Monday, November 14, 2016

ഭൂമിയിലെങ്ങുമുള്ള *മത-ജാതി-ഉപജാതി-രാഷ്ട്രീയ-ജീവികൾ, മനുഷ്യരായി മാറുന്നത് എങ്ങനെയെന്ന്* മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു. *ദൈവ-വിപ്ലവ വിശകലനം -5*

ദൈവ-വിപ്ലവത്തോടെ ഭൂമിയിലെങ്ങുമുള്ള *മത-ജാതി-ഉപജാതി-രാഷ്ട്രീയ-ജീവികൾ, മനുഷ്യരായി മാറുന്നത് എങ്ങനെയെന്ന്* മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

*ദൈവ-വിപ്ലവ വിശകലനം -5*
*Extracted* from : *http://omsathyam.blogspot.in/?m=1*  
" *ദൈവ-വിപ്ലവം ഉടൻ* " 💓

ആമുഖം :

*ഒരു ഭൂമി. ഒരു സൂര്യൻ. ഒരു ചന്ദ്രൻ. ഒരു ദൈവം. ഒരേ ഭൂമിയിലെ വായു ശ്വസിച്ചും ഒരേ ഭൂമിയിലെ ജലം കുടിച്ചും ഒരേ ഭൂമിയിലെ ഭക്ഷണം കഴിച്ചും, ഒരേ ഭൂമിയിൽ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളും.* വ്യത്യസ്ത മതങ്ങളിലും ജാതികളിലും പെട്ട മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും മൂക്കിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും സഞ്ചരിക്കുന്നത് ഒരേ വായുവാണ്. *ജീവികളുടെ ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും പരിഗണിക്കാതെ, സ്വന്തമായ ഇഷ്ടപ്രകാരം  ജീവികളുടെയെല്ലാം ശരീരത്തിലെ ജീവനായിക്കൊണ്ട് പ്രവർത്തിക്കുന്ന വായുവിന് - ഓക്സിജന് - മതവും ജാതിയും ഇല്ല.* പ്രകാശം, വെയിൽ, കാറ്റ്, മഴ, ജലം, സമുദ്രം, ജനനം, പ്രത്യുല്പാദനം, മരണം, ആനന്ദങ്ങൾ, ഭക്ഷണം, വേദനകൾ, രോഗങ്ങൾ, മരുന്നുകൾ, രോഗമുക്തി, അപകടങ്ങൾ, മൂലകങ്ങൾ, സസ്യങ്ങൾ, മത്സ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, ഇന്ദ്രിയങ്ങൾ, ഊര്‍ജ്ജം, സമയം, തുടങ്ങിയവയ്ക്ക് മതവും ജാതിയും ഇല്ലെന്നത് മാത്രമല്ല; പ്രത്യേക രാജ്യങ്ങൾക്കോ, പ്രത്യേക മത-ജാതി വിശ്വാസികൾക്കോ മാത്രമായി അവയൊന്നും നൽകപ്പെടുന്നുമില്ല.

*ഒരു ദൈവം മാത്രമേ ഉള്ളൂ* എന്നു പ്രസംഗിക്കുകയും, അനേകം മതദൈവങ്ങളുടെയും മത-ജാതി-ഉപജാതികളുടെയും പേരിൽ അന്യോന്യം കലഹിക്കുകയും കൊല്ലുകയും ചെയ്യുന്നത് വിശേഷ ബുദ്ധി ലഭിച്ച ഏക ജീവിയായ മനുഷ്യർ മാത്രമാണ്. ആധുനിക ജീവിതത്തിൽ സാധാരണ കാര്യമായും അത്യാവശ്യമായും മാറിയിട്ടുളള രക്തദാനവും, ഹൃദയം ഉൾപ്പെടെയുള്ള അവയവ-മാറ്റിവയ്ക്കലും ചിന്താവിഷയമാക്കുമ്പോൾ, മതഭ്രാന്തന്മാർ ഉൾപ്പെടെയുള്ള മനുഷ്യരുടെയെല്ലാം ശരീരം പ്രവർത്തിക്കുന്നത് മത-ജാതി-ഉപജാതി-രാഷ്ട്രീയങ്ങളില്ലാതെയാണ്  .... അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഭൂമിയിലെ ജനങ്ങളുടെയെല്ലാം ജീവിതം മുഴു-നരകം ആവുകയും എന്നേ അവസാനിക്കുകയും ചെയ്യുമായിരുന്നു.
*ഉടനെ ആരംഭിക്കുന്ന ദൈവ-വിപ്ലവത്തോടെ* ഭൂമിയിലെങ്ങുമുള്ള *മത-ജാതി-ഉപജാതി-രാഷ്ട്രീയ-ജീവികൾ, മനുഷ്യരായി മാറുന്നതാണ്*.

  💓  *വിശദീകരണം*  💓

*ജന്മഗുണങ്ങൾ* :

*സ്വന്തമായ ഇഷ്ടപ്രകാരം സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, മാതാപിതാക്കളും ഉറ്റവരും, സാമ്പത്തിക ഭദ്രത, ജനനസ്ഥലം, സമയം,  തുടങ്ങിയവയെ നിശ്ചയിച്ചുകൊണ്ട് ജനിക്കാൻ യാതൊരു മനുഷ്യർക്കും സാധിക്കുന്നതല്ല എന്നതിൽ നിന്നും അവയെല്ലാം ജന്മഗുണങ്ങളാണെന്നു സുവ്യക്തമാണ്*. ജന്മത്തോടെ അഥവാ ജനിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങളാണ് ജന്മഗുണങ്ങൾ. ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം, സൃഷ്ടികൾക്കെല്ലാം ഓരോ ജന്മത്തിലും മഹാഅനുഗ്രഹിച്ചു നൽകുന്ന ഗുണങ്ങളാണവ. യാതൊരു വ്യക്തികൾക്കും അവരുടെ മാതാപിതാക്കൾക്കും ജന്മഗുണങ്ങളെ സൃഷ്ടിക്കാൻ കഴിയുന്നതല്ല. (സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവയിൽ സ്ഥിതിപരമായ വിധി പ്രകാരം തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ബുദ്ധിശക്തി, ഓർമ്മശക്തി, എന്നീ ജന്മഗുണങ്ങൾക്ക് മഹാനീതിശാസ്ത്ര പ്രകാരം സംഭവിക്കുന്ന മാറ്റങ്ങൾ വേറിട്ട വിഷയമാണ്; www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻകഴിയുന്ന മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.)

*കുഞ്ഞുങ്ങളുടെ സൃഷ്ടിയിൽ, മനുഷ്യ-മാതാപിതാക്കൾ യഥാര്‍ത്ഥത്തിൽ ഉപകരണങ്ങൾ മാത്രമാണ്.* കുഞ്ഞുങ്ങളുടെയോ അവരവരുടെയോ ജന്മഗുണങ്ങളെ സൃഷ്ടിക്കുന്നത് മാതാപിതാക്കൾ അല്ലെന്നതു കൂടാതെ മാതാവ് *ഓന്തിനെയോ ആമയെയോ പാമ്പിനെയോ മറ്റേതെങ്കിലും ജീവികളെയോ പ്രസവിക്കുകