ഞു. *മഹാജഗദംബയുടെ മഹാപാദങ്ങളിൽ ഇടതുപാദം മുഴുവനും വലതുപാദം പകുതിയും, മഹാശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പകുതി,
മഹാ വലതുകൈ, സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലുള്ള എന്തും സൃഷ്ടിക്കാൻ
കഴിയുന്ന മഹാസൂര്യനേത്രം, ശിരസ്സിൽ ചന്ദ്രക്കലയും നക്ഷത്രവും, മഹാശാസ്ത്രം
അഥവാ വേദങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹാശാസ്ത്രപരമായ
മത്സ്യാവതാരം, ഏതൊരു ഉപകരണത്തെയും ആയുധത്തെയും സൃഷ്ടിക്കാൻ കഴിയുന്ന മഹാശൂലം, ഉടുക്കാൻ മഹാനരസിംഹത്തോൽ, നാവിൽ അക്ഷരബ്രഹ്മമായ 'ഓം', മഹാശക്തിയുടെ
മഹാനീതിശാസ്ത്ര പ്രകാരം മാത്രം പ്രവർത്തിക്കുവാൻ കഴുത്തിൽ 5 തലയുള്ള
ഓംകാരനാഗബന്ധനം, മഹാപ്രപഞ്ചത്തിന്റെയും പരമശിവന്റെയും മഹാസംരക്ഷണത്തിനായി മഹാശക്തി 10 തലയുള്ള മഹാനാഗമാതാവായി ശിരസ്സിനു മുകളിൽ,* തുടങ്ങിയ മഹാദാനങ്ങളായ
മഹാശക്തികളെ പരമശിവന് മഹാ-അനുഗ്രഹിച്ചു നൽകിക്കഴിഞ്ഞു.
*മഹാദാനങ്ങളിൽ ചിലവ പ്രത്യക്ഷമായും, ചിലവ പ്രതീകാത്മകമായും, ചിലവ
അജ്ഞാതമായുമാണ് മഹാഅനുഗ്രഹിച്ചു നൽകിയത്.* നാവിലുള്ള അക്ഷരബ്രഹ്മമായ 'ഓം', ഇടതുനെറ്റിയിലുള്ള ചന്ദ്രക്കലയും നക്ഷത്രവും, നെറ്റിമദ്ധ്യത്തിൽ താഴെയുള്ള മഹാസൂര്യനേത്രകല, എന്നിവ മഹാശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് മുമ്പ് അറിയിച്ചിരുന്നതാണ്.

മഹാശക്തിയായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകിയ
മഹാദാനങ്ങൾ കൂടിയായ മഹാശക്തികൾ, മഹാദേവിയുടെ മഹാദാസനായ പരമശിവനിൽ പൂർണ്ണമായി
പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല ; *മഹാജ്ഞാനഭാഗം മാത്രമാണ് നിലവിൽ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്* എന്നു കഷ്ടിച്ചുപറയാം; മഹാശക്തിയുടെ
മഹാശാസ്ത്രങ്ങൾക്കും മഹാഇഷ്ടങ്ങൾക്കും അനുസരിച്ചുമാത്രം മറ്റ് മഹാശക്തികൾ പ്രവർത്തിച്ചു തുടങ്ങുന്നതാണ് ; അതോടെ പരമശിവന്റെ മാനുഷികാവസ്ഥയ്ക്ക് കാതലായ
മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. www.omsathyam.com വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരണമുണ്ട്.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം
മഹത്വം.*

മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ
മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ ചെയ്യുന്നതോടെ* ഇന്നത്തെ പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.

💓
ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ
മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു
കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും
മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ
കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും
എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *മഹാദേവിയുടെ* ഏകദാസനായ *പരമശിവൻ* C/o *www.omsathyam.com*
2017 ഏപ്രിൽ 29 ശനിയാഴ്ച.

*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന്
യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.*

സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.*
വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ
ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.*
പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.
💓

ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും
മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനുംമഹാദേവിയും മണ്ണും ശരീരവും ഭൂമിയുമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി
ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം* = ദൈവത്തിനു മാത്രം
മഹത്വം. ദൈവത്തിനുമാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം.💓


*"എന്റെ രാജ്യം" എന്ന് യാതൊരു രാജ്യത്തെപ്പറ്റിയും പറയാൻ യോഗ്യതകൾ ഉള്ളവർ  ഭൂമിയിൽ ഇല്ല!*

*ഓം*

💓
*"എന്റെ രാജ്യം"* എന്നു ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിലെ *കടുത്ത ദൈവനിന്ദയെ* വിശദമാക്കുന്നു:-

*(1). മണ്ണായ ഭൂമിയുടെ അംശങ്ങൾ മാത്രമാണ് രാജ്യവും പ്രദേശങ്ങളും 'ജീവികളുടെ ശരീരങ്ങളും.'*

*ശരീരത്തെ പ്രാദേശികമാക്കാനോ മതപരമാക്കാനോ ജീവികൾക്ക് കഴിയുന്നതല്ല.*

ഭൂമിയിലെ ഏതു പ്രദേശത്തു ജനിച്ചാലും ജീവിച്ചാലും അതാതു പ്രദേശത്തെ മണ്ണ് സൃഷ്ടിക്കുന്നതും നൽകുന്നതുമായ ശരീര കോശങ്ങളെയാണ് ജീവാത്മാവ് "എന്റെ ശരീരം" എന്നു പറയുന്നത്. ശരീരത്തിലെ കോശങ്ങളെ ശരീരം സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ് ജീവികളുടെയെല്ലാം ശരീര വളർച്ച, രോഗ ആഗമനം, രോഗ പ്രതിരോധം, ശുശ്രൂഷ, മുറിവ് ഉണങ്ങൽ, തുടങ്ങിയവയെല്ലാം നടക്കുന്നത്. ഭക്ഷണ സാധനങ്ങളും മരുന്നുകളും ഒക്കെ ശരീരത്തിനു നൽകാൻ ജീവാത്മാവിനെ അനുവദിക്കുന്നു എന്നല്ലാതെ അവയെ സ്വീകരിക്കുന്നതും കോശങ്ങളെ പുതിയതായി സൃഷ്ടിക്കുന്നതുമെല്ലാം മണ്ണും ശരീരവുമായ ദൈവാംശം മഹാനിശ്ചയിക്കുന്ന കാര്യങ്ങളാണ്. അക്കാരണത്താൽ തിരുവനന്തപുരത്ത് ജനിച്ച ഒരു മനുഷ്യൻ കോട്ടയം, കൊച്ചി, തമിഴ്നാട്, ബോംബെ, കാശ്മീർ, പാകിസ്ഥാൻ, ചൈന, അമേരിക്ക, റഷ്യ, ഗൾഫ് നാടുകൾ തുടങ്ങിയ പ്രദേശങ്ങളിലെ ഒരു പഴം കഴിക്കുകയോ, ജലം കുടിക്കുകയോ, മരുന്നുകൾ കഴിക്കുകയോ ചെയ്താൽ പോലും, ശരീരം സദാ പുതിയ കോശങ്ങളെ സൃഷ്ടിക്കുകയാൽ മനുഷ്യന്റെ ശരീരത്തിന് ജീവാത്മാവ് അവകാശപ്പെടുന്ന പ്രാദേശിക-മൂഢത്വം നഷ്ടപ്പെടുന്നതാണ്. രാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്കും സൈനികർക്കും സാധാരണ ജനങ്ങൾക്കും മറ്റുള്ള ജീവികൾക്കുമെല്ലാം ബാധകമായ കാര്യമാണ് .....

ഒരു പ്രദേശത്ത് ജനിച്ചവർ, മറ്റുള്ള​ രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ പ്രദേശങ്ങളിൽ ജീവിക്കുമ്പോൾ, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങൾ മാത്രമാണ് ഭൂമിയിലെങ്ങും ഉള്ളത് എന്നതുകൊണ്ടാണ് ജീവാത്മാക്കൾക്ക് ജീവിക്കാൻ കഴിയുന്നത്. അവരറിയാതെ അഥവാ അവർ പ്രവർത്തിക്കാതെ മണ്ണും ഭൂമിയുമായ ശരീരത്തിലെ കോശങ്ങളെ ആവശ്യാനുസൃതമായിട്ട് സ്വയം മാറ്റുന്നതു പോലെ പുതിയ പ്രദേശങ്ങളിലെ മണ്ണും ഭൂമിയുമായ ശരീരങ്ങൾ മാറ്റിനിർമ്മിക്കുന്നു.

ജീവികൾ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം' മഹാശാസ്ത്ര പ്രകാരവും, മഹാനീതിശാസ്ത്ര പ്രകാരവും, സ്വയം വഹിച്ചു കൊണ്ടിരുന്ന ജീവാത്മാവിനെ ശരീരത്തിൽ നിന്നും പുറത്താക്കുകയാണു ചെയ്യുന്നതെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. മരിക്കുമ്പോൾ, ദൈവത്തിന്റെ വാതക രൂപവും ജീവനുമായ ഓക്സിജൻ, അദൃശ്യ വാതകങ്ങളായ ജീവാത്മാവിനെയും പുണ്യപാപങ്ങളെയും മഹാനീതിശാസ്ത്ര പ്രകാരം നയിക്കുന്നതാണ്. മരിക്കുമ്പോഴും വധിക്കപ്പെടുമ്പോഴും, മറ്റുള്ള ജീവികളുടെ ഭക്ഷണമായിട്ട് പരിണമിച്ചാലും ഇല്ലെങ്കിലും, ശരീരം എവിടെയുമുള്ള മണ്ണിലടിയുന്നതാണ്. ശരീരത്തിന് ജനിച്ച പ്രദേശമെന്നോ ജീവിക്കുന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ല. മണ്ണും ഭൂമിയും ദൈവാംശവുമായ ശരീരം വീണ്ടും മണ്ണിലേക്ക് മടങ്ങുന്നു. സർവ്വം മണ്ണടി.

