Friday, May 26, 2017

ബന്ധങ്ങളും പെരുമാറ്റ മര്യാദകളും; മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും കാമവ്യവസ്ഥയിലെ വ്യത്യാസങ്ങൾ, etc

💓
*ഭാര്യാ-ഭർത്തൃ ബന്ധം = മാതാ-പിതാ ബന്ധം ഒന്നാമത് എത്തുന്നു.*
വ്യക്തി, കുടുംബം, സമൂഹം, മറ്റുള്ള ജീവികൾ എന്നിവരുടെ ബന്ധങ്ങളെയും പെരുമാറ്റ മര്യാദകളെയും വിശകലനം ചെയ്യുന്നു.

*ദൈവ-വിപ്ലവം ഉടൻ*
ബന്ധങ്ങളും പെരുമാറ്റ മര്യാദകളും.
ദൈവ-വിപ്ലവ വിശകലനം -11
(PDF- ഫയലും മുൻ വിശകലനങ്ങളും
*www.omsathyam.com* എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

*(1).* അമ്മയും മക്കളും
*(2).* ഭാര്യാ-ഭർത്താവ് = മാതാ-പിതാവ്
*(3).* ജീവികളും, സൃഷ്ടി പരമായ വിധിയും, സ്ഥിതിപരമായ വിധിയും
*(4).* ആനന്ദങ്ങളും അളവുകളും
*(5)* മഹാഗ്രന്ഥത്തിലെ 4 കുടുംബ-അദ്ധ്യായങ്ങളെ ഉദ്ധരിക്കുന്നു.
*(5.1).* മനുഷ്യരിലെ കാമവ്യത്യാസങ്ങൾക്ക് മോക്ഷവുമായി തീവ്രബന്ധമുണ്ട്.
*(5.2).* ആനന്ദ നിന്ദ (സദാചാരം: കാമാനന്ദം)
*(5.3).* ദൈവ നിന്ദ: മത്സരങ്ങൾ പാടില്ല.
*(5.4).* സ്ത്രീ-പുരുഷ സമത്വം
*(6).* (മഹാ) മാതാവും (മഹാ) പിതാവും (മഹാ) ഗുരുവും *ദൈവം തന്നെയാണ്.*
*(7).* ഉപസംഹാരം

അതിഗൗരവങ്ങളായ ഏതാനും മാനുഷിക ബന്ധങ്ങളെ പ്പറ്റി ചുവടെ ലഘുവായും ലളിതമായും ആഴമായും വിശകലനം ചെയ്യുകയാണ്.

💓
*(1).* മനുഷ്യരിലെ അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഏറ്റവും ഹ്രസ്വമായി വിശദീകരിക്കുന്നു.

*പ്രത്യക്ഷം 1* :
മാതാപിതാക്കളുടെ പ്രത്യക്ഷമായ *ഭാഗവും ഭാഗ്യവുമെന്നോണം കുഞ്ഞ് ജനിക്കുന്നു.* ഭ്രൂണമായിട്ട് ഗർഭാശയത്തിൽ രൂപം കൊണ്ട് ക്രമേണ വളരുന്ന കുഞ്ഞിനെ ചുമന്നു പോരുന്നതിന്റെ കഷ്ടപ്പാടുകളും ആനന്ദവും മാതാവ് സ്വയം അനുഭവിക്കണം; മറ്റുള്ളവരുമായി പങ്കുവെക്കാൻ കഴിയുന്നതല്ല. പ്രസവിക്കുന്നതു വരെ കുഞ്ഞിന്റെ പ്രത്യക്ഷമായ അവകാശി(കൾ​) മാതാവും (പിതാവും) മാത്രമാണ്.

പ്രസവിച്ചു കഴിഞ്ഞും വർഷങ്ങളോളം കുഞ്ഞുങ്ങൾക്ക് മാതാവിന്റെ/പിതാവിന്റെ/രക്ഷകർത്താക്കളുടെ ശുശ്രൂഷകളും പരിചരണവും ആവശ്യമാണ്. 'ഏറെക്കുറെ 5 വയസ്സുവരെയുള്ള *സ്വന്തം* ശൈശവ കാലത്തെ', ഇന്നത്തെ മാതാവ് ഉൾപ്പെടെ യാതൊരാൾക്കും ഒട്ടും ഓർമ്മയുണ്ടാവില്ല; എന്നാൽ മക്കളുടെയും ​കൊച്ചുമക്കളുടെയും ശൈശവ കാലത്തെ മാതാപിതാക്കൾക്കും മുത്തശ്ശർക്കും മറ്റ് ഉറ്റവർക്കും ഓർമ്മിക്കാനും, ഒരു പക്ഷെ അഭിമാനിക്കാനും കഴിയുന്നതാണ്. (അമ്മയുടെ ശൈശവ കാലത്തെ അമ്മയ്ക്ക് ഓർമ്മയില്ല; എന്നാൽ അമ്മൂമ്മയ്ക്ക് ഓർമ്മയുണ്ടെന്നത് അമ്മൂമ്മയുടെ അധിക ഔന്നത്യത്തെയും അറിയിക്കുന്നുണ്ട്.)

മാതാവ് കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ 'പറഞ്ഞും എഴുതിയും' സമ്പൂർണ്ണമായി വിവരിക്കാൻ സാദ്ധ്യമല്ല; ആവശ്യവുമല്ല. എന്നാൽ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കാൻ എളുപ്പമാണ്. *ലോകത്തിലെ ഏറ്റവും കഠിനമായ ജോലി, കുഞ്ഞുങ്ങളെ വളർത്തുന്നതാണ്.* അതിന്റെ പേരിൽ അഭിമാനിക്കാനും, ഭാവിയിൽ അയവിറക്കി ആനന്ദിക്കാനും കഴിയുന്നത് കുഞ്ഞുങ്ങളെ സ്വയം വളർത്തുന്നവർക്കു മാത്രമാണ്. *അത്യത്യാവശ്യമല്ലാത്ത* കാര്യങ്ങൾക്കുവേണ്ടി, അത്യാവശ്യമായും മാതാവ് സ്വയം ചെയ്യേണ്ടതായ കുട്ടികളോടുള്ള കടമകളെ ഒഴിവാക്കിയാൽ മാതാവും പിതാവും (ഗുരുവും) ഒക്കെ ഭാവിയിൽ പരിതപിക്കേണ്ടി വരും. *ഏറ്റവും കഠിനമായ ജോലി ചെയ്യുന്നവർക്കാണ് ഏറ്റവുമധികം ആനന്ദവും ലഭിക്കുക.* കുഞ്ഞുങ്ങളുമായും കുട്ടികളുമായും സമയം കഴിക്കുന്നവർക്ക് അനുഭവം കൊണ്ട് അതും അറിയാം.

*കുഞ്ഞുങ്ങളെയും കുട്ടികളെയും വളർത്തുന്നതിലൂടെ, അമ്മയ്ക്കും മക്കൾക്കും അച്ഛനും മുത്തച്ഛനും മുത്തശ്ശിക്കും മറ്റ് ഉറ്റവർക്കും ജീവിത കാലം മുഴുവൻ ആനന്ദിക്കാനുള്ള അവസരങ്ങളുള്ള മഹാപദ്ധതിയെ (ദൈവം) മഹാആവിഷ്ക്കരിച്ചിരിക്കുകയാണ്.* (അതു തിരിച്ചറിയാൻ കഴിയുന്നത് ദൈവീകമാണ്.). അതായത് ഏതൊരു മനുഷ്യന്റെയും ജീവിത കാലം മുഴുവൻ മാതാപിതാക്കളുമായും, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട
ഉറ്റവരുമായും, അധ്യാപകരുമായും ഒക്കെയുള്ള വ്യക്തിബന്ധങ്ങൾ ഉൽക്കൃഷ്ടമായി തുടരും വിധമാണ് മഹാആവിഷ്ക്കാരം. മഹാശക്തിയായ ദൈവത്തിൽ നിന്ന്​ മഹാജ്ഞാനം നേരിട്ട് ലഭിക്കുന്ന *മഹാജന്മത്തിൽ പോലും,* മാതാപിതാക്കളിലൂടെ തന്നെയാണ് ജീവാത്മാവിനെ മനുഷ്യനാക്കുന്നത്! കുടുംബ ജീവിതത്തെ *മാത്രമാണ്* ദൈവം​ എപ്പോഴും മഹാഉയർത്തുന്നത്.

കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ആപത്ത് ഉണ്ടായാൽ സ്വന്തം മക്കളെന്നോ കൊച്ചുമക്കളെന്നോ കണക്കാക്കാതെ ഏതൊരു കുട്ടിയെയും രക്ഷിക്കാൻ ഉത്തമരായ മാതാപിതാക്കളും ഏതൊരാളും തയ്യാറാകുന്നതാണ്. ബന്ധപ്പെട്ട ഒരു ക്രമപ്രശ്നം ഈയവസരത്തിൽ കുറിക്കാം. ആറ്റിലെ വെള്ളത്തിൽ ഒരു കുട്ടി പെടുന്നു. കൂടാതെ കുട്ടിയുടെ അമ്മ, അച്ഛൻ, അമ്മൂമ്മ, അപ്പൂപ്പൻ, എന്നീ 4 പേരിൽ 3 പേരും പെടുന്നു. അവശേഷിക്കുന്ന ഒരാളും പെട്ടുപോയ മുതിർന്നവരും സ്വന്തം രക്ഷ വിഷയമാക്കാതെ ആദ്യം രക്ഷിക്കാൻ ശ്രമിക്കുന്നത് കുട്ടിയെ ആയിരിക്കും. ധാർമ്മിക ഉയർച്ചയുള്ള എവിടെയും കുഞ്ഞുങ്ങൾക്കും *വാത്സല്യത്തിനും* എപ്പോഴും  മുൻതൂക്കം ഉണ്ടാകുന്നതാണ്.

വളരുമ്പോൾ, *കുട്ടികളുടെ മനസ്സിൽ പതിയുന്ന മാതാപിതാക്കളുടെയും മറ്റ് ഉറ്റവരുടെയും ചിത്രങ്ങളും ചെയ്തികളും പ്രധാനമാണ്.* ചുറ്റുമുള്ള ഇഷ്ടജനങ്ങളെയും മറ്റും പറ്റി കുട്ടികളിൽ രൂപം കൊള്ളുന്ന മനോഭാവം നല്ലതും മോശവും ആവാം. കുട്ടികൾക്ക് പരിചരണവും ശ്രദ്ധയും വാത്സല്ല്യവും യഥോചിതം നൽകാൻ, അമ്മയ്ക്കും അച്ഛനും മറ്റും കഴിഞ്ഞില്ലെങ്കിൽ, അവരോടുള്ള കുട്ടികളുടെ മനോഭാവം നല്ലതാവില്ല. അമ്മയുടെ ചിത്രം പതിയേണ്ട സ്ഥാനത്ത് വേലക്കാരിയുടെയോ മറ്റുള്ളവരുടെയോ ചിത്രങ്ങൾ പതിഞ്ഞാൽ, സാധാരണ ഗതിയിൽ കുട്ടികളുടെ (മാത്രം) തെറ്റല്ല. മഹാമാതാവായ ദൈവം മഹാകനിഞ്ഞു നൽകുന്ന അവസരങ്ങളെ മുതിർന്നവർ മംഗളമായി പ്രയോജനപ്പെടുത്തണം. കുട്ടികളുടെ മനസ്സിൽ പതിയുന്ന മാതാപിതാക്കളുടെ​യും ഉറ്റവരുടെയും ഗുരുക്കന്മാരുടെയും ചിത്രങ്ങൾ ആരും നിർബ്ബന്ധിച്ചു പതിപ്പിക്കുന്നതല്ല; സ്വയം പതിയുന്നതാണ്. (ദൈവത്തിന്റെ ചിത്രങ്ങൾ പതിപ്പിക്കുവാൻ ദൈവം പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുന്നില്ല; പ്രചരിപ്പിക്കുന്നവരെ മഹാനീതിശാസ്ത്ര പ്രകാരം ശിക്ഷിക്കുന്നുമുണ്ട്.).

ഗർഭകാലത്തും എക്കാലത്തും ശക്തികൾക്കൊത്ത് കുഞ്ഞിനെയും മാതാവിനെയും ധർമ്മശാസ്ത്രപരമായി സംരക്ഷിക്കുന്ന പുരുഷനും/സ്ത്രീക്കും/ഉറ്റവർക്കും/ഏതൊരാൾക്കും, ഇരുവരുടെയും *രക്ഷകർത്താവ്* എന്ന സ്ഥാനമുണ്ട്. കുഞ്ഞിൻ്റെ പിതാവ് തന്നെയാണ് രക്ഷകർത്താവെങ്കിൽ കുട്ടിക്കും മാതാവിനും പിതാവിനും കൂടുതൽ സന്തോഷിക്കാൻ കഴിയുന്നതാണ്. മൂല്യങ്ങളെ അളക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ.

*പ്രത്യക്ഷം 2* :
(മഹാ) മാതാവും (മഹാ) പിതാവും (മഹാ) ഗുരുവും *ദൈവം തന്നെയാണ്* എന്നത് മഹായാഥാർത്ഥ്യമാണ്; ചുവടെ (6)-ൽ വിശദീകരിക്കുന്നതാണ്.

💓 💓
*(2). ഭാര്യാ-ഭർത്തൃ ബന്ധം = മാതാ-പിതാ ബന്ധം ഒന്നാമത് എത്തുന്നു.*

കുട്ടികൾ വളർന്ന് യൗവ്വനം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിൽ ജീവിക്കുമ്പോഴും അവരുടെ ജീവിതത്തിൽ മാതാപിതാക്കൾക്കും മുത്തശ്ശർക്കും മറ്റ് ഉറ്റവർക്കും ഉന്നതമായ സ്ഥാനമുണ്ട്. പൊതുവെ വയസ്സർ മരിക്കുന്നു; അതിലേറെ കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്യുന്നു. ഒരു ചക്രം പോലെ ബന്ധങ്ങളും തലമുറകളും ഉരുണ്ടു കൊണ്ടിരിക്കുന്നു.

കുഞ്ഞ്, കുട്ടി, യുവതി/യുവാവ്; ഭാര്യ/
ഭർത്താവ്, അമ്മ/അച്ഛൻ, അമ്മൂമ്മ/അപ്പൂപ്പൻ തുടങ്ങിയ ഓരോ ഘട്ടത്തിലും വൈവിധ്യമാർന്ന ആനന്ദങ്ങളെ ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. എന്നാൽ കൗമാരം, യൗവ്വനം എന്നീ ഘട്ടങ്ങളിൽ മനുഷ്യ മനസ്സിൽ സ്ഥാനം കൂടുതൽ നേടുന്നത് *ഇണ* ആണ്. ഏറെക്കുറെ *എല്ലാ സ്ത്രീകളും പുരുഷന്മാരും അനുഭവിച്ച് അറിഞ്ഞിട്ടുള്ള വസ്തുതയാണ്.* എന്നാൽ പോലും 'ഭാര്യ'യായ പെൺകുട്ടി, അമ്മയും അമ്മായിയമ്മയും ആയിട്ട് പരിവർത്തനപ്പെടുമ്പോൾ "അമ്മ"യാണ് 'മുകളിൽ / ഒന്നാമത് ' എന്ന വാദം സാധാരണമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മക്കൾ, പ്രത്യേകിച്ചും ആൺകുട്ടികൾ, വിവാഹിതരാകുമ്പോൾ, ഇന്നലെകളിൽ മകൾ, പെൺകുട്ടി, യുവതി, മരുമകൾ എന്നീ സ്ഥാനങ്ങൾ കടന്നാണ് ഇന്ന് അമ്മായിയമ്മ ആയിട്ടുള്ളത് എന്നത് മറന്നും അവഗണിച്ചും മരുമകളോടും ബന്ധുക്കളോടും മകനോടും, കൂടിയും കുറഞ്ഞും ഈർച്ച പുലർത്തുന്ന സ്ത്രീകളുണ്ട്. *'ഭാര്യയും ഭർത്താവും'* തന്നെയാണ് *'മാതാവും പിതാവുമായിട്ട് '* പരിണമിക്കുന്നത് എന്നത് അറിയാമെങ്കിലും ഉൾക്കൊണ്ടു ജീവിക്കാനുള്ള വിഷമത്തിന് മുഖ്യ കാരണം *സമൂഹത്തിലെ ധാർമ്മിക അധഃപതനങ്ങളാണ്.* വാർദ്ധക്യത്തിലെ സുരക്ഷാ ജീവിതം ഉറപ്പാക്കാൻ, കുട്ടികളുടെ മേൽ തങ്ങളുടെ താല്പര്യങ്ങളും ആവശ്യങ്ങളും അടിച്ചേൽപ്പിക്കാൻ മാതാവ് (അപൂർവ്വമായി പിതാവും) ശ്രമിക്കുന്നതാണ് മിക്കപ്പോഴും അശാന്തി ഉണ്ടാക്കുന്നത്. പരസ്പര സ്നേഹവും വിശ്വാസവും നഷ്ടപ്പെടുകയും കുടുംബത്തിൽ അശാന്തി വളരുകയും ചെയ്യുന്നു. സമൂഹത്തിന്റെ അഥവാ ദേശത്തിന്റെ ഭരണഘടനയായിട്ട് മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ ശാസ്ത്രത്തെ സ്വീകരിക്കുമ്പോൾ പരിഹരിക്കപ്പെടുന്ന കാര്യങ്ങൾ മാത്രമാണ് ഏറെയും.

*"അമ്മയാണ് ഒന്നാമത് "* എന്ന വാദം ശരിയാണോ എന്ന് ലളിതമായും ശാസ്ത്രപരമായും പരിശോധിക്കാൻ​ കഴിയും.

*സൃഷ്ടിയാണ് സർവ്വ പ്രധാനം.* ദൈവമാണ് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്. സ്ത്രീയി*ലൂടെ* കുഞ്ഞുങ്ങളെ *പ്രസവിപ്പിച്ച്* സ്ത്രീയെ അമ്മയാക്കി മാറ്റുന്നു എന്നല്ലാതെ സ്ത്രീക്ക് (അമ്മയ്ക്ക്) യാതൊന്നും സൃഷ്ടിക്കാനുള്ള കഴിവില്ല.

അമ്മയാണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്നതിനാൽ അമ്മയ്ക്ക് കുട്ടികളുടെ അനവധി ജീവിത കാര്യങ്ങളിൽ മുൻഗണന ലഭിക്കുമ്പോൾ, അച്ഛനും ഒരു സ്ഥാനം ഉണ്ടെന്നതും, അമ്മയിലൂടെ *മാത്രമല്ലാ* കുഞ്ഞുങ്ങളെ (ദൈവം) സൃഷ്ടിക്കുന്നത് എന്നതും പ്രധാനമാണ്. അണ്ഡബീജങ്ങളെ സൃഷ്ടിക്കുന്നതിൽ യാതൊരു സ്ഥാനവും ഇല്ലാത്തവരായ ജീവികളുടെ ശരീര ബന്ധത്തിൽ, സ്ത്രീയിലെ അണ്ഡവുമായി പുരുഷനിലെ ബീജത്തെ ചേർത്താണ് (ദൈവം) കുഞ്ഞിന്റെ ഭ്രൂണത്തെ സൃഷ്ടിക്കുന്നത്.

അമ്മയും അച്ഛനും ചേർന്നുള്ള കുടുംബ ബന്ധമാണ് ജീവികളെ നിലനിർത്തുന്നതും ജീവിതചക്രത്തെ മുന്നോട്ട് നയിക്കുന്നതും എന്നതിൽ നിന്ന് *സ്ത്രീയോ പുരുഷനോ തനിച്ച് പൂർണ്ണരല്ലാ* എന്നും *തനിച്ചു ജീവിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാവാതെ ജീവികളെല്ലാം ഉടൻ അവസാനിക്കുമെന്നും ഉറപ്പാണ്.* ഇനി, (ദൈവത്തിന്റെ) സൃഷ്ടിയിലെ മറ്റു ചില സത്യങ്ങൾ അറിയണം. വ്യത്യസ്തങ്ങളായ ജീവിതധർമ്മങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ള *സ്ത്രീയും പുരുഷനും എന്ന രണ്ടു വ്യക്തികൾ ചേരുന്നതാണ് മനുഷ്യൻ* എന്ന ജീവി. രണ്ടു വ്യക്തികളാകയാൽ *മനുഷ്യൻ* എന്ന പദം *ബഹുവചനവുമാണ്*. ആൺപെൺ-കുഞ്ഞുങ്ങളെ രണ്ടിനെയും പ്രസവിക്കുന്നത് സ്ത്രീ ആകയാൽ *'സൃഷ്ടിയിൽ സ്ത്രീക്കാണ് പ്രാധാന്യം.'* സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നത് പുരുഷൻ ആകയാൽ *'സ്ഥിതിയിൽ പുരുഷനാണ് പ്രാധാന്യം.'* മനുഷ്യൻ എന്ന ജീവിയുടെ ഓരോ *പകുതി* മാത്രമാണ് തങ്ങളെന്ന് സ്ത്രീയും പുരുഷനും മനസ്സിലാക്കുകയും, സ്നേഹം, സഹകരണം, പരസ്പര വിശ്വാസം, ധർമ്മം, എന്നിവയെ അടിസ്ഥാനമാക്കി ഒത്തൊരുമിച്ചു ജീവിക്കുകയും വേണം.

(മഹാനീതിശാസ്ത്ര പ്രകാരം, സ്ത്രീ പുരുഷൻ എന്നിങ്ങനെ മനുഷ്യൻ എന്ന ജീവിയെ രണ്ടായിട്ടു വിഭജിച്ചിട്ടുള്ളത് യഥാർത്ഥമാണ്; ജീവാത്മാവിനെയും രണ്ടായിട്ടു വിഭജിച്ചാണ് ജീവി-സൃഷ്ടി ആരംഭിച്ചിട്ടുള്ളത്. ഏകമഹാശക്തിയായ ദൈവം, ജീവിസൃഷ്ടിയെ സുന്ദരമാക്കാൻ, സ്വയം രണ്ടു ഭാഗങ്ങളായി പ്രവർത്തിക്കുന്നത് ഏകദേശ മാതൃകയാണ്. www.omsathyam.com ൽ ലഭ്യമാക്കിയിട്ടുള്ള 1, 4, 5 എന്നീ ദൈവ-വിപ്ലവ വിശകലനങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്).

മകനെ / മകളെ / മക്കളെ പ്രസവിച്ചതും വളർത്തിയതും ഞങ്ങളാണെന്ന് പ്രസ്താവിക്കുന്ന അമ്മയുടെയും അച്ഛന്റെയും ഒക്കെ അവകാശവും അധികാരവും അഭിമാനവും സത്യമാണ്; എന്നാൽ *ദൈവം പ്രസവിപ്പിക്കുകയും വളർത്തിപ്പിക്കുകയും ചെയ്തു* എന്ന മഹാ സത്യമുണ്ട്. മാത്രമല്ല, *മകന്റെ അഥവാ മകളുടെ പകുതിഭാഗത്തെ മാത്രമേ (അവർ) പ്രസവിക്കുകയും വളർത്തുകയും ചെയ്തിട്ടുള്ളൂ എന്ന വേറിട്ട സത്യവുമുണ്ട്.* മകന്റെ / മകളുടെ *രണ്ടാമത്തെ പകുതിയായ മരുമകളെ / മരുമകനെ മറ്റേതോ മാതാപിതാക്കൾ പ്രസവിക്കുകയും വളർത്തുകയും ചെയ്തിട്ടുണ്ട്; പ്രസ്തുത പകുതിഭാഗത്തെ മകനോട് / മകളോട് ചേർക്കുമ്പോൾ മാത്രമേ തങ്ങൾ പ്രസവിച്ചതും വളർത്തിയതുമായ മകൻ / മകൾ പൂർണ്ണജീവിയായ മനുഷ്യൻ ആവുകയുള്ളൂ.* തീർന്നില്ല; മനുഷ്യ ജീവിതത്തിലെ ഏക ചടങ്ങായ വിവാഹത്തിൽ സ്ത്രീയും പുരുഷനും 'ഭാര്യാഭർത്താക്കന്മാർ' എന്ന പവിത്രമായ കൂട്ടുകൂടലിലൂടെ ഒന്നിക്കുമ്പോൾ മുതലാണ് മകന്റെ / മകളുടെ രണ്ടാമത്തെ പകുതിയായ മരുമകളെ / മരുമകനെ മാതാപിതാക്കൾക്കു ലഭിക്കുന്നത്. മകനെ / മകളെ 'പൂർണ്ണജീവിയായ മനുഷ്യൻ' ആക്കുന്ന മരുമകളോട് / മരുമകനോട് നന്ദി പ്രകാശനം വേണ്ടതില്ല; വിവാഹത്തോടെ മകന്റെ/മകളുടെ രണ്ടാമത്തെ പകുതിക്ക് സ്നേഹ വാത്സല്യങ്ങളെ പകർന്നു നൽകാൻ സാധിച്ചുതുടങ്ങിയതിനെ സുന്ദരമാക്കിയാൽ മതിയാകും. മകന്റെ / മകളുടെ രണ്ടാമത്തെ പകുതി ആകയാൽ, മകളെന്ന് മരുമകളെയും മകനെന്ന് മരുമകനെയും വിളിക്കുന്നതും, പെരുമാറുന്നതുമാണ് ഏറ്റവും ഉചിതം;  മൂന്നാമനോട് പരാമർശിക്കുമ്പോൾ 'മരു' ചേർക്കാം (Reported Speech). മരുമകൾക്ക് അഥവാ സ്ത്രീക്ക് തന്റെ രണ്ടാമത്തെ പകുതിയായ ഭർത്താവിനെ ലഭിക്കുമ്പോൾ, ഭർത്താവിന്റെ മാതാപിതാക്കൾ തന്റെയും മാതാപിതാക്കളായി മാറുന്നു. മകൾക്ക് ലഭിക്കുന്ന ഭർത്താവിന്റെ കാര്യത്തിലും സമാന അവസ്ഥയാണ്. മനുഷ്യൻ എന്ന ജീവി സ്ത്രീയും പുരുഷനും ചേർന്ന ബഹുവചനം ആവുമ്പോൾ, *ഓരോ സ്ത്രീക്കും ഓരോ പുരുഷനും ഈരണ്ട് മാതാപിതാക്കൾ ഉണ്ടെന്ന പരമ-യാഥാർത്ഥ്യം കൂടിയാണ് വെളിവാകുന്നത്.*

വിവാഹ ബന്ധത്തിലൂടെ തങ്ങളുടെ രണ്ടാമത്തെ മാതാപിതാക്കളെ കണ്ടെത്തുന്ന ദമ്പതികൾ, മുമ്പ് കൊടുക്കാൻ സാധിക്കാഞ്ഞ സ്നേഹ വാത്സല്യങ്ങളെ പുതിയ മാതാപിതാക്കൾക്കു നൽകാൻ ഉത്സാഹം കാണിക്കണം. മാതാപിതാക്കൾ തിരിച്ചും ശ്രദ്ധിക്കണം.

(മരു) മകൾ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതോടെ 'അമ്മ' ആയും  ..... കാലക്രമേണ 'അമ്മായിയമ്മ' ആയും മുത്തശ്ശി ആയും മാറുമ്പോൾ മേൽ വിവരിച്ച കാര്യങ്ങൾ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതാണ്.

കുഞ്ഞിനെ പ്രസവിച്ചപ്പോൾ, മാതാപിതാക്കൾക്കും ഉറ്റവർക്കും ലഭിച്ച ഭാഗ്യം, കുഞ്ഞ് വളർന്ന് വിവാഹം കഴിക്കുമ്പോൾ, ഇരട്ട ഭാഗ്യമായി മാറുവാൻ മാതാപിതാക്കൾക്കും കുട്ടികൾക്കും ഉറ്റവർക്കും പരമഭാഗ്യം ഉണ്ടാവട്ടെ!

*ഭാര്യാ-ഭർത്തൃ ബന്ധത്തിലെ മറ്റു ചില പ്രധാന കാര്യങ്ങൾ ഇനി കുറിക്കാം :-*

സ്ത്രീയെ പുരുഷന്റെ യജമാനയായിട്ടാണ് ദൈവം മഹാഉയർത്തിയിട്ടുള്ളത്, സമമായിട്ടോ താഴെയായിട്ടോ അല്ല. ഭൂമിയിലെങ്ങും ഉടൻ മഹാആരംഭിക്കുന്ന
ദൈവ-വിപ്ലവത്തോടെ *സ്ത്രീയുടെ ദാസനായി പുരുഷൻ മാറുന്ന മഹാഅവസ്ഥ* ഉണ്ടാകുന്നതാണ്. അങ്ങനെയിരിക്കെ സ്ത്രീ-പുരുഷ സമത്വ വാദങ്ങൾ ശാസ്ത്രങ്ങളറിയാതെ പുലമ്പുന്ന വാഗ്ധോരണികളും ഭോഷത്തങ്ങളും മാത്രമാണ്.

മനുഷ്യർക്ക് നടപ്പാക്കാനാകുന്ന നീതിക്ക് പരിധികളും പരിമിതികളും ഏറെയുണ്ടെന്നും ലിംഗ വ്യത്യാസം, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ദേശം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി തുടങ്ങിയ മാനുഷിക-ജന്മഗുണങ്ങളിൽ ആദ്യത്തേതാണ് സ്ത്രീ-പുരുഷ വ്യത്യാസമെന്നും, അവയിൽ നീതി നടപ്പാക്കാൻ മാനുഷിക ഭരണ സമ്പ്രദായങ്ങൾക്ക് കഴിയില്ല/കഴിവില്ല എന്നുമറിയണം. ആവക കാര്യങ്ങൾ വ്യക്തികളെ ബോധ്യപ്പെടുത്തുവാൻ പ്രാപ്തമായ മതവ്യവസ്ഥിതികളോ രാഷ്ട്രീയ വ്യവസ്ഥിതികളോ വിദ്യാഭ്യാസ സമ്പ്രദായങ്ങളോ സമൂഹത്തിലില്ല; യാതൊരു രാഷ്ട്രങ്ങളിലും ഇല്ല. ഭൗതിക ശാസ്ത്ര വികസനം ദൈവീകമായ രീതിയിൽ ഉണ്ടായില്ല, അഥവാ ദൈവത്തിന് സ്ഥാനം കൊടുത്തുകൊണ്ട് ഉണ്ടായില്ല. (മനുഷ്യരുടെ സ്വയം ബാദ്ധ്യതയെ അവർ മറന്നു എന്നു മാത്രമാണ് സൂചിപ്പിച്ചത്; ദൈവത്തിന് സ്ഥാനമാനങ്ങൾ നൽകാൻ യാതൊരു മനുഷ്യർക്കും കഴിയുന്നതല്ല, ദൈവത്തിന് അതിൻ്റെ ആവശ്യവുമില്ല).

മനുഷ്യരുടെ കാര്യത്തിൽ, *സ്ത്രീയ്ക്ക് സൃഷ്ടിയിൽ ദൈവം ചില പ്രത്യേക അവകാശങ്ങൾ​ നൽകിയിരിക്കുന്നതിനെ* പ്പറ്റി ഇനി കുറിക്കാം. മഹാശക്തിയായ ദൈവം *സ്ത്രീയെ സൃഷ്ടിയുടെ സമ്പൂർണ്ണ അധികാരിയാക്കിരിക്കുകയാണ്. സ്ത്രീയ്ക്ക് 100%. പുരുഷന് 0 %.*  പുരുഷന് കാമം ഉണ്ടാവാതെ എല്ലില്ലാത്ത ലിംഗം നിവരില്ല എന്നത് കുഞ്ഞിനെ സൃഷ്ടിക്കാനായിട്ട് താൻ പ്രവർത്തിച്ചു എന്ന നേരിയ അവകാശവാദം പോലും പുരുഷന് നിഷേധിക്കുന്നു. ശാസ്ത്ര വികസനത്തോടെ, പുരുഷബീജമില്ലാതെയും ക്ലോണിങ്ങിലൂടെയും മറ്റും ഭ്രൂണം സൃഷ്ടിക്കപ്പെടുമെന്ന് വ്യക്തമാകുമ്പോഴും, ഗർഭവും പ്രസവവും സ്ത്രീയുടെ സ്വന്തമാണ്. തന്റെ ശരീരം സ്വീകരിക്കുന്ന ഭക്ഷണത്തിന്റെ ഓഹരി സ്ത്രീയുടെ ശരീരാവയവങ്ങളിലൂടെ കുഞ്ഞിന് നൽകപ്പെടുകയാണ്. പുരുഷന് അപ്പോഴും സ്ഥാനമില്ല. പ്രസവിച്ചു കഴിയുമ്പോൾ മുലയൂട്ടുന്നതും സ്ത്രീയാണ്. പുരുഷന് അപ്പോഴും സ്ഥാനമില്ല. കുഞ്ഞിനെ പരിചരിക്കുന്നതിലും മുഖ്യപങ്ക് സ്ത്രീയ്ക്കാണ്. പുരുഷന് ഒരു കുട്ടിയുടെ മേൽ അവകാശമുണ്ടാകുന്നത് പുരുഷൻ സ്ത്രീയോടും കുട്ടിയോടും ധർമ്മശാസ്ത്ര പരമായിട്ട് പ്രവർത്തിക്കുമ്പോഴാണ്, അവരെ യഥോചിതം പരിചരിക്കുമ്പോൾ മാത്രമാണ്. ഭാവി തലമുറയെക്കൂടി സംരക്ഷിക്കുന്ന സ്ത്രീയുടെ ദാസനായിട്ട് പുരുഷൻ വർത്തിക്കേണ്ടതുണ്ട്. ഏറ്റവും നന്നായി സ്ത്രീയെ പരിചരിക്കുന്ന പുരുഷന് കുട്ടിയുടെ മേൽ 30% മാത്രമാണ് ശക്തിശാസ്ത്രമനുസരിച്ച് അവകാശമുണ്ടാവുക. പ്രസ്തുത കണക്കിന്റെ ശാസ്ത്ര വിശദീകരണം മഹാഗ്രന്ഥത്തിന്റെ 3-ാം ഭാഗത്തിലെ '(മഹാ) ശക്തി, ശിവൻ' എന്ന അദ്ധ്യായത്തിലുണ്ട്. അതായത് മാതാവിനെ മാത്രമോ, പിതാവിനേക്കാൾ കൂടുതലായോ, മാതാവിനെ മക്കൾ സ്നേഹിക്കുന്ന അവസ്ഥ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. *പുരുഷന്മാർക്ക് യാതൊരു അവകാശങ്ങളും സൃഷ്ടികാര്യത്തിൽ ദൈവം നൽകുന്നില്ലായെന്നത് ഉദ്ദേശത്തോടെയാണ്. തന്റെ ശുദ്ധവൃത്തി കൊണ്ട് പുരുഷൻ കുട്ടികളുടെ മേൽ അവകാശം സമ്പാദിക്കണമെന്നാണ് ധർമ്മശാസ്ത്രം.* (മര്യാദാ പുരുഷോത്തമൻ എന്ന *കപടവേഷമാടിയ* രാമന് പുത്രന്മാരെ പ്രാപ്തമായത് *ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് ഉപേക്ഷിച്ച ഭാര്യയുടെ അധിക-കാരുണ്യം കൊണ്ടാണ്* എന്നറിയണം.)


💓 💓 💓
*(3).* ജീവികളുടെ വ്യത്യസ്ത സ്വഭാവ സവിശേഷതകൾക്ക് ജീവികൾ മാത്രമല്ലാ കാരണമെന്ന് ഏറ്റവും ഹ്രസ്വമായി വിശദീകരിക്കുന്നു.

സ്വഭാവം, പെരുമാറ്റം, ശീലങ്ങൾ, ബുദ്ധി (ശക്തി), ഓർമ്മ (ശക്തി), കുടുംബം, മാതാപിതാക്കൾ, ജോലി, സൗന്ദര്യം, ആരോഗ്യം, എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളെ വിശേഷിപ്പിക്കുന്നതും, അവ പ്രകാരമുള്ള ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും പ്രകടിപ്പിക്കുന്നത് സമൂഹത്തിൽ സാധാരണമാണ്.

നല്ലതായാലും മോശമായാലും, ഏതൊരു വിശേഷണങ്ങളും സാക്ഷ്യപത്രങ്ങളും ഭാഗികമായി മാത്രമേ വ്യക്തിക്ക് അവകാശപ്പെട്ടതാവുന്നുള്ളൂ; അഥവാ വ്യക്തിക്ക് സമ്പൂർണ്ണമായും സ്വന്തമല്ല. പെട്ടെന്ന് മനസ്സിലാക്കാൻ വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്ന ഏതാനും മനുഷ്യരുടെയും; സിംഹം, പുലി, ആന, ഒട്ടകം, മാൻ, പശു, പട്ടി, പൂച്ച, എലി, എറുമ്പ്, കോഴി, കാക്ക, തത്ത, പ്രാവ്, പരുന്ത്, കഴുകൻ, തെങ്ങ്, വാഴ, കപ്പ, നെല്ല്, മത്തി, അയല, ഡോൾഫിൻ, തിമിംഗലം, തുടങ്ങിയ ഏതാനും ജീവികളുടെയും സ്വഭാവ വിശേഷങ്ങൾ, ഭക്ഷണ രീതികൾ, എന്നിവ വിശകലനം ചെയ്താൽ മതിയാകും.

