Thursday, March 29, 2018

Prayer relating Sexual Virtues

*ഓം*

*ഏകദൈവമായ മഹാദേവിക്ക്, മഹാദാസനും മഹാദേവനുമായ പരമശിവനോടു മാത്രവും, പരമശിവന് മഹാദേവിയോടു മാത്രവും ഉള്ളതുപോലെ;*
ഭാര്യക്ക് ഭർത്താവിനോടും, ഭർത്താവിന് ഭാര്യയോടും, അഥവാ *ഇണയോടു മാത്രം, കാമവികാരങ്ങളും കാമവിചാരങ്ങളും കാമസംഭാഷണങ്ങളും കാമലീലകളും കാമമനോഭാവങ്ങളും കാമബന്ധങ്ങളും ഉള്ളവളാക്കി / ഉള്ളവനാക്കി എല്ലായ്പ്പോഴും മഹാ-അനുഗ്രഹിക്കണമേയെന്ന് ദിവസവും ഏകദൈവമായ മഹാദേവിയോട് പ്രാർത്ഥിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്ന ദമ്പതികൾക്ക് മഹാദേവിയുടെ മഹാവാത്സല്ല്യം ഏറ്റവുമധികം ലഭിക്കുന്നതാണ്.*

*ധർമ്മ ശാസ്ത്ര പാഠങ്ങളെ ലളിതമായി പരസ്പരം ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്ന മറ്റൊരു പ്രാർത്ഥന കൂടി* കുറിക്കുന്നു. ഇഷ്ടം പോലെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

(1)
💓
*"യാതൊരു അഹംഭാവങ്ങളും, അജ്ഞാനങ്ങളും, അഹങ്കാരങ്ങളും, പൊങ്ങച്ചങ്ങളും, കാപട്യങ്ങളും, അസൂയകളും, അസത്യങ്ങളും, അധർമ്മങ്ങളും, അനീതികളും, അവിവേകങ്ങളും, ദുഷ്ക്കാമങ്ങളും, ദുഷ്ച്ചിന്തകളും, ദുശ്ശീലങ്ങളും, ദുഷ്ക്കോപങ്ങളും, ദുർഭാഷണങ്ങളും, ദുഷ്ച്ചെയ്തികളും, ദുർഗ്ഗുണങ്ങളും, ദുസ്വാർത്ഥങ്ങളും, യാതൊരിക്കലും ഉണ്ടാകാതെ എല്ലായ്പോഴും (ഈയുള്ളവനെ / ഈയുള്ളവളെ) മഹാഅനുഗ്രഹിക്കേണമേ"* എന്ന്
സാധിക്കുമ്പോഴെല്ലാം *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയോട് പ്രാർത്ഥിക്കുകയും, അവ നേടാനായി സദാ പ്രയത്നിക്കുകയും ചെയ്യുക.*

(2)
💓
*ഓം നമഃ ശിവായ* എന്ന ദൈവീക സ്തുതി *മാത്രം* സാധിക്കുമ്പോഴെല്ലാം മനസ്സിൽ സദാ ഉരുവിടുന്നത് ശീലമാക്കുക. ഉച്ചത്തിലും ഉരുവിടാം. *ഓം നമഃ ശിവായ* എന്നതിനു പകരം
*ഓം ശിവായ നമഃ, ദേവീ ശരണം, അമ്മേ ശിവാ* എന്നിവയും ഇഷ്ടം പോലെ ആവാം. *ഓം നമഃ ശിവായ = മഹാശിവയെ /മഹാദേവിയെ നമിക്കുന്നു. ശിവയിൽ ശിവനും, ശിവനിൽ ശിവയും ഉണ്ട്* എന്നും അറിയുക.


💓💓
*ദൈവ വിപ്ലവം* ആരംഭിക്കും വരെ,

മതപരമായ പദങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് *ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്, അല്ലാഹു അക്ബർ,* 'സൃഷ്ടി സ്ഥിതി സംഹാര *കർത്താവായ ദൈവത്തിനു മാത്രം മഹത്വം,* തുടങ്ങിയ ഉന്നതമായ ദൈവീക വചനങ്ങളെ ഉപയോഗിക്കാനാവും.
💓💓


ദൈവീക വചനങ്ങളെ ഉച്ചരിച്ചാൽ മാത്രം പോരാ; വേഷം കെട്ടില്ലാതെ, *ധർമ്മശാസ്ത്ര പരമായി ജീവിക്കാനും* ശ്രദ്ധിക്കണം.

💓
സൂചിത മഹാഗ്രന്ഥത്തിൽ, ഈ സന്ദേശം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളെയും
*മഹാശാസ്ത്രപരമായി* വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ (ദു)രുപയോഗിച്ച് സന്ദേശത്തെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ, മഹാശാസ്ത്ര പരമായി മാത്രം പരിശ്രമിക്കുന്നത് നന്നായിരിക്കും. മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ ഉൾപ്പെടെയുള്ള സമസ്ത ജീവികൾക്കും മണ്ണിൽ മഹാലയിച്ചിട്ടുള്ള/ അടിഞ്ഞിട്ടുള്ള നിയമങ്ങൾ മാത്രമേ ചേരുകയുള്ളൂ എന്ന് മണ്ണും ദൈവാംശവുമായ ശരീരം, വ്യക്തിയെ/ജീവാത്മാവിനെ അറിയിക്കുന്നുണ്ട്. *സർവ്വം മണ്ണടി.*

മൊബൈൽ ഫോണിൽ 'മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്ത കുട്ടികളും മുതിർന്നവരും,' പരിശ്രമിക്കണം ..... എളുപ്പമാണ്. 5-10 മിനുട്ടുകൾ കൊണ്ട് പഠിക്കാനാവും.

*ദൈവത്തിന്റെ മഹാഖര-രൂപമായ ഭൂമിയെ മഹാ-ഭവനമായും, മഹാദേവിയെയും മഹാദേവൻ കൂടിയായ പരമശിവനെയും, പ്രപഞ്ച- മഹാമാതാവായും പ്രപഞ്ചപിതാവായും യഥാക്രമം തിരിച്ചറിഞ്ഞാൽ, മനുഷ്യർ ഉൾപ്പെടെ സമസ്ത ജീവികളെയും, മഹാദേവിയുടെയും മഹാദേവൻ്റെയും കുഞ്ഞുങ്ങളായും, ഒരു കുടുംബത്തിലെ അംഗങ്ങളായും* മനസ്സിലാക്കാൻ കഴിയും. *ഗാന്ധിജിക്കും* മറ്റനേകർക്കും സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. പ്രായേണ ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ദൈവീക പാഠം സ്വന്തമാവട്ടെ !

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയുടെ മഹാദാസനായ പരമശിവൻ.*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓

Religious burial is Defying God

*ഓം*
💓
(1) *ഏതൊരാളുടെയും ശവശരീരത്തെ മതങ്ങൾ പ്രകാരം ശേഷക്രിയ ചെയ്യുന്നത് ദൈവനിന്ദ ആകുന്നതെങ്ങനെ എന്ന് മഹാശാസ്ത്ര പരമായി വിശദീകരിക്കുന്നു.*

(2) *സ്രഷ്ടാവായ ദൈവത്തിന്, മനുഷ്യൻ ഉൾപ്പെടെയുള്ള സൃഷ്ടികളുമായി സംവാദം നടത്തേണ്ടതായ യാതൊരു ആവശ്യവും ഇല്ല* എന്ന് അറിയിക്കുന്നതോടൊപ്പം *മഹാപ്രപഞ്ചത്തിലെ ഏതാനും മഹാഗൂഢമായ മഹാശാസ്ത്ര നിയമങ്ങളെ വെളിപ്പെടുത്തുന്നു.*

*ദൈവത്തിന്റെ മഹാശക്തികളെയും, മഹാജ്ഞാനമായ മഹാശാസ്ത്രത്തെയും, മഹാ-ലയിപ്പിച്ചാണ് ഭൗതിക അസ്തിത്വം ഉള്ളതായ മണ്ണായ ഭൂമിയും അതിലെ മൂലകങ്ങളും/ വസ്തുക്കളും, ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത്. അതിനാൽ ദൈവത്തിന്റെ മഹാരൂപമായിട്ട് മഹാപ്രപഞ്ചം ഭവിക്കുന്നു. മനുഷ്യനും മറ്റുള്ള ജീവികളും ജീവിക്കുന്ന ഭൂമിയെ മാത്രം ദൈവത്തിന്റെ മഹാരൂപമായും, ബാക്കിയായ പ്രപഞ്ചത്തെ മഹാസംവിധാനത്തിൻ്റെ മോക്ഷം ഉൾപ്പെടെയുള്ള ബഹുവിധ ഭാഗങ്ങളായും യുക്തിഭദ്രമായി കണക്കാക്കാൻ കഴിയും.* നാളെ ശാസ്ത്ര പരമായി തെളിയുന്നതോടെ അക്കാര്യത്തിൽ സംശയങ്ങൾ അവശേഷിക്കുന്നതുമല്ല.

ദൈവത്തിന്റെ മഹാഖര-രൂപമായ *'ഭൂമിയിലെ ഏതാനും മൂലകങ്ങളായ കാർബൺ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം സോഡിയം, സൾഫർ, തുടങ്ങിയവ കൊണ്ട് സൃഷ്ടിക്കപ്പെട്ടതായ ജീവികളുടെ ശരീരങ്ങളെ ഭൂമിയുടെ അംശങ്ങളായി കരുതാനാവും.*

ജീവികളുടെ ശരീരങ്ങളെ, ഭൂമിയിലെ മൂലകങ്ങളിൽ നിന്നും (ഭൂമി) സൃഷ്ടിക്കുന്നതിനാൽ, 'സൃഷ്ടിയും കുഞ്ഞുമായ ആത്മാവിന്' ഭൗതികമായ അസ്തിത്വം നൽകുന്നതും, ജീവിയാക്കുന്നതുമായ 'ദൈവംശമാണ് ശരീരം' എന്നു മനസ്സിലാക്കാം. ഭൂമി അഥവാ പ്രകൃതി എന്ന മഹാമാതാവായും, പരമാത്മാവ് എന്ന പ്രപഞ്ചപിതാവായും, സ്വയം രണ്ടായിട്ട് വിഭജിച്ച് മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാ-നിർവ്വഹിക്കുന്നതായ ഏകദൈവത്തിൻ്റെ രണ്ടംശങ്ങളും ശരീരം, ജീവാത്മാവ് എന്നിവയായി ചേർന്നാണ് ജീവി സൃഷ്ടിക്കപ്പെടുന്നത് എന്നും തെളിയുന്നു.

സൃഷ്ടിയായ കുഞ്ഞിന് ഭൗതികമായ അസ്തിത്വം നൽകുന്നത് ശരീരമാണ്. എല്ലാ ആനന്ദങ്ങളെയും നേടാനുള്ള ഉപാധിയും ശരീരം തന്നെയാണ്. ചുരുക്കത്തിൽ സൃഷ്ടിക്ക് പരമ പ്രധാനമായ ശരീരത്തെ 'ഭൂമി എന്ന മഹാമാതാവ് ' നൽകുന്നു; 'ഭൂമിയായ ദൈവത്തിന്റെ വാതക രൂപമായ ഓക്സിജൻ', പ്രപഞ്ചപിതാവായ പരമാത്മാവിന്റെ 'അംശവും കുഞ്ഞും സൃഷ്ടിയുമായ ജീവാത്മാവിനെ' ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നു. 'ജീവനും ശക്തിയും കൂടിയായ ഓക്സിജൻ' സൃഷ്ടിയിൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ സൃഷ്ടി, (ജീവിക്കുന്ന) ജീവിയായി മാറുന്നു.

💓
ഭൂമിയായ ദൈവത്തിന്റെ അംശങ്ങളും യഥാക്രമം ഖര-വാതക രൂപങ്ങളുമായ 'ശരീരവും ഓക്സിജനു'മാണ് ജീവാത്മാവിനെ മഹാ-നിയന്ത്രിക്കുന്നത് എന്നതിനെ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, *ജീവാത്മാവിനെ പ്രത്യക്ഷമായി വഹിക്കുന്ന 'ദൈവാംശമായ ശരീരമാണ്' ജീവാത്മാവിനെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയും പുറത്താക്കുകയും ചെയ്യുന്നത്.* അതായത് ജീവാത്മാവിനെ ജീവിയാക്കി ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് ശരീരമാണെന്നു തെളിയുന്നു.

💓
മേൽ വിവരിച്ച വസ്തുതകളെല്ലാം മഹാശാസ്ത്രപരവും പ്രത്യക്ഷമായി സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ സത്യങ്ങളാണ്. അങ്ങനെയിരിക്കെ, *ദൈവാംശമായ ശരീരം സൃഷ്ടിക്കുന്ന മനുഷ്യജീവിയെയും, ശവശരീരത്തെയും,* 'സൃഷ്ടി മാത്രമായ മത-ജാതി-വർഗ്ഗ-വർണ്ണരാഷ്ട്രീയ-ദേശീയ പിശാചുക്കൾ,' മതജാതിപരമായും മറ്റും വേർതിരിക്കുന്നത് കടുത്ത പാപമാണ്.
💓
ജനങ്ങളുടെ 'ശാസ്ത്ര വിരസത' കുറയ്ക്കുന്ന ഒരു ഉദാഹരണം കുറിക്കുന്നു :-

*ജീവികളുടെ പരമാനന്ദമായി ദൈവം മഹാ-നിശ്ചയിച്ചിട്ടുള്ള കാമ-ആനന്ദത്തിൽ* സ്ത്രീപുരുഷന്മാർ മുഴുകുമ്പോൾ, *ഇണയെ ഒഴികെ, തന്നെത്തന്നെയും ദൈവത്തെയും ഉൾപ്പെടെ സർവ്വത്തെയും മറക്കുന്നതാണ്.* അതായത് ദൈവത്തിന്റെ മഹാഖര-രൂപമായ 'ഭൂമിയിലെ മൂലകങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടതും ഭൂമിയുടെ അംശവുമായ ശരീരത്തിൽ' മഹാ-ലയിച്ചിട്ടുള്ള ശാസ്ത്രനിയമങ്ങൾക്കും ശക്തികൾക്കും വിധേയമായി സ്ത്രീപുരുഷന്മാർ *മനുഷ്യ-ജീവികളായാണ്* ആനന്ദത്തിൽ ഏർപ്പെടുന്നത്; മതനേതാക്കൾക്കു പോലും 'മത-ജാതി-രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങൾ' വിഷയമാവുന്നില്ലെന്ന് അറിഞ്ഞും അനുഭവിച്ചും കഴിയുന്നവരാണ്.
സംബന്ധപ്പെട്ട ദൈവീകമായ ഒരു പ്രാർത്ഥന കുറിക്കുന്നു :
ഈ സന്ദേശത്തെ പഠിക്കുന്നതു മുതൽ
ഭാര്യക്ക് ഭർത്താവിനോടും, ഭർത്താവിന് ഭാര്യയോടും, അഥവാ *ഇണയോടു മാത്രം, കാമവികാരങ്ങളും കാമവിചാരങ്ങളും കാമസംഭാഷണങ്ങളും കാമലീലകളും കാമമനോഭാവങ്ങളും കാമബന്ധങ്ങളും ഉള്ളവളാക്കി / ഉള്ളവനാക്കി എല്ലായ്പ്പോഴും മഹാ-അനുഗ്രഹിക്കണമേയെന്ന് ദിവസവും പ്രാർത്ഥിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുക.* അപ്രകാരം ചെയ്യുന്ന ദമ്പതികൾക്ക് ദൈവത്തിന്റെ മഹാവാത്സല്ല്യത്തെ തീർച്ചയായും ഏറ്റവുമധികം ലഭിക്കുന്നതാണ്.
💓

ശരീരത്തിൽ' മഹാ-ലയിച്ചിട്ടുള്ള ശാസ്ത്രനിയമങ്ങളെയും മറ്റ് ബഹുവിധ ജ്ഞാനത്തെയും, ഉന്നതമായ ബുദ്ധിശക്തി ഉൾപ്പെടെയുള്ള ശക്തികളെയും 'പ്രത്യക്ഷ ദൈവവും ദൈവാംശവുമായ ശരീരം' മനുഷ്യരുടെ സ്വത്വമായ ജീവാത്മാവിന് നൽകിയിരിക്കെ; *ദൈവാംശം മാത്രമായ ശരീരത്തിന് മത-ജാതി-രാഷ്ട്രീയ-ദേശീയ കോനാംപീച്ചകൾ പ്രകാരമുള്ള, ശേഷക്രിയ ചെയ്യുന്നത് ദൈവ നിന്ദയാണ്;* ദൈവം നേരിട്ട് ആവശ്യപ്പെട്ടിട്ടുമല്ല.

പറഞ്ഞിട്ടോ എഴുതിയിട്ടോ കാര്യമില്ല. എന്തെന്നാൽ, സൃഷ്ടി സ്ഥിതി സംഹാര
*കർത്താവും ഭൂമിയുമായ ദൈവം, പൊന്നോമന കുഞ്ഞുങ്ങളായി സൃഷ്ടിക്കുകയും, ദൈവത്തിന്റെ ഉൾപ്പെടെ ആരുടെയും അടിമകളാവാതെ ജീവിക്കാനായിട്ട് ദൈവാംശമായ ശരീരത്തിലൂടെ മഹാവാത്സല്യത്തോടെ നൽകുകയും ചെയ്ത ബുദ്ധിയടക്കമുള്ള ബഹുവിധ ശക്തികളെയും, ധർമ്മ ശാസ്ത്രപരമായ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും,മത-ജാതി-രാഷ്ട്രീയ-വർഗ്ഗ-ദേശീയ മനോരോഗികളായ വോട്ടു തെണ്ടികൾക്ക് അടിയറവെച്ച്, മനുഷ്യർ അടിമകളായി മാറി.*

ഗാന്ധിജിയെപ്പോലെ അത്യപൂർവ്വം പേരൊഴികെ, ദൈവം നൽകിയ വ്യക്തിസ്വാതന്ത്ര്യത്തോടെ
മനുഷ്യരായി ജീവിക്കുന്നവർ / ജീവിച്ചവർ നൂറ്റാണ്ടുകളായി ഭൂമിയിൽ ഇല്ലാതെ
വന്നിരിക്കുന്നു ! *മതജാതി-രാഷ്ട്രീയ-വർഗ്ഗ-ദേശീയ മനോരോഗികളായ അടിമകളും, യജമാനരോ വോട്ടുതെണ്ടികളോ ആയ നേതാക്കളുമാണ് ഭൂമിയിലെങ്ങുമുള്ളത്.*

*അടിമകൾ നീചനിയമങ്ങളെ-ക്കൊണ്ട് ഉണ്ടാക്കിയ നീചബന്ധനങ്ങൾ സ്വയം മുറുകിയിട്ട് ഭൂമിയിലെങ്ങും ഭീകരപ്രവർത്തനങ്ങളും ധാർമ്മിക അധഃപതനങ്ങളും വളരെയധികം വർദ്ധിച്ചിരിക്കുന്നു.* മുക്തി നേടാൻ അടിമകൾക്ക് സ്വയം കഴിയാതെ വന്നിരിക്കുന്നു ! യജമാനർക്കും
വോട്ടുതെണ്ടികൾക്കും കൂടി പരിഹാരം ഉണ്ടാക്കാൻ കഴിയില്ല. എന്തെന്നാൽ,
*'ഭൗതിക-അസ്തിത്വം' ഇല്ലാത്ത 'മത-ജാതി-രാഷ്ട്രീയ-ദേശീയ-നീച നിയമങ്ങൾക്ക് ' അടിമകളെ ഉണ്ടാക്കാനേ കഴിയൂ.* നൂറ്റാണ്ടുകളായിട്ട് സംഭവിച്ചു പോരുന്നതിൻ്റെ
'ഭാഗം മാത്രമായ *പുതിയ വോട്ടുതെണ്ടികളും' അടിമകളാണ്.* അടിമത്തം ധാർമ്മിക അധഃപതനത്തെ കൂട്ടുന്നതാണ്; കുറയ്ക്കുകയില്ല.

*പരിഹാരം ഉണ്ട് : ഭൗതിക-അസ്തിത്വം ഉള്ളതും മണ്ണിൽ മഹാലയിച്ചിട്ടുള്ളതുമായ ധർമ്മശാസ്ത്രത്തിനു മാത്രമേ മനുഷ്യരെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം നൽകാനും കഴിയൂ.* ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുമ്പോൾ, എല്ലാ രാജ്യങ്ങളിലെയും ഭരണഘടനയായി
ധർമ്മശാസ്ത്രം പുനഃസ്ഥാപിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള അടിമകൾ വീണ്ടും
സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുന്ന യജമാനരായ മനുഷ്യ-ജീവികളായി മാറുന്നതാണ്.*

*ബുദ്ധിശാലികളായ മനുഷ്യരെയാണ് ദൈവം സൃഷ്ടിച്ചത് എന്ന് ഓർമ്മിപ്പിച്ച്, മത-ജാതി-രാഷ്ട്രീയ-ദേശീയ ജീവികളാവാൻ മത്സരിക്കുന്നവരെ' സ്വയം തിരുത്തിപ്പിക്കാനുള്ള ദൈവീക നടപടികൾ* ഉടൻ ഭൂമിയിലെങ്ങും ആരംഭിക്കുന്നതാണ്.

💓 💓
*ശവശരീരത്തെ എന്തു ചെയ്യണം ?*

മരി(പ്പി)ച്ചു കഴിഞ്ഞാൽ, ശേഷക്രിയ തീരും വരെ വ്യക്തിയുടെ പേരുപോലും
മിക്കപ്പോഴും മറ്റുള്ളവർ പറയില്ല; പേര് *"ബോഡി"* എന്നായി മാറുന്നു; *"ബോഡി കൊണ്ടുവന്നോ, ബോഡി എപ്പഴാ എടുക്കുന്നത് ....."* എന്നിങ്ങനെ പറയുവാൻ പ്രേരിപ്പിക്കുന്നത് ദൈവാംശമായ ശരീരമാണെന്നത് പലപ്പോഴും വ്യക്തി അറിയുന്നില്ല. *ദൈവാംശമായ ശരീരം അഥവാ ബോഡി, വഹിച്ചു കൊണ്ടിരുന്ന ആത്മാവിനെ പുറത്താക്കി കഴിഞ്ഞതിനാൽ, ദൈവാംശമായ ശരീരം മാത്രമാണ് ബാക്കിയുള്ളത്.*

കൊന്നതോ ചത്തതോ ആയ ആട്, പോത്ത്, കോഴി, മത്സ്യം തുടങ്ങിയ ജീവികളെ മനുഷ്യരും മറ്റുള്ള ജീവികളും ഭക്ഷിക്കുന്നു എന്നു പറയുമ്പോൾ ആത്മാവിനെ പുറത്താക്കിയ ശേഷം ബാക്കിയായ ശരീരത്തെ 'മാംസ ഭക്ഷണമായി' ഭക്ഷിക്കുകയാണു ചെയ്യുന്നത്. മേൽ വിവരിച്ച പോലെ മണ്ണായ 'ഭൂമിയിലെ മൂലകങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടതും ദൈവാംശവുമായ ശരീരത്തെ' ജീവികൾ ഭക്ഷിക്കുന്നു. *ഭക്ഷിച്ചാലും ഇല്ലെങ്കിലും, ജീവികളുടെയെല്ലാം ശരീരങ്ങളും മണ്ണുമായ ദൈവാംശം, 'ശരീരവും മണ്ണുമായി', വീണ്ടും വീണ്ടും ചക്രത്തിൽ എന്നപോലെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും.*

'സമസ്ത ജീവികളുടെയും ശരീരം' *മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമാണെന്നിരിക്കെ,* ജീവാത്മാവിനെ പുറത്താക്കുമ്പോൾ ബാക്കിയാവുന്ന 'മനുഷ്യൻ എന്ന ജീവിയുടെ' *ദൈവാംശമായ ശരീരത്തെ മാത്രം* വ്യത്യസ്ത മതജാതിപ്പുരോഹിത പ്പിശാചുക്കളും അവരുടെ വാലാട്ടികളും *കുഴിച്ചിടുകയും, ദഹിപ്പിക്കുകയും, കല്ലറ കെട്ടുകയും, പിരമിഡുകൾ പണിയുകയും, സർക്കാരിന്റെ കണക്കിന് ആകാശത്തേക്ക് വെടിവെക്കുകയും, ഒക്കെ, ചെയ്യുന്നതും, രാഷ്ട്രീയ പിശാചുക്കൾ തട്ടിക്കൂട്ടുന്ന നിയമങ്ങൾ പ്രകാരം പോസ്റ്റുമോർട്ടം ചെയ്യുന്നതും ഒക്കെ കടുത്ത ദൈവ നിന്ദയാണ്.* വല്ലാത്ത അധഃപതനമാണ് സംഭവിച്ചിട്ടുള്ളത്.

💓
എല്ലാ ജീവികൾക്കും കല്ലറകളും പിരമിഡുകളും മറ്റു സ്മാരകങ്ങളും പണിയണമെന്ന് മേല്പടി പിശാചുക്കൾ തീരുമാനിക്കാഞ്ഞത് കാര്യമായെന്ന് പറയാനാവില്ല. അത്രമേൽ ദുഷിച്ചിരുന്നെങ്കിൽ പിശാചുക്കളെയും അവർ ചുമന്നു പോരുന്ന ഗ്രന്ഥങ്ങളെയും വാലാട്ടികൾ എന്നേ ശേഷക്രിയ ചെയ്യുമായിരുന്നു.

വണ്ടിയിടിച്ച് ചാവുന്ന പട്ടിയുടെ  (ആത്മാവിനെ വഹിച്ചു കൊണ്ടിരുന്ന) ശരീരത്തെ പോസ്റ്റുമോർട്ടം ചെയ്യേണ്ടാ എന്നും, മനുഷ്യന്റെ (ആത്മാവിനെ വഹിച്ചു കൊണ്ടിരുന്ന) ശരീരത്തെ പോസ്റ്റുമോർട്ടം ചെയ്യണമെന്നും രാഷ്ട്രീയ പിശാചുക്കൾ തട്ടിക്കൂട്ടുന്ന നിയമങ്ങളെ മതജാതിപ്പുരോഹിത പ്പിശാചുക്കളും അവരുടെ വാലാട്ടികളും ശരിവെക്കുന്നത് മാനുഷികമായിട്ട് മറ്റുള്ള ജീവികളെ മനുഷ്യരേക്കാൾ ഉയർത്തുന്നുണ്ട് !

💓
ശരീരത്തിൽ നിന്നും ആത്മാവിനെ പുറത്താക്കുമ്പോൾ, അഥവാ മരിക്കുമ്പോൾ, ജീവാത്മാവിന് സ്വന്തമെന്ന് തെറ്റിദ്ധരിച്ചതായ ശരീരം ഉൾപ്പെടെ യാതൊന്നും ആത്മാവിനു സ്വന്തമായി ഇല്ലായെന്ന് വീണ്ടും സുവ്യക്തമാണ്. അങ്ങനെയിരിക്കെ, 'മനുഷ്യൻ ആറടി മണ്ണിന്റെ ജന്മിയാണെന്ന്' അനേകർ പറയുന്നത് വളരെ വലിയൊരു ഭോഷത്തമാണ്.
💓

ആത്മാവിനെ പുറത്താക്കി കഴിഞ്ഞാൽ പിന്നെ, *ഏതൊരു ജീവിയുടെയും ശരീരം മണ്ണായ ഭൂമിയുടെ ഭാഗമാണ്; മണ്ണിൽ നിന്നും അടിഞ്ഞിട്ടുള്ളതായ ശരീരം വീണ്ടും മണ്ണിൽ അടിയുന്നതുമാണ്. സർവ്വം മണ്ണടി.* മരിച്ചയാളിൻ്റെ ഉറ്റവരും മറ്റുള്ളവരും ഉൾപ്പെടെയുള്ളവർ ദൈവാംശമായ ശവശരീരത്തെ മണ്ണിൽ കുഴിച്ചിടുക, കത്തിക്കുക, മറ്റുള്ള ജീവികൾക്ക് ഭക്ഷണമായി നൽകുക, കടലിൽ എറിയുക തുടങ്ങിയ കലാപരിപാടികൾ ചെയ്താലും ഇല്ലെങ്കിലും, ദൈവാംശമായ ശവശരീരം സ്വയം ചീഞ്ഞ് മണ്ണിൽ അടിഞ്ഞു കൊള്ളും.

