Saturday, July 28, 2018

പഞ്ചഭൂതങ്ങൾ എന്ന വാദം തെറ്റാണെന്ന് മഹാശാസ്ത്ര പരമായി തെളിയിക്കുന്നു.

*ഓം*

💓
*ഭൂമി, ജലം, മഹാലിംഗം, ശരീരം, ജീവൻ, ജീവാത്മാവ്, അഗ്നി*

ആകാശം, ഭൂമി, വായു, വെള്ളം, അഗ്നി എന്നിവ *പഞ്ചഭൂതങ്ങൾ* ആണെന്നും, അവ കൊണ്ടാണ് ശരീരത്തെയും ജീവിയെയും ഉണ്ടാക്കിയിട്ടുള്ളത് തുടങ്ങിയ ചില വിശ്വാസങ്ങൾ ഉണ്ട്. വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ വ്യത്യസ്ത മതങ്ങൾ പ്രകാരം വ്യത്യാസപ്പെട്ടിരിക്കുമ്പോൾ, അവയുടെ യാഥാർത്ഥ്യത്തെ പ്പറ്റി സുവ്യക്തമായി അറിയില്ലെങ്കിലും, തർക്കിക്കുകയും ശണ്ഠ കൂടുകയും ചെയ്യുന്നവർ ഏറെയാണ്. ഒരു പക്ഷേ തങ്ങൾ ഇന്ന് വെറുക്കുന്നതോ ഇഷ്ടപ്പെടാത്തതോ ആയ മത-ജാതി-രാഷ്ട്രീയ-ദേശ കുടുംബത്തിൽ ജനിച്ചു വളർന്നിരുന്നു വെങ്കിൽ ഇപ്പോഴത്തെ വിശ്വാസങ്ങളും ചിന്തകളും വാക്കുകളും എന്താകുമായിരുന്നു ... എന്നു കൂടി ചിന്തിക്കുവാൻ ഏറെപ്പേരും തയ്യാറുമല്ല.

ജീവിക്കാൻ അത്യാവശ്യമല്ലാത്ത ദൈവ കാര്യങ്ങളുടെ പേരിൽ വഴക്കുകളും പീഢനങ്ങളും ഭീകരാക്രമണങ്ങളും കൊല്ലുംകൊലകളും ഉണ്ടാക്കുന്നത് ബുദ്ധിശക്തി കൂടുതൽ ലഭിച്ച മനുഷ്യൻ എന്ന ജീവി മാത്രമാണ്. മഹാ ഉചിതമായ സമയത്ത് (മഹാപിതാവും) മഹാമാതാവും മഹാവാത്സല്ല്യവുമായ ദൈവം, ഭൗതിക ശാസ്ത്ര പാഠങ്ങളെ പ്പോലെ ആത്മീയ ശാസ്ത്രം ഉൾപ്പെടെയുള്ള ദൈവകാര്യങ്ങളെയും വെളിപ്പെടുത്തുന്നതാണെന്ന് ലഭ്യമായ ബുദ്ധിശക്തി കൊണ്ട് മനസ്സിലാക്കാനും കഴിയും.!

💓
*പഞ്ചഭൂത -വാദം ശരിയാണോ എന്ന് ചുവടെ വിശദീകരിച്ചിട്ടുണ്ട്. ശാസ്ത്രപരമാണോ എന്ന് പരിശോധിക്കുക.*

മണ്ണായ *ഭൂമിയിലെ മൂലകങ്ങളായ ഓക്സിജൻ, കാർബൺ, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, സൾഫർ, തുടങ്ങിയവ കൊണ്ട് സൃഷ്ടിച്ചിട്ടുള്ളതാണ് ശരീരം എന്നു പറയുമ്പോൾ ഭൂമിയുടെ മാത്രം അംശമാണ് ശരീരം എന്നു വ്യക്തമാണ്.*

ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഭൂമിയിലെ ജീവികളുടെ ജീവിതവുമായിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്. സദാ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്; അല്ലെന്നു വാദിക്കാനാവില്ല.!

*ഭൂമിയിലെ ജീവികൾക്ക് / ജീവാത്മാക്കൾക്ക് വായുവും  (ഓക്സിജനും) ചൂടുമൊക്കെ ലഭിക്കുകയാണ്;* ജീവികൾ സൂര്യനിലും മറ്റും പോയി കൊണ്ടുവരികയല്ല. ശരീരവും മണ്ണും ഭൂമിയുമായ ദൈവം, കുഞ്ഞുങ്ങളായ ജീവികൾക്കു വേണ്ടി ഭൂമിയിൽ വായുവിനെയും സൂക്ഷിക്കുന്നതായും; പ്രകാശവും ചൂടുമൊക്കെ ലഭ്യമാക്കുന്നതിനു വേണ്ടി ആകാശത്തെയും സൂര്യനെയും ചന്ദ്രനെയും ഒക്കെ സൃഷ്ടിച്ചതായും മനസ്സിലാക്കാൻ ലഭ്യമായ ബുദ്ധിശക്തി കൊണ്ട് സാധിക്കുന്നതാണ്.

ഭൂമിയുടെ അകത്തും പുറത്തുമായിട്ട് ജലാശയങ്ങളായ കിണറുകളും തോടുകളും നദികളും സമുദ്രവും മറ്റും സ്ഥിതിചെയ്യുമ്പോൾ അവയിലെ ജലത്തെയും മഴയെയും മഞ്ഞുകട്ടകളെയും മഞ്ഞുമെല്ലാം സൃഷ്ടിച്ചിട്ടുള്ളതും സംരക്ഷിക്കുന്നതും മണ്ണ് അഥവാ ഭൂമി തന്നെയാണ്. ഭൂഗർഭ ജലം കൊണ്ട് മനുഷ്യരെ പ്രത്യേകമായി കരുതുന്ന മഹാവാത്സല്യത്തെയോ, പ്രത്യക്ഷ ദൈവമായ ഭൂമിക്കു മാത്രമാണ് മഹത്വമെന്നോ, തിരിച്ചറിയാൻ പോലും മനുഷ്യർക്ക്​ ഉചിതമായി കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

💓
*മഹാലിംഗമായ ആകാശം*

യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല; ഏതെങ്കിലും ദേശത്ത് ജനിക്കാനോ ജനിപ്പിക്കാനോ യാതൊരു ജീവികൾക്കും കഴിയുന്നതല്ല.
*എല്ലാവരും ജനിക്കുന്നത് ഭൂമിയും മഹാശിവയും മഹാമാതാവുമായ ദൈവത്തിന്റെ മഹാലിംഗം കൂടിയായ ആകാശത്തിന്റെ അകത്താണ്.*

വിശദീകരണം: ഒരു കുട പോലെ വലുതായിക്കൊണ്ട്, പുതിയതായി സൃഷ്ടിക്കപ്പെടുന്ന നക്ഷത്രങ്ങളെയെല്ലാം ഉൾക്കൊണ്ട് ആദിയും അന്തവുമില്ലാത്ത ആകാശം എന്ന 'മഹാലിംഗം' വർത്തിക്കുന്നു. 'മഹാശക്തി ലിംഗം, മഹാശിവ ലിംഗം, ശിവ ലിംഗം' എന്നീ പേരുകളുമുണ്ട്.

*മഹാശിവലിംഗം എന്ന ആകാശം ആദിയും അന്തവുമില്ലാത്ത 'മഹാശൂന്യം'* കൂടിയാണ്. *ജീവികളിലെ സ്ത്രീകളുടെ ഗർഭപാത്രത്തിലേക്ക് ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം അവർക്കില്ല.* മണ്ണായ *ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാശൂന്യവും ആകാശവുമായ മഹാലിംഗത്തിൻ്റെ മഹാസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിലെ മേല്പടി ശൂന്യവീഥി. എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നു ചുരുക്കം.* മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും എന്റെ രാജ്യം, എന്റെ ദേശം എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ലെന്ന് സുവ്യക്തമാണ്.