1. *സൃഷ്ടിപരമായ വിധി*
വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്ന ഓരോ മനുഷ്യന്റെയും, വ്യത്യസ്ത ജീവികളുടെയും ജീവാത്മാവിന് ലഭിക്കുന്ന ശരീരത്തിൽ ജന്മഗുണങ്ങളായ 'ജീവിനിർണ്ണയം, സ്ത്രീ-പുരുഷൻ, രൂപം, അവയവങ്ങളും പ്രവർത്തനങ്ങളും, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ബുദ്ധിശക്തി,  ഓർമ്മശക്തി, ജനനസ്ഥലം, ഭക്ഷണ ലഭ്യത' തുടങ്ങിയവയെ *'ഭൂമിയിലെങ്ങും' മഹാഉചിതമായി വ്യത്യാസപ്പെടുത്തി ക്കൊണ്ട് 'പ്രത്യക്ഷമായി' സമ്മാനിക്കുന്നത് പ്രത്യക്ഷ സ്രഷ്ടാവും, ഭൂമിയുടെ അംശവുമായ ശരീരമാണ്.* 'ശരീരം മഹാഅനുവദിച്ചു നൽകുന്ന' ജീവിരൂപവും മറ്റു ജന്മഗുണങ്ങളും നിർബ്ബന്ധമായും സ്വീകരിക്കേണ്ടുന്ന ജീവാത്മാവിന് അനേകം ജീവിത കാര്യങ്ങളിൽ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം ഉണ്ടെങ്കിലും, അടിസ്ഥാനപരമായി *സൃഷ്ടിയും കർമ്മവും* മാത്രമാണ്. സിംഹം, ആന, മാൻ, പശു, പട്ടി, കോഴി, കാക്ക, കഴുകൻ, തെങ്ങ്, വാഴ, മത്തി, ഡോൾഫിൻ, തിമിംഗലം, തുടങ്ങിയ *ഓരോ ജീവിരൂപങ്ങൾക്കും ബാധകമായ പൊതു സ്വഭാവങ്ങളെ നിർബ്ബന്ധമായും സ്വീകരിക്കാൻ ജീവാത്മാവ് ബാദ്ധ്യസ്ഥമാണ്. മനുഷ്യാവസ്ഥയിൽ പോലും ജീവാത്മാവിൻ്റെ അസ്തിത്വത്തെ ശരീരത്തിൽ നിന്നും അഥവാ വ്യക്തിയിൽ നിന്നും വേറിട്ട് കാണാൻ ആവില്ല എന്നതിനാൽ ജീവാത്മാവിനു മേലുള്ള ബന്ധനം അറിയുന്നില്ലാ എന്നേയുള്ളൂ. *'സൃഷ്ടിപരമായ വിധി'* വിഷയമാണ്​.

ഒരു സൃഷ്ടിചക്രത്തിൽ പതിനായിരം വര്ഷങ്ങൾ, മനുഷ്യനു 100  ജന്മങ്ങൾ: 50 പുരുഷ ജന്മങ്ങളും 50 സ്ത്രീജന്മങ്ങളും, 100 ജന്മങ്ങളിലൂടെ തുല്ല്യ സൗന്ദര്യം  ഏവർക്കും ലഭ്യമാകുന്നു, എല്ലാ തൊഴിലുകളും ചെയ്യാൻ എല്ലാവർക്കും അവസരം,  തുല്ല്യ ആനന്ദം,  എന്നിങ്ങനെയെല്ലാം സൃഷ്ടിചക്രത്തെ നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ലിംഗം, സൗന്ദര്യം, നിറം, ആയുസ്സ്, ആരോഗ്യം, തൊഴിൽ അഭിരുചി, തുടങ്ങിയ ജന്മഗുണങ്ങളെ ഒന്നിച്ചു മഹാനിശ്ചയിച്ചിരിക്കുകയാണ്, എല്ലാ വ്യക്തികൾക്കും (എല്ലാ കുഞ്ഞുങ്ങൾക്കും സമനീതി നൽകാനുള്ള മഹാമാതാവും മഹാപിതാവും സ്രഷ്ടാവുമായ ദൈവത്തിന്റെ മഹാസംവിധാനമാണത്. വ്യക്തിയെ ജനിപ്പിക്കുമ്പോൾ വ്യക്തിയുടെ ആയുസ്സ് ഉൾപ്പെടെയുള്ള കാര്യങ്ങളെ മേല്പടി ഘടകങ്ങളുമായി കൂട്ടിയിണക്കിയും, വ്യക്തിസ്വാതന്ത്ര്യത്തെ അനുവദിച്ചും കൊണ്ടുള്ള ഏകദേശമായ ഒരു മഹാപദ്ധതി ഓരോ സൃഷ്ടിക്കും / ജീവിക്കും ഒരുക്കുന്നു. ജന്മഗുണങ്ങളെയും മഹാനീതിശാസ്ത്രത്തെയും കോർത്തിണക്കുന്ന പ്രസ്തുത മഹാപദ്ധതിയിലെ കാര്യങ്ങളാണ് *സൃഷ്ടിപരമായ വിധി.*

2. *'സ്ഥിതിപരമായ വിധി'*

സ്ഥിതിപരമായ വിധി, ജീവികളുടെ ജീവിതത്തെ കുറിക്കുന്നു. ജനിക്കുന്നത് ജീവിക്കാനാണ്. ധർമ്മശാസ്ത്രപരമായി കർമ്മം ചെയ്തും ആനന്ദിച്ചും ജീവിക്കുക.

ഏതൊരു ജീവിയുടെയും പ്രവൃത്തികളെയും,
പ്രവൃത്തികളുടെ പരിണാമത്തെയും ദൈവം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു എന്ന തെറ്റായ അർത്ഥമാണ് നിലവിൽ വിധിക്കുള്ളത്. എന്തും ഏതും മുൻകൂട്ടി നിശ്ചയിച്ചു പ്രവർത്തിക്കാനുള്ള ശക്തികൾ മഹാശക്തിയായ ദൈവത്തിനുണ്ടെങ്കിലും തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക് സമ്പൂർണ്ണമായ വ്യക്തിസ്വാതന്ത്ര്യം നല്കി മഹാഅനുഗ്രഹിച്ചിട്ടുള്ളതിനെ ദൈവം സമ്പൂർണ്ണമായും പാലിക്കുന്നുണ്ട്.

ജീവിതത്തിലെ എല്ലാ കാര്യങ്ങളും വിധിയനുസരിച്ചാണ് എന്നു വന്നാൽ മനുഷ്യർ കാട്ടുന്ന തെറ്റുകളുടെയും പീഢനങ്ങളുടെയും ഭീകരവാദങ്ങളുടെയും മറ്റു പാപങ്ങളുടെയും കാരണം ദൈവമാണെന്നും ദൈവം ചെയ്യിക്കുന്നതാണെന്നും അർത്ഥമാകുന്നതാണ്. ദൈവത്തിന്റെ ഭാവങ്ങൾ സത്യ-ധർമ്മ-നീതികൾ മാത്രമാണ് എന്നതിനെ പോലും കളങ്കപ്പെടുത്തുന്ന മൂഢ വിശ്വാസമാണത്. ചുവടെ വിശദീകരിക്കുന്നവ അതീവ ശ്രദ്ധയോടെ മനസ്സിലാക്കാൻ ദൈവം മഹാഅനുഗ്രഹിക്കട്ടെ.

മനുഷ്യരും മറ്റുള്ള ജീവികളും ശ്വാസോച്ഛ്വാസം ചെയ്യുന്നതിലൂടെ, അവരുടെ ചിന്തകളെയും പ്രവർത്തനങ്ങളെയുമെല്ലാം ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ അപ്പപ്പോൾ അറിയുന്നുണ്ടെങ്കിലും, വ്യക്തിയുടെ പ്രവൃത്തികളിൽ ഇടപെടുന്നില്ല; വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ആഗ്രഹങ്ങളെയും പ്രവൃത്തികളെയും, മഹാശാസ്ത്ര പ്രകാരമുള്ള സൃഷ്ടിപരമായ വിധിയെയും കോർത്തിണക്കി മാത്രമാണ് ഓക്സിജൻ പ്രവർത്തിക്കുക. അതായത് വ്യക്തിയുടെ ഏതൊരു പ്രവൃത്തിയുടെയും, ഗുണമായാലും ദോഷമായാലും, ഗുണവും ദോഷവും ചേർന്നതായാലും, സമ്പൂർണ്ണ ഉത്തരവാദിത്തവും, പുണ്യപാപങ്ങളും വ്യക്തിക്ക് മാത്രം അവകാശപ്പെട്ടതാക്കുന്നു. *സ്വാതന്ത്ര്യവും നന്മതിന്മകളും ആനന്ദങ്ങളുമെല്ലാം ആസ്വദിക്കുന്നത് വ്യക്തിയാണ്, ദൈവമല്ല.* (തന്റെ കുഞ്ഞുങ്ങളായ ജീവികൾ ധർമ്മശാസ്ത്രപരമായി ആനന്ദിച്ചു ജീവിക്കുമ്പോൾ ദൈവം ആനന്ദിക്കുന്നു എന്നത് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട കാര്യമാണ്.)

ധർമ്മശാസ്ത്രങ്ങളെ വളരെയധികം ഉൾക്കൊണ്ടു ജീവിക്കാനും പുണ്യം വർദ്ധിപ്പിക്കാനും വ്യക്തിക്ക് അവസരമുണ്ട്. വ്യക്തിയുടെ പ്രവൃത്തികൾ ക്കൊത്ത് ജീവിതത്തിൽ ആനന്ദങ്ങളും പുണ്യങ്ങളും പാപങ്ങളും രൂപം കൊള്ളുന്നു. സൃഷ്ടിപരമായ വിധിയെ വ്യത്യാസപ്പെടുത്തിയോ അല്ലാതെയോ ജീവിതത്തിൽ രൂപം കൊള്ളുന്ന വിധിയാണ് സ്ഥിതിപരമായ വിധി. ഉദാഹരണത്തിന് തല വെട്ടിയാൽ മരിക്കണം എന്ന ഭൗതികശാസ്ത്ര നിയമത്തെ ആദരിക്കുമ്പോൾ സൃഷ്ടിപരമായ വിധി പ്രകാരം ആയുസ്സ്  ഏറെയുള്ള വ്യക്തിക്ക് ആയുസ്സെത്തും മുമ്പേ മരണം സംഭവിക്കാം; അതേസമയം ഭൗതിക ശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ തല വെട്ടാൻ ഒരുങ്ങുന്നവരുടെ കൈയ്യിൽ നിന്ന് വാൾ വഴുതിപ്പോകാനും, അയാൾക്ക് ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ മാറ്റങ്ങളുണ്ടാക്കാനും, ഭൂമി കുലുക്കമുണ്ടാക്കാനും, പാമ്പ് പോലെയുള്ള ജീവികളെക്കൊണ്ട് സഭയെ വിരട്ടാനും, രക്ഷിക്കാൻ ഒരു സംഘത്തെ ത്തന്നെ കൊണ്ടുവരാനും, ഒക്കെ ഒക്കെ ഓക്സിജന് അഥവാ ദൈവത്തിന്റെ വാതകരൂപത്തിന് കഴിയുന്നതാണ്. മഹാപ്രപഞ്ചത്തിലെ ഏതൊരു കാര്യവും ഭൗതികശാസ്ത്ര പരമായിത്തന്നെ പരിഹരിക്കാൻ ദൈവത്തിനു നിസ്സാരമായി കഴിയുന്നതാണ് എന്നർത്ഥം. ആധുനിക ലോകത്തിൽ വാഹന അപകടങ്ങളും, കലഹങ്ങളും, കൊലകളും, പീഢനങ്ങളും, യുദ്ധങ്ങളും മറ്റും എത്രയോ അധികമായി ഉണ്ടാവേണ്ടത് ദൈവത്തിന്റെ കൃപകൊണ്ടു മാത്രമാണ് കുറയുന്നതെന്നും അറിയണം.

മഹാ പ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാഭദ്രമാക്കി ക്കൊണ്ട് സർവ്വ ജീവികൾക്കും 'സമ ആനന്ദം' എന്ന 'മഹാസമനീതിയെ' നൽകുന്ന മഹാനീതിശാസ്ത്ര പാഠങ്ങളെ അല്പമെങ്കിലും പഠിക്കാൻ കഴിയുന്ന ജന്മങ്ങളിൽ സംശയങ്ങൾ തീർച്ചയായും അകലുന്നതാണ്.


💓 💓 💓 💓
*(4).* ആനന്ദങ്ങളും അളവുകളും. ആനന്ദിക്കാനാണ് ജീവിക്കുന്നത്; എല്ലാ  ബന്ധങ്ങളിലും ആനന്ദങ്ങൾ ഉൾപ്പെടുന്നുണ്ട്.

മണ്ണായ ഭൂമിയുടെ അംശമായ ശരീരത്തിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങൾ പ്രകാരം മനുഷ്യരിലെ അമ്മയും അച്ഛനും മക്കളും മരുമക്കളും തമ്മിലുള്ള സ്നേഹബന്ധത്തെ (2)-ൽ പരാമർശിച്ചത് കുടുംബ ജീവിതത്തെ ഭദ്രമാക്കാനാണ്; കൂടുതൽ ആനന്ദകരമാക്കാനാണ്.

ഭൂമിയുടെ അംശമായ ശരീരത്തോടു കൂടി ഒരേ ഭൂമിയിൽ, ജീവിക്കുന്നവർക്ക് സമമായ ആനന്ദങ്ങളെ ലഭിക്കണം എന്നതിനെ ഓരോരോ ജീവിത കാര്യങ്ങളിലും വിഷയമാക്കുമ്പോൾ, മനുഷ്യരും മറ്റുള്ള ജീവികളും അന്യോന്യം പുലർത്തേണ്ടതായ പെരുമാറ്റ മര്യാദകളെ മണ്ണിൽ നിന്നും (സ്വന്തം ശരീരത്തിൽ നിന്നും) ലഭിക്കുന്നതാണ്. മണ്ണും ഭൂമിയുമായ ദൈവം, എല്ലാ ശക്തികളെയും ശാസ്ത്രങ്ങളെയും മണ്ണിലെ മൂലകങ്ങളിലും അവ കൊണ്ട് നിർമ്മിച്ചതായ ജീവികളുടെയെല്ലാം ശരീരങ്ങളിലും മഹാലയിപ്പിച്ചിട്ടുണ്ട്. (www.omsathyam.com വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ദൈവ-വിപ്ലവ വിശകലനം-7ൽ വിശദീകരിച്ചിട്ടുണ്ട്).

എല്ലാ ബന്ധങ്ങളും ആനന്ദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിലകൊള്ളുന്നത്. ഭാര്യാ-ഭർത്തൃ ബന്ധം എന്ന മാതാ-പിതാ ബന്ധവും അങ്ങനെ തന്നെയാണ്. ജനിക്കുന്നത് ജീവിക്കാനാണ്; ജീവിക്കുകയാണ് ചെയ്യുന്നത്; ജീവിക്കുന്നത് ആനന്ദിക്കാനാണ്; ആനന്ദങ്ങളെ വർദ്ധിപ്പിക്കാനാണ് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെല്ലാം പരിശ്രമിക്കുന്നത് എന്നത് മണ്ണിന്റെ നിയമമാണ്. മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള നിയമങ്ങൾ പ്രകാരം മാത്രമേ മണ്ണിൽ ജീവിക്കാൻ കഴിയൂ.

((മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്.
ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5,
ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5,
എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം)
മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം
ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ
പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം
ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ
സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ
ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മഹാഉചിതമായ ആനന്ദ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട്
മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല.
*മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും,* ഒരു മഹാജീവിയെന്നോണം
മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ,
കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെ കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ
മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനും ഒരു ആനന്ദത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. *ഏകദാസൻ്റെ ആനന്ദമെന്നത് ദൈവത്തോടുള്ള മഹാദാസ്യമാണ്.* മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും.
*മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ
ജീവികളോടുള്ള മഹാവാത്സല്യമാണ്.* മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്.
തന്റെ ഭാഗമായ ഏകദാസൻ്റെ മഹാആനന്ദമായ മഹാദാസ്യം  30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള
മഹാവാത്സല്യമാവും. മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ
ആനന്ദങ്ങളായും മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത്
മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്. *ദൈവത്തിന്റെ ആനന്ദങ്ങൾ, ജീവികളുടേതിൽ നിന്നും വിഭിന്നമാണെന്നും ചുരുക്കം. ))

മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങളുടെ മൊത്തം അളവ് 100 ആണെങ്കിലും, മനുഷ്യാവസ്ഥയിൽ ലഭിക്കുന്നത് മൊത്തം 90 അളവുകളാണെന്ന് മുകളിൽ വ്യക്തമാണ്. മൃഗം, പക്ഷി, സസ്യം, മത്സ്യം എന്നിങ്ങനെ സ്വാതന്ത്ര്യം ക്രമേണ കുറഞ്ഞുള്ള അവസ്ഥകളിൽ ജീവാത്മാവിന് ലഭിക്കുന്ന ആനന്ദങ്ങളുടെ അളവിലും മഹാനീതിശാസ്ത്ര പ്രകാരമുള്ള കുറവുകളുണ്ടെന്ന് സുവ്യക്തമാണ്. മൃഗാവസ്ഥയിൽ തൊഴിലുകളുമായി ബന്ധപ്പെട്ട 20 അളവ് കുറഞ്ഞ് മൊത്തം 70 അളവുകളാവും എന്ന് അനുമാനിക്കാം. എന്നിരുന്നാലും ആവക കാര്യങ്ങളുടെ ക്ലിപ്തമായ കണക്കുകൾ തൽക്കാലം അറിയില്ല. മഹാ ഉചിതമായ സമയത്ത് (ദൈവം) മഹാവെളിപ്പെടുത്തുന്നതാണ്.


💓 💓 💓 💓 💓
*(5)* മഹാഗ്രന്ഥത്തിലെ 4 കുടുംബ-അദ്ധ്യായങ്ങളെ ഉദ്ധരിക്കുന്നു.
*www.omsathyam.com* വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന *മഹാഗ്രന്ഥത്തിലെ* 4 അദ്ധ്യായങ്ങളെ മാത്രം ചുവടെ ചേർത്തിരിക്കുന്നു. (അദ്ധ്യായം 4-ഭാഗികമായി ഉദ്ധരിച്ചിരിക്കുന്നു).

*(5.1).* മനുഷ്യരും മറ്റുള്ള ജീവികളും തമ്മിൽ കാമകാര്യങ്ങളിലുള്ള വ്യത്യാസങ്ങൾക്ക് ശാസ്ത്രവികസനവുമായും മോക്ഷവുമായും തീവ്രബന്ധമുണ്ട്.

*മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രം മനുഷ്യനു മാത്രം ദൈവം വെളിവാക്കുന്നതും മനുഷ്യന് കൂടുതൽ ആനന്ദം നല്കുന്നതും വ്യക്തമായ ഉദ്ദേശത്തോടെയാണ്. ആനന്ദത്തിന്റെ കലവറകൾ മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുവാനും ആത്മീയ സാക്ഷാത്ക്കാരത്തിൽ എല്ലാ ആനന്ദങ്ങളും അനന്തങ്ങളായി അനുഭവിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണത്.*

മഹാപ്രപഞ്ചത്തിന്റെ ശാസ്ത്രകാര്യങ്ങളെ ഉൾക്കൊള്ളാനാവുന്ന ബുദ്ധിശക്തികളും ഓർമ്മശക്തികളും മനുഷ്യൻ എന്ന ഒരു ജീവിക്കു നൽകിയതും, മറ്റുള്ള ജീവികൾക്ക് അത് നൽകാതെ മനുഷ്യനു മാത്രമായി പരിമിതപ്പെടുത്തിയതും മനുഷ്യൻ എന്ന ജീവിയല്ല, സ്രഷ്ടാവായ ദൈവമാണെന്നതും മറ്റുള്ള ജീവികൾക്കെല്ലാം പ്രസ്തുത  ശാസ്ത്രബുദ്ധികളെ ലഭിച്ചിരുന്നുവെങ്കിൽ പ്രപഞ്ചഗതി മാറ്റപ്പെടുമായിരുന്നല്ലോ എന്നതുംകൂടി ഏതാനും നിമിഷം ചിന്തിച്ചശേഷം തുടരുക.

// മഹാശാസ്ത്രകാര്യങ്ങളെ മനുഷ്യനെ അറിയിക്കണമെങ്കിൽ, മനുഷ്യനെ മറ്റുള്ള ജീവികളുടെ ജീവിതരീതിയിൽ നിന്നും അകറ്റി പുതിയൊരു ജീവിതരീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. വ്യക്തികളുടെ കൂട്ടമായ ജനസമൂഹവും രാഷ്ട്രവും സ്ഥാപിക്കപ്പെട്ടുകൊണ്ട് ഭൂമിയിലൊക്കെയുമുള്ള മനുഷ്യരെ ശാസ്ത്രപരമായി ബന്ധിപ്പിക്കുന്ന ജീവിതപദ്ധതിയാണത്. മഹാപ്രപഞ്ചത്തിൽ ലഭ്യമാക്കിയിട്ടുള്ള അനന്തങ്ങളും വ്യത്യസ്തങ്ങളുമായ ആനന്ദകാര്യങ്ങളും, ആനന്ദ കാര്യങ്ങളെ ബന്ധിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രവികസനവും, മനുഷ്യരും മറ്റുള്ള ജീവികളിലും തമ്മിലുള്ള മുഖ്യവ്യത്യാസങ്ങളും, സൃഷ്ടിയിൽ സ്ത്രീയ്ക്കു മാത്രമുള്ള അധികാരവും, ദൈവം മനുഷ്യനു നല്കുന്ന മോക്ഷവും ബന്ധിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രപരമായ ജീവിതപദ്ധതിയാണത്. //

മഹാശാസ്ത്രത്തിന്റെ അനന്തങ്ങളെന്നോണമുള്ള ശാഖകളിൽ വികസനം നടക്കണമെങ്കിൽ അഥവാ മനുഷ്യരുടെ അന്വേഷണവും ഗവേഷണവും സാദ്ധ്യമാകണമെങ്കിൽ ആദ്യം സ്ഥാപിതമാവേണ്ടത് മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമായ സദാചാര ശാസ്ത്രമാണ്. മറ്റുള്ള ജീവികളുടേതിൽ നിന്നും വ്യത്യസ്തമായ സദാചാര ശാസ്ത്രത്തിലൂടെ മാത്രമേ മനുഷ്യൻ എന്ന ജീവിയെ കുടുംബം, സമൂഹം എന്നിങ്ങനെയുള്ള വ്യവസ്ഥിതികളുടെ ഭാഗമാക്കാനാവൂ. മനുഷ്യരുടെ ചുറ്റുമുള്ള പശു, ആട്, പൂച്ച, മുയൽ, പട്ടി, എരുമ, പുലി, സിംഹം തുടങ്ങിയ ജീവികളെല്ലാം രക്തബന്ധങ്ങൾ വിഷയമല്ലാതെ കാമബന്ധങ്ങളിൽ ഏർപ്പെടുമ്പോലെ മനുഷ്യജീവിയും ഏർപ്പെടുകയാണെങ്കിൽ കുടുംബം, സമൂഹം എന്നിങ്ങനെയുള്ള വ്യവസ്ഥിതികൾ സാധ്യമല്ലാതെ വരും. അതു കണക്കാക്കിക്കൊണ്ട് മഹാശക്തിയായ ദൈവം മനുഷ്യരുടെ ജനന- ജീവിത- മരണങ്ങളിലെ എല്ലാ അവസ്ഥകളും മറ്റുള്ള ജീവികളുടേതിൽ നിന്നും വിഭിന്നമായി സംവിധാനം ചെയ്തിരിക്കയാണ്. രണ്ട് ഉദാഹരണങ്ങൾ പറയാം. 1) ഒരു ആട് 2-3 കുട്ടികളെ പ്രസവിക്കുമ്പോൾ ഏതാനും മിനുട്ടുകൾ കൊണ്ടുതന്നെ ആട്ടിൻകുട്ടികൾ എണീറ്റ് ചാടുകയും ഓടുകയും ചെയ്യുന്നു, ആടിന്റെ പാൽ ഉൾപ്പെടെയുള്ള പരിചരണം ആട്ടിൻകുട്ടികൾക്ക് കുറഞ്ഞ നാളുകളിലേക്ക് മതിയാകുന്നു, ഏതാനും ആഴ്ചകൾകൊണ്ട് ആട്ടിൻകുട്ടികൾ പ്രായപൂർത്തിയാകുന്നു. അതിന്റെ ഇണകളായി സഹോദരങ്ങളും മാതാവും പിതാവുമൊക്കെ പരിണമിക്കുന്നുണ്ട്, എന്നാൽ മനുഷ്യരുടേതു പോലെയുള്ള രക്തബന്ധ രതിനിയന്ത്രണബോധം മറ്റുള്ള ജീവികൾക്ക് വേണമെന്ന് മതനേതൃത്വങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യർ പറയില്ല, മനുഷ്യർക്ക് നിയന്ത്രിക്കാനാവുന്ന കാര്യങ്ങളുമല്ല അവ. 2) മനുഷ്യക്കുഞ്ഞിനെ പ്രസവിക്കുമ്പോൾ കുഞ്ഞിന് ചരിഞ്ഞുകിടക്കുവാൻ പോലും പരസഹായം ആവശ്യമാക്കിക്കൊണ്ട് അന്യോന്യസഹകരണം എന്ന അടിസ്ഥാനഘടകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, കുഞ്ഞ് കുട്ടിയാവാനും കുട്ടി കുമാരനോ കുമാരിയോ ആവാനും യുവാവോ യുവതിയോ ആവാനും വൃദ്ധനോ വൃദ്ധയോ ആവാനും .... നീണ്ട വർഷങ്ങൾതന്നെ ആവശ്യമാക്കിയിരിക്കുന്നു, *പ്രായേണ ശാസ്ത്രജ്ഞാനം ഉണ്ടാകുംവിധം ശാരീരിക വളർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു; അങ്ങനെയല്ലാതെ മനുഷ്യക്കുഞ്ഞുങ്ങൾ ഒരുവർഷക്കാലം കൊണ്ട് യുവാവോ യുവതിയോ ഒക്കെയായി വളർന്നിരുന്നെങ്കിൽ മനുഷ്യരുടെ ജീവിതം മറ്റുള്ള ജീവികളുടേതുപോലെ തന്നെ ആകുമായിരുന്നു എന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്.

മറ്റുള്ള ജീവികളിലെ കാമബന്ധങ്ങളെപ്പറ്റി അനേകർ മുമ്പ് ചിന്തിച്ചിട്ടുണ്ടാവില്ല. ദൈവം അരുതാത്തത് എന്തോ ചെയ്യുന്നുവെന്ന തോന്നൽ ഉണ്ടാകുന്നുവെങ്കിൽ അത് സൃഷ്ടിയെപ്പറ്റിയുള്ള അജ്ഞാനം കൊണ്ടാണ്. സൃഷ്ടിഹേതുവായ ഇത്ര അണ്ഡം താൻ സൃഷ്ടിച്ചുവെന്ന് സ്ത്രീയ്ക്കോ, ഇത്ര ബീജങ്ങൾ സൃഷ്ടിച്ചവെന്ന് പുരുഷനോ അവകാശപ്പെടാനാവില്ല എന്നതുപോലെ, ഏതുവിധത്തിൽ ജീവിയെ അഥവാ കുഞ്ഞിനെ സൃഷ്ടിക്കുന്നുവെന്ന കാര്യവും കാമബന്ധത്തിൽ ഏർപ്പെടുന്നവർക്ക് അജ്ഞാതമാണ്. എല്ലാ ജീവികൾക്കും കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് ദൈവത്തിന്റെ സൃഷ്ടി സംവിധാനമാണ്. ജീവികൾ കാമാനന്ദത്തിൽ ഏർപ്പെടുന്നു; ദൈവം സൃഷ്ടി നടത്തുന്നു. ഭ്രൂണത്തിന് ഹേതുവാകുന്ന യാതൊരു കാര്യങ്ങളും തങ്ങളിലെ 'ഞാൻ ബോധം' അഥവാ ജീവാത്മാവ് സൃഷ്ടിച്ചുവെന്ന് സ്ത്രീയ്ക്കും പുരുഷനും അവകാശപ്പെടാനാവില്ല. ഭ്രൂണത്തിന്റെ അവയവങ്ങൾ സൃഷ്ടിക്കപ്പെടുന്നതും വളരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നതും മാതാപിതാക്കളല്ല; മനുഷ്യസ്ത്രീ ഓന്തിനെ പ്രസവിച്ചാലും മുയലിനെയോ മാങ്ങയെയോ പ്രസവിച്ചാലും വായ്പിളർന്ന് നോക്കിനിൽക്കാൻ മാത്രമേ മനുഷ്യർക്കു കഴിയൂ. കുഞ്ഞുങ്ങളുടെ ശരീരകാര്യത്തിൽ മാത്രമല്ല, കുഞ്ഞുങ്ങളിലെ സ്വത്വബോധമായും കൂടി കണക്കാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ആത്മാവിനെ ശരീരത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളതും മനുഷ്യ-മാതാപിതാക്കളുടെ അറിവുകൾക്കും നിയന്ത്രണങ്ങൾക്കും അതീതമായാണ്. മാതാപിതാക്കളല്ല സൃഷ്ടി നടത്തുന്നത്, ദൈവമാണെന്നു ചുരുക്കം.

മേൽ ഖണ്ഡികയിലെ വിശദീകരണങ്ങളിൽ നിന്ന് കുഞ്ഞുങ്ങളും മാതാപിതാക്കളും, മുത്തച്ഛന്മാരും മുത്തശ്ശിമാരും, അങ്ങനെ സമസ്ത ജീവികളും യഥാർത്ഥത്തിൽ ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്നും വ്യക്തമാകുന്നുണ്ട്. ഒരു ജീവിയും മറ്റു ജീവികളുടെ ആരുമല്ല, എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രം എന്ന മഹാസത്യമാണ് വെളിപ്പെടുന്നത്. മാത്രമല്ല, ദൈവവും ദൈവത്തിന്റെ മഹാദാസനായ പരമശിവനും മനുഷ്യക്കുഞ്ഞങ്ങളായി ജനിച്ച് മനുഷ്യാവതാരം എടുക്കുമ്പോൾ അവരുടെ മാതാപിതാക്കളായി തോന്നുന്ന മനുഷ്യർ യഥാർത്ഥത്തിൽ ദൈവത്തിന്റെയോ പരമശിവന്റെയോ മാതാപിതാക്കൾ ആകുന്നില്ലെന്നും, മനുഷ്യ-ദമ്പതികളുടെ കുഞ്ഞായി ദൈവം അവതരിക്കുമ്പോൾ, കുഞ്ഞിന് മാതാപിതാക്കളുടെ മാതാവും പിതാവും സ്രഷ്ടാവും ആകാനാവുമെന്നും തെളിയിക്കപ്പെടുന്നുണ്ട്.

മനുഷ്യരെ കാമാനന്ദത്തിൽ നിന്നും അകറ്റുകയല്ല; മറിച്ച് ശാസ്ത്രീയമായി ഉയർത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്; സംഭവിക്കുന്നത്. അല്പം വിശദീകരിക്കാം: മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും ജീവിതത്തെ തലമുറകളിലൂടെ മുന്നോട്ടു നയിക്കുന്ന പരമാനന്ദമായി ദൈവം മഹാനിശ്ചയിച്ചിട്ടുള്ളത് കാമാനന്ദത്തെയാണ്. പ്രായം, ആരോഗ്യം, തൊഴിൽ​, തുടങ്ങിയവയിലെ വ്യത്യാസങ്ങൾക്കൊത്ത് മനുഷ്യരുടെ ആനന്ദകാര്യങ്ങൾ വ്യത്യസ്തമായിരിക്കുമ്പോഴും, ഊർജ്ജസ്വലമായ യൗവ്വനകാലത്തിൽ പ്രേമവും കാമവും തന്നെയാണ് പരമാനന്ദം. ഒരു പ്രത്യേക മാനം കൂടി മനുഷ്യരുടെ കാര്യത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് : മറ്റുള്ള ജീവികളിൽ നിന്നും വളരെ വ്യത്യസ്തമായി, നഖവും തലമുടിയും ഉൾപ്പെടെയുള്ള ബാഹ്യ ശരീരഭാഗങ്ങളിലെല്ലാം കാമാനന്ദം ഉണ്ടാകും വിധം ശരീരവും മനസ്സും ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. ആകയാൽ മനുഷ്യജീവികൾക്കു മാത്രം സ്വന്തമായിരിക്കുന്ന ശാസ്ത്ര വികസനത്തിലൂടെ മനുഷ്യരുടെ ആനന്ദകാര്യങ്ങൾ വർദ്ധിക്കുമ്പോഴും കാമാനന്ദം പിന്നിലാവുന്നില്ല. മാത്രമല്ല കാമാനന്ദം വർദ്ധിതമായി ലഭിക്കാനുള്ള ശാസ്ത്രസൗകര്യങ്ങളും ലഭ്യമാകുന്നു.
അതുപോലെ, ശാസ്ത്രവികസനത്തിലൂടെ ആനന്ദകാര്യങ്ങൾ വർദ്ധിക്കുമ്പോഴും മനുഷ്യർ ഉൾപ്പെടെയുള്ള ജീവി-വർഗ്ഗത്തിന്റെ അടിസ്ഥാന ആനന്ദം ജീവികൾ തമ്മിലുള്ള വാത്സല്യം, സ്നേഹം, പ്രേമം, കാമം, തുടങ്ങിയവയിലാണ്. കാരണം ജീവികളുടെ 'നിർമ്മാണം അഥവാ ഘടന' വാത്സല്യം, സ്നേഹം, പ്രേമം, കാമം, തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ്. ഓരോ ജീവിവർഗ്ഗത്തെയും സ്ത്രീയും പുരുഷനും എന്ന രണ്ടുജാതികളാക്കുകയും ശാസ്ത്രപരമായി കൂട്ടിയിണക്കുകയും ചെയ്തിരിക്കുകയാണ്.

ജീവികളുടെ ആനന്ദമാണ് പ്രധാനമെന്നും എല്ലാ ജീവികളുടെയും യഥാർത്ഥ മാതാവും-പിതാവും ദൈവമാണെന്നും, ജീവിബന്ധങ്ങൾക്ക് കാമകാര്യങ്ങളിൽ സ്ഥാനമില്ലെന്നും വ്യക്തമാക്കപ്പെടുന്നു വെങ്കിലും, മറ്റുള്ള ജീവികളിലെ കാമാവസ്ഥ മനുഷ്യരുടെ കാര്യത്തിൽ സ്രഷ്ടാവ് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരോടുള്ള പ്രത്യേക സ്നേഹവാത്സല്യങ്ങളെയും ശാസ്ത്രവികസനത്തെയും മോക്ഷത്തെയും മുൻനിർത്തി *മനുഷ്യർക്കായി പുതിയൊരു കാമവ്യവസ്ഥ ദൈവം മഹാആവിഷ്ക്കരിച്ചിരിക്കുകയാണ്.* മനുഷ്യജീവിതത്തെ *കുടുംബം, സമൂഹം, നാട്, രാജ്യം എന്നിങ്ങനെ ക്രമീകരിച്ചാൽ മാത്രമേ മഹാപ്രപഞ്ചത്തിന്റെ ശാസ്ത്രങ്ങളെ മനുഷ്യന് വിശദമാക്കാനാവൂ* എന്ന് മഹാശാസ്ത്രപ്രകാരം തന്നെ മഹാനിശ്ചയിച്ചിരിക്കുകയാണ്. മാത്രമല്ല, ഭ്രൂണത്തെ പോഷണം നല്കി കുഞ്ഞാക്കുവാനും, മഹാശാസ്ത്ര പ്രകാരമുള്ള അവയവ വളർച്ച പൂർത്തിയാക്കിക്കൊണ്ട് കുഞ്ഞാകുംവരെ തന്റെ ശരീരത്തിൽ വഹിക്കുവാനും പ്രസവിക്കുവാനും, പാലൂട്ടാനും, കരുതി വളർത്താനുമൊക്കെ ചുമതലപ്പെടുത്തിയിട്ടുള്ള അമ്മയെ /സ്ത്രീയെ ദൈവം പ്രത്യേക അധികാരം നൽകി ഉയർത്തുന്നുമുണ്ട്. സ്ത്രീയുടെ ദാസനായി പുരുഷനെ ശാസ്ത്രപരമായി പരിമിതിപ്പെടുത്തുന്ന കാര്യങ്ങൾ അറിയുമ്പോൾ പുരുഷന്റെ എല്ലാ അഹംഭാവങ്ങളും അഹങ്കാരങ്ങളും അനീതികളും അസ്തമിക്കുന്നതാണ്, കുടുംബം ആനന്ദകരമാവുന്നതാണ്. (ഓംസത്യം ഡോട് കോം-വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്).