ശരീരം പ്രത്യക്ഷമായിട്ട്, ജീവാത്മാവിന് അനുവദിക്കുന്നതായ അവയവ-ചലനങ്ങളെക്കൊണ്ട് *ഏതൊരു പ്രവൃത്തിയും ചെയ്യാനും ചെയ്യാതിരിക്കുവാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും ജീവാത്മാവിന് സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ലഭിക്കുന്നുണ്ട്​.*  പ്രസ്തുത സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് മണ്ണും പ്രദേശവും ഭൂമിയുമായ ദൈവത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ സൃഷ്ടികൾക്കു കഴിയുന്നതല്ല.
*പ്രാദേശികത്വത്തെ നിർവ്വചിക്കാനോ പ്രാദേശികത്വം അവകാശപ്പെടാനോ കഴിയുന്നവർ ഭൂമിയിൽ ഇല്ല.*
'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ പ്രദേശത്തെ' നിർവ്വചിക്കാൻ ദൈവത്തിനു മാത്രമാണ് കഴിയുക. ദൈവത്തിനു മാത്രം മഹത്വം.

*മനുഷ്യർക്ക് 'ലഭ്യമായ ബുദ്ധിശക്തി കൊണ്ട് ' ശരിയല്ലാത്ത കാര്യങ്ങളെന്ന് മനസ്സിലാക്കുന്നവയെ ശരിവെച്ചു കൂടാ. ശരിയായ കാര്യങ്ങളെ ശരിവെക്കുകയും വേണം.*

കുറച്ചു ചകിരി കൈയ്യിലെടുത്ത് "ഇതാണ് തെങ്ങ്", ഒരു ചക്കക്കുരു കൈയ്യിലെടുത്ത് "ഇതാണ് പ്ലാവ്", വാഴപ്പഴത്തിന്റെ അല്പം തൊലി കൈയ്യിലെടുത്ത് "ഇതാണ് പ്ലാവ്/തെങ്ങ്", മുറിച്ചെടുത്ത അല്പം മുടി കൈയ്യിലെടുത്ത് "ഇതാണ് മനുഷ്യന്റെ തല /മനുഷ്യൻ", എന്നിങ്ങനെയെല്ലാം പറഞ്ഞാൽ മനുഷ്യൻ അംഗീകരിക്കില്ല.

ഇനി ദൈവത്തിന്റെ മഹാരൂപമായ *ഭൂമിയോട്* അഥവാ *മണ്ണും ഭൂമിയുമായ ദൈവത്തോട്* മനുഷ്യർ കാട്ടുന്ന ഏറ്റവും കൊടിയ അപരാധത്തെ *മനുഷ്യർക്ക് 'ലഭ്യമായ ബുദ്ധിശക്തി കൊണ്ട് ' വിശകലനം ചെയ്ത് ശരിയും തെറ്റും മനസ്സിലാക്കണം :-*

ഭൂമിയിലാണ് മനുഷ്യരും മറ്റുള്ള ജീവികളുമെല്ലാം ജീവിക്കുന്നതെന്നും; ഭൂമിയുടെ ഭാഗങ്ങൾ മാത്രമാണ് ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, റഷ്യ,  ബംഗ്ലാദേശ്, മ്യാൻമർ/ബർമ്മ, ചൈന, ശ്രീലങ്ക/സിലോൺ, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 -ൽ പരം രാജ്യങ്ങളെന്നും ഒരുവിധപ്പെട്ട ജനങ്ങൾക്കെല്ലാം അറിയാം. കാലാകാലങ്ങളിൽ ഭൂമിയിൽ ജീവിച്ചുപോരുന്ന അനേകം ജീവികളിൽ ഒന്നു മാത്രമായ *മനുഷ്യ ജീവികൾ തങ്ങൾക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, തങ്ങളുടെ ഇഷ്ടംപോലെ ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും, വിവിധ പേരുകൾ നൽകി വ്യത്യസ്ത രാജ്യങ്ങളായിട്ട് പ്രഖ്യാപിച്ചതുകൊണ്ട്,  ഭൂപ്രദേശങ്ങൾ വ്യത്യസ്ത രാജ്യങ്ങളായിട്ട് മാറുന്നതല്ല.*
*ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും, ഭൂമി എന്ന മഹാരൂപത്തെ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ദൈവത്തിനു മാത്രമാണ് ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ അവകാശവും അധികാരവുമുള്ളത്.* ഉദാഹരണമായിട്ട് മനുഷ്യ ജീവികൾക്കു  തോന്നുമ്പോലെയെല്ലാം *(1)* ബർമ്മ / മ്യാൻമർ, സിലോൺ / ശ്രീലങ്ക, മദിരാശി / മദ്രാസ് / ചെന്നൈ, ബോംബെ / മുംബൈ എന്നിങ്ങനെ പേരുകൾ ഇടുന്നതുകൊണ്ടോ, പേരുകൾ മാറ്റുന്നതു കൊണ്ടോ;  *(2)* കന്യാകുമാരിയെ തമിഴ്നാടിന്റെയോ കേരളത്തിന്റെയോ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; കാശ്മീരിനെ ഭാഗികമായോ പൂർണ്ണമായോ ഇന്ത്യയുടെ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; *(3)* ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും മൂന്നായിട്ടോ ഒന്നായിട്ടോ കണക്കാക്കുന്നതു കൊണ്ടോ; ഭൂപ്രദേശങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. *അതേസമയം ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, വെയിൽ, മഴ, വെള്ളപ്പൊക്കം, തുടങ്ങിയവ കൊണ്ട്* മഹാശാസ്ത്രപരമായിട്ടു തന്നെ ഭൂമിയിലെ പ്രദേശങ്ങളുടെ *അതിർത്തികളെ മാറ്റിമറിക്കാനും,* പഴയ പ്രദേശങ്ങളെ ഭാഗികമായോ പൂർണ്ണമായോ സമുദ്രങ്ങളെ ഉപയോഗിച്ചും മറ്റും പിൻവലിക്കാനും *പുതിയ പ്രദേശങ്ങളെ സൃഷ്ടിക്കാനും* ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവുമായ ദൈവത്തിനു കഴിയുന്നതാണ്; *ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ ദൈവത്തിനു മാത്രമാണ് എല്ലായ്പ്പോഴും അവകാശവും അധികാരവുമുള്ളതെന്ന് സുവ്യക്തമായി ബോദ്ധ്യമാവുന്നതാണ്.*