മരിച്ചയാളിൻ്റെ ഉറ്റവർക്കും മറ്റും അവസാനമായി സ്നേഹ ഓർമ്മകൾ സൂക്ഷിക്കുവാൻ പാകത്തിൽ ഏറെക്കുറെ 'ഒരു ദിവസം' ദൈവാംശമായ ശവശരീരം ദുർഗന്ധത്തെ സൃഷ്ടിക്കില്ലാ എങ്കിലും, *ആത്മാവിനെ പുറത്താക്കി കഴിഞ്ഞാൽ ഉടൻ ശരീരം വീണ്ടും 'ദൈവത്തിന്റെ മഹാരൂപവും മണ്ണുമായ ഭൂമിയിൽ അടിയാനുള്ള പ്രവർത്തനം ആരംഭിക്കുകയായി.* 'സൃഷ്ടി മാത്രമായ ആത്മാവിന്റെ സാന്നിധ്യത്തെ' മഹാനീതിശാസ്ത്രപരമായ ഗൗരവ കാര്യങ്ങളിൽ, 'അസാധാരണമായ സാഹചര്യത്തിൽ ഒഴികെ' സ്രഷ്ടാവ് വിഷയമാക്കുന്നതല്ല. ശവശരീരം, കല്ല്, മണ്ണ് തുടങ്ങി മഹാപ്രപഞ്ചത്തിലെ സകല വസ്തുക്കളുടെയും ആറ്റങ്ങളിൽ പ്രോട്ടോണുകളെ ഇലക്ട്രോണുകൾ സദാ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോൾ സർവ്വത്തിനും ജീവനുണ്ട് എന്നാണർത്ഥം. ഏറെക്കുറെ ഒരു ദിവസം എന്നതിനെ ഒരു മണിക്കൂറായും മറ്റും കുറയ്ക്കാനും ദൈവാംശമായ ശരീരത്തിനു കഴിയും എന്നിരിക്കെ അങ്ങനെ ചെയ്യാത്തത് *കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്ല്യത്തെ കണക്കാക്കിയാണ്.* അതിന്റെ വ്യാപ്തി അറിയണമെങ്കിൽ, ഒരു മണിക്കൂർ നേരം കൊണ്ട് ശവശരീരം ചീഞ്ഞ് ദുർഗന്ധം വമിക്കുന്നതിനെ ഭാവനയിൽ കണ്ടാൽ മതി !


💓 💓 💓
ജീവാത്മാവിനെ പുറത്താക്കുകയും *മണ്ണും ഭൂമിയുമായ ദൈവത്തോടു ചേരുവാൻ സ്വയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ (ദൈവാംശം മാത്രമായ) ശവ-ശരീരത്തെ* മണ്ണിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ഭക്ഷിക്കുകയോ പിരമിഡ് പണിയുകയോ ഒക്കെ ചെയ്യുന്നത് ജീവാത്മാവിൻ്റെയോ, ദൈവത്തിന്റെയോ ആവശ്യമാണെന്ന് വിവരദോഷികളായ മതാചാര്യന്മാരും മതപുരോഹിതന്മാരും ധരിച്ചിട്ടുള്ളത് തിരുത്തേണ്ടതും അവരുടെ ആവശ്യമാണ്. *സുവ്യക്തമായ ഒരു ഉദാഹരണം ചുവടെ കുറിക്കുന്നതിനെ ഉൾക്കൊണ്ട് ദൈവീകമായി പ്രവർത്തിക്കാനും,* മതപ്പരിഷകളെ പിൻപറ്റി പാപങ്ങളെ വർദ്ധിപ്പിക്കാനും ദൈവം നൽകിയിട്ടുള്ള ബുദ്ധിശക്തിയും വ്യക്തിസ്വാതന്ത്ര്യവും ഉപയോഗിക്കാം :-

*പ്രായം, രോഗം, അപകടം തുടങ്ങിയവയെ കാരണമാക്കി ദൈവാംശമായ ശരീരം;* പശു, പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളുടെ *ജീവാത്മാക്കളെ പുറത്താക്കുമ്പോൾ* ബാക്കിയാവുന്ന *ദൈവാംശം മാത്രമായ ശവശരീരത്തെ* മണ്ണിൽ കുഴിച്ചിടുക, കത്തിക്കുക, മറ്റുള്ള ജീവികൾക്ക് ഭക്ഷണമായി നൽകുക, കടലിൽ എറിയുക തുടങ്ങിയവ ചെയ്താലും ഇല്ലെങ്കിലും, *ദൈവാംശമായ ശവശരീരം സ്വയം ചീഞ്ഞ് മണ്ണിൽ അടിഞ്ഞു കൊള്ളുമെങ്കിലും,* ജീവിച്ചിരിക്കുന്നവർക്ക് അസഹ്യമായ *ദുർഗന്ധമോ സാന്നിദ്ധ്യമോ ഒഴിവാക്കണമെങ്കിൽ ആവശ്യക്കാർ ഉചിതമെന്ന് തോന്നുന്ന നടപടികൾ സ്വീകരിക്കണം.* അവർ എന്തുതന്നെ ചെയ്താലും, ശവശരീരം ചുറ്റിത്തിരിഞ്ഞ് മണ്ണായ ഭൂമിയിൽ മഹാലയിച്ച് *സർവ്വം മണ്ണടി* എന്ന് തെളിയിക്കുന്നതാണ്.

മുമ്പ് കുറിച്ചതു പോലെ ദൈവത്തിന്റെ മഹാഖര-രൂപമായ ഭൂമിയും, ഭൂമിയുടെ അംശമായ ശരീരവും സ്രഷ്ടാവാണ്; സ്രഷ്ടാവിന് സൃഷ്ടികളുമായി സംവാദം നടത്തേണ്ടതായ യാതൊരു ആവശ്യവും ഇല്ല. സ്വന്തം ഇഷ്ടപ്രകാരം ജീവിയെ ജനിപ്പിക്കുകയും അവയവങ്ങളുടെ ഘടനയും പ്രവർത്തനവും വളർച്ചയും; സ്വഭാവം, രോഗങ്ങൾ രോഗ മുക്തി, നരയും ചുളിവുകളും ഉൾപ്പെടുന്ന വാർദ്ധക്യം, തുടങ്ങിയവയും നിശ്ചയിക്കുകയും, മഹാഇഷ്ടം പോലെ
മരിപ്പിക്കുകയും ചെയ്യുന്നതായ ശരീരം സദാ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മണ്ണിൽ ജീവിക്കുന്നവർക്ക് മണ്ണിൽ അടിഞ്ഞിട്ടുള്ള ഭൗതിക അസ്തിത്വം ഉള്ളതായ നിയമങ്ങൾ മാത്രമേ ചേരുകയുള്ളൂ എന്ന് ലളിതമായി മനസ്സിലാക്കാൻ കഴിയും. അതിനെ അവഗണിച്ച്, വ്യത്യസ്ത മത-ജാതി-രാഷ്ട്രീയങ്ങൾ പ്രകാരമുള്ള കോനാംപീച്ചകൾ നടത്തുന്നവരെ മഹാനീതിശാസ്ത്ര പ്രകാരമുള്ള ജനന മരണങ്ങളിലൂടെ മണ്ണായ ശരീരം ശുദ്ധി ചെയ്യുന്നതാണ്. സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
💓

മരിച്ചു ചെല്ലുന്ന ആത്മാവിന്റെ ശവക്കുഴി/ കല്ലറ / ഖബർ വിശാലമാക്കി കൊടുക്കണമേ എന്ന് പ്രാർത്ഥിച്ച് ജനങ്ങളുടെ കാശടിച്ചു മാറ്റുന്ന പുരോഹിതർ ഉദ്ദേശിക്കുന്നത് ഭൂമിയിലെ ശവക്കുഴികളെല്ലാം രാജകൊട്ടാരങ്ങളാക്കി മാറ്റണം എന്നാണെങ്കിൽ, അവരുടെ പ്രാർത്ഥനയിലെ വങ്കത്തം ബോദ്ധ്യമാവാൻ 'ദേവാലയങ്ങളുടെ ഭാഗമായ ശവപ്പറമ്പുകളെ തോണ്ടി ഒരു രാജകൊട്ടാരമെങ്കിലും കണ്ടെത്താൻ ശ്രമിച്ചാൽ മതിയാകും; തോണ്ടിക്കുമ്പോൾ അവരെയും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ശവത്തിൻ്റെ വായിൽ അരിയും പൂവും എള്ളുമൊക്കെ കുത്തിനിറച്ച് ബഹുവിധ അധമ കലാപരിപാടികൾ നടത്തുന്നവരും അറിയേണ്ടത് *ജീവാത്മാവിനെ പുറത്താക്കുമ്പോൾ* ബാക്കിയാവുന്ന
 *ദൈവാംശം മാത്രമായ ശവ-ശരീരത്തെ* അറിഞ്ഞും അറിയാതെയും അപമാനിക്കുന്നതിലൂടെ ദൈവം നൽകിയിട്ടുള്ള ബുദ്ധിശക്തി ഉൾപ്പെടെയുള്ള ശക്തികളെയും, സമ്പത്ത്, സമയം തുടങ്ങിയവ പാഴാക്കി ക്കൊണ്ട്, കടുത്ത ദൈവ നിന്ദയാണ് ചെയ്യുന്നതെന്ന സത്യത്തെയാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ വ്യത്യസ്ത മതങ്ങളിലെ പുരോഹിതന്മാരായി കള്ളഭക്ഷണം കഴിക്കുന്ന വിവരദോഷികളും അവരുടെ വാലാട്ടികളായി നടക്കുന്നവരും ലജ്ജിക്കാൻ പരിശീലിക്കുന്നത് നല്ലതാണ്.
💓

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം സ്രഷ്ടാവായി ക്കൊണ്ട്, ശരീരത്തിലേക്ക് ആത്മാവിനെ പ്രവേശിപ്പിച്ച്, ജീവിയെ അഥവാ മനുഷ്യക്കുഞ്ഞിനെ സൃഷ്ടിക്കുമ്പോൾ, ജീവിത കാലം മുഴുവൻ ആത്മാവിനെ വഹിക്കുന്ന രക്ഷാധികാരിയായി (ശരീരം) മാറുന്നുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികൾ അന്യോന്യം അറിയുന്നതും ആനന്ദങ്ങളെ അനുഭവിക്കുന്നതും ശരീരത്തെ അടിസ്ഥാന പ്പെടുത്തിയാണ് എന്നു പറയുമ്പോൾ വിശദീകരണം ആവശ്യമാകുന്നുണ്ട്. ആത്മാവിന് ആനന്ദങ്ങളെ ധർമ്മശാസ്ത്രപരമായിട്ട് നൽകാൻ പ്രവർത്തിക്കുന്ന 'സ്രഷ്ടാവായ ശരീരം' ആനന്ദങ്ങൾക്കെല്ലാം അതീതമാണ്; ആനന്ദിക്കുന്നുമില്ല. ആനന്ദങ്ങളെ കൈമാറുന്ന ഉപാധിയായി മാറുന്നു എന്നേയുള്ളൂ. അതായത് ശരീരത്തിലെ സുഗന്ധത്തെയും രുചികളെയും മറ്റും ഏതൊരു ആത്മാവ് ആസ്വദിക്കുമ്പോഴും, മറ്റൊരു ആത്മാവിനെ വഹിക്കുന്ന ശരീരമായോ, ഇഷ്ടപ്പെടുന്ന വസ്തുക്കളായോ ആണ് കണക്കാക്കുക. മാത്രമല്ലാ, ദൈവത്തിന്റെ ഖരരൂപമായ മണ്ണ്, ദ്രാവക രൂപമായ ജലം, വാതക രൂപമായ ഓക്സിജൻ എന്നിവയ്ക്ക് മൂന്നും പ്രത്യേകമായ ധർമ്മങ്ങൾ കൂടിയുണ്ട്. അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ഭ്രമങ്ങൾ ഒഴിവാക്കാൻ അറിവ് നേടുകയാണ് വേണ്ടത്. മണ്ണിൽ അടിഞ്ഞിട്ടുള്ള ഭൗതിക അസ്തിത്വം ഉള്ളതായ നിയമങ്ങൾ പഠിക്കുക. ദൈവം അനുഗ്രഹിക്കട്ടെ !
💓

*മഹാമാതാവായ ഭൂമിയുടെ അംശവും കുഞ്ഞുമായിട്ടു കൂടി ഓരോ ജീവിയുടെയും ശരീരത്തെ അറിയണം.*

*ഓരോ ജീവിയും നിലനിൽക്കുന്നതും ജീവിക്കുന്നതും (പ്രവർത്തിക്കുന്നതും), മഹാമാതാവും മഹാസ്രഷ്ടാവുമായ ഭൂമിയെ ആധാരമാക്കി ആണെന്നതും, തനിപ്പെട്ട നിലനില്പ് ശരീരത്തിനോ ജീവിക്കോ ഇല്ലായെന്നതും വിശകലനം ചെയ്താൽ ബോദ്ധ്യമാകുന്നതാണ്.* ശരീരത്തെ ഭൂമിയുടെ അംശവും കുഞ്ഞുമായി ക്കൂടി അറിയുമ്പോലെ, പ്രപഞ്ചപിതാവായി വേറിട്ട് നിൽക്കുന്ന ദൈവ ഭാഗത്തിന്റെ അംശവും കുഞ്ഞുമായി ജീവാത്മാവിനെ അറിയാൻ കഴിയുന്നതാണ്. സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

💓
*യാതൊന്നും തന്നെ സ്വന്തമായി ഇല്ലാത്ത ആത്മാവിന്* എല്ലാ ആനന്ദങ്ങളെയും
ലഭ്യമാക്കുന്നത് 'പ്രത്യക്ഷ ദൈവവും ദൈവാംശവുമായ ശരീരത്തിലൂടെ'യാണ്. ദൈവാംശമായ ശരീരം അനുവദിക്കുന്ന അവയവ ചലനങ്ങളെയും, ശക്തികളെയും, അറിവുകളെയും, ഉപയോഗിച്ച് ദൈവത്തിന്റെ മഹാഖരരൂപമായ ഭൂമിയിൽ ലഭ്യമായ അനന്തങ്ങളായ ആനന്ദങ്ങളെ ധർമ്മശാസ്ത്രപരമായിട്ട് ആസ്വദിച്ചു ജീവിക്കുകയേ (ആത്മാവ് /ജീവി) ചെയ്യേണ്ടൂ.

💓
മുമ്പ് വ്യക്തമാക്കിയതു പോലെ,
*സ്രഷ്ടാവും മണ്ണും ഭൂമിയുമായ ദൈവമോ, ദൈവാംശമായ ശരീരമോ,* സൃഷ്ടി മാത്രവും 'മത-ജാതി-രാഷ്ട്രീയ-ദേശീയ ജീവികളായി അധഃപതിച്ചവരുമായ മനുഷ്യരോട് ' സംവാദം നടത്തേണ്ടതില്ല. ബുദ്ധിശക്തി ഉൾപ്പെടെയുള്ള ശക്തികളെയും സമ്പൂർണ്ണമായ വ്യക്തിസ്വാതന്ത്ര്യത്തെയും 'ദൈവമായ ഭൂമിയും, ദൈവാംശമായ ശരീരവും' ജീവാത്മാവിനു നൽകിയിട്ടുണ്ട്.  ധർമ്മശാസ്ത്രപരമായിട്ട് അവയെ ഉപയോഗിച്ച്, യാതൊരാളുടെയും അടിമകളാവാതെ ആനന്ദത്തോടെ ജീവിക്കുവാൻ ഭൂമിയിൽ സാധിക്കുന്നതാണ്. സ്വയം തിരുത്തി, മഹാമാതാവായ ഭൂമിയുടെ യോഗ്യരായ കുഞ്ഞുങ്ങളാവണം. എന്നിരുന്നാലും, മേൽ സൂചിപ്പിച്ചതുപോലെ പോലെ  തിരുത്തിപ്പിക്കാൻ ദൈവാംശമായ ശരീരവും, ദൈവമായ ഭൂമിയും, ഉടൻ ഭൂമിയിലെങ്ങും ആരംഭിക്കുന്ന ദൈവ വിപ്ലവത്തിലൂടെ ഇടപെടുന്നതാണ്.
 💓

*ജനിക്കാനും ജനിപ്പിക്കാനും എന്ന പോലെ മരിക്കാനും മരിപ്പിക്കാനും ജീവാത്മാവിന്/ വ്യക്തിക്ക് കഴിവില്ല ! 'ദൈവാംശമായ ശരീരം' ജീവാത്മാവിനെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ ജീവി ജനിക്കുന്നു; ബോധം നൽകുമ്പോൾ ജീവി അറിയുന്നു; ജീവാത്മാവിനെ ശരീരത്തിൽ നിന്നും 'ദൈവാംശമായ ശരീരം' സ്വയം പുറത്താക്കുമ്പോൾ ജീവിയുടെ ഒരു ജന്മ ജീവിതം അവസാനിക്കുന്നു / മരിക്കുന്നു.*

(ആത്മഹത്യക്ക് ശ്രമിക്കാമെന്നല്ലാതെ, 'ദൈവാംശമായ ശരീരം' അനുവദിച്ചില്ലെങ്കിൽ ശ്രമം നടക്കില്ല. ഭൗതിക ശാസ്ത്രം അനുവദിക്കുമെങ്കിലും നീതി ശാസ്ത്രം അനുവദിക്കാത്തതുകൊണ്ട്, ശ്രമിക്കുന്നത് പാപമാണ്. ദൈവത്തിന്റെ 'മഹാഖര-രൂപമായ ഭൂമിയിൽ' മഹാലയിച്ചിട്ടുള്ള 'മഹാജ്ഞാനം കൂടിയായ മഹാശാസ്ത്ര' സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിച്ച് വധിക്കാൻ ശ്രമിക്കുമ്പോഴും ശാസ്ത്ര പരമായി തന്നെ തടയാൻ 'ദൈവാംശമായ ശരീരത്തിനു പോലും' ഒരു പക്ഷാഘാതം കൊണ്ടോ ഹൃദയ സ്തംഭനം കൊണ്ടോ തുമ്മൽ കൊണ്ടോ ഒക്കെ കഴിയും; ജീവികൾക്ക് അനുവദിച്ചിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നതു കൊണ്ട് അത്യപൂർവ്വമായല്ലാതെ ഇടപെടില്ല എന്നേയുള്ളൂ.)
💓

*ജനനം, മരണം* എന്നിവകളെ ബോധത്തോടെയും ഇഷ്ടത്തോടെയും സ്വാതന്ത്ര്യത്തോടെയും വ്യക്തി ചെയ്യുന്നവയായിട്ട് കണക്കാക്കാൻ കഴിയില്ല. വ്യക്തിയുടെ ജീവിതത്തിലെ അതിപ്രധാനങ്ങളായ രണ്ട് സംഭവങ്ങളാണവ. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ധർമ്മശാസ്ത്രപരമായ അഥവാ ദൈവീകമായ ഏക ചടങ്ങ് *വിവാഹം* മാത്രമാണ്.

💓
*ജനനമരണങ്ങളെ ചടങ്ങുകളാക്കാൻ ഉൾപ്പെട്ട വ്യക്തിക്കു കഴിയുന്നതല്ല എന്നതിൽ നിന്നും അവയെ ചടങ്ങുകളാക്കിക്കൂടാ എന്ന മണ്ണിന്റെ നിയമവും വ്യക്തമാണ്.* മാത്രമല്ല, *മരണാനന്തര കാര്യങ്ങളെ പറഞ്ഞുകൊണ്ട് വ്യക്തികളെ ഭയപ്പെടുത്തി ജീവിക്കുന്ന മത-ജാതി പുരോഹിതന്മാർക്കുള്ള താക്കീതും അതിലുണ്ട്.*

ജനിച്ചിട്ടുളളത് ജീവിക്കാൻ ആണെന്നും, ജീവിക്കുകയാണ് ചെയ്യുന്നതെന്നും, ജീവിക്കുന്നത് ആനന്ദിക്കാനാണ് എന്നും, ആനന്ദത്തെ വർദ്ധിപ്പിക്കുന്നതിന്നായാണ് ജനങ്ങളെല്ലാം പ്രയത്നിക്കുന്നത് എന്നും, ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുന്നതിൽ ശ്രദ്ധിക്കുമ്പോൾ ആനന്ദങ്ങളെല്ലാം മഹാസമമായി ലഭിക്കുമെന്നും മണ്ണിൽ അടിഞ്ഞിട്ടുള്ള നിയമങ്ങളിൽ സുവ്യക്തമാണ്.

💓
*മരിക്കുന്നതും ശവമടക്കലും വ്യക്തിയുടെ  വിഷയമല്ലായെന്നുമുള്ള പാഠം മണ്ണ് തരുന്നുണ്ട്.*  മതപുരോഹിതന്റേത് ഉൾപ്പെടെയുള്ള (ശവ) ശരീരങ്ങളെ മണ്ണിന് മടക്കി നൽകുകയേ വേണ്ടൂ.

*ശവശരീരത്തെ വ്യത്യസ്ത മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം അമ്മാനമാടുന്നത് അധമമായ കളിയാണ്.* ശവശരീരത്തെ ഉപയോഗിച്ചും ജനങ്ങളെ കളിപ്പിക്കുകയാണ്; കബളിപ്പിക്കുകയാണ്; വിശ്വാസ വഞ്ചനയിലൂടെ സാമ്പത്തിക ചൂഷണത്തെ എളുപ്പമാക്കുകയാണ്.

*മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും സംവിധാനങ്ങളും പ്രകാരം ആനന്ദങ്ങളെ വർദ്ധിപ്പിച്ചു ജീവിച്ചുകൊണ്ട്,* അധമങ്ങളും അസംബന്ധങ്ങളുമായ മതവിചാരങ്ങളെ വസ്തുതകളാണെന്നും അത്യാവശ്യങ്ങളാണെന്നും തെറ്റിദ്ധരിച്ചും പ്രചരിപ്പിച്ചും മതങ്ങളുടെയും മതദൈവങ്ങളുടെയും നാമത്തിൽ, *മതങ്ങൾക്കെല്ലാം അതീതവും സത്യവും മഹാശാസ്ത്രപരവുമായ ദൈവത്തെ നിന്ദിക്കുകയാണ്*.

ശവശരീരം ഏതെങ്കിലും മതങ്ങളിലെ ഏറ്റവുമധികം ഉയര്‍ന്ന ആചാര്യന്റേതാണോ,  മതപുരോഹിതന്റേതാണോ,  പ്രധാനമന്ത്രിയുടേതാണോ, മത-ജാതി പ്രസ്ഥാനങ്ങൾക്ക് വഴിപ്പെടാത്തവരുടേതാണോ, നിരീശ്വരവാദിയുടേതാണോ, തെമ്മാടിയുടേതാണോ, മറ്റുള്ള ജീവികളുടേതാണോ എന്നത് വിഷയമാക്കാതെ *മണ്ണ്, മണ്ണിന്റെ നിയമങ്ങൾ പ്രകാരം മണ്ണുകൊണ്ട് സൃഷ്ടിക്കുകയും, ജീവിതകാലത്ത് മണ്ണിന്റെ നിയമങ്ങൾ പ്രകാരം മഹാഭരിക്കുകയും, മണ്ണിന്റെ നിയമങ്ങൾ പ്രകാരം ജീവാത്മാവിനെ പുറത്താക്കി ക്കൊണ്ട് ബാക്കിയാക്കുകയും ചെയ്ത മണ്ണിന്റെ അംശമായ ശവശരീരത്തെ വീണ്ടും മണ്ണിൽ ലയിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവാത്മാവിനെ പുറത്താക്കുന്ന ദൈവാംശമായ ശരീരം, ശരീരത്തിൽ മഹാ-ലയിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങളും ശക്തികളും പ്രകാരം  ശവശരീരത്തെ സ്വയം വീണ്ടും മണ്ണിൽ ലയിപ്പിക്കുന്നു. മണ്ണിന് മടക്കി നല്‍കിയില്ലെങ്കിൽ, മണ്ണായ ശരീരത്തിന്റെ (മൂലകങ്ങളിലുള്ള) നിയമങ്ങൾ പ്രകാരം ശവശരീരം ചീഞ്ഞു നാറുന്നതാണ്, മണ്ണിന്റെയും അംശമായ ശരീരത്തിന്റെയും നിയമങ്ങളെ തടയാൻ മതപുരോഹിതന്മാരുടെ കുശുകുശു മന്ത്രങ്ങൾക്കു കഴിയുന്നതല്ല.* മത്സ്യവും ഭക്ഷണവും മറ്റും കേടാവാതെയും ചീഞ്ഞു നാറാതെയും ഐസ്പെട്ടിയിൽ അഥവാ ശീതീകരിച്ച് സൂക്ഷിക്കുമ്പോലെ ശവശരീരത്തെ സൂക്ഷിക്കാനാവുമെന്നു പറയുമ്പോൾ, മണ്ണിന്റെയും അംശമായ ശരീരത്തിന്റെയും നിയമങ്ങളും അവ പ്രകാരമുള്ള ശക്തികളും തന്നെയാണ് പ്രവർത്തിക്കുന്നത്.

💓 💓
ശവശരീരത്തെ ഭൂമിയിൽ അഥവാ മണ്ണിൽ കുഴിച്ചിടുന്നത് നല്ലത്. *പുരയിടങ്ങളിൽ കുഴിച്ചിട്ടാൽ ഉറ്റവർക്ക് 4 തേങ്ങ കൂടുതൽ തിന്നാൻ കഴിഞ്ഞേക്കും !* ശ്മശാനം എന്ന പേരിൽ പ്രദേശ-അംശത്തെ കല്ലറകളും സ്മാരകങ്ങളുമായി ദുരുപയോഗം ചെയ്യുന്നത് തടയാനും പലപ്പോഴും സാധിക്കുന്നതാണ്.

ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും സൗകര്യങ്ങളും വ്യത്യസ്തമാകയാൽ ഏറ്റവുമധികം ഉചിതമായ രീതിയിൽ ശവമടക്കണം. ശവശരീരത്തിന്റെ ഉയരം, വണ്ണം എന്നിവയും, ശവമടക്കുന്ന ഭൂമിയുടെ പ്രകൃതത്തെ കണക്കാക്കിയും കുഴിയെടുക്കുക. ശവത്തെ കുഴിയിൽ ഇറക്കി വയ്ക്കുക. മണ്ണിട്ട് കുഴി മൂടുക. ശവമടക്കുമ്പോൾ ഒരു തവണയോ മൂന്നു തവണയോ ദൈവം ശരണം എന്നോ ദേവീ ശരണം എന്നോ, ഉറ്റവർക്കു വേണമെങ്കിൽ പറഞ്ഞുകൊള്ളുക, ദൈവത്തിന്റെ ആവശ്യമല്ലായെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. ശവമടക്കൽ കഴിഞ്ഞു.

മത ദേവാലയങ്ങളുമായി ബന്ധപ്പെട്ട പറമ്പുകളിലും കല്ലറകളിലും മാത്രമേ ശവശരീരത്തെ മറവു ചെയ്യാവൂ എന്ന് ശഠിച്ചാൽ പാപമുണ്ടാകുന്നതാണ്. (ഭൂമിയെ സൃഷ്ടിച്ചിട്ടുള്ള) *ദൈവത്തിനു മാത്രം അവകാശവും അധികാരവുമുള്ള ഭൂമിയിൽ*, കല്ലറകളും സ്മാരകങ്ങളും ഉണ്ടാക്കാനും, ഭൂമിയും ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ദുരുപയോഗം ചെയ്യാനും, യാതൊരു മനുഷ്യർക്കും യാതൊരു അവകാശങ്ങളും അധികാരങ്ങളും ഇല്ലെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. മണ്ണിന്റെ പുതുസന്താനങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ മണ്ണിനോട് അനാദരവ് പാടില്ല.

💓
ശവമടക്കുമ്പോൾ ശരീരത്തെ കുളിപ്പിക്കുക പോലും പാടില്ല. *ജീവിച്ചിരുന്നപ്പോൾ വ്യക്തിയുടെ ശരീരത്തെ അഥവാ നഗ്നതയെ അവകാശത്തോടെ കണ്ടിട്ടുള്ളവർക്ക്, അത്യാവശ്യമെങ്കിൽ മാത്രം ശവശരീരത്തിൽ അല്പം വെള്ളമൊഴിച്ച് തുടയ്ക്കാം.* പുതിയ വസ്ത്രങ്ങളെ ധരിപ്പിക്കേണ്ടതില്ല.