മഹാലിംഗത്തിനുള്ളിൽ ജീവികളെ സൃഷ്ടിക്കാൻ വേറെയും കാരണങ്ങളുണ്ട് :  മഹാശിവയുടെ മഹാശരീരമായ ഭൂമിയുടെ അതിസൂക്ഷ്മമായ ഏതാനും അംശങ്ങൾ മാത്രമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പടെ എല്ലാ ജീവികളുടെയും ശരീരം. ദൈവത്തിന്റെ ഭാഗമല്ലാത്തതായ ജീവാത്മാവിനെ മത്സ്യമായിട്ട് ആദ്യം ജലത്തിൽ സൃഷ്ടിക്കുകയും, ശേഷം 'മത്സ്യം സസ്യം പക്ഷി മൃഗം മനുഷ്യൻ' എന്ന ജീവിചക്രത്തിലൂടെ പരിണമിച്ചു മോക്ഷത്തെ നേടുകയും ചെയ്യുന്നത് 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരത്തെ ആധാരമാക്കിയാണ്; എങ്കിലും, 'യാതൊരിക്കലും സൃഷ്ടിയായ ജീവാത്മാവിനെ, ദൈവം കൂടിയായ മണ്ണിന്റെ ഭാഗമാക്കുകയോ മണ്ണിൽ തൊടുവിക്കുകയോ ചെയ്യുന്നില്ല.' ഖരാവസ്ഥയിലുള്ള മണ്ണായ ഭൂമി നീതിയാണ്, മഹാനീതിയാണ്, മഹാനീതിപതിയായ ദൈവമാണ്.

💓
പ്രപഞ്ചം ഇല്ലെങ്കിലും 'ബ്രഹ്മവും ആദിയും അന്തവും ഇല്ലാത്ത ദൈവം ഉണ്ട് ' എന്നു മനസ്സിലാക്കാമെന്നതു പോലെ, *ആകാശം എന്ന മഹാലിംഗത്തിന് ആദിയും അന്തവും ഇല്ലെന്ന്  നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനും അറിയാനും കഴിയുന്നതാണ് :*

*ഭൂമി ഉൾപ്പെടെ എവിടെ നിന്നും മുകളിലേക്ക് നോക്കിയാൽ അന്തമില്ലാത്ത ഒരു മഹാ-കുട പോലെ അർദ്ധ-ഗോളാകൃതിയിൽ മഹാശൂന്യമായ ആകാശം കാണാം. ആകാശം എന്ന മഹാലിംഗത്തിന് അന്തമില്ലാത്ത മുകൾഭാഗവും ചുറ്റുവട്ടവുമാണ്. ഇനി, ഭൂമിയിലെ കരപ്രദേശത്തെയോ സമുദ്രത്തെയോ മറ്റും ആധാരമാക്കി, ആകാശം എന്ന മഹാലിംഗത്തിൻ്റെ ചുവട്ടിലേക്ക് നോക്കിയാൽ ആദിയില്ലാത്ത മഹാലിംഗത്തെയും മനസ്സിലാക്കാനാവും !*

💓
*ജീവനും ജീവാത്മാവും രണ്ടാണ്.*

ഭൗതിക ശാസ്ത്ര ഗവേഷകരും ആത്മീയ ആചാര്യന്മാരും പണ്ഡിതന്മാരുമായി അറിയപ്പെടുന്ന അനേകർക്ക് ജീവനും ജീവാത്മാവും രണ്ടാണെന്ന് അറിയില്ല; ഒന്നാണെന്ന് നൂറ്റാണ്ടുകളായി അനേകർ തെറ്റിദ്ധരിച്ച് പോരുന്നു.
ജീവൻ എന്നാൽ സമസ്ത ജീവികളുടെയും 'ദൈവാംശങ്ങളായ ശരീരത്തിന്റെ' പ്രവർത്തന ശക്തിയാണ്. വാതകം എന്ന് കണക്കാക്കുന്ന ഓക്സിജനാണ് ജീവൻ.

ഓക്സിജനെപ്പറ്റി പ്രത്യേകമായ അദ്ധ്യായങ്ങൾ മഹാവേദ ഗ്രന്ഥത്തിൽ ഉണ്ട്.

ജീവാത്മാവ് ജീവിയുടെ സ്വത്വമാണ്.
'ദൈവാംശമായ ശരീരത്തിന്റെ' ഉടമ എന്നോണം ജീവാത്മാവിന് ശരീരത്തിന്റെ മേൽ അവകാശവും അധികാരവും നൽകാതെ നൽകുന്നത് ശരീരം തന്നെയാണ്. ശരീരം ജീവാത്മാവിനു വേണ്ടി ജീവാത്മാവിനെ ജീവമായും നിർജ്ജീവമായും പ്രവർത്തിപ്പിക്കുന്നതാണ്.
ജീവാത്മാവിനെ കൂടുതൽ വിശദീകരിക്കുന്ന പ്രത്യേകം അദ്ധ്യായങ്ങളും മഹാവേദ ഗ്രന്ഥത്തിൽ ഉണ്ട്.

💓
🔥 *തി /അഗ്നി*
മഹാശക്തി എന്ന പദമാണ് ദൈവത്തിന്റെ മഹാശാസ്ത്ര നാമം. ദൈവം നിശ്ചയിച്ച നാമത്തിലെ അവസാന അക്ഷരമാണ് *തി*. 'ശക്തി' എന്ന മഹാനാമത്തിലും *തി* ഉണ്ട്. *തീയോട്* കളിക്കാൻ *തീ* തന്നെ അനുവദിക്കണം. മഹാവേദ ഗ്രന്ഥത്തിൽ കുറേ വിശദീകരിച്ചിട്ടുണ്ട്. മഹാദേവി വൈകാതെ തന്നെ കൂടുതൽ ശാസ്ത്ര പാഠങ്ങളെ വെളിപ്പെടുത്തുന്നതാണ്.

💓
ദൈവാംശമായ ശരീരം സ്വയമാണ് പ്രവർത്തിക്കുന്നത്. ദൈവത്തിന്റെ ശക്തി-സത്യ-സൃഷ്ടി-വാതക രൂപമായ ഓക്സിജൻ്റെയും, സ്ഥിതി-ധർമ്മ-ദ്രാവക രൂപമായ ജലത്തിൻ്റെയും, സംഹാര-നീതി-ഖര രൂപമായ മണ്ണിന്റെ അംശമായ ശരീരത്തിന്റെയും സംയുക്ത ഇഷ്ടമായ *ഓംകാര നീതിശാസ്ത്ര പ്രകാരം,* ശരീരത്തിലെ പേശികളെയും അവയവങ്ങളെയും ജീവമായും നിർജ്ജീവമായും മറ്റും ഓക്സിജൻ പ്രവർത്തിപ്പിക്കുന്നതിന് അനുസരിച്ച് ജീവാത്മാവ് ജീവവും നിർജ്ജീവവും ഒക്കെ ആയിത്തീരുന്നു.

ഭൂമിയിലെ ജീവികളെല്ലാം, പ്രത്യേകിച്ചും മനുഷ്യൻ, രൂപം, മുഖഛായ, സൗന്ദര്യം, നിറം, എന്നിവയുടെ അടിസ്ഥാനത്തിൽ അന്യോന്യം കാണുന്നതും അറിയുന്നതും *ചർമ്മം* ആവരണം ചെയ്തിരിക്കുന്ന ശരീരത്തെയാണ്.

ജീവികളുടെയെല്ലാം ഏറ്റവും വലിയ അവയവം, പ്രധാനപ്പെട്ട അംഗവ്യൂഹങ്ങളിൽ ഒന്ന് എന്നതിനപ്പുറം *ഭൂമിയിലെ ജീവികളെല്ലാം വാത്സല്യം, സ്നേഹം, പ്രേമം, കാമം തുടങ്ങിയ ആനന്ദങ്ങളെ മുഖ്യമായും അനുഭവിക്കുന്നത് ചർമ്മം വഴിയാണ്.* നാവ്, കണ്ണ്, മൂക്ക്, ലൈംഗിക അവയവങ്ങൾ എന്നിങ്ങനെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട്, *ജീവാത്മാവ് ശരീരത്തിൽ മുഴുവൻ മുഖ്യമായി വ്യാപരിക്കുന്നത് ചർമ്മത്തിലൂടെയാണ്.*
ആനന്ദങ്ങളെ ജീവാത്മാവ് മുഖ്യമായും അനുഭവിക്കുന്നത് ചർമ്മത്തിലൂടെ ആയിരിക്കുമ്പോഴും നാവിന് അഥവാ *നാവിലെ ചർമ്മത്തിന്* വലിയ പ്രാധാന്യം ഉണ്ട്.