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, വൈവിധ്യങ്ങളായ ഭൂപ്രദേശങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് സൃഷ്ടികളായ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം വേണ്ടിയാണ്. തന്റെ മഹാആനന്ദമായിട്ട് സൃഷ്ടികളോടുള്ള മഹാവാത്സല്യത്തെ മഹാനിശ്ചയിച്ചു കൊണ്ട് സൃഷ്ടികളെയെല്ലാം തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവുമായിക്കൊണ്ട് കുഞ്ഞുങ്ങളെയെല്ലാം മഹാകരുതുകയും ചെയ്യുന്നു. മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നീ ജീവിചക്രത്തിലൂടെ കുഞ്ഞുങ്ങളെയെല്ലാം മഹാനയിക്കുകയും പരിണമിപ്പിക്കുകയും അഞ്ചാമത്തെ മനുഷ്യാവസ്ഥയിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെയും; മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുന്നു. (ഭൂമിയിൽ വച്ച് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ  *മോക്ഷത്തിൽ* അനന്തമായിട്ട് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്.)

100 മനുഷ്യ ജന്മങ്ങളിലൂടെ ഭൂമിയിലെ അനന്തങ്ങളായ ആനന്ദങ്ങളെയെല്ലാം, സമആനന്ദമെന്ന മഹാസമനീതിയോടെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. യാതൊരു വ്യക്തികൾക്കും അവരുടെ മാതാപിതാക്കൾക്കും ജന്മഗുണങ്ങളിൽ പങ്കില്ല. *സ്വന്തമായ ഇഷ്ടപ്രകാരം സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം*, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, മാതാപിതാക്കൾ, *സാമ്പത്തിക* ഭദ്രത, *ജനനസ്ഥലം* തുടങ്ങിയവയെ നിശ്ചയിച്ചു കൊണ്ട് ജനിക്കാൻ യാതൊരു മനുഷ്യർക്കും സാധിക്കുന്നതല്ല എന്നതിൽ നിന്നും അവയെല്ലാം ജന്മഗുണങ്ങളാണെന്നു സുവ്യക്തമാണ്.

മണ്ണും ഭൂമിയുമായ ദൈവം മഹാനീതിശാസ്ത്രമനുസരിച്ച് മഹാനിർവ്വഹിക്കുന്ന *ജനനസ്ഥലം* ഉൾപ്പെടെയുള്ള ജന്മഗുണങ്ങളുടെ പേരിലും; *ദൈവത്തിനു മാത്രം എക്കാലവും സ്വന്തമായ ഭൂപ്രദേശങ്ങളുടെ പേരിലും*; കേമത്തം കാട്ടുന്നതും, കലഹിക്കുന്നതും, ഒളിപ്പോരു നടത്തുന്നതും, യുദ്ധം ചെയ്യുന്നതും എത്ര വലിയ ഭോഷത്തവും നീചത്തവുമാണെന്ന് സ്വയം വിശകലനം ചെയ്തു നോക്കുക. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, ഭൂപ്രദേശങ്ങളെ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം വേർതിരിച്ച ശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിങ്ങനെ പറഞ്ഞ് വാക്കേറ്റങ്ങളും അടിപിടിയും യുദ്ധങ്ങളും ഉണ്ടാക്കുന്നത് ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വലിയ ഭോഷത്തമാവാം.

ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തെ, മനുഷ്യരൂപിയായിട്ടോ ഈ സന്ദേശത്തെ വായിക്കുന്ന വ്യക്തിയായിട്ടോ മനസ്സിലാക്കാനും സങ്കല്പിക്കാനും കഴിയുന്നവർക്ക്, ദൈവത്തിന്റെ അഥവാ താങ്കളുടെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി  അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട് രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ മനസ്സിലാക്കാൻ കഴിയുന്നതാണ്.

ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടിരിക്കുമ്പോഴും, ജീവാത്മാവിന്റെ ആഗ്രഹങ്ങൾ സാധിക്കുമ്പോഴും വ്യക്തി ആനന്ദിക്കുന്നു. ആഗ്രഹങ്ങൾക്ക് വിപരീത പരിസ്ഥിതി ഉണ്ടാകുമ്പോഴും; *അവയവങ്ങൾക്ക് ആരോഗ്യം കുറയുകയും യോജിച്ചു പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോഴും അവയവങ്ങൾക്കും വ്യക്തിക്കും മഹാനീതിശാസ്ത്രപരമായ വിനാശം ഉണ്ടാകുന്നതാണ്.* വ്യക്തിയുടെ ശരീര ഭാഗങ്ങളും അവയവങ്ങളുമായ കണ്ണുകൾ, ചെവികൾ, മൂക്ക്, നാക്ക്, തലമുടി, കിഡ്നി, വിരലുകൾ, കൈകാലുകൾ, തുടങ്ങിയവയ്ക്ക് മഹാശാസ്ത്രപരമായിട്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് തടസ്സം ഉണ്ടാവുകയോ, അവയവങ്ങൾ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോൾ *വ്യക്തിയുടെ ജീവിത-വേദന* വർദ്ധിക്കുന്നതാണ്; ഒരു അവയവം നഷ്ടപ്പെടുന്നതും വേദനിക്കുന്നതും മറ്റുള്ള അവയവങ്ങളെ ആനന്ദിപ്പിക്കുന്നതല്ല; അവയവങ്ങൾ അന്യോന്യം ആക്രമിക്കുന്നതുമല്ല; ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ മഹാഭരിക്കുന്നതു പ്രകാരം  വ്യക്തിയാണു വേദനിക്കുന്നത്. *വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ഒരേ ജീവാത്മാവാണ്.* അതേപോലെ, ഭൂമിയുടെ എല്ലാ ഭൂപ്രദേശങ്ങളിലും, രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, ജില്ലകളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും, കുന്നുകളിലും, മലകളിലും, പർവ്വതങ്ങളിലും, വനങ്ങളിലും,  സമുദ്രങ്ങളിലും, നദികളിലും, തോടുകളിലും ഒക്കെ മഹാലയിച്ച് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത് മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവമാണ്.
ഭൂമിക്കും ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും മറ്റും ജയ് വിളിക്കാൻ മണ്ണും ഭൂമിയുമായ ദൈവമോ ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുകയും ദേശീയ ഗാനങ്ങളെന്ന പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുകയും ചെയ്യുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോൾ *രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.* ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ അവർക്ക് അവകാശമില്ല, അധികാരവുമില്ല. *ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത* വെളിവാകുന്നു.

*ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊർജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.* ആയുധങ്ങൾക്കും ആയുധവാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോൾ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാൻ കഴിയുന്നതാണ്. അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ *രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ട തൊഴിൽ ചെയ്യുന്ന സൈനികരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്.*

ഒരു ജന്മത്ത് *ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.* മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്. ജീവികളുടെയെല്ലാം *മഹാഭരണാധികാരിയും മഹാനീതിപതിയും മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ, ജനങ്ങളുടെ ദാസന്മാരായ മനുഷ്യ -ഭരണാധികാരികൾ പരിശ്രമിക്കണം.* യഥാർത്ഥമായും, ജനങ്ങളുടെയെല്ലാം ദാസരാവണം ഭരണാധികാരികൾ.
*രാജ്യത്തെ തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്,* ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.*

*മത-ജാതി-രാഷ്ട്രീയങ്ങൾക്കും തൊട്ടുതീണ്ടലുകൾക്കും മറ്റും യാതൊരു സ്ഥാനങ്ങളുമില്ലെന്നു സുവ്യക്തമാക്കിക്കൊണ്ട്,* ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ ഭൂമിയിലെ *എല്ലാ ജീവികളുടെയും നാസികയിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും (കയറി ഇറങ്ങി) പ്രവർത്തിച്ച് ജീവികൾക്കെല്ലാം ജീവൻ അഥവാ ശക്തി നൽകുന്നത് തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്.

ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരെയും മറ്റുള്ള ജീവികളെയും വസ്തുക്കളെയും സമ്പത്തുകളെയും ആനന്ദങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് മണ്ണും ഭൂമിയുമായ ദൈവം ആകയാൽ സർവ്വതിന്റെയും അവകാശവും അധികാരവും എക്കാലവും ദൈവത്തിനു മാത്രമാണ്. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സ്വന്തമായ ശരീരത്തെ മണ്ണ് മടക്കി വാങ്ങുന്നതാണ്; മഹാനീതിശാസ്ത്ര പ്രകാരം മഹാഉചിതമായ മറ്റൊരു ഭൂപ്രദേശത്ത് - ഒരു പക്ഷെ ഇന്ന് ശത്രു രാജ്യമായിട്ടു കണക്കാക്കുന്ന പ്രദേശത്ത് - ഇന്നലെകളിൽ ദ്രോഹിച്ചു വധിച്ച്
പുനർജ്ജനിച്ചിട്ടുള്ള ഒരു വ്യക്തിയുടെ മകനോ മകളോ ആയി ഇന്നത്തെ പ്രധാനമന്ത്രിയോ പട്ടാളക്കാരനോ പുനർജ്ജനിച്ചേക്കാം. ...