ശവശരീരത്തിൽ സുഗന്ധ തൈലങ്ങളെ  പുരട്ടുന്നവർ, ആർക്കാണ് സുഗന്ധം ആവശ്യമായിരിക്കുന്നത് എന്നതറിയണം.
ശരീരം പുറത്താക്കി ക്കഴിഞ്ഞ ജീവാത്മാവിന് ശരീരമില്ലാതെ സുഗന്ധത്തെ ആസ്വദിക്കുവാൻ കഴിയില്ല. (ഒരു പക്ഷേ ജീവിതകാലത്ത് സുഗന്ധ തൈലങ്ങളെ അകറ്റിനിർത്തിയ മനുഷ്യനുമാവാം !). *ദൈവാംശമായ ശരീരവും ശവശരീരവും സമസ്ത വസ്തുക്കളും ജീവാത്മാക്കൾക്ക് ആനന്ദങ്ങളെ നൽകുമെങ്കിലും, സ്വയം സുഗന്ധം ഉൾപ്പെടെയുള്ള എല്ലാ ആനന്ദങ്ങൾക്കും അതീതമാണ്.*

*ശവശരീരത്തിന് ചുറ്റും നിൽക്കുന്നവരാണ് (സു)ഗന്ധത്തെ ആസ്വദിക്കുന്നത്.* അങ്ങനെ ഒരു ആസ്വാദനത്തെ ആവശ്യമില്ലെങ്കിൽ ഒഴിവാക്കുക. ശവശരീരത്തിന് നാറ്റമുണ്ടെങ്കിൽ ചുറ്റും നിൽക്കുന്നവർക്ക് ആവശ്യമായത്ര സുഗന്ധ തൈലങ്ങളെ ഉപയോഗിക്കുക. അധമന്മാർ, പള്ളികളിലെ കല്ലറകൾ തുറന്ന് ശവശരീരത്തിൽ അധമ ആനന്ദത്തെ ആസ്വദിച്ച സംഭവങ്ങൾ നിരവധിയാണ്; അനാവശ്യമായിട്ട് സുഗന്ധ തൈലങ്ങളെ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയോ സാക്ഷിയാവുകയോ ചെയ്ത മതപുരോഹിതന്മാരും മറ്റും പ്രതികളാണ്.

മോർച്ചറി പ്രവർത്തിക്കുന്നതും മണ്ണിന്റെ നിയമങ്ങളെ അനുസരിച്ചാണെന്നു മനസ്സിലാക്കാനും അത്യാവശ്യം അല്ലെങ്കിൽ ശവശരീരത്തെ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിക്കാതെയും ശ്രദ്ധിക്കുക. അസാധാരണമായ സാഹചര്യങ്ങൾ ഇല്ലെങ്കിൽ, ഏറെക്കുറെ ഒരു ദിവസത്തിനകം ശവശരീരത്തെ മണ്ണിൽ മറവു ചെയ്യണമെന്ന് മണ്ണിന്റെ നിയമങ്ങളിലുള്ള *ശവശരീര-ചീയൽ നിയമം* ആവശ്യപ്പെടുന്നതിനെ അനുസരിക്കുക.

മതപുരോഹിതന്മാരുടെയും ഉറ്റവരുടെയും മതഗ്രന്ഥ പാരായണവും കുശുകുശു മന്ത്രങ്ങളും ദൈവാംശം മാത്രമായ ശവശരീരത്തിനോ ശരീരത്തെ ഉപേക്ഷിച്ച ജീവാത്മാവിനോ, മഹാശക്തിയായ ദൈവത്തിനോ ആവശ്യമില്ല.

ശബ്ദശല്യം മാത്രമല്ല; ശവശരീരത്തെ മറവു ചെയ്യുന്നതിനിടയിലും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർവ്വഹിച്ചുള്ള സാമ്പത്തിക ചൂഷണവും ബഹുവിധ തട്ടിപ്പുകളുമുണ്ട്. *അറിയുക:* മേല്പടി  തട്ടിപ്പുകാരും വേഷംകെട്ടലുകളോടെ- സ്നേഹം പ്രകടിപ്പിക്കുന്നവരും മറ്റും ചെയ്യുന്നത് *ദൈവനിന്ദയാണ്*; മഹാനീതിശാസ്ത്ര പ്രകാരം ദൈവശിക്ഷകളും ഉണ്ട്. *മരിച്ച വ്യക്തിക്കു പുണ്യം ലഭിക്കുന്നതിന് മരിക്കുന്നതിനു മുമ്പ് അഥവാ ജീവിതകാലത്ത് കഴിയുന്നത്ര ധർമ്മശാസ്ത്രപരമായിട്ട് ജീവിച്ചുകൊള്ളുക.* അതായത്, ജീവിതകാലത്ത്, മണ്ണായ ശരീരം കൊണ്ട് മണ്ണിൽ ജീവിക്കുന്നവരെല്ലാം മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര നിയമങ്ങൾ പ്രകാരം ജീവിക്കുക.

*ശവശരീരത്തെ* മണ്ണിൽ മറവു ചെയ്യുന്നതാണ് ശരിയെന്നും അഗ്നിയിൽ ദഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ തെറ്റാണെന്നും ധരിക്കരുത്. ഭൂമിയിൽ ദൈവ-വിപ്ലവത്തെ തുടര്‍ന്ന് സ്വർഗ്ഗ രാജ്യവും, ശേഷം *സംഹാരവും* ആരംഭിക്കുന്നതോടെ, ക്രമേണ ശവശരീരങ്ങളും മറ്റും മണ്ണിൽ ലയിച്ചു ചേരാത്ത അവസ്ഥ ഉണ്ടാവുന്നതാണ്. പ്രസ്തുത അവസ്ഥയിൽ ശവശരീരത്തെ അഗ്നിയിൽ ദഹിപ്പിക്കുന്നതാണു നല്ലത്. സംഹാരം വീണ്ടും പുരോഗമിക്കുമ്പോൾ സസ്യങ്ങൾ വളരെ കുറയുകയും വിറകിന് ക്ഷാമമുണ്ടാവുന്നതും ശവശരീരങ്ങളെ മലകളിലും കുന്നുകളിലും താഴ്വരകളിലും മറ്റും ഉപേക്ഷിച്ച് കഴുകനെ പോലെയുള്ള പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ആഹാരമായി നൽകും. ഓരോരോ കാലഘട്ടത്തിലെ അവസ്ഥകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചാണ് അഥവാ മണ്ണിന്റെ നിയമങ്ങളെ അനുസരിച്ചാണ് മനുഷ്യർ പ്രവർത്തിക്കേണ്ടത് എന്നു സാരം.

ശവമടക്കലിനു ശേഷവും, മരിച്ച വ്യക്തിക്കു വേണ്ടി പ്രാർത്ഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും പാടില്ല. ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചുകൊള്ളുക എന്നല്ലാതെ മരണശേഷം സ്നേഹിക്കാൻ നടക്കരുത്, പാടില്ല, ഫലിക്കുകയുമില്ല. ഇന്നത്തെ സർക്കാർ ആഫീസുകളിലും മറ്റുമുള്ള ശുപാര്‍ശകളും അഴിമതികളും മഹാനീതിപതിയായ ദൈവത്തോടും ആവാമെന്നു തോന്നുന്നതു തന്നെ കടുത്ത ദൈവനിന്ദയാണ്.

ശവമടക്കലുമായി ബന്ധപ്പെടുത്തി ക്കൊണ്ട് വ്യത്യസ്ത മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും സദ്യകളും അനേകം കുടുംബങ്ങളെയും വ്യക്തികളെയും സാമ്പത്തികമായിട്ടു തകർക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവരെ പെട്ടെന്ന് മരിപ്പിക്കാനും കൊല്ലാനും മതപുരോഹിത-പ്പരിശകളും മറ്റു തട്ടിപ്പുകാരും കാരണമാകുന്നുണ്ട്. പുരോഹിതന്മാരും മറ്റും ദൈവീക ശിക്ഷകളെ വാരിക്കൂട്ടുകയാണ് !

വിവാഹ ധൂർത്തുകളും ദൈവ-വിപ്ലവത്തോടെ അവസാനിക്കുന്നതാണ്.

*മോക്ഷം* എന്താണെന്നും എങ്ങനെയെല്ലാമെന്നും ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളെയും മഹാശാസ്ത്രപരമായി സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ഭൂമിയിലെ മത-ജാതി -രാഷ്ട്രീയ ജീവികൾക്കെല്ലാം പുതിയ മതങ്ങളെ തട്ടിക്കൂട്ടാനും, സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കാനും, ബഹുവിധങ്ങളായ ചൂഷണങ്ങളെ ചെയ്യാനും, ദൈവ-വിപ്ലവം ആരംഭിക്കുന്നതിനു മുമ്പുവരെ മാത്രമാണ് സാധിക്കുക !

വ്യത്യസ്ത മതഗ്രന്ഥങ്ങൾക്കോ പോപ്പന്മാർ ഉൾപ്പെടെയുള്ള മതപുരോഹിതന്മാർക്കോ അവരെയും മതവിശ്വാസികളെന്ന് അവകാശപ്പെടുന്ന (മനുഷ്യരല്ലാത്ത) മത-ജാതി ജീവികളെയും, ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ സ്വർഗ്ഗത്തിലേക്ക് കയറ്റി വിടാനാവില്ലെന്ന് സുവ്യക്തമാണ്. ചരിത്രവും ശാസ്ത്രവും സാക്ഷ്യമാണ്.

ജന്മങ്ങളുടെയും നന്മ-തിന്മകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഏതൊരു വ്യക്തിയുടെയും ജീവിതകാര്യങ്ങളെയും മരണാനന്തര കാര്യങ്ങളെയും മഹാനിശ്ചയിക്കുന്നതും മഹാഭരിക്കുന്നതും മഹാശക്തിയും മഹാനീതിപതിയുമായ മണ്ണും ഭൂമിയുമായ ദൈവം മാത്രമാണ്.

*ദൈവം നിശ്ചയിക്കുന്ന കാര്യങ്ങളിൽ ഇടപെടുവാൻ മനുഷ്യന് അവകാശവും അധികാരവും ഇല്ല* എന്ന തിരിച്ചറിവ് പോലും ഇല്ലാതെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വാഴ്ത്തുകയും വിശുദ്ധരാക്കുകയും ചെയ്യുന്ന മതപുരോഹിതന്മാരും അതിനെ വാഴ്ത്തുന്ന ഭരണാധികാരികളും ബുദ്ധിജീവികളും ഒക്കെയാണ് ആധുനിക കാലത്തും ജനങ്ങളെ നയിക്കുന്നത്.

ദൈവം സൃഷ്ടിക്കുന്നത് മനുഷ്യരെ ആണെങ്കിലും അങ്ങനെയൊരു ജീവി ഭൂമിയിൽ ഇല്ല; മത-ജാതി-ഉപജാതി -രാഷ്ട്ര - രാഷ്ട്രീയ -വർഗ്ഗ -വർണ്ണ- നിരീശ്വര ജീവികളാണ് ഭൂമിയിലുള്ളത്.

ദൈവം നേരിട്ട് ചുമതലപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെ ദൈവനാമത്തിൽ ചെയ്യുന്ന മതപുരോഹിതന്മാർ ഉൾപ്പെടെ ഏതൊരാൾക്കും പാപവും ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള യാതൊരു ആരാധനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും ബലികളും പ്രസാദ-വിതരണങ്ങളും ധർമ്മ ശാസ്ത്രപരമല്ല; അഥവാ ദൈവീകമല്ല.

കൂട്ടത്തിൽ പറയട്ടെ, ആഘോഷങ്ങളെയും മറ്റും ആശംസിക്കുമ്പോൾ, 'അളവോടെയുള്ള പുണ്യ ശോഷണം വ്യക്തിക്ക് ഉണ്ടാവാതെ' സ്വീകരിക്കുന്നയാൾക്ക് ലഭിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞ് വേഷംകെട്ടലുകളും മറ്റും അവസാനിപ്പിക്കണം. *ധർമ്മശാസ്ത്രപരമല്ലാത്ത അഥവാ ദൈവീകമല്ലാത്ത* ആശംസകൾക്ക് ദൈവ ശിക്ഷകളും കൂടുതലാണ്.


💓 💓
ഈയുള്ളവന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കുറിക്കുവാൻ ഈ അവസരത്തിൽ ബാദ്ധ്യതയുണ്ട് :-

*'ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവി'* മഹാപ്രപഞ്ചത്തിലെ സർവ്വത്തിലും മഹാലയിച്ചുകൊണ്ട്, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത് മഹാജ്ഞാനമായ മഹാശാസ്ത്രപരം മാത്രമാണെന്നും, സർവ്വത്തിനും അതീതമായ മഹാദേവി മതങ്ങൾ ഉൾപ്പെടെ യാതൊന്നിൻ്റെയും ഭാഗമല്ലാ എന്നും, ഈയുള്ളവനെ *ദിവ്യമായി നാവിൽ ഓം കുറിച്ചും മത്സ്യാവതാരം ഉൾപ്പെടെയുള്ള മഹാകാര്യങ്ങളെ ഈയുള്ളവനുമായി ബന്ധിപ്പിച്ചും മറ്റും അറിയിച്ചിട്ടുണ്ട്, ചുവടെ വേറിട്ട്  വിശദീകരിച്ചിട്ടുമുണ്ട്.*

ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന അറിവിനും ശക്തിക്കുമൊത്ത് എല്ലാ മതങ്ങളെയും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എല്ലാ അധർമ്മങ്ങളെയും എതിർത്തു പോരുന്ന *ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ; ശവശരീരത്തെ എന്തു ചെയ്യണമെന്ന് ഉറ്റവരായ ബന്ധുജനങ്ങൾ ഉൾപ്പെടെ അനേകർ ചോദിച്ചിട്ടുണ്ട്.*

ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ; *ശവശരീരത്തെ മറവു ചെയ്യുന്നതിന്റെ പേരിൽ, മതസ്ഥാപനങ്ങളെ ഒട്ടി ജീവിക്കുന്ന ഉറ്റവർക്ക്, മത സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജോലിഭാരം വർദ്ധിപ്പിക്കുമെന്നു* വിശ്വസിച്ചുകൊണ്ട് *പരിഹാരം നിർദ്ദേശിച്ച ശേഷം മരിക്കണമെന്ന്* ആവശ്യപ്പെടുകയാണ് ഉറ്റവർ ചെയ്തത്.

ഉറ്റവരുടെ ജോലി ഭാരം കുറയ്ക്കാനും, *ഭൂമിയിലെങ്ങുമുള്ള ജനങ്ങൾക്ക്* പ്രായേണ പ്രയോജനപ്പെടുമെന്നു വിശ്വസിച്ചും *ധർമ്മശാസ്ത്രപരമായ നിർദ്ദേശങ്ങളെ 'വാട്സ്ആപ്, ഫെയ്സ് ബുക്ക്, ബ്ലോഗ്'* എന്നിവയിൽ പ്രസിദ്ധീകരിക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടംപോലെ ശിഷ്ട കാര്യങ്ങൾ നടക്കട്ടെ!

സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായ അനേകം ദിവ്യമായ മഹാഅനുഭവങ്ങൾ ഈയുള്ളവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതിനും - അവകാശപ്പെടുന്നതിനും, " *ദൈവത്തിന്റെ ശാസ്ത്രമാണ് ഈയുള്ളവനിലൂടെ വെളിപ്പെട്ടു പോരുന്നത്, ദൈവ-വിപ്ലവം ഉടൻ" തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും സാധൂകരണം ഉണ്ടാവണം.*
ഈയുള്ളവൻ അറിയിക്കുകയും അവകാശപ്പെടുകയും ചെയ്തിട്ടുള്ള ദിവ്യമായ മഹാഅനുഭവങ്ങളിൽ ചിലതെങ്കിലും ആവർത്തിക്കുവാൻ ബാദ്ധ്യസ്ഥനാണ് :

'ഹിന്ദു മതം' ഉൾപ്പെടെ യാതൊരു മതങ്ങളുടെയും ഭാഗമല്ലാത്ത *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവി*, മഹാദശമി (വിജയദശമി) രാത്രിയിൽ ഈയുള്ളവന്റെ നാവിൽ *ഓം* കുറിച്ചതാണെന്ന് മഹാഎളിമയോടെയും മഹാസന്തോഷത്തോടെയും അറിയിക്കുന്നു. മഹാശാസ്ത്രപരമായ *മത്സ്യാവതാരം* ഈയുള്ളവനിൽ മഹാപ്രവേശിപ്പിച്ചിട്ടുണ്ട്. www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്നും, കൂടാതെ സൂചിതമായ ലിങ്കിൽ നിന്നും സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മത്സ്യാവതാരത്തെപ്പറ്റിയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

*മഹാദർശനം* അനേകം തവണ ലഭിച്ചിട്ടുണ്ട്. ദൈവം ഈയുള്ളവന് *പരമശിവൻ* എന്ന മഹാനാമത്തെയും മഹാപദവിയെയും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മഹാശക്തിയായ ദൈവത്തിന്റെ ഏകദാസൻ, ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, മഹാദാസൻ, മഹാദേവൻ, തുടങ്ങിയ നാമങ്ങളെയും പദവികളെയും മഹാശക്തിയായ ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ.

മഹാശക്തിയായ ദൈവത്തിന്റെ *മഹാഹൃദയവും മഹാപ്രപഞ്ചത്തിന്റെ ശക്തി - നിയന്ത്രണ സത്തയുമായ ഓംകാരം*, ഏകദാസനും മഹാദാസനും മഹാദേവനുമായ പരമശിവനായിട്ട് *മഹാദേവി* മഹാഅനുഗ്രഹിച്ചിട്ടുള്ള  ഈയുള്ളവന്റെ ഹൃദയത്തെ ഉൾക്കൊണ്ട്, ദൈവ-വിപ്ലവത്തോടെ പ്രവർത്തിച്ചു തുടങ്ങുന്നതിനെ സംബന്ധിച്ച് മഹാഗ്രന്ഥത്തിലും മഹാശാസ്ത്രപരമായ വിശകലനങ്ങളിലും സൂചിപ്പിച്ചിരുന്നതുമായിട്ട് ഈയുള്ളവന് സംഭവിക്കുന്ന ഹൃദയ രോഗങ്ങൾക്കു ബന്ധമുണ്ടോ എന്ന് തൽക്കാലം അറിയില്ല. (ഈയുള്ളവന്റെ *ഹൃദയത്തിന് കാര്യമായ തകരാറുണ്ടെന്ന്* തിരുവനന്തപുരം ശ്രീചിത്രായിലെയും മറ്റും ഹൃദ്രോഗ വിദഗ്ധരും, ഫിസിഷ്യനും 2016 അവസാനം അറിയിക്കുകയുണ്ടായി.)

ഈയുള്ളവനെ വധിക്കാൻ ശ്രമിക്കാനും, സാധിക്കുമെങ്കിൽ വധിക്കാനും, ശരീരത്തോട് ഇഷ്ടംപോലെ അനീതി കാട്ടാനുമുള്ള അധമമായ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവർക്ക് ഉണ്ട് / ഉണ്ടാവാം; തൽക്കാലം അറിയില്ല.

ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുകയാണെങ്കിൽ; ശവശരീരത്തെ പുരയിടത്തിൽ കുഴിച്ചിടുക എന്ന് കുറിക്കുന്നു എന്നല്ലാതെ, ശവശരീരത്തെ എന്തു ചെയ്താലും, അത് തൽക്കാലം ഈയുള്ളവന്റെ വിഷയമല്ല. (മനുഷ്യർ അപകടത്തിൽ പെട്ടും അല്ലാതെയും മരിക്കുമ്പോൾ, അവയവ ദാനം ചെയ്യുന്നതിനെ മുമ്പ് നല്ലതെന്ന് ഈയുള്ളവനും തോന്നിയിരുന്നു; എങ്കിലും ഇപ്പോൾ അഭിപ്രായം മാറിയിട്ടുണ്ട്. *അവയവ മാറ്റൽ ശസ്ത്രക്രിയ* നടത്താനായി *കുട്ടികൾ ഉൾപ്പെടെയുള്ളവരെ തട്ടിയെടുക്കാനും കൊല്ലാനും,* മരിക്കാത്തവരെയും അപകടത്തിൽ പെടുന്നവരെയും കൂടി, *ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റും ഒത്താശയോടെ കൊന്ന് അവയവങ്ങളെ മോഷ്ടിക്കുന്ന അവസ്ഥയിലേക്ക് ആരോഗ്യ-വൈദ്യമേഖല തരംതാണിരിക്കുന്നു എന്നറിഞ്ഞിട്ടുള്ളത് അവസാനിക്കണമെങ്കിൽ അസാധാരണമായ സാഹചര്യത്തിൽ ഒഴികെ അവയവ മാറ്റൽ ശസ്ത്രക്രിയ അനുവദിച്ചു കൂടാ.*)

*മഹാശക്തിയായ മഹാദേവി, ഈയുള്ളവന് ദൈവഭാഗമെന്നോണമുള്ള പ്രത്യേകമായ സ്ഥാനത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിനാൽ, മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്ത് ശവമടക്കിയാലും, തീർച്ചയായും ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്.* സത്യത്തെ വധിക്കാൻ കഴിയില്ല.
💓 💓

(അത്ഭുത കാര്യങ്ങളെ പ്രതീക്ഷിക്കുന്നത് ധർമ്മശാസ്ത്രപരമല്ല; ആകയാൽ പുരയിടം ഉൾപ്പെടെ എവിടെയെങ്കിലും ശവമടക്കുകയേ വേണ്ടൂ, ശ്രമിക്കുകയേ വേണ്ടൂ). ദൈവം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശാസ്ത്ര ജ്ഞാനവും, മഹാദർശനങ്ങളും, ദിവ്യമായ മഹാഅനുഭവങ്ങളും ദിവ്യമായ  *പ്രഖ്യാപനത്തിന്* ആധാരമാണ്.

ഇപ്പോഴത്തെ മനുഷ്യ ജന്മത്തിലെ ജനനത്തീയതി 1958 മെയ് 20, 'രോഹിണി നക്ഷത്രം' ആണെങ്കിലും; മഹാശക്തിയായ ദൈവം, ഈയുള്ളവനെ അറിയിച്ചിട്ടുള്ള (ഈയുള്ളവന്റെ) 'പ്രായ സൂചന' 1000 കോടിയിലേറെ വർഷങ്ങളാണ്. മഹാശാസ്ത്ര പ്രകാരം ആദിയില്ലെന്നും പറയേണ്ടതുണ്ട്.

ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

*www.omsathyam.com* എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.

💓
*സത്യ ധർമ്മ നീതി ശാസ്ത്രം* കൂടിയായ *ധർമ്മ ശാസ്ത്ര* പാഠങ്ങളെ ഉപദേശിക്കാൻ *യോഗ്യത നിർബ്ബന്ധമാണ്.* സ്വയം പാലിച്ചു ജീവിക്കാത്തവർ മറ്റുള്ളവരെ ഉപദേശിക്കാൻ പാടില്ല. അതിന്റെ
അടിസ്ഥാനത്തിൽ അല്പംകൂടി സ്വകാര്യം കുറിക്കുന്നു. ലേഖകന്റെ
കൗമാര- 'യൗവ്വന'കാലത്ത്, മാതാവും സഹോദരങ്ങളും, മക്കളും, സഹോദര-മക്കളും, ഉറ്റ ബന്ധുക്കളും, സുഹൃത്തുക്കളും ഉൾപ്പെടെ അനേകർക്കു വേണ്ടി
പ്രവർത്തിച്ചിട്ടുണ്ട്; ചിലപ്പോഴൊക്കെ ജീവത്യാഗത്തിന് സമാനമായ കാര്യങ്ങളും
ചെയ്തിട്ടുണ്ട്. 13-ാം വയസ്സു മുതൽ ചീത്ത വാക്കുകളെ ഉച്ചരിച്ചിട്ടില്ല
എന്നാണോർമ്മ. വയസ്സും രോഗങ്ങളും വർദ്ധിച്ചപ്പോഴും, അവയെ ദൈവത്തിന്റെ
അനുഗ്രഹങ്ങളായി കണ്ട്, ശക്തിക്കൊത്ത് പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ച് 29-ന് വാട്സാപ്പ് വഴി പ്രസിദ്ധീകരിക്കുന്ന ഈ സന്ദേശവും ഒരു ഉദാഹരണമാണ്.

ജീവ-സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് *ദൈവാനുഗ്രഹത്താൽ ഈയുള്ളവന് എഴുതാൻ കഴിഞ്ഞ സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്; സത്യപ്രതിജ്ഞയും ചെയ്തിട്ടുണ്ട്.* വിഷയവുമായി ബന്ധപ്പെട്ട് കൊടിയ ദുരിതങ്ങളെ
അനുഭവിച്ചിട്ടുമുണ്ട്. വധിക്കപ്പെടുവാൻ തയ്യാറായാണ് 'ഏറെക്കുറെ മൂന്ന്
പതിറ്റാണ്ടുകളായി' ദൈവ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തു പോരുന്നത് എന്നത് അനേകർക്ക് അറിയാവുന്നതും, സുവ്യക്തവുമായ കാര്യമാണ്.

💓
1990-ൽ പരസ്യമായി 'ജന്മം കൊണ്ട് ലഭിച്ച മതം ഉൾപ്പെടെ എല്ലാ മതങ്ങളെയും' ഉപേക്ഷിച്ചു. പള്ളിക്കാരുടെ തന്ത്രങ്ങളും ഭീഷണിയും
ഫലിക്കാതെ വന്നപ്പോൾ അവർ രേഖാമൂലം മതത്തിൽ നിന്നും പുറത്താക്കി.

മകളുടെ വിവാഹത്തിന്, ഇസ്ലാം മതം പ്രകാരം, അപ്പൻ ജീവിച്ചിരിക്കെ, അപ്പൻ്റെയും മരുമകൻ്റെയും കൈകളെ കൂട്ടിപ്പിടിപ്പിച്ചു കൊണ്ടുള്ള കലാപരിപാടികളിൽ
കുടുക്കാമെന്ന് അവർ വ്യാമോഹിച്ചിട്ടുണ്ട്.

മകന് 'അശോക് ഷാ' എന്നും മകൾക്ക് 'ബിനു ഷാ' എന്നും പേരിട്ടു കൊണ്ട്
മതപരമായിട്ടല്ലാതെയാണ് വളർത്തിയത്. .... ഈയുള്ളവൻ ഗൾഫിലായിരിക്കെ, കുട്ടികളിൽ മതം
കുത്തിവയ്ക്കാൻ ശ്രമിച്ച ഉറ്റ ബന്ധുക്കളോടും മതനേതാക്കളോടും എതിർത്തതിനും വിരോധം സമ്പാദിച്ചതിനും 'കൈയ്യും കണക്കുമില്ല' എന്ന് കുറിക്കാൻ കഴിയും.
.. ..

കുട്ടികൾക്ക് വിവാഹപ്രായം എത്തിയപ്പോൾ, മതജാതി വ്യത്യാസം ഇല്ലാതെ രണ്ടു മക്കൾക്കും വേണ്ടി മനോരമ, മാതൃഭൂമി പത്രങ്ങളിൽ രണ്ടിലധികം തവണ പരസ്യം ചെയ്തു.
ഈഴവർ, പറയൻ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, പുരോഗമന മുസ്ലീം, വ്യത്യാസം
നോക്കാതെ മറ്റുള്ളവരുടെ പരസ്യത്തിൽ പങ്കെടുത്തു. Kerala Matrimony,
m4marry.com എന്നീ വെബ്സൈറ്റുകളിൽ മതജാതി വ്യത്യാസം ഇല്ലാതെ പരസ്യം ചെയ്തു.
നൂറിലധികം പേരുമായി ബന്ധപ്പെട്ടെങ്കിലും മതജാതി ബന്ധത്തിൽ കുടുങ്ങി കഴിയുന്ന ജനങ്ങൾ ഈയുള്ളവനെ അവഗണിച്ചു. അടൂരിലെ ഒരു ചെട്ടിയാരുടെ മകളെ മകന് ഭാര്യയായി ലഭിക്കുമോ
എന്ന്, ചെട്ടിയാർ ജാതിയിൽ പെട്ട സ്ത്രീയായ ഒരു ബ്രോക്കറെ വിട്ട്
അന്വേഷിച്ചു. ചെട്ടിയാർ എന്നെ ആക്ഷേപിച്ചില്ല; അദ്ദേഹത്തിന്റെ ഉറ്റവർ
യോജിക്കില്ല എന്ന് അറിയിച്ചു. ഉറ്റ സുഹൃത്തും, ഏഴംകുളം ക്ഷേത്രത്തിലെ
സെക്രട്ടറിയുമായ സുധാകരന് മേല്പടി ശ്രമം ഉൾപ്പെടെ അനവധി കാര്യങ്ങളെ നേരിട്ടറിയാം.