💓
ജീവാത്മാവാണ് പ്രധാനമെന്ന് പുലമ്പുകയും എഴുതുകയും മറ്റും ചെയ്യുന്ന എല്ലാവർക്കും *ശരീരം കൊണ്ടു മാത്രമേ എന്തും ചെയ്യാൻ കഴിയുകയുള്ളൂ.*
മരണാനന്തര ജീവിതം പ്രധാനമാണ്; എന്നാൽ സർവ്വപ്രധാനം ഭൂമിയിലെ ജീവിതമാണ്. എന്തുകൊണ്ടെന്നാൽ *മരണാനന്തര ജീവിതത്തിൽ ആനന്ദങ്ങളെ ലഭിക്കുന്നതിന് ഭൂമിയിലെ ജീവിതത്തിലുള്ള നന്മതിന്മകളാണ് ആധാരം.*

യഥാർത്ഥവും ലളിതവുമായ അർത്ഥം :
*ഭൗതിക രൂപത്തിലുള്ള ഭൂമിയോ, ഭൂമിയിലെ ജീവിതമോ ജീവികൾക്ക് ഇല്ലെങ്കിൽ, മരണാനന്തര ലോകങ്ങൾക്കും, മരണാനന്തര ജീവിതങ്ങൾക്കും പ്രസക്തി ഇല്ല; അതിനാൽ ജീവികൾക്കെല്ലാം ഭൂമിയും ഭൂമിയിലെ ജീവിതവും മാത്രമാണ് പ്രധാനം.*

'ദൈവം കൂടിയായ ഭൂമിയിൽ', *ഭൂമിയിലെ മൂലകങ്ങൾ കൊണ്ട് ഉണ്ടാക്കിയ ശരീരം എന്ന ദൈവാംശം നൽകുന്നതായ ശക്തികളെ കൊണ്ട് ജീവിക്കുന്ന* മനുഷ്യന്റെ സ്വത്വമായ ജീവാത്മാവ് ഭൂമിയും ഭൂമിയിലെ ജീവിതവും പ്രധാനമല്ലെന്നുള്ള പ്രഭാഷണങ്ങളും സംഭാഷണങ്ങളും മറ്റും ചെയ്യുന്നത് കടുത്ത ദൈവനിന്ദയാണ്. കടുത്ത പാപങ്ങളും ദൈവശിക്ഷകളും വാരിക്കൂട്ടുന്നതുമാണ്.

*മരണാനന്തര ജീവിതത്തെയും മോക്ഷത്തെയും മഹാഅനുഗ്രഹിച്ചു നൽകുന്നത് ദൈവമാണ്; ദൈവത്തിന്റെ വിഷയമാണത്; മനുഷ്യരുടെ വിഷയമല്ല.* മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ 'മണ്ണിൽ' മഹാലയിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്നതിൽ മാത്രമേ ശ്രദ്ധിക്കാൻ പാടുള്ളൂ.
ഓരോ മനുഷ്യനെയും പ്രത്യേകമായി സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന (ദൈവം), മഹാഉചിതമായ സമയത്ത്  മരണാനന്തര ജീവിതത്തെയും മോക്ഷത്തെയും ഉൾപ്പെടെയുള്ള കാര്യങ്ങളെ ഓരോ മനുഷ്യനെയും നേരിട്ട് അറിയിക്കുന്നതാണ്.

*സൃഷ്ടി സ്ഥിതി സംഹാര കർത്താവായ ദൈവത്തിനും, സൃഷ്ടിയായ മനുഷ്യർക്കും ഇടയിൽ മദ്ധ്യസ്ഥൻ്റെ ആവശ്യം ദൈവത്തിന് ഇല്ല. എല്ലാ സൃഷ്ടി ചക്രങ്ങളിലും 'മായ /ദൈവം' പ്രത്യക്ഷമായി ക്കൊണ്ട് ദൈവ-വിപ്ലവം ആരംഭിക്കുന്നതിനു മുമ്പ് ദൈവത്തിന്റെ ഭാഗവും പ്രതിനിധിയും ഏകദാസനും പ്രപഞ്ചപിതാവുമായ  പരമശിവനിലൂടെ 'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, എന്നീ യഥാർത്ഥമായ 3 വേദങ്ങളെയും 'മണ്ണിൽ നിന്നും' വീണ്ടെടുക്കുന്നതാണ്. സൃഷ്ടി മന്ത്രം, മഹാശാസ്ത്രമൂലം, സംഹാര കാഹളം, ശബ്ദ ബ്രഹ്മം, അക്ഷര ബ്രഹ്മം, മഹാസംഗീതം, ദൈവത്തിന്റെ മഹാചിരി എന്നിങ്ങനെയെല്ലാം മഹാ വിശേഷണങ്ങൾ ഉള്ള ഓം എന്ന മഹാശബ്ദം മഹാശാസ്ത്ര പരമായിട്ട് ഭൂമിയിലെങ്ങും 3 മുതൽ 33 വർഷക്കാലം തുടർച്ചയായിട്ട് മുഴങ്ങുകയും ദൈവവിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതോടെ യഥാർത്ഥമായ 3 വേദങ്ങളെ ഭൂമിയിലെങ്ങും ബോദ്ധ്യപ്പെടുന്നതാണ്. ശേഷം മഹാ ഉചിതമായ സമയത്ത് മഹാവാത്സല്യമായ ദൈവം കുഞ്ഞുങ്ങൾക്കെല്ലാം, ജന്മങ്ങളുടെ എണ്ണവും നേടിയ പുണ്യങ്ങളും പ്രകാരമുള്ള ധർമ്മ ശാസ്ത്രപരമായ യോഗ്യതകൾക്ക് അനുസരിച്ച് 90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ പ്രത്യേകമായി മഹാദർശനവും മഹാജ്ഞാനമായ മഹാശാസ്ത്രത്തെയും, 100-ാം ജന്മത്തിൽ മോക്ഷത്തെയും 🌟 മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്.
....
സ്വന്തം എന്നു കരുതുന്ന ശരീരമോ, മാതാപിതാക്കളോ, മണ്ണോ, ദേശമോ, ഭൂമിയോ, സ്വന്തമല്ലെന്നും, യാതൊന്നിലും യാതൊരു അവകാശവും അധികാരവും ഇല്ലെന്നും, സ്വന്തം അസ്തിത്വമായ ജീവാത്മാവും ശരീരവും ഉൾപ്പെടെ സർവ്വവും ഭൂമി നൽകിയ ഔദാര്യങ്ങൾ മാത്രമാണെന്നു തിരിച്ചറിയുന്നത് സമസ്ത അഹംഭാവങ്ങളെയും അവസാനിപ്പിച്ചേക്കാം!

സ്ത്രീയും പുരുഷനും ചേർന്ന് മനുഷ്യൻ ഉണ്ടാകുമ്പോൾ, ഓരോ പുരുഷനും സ്ത്രീക്കും യഥാർത്ഥ ഇണയായ രണ്ടാം ഭാഗം ഉണ്ടെന്ന് തെളിയുന്നു. പ്രായേണ ചേരുന്നു .....
ഭൂമിയുടെ ഔദാര്യങ്ങൾ മാത്രം കൊണ്ട് ജീവിയാകുന്ന ജീവാത്മാക്കളുടെ മേൽ, ജീവിത കാലത്തും മരണാനന്തരവും മഹാനീതി നടപ്പാക്കുവാൻ ഭൂമിക്കും, അംശമായ ശരീരത്തിനും മാത്രമാണ് അവകാശവും അധികാരവും ഉള്ളത്. അതാണ് ശരിയെന്നും, അങ്ങനെ മാത്രമാണ് സംഭവിക്കുന്നത് എന്നും തിരിച്ചറിവ് ലഭിക്കുന്നവർ ഭാഗ്യവാന്മാരാണ്. ...

💓
*ഭൗതികശാസ്ത്രവികസനം ഏറെക്കുറെ പരമാവധിയിലെത്തുന്ന അവസരത്തിൽ‍, മഹാപ്രപഞ്ചത്തിൻ്റെ ഔന്നത്യം സ്പഷ്ടമായി വിശദീകരിച്ചുകൊണ്ടും, ദൈവശാസ്ത്രത്തിൽ‍ ഭൗതിക-ധർമ്മ-ആത്മീയ ശാസ്ത്രങ്ങളെ യഥാവിധി ചിട്ടപ്പെടുത്തിക്കൊണ്ടും, കാലഘട്ടത്തിന്റെ ആവശ്യത്തിനൊത്തുമാത്രമേ സമ്പൂർണ്ണ ദൈവശാസ്ത്രം അഥവാ മഹാശാസ്ത്രം അവതരി(പ്പി)ക്കുകയുള്ളൂ.*