മനുഷ്യർക്കായി ദൈവം മഹാആവിഷ്ക്കരിച്ചിട്ടുള്ള പ്രത്യേകമായ കാമവ്യവസ്ഥ  : മുഖ്യമായും 4 കാര്യങ്ങളിൽ അധിഷ്ഠിതമാണ് :
1) ഏറ്റവും പ്രധാനവും ആദ്യത്തേതും കാമലീലകൾ സ്വകാര്യമാവണം, പരസ്യമാവരുത് എന്നതാണ്. കാമലീലകളിൽ സ്ത്രീയും പുരുഷനും ഏർപ്പെടുന്നത് മറ്റുള്ളവരെ കാണിച്ചാവരുത് എന്ന് ശാസ്ത്രം വിധിക്കുന്നു. സ്വകാര്യത പാടില്ലെന്നു കരുതുന്നവർ തങ്ങളുടെ കുട്ടികളും സഹോദരങ്ങളും മാതാപിതാക്കളും അയൽവാസികളും സമൂഹത്തിലെ ഏതൊരാളും കാൺകെ എവിടെവച്ചും തങ്ങൾക്കും അവർക്കും കാമകാര്യങ്ങൾ ആവാം എന്ന് സമ്മതിക്കേണ്ടി വരും. മാത്രമല്ല, സ്ത്രീപുരുഷന്മാർക്ക് യാതൊരു ബന്ധങ്ങളും വിഷയമല്ലാതെ എവിടെ വച്ചും പരസ്യമായും കൂട്ടമായും കാമലീലകൾ ആവാമെന്നത് സമൂഹത്തിൽ വസ്ത്രത്തിന്റെ ആവശ്യം ഇല്ലാതാക്കുന്നതാണ്; അനേകം ഇണകളെ ആഗ്രഹിക്കുന്ന കാമവൈവിധ്യം സാർവ്വത്രികമാകുന്നതും സമൂഹം മൊത്തത്തിൽ കലഹങ്ങളിലും നാശത്തിലും പതിക്കുന്നതുമാണ്.

ദമ്പതികളുടെ സ്വകാര്യമായിരിക്കേണ്ടതായ കാമകാര്യങ്ങളെ പരസ്യമാക്കുന്ന വിഷച്ചെടികൾ ഭൂമിയിലെങ്ങും വളർന്നുകൊണ്ടിരിക്കുന്നുണ്ട്. ബ്ലൂഫിലിമുകൾ, സെക്സ് ഡാൻസുകൾ, അവിശുദ്ധ ചുംബനങ്ങൾ, മറ്റ് സെക്സ് കോപ്രായങ്ങൾ​, വസ്ത്രമുറയില്ലായ്മ, തുടങ്ങിയവ ഉദാഹരണങ്ങളാണ്. സിനിമ, ടെലിവിഷൻ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയവയെ വഴിപിഴപ്പിച്ച് കാട്ടിക്കൂട്ടുന്ന പരസ്യമായ കാമലീലകളിലൂടെയും മേല്പടി വിഷച്ചെടികളാണ് വളർന്നു കൊണ്ടിരിക്കുന്നത്. സ്വകാര്യമായിരിക്കേണ്ടതിനെ പരസ്യമാക്കുന്നതിലൂടെ സമൂഹത്തിന്റെ ധാർമ്മിക അധഃപതനവും നാശവും വർദ്ധിച്ചിരിക്കുകയാണ്.

2) സ്വകാര്യതയെ ശ്രേഷ്ഠപ്പെടുത്തിക്കൊണ്ട് ഒരു ഇണയെ മാത്രം കാമപരമായി സമീപിക്കുവാനും *മറ്റുള്ളവരെ കാമവിഷയത്തിൽ അന്യരുടെ മാത്രം സ്വത്തായി മനസ്സിലാക്കാൻ ഉതകുന്ന ഏക പത്നി അഥവാ ഏക ഭർത്തൃബന്ധം എന്നത് മനുഷ്യനു നിർബ്ബന്ധമാണ്;* അസാധാരണ സാഹചര്യങ്ങളിലല്ലാതെ ഒന്നിലധികം ബന്ധം പാടില്ല.

3) മാനുഷിക ബന്ധങ്ങളെ ശ്രേഷ്ഠപ്പെടുത്തിക്കൊണ്ട് മാതാപിതാക്കൾ, മാതാപിതാക്കളുടെ സ്ഥാനത്തുള്ളവർ, സഹോദരങ്ങൾ​, സഹോദരങ്ങളുടെ സ്ഥാനത്തുള്ളവർ, മക്കൾ, മക്കളുടെ സ്ഥാനത്തുള്ളവർ എന്നിവരുമായി കാമബന്ധങ്ങളും വിവാഹബന്ധങ്ങളും പാടില്ലായെന്ന് ശാസ്ത്രം വിധിക്കുമ്പോൾ കുടുംബങ്ങൾ തമ്മിൽ വിവാഹബന്ധങ്ങളിലൂടെ സഹകരിച്ചും സന്തോഷിച്ചും ജീവിക്കാനുള്ള പദ്ധതിക്ക് സമൂഹത്തിൽ അടിത്തറയുണ്ടാകുന്നു.

4) സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടു ജാതികളിലായി ജീവികളെ സൃഷ്ടിച്ചിട്ടുള്ളത് ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണെന്നും, മനുഷ്യാവസ്ഥയിൽ പരമാനന്ദം നല്കി മഹാഅനുഗ്രഹിച്ചിരിക്കുകയാണെന്നും, ആത്മീയ സാക്ഷാത്ക്കാരത്തിലും കാമാനന്ദം തന്നെയാണ് പരമാനന്ദമെന്നും, ആനന്ദങ്ങളും ശാസ്ത്രങ്ങളും അറിയാനും അനുഭവിക്കാനുമുള്ള മഹാപദ്ധതിയാണ് മനുഷ്യർക്കായുള്ള പ്രത്യേക കാമവ്യവസ്ഥയെന്നും, സ്ത്രീയും പുരുഷനുമെന്നത് മനുഷ്യൻ എന്ന ഒരേ ജീവിയുടെ രണ്ട് ഭാഗങ്ങൾ മാത്രമാണെന്ന് തിരിച്ചറിയണമെന്നും, മഹാശക്തിയായ ദൈവത്തെപ്പറ്റി ശാസ്ത്രപരമായി അറിയാനും മഹാവാത്സല്യങ്ങളെ നുകരാനും മനുഷ്യർക്കായുള്ള പ്രത്യേക-കാമവ്യവസ്ഥ പാലിക്കേണ്ടതുണ്ടെന്നും സുവ്യക്തമാവുന്നു. സ്ത്രീയും പുരുഷനുമായി രണ്ടായിട്ട് കഴിയുന്ന ഒരേ ജീവി ആത്മീയ സാക്ഷാത്ക്കാരത്തിൽ വീണ്ടും ഒന്നിക്കുന്നതിനെപ്പറ്റി മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുള്ളത് അതീവ തീവ്രമാണെന്നും കാണാം.

മണ്ണിലെ ശാസ്ത്രങ്ങളിലും പദ്ധതികളിലും കുറ്റങ്ങളും കുറവുകളും ഉണ്ടാവില്ല എന്ന് ബോദ്ധ്യപ്പെടുത്തിക്കൊണ്ട് വിഷയം തുടരേണ്ടതുണ്ട്. അതിനായി മനുഷ്യരുടെ ഓരോരോ ശരീര അവയവങ്ങളുടെയും പ്രവർത്തനം അല്പമൊന്നു വിലയിരുത്തിയാൽ മതിയാകും. കണ്ണും കാതും മൂക്കും വായും പല്ലും നെറ്റിയും തലമുടിയും ഒക്കെ എങ്ങനെ നിർമ്മിച്ചിരിക്കുന്നു എന്നതും, ശിരസ്സിൽ ഭംഗിയായും ശാസ്ത്രപ്രകാരവും അവയെല്ലാം ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതും പ്രവർത്തിക്കുന്നു എന്നതും അല്പമൊന്നു ചിന്തിക്കുക. ശരീര അവയവങ്ങളുടെ നിർമ്മിതിയിലും പ്രവർത്തനത്തിലും ക്രമസംവിധാനത്തിലും യാതൊരു താല്പര്യങ്ങളും അധികാരങ്ങളും ചെലുത്താൻ കഴിവില്ലാത്ത ജീവാത്മാക്കളാണ് ഓരോ വ്യക്തിയും എന്നതോർത്തുകൊണ്ട് തങ്ങളുടേതെന്ന് കരുതുന്ന കണ്ണുകളും കാതുകളും നെഞ്ചിലോ വയറ്റിലോ കാലിലോ പാദത്തിലോ ആണ് മുളച്ചിരുന്നതെങ്കിലുള്ള മനുഷ്യരുടെ അവസ്ഥ ചിന്തിക്കുക. കൈകളിലെ സന്ധികളും വിരലുകളും എത്രയെല്ലാം തന്മയത്വമായി പ്രവർത്തിക്കുന്നു എന്നതും, ഭ്രൂണാവസ്ഥ മുതലുള്ള അവയുടെയെല്ലാം വളർച്ചാ-ഘട്ടങ്ങളിലെ മഹിമയും അല്പമൊന്നു ചിന്തിക്കുക. വിരലുകൾ മടക്കാൻ കഴിയുമായിരുന്നില്ലെങ്കിൽ..... എന്നിങ്ങനെയെല്ലാം ചിന്തിക്കുക.  കടുകിനേക്കാൾ വലിപ്പം കുറഞ്ഞ ഭ്രൂണമാണ് മനുഷ്യസ്ത്രീയിലും കോഴിമുട്ടയിലും താറാമുട്ടയിലും ആഞ്ഞിലിക്കുരുവിലും ഒക്കെ ഉള്ളതെന്നും, നിശ്ചിത അളവിലുള്ള ചൂട് സ്വീകരിച്ച് നിശ്ചിത സമയംകൊണ്ട് മനുഷ്യഭ്രൂണം മനുഷ്യക്കുഞ്ഞായും കോഴിമുട്ട കോഴിക്കുഞ്ഞായും താറാവുമുട്ട താറാവു കുഞ്ഞായും വിരിയുമ്പോൾ, അവയുടെ ഓരോരോ ശരീര അവയവങ്ങളും അവയുടെ വളർച്ചാ ഘട്ടങ്ങളും നിറവും ജീവിതക്രമവും ലിംഗവ്യത്യാസങ്ങളും പ്രജനനക്രമവുമെല്ലാം മുമ്പറഞ്ഞ കടുകിനേക്കാൾ ചെറുതായ ഭ്രൂണത്തിൽ പ്രോഗ്രാംചെയ്തുവച്ച മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനം കൂടിയായ മഹാശാസ്ത്രത്തിൽ പിഴവുണ്ടാകില്ലെന്ന് മനസ്സിലാക്കണം. ഇന്ന് നാം കാണുന്ന ആഞ്ഞിലിക്കുരുവിൽ നാളത്തെ മഹാവൃക്ഷമായ ആഞ്ഞിലിമരവും വേര്, തടി, ഇലകൾ, ശാഖകൾ, അവയുടെയെല്ലാം കാലാകാലങ്ങളിലുള്ള നിറങ്ങളും ഘടനകളും വളർച്ചുകളും വംശവർദ്ധനവും തുടങ്ങി മറ്റുള്ള ജീവികൾക്ക് ആഞ്ഞിലിവൃക്ഷം എങ്ങനെയെല്ലാം ഉപകാരപ്പെടുന്നു തുടങ്ങി ഓരോരോ ജീവികളുടെയും ജീവിതക്രമങ്ങൾ പ്രോഗ്രാം ചെയ്തിരിക്കുന്ന മഹാശക്തിയായ ദൈവത്തെപ്പറ്റി മനുഷ്യര്ക്ക് വളരെക്കുറച്ചു മാത്രമേ അറിയുകയുള്ളൂ. അപൂർണ്ണവും അബദ്ധങ്ങൾ ഏറെയുള്ളതുമായ ഇന്നത്തെ (മനുഷ്യർ അറിയുന്ന) ശാസ്ത്രം ആദ്യ ജനുസ്സിനെ തേടുമ്പോൾ ആഞ്ഞിലിക്കുരുവും കോഴിമുട്ടയും ഉൾപ്പെടെ സർവ്വജീവികളുടെയും വസ്തുക്കളുടെയും പ്രോഗ്രാമും പ്രോഗ്രാമറുമായ മഹാശക്തിയായ ദൈവം അവയുടെയെല്ലാം ഓരോ ആറ്റത്തിലും ഭൗതികരൂപത്തോടെയും,  മഹാചിരിയായും മഹാശാസ്ത്രമായും ശാസ്ത്രത്തിനതീതമായ മഹാശക്തിയായും കുടികൊള്ളുന്നുണ്ട്; ആയവ  ഓം എന്ന അദ്ധ്യായത്തിൽ​ മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.

ഇനി മറ്റുള്ള ജീവികളുമായി മനുഷ്യശരീരത്തെ അല്പം താരതമ്യം ചെയ്യണം. മനുഷ്യജീവിക്ക് മാത്രമായി ദൈവം നൽകുന്ന മഹാശാസ്ത്രജ്ഞാനം ഒഴികെയുള്ള കാര്യങ്ങളിലും മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങൾ മറ്റുള്ള ജീവികളുടേതിൽ നിന്ന് അത്യത്ഭുതകരമായി വ്യത്യാസപ്പെടുത്തിയിരിക്കുന്നു വെന്നും മനുഷ്യനെ മാത്രം പ്രത്യേകമായി സൃഷ്ടി - സ്ഥിതി - സംഹാര കർത്താവായ ദൈവം ഉയർത്തിയിരിക്കുന്നുവെന്നും കാണാം. വിസ്തരിക്കുവാൻ പോയാൽ അതിനു മാത്രം ഗ്രന്ഥങ്ങൾ വേണ്ടി വന്നേക്കും. കൈവിരലുകളുടെ പ്രവർത്തനത്തെ മാത്രം അല്പമൊന്നു വിലയിരുത്തിയാൽ അത് ബോദ്ധ്യമാകുന്നതാണ്. മനുഷ്യൻ അനായാസമായി കൈവിരലുകൾ കൊണ്ട് ഭക്ഷണത്തെ വായിലേക്ക് പ്രവേശിപ്പിക്കുന്നതിനെയും, കൈക്കുമ്പിളിലും പാത്രത്തിലുമൊക്കെ പകർന്ന് വെള്ളം കുടിക്കുന്നതും മാത്രം മറ്റുള്ള ഏതാനും ജീവികളുമായി  താരതമ്യംചെയ്യുമ്പോൾ മനുഷ്യരോടുള്ള ദൈവത്തിന്റെ പ്രത്യേക സ്നേഹം മനസ്സിലാകുന്നതാണ്. മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളതിന്റെ ഉദ്ദേശം അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും മനുഷ്യന്, അഥവാ വ്യക്തിക്ക് ബാദ്ധ്യതയുണ്ട്.

സമൂഹം എന്നത് വ്യക്തികളുടെ കൂട്ടമാണ്. മറ്റുള്ള ജീവികളെയും മനുഷ്യരെയും വ്യത്യാസപ്പെടുത്തുന്ന കാമപരമായ സദാചാര ശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ച് മറ്റുള്ള ജീവികളുടെ കാമരീതി മനുഷ്യർ പിൻപറ്റുകയാണെങ്കിൽ വ്യക്തികൾക്ക് കുടുംബം, സമൂഹം, രാഷ്ട്രം എന്നിങ്ങനെ ഒന്നിക്കാനും ശാസ്ത്രഗവേഷണവും വികസനവും നടത്താനും കഴിയാതെ വരും. സമൂഹത്തിലെ ഓരോ വ്യക്തിയും ധർമ്മ ശാസ്ത്രപരമായി ജീവിക്കേണ്ടതുണ്ട്. മറ്റുള്ള ജീവികളുടെ കാമരീതി ആഗ്രഹിക്കുന്ന മനുഷ്യർ ദൈവീക സംവിധാനത്തെ പാലിക്കാത്തവരാണ്, ശാസ്ത്രവികസനം നേടിത്തരുന്ന സുഖങ്ങളെ അനുഭവിച്ചുകൊണ്ട് ജീവിക്കുവാൻ അവർക്ക് യോഗ്യതയില്ല; പശ്ചാത്തപിച്ച് തിരുത്തും വരെയും നാട്ടിലെ രാജാവ് അഥവാ ഭരണകൂടം ധർമ്മശാസ്ത്ര പ്രകാരം തിരുത്തലുകളെ അംഗീകരിക്കും വരെയും യാതൊരു ശാസ്ത്രവികസന-സുഖങ്ങളും ഇല്ലാതെ അവർ കാട്ടിൽ ജീവിക്കേണ്ടതുണ്ട്. ഒരു തീപ്പെട്ടിപോലുമോ, ഉടുത്തിരിക്കുന്നതല്ലാതെ രണ്ടാമതൊരു വസ്ത്രംപോലുമോ ഇല്ലാതെ കാട്ടിൽ ജീവിക്കുകയെന്നത് കടുത്ത ശിക്ഷതന്നെയാണ്.

മറ്റുള്ള ജീവികളുടേതിൽ നിന്നും വ്യത്യസ്തമായ സദാചാര ശാസ്ത്രത്തിലൂടെ *മനുഷ്യനെ കുടുംബം, സമൂഹം എന്നിങ്ങനെയുള്ള വ്യവസ്ഥിതികളുടെ ഭാഗമാക്കുകയും, അതിലൂടെ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രം മനുഷ്യനു മാത്രം ദൈവം വെളിവാക്കിക്കൊടുക്കുകയും, അതിലൂടെ ആനന്ദത്തിന്റെ അനന്തമായ കലവറകൾ മനുഷ്യന് നല്കുകയും, 100 ജന്മങ്ങളിലൂടെ ആനന്ദങ്ങളെല്ലാം അനുഭവിപ്പിക്കുകയും, ആത്മീയ സാക്ഷാത്ക്കാരത്തിൽ എല്ലാ ആനന്ദങ്ങളും അനന്തമായി അനുഭവിക്കാൻ മഹാഅനുഗ്രഹിക്കുകയുമാണ് ചെയ്യുന്നത്.* മഹാശക്തിയായ ദൈവത്തിന് തന്റെ കുഞ്ഞുങ്ങളായ എല്ലാ ജീവികളോടുള്ള മഹാവാത്സല്യമാണ് ഫലത്തിൽ വെളിപ്പെടുന്നത്.


💓 💓 💓 💓 💓
*(5.2).*  (അദ്ധ്യായം  30-ലെ കുറച്ചു ഭാഗം)
ആനന്ദ നിന്ദ  (സദാചാരശാസ്ത്രം : കാമാനന്ദം / സെക്സ് )

മറ്റുള്ള ജീവികളുടേതിൽ നിന്നും വിഭിന്നവും അത്യന്തം ശ്രേഷ്ഠവുമായാണ് മനുഷ്യന്റെ കാമകാര്യങ്ങളെ ദൈവം ആവിഷ്ക്കരിച്ചിട്ടുള്ളത്. മനുഷ്യജീവി കുടുംബം, ബന്ധം, സമൂഹജീവിതം, ശാസ്ത്രവികസനം, ശാസ്ത്രസൗകര്യ ആസ്വാദനം എന്നിങ്ങനെ നാട്ടുവാസി മാത്രമാകുന്നത് കാമസദാചാരം നിർബ്ബന്ധമാവുമ്പോൾ മാത്രമാണ്. മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീയും പുരുഷനും കുടുംബ ബന്ധത്തിനുള്ളിൽ ലഭ്യമായ ശാസ്ത്രസൗകര്യങ്ങളോടെ സ്വകാര്യമായിട്ട് ആസ്വദിക്കേണ്ടതായ അത്യുന്നതമായ ആനന്ദമായാണ് സെക്സിനെ ധർമ്മശാസ്ത്രം അഥവാ ദൈവം വിധിച്ചിട്ടുള്ളത്.

ധർമ്മശാസ്ത്ര വിധി പഠിക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കാതെ സിനിമ, ടെലിവിഷൻ, മോഡലിംഗ്, റേഡിയോ, പത്രപ്പരസ്യം, പോസ്റ്റർപരസ്യം, ഉല്പന്നപരസ്യം, വാർത്ത, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, പുസ്തകം, ചിത്രകല, ശില്പകല, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയിലൂടെയും ധർമ്മശാസ്ത്ര പ്രകാരമല്ലാത്ത മറ്റ് വ്യവസ്ഥിതികളിലൂടെയും ദൈവീകമായ സെക്സിനെ വ്യക്തികൾ ഇന്ന് വഴിപിഴപ്പിച്ചിരിക്കുകയാണ്. സ്വകാര്യമായതിനെ പരസ്യമാക്കിക്കൊണ്ട് ജന്തുജീവിതത്തെക്കാൾ അധമമാക്കിയിരിക്കുന്നു. വ്യക്തികളെ ഭരിക്കുന്ന കോടതി ഉൾപ്പെടെയുള്ള ഭരണകൂടവും രാഷ്ട്രീയപാർട്ടികളും മതവ്യവസ്ഥിതികളും അതുതന്നെചെയ്യുന്നു. തങ്ങളുടെ അമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും മകളുടെയും നഗ്നത കുട്ടികൾ ഉൾപ്പെടെയുള്ള സമൂഹം മേല്പറഞ്ഞ മാധ്യമങ്ങളിലൂടെ ആസ്വദിക്കുന്നതിനെ അംഗീകരിക്കാത്ത പുരുഷന്മാർ പരസ്ത്രീകളുടെ നഗ്നത കാണാൻ ആഗ്രഹിച്ചുപോലും കൂടാ. സ്ത്രീകൾ തിരിച്ചും.

ഇന്നത്തെ സമൂഹത്തെ ഞെട്ടിക്കുന്നതു പോലെയുള്ള ഒരു ഉദാഹരണം കുറിക്കാം : നൃത്തം അഥവാ ഡാൻസിന്റെ അധിപനായി ദൈവം മഹാനിശ്ചയിച്ചിരിക്കുന്നത് നടരാജനെയാണ്, ശിവനെയാണ്, ശിവപത്നിയെയല്ല; നൃത്തശാലകളിലും മറ്റും നടരാജവിഗ്രഹം കണ്ടിരിക്കുമല്ലോ; സ്ത്രീ തന്റെ ഭർത്താവിന്റെ മുമ്പിലും ഭർത്താവിനോടൊത്തും മാത്രം സ്വകാര്യമായി നൃത്തംചെയ്യുക, ആനന്ദിക്കുക എന്നതിനുപരി കുട്ടികൾ ഉൾപ്പെടെയുള്ള സമൂഹത്തെ കാമപരമായി ദുഷിപ്പിക്കുന്ന ഇന്നത്തെ നൃത്തസമ്പ്രദായങ്ങൾ ധർമ്മശാസ്ത്രം അഥവാ ദൈവം അനുവദിക്കുന്നില്ല. ഇന്ന് സമൂഹത്തിൽ വ്യാപകമായിരിക്കുന്ന സംഗീത - നൃത്ത - ആഭാസങ്ങൾ പ്രദർശനമായിട്ടായാലും മത്സരമായിട്ടായാലും ധർമ്മശാസ്ത്രപരമല്ല. ധർമ്മശാസ്ത്രപരമല്ല എന്നതിന് ദൈവീകമല്ലാ എന്നാണർത്ഥം. വ്യക്തി അഥവാ ഏതാനും വ്യക്തികൾ ചിലവ നേടുമ്പോൾ സമൂഹത്തെ അഥവാ സമൂഹജീവിതത്തെ ധർമ്മശാസ്ത്രപരമായി വളരെയധികം ദുഷിപ്പിക്കുന്നുണ്ട്. വ്യക്തിയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് നല്ല സന്ദേശങ്ങളെ നൽകുന്നവ അല്ലെങ്കിൽ, അത്തരം പ്രവർത്തനങ്ങളെ സമൂഹത്തിൽ അഥവാ പൊതുസഭകളിൽ അവതരിപ്പിച്ചുകൂടാ. വ്യക്തിയുടെ സ്വകാര്യ ആനന്ദങ്ങളായി പരിണമിക്കേണ്ടവ പരസ്യമാക്കിക്കൂടാ.

നൃത്തം കാണുന്ന കുട്ടികൾ /കുമാരന്മാർ ഉൾപ്പെടെയുള്ള പുരുഷന്മാരുടെ/സ്ത്രീകളുടെ കണ്ണുകൾ നർത്തകിയുടെ/നർത്തകന്റെ ശരീരഭാഗങ്ങൾ ഉഴിയുമ്പോൾ മിക്കപ്പോഴും കണ്ണുകൾ കൊണ്ടുള്ള ബലാത്സംഗം ആയി അത് പരിണമിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം സിനിമാനടികളെയും, അറിയുന്നതും കണ്ടിട്ടുള്ളതുമായ അനേകം സ്ത്രീകളെയും പെൺകുട്ടികളെയും മറ്റും സങ്കല്പിച്ച് രതിക്രീഡ നടത്താത്ത കുമാരന്മാരും യുവാക്കളും വിവാഹിതരായ മുതിർന്നവരും സമൂഹത്തിൽ വളരെ കുറവായിരിക്കും. മതങ്ങളുടെയും രാഷ്ട്രീയ-ഇസങ്ങളുടെയും ഭാഗമായിക്കൊണ്ട് ജീവിക്കുന്നവരിൽ ഭൂരിപക്ഷവും അത്തരം കാമകാര്യങ്ങൾ ചെയ്യുമ്പോൾ, മതവിശ്വാസികളായും രാഷ്ട്രീയക്കാരായും ജീവിക്കുന്നത് എത്ര നീചമായിരിക്കുന്നു ! മേല്പടി ശരീരസങ്കല്പങ്ങളിലൂടെ കാമനിവൃത്തി നേടുന്ന പുരുഷന്മാരെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനാവില്ല. ശരീരഭാഗങ്ങളെ വളരെയധികം പരിധിവിട്ട് പ്രദർശിപ്പിച്ചുകൊണ്ടും സ്വകാര്യമായ സെക്സിനെ പരസ്യമാക്കി ക്കൊണ്ടുമുള്ള കടുത്ത അധാർമ്മിക പ്രവൃത്തികളും പ്രവർത്തനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. സെക്സിനെ പവിത്രമായി സംരക്ഷിക്കാത്ത നടികളും മറ്റുമായ യുവതികളും സ്ത്രീകളും അവരുടെ ബന്ധുജനങ്ങളും ഫിലിം വ്യവസായികളും പരസ്യക്കാരും ഭരണാധികാരികളും ജഡ്ജിമാരും ഒക്കെ മേല്പടി അധമ അവസ്ഥയ്ക്ക് കാരണക്കാരാണ്. ഭരണാധികാരികളും ജഡ്ജിമാരും വരെ സ്വകാര്യമായോ രഹസ്യമായോ സാത്വികമല്ലാത്ത കാമജ്വരത്തിൽ പെട്ടിരിക്കുന്നവരാണ്. തങ്ങളുടെ ഭാര്യ/ഭർത്താവ്, സഹോദരൻ/സഹോദരി, അമ്മ/അച്ഛൻ തുടങ്ങിയവർ മറ്റുള്ളവരുടെ കാമസങ്കല്പങ്ങളായി പരിണമിക്കുന്നത് തങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അന്യരെ കാമസങ്കല്പങ്ങളിൽ പെടുത്താൻ തങ്ങൾക്ക് യുക്തിപരമായിപ്പോലും അവകാശമില്ല എന്നത് വ്യക്തികൾ മറന്നിരിക്കുന്നു!
മുമ്പ് വ്യക്തമാക്കിയതുപോലെ, സമൂഹത്തിന്റെ മൊത്തത്തിലുള്ള ആനന്ദകരമായ ജീവിതത്തിന് വിരുദ്ധമായതിനെ നാട്ടിൽ അനുവദിച്ചുകൂടാ എന്നാണ് സദാചാരശാസ്ത്രം അനുശാസിക്കുന്നത്. *സദാചാരശാസ്ത്ര പ്രകാരം ജീവിക്കുന്നവർക്കു മാത്രമേ നാട്ടിൽ താമസിക്കുവാനും ശാസ്ത്രവികസനം നേടിത്തരുന്ന സുഖസൗകര്യങ്ങളെ ആസ്വദിക്കുവാനും അവകാശമുള്ളൂ.* ജന്തുക്കൾക്ക് മഹാഅനുവദിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് കാട്ടിൽ ജീവിക്കാനാണ് ശാസ്ത്രവിധി. *ഇന്നത്തെ ഭൂമിയിലെ വലിയൊരു വിഭാഗം ജനങ്ങളെ ഉടുതുണി മാത്രം നല്കി കാട്ടിലയക്കേണ്ടതായ അവസ്ഥയാണുള്ളത്.* കാമകാര്യങ്ങളിലെ സദാചാരം അധഃപതിക്കുവാൻ ദുർദ്ദേവതകളായി പരിണമിച്ച ദേവതകളും ഒരു മുഖ്യകാരണമാണ്. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഉടൻ തിരുത്തുവിൻ.

സെക്സ്-പരമായ കാര്യങ്ങളെ കൂടുതലായി വിശകലനം ചെയ്യുമ്പോൾ, സ്ത്രീയുടെയോ പുരുഷൻ്റെയോ രണ്ടുപേരുടെയുമോ നഗ്നത പ്രദർശിപ്പിക്കാത്ത പരസ്യങ്ങൾ ഇന്ന് വളരെ കുറവായിരിക്കുന്നു. ചിലർ കുട്ടികളെയും പരസ്യത്തിൽ പെടുത്തുന്നുണ്ട്. ഇന്നത്തെ ഡാൻസുകളും മോഡലിങ്ങുകളും പരസ്യങ്ങളും അധമങ്ങളാണ്. അതുപോലെ പ്രശസ്തരായ നടന്മാരും നടികളുമൊക്കെ ഉല്പന്നങ്ങളുടെ പരസ്യങ്ങളുമായി നടക്കുമ്പോൾ അവരും ഉല്പന്ന വ്യവസായികളും കച്ചവടക്കാരും ഭരണാധികാരികളും ഒക്കെ പാപം സമ്പാദിക്കുന്നുണ്ട്. വ്യക്തി തൊഴിൽ ധർമ്മങ്ങളെയും (ശാസ്ത്രത്തെയും) പിൻപറ്റേണ്ടതുണ്ട്. പരസ്യങ്ങൾക്ക് ശാസ്ത്രപരമായ ശോഭ നൽകുമ്പോൾ, ഇന്നത്തെ ഉല്പന്ന പരസ്യങ്ങളിൽ ഏറെക്കുറെ 100 ശതമാനവും അധമങ്ങളും ആവശ്യമില്ലാത്തവയുമാണ്. ആവക വിവരങ്ങൾ ഇവിടെ വിസ്തരിക്കുന്നില്ല. ജീവിക്കുവാൻ ധനവും വേണം എന്നല്ലാതെ ധനത്തിനുവേണ്ടി ജീവിക്കുന്ന അവസ്ഥ ഉണ്ടായിക്കൂടാ.

ഉന്നതമായ സെക്സിനെ ഏറ്റവും മോശമായി അധഃപതിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ സാമൂഹിക ഉത്തരവാദിത്തം മുഖ്യമായും ഭരണാധികാരികൾക്കും മത-ജാതി-രാഷ്ട്രീയ-നേതൃത്വങ്ങൾക്കും കോടിതികൾക്കുമാണ്. സെക്സ് വിഷയങ്ങളെ ശുദ്ധിപ്പെടുത്തുവാൻ അവർ ഒന്നും ചെയ്തില്ല, കൂടുതൽ വഷളാക്കുവാൻ വളരെയധികം ചെയ്തു, ചെയ്യുന്നുമുണ്ട്. മൊബൈൽ ഫോണുകളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റും സ്വകാര്യമായ സെക്സിനെ പരസ്യമാക്കുന്നതും, മോർഫിങ്ങിലൂടെയും അധമ രീതികളിലൂടെയും വ്യക്തികളെ അപമാനിക്കുന്നതും വഞ്ചിക്കുന്നതും  സാമ്പത്തിക ചൂഷണങ്ങൾ ചെയ്യുന്നതും സാർവ്വത്രികമായിരിക്കുമ്പോൾ, അവയെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്നു മാത്രമല്ല, പൊതുജനങ്ങളെ വിവരസാങ്കേതികവിദ്യയിൽ സംഭവിച്ച *അപചയങ്ങളെ* അറിയിക്കുന്നതിലും ബോദ്ധ്യപ്പെടുത്തുന്നതിലും പോലും ശ്രദ്ധയില്ലാത്തവർ ആയിരിക്കുകയാണ്. ശാസ്ത്രപരമായി ഭരിക്കാൻ കഴിവില്ലാത്തവർ വേറെ പണി നോക്കെടോ, ഞങ്ങളെ ഒന്നു ഭരിച്ചു രക്ഷിക്കണേ എന്നു ജനങ്ങൾ ആവശ്യപ്പെട്ടില്ലല്ലോ ..... എന്നെല്ലാം പറയാൻ ജനങ്ങൾ ആഗ്രഹിച്ചാലും, കുറ്റങ്ങളും കുറവുകളുമില്ലാത്ത ഭരണം ആഗ്രഹിച്ചാലും  തൽക്കാലം സാധിക്കില്ല. ബഹുവിധ രാഷ്ട്രീയപ്പാർട്ടികളുടെയും മത-ജാതികളുടെയും മറ്റും നീരാളിപ്പിടുത്തങ്ങളിൽ പെട്ടു കിടക്കുന്ന മനുഷ്യരല്ലാത്ത മത-രാഷ്ട്രീയ ഇസ ജീവികളുടെ നിസ്സഹായ അവസ്ഥ അങ്ങനെയെല്ലാമാണ്.

വഷളായിക്കൊണ്ടിരിക്കുന്ന സെക്സ് വിഷയങ്ങളെ സംരക്ഷിക്കുവാനുള്ള ഒരു ശ്രമം ഭൂമിയിലൊക്കെയും വ്യാപിച്ചുകൊണ്ടിരിക്കുന്ന ചില ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ ഉണ്ടെന്നു ദുർവാദിക്കുമ്പോൾ, തീവ്രവാദം രൂപപ്പെടാൻ അതും ഒരു കാരണമായി എന്നർത്ഥമുണ്ട്; ഇസ്ലാം ശാസ്ത്രീയമല്ല, സെക്സ് വിഷയങ്ങളിലുള്ള ഇസ്ലാം മതക്കാരുടെയോ തീവ്രവാദികളുടെയോ കാഴ്ചപ്പാടുകൾ ധർമ്മശാസ്ത്രപരവുമല്ല, അവർ നടത്തുന്ന ഭീകരപ്രവർത്തനങ്ങളും ധർമ്മശാസ്ത്രപരമല്ല, അഥവാ ദൈവീകമല്ല എന്നിരിക്കിലും; അവരിൽ പെട്ടവരും കാമവെറികളുടെ ഭാഗമാകുന്നുണ്ടെങ്കിലും, അശാസ്ത്രീയമായ ഒരുതരം (വളരെച്ചെറിയ) സംരക്ഷണം അവർ ലക്ഷ്യമിടുന്നുണ്ട്.

മുമ്പ് സൂചിപ്പിച്ചതുപോലെ 90 %-ലധികം ജനങ്ങളും മത-ജാതി-രാഷ്ട്രീയ വ്യവസ്ഥിതികളുടെ ഭാഗമായിരിക്കെ, തെറ്റുകൾ ചെയ്യുന്നത് അവരിൽ പെട്ടവരാണ്, അവരാണ്. ശാസ്ത്രം അറിയാത്തവരുടെയും പഠിക്കാത്തവരുടെയും ധർമ്മശാസ്ത്ര പരമായി ഭരിക്കാൻ തയ്യാറാകാത്തവരുടെയും ലോകം ഉരുത്തിരിഞ്ഞിരിക്കുകയാണ്. സത്യം പറയാനോ, ധര്മ്മം പ്രവര്ത്തിക്കാനോ നീതി നടപ്പാക്കാനോ ഉള്ളതല്ല, മറിച്ച് അവയെല്ലാം വേഷംകെട്ടലുകളായി പുലർത്തിയാൽ മതിയാകും എന്നായിരിക്കുന്നു. കാമകാര്യങ്ങൾ ഉൾപ്പെടെ യാതൊരു കാര്യങ്ങളിലും വേഷംകെട്ടലുകൾ ദൈവത്തോടു വേണ്ട. മനുഷ്യൻ ചിന്തിക്കുന്നതുപോലും ദൈവത്തിന്റെ വാതക രൂപമായ ഓക്സിജൻ അറിയുന്നുണ്ട്. അതേസമയം തെറ്റുകളുടെയും കുറ്റങ്ങളുടെയും കാര്യത്തിൽ വിഷമിച്ചു കൊണ്ടിരിക്കേണ്ടതില്ല. പശ്ചാത്തപിച്ചു കൊണ്ടും ദൈവത്തോടു മാപ്പിരന്നുകൊണ്ടും തിരുത്തലുകൾ നടത്തുക. വ്യക്തികളുടെ അധഃപതനം സമൂഹത്തെ  വഴിതെറ്റിക്കുന്നതു മനസ്സിലാക്കിക്കൊണ്ട് സാത്വികമായ തിരുത്തലുകൾക്ക് തയ്യാറാവുക. പെൺകുട്ടികൾ ശരീര വളർച്ചയെ മാനദണ്ഡമാക്കി സുമാർ 10 വയസ്സുവരെ മാത്രമേ പരസ്യമായി നൃത്തംചെയ്യാൻ പാടുള്ളൂ.
വസ്ത്രധാരണത്തിൽ, അടിസ്ഥാനപരമായി പാലിക്കേണ്ടതായ കാര്യം മാത്രം പറയാം. തല ഒഴികെയുള്ള ശരീരഭാഗങ്ങളെ പ്രദർശിപ്പിക്കുന്നതിന് സ്ത്രീകൾക്ക് ധര്മ്മശാസ്ത്രപരമായി കൂടുതൽ നിയന്ത്രണങ്ങളുണ്ട്. കണ്ഠാഭരണത്തോട് അഥവാ മാലയോടുചേർന്നും ഏറെക്കുറെ കൈമുട്ടുകളോളം നീണ്ടും, വയർ പ്രദർശിപ്പിക്കാത്തതുമായ രണ്ടാംവസ്ത്രവും (ബ്ലൗസ്), ശരീര വളർച്ചയ്ക്കൊത്ത് സാരി പോലെയുള്ള മേൽ വസ്ത്രവും, പൊക്കിൾക്കൊടിയും കാൽവണ്ണയും മറയ്ക്കുന്ന ഒന്നാം വ്സത്രവും സ്ത്രീയ്ക്ക് സദാചാരശാസ്ത്രം നിര്ബ്ബന്ധമായി നിർദ്ദേശിക്കുന്നു.