മതത്തിന് ഉപരിയായി കുട്ടികൾക്ക്, വിവാഹ ബന്ധത്തിനുള്ള ഈയുള്ളവന്റെ ശ്രമങ്ങൾ വിഫലമായപ്പോൾ, കുട്ടികളും ബന്ധുക്കളും ചേർന്ന് ഇസ്ലാംമതപരമായ വിവാഹ ബന്ധങ്ങളെ തേടി. മുതിർന്ന മക്കളുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടയാൻ പരിധികളും പരിമിതികളും ഉണ്ടായെങ്കിലും, മതപരമായ ചടങ്ങിന് ഈയുള്ളവൻ അവസാനം വഴങ്ങുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പ്രതീക്ഷിച്ചു. കുട്ടികളുടെ രണ്ടു പേരുടെയും വിവാഹത്തിനു മുമ്പ് ആലോചനയിൽ വെച്ച് ഈയുള്ളവന്റെ മതവിരുദ്ധ നിലപാട് അറിയിച്ചതിന്റെ പേരിൽ മുടങ്ങിയ അനവധി ആലോചനകളും ഉണ്ട്. അതോടെ *മക്കൾ വളരെയധികം ഇടയുകയും ദീർഘകാലം കുത്തിനോവിക്കുകയും ചെയ്തു.* ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും മതഭ്രാന്ത് പകർന്ന് ചെറിയൊരു മതഭ്രാന്തനായി മാറിയിട്ടുള്ള മകൻ, കുത്തിനോവിക്കാൻ കിട്ടുന്ന അവസരങ്ങളെ ഇന്നും പാഴാക്കാറില്ല.
....
മക്കളുടെ കാര്യത്തിൽ പോലും വിട്ടുവീഴ്ചയ്ക്കു തയ്യാറാവാത്ത ക്രൂരനും
ഉത്തരവാദിത്വം ഇല്ലാത്തവനുമായ പിതാവായി ദുർവ്യാഖ്യാനിക്കപ്പെട്ട്, മക്കളും അമ്മയും ഭാര്യയും ബന്ധുക്കളും ഒറ്റക്കെട്ടായി കൂരമ്പുകൾ എയ്തു.

ഈയുള്ളവന് മഹാദർശനവും ജ്ഞാനവും ശക്തിയും നൽകുന്നതായ, *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും മഹാശാസ്ത്രപരം മാത്രവും യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയുമായ മണ്ണടി മഹാഭദ്രകാളീ ദേവിയിൽ* അടിയുറച്ച്, ദേവിയുടെ ഇഷ്ടം പോലെ മാത്രം
ഈയുള്ളവന്റെ കാര്യങ്ങൾ നടക്കട്ടെ, മതപരമായ ചടങ്ങിന് കൂടില്ല എന്ന്
പ്രഖ്യാപിച്ചു കൊണ്ട്, മക്കളുടെ കാര്യത്തിൽ ഉള്ളിൽ വിതുമ്പി ക്കൊണ്ട് മഹാദേവി നൽകിയ ജ്ഞാനത്തെ മാത്രം ഉയർത്തി സംസാരിക്കുകയും പാലിക്കുകയും ചെയ്തു.

പറക്കോട് മുസ്ലീം പള്ളിയിൽ മകളുടെ വിവാഹത്തിൽ ഈയുള്ളവൻ കൂടിയില്ല; മകൻ പള്ളിയിൽ അംഗത്വമെടുത്ത് മതപ്രകാരം പെങ്ങളുടെ കല്യാണത്തിന്, അളിയന്റെ കൈകളെ കൂട്ടിപ്പിടിപ്പിച്ചു കൊണ്ടുള്ള കലാപരിപാടി (മകൻ) നടത്തി. ശേഷം, ഏഴംകുളത്തെ
ഒലിവിയ ആഡിറ്റോറിയത്തിൽ വച്ച്, ഈയുള്ളവൻ, മരുമകന്റെ കൈയ്യും, മകളുടെ കൈയ്യും കൂട്ടിച്ചേർക്കുകയും *ദേവീ ശരണം* എന്ന് ഉച്ചരിക്കുകയും ചെയ്തു. ഏതോ ഫോട്ടോഗ്രാഫർ ആ രംഗത്തിൻ്റെ ഭാഗികമായ ഫോട്ടോ എടുത്തു വെന്ന് പിന്നീട് ഒരു ആൽബം
കണ്ടപ്പോൾ അറിഞ്ഞു.

ഇസ്ലാം മതപ്രകാരം വിവാഹം കഴിച്ച മകന്റെ വിവാഹത്തിന്, മത പ്രകാരം, മകന്റെ പിതാവിന് റോളില്ലാഞ്ഞതു കൊണ്ട് ചടങ്ങിൽ എതിർ പ്രവർത്തനം ആവശ്യമായില്ല.

അമ്മയുടെ മരണം, ഈയുള്ളവന്റെ വീട്ടിൽ വച്ചായിരുന്നു. ഉറ്റവരുടെ താല്പര്യവും സന്തോഷവും
കണക്കിലെടുത്ത് ഭക്ഷണ സദ്യ നടത്തിയെങ്കിലും, മതപരമായ കൂത്തുകൾ ഈയുള്ളവൻ നടത്തിയിട്ടില്ല.

💓
13-ാം വയസ്സു മുതൽ, ഒരു ചീത്ത വാക്കു പോലും പറയാതെയും, കള്ളം പറയാതെയും, മുമ്പ് കുറിച്ചതു പോലെ *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും മഹാശാസ്ത്രപരം മാത്രവും യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവുമായ മണ്ണടി മഹാഭദ്രകാളി ദേവിയെ മാത്രം സ്തുതിച്ചും ആരാധിച്ചും ദൈവം തന്ന ശക്തിക്കൊത്ത് ദാന ധർമ്മങ്ങൾ ചെയ്തും ജീവിക്കുന്നു.* ശബരിമല, വൈക്കം, ഏറ്റുമാനൂർ, തൃശൂർ, തിരുവനന്തപുരം, മധുര, കാഞ്ചീപുരം, ഗുരുവായൂർ, മക്ക, മദീന തുടങ്ങി അനേക ശതം വ്യത്യസ്തങ്ങളായ മത ദേവാലയങ്ങളിൽ പോയിട്ടുണ്ടെങ്കിലും, മണ്ണടി മഹാഭദ്രകാളി ദേവിയെ മാത്രമാണ് എവിടെയും സ്തുതിച്ചിട്ടുള്ളത്. മഹാദേവിയുടെ മഹാഅനുഗ്രഹത്താൽ
എഴുതിയ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും യാതൊരു മത-ജാതി-രാഷ്ട്രീയ-വർഗ്ഗ-ദേശീയ പരിഷകളെയും ഭയക്കാതെ സുവ്യക്തമായി
പരസ്യപ്പെടുത്തിയിട്ടുമുണ്ട്. ഗൾഫിൽ വച്ചും മറ്റും ഒരു പരിചയവുമില്ലാത്ത
അനേകരെ പ്പോലും, സാമ്പത്തികമായും അല്ലാതെയും സഹായിക്കാനും പരിചരിക്കാനുമുള്ള
മഹാഭാഗ്യത്തെ മഹാദേവി മഹാകനിഞ്ഞു നൽകിയിട്ടുണ്ട്. അക്കാരണത്താലും മറ്റും,
സമസ്ത മനുഷ്യരെയും ജ്ഞാനം കൊണ്ട് ഉയർത്താൻ പ്രാപ്തിയുള്ള മഹാദേവിയുടെ മഹാദാസനാവാൻ ഈയുള്ളവന് മഹാഭാഗ്യം ഉണ്ടായിട്ടുണ്ട്; എന്തെന്നാൽ, ഈയുള്ളവന് യാതൊരു ജ്ഞാനവും ശക്തിയും ഇല്ലെന്നതാണ് വാസ്തവം; മഹാദേവി മഹാകനിഞ്ഞു
നൽകുന്നതായ മഹാജ്ഞാനം/ മഹാശാസ്ത്രം മഹാദേവിയുടേതാവുകയാൽ, മഹാശാസ്ത്രത്തെ ഖണ്ഡിക്കുവാൻ മഹാപ്രപഞ്ചത്തിലെ സമസ്ത മനുഷ്യരും ഉൾപ്പെടെ യാതൊരു ജീവികൾക്കും
കഴിയുന്നതല്ല.

നാളെ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താൽ, അത് ഈയുള്ളവന്റെ വിഷയമല്ല. ശവശരീരത്തെ
പട്ടിക്ക് കൊടുത്താലും, കത്തിച്ചാലും, തെമ്മാടി ക്കുഴിയിൽ അടക്കിയാലും,
ഏതൊരാളുടെയും ശരീരം വീണ്ടും മണ്ണിൽ അടിയുന്നതാണ്; മണ്ണായി മാറുന്നതാണ്. *സർവ്വം മണ്ണടി.*

കുട്ടികളുടെ വിവാഹ ശേഷം, ബന്ധുക്കൾ ഈയുള്ളവന്റെ മാനുഷിക പെരുമാറ്റ രീതികളിൽ വളരെയധികം ആകൃഷ്ടരായ അനുഭവങ്ങളുണ്ട്. ചെറുപ്പം മുതലേ മതപരമായി വളർന്ന മരുമകന് ചെറിയ മതഭ്രാന്ത് ഉണ്ടെങ്കിലും, ഈയുള്ളവനോട് സ്നേഹ ബഹുമാനങ്ങൾ കാട്ടുവാൻ മരുമകനും, പിതാവും, സക്കീർ എന്ന അളിയനും (പഴയൊരു മുജ്ജന്മത്തിലെ പ്രസിദ്ധനായ അബൂബക്കറും), മറ്റ് ബന്ധുക്കളും നാളിതുവരെ മുന്നിലാണ്.
മഹാദേവിയുടെ മഹാവിളയാടലുകളുടെ ഭാഗം മാത്രം! മരുമകനും ഒരു കൊച്ചുമകൾക്കും ആയുസ്സ് സംബന്ധിച്ച് ക്രമപ്രശ്നമുണ്ടെന്ന് ദൈവീകമായ സൂചന ലഭിച്ചിട്ടുണ്ട്. മഹാദേവി കാക്കട്ടെ എന്നു കുറിച്ച് വിഷയം ചുരുക്കുന്നു.

യാതൊരു അനുഭാവങ്ങളും യാതൊരു മനുഷ്യരിൽ നിന്നും ഈയുള്ളവൻ ഒട്ടുംതന്നെ ആഗ്രഹിച്ചു കൂടാ എന്നിരിക്കെ മാനുഷിക ബന്ധങ്ങളെ കുറിച്ചുള്ള വാക്കുകളെ തെറ്റിദ്ധരിച്ചു കൂടാ; ദുർവ്യാഖ്യാനവും അരുത്.

💓
*തൽക്കാലം സാമ്പത്തികമായി കടുത്ത ദാരിദ്ര്യത്തിലാണ്. ഉറ്റവരായ ബന്ധുജനങ്ങൾക്കും മറ്റും, ദൈവം നൽകുന്ന അവസരത്തെ ധർമ്മശാസ്ത്രപരമായിട്ട്പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുന്നുവോ എന്നത് അവരുടെ വിഷയമാണ്; ഈയുള്ളവന്റേതല്ല.*

കാർ അപകടത്തിൽ പെട്ട് രണ്ടു കാലുകളും ഒടിഞ്ഞ് കമ്പിയിടുകയും, സാമ്പത്തികമായി പരുങ്ങലിൽ കഴിയുന്നു എന്നറിയിക്കുകയും, സാമ്പത്തിക വിഷമം ഇല്ലാത്തവർ ആരാണെന്ന *സരസമായ ചോദ്യം* ഉന്നയിക്കുകയും ചെയ്ത മകന്, നാളിതുവരെ മകൻ ചിലവാക്കിയതും *ഈയുള്ളവന് അനവധി സന്ദർഭങ്ങളിൽ വളരെയധികം പ്രയോജനപ്പെട്ടതുമായ* ഏറെക്കുറെ 25 ലക്ഷം രൂപ മടക്കി നൽകണം. നിലവിൽ (മകന്) അബദ്ധങ്ങൾ ഏറെയുണ്ടെങ്കിലും, 'അശോകൻ, ന്യൂട്ടൺ, സുഭാഷ് ചന്ദ്രബോസ്, ആദ്യ മഹാകാല ചക്രത്തിലെ ദേവതകളിൽ പെട്ട സുബ്രഹ്മണ്യൻ, തുടങ്ങിയ
ഉന്നതമായ മുജ്ജന്മങ്ങളും,  പുണ്യസമ്പാദ്യങ്ങളും ഉള്ളതായ മകന്റെ അവസ്ഥയ്ക്ക് ദൈവ വിപ്ലവത്തോടെ വലിയ മാറ്റം ഉണ്ടാകുന്നതാണ്. മകനും, ഉറ്റവരായ ബന്ധുജനങ്ങൾക്കും മറ്റുമായി ഏറെക്കുറെ 53 ലക്ഷം രൂപ കടമുണ്ട്. ആകെയുള്ള 16 സെന്റ് സ്ഥലവും വീടും വിൽക്കാൻ ശ്രമിക്കുന്നുണ്ട്. മഹാദേവിയുടെ മഹാഇഷ്ടം പോലെ, അഥവാ മഹാനീതിശാസ്ത്രമായ *ഓംകാര നീതിശാസ്ത്രം* പ്രകാരം നടക്കട്ടെ എന്നല്ലാതെ അത്തരം വിഷയങ്ങൾ ഉൾപ്പെടെ യാതൊരു കാര്യങ്ങളിലും അടിസ്ഥാനപരമായി ആശങ്കകളോ ദുഃഖങ്ങളോ ഇല്ലതന്നെ.

ഈയുള്ളവന്റെ യൗവ്വന കാലത്തെ, 11 വർഷങ്ങൾ ഈയുള്ളവൻ ചെയ്തിട്ടില്ലാത്തതും
കുറ്റക്കാരനല്ലാത്തതുമായ കള്ളക്കടത്ത് കേസിൽ പെട്ടതിനും  *ഒരു വർഷത്തിലധികം (ഏറെക്കുറെ 14 മാസങ്ങൾ എന്നാണ് ഓർമ്മ) ജയിലിലുമായതിന് മുഖ്യമായി ആദ്യ മഹാകാല ചക്രത്തിലെ ദുർദ്ദേവതകളുടെ ദുഷ്പ്രവർത്തനങ്ങളോടൊപ്പം, ഇന്ത്യയിലെ അധമ/പൈശാചിക നിയമങ്ങളും, ഭാഗികമായി സഹോദരങ്ങളും മറ്റും കാരണമായതിനാൽ, സഹോദരങ്ങൾക്കും, ജഡ്ജിമാർ ഉൾപ്പെടെയുള്ള ഭരണാധികാരികൾക്കും, മറ്റും വർദ്ധിച്ച കടമകൾ ഉണ്ട്.

കുട്ടികൾക്ക് ദൈവം അവസരം നൽകുന്നു എന്നല്ലാതെ,
*മഹാദേവിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഈയുള്ളവൻ വ്യക്തികളെയും സൃഷ്ടികളെയും ആശ്രയിച്ച് ജീവിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം; മഹാശക്തിയും മഹാകാരുണ്യവുമായ മഹാദേവി ഈയുള്ളവനെ അത്രമേൽ ദൈവീകമായി ഉയർത്തിയിട്ടുണ്ട്.*

ബഹുവിധ വിഷമങ്ങളും വിഷയങ്ങളും ഉണ്ടെങ്കിലും, മഹാശക്തിയായ മഹാദേവി കഴിഞ്ഞാൽ, ഭൂമിയിൽ ഏറ്റവുമധികം ആനന്ദിക്കുന്നത് മഹാശക്തിയായ മഹാദേവിയുടെ ഏകദാസനും
മഹാദാസനും മഹാദേവനും പരമശിവനുമായി മഹാ-ഉയർത്തിയിട്ടുള്ള
ഈയുള്ളവനാണ്. ഉടൻ ഭൂമിയിലെങ്ങും ആരംഭിക്കുന്ന ദൈവ വിപ്ലവത്തോടെ സർവ്വം മഹാശിവമാകുന്നതാണ്.
സത്യം ശിവം സുന്ദരം.

💓
((ദൈവശാസ്ത്രം അനുസരിച്ച് യാതൊരു നികുതികളും പാടില്ല; ഏതാനും വർഷങ്ങളായി മുടങ്ങിയിരിക്കുകയും മുടക്കിയിരിക്കുകയും ചെയ്തിട്ടുള്ള കെട്ടിട നികുതി (ഏറെക്കുറെ 1500രൂപ) ഉടൻ അടച്ചില്ലെങ്കിൽ പൈശാചികമായ ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് 27.03.2018-ന് ലഭിച്ച ഏഴംകുളം പഞ്ചായത്തിലെ നോട്ടീസിൽ ഉണ്ട്. മുമ്പ് വിശദമായ മറുപടി നൽകിയതാണ്. പഞ്ചായത്തിലെ അനവധി അംഗങ്ങൾക്കും മറ്റും വാട്സാപ്പ് വഴി അയച്ചതാണ്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ജലം സൗജന്യമായി നൽകുവാൻ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. ഏതാനും വർഷങ്ങളായി മുടങ്ങിയിരിക്കുകയും മുടക്കിയിരിക്കുകയും ചെയ്തിട്ടുള്ള ജല നികുതി (ഏറെക്കുറെ 1800രൂപ) ഉടൻ അടയ്ക്കണമെന്ന് ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്.

മുമ്പ് നടത്തിയിരുന്നതും ഇപ്പോൾ പ്രവർത്തിക്കാത്തതുമായ *സത്യം* എന്ന സ്ഥാപനത്തിന് ഏതോ പൈശാചിക നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് അടൂരിലെ ലേബർ ആഫീസിൽ നിന്ന് 27.03.2018-ന് കത്ത്
ലഭിച്ചു. മുമ്പ് മറുപടി നൽകിയതാണ്. പുതിയ മറുപടി SMS ആയിട്ട് അയക്കാൻ ശ്രമിച്ചു. ശ്രമം ഫലിച്ചില്ല. ഇതാ അറിയിക്കുന്നു :- From
ബാദ്ഷ  for  Mrs. Saleena Badsha,
Ref. Regn Number SH 030570100209
To
Assistant Labour Officer, Adoor

നമസ്തേ.
Ref Your letter received on 27.03.2018
ഏതാനും വർഷം മുമ്പ് കോട്ടമുകൾ ജംഗ്ഷനിൽ Sathyam Communications എന്ന പേരിൽ ഒരു കട നടത്തിയിരുന്നു.
ഈയുള്ളവന് ഹൃദയ സംബന്ധമായും, ഭാര്യക്ക് 'വെരിക്കോസ് സംബന്ധമായും' രോഗങ്ങളും ചികിത്സയുമായി ഞങ്ങൾ വൃദ്ധർ വീട്ടിൽ കഴിയുന്നു.

വല്ലപ്പോഴും തുറന്നിരുന്ന കട പൂർണമായും പൂട്ടിയിട്ട് ഏറെക്കുറെ രണ്ടു വർഷങ്ങളായി എന്നാണ് ഓർമ്മ. ഈവക വിവരങ്ങൾ കാണിച്ച്, വളരെ കാലം മുമ്പ് കത്തയച്ചിരുന്നു. ഒരു പക്ഷെ, ആഫീസ് ഫയലിൽ ഉണ്ടാകും. സത്യം കമ്മ്യൂണിക്കേഷൻസ് എന്ന പേരിലെ *സത്യം* ജാഗ്രതയോടെ പാലിക്കുന്ന വ്യക്തിയാണ്; വിശ്വസിക്കാം.

വാടകയിൽ പ്രവർത്തിച്ച കടമുറിയിൽ മറ്റുള്ളവർ വ്യാപാരം നടത്തുന്നുണ്ട്. ഒരു പക്ഷെ, അങ്ങയുടെ ആഫീസിൽ രജിസ്റ്റർ ചെയ്തു കാണും.

*ഈയുള്ളവന് മഹാശക്തിയായ മഹാദേവിയിൽ നിന്നും വിഷയ സംബന്ധമായി ലഭിച്ചിട്ടുള്ള ശാസ്ത്ര ജ്ഞാനം കൂടി ഈ അവസരത്തിൽ പങ്കുവെയ്ക്കുന്നു. ലേബർ ആഫീസിൻ്റെ സത്താപരമായ പ്രവർത്തനത്തെ ബന്ധിപ്പിക്കേണ്ടത് ഗ്രാമ പഞ്ചായത്തുകളുമായാണ്. തൊഴിൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ഥാപനങ്ങളിൽ, മണ്ണിൽ മഹാലയിച്ചിട്ടുള്ള ധർമ്മശാസ്ത്ര പ്രകാരം ഇടപെടുക എന്നല്ലാതെ, നാട്ടിലുള്ള സ്ഥാപനങ്ങളെ മുഴുവൻ ലേബർ ആഫീസിൽ രജിസ്റ്റർ ചെയ്യുകയും, ഫീസിനത്തിൽ സാമ്പത്തിക ചൂഷണങ്ങൾ ചെയ്യുന്നതും, താങ്കൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഊർജ്ജം, ധനം, സമയം, ശാന്ത സുന്ദരമായ ജീവിതം, തുടങ്ങിയവ കളങ്കപ്പെടുത്തുന്നതുമായ ഇന്നത്തെ പൈശാചിക സംവിധാനങ്ങളെ അവസാനിപ്പിക്കേണ്ടതുണ്ട്. സൂചിത മഹാവേദഗ്രന്ഥത്തിൽ മഹാശാസ്ത്ര പരമായി വിശദീകരിച്ചിട്ടുണ്ട്. പഠിക്കുവാനും മനനം ചെയ്യുവാനും തയ്യാറാവേണ്ടത് ജനങ്ങളുടെ ചിലവിൽ കഴിയുന്ന താങ്കൾ ഉൾപ്പെടെയുള്ള ജനസേവകരുടെ ആവശ്യമാണെന്ന് വിനീതമായി അറിയിക്കുന്നു.*

ബഹുവിധ രോഗങ്ങളിലും സാമ്പത്തിക വിഷമതകളിലും കഴിയുന്ന അവസരത്തിൽ, വിഷമതകളെ വർദ്ധിപ്പിക്കാതെ, ഫയലുകളും പ്രശ്നങ്ങളും അവസാനിപ്പിക്കണമെന്ന് ഏറ്റവും വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.
എന്ന് സലീന ബാദ്ഷ.

ബാദ്ഷായുടെ ഭാര്യയാണ് സലീന. പരമശിവന്റെ മക്കളാണ് സമസ്ത ജീവികളും എന്ന് പറയുമ്പോൾ, പരമശിവന്റെ ഒരു മകളാണ് സലീന.

സ്വകാര്യ കുടുംബ കാര്യങ്ങളെ ഇത്രയ്ക്ക് വിശദീകരിക്കണമോ എന്ന സംശയവും ചോദ്യങ്ങളും അനേകർക്ക് ഉണ്ടാകും. ഭാവിയിൽ ഉറ്റവരും അറിയാത്തവരും ദൈവീകമായ ബന്ധം ഏറെയുള്ള ഈയുള്ളവനെ പ്പറ്റി അസംബന്ധങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കാതെ, ഗാന്ധിജിയെ കൊണ്ട് ചെയ്യിച്ചതു പോലെ, മഹാദേവി ചരിത്രത്തെ മഹാഭദ്രമാക്കുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. PDF ഫയലിൽ കുറച്ചു കൂടി കാര്യങ്ങളെ ചേർത്തിട്ടുണ്ട് എന്നും അറിയുക.)).


💓
*ധർമ്മശാസ്ത്രത്തെ അനുസരിച്ചു മാത്രം കുടുംബാംഗങ്ങൾ ഉൾപ്പെടെ സർവ്വരെയും എല്ലായ്പ്പോഴും പിന്തുണയ്ക്കണം* എന്നതാവണം ഓരോ വ്യക്തിയുടെയും *കുടുംബത്തിലെയും സമൂഹത്തിലെയും 'മുഖ്യ ജീവിത-സഹകരണ മന്ത്രം'.* അധാർമ്മിക പിന്തുണ അരുത്. ഉദാഹരണത്തിന്,
*മറ്റുള്ളവരുമായി ശണ്ഠ കൂടുന്ന കുടുംബാംഗത്തെ സഹായിക്കാനും രക്ഷിക്കാനും പ്രവർത്തിക്കേണ്ടുന്നത് ധർമ്മശാസ്ത്രത്തെ അനുസരിച്ചു തന്നെയാവണം.* അതായത്
ധർമ്മശാസ്ത്ര വിരുദ്ധമായ വിഷയത്തെയും പ്രവൃത്തികളെയും എതിർത്തു കൊണ്ടു മാത്രം
കുടുംബത്തിലെ അംഗത്തെ ഉൾപ്പെടെ ഏതൊരാളെയും സ്നേഹിച്ചു തിരുത്തണം. മാതാപിതാക്കൾ
കുഞ്ഞുങ്ങളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് സ്നേഹിക്കുന്നതു കൊണ്ടാണ്;
തിരുത്താനാണ്; ഉയർത്താനാണ്; എന്നതിനെ ഉൾക്കൊണ്ട് ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് മറ്റുള്ളവരുമായി ശണ്ഠ കൂടുന്ന കുടുംബാംഗത്തെ ആവശ്യമെങ്കിൽ ശിക്ഷിക്കുവാനും
മറ്റ് കുടുംബാംഗങ്ങൾ തയ്യാറാവണം.

മുതിർന്നവർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും 'യഥാർത്ഥ മഹാ-മാതാപിതാക്കളായ
ദൈവവും' എല്ലായ്പ്പോഴും കുഞ്ഞുങ്ങളുടെ മഹാദാസിയും മഹാദാസനുമായി
പ്രവർത്തിക്കുന്നുണ്ട്. *ഭൂമിയിലെ മുഴുവൻ ജനങ്ങളും ഒരേയൊരു ദൈവത്തിന്റെ കുഞ്ഞുങ്ങളായ സഹോദരങ്ങളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ് എന്ന തിരിച്ചറിവ് നേടുമ്പോൾ* കാര്യങ്ങൾ എളുപ്പമാണ്.

കുട്ടികളുടെയും മുതിർന്നവരുടെയും *അബദ്ധങ്ങളെ* ദൈവം വ്യക്തികളുടെ
*ഉപദേശങ്ങളിലൂടെയും, , അപകടങ്ങളിലൂടെയും,രോഗങ്ങളിലൂടെയും, ഉറ്റവരുടെ മരണങ്ങളിലൂടെയും, ഒക്കെ ചൂണ്ടിക്കാട്ടി തരുന്നതാണ്. വീണ്ടുവിചാരം ഉണ്ടാവാനും തിരുത്താനും കൂടുതൽ ശുദ്ധരാവാനും ലഭിക്കുന്ന അവസരങ്ങളായി കാണണം; ശ്രദ്ധിക്കണം.* നമ്മുടെ *മനോഭാവം എന്താണെന്നും നടപടി എന്താണെന്നും*
'ദൈവത്തിന്റെ വാതകരൂപമായ *ഓക്സിജൻ'* സദാ അറിയുന്നുണ്ട്. *സത്യസന്ധരായി ജീവിക്കാൻ* ശ്രദ്ധിക്കണം; സാധിക്കണം.