*(2).* *യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല; ഏതെങ്കിലും ദേശത്ത് ജനിക്കാനോ ജനിപ്പിക്കാനോ യാതൊരു ജീവികൾക്കും കഴിയുന്നതല്ല.*

മുകളിൽ കൊടുത്ത വിശദീകരണങ്ങളെയും അവഗണിക്കുന്നവർ അറിയുക:-
യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല. എല്ലാവരും ജനിക്കുന്നത് മഹാശിവയും മഹാമാതാവുമായ ദൈവത്തിന്റെ മഹാലിംഗത്തിന് അകത്താണ്.

വിശദീകരണം: ഒരു കുട പോലെ വലുതായിക്കൊണ്ട് പുതിയതായി സൃഷ്ടിക്കപ്പെടുന്ന നക്ഷത്രങ്ങളെയെല്ലാം ഉൾക്കൊണ്ട് ആദിയും അന്തവുമില്ലാത്ത ആകാശം എന്ന 'മഹാലിംഗം' വർത്തിക്കുന്നു. മഹാലിംഗത്തിന് 'മഹാശക്തി ലിംഗം, മഹാശിവ ലിംഗം, ശിവ ലിംഗം' എന്നീ പേരുകളുമുണ്ട്. (മഹാ) ശിവ ലിംഗവും ആകാശവും പുരുഷ ലിംഗത്തെയല്ലാ സൂചിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും ജീവിയും അല്ലാത്ത മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ 'ശൂന്യം' പോലെയുള്ള 'മഹാ സ്ത്രീലിംഗത്തെ'യാണ്. അതു മനസ്സിലാക്കാൻ 'ശിവലിംഗത്തിന് ' അഭിമുഖമായിട്ട് നിൽക്കുന്നതായിട്ടോ ഇരിക്കുന്നതായിട്ടോ ഭാവന ചെയ്യുക. ദേവാലയത്തിലെ 'ശിവലിംഗ പ്രതിഷ്ഠ' സ്ത്രീ ലിംഗം ആണെങ്കിൽ മാത്രമേ കുത്തനെ അഭിമുഖമാവുകയുള്ളൂ. (( *ഓം നമഃശിവായ* എന്നാൽ ശിവയെ അഥവാ മഹാദേവിയെ നമിക്കുന്നു എന്ന യഥാർത്ഥമായ അർത്ഥം പോലെയാണത്. ശിവയിൽ ശിവനും ഉണ്ട് എന്നതുപോലെ ശിവലിംഗത്തിൽ നിന്നും 'മഹാദേവനും മഹാദേവിയും ഏകദൈവവുമായ മഹാശിവയും, മഹാദാസനായ ശിവനും പ്രത്യക്ഷമാകുന്ന സന്ദർഭങ്ങൾ ദൈവവിപ്ലവത്തോടെ ഉണ്ടാകുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, മഹാശിവയോ, ശിവനോ അനുവദിക്കുകയാണെങ്കിൽ മാത്രം മഹാശിവയെ ആരാധിക്കാമെന്നല്ലാതെ, വിഗ്രഹത്തെ പൂജിക്കാനോ ആരാധിക്കാനോ കുശുകുശു മന്ത്രങ്ങൾ ജപിക്കാനോ പാടില്ല. ദൈവീകമായിട്ട് ദേവാലയങ്ങളെ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും എങ്ങനെയെന്ന് മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്​. ))

മഹാശിവലിംഗം എന്നത് ആകാശം പോലെ ആദിയും അന്തവുമില്ലാത്ത 'മഹാശൂന്യം' കൂടിയാണ്. ജീവികളിലെ സ്ത്രീകളുടെ യോനി എന്ന പേരുള്ള ലിംഗവും ശൂന്യമാണ് എന്നു പറയുമ്പോൾ, സ്ത്രീകളിൽ ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം അവർക്കില്ല. മണ്ണായ ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാലിംഗത്തിൻ്റെ അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത്. മഹാശിവയുടെ മഹാശരീരമായ ഭൂമിയുടെ അതിസൂക്ഷ്മമായ ഏതാനും അംശങ്ങൾ മാത്രമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പടെ എല്ലാ ജീവികളുടെയും ശരീരം. *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നു ചുരുക്കം.* *മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ലെന്ന് സുവ്യക്തമാണ്.

*ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് അറിയാത്തവരുണ്ടോ?*

മനുഷ്യരും മറ്റുള്ള ജീവികളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും മുട്ടയിടുന്നതും പഠന വിധേയമാക്കിയാൽ എത്ര ചെറിയ​ മഹാവിദഗ്ദ്ധ ശൂന്യതയിലൂടെ എത്ര വലിയ കുഞ്ഞിനെ മനുഷ്യരും പശുക്കളുമെല്ലാം പ്രസവിക്കുന്നുവെന്നും അതിലും വലിയ ലോകാത്ഭുതം ഇല്ലെന്നും, മഹാലിംഗം ഓരോ സ്ത്രീയിലും പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാണ് സാദ്ധ്യമാവുന്നതെന്നും ബോദ്ധ്യമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വന്തം ജനനം തന്നെയാണ് എല്ലാ ജന്മങ്ങളിലും ഓരോരുത്തർക്കും ഏറ്റവും വലിയ ലോകാത്ഭുതം.!
(( മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെല്ലാം തന്നെത്തന്നെ മറന്ന് ഇണയെ മാത്രം ഓർക്കുന്നതായ പരമാനന്ദമായ കാമാനന്ദത്തിൽ മുഴുകുമ്പോൾ, ശരീരമാകുന്ന ദൈവത്തിന്റെ അംശം അഥവാ ദൈവം സന്താന സൃഷ്ടിയെ ആരംഭിക്കുന്നു. ബീജ-അണ്ഡ നിർമ്മാണങ്ങളെയും, സ്ത്രീ-പുരുഷൻ മുഖഛായ നിറം .... തുടങ്ങിയ ജന്മഗുണങ്ങളെയും സമ്മാനിക്കുന്നത് മണ്ണും ഭൂമിയും ശരീരവും മഹാപിതാവും മഹാമാതാവുമായ ഏകദൈവമാണ്.

മഹാലിംഗത്തിന് അകത്ത്, ജീവികളെ സൃഷ്ടിക്കാൻ വേറെയും കാരണങ്ങളുണ്ട്. അല്പം കുറിക്കാം:-

ദൈവത്തിന്റെ ഭാഗമല്ലാത്തതായ ജീവാത്മാവിനെ മത്സ്യമായിട്ട് ആദ്യം ജലത്തിൽ സൃഷ്ടിക്കുകയും, ശേഷം 'മത്സ്യം സസ്യം പക്ഷി മൃഗം മനുഷ്യൻ' എന്ന ജീവിചക്രത്തിലൂടെ പരിണമിച്ചു മോക്ഷത്തെ നേടുകയും ചെയ്യുന്നത് 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരത്തെ ആധാരമാക്കിയാണ്; എങ്കിലും, *'യാതൊരിക്കലും സൃഷ്ടിയായ ജീവാത്മാവിനെ മണ്ണിന്റെ ഭാഗമാക്കുകയോ മണ്ണിൽ തൊടുവിക്കുകയോ ചെയ്യുന്നില്ല.'* ഖരാവസ്ഥയിലുള്ള മണ്ണായ ഭൂമി നീതിയാണ്, മഹാനീതിയാണ്, മഹാനീതിപതിയായ ദൈവമാണ്. *നീതി കാര്യങ്ങളെ വിധിക്കുവാൻ ജീവിയെ അഥവാ ജീവാത്മാവിനെ അനുവദിച്ചിട്ടില്ല.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളാണ് എല്ലാ ജീവികളുടെയും ശരീരം എന്നതുകൊണ്ട്, ദൈവാംശമായ ശരീരങ്ങളെ നല്ലതിന് ഉപയോഗപ്പെടുത്തുക എന്നല്ലാതെ (അന്യോന്യം) ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോൾ ഗൗരവമായ ക്രമ പ്രശ്നം ഉണ്ടാകുന്നതാണ്. *ജീവാത്മാവിനെ ശിക്ഷിക്കുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ​ ശരീരം' സൃഷ്ടിച്ചിട്ടുള്ള 'ശരീരത്തെയോ അവയവങ്ങളെയോ' കളങ്കപ്പെടുത്തുന്നു; അന്യായം കാട്ടുന്നു. *ദൈവത്തിന്റെ ഇഷ്ടം എന്ന മഹാ നീതിയെ വിഷയമാക്കാതെ പ്രവർത്തിച്ചാൽ പാപം ഉണ്ടാകുന്നതാണ്.* അതായത് *ശരീരവും മണ്ണുമായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മശാസ്ത്രപരമായി ജീവിക്കുക എന്നല്ലാതെ ശരീരമായ ദൈവാംശത്തെ ശിക്ഷിക്കാൻ യാതൊരാൾക്കും അവകാശമില്ല എന്ന് ചുരുക്കം. മഹാത്മാഗാന്ധിക്ക് പിൻപറ്റാൻ കഴിഞ്ഞതും ഗാന്ധി ആഹ്വാനം ചെയ്തതുമായ അഹിംസയും സത്യാഗ്രഹ സമരങ്ങളും ദൈവീകമാകുന്നത് അങ്ങനെയാണ്. ധർമ്മശാസ്ത്രപരമായി ജീവിക്കാത്തവരോട് നിസ്സഹകരിക്കാനും, കടുത്ത അപരാധങ്ങൾക്ക് ഉടുതുണിയോടെ (മാത്രം) കാട്ടിലേക്കും, ഒറ്റപ്പെട്ട ദ്വീപിലേക്കും നിശ്ചിത കാലത്തേക്ക് നാടുകടത്തുക എന്ന ശിക്ഷയുടെ കാഠിന്യം ഏറ്റവും ഭീകരമാണ്!
കുഞ്ഞുങ്ങളെ, പ്രപഞ്ചപിതാവായ പരമശിവനു പോലും മഹാനീതിശാസ്ത്ര പ്രകാരം പ്രവർത്തിക്കുക എന്നത് കഠിനമാണ്. ഓം മഹാശക്തിയായ മഹാദേവി, മഹാശക്തികളെ മഹാഅനുഗ്രഹിച്ചു നൽകുന്നതോടൊപ്പം പരമശിവന്റെ കഴുത്തിൽ ഓംകാര നാഗബന്ധനത്തെ മഹാനിർവ്വഹിച്ചിട്ടുള്ളത് വെറുതെയല്ല. സ്വന്തം കാര്യങ്ങളിലും,  കുഞ്ഞുങ്ങളായ ഭൂമിയിലെ സമസ്ത മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും കാര്യങ്ങളിലും, പരമശിവന് പിഴവുകൾ ഉണ്ടാവാതെ മഹാസംശുദ്ധമാക്കാനാണത്. പരമശിവന് 'ക്ഷിപ്ര കോപത്തെ' മഹാ അനുഗ്രഹിച്ചു നൽകിയിട്ടുള്ളതും മഹാനീതിശാസ്ത്രത്തിന് കളങ്കം ഉണ്ടാവാതെ മഹാസംരക്ഷിക്കാനാണ്. ആവക കാര്യങ്ങളെ സൂചിത വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