മണ്ണുമായി കൂടുതൽ ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്ന പുരുഷന്മാർക്ക് ഷർട്ട് നിർബ്ബന്ധമല്ല, എന്നാൽ കാൽമുട്ടും പൊക്കിൾകൊടിയും മറയുന്ന ഒന്നാംവസ്ത്രം ഏതുതൊഴിൽ ചെയ്യുമ്പോഴും പുരുഷന് നിർബ്ബന്ധമാണ്.

വസ്ത്രത്തെ കുറച്ചും ശരീരത്തെ പ്രദർശനവസ്തുവാക്കിയും ജീവിക്കുന്നവരും ആഢ്യത്വം അഭിനയിക്കുന്നവരുമായ പെൺകുട്ടികളും സ്ത്രീകളും വർദ്ധിച്ചിരിക്കുന്നു, അവരുടെ ഇടയിൽ നിന്ന് രസിക്കുന്ന പുരുഷന്മാരും നേതാക്കന്മാരും വർദ്ധിച്ചിരിക്കുന്നു. വ്യക്തിയുടെ ഏതു പ്രവൃത്തിയും ധർമ്മശാസ്ത്ര പരമായിരിക്കുവാൻ ശ്രദ്ധിക്കേണ്ടത് വ്യക്തിയുടെ ആവശ്യമാണ്. വ്യക്തി വസ്ത്രമില്ലാതെയോ ഉപേക്ഷിച്ചോ, പരസ്യമായിട്ട് ഭാഗികമായോ മുഴുവനായോ നഗ്നമായിരിക്കുമ്പോൾ, വ്യക്തിയുടെ മനോഭാവത്തിലാണ് ദൈവീകനീതി നടപ്പാവുന്നത്; അതേസമയം വസ്ത്രമുറ പരസ്യമായി തെറ്റിച്ച് നാട്ടിൽ ജീവിക്കാൻ അവകാശമില്ല. വസ്ത്രമുറ പരസ്യമായി തെറ്റിച്ചും, വസ്ത്രം പൂർണ്ണമായി ഉപേക്ഷിച്ചും, (വസ്ത്രമില്ലാതെയും) മറ്റുള്ള ജീവികളെപ്പോലെ ജീവിക്കാൻ കാടുള്ളപ്പോൾ, നാട്ടിൽത്തന്നെ വസ്ത്രമുറ തെറ്റിച്ചു ജീവിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റുതന്നെയാണ്. ഓക്സിജനെപ്പറ്റിയുള്ള അദ്ധ്യായം പഠിക്കുമ്പോൾ മറ്റുള്ളവരുടെ നഗ്നതയോട് ഓരോരുത്തരും പുലർത്തുന്ന മനോഭാവങ്ങളും പ്രവൃത്തികളുമെല്ലാം ഉൾപ്പെടെ മനുഷ്യരുടെ ചിന്തകളെപ്പോലും ദൈവം ഭൗതിക ശാസ്ത്രപരമായിട്ടു തന്നെ അറിയുന്നുണ്ട് എന്നും അവരുടെമേൽ മഹാനീതി നടപ്പാവുന്നുമുണ്ട് എന്നുകൂടി തിരിച്ചറിയണം.

ഓരോ വ്യക്തിയും സദാചാരങ്ങൾ അഥവാ സദാചാരശാസ്ത്രം പിൻപറ്റേണ്ടതുണ്ട്. സ്ത്രീ പീഢനങ്ങളും സ്ത്രീധനങ്ങളും മദ്യവും അഴിമതികളും ഒക്കെ ഒക്കെ അവസാനിക്കുവാനും ഓരോ വ്യക്തികളുടെയും ജീവിതം സംശുദ്ധമാവാനും, അങ്ങനെ സമൂഹം മൊത്തത്തിൽ സംശുദ്ധമാവാനും ധർമ്മശാസ്ത്രങ്ങൾ പ്രകാരം തന്നെ ജീവിക്കേണ്ടതുണ്ട്. സമൂഹത്തിലെ അധമ വൃത്തികളെല്ലാം ഒന്നിനൊന്നോട് ബന്ധപ്പെട്ടിരിക്കുന്നവയാണ്. എല്ലാ ശാസ്ത്രങ്ങളും എല്ലാ വസ്തുക്കളും പരസ്പര ബന്ധങ്ങളോടെയാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. ആകയാൽ സൂത്രപ്പണി കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതല്ല.

സ്വകാര്യവും ദൈവീകവുമായ സെക്സിനെ ഏറ്റവും അധമമായി വഴിപിഴപ്പിക്കുവാൻ രാഷ്ട്രീയ വ്യവസ്ഥിതികൾ കൂട്ടുനിൽക്കുന്നതിനാൽ കുടുംബജീവിതവും സമൂഹജീവിതവും കെട്ടുറപ്പില്ലാതെ ഇന്ന് ആടിയുലയുകയാണ്.

മഹാ ജ്ഞാനം കൂടിയായ
മഹാശാസ്ത്രം പ്രകാരം മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി - സ്ഥിതി - സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്ന ദൈവത്തെയും ധർമ്മശാസ്ത്രങ്ങളെയും മറന്നും അവഗണിച്ചും സുഖലോലുപതയുടെ അധമ മാനങ്ങളിലേക്ക് കുതിക്കുന്ന ഒന്നായി ടൂറിസത്തെ കയറൂരി വിട്ടിരിക്കുകയാണ് ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും. വായിച്ചു മറിക്കുന്ന വാചകങ്ങൾക്കുപരിയായി തന്റെ അമ്മയ്ക്കും ഭാര്യക്കും സഹോദരിക്കും മകൾക്കുമൊക്കെ ലൈംഗികതൊഴിലും ചൂഷണവും അപമാനവും ഉണ്ടാകുവാനും ജീവിതം താറുമാറാകാനും, പുരുഷന്മാരും ഇന്നത്തെ വ്യവസ്ഥിതികളും കാരണമാകുന്നത് ഭാവന ചെയ്യാനെങ്കിലും വ്യക്തികൾക്കു കഴിയണം.

കാമകാര്യങ്ങളിൽ മനുഷ്യർ ദിവസം തോറും കൂടുതൽ കൂടുതൽ അധഃപതിച്ചു കൊണ്ടിരിക്കുകയാണ്. അല്ലെന്നു പറയുവാൻ രാഷ്ട്രീയ ഭരണാധികാരികൾക്കോ, മതഭരണാധികൾക്കോ, മറ്റു നേതാക്കന്മാർക്കോ, ബുദ്ധിജീവികൾക്കോ, സാധാരണ ജനങ്ങൾക്കോ സാധാരണ ഗതിയിൽ കഴിയുന്നതല്ല. കാമപരമായ അധമത്തങ്ങളെ സ്വന്ത കാര്യത്തിൽ ആസ്വദിക്കുവാനും, മറ്റുള്ളവർ കാട്ടുന്നത് സമൂഹജീവിതത്തിന് ദോഷം ചെയ്യുമെന്നും പറയുന്നവരും കരുതുന്നവരുമായ ഒരു വലിയ ജനത തന്നെ ഉണ്ടായിരിക്കുകയാണ്. നൂറ്റാണ്ടുകളായി മതങ്ങളും രാഷ്ട്രീയ-ഇസങ്ങളുമൊക്കെ പ്രവർത്തിച്ചുകൂട്ടിയ പദ്ധതികളുടെ വലിയ നേട്ടമെന്നത്, അനുദിനം വർദ്ധിക്കുന്നതും, അവരെക്കൊണ്ട് നിയന്ത്രിക്കാൻ കഴിയാതെ സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നതുമായ കാമവെറികളാണ്. രോഗ കാരണം മനസ്സിലാക്കി ചികിത്സിക്കുവാൻ യോഗ്യനായ ഡോക്ടർക്കേ കഴിയൂ. രോഗലക്ഷണങ്ങൾക്കു ചികിത്സിക്കുന്ന മുറിവൈദ്യന്മാർ മാത്രമാണ് മതങ്ങളിലും രാഷ്ട്രീയങ്ങളിലുമൊക്കെ ഉള്ളത്. രോഗം അതീവ അപകടാവസ്ഥയിലേക്കു നീങ്ങുകയാണ്. ഓരോ രോഗിയും ജീവിച്ചിരിക്കുമ്പോഴും മരിക്കുമ്പോഴും അനേകർക്ക് രോഗം പകർന്നു നൽകയാൽ രോഗികളുടെ എണ്ണം മാനുഷിക നിയന്ത്രണങ്ങളെ എന്നേ കടന്നിരിക്കുന്നു. വാഹന അപകടങ്ങൾ കൂടിയിരിക്കുന്നു എന്ന് മനുഷ്യർ വിലയിരുത്തുമ്പോൾ, മനുഷ്യ-ഡ്രൈവറന്മാരെ സഹായിക്കാൻ ദൈവം കൂടി വാഹനം ഓടിക്കുന്നതുകൊണ്ടാണ് എത്രയോ മടങ്ങായി വർദ്ധിക്കുമായിരുന്ന വാഹന അപകടങ്ങൾ കുറഞ്ഞിരിക്കുന്നത് എന്നതാണ് വസ്തുത. അതുപോലെ, കാമവെറികൾ കൂടിയിരിക്കുന്നു എന്ന് മനുഷ്യർ വിലയിരുത്തുമ്പോൾ, ദൈവം വളരെ വളരെ വളരെ വളരെ വളരെ ഇടപെടുന്നതു കൊണ്ടുമാത്രമാണ് എത്രയോ മടങ്ങായി വര്ദ്ധിക്കുമായിരുന്ന കാമവെറികൾ കുറഞ്ഞിട്ടുള്ളതെന്ന് ബുദ്ധിജീവികളായി തങ്ങളെ കണക്കാക്കുന്നവർ പോലും മനസ്സിലാക്കുന്നില്ല. ദൈവീകത്വം കുറഞ്ഞിരിക്കുന്നതു കൊണ്ടാണ് സത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തത്.
 ധർമ്മശാസ്ത്രത്തിന്റെ ഉപശാഖയായ സദാചാര ശാസ്ത്ര പ്രകാരം കാമകാര്യങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ, ദൈവം ഇടപെട്ടില്ലെങ്കിൽ, ഭൂമിയിലെ മനുഷ്യജീവിതം കുടുതൽ അധഃപതിച്ച് എങ്ങനെ ആയിത്തീരുമെന്ന് ബുദ്ധിശക്തികളെ അധികമായി ലഭിച്ചവർ ചിന്തിക്കണം. ദൈവീകമായി ചിന്തിക്കണം. അപ്പോൾ മനുഷ്യർ നടത്തിപ്പോരുന്ന ആനന്ദനിന്ദയും ദൈവനിന്ദയും അവസാനിപ്പിക്കാനായി ധർമ്മശാസ്ത്ര കാര്യങ്ങളെ സമ്പൂർണ്ണമായി അംഗീകരിക്കാൻ കഴിയുന്നതാണ്.
മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.


💓 💓 💓 💓 💓
*(5.3).* ദൈവ നിന്ദ: മത്സരങ്ങൾ പാടില്ല.
(അദ്ധ്യായം  31)

മഹാനീതിശാസ്ത്ര പാഠങ്ങളും, ശാസ്ത്രീയമായ തൊഴിൽ വിഭജനങ്ങളും വിവരിക്കുന്ന അദ്ധ്യായങ്ങളും പഠിക്കുമ്പോൾ, സൗന്ദര്യം, നിറം, ആരോഗ്യം, ബുദ്ധിശക്തി, ഓർമ്മശക്തി, തൊഴിൽ അഭിരുചി, ദേശീയത, തുടങ്ങിയവയെല്ലാം ജന്മഗുണങ്ങളാണെന്ന് സുവ്യക്തമാകുന്നുണ്ട്. അങ്ങനെയിരിക്കെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടെ യാതൊരു ജീവിത കാര്യങ്ങളിലും മനുഷ്യരുടെ ഇടയിൽ മത്സരം പാടില്ല. ദൈവത്തിന്റെ കുഞ്ഞുങ്ങൾ തമ്മിൽ മത്സരിക്കുന്നതും ഒരാൾ മറ്റൊരാളേക്കാൾ കേമരാവാൻ ശ്രമിക്കുന്നതും വേദനാജനകമാണ്. യാതൊരാളും കേമരല്ല, ദൈവം നൽകുന്നവ അറിവുകളെയും ശക്തികളെയും കൊണ്ട് കേമത്തങ്ങൾ കാട്ടുന്നത് തെറ്റാണ്; ധർമ്മശാസ്ത്രപരമായിട്ട് കർമ്മങ്ങൾ​ ചെയ്തും ആനന്ദിച്ചും ജീവിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. ആനന്ദങ്ങളുടെ അനന്തമായ കലവറ ആസ്വദിച്ചു ജീവിക്കാൻ അതോടെ എല്ലാ മനുഷ്യർക്കും കഴിയുന്നതാണ്. പകരം ചുറ്റുമുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ചെയ്താൽ പാപം ഉണ്ടാകുന്നതാണ്.

ഇന്നത്തെ ലോകത്ത് വ്യക്തികൾ മത്സര രംഗത്താണ്. ദൈവത്തെ അടിസ്ഥാനപരമായി മറന്നതുകൊണ്ടും, ദൈവത്തിന്റെ പേരിൽ കപടവേഷമാടുന്ന വ്യത്യസ്ത മതനേതൃത്വങ്ങൾക്ക് ദൈവമെന്തെന്നും ശാസ്ത്രം എന്തെന്നും ഒക്കെ അറിയാതെ പോയതുകൊണ്ടു സംഭവിച്ച ഒരു പിഴവാണത്.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ മത്സരം നടത്തുന്ന മാതാപിതാക്കളും, വിദ്യാലയങ്ങളും, ഭരണകൂടവും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ പറയാം :- സമൂഹത്തിലെ ചിലരെയോ അനേകരെയോ ഭാഗ്യം കുറഞ്ഞവരായും തങ്ങളേക്കാൾ ബുദ്ധി കുറഞ്ഞവരായും ഒരു ചിലരെ മന്ദബുദ്ധികളായും മനസ്സിലാക്കുമ്പോൾ, അത്തരം വിവേചനങ്ങളെ മത്സരത്തിനും പരിഹാസത്തിനും അവജ്ഞയ്ക്കും ഉപയോഗപ്പെടുത്തിക്കൂടാ. ഉദാഹരണമായിട്ട്, ശാസ്ത്ര വിഷയങ്ങളിൽ ഗവേഷണം നടത്തുവാനുള്ള ബുദ്ധിശക്തികളെ ഒരു കുട്ടിക്കും, ആശാരിപ്പണിയിലുള്ള വാസന മറ്റൊരു കുട്ടിക്കും, കൃഷിവാസന മൂന്നാമതൊരു കുട്ടിക്കും, എന്നിങ്ങനെ നൽകുമ്പോൾ, അവരിൽ കേമനായിട്ട് ശാസ്ത്രജ്ഞനെ കരുതുന്ന ഇന്നത്തെ രീതികൾ തീർത്തും തെറ്റാണ്. എല്ലാ തൊഴിലുകളും ചെയ്യാൻ സമൂഹത്തിൽ ആളുണ്ടാവണം. അല്ലെങ്കിൽ ജനങ്ങളെല്ലാം വളരെയധികം വിഷമിക്കുന്നതാണ്; സമൂഹ ജീവിതം സ്തംഭിക്കുന്നതാണ്; സാദ്ധ്യമല്ലാതെ വരുന്നതാണ്. സമൂഹ ജീവിതത്തെ സുന്ദരമാക്കാനായിട്ട് മഹാനീതിശാസ്ത്ര പ്രകാരം തൊഴിൽ അഭിരുചി ഉൾപ്പെടെയുള്ള ജന്മഗുണങ്ങളെ മഹാഭരിക്കുമ്പോൾ, അത് തിരിച്ചറിയാൻ കഴിയാത്തത് ദൈവീകത കുറയുന്നതു കൊണ്ടാണ്. അഹംഭാവങ്ങളും പാപങ്ങളും കുറയ്ക്കാൻ പരിശ്രമിക്കുക. ആവക കാര്യങ്ങൾ മഹാഗ്രന്ഥത്തിലെ തൊഴിലുകളെപ്പറ്റിയുള്ള അദ്ധ്യായങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്നത്തെ ശാസ്ത്രജ്ഞൻ മഹാനീതിശാസ്ത്ര പ്രകാരം അടുത്ത ജന്മത്തിൽ മന്ദബുദ്ധിയായി ജനിച്ചേക്കാം ! മറിച്ചും ! ബുദ്ധിശക്തി-വ്യത്യാസങ്ങൾ മഹാനീതിശാസ്ത്രത്തിന്റെ ഭാഗം മാത്രമാണ്. സ്രഷ്ടാവും രക്ഷിതാവുമായ ദൈവം മഹാനീതി നടപ്പാക്കുവാനായി മഹാനീതിശാസ്ത്രത്തിലെ മഹാപുനർജ്ജന്മസിദ്ധാന്തം പ്രകാരം മഹാനിശ്ചയിക്കുന്നതും മഹാനിർവ്വഹിക്കുന്നതുമായ ഗുണങ്ങളാണവ. സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവയുമായും അവ ബന്ധപ്പെട്ടിരിക്കുന്നു. മന്ദബുദ്ധിയെന്ന് ഒരാളെ പരിഹാസത്തോടെയോ അവജ്ഞയോടെയോ വിളിച്ചാൽ​ അയാളെ മന്ദബുദ്ധിയായി സൃഷ്ടിച്ച ദൈവത്തെയാണ് പരിഹസിക്കുന്നത്. വാക്കുകൾ ഉപയോഗിക്കുന്നതും ജാഗ്രതയോടെ വേണം.
*വിദ്യാർത്ഥികൾക്ക് മാർക്കിടുന്നതും ഗ്രേഡ് നിശ്ചയിക്കുന്നതുമെല്ലാം തെറ്റാണ്.* സൃഷ്ടിപരമായ വിധി പ്രകാരം ദൈവം കുട്ടികളിൽ സ്ഥാപിക്കുന്ന ജന്മഗുണങ്ങളെയും ദൈവത്തിന്റെ പ്രവർത്തനത്തെയും അവഗണിച്ചുള്ള രീതികളെ മാതാപിതാക്കളും അദ്ധ്യാപകരും ഭരണകൂടവും പുലർത്തിക്കൂടാ. പുലർത്തിയാലും, മഹാനീതിശാസ്ത്രപ്രകാരം മാത്രമേ കാര്യങ്ങൾ ഉരുത്തിരിയുകയുള്ളൂ. *ഉദാഹരണത്തിന് വക്കീൽ-വിദ്യാഭ്യാസത്തിൽ ലഭിച്ച മാർക്കുമായി ഗാന്ധിയുടെ ജീവിതത്തിന് വലിയ ബന്ധമില്ല. ഈയുള്ളവന് പ്രീഡിഗ്രി വിദ്യാഭ്യാസത്തിലൂടെ ലഭിച്ച അറിവ് തുച്ഛമാണ്. മഹാഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്തിൽ വിവരിച്ചിട്ടുള്ളതുപോലെ, മഹാദേവി ഈയുള്ളവനിലേക്ക് മത്സ്യാവതാരത്തെ പ്രവേശിപ്പിച്ചതും, ഈയുള്ളവന്റെ നാവിൽ അക്ഷരബ്രഹ്മം കൂടിയായ *ഓം* മഹാ-കുറിച്ചതും, ഓംകാരം മഹാഅനുഗ്രഹിച്ചു നൽകിയതും പോലെയുള്ള മഹാകാര്യങ്ങൾക്ക് അദ്ധ്യാപകരുടെയോ ഭരണാധികാരികളുടെയോ മാർക്കുകളുമായോ ഗ്രേഡുകളുമായോ ബന്ധമില്ല. യാതൊരു തെറ്റുകളുമില്ലാതെ ഗ്രേഡുകൾ നിശ്ചയിക്കാനും മാർക്കിടാനും മഹാശക്തിയായ ദൈവത്തിനു മാത്രമേ കഴിയൂ എന്നും സ്രഷ്ടാവ് എന്ന നിലയ്ക്കും രക്ഷകൻ എന്ന നിലയ്ക്കും മഹാ-അവകാശവും മഹാ-അധികാരവും ദൈവത്തിനു മാത്രമേ ഉള്ളൂ എന്നും അറിയണം.* വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഭൂമിയിലെങ്ങുമുള്ള വിജയം-തോൽവി സമ്പ്രദായങ്ങളും, ബിരുദങ്ങളും, തൊഴിൽ മികവിന്റെ പേരിൽ വ്യക്തികളെ ആദരിക്കുന്നതിന് സ്ഥാപനങ്ങളും ഭരണകൂടങ്ങളും നൽകുന്ന ബിരുദങ്ങളും ഒക്കെ അധമമാണ് എന്നർത്ഥം. ഭൂമിയിലൊക്കെയുമുള്ള ബിരുദങ്ങൾക്കോ, ബിരുദം നേടുന്ന വിദ്യാർത്ഥികൾക്കോ, ബിരുദം നൽകുന്ന വ്യക്തികൾക്കോ, യാതൊരിക്കലും തുല്ല്യത ഉണ്ടാവില്ലെന്ന് മഹാഗ്രന്ഥത്തിലെ സത്യം ശിവം സുന്ദരം എന്ന ഭാഗം പഠിക്കുമ്പോൾ മനസ്സിലാകുന്നതാണ്. ബി.എ., ബി.എസ്.സി., ഡിപ്ലോമ, എം.എ., എം.കോം., ബി.എഡ്., എം.ബി.എ., ബി.ടെക്., സി.എ., പി.എച്ച്.ഡി., എം.ബി.ബി.എസ്., എം.ഡി., തുടങ്ങിയ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും, ഡോക്ടറേറ്റ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം, ജ്ഞാനപീഠം, ഓസ്ക്കാർ, തുടങ്ങിയവയും ദൈവീകമല്ല എന്നാണ് അറിയിച്ചത്.  പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, എന്നിങ്ങനെ താമരപ്പൂവുമായി ബന്ധപ്പെട്ട നീച-ബഹുമതികളുടെ കാര്യത്തിൽ കുതന്ത്രങ്ങളിലൂടെ ദൈവമാകാൻ ശ്രമിച്ച - പിശാചുക്കളുടെ രാജാവെന്നോണം അധഃപതിച്ച- നാരായണന്റെ പ്രവർത്തനങ്ങൾ ഉണ്ടെന്നതും വസ്തുതയാണ്. ഭരണാധികാരികളും മറ്റും നൽകുന്ന ബഹുമതികളെ സ്വീകരിച്ച് കേമരായി കഴിയുന്നവരേക്കാൾ വളരെയധികം ശ്രേഷ്ഠരായ അനേകർ സാധാരണക്കാരായിട്ട് സമൂഹത്തിൽ ജീവിക്കുന്നതിനെപ്പറ്റി മഹാനീതിശാസ്ത്രത്തിലൂടെ പഠിക്കുമ്പോൾ മാനുഷിക-ബഹുമതികളുടെ തുച്ഛത്വം ബോദ്ധ്യമാകുന്നതാണ്. മഹാപ്രപഞ്ചത്തിൽ മൂല്ല്യമുള്ള ഒരു ബിരുദം മാത്രമേ ഉള്ളൂ. ഓം. ദൈവം തന്റെ ഏകദാസനും, ജീവികളുടെയെല്ലാം പിതാവുമായ പരമശിവനിലൂടെ, മനുഷ്യന്റെ 90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ ഓരോരുത്തരുടെയും നാവിൽ *ഓം* കുറിക്കുമ്പോൾ, മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രം മുഴുവൻ മനുഷ്യൻ ഗ്രഹിക്കുന്നു. ഏവർക്കും തുല്ല്യജ്ഞാനം പകർന്നുനൽകുന്ന ഏകമഹാബിരുദമാണത്.
വിജയം-തോൽവി സമ്പ്രദായങ്ങളും, ബിരുദ-സമ്പ്രദായങ്ങളും, മനുഷ്യരിൽ ഉച്ചനീചത്തങ്ങളെ സൃഷ്ടിക്കുന്നതാണ്, ഇന്ന് അതു സംഭവിച്ചിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസം നേടാത്ത എത്രയോ പേർ രാഷ്ട്രങ്ങളിലെ മുഖ്യഭരണാധികാരികളും, ശാസ്ത്രജ്ഞന്മാരും ഒക്കെ ആയിരിക്കുന്നു എന്നതിൽ നിന്നുതന്നെ ഇന്നത്തെ ഭൂമിയിലെങ്ങുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും, തൊഴിലുകളെയും, തൊഴിൽ നിയമന രീതികളെയും സമ്പൂർണ്ണമായും അഴിച്ചുപണിയേണ്ടതുണ്ട് എന്നു സുവ്യക്തമാകുന്നുണ്ട്. സൃഷ്ടിപരവും സ്ഥിതിപരവുമായ വിധികൾ പ്രകാരം കുട്ടികളിൽ വികസിക്കുന്ന സാമർത്ഥ്യങ്ങളെ തിരിച്ചറിയാൻ കഴിയുന്ന അദ്ധ്യാപകരും മാതാപിതാക്കളും ഉണ്ടാകണം. കുട്ടികളുടെ പഠനകാര്യങ്ങളെയും തൊഴിൽ കാര്യങ്ങളെയും ശാസ്ത്രീയമായി നയിക്കുക മാത്രമേ വേണ്ടൂ. തൊഴിലുകൾ: ശുചിത്വം എന്ന അദ്ധ്യായത്തിൽ കൂടുതൽ വിശദീകരണമുണ്ട്.

തൊഴിലുകളെപ്പറ്റിയുള്ള അദ്ധ്യായം പഠിക്കുമ്പോൾ, *തൊഴിൽ പരമായുള്ള മത്സരങ്ങളും ധർമ്മശാസ്ത്രപരമല്ല* എന്നു വെളിവാകുന്നതാണ്. ഉദാഹരണം:- *നാട്ടിലെ സർക്കാർ ആഫീസിൽ ഉൾപ്പെടെ ഏതൊരു കാര്യാലയത്തിലും ഒരു ഗുമസ്ത ജോലിക്കോ, ടെക്നിക്കൽ ജോലിക്കോ, അന്തർദ്ദേശീയ കാര്യങ്ങളെ മുഴുവൻ ചോദ്യാവലിയാക്കുന്ന പരീക്ഷാ മത്സരങ്ങളെ നടത്തുന്ന ഇന്നത്തെ രീതികൾ അതിനീചമാണ്. അല്പം വിദ്യാഭ്യാസമുള്ള ഒരാൾക്ക് ഏതാനും ദിവസങ്ങൾ കൊണ്ട് നല്ലൊരു ഗുമസ്തനാവാൻ കഴിയുമെന്നതാണ് വാസ്തവം.* ശാസ്ത്രപരമല്ലാത്ത വേതനങ്ങളും ആനുകൂല്യങ്ങളും നല്കിപ്പോരുന്നതു കൊണ്ടാണ് സർക്കാർ ജോലിക്കായിട്ട് ഉദ്യോഗാർത്ഥികൾ ഉത്സാഹിക്കുന്നതെന്നും, അത്തരം ജോലികൾ ചെയ്യാനും ഭരണകൂടത്തെ മെച്ചപ്പെടുത്തുവാനുമുള്ള ഉത്സാഹമല്ല അതെന്നും വ്യക്തമാണ്. *ശാസ്ത്രപരമല്ലാത്ത തൊഴിലുകളും, ശാസ്ത്രപരമല്ലാത്ത വേതനങ്ങളും അവസാനിപ്പിക്കുമ്പോൾ ശാസ്ത്രപരമല്ലാത്ത ഇന്നത്തെ തൊഴിൽ പരീക്ഷകളും അവസാനിക്കുന്നതാണ്. ദൈവ-വിപ്ലവത്തോടെ സാദ്ധ്യമാകുന്നതാണ്.* ഒരു മണിക്കൂറോ ഒരു ദിവസമോ ഒരു ഉദ്യോഗാർത്ഥിയെ ക്കൊണ്ട് ഒരു തൊഴിൽ ചെയ്യിക്കുമ്പോൾ, അയാളെ പണിക്കു പറ്റുമോ എന്നറിയാം. നന്നായിട്ട് വാഹനം ഓടിക്കുന്നയാളെ ഡ്രൈവറായി നിയമിക്കുക എന്നതിനു പകരം അന്തർദ്ദേശീയ ചോദ്യാവലിയോടെ മത്സരപരീക്ഷ നടത്തുന്നവരും, അതിനെ അനുകൂലിക്കുന്ന ഭരണാധികാരികളും കോടതികളും ഉൾപ്പെട്ട സംവിധാനമാണ് ബുദ്ധിപരമായി മന്ദാവസ്ഥയിലുള്ളത്.

വിനോദങ്ങളിലും മത്സരം പാടില്ല തന്നെ. തൊഴിലുകൾ : വിനോദം എന്ന മഹാഗ്രന്ഥത്തിലെ അദ്ധ്യായത്തിൽ ധർമ്മശാസ്ത്രപരമായിട്ട് *'നല്ലതും മോശവും'* എന്നിങ്ങനെ വിനോദങ്ങളെ തരംതിരിക്കുന്നുണ്ട്. സ്വകാര്യമായ വിനോദങ്ങളെ പരസ്യമാക്കുമ്പോൾ ധർമ്മശാസ്ത്രത്തിന് കളങ്കമുണ്ടാകുന്നതാണ്. സിനിമകളിലെയും മറ്റും നൃത്തം, റിയാലിറ്റി ഷോകൾ എന്നിവ ഉദാഹരണം. *മത്സരങ്ങളിൽ വിജയിക്കാത്തവർക്കും സഹായികൾക്കും വേദനയും അസൂയയും പകയും മറ്റും ഉണ്ടാകുവാൻ മത്സരം ഇടയാക്കുന്നുവെങ്കിൽ, അതിനു കാരണമായ ഒന്നിനെ വിനോദം എന്നു വിളിക്കുന്നത് ദൈവീകമല്ല.* മഹാപ്രപഞ്ചത്തെ ഒരു വീടായും, ദൈവത്തെ മാതാപിതാക്കളായും കണക്കാക്കിയാൽ, വീട്ടിലുള്ള കുഞ്ഞുങ്ങളിൽ ചിലർ ജയിച്ചു സന്തോഷിക്കുകയും, മറ്റു ചിലർ തോറ്റു വിഷമിക്കുകയും ചെയ്താൽ, മാതാപിതാക്കൾക്ക് ആനന്ദിക്കാനാകുമോ എന്ന രീതിയിൽ കാര്യങ്ങളെ ഉൾക്കൊള്ളണം.

ഇന്നു നടത്തിപ്പോരുന്ന മത്സരങ്ങളിൽ ഏറ്റവും അധമം ഏതെന്നുകൂടി നോക്കാം. സ്ത്രീകൾ വസ്ത്രം ഏറെക്കുറെ മുഴുവനായും ഉപേക്ഷിച്ചുകൊണ്ടു നടത്തുന്ന *സൗന്ദര്യ മത്സരങ്ങളാണ്* ഏറ്റവും അധമമായ മത്സരം. ദൈവമാണ് ഏതൊരാൾക്കും അടിസ്ഥാനപരമായ സൗന്ദര്യം നൽകുന്നത് എന്നതു മനസ്സിലാക്കാൻ പ്രത്യേക പാഠങ്ങളൊന്നും വേണ്ടതില്ല. അത്ര ലളിതമായി മനസ്സിലാക്കാവുന്ന പാഠമാണത്. അങ്ങനെയിരിക്കെ വസ്ത്രത്തോടെയോ, വസ്ത്രമില്ലാതെയോ, വസ്ത്രമുടുത്തതായി തോന്നിപ്പിച്ചോ നടത്തുന്ന ഏതൊരു സൗന്ദര്യമത്സരവും ഏറ്റവും അധമമാണ്. തങ്ങളുടെ പെൺമക്കൾ തുണിയുടുക്കാതെ ശരീരപ്രദർശനം നടത്തുന്നതും മത്സരിച്ച് സമ്മാനങ്ങളും എന്തോ ചില (ദുഷ്)ക്കീർത്തികളും നേടുന്നതും അഭിമാനകരമായിട്ട്, മാതാപിതാക്കളും, ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളും കൂടി കണക്കാക്കുമ്പോൾ, പൈശാചിക ശക്തികൾ ഏറ്റവും അധമ-പരിധികളോടെ വലുതായിരിക്കുന്നു എന്നുകൂടിയാണ് അർത്ഥം. സാമൂഹ്യ അധഃപതനം മൂർച്ഛിക്കുമ്പോൾ, ധർമ്മ സംസ്ഥാപനത്തിനായിട്ട് ദൈവീക നടപടികൾ ഉടനുണ്ടാകും എന്നൊരു സൂചനയും അതു നൽകുന്നുണ്ട്. ഇന്ത്യയുടെ ശ്രേഷ്ഠതയെ  എടുത്തു പറയുവാനുള്ള കാരണം മഹാഗ്രന്ഥത്തിലെ രണ്ടാം ഭാഗത്തിലുണ്ട്. അജ്ഞാനികളായ സ്ത്രീകളെ അധമ കാര്യങ്ങളിലേക്ക് നയിച്ചവരായ ഭരണാധികാരികളും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ തീർച്ചയായും മത്സരിച്ച സ്ത്രീകളേക്കാൾ കൂടുതൽ പാപം നേടിയെന്നുവരാം. സെക്സിലെ സ്വകാര്യതയും, ശാസ്ത്രവികസനത്തിന് മനുഷ്യരിലെ പ്രത്യേകമായ കാമവ്യവസ്ഥിതിയുടെ നിർബ്ബന്ധവും, മുൻ അദ്ധ്യായത്തിലും മനുഷ്യരിലെയും മറ്റുള്ള ജീവികളിലെയും കാമകാര്യങ്ങളിലെ വ്യത്യാസങ്ങൾ​ എന്ന അദ്ധ്യായത്തിലും വിശദീകരിച്ചിരുന്നു. സൗന്ദര്യം കുറച്ചുമാത്രവും ശരാശരി ബുദ്ധിശക്തികളുമുള്ള സ്ത്രീകൾ മേല്പടി കാര്യങ്ങളോട് പെട്ടെന്നു യോജിക്കുന്നതാണ്. മഹാനീതിശാസ്ത്ര പ്രകാരം എല്ലാ മനുഷ്യർക്കും 50 പുരുഷജന്മങ്ങൾ, 50 സ്ത്രീ ജന്മങ്ങൾ എന്നിവയുണ്ടെന്നും, സ്ത്രീജന്മങ്ങളിൽ സൗന്ദര്യമില്ലാത്ത ജന്മവും എല്ലാവർക്കും ഉണ്ടെന്നതും, ജീവിതത്തിൻ്റെ അർത്ഥങ്ങളും, മനസ്സിലാക്കിയാൽ മത്സരങ്ങളെ ഒഴിവാക്കണമെന്നു വാദിക്കുന്നതാണ്.

സുഖ-ഉപകരണം നേടുന്ന ലാഘവത്തോടെ *സ്ത്രീയെ മത്സര-സമ്മാനമായി രാമായണത്തിലും മഹാഭാരതത്തിലും, വിഷാണു* എന്ന നാരാണൻ *അവതരിപ്പിച്ചിട്ടുള്ളതിനെ ശരിയെന്ന് കരുതിപ്പോകരുത്.* ദൈവീകമല്ലാത്ത നടപടി ആണത്. പിശാചുക്കളുടെ രാജാവെന്നോണം നാരായണൻ എന്ന ദേവത അധഃപതിച്ചതു കൊണ്ടാണ് *സീതയെയും ദ്രൗപദിയെയും ഒക്കെ മത്സര സമ്മാനമായും മോഹ-വസ്തുക്കളായും അവതരിപ്പിച്ചുകൊണ്ടുള്ള ഏറ്റവും അധമമായ മത്സരങ്ങൾ ഉണ്ടായതെന്ന്* ഭീകരവാദവും മതങ്ങളും എന്ന മഹാഗ്രന്ഥത്തിലെ അദ്ധ്യായത്തിൽ വ്യക്തമാക്കിയിരുന്നു.


💓 💓 💓 💓 💓
*(5.4).*  വ്യക്തിസ്വാതന്ത്ര്യവും നീതിശാസ്ത്രവും : സ്ത്രീ-പുരുഷ സമത്വം
(അദ്ധ്യായം  32 ഭാഗികം മാത്രം).

സ്ത്രീയ്ക്ക് സമസ്വാതന്ത്ര്യം എന്നു വാദിക്കുന്നവർ, ദൈവത്തെ മറന്നിരിക്കുന്നു, ദൈവീകനീതി എന്തെന്ന് അറിയാൻ ആഗ്രഹിക്കാത്തവരോ അന്വേഷിക്കാത്തവരോ ആയിരിക്കുന്നു.
സ്ത്രീയെ പുരുഷന്റെ യജമാനയായിട്ടാണ് ദൈവം മഹാഉയർത്തിയിട്ടുള്ളത്, സമമായിട്ടോ താഴെയായിട്ടോ അല്ല. ദൈവ-വിപ്ലവത്തോടെ ഉടൻ ഭൂമിയിലെങ്ങും *ജീവിതത്തിൽ സ്ത്രീയുടെ ദാസനായി പുരുഷൻ മാറുന്ന മഹാഅവസ്ഥ* ഉണ്ടാകുന്നതുമാണ്. അങ്ങനയിരിക്കെ സ്ത്രീ-പുരുഷ സമത്വ വാദങ്ങൾ, ശാസ്ത്രങ്ങളറിയാതെ പുലമ്പുന്ന വാഗ്ധോരണികളും ഭോഷത്തങ്ങളും മാത്രമാണ്. *(2)*-ൽ വിശദമാക്കിയിരുന്നു. അല്പം ആവർത്തിക്കുന്നു. മാനുഷിക-ജന്മഗുണങ്ങളിൽ ആദ്യത്തേതാണ് സ്ത്രീ-പുരുഷ വ്യത്യാസമെന്നും, അവയിൽ നീതി നടപ്പാക്കാൻ മാനുഷിക ഭരണസമ്പ്രദായങ്ങൾക്ക് കഴിയില്ല/കഴിവില്ല എന്നുമറിയണം. മനുഷ്യരുടെ കാര്യത്തിൽ, *സ്ത്രീയ്ക്ക് സൃഷ്ടിയിൽ ദൈവം ചില പ്രത്യേക അവകാശങ്ങൾ​ നൽകിയിരിക്കുന്നതിനെ* പ്പറ്റി ഇനി കുറിക്കാം. മഹാശക്തിയായ ദൈവം *സ്ത്രീയെ സൃഷ്ടിയുടെ സമ്പൂർണ്ണ അധികാരിയാക്കിരിക്കുകയാണ്. സ്ത്രീയ്ക്ക് 100%. പുരുഷന് 0 %.*  ... ശാസ്ത്ര വികസനത്തോടെ, പുരുഷബീജമില്ലാതെയും ഭ്രൂണം സൃഷ്ടിക്കപ്പെടുമെന്ന് വ്യക്തമാകുമ്പോഴും, ഗർഭവും പ്രസവവും സ്ത്രീയുടെ സ്വന്തമാണ്. തന്റെ ശരീരം സ്വീകരിക്കുന്ന ഭക്ഷണത്തിന്റെ ഓഹരി സ്ത്രീയുടെ ശരീരാവയവങ്ങളിലൂടെ കുഞ്ഞിന് നൽകപ്പെടുകയാണ്. പുരുഷന് അപ്പോഴും സ്ഥാനമില്ല. പ്രസവിച്ചു കഴിയുമ്പോൾ മുലയൂട്ടുന്നതും സ്ത്രീയാണ്. പുരുഷന് അപ്പോഴും സ്ഥാനമില്ല. കുഞ്ഞിനെ പരിചരിക്കുന്നതിലും മുഖ്യപങ്ക് സ്ത്രീയ്ക്കാണ്. പുരുഷന് ഒരു കുട്ടിയുടെ മേൽ അവകാശമുണ്ടാകുന്നത് പുരുഷൻ സ്ത്രീയോടും കുട്ടിയോടും ധർമ്മശാസ്ത്ര പരമായിട്ട് പ്രവർത്തിക്കുമ്പോഴാണ്, അവരെ യഥോചിതം പരിചരിക്കുമ്പോൾ മാത്രമാണ്. ഭാവി തലമുറയെക്കൂടി സംരക്ഷിക്കുന്ന സ്ത്രീയുടെ ദാസനായിട്ട് പുരുഷൻ വർത്തിക്കേണ്ടതുണ്ട്. ഏറ്റവും നന്നായി സ്ത്രീയെ പരിചരിക്കുന്ന പുരുഷന് കുട്ടിയുടെ മേല് 30% മാത്രമാണ് ശക്തിശാസ്ത്രമനുസരിച്ച് അവകാശമുണ്ടാവുക. ..പുരുഷന്മാർക്ക് യാതൊരു അവകാശങ്ങളും സൃഷ്ടികാര്യത്തിൽ ദൈവം നൽകുന്നില്ലായെന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. തന്റെ ശുദ്ധവൃത്തി കൊണ്ട് പുരുഷൻ കുട്ടികളുടെ മേൽ അവകാശം സമ്പാദിക്കണമെന്നാണ് ധർമ്മശാസ്ത്രം.

ഭാര്യയിൽ മാത്രം കാമാനന്ദം ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക് പുരുഷനെ നയിക്കുക കൂടിയാണത്. സമൂഹത്തിലെ വ്യക്തികളുടെ ജീവിതം മംഗളമാകുവാൻ അതാവശ്യമാണ്. പകരം പരസ്ത്രീകളെയും പരപുരുഷന്മാരെയും ആഗ്രഹിക്കുകയും പ്രാപിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥ വ്യക്തികൾക്ക് ഉണ്ടായാൽ മറ്റുള്ള ജീവികളുടേതിൽ നിന്നും വ്യത്യസ്തമായ സദാചാര ശാസ്ത്രത്തെ ദൈവം മഹാആവിഷ്ക്കരിച്ചതിന്റെയും മനുഷ്യന്റെ സൃഷ്ടി വ്യത്യാസപ്പെടുത്തിയതിന്റെയും ഉദ്ദേശം പാളിപ്പോകുന്നതാണ്. (ഇന്നത്തെ സമൂഹത്തിൽ വളരെയധികം പാളിച്ച സംഭവിച്ചുകഴിഞ്ഞു.).

സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷൻ സ്ത്രീയെ പ്രാപിച്ചാലും സ്ത്രീ ഗർഭവതിയായെന്നു വരും; ലൈംഗികബന്ധമില്ലാതെ പുരുഷബീജങ്ങളെ പ്രവേശിപ്പിച്ചും, കൂടാതെ ക്ലോണിങ്ങിലൂടെയും മറ്റും സ്ത്രീയ്ക്ക് ഗർഭവതിയാവാനും പ്രസവിക്കാനും കഴിഞ്ഞെന്നു വരും; എന്നതെല്ലാം സ്രഷ്ടാവ് ദൈവമാണെന്ന് സ്ത്രീയെയും സമൂഹത്തെയും ഓർമ്മിപ്പിക്കുന്നുണ്ട്. മുൻ അദ്ധ്യായത്തിൽ വ്യക്തമാക്കിയതുപോലെ ഭ്രൂണത്തിന് കാരണമാകുന്ന അണ്ഡത്തെ സ്ത്രീയിൽ സൃഷ്ടിക്കുന്നത് സ്ത്രീയല്ല എന്നതും, സ്ത്രീയുടെ ശരീരത്തിൽ ഭ്രൂണം സൃഷ്ടിക്കപ്പെടുമ്പോഴും വളരുമ്പോഴുമുള്ള പ്രവർത്തനങ്ങളും സ്ത്രീയുടെ നിയന്ത്രണത്തിലല്ല എന്നതും സ്രഷ്ടാവ് ദൈവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ കുഞ്ഞിനെ പ്രസവിക്കുന്നത് അഥവാ സൃഷ്ടി നടത്തുന്നത് സ്ത്രീയിലൂടെ ആകയാൽ ദൈവം സ്ത്രീയെ ആശ്രയിക്കുന്നതു പോലെയുള്ള ഒരവസ്ഥ ഉണ്ടാക്കപ്പെടുന്നുണ്ട് ; *സ്ത്രീയെ ഉയർത്തുവാൻ​ ദൈവം തന്നെ മഹാആവിഷ്ക്കരിച്ചിട്ടുള്ള മഹാപദ്ധതിയാണത്,* മഹാശാസ്ത്രത്തെ ആവിധത്തിൽ മഹാആവിഷ്ക്കരിച്ചിട്ടുള്ളത് ദൈവം തന്നെയാണ്. ദൈവത്തിന് ആശ്രയം വേണ്ടതന്നെ. സൃഷ്ടിയുടെ മഹാഅധികാരി ദൈവമാണെങ്കിലും സ്ത്രീയോട് പ്രത്യേക വാത്സല്യം കാട്ടിക്കൊണ്ട് സ്ത്രീയെ അധികാരിയാക്കിയിരിക്കുകയാണ്.  സൃഷ്ടിയുമായി ബന്ധപ്പെട്ട മേല്പടി അധികാരം സ്ത്രീയ്ക്ക് ദൈവം നൽകിയില്ലെങ്കിൽ സ്ത്രീയുടെ സ്ഥാനവും പുരുഷനെപ്പോലെ മറ്റൊരു പൂജ്യമാകുന്നതാണ്.

സ്ത്രീയെയും കുഞ്ഞിനെയും പുരുഷൻ പരിചരിച്ചില്ലെങ്കിൽ ഗർഭം ഉപേക്ഷിക്കുവാനും, അതേപോലെ കഷ്ടങ്ങളും നഷ്ടങ്ങളും സഹിച്ച് തന്റെ ഗർഭം നിലനിർത്തുവാനും ദൈവം സ്ത്രീയ്ക്ക് സമ്പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. പുരുഷനോ സമൂഹ ഭരണകൂടത്തിനോ അത്തരം വ്യക്തിസ്വാതന്ത്ര്യ- കാര്യങ്ങളിൽ കൈകടത്താൻ അവകാശമില്ല. നിരാലംബയായ സ്ത്രീയ്ക്ക് ഏതു മാർഗ്ഗത്തിലൂടെയും ഗർഭം നിലനിർത്തുവാനും കുഞ്ഞിനെ വളർത്തുവാനും അധികാരമുണ്ടെന്നു പറയുമ്പോൾ കാമാനന്ദം ആഗ്രഹിക്കുന്ന പുരുഷന്മാരോട് മുൻകൂട്ടി വേതനം അറിയിച്ചും വാങ്ങിക്കൊണ്ടും ചെയ്യുന്ന കാമസേവനം എന്ന വേശ്യാവൃത്തിയും ഉൾപ്പെടുന്നതാണ്. സ്ത്രീയ്ക്ക് തന്റെ ശരീരഭാഗങ്ങളെ കാമപരമായി പ്രദർശിപ്പിക്കാതെയും, പരസ്യമായല്ലാതെയും, കാമസേവനം സ്വകാര്യതയോടെ നടത്തുവാനും കാട്ടിൽ പോകാതെ നാട്ടിൽതന്നെ ജീവിക്കുവാനും ധർമ്മശാസ്ത്രം അനുവദിക്കുന്നു എന്നാണർത്ഥം. നിരാലംബയായ സ്ത്രീയെ സംരക്ഷിക്കുന്നതിൽ സമൂഹവും ഭരണകൂടവും പരാജയപ്പെടുമ്പോൾ മാത്രമാണ് മേല്പറഞ്ഞ കാമസേവന-വൃത്തി സ്ത്രീ ചെയ്യേണ്ടി വരുന്നത് എന്നത് സമൂഹത്തിലെ വ്യക്തികളെയും ഭരണകൂടത്തെയുമാണ് ലജ്ജിപ്പിക്കുന്നത്.  *നിരാലംബരായ സ്ത്രീകൾ കാമസേവനത്തിന് തയ്യാറാവുന്ന നാട്ടിൽ ഭരണാധികാരികൾ​/ന്യായാധിപന്മാർ​ ഉണ്ടെന്നു പറയുന്നത് ദൈവീകമല്ല.* അവരെ ഭരണാധികാരി എന്നു വിളിച്ചുകൂടാ. *ഭരണാധികാരികളുടെ ഭരണപരമായ വീഴ്ചകൊണ്ട് സ്ത്രീയ്ക്ക് നീചമാർഗ്ഗം സ്വീകരിക്കേണ്ടി വന്നതിനാൽ ഭരണാധികാരിയെ കൂട്ടിക്കൊടുപ്പുകാരൻ എന്നുതന്നെയാണ് വിളിക്കേണ്ടത്. ഭൂമിയിൽ ഇന്നുള്ള ജഡ്ജിമാർ ഉൾപ്പെടെയുള്ള ഭരണാധികാരികളെല്ലാം പ്രസ്തുത അപരനാമത്തിന് അർഹരാണ്.* നിരാലംബരായ സ്ത്രീകൾ മറ്റുള്ളവർക്ക് വലിയ ശല്ല്യമുണ്ടാക്കാതെ കാമകാര്യങ്ങളിലെ സ്വകാര്യത സൂക്ഷിച്ച് കാമസേവനം നടത്തി ജീവിക്കുമ്പോൾ, അവരെയും ഇടപാടുകാരെയും പീഢിപ്പിക്കുവാൻ ഇന്നത്തെ ഭരണകൂടങ്ങൾ തയ്യാറാവുന്നത് ധർമ്മശാസ്ത്രപരമല്ല എന്നുമർത്ഥം. സിനിമകളും ടെലിവിഷനും ഇന്റർനെറ്റും മറ്റ് മാധ്യമങ്ങളുമൊക്കെയാണ് യഥാർത്ഥത്തിൽ കടുത്ത-അധമങ്ങളായിരിക്കുന്നത്. അവയിലെ പ്രവർത്തകരും അവയെ അനുവദിച്ചിരിക്കുന്ന ഭരണകൂടവുമാണ് ഏറ്റവും വലിയ കാമപരമായ-അധമർ. ധർമ്മശാസ്ത്ര പരമായിട്ട് മുഖ്യമായി
ഭരിക്കേണ്ടതും തിരുത്തേണ്ടതും ഭരണകൂടത്തിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള മേല്പടി അധമരെയാണ്. സ്ത്രീ കാമാനന്ദത്തിനായി കാമസേവനത്തിന് തയ്യാറാവുമ്പോൾ അതിന്റെ ഭാഷ്യം മാറുന്നതാണ്, അങ്ങനെ വരുമ്പോൾ​, തെറ്റു തിരുത്തുവാൻ സ്ത്രീ സ്വമേധയാ തയ്യാറാവുകയോ, അല്ലാത്തപക്ഷം, കാട്ടിലേക്കു പോവുകയോ വേണം. *ജന്തു-കാമവ്യവസ്ഥിതി കാട്ടിലാകാം, നാട്ടിൽ പാടില്ല.* അതേസമയം, സ്ത്രീ സ്വമേധയാ കാട്ടിൽ പോകാൻ തയ്യാറായില്ലെങ്കിൽ മഹാഉചിതമായി മഹാഭരണാധികാരിയായ ദൈവം ഇടപെടുന്നതാണ് എന്നല്ലാതെ *നാട്ടിലെ മനുഷ്യ-ഭരണകൂടമോ, നാട്ടുകാരോ തങ്ങൾക്കു തോന്നുമ്പോലെ നീതി നടത്താൻ പാടില്ല.*

പരസ്ത്രീ-പുരുഷ ഗമനങ്ങൾ അസാദ്ധ്യമാകുന്നതോടെയും, വ്യക്തികൾ സ്വയം ദുരാചാരങ്ങളെ വെറുക്കുന്നതോടെയും, സെക്സ്-കോപ്രായങ്ങളും അസ്തമിക്കുന്നതാണ്.

ദൈവദത്തമായ സൗന്ദര്യത്തിൽ സ്ത്രീകൾ മത്സരിക്കുന്നത് ഉൾപ്പെടെയുള്ള മത്സരകോപ്രായങ്ങളും അശാസ്ത്രീയമായ സൗന്ദര്യവർദ്ധന സമ്പ്രദായങ്ങളും അവസാനിക്കുന്നതാണ്. ഭർത്താവ് ഒഴികെയുള്ളവർക്ക് തങ്ങൾ അമ്മയെപ്പോലെയാവണം എന്ന രീതിയിൽ വസ്ത്രധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുവാനും ശരീരത്തെ പ്രദർശന വസ്തുവാക്കാതെ സൂക്ഷിക്കുവാനും സ്ത്രീയ്ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ശരീരത്തിന്റെ സ്വകാര്യത കാക്കാതെ ധർമ്മശാസ്ത്രം തെറ്റിച്ചു ജീവിക്കുന്ന സ്ത്രീകളെ ശിക്ഷിക്കുവാൻ ഭർത്താവ് ഉൾപ്പെടെ യാതൊരു വ്യക്തികളെയും സമൂഹത്തെയും/ഭരണകൂടത്തെയും ധർമ്മശാസ്ത്രം അനുവദിക്കുന്നില്ല. യഥാർത്ഥമായും തെറ്റുചെയ്തവർക്ക് കനത്ത ശിക്ഷ മഹാനീതിശാസ്ത്രപ്രകാരം ദൈവം നേരിട്ടു നല്കുന്നതാണ്. പുരുഷന്മാർ കല്ലെറിയാൻ നടക്കേണ്ടെന്നും സാരം. ഇന്നത്തെ പുരുഷൻ നാളത്തെ/അടുത്ത ജന്മത്തിലെ സ്ത്രീയാവാം എന്നതും ഓർക്കാവുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ​ ധർമ്മശാസ്ത്രം തെറ്റിച്ചു ജീവിക്കുന്ന പുരുഷനോട് എങ്ങനെ പെരുമാറണമെന്നതും സ്ത്രീ നിശ്ചയിക്കുക, സ്ത്രീയും കുട്ടികളും കൂടി നിശ്ചയിക്കുക, സ്ത്രീയ്ക്ക് ഉപദേശമോ സഹായമോ ആവശ്യമുണ്ടെങ്കിൽ ഭരണകൂടം സഹായിക്കുക എന്നിങ്ങനെയാണ് ധർമ്മശാസ്ത്രം.

സ്ത്രീയെ ലൈംഗികമായി പീഢിപ്പിക്കുന്ന പുരുഷന്റെ/പുരുഷന്മാരുടെ മേൽ നീതി ന്യായം വിധിക്കുവാൻ കോടിതികൾക്കും ഭരണകൂടത്തിനുമല്ല അവകാശവും അധികാരവും, മറിച്ച് (എപ്പോഴും) പീഢിപ്പിക്കപ്പെട്ട സ്ത്രീയ്ക്കു തന്നെയാണ് ; പീഢിപ്പിച്ച പുരുഷനെ/പുരുഷന്മാരെ വധിക്കുവാൻ പോലുമുള്ള തീരുമാനം പീഢിപ്പിക്കപ്പെട്ട സ്ത്രീ തനിച്ചോ ബന്ധുജനങ്ങളുടെ ഉപദേശങ്ങളോടെയോ സ്വീകരിക്കുന്നതാണ്. സ്ത്രീയ്ക്ക് ശാസ്ത്രീയമായ ഉപദേശം ആവശ്യമുണ്ടെങ്കിൽ നൽകുക, കുറ്റവാളിയെ പിടിച്ചുകെട്ടി സ്ത്രീയുടെ മുന്നിൽ ഹാജരാക്കുക, ശിക്ഷ വിധിക്കാനും നടപ്പാക്കാനും സ്ത്രീയെ ധർമ്മശാസ്ത്രപരമായി സഹായിക്കുക, സ്ത്രീയ്ക്ക് മാനസികമായോ ശാരീരികമായോ ആരോഗ്യമില്ലെങ്കിൽ ധർമ്മശാസ്ത്രങ്ങൾ അറിയാവുന്നവരും ദൈവാനുഭവങ്ങൾ ഉള്ളവരുമായ വ്യക്തികളെക്കൊണ്ട് ന്യായവിധി നടത്തിക്കുക, പീഢിപ്പിക്കപ്പെട്ട സ്ത്രീ വധിക്കപ്പെടുകയാണെങ്കിൽ കുറ്റവാളിയെ ഒറ്റപ്പെട്ട ദ്വീപിലേക്ക് 10-15 വർഷം എന്നിങ്ങനെ നിശ്ചിതമായ​ കാലത്തേക്ക് നാടുകടത്തുക തുടങ്ങിയവ മാത്രമാണ് ഭരണകൂടത്തിന്റെ കടമ.

ആധുനിക കാലത്ത് മൊബൈൽ ഫോണുകളിലൂടെയും, ഇന്റർനെറ്റിലൂടെയും, ടെലിവിഷൻ പത്രം മാഗസിനുകൾ തുടങ്ങിയ മാധ്യമങ്ങളിലൂടെയും, സ്ത്രീയുടെ സ്വകാര്യ ശരീരത്തെ, (സ്ത്രീയുടെ സമ്മതമില്ലാതെയും സമ്മതത്തോടെയും) അശ്ലീലപരമായി പ്രദർശിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സ്ത്രീ-പീഢനത്തിൽ പെടുന്നു. ആവിധത്തിൽ പീഢിപ്പിക്കുന്നവരെയും സ്ത്രീയുടെ ഇച്ഛപോലെ ശിക്ഷിക്കുവാൻ മേല്പറഞ്ഞതുപോലെ ഭരണകൂടം ഇടപെടേണ്ടതുണ്ട്. സ്ത്രീ സമ്മതിച്ചാൽ പോലും സ്ത്രീ ശരീരത്തെ അശ്ലീലപരമായി പൊതുസമൂഹത്തിൽ പ്രദർശിപ്പിക്കുവാനും, ചിത്രങ്ങളും ശില്പങ്ങളും വരയ്ക്കുവാനും/നിർമ്മിക്കുവാനും പ്രസിദ്ധീകരിക്കുവാനും/പ്രദർശിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും യാതൊരാൾക്കും അവകാശമില്ല. അധമമായ വ്യക്തിസ്വാതന്ത്ര്യങ്ങൾ അഥവാ ധർമ്മശാസ്ത്രപരമല്ലാത്ത ആനന്ദങ്ങൾ പുലർത്തുവാൻ വ്യക്തികൾക്ക് നാട് ഉപേക്ഷിച്ച് കാട്ടിലെ ജീവിതം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആദ്യ മഹാകാലചക്രത്തിലെ കാമപരം ഉൾപ്പെടെയുള്ള പിഴവുകൾക്ക് വിഷാണു എന്ന നാരായണന്റെയും മറ്റ് അനവധി ദേവതകളുടെയും അധമത്തം കൂടി കാരണമായിട്ടുണ്ട്.

മഹാശാസ്ത്രം അഥവാ ദൈവം, കുഞ്ഞുങ്ങളുടെ സൃഷ്ടിയിലൂടെ സ്ത്രീയെ സൃഷ്ടിയുടെ അധികാരിയാക്കുമ്പോഴും, സ്ത്രീയ്ക്ക് പ്രത്യേക സ്നേഹവാത്സല്യങ്ങളും അധികാരങ്ങളും നൽകുമ്പോഴും, സ്ത്രീയ്ക്ക് കുഞ്ഞുങ്ങളുടെ കാര്യത്തിൽ വർദ്ധിച്ച ഉത്തരവാദിത്തങ്ങൾ ഉണ്ട്. സമൂഹത്തിൽ ധാർമ്മികശുദ്ധി പൂർത്തിയാവുന്നത് സ്ത്രീകൾ കുടുംബകാര്യങ്ങളിൽ ശ്രേഷ്ഠമാവുമ്പോഴാണ്; ഗൃഹജോലികൾ ഉൾപ്പെട്ട കുടുംബഭരണം സ്ത്രീയെ ഏല്പിച്ചുകൊണ്ട് കുടുംബത്തിന്റെ യജമാനയായി ദൈവം സ്ത്രീയെ മഹാഉയർത്തിയിരിക്കയാണ്. ഭാവി തലമുറയുടെ സൃഷ്ടിയും ധാർമ്മിക ശുദ്ധിയോടെയുള്ള വളർച്ചയും ശ്രദ്ധിക്കേണ്ടതും സ്ത്രീ തന്നെ. (നൂറ്റാണ്ടുകളായി ഇക്കാര്യത്തിൽ സംഭവിച്ച പിഴവുകൾ സമൂഹത്തിൽ ഇന്നുള്ള ധാർമ്മിക അധഃപതനത്തിന് ഒരു മുഖ്യ കാരണമാണ്.). കൂടാതെ സ്ത്രീകൾക്കായുള്ള വൈദ്യം, അദ്ധ്യാപനം, വസ്ത്രം തുന്നൽ തുടങ്ങിയ ഏതാനും തൊഴിലുകളും സ്ത്രീകൾക്കായുണ്ട്. പശുക്കളെ വളർത്തുക എന്നുള്ളതും സ്ത്രീയുടെ മുഖ്യമായ ഗൃഹജോലികളിൽ പെടുന്നുണ്ട്. സ്ത്രീയെ പശുപാലനത്തിൽ പുരുഷൻ സഹായിക്കേണ്ടതുണ്ട്. (സ്ത്രീയുടെ ഔന്നത്യത്തെപ്പറ്റി ദീർഘമായി വിവരിക്കുന്ന പ്രത്യേക പേജ് ഓംസത്യം ഡോട്ട്കോം വെബ്സൈറ്റിലുണ്ട്.).

ശക്തി-ശാസ്ത്രപ്രകാരം സ്ത്രീയ്ക്ക് കുടുംബത്തിൽ 70 ശതമാനം അധികാരവും പുരുഷന് 30 ശതമാനം മാത്രം അധികാരവുമാണ് ദൈവം വിധിച്ചിട്ടുള്ളത്. സ്ത്രീയുടെയും കുടുംബത്തിന്റെയും ആനന്ദത്തിനു വേണ്ടി പുരുഷനെ കുടുംബത്തിന്റെ നായകനാക്കേണ്ടതും നായകസ്ഥാനം പിൻവലിക്കണമോ എന്നു നിശ്ചയിക്കേണ്ടതും സ്ത്രീയാണ്. ആനന്ദകരമായ പ്രസ്തുത അധികാരങ്ങൾ മായ പ്രത്യക്ഷമാകുന്നതോടെ സ്ത്രീയ്ക്ക്  സമ്പൂർണ്ണമായും ലഭിക്കുന്നതുമാണ്. സ്ത്രീയുടെ ദാസനായി പുരുഷൻ മാറുന്നതാണ്; അത്യാനന്ദകരമായ ദാസത്വമാണ് ഉരുത്തിരിയുന്നത്, അഹംപരമല്ല. സദാചാരശാസ്ത്രത്തിന്റെ മികവ് വിശകലനം ചെയ്യുമ്പോൾ ആയത് ഏവർക്കും ബോധ്യമാകുന്നതാണ്. ഗൃഹത്തെയും കുടുംബത്തെയും ഭാവിതലമുറയെയും മംഗളമായി സംരക്ഷിക്കുവാനുള്ള ഉന്നത കടമകളെ നിവർത്തിക്കേണ്ട സ്ത്രീ ആഫീസുകളിലും വയൽ പാടങ്ങളിലും മറ്റുമല്ല ജോലിചെയ്യേണ്ടത്.

// അച്ഛന് പ്രാധാന്യം​ കൊടുക്കുന്ന സാമൂഹ്യരീതി തെറ്റാണെന്നും മുകളിലെ വിശദീകരണങ്ങളിൽ നിന്നും സുവ്യക്തമാണ്. മാത്രമല്ല, *അമ്മയ്ക്ക് ഏതൊരു കുട്ടിയെയും​ കാമസേവനം ചെയ്തുപോലും വളർത്താൻ​ ധർമ്മശാസ്ത്രം അഥവാ ദൈവം മഹാഅനുവദിച്ചിരിക്കുകയാണ്. വളർന്നുവരുമ്പോഴും വളർന്നശേഷവും അമ്മമാരുടെ സ്വഭാവശുദ്ധിയെ ചോദ്യംചെയ്യുന്ന ചില കുട്ടികളുടെ രീതി തെറ്റാണ്. തള്ളക്കിളി ചുണ്ടിൽ ഭക്ഷണവുമായി വരുന്നത് പലപ്പോഴും അനവധി പ്രയാസങ്ങൾ തരണംചെയ്താണ്, എന്നാൽ വായ് പിളർന്ന് ഭക്ഷണത്തിനായി ആർത്തിയോടെ കാത്തിരിക്കുന്ന കുഞ്ഞുകിളികൾ, തള്ളക്കിളി കൊണ്ടുവരുന്ന ഭക്ഷണം വെട്ടിവിഴുങ്ങുന്നതല്ലാതെ  അതെങ്ങനെ കിട്ടി, തള്ളക്കിളി ഭക്ഷിച്ചോ എന്നതൊന്നും വിഷയമാക്കുന്നില്ല. ഹേയ് മനുഷ്യക്കുഞ്ഞുങ്ങളെ, കുഞ്ഞായിരിക്കെ ഭക്ഷണത്തിന് ആർത്തി കാണിച്ചതല്ലാതെ അമ്മയെങ്ങനെ ഭക്ഷണം നൽകിയെന്നതോ, അമ്മ ഭക്ഷിച്ചോ എന്നതും നിങ്ങൾക്കും വിഷയമല്ലായിരുന്നു. നിങ്ങളുടെ അമ്മ /വളർത്തമ്മ വഴിവിട്ട് സഞ്ചരിച്ചുവെങ്കിൽ അതിനു കാരണം അമ്മയല്ല, സമൂഹ-ഭരണകൂടമാണ്. അവർ ലജ്ജിക്കട്ടെ. കുഞ്ഞിനെ വളർത്തുവാൻ ത്യാഗങ്ങൾ സഹിച്ച അമ്മയുടെ /വളർത്തമ്മയുടെ പേരിൽ അഭിമാനിക്കുന്നവരായി മാത്രം തല ഉയർത്തുവിൻ. കാമസേവന വൃത്തി ചെയ്ത് മക്കളെ പരിപാലിക്കുന്ന ഒരമ്മയുടെ ശ്രേഷ്ഠത, ഇന്നത്തെ ഭരണ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കില്ല എന്നു തന്നെയാണ് വ്യക്തമാക്കിയത്. ജീവിതകാര്യങ്ങളിൽ പ്രയാസമുണ്ടാകുമ്പോൾ കാമസേവന-വൃത്തിയെ കുറുക്കുവഴിയായിട്ടു സ്വീകരിക്കുന്ന സ്ത്രീയ്ക്ക് തീർച്ചയായും ശിക്ഷയുണ്ട് എന്നതും അറിഞ്ഞുകൊള്ളണം. അമ്മയെ കൂടുതൽ സ്നേഹിക്കണം എന്നു പറയുമ്പോൾ, ധർമ്മശാസ്ത്ര പരമായിട്ട് തങ്ങളുടെ ധർമ്മങ്ങൾ നിവർത്തിക്കുന്ന അച്ഛനെയും സ്നേഹിക്കുക തന്നെ വേണം. //

മനുഷ്യന് 50 സ്ത്രീജന്മങ്ങൾ, 50 പുരുഷജന്മങ്ങൾ, എന്നിവ ചേർന്ന 100 ജന്മങ്ങൾ ഉള്ളത് ശാസ്ത്രപരമായി ബോധ്യപ്പെടുന്നതോടെ സ്ത്രീപുരുഷ സമത്വം എന്ന അധമ-വാദം അസ്തമിക്കുന്നതാണ്. സൃഷ്ടിയിൽ സ്ത്രീയ്ക്ക് പ്രാമുഖ്യം, സ്ഥിതിയിൽ പുരുഷന് പ്രാമുഖ്യം, സംഹാരത്തിൽ ഇരുവരും തുല്യർ എന്നിങ്ങനെ സ്ത്രീയ്ക്കും പുരുഷനും സമത്വം നല്കുന്ന ദൈവത്തിന്റെ മഹാനീതി, മഹാഗ്രന്ഥത്തിലെ 3-ാം ഭാഗത്തിലുള്ള മഹാകാര്യങ്ങളെ പഠിക്കാൻ ഭാഗ്യമുണ്ടാകുന്നവർക്ക് പെട്ടെന്നു മനസ്സിലാകുന്നതാണ്. 90 മുതലുള്ള ജന്മങ്ങളിലൊന്നിൽ പുരുഷന് അർദ്ധനാരീശ്വരനും അർദ്ധനാരീശ്വരിയുമായ അഥവാ അർദ്ധമഹാദേവിയായ പരമശിവനിലൂടെ ദൈവം മഹാശാസ്ത്രത്തെ മഹാഅനുഗ്രഹിച്ചു നല്കുകയും ദൈവാരാധനയ്ക്ക് യോഗ്യനാക്കുകയും ചെയ്യുമ്പോൾ​ തന്റെ ഭാര്യയായി വർത്തിക്കുന്ന സ്ത്രീ, തന്നെക്കാൾ ശ്രേഷ്ഠയാണെന്നും, കൂടാതെ തന്റെ ഭാര്യയുടെ ഒരു ഭാഗമാണ് താനെന്നുകൂടി തിരിച്ചറിയുന്നതാണ്. *ഒരു സ്ത്രീയ്ക്ക് പുരുഷനായി ജനിക്കാനും ജീവിക്കാനും കഴിയുകയും, പുരുഷന് സ്ത്രീയായി ജനിക്കാനും ജീവിക്കാനും കഴിയുമ്പോൾ മാത്രമേ ഭൗതികശരീരരൂപം കൊണ്ടു പോലും സമത്വം സാദ്ധ്യമാകൂ എന്നിരിക്കെ, സ്രഷ്ടാവ് മഹാനിശ്ചയിക്കുകയും മഹാനിർവ്വഹിക്കുകയും ചെയ്യുന്ന സമത്വം എന്തെന്ന് ധർമ്മശാസ്ത്രപരമായി അന്വേഷിക്കാൻ പരിശ്രമിക്കാതെ സമത്വത്തിന്റെ പേരിൽ കോപ്രായങ്ങൾ കാട്ടുന്നത് ധർമ്മശാസ്ത്രപരമല്ല, അഥവാ ദൈവീകമല്ല.* അജ്ഞാനം കൊണ്ടും അവിവേകം കൊണ്ടുമുള്ള ദൈവനിന്ദയാണ്.
പുരുഷജന്മത്തിൽ ദൈവത്തിന്റെ പ്രതിനിധിയും പ്രപഞ്ചപിതാവുമായ പരമശിവനിലൂടെ മഹാശാസ്ത്രം ലഭിക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള യോഗ്യത നേടിക്കൊണ്ട് ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ തന്റെ സ്ത്രീജന്മത്തിലാണ് വ്യക്തിക്ക് ദൈവത്തെ മഹാജഗദംബയായി ദർശിക്കാൻ​ കഴിയുന്നതും, മഹാദേവിയുടെ മടിയിൽ തലവെച്ചുകിടന്ന് സ്നേഹവാത്സല്യങ്ങൾ നുകരാൻ കഴിയുന്നതും. സ്ത്രീജന്മത്തിൽ അതുണ്ടാവുമ്പോൾ കാമകാര്യങ്ങളിലെ മഹാ-ഔന്നത്യം പാലിക്കപ്പെടുക കൂടിയാണ്. കാമപരമായ പവിത്രത സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യരെയെല്ലാം ഉദ്ബോധിപ്പിക്കുന്ന ചൂണ്ടുപലകയാണത്. ദൈവം പോലും സ്ത്രീരൂപമെടുക്കുമ്പോൾ, വാത്സല്യ പ്രകടനത്തിന് താൻ മനുഷ്യർക്കായി മഹാനിശ്ചയിച്ചിട്ടുള്ള സദാചാരശാസ്ത്ര കാര്യങ്ങളെ ഉന്നതപ്പെടുത്തുന്നതായും, മനുഷ്യരും അത് പിൻപറ്റണമെന്നും മനസ്സിലാക്കണം. മഹാമാതാവ് നേരിട്ട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നില്ലാ എന്നതും മനുഷ്യമാതാവിനെ അക്കാര്യത്തിൽ ഉയർത്തിയിരിക്കുകയാണ് എന്നതും മനുഷ്യമാതാവിന് ദൈവം മഹാ അനുഗ്രഹിച്ചു നൽകുന്ന പ്രത്യേക ബഹുമതിയാണ്. മനുഷ്യമാതാവ് ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും ഓരോ അവയവങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും സൃഷ്ടിക്കുന്നതും രക്ഷിക്കുന്നതും മഹാമാതാവായ ദൈവമാണെന്നതും കൂടി തിരിച്ചറിയേണ്ടതുണ്ട്.