*വിഷയ താല്പര്യമുള്ളവർ, മരണം വരെയും പുതിയ പാഠങ്ങൾ പഠിക്കുന്നതാണ്.*

*ഇന്നലത്തെ അറിവിന്റെ അടിസ്ഥാനത്തിൽ ഒരു വിഷയത്തിൽ രേഖപ്പെടുത്തി കഴിഞ്ഞ അഭിപ്രായത്തെ, ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിൽ മാറ്റിയേക്കാം. നാളെയിലെ അറിവിന്റെ അടിസ്ഥാനത്തിൽ നാളെ വീണ്ടും അഭിപ്രായം മാറ്റിയേക്കാം.*

തദവസരത്തിലെ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഓരോ വ്യക്തിക്കും അഭിപ്രായങ്ങളെ
അറിയിക്കാൻ കഴിയൂ. *അതാത് അവസ്ഥകളിലെ അറിവ്, അതാത് അവസ്ഥകളിൽ ശരി തന്നെയാണ്.*

'കുട്ടികൾക്കും മുതിർന്നവർക്കും യാതൊരു തെറ്റുകളും കുറ്റങ്ങളും കുറവുകളും ഉണ്ടാവരുത് ' എന്ന് ആഗ്രഹിക്കുന്ന പിതാവും മാതാവും, അദ്ധ്യാപകരും,
കുട്ടികളുടെയും മുതിർന്നവരുടെയും ചെറിയ ചെറിയ തെറ്റുകളെപ്പോലും
ചൂണ്ടിക്കാട്ടുകയും തിരുത്താനായി ഉപദേശിക്കുകയും ശാസിക്കുകയും, ഭക്ഷണം വൈകിച്ചും തല്ലിയും മറ്റും ശിക്ഷിക്കുകയും ചെയ്യും;
ചെയ്യണം. വലിയ തെറ്റുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ അത്
ഉപകരിക്കുകയും ചെയ്യും. *ചെറിയ തെറ്റുകളെന്നോ, തെറ്റുകളല്ലെന്നോ കുട്ടികളും മുതിർന്നവരും ചിന്തിക്കുന്ന കാര്യങ്ങളെ,* പിതാവും മാതാവും ഉറ്റവരും, അദ്ധ്യാപകരും ശ്രദ്ധിക്കുകയോ, തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടുകയോ ചെയ്യുവാൻ *പാടില്ല* എന്ന്
വാദിക്കുന്നത് പ്രായേണ കുട്ടികളെയും സമൂഹത്തെയും സംസ്കാരത്തെയും
വഴിതെറ്റിക്കുന്നതാണ്. *ഉപദേശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ* മനസ്സിലാക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാവണം.

*ചെറുതായി പ്പോലും വഴിതെറ്റുന്നതിനെ തിരുത്തിയില്ലെങ്കിൽ പ്രായേണ വലിയ തെറ്റുകൾ ഉണ്ടാകുമ്പോൾ, തിരുത്താൻ പ്രയാസമാകും.* ഭൂരിപക്ഷമോ വളരെയധികമോ മാതാപിതാക്കൾ പ്രസ്തുത തെറ്റുകളുടെ പേരിൽ പിൽക്കാലത്ത്
പശ്ചാത്തപിക്കുന്നുമുണ്ട്. ബന്ധുക്കളുടെ പഴിചാരലുകൾ കേൾക്കുന്നുമുണ്ടാവും.

ഈ സന്ദേശത്തെ പഠിക്കാനും സ്വയം വിശകലനം ചെയ്യാനും, ശേഷം *പൊങ്ങച്ചം കാട്ടാതെ* വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും പോസ്റ്റു
ചെയ്യാൻ കഴിയുന്നുവെങ്കിൽ, അതിനുള്ള മനോഭാവം ഉരുത്തിരിഞ്ഞു തുടങ്ങിയെങ്കിൽ, കുട്ടികൾക്ക്
ദൈവാനുഗ്രഹം വർദ്ധിക്കുന്നതായി സ്വയം തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്.
ധൃതിപ്പെട്ട് വേണ്ട. 'തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിച്ചു
പോകുന്നതാണ് നല്ലത്.'

*ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇടിഞ്ഞു പോകുന്ന അഭിമാനങ്ങൾ മാത്രമാണ് വ്യക്തിക്ക് ഉള്ളതെങ്കിൽ അത്തരം അഭിമാനങ്ങൾ ഇടിഞ്ഞു പോകുന്നതാണു നല്ലത്. ദൈവം നൽകുന്ന അഭിമാനങ്ങൾക്കും മാനങ്ങൾക്കും മാത്രമാണ് അർത്ഥവും വ്യാപ്തിയും പ്രയോജനവും ഉള്ളത്.*

ദൈവത്തിന്റെ മഹാഅനുഗ്രഹത്താൽ,
മഹാത്മാഗാന്ധി എഴുതിയ *എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ* എന്ന 'സ്വന്തം ജീവിത ചരിത്രം' പഠിച്ചാൽ, 'അബദ്ധങ്ങളായ അഭിമാന സങ്കല്പങ്ങളെ' താലോലിച്ചു ജീവിക്കുന്ന
ജനങ്ങൾക്കെല്ലാം *ഏറെ ശുദ്ധരാവാൻ* കഴിയുന്നതാണ്.

കൂട്ടത്തിൽ കുറിക്കട്ടെ :
വാട്സാപ്പ് ഗ്രൂപ്പ് ഉൾപ്പെടെ *ഏതൊന്നും പ്രൗഢമായി പ്രവർത്തിച്ചില്ലെങ്കിൽ* നായകന് ക്ഷീണം ഉണ്ടാകുമെന്നു മാത്രമല്ല; ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് വളർന്നാൽ, സമൂഹത്തിന് ദോഷവും ഉണ്ടാകും. മുമ്പൊരിക്കൽ, ഒരു വാട്സാപ്പ്
ഗ്രൂപ്പിൽ ബ്ലൂഫിലിം പോസ്റ്റ് ചെയ്ത വ്യക്തി ക്ഷമാപണം നടത്തിയപ്പോൾ, *മേലിൽ അങ്ങനെയൊന്നും ഉണ്ടാവാതിരിക്കാൻ അശ്ളീല ചിത്രങ്ങളും വീഡിയോകളും മറ്റും ഫോണിൽ ഒളിപ്പിച്ചു സൂക്ഷിക്കണമെന്നും, വാട്സാപ്പിലും മറ്റും അറിയാതെ പ്രസിദ്ധീകരിക്കാൻ ഇടവരരുത്* എന്നും ഉപദേശിച്ചു കൊണ്ട് അഡ്മിൻ /നായകൻ വോയ്സ് ക്ലിപ്പ് ഇട്ടപ്പോൾ, *അശ്ളീല ചിത്രങ്ങളും വീഡിയോകളും മറ്റും ഫോണിൽ നിന്ന് നീക്കം ചെയ്യാനാണ് ഉപദേശിക്കേണ്ടത്; ഒളിപ്പിക്കാനല്ലാ* എന്ന് ഈയുള്ളവൻ ഉടൻ അഭിപ്രായം പോസ്റ്റ് ചെയ്തത് പാഠമാക്കണം.

*കുമ്പസാരം* എന്ന ഉന്നതമായ തിരുത്തൽ നടപടിയെപ്പറ്റി ഈ ഘട്ടത്തിൽ അല്പം കുറിക്കുന്നു :-

മതപുരോഹിതനോട് രഹസ്യമായി നടത്തുന്ന 'കുറ്റം ഏറ്റുപറച്ചിലല്ല കുമ്പസാരം'. വിഷയ സംബന്ധമായി കുറ്റബോധം ഉണ്ടാവുകയും, തെറ്റിനെയോ കുറ്റത്തെയോ ഭാഗികമായോ പൂർണമായോ തിരുത്താൻ കഴിയുമെങ്കിലോ, അല്ലാത്തവയുടെ പേരിൽ പശ്ചാത്തപിക്കാനോ ശിക്ഷ വാങ്ങാനോ വ്യക്തി ആഗ്രഹിക്കുമ്പോൾ; ഇരയോടോ ഇരയുടെ ഉറ്റവരോടോ ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ അധികാരികളോടോ  സ്വകാര്യമായോ പരസ്യമായോ കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷയും പാപമോചന മാർഗ്ഗവും തേടുന്നതിനെയും, ദൈവത്തിന്റെ ഇഷ്ടം പോലെ അപൂർവ്വമായി ദൈവത്തോടു തന്നെ നേരിട്ട് പശ്ചാത്തപിക്കുന്നതിനെയുമാണ് *കുമ്പസാരം* എന്നു പറയുന്നത്. സൃഷ്ടിയായ മനുഷ്യന്റെയും, മഹാപിതാവും മഹാമാതാവും സ്രഷ്ടാവുമായ ദൈവത്തിന്റെയും ഇടയിൽ മദ്ധ്യസ്ഥൻ പാടില്ല എന്ന് സുവ്യക്തമാണ് എന്നിരിക്കെ കള്ളഭക്ഷണം കഴിക്കുന്ന മതപുരോഹിതൻ എന്ന കള്ളന്റെ അടുത്ത് കുമ്പസരിച്ചാൽ പാപം വർദ്ധിക്കാനും ബഹുവിധ ചൂഷണങ്ങൾക്ക് ഇരയാവാനും സാദ്ധ്യതയുണ്ട്. പീഢനം ഏറ്റുവാങ്ങിയ പാവങ്ങളുടെ കഥകളും എണ്ണവും പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മറ്റും അറിയുന്നതിൻ്റെ അനേകം മടങ്ങാണെന്ന് സ്വയം വിശകലനം ചെയ്താൽ ബോദ്ധ്യമാകുന്നതാണ്.

ഈയുള്ളവൻ പ്രസിദ്ധീകരിച്ചിട്ടുള്ള സന്ദേശങ്ങളെ സൂചിത മഹാവേദഗ്രന്ഥത്തിൽ മഹാദേവിയുടെ മഹാഇഷ്ടം പോലെ മഹാഉചിതമായി ചേർക്കേണ്ടതാണ്. അവയുടെ ഉള്ളടക്കം പലപ്പോഴും വ്യക്തികളെ ആത്മപരിശോധന ചെയ്യുവാൻ നിർബ്ബന്ധിക്കുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ കപട വേഷം കെട്ടാതെ ആത്മപരിശോധനക്ക് തയ്യാറാവുമ്പോൾ കുമ്പസാരം ആവശ്യമാകുന്നതാണ്. എങ്ങനെയെന്നാൽ, കടയിലിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുന്ന കള്ളൻ, ദൂരെ നിന്നു വരുന്ന പോലീസുകാരനെ കാണുമ്പോൾ; തന്നെ പിടിക്കാനുള്ള വരവാണോ എന്ന് ഭയക്കുന്നതാണ്; ഒളിക്കുകയും ചെയ്തേക്കാം. അതേപോലെ, മാതാപിതാക്കളോടും ഉറ്റവരോടും മറ്റുള്ളവരോടുമെല്ലാം ധർമ്മ ശാസ്ത്ര വിരുദ്ധമായോ, വീഴ്ച്ചകളോടെയോ പെരുമാറുന്നവർ, *കടമകളെ വിവരിക്കുമ്പോൾ,* അവരെയാണോ ഉദ്ദേശിക്കുന്നതെന്ന് സംശയിക്കുകയും മാനഹാനി ഉണ്ടാവുമോയെന്ന് ഭയന്ന് ഇടം മാറുകയും ചെയ്തേക്കാം.

💓
*'കമ്മ്യുണിസം' പിഴയ്ക്കാനും നാമാവശേഷമാവാനും, രാഷ്ട്രീയ പിശാചുക്കൾ എന്ന കള്ളക്കൂട്ടങ്ങളിൽ ഒന്നായി അധഃപതിക്കാനും പ്രധാന കാരണം മാർഗ്ഗത്തെ അഥവാ മാർഗ്ഗത്തിൻ്റെ ശുദ്ധിയെ*
വിഷയമാക്കാതെ *ലക്ഷ്യത്തെ* പ്രധാനമായി കണ്ടതാണ്.

യാതൊരു കാരണവശാലും യാതൊരു
വ്യക്തിക്കും *ലക്ഷ്യം* മുഖ്യമാവരുത്. *മാർഗ്ഗം* അഥവാ *ധർമ്മ ശാസ്ത്ര പ്രകാരമുള്ള പ്രവർത്തനം/ജീവിതം മുഖ്യമാവണം.* ദൈവീകമായ വചനങ്ങളെ ഗാന്ധിജിയിലൂടെ ദൈവം വെളിപ്പെടുത്തിയിരുന്നു.
ദൈവാംശമായ ശരീരം, വ്യക്തിയുടെ
സ്വത്വമായ ജീവാത്മാവിനെ ഏതു നിമിഷവും പുറത്താക്കി മരണം സമ്മാനിച്ചേക്കാം എന്നിരിക്കെയും വ്യക്തി *ലക്ഷ്യത്തെ നേടുന്നതിനെ മുഖ്യമായി ഒട്ടും കാണരുത്.*
സ്വയം വിശകലനം ചെയ്താൽ ബോദ്ധ്യമാകുന്നതാണ്. *ലക്ഷ്യം മഹാനീതിയുടെ ഭാഗമാണ്; 'മഹാഉചിതമായിട്ട് ദൈവം മഹാനിശ്ചയിക്കുന്നതും മഹാ-നിർവ്വഹിക്കുന്നതുമാണ്.'*
💓

*ദൈവം നൽകുന്ന ബുദ്ധിശക്തി ഉൾപ്പെടെയുള്ള ശക്തികളെ അനുചിതമായി ഉപയോഗിക്കാതിരിക്കാനും, 'ഉചിതമായി മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.'*

മതങ്ങളും ജാതികളും രാഷ്ട്രീയങ്ങളും *ഭൗതിക അസ്തിത്വം ഇല്ലാത്തതും, അടിസ്ഥാനപരമായി അന്ധവും അധമവുമായ വിശ്വാസങ്ങൾ മാത്രമാണ്; അക്കാരണം കൊണ്ടാണ് മതംമാറ്റം, രാഷ്ട്രീയമാറ്റം എന്നിവ സാദ്ധ്യമാകുന്നത്.*

കുഞ്ഞുങ്ങൾക്ക് *അറിയാത്ത വലിയ കാര്യം മറ്റൊന്നാണ് : മഹാനീതിശാസ്ത്രം പ്രകാരം ദൈവശിക്ഷ വാങ്ങുന്നത് ഓരോ വ്യക്തിയുമാണ്; ഭൗതിക അസ്തിത്വം ഇല്ലാത്തതായ മതമോ പാർട്ടിയോ പ്രസ്ഥാനങ്ങളോ അല്ല.*

💓

*ധർമ്മ ശാസ്ത്ര പാഠങ്ങളെ ലളിതമായി പരസ്പരം ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്ന ഒരു പ്രാർത്ഥന* കുറിക്കുന്നു. ഇഷ്ടം പോലെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

(1)
💓
*"യാതൊരു അഹംഭാവങ്ങളും, അജ്ഞാനങ്ങളും, അഹങ്കാരങ്ങളും, പൊങ്ങച്ചങ്ങളും, കാപട്യങ്ങളും, അസൂയകളും, അസത്യങ്ങളും, അധർമ്മങ്ങളും, അനീതികളും, അവിവേകങ്ങളും, ദുഷ്ക്കാമങ്ങളും, ദുഷ്ച്ചിന്തകളും, ദുശ്ശീലങ്ങളും, ദുഷ്ക്കോപങ്ങളും, ദുർഭാഷണങ്ങളും, ദുഷ്ച്ചെയ്തികളും, ദുർഗ്ഗുണങ്ങളും, ദുസ്വാർത്ഥങ്ങളും, യാതൊരിക്കലും ഉണ്ടാകാതെ എല്ലായ്പോഴും (ഈയുള്ളവനെ /ഈയുള്ളവളെ) മഹാഅനുഗ്രഹിക്കേണമേ"* എന്ന്
സാധിക്കുമ്പോഴെല്ലാം *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയോട് പ്രാർത്ഥിക്കുകയും, അവ നേടാനായി സദാ പ്രയത്നിക്കുകയും ചെയ്യുക.*

(2)
💓
*ഓം നമഃ ശിവായ* എന്ന ദൈവീക സ്തുതി *മാത്രം* സാധിക്കുമ്പോഴെല്ലാം മനസ്സിൽ സദാ ഉരുവിടുന്നത് ശീലമാക്കുക. ഉച്ചത്തിലും ഉരുവിടാം. *ഓം നമഃ ശിവായ* എന്നതിനു പകരം
*ഓം ശിവായ നമഃ, ദേവീ ശരണം, അമ്മേ ശിവാ* എന്നിവയും ഇഷ്ടം പോലെ ആവാം. *ഓം നമഃ ശിവായ = മഹാശിവയെ /മഹാദേവിയെ നമിക്കുന്നു. ശിവയിൽ ശിവനും, ശിവനിൽ ശിവയും ഉണ്ട്* എന്നും അറിയുക.


💓💓
*ദൈവ വിപ്ലവം* ആരംഭിക്കും വരെ,

മതപരമായ പദങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് *ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്, അല്ലാഹു അക്ബർ,* 'സൃഷ്ടി സ്ഥിതി സംഹാര *കർത്താവായ ദൈവത്തിനു മാത്രം മഹത്വം,* തുടങ്ങിയ ഉന്നതമായ ദൈവീക വചനങ്ങളെ ഉപയോഗിക്കാനാവും.

(( *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവി* എന്ന വാചകത്തെ വിശകലനം ചെയ്യാൻ കഴിയുന്നവർക്ക് അല്ലാഹു, പരിശോദ്ധാത്മാവ് എന്നിവയുടെ നിർവ്വചനം യോജിക്കുന്നത് കാണാം. മതാചാര്യന്മാർക്ക് ഏതാനും വെളിപാടുകൾ ലഭിച്ചിട്ടുണ്ട് എന്നതും ശരിവെയ്ക്കപ്പെടുമ്പോൾ, അവരുണ്ടാക്കിയ കൊടിയ അബദ്ധങ്ങളെ ന്യായീകരിക്കാനും സ്വീകരിക്കാനും ഇറങ്ങി പുറപ്പെടരുത്. ഏതൊന്നും മണ്ണിൽ അടിഞ്ഞിട്ടുള്ള ഭൗതിക അസ്തിത്വം ഉള്ളതായ മഹാശാസ്ത്ര നിയമങ്ങൾ പ്രകാരം ശരിയാണെങ്കിൽ മാത്രം സ്വീകരിക്കുവാൻ മണ്ണായ ഭൂമിയിൽ ജീവിക്കുന്നവർക്ക് ദൈവീകമായ സ്വയം ബാദ്ധ്യതയുണ്ട്. ദൈവത്തിന്റെ/ മഹാദേവി യുടെ മഹാദാസനും മഹാദേവനുമായ പരമശിവൻ യഥാർത്ഥ റസൂലും, ക്രൈസ്റ്റും കൂടിയാണ്. അവനി *ലൂടെ* മാത്രമേ മോചനം ഉള്ളൂ എന്ന് ക്രൈസ്റ്റിനെ ഉദ്ദേശിച്ചു പറയുന്നതിനെ, മഹാനീതിയുടെ ഭാഗമായ *സംഹാരം എന്ന മോക്ഷത്തെ* ഏകദൈവമായ മഹാദേവി മഹാ-നിർവ്വഹിക്കുന്നത് നേരിട്ടല്ലാ എന്നും, പ്രപഞ്ചപിതാവായി ഉയർത്തിയിട്ടുള്ള പരമശിവനി *ലൂടെ* ആണെന്നതും കൂട്ടിവായിച്ചാൽ മതിയാകും. സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
💓💓

ദൈവീക വചനങ്ങളെ ഉച്ചരിച്ചാൽ മാത്രം പോരാ; വേഷം കെട്ടില്ലാതെ, *ധർമ്മശാസ്ത്ര പരമായി ജീവിക്കാനും* ശ്രദ്ധിക്കണം.

💓
സൂചിത മഹാഗ്രന്ഥത്തിൽ, ഈ സന്ദേശം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിലെ സമസ്ത
വിഷയങ്ങളെയും
*മഹാശാസ്ത്രപരമായി* വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ
(ദു)രുപയോഗിച്ച് സന്ദേശത്തെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ, മഹാശാസ്ത്ര പരമായി
മാത്രം പരിശ്രമിക്കുന്നത് നന്നായിരിക്കും. മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ
ഉൾപ്പെടെയുള്ള സമസ്ത ജീവികൾക്കും മണ്ണിൽ മഹാലയിച്ചിട്ടുള്ള/ അടിഞ്ഞിട്ടുള്ള
നിയമങ്ങൾ മാത്രമേ ചേരുകയുള്ളൂ എന്ന് മണ്ണും ദൈവാംശവുമായ
ശരീരം, വ്യക്തിയെ/ജീവാത്മാവിനെ അറിയിക്കുന്നുണ്ട്. *സർവ്വം മണ്ണടി.*

   💓
💓 💓
*ഏകമഹാശക്തിയായ മഹാദേവി, സ്വന്തം ഭർത്താവും, (മഹാദാസനും) മഹാദേവനുമായ പരമശിവന് ക്ഷിപ്രകോപത്തെ മഹാഅനുഗ്രഹിച്ച് നല്‍കിയിട്ടുണ്ട്. ആകയാൽ, ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുവാൻ കുഞ്ഞുങ്ങൾ ജാഗ്രത പുലർത്തണം*

ദൈവം മഹാആവിഷ്ക്കരിച്ചിട്ടുള്ള മഹാശാസ്ത്രപ്രകാരം സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്തങ്ങളായ കടമകൾ കുടുംബത്തിലും സമൂഹത്തിലും ഉണ്ട്.
സ്ത്രീ അമ്മയാവുമ്പോൾ കൂടുതൽ‍ സ്നേഹവും വാത്സല്യവും കുട്ടികൾക്കു നല്‍കും. കുട്ടികൾ‍ തിരിച്ചും. പുരുഷൻ‍ അച്ഛനാവുമ്പോൾ‍ കുട്ടികളുടെ കുറ്റങ്ങളും കുറവുകളും തിരുത്തുന്നതും, തിരുത്തുവാൻ‍ ശകാരങ്ങളും ശിക്ഷകളും
സ്വീകരിക്കുന്നതുമാണ്. അമ്മയെ‍ കൂടുതൽ സ്നേഹിക്കുക, അച്ഛനെ കൂടുതൽ അനുസരിക്കുക
എന്നിങ്ങനെ കൂടിയാണ് ദൈവത്തിന്റെ മഹാആവിഷ്ക്കാരം.

കുട്ടികൾ‍ മുതിരുന്നതനുസരിച്ച് അവരുടെ വാക്കുകളിലും പ്രവർ‍ത്തനങ്ങളിലും
തെറ്റുകളും കുറ്റങ്ങളും കുറയേണ്ടതിനു പകരം വർദ്ധിച്ചാൽ അവർ‍ക്കും
കുടുംബത്തിനും സമുഹത്തിനും അതു ശോഭയുണ്ടാക്കില്ല, നാശം ചെയ്യുന്നതുമാണ്.

കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും അവരുടെ മാതാവിൽ‍ കൂടുതലായി
ലയിപ്പിക്കുകയും പിതാവിൽ നിന്നും മിക്കപ്പോഴും മറയ്ക്കുന്നതുമായ മഹാസംവിധാനത്തെ
മഹാദേവി മഹാസ്ഥാപിച്ചിട്ടുണ്ട്.
കുട്ടികളെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന പിതാവ് പിന്നീട് കുട്ടിയെ ശിക്ഷിച്ചതിൽ‍ അല്പം വേദനിക്കുകയും, കുട്ടിയുടെ നല്ലതിനാണല്ലോ എന്ന്
ആശ്വസിക്കുകയും, ശിക്ഷിച്ച കാര്യങ്ങളെ തന്നെ പിന്നീട് മറക്കുകയും കൂടി
ചെയ്യുന്ന മഹാസംവിധാനമാണത്.

(മഹാപിതാവും) മഹാമാതാവുമായ മഹാദേവി, മഹാമാതാവായി മാത്രം മഹാശാസ്ത്രപ്രകാരം
മനുഷ്യ-സ്ത്രീ-ശരീരരൂപത്തെ സ്വീകരിച്ചുകൊണ്ട്, കുഞ്ഞുങ്ങൾക്കെല്ലാം
മഹാവാത്സല്യം മാത്രം നൽകാനും, കുഞ്ഞുങ്ങൾക്ക് ഏതുസമയത്തും എന്തും മഹാമാതാവിനോട് ആവശ്യപ്പെടാനും, മഹാമാതാവിനോട് കൊഞ്ചാനും, കെഞ്ചാനും,
തെറ്റുകളെ‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാനും, ക്ഷമിക്കണമേ എന്നു കേഴാനും, ആത്മീയ
സാക്ഷാത്ക്കാരം നേടിയാലും മഹാമാതാവായ മഹാദേവിയെ ഓർക്കാനും, മഹാദേവിയെ
ദർശിക്കാനുള്ള മഹാഭാഗ്യം കൂടുതലായി നൽ‍കണമേ എന്നു പ്രാർത്ഥിക്കാനുമൊക്കെ
മഹാസൗകര്യങ്ങളെ‍ മഹാഒരുക്കിയിരിക്കുകയാണ്.

കുഞ്ഞുങ്ങളെ ശിക്ഷിക്കാത്ത മഹാമാതാവായ മഹാദേവിയായി കഴിയാനാണ് മഹാദേവി
മഹാഇഷ്ടപ്പെടുന്നത്. കുഞ്ഞുങ്ങൾ‍ നല്ലവരായി ജീവിച്ചാൽ‍ കുഞ്ഞുങ്ങളെ
ശിക്ഷിക്കേണ്ടതായി വരില്ല എന്നതും കുഞ്ഞുങ്ങളുടെ മാതാവ് അപ്പോൾ
സന്തോഷിക്കുമെന്നതും മനുഷ്യരുടെ ഇടയിൽതന്നെ വ്യക്തമാണ്. അങ്ങനെയിരിക്കെ
മനുഷ്യമാതാവിനേക്കാൾ‍ കൃത്യമായി 100 മടങ്ങ് സ്നേഹത്തെ മഹാവാത്സല്യമെന്ന പേരോടെ നൽകുന്ന സ്രഷ്ടാവായ മഹാമാതാവ് തന്റെ കുഞ്ഞുങ്ങളെ യാതൊരു കാര്യത്തിലും ശിക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല, ശിക്ഷിക്കുകയില്ല.
കുഞ്ഞുങ്ങൾ‍ തെറ്റുകൾ‍ ചെയ്താൽ‍ തിരുത്താതെ പറ്റില്ല. അപ്പോൾ ശിക്ഷയും ആവശ്യമായി വരുന്നതാണ്. മഹാപ്രപഞ്ചത്തിലെ വസ്തുക്കളിലും ജീവികളിലും അവയുടെ
സൃഷ്ടി - സ്ഥിതി - സംഹാരങ്ങളെ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭൗതികശാസ്ത്രവും ധർമ്മശാസ്ത്രവും നീതിശാസ്ത്രവും ഉൾ‍പ്പെടുത്തിക്കൊണ്ടും, അവയെ
എല്ലാം ഗൂഢാവസ്ഥയിൽ പ്രവർത്തിപ്പിക്കുന്ന ജീവനായിക്കൊണ്ട് *ദൈവത്തിന്റെ വാതക രൂപമായ ഓക്സിജൻ* പ്രവർത്തിക്കുന്നതിനെപ്പറ്റി സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മഹാമാതാവ് എന്ന ജീവി-രൂപത്തിൽ‍ തൻ്റെ കുഞ്ഞുങ്ങളെ
തിരുത്തുവാനും ശിക്ഷിക്കുവാനും ദൈവം തയ്യാറാകുന്നില്ല. മഹാശാസ്ത്രത്തിലൂടെ,
മഹാപ്രപഞ്ചത്തിലെ വസ്തുക്കളില്‍ ഉള്ളടക്കം ചെയ്തിട്ടുള്ള ന്യൂനശക്തികളിലൂടെ
കുഞ്ഞുങ്ങളെ തിരുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന മഹാസംവിധാനമാണുള്ളത്.