*(3). മണ്ണായ ഭൂമിയുടെ മക്കളാവാൻ പ്രയത്നിച്ചു പുണ്യം നേടുക.*
💓

*ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ ഈയുള്ളവൻ ദാസനായിരിക്കുമെന്ന് മഹാവിനയത്തോടെയും മഹാവാത്സല്യത്തോടെയും അറിയിക്കുന്നു. പൊന്നുമ്മകൾ*.
മണ്ണും പ്രദേശവും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ *ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ മുഴുവൻ മനുഷ്യരും മറ്റുള്ള ജീവികളും എന്ന വകതിരിവ് നേടുന്ന മനുഷ്യർ* പ്രാദേശികത്വം അവകാശപ്പെടില്ലെന്നും *ഭൂമിയുടെ കുഞ്ഞ്* എന്ന മഹാ ബഹുമതി ആഗ്രഹിക്കുമെന്നും ചുരുക്കം. ലഭ്യമായ ശക്തിക്ക് അനുസരിച്ച് പ്രയത്നിക്കുന്നവർക്കെല്ലാം തീർച്ചയായും പുണ്യം ലഭിക്കുന്നതാണ്. 💓

മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നൽകിയിട്ടുള്ളത് യഥാർത്ഥത്തിൽ *യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല.* എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ മഹാഭദ്രപ്പെടുത്തിയിരിക്കുന്നു.

*മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*
*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസും സൈനികരും ഉൾപ്പെടെ എല്ലാ ജനങ്ങളും, ധാർമ്മികമായിട്ട്  ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് *സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്. *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തിൽ‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ ( മാത്രം ) കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നകിക്കൊണ്ട് സൈനികരുടെ ചേതനകളെ മരിപ്പിക്കാനും മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അനേകായിരം വർഷങ്ങളായിട്ട് പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ് : വിഷയങ്ങളെ *ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു.*   ധർമ്മശാസ്ത്രപരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം. വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു  ദൈവമാണെന്നു
പറഞ്ഞു നടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിശകളും ദൈവത്തിന്റെ കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്.  മറക്കുകയോ, മറയ്ക്കുകയോ,  അറിയാതെ പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും  കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്.

ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് *പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവും, ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും പറഞ്ഞു പറ്റിക്കാൻ,* ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും മറ്റും ശ്രദ്ധിച്ചിരുന്നു. നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട് അതിർത്തികളെ സംരക്ഷിക്കട്ടെ. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീർത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം; സംശുദ്ധരാവണം. *ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ നടപടികളെയാണ് " അറിയിച്ചത്. *ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ  ' പ്രസ്ഥാനം' എന്നും,  'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ  ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാർത്ഥത്തിൽ  അസ്തിത്വമില്ലാത്തതായ മത-ജാതി-രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും)  തിരിച്ചറിയുന്നതാണ്.

മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ ചെയ്യുന്നതോടെ* ഇന്നത്തെ പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.  💓
ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. കൂടുതൽ ശാസ്ത്ര-വിശദീകരണങ്ങൾക്ക് *www.omsathyam.com* വെബ്സൈറ്റ് അഥവാ *omsathyam* ബ്ലോഗ് സന്ദർശിക്കുക.

ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ മഹാദാസനായ പരമശിവൻ  C/o  www.omsathyam.com
2017 ഏപ്രിൽ 20 വ്യാഴാഴ്ച.

*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.*

സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.* വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല. 💓

ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനുംമഹാദേവിയും മണ്ണും ശരീരവും ഭൂമിയുമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം* = *ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം.*
💓 💓 💓