*ഏകദൈവമായ മഹാദേവി, ~ഭാഗവും പ്രപഞ്ചപിതാവും പരമാത്മാവും ഏക പ്രതിനിധിയും ഏകദാസനും മഹാദേവനും പരമശിവനും ഒക്കെയായി നിശ്ചയിച്ചിട്ടുള്ള ശിവചക്രത്തെ ഓം, മത്സ്യാവതാരം തുടങ്ങിയ മഹാകാര്യങ്ങളുമായി ബന്ധിപ്പിച്ചാണ് പരമശിവനി-ലൂടെ യഥാർത്ഥ വേദങ്ങളായ 'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം (ഓംകാര നീതി ശാസ്ത്രം)' എന്നിവയെ എല്ലാ സൃഷ്ടിചക്രങ്ങളിലും 'മായ' പ്രത്യക്ഷമാക്കി 'ദൈവ വിപ്ലവം' ആരംഭിക്കുന്നതിനു മുമ്പ് വീണ്ടെടുക്കുന്നത്.*
💓

പതിനായിരം കോടി നക്ഷത്ര സമൂഹങ്ങളും, ഒരു നക്ഷത്ര സമൂഹത്തിൽ പതിനായിരം കോടി
നക്ഷത്രങ്ങളും ചേർന്നതാണ് മഹാപ്രപഞ്ചമെന്നും, ഓരോ നിമിഷവും പുതിയ നക്ഷത്രങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും ശാസ്ത്രം പറയുമ്പോൾ, നക്ഷത്രങ്ങളെ മറ്റൊരു ഭൂതമായി കൂട്ടാനോ, അവയെ സൃഷ്ടിക്കുന്നത് എങ്ങനെയാണെന്നും എന്തിനാണെന്നും യുക്തിഭദ്രമായി വിശദീകരിക്കാനോ കഴിയണം; മതങ്ങൾക്കൊന്നും അതിനു കഴിയാത്തത് അവ വെറും മതങ്ങൾ = അഭിപ്രായങ്ങൾ മാത്രം ആകയാലും  *സത്യം അല്ലാത്തതു കൊണ്ടുമാണ്.*

💓
*ഏകമഹാശക്തിയും ഏകദൈവവും, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും,* യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, ഭൂമിയും, (മഹാപിതാവും) മഹാമാതാവും, മഹാവാത്സല്ല്യവുമായ *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിയുടെയും, ~ ഭാഗവും പ്രപഞ്ചപിതാവും പരമാത്മാവും മഹാദാസനും മഹാദേവനുമായ പരമശിവന്റെയും,* 'പൊന്നോമന കുഞ്ഞുങ്ങൾ' മാത്രമാണ് മഹാപ്രപഞ്ചത്തിലെ മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ, മലക്കുകൾ/മാലാഖമാർ/ ദേവതകൾ ഉൾപ്പെടെയുള്ള സമസ്ത ജീവികളും.

ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാല ചക്രത്തിലെ ആദ്യത്തെ സൃഷ്ടി ചക്രമാണ്.

ആദ്യ മഹാകാല ചക്രത്തിൽ, *ദുർഗ്ഗ, ഗജപാതി/ ഗണപതി (വിഘ്നേശ്വരൻ), മുരുകൻ, അയ്യപ്പൻ, നാരായം കൊണ്ട് ചരിത്രം എഴുതാൻ നിയോഗിക്കപ്പെട്ട നാരായണൻ- രാമൻ കൃഷ്ണൻ, ഇന്ദ്രൻ, വരുണൻ* ... എന്നിങ്ങനെ ചിലരെ മനുഷ്യാവസ്ഥയിൽ നിന്നുള്ള മോക്ഷത്തിന്റെ പിന്തുടർച്ചയായും മറ്റും ദേവതകളായി നിയമിച്ചത് താൽക്കാലികമായ സംവിധാനം മാത്രമായിരുന്നു; അവരെയെല്ലാം അടിസ്ഥാന പരമായി പിൻവലിച്ചും കഴിഞ്ഞു. മത-ജാതി-രാഷ്ട്രീയ-ജീവികളേക്കാൾ മോശമായിട്ട്, ദേവതകൾ ഏറെയും ദുർദ്ദേവതകളായി അധഃപതിച്ചുവെങ്കിലും, വഴിതെറ്റിയ കുഞ്ഞാടുകളായ അവരും
*മഹാദേവിയുടെയും മഹാദേവൻ്റെയും പൊന്നോമന കുഞ്ഞുങ്ങൾ* തന്നെയാണ്. കാലാന്തരത്തിൽ ദുർദ്ദേവതകളായി അധഃപതിച്ച 'വഴിതെറ്റിയ കുഞ്ഞാടുകളായ' അവരും 'പഞ്ചഭൂതങ്ങൾ' എന്ന അധമവാദത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.*

ദേവതകളും കുമ്പസരിക്കുന്നുണ്ട്.
*കുമ്പസാരം ദൈവത്തോടു മാത്രം. ദൈവം, സൃഷ്ടിയായ മനുഷ്യനെ പ്രതിനിധിയാക്കുന്നില്ല.* മഹാനീതി ശാസ്ത്രമായ *ഓംകാര നീതിശാസ്ത്ര* പ്രകാരം ശിക്ഷിച്ചു തിരുത്തുന്നുമുണ്ട്.

ദുർദ്ദേവതകളായി അധഃപതിച്ച ദേവതകളുടെ സങ്കല്പ-ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പ്രതിമകളും 'തെറ്റുകൾ ഏറെയുള്ള  സന്ദേശങ്ങളും' പ്രചരിപ്പിക്കുവാൻ മതജാതിരാഷ്ട്രീയ ജീവികളായ അവിവേകികൾ പ്രവർത്തിക്കുന്നത്, മേല്പടി *(ദുർ)ദേവതകളെ സദാ കാണുകയും അറിയുകയും ചെയ്യുന്ന സുഹൃത്തുക്കളെ പ്പോലെയാണ്.* ദൈവശിക്ഷ പിടിച്ചുവാങ്ങാതിരിക്കുന്നത് നല്ലതാണ്.

💓
ദൈവത്തിന് എല്ലാ സൃഷ്ടികളും പൊന്നോമന കുഞ്ഞുങ്ങളാണ്; ദൈവത്തിന് ദാസന്മാരുടെയോ മദ്ധ്യസ്ഥന്മാരുടെയോ ആവശ്യവും ഇല്ല. *വിവരദോഷികളായ കുഞ്ഞുങ്ങൾ സ്വയമോ അന്യോന്യമോ 'ദൈവ ദാസൻ, ദാസി, പ്രതിപുരുഷൻ, പ്രതിനിധി, മാങ്ങാത്തൊലി' എന്നെല്ലാം വിശേഷിപ്പിച്ചാൽ' മൂഢത്തവും ദൈവനിന്ദയുമാണ്.* മതജാതി-ജീവികൾ തട്ടിക്കൂട്ടുന്ന മതജാതി-ജീവികളുടെ സഭകൾക്ക് 'ദൈവ സഭ' എന്നും മറ്റും പേരിടുന്നതും മറ്റൊരു ദൈവ നിന്ദയാണ്.

💓
*ദേവാലയങ്ങൾ*

*ദൈവത്തിന്റെ നേരിട്ടുള്ള അംഗീകാരമോ, മഹാശാസ്ത്രപരമോ അല്ലാത്തതും* വ്യത്യസ്ത മതജാതി പരങ്ങളുമായ മന്ദിരങ്ങളെ മതജാതി-ജീവികൾ തട്ടിക്കൂട്ടിയിട്ട് സർവ്വത്തിനും അതീതമായ ദൈവത്തിന്റെ ആലയങ്ങൾ എന്നും ദേവാലയം എന്നും കള്ളപ്പേരിടുന്നത് അതിനീചമാണ്.

*പ്രപഞ്ചത്തിൽ ഒരു ദൈവമേയുള്ളൂ എന്ന് പറയുമ്പോൾ ഭൂമിയിലെങ്ങുമുള്ള 'ദേവാലയങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും'.. സമാനമാവണം.*

*ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.* ഏകമഹാശക്തിയായ ദൈവത്തിന്റെയോ, ഏകദാസനായ പരമശിവന്റെയോ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും പോലും പ്രതിഷ്ഠിക്കാനോ ആരാധിക്കാനോ പാടില്ല.