സൃഷ്ടിചക്രത്തിൻ്റെ രണ്ടാം പകുതിയിൽ‍ ദൈവം പ്രത്യക്ഷമായിരിക്കുമ്പോൾ,
പ്രത്യക്ഷമായി ശിക്ഷിക്കേണ്ടുന്ന സന്ദർഭങ്ങളും ഉണ്ടാകുന്നതാണ്. അതിനായി, മഹാപ്രപഞ്ചത്തിലെ മുഴുവൻ‍ ജീവികളെയും അവരുടെ തെറ്റുകൾക്ക് ധർമ്മശാസ്ത്രപരമായും
മഹാനീതിശാസ്ത്രപരമായും ശകാരിക്കാനും ശാസിക്കാനും മറ്റു ശിക്ഷകളെ നൽകാനും, അങ്ങനെ അവരെ തിരുത്തി യോഗ്യരാക്കാനും മഹാമാതാവായ മഹാദേവി, ജീവികളുടെയെല്ലാം പിതാവായി മഹാനിശ്ചയിച്ചിട്ടുള്ള പരമശിവനിലേക്ക് മഹാകോപഭാവങ്ങളെ
പ്രവേശിപ്പിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇതിനെ അനുകരിച്ചാണ് മനുഷ്യജീവിതത്തിൽ
കുഞ്ഞുങ്ങളെ ശകാരിക്കാനും ശാസിക്കാനും മറ്റു ശിക്ഷകളെ നൽകാനും, അങ്ങനെ അവരെ
തിരുത്തി യോഗ്യരാക്കാനും മുഖ്യമായും പിതാവിനെ അഥവാ പുരുഷനെ നിശ്ചയിച്ചിട്ടുള്ളത്.

പ്രപഞ്ചപിതാവ് കൂടിയായ പരമശിവന്, മഹാദേവിയിൽനിന്ന് മഹാശാസ്ത്രത്തെ നേരിട്ട് ലഭിക്കുകയാണ്, ജീവികളോടെല്ലാം മഹാ കാരുണ്യം ഉണ്ടാകുന്നതാണ്. അതായത് എത്ര
കടുത്ത തെറ്റു ചെയ്യുന്നവരോടും ക്ഷമിക്കാൻ‍ തോന്നുന്നതാണ്. അറിവില്ലാതെ ചെയ്തതാണല്ലോ എന്നുള്ള ചിന്ത പ്രബലമാകുന്നതാണ്. എന്നാൽ‍ മഹാനീതി നടപ്പാവാനും
പ്രപഞ്ചജീവിതം മംഗളമാവാനും ശിക്ഷാരീതികൾ ആവശ്യവുമാണ്. *കുഞ്ഞുങ്ങളോടുള്ള വാത്സല്യവും, മഹാജ്ഞാനവും നിമിത്തം പരമശിവന് കുഞ്ഞുങ്ങളെ ശിക്ഷിക്കാൻ‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. പരമശിവന്റെ പ്രസ്തുത ദുർബ്ബലാവസ്ഥയെ മഹാശക്തിയായ മഹാദേവി പരിഹരിക്കുന്നത് പരമശിവന് ക്ഷിപ്രകോപം എന്ന മഹാ-അനുഗ്രഹം നൽകിയാണ്.* ശാന്തനായിരിക്കുന്ന പരമശിവൻ‍ പെട്ടെന്ന് കോപിഷ്ഠനാകുകയും തെറ്റുകള്‍ ചെയ്യുന്ന കുഞ്ഞുങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയാണത്.
മഹാദേവിയുടെ മഹാഇഷ്ടപ്രകാരം പരമശിവന് പെട്ടെന്നുള്ള കോപം മഹാഅനുഗ്രഹിച്ചു
നൽകുന്നതോടൊപ്പം, പെട്ടെന്നുതന്നെ പരമശിവന്റെ കോപഭാവത്തെ മാറ്റുന്നതും ക്ഷിപ്ര-പ്രസാദിയായി ഉയർത്തുന്നുമുണ്ട്.

മഹാദേവി പരമശിവന് മഹാശാസ്ത്രം അഥവാ മഹാജ്ഞാനം നല്‍കി അനുഗ്രഹിച്ചിരിക്കെ എന്തുകൊണ്ട് പരമശിവൻ ദുർബ്ബലനാകുന്നു, എന്തുകൊണ്ട് ക്ഷിപ്രകോപമില്ലാതെ
ശിക്ഷിക്കാൻ‍ കഴിയാതെ വരുന്നു എന്നീ ചോദ്യങ്ങളുണ്ട്.
കുഞ്ഞുങ്ങളേ, തെറ്റുകളെ ചെയ്യുന്ന തന്റെ കുഞ്ഞുങ്ങളെ കടുത്ത
ശിക്ഷകളിലൂടെയല്ലാതെ തിരുത്തുവാൻ‍ കുഞ്ഞുങ്ങൾക്ക് മഹാദേവി കൂടുതൽ അവസരം നൽകുന്നതുകൊണ്ടാണത്; അഥവാ കുഞ്ഞുങ്ങളെ കൂടുതലായി‍ സ്നേഹിക്കുന്നതു കൊണ്ടാണത്.
മഹാദേവിയോടു ചേർത്തുവച്ചിരിക്കുന്ന മഹാവാത്സല്യത്തിൻ്റെ ഒരു ഓഹരി പരമശിവനിലും
പ്രവർ‍ത്തിക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങളെ ശിക്ഷിക്കുന്ന കാര്യത്തിൽ‍ പരമശിവൻ ദുർബ്ബലനാവുന്നത്.
*കുഞ്ഞുങ്ങളെ ശിക്ഷിക്കാതെ തിരുത്താൻ മഹാദേവി പരമശിവനിലൂടെ പരിശ്രമിക്കുന്നു.* ശിക്ഷിക്കയല്ലാതെ മാർ‍ഗ്ഗമില്ലെന്നു വരുമ്പോള്‍, പരമശിവനിലേക്ക് പ്രവേശിപ്പിച്ചിട്ടുള്ളതായ മഹാവാത്സല്യത്തിൻ്റെ ഓഹരി മഹാദേവിയിലേക്കു
മടങ്ങുകയും, പരമശിവനിൽ മഹാപുരുഷഭാവം പ്രകടമാകുകയും ചെയ്യുന്നു. ക്ഷിപ്രകോപവും
ശിക്ഷയും നടക്കുന്നു. ക്ഷിപ്രകോപത്തിൻ്റെ ശാസ്ത്രം അതാണ്. തന്റെ കുഞ്ഞുങ്ങളെ
എത്രമാത്രം മഹാദേവി കരുതുന്നു എന്നതാണ് തെളിയുന്നത്.

ഇനി, ക്ഷിപ്രകോപത്തിൻ്റെ ഭൗതികശാസ്ത്രം വിസ്തരിക്കാം :-
മഹാശക്തിയായ മഹാദേവി തന്റെ ഏകദാസനായ പരമശിവന്റെ മഹാആനന്ദമായി മഹാനിശ്ചയിച്ചിട്ടുള്ളത് 30 എന്ന അളവോടെയുള്ള മഹാദാസ്യം ആണെന്ന് മഹാവേദ ഗ്രന്ഥത്തിൽ
വിശദീകരിച്ചിരുന്നു. മഹാദാസ്യത്തിൽ 5 അളവിലുള്ള വാത്സല്യം ഉൾ‍പ്പെട്ടിട്ടുണ്ട്.
മഹാപ്രപഞ്ചത്തിലെ ജീവികളെയെല്ലാം തന്റെ കുഞ്ഞുങ്ങളായി കരുതുംവിധം പരമശിവനിൽ‍ മഹാദേവി പ്രവർത്തിപ്പിക്കുന്നതായ പ്രസ്തുത 5 അളവിലുള്ള വാത്സല്യത്തെയാണ്
പരമശിവനെ ക്ഷിപ്രകോപിയാക്കുന്നതിനു വേണ്ടി മഹാദേവി പിൻവലിക്കുന്നത്.
30 എന്ന മഹാദാസ്യ-അളവിൽ‍ നിന്ന് 5 കുറയുമ്പോൾ‍ 25 എന്ന അളവ് ഉണ്ടാകുന്നു. വാത്സല്യം ഇല്ലാത്തതായ 25 എന്ന അളവ് സൃഷ്ടിക്കുന്നത് പരമകോപത്തെയാണ്.
മഹാദേവിയുടെ മഹാദാസനായിരുന്നുകൊണ്ട് മഹാനീതിശാസ്ത്രം പ്രകാരം
മഹാപുരുഷ-ഭാവരൂപങ്ങളോടെ പരമശിവൻ പരമകോപത്തോടെ കത്തിജ്വലിക്കുന്നതാണ്.

മാനുഷിക തലത്തിൽ‍ 25 എന്ന ആനന്ദ-അളവ് മനുഷ്യർ‍ തന്നെത്താൻ‍ മറക്കുന്ന
കാമാനന്ദത്തെ ഉണ്ടാക്കുമ്പോൾ‍, ദൈവീക തലത്തിൽ അങ്ങനെയല്ലാ എന്നും വ്യക്തമാകുന്നു.
മഹാപ്രപഞ്ചത്തിലെ ന്യൂനശക്തികളുടെ അളവുകളുടെ അടിസ്ഥാനത്തിൽ‍ മനുഷ്യരിലെ കോപത്തിന് പരമാവധി 20-ൽ താഴെ അളവാണുളളത്.

മഹാദേവി, ക്ഷിപ്രകോപത്തെപ്പറ്റിയുള്ള പാഠങ്ങളെ ഈയുള്ളവനെ അറിയിച്ചു തുടങ്ങിയ കാലഘട്ടത്തിൽ‍ -2008-ലെ ആദ്യത്തെ 2 മാസങ്ങളിൽ‍ ക്ഷിപ്രകോപത്തെ ഈയുള്ളവനിൽ‍
സന്നിവേശിപ്പിച്ച് ക്ഷിപ്രകോപം എന്നാലെന്തെന്ന് ബോദ്ധ്യപ്പെടുത്തുകയുണ്ടായി.
അമ്പോ, ഭയങ്കരം എന്ന് അന്ന് ബോദ്ധ്യപ്പെട്ടതാണ്.

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം മഹത്വം.*
💓 💓
   💓

*മഹാശക്തിയായ മഹാദേവി,*
ഭൂമിയിൽ‍ ഉടൻ‍ *മായ* പ്രത്യക്ഷമാക്കുന്നതിൻ്റെ ഭാഗമായിട്ട്,
2018 മാർച്ച് 28-ാം തീയതിവരെ *പരമശിവനെ മഹാഅനുഗ്രഹിച്ച് ശക്തിപ്പെടുത്തിയിട്ടുള്ള ഏതാനും കാര്യങ്ങൾ‍* ചുവടെ പറയുന്നവയാണ് :

കുട്ടിക്കാലത്ത് എപ്പോഴോ ഒരു രാത്രിയിൽ അവിചാരിതമായി ശിവരൂപം തെളിയുകയും മായുകയും ചെയ്തിരുന്നു. 13-ാം വയസ്സിലോ മറ്റോ ആണ് മണ്ണടിയിലെ പുതിയകാവ് മഹാഭദ്രകാളീദേവി ക്ഷേത്രത്തിലേക്ക് വലിച്ചടുപ്പിച്ചത്. യുക്തിശാസ്ത്ര പ്രകാരമുള്ള ദൈവാന്വേഷണം അനവധി വർഷങ്ങൾ നീണ്ടതാണ്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്; ഇവിടെ വിസ്തരിക്കുന്നില്ല.

മഹാശക്തിയായ മഹാജഗദംബയുടെ മഹാ-ഹൃദയമായ ഓംകാരം, പരമശിവൻ്റെ ഹൃദയത്തോടു
ചേർത്തുകഴിഞ്ഞു. ദേവ-വേദ ഭാഷയായ മലയാളത്തിലുള്ള *ഓംകാര മന്ത്രം* മഹാഅനുഗ്രഹിച്ചു നൽകിയെങ്കിലും, മഹാദേവിയുടെ സ്വകാര്യം കൂടിയാകയാൽ മറപ്പിച്ചു കളഞ്ഞു.

മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാര നിയന്ത്രണ സത്ത കൂടിയാണ് മഹാഹൃദയമായ ഓംകാരം. ഓംകാരം പ്രവർ‍ത്തിക്കുന്നതെങ്ങനെയെന്ന് സൂചിത മഹാവേദഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. മഹാജഗദംബയുടെ മഹാപാദങ്ങളിൽ ഇടതുപാദം
മുഴുവനും വലതുപാദം പകുതിയും, മഹാശരീരത്തിൻ്റെ പകുതിഭാഗം, മഹാ വലതുകൈ, സൂര്യനെ‍
ഉൾപ്പെടെ മഹാപ്രപഞ്ചത്തിലുള്ള എന്തും സൃഷ്ടിക്കാൻ കഴിയുന്ന
മൂന്നാം (മഹാസൂര്യ)നേത്രം, ശിരസ്സിൽ ചന്ദ്രക്കലയും നക്ഷത്രവും, മഹാശാസ്ത്രം അഥവാ മഹാവേദം വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹാശാസ്ത്രപരമായ *മത്സ്യാവതാരം,* മഹാപ്രപഞ്ചത്തിലെ ഏതൊരു ആയുധവും സൃഷ്ടിക്കാൻ കഴിയുന്ന മഹാശൂലം, ഉടുക്കാൻ‍ മഹാനരസിംഹത്തോൽ, നാവിൽ
അക്ഷരബ്രഹ്മമായ *ഓം*, മഹാശക്തിയുടെ മഹാനീതിശാസ്ത്ര പ്രകാരം മാത്രം പ്രവർത്തിക്കുവാൻ‍ കഴുത്തിൽ 5 തലയുള്ള ഓംകാരനാഗബന്ധനം, മഹാപ്രപഞ്ചത്തിൻ്റെയും
പരമശിവൻ്റെയും സംരക്ഷണത്തിനായി
മഹാശക്തി 10 തലയുള്ള മഹാനാഗമാതാവായി ശിരസ്സിനു മുകളിൽ‍, ശിരസ്സിലെ മുടിക്കെട്ടിൽ നിന്ന് കുഞ്ഞുങ്ങൾക്കെല്ലാം കുടിക്കാനായിട്ട്, മഹാദേവി പാൽ ഒഴുക്കുന്നതാണ്, മഹാദേവിയുടെ മഹാവാഹനം, മഹാദേവിയുടെ ഭർത്താവ് എന്നീ മഹാപദവികൾ, തുടങ്ങിയ മഹാദാനങ്ങളായ മഹാശക്തികളെ മഹാ-അനുഗ്രഹിച്ചു നൽകിക്കഴിഞ്ഞു.

*ഏകദൈവമായ മഹാദേവി* ഈയുള്ളവന്
*സംഹാരദേവൻ* എന്ന മഹാപദവിയും *ഓം സത്യം ഓം ധർമ്മം ഓംനീതി സംഹാരം* എന്ന *സംഹാര മന്ത്രത്തെയും* മഹാഅനുഗ്രഹിച്ചു നൽകി. മനുഷ്യർക്ക് അതിൽ കാര്യമില്ല എങ്കിലും പരസ്യപ്പെടുത്തിയത് *മനുഷ്യരുടെ സംഹാരം* എന്ന *മോക്ഷത്തെ മഹാദേവി പരമശിവനി-ലൂടെ നിർവ്വഹിക്കുന്നത് സത്യധർമ്മനീതികളെ ആധാരമാക്കിയാണ് എന്നറിയിക്കാനാണ്.* മാത്രമല്ലാ, *മഹാദേവിയോ പരമശിവനോ മാനുഷിക അവതാരം എടുക്കുമ്പോൾ വ്യക്തി ബന്ധങ്ങളിൽ ഉണ്ടാകുന്ന ന്യൂനതകൾ മോക്ഷത്തെ വിപരീതമായി ബാധിക്കില്ല എന്ന് അറിയിക്കുകയുമാണ്.*

മഹാദാനങ്ങളിൽ ചിലവ പ്രത്യക്ഷമായും ചിലവ പ്രതീകാത്മകമായും ചിലവ അജ്ഞാതമായുമാണ്
മഹാഅനുഗ്രഹിച്ചു നൽകിയത്. 2017-ൽ ഓംകാര നാഗബന്ധനത്തെ പരമശിവനിൽ നിന്നും ഒഴിവാക്കി. എന്നാൽ ഓംകാര നാഗബന്ധനത്തെ മഹാഅനുഗ്രഹിച്ച് പുനഃസ്ഥാപിക്കണമെന്ന് ഈയുള്ളവൻ പ്രാർത്ഥിക്കുന്നുണ്ട്. മഹാദേവിയുടെ മഹാഇഷ്ടം പോലെ പിന്നീട് കാരണത്തെ അറിയിക്കുന്നതാണ്.

1989-ലോ *1991-ലോ* ആണ് *പരമശിവൻ* എന്ന *മഹാപദവിയെ മഹാഅനുഗ്രഹിച്ച്* ഇപ്പോഴത്തെ മനുഷ്യജന്മത്തിൽ നൽകിയതെങ്കിൽ, *2017-ലാണ് മഹാദേവൻ എന്ന മഹാപദവിയെ സ്ഥിരമായി ഉപയോഗിക്കാൻ മഹാഅനുഗ്രഹിച്ച് ആശീർവദിച്ചത്.*

*മഹാദേവി* മഹാഅനുഗ്രഹിച്ചു നൽ‍കിയ
മഹാദാനങ്ങൾ കൂടിയായ മഹാശക്തികൾ, ഏകമഹാശക്തിയായ മഹാദേവിയുടെ മഹാദാസനായ പരമശിവനിൽ പൂര്‍ണ്ണമായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല; മഹാജ്ഞാനഭാഗം
മാത്രമാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ! *മഹാശക്തിയായ മഹാദേവിയുടെ മഹാഇഷ്ടങ്ങൾക്ക് അനുസരിച്ചുമാത്രം പ്രവർത്തിക്കുന്നതാണ്;* അതോടെ പരമശിവൻ്റെ മാനുഷികാവസ്ഥയ്ക്ക് കാതലായ മാറ്റങ്ങൾ ഉണ്ടാവുന്നതാണ് !

💓 💓

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും, ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയുടെ മഹാദാസനും മഹാദേവനുമായ പരമശിവൻ.*

2018 മാർച്ച് 29 വ്യാഴാഴ്ച.

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം മഹത്വം.*

[ *ദിവ്യ* 1 : *സൃഷ്ടി* മുഴുവൻ തനിച്ചു നിർവ്വഹിക്കുന്ന മഹാദേവി; *ദിവ്യ* 2 : *സ്ഥിതി* മുഴുവൻ തനിച്ചു നിർവ്വഹിക്കുന്ന മഹാദേവി;
*ദിവ്യ* 3 : *സംഹാരം* ഉൾപ്പെടെയുള്ള *മഹാനീതി* മുഴുവൻ തനിച്ചു നിർവ്വഹിക്കുന്ന മഹാദേവി (സംഹാരം, പരമശിവനി- *ലൂടെ*);
*ദിവ്യ* 4 : *ദിവ്യ* എന്ന മഹാനാമത്തോടെ ഭൂമിയിൽ മഹാഅവതരിക്കുന്ന *മഹാദേവി;* ഒരു ഹിന്ദു കുടുംബത്തിൽ *മഹാഅവതരിച്ചു കഴിഞ്ഞു.* ]
💓

നാട്ടുവാസിയും കാട്ടുവാസിയും



*ഓം*

*നാട്ടുവാസി, കാട്ടുവാസി/ആദിവാസി* എന്നിങ്ങനെ മഹാവേദത്തിൽ മഹാശാസ്ത്രപരമായി
വിഭജിച്ചിട്ടുള്ളത് ഉടൻ ആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിൽ യാഥാർത്ഥ്യമാകുന്നതും,
സാമൂഹിക-ശിക്ഷകൾ കാടുകളുമായും ദ്വീപുകളുമായും ബന്ധിക്കപ്പെടുന്നതും, ഇന്നത്തെ
ജയിലുകളും ശിക്ഷകളും അവസാനിക്കുന്നതും എങ്ങനെയാണെന്ന് ഹ്വസ്വമായി വിവരിക്കുന്നു.*

*ആദിവാസി* എന്ന പദം ഓരോ സൃഷ്ടി ചക്രത്തിന്റെയും ആരംഭത്തിലെ മനുഷ്യനെ
കുറിക്കുന്നു. ലഭ്യമായ ചരിത്രം സാക്ഷ്യവുമാണ്. ആദിവാസി *കാട്ടുവാസി*
കൂടിയാകയാൽ, നാണം വിഷയമാകുന്നവർ മരങ്ങൾ, മൃഗങ്ങൾ എന്നിവയുടെ തോലും, ഇലകളും
കൊണ്ട് വസ്ത്രങ്ങൾ ധരിക്കുന്നതാണ്.

മൃഗവേട്ട, ഫലങ്ങൾ എന്നിവയിൽ നിന്നും കൃഷിയിലേക്ക് ക്രമേണ ജീവിത
മാറ്റമുണ്ടാകുന്നു. മണ്ണായ ഭൂമിയിൽ മഹാലയി(പ്പി)ച്ചിട്ടുള്ള ഭൗതിക ശാസ്ത്ര
നിയമങ്ങളെ ഉപയോഗിച്ച് സാങ്കേതിക വികസനങ്ങൾ കാലാനുസൃതമായി നേടുന്നു. ഭക്ഷണം,
വസ്ത്രം, പാർപ്പിടം തുടങ്ങിയ ജീവിത ഘടകങ്ങൾ ആദ്യ അത്യാവശ്യങ്ങളാവുന്നു. ക്രമേണ
ബഹുവിധ ഭക്ഷണം, കാറ്, ബൈക്ക്, കപ്പൽ, വിമാനം, ഹെലികോപ്റ്റർ, റേഡിയോ, ടെലിവിഷൻ,
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിങ്ങനെ ആനന്ദങ്ങളെ അനന്തമായി നൽകുന്ന
വസ്തുക്കളുടെയും മറ്റും പട്ടിക നീളുന്നു. ആദിവാസിയും കാട്ടുവാസിയുമായിരുന്ന
മനുഷ്യന് *നാട്ടുവാസിയായി* പരിവർത്തനം ഉണ്ടാകുന്നതിന് (ദൈവം)
ആധാരമാക്കിയിട്ടുള്ളത് മുഖ്യമായും ഭൗതിക ശാസ്ത്ര സാങ്കേതിക വികസനങ്ങളെയാണ്.

*മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രം മനുഷ്യനു മാത്രം ദൈവം വെളിവാക്കുന്നതും
മനുഷ്യന് കൂടുതൽ ആനന്ദം നല്കുന്നതും വ്യക്തമായ ഉദ്ദേശത്തോടെയാണ്.
ആനന്ദത്തിന്റെ അനന്തമായ കലവറകൾ മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുവാനും
'മോക്ഷ'ത്തിൽ എല്ലാ ആനന്ദങ്ങളും അനന്തങ്ങളായി അനുഭവിക്കാനുള്ള സാഹചര്യം
ഒരുക്കാനുമാണത്.*

മഹാശാസ്ത്രകാര്യങ്ങളെ മനുഷ്യനെ അറിയിക്കണമെങ്കിൽ, മനുഷ്യർക്ക് മറ്റുള്ള
ജീവികളുടെ ജീവിതരീതിയിൽ നിന്നും വ്യത്യസ്തമായ കാമവ്യവസ്ഥയോടെ പുതിയൊരു
ജീവിതരീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. വ്യക്തികളുടെ കൂട്ടമായ കുടുംബവും,
ജനസമൂഹവും, നാടുകളും, രാഷ്ട്രങ്ങളം സ്ഥാപിക്കപ്പെട്ടുകൊണ്ട്
ഭൂമിയിലൊക്കെയുമുള്ള മനുഷ്യരെ ശാസ്ത്രപരമായി ബന്ധിപ്പിക്കുന്ന
ജീവിതപദ്ധതിയാണത്. സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

((ഏറ്റവും ചുരുക്കി കുറിക്കുന്നു:- മനുഷ്യരുടെ ചുറ്റുമുള്ള പശു, ആട്, പൂച്ച,
മുയൽ, പട്ടി, എരുമ, പുലി, സിംഹം തുടങ്ങിയ ജീവികളെല്ലാം രക്തബന്ധങ്ങൾ
വിഷയമല്ലാതെ കാമബന്ധങ്ങളിൽ ഏർപ്പെടുമ്പോലെ *മനുഷ്യജീവിയും ഏർപ്പെടുകയാണെങ്കിൽ
കുടുംബം, സമൂഹം എന്നിങ്ങനെയുള്ള വ്യവസ്ഥിതികൾ സാധ്യമല്ലാതെ വരും.* അതു
കണക്കാക്കിക്കൊണ്ട് മഹാശക്തിയായ ദൈവം മനുഷ്യരുടെ ജനന- ജീവിത- മരണങ്ങളിലെ എല്ലാ
അവസ്ഥകളും മറ്റുള്ള ജീവികളുടേതിൽ നിന്നും വിഭിന്നമായി സംവിധാനം ചെയ്തിരിക്കയാണ്.
രണ്ട് ഉദാഹരണങ്ങൾ പറയാം.
1) ഒരു ആട് 2-3 കുട്ടികളെ പ്രസവിക്കുമ്പോൾ ഏതാനും മിനുട്ടുകൾ കൊണ്ടുതന്നെ
ആട്ടിൻകുട്ടികൾ എണീറ്റ് ചാടുകയും ഓടുകയും ചെയ്യുന്നു, ആടിന്റെ പാൽ
ഉൾപ്പെടെയുള്ള പരിചരണം ആട്ടിൻകുട്ടികൾക്ക് കുറഞ്ഞ നാളുകളിലേക്ക് മതിയാകുന്നു.
ഏതാനും ആഴ്ചകൾകൊണ്ട് ആട്ടിൻകുട്ടികളും പശുക്കിടാവുകളും പൂച്ചക്കുഞ്ഞുങ്ങളും
മുയൽ കുഞ്ഞുങ്ങളും മറ്റും പ്രായപൂർത്തിയാകുന്നു. അവയുടെ ഇണകളായി സഹോദരങ്ങളും
മാതാവും പിതാവുമൊക്കെ പരിണമിക്കുന്നുണ്ട്; എന്നാൽ *മനുഷ്യരുടേതു പോലെയുള്ള
രക്തബന്ധ രതിനിയന്ത്രണബോധം മറ്റുള്ള ജീവികൾക്ക് വേണമെന്ന് മതനേതൃത്വങ്ങൾ
ഉൾപ്പെടെയുള്ള മനുഷ്യർ പറയില്ല,* മനുഷ്യർക്ക് നിയന്ത്രിക്കാനാവുന്ന
കാര്യങ്ങളുമല്ല അവ.
നിയന്ത്രിക്കേണ്ടതായ ആവശ്യവും ഉണ്ടാകുന്നില്ല. അതേസമയം, അവയുടെ സ്രഷ്ടാവും
രക്ഷകനും മഹാനീതിപതിയുമായ ദൈവം അത്തരം കാമബന്ധങ്ങളെ *മറ്റുള്ള ജീവികൾക്ക്
അനുവദിച്ചിരിക്കുന്നു* എന്ന് പ്രകടമായും വെളിപ്പെടുന്നുണ്ട്.
2) മനുഷ്യക്കുഞ്ഞിനെ പ്രസവിക്കുമ്പോൾ കുഞ്ഞിന് ചരിഞ്ഞുകിടക്കുവാൻ പോലും
പരസഹായം ആവശ്യമാക്കിക്കൊണ്ട് പരസ്പര സഹകരണം എന്ന അടിസ്ഥാനഘടകം
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, *കുഞ്ഞ് കുട്ടിയാവാനും കുട്ടി കുമാരനോ കുമാരിയോ
ആവാനും യുവാവോ യുവതിയോ ആവാനും വൃദ്ധനോ വൃദ്ധയോ ആവാനും .... നീണ്ട
വർഷങ്ങൾതന്നെ* ആവശ്യമാക്കിയിരിക്കുന്നു. *പ്രായേണ ശാസ്ത്രജ്ഞാനം ഉണ്ടാകുംവിധം
ശാരീരിക വളർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു;
അങ്ങനെയല്ലാതെ മനുഷ്യക്കുഞ്ഞുങ്ങൾ ഒരുവർഷക്കാലം കൊണ്ട് യുവാവോ യുവതിയോ
ഒക്കെയായി വളർന്നിരുന്നെങ്കിൽ മനുഷ്യരുടെ ജീവിതം മറ്റുള്ള ജീവികളുടേതുപോലെ
തന്നെ ആകുമായിരുന്നു* എന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്. ))

...