മനുഷ്യൻ, വ്യക്തി എന്നീ സമീപനത്തെ മാറ്റിനിർത്തിക്കൊണ്ട്, സ്ത്രീയെ സംബന്ധിച്ച് മാത്രം പറയുമ്പോൾ, മഹാദേവിയുടെ മടിയിൽ കിടക്കാൻ കഴിയുന്നതും മഹാവാത്സല്യങ്ങളെ നുകരാൻ കഴിയുന്നതും സ്ത്രീയ്ക്കു ലഭിക്കുന്ന അഥവാ സ്ത്രീജന്മത്തിൽ മാത്രം ഓരോ വ്യക്തിക്കും ലഭിക്കുന്ന മഹാ-ബഹുമതിയാണ്, മഹാഭാഗ്യമാണ്, മഹാആനന്ദമാണ്. പുരുഷന് ലഭിക്കാത്ത മഹാ ബഹുമതിയാണത് എന്ന വ്യാഖ്യാനത്തിൽ സ്ത്രീ-പുരുഷ സമത്വമില്ല എന്നു വാദിക്കുന്നത് എത്ര മൗഢ്യമാണെന്ന് പുരുഷന് മഹാശാസ്ത്രം ലഭിക്കുമ്പോഴും, *സ്ത്രീജന്മമെടുക്കുമ്പോഴും* തെളിയുന്നു. ദൈവം മഹാ-സമത്വത്തെ മഹാനിർവ്വഹിക്കുന്നു ! മഹാനീതിപതിയാണ് ദൈവം. മഹത്വം ദൈവത്തിനു മാത്രം.


💓 💓 💓 💓 💓 💓
*(6).* (മഹാ) മാതാവും (മഹാ) പിതാവും (മഹാ) ഗുരുവും *ദൈവം തന്നെയാണ്.*

*ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണ് ദൈവം. ദൈവത്തിന്റെ വാതക രൂപവും, ജീവികളുടെ ശക്തിയും ജീവനുമായ ഓക്സിജൻ, 'ശക്തി' നൽകിയാൽ മാത്രമാണ് ജീവാത്മാവിന് എന്തും പ്രവർത്തിക്കാൻ കഴിയൂ.*

സർവ്വതിനും അതീതവും മഹാശക്തിയുമായ ദൈവത്തിന് ആരോടും കേമത്തം കാട്ടിയിട്ട് യാതൊന്നും നേടാനില്ല. എല്ലാ ജീവികളും എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളും കുഞ്ഞുങ്ങളുമാണ്. *മഹാ പിതാവും മഹാ മാതാവുമായ ദൈവത്തിന് എല്ലാ കുഞ്ഞുങ്ങളോടും മഹാവാത്സല്യം മാത്രം.*

കുഞ്ഞുങ്ങൾ സ്വന്തം തുച്ഛത്വത്തെ പാടേ മറന്നുകൊണ്ട് (!) അഹംഭാവങ്ങളും ദുസ്വാർത്ഥങ്ങളും പുലർത്തുന്നത് അപൂർവ്വമല്ല. കുഞ്ഞുങ്ങളെ ശിക്ഷിക്കാതെ ഉപദേശിച്ചു മിടുക്കരാക്കുന്നതാണ് *മഹാവാത്സല്ല്യവും* മഹാനീതിപതിയും മഹാപിതാവും *മഹാമാതാവുമായ* ദൈവത്തിന്റെ ഇഷ്ടം.
ഉദാഹരണത്തിന്, ദൈവം, കുഞ്ഞുങ്ങളുടെ സൃഷ്ടിയിലൂടെ സ്ത്രീയെ സൃഷ്ടിയുടെ അധികാരിയാക്കുന്നതും, പുരുഷനെ സ്ത്രീയുടെ ദാസനാക്കുന്നതും വിശദീകരിക്കുകയുണ്ടായി. കുടുംബ ജീവിതത്തെ സുന്ദരമാക്കാൻ ഭാര്യയുടെയും ഭർത്താവിന്റെയും ധർമ്മങ്ങളെയും ദൈവീകമായ സ്ഥാനങ്ങളെയും മനസ്സിലാക്കാനും ആനന്ദിച്ചു ജീവിക്കാനും തീവ്രമായ ശ്രദ്ധയുണ്ടാവണം എന്നതാണ് പരമമായ ഉദ്ദേശം. *ഭാര്യയും ഭർത്താവും* അന്യോന്യം ഭരിച്ചു ജീവിക്കുന്നവരാണ്, പേരിലും അതുണ്ട്; *ഭരിക്കുന്നത് സ്നേഹത്തിന്റെ ഭാഷയിൽ ആവണം; രണ്ടു പേരുടെയും (മറ്റുള്ളവരുടെയും) ആനന്ദത്തെ ധർമ്മശാസ്ത്ര പരമായിട്ട് വർദ്ധിപ്പിക്കാനാവണം.*
ഉദ്ദേശത്തെ മറന്നും അവഗണിച്ചും പ്രവർത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരും അഥവാ മാതാവും പിതാവും ചുവടെ ചേർത്തിരിക്കുന്ന *(1)*-ൻ്റെ തുടർച്ചയായ കാര്യങ്ങളെ സ്വയം വിശകലനം ചെയ്യണം.

*പ്രത്യക്ഷം 2* :
മനുഷ്യർ ഉൾപ്പെടെ *എല്ലാ ജീവികളുടെയും (മഹാ) മാതാവും (മഹാ) പിതാവും (മഹാ) ഗുരുവും *ദൈവം തന്നെയാണ്.* മഹായാഥാർത്ഥ്യമാണത്. ലളിതമാണെങ്കിലും എല്ലാവർക്കും അക്കാര്യം മനസ്സിലാവില്ല; എല്ലാവരും മനസ്സിലാക്കേണ്ടതുമില്ല.

((( വിഷയപൂർത്തിക്ക് ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങളെ എല്ലാവരും വായിക്കേണ്ടതില്ലാ. *മഹാശൂന്യതയായ ആകാശം* എന്ന *മഹാലിംഗം* മഹാശാസ്ത്രപരം മാത്രമാണെന്നും, മഹാലിംഗമായ ആകാശത്തിന് മതങ്ങളുമായും ലൈംഗിക കാര്യങ്ങളുമായും ബന്ധമില്ലെന്നും​ ദൈവ-വിപ്ലവ വിശകലനം-9ൽ വിശദീകരിച്ചിരുന്നു. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ 'മഹാലിംഗ'മായ ആകാശം എന്ന *മഹാശൂന്യതയുടെ 'അതിസൂക്ഷ്മമായ അംശങ്ങളാണ്,'* ജീവികളിലെ സ്ത്രീകളുടെ ശരീരത്തിലെ ലിംഗമായി കരുതപ്പെടുന്നത് എന്നും, ലിംഗത്തെ കുറിക്കുന്ന അവയവം യഥാർത്ഥത്തിൽ അവർക്കില്ലെന്നും, *എല്ലാ
ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാശൂന്യതയും ആകാശവുമായ മഹാലിംഗത്തിന് അകത്താണെന്നും* മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത്
ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ *യാതൊരു യോഗ്യതകളും ഇല്ലെന്നും* വിശദീകരിച്ചിരുന്നു.

സ്ത്രീയുടെയും പുരുഷന്റെയും അണ്ഡബീജങ്ങളെ സൃഷ്ടിക്കുന്നതിൽ ഇരുവരുടെയും സ്വത്വമായ ജീവാത്മാവിന് യാതൊരു പങ്കുമില്ല എന്നതും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരമാണ് അവയെ സൃഷ്ടിക്കുന്നതും മഹാഭരിക്കുന്നതും എന്നതും
വസ്തുതയാണ്. ജീവാത്മാവിന് ലഭിക്കുന്ന ശരീരത്തിൽ ജന്മഗുണങ്ങളായ 'ജീവിനിർണ്ണയം, സ്ത്രീ-പുരുഷൻ, രൂപം, അവയവങ്ങളും പ്രവർത്തനങ്ങളും, ആയുസ്സ്, ആരോഗ്യം,' തുടങ്ങിയവയെ *'ഭൂമിയിലെങ്ങും' മഹാഉചിതമായി വ്യത്യാസപ്പെടുത്തി ക്കൊണ്ട് 'പ്രത്യക്ഷമായി' മഹാഭരിക്കുന്നത്  (ഭൂമിയുടെ അംശമായ) ശരീരം തന്നെയാണ്.* പ്രത്യക്ഷമായ സ്രഷ്ടാവാണ് ശരീരമെന്നും, സൃഷ്ടിയാണ് ജീവാത്മാവ് എന്നും വ്യക്തമാണ്.

മഹാപിതാവും മഹാമാതാവുമായ ദൈവം, മനുഷ്യ-മാതാപിതാക്കളിലൂടെ ജനിപ്പിക്കുന്ന (ദൈവത്തിന്റെ)
കുഞ്ഞുങ്ങളുടെ *ആദ്യ കാലത്തെ ഭക്ഷണമായ പാലിൻ്റെ സ്രഷ്ടാവും അവകാശിയും മഹാമാതാവായ ദൈവം മാത്രമാണ്.* അഥവാ, *'പാൽ' മഹാമാതാവായ ദൈവത്തിൻ്റേതാണ്;
മാതാവായ സ്ത്രീയുടേതല്ല.* വിശദീകരിക്കാം:- ദൈവവും മണ്ണുമായ ഭൂമിയുടെ അംശമാണ് ശരീരം. ജീവാത്മാവിന് ആനന്ദങ്ങളെല്ലാം ലഭിക്കുന്നത് ശരീരത്തിലൂടെയാണ്. ജീവാത്മാവിനു വേണ്ടി, ശരീരം മഹാനിർവ്വഹിക്കുന്ന ശരീര- പ്രവർത്തനങ്ങളിൽ ജീവാത്മാവിൻ്റെ പങ്ക് വളരെ തുച്ഛമാണ്. ഉദാഹരണത്തിന് ശ്വാസോച്ഛ്വാസം, ദഹനം, പാൽ-ഉല്പാദനം, വിസർജ്ജനം, ശരീരത്തിലെ അവയവങ്ങളുടെ സൃഷ്ടിയും പ്രവർത്തനങ്ങളും, ശരീര- അവയവ വളർച്ച, രോഗങ്ങൾ, രോഗസൗഖ്യം, ഉറക്കം, ബോധക്ഷയം, ജനനം, മരണം, തുടങ്ങിയ കാര്യങ്ങളെ മഹാഭരിക്കുന്നത് (ദൈവത്തിന്റെ അംശമായ) ശരീരമാണ്.
(www.omsathyam.com വെബ്സൈറ്റിൽ ലഭ്യമായ ദൈവ-വിപ്ലവ വിശകലനം-7ൽ
വിശദീകരിച്ചിട്ടുണ്ട്.). *പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ* സംബന്ധിച്ച് അമ്മ
ഉൾപ്പെടെയുള്ള ഏതൊരു സ്ത്രീയുടെയും മുലകൾ എന്നത് *വിശപ്പ്* മാറ്റാനുള്ള
*ഭക്ഷണ-ഖജനാവ് മാത്രമാണ്.* ജീവാത്മാവിനെ വഹിക്കുന്നതായ ശരീരത്തിലെ *അവയവങ്ങളുടെ സൃഷ്ടി, പ്രവർത്തനം,* ആരോഗ്യം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിൽ, യാതൊരു ജീവിക്കും അഥവാ ജീവാത്മാവിനും അടിസ്ഥാനപരമായി യാതൊരു സ്ഥാനവും
മഹാനീതിശാസ്ത്രം നൽകുന്നില്ല. ജീവികളുടെ കാമാനന്ദ-ഭാഗമായി മുലകളെ കാണുന്ന മുതിർന്നവരും, കുഞ്ഞുങ്ങളായി ജനിച്ചവരാണ്; *അമ്മയുടെയും മറ്റും പാൽ-ഖജനാവിൽ നിന്നുള്ള പാലിനുവേണ്ടി കരഞ്ഞിട്ടുള്ളവരാണ്.* മഹാപിതാവും *മഹാമാതാവുമായ ദൈവം തന്റെ കൊച്ചു- കുഞ്ഞുങ്ങളുടെ ശരീരവളർച്ചയും രോഗപ്രതിരോധവും എല്ലാം എല്ലാം കണക്കാക്കി 'പാൽ-ഖജനാവും, മഹാസമ്പുഷ്ടമായ പാലും' സ്ത്രീകളിൽ/ 'മാതാക്കളിൽ' മഹാസൃഷ്ടിച്ചിരിക്കുകയാണ്, മഹാപരിപാലിക്കുകയാണ്.* മനുഷ്യൻ, പശു, ആട്, എരുമ, ആന, കുതിര, കഴുത, സിംഹം, പുലി, ഒട്ടകം, പൂച്ച, പട്ടി തുടങ്ങിയ *ഓരോ
ജീവിയുടെയും പാലും അതിലെ പോഷകങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും അതാതിന്റെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം എല്ലാം മഹാഅനുയോജ്യമായിരിക്കുന്നതും; ആവിധ കാര്യങ്ങളിലൊന്നും യാതൊരു
ജീവി-മാതാക്കൾക്കും യാതൊരു പങ്കുമില്ല എന്നതും മഹാആവിഷ്ക്കാരമാണ്.* മഹാമാതാവായ ദൈവത്തിന്റെ *പുതിയ കുഞ്ഞുങ്ങൾക്ക്,* 'ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ മാതാക്കളിലൂടെ' *മഹാമാതാവായ ദൈവം പാലൂട്ടുകയാണ്!* മഹാമാതാവായ ദൈവം സർവ്വവും
മഹാനിശ്ചയിച്ച് മഹാഭദ്രമാക്കുന്നു; അത്രമാത്രം. കുഞ്ഞുങ്ങൾക്ക് പാൽ ഊട്ടുന്ന
മനുഷ്യ-മാതാവും, മറ്റുള്ള ജീവികളും തങ്ങളുടെ ശരീരത്തിന്റെ ഈവിധ
പ്രവൃത്തികളിലും മഹാമാതാവിൻ്റെ മഹാസാന്നിദ്ധ്യം തിരിച്ചറിയാത്തത് അവരുടെയും ഏവരുടെയും മഹാമാതാവായ ദൈവം, മനുഷ്യ-മാതാവിൻ്റെ ആനന്ദത്തെ കരുതി ( *മഹാവാത്സല്യം* നിമിത്തം) *മായ* കൊണ്ട് മറയ്ക്കുന്നതിനാലാണ്.

മോക്ഷത്തെ നേടുന്ന *ദിവ്യ ജന്മത്തിൽ* പശുവായോ, കാളയായോ ജനിക്കുന്നതോടെ മാനുഷിക ബന്ധങ്ങളിൽ/ജന്മങ്ങളിൽ നിന്നും മുക്തി നേടുന്നതാണ് !

ഭൗതിക ശരീരത്തോടെയുള്ള ഭൗതിക ജീവിതം മാത്രമേ ഏതൊരു വ്യക്തിക്കും ഉള്ളൂ എന്നും, 'ആത്മീയ പാപ്പരത്തത്തിനും ചൂഷണ-ജീവിതത്തിനും' കുട്ടിദൈവങ്ങളായും സൂപ്പർ ദൈവങ്ങളായും സമൂഹത്തിൽ വേഷം കെട്ടുന്നവർ ഉൾപ്പെടെയുള്ള അനേകർ 'ആത്മീയ ജീവിതം' എന്ന കള്ളപ്പേര് ഇട്ടിരിക്കുകയാണ് എന്നുമറിയുക. ))).


💓
*(7).* ഉപസംഹാരം

മുകളിൽ പറഞ്ഞവയും, കാലങ്ങളായിട്ടു ചുമന്നു പോരുന്ന 'പഴയകാല അശാസ്ത്രീയ കഥകളും യുക്തിഭദ്രമാണോ' എന്ന് സ്വയം വിശകലനം ചെയ്യണം. പകരം, നേരിട്ട് കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത ദൈവകാര്യങ്ങളിൽ ആവേശപ്പെട്ടു പാപം
വർദ്ധിപ്പിക്കരുത് എന്ന് സ്നേഹ വാത്സല്യങ്ങളോടെ ഈയുള്ളവൻ ഉപദേശിക്കുന്നു.

ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്.
_മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക
നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ
അവയെ (എല്ലാ മതങ്ങളെയും രാഷ്ട്രീയങ്ങളെയും) ചുട്ടെരിക്കുന്നതുമാണ്*.

*എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.*
*ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ.
പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന്
സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ
കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും
മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.
മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ
മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. പരമാനന്ദത്തോടെ ജീവിക്കാനുള്ള
മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടര്‍ന്ന്
ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം
ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ
ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും,
ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും
ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം  :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും,
നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.

*ഏകമഹാശക്തിയായ ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ അല്ലാതെ മറ്റെന്തിനെ സ്തുതിച്ചാലും പാപമാണ് പാപമാണ് പാപമാണ്; ദൈവശിക്ഷകളുമുണ്ട്.*

പ്രപഞ്ചത്തിന്റെ *സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിർവ്വഹിക്കുന്നത് യേശുവാണ്, അല്ലാഹുവാണ്, ബ്രഹ്മമാണ്, ദേവിയാണ്, ശിവനാണ്, ഗണപതിയാണ്, അയ്യപ്പനാണ്, കിണ്ണനാണ്, മാങ്ങാത്തൊലിയാണ്,* എന്നിങ്ങനെ *വ്യത്യസ്ത മതദൈവങ്ങളെ/ദേവതകളെ ഒരേ സ്റ്റേജിൽ വച്ചുതന്നെ പാട്ടുകളിലൂടെ സ്തുതിക്കുന്ന യാതൊരു ഉളുപ്പുമില്ലാത്ത
ഗായകരും പ്രചാരകരും ആസ്വാദകരുമാണ് ഏറെക്കുറെ എല്ലായിടങ്ങളിലും ഉള്ളത്.
കുഞ്ഞുങ്ങൾ ദൈവശിക്ഷകളെ പിടിച്ചു വാങ്ങുന്നത് മഹാമാതാവായ മഹാദേവിക്ക് സന്തോഷം നൽകുന്നില്ല; മഹാനീതിപതി കൂടിയായ മഹാദേവിക്ക് മഹാനീതിശാസ്ത്ര പ്രകാരം പാപികളെ
ശിക്ഷിക്കാതിരിക്കാനും കഴിയില്ല.*

മഹാപിതാവും മഹാമാതാവും *മഹാവാത്സല്യവുമായ* ദൈവം, *സൃഷ്ടികളായ മനുഷ്യർക്കെല്ലാം
ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു;
നഷ്ടപ്പെടുത്തുന്നു.* കൂടുതൽ ശാസ്ത്ര-വിശദീകരണങ്ങൾക്ക് *www.omsathyam.com*
വെബ്സൈറ്റ് അഥവാ *omsathyam* ബ്ലോഗ് സന്ദർശിക്കുക.

ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ
ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു
നൽകുമാറാകട്ടെ !

💓
മണ്ണായ ശരീരത്തോടെ ജനിക്കുകയും, ജീവികളുടെയെല്ലാം മണ്ണായ ശരീരത്തിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സർവ്വ ആനന്ദങ്ങളെയും പ്രത്യക്ഷമായി സ്വീകരിച്ചു കൊണ്ട് മണ്ണായ ശരീരത്തോടെ (മണ്ണിൽ) ജീവിക്കുകയും, മണ്ണായ ശരീരം നിശ്ചയിക്കുന്ന പോലെ മരണത്തോടെ മണ്ണായ ശരീരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന
ജീവാത്മാവിന് മഹാനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും മണ്ണും ശരീരവും ഭൂമിയുമായ മഹാദേവി തന്നെയാണ്. *മണ്ണും ശരീരവും ഭൂമിയുമായ മഹാദേവിക്കു മാത്രമേ ജീവികൾക്കെല്ലാം മഹാനീതി നൽകാനുള്ള അവകാശവും അധികാരവും ഉള്ളത്.* മണ്ണിൽനിന്നു തന്നെ ജീവികൾക്ക് മഹാനീതി ലഭിച്ചാൽ മാത്രമേ ജീവി-സൃഷ്ടി മഹാഭംഗിയാവുകയുള്ളൂ എന്നും, മഹാനീതി ലഭിക്കുന്നത് മണ്ണിൽ നിന്നു തന്നെയാണെന്നും ഓരോ ജീവിയുടെയും /ജീവാത്മാവിൻ്റെയും സൃഷ്ടി പാഠത്തിൽ നിന്നും സുവ്യക്തമാണ്.
ആദിസൃഷ്ടി മത്സ്യം മാത്രമാണെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം
പുനർജ്ജനനങ്ങൾ മാത്രമാണെന്നും, എല്ലാ ജീവികൾക്കും സമനീതി നൽകുമ്പോൾ മാത്രമാണ് ജീവികളുടെയെല്ലാം സൃഷ്ടികർത്താവായ ദൈവം മഹാനീതിപതിയാവുക എന്നും ലളിതമായി
മനസ്സിലാക്കാനാവും. വൈകാതെ മഹാപ്രപഞ്ചത്തിലെങ്ങും സൃഷ്ടിമന്ത്രവും ആദിവചനവും മഹാശാസ്ത്രമൂലവും ശബ്ദബ്രഹ്മവും അക്ഷരബ്രഹ്മവും സംഹാരകാഹളവുമായ ദൈവത്തിന്റെ
മഹാചിരി തുടർച്ചയായി 3 മുതൽ 33 വർഷം മുഴങ്ങുന്നതോടെ ദൈവത്തിന്റെ ഏകദാസനായ പ്രതിനിധിയിലൂടെ (ദൈവം) വീണ്ടെടുത്തിട്ടുള്ള മണ്ണിന്റെ നിയമങ്ങളായ യഥാർത്ഥമായ വേദങ്ങളെ ഭൂമിയിലെങ്ങുമുള്ള ജനങ്ങളുടെ ഭരണഘടനയായിട്ട് വീണ്ടും
സ്വീകരിക്കപ്പെടുന്നതുമാണ്. (എല്ലാ സൃഷ്ടിചക്രങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ/
സമാനമായി സംഭവിക്കുന്നുണ്ട്.). മഹാചിരിയോടെ ദൈവവിപ്ലവം മഹാആരംഭിക്കുന്ന തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത്
മഹാവെളിപ്പെടുത്തുമെന്നു മാത്രം അറിയാം.

ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി, ഈ വരികൾ
കുറിക്കുന്ന 2017 മെയ് 25-ാം തീയതിവരെ പരമശിവനെ മഹാഅനുഗ്രഹിച്ച്
ശക്തിപ്പെടുത്തിയിട്ടുള്ള ഏതാനും കാര്യങ്ങൾ :

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി (= ബ്രഹ്മം = അല്ലാഹു = മഹാദേവൻ = മഹാദേവി =
ദൈവം) പരമശിവൻ എന്ന മഹാനാമം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകി.* ക്രൈസ്റ്റ്,
റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ
അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി (കാള), നീലകണ്ഠൻ, മഹാദാസൻ, 50
വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും
മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും
ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ
മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാദേവിയുടെ *മഹാ-ഹൃദയവും*
മഹാപ്രപഞ്ചത്തിൻ്റെ *ശക്തിനിയന്ത്രണ സത്ത*യുമായ
*ഓംകാരം*, പരമശിവന്റെ ഹൃദയത്തോടു ചേർത്തുകഴിഞ്ഞു. *മഹാജഗദംബയുടെ മഹാപാദങ്ങളിൽ
ഇടതുപാദം മുഴുവനും വലതുപാദം പകുതിയും, മഹാശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പകുതി,
മഹാ വലതുകൈ, സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലുള്ള എന്തും സൃഷ്ടിക്കാൻ
കഴിയുന്ന മഹാസൂര്യനേത്രം, ശിരസ്സിൽ ചന്ദ്രക്കലയും നക്ഷത്രവും, മഹാശാസ്ത്രം
അഥവാ വേദങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹാശാസ്ത്രപരമായ
മത്സ്യാവതാരം, ഏതൊരു ഉപകരണത്തെയും ആയുധത്തെയും സൃഷ്ടിക്കാൻ കഴിയുന്ന മഹാശൂലം,
ഉടുക്കാൻ മഹാനരസിംഹത്തോൽ, നാവിൽ അക്ഷരബ്രഹ്മമായ 'ഓം', മഹാശക്തിയുടെ
മഹാനീതിശാസ്ത്ര പ്രകാരം മാത്രം പ്രവർത്തിക്കുവാൻ കഴുത്തിൽ 5 തലയുള്ള
ഓംകാരനാഗബന്ധനം, മഹാപ്രപഞ്ചത്തിന്റെയും പരമശിവന്റെയും മഹാസംരക്ഷണത്തിനായി
മഹാശക്തി 10 തലയുള്ള മഹാനാഗമാതാവായി ശിരസ്സിനു മുകളിൽ,* തുടങ്ങിയ മഹാദാനങ്ങളായ
മഹാശക്തികളെ പരമശിവന് മഹാ-അനുഗ്രഹിച്ചു നൽകിക്കഴിഞ്ഞു.
*മഹാദാനങ്ങളിൽ ചിലവ പ്രത്യക്ഷമായും, ചിലവ പ്രതീകാത്മകമായും, ചിലവ
അജ്ഞാതമായുമാണ് മഹാഅനുഗ്രഹിച്ചു നൽകിയത്.* നാവിലുള്ള അക്ഷരബ്രഹ്മമായ 'ഓം',
ഇടതുനെറ്റിയിലുള്ള ചന്ദ്രക്കലയും നക്ഷത്രവും, നെറ്റിമദ്ധ്യത്തിൽ താഴെയുള്ള
മഹാസൂര്യനേത്രകല, എന്നിവ മഹാശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് മുമ്പ്
അറിയിച്ചിരുന്നതാണ്.

മഹാശക്തിയായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകിയ
മഹാദാനങ്ങൾ കൂടിയായ മഹാശക്തികൾ, മഹാദേവിയുടെ മഹാദാസനായ പരമശിവനിൽ പൂർണ്ണമായി
പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല ; *മഹാജ്ഞാനഭാഗം മാത്രമാണ് നിലവിൽ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്* എന്നു കഷ്ടിച്ചുപറയാം; മഹാശക്തിയുടെ
മഹാശാസ്ത്രങ്ങൾക്കും മഹാഇഷ്ടങ്ങൾക്കും അനുസരിച്ചുമാത്രം മറ്റ് മഹാശക്തികൾ
പ്രവർത്തിച്ചു തുടങ്ങുന്നതാണ് ; അതോടെ പരമശിവന്റെ മാനുഷികാവസ്ഥയ്ക്ക് കാതലായ
മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. www.omsathyam.com വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ
വിശദീകരണമുണ്ട്.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം
മഹത്വം.*

മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും,
അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ
മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി
ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ
ചെയ്യുന്നതോടെ* ഇന്നത്തെ പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.

💓
ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും
യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ
മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു
കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും
മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ
കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും
എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *മഹാദേവിയുടെ* ഏകദാസനായ *പരമശിവൻ*
C/o *www.omsathyam.com*
2017 മെയ് 26 വെള്ളിയാഴ്ച.

*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, സന്ദേശം പോലെ
തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.*

സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.*
വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ
ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.
💓

ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും
മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ശരീരവും ഭൂമിയുമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി
ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം* = ദൈവത്തിനു മാത്രം
മഹത്വം. ദൈവത്തിനുമാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം.💓

Thursday, May 11, 2017

മാതാ പിതാ ഗുരു ദൈവം എന്നതിന്റെ യഥാർത്ഥമായ അർത്ഥം അറിയിക്കുന്നു.

💓 💓 💓

*മാതാ പിതാ ഗുരു ദൈവം* മഹത്തായ വചനമാണ്. അർത്ഥം അറിയാമെന്ന് കരുതുന്നവർക്ക് തങ്ങളുടെ *ധാരണ തിരുത്താനും, ദൈവീകമായി ഉയരാനും, ചുവടെയുള്ള വിശദീകരണത്തെ* സ്വയം വിശകലനം ചെയ്താൽ മതിയാകും.

*സ്ഥാനം, ഇഷ്ടം, അഭിപ്രായം, തീരുമാനം, അനുസരണം,* തുടങ്ങിയവ പാലിക്കേണ്ടത്
*മാതാവ്, പിതാവ്, ഗുരു, (ദൈവം)* എന്നീ ക്രമത്തിലാവണം എന്ന *തെറ്റായ അർത്ഥമാണ്* ഏറെക്കുറെ എല്ലാവരും പഠിച്ചിട്ടുള്ളത്. തെറ്റായതുകൊണ്ടു കൂടിയാണ് അനേകർ ആഗ്രഹിച്ചാൽ പോലും പാലിക്കുവാൻ സാധിക്കാത്തത്. *പാലിക്കുവാൻ സാധിച്ചാൽ, കടുത്ത പാപത്തെ ലഭിക്കാനുള്ള​ സാദ്ധ്യത വളരെ കൂടുതലാണ്!*

മേല്പടി തെറ്റായ അർത്ഥത്തിൽ ദൈവത്തെ കക്ഷി ചേർക്കുന്നത് ഉചിതമല്ല; തൽക്കാലത്തേക്ക് ഒഴിവാക്കാം. *മാതാ പിതാ ഗുരു (ദൈവം)* എന്നതിനെ ശരിവെക്കുന്ന ചെറുപ്പക്കാരും, 'അവരുടെ മാതാപിതാക്കളും, മുത്തശ്ശിമാരും മുത്തച്ഛന്മാരും' മറ്റുള്ളവരും *മാതാവ്, പിതാവ്, ഗുരു,* എന്നിവരുടെ വാക്കുകളെ *സമ്പൂർണ്ണമായും* അനുസരിച്ച് ജീവിക്കുന്നവരാണോ തങ്ങളെന്ന് സ്വയം വിശകലനം ചെയ്യണം. സ്വഭാവ ദൂഷ്യങ്ങൾ ഉള്ളവരും അജ്ഞാനികളും അപൂർണ്ണരും പെരുമാറ്റമര്യാദകളെ തെറ്റിച്ചു ജീവിക്കുന്നവരുമായ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അജ്ഞാനവും അബദ്ധങ്ങളും ഓരോരുത്തരും അനുസരിക്കണം എന്നുവച്ചാൽ വ്യക്തികളെയും സമൂഹത്തെയും അത് അപകടപ്പെടുത്തുന്നതാണ്.

സമൂഹ ജീവിതം നയിക്കുന്ന മനുഷ്യരുടെ പൊതുവായ ആവശ്യങ്ങളും പരിഹാരങ്ങളും ഒന്നുതന്നെ ആവണം. മേൽ കൊടുത്ത വ്യത്യസ്ത അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും മാറ്റിവച്ച്; മഹാശക്തിയും മഹാനീതിപതിയും മഹാഗുരുവുമായ ദൈവം മഹാനിശ്ചയിച്ചിട്ടുള്ള *ഏക മഹാശരി /സത്യം* എന്താണെന്നു മനസ്സിലാക്കാനും സ്വീകരിച്ചു നടപ്പാക്കാനും തയ്യാറാവണം. അതായത് *മാതാവ്, പിതാവ്, ഗുരു,* എന്നിവരിലൂടെ ദൈവത്തെയും​ ദൈവത്തിന്റെ ഇഷ്ടമായ നിയമങ്ങളെയും കണ്ടെത്തുകയും മനസ്സിലാക്കുകയും യഥോചിതം അനുസരിക്കുകയും വേണം. *മാതാ പിതാ ഗുരു ദൈവം* എന്നതിന്റെ ചുരുക്കമാണിത്; *സുവ്യക്തമായി മനസ്സിലാക്കുവാൻ ചുവടെയുള്ള വിശദീകരണം നിർബ്ബന്ധമായും വിശകലനം* ചെയ്യണം.

" *ദൈവ-വിപ്ലവം ഉടൻ* "
ദൈവ-വിപ്ലവ വിശകലനം -10
(PDF- ഫയലും മുൻ വിശകലനങ്ങളും
*www.omsathyam.com* എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.)

*മാതാ പിതാ ഗുരു ദൈവം -വിശദീകരണം:*

*മാതാ പിതാ ഗുരു ദൈവം* എന്നതിന്റെ ശരിയായ അർത്ഥം പുനഃസ്ഥാപിക്കുക മാത്രമാണ് ഭൂമിയിലെങ്ങുമുള്ള ധാർമ്മിക അധഃപതനങ്ങളെ അവസാനിപ്പിക്കുവാനുള്ള ഏക മാർഗ്ഗം. *യഥാർത്ഥമായ വേദങ്ങളെ വീണ്ടെടുക്കുക എന്നാണ് അതിന്നർത്ഥം.*
വിശദീകരിക്കാം:- സൃഷ്ടി, സ്ഥിതി, സംഹാരം എന്നതാണ് ക്രമം എങ്കിലും വിഷയം ധർമ്മ ശാസ്ത്രവുമായി ബന്ധപ്പെട്ടതാകയാലും, ഗ്രാഹ്യലാളിത്യം കണക്കാക്കിയും ആദ്യം സ്ഥിതിപരമായി വിശദീകരിക്കുന്നു.

💓
*(1). സ്ഥിതിപരം.*
'മാതാവ്, പിതാവ്​, ഗുരു, ദൈവം' എന്നിവരെ *രണ്ടായിട്ടു തരം തിരിക്കാൻ പറഞ്ഞാൽ* എങ്ങനെ ചെയ്യുമെന്നും, ശാസ്ത്രപരമായ ആധാരം എന്താണെന്നും ചിന്തിച്ചാൽ :

*'മാതാവ്, പിതാവ്​, ഗുരു,'* എന്നീ 3 പേരും സൃഷ്ടിയായ ജീവികളും; *'ദൈവം'* സ്രഷ്ടാവുമാണ്, അഥവാ ജീവിയല്ലാത്ത മഹാശക്തിയുമാണ്.

പഠിക്കുന്നത് ഗുരുവിൽ നിന്നാണ് എന്നു പറയുമ്പോൾ, സമ്പൂർണ്ണമായും ശരിയായ ജ്ഞാനം നൽകുവാൻ *മഹാഗുരു* കൂടിയായ *(മണ്ണും ഭൂമിയുമായ) ദൈവത്തിനു മാത്രമേ കഴിയൂ.*
ഗുരു എന്ന പേര് ഉപയോഗിച്ചും ഉപയോഗിക്കാതെയും മറ്റുള്ളവരെ പഠിപ്പിക്കുന്ന *(മനുഷ്യ)ഗുരു, സമ്പൂർണ്ണ ജ്ഞാനിയല്ലാ * എന്നതും, *കുഞ്ഞുങ്ങളായിട്ടു ജനിക്കുമ്പോൾ മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ,* സുബോധമുള്ളപ്പോഴെല്ലാം പുതിയ പുതിയ അറിവ് നേടുന്നവരാണ് എല്ലാ മനുഷ്യരും എന്നതും വാസ്തവമാണ്.

*ഭൂമിയിലെ സമസ്ത ജീവികളും വസ്തുക്കളും ഓരോരുത്തർക്കും ഗുരുക്കന്മാരാണ്. കുഞ്ഞായിരിക്കുമ്പോൾ മാതാവും, പിതാവും, ഉറ്റവരായ ബന്ധുക്കളും, അയൽവാസികളും മറ്റും സ്വയം അറിയാതെയും അറിഞ്ഞും 'ഗുരു' -വായിട്ട് പ്രവർത്തിക്കുന്നു.* കുഞ്ഞ് വളരുന്നതിനൊപ്പം ഗുരുക്കന്മാരും വർദ്ധിക്കുന്നു. *'മാതാവും പിതാവും, ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും, കൂടാതെ കള്ളനും കള്ളുകുടിയനും പോലീസും മന്ത്രിയും രാജാവും ഉൾപ്പെടെയുള്ള നാട്ടുകാരും, കുട്ടികളും, എറുമ്പുകളും തേനീച്ചകളും പശുവും കാളയും പട്ടിയും പൂച്ചയും കോഴിയും തെങ്ങും വാഴയും കപ്പയും മീനും, ഭക്ഷണ സാധനങ്ങളും, പുസ്തകങ്ങളും പത്രങ്ങളും സിനിമയും ടെലിവിഷനും സ്മാർട്ട്ഫോണും, സൈക്കിളും ബൈക്കും കാറും ബസ്സും, കല്ലും, മണ്ണും, ജീവാത്മാവിനെ വഹിക്കുന്നതായ ശരീരവും, മഹാപ്രപഞ്ചത്തിലെ സർവ്വവും' വ്യത്യസ്തങ്ങളായ അളവുകളിൽ *ഗുരുക്കന്മാരായി* പ്രവർത്തിക്കുന്നു. (പാഠശാലകളിലെ അദ്ധ്യാപകർക്കും ബാധകമാണവ.).