ദൈവ-വിപ്ലവം ഉടൻ മഹാആരംഭിക്കുമ്പോൾ,* വ്യത്യസ്ത മതങ്ങളിലെ ദേവതകളുടെയും ദുർദ്ദേവതകളുടെയും ചിത്രങ്ങളെയും വിഗ്രഹങ്ങളെയും മതഗ്രന്ഥങ്ങളെയും *ചുമന്നുനടന്നവർ തന്നെ ചുട്ടെരിക്കുന്നതാണ്.*

ദൈവവും ഭൂമിയും കൂടിയായ മണ്ണിൽ മഹാലയിച്ചിട്ടുള്ള ഭൗതിക-അസ്തിത്വം ഉള്ളതായ ഭൗതിക + ധർമ്മ ശാസ്ത്ര നിയമങ്ങൾ പ്രകാരം മനുഷ്യർ ജീവിക്കുക എന്നതു മാത്രമാണ്  'ഏകദൈവത്തിന്റെ ഇഷ്ടം.' ദൈവത്തിന്റെ പേരിൽ വ്യത്യസ്ത മതജാതി പരങ്ങളും വ്യത്യസ്ത രൂപഭാവങ്ങളും ഉള്ളതായ വിശ്വാസങ്ങളും ദേവാലയങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരിക്കുന്നതിനെ മഹാശാസ്ത്ര പരമായി വിശകലനം ചെയ്യുന്നത് യഥാർത്ഥത്തിൽ ലളിതമാണ്. ചോദ്യം ചെയ്താൽ, 'ജനങ്ങളെ പറ്റിച്ച് ശാസ്ത്ര സൗകര്യങ്ങളെ മുഴുവൻ ആസ്വദിച്ചു ജീവിക്കുന്നവരായ മതജാതിപുരോഹിതന്മാരും-പണ്ഡിതന്മാരും ചേർന്ന കള്ള-ക്കൊള്ള ക്കൂട്ടങ്ങൾ' കള്ളപ്രമാണങ്ങളെയും ഉദ്ധരിച്ച് പുതിയ ഭീകര പ്രവർത്തനം ആരംഭിക്കും. 'ജനങ്ങളുടെ ചിലവിൽ ജീവിക്കുന്ന ജനസേവകർ മാത്രമാണ് ഭരണാധികാരികൾ' എന്നതു പോലും അറിയാത്ത വലിയ കൊള്ളക്കാരുടെ ഒത്താശയും അവർക്ക് ഉണ്ടാകും.

ജനസേവകരായ ഭരണാധികാരികൾ എല്ലാ മതങ്ങളെയും ശുദ്ധി ചെയ്യാൻ പരിശ്രമിക്കുമായിരുന്നു; അതോടെ മതങ്ങളെല്ലാം അവസാനിച്ച് മഹാശാസ്ത്രം മാത്രം അവശേഷിക്കുമായിരുന്നു !

💓
*ദൈവ കാര്യങ്ങളൊന്നും മനുഷ്യക്കുഞ്ഞുങ്ങളുടെ ജീവിത വിഷയങ്ങളല്ല.*

*ആവർത്തിക്കുന്നു :-* മനുഷ്യൻ ഉൾപ്പെടെയുള്ള യാതൊരു ജീവികൾക്കും ജീവിക്കാൻ അത്യാവശ്യമല്ലാത്ത ദൈവ കാര്യങ്ങളുടെ പേരിൽ വഴക്കുകളും ഭീകരാക്രമണങ്ങളും കൊല്ലുംകൊലകളും ഉണ്ടാക്കുന്നത് ബുദ്ധിശക്തി കൂടുതൽ ലഭിച്ച മനുഷ്യൻ എന്ന ജീവി മാത്രമാണ്. മഹാ ഉചിതമായ സമയത്ത് (മഹാപിതാവും) മഹാമാതാവും മഹാവാത്സല്ല്യവുമായ ദൈവം, ദൈവകാര്യങ്ങളെ വെളിപ്പെടുത്തുന്നതാണ് എന്ന് വിശ്വസിക്കാൻ ലഭ്യമായ ബുദ്ധിശക്തി കൊണ്ട് കഴിയുന്നതാണ്. ദൈവം മഹാവാത്സല്ല്യത്തോടെ നൽകുന്നതായ വ്യക്തി സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കാതിരിക്കുക.

*രാഷ്ട്ര ഭരണാധികാരികളോ
മതനേതാക്കളോ
രാഷ്ട്രീയനേതാക്കളോ
ഭീകരപ്രവർത്തകരോ
ഒക്കെ വിചാരിച്ചാൽ
തകരാറിലാക്കാൻ
കഴിയുന്നതോ അട്ടിമറിക്കാൻ
കഴിയുന്നതോ ആയ
ഒന്നാവും മഹാശക്തിയായ
ദൈവത്തിന്റെ
മഹാശാസ്ത്രമെന്നും,
മഹാപ്രപഞ്ച
സംവിധാനമെന്നും
കരുതുന്നതും;
മഹാശാസ്ത്രത്തെയും
മഹാപ്രപഞ്ചത്തെയും
സംരക്ഷിക്കുവാൻ
സൃഷ്ടികളുടെ സഹായം
മഹാശക്തിയായ
ദൈവത്തിനു വേണമെന്നു കരുതുന്നതും,
ദൈവമഹത്വമറിയാതെ
കാട്ടിക്കൂട്ടുന്ന
ദൈവനിന്ദയാണ്.*

💓 💓
*ആരാധനകളും സ്തുതികളും*

ആരാധനയുടെയും സ്തുതികളുടെയും ഉദ്ദേശമെന്താണ് ?

ആരാധനകളും സ്തുതികളും ദൈവത്തിനു വേണ്ടിയാണോ അഥവാ ദൈവത്തെ പ്രീതിപ്പെടുത്താനാണോ, അതോ മനുഷ്യരുടെ സന്തോഷത്തിനു വേണ്ടിയാണോ എന്നത് ആദ്യം വിശകലനം ചെയ്യണം.

ദൈവത്തിനു വേണ്ടിയാണ് എന്നു കരുതിയാൽ, അഥവാ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ കുഞ്ഞുങ്ങൾക്ക് തെറ്റിയിരിക്കുന്നു.  ജീവികളുടെയെല്ലാം സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് ആധാരമാക്കിയിട്ടുള്ളത് മഹാവാത്സല്യമാണ്. സർവ്വത്തിനും അതീതമായ ദൈവത്തിന്, സൃഷ്ടികളും കുഞ്ഞുങ്ങളുമായ മനുഷ്യരോടുള്ള മഹാവാത്സല്ല്യത്തെ ദൈവത്തിന്റെ ഏകമഹാആനന്ദമായി മഹാനിശ്ചയിച്ചിട്ടുണ്ട്.

ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ എല്ലാവരും എന്നതിനാൽ കുഞ്ഞുങ്ങൾ ദുസ്വാർത്ഥങ്ങൾ ഇല്ലാതെ, ധർമ്മശാസ്ത്ര പ്രകാരം അന്യോന്യം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്താൽ, അപ്രകാരം ചെയ്യുന്ന കുഞ്ഞുങ്ങളോട് ദൈവത്തിന് മഹാവാത്സല്യം ഉറപ്പായും വർദ്ധിക്കുന്നതാണ്.
ദൈവത്തിന്റെ പ്രീതി നേടാൻ ഭൂമിയിൽ മറ്റു മാർഗ്ഗങ്ങൾ യാതൊന്നും ഇല്ലെന്ന് സമസ്ത മനുഷ്യരും അറിഞ്ഞു കൊള്ളുക.

സ്തുതി ഗീതങ്ങളും ആരാധനകളും കൊണ്ട് ആനന്ദിക്കുന്നത് ജീവിയാണ്; സർവ്വത്തിനും അതീതമായ ദൈവത്തിന് യാതൊന്നും വേണ്ട. പ്രീതി, നീതിക്ക് തടസ്സവുമാണ്. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ഏക മഹാശക്തിയായ ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ് എല്ലാ ആരാധനകളും സ്തുതികളും.

ദൈവത്തിന്, യാതൊരു ആരാധനകളും സ്തുതികളും ആവശ്യവുമില്ല. മനുഷ്യരുടെ സ്തുതിയും ആരാധനയും കൊണ്ട് സർവ്വത്തിനും അതീതവും, ആദിയും അന്തവും ഇല്ലാത്ത മഹാശക്തിയുമായ ദൈവത്തിന് യാതൊന്നും നേടാനില്ല; നേടുന്നുമില്ല.

ദൈവം നൽകുന്ന ശക്തിയും സൗകര്യങ്ങളും ഉപയോഗിച്ച് ദൈവത്തെ സ്തുതിക്കുന്ന കോപ്രായങ്ങളും പ്രവൃത്തികളും കണ്ടും കേട്ടും സന്തോഷിക്കുന്ന ഒരു കോമാളി അല്ലാ സർവ്വത്തിനും അതീതമായ മഹാശക്തിയായ ദൈവം.

ദൈവം എന്നാലെന്താണെന്ന് മഹാശാസ്ത്രപരമായിട്ട് മനസ്സിലാക്കാതെയും, ദൈവത്തിന്റെ നേരിട്ടുള്ള അനുവാദമില്ലാതെയും ആരാധനകൾ എന്ന പേരിൽ കാട്ടിക്കൂട്ടുന്നത് കോപ്രായങ്ങളാണ്, ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.