*മനുഷ്യ ജീവികളിലെ ഭൂരിപക്ഷത്തിനും നാട്ടുവാസികളായി പരിവർത്തനം ഉണ്ടാകുമ്പോൾ;
അവർക്ക് 'മറ്റുള്ള ജീവികളെയും പരിവർത്തനമുണ്ടാകാത്ത ആദിവാസികളെയും' ഭരിക്കാൻ
അവകാശവും അധികാരവും ഉണ്ടെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് പ്രവർത്തിക്കുമ്പോഴാണ്
കൊടുംപാതകവും കടുത്ത ദൈവനിന്ദകളും ആരംഭിക്കുന്നത്.*

മറ്റുള്ള ജീവികളെയും സർവ്വരെയും സൃഷ്ടിച്ച *ദൈവത്തിനു മാത്രമാണ് മഹാനീതി
വിധിക്കാനും നടപ്പാക്കാനും അവകാശവും അധികാരവും ഉള്ളതെന്നു* തിരിച്ചറിഞ്ഞ്
*മണ്ണിൽ മഹാലയിച്ചിട്ടുള്ള ധർമ്മശാസ്ത്രത്തെ പിൻപറ്റുവാൻ തയ്യാറാകുമ്പോൾ,
കാട്ടിലും, കാട്ടിൽ ജീവിക്കുന്നവർക്കും, തങ്ങളെ പ്പോലെ സ്വാതന്ത്ര്യം ഉണ്ടാവണം
എന്ന് ഉറപ്പിച്ച് കാട്ടിൽ നിന്നും സമ്പൂർണ്ണമായി പിന്മാറാൻ നാട്ടുവാസികൾക്കു
കഴിയുന്നതാണ്.* കാട് കയ്യേറുവാനോ കാട് ഭരിക്കുവാനോ നാട്ടിലെ ജനസേവകർക്ക്/
ഭരണാധികാരികൾക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.

...
മണ്ണായ ഭൂമിയിൽ മഹാലയിച്ചിട്ടുള്ള 'ഭൗതിക അസ്തിത്വം ഉള്ളതായ' ധർമ്മശാസ്ത്രം
പ്രകാരമുള്ള നിയമങ്ങളെ അനുസരിച്ചും, ഭൗതിക ശാസ്ത്രസൗകര്യങ്ങളെ ആസ്വദിച്ചും
നാട്ടിൽ ജീവിക്കുന്നവരെ *നാട്ടുവാസി* എന്നും; ധർമ്മശാസ്ത്രം പ്രകാരം അല്ലാതെ,
ജന്തുക്കളെപ്പോലെ കാട്ടിൽ ജീവിക്കുന്നവരെ *കാട്ടുവാസി* എന്നും വിഭജിക്കുക
കൂടിയാണ് ചെയ്യുന്നത്.
...

നാട്ടിൽ സസ്യങ്ങളും വൃക്ഷങ്ങളും ചിട്ടകളോടെ കൃഷി ചെയ്യുന്നു ; കാട്ടിൽ
(അത്തരം) കൃഷി പൊതുവെ ഇല്ല ; സസ്യങ്ങളും വൃക്ഷങ്ങളും ചിട്ടയില്ലാതെ ഇടതൂർന്നു
വളരുന്നു, കാടിന്റെ സൃഷ്ടി അങ്ങനെയാണ്.

*സമൂഹ ജീവിതകാര്യങ്ങളിൽ ചിട്ടകളെ അഥവാ ശാസ്ത്ര നിയമങ്ങളെ പാലിക്കാതെ,
ജന്തുക്കളെ പ്പോലെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, തിരുത്താൻ
തയ്യാറായില്ലെങ്കിൽ, അവർക്ക് നാട്ടിൽ ജീവിക്കാൻ അവകാശം ഉണ്ടായിരിക്കുന്നതല്ല;
അവരെ കാട്ടിലയക്കേണ്ടതുണ്ട് എന്ന ധർമ്മശാസ്ത്ര പാഠവും മണ്ണ് തരുന്നു. അതായത്
*ധർമ്മശാസ്ത്ര വിരുദ്ധമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള സൗകര്യം
തരപ്പെടുത്തിക്കൊടുക്കുവാൻ* കൂടി കാടിനെ ഉദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്
'ധർമ്മ ശാസ്ത്ര ശാഖയായ  സദാചാര ശാസ്ത്രപ്രകാരം,' നാട്ടുവാസത്തിന് ചേരാത്ത
മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നവരെയും, മറ്റുള്ള ജീവികളുടേതു
പോലെയുള്ള സെക്സ് ആഗ്രഹിക്കുന്നവരെയും, കടുത്ത തെറ്റുകൾ ചെയ്യുന്നവരെയും
നാട്ടിൽ ജീവിക്കാൻ അനുവദിച്ചു കൂടാ എന്നും വന്യമൃഗ സ്വഭാവങ്ങൾ ഉള്ളവരെ
വന്യമൃഗങ്ങൾ ഉള്ള കാട്ടിലേക്ക്, (തിരുത്തിയെന്ന് ഉറപ്പാകുന്ന കാലംവരെ)
അയക്കണമെന്ന പാഠവും മണ്ണിൽ അന്തർലീനമാണ്. ശാസ്ത്രസൗകര്യങ്ങളെ നിഷേധിക്കുന്ന
ദ്വീപുകളിലേക്ക് താൽക്കാലികമായോ സ്ഥിരമായോ കടത്താമെന്നും കൂടി മണ്ണിലെ
ധർമ്മശാസ്ത്രം വിധിക്കുന്നുണ്ട്.

ധർമ്മശാസ്ത്രങ്ങളെ തെറ്റിച്ചു ജീവിക്കുന്നവർക്ക് *ഭൗതികശാസ്ത്ര സൗകര്യങ്ങൾ
യാതൊന്നും കാട്ടിൽ അനുവദിച്ചുകൂടാ.* ഉടുവസ്ത്രത്തോടെ മാത്രമാണ് കാട്ടിലേക്ക്
യാത്ര അയക്കേണ്ടത്. *അധമനായ രാജാവിനോടും അങ്ങനെ തന്നെ.* അതേസമയം, സ്ത്രീകൾ
ശിക്ഷിക്കപ്പെട്ടോ ഉറ്റവരെ അനുഗമിച്ചോ, കാട്ടിൽ പോകുമ്പോൾ, അവർക്ക് ചുമന്നു
കൊണ്ടു പോകാൻ കഴിയുന്നത്ര സ്വന്തം വസ്ത്രങ്ങൾ കൊണ്ടു പോകാവുന്നതാണ്.

നാട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന ജനങ്ങളുടേതെന്ന് കരുതപ്പെടുന്ന
സ്വത്തുക്കളെ താല്ക്കാലികമായോ സ്ഥിരമായോ പൊതുഖജനാവിൽ ചേർക്കാനും ശാസ്ത്രം
വിധിക്കുന്നു. *മഹാപ്രപഞ്ചത്തിലെ എല്ലാ സമ്പത്തുകളും മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച
മഹാശക്തിയായ ദൈവത്തിന്റേതാണ്; മനുഷ്യന് അവയിൽ ശാസ്ത്രപരമായി എത്രത്തോളം അവകാശം
ദൈവം നൽകിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ 'മഹാവേദത്തിലെ സാമ്പത്തികശാസ്ത്ര
പാഠങ്ങളിൽ വിശദമായി ലഭ്യമാണ്.*

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ മാത്രം പരിഹരിക്കാനായി 'ജനങ്ങൾ ചെല്ലും ചെലവും
കൊടുത്ത് നിയമിച്ചിട്ടുള്ളവരായ ജനസേവകർ' *അധികാരികൾ* എന്ന കള്ളപ്പേരിൽ
തെമ്മാടികളായിട്ട് = എമ്പോക്കികളായിട്ട് അധഃപതിച്ച്, *ജനങ്ങൾക്ക്
സ്വതന്ത്രമായി തൊഴിൽ ചെയ്യാൻ വരെ തടസ്സങ്ങൾ സൃഷ്ടിക്കുകയും, ലൈസൻസ്, നികുതികൾ
തുടങ്ങിയ അധമ കാര്യങ്ങൾ കൊണ്ട് ഇന്ന് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.*
അധമകാര്യങ്ങളെ നിയന്ത്രിക്കുവാനും തടയുവാനും കൂടി ചുമതലയുള്ള ജനസേവകർ
മദ്യനിർമ്മാതാക്കളായും മദ്യകച്ചവടക്കാരായും സെക്സ്-പരസ്യങ്ങളെ
പ്രോത്സാഹിപ്പിക്കുന്നവരായും കാമാർത്തരായും മറ്റും ഇന്ന്
അധഃപതിച്ചിരിക്കുകയാണ് എന്നു പറയുമ്പോൾ മത-രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ
ഭൂമിയിലെ ജനങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങൾ കാട്ടുവാസത്തിന് യോഗ്യരായിരിക്കുന്നു
എന്ന് പെട്ടെന്ന് മനസ്സിലാക്കാം. എന്നാൽ *ദശാബ്ദങ്ങളോ ശതാബ്ദങ്ങളോ കൊണ്ട്
ദുഷിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതികളുടെ ഭാഗമായിരിക്കയാലും, മഹാപ്രപഞ്ചത്തിലെ
മഹാസത്യങ്ങളെ അറിയാതെ അജ്ഞാനം നിമിത്തം സംഭവിച്ച പിഴവുകളാകയാലും,* മറ്റും *മായ
/ദൈവം* പ്രത്യക്ഷമാകുന്നതോടെ പെട്ടെന്ന് മാനസികപരിവർത്തനം
ഉണ്ടാകുമെന്നതിനാലും, അപൂർവ്വം ചിലർ ഒഴികെ ഇന്നത്തെ നാട്ടുവാസികളെ കാട്ടിൽ
അയക്കേണ്ടിവരില്ല.

...
ഭൂമിയിലെ വ്യത്യസ്ത രാജ്യങ്ങളിൽ ഇന്നുള്ള ശിക്ഷാസമ്പ്രദായങ്ങൾ മുഴുവൻ
ധർമ്മശാസ്ത്ര വിരുദ്ധമാണ്; അവ അവസാനിപ്പിക്കേണ്ടതും ധർമ്മശാസ്ത്ര പരമായി
ശുദ്ധീകരിക്കേണ്ടതും എങ്ങനെയാണെന്ന് സൂചിത മഹാഗ്രന്ഥത്തിൽ
വിശദീകരിച്ചിട്ടുണ്ട്. *അധർമ്മികളെയും നിരവധി കുറ്റവാളികളെയും കാട്ടിലേക്ക്
അയക്കുമ്പോൾ, ജയിലുകൾ പോലെയുള്ള അധമ സംവിധാനങ്ങൾ ഒഴിവാകുന്നതാണ്.* മണ്ണായ
ഭൂമിയിൽ മഹാലയിച്ചിട്ടുള്ള ലഘുവും ലളിതവുമായ ധർമ്മശാസ്ത്ര നിയമങ്ങൾ പ്രകാരം
ജനങ്ങൾക്ക് സാമാന്യ നീതി നടപ്പാക്കാൻ സ്വയം കഴിയുമെന്നിരിക്കെ, യഥാർത്ഥമായുള്ള
പൊതു ആവശ്യങ്ങൾക്ക് മാത്രമാണ് ഗ്രാമസഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന പോലീസ്
സേനയുടെ ആവശ്യം ഉണ്ടാവുക. *ധർമ്മശാസ്ത്രത്തെ അനുസരിച്ച് ജനങ്ങളും, അവരുടെ
ഭാഗമായ പോലീസ് സേനയും പ്രവർത്തിക്കുന്നു എന്നല്ലാതെ തെറ്റും ശരിയും
വിഷയമാക്കാതെ വ്യക്തികളെ അനുസരിക്കുന്ന ഇന്നത്തെ മൂഢ/വഷളൻ സമ്പ്രദായം
ഉണ്ടാവില്ല.* 'പലപ്പോഴും ജനങ്ങളും പോലീസും ഒന്നിച്ചു ചേർന്ന് ' ശിക്ഷിച്ചു
കഴിഞ്ഞ തെമ്മാടികളെ കാട്ടിലയക്കുക, സ്ത്രീപീഡനം പോലെയുള്ള കടുത്ത അപരാധത്തിന്
പീഡിപ്പിക്കപ്പെട്ടവരോ ഉറ്റവരോ തനിച്ചോ സേനയുടെ സഹായത്തോടെയോ വധിച്ചവരുടെ
ശവമടക്കുക എന്നിങ്ങനെ സേനയുടെ സേവനം പുനഃക്രമീകരിക്കപ്പെടുന്നു.
*പീഡനത്തിനിരയായ വ്യക്തികൾക്കും ഉറ്റവർക്കും പ്രതികളെ ശിക്ഷിക്കാനും മാപ്പ്
നൽകാനും* ദൈവീകമായ ശിക്ഷാ സമ്പ്രദായത്തിൽ അവസരമുണ്ട്. അതിന് ഉപരിയായി
*കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മഹാനീതി നിർവ്വഹണത്തെ മഹാനീതിപതിയായ മഹാദേവി,
'ഓംകാര നീതിശാസ്ത്രം' എന്ന മഹാനീതിശാസ്ത്ര പ്രകാരം നിർവ്വഹിക്കുന്നത്
എങ്ങനെയാണെന്ന് സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.*

മണ്ണായ ഭൂമിയിലെ വസ്തുക്കളിൽ/മൂലകങ്ങളിൽ ഭൗതിക ശാസ്ത്ര നിയമങ്ങളെ പോലെ
ധർമ്മശാസ്ത്ര നിയമങ്ങളും മഹാലയി(പ്പി)ച്ചിട്ടുള്ളതിനാൽ നിയമ സഭകളുടെ ആവശ്യം
ഉണ്ടാകുന്നതല്ല. ദൈവീകമായ രാജഭരണ സമ്പ്രദായം അനുസരിച്ച് രാജാവും 5
മന്ത്രിമാരും ചേർന്ന് നീതി ന്യായ വിചാരണ തത്സമയം ചെയ്യുന്നതോടെ ഇന്നത്തെ കോടതി
സമ്പ്രദായവും ഒഴിവാകുന്നതാണ്.

....

എല്ലാ സൃഷ്ടി ചക്രങ്ങളുടെയും ആരംഭത്തിലെ ആദിവാസികളാണ് / കാട്ടുവാസികളാണ് 100
മനുഷ്യജന്മങ്ങളിലെ 80-90 പുനർജന്മങ്ങളിലൂടെ 'മായ' പ്രത്യക്ഷമാകുന്ന കാലത്ത്
നാട്ടിലുണ്ടാവുക എന്നത് കണക്കാക്കിയാൽ കാട്ടുവാസികളെ തരം താണവരായി കാണില്ല.
മായ /ദൈവം ഉടൻ ഭൂമിയിലെങ്ങും പ്രത്യക്ഷമാകുന്നതോടെ സംശയങ്ങൾ
അവസാനിക്കുന്നതാണ്. *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, ഏകമഹാശക്തിയും
മഹാനീതിപതിയും മഹാപിതാവും മഹാമാതാവുമായ മഹാദേവി എല്ലാ സൃഷ്ടി ചക്രങ്ങളിലെയും
ജനങ്ങൾക്ക് മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത്, ദൈവഭാഗവും പ്രപഞ്ചപിതാവുമായ
പരമശിവനി*ലൂടെ* യാണെന്ന് പ്രസ്താവിക്കുമ്പോൾ പരമശിവന്റെ വസ്ത്രം
*മൃഗത്തോലായത്* എന്തുകൊണ്ടാണ് എന്ന് അറിയണം. സർവ്വത്തിനും അതീതമായ ദൈവത്തിന്റെ
പ്രതിനിധി കൂടിയായ പരമശിവൻ, കാലാതീതനായി ജനങ്ങളെ  ബോദ്ധ്യപ്പെടുത്താൻ
*സൃഷ്ടിചക്രത്തിന്റെ ആരംഭ കാലത്തും ലഭ്യമായ 'കാലാതീതമായ മൃഗത്തോലിനെ'
വസ്ത്രമായി ധരിക്കുവാൻ ബാദ്ധ്യസ്ഥനാണ്.*

💓
ഭൂമിയിലെങ്ങും മഹാശാസ്ത്രമൂലവും, ആദിവചനവും സൃഷ്ടി മന്ത്രവും, ശബ്ദ ബ്രഹ്മവും,
അക്ഷര ബ്രഹ്മവും, ഏകമഹാശബ്ദവും, മഹാസംഗീതവും, സംഹാര കാഹളവും, മഹാദേവിയുടെ
മഹാചിരിയുമായ *ഓം* മുഴക്കി ക്കൊണ്ട് *മായ/ദൈവം* പ്രത്യക്ഷമാകുമ്പോൾ,
01.01.0001 എന്ന പുതിയ കലണ്ടറോടെ 33 വർഷം *ദൈവ വിപ്ലവം*, 500 വർഷം *ദൈവ
രാജ്യം*, 5000 വർഷത്തെ *സൃഷ്ടിചക്ര സംഹാരം* എന്നിവയാണ് തുടരുക. ഭൗതിക ശാസ്ത്ര
സാങ്കേതിക വികസനങ്ങളിലൂടെ നേടിയവ ഒന്നൊന്നായി അവസാനിക്കുന്നതും, സംഹാരം
പൂർത്തിയായിട്ട് അടുത്ത സൃഷ്ടി ചക്രങ്ങളിലെ 33 വർഷങ്ങളിൽ മരത്തോൽ, മൃഗത്തോൽ,
ഇലകൾ എന്നിവ മാത്രമായി വസ്ത്രങ്ങൾ ചുരുങ്ങുന്നതും, പതിയെ അന്നത്തെ
ആദിവാസികളുടെ ചര്യകൾക്ക് പരിവർത്തനം ഉണ്ടാകുന്നതുമാണ്.

💓
*ദൈവ വിപ്ലവം* തമാശയോ അസംബന്ധമോ അല്ല. *മഹാദേവി* ഈയുള്ളവന്റെ നാവിൽ
മഹാദശമി/വിജയദശമി രാത്രിയിൽ *ഓം* കുറിച്ചത് ഉൾപ്പെടെയുള്ള മഹാകാര്യങ്ങൾ
പ്രകാരം അറിയിച്ചിട്ടുള്ളതാണ്. *മത-ജാതി-രാഷ്ട്രീയ-ദേശീയ ജീവികളായി അധഃപതിച്ച
മനുഷ്യർ ഭൂമിയിലെ സമസ്ത ജീവിത മേഖലകളെയും വഷളാക്കിയിട്ടുള്ളത് *പ്രത്യക്ഷമായ
ദൈവീക ഇടപെടൽ കൊണ്ട് മാത്രമേ പരിഹരിക്കാൻ കഴിയൂ.* മണ്ണിൽ മഹാലയിച്ചിട്ടുള്ള
'സദാചാര ശാസ്ത്രം, നീതി ന്യായ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം,
തുടങ്ങിയ ശാഖകൾ ഉള്ളതായ ധർമ്മശാസ്ത്രത്തെ' സമസ്ത ദേശങ്ങളിലെയും ഭരണഘടനയായി
പുനഃസ്ഥാപിക്കേണ്ടതുമുണ്ട്;* അതിന് *ദൈവ വിപ്ലവം മാത്രമാണ് ഏക പോംവഴി.* എപ്പോൾ
ആരംഭിക്കുമെന്ന് കൃത്യമായി പറയാൻ തൽക്കാലം കഴിവില്ല; *മഹാദേവി മഹാഉചിതമായ
സമയത്ത് മാത്രമാണ്* ഈയുള്ളവനെയും അറിയിക്കുക; *മഹാശരിയും* അതുതന്നെയാണ്.

 💓
*ദൈവ വിപ്ലവം ഉടൻ!*

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും,
ഏകമഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവുമായ മഹാദേവിയുടെ മഹാദാസൻ.*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓

Family life is Godly. Less people know the Meaning of Family.





*ഓം*

💓
*'കുടുംബജീവിതം ദൈവനിശ്ചയമാണ്.'*

(1) *കുടുംബത്തിൻ്റെ അർത്ഥം പോലും അറിയാതെ 'കുടുംബാംഗമെന്ന് ' സ്വയം
വിശേഷിപ്പിച്ചു കൊണ്ട് വളർത്തി വലുതാക്കിയ മാതാപിതാക്കളോടും ഉറ്റവരോടും പോലും
കൊടിയ ക്രൂരത കാട്ടുന്ന നീചരെയും;*

(2) വളർത്തി വലുതാക്കിയ മാതാപിതാക്കളോടും ഉറ്റവരോടുമുള്ള കടമകളെ മറന്നും
അവഗണിച്ചും, *ഭൗതികമായ അസ്തിത്വം ഇല്ലാത്തതായ
മത-ജാതി-വർഗ്ഗ-രാഷ്ട്രീയ-പ്രസ്ഥാനങ്ങൾക്കു വേണ്ടി അടിപിടി ഉണ്ടാക്കുകയും, ഒരേ
ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ മറ്റുള്ളവരെ കൊല്ലുകയും, രക്തസാക്ഷിയായി
മാറുകയും,.. മാതാപിതാക്കളെയും ഉറ്റവരെയും നിത്യ ദുഃഖത്തിൽ പെടുത്തുന്നവരെയും
എല്ലാമെല്ലാം;*

'മഹാനീതിപതിയും (മഹാപിതാവും) മഹാമാതാവുമായ ദൈവം' *മഹാവാത്സല്ല്യത്തോടെ
ശിക്ഷിച്ച് ശുദ്ധരാക്കുന്നതാണ്.*
💓

ദൈവം ഓരോ വ്യക്തിയെയും പ്രത്യേകം സൃഷ്ടിക്കുകയും, വ്യക്തിയുടെ  പ്രവൃത്തികളുടെ
മേൽ മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ നിർവ്വഹിക്കുകയുമാണു ചെയ്യുന്നത്.

*മനുഷ്യൻ* എന്ന ജീവിക്കു മാത്രം *ജനനം മുതൽ മരണം വരെ,* 'കുടുംബ ജീവിതവും, സമൂഹ
ജീവിതവും' ദൈവം മഹാ-വ്യവസ്ഥപ്പെടുത്തിയിട്ടുള്ളതിനെ* കണക്കാക്കിയാൽ, മനുഷ്യൻ
*കുടുംബാംഗവും, സമൂഹ ജീവിയുമാണ്.*
അതിനാൽ, കുടുംബം, കുടുംബാംഗങ്ങൾ എന്നിവയുടെ ധർമ്മശാസ്ത്ര പരമായ പ്രാധാന്യത്തെ
ഉൾക്കൊണ്ട് ജീവിക്കുവാൻ ഓരോ വ്യക്തിയും ബാദ്ധ്യസ്ഥനുമാണ്.
💓

ഭാര്യാഭർത്താക്കന്മാരും (മാതാപിതാക്കളും) മക്കളും മരുമക്കളും അവരുടെ
കുട്ടികളും ഉൾപ്പെടുന്ന കൂട്ടായ്മയെ ഒരുകൂട്ടർ കുടുംബമെന്ന് കരുതുമ്പോൾ;
അതിനോട് ഭാര്യാഭർത്താക്കന്മാരുടെ സഹോദരങ്ങളും അമ്മാവന്മാരും അപ്പച്ചിമാരും
ഒക്കെ ചേരുന്ന ഉറ്റ ബന്ധുക്കളുടെയും, ദൂര ബന്ധുക്കളുടെയും വലിയ കൂട്ടായ്മയെ
അനേകർ കുടുംബമെന്ന്
വിശേഷിപ്പിക്കുന്നു.

കുടുംബത്തിലെ അംഗങ്ങൾക്ക്, അഥവാ മനുഷ്യർക്ക് വീടിന് അകത്തും പുറത്തും
തെരുവിലും കാട്ടിലും ഒക്കെ ജീവിക്കാനാവും എന്നു പറയുമ്പോൾ, മറ്റുള്ള ജീവികളെ
പ്പോലെ *ഭൂമി എന്ന മഹാഭവനത്തിൻ്റെ* ഭാഗമായി ജീവിക്കാൻ മനുഷ്യർക്കും കഴിയുന്നതാണ്.

ഭവനം എന്നാൽ വീട്. കുടിലും കൊട്ടാരവുമെല്ലാം മനുഷ്യർക്ക് താമസിക്കാൻ പണിയുന്ന
വീടുകളാണ്. *യാതൊരു മനുഷ്യരും താമസിച്ചില്ലെങ്കിലും, ഒരാൾ മാത്രം
താമസിച്ചാലും, കുടിലും കൊട്ടാരവും വീടായി തുടരുന്നതാണ്;* എന്നാൽ വീട്
കുടുംബമാവണമെങ്കിൽ, മാതാപിതാക്കളും കുട്ടികളും മറ്റും ചേർന്ന് മനുഷ്യർ
കൂട്ടമായി താമസിക്കണം; കുടുംബത്തിന് വീട് നിർബ്ബന്ധവുമല്ല. പക്ഷികളും
തേനീച്ചകളും ഒക്കെ വീടായ കൂടിന്റെ അത്യാവശ്യകതയെ അറിയിക്കുമ്പോൾ, *ചെടികളും
മരങ്ങളും തങ്ങളുടെ ജീവിതത്തിന് വീട് ശരിയാവില്ല എന്നറിയിച്ചു കൊണ്ട്, മനുഷ്യൻ
ഉൾപ്പെടെ എല്ലാ ജീവികളുടെയും വീടും, വീട്ടുപയോഗ സാധനങ്ങളുമായി* മാറുന്നു.
💓

*ധർമ്മശാസ്ത്ര പ്രകാരം, 'കുടുംബാംഗങ്ങൾക്ക്' (family members)* ഉന്നതമായ
കടമകളുണ്ട്. പ്രഥമ പ്രധാനമായി, *ജീവത്യാഗ സന്നദ്ധതയാണ്.* അതായത് സാധാരണ ഗതിയിൽ
*ഭാര്യ, ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ, കൊച്ചുമക്കൾ, സഹോദരങ്ങൾ, സഹോദര
മക്കൾ, അമ്മാവന്മാർ തുടങ്ങിയ കുടുംബത്തിലെ അംഗങ്ങൾ 'അന്യോന്യം ജീവൻ
രക്ഷിക്കാൻ' സ്വയം ജീവത്യാഗം ചെയ്യാനും ധർമ്മശാസ്ത്ര പരമായി തയ്യാറാകുന്നതാണ്.*

ഉദാഹരണത്തിന്, *(1)* മക്കളോടൊപ്പമോ, കൊച്ചു മക്കളോടൊപ്പമോ തോണിയിൽ സഞ്ചരിക്കുമ്പോൾ
തോണി മറിഞ്ഞാൽ, താൻ മരിച്ചാലും സാരമില്ല; മക്കളും കൊച്ചു മക്കളും രക്ഷപ്പെടണം
എന്ന ആഗ്രഹത്തോടെ, അച്ഛനും അമ്മയും അമ്മാവനും ഒക്കെ നീന്തൽ അറിയില്ലെങ്കിൽ
പോലും നദിയിൽ ഭ്രാന്തമായി ചാടുന്നതാണ്.

*(2)* രക്തദാനം വളരെയധികം വിശാലമായിട്ടുണ്ടെങ്കിലും, കിഡ്നി, കരൾ തുടങ്ങിയ
അവയവങ്ങളെ
രോഗികൾക്ക് ദാനം ചെയ്തും രക്ഷിക്കാൻ ശ്രമിക്കുന്നത് മുഖ്യമായും ഉറ്റവരാണ്.
ഉറ്റവർ പണം വാങ്ങി, ദുസ്വാർത്ഥം നേടാനായി *വിൽക്കുകയില്ല.*

*(3)* ധാർമ്മിക ഉയർച്ചയുടെ അടിസ്ഥാനത്തിൽ സ്വന്തം ജീവനും ജീവിതവും
വിഷയമാക്കാതെ മറ്റുള്ളവരെ ആപത്തുകളിൽ നിന്നും രക്ഷിക്കാനും സഹായിക്കാനും
പ്രവർത്തിക്കുന്നവരുണ്ട്. മഹാനീതിശാസ്ത്ര പരമായി ബഹുവിധ കാരണങ്ങളും അതിനുണ്ട്.
സമൂഹത്തിലെ ചിലരുടെ മാനസിക നിലയും വിലയും അനുസരിച്ച്, 'രക്ഷകന് ' സമ്മാനങ്ങളെ
നൽകിയേക്കാമെന്നത് വേറെ വിഷയമാണ്.