മഹാശാസ്ത്രം മഹാഭീമമാണ്. മായാപരമായ  മഹാഅനുഗ്രഹം കൊണ്ടല്ലാതെ ഒരു ജന്മം കൊണ്ട് പഠിക്കാനാവില്ല. ജീവിക്കുന്നത് പഠിക്കാനല്ല; ആനന്ദിക്കാനാണ്; ആനന്ദിക്കുന്നതിന് അല്പസ്വല്പം പഠിപ്പ് വേണം/ നല്ലതാണ് എന്നേയുള്ളൂ. മഹാനീതിശാസ്ത്ര പ്രകാരം ലഭിക്കുന്ന ബുദ്ധിശക്തി, ഓർമ്മശക്തി എന്നീ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളനുസരിച്ച് *'എല്ലാവർക്കും എല്ലാം പഠിക്കാൻ കഴിയുന്നതല്ലാ, ആവശ്യവുമില്ലാ'.*

*ഏറെക്കുറെ എല്ലാ ജനങ്ങൾക്കും ആവശ്യമായതും,* പഠിക്കേണ്ടതും, ഉൾക്കൊണ്ടു ജീവിക്കേണ്ടതുമായ *ലളിതമായ പൊതു​ നിയമങ്ങളെ,* ഭൗതികമായ അസ്തിത്വത്തോടെയും മഹാവാത്സല്യത്തോടെയും ദൈവം മഹാആവിഷ്ക്കരിച്ചിട്ടുണ്ട്. പ്രസ്തുത പാഠങ്ങളാണ് *ധർമ്മ ശാസ്ത്രം*. 'സത്യം മാത്രം പറയണം, കള്ളം പറയരുത്, പരസ്പരം ബഹുമാനിച്ചും വിനയത്തോടെയും പെരുമാറണം, 'മദ്യം മയക്കുമരുന്നുകൾ വിഷം എന്നിവ ഉപയോഗിക്കാൻ പാടില്ല' തുടങ്ങിയവ.

*ധർമ്മശാസ്ത്ര പ്രകാരം ജീവിക്കുമ്പോൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും സ്ഥിരമായ ആനന്ദം ലഭിക്കുന്നതാണ്.* യഥാർത്ഥമായ വേദങ്ങളിൽ രണ്ടാമത്തേതാണ് ധർമ്മ ശാസ്ത്രം. *ജനിക്കുന്നത് ജീവിക്കാനാണ്; ജീവിക്കുകയാണ് എല്ലാ ജീവികളും ചെയ്യുന്നത്* എന്നു പറയുമ്പോൾ *എങ്ങനെ ജീവിക്കണം എന്നതിന് ധർമ്മ ശാസ്ത്ര പ്രകാരം എന്നാണ് ഉത്തരം. ദൈവത്തിന്റെ ഇഷ്ടം കൂടിയാണത്.* മനുഷ്യരായി സൃഷ്ടിക്കപ്പെട്ട കുഞ്ഞുങ്ങൾ *ദൈവത്തെ അനുസരിക്കുക എന്നുവച്ചാൽ ദൈവത്തിന്റെ ഇഷ്ടമായ (മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള) ധർമ്മശാസ്ത്രത്തെ അനുസരിക്കുക* എന്നാണ് അർത്ഥം.

മാതാവ്, പിതാവ്, ഉറ്റവർ, ബന്ധുക്കൾ, അദ്ധ്യാപകർ, പശു, എറുമ്പ് തുടങ്ങിയ എണ്ണിയാൽ തീരാത്ത ഗുരുക്കന്മാരിലൂടെ അല്പസ്വല്പമായി ദൈവത്തെ അറിയുകയും, *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മശാസ്ത്രത്തെ അനുസരിക്കുകയും​ചെയ്യുക* എന്നു പറയുമ്പോൾ *ദൈവത്തെ അനുസരിക്കുക* എന്നുതന്നെയാണ് അർത്ഥം.

ഇനി ഭൗതിക തന്ത്രം, രസതന്ത്രം, ജന്തു ശാസ്ത്രം, സസ്യശാസ്ത്രം, ഗണിത ശാസ്ത്രം, വൈദ്യ ശാസ്ത്രം, തുടങ്ങിയ അനവധി ശാഖകളും ഉപശാഖകളും ഉപഉപശാഖകളും ഉള്ളതായ *ഭൗതികശാസ്ത്രം* എന്ന മഹാഭീമമായ ഒന്നാം വേദത്തെ പ്പറ്റി കുറിക്കാം:-

മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള അനന്തമായ ഭൗതിക ശാസ്ത്ര നിയമങ്ങളെ വെളിപ്പെട്ടു കിട്ടുമ്പോൾ, ദൈവത്തിന്റെ *ആദിയും അന്തവുമില്ലായ്മ* വസ്തുക്കളിലും അവയുടെ ഗുണങ്ങളിലും ദോഷങ്ങളിലും* മഹാപ്രകടമാകുന്നതാണ്. വസ്തുക്കളിൽ ന്യൂനശക്തികളെയും അധിക ശക്തികളെയും മഹാലയിപ്പിച്ചാണ് *ഗുണങ്ങളെ* സൃഷ്ടിക്കുന്നത്. മധുരം സൃഷ്ടിക്കുവാൻ ആദ്യം കയ്പ് സൃഷ്ടിക്കേണ്ടതുണ്ട്. മാത്രമല്ല, ഏതൊന്നും ഗുണമാവുന്നതും ദോഷമാവുന്നതും ധർമ്മത്തെ ആധാരമാക്കിയാണ്. ഉദാഹരണത്തിന് കടുത്ത വേദനകളെ കുറയ്ക്കാനും അവയവങ്ങളെ ഭാഗികമായോ പൂർണമായോ മരവിപ്പിക്കാനും ദയാവധം അനുവദിക്കാനും ഒക്കെ മദ്യം മയക്കുമരുന്നുകൾ വിഷം തുടങ്ങിയവ ആവശ്യമാണ്; അപ്പോൾ അവ ഗുണങ്ങളാണ്, ദോഷങ്ങളല്ല. അതേസമയം, മദ്യവും മയക്കുമരുന്നും മറ്റും ജനങ്ങളുടെ *സാധാരണ ആവശ്യമല്ല.* 'ദൈവത്തിന്റെ അംശമായ ജീവികളുടെ ശരീരം' മഹാഉചിതമായി പ്രവർത്തിപ്പിക്കുന്ന നാഢീവ്യവസ്ഥയെയും മറ്റും മറ്റും മറ്റും താളം തെറ്റിക്കുന്നവയാണവ. *ജീവിത കാര്യങ്ങളിൽ അധർമ്മം ഉണ്ടാക്കുന്നവയെ സാധാരണമായി ഉപയോഗിക്കാൻ പാടില്ല; ഒഴിവാക്കണം* എന്നത് ഭൗതികമായ അസ്തിത്വത്തോടെയുള്ള ധർമ്മശാസ്ത്ര നിയമങ്ങളാണ്.

യഥാർത്ഥത്തിൽ, ഭൗതികശാസ്ത്ര നിയമങ്ങളുടെയും അവ പ്രകാരമുള്ള ശക്തികളുടെയും അടിസ്ഥാനത്തിൽ ഭൗതികമായ അസ്തിത്വമുള്ള വസ്തുക്കൾ, മണ്ണിന്റെ അംശം തന്നെയായ ജീവികളുടെ ശരീരത്തിൽ മഹാപ്രവർത്തിക്കുകയാണു ചെയ്യുന്നത്. അവയെ എങ്ങനെയും ഉപയോഗിക്കാനും പ്രവർത്തിപ്പിക്കുവാനുമുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രം നൽകുന്നുണ്ട്​. ഭൂമിയിലെ സമസ്ത ജീവികളുടെയും ആനന്ദങ്ങളെ മൊത്തത്തിൽ മഹാപരിപാലിക്കുന്നതാണ് മഹാനീതിശാസ്ത്രം എന്നതിനെ ഉൾക്കൊണ്ടും, ലഭ്യമായ വിവേചന ശക്തികളെ ഉപയോഗിച്ചും ഓരോരുത്തരും അവരവർക്കും, ചുറ്റുമുള്ളവർക്കും, നല്ലതു മാത്രം ചെയ്യണം. ദൈവത്തിന്റെ ഇഷ്ടമായ ധർമ്മ ശാസ്ത്രത്തെ അങ്ങനെയും ചുരുക്കി പറയാം.

ഭൗതികശാസ്ത്ര -സാങ്കേതിക വികസനങ്ങളിലൂടെ *ജീവിത സൗകര്യങ്ങളെയും തദ്വാരാ ആനന്ദങ്ങളെയും വർദ്ധിപ്പിക്കാൻ* സാധിക്കുന്നതാണ്. *രുചികരമായ ബഹുവിധ ഭക്ഷണം, നല്ല വസ്ത്രം, അത്യാധുനിക പാർപ്പിടങ്ങൾ, ബൈക്ക് കാർ ബസ് കപ്പൽ വിമാനം തുടങ്ങിയ വാഹനങ്ങൾ, ആധുനിക ആശുപത്രികൾ, ടെലിവിഷൻ-കമ്പ്യൂട്ടർ-സ്മാർട്ട്ഫോൺ, വാട്സ്ആപ്പ് തുടങ്ങിയവ* ഉദാഹരണങ്ങളാണ്. ആവശ്യത്തിൽ അധികം ആവുന്നത് പലപ്പോഴും ധർമ്മ ശാസ്ത്ര വിരുദ്ധമാണ്. തോക്ക്, ആറ്റം ബോംബ് തുടങ്ങിയ അധമ ആയുധങ്ങളെ നിർമ്മിക്കുന്നതും ധർമ്മ ശാസ്ത്ര വിരുദ്ധമാണ്.

ധർമ്മ ശാസ്ത്രം, ഭൗതിക ശാസ്ത്രം, എന്നിവ മാത്രമേ ആനന്ദത്തോടെ ജീവിക്കാനും ആനന്ദങ്ങളെ വർദ്ധിപ്പിക്കാനും അത്യാശ്യമാകുന്നുള്ളൂ. എന്നാൽ *മഹാപ്രപഞ്ചത്തെയും, ആധാരമായ ദൈവത്തെയും​, മനുഷ്യന്റെ സ്വത്വമായ ജീവാത്മാവിനെയും, മഹാനീതി-കാര്യങ്ങളെയും, മരണത്തെയും, മരണാനന്തര ജീവിതത്തെയും, മോക്ഷത്തെയും പറ്റി അറിഞ്ഞാൽ മാത്രമേ, ആനന്ദങ്ങളെയെല്ലാം അനുഭവിക്കുന്ന ജീവാത്മാവിന് സമ്പൂർണ്ണ സംതൃപ്തി ലഭിക്കുകയുള്ളൂ.* ആവക കാര്യങ്ങളെ വിവരിക്കുന്നത് മൂന്നാമത്തെ വേദമായ
*ആത്മീയ ശാസ്ത്രം* അഥവാ *നീതി ശാസ്ത്രം* ആണ്.

നാലാമത്തെ വേദം വർജ്ജ്യമായ *മന്ത്രശാസ്ത്രം* ആണ്. ജ്യോതിഷം, മന്ത്രവാദം, വ്രതം/നോയമ്പ്, യജ്ഞം, യാഗം, തപസ്സ്, ആയുർവ്വേദം തുടങ്ങിയവ വർജ്ജ്യമായ മന്ത്രശാസ്ത്രത്തിൽ പെടുന്നു. മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടിക്ക് ആധാരമായിട്ടുള്ളത് മഹാശക്തിയായ ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മായാശക്തികൾ ആകയാൽ മന്ത്രശാസ്ത്രത്തെ നിലനിർത്താൻ ബാദ്ധ്യസ്ഥമാണ്. എന്നാൽ ഭൗതിക ശാസ്ത്ര- സാങ്കേതിക വികസനങ്ങൾ ക്കൊത്ത് മന്ത്രശാസ്ത്രത്തെ ഏറെക്കുറെ ശൂന്യമാക്കും വിധമാണ് മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.

*ഓരോ മനുഷ്യനും ദൈവത്തിന്റെ സൃഷ്ടിയും കുഞ്ഞുമാണ്. മഹാസമനീതിയാണ് ഓരോ കുഞ്ഞിനോടും മഹാനീതിപതിയും മഹാപിതാവും മഹാമാതാവുമായ ദൈവം കാട്ടുക.* പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളതായ ഓരോ കുഞ്ഞിനും/ മനുഷ്യനും *മഹാഉചിതമായ സമയത്ത്* ദൈവം പ്രത്യേകം പ്രത്യേകമായും നേരിട്ടും *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം' എന്നീ 4 യഥാർത്ഥമായ​ വേദങ്ങളെ* അഥവാ *മഹാശാസ്ത്രത്തെ* മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്. മഹാനീതിശാസ്ത്രമായ *ഓംകാര നീതിശാസ്ത്രം* പ്രകാരം ഭൂമിയുടെ വ്യത്യസ്ത ദേശങ്ങളിലും പ്രദേശങ്ങളിലും 100 തവണ പുനർജ്ജനിച്ചു പോരുന്ന മനുഷ്യർ, 90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ (മഹാദൈവ-വിപ്ലവം ഉടൻ മഹാആരംഭിച്ചതിനുശേഷം),
മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സുപ്രധാന അംശമായ കേരളത്തിലെ *മണ്ണടി* എന്ന പ്രദേശത്ത് ഏറെക്കുറെ 10 കിലോമീറ്റർ
റേഡിയസ്സിനുള്ളിൽ പുനർജ്ജനിക്കുന്ന വേളയിലാണ് വേദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകുന്നത്.

ദൈവം മഹാവാത്സല്യത്തോടെ 'ദൈവത്തിന്റെ മഹാജ്ഞാനവും മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രവുമായ മഹാവേദങ്ങളെ' മഹാഅനുഗ്രഹിച്ചു നൽകുമ്പോൾ മാത്രമാണ് ദൈവത്തിന്റെ മഹത്വം മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുന്നത്. മുജ്ജന്മ ഓർമ്മകളെയും ലഭിക്കുന്നതാണ്. *അനന്തമായ ആനന്ദങ്ങളും മഹാകരുതലും* എന്ന *മഹാവാത്സല്യത്തെ എല്ലാ ജന്മങ്ങളിലും അനുഭവിച്ചു പോരുന്ന* മനുഷ്യൻ വിതുമ്പി കരയുന്നതാണ്. ദൈവം എന്താണ് എന്ന് സുവ്യക്തമായി മനസ്സിലാക്കുന്ന പ്രസ്തുത ഏക ജന്മത്തിൽ മാത്രമാണ് ദൈവത്തെ ആരാധിക്കാൻ (മനുഷ്യന്) അനുവാദം ലഭിക്കുന്നത്.

മഹാവേദങ്ങളെ ദൈവീകമായി ലഭിക്കുന്ന ഏക ജന്മത്തിൽ *മാതാ പിതാ ഗുരു ദൈവം* എന്ന മഹത്തായ വചനത്തിന്റെ അർത്ഥം മനുഷ്യരുടെ (സ്വന്തം) ഹൃദയങ്ങളിൽ നിന്ന് മഹാവെളിപാടായിട്ട് ലഭിക്കുന്നതാണ്.

ഒന്നായ ദൈവം രണ്ടായി വിഭജിക്കുമ്പോഴും, ഒന്നായിത്തന്നെ സൃഷ്ടി-സ്ഥിതി- സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതും; *ആനന്ദങ്ങൾക്കെല്ലാം അതീതമായ* ദൈവം, *സൃഷ്ടികളായ ജീവികളെ കുഞ്ഞുങ്ങളായും അവരോടുള്ള മഹാവാത്സല്യത്തെ സ്വന്തം മഹാആനന്ദമായിട്ട് മഹാകരുതുന്നതും,* ഓരോ ജീവാത്മാവിനെയും സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായി സൃഷ്ടിച്ചും വിഭജിച്ചും *ഭൂമിയിലെ അനന്തമായ ആനന്ദങ്ങളെയെല്ലാം അനുഭവിക്കാൻ മഹാഅനുവദിച്ചിട്ടുള്ളതും ദൈവകാര്യമെങ്കിൽ ....*
ആനന്ദങ്ങളെയെല്ലാം അനുഭവിക്കുന്നതു മാത്രമാണ് ജീവി-കാര്യം. സ്ത്രീയും പുരുഷനും ചേർന്നുള്ള മനുഷ്യൻ എന്ന ജീവിക്ക് യഥാർത്ഥത്തിൽ മറ്റു ബന്ധുക്കൾ ഇല്ലെന്നും, എല്ലാ കടപ്പാടും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവത്തോടു മാത്രമാണ് എന്നും തിരിച്ചറിയുന്നു. *മാതാവ്, പിതാവ്, ഗുരു എന്നിവയിലൂടെ ദൈവത്തെ അറിയുകയാണ്* ഫലത്തിൽ സംഭവിക്കുന്നത്. *ദൈവത്തെ അറിയുമ്പോൾ, ദൈവത്തെ മാത്രമാണ് അനുസരിക്കേണ്ടത് എന്ന് സ്വയം ബോദ്ധ്യമാകുന്നതാണ്.*
പ്രത്യക്ഷമല്ലാത്ത ദൈവത്തെ അനുസരിക്കുക എന്നത് സാദ്ധ്യമല്ലെങ്കിലും *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മ ശാസ്ത്രത്തെ അനുസരിക്കുവാൻ സാധിക്കുന്നതാണ്.* മുമ്പ് വ്യക്തമാക്കിയതു പോലെ *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മശാസ്ത്രത്തെ* അനുസരിക്കുമ്പോൾ *ദൈവത്തെ അനുസരിക്കുന്നു* എന്നുതന്നെയാണ് അർത്ഥം.

കുട്ടികളും മാതാവും പിതാവും ഗുരുവും ശിഷ്യനും പണ്ഡിതനും പോലീസും മന്ത്രിയും രാജാവും ഉൾപ്പെടെ *ഭൂമിയിലെ എല്ലാ ജനങ്ങളും, എപ്പോഴും, എല്ലാ കാര്യങ്ങളിലും, ധർമ്മ ശാസ്ത്രത്തെ മാത്രം അനുസരിച്ചു ജീവിക്കണം. ഭൂമിയിലെ സമസ്ത രാജ്യങ്ങളിലെയും മഹാഭരണഘടനയായിട്ട് ധർമ്മ ശാസ്ത്രം മഹാശോഭിക്കണം.* ഉടൻ ദൈവവിപ്ലവം മഹാആരംഭിക്കുമ്പോൾ സത്യമായി ഭവിക്കുന്നതാണ്. രാഷ്ട്രങ്ങളിലെ കേന്ദ്ര-സംസ്ഥാന-നിയമസഭകളും  അതുപോലെയുള്ള മാനുഷിക സംവിധാനങ്ങളും പൈശാചികമാണെന്നു തെളിയുന്നു.

ഭൂമിയിലെ മുഴുവൻ ജനങ്ങളും മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ളതും ദൈവത്തിന്റെ ഇഷ്ടവുമായ ധർമ്മ ശാസ്ത്രത്തെ അനുസരിക്കുമ്പോൾ, ഓരോരോ മനുഷ്യന്റെയും പ്രത്യേകം പ്രത്യേകമായ ഇഷ്ടങ്ങളും താല്പര്യങ്ങളും ആവശ്യങ്ങളും അവസാനിക്കുന്നതാണ്. സർവ്വം മംഗളം.
മാത്രമല്ല, ഓരോ മനുഷ്യനും ഭൂമിയിലെ അനന്തമായ ആനന്ദങ്ങളെയെല്ലാം ശാന്തിയോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും സംതൃപ്തിയോടെയും അനുഭവിക്കാൻ സാധിക്കുന്നതാണ്.

💓💓
*(2). സൃഷ്ടി പരം.*

'മാതാ പിതാ ഗുരു ദൈവം' എന്ന മഹാ വചനത്തിന്റെ മൂല അർത്ഥം *ദൈവം* എന്നാണ്. അതായത് എല്ലാ ജീവികളുടയും *യഥാർത്ഥമായ മാതാവും പിതാവും ഗുരുവും ദൈവം തന്നെയാണ്.*

*മഹാശൂന്യതയായ ആകാശം* എന്ന *മഹാലിംഗം* മഹാശാസ്ത്രപരം മാത്രമാണെന്നും, മഹാലിംഗത്തിന് മതങ്ങളുമായും ലൈംഗിക കാര്യങ്ങളുമായും ബന്ധമില്ലെന്നും​ ദൈവ-വിപ്ലവ വിശകലനം-9ൽ വിശദീകരിച്ചിരുന്നു.

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ 'മഹാലിംഗ'മായ ആകാശം എന്ന മഹാശൂന്യതയുടെ 'അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളതെന്നും, ലിംഗത്തെ കുറിക്കുന്ന അവയവം യഥാർത്ഥത്തിൽ അവർക്കില്ലെന്നും, *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നും മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ *യാതൊരു യോഗ്യതകളും ഇല്ലെന്നും* വിശദീകരിച്ചിരുന്നു.
💓
സ്ത്രീയുടെയും പുരുഷന്റെയും അണ്ഡബീജങ്ങളെ സൃഷ്ടിക്കുന്നതിൽ ഇരുവരുടെയും സ്വത്വമായ ജീവാത്മാവിന് യാതൊരു പങ്കുമില്ല എന്നതും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരമാണ് അവയെ സൃഷ്ടിക്കുന്നതും മഹാഭരിക്കുന്നതും എന്നതും വസ്തുതയാണ്. ((ജീവാത്മാവിന് ലഭിക്കുന്ന ശരീരത്തിൽ ജന്മഗുണങ്ങളായ 'ജീവിനിർണ്ണയം, 
സ്ത്രീ-പുരുഷൻ, രൂപം, അവയവങ്ങളും പ്രവർത്തനങ്ങളും, ആയുസ്സ്, ആരോഗ്യം, 
സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി,' തുടങ്ങിയവയെ *'ഭൂമിയിലെങ്ങും' മഹാഉചിതമായി 
വ്യത്യാസപ്പെടുത്തിക്കൊണ്ട് 'പ്രത്യക്ഷമായി' സമ്മാനിക്കുന്നത് (ഭൂമിയുടെ അംശമായ) ശരീരം തന്നെയാണ്.* പ്രത്യക്ഷമായ സ്രഷ്ടാവാണ് ശരീരമെന്നും, സൃഷ്ടിയാണ് 
ജീവാത്മാവ് എന്നും വ്യക്തമാണ്.)).

മഹാപിതാവും മഹാമാതാവുമായ ദൈവം, മനുഷ്യ-മാതാപിതാക്കളിലൂടെ ജനിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ *ആദ്യ കാലത്തെ ഭക്ഷണമായ പാലിൻ്റെ സ്രഷ്ടാവും അവകാശിയും മഹാമാതാവായ ദൈവം മാത്രമാണ്.* അഥവാ, *'പാൽ' മഹാമാതാവായ ദൈവത്തിൻ്റേതാണ്; മാതാവായ സ്ത്രീയുടേതല്ല.* വിശദീകരിക്കാം:- ദൈവവും മണ്ണുമായ ഭൂമിയുടെ അംശമാണ് ശരീരം. ജീവാത്മാവിന് ആനന്ദങ്ങളെല്ലാം ലഭിക്കുന്നത് ശരീരത്തിലൂടെയാണ്. ജീവാത്മാവിനു വേണ്ടി, ശരീരം മഹാനിർവ്വഹിക്കുന്ന ശരീര- പ്രവർത്തനങ്ങളിൽ ജീവാത്മാവിൻ്റെ പങ്ക് വളരെ തുച്ഛമാണ്. ഉദാഹരണത്തിന് ശ്വാസോച്ഛ്വാസം, ദഹനം, പാൽ-ഉല്പാദനം, വിസർജ്ജനം, ശരീരത്തിലെ അവയവങ്ങളുടെ സൃഷ്ടിയും പ്രവർത്തനങ്ങളും, ശരീര- അവയവ വളർച്ച, രോഗങ്ങൾ, രോഗസൗഖ്യം, ഉറക്കം, ബോധക്ഷയം, ജനനം, മരണം, തുടങ്ങിയ കാര്യങ്ങളെ മഹാഭരിക്കുന്നത് (ദൈവത്തിന്റെ അംശമായ) ശരീരമാണ്. (www.omsathyam.com വെബ്സൈറ്റിൽ ലഭ്യമായ ദൈവ-വിപ്ലവ വിശകലനം-7ൽ വിശദീകരിച്ചിട്ടുണ്ട്.). *പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ* സംബന്ധിച്ച് അമ്മ ഉൾപ്പെടെയുള്ള ഏതൊരു സ്ത്രീയുടെയും മുലകൾ എന്നത് *വിശപ്പ്* മാറ്റാനുള്ള *ഭക്ഷണ-ഖജനാവ് മാത്രമാണ്.* ജീവാത്മാവിനെ വഹിക്കുന്നതായ ശരീരത്തിലെ *അവയവങ്ങളുടെ സൃഷ്ടി, പ്രവർത്തനം,* ആരോഗ്യം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിൽ, യാതൊരു ജീവിക്കും അഥവാ ജീവാത്മാവിനും അടിസ്ഥാനപരമായി യാതൊരു സ്ഥാനവും മഹാനീതിശാസ്ത്രം നൽകുന്നില്ല. ജീവികളുടെ കാമാനന്ദ-ഭാഗമായി മുലകളെ കാണുന്ന മുതിർന്നവരും, കുഞ്ഞുങ്ങളായി ജനിച്ചവരാണ്; *അമ്മയുടെയും മറ്റും പാൽ-ഖജനാവിൽ നിന്നുള്ള പാലിനുവേണ്ടി കരഞ്ഞിട്ടുള്ളവരാണ്.* മഹാപിതാവും *മഹാമാതാവുമായ ദൈവം തന്റെ കൊച്ചു- കുഞ്ഞുങ്ങളുടെ ശരീരവളർച്ചയും രോഗപ്രതിരോധവും എല്ലാം എല്ലാം കണക്കാക്കി 'പാൽ-ഖജനാവും, മഹാസമ്പുഷ്ടമായ പാലും' സ്ത്രീകളിൽ/  'മാതാക്കളിൽ' മഹാസൃഷ്ടിച്ചിരിക്കുകയാണ്, മഹാപരിപാലിക്കുകയാണ്.* മനുഷ്യൻ, പശു, ആട്, എരുമ, ആന, കുതിര, കഴുത, സിംഹം, പുലി, ഒട്ടകം, പൂച്ച, പട്ടി തുടങ്ങിയ *ഓരോ ജീവിയുടെയും പാലും അതിലെ പോഷകങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും അതാതിന്റെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം എല്ലാം മഹാഅനുയോജ്യമായിരിക്കുന്നതും; ആവിധ കാര്യങ്ങളിലൊന്നും യാതൊരു ജീവി-മാതാക്കൾക്കും യാതൊരു പങ്കുമില്ല എന്നതും മഹാആവിഷ്ക്കാരമാണ്.* മഹാമാതാവായ ദൈവത്തിന്റെ *പുതിയ കുഞ്ഞുങ്ങൾക്ക്,* 'ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ മാതാക്കളിലൂടെ' *മഹാമാതാവായ ദൈവം പാലൂട്ടുകയാണ്!* മഹാമാതാവായ ദൈവം സർവ്വവും മഹാനിശ്ചയിച്ച് മഹാഭദ്രമാക്കുന്നു; അത്രമാത്രം. കുഞ്ഞുങ്ങൾക്ക് പാൽ ഊട്ടുന്ന മനുഷ്യ-മാതാവും, മറ്റുള്ള ജീവികളും തങ്ങളുടെ ശരീരത്തിന്റെ ഈവിധ പ്രവൃത്തികളിലും മഹാമാതാവിൻ്റെ മഹാസാന്നിദ്ധ്യം തിരിച്ചറിയാത്തത് അവരുടെയും ഏവരുടെയും മഹാമാതാവായ ദൈവം, മനുഷ്യ-മാതാവിൻ്റെ ആനന്ദത്തെ കരുതി ( *മഹാവാത്സല്യം* നിമിത്തം) *മായ* കൊണ്ട് മറയ്ക്കുന്നതിനാലാണ്. ((പശു, എരുമ, ആട് തുടങ്ങിയ​ മൃഗങ്ങളെ യഥോചിതം വളർത്താൻ ദൈവം മഹാഅനുഗ്രഹിച്ചിട്ടുണ്ടെന്ന് മണ്ണിലും മണ്ണിന്റെ അംശമായ ജീവികളുടെ ശരീരത്തിലും മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്ര നിയമങ്ങൾ സുവ്യക്തമാക്കുന്നുണ്ട്. അവയിലൂടെ ലഭ്യമാക്കുന്ന *ദൈവത്തിന്റെ പാലിൽ* വെള്ളം ചേർത്ത് കള്ളവും വഞ്ചനയും കാട്ടാൻ ധർമ്മ ശാസ്ത്രം അനുവദിക്കുന്നുമില്ല. ആകയാൽ പാലിൽ വെള്ളം ചേർത്ത് കള്ളവും വഞ്ചനയും കാട്ടുന്നവർക്കെല്ലാം കടുത്ത ദൈവശിക്ഷകളുണ്ട്. ദൈവ-വിശ്വാസികളായി വേഷം കെട്ടുന്നവർ പാപം ചെയ്യുമ്പോൾ, ശിക്ഷകൾ വർദ്ധിക്കുന്നതുമാണ്.)).

പക്ഷികൾ, പാമ്പുകൾ, ആമ, പല്ലി, തുടങ്ങിയ
മുട്ടയിടുന്ന ജീവികളുടെ കാര്യമെടുത്താൽ, *മുട്ടയിൽ* അതാതിന്റെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം എല്ലാം മഹാഅനുയോജ്യമായിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ് വെളിയിൽ വരും വരെയുള്ള ഭക്ഷണത്തെ മഹാകരുതിയിരിക്കുന്നതും മഹാമാതാവായ ദൈവമാണ്. അതേപോലെ നെല്ല്, ഗോതമ്പ്, നെല്ലിക്ക, മാങ്ങ(യണ്ടി) തുടങ്ങിയവയിലും തൈക്ക് കിളിർക്കാനുള്ള മഹാഅനുയോജ്യമായ ഭക്ഷണം മഹാകരുതിയിട്ടുണ്ട്. കപ്പയുടെ കമ്പ് മുറിച്ചു നടുമ്പോൾ, കമ്പിൽ നിന്നും വേര് കിളിർക്കാനുള്ള ഭക്ഷണം കമ്പിൽ മഹാകരുതിയിട്ടുണ്ട്. അങ്ങനെ ഓരോന്നും. കൂടാതെ, മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്ക് വൈവിധ്യമാർന്ന ഭക്ഷണം നൽകാനുള്ള മഹാസംവിധാനത്തെ ധാന്യങ്ങളിലും കിഴങ്ങുകളിലും പഴങ്ങളിലും മുട്ടകളിലുമെല്ലാം മഹാഒരുക്കിയിട്ടുമുണ്ട്.

ദൈവത്തിന്റെ മഹാവാത്സല്യത്തെ തിരിച്ചറിഞ്ഞാൽ മനുഷ്യർ വിതുമ്പി കരയുന്നതാണ്. അതു തടയാൻ *മായ* കൊണ്ട് മറച്ചിരിക്കുന്നു. (കുഞ്ഞുങ്ങളായ മനുഷ്യർ ധർമ്മശാസ്ത്രപരമായി ആനന്ദിച്ചു ജീവിക്കേണ്ടതിനു പകരം, ദൈവ മഹത്വത്തെ പ്പറ്റി ചിന്തിച്ച് കരയുന്നതും, ധനം-ഊർജ്ജം-സമയം-ആനന്ദം നഷ്ടപ്പെടുത്തുന്നതും ദൈവത്തിന് ഇഷ്ടമല്ലെന്ന് ധർമ്മ ശാസ്ത്രം സുവ്യക്തമാക്കുന്നുണ്ട്. ഫലത്തിൽ, അറിഞ്ഞും അറിയാതെയും ദൈവനിന്ദ ഉണ്ടാകുന്നു. ഉപദേശിമാരും, വ്യത്യസ്ത മതപണ്ഡിതന്മാരും ശിഷ്യന്മാരും പുരോഹിതരും അനുയായികളും അങ്ങനെയും ദൈവശിക്ഷകളെ വാരിക്കൂട്ടുന്നുണ്ട്.)

*മഹാപിതാവും മഹാമാതാവുമായ ദൈവം തന്നെയാണ് ജീവികളുടെയെല്ലാം യഥാർത്ഥമായ മാതാവും പിതാവും* എന്നാണ് *മുകളിൽ* വിശദീകരിച്ചത്.

*(മഹാ)ഗുരുവായിട്ട്* മണ്ണും ഭൂമിയും ശരീരവുമായ ദൈവം *പ്രത്യക്ഷമായി* മഹാപ്രവർത്തിക്കുന്നുണ്ട്. അതു മനസ്സിലാക്കാൻ മാർഗ്ഗമുണ്ട്. ജീവാത്മാവിന് ചലിപ്പിക്കുവാൻ കഴിയുന്ന (സ്വന്തം) ശരീരത്തിലെ അവയവങ്ങളെയും മറ്റുള്ള ജീവികളെയും അല്പം ശ്രദ്ധിക്കുക:- അവയവങ്ങളും, അവയവങ്ങളുടെ ചലനസ്വാതന്ത്ര്യവും, ചലനസ്വാതന്ത്ര്യ-പരിധികളും, ചലനങ്ങളും ഓരോ ജീവിക്കും/ജീവാത്മാവിനും അനന്തമായ മഹാപാഠങ്ങളെയാണ് ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ നൽകുന്നത്. പ്രസവിച്ച അമ്മയിലൂടെയും മറ്റും​ നൽകുന്ന *ദൈവത്തിന്റെ പാൽ* കുഞ്ഞുങ്ങൾ ചപ്പിക്കുടിക്കുന്നത് അമ്മ/ പശു/ പിടിയാന/
എരുമ/ പെൺപൂച്ച പഠിപ്പിച്ചിട്ടല്ല. *കുഞ്ഞ്* കൈകാലുകൾ ചലിപ്പിക്കുന്നതും, കമഴ്ന്നു വീഴുന്നതും, നീന്തുന്നതും, മുട്ടുകാലിൽ നടക്കുന്നതും, ഇരിക്കുന്നതും, എണീറ്റു നിൽക്കുന്നതും, നടക്കുന്നതും, ഭക്ഷണം കൈയ്യിലെടുത്ത് വായിൽ വച്ച് ഭക്ഷിക്കുന്നതും, ആവശ്യങ്ങളെ സാധിച്ചു കിട്ടാൻ നിർത്താതെ കരയുന്നതും, കൂട്ടുകാരുമായി കളിക്കുന്നതും, വളർച്ചയ്ക്കിടെ എതിർലിംഗത്തോടും മറ്റും ഇഷ്ടം തോന്നുന്നതും, ഇണയെ മോഹിക്കുന്നതും, ഉറ്റവരുടെ വേർപാടിൽ വേദനിക്കുന്നതും, ആപത്തിൽ ഏർപ്പെടുന്നവരെ സഹായിക്കുന്നതും മറ്റും ആരും പഠിപ്പിച്ചിട്ടല്ല; പഠിപ്പിക്കേണ്ടതില്ല. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം, കുഞ്ഞിന്റെ സ്വത്വമായ ജീവാത്മാവിനെ ഒന്നൊന്നായി പഠിപ്പിച്ചു കൊടുക്കുന്നതാണ്.

*ദൈവത്തിന്റെ അംശമായ 'ശരീരം എന്ന ഗുരു' പ്രത്യക്ഷമായി ത്തന്നെ നൽകുന്ന മേൽ കൊടുത്ത മഹാപാഠങ്ങളെ* ബുദ്ധിശക്തിയും ഓർമ്മശക്തിയും കൂടുതലായി ലഭിച്ചിട്ടുള്ള​ ജീവിയായ മനുഷ്യൻ എന്ന ജീവാത്മാവ് അറിയാതെയും​ അവഗണിച്ചും ജീവിക്കുകയാണ്!