'ആരാധന, സ്തുതി' തുടങ്ങിയ പേരുകളിൽ ദൈവത്തെ പ്രീതിപ്പെടുത്താമെന്നു കരുതുന്നവർ അജ്ഞാനികളും അധമരും നീചരും ഭീരുക്കളും പാപികളും ഒക്കെയാണ്.

മനുഷ്യരുടെ സന്തോഷത്തിനാണ് ആരാധനയും സ്തുതികളുമെങ്കിൽ, കുഞ്ഞുങ്ങളുടെ ആനന്ദത്തെ ധർമ്മ ശാസ്ത്രപരമായി അനുവദിക്കേണ്ടത് മഹാവാത്സല്യം കൂടിയായ മഹാനീതിപതിയും മഹാപിതാവും മഹാമാതാവും മഹാശക്തിയുമായ മഹാദേവിയുടെ ചുമതലയാണ്.

ആരാധനയും, സ്തുതിയും  രണ്ടാണ്. ദൈവഭാഗവും, പ്രപഞ്ച പിതാവും, അർദ്ധമഹാദേവിയുമായ പരമശിവനിലൂടെ,  മനുഷ്യന്റെ സന്തോഷത്തെ കണക്കാക്കി, മനുഷ്യർക്ക് മഹാനിശ്ചയിച്ചിട്ടുള്ള 100 മനുഷ്യ ജന്മങ്ങളിലെ ഒരേയൊരു ജന്മത്തിൽ - മഹാശാസ്ത്രത്തെ മുഴുവൻ ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകമായി നേരിട്ട് ലഭ്യമാക്കുകയും, ദൈവം എന്താണെന്ന് മനുഷ്യൻ മനസ്സിലാക്കുകയും, 'ഓരോരുത്തരെയും തൻ്റെ പൊന്നുമോളും പൊന്നുമോനുമായി മഹാവാത്സല്ല്യത്തോടെ മഹാസംരക്ഷിക്കുന്ന ദൈവമഹത്വം ഓർത്തോർത്ത് മനുഷ്യൻ വിതുമ്പിക്കരയുകയും ചെയ്യുന്ന ഏക ജന്മത്തിൽ - മാത്രമാണ് '  ദൈവത്തെ ആരാധിക്കാൻ മനുഷ്യനെ അനുവദിച്ചിട്ടുള്ളത് ! ദൈവത്തിന്റെ മഹാ-മഹത്വങ്ങളെപ്പറ്റി സുവ്യക്തമായി അറിയണമെങ്കിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ നിർബ്ബന്ധമായും മനുഷ്യനു ലഭിക്കണം. പ്രസ്തുത ജന്മത്തിൽ, മനുഷ്യൻ പുരുഷനായിരിക്കും; എന്നതിനു പുറമെ ഏറെക്കുറെ 50 വയസ്സോടടുപ്പിച്ച് ഒരു ശിവരാത്രിയിലാണ് മഹാശാസ്ത്രത്തെ മഹാഅനുഗ്രഹിച്ചു നൽകിക്കൊണ്ട് ദൈവത്തെ ആരാധിക്കാനുള്ള യോഗ്യത നൽകുന്നത്. അതായത് ഏതാനും വർഷങ്ങൾ മാത്രവും, ദിവസത്തിൽ ഏറെക്കുറെ 1 മുതൽ 15 മിനുട്ടോളം മാത്രവുമാണ് ആരാധിക്കാൻ അനുവദിച്ചിട്ടുള്ളത്. ആരാധനയുടെ അനാവശ്യകതയെ എടുത്തുകാണിക്കുകയും, ദൈവത്തിന്റെ ആവശ്യമോ ഇഷ്ടമോ അല്ലെന്ന് സുവ്യക്തമാക്കുകയും ചെയ്യുന്ന വസ്തുതയാണത്.

മനുഷ്യരുടെ സന്തോഷത്തെ കണക്കാക്കി അനുവദിച്ചിട്ടുള്ള ആരാധനയെ ഭക്തിഭ്രാന്തായി മാറ്റിയാൽ, ദൈവശിക്ഷ ഉണ്ടാകും. *ദൈവത്തിൻ്റെ മറ്റു കുഞ്ഞുങ്ങളെ ധർമ്മ ശാസ്ത്രപരമായി സ്നേഹിക്കുകയും സഹായിക്കുകയുമാണ് മഹത്തായ ദൈവാരാധന എന്നത് ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവർക്ക് പുണ്യങ്ങളും നേടാം.*

💓
*സ്തുതികൾ*

ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം അനുസരിച്ച്, ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുന്നവരെ മാത്രം, ദൈവത്തെ സ്തുതിക്കാൻ ഒരല്പം അനുവദിക്കുന്നുണ്ട്.

സ്തുതിക്കാതെ ജീവിക്കാൻ വിഷമിക്കുന്നവർ 'ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ മാത്രം' അല്പനേരം സ്തുതിക്കുക. മുഖ്യ സ്തുതി വാചകം *'ഓം നമഃ ശിവായ' (മഹാശിവയെ / മഹാദേവിയെ നമിക്കുന്നു)* എന്നതാണ്. കൂടാതെ, *ഓം ശിവായ നമഃ, അമ്മേ ശിവ, ദേവീ ശരണം* തുടങ്ങിയ ദൈവീക വാചകങ്ങളും, അവയുടെ ഭാഷാന്തരങ്ങളും ഉപയോഗിക്കാം.
ശിവയിൽ ശിവനും ഉണ്ടെന്നത്, മഹാശിവയായ മഹാദേവി, സ്വന്തം ഭാഗമായ പരമശിവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മറ്റൊരു ബഹുമതിയാണ്. എന്നാൽ, ആരാധനയുടെ കാര്യത്തിൽ മുമ്പ് വ്യക്തമാക്കിയതുപോലെ, ഏകദൈവമായ മഹാദേവിയും, മഹാദേവിയുടെ ഭാഗമായ പരമശിവനും മനുഷ്യരുടെ സ്തുതികളിൽ പ്രസാദിക്കുന്നതല്ല; പ്രീതിയും കാട്ടില്ല. *മനുഷ്യരുടെ ആനന്ദത്തിനു വേണ്ടി മനുഷ്യർ ചെയ്യുന്ന പ്രവൃത്തികൾ മാത്രമാണവ.*

സ്തുതികളെ ഭക്തിഭ്രാന്തായി മാറ്റിയാൽ, ദൈവശിക്ഷ ഉണ്ടാകും. *ദൈവത്തിൻ്റെ മറ്റു കുഞ്ഞുങ്ങളെ ധർമ്മ ശാസ്ത്രപരമായി സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഏക മാർഗ്ഗം.*

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമായ 'ദേശങ്ങളും നാടുകളും ഉൾപ്പെടെയുള്ള എന്തിനെ സ്തുതിച്ചാലും' പാപമാണ്. ധർമ്മശാസ്ത്ര വിരുദ്ധമായി മനുഷ്യർ പ്രവർത്തിച്ചാൽ, ഭൂമിയിലെ വസ്തുക്കളിൽ പ്രവർത്തിക്കുന്ന ന്യൂനശക്തികളുടെ അളവ് വർദ്ധിക്കുന്നതാണ്; ആനുപാതികമായിട്ട് ജനങ്ങളിലൂടെ ബഹുവിധ അധമ തീവ്രവാദങ്ങൾ വളരുന്നതുമാണ്. ഓംകാരനീതിശാസ്ത്ര പ്രകാരം ആനന്ദങ്ങൾക്കും ദൈവശിക്ഷകൾക്കും കൃത്യമായ അളവുകളുണ്ട്. വ്യത്യസ്തങ്ങളായ മതിഭ്രമം ബാധിച്ച എല്ലാവരും സദാ ജാഗ്രത പുലർത്തണം.!

കുഞ്ഞുങ്ങൾക്കെല്ലാം വ്യത്യസ്ത ജന്മങ്ങളിലായി സംഗീതം നൽകി അനുഗ്രഹിക്കുന്നത് ദൈവത്തിന്റെ മറ്റുള്ള കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കാനാണ്. കഥയറിയാൻ ശ്രമിക്കുക പോലും ചെയ്യാതെയും അർത്ഥശൂന്യമായ സ്തുതി ഗീതങ്ങൾ കൊണ്ട് സമൂഹത്തെ ദുഷിപ്പിക്കുന്ന ഗായകരായ വിവര ദോഷികൾക്ക് നൽകിയ സംഗീത സിദ്ധിയെ കളങ്കപ്പെടുത്തിയ കടുത്ത അപരാധത്തിന്, അവരെ ഗായകരാക്കിയ മഹാനീതിപതിയായ മഹാദേവി; ഓംകാര നീതിശാസ്ത്ര പ്രകാരം പ്രപഞ്ചപിതാവ് കൂടിയായ പരമശിവനിലൂടെ, കടുത്ത ശിക്ഷകളെ നൽകിയാണ് ഗായകരെയും കവികളെയും മറ്റും തിരുത്തുക.