💓
*ജീവത്യാഗ സന്നദ്ധത* കഴിഞ്ഞാൽ, കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടത് *സാമ്പത്തിക
സഹായ സഹകരണങ്ങളാണ്.* ഇതിന്റെ വിപുലമായ അവസ്ഥയാണ് രാഷ്ട്രങ്ങളിലെ ജനങ്ങളുടെ
ഇടയിൽ ഉണ്ടാവേണ്ടത്. എന്നാൽ, അനവധി വർഷങ്ങൾ തന്നെ ഒരു പായിൽ കിടന്നുറങ്ങിയ
സഹോദരങ്ങൾ പോലും, യൗവ്വനത്തിലെ സാമ്പത്തിക നേട്ടങ്ങൾക്ക് ചോർച്ച
ഉണ്ടാവാതിരിക്കാൻ സ്വന്തം സഹോദരങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നതാണ് ആധുനിക
കാലഘട്ടം. *മത-ജാതി-രാഷ്ട്രീയ-ദേശീയ പ്രസ്ഥാനങ്ങൾക്ക് സഹോദരങ്ങളെ പ്പോലും
അടുപ്പിക്കാൻ കഴിഞ്ഞില്ല എന്നും, അകറ്റാൻ ഏറെ കഴിഞ്ഞു* എന്നും സ്വയം വിശകലനം
ചെയ്താൽ ബോദ്ധ്യമാകുന്നതാണ്.

*'ജനന-ജീവിതങ്ങളുടെ അർത്ഥവും വ്യാപ്തിയും' അറിയാത്തവരോടും, 'ബുദ്ധിശക്തിയും
അവസരങ്ങളും ഉണ്ടായിട്ടും പഠിക്കാൻ തയ്യാറാവാത്തവരോടും', ദൈവാനുഗ്രഹം
കുറയുന്നവരോടും, സാമ്പത്തിക സഹായ സഹകരണങ്ങളെ പ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.*
സ്വരുക്കൂട്ടി വയ്ക്കുന്ന സമ്പത്തു മുഴുവൻ കൊണ്ട്, തന്റെയും *ഏറ്റവും
പ്രിയപ്പെട്ടവരുടെയും ആയുസ്സോ ആരോഗ്യമോ വീണ്ടെടുക്കാൻ കഴിയില്ല* എന്ന്
തിരിച്ചറിയാൻ കഴിയുന്ന അവസ്ഥ ഉണ്ടാകാതെ സ്വയം തിരുത്താത്ത വിവരദോഷികൾ ഏറെയാണ്.

*ഭൂമിയിലെ മുഴുവൻ സമ്പത്തിനേക്കാൾ പ്രധാനമാണ് ഉറ്റവരുടെ ജീവനും ആനന്ദ ജീവിതവും
എന്ന നിലയിലേക്ക് ഓരോ വ്യക്തിയും ഉയരണം.*

*ഇണയും മക്കളും ഒഴികെയുള്ളവരുടെ കടമാപരമായ അത്യാവശ്യങ്ങളെ പ്പോലും
ശ്രദ്ധിക്കുവാൻ ബാദ്ധ്യതയില്ലെന്നു കരുതുന്ന ചെറുപ്പക്കാർ ഭൂമിയിലെങ്ങും
കൂടുന്നുണ്ട്.* അതായത്, *മാതാപിതാക്കളുടെയും ഉറ്റവരുടേയും ജീവൻ, സാന്നിധ്യം,
സ്നേഹം എന്നിവയേക്കാൾ പണത്തിന് പ്രാധാന്യം കൊടുക്കുന്ന* ചെറുപ്പക്കാരും
മുതിർന്നവരും വർദ്ധിച്ചിരിക്കുന്നു. പുറമെ, അമ്മേ, അച്ഛാ എന്നെല്ലാം
തേനൊഴുക്കി വിളിക്കുമെങ്കിലും, അവരുടെ 'മാനസിക കുടുംബത്തിൽ മാതാപിതാക്കളും
സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കളും യഥാർത്ഥത്തിൽ ഇല്ല.' ഉണ്ടെന്ന് ഭാവിക്കാൻ
അവർ മിടുക്കരാണ്. (അവർ പണിയുന്ന പുതിയ വീട്ടിൽ അമ്മയ്ക്കും അച്ഛനും
യഥാർത്ഥത്തിൽ മുറി ഉണ്ടാവില്ല / ഉദ്ദേശിച്ചിട്ടുണ്ടാവില്ല. ഭാര്യയും ഭർത്താവും
തങ്ങളുണ്ടാക്കുന്ന പുതിയ വീട്ടിൽ മക്കൾക്ക് മുറികളെ ഭാവന ചെയ്യുമ്പോൾ, മക്കൾ
വളർന്ന് അവരുണ്ടാക്കുന്ന വീട്ടിൽ മാതാപിതാക്കൾക്ക് മുറി/ഇടം ഇല്ലെന്ന്
ചുരുക്കം). ചെറുപ്പത്തിൽ അത്യാവശ്യമായിരുന്ന മാതാപിതാക്കളെയും മറ്റ് ഉറ്റവരെയും
മരിപ്പിക്കുന്നതിൽ *ദൈവം അമാന്തം കാണിക്കുന്നതായി* കണക്കാക്കുന്നവർ വർദ്ധിച്ചു
വരികയാണ്. *വൃദ്ധസദനങ്ങൾ* വർദ്ധിക്കാൻ ഒരു പ്രധാന കാരണവും അതുതന്നെ.

അത്തരം ചെറുപ്പക്കാർക്കും മുതിർന്നവർക്കും *കുടുംബാംഗങ്ങൾ പുലർത്തേണ്ടുന്ന
മര്യാദകളെപ്പറ്റി* സംസാരിക്കാൻ യാതൊരു യോഗ്യതകളുമില്ല. *അവരോടുള്ള സ്നേഹം
ഉള്ളിലേക്കു വലിച്ച് പ്രവർത്തിക്കേണ്ടുന്ന കടമ പിതാവിനും മാതാവിനും മറ്റ്
ഉറ്റവർക്കും ഉണ്ടായെന്നു വരാം.* അമ്പ് എയ്യുന്നതായി ചില കുട്ടികൾക്ക്
തോന്നിയെന്നു വരും; അത് വിഷയമായി കൂടാ. ഭാവിയിൽ നീചർക്ക് തിരിച്ചറിവ് ലഭിച്ച്
ശുദ്ധരാകുന്നതോടെ, *സത്യം ശിവം സുന്ദരം.*
💓

കുട്ടികളുടെ ദാസരായി കുട്ടിക്കാലത്ത് മാതാപിതാക്കളും ഉറ്റവരും,
പ്രവർത്തിക്കുന്നതു പോലെ, കുട്ടികൾ മുതിർന്നവരാവുമ്പോൾ *മാതാപിതാക്കളുടെയും
ഉറ്റവരുടേയും ധർമ്മ ശാസ്ത്രപരമായ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അവർ 'പറയാതെയും
അറിയിക്കാതെയും' മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനും ഭാഗ്യമുണ്ടാകുന്ന
അവസ്ഥയിൽ കുട്ടികൾ എത്തണം.* അവഗണിക്കുന്ന നീചരുടെ ദുർവ്വാദങ്ങളെയും
ദുസ്വാർത്ഥങ്ങളെയും
ദൈവം അംഗീകരിക്കുമെന്ന് ധരിച്ചു പോകരുത്. *ഭാര്യ, കുട്ടികൾ, കൊച്ചുമക്കൾ
തുടങ്ങിയവരെ എങ്കിലും ജീവത്യാഗ മനോഭാവത്തോടെ സ്നേഹിക്കുവാൻ ചെറുപ്പക്കാർക്ക്
കഴിയുമാറാകട്ടെ !*

💓
*ജീവത്യാഗ സന്നദ്ധതയും, സാമ്പത്തിക സഹായ സഹകരണവും കഴിഞ്ഞാൽ, 'കുടുംബാംഗങ്ങൾ
പുലർത്തേണ്ടുന്ന ധർമ്മശാസ്ത്ര പ്രകാരമുള്ള പിന്തുണയാണ് '* അടുത്ത ഗുണം.

*ധർമ്മശാസ്ത്രത്തെ അനുസരിച്ചു മാത്രം കുടുംബാംഗങ്ങൾ ഉൾപ്പെടെ സർവ്വരെയും
എല്ലായ്പ്പോഴും പിന്തുണയ്ക്കണം* എന്നതാവണം *കുടുംബത്തിലെയും സമൂഹത്തിലെയും
'മുഖ്യ ജീവിത-സഹകരണ മന്ത്രം'.* അധാർമ്മിക പിന്തുണ അരുത്. ഉദാഹരണത്തിന്,
*മറ്റുള്ളവരുമായി ശണ്ഠ കൂടുന്ന കുടുംബാംഗത്തെ സഹായിക്കാനും രക്ഷിക്കാനും
പ്രവർത്തിക്കേണ്ടുന്നത് ധർമ്മശാസ്ത്രത്തെ അനുസരിച്ചു തന്നെയാവണം.* അതായത്
ധർമ്മശാസ്ത്ര വിരുദ്ധമായ വിഷയത്തെയും പ്രവൃത്തികളെയും എതിർത്തു കൊണ്ടു മാത്രം
കുടുംബത്തിലെ അംഗത്തെ ഉൾപ്പെടെ ഏതൊരാളെയും സ്നേഹിച്ചു തിരുത്തണം. മാതാപിതാക്കൾ
കുഞ്ഞുങ്ങളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് സ്നേഹിക്കുന്നതു കൊണ്ടാണ്;
തിരുത്താനാണ്; ഉയർത്താനാണ്; എന്നതിനെ ഉൾക്കൊണ്ട് ധർമ്മശാസ്ത്ര വിരുദ്ധമായിട്ട്
മറ്റുള്ളവരുമായി ശണ്ഠ കൂടുന്ന കുടുംബാംഗത്തെ ആവശ്യമെങ്കിൽ ശിക്ഷിക്കുവാനും
മറ്റ് കുടുംബാംഗങ്ങൾ തയ്യാറാവണം.

മുതിർന്നവർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും 'യഥാർത്ഥ മഹാ-മാതാപിതാക്കളായ
ദൈവവും' എല്ലായ്പ്പോഴും കുഞ്ഞുങ്ങളുടെ മഹാദാസിയും മഹാദാസനുമായി
പ്രവർത്തിക്കുന്നുണ്ട്.

കുട്ടികളുടെയും മുതിർന്നവരുടെയും *അബദ്ധങ്ങളെ* ദൈവം വ്യക്തികളുടെ
*ഉപദേശങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, അപകടങ്ങളിലൂടെയും, ഉറ്റവരുടെ
മരണങ്ങളിലൂടെയും, ഒക്കെ ചൂണ്ടിക്കാട്ടി തരുന്നതാണ്. വീണ്ടുവിചാരം ഉണ്ടാവാനും
തിരുത്താനും കൂടുതൽ ശുദ്ധരാവാനും ലഭിക്കുന്ന അവസരങ്ങളായി കാണണം;
ശ്രദ്ധിക്കണം.* നമ്മുടെ *മനോഭാവം എന്താണെന്നും നടപടി എന്താണെന്നും*
'ദൈവത്തിന്റെ വാതകരൂപമായ *ഓക്സിജൻ'* സദാ
അറിയുന്നുണ്ട്. *സത്യസന്ധരായി ജീവിക്കാൻ* ശ്രദ്ധിക്കണം; സാധിക്കണം.

*മുതിർന്നവർ രംഗം/കളം വിടുമ്പോൾ,* ഒരു പക്ഷെ, അവരേക്കാൾ നന്നായിട്ട്,
*'കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ', പുതിയ തലമുറയിലെ ചെറുപ്പക്കാർ
പ്രവർത്തിക്കുന്നതിന് ദൈവം കളമൊരുക്കുന്നുണ്ട്.* അതിനായി ജ്ഞാനം
വർദ്ധിപ്പിക്കാനും *വ്യക്തി ചെയ്യേണ്ടുന്ന പകുതി പൂർത്തിയാക്കുവാനും തയ്യാറാവണം.*

*വിഷയ താല്പര്യമുള്ളവർ, മരണം വരെയും പുതിയ പാഠങ്ങൾ പഠിക്കുന്നതാണ്.*

*ഇന്നലത്തെ അറിവിന്റെ അടിസ്ഥാനത്തിൽ ഒരു വിഷയത്തിൽ രേഖപ്പെടുത്തി കഴിഞ്ഞ
അഭിപ്രായത്തെ, ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിൽ മാറ്റിയേക്കാം. നാളെയിലെ
അറിവിന്റെ അടിസ്ഥാനത്തിൽ നാളെ വീണ്ടും അഭിപ്രായം മാറ്റിയേക്കാം.*

തദവസരത്തിലെ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഓരോ വ്യക്തിക്കും അഭിപ്രായങ്ങളെ
അറിയിക്കാൻ കഴിയൂ. *അതാത് അവസ്ഥകളിലെ അറിവ്, അതാത് അവസ്ഥകളിൽ ശരി തന്നെയാണ്.*

'കുട്ടികൾക്കും മുതിർന്നവർക്കും യാതൊരു തെറ്റുകളും കുറ്റങ്ങളും കുറവുകളും
ഉണ്ടാവരുത് ' എന്ന് ആഗ്രഹിക്കുന്ന പിതാവും മാതാവും ഉറ്റവരും, അദ്ധ്യാപകരും,
കുട്ടികളുടെയും മുതിർന്നവരുടെയും ചെറിയ ചെറിയ തെറ്റുകളെപ്പോലും
ചൂണ്ടിക്കാട്ടുകയും തിരുത്താനായി ഉപദേശിക്കുകയും ശാസിക്കുകയും, ഭക്ഷണം
വൈകിച്ചും തല്ലിയും മറ്റും ശിക്ഷിക്കുകയും ചെയ്യും;
ചെയ്യണം. വലിയ തെറ്റുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ അത്
ഉപകരിക്കുകയും ചെയ്യും. *ചെറിയ തെറ്റുകളെന്നോ, തെറ്റുകളല്ലെന്നോ കുട്ടികളും
മുതിർന്നവരും ചിന്തിക്കുന്ന കാര്യങ്ങളെ,* പിതാവും മാതാവും ഉറ്റവരും,
അദ്ധ്യാപകരും ശ്രദ്ധിക്കുകയോ, തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടുകയോ ചെയ്യുവാൻ
*പാടില്ല* എന്ന്
വാദിക്കുന്നത് പ്രായേണ കുട്ടികളെയും സമൂഹത്തെയും സംസ്കാരത്തെയും
വഴിതെറ്റിക്കുന്നതാണ്. *ഉപദേശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ* മനസ്സിലാക്കാൻ
ശ്രമിക്കേണ്ടത് അത്യാവശ്യമാവണം.

*ചെറുതായി പ്പോലും വഴിതെറ്റുന്നതിനെ തിരുത്തിയില്ലെങ്കിൽ പ്രായേണ വലിയ
തെറ്റുകൾ ഉണ്ടാകുമ്പോൾ, തിരുത്താൻ പ്രയാസമാകും.* ഭൂരിപക്ഷമോ വളരെയധികമോ
മാതാപിതാക്കൾ പ്രസ്തുത തെറ്റുകളുടെ പേരിൽ പിൽക്കാലത്ത്
പശ്ചാത്തപിക്കുന്നുമുണ്ട്. ബന്ധുക്കളുടെ പഴിചാരലുകൾ കേൾക്കുന്നുമുണ്ടാവും.

ഈ സന്ദേശത്തെ *പൊങ്ങച്ചം കാട്ടാതെ* വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും പോസ്റ്റു
ചെയ്യാൻ കഴിയുമെങ്കിൽ, അതിനുള്ള മനോഭാവം ഉരുത്തിരിഞ്ഞു തുടങ്ങിയെങ്കിൽ,
കുട്ടികൾക്ക്
ദൈവാനുഗ്രഹം വർദ്ധിക്കുന്നതായി സ്വയം തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്.
ധൃതിപ്പെട്ട് വേണ്ട. 'തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിച്ചു
പോകുന്നതാണ് നല്ലത്.'

*ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇടിഞ്ഞു പോകുന്ന അഭിമാനങ്ങൾ മാത്രമാണ്
വ്യക്തിക്ക് ഉള്ളതെങ്കിൽ അത്തരം അഭിമാനങ്ങൾ ഇടിഞ്ഞു പോകുന്നതാണ് നല്ലത്. ദൈവം
നൽകുന്ന അഭിമാനങ്ങൾക്കും മാനങ്ങൾക്കും മാത്രമാണ് അർത്ഥവും വ്യാപ്തിയും
പ്രയോജനവും ഉള്ളത്.*

ദൈവത്തിന്റെ മഹാഅനുഗ്രഹത്താൽ,
മഹാത്മാഗാന്ധി എഴുതിയ *എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ* എന്ന 'സ്വന്തം ജീവിത
ചരിത്രം' പഠിച്ചാൽ, 'അബദ്ധങ്ങളായ അഭിമാന സങ്കല്പങ്ങളെ' താലോലിച്ചു ജീവിക്കുന്ന
ജനങ്ങൾക്കെല്ലാം *ഏറെ ശുദ്ധരാവാൻ* കഴിയുന്നതാണ്.

'കമ്മ്യുണിസം' പിഴയ്ക്കാൻ കാരണം *മാർഗ്ഗത്തെ അഥവാ മാർഗ്ഗത്തിൻ്റെ ശുദ്ധിയെ*
വിഷയമാക്കാതെ *ലക്ഷ്യത്തെ* പ്രധാനമായി കണ്ടതാണ്. യാതൊരു കാരണവശാലും യാതൊരു
വ്യക്തിക്കും *ലക്ഷ്യം* മുഖ്യമാവരുത്. *മാർഗ്ഗം* അഥവാ *ധർമ്മ ശാസ്ത്ര
പ്രകാരമുള്ള പ്രവർത്തനം/ജീവിതം മുഖ്യമാവണം.* ദൈവാംശമായ ശരീരം, വ്യക്തിയുടെ
സ്വത്വമായ ജീവാത്മാവിനെ ഏതു നിമിഷവും പുറത്താക്കി മരണം സമ്മാനിച്ചേക്കാം
എന്നിരിക്കെയും വ്യക്തി *ലക്ഷ്യത്തെ നേടുന്നതിനെ മുഖ്യമായി ഒട്ടും കാണരുത്.*
സ്വയം വിശകലനം ചെയ്താൽ ബോദ്ധ്യമാകുന്നതാണ്. *ലക്ഷ്യം മഹാനീതിയുടെ ഭാഗമാണ്;
'മഹാഉചിതമായിട്ട് ദൈവം മഹാനിശ്ചയിക്കുന്നതും മഹാ-നിർവ്വഹിക്കുന്നതുമാണ്.'*
അടിസ്ഥാന പരമായ മേല്പടി പാഠം അവഗണിക്കപ്പെട്ടതു കൊണ്ടാണ് കമ്മ്യൂണിസം
നാമാവശേഷമായത്.

*ദൈവത്തിന്റെ മഹാനീതി കാര്യങ്ങളിൽ മനുഷ്യർ ഇടപെടാൻ പാടില്ലെന്നത് സദാ
ശ്രദ്ധിക്കണം.* കുഞ്ഞുങ്ങളായ വ്യക്തികളെയും, മഹാനീതിപതി കൂടിയായ ദൈവത്തിന്റെ
മഹാനീതിശാസ്ത്രത്തെയും അഥവാ ദൈവത്തെയും നിന്ദിക്കുന്ന നീചാവസ്ഥ ഉണ്ടാവരുത്
എന്ന് സാരം.

രാജ്യങ്ങളിലെ *പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെക്കാൾ
അത്യധികം പുണ്യം നേടിയിട്ടുള്ള കോടിയിലധികം കൃഷിക്കാർ ഭൂമിയിൽ ഉണ്ടെന്ന് അറിയണം.*

*ദൈവം നൽകുന്ന ബുദ്ധിശക്തി ഉൾപ്പെടെയുള്ള ശക്തികളെ അനുചിതമായി
ഉപയോഗിക്കാതിരിക്കാനും, 'ഉചിതമായി മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.'*

(സാമ്പത്തിക കാര്യങ്ങളെയും മറ്റും യോഗ്യത ഇല്ലാത്തവർ എഴുതിക്കൂടാ എന്നതിന്റെ
അടിസ്ഥാനത്തിൽ അല്പം സ്വകാര്യം കുറിക്കുന്നു. ലേഖകന്റെ
കൗമാര- 'യൗവ്വന'കാലത്ത്, മാതാവും സഹോദരങ്ങളും, മക്കളും, സഹോദര-മക്കളും, ഉറ്റ
ബന്ധുക്കളും, സുഹൃത്തുക്കളും ഉൾപ്പെടെ അനേകർക്കു വേണ്ടി
പ്രവർത്തിച്ചിട്ടുണ്ട്; ചിലപ്പോഴൊക്കെ ജീവത്യാഗത്തിന് സമാനമായ കാര്യങ്ങളും
ചെയ്തിട്ടുണ്ട്. 13-ാം വയസ്സു മുതൽ ചീത്ത വാക്കുകളെ ഉച്ചരിച്ചിട്ടില്ല
എന്നാണോർമ്മ. വയസ്സും രോഗങ്ങളും വർദ്ധിച്ചപ്പോഴും, അവയെ ദൈവത്തിന്റെ
അനുഗ്രഹങ്ങളായി കണ്ട്, ശക്തിക്കൊത്ത് പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ച്
23-ന് വാട്സാപ്പ് വഴി പ്രസിദ്ധീകരിക്കുന്ന ഈ സന്ദേശം ഉദാഹരണമാണ്.
ജീവ-സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് *ദൈവാനുഗ്രഹത്താൽ ഈയുള്ളവന്
എഴുതാൻ കഴിഞ്ഞ സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്; സത്യപ്രതിജ്ഞയും
ചെയ്തിട്ടുണ്ട്.* വിഷയവുമായി ബന്ധപ്പെട്ട് കൊടിയ ദുരിതങ്ങളെ
അനുഭവിച്ചിട്ടുമുണ്ട്. വധിക്കപ്പെടുവാൻ തയ്യാറായാണ് 'ഏറെക്കുറെ മൂന്ന്
പതിറ്റാണ്ടുകളായി' ദൈവ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തു പോരുന്നത് എന്നത്
അനേകർക്ക് അറിയാവുന്നതും, സുവ്യക്തവുമായ കാര്യമാണ്.)
💓

*ധർമ്മ ശാസ്ത്ര പാഠങ്ങളെ ലളിതമായി പരസ്പരം ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്ന
ഒരു പ്രാർത്ഥന* കുറിക്കുന്നു. ഇഷ്ടം പോലെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

(1)
💓
*"യാതൊരു അഹംഭാവങ്ങളും, അജ്ഞാനങ്ങളും, അഹങ്കാരങ്ങളും, പൊങ്ങച്ചങ്ങളും,
കാപട്യങ്ങളും, അസൂയകളും, അസത്യങ്ങളും, അധർമ്മങ്ങളും, അനീതികളും, അവിവേകങ്ങളും,
ദുഷ്ക്കാമങ്ങളും, ദുഷ്ച്ചിന്തകളും, ദുശ്ശീലങ്ങളും, ദുഷ്ക്കോപങ്ങളും,
ദുർഭാഷണങ്ങളും, ദുഷ്ച്ചെയ്തികളും, ദുർഗ്ഗുണങ്ങളും, ദുസ്വാർത്ഥങ്ങളും,
യാതൊരിക്കലും ഉണ്ടാകാതെ എല്ലായ്പോഴും (ഈയുള്ളവനെ / ഈയുള്ളവളെ)
മഹാഅനുഗ്രഹിക്കേണമേ"* എന്ന്
സാധിക്കുമ്പോഴെല്ലാം *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം
മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും
ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും,
മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ
മഹാദേവിയോട് പ്രാർത്ഥിക്കുകയും, അവ നേടാനായി സദാ പ്രയത്നിക്കുകയും ചെയ്യുക.*

(2)
💓
*ഓം നമഃ ശിവായ* എന്ന ദൈവീക സ്തുതി *മാത്രം* സാധിക്കുമ്പോഴെല്ലാം മനസ്സിൽ സദാ
ഉരുവിടുന്നത് ശീലമാക്കുക. ഉച്ചത്തിലും ഉരുവിടാം. *ഓം നമഃ ശിവായ* എന്നതിനു പകരം
*ഓം ശിവായ നമഃ, ദേവീ ശരണം, അമ്മേ ശിവാ* എന്നിവയും ഇഷ്ടം പോലെ ആവാം. *ഓം നമഃ
ശിവായ = മഹാശിവയെ /മഹാദേവിയെ നമിക്കുന്നു. ശിവയിൽ ശിവനും, ശിവനിൽ ശിവയും
ഉണ്ട്* എന്നും അറിയുക.


💓💓
*ദൈവ വിപ്ലവം* ആരംഭിക്കും വരെ,

മതപരമായ പദങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് *ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ്
റസൂലുല്ലാഹ്, അല്ലാഹു അക്ബർ,* 'സൃഷ്ടി സ്ഥിതി സംഹാര *കർത്താവായ ദൈവത്തിനു
മാത്രം മഹത്വം,* തുടങ്ങിയ ഉന്നതമായ ദൈവീക വചനങ്ങളെ ഉപയോഗിക്കാനാവും.
💓💓


ദൈവീക വചനങ്ങളെ ഉച്ചരിച്ചാൽ മാത്രം പോരാ; വേഷം കെട്ടില്ലാതെ, *ധർമ്മശാസ്ത്ര
പരമായി ജീവിക്കാനും* ശ്രദ്ധിക്കണം.

💓
സൂചിത മഹാഗ്രന്ഥത്തിൽ, ഈ സന്ദേശം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിലെ സമസ്ത
വിഷയങ്ങളെയും
*മഹാശാസ്ത്രപരമായി* വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ
(ദു)രുപയോഗിച്ച് സന്ദേശത്തെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ, മഹാശാസ്ത്ര പരമായി
മാത്രം പരിശ്രമിക്കുന്നത് നന്നായിരിക്കും. മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ
ഉൾപ്പെടെയുള്ള സമസ്ത ജീവികൾക്കും മണ്ണിൽ മഹാലയിച്ചിട്ടുള്ള/ അടിഞ്ഞിട്ടുള്ള
നിയമങ്ങൾ മാത്രമേ ചേരുകയുള്ളൂ എന്ന് മണ്ണും ദൈവാംശവുമായ
ശരീരം, വ്യക്തിയെ/ജീവാത്മാവിനെ അറിയിക്കുന്നുണ്ട്. *സർവ്വം മണ്ണടി.*

മൊബൈൽ ഫോണിൽ 'മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്ത കുട്ടികളും മുതിർന്നവരും,'
പരിശ്രമിക്കണം ..... എളുപ്പമാണ്. 5-10 മിനുട്ടുകൾ കൊണ്ട് പഠിക്കാനാവും.

*ദൈവത്തിന്റെ മഹാഖര-രൂപമായ ഭൂമിയെ മഹാ-ഭവനമായും, മഹാദേവിയെയും മഹാദേവൻ കൂടിയായ
പരമശിവനെയും, പ്രപഞ്ച- മഹാമാതാവായും പ്രപഞ്ചപിതാവായും യഥാക്രമം
തിരിച്ചറിഞ്ഞാൽ, മനുഷ്യർ ഉൾപ്പെടെ സമസ്ത ജീവികളെയും, മഹാദേവിയുടെയും
മഹാദേവൻ്റെയും കുഞ്ഞുങ്ങളായും, ഒരു കുടുംബത്തിലെ അംഗങ്ങളായും* മനസ്സിലാക്കാൻ
കഴിയും. *ഗാന്ധിജിക്കും* മറ്റനേകർക്കും സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു.
പ്രായേണ ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ദൈവീക പാഠം സ്വന്തമാവട്ടെ !

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും,
മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ
ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും,
മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ
മഹാദേവിയുടെ മഹാദാസനായ പരമശിവൻ.*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