പശുക്കിടാവും പൂച്ചക്കുട്ടിയും സിംഹക്കുട്ടിയും കിളിക്കുഞ്ഞും എന്നിങ്ങനെ എല്ലാ ജീവികളുടെയും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും *ജീവിക്കാൻ അത്യാവശ്യമായ പാഠങ്ങളെ മഹാഗുരുവായ ദൈവം പരോക്ഷമായും പഠിപ്പിക്കുന്നുണ്ട്.* ഭൂമിയിലെ *സമസ്ത ജീവികളെയും വസ്തുക്കളെയും അന്യോന്യം ഗുരുക്കന്മാരായി മഹാപ്രവർത്തിപ്പിക്കുന്നതിനെ മുമ്പ് വ്യക്തമാക്കിയതാണ്.*

*മനുഷ്യ-ഗുരുക്കന്മാർ* വേണ്ടേ എന്ന ചോദ്യമുണ്ട്. വേണം. മനുഷ്യന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വിശേഷ ബുദ്ധിശക്തികളെയും, ശാസ്ത്ര സാങ്കേതിക വികസനങ്ങളിലൂടെ ലഭ്യമാവുന്ന അനന്തങ്ങളായ ആനന്ദങ്ങളെയും, ജീവികൾക്കെല്ലാം മനുഷ്യാവസ്ഥയിൽ ലഭ്യമാക്കുന്ന 'മോക്ഷത്തെയും' വിശകലനം ചെയ്യുമ്പോൾ, മനുഷ്യരുടെ കാര്യത്തിൽ വിദ്യാഭ്യാസ പദ്ധതികളും സ്ഥാപനങ്ങളും തീർച്ചയായും ആവശ്യമാണ്. എന്നാൽ അത് ധർമ്മശാസ്ത്ര പ്രകാരമാവണം. *സേവനത്തിന് വേതനം എന്ന വ്യവസ്ഥ പ്രകാരമുള്ള തൊഴിലല്ലാ അദ്ധ്യാപനം എന്നതു പോലും അറിയാത്ത ഗുരുക്കന്മാരും, ഭരണാധികാരികളും,* ജനങ്ങളുമാണ് ഭൂമിയിലെങ്ങും ഇന്ന് ഏറെയുള്ളത്. *കുട്ടികൾ അദ്ധ്വാനിച്ച് പഠിക്കുന്നതും, അദ്ധ്യാപനത്തിന് ഭരണകൂടം വേതനം നൽകാത്തതും, ദിവ്യമായ വെളിപാടുകളും അനുഭൂതികളും ഗുരുവിന് ലഭിക്കുന്നതുമായ ശുചിത്വ-ആനന്ദപദ്ധതിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഥവാ ഗുരുകുലം.* ഉദാഹരണത്തിന്, ഗുരുകുല സമ്പ്രദായത്തിൽ ഉത്തമനായ ഒരു ഡോക്ടർ ഏറെക്കുറെ 50 വയസ്സിനു മുകളിൽ, ദൈവീകമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം ഗുരുവാകാൻ തീരുമാനിക്കുമ്പോൾ, ധർമ്മനിഷ്ഠകളും സാമർത്ഥ്യവുമുള്ള കുട്ടികളെ തെരഞ്ഞെടുക്കുവാനും പഠിപ്പിക്കുവാനും കൂടി അദ്ദേഹത്തിന് അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്.

*ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ മാത്രം* പരിഹരിക്കാൻ ചുമതലയുള്ളവരും ജനങ്ങളുടെ ദാസരും മാത്രമായ സമൂഹത്തിലെ ഭരണാധികാരികൾ, ഗുരുവായ ഡോക്ടറുടെയും വിദ്യാർത്ഥികളുടെയും ഏതൊരാളിന്റെയും *(ദൈവീകമായ) വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെട്ടു കൂടാ.* എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതികളും ലളിതമായി മാറുന്നു. ഓരോരുത്തരുടെയും ധർമ്മശാസ്ത്രപരമായ ആവശ്യങ്ങൾക്കും ആനന്ദങ്ങൾക്കും യോജിച്ച പഠനങ്ങളും പദ്ധതികളും ഗവേഷണങ്ങളും പരീക്ഷണങ്ങളും മാത്രം. സമസ്ത വിദ്യാഭ്യാസ മേഖലകളിലും മനുഷ്യഗുരുവിന് തുച്ഛമായ പ്രാധാന്യം മാത്രമാണ് ഉള്ളതെന്നും, സമസ്ത ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ദൈവം മാത്രമാണ് മഹാഗുരു എന്ന തിരിച്ചറിവോടെ, അഹംഭാവം, അജ്ഞാനം, ദുശ്ശീലം, ദുഷ്ച്ചെയ്തി, ദുസ്വാർത്ഥം തുടങ്ങിയവയെ പരാജയപ്പെടുത്തുവാനും ഉൽക്കൃഷ്ടമായ ജനസമൂഹത്തെ സൃഷ്ടിക്കാനും നിലനിർത്താനും പരിശ്രമിക്കുന്ന ഗുരുക്കന്മാരാണ് ഉണ്ടാവുക.

ഇന്നത്തെ *മനുഷ്യ-ഗുരുക്കന്മാർ* കുട്ടികൾക്കും മുതിർന്നവർക്കും *ജ്ഞാനം നൽകുന്നില്ലേ* എന്ന ചോദ്യമുണ്ട്.
തീർച്ചയായും ഉണ്ട്; അല്പം ജ്ഞാനവും *അതിലേറെ അജ്ഞാനവും* നൽകുന്നുണ്ട്. അതായത് അതിഗൗരവമായ പിഴവ് സംഭവിച്ചു പോരുന്നു. അല്പം കുറിക്കാം:-

ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തെ - ഏറെക്കുറെ- ദൈവവുമായി ബന്ധമില്ലെന്നതു പോലെയും തികച്ചും മാനുഷികമായത് എന്ന പോലെയാണ് അഭ്യസിപ്പിച്ചു പോരുന്നത്. മഹാമാതാവായ ദൈവത്തിന്റെ 'കുഞ്ഞുങ്ങളായ' മനുഷ്യ-മാതാപിതാക്കളിലൂടെ ജനിപ്പിക്കുകയും ദിവ്യ ഭക്ഷണമായ ദൈവത്തിന്റെ-പാൽ കൊടുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ 'മനുഷ്യ-ക്കുഞ്ഞുങ്ങളെ' അറിഞ്ഞും അറിയാതെയും മത-ജാതി-രാഷ്ട്രീയ-ദേശ-തീവ്രവാദികളായിട്ടാണ് വളർത്തുന്നത്. അത് കടുത്ത അപരാധമാണ്; ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.

രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്റെ ശാഖകളായ സദാചാര ശാസ്ത്രം, തൊഴിൽ, സാമ്പത്തിക ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം തുടങ്ങിയവ അടിസ്ഥാനപരമായി വളരെ ലളിതമാണെങ്കിലും, അവയെ ദൈവീകമായി പഠിച്ചിട്ടുള്ളവരും, കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുള്ളവരുമായ അദ്ധ്യാപകർ ഇന്നത്തെ ഭൂമിയിൽ ഇല്ല. ദൈവം സൃഷ്ടിച്ച മനുഷ്യരായി ജീവിക്കേണ്ടതിനു പകരം മത-ജാതി-വർഗ്ഗ-രാഷ്ട്രീയ-ദേശ-ജീവികളായും മറ്റും ജീവിക്കുന്നവർക്ക് ധർമ്മ ശാസ്ത്രത്തെ പറ്റി സംസാരിക്കാനും പഠിപ്പിക്കാനുമുള്ള യോഗ്യതയില്ല.

*ദൈവത്തിന്റെ ഇഷ്ടമാണ് ധർമ്മ ശാസ്ത്രമെന്ന്* മുമ്പ് വ്യക്തമാക്കിയതു പ്രകാരം *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മശാസ്ത്രത്തെ* പ്പറ്റി സംസാരിക്കാനും പഠിപ്പിക്കാനുമുള്ള യോഗ്യതയില്ലാത്ത​വർക്ക്
*ദൈവത്തെപ്പറ്റി സംസാരിക്കാനും യാതൊന്നും പഠിപ്പിക്കാനുമുള്ള യോഗ്യതയില്ലാ എന്നും സുവ്യക്തമാണ്. ആകയാൽ മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തെ മനസ്സിലാക്കാൻ കഴിയാതെ *സമ്പൂർണ്ണ ദൈവശാസ്ത്രം* എന്ന കള്ളപ്പേരോടെ സമൂഹത്തെ ദുഷിപ്പിച്ചു കൊണ്ടിരിക്കുന്ന മതങ്ങളെയും മതപണ്ഡിതന്മാരും പുരോഹിതരും എന്ന മതപ്പിശാചുക്കളെയും അനുബന്ധമായ രാഷ്ട്രീയങ്ങളെയും പറ്റി വിശദീകരണം ആവശ്യമാകുന്നില്ല. മേല്പടി മതപ്പിശാചുക്കൾക്ക് പൈശാചിക കാര്യങ്ങൾ ചെയ്യാൻ യോഗ്യതകളുണ്ട്, അവർ ചെയ്യുന്നുമുണ്ട്. നാലാമത്തെ വേദമായ മന്ത്ര ശാസ്ത്രം, വർജ്യമാണ്. വർജ്യമായതിനെയും കൈകാര്യം ചെയ്യാൻ മേല്പടി പിശാചുക്കൾക്ക് യോഗ്യതയുണ്ട് എന്ന ധാരണയിൽ അക്കൂട്ടർ അതും ചെയ്യുന്നുണ്ട് !  ..

മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മണ്ണും ഭൂമിയുമായ ദൈവത്തിനു മാത്രമാണ് ഭൂമിയുടെയും ഭൂമിയിലെ ജീവികളുടെയും വസ്തുക്കളുടെയും മേൽ അവകാശവും അധികാരവുമുള്ളത് ...  യഥാർത്ഥമായ മാതാവും പിതാവും ഗുരുവും ദൈവം തന്നെയാണ് എന്നു സുവ്യക്തമായി മനസ്സിലാക്കുവാൻ മേൽ വിവരിച്ച കാര്യങ്ങൾ ധാരാളമാണ്; മനസ്സിലാക്കാൻ *ധർമ്മശാസ്ത്രപരമായ ജീവിതം കൊണ്ട് 'ദൈവീകമായ യോഗ്യതകൾ/പുണ്യം' സമ്പാദിച്ചിട്ടുണ്ടാവണം* എന്നു മാത്രം.

സർവ്വരും ദൈവത്തെ അഥവാ ധർമ്മശാസ്ത്രത്തെ അനുസരിച്ച് ജീവിക്കുമ്പോൾ, ഓരോ മനുഷ്യനും ഭൂമിയിലെ അനന്തമായ ആനന്ദങ്ങളെയെല്ലാം സമാധാനത്തോടെയും സംതൃപ്തിയോടെയും അനുഭവിക്കാൻ സാധിക്കുന്നതാണ്.

💓💓💓
*(3). സംഹാര പരം.*

സ്ഥിതിയുടെ അവസാന അവസ്ഥയെന്ന് സംഹാരത്തെ വിശേഷിപ്പിക്കാം. പശു അഥവാ കാള ഉൾപ്പെടെയുള്ള 100 മനുഷ്യജന്മങ്ങൾ പൂർത്തിയാക്കുന്ന ജീവാത്മാവ് മോക്ഷം അഥവാ മുക്തി നേടുന്നു. ഭൂമിയിൽ വച്ച് അനുഭവിച്ചറിഞ്ഞ അനന്തമായ ആനന്ദങ്ങളെയെല്ലാം സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായും പരിധികളില്ലാതെയും അനന്തകാലം ആസ്വദിക്കാൻ 'മോക്ഷത്തിൽ' കഴിയുന്നു. *'മാതാവ് പിതാവ് ഗുരു ദൈവം' തുടങ്ങിയ എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നുമുള്ള മോചനം കൂടിയാണ് മോക്ഷം.* (ഓംസത്യം ഡോട് കോം-വെബ്സൈറ്റിൽ ലഭ്യമായ 'ദൈവ-വിപ്ലവ വിശകലനം-4'ൽ 'മോക്ഷം' മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.).

((((( മണ്ണായ ശരീരത്തോടെ ജനിക്കുകയും, ജീവികളുടെയെല്ലാം മണ്ണായ ശരീരത്തിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സർവ്വ ആനന്ദങ്ങളെയും പ്രത്യക്ഷമായി സ്വീകരിച്ചു കൊണ്ട് മണ്ണായ ശരീരത്തോടെ (മണ്ണിൽ) ജീവിക്കുകയും, മണ്ണായ ശരീരം നിശ്ചയിക്കുന്നതു പോലെ മരണത്തോടെ മണ്ണായ ശരീരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന
ജീവാത്മാവിന് മഹാനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും മണ്ണും ശരീരവും ഭൂമിയുമായ ദൈവം തന്നെയാണ്. *മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിനു മാത്രമാണ് ജീവികൾക്കെല്ലാം മഹാനീതി നൽകാനുള്ള അവകാശവും അധികാരവും ഉള്ളത്.* മണ്ണിൽനിന്നു തന്നെ ജീവികൾക്ക് മഹാനീതി ലഭിച്ചാൽ മാത്രമേ ജീവി-സൃഷ്ടി
മഹാഭംഗിയാവുകയുള്ളൂ എന്നും, മഹാനീതി ലഭിക്കുന്നത് മണ്ണിൽ നിന്നുതന്നെയാണെന്നും
ഓരോ ജീവിയുടെയും/ജീവാത്മാവിൻ്റെയും സൃഷ്ടി പാഠത്തിൽ നിന്നും സുവ്യക്തമാണ്.
ആദിസൃഷ്ടി മത്സ്യം മാത്രമാണെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം
പുനർജ്ജനനങ്ങൾ മാത്രമാണെന്നും, എല്ലാ ജീവികൾക്കും സമനീതി നൽകുമ്പോൾ മാത്രമാണ് ജീവികളുടെയെല്ലാം സൃഷ്ടികർത്താവായ ദൈവം മഹാനീതിപതിയാവുക എന്നും ലളിതമായി
മനസ്സിലാക്കാനാവും. ഉടനെ മഹാപ്രപഞ്ചത്തിലെങ്ങും സൃഷ്ടിമന്ത്രവും ആദിവചനവും മഹാശാസ്ത്രമൂലവും ശബ്ദബ്രഹ്മവും അക്ഷരബ്രഹ്മവും സംഹാരകാഹളവുമായ ദൈവത്തിന്റെ
മഹാചിരി തുടർച്ചയായി 3 മുതൽ 33 വർഷം മുഴങ്ങുന്നതോടെ ദൈവത്തിന്റെ ഏകദാസനായ പ്രതിനിധിയിലൂടെ (ദൈവം) വീണ്ടെടുത്തിട്ടുള്ള മണ്ണിന്റെ നിയമങ്ങളായ യഥാർത്ഥമായ വേദങ്ങളെ ഭൂമിയിലെങ്ങുമുള്ള ജനങ്ങളുടെ ഭരണഘടനയായിട്ട് വീണ്ടും
സ്വീകരിക്കുന്നതാണ്. (എല്ലാ സൃഷ്ടിചക്രങ്ങളിലും സമാനമായി സംഭവിക്കുന്നുണ്ട്.). മഹാചിരിയോടെ ദൈവവിപ്ലവം മഹാആരംഭിക്കുന്ന തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത്
മഹാവെളിപ്പെടുത്തുന്നതാണ്.)))))

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.
മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും
ദ്രോഹങ്ങൾക്കും പരിഹാരമുണ്ടാക്കണം  :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും,
നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.

മഹാപിതാവും മഹാമാതാവും *മഹാവാത്സല്യവുമായ* ദൈവം, *സൃഷ്ടികളായ മനുഷ്യർക്കെല്ലാം  ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളും നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്.  അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു;  നഷ്ടപ്പെടുത്തുന്നു.*

ചുവടെയുള്ള കാര്യങ്ങളെ സ്വയം വിശകലനം ചെയ്യുന്നത് ആത്മശുദ്ധീകരണത്തിന് നല്ലതാണ്.

*1.*
ഫോട്ടോ, പ്രതിമ/വിഗ്രഹം, സ്മാരകം തുടങ്ങിയവ പ്രചരിപ്പിക്കുന്നതിലൂടെ മരണം വരെ (ദുഷ്)ക്കീർത്തി നേടാൻ കഴിയുമെങ്കിലും, അവ പാടില്ല. എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നുമുള്ള മോചനം കൂടിയാണ് *മോക്ഷം* എന്നു പറയുമ്പോൾ, മണ്ണായ ഭൂമിയിൽ യാതൊരു സ്മാരകങ്ങളും അവശേഷിപ്പിക്കാൻ പാടില്ല എന്നത്​ നിർബന്ധമാണ്.

*'മണ്ണും ഭൂമിയുമായ ദൈവം' മഹാഭദ്രമാക്കിയിട്ടുള്ള* അഥവാ *'സൃഷ്ടി സ്ഥിതി സംഹാരങ്ങളെമഹാനിർവ്വഹിക്കുന്ന നിയമങ്ങളെയും ശക്തികളെയും' വിശദമാക്കുന്ന മഹാശാസ്ത്രത്തിൽ (വേദങ്ങളിൽ),* മഹാ പ്രപഞ്ചത്തിന് അതീതമായ *ഏകദൈവത്തെയും ദൈവഭാഗവും പ്രതിനിധിയുമായ ഏകദാസനെയും പരാമർശിക്കണം എന്നത് മഹാശാസ്ത്രപരമായ ആവശ്യമാണ്.* 
മഹാപ്രപഞ്ചത്തിലെ മൂലകങ്ങളുടെയെല്ലാം ആറ്റങ്ങളിൽ 'ഇലക്ട്രോൺ, പ്രോട്ടോൺ' എന്നിങ്ങനെ ഭൗതികമായ അസ്തിത്വത്തോടെ 'ഒന്നായ ദൈവത്തിന്റെ രണ്ടു ഭാഗങ്ങളും ഉണ്ടെങ്കിലും, ദൈവത്തിന്റെയും ഏകദാസൻ്റെയും ചിത്രങ്ങളോ വിഗ്രഹങ്ങളോ പ്രചരിപ്പിക്കാനും പ്രതിഷ്ഠിക്കാനും മറ്റും മഹാഅനുവദിക്കുന്നതല്ല. ഭൂമിയിലെങ്ങും ദൈവവിപ്ലവം മഹാആരംഭിക്കുമ്പോൾ, എല്ലാ ദേവാലയങ്ങളിലും മഹാലിംഗ പ്രതിഷ്ഠ മാത്രമാണ് മഹാഅനുവദിക്കുക. മഹാമാതാവും മഹാപിതാവും മഹാഗുരുവുമായ ദൈവത്തെ അനുസരിക്കുക = *ധർമ്മശാസ്ത്രപരമായി ജീവിക്കുക  മാത്രമാണ് ഏക മോക്ഷ-മാർഗ്ഗം.*

*ഭക്തി കൊണ്ട് ദൈവത്തെ പ്രീണിപ്പിക്കാൻ കഴിയുമെന്ന് വളരെയധികം ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ട്.* ഏതാനും ദുർദ്ദേവതകളും മതങ്ങളും മറ്റും കാരണവുമായിട്ടുണ്ട്. *'ധർമ്മശാസ്ത്രപരമല്ലാത്ത ഭക്തി' ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതാണ്;* അതിനാൽ *ഓരോ മനുഷ്യനും അവനവന്റെ കാര്യം നോക്കി ജീവിക്കുക എന്ന ശക്തമായ താക്കീതാണ് ദൈവം നൽകുന്നത്.*

ഏറെക്കുറെ 27 വർഷങ്ങളായിട്ട് ഗ്രന്ഥങ്ങൾ, മാസികകൾ, തുടങ്ങിയ അച്ചടി മാധ്യമങ്ങൾ വഴിയും, 16 വർഷങ്ങളായിട്ട് വെബ്സൈറ്റ്, ഇമെയിൽ എന്നിവയിലൂടെയും, 2 വർഷങ്ങളായിട്ട് സ്മാർട്ട്ഫോണുകൾ വഴിയും, 'മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനം കൂടിയായ മഹാശാസ്ത്രത്തെ അഥവാ യഥാർത്ഥമായ​ വേദങ്ങളെ വീണ്ടെടുത്ത്​ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന' ഈയുള്ളവന്റെ ഒരു ഫോട്ടോ പോലും മേല്പടി പ്രസിദ്ധീകരണങ്ങളിൽ ചേർത്തിട്ടില്ല. ആയതിനെ പാഠമാക്കിയാൽ നല്ലത്; ഏറ്റവുമധികം വേഗത്തിൽ പാലിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്. കുട്ടിദൈവങ്ങളായും സൂപ്പർദൈവങ്ങളായും സമൂഹത്തിൽ വേഷം കെട്ടുന്നവരും മതപണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും  ഒക്കെ എത്രയും പെട്ടെന്ന് സത്യത്തെ ഉൾക്കൊണ്ട് ജീവിക്കുന്നുവോ അത്രയും അവർക്കു നല്ലത്.

*2.*
ആദ്ധ്യാത്മിക ശാസ്ത്രം, ദൈവശാസ്ത്രം എന്നെല്ലാം പഴമക്കാർ തെറ്റിദ്ധരിച്ചത് മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തെയാണ്. ആത്മീയ അന്വേഷകർ കണ്ടെത്തിയ ശരികളും അതിലേറെ തെറ്റുകളും, രണ്ടാമത്തെ വേദമായ ധർമ്മശാസ്ത്രത്തിൽ കൂട്ടിക്കലർത്തിയാണ് അടിസ്ഥാന പരമായി മതങ്ങളെ തട്ടിക്കൂട്ടിയത്. ആത്മീയ ശാസ്ത്ര ഗവേഷണ പാഠങ്ങൾ മാത്രമായ ഓരോ മതത്തെയും *സമ്പൂർണ്ണ ദൈവശാസ്ത്രം എന്ന കള്ളപ്പേരിൽ സമൂഹത്തിൽ നിലയുറപ്പിക്കണമെങ്കിൽ* മതങ്ങളുണ്ടായ കാലങ്ങളിൽ പ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെപ്പറ്റി പുലർത്തിയ (മൂഢ)വിശ്വാസങ്ങളെയും ശരിവയ്ക്കണമായിരുന്നു. മഹാഅനുഗ്രഹം മഹാഉചിതമായി ലഭിക്കാൻ യോഗ്യത നേടാഞ്ഞവർക്ക് ഒന്നാമത്തെ മഹാവേദമായ ഭൗതിക​ ശാസ്ത്രത്തിന്റെ മഹാപ്രാധാന്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല; ശാസ്ത്ര സാങ്കേതിക വികസനങ്ങളിലൂടെ ലഭ്യമായ അനന്തങ്ങളായ ആനന്ദങ്ങളെയെല്ലാം അനുഭവിക്കുന്നവർക്ക് ഒന്നാമത്തെ മഹാവേദമാണ് ഭൗതിക ശാസ്ത്രം എന്നറിയില്ല; കൂട്ടിച്ചേർക്കാനും കഴിയില്ല. പിന്നെ സാധിക്കുന്നത് മതങ്ങളിലെ ഭോഷത്തങ്ങൾക്ക് ദുർവ്യാഖ്യാനം കൊടുത്തു കൊണ്ട് ദുസ്വാർത്ഥങ്ങളോടെയും കൊടിയ കൗശലത്തോടെയും ആധുനിക കാലത്ത് വെളിപ്പെടുന്ന ഭൗതിക ശാസ്ത്ര പാഠങ്ങളെ, വിശദീകരണം, അടിക്കുറിപ്പ് തുടങ്ങിയ പേരുകളോടെ മതങ്ങളിൽ തുന്നിച്ചേർക്കലാണ്. എല്ലാ മതങ്ങളിലെയും എല്ലാ മതപണ്ഡിതന്മാരും പ്രസ്തുത ഹീന വൃത്തി ചെയ്യുന്നുമുണ്ട്.

ദുരാത്മാക്കളും ദുർദ്ദേവതകളും കൂട്ടുചേർന്ന് തട്ടിക്കൂട്ടിയ അബദ്ധഭണ്ഡാരങ്ങളായ മതങ്ങൾ ഇല്ലാതിരുന്നെങ്കിൽ, മണ്ണായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങളയും ശാസ്ത്രസാങ്കേതിക വികസനങ്ങളെയും അവയ്ക്കെല്ലാം മൂലാധാരമായ ദൈവത്തെയും ശരിയാംവണ്ണം മനസ്സിലാക്കാൻ ജനങ്ങൾക്ക് സാധിക്കുമായിരുന്നു. *രുചികരമായ ഭക്ഷണം, നല്ല വസ്ത്രം, അത്യാധുനിക പാർപ്പിടങ്ങളും വാഹനങ്ങളും സ്മാർട്ട്ഫോൺ വാട്സ്ആപ്പ് തുടങ്ങിയ അനന്തമായ ശാസ്ത്രസാങ്കേതിക വികസനങ്ങളെയും ഉപയോഗിച്ചുകൊണ്ട്, മണ്ടത്തരങ്ങളുടെ ഭണ്ഡാരമായ മതങ്ങളെയും രാഷ്ട്രീയങ്ങളെയും ചുമന്ന് ശാസ്ത്രസാങ്കേതിക വികസനങ്ങളെ അവമതിക്കുന്ന കടുത്ത ദൈവനിന്ദയാണ് ഭൂമിയിലെങ്ങും വ്യാപകമായിരിക്കുന്നത്.*

*വർജ്യമായ തപസ്സ്, യാഗം,* തുടങ്ങിയവ കൊണ്ട് ദീർഘകാലം (ജീവിക്കാൻ ആവശ്യമില്ലാത്ത) അറിവുകളെ തേടിപ്പോയ പുരാണങ്ങളിലെ ഋഷിമാരുടെ പടയും സമ്പൂർണ്ണരായിരുന്നില്ലാ എന്നതിന് അവർ തട്ടിക്കൂട്ടിയതും, മനുഷ്യരെ ഭ്രാന്തരാക്കാൻ ഉപകരിക്കുന്നതുമായ *ഉപനിഷത്തുകൾ* ഉദാഹരണമാണ്.

മഹാശാസ്ത്രം മഹാഭീമം മാത്രമല്ല; മഹാലളിതവുമാണ്. അത് മനസ്സിലാക്കാൻ സാധിക്കാഞ്ഞ ഗവേഷകർ, മതങ്ങളിലൂടെയും മറ്റും വികലവും വികൃതവുമാക്കാൻ പരിശ്രമിച്ചുവെന്നും പറയാനാവും. 'സൃഷ്ടിസ്ഥിതിസംഹാര കർത്താവും മഹാപിതാവും മഹാമാതാവുമായ *ദൈവത്തിന്റെയും', 'സൃഷ്ടികളായ മനുഷ്യരുടെയും', ഇടയിൽ സൃഷ്ടികളായ മധ്യസ്ഥരുടെ ആവശ്യം ദൈവത്തിനില്ല; ദൈവം മധ്യസ്ഥരെ നിയമിച്ചിട്ടുമില്ല.* മഹാഗുരു കൂടിയായ ദൈവത്തിനു മാത്രമാണ് മഹാശാസ്ത്രത്തെ മഹാഅനുഗ്രഹിച്ചു നൽകുവാൻ അഥവാ പഠിപ്പിക്കുവാൻ കഴിയുക എന്നതും സുവ്യക്തമാണ്. മതങ്ങളിലെയും, രാഷ്ട്രീയങ്ങളിലെയും, നിയമസഭകളിലെയും മറ്റും ഭൗതിക-അസ്തിത്വമില്ലാത്തതായ പൈശാചിക നിയമങ്ങളെയും, കുട്ടിദൈവങ്ങളായും സൂപ്പർ ദൈവങ്ങളായും സമൂഹത്തിൽ വേഷം കെട്ടുന്ന നീചരുടെ ഭോഷത്തങ്ങളെയും, അന്ധമായി ചുമന്നുപോരുന്ന പാപരീതി പാടില്ല.

*തങ്ങൾക്കു വേണ്ടതെല്ലാം നൽകുന്ന മണ്ണിനെയും, മണ്ണിന്റെ നിയമങ്ങളെയും*
അവഗണിച്ചു കൊണ്ട് മഹാസമനീതിയെ കളങ്കപ്പെടുത്തുന്നതാണ് മതങ്ങളിലെയെല്ലാം പ്രവാചക /ഗുരു സങ്കല്പങ്ങളെന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും.  *ദൈവമെന്തെന്ന് അറിയാത്തവർ കാട്ടിക്കൂട്ടുന്നതും, 'ദൈവം ഓരോരുത്തർക്കും നേരിട്ട് മഹാഅനുഗ്രഹിച്ച് നൽകിയിട്ടില്ലാത്തതുമായ' സ്തുതികളും മതഗ്രന്ഥ-പാരായണങ്ങളും ആരാധനകളും മറ്റു ഭോഷത്തങ്ങളും കണ്ടും കേട്ടും സന്തോഷിക്കുന്ന ഒരു കോമാളി ആയിട്ട് മഹാശക്തിയായ ദൈവത്തെ കണക്കാക്കുന്ന മതപരങ്ങളായ തോന്ന്യാസങ്ങളെ മഹാദൈവ-വിപ്ലവം മഹാആരംഭിക്കുന്നതോടെ സർവ്വരും ഉപേക്ഷിക്കുന്നതാണ്.*

*3.*
ഭൂമിയിലെ ജനങ്ങളെ മുഴുവൻ വ്യത്യസ്തമായ ജന്മഗുണങ്ങളോടെ പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളതാണ്, അവരുടെ *വ്യക്തിഗത* ഇഷ്ടങ്ങൾ അഥവാ ആവശ്യങ്ങൾ പ്രത്യേകം പ്രത്യേകം ആയിരിക്കുകയും ചെയ്യും. എന്നാൽ സമൂഹ ജീവികളായ അവരുടെ പൊതുവായ ആവശ്യങ്ങളെല്ലാം സമാനമാണ് അഥവാ ഒന്നാണ്.

ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, വൈദ്യം, ഗതാഗതം, വിനോദം, ദേവാലയം, പ്രാർത്ഥന, വിവാഹം, ശവസംസ്കാരം തുടങ്ങിയവ​ വ്യക്തിഗതം മാത്രമല്ല, പൊതുവായ ആവശ്യങ്ങൾ കൂടിയാണ്. അവയിൽ *ദേവാലയം, പ്രാർത്ഥന, വിവാഹം, ശവസംസ്കാരം* എന്നിവയെ​ ആണ് മനുഷ്യർ, ദൈവവുമായി കൂടുതൽ ബന്ധപ്പെടുത്തുന്നത്. ഒരു ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ മനുഷ്യരുടെ ദൈവീകമായ പ്രസ്തുത ആവശ്യങ്ങൾക്കെല്ലാം ഭൂമിയിലൊട്ടാകെ ധർമ്മശാസ്ത്ര പരമായ ഓരോ പദ്ധതി മാത്രമാണ് ഉണ്ടാവുക എന്ന് ലളിതമായി മനസ്സിലാക്കാനാവും.

സൃഷ്ടിചക്രത്തിന്റെ ആദ്യ പകുതിയിൽ ദൈവത്തെ കാണാനും കേൾക്കാനും സാധാരണ ഗതിയിൽ ജനങ്ങൾക്ക് സാദ്ധ്യമല്ല, എന്നതിനാൽ ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ മനുഷ്യർക്ക്, വസ്തുതകൾ മനസ്സിലാക്കാനും *ശരിയായ അർത്ഥം* പഠിക്കുവാനുമുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും മറ്റു സൗഭാഗ്യങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അവസരങ്ങളെയും ദൈവീകമായി മഹാഒരുക്കിയിട്ടുണ്ട്. ലഭ്യമാവുന്ന പാഠങ്ങളെ സ്വയം വിശകലനം ചെയ്ത് സ്വീകരിക്കുന്ന സ്വഭാവം ശീലിക്കണം. പകരം അന്ധവിശ്വാസികളും അലസരും മടിയരുമാവാൻ അന്യോന്യം മത്സരിക്കുന്ന നീച അവസ്ഥ ഉണ്ടായത് മനുഷ്യരുടെ അപരാധമാണ്.
 
മാതാവും പിതാവും ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും എറുമ്പുകളും തേനീച്ചകളും പശുവും കാളയും കോഴിയും പട്ടിയും പൂച്ചയും തെങ്ങും വാഴയും ..... എന്നിങ്ങനെയുള്ള ഗുരുക്കന്മാരിലൂടെ നൽകുന്ന അറിവുകളെയും, ജന്മങ്ങളിലൂടെ നേടുന്ന പുണ്യത്തെയും കോർത്തിണക്കി കൊണ്ട്  ശാസ്ത്രപ്രകാരം ദൈവത്തെ അല്പസ്വല്പമായി അറിയുവാൻ എല്ലാവരെയും മഹാഅനുഗ്രഹിക്കുന്നുണ്ട്. അത്രയും മതി. കൂടുതൽ അറിഞ്ഞും ചിന്തിച്ചും ഭക്തപ്പരിശകളായി ക്കൊണ്ട് ഭക്തിഭ്രാന്തുകളെ കാട്ടണ്ട. പകരം ധർമ്മശാസ്ത്രപരമായി ജീവിക്കുക.

ബുദ്ധിശക്തിയും​ ഓർമ്മശക്തിയും മറ്റു ശക്തികളും മനുഷ്യരേക്കാൾ 
കുറവായി ലഭിച്ച മൃഗങ്ങളും പക്ഷികളും സസ്യങ്ങളും മത്സ്യങ്ങളും അവനവന്റെ കാര്യം നോക്കി ജീവിക്കുമ്പോൾ, കൂടുതൽ ലഭിച്ചിട്ടുള്ള മനുഷ്യൻ മാത്രമാണ് ദൈവം 
നേരിട്ട് ഏല്പിച്ചിട്ടില്ലാത്ത ദൈവകാര്യങ്ങളുടെ പേരിൽ അന്യോന്യം കടിപിടി 
കൂടുന്നത്. *ദൈവം കാട്ടിയ അപരാധമല്ല* അതെന്ന് സുവ്യക്തമാണ്. *ജീവിക്കാൻ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരിൽ,* മതജാതിരാഷ്ട്രീയ-ജീവികളും മറ്റും, ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തിൽ  അസന്തോഷവും, അസമാധാനവും, ധാർമ്മിക അധഃപതനങ്ങളും സൃഷ്ടിക്കുന്നത് മഹാപിതാവും മഹാമാതാവുമായ ദൈവത്തിന് അസന്തോഷത്തെ നൽകുന്നുണ്ട്.

എത്രയും പെട്ടെന്ന് തെറ്റുകളെ തിരുത്തിയും, സത്യത്തെ ഉൾക്കൊണ്ടും ജീവിക്കുന്നുവോ അത്രയും നല്ലത്.

*4.*

കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടെ മറ്റുള്ളവരെ പ്രത്യക്ഷമായി പഠിപ്പിക്കുന്നതും, ഇഷ്ടം പ്രകടിപ്പിക്കുന്നതും, അനുസരിക്കുവാൻ പ്രേരിപ്പിക്കുന്നതും പ്രധാനമായി *മാതാവും പിതാവും​ ഗുരുവും ഉറ്റവരും* മാത്രമാണ്. അവർ തങ്ങളുടെ അറിവും ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രകാരം വ്യത്യസ്തമായ ഉപദേശങ്ങളെ നൽകുന്നതിനെ പാലിക്കുവാൻ​ സാധിക്കുന്നതല്ല. അക്കൂടെ വ്യത്യസ്തമായ മതങ്ങളും രാഷ്ട്രീയങ്ങളും മറ്റു വിശ്വാസങ്ങളും പ്രകാരം, വ്യത്യസ്തങ്ങളായ ഉപദേശങ്ങൾ വേണ്ടിവരുന്നതും, കൂട്ടിക്കലർത്തുന്നതും സ്വാഭാവികമാണ്. മിക്കതും അന്യോന്യം ചേരില്ല. സ്വയം അറിയാതെ എല്ലാം കൂടി അവഗണിച്ച് തങ്ങൾക്കു തോന്നുമ്പോലെ ജീവിക്കുന്നവരാണ് ഏറെയും. പ്രസ്തുത ദുരവസ്ഥയ്ക്ക് മഹാപരിഹാരം ഉണ്ടാകുന്നത് എല്ലാ ജനങ്ങളും ധർമ്മ ശാസ്ത്രത്തെയും അതിലൂടെ ദൈവത്തെയും അനുസരിച്ച് ജീവിക്കുമ്പോഴാണ്.

മഹാശക്തിയായ ദൈവം, ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിലൂടെ* ഭൂമിയിലെങ്ങും *മഹാധർമ്മ സംസ്ഥാപനം* ഉണ്ടാകുന്നതാണ്. അതിനു മുന്നോടിയായി തന്റെ ഭാഗമായ ഏകദാസനിലൂടെ, *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം'* എന്നീ യഥാർത്ഥമായ 4 വേദങ്ങളെയും വീണ്ടെടുത്ത് കുഞ്ഞുങ്ങളുടെ *ദൈവീക ആവശ്യത്തെ* മഹാഭദ്രമാക്കുന്നു. ഈയുള്ളവനിലൂടെ  മഹാവെളിപ്പെടുത്തുന്ന സന്ദേശങ്ങളും *www.omsathyam.com* എന്ന വെബ്സൈറ്റും, *omsathyam* എന്ന ബ്ലോഗും, മഹാവേദങ്ങളുടെ ഭാഗങ്ങളും അനുബന്ധങ്ങളും മാത്രമാണ്.

മുമ്പ് വ്യക്തമാക്കിയതു പോലെ, ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതുകൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു.

ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ദൈവത്തിന്റെ* ഏകദാസനായ *പരമശിവൻ*
C/o *www.omsathyam.com*
2017 മെയ് 18 വ്യാഴാഴ്ച.

സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.*
വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ
ചെയ്യുക. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* 
പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.
💓

*ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും, മഹാമാതാവും, മഹാനീതിപതിയും, മഹായജമാനനും, മഹായജമാനയും, മഹാദാസിയും, മഹാദേവനും, മഹാദേവിയും, മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിനു മാത്രം മഹത്വം.*
💓