💓
*മന്ത്രങ്ങൾ, വിവാഹം, ശവമടക്കൽ* തുടങ്ങിയവ *മണ്ണിൽ മഹാലയിച്ചിട്ടുള്ള ഭൗതിക അസ്തിത്വം ഉള്ളതായ ധർമ്മ ശാസ്ത്രം* പ്രകാരം നിർവ്വഹിക്കേണ്ടത് എങ്ങനെയാണെന്നും മഹാവേദ ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

💓
*മഹാസ്ത്രീരൂപം* സ്വീകരിച്ച് മഹാമാതാവായി അവതരിക്കുന്ന *മഹാദേവിയുടെ ശരീര-അവയവങ്ങളെ വർണ്ണിക്കാനോ സ്തുതിക്കാനോ പാടില്ലായെന്ന് മണ്ണിൽ മഹാലയി(പ്പി)ച്ചിട്ടുള്ള ധർമ്മശാസ്ത്ര നിയമങ്ങളെ വിശകലനം ചെയ്താൽ സ്വയം ബോദ്ധ്യമാകുന്നതാണ്.* മാത്രമല്ല; *ദൈവ /ദൈവീക പ്രതിമകൾ അഥവാ വിഗ്രഹങ്ങൾ നിർമ്മിക്കാനോ പ്രചരിപ്പിക്കാനോ ആരാധിക്കാനോ പാടില്ല.* ദൈവത്തിൻ്റെ മാത്രമല്ല; മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും പ്രതിമകളെ നിർമ്മിക്കാൻ പാടില്ല.

💓
*ഒരാളുടെ / നിങ്ങളുടെ മാതാവിൻ്റെയോ ഭാര്യയുടെയോ (ഭർത്താവിന്റെയോ) മകളുടെയോ സഹോദരിയുടെയോ ഉറ്റവരായ മറ്റു സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പ്രതിമകളെ / വിഗ്രഹങ്ങളെ മറ്റുള്ളവർ നിർമ്മിക്കുന്നതും, 'പ്രതിമയുടെ-ശരീര അവയവങ്ങളിലും, സൗന്ദര്യത്തിലും' നയന-മനോലയനത്തിൽ ഏർപ്പെടുന്നതും, അവർ പ്രതിമയുടെ ശരീരത്തിലെ വിവിധ അവയവങ്ങളിൽ 'തഴുകുന്നതും', അവയവങ്ങളെ വർണ്ണിക്കുന്നതും, നിങ്ങൾ ഇഷ്ടപ്പെടുമോ എന്ന് സ്വയം ചോദിക്കുമ്പോൾ തിരിച്ചറിവ് ഉണ്ടാകുന്നതാണ്.*

'ഏകമഹാശക്തിയും *ഏകദൈവവുമായ മഹാദേവിയുടെയോ', ~ ഭാഗവും* മഹാദാസനും *മഹാദേവനുമായ പരമശിവന്റെയോ',* വിഗ്രഹങ്ങളെയും ചിത്രങ്ങളെയും പോലും നിർമ്മിക്കാനോ പ്രതിഷ്ഠിക്കാനോ ആരാധിക്കാനോ പാടില്ലായെന്ന് സുവ്യക്തമാക്കുന്നു.

ധർമ്മ ശാസ്ത്ര വിരുദ്ധമായി കലാകാരന്മാരെ അടിമകളെപ്പോലെ പീഡിപ്പിച്ചും കൊന്നും അവരുടെ തജ്ജന്മ-ജീവിതത്തെ ഇല്ലാതാക്കിയതിൻ്റെ ചരിത്രം ഏറെക്കുറെ എല്ലാ ശില്പ-ചിത്ര വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന മന്ദിരങ്ങളുടെയും പിന്നിൽ ഉണ്ടെന്നത് കണക്കിലെടുത്ത് ആനന്ദങ്ങളെ ധർമ്മശാസ്ത്രപ്രകാരം പുനഃക്രമീകരിക്കണം.

💓
*നൃത്തം മുഖ്യമായും പുരുഷകലയാണ്. പുരുഷനായ 'നടരാജന്റെ വിഗ്രഹം' സുവ്യക്തമാക്കുന്നുണ്ട്.* കുട്ടികളല്ലാത്ത സ്ത്രീകൾ നൃത്തം പഠിക്കുന്നതും, നൃത്തം ചെയ്യുന്നതും, തിരുവാതിരക്കളി പോലെ സ്ത്രീകളോടൊപ്പമാവണം; പുരുഷന്മാർ കാണെ ആവരുത്; അതേസമയം ഭർത്താവിനോടൊത്ത് സ്വകാര്യമായിട്ട് നൃത്തം ചെയ്യുകയും വിനോദിക്കുകയും ആവാം. *അമ്മ-പെങ്ങൾ-മക്കൾ മനോഭാവം ഇല്ലാത്ത അന്യപുരുഷന്മാർ കാൺകെ* സ്ത്രീ നൃത്തം ചെയ്താൽ, സ്ത്രീയുടെ അവയവങ്ങളിലൂടെ പുരുഷന്റെ കണ്ണുകൾ സഞ്ചരിച്ചെന്നും, കണ്ണുകൾ കൊണ്ട് കാമകേളി നടത്തിയെന്നും മറ്റും വരാം. സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം, മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളുടെയെല്ലാം പരമാനന്ദമായിട്ട് മഹാനിശ്ചയിച്ചിട്ടുളള കാമാനന്ദത്തെ ധർമ്മശാസ്ത്രപരമായിട്ട് മാത്രം ആസ്വദിക്കേണ്ടതുണ്ട്. കുടുംബ ബന്ധങ്ങളെ ഭദ്രപ്പെടുത്താനും അത് ആവശ്യമാണ്.

💓
*മത്സരം ദൈവീകമല്ല.*
മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങൾ.

ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന കാര്യങ്ങൾ, തുടങ്ങിയവയെല്ലാം ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.

ഒരു ഉദാഹരണം : ഇന്നത്തെ ഭൂമിയിലെ സുമാർ 750 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ ഉൾപ്പെടെയുള്ള ജന്മഗുണങ്ങളിലെ വ്യത്യസ്തതകളെ നിർവ്വഹിക്കാൻ ജനങ്ങളെയോ, ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ് !
ദൈവം നൽകിയതെന്ന് ഉറപ്പായും അറിയുന്ന ശരീര-സൗന്ദര്യ മത്സരങ്ങളാണ് ഏറ്റവും ഹീനമായത്; കായിക കലാ-സാഹിത്യ മത്സരങ്ങളാണ് തൊട്ടു പിന്നിൽ.

💓
ആനന്ദിച്ചു ജീവിക്കുന്നതിനു പകരം തങ്ങളുടെ മക്കൾ, മത്സരിച്ചുകൊണ്ട് ജീവിക്കുന്നതിനെയും ചില മക്കൾ വിജയിക്കുന്നതും മറ്റു മക്കൾ തോൽക്കുന്നതും മനുഷ്യ-മാതാപിതാക്കൾ ഇഷ്ടപ്പെടുമോ?! ഏതൊരു പ്രവൃത്തിയും ധർമ്മശാസ്ത്രപരമാവണം.

സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, *പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാകരുതുകയുമാണ് ദൈവം ചെയ്യുന്നത്.*

ഭൂമിയിലെ അനന്തങ്ങളായ ആനന്ദങ്ങളെ കുഞ്ഞുങ്ങളായ ജീവികൾക്കെല്ലാം മഹാസമമായിട്ട് നൽകുന്നതിന്നായിട്ട് മഹാഅനുഗ്രഹിച്ചു സൃഷ്ടിച്ചിട്ടുള്ള ജന്മഗുണങ്ങളുടെയും മറ്റ് ജീവിതകാര്യങ്ങളുടെയും പേരിൽ മനുഷ്യർ മത്സരിക്കുന്നത് അതിനീചമാണ്; കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.

💓
*മണ്ണായ ഭൂമിയുടെ മക്കളാവാൻ പ്രയത്നിച്ചു പുണ്യം നേടുക.*

ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവവും, ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ ഈയുള്ളവനും, ദാസരായിരിക്കുമെന്ന് മഹാവിനയത്തോടെയും മഹാവാത്സല്യത്തോടെയും അറിയിക്കുന്നു.

മണ്ണും പ്രദേശവും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ മുഴുവൻ മനുഷ്യരും മറ്റുള്ള ജീവികളും എന്ന വകതിരിവ് നേടുന്ന മനുഷ്യർ പ്രാദേശികത്വം അവകാശപ്പെടില്ലെന്നും ഭൂമിയുടെ കുഞ്ഞ് എന്ന മഹാ ബഹുമതി ആഗ്രഹിക്കുമെന്നും ചുരുക്കം. ലഭ്യമായ ശക്തിക്ക് അനുസരിച്ച് ആവിധം പ്രയത്നിക്കുന്നവർക്കെല്ലാം തീർച്ചയായും പുണ്യം വർദ്ധിക്കുന്നതാണ്.

ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ ധർമ്മശാസ്ത്രപരമായ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നൽകിയിട്ടുള്ളത് യഥാർത്ഥത്തിൽ യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല. എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം.
മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.

💓
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, പോലീസും സൈനികരും ഉൾപ്പെടെ എല്ലാ ജനങ്ങളും, ധാർമ്മികമായിട്ട്  ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്. എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്. അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത് എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്.
അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തിൽ‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നൽകിക്കൊണ്ട് സൈനികരുടെ ചേതനകളെ മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ്. വിഷയങ്ങളെ ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു. ധർമ്മശാസ്ത്രപരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം. മുമ്പ് സൂചിപ്പിച്ചതുപോലെ വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം.

ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു  ദൈവമാണെന്നു പറഞ്ഞുനടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിഷകളും ദൈവത്തിന്റെ കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്. മറക്കുകയോ, മറയ്ക്കുകയോ, അറിയാതെ പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്. ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് മനുഷ്യരും ജനങ്ങളുടെ ഭാഗവും, ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും പറഞ്ഞു പറ്റിക്കാൻ, ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും മറ്റും ശ്രദ്ധിച്ചിരുന്നു.

നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട് അതിർത്തികളെ സംരക്ഷിക്കട്ടെ. രാജാക്കന്മാർ നേരിട്ട് യുദ്ധങ്ങളെ ചെയ്തതും നയിച്ചതുമായ ചരിത്രം ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും ഉണ്ട്. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീർത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം; സംശുദ്ധരാവണം. ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളി ലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ നടപടികളെയാണ് " അറിയിച്ചത്.
ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണെന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

എറുമ്പും പശുവും കോഴിയും പൂച്ചയും നായയും പുലിയും ഉൾപ്പെടെ എല്ലാ ജീവികളും സ്വയം രാജാക്കന്മാർ പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കുമ്പോൾ; മനുഷ്യർ മാത്രം പോലീസുകാർ, ജനസേവകർ, മന്ത്രിമാർ, മുഖ്യമന്ത്രി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, മതാചാര്യന്മാർ, മനുഷ്യദൈവങ്ങൾ തുടങ്ങിയ ഏതാനും ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചെല്ലും ചെലവും കൊടുത്തു കൊണ്ട് അവരെ പേപ്പട്ടികളേക്കാൾ കൂടുതലായി പേടിച്ച് അവരുടെ അടിമകളായി ജീവിക്കുന്നത് ഏറ്റവും മ്ലേച്ഛമാണ്. ഭൂമിയിലെ ഇന്നത്തെ ഏറെക്കുറെ 750 കോടി ജനങ്ങൾക്കും, മറ്റു ജീവികളെ പ്പോലെ സ്വതന്ത്രരായി രാജാക്കന്മാരെപ്പോലെ ജീവിക്കാൻ കഴിയും; കഴിയണം.

ഓരോ ജീവിയുടെയും ജനനം മുതൽ മരണം വരെയുള്ള സർവ്വ ആഗ്രഹങ്ങളെയും ആനന്ദങ്ങളെയും ആവശ്യങ്ങളെയും മണ്ണായ ഭൂമിയിലെ മൂലകങ്ങൾ കൊണ്ട് നിർമ്മിച്ച ശരീരത്തിലൂടെ സാധിച്ചു തരികയും, എന്തും സാധിച്ചു തരാൻ ശക്തിയുള്ളതുമായ​ ഭൂമിയായ ദൈവത്തെ മനസ്സിലാക്കാൻ ആവശ്യമായ ബുദ്ധിശക്തികളെ ഭൂമിയുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കഴിയാത്തതും, ഉചിതമായി ഉപയോഗിക്കാത്തതും ബുദ്ധിശക്തികളെ നൽകിയ മണ്ണും ഭൂമിയും പ്രത്യക്ഷ ദൈവവുമായ ശരീരത്തിന്റെ കുറ്റമല്ല.

💓
*മഹാദേവി* ഈയുള്ളവനിലൂടെ വെളിപ്പെടുത്തുന്ന *ദൈവ വചനങ്ങളെ അവിശ്വസിക്കാൻ സാധിക്കുന്നത്* ഭൂമിയിൽ മുഴുവൻ *മഹാദേവിയുടെ മഹാചിരി* കൂടിയായ *ഓം* മഹാസംഗീതമായി മുഴങ്ങി ക്കൊണ്ട് *ദൈവ വിപ്ലവം ഉടൻ ആരംഭിക്കുന്നതു വരെ മാത്രമാണ്.*

മത-ജാതി-രാഷ്ട്രീയ-ദേശ-ജീവികൾക്കെല്ലാം *മനുഷ്യരായി* പരിണാമം സംഭവിക്കട്ടെ !

💓
*ഏകദൈവമായ മഹാദേവിയുടെയും, ഭാഗമായ മഹാദേവൻ്റെയും പൊന്നോമന കുഞ്ഞുങ്ങൾ ധർമ്മ ശാസ്ത്ര പ്രകാരം ആനന്ദിച്ചു ജീവിക്കുവാൻ ശ്രദ്ധിക്കുക.*

💓
*മഹാദേവി*, ഈയുള്ളവന്റെ നാവിൽ *ഓം* കുറിച്ചും, *മത്സ്യാവതാരം* ഉൾപ്പെടെയുള്ള ദിവ്യമായ മഹാഅനുഭവങ്ങളെ ബന്ധിപ്പിച്ചും മറ്റും അവകാശവും അധികാരവും മഹാഅനുഗ്രഹിച്ച് അനുവദിച്ചതിൻ പ്രകാരമാണ് ദൈവ കാര്യങ്ങളെ കുറിക്കുവാൻ തയ്യാറായിട്ടുള്ളത് എന്നുകൂടി ഏറ്റവും വിനീതമായി അറിയിക്കുന്നു.

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, മഹാദേവിയുടെ മഹാദാസനായ പരമശിവൻ.*

💓
Ref. (1) *മഹാവേദം*
www.omsathyam.com/GodlyRevolution/MahaaVedam.pdf
💓
(2) *NationalSongEmblemFlagConstitutionCourtEtc.pdf*
https://drive.google.com/file/d/10CEkm7pYjBB0BsgCybOnxI_Dg_TjP8zN/view?usp=drivesdk
💓
(3) *ദേവതകളും കുമ്പസരിക്കുന്നുണ്ട്.*  https://drive.google.com/file/d/1okSd-1U99A0CJF_CoSJiwVhvbQ8bUrud/view?usp=drivesdk
💓

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കു മാത്രം മഹത്വം.*

💓

[ *ദിവ്യ* 1 : *സൃഷ്ടി* മുഴുവൻ തനിച്ചു നിർവ്വഹിക്കുന്ന മഹാദേവി; *ദിവ്യ* 2 :
*സ്ഥിതി* മുഴുവൻ തനിച്ചു നിർവ്വഹിക്കുന്ന മഹാദേവി;
*ദിവ്യ* 3 : *സംഹാരം* ഉൾപ്പെടെയുള്ള *മഹാനീതി* മുഴുവൻ തനിച്ചു നിർവ്വഹിക്കുന്ന
മഹാദേവി (സംഹാരം, പരമശിവനി- *ലൂടെ*);
*ദിവ്യ* 4 : *ദിവ്യ* എന്ന മഹാനാമത്തോടെ ഭൂമിയിൽ മഹാഅവതരിക്കുന്ന *മഹാദേവി;* കേരളത്തിലെ ഒരു ഹിന്ദു കുടുംബത്തിൽ *മഹാഅവതരിച്ചു കഴിഞ്ഞു.* ]
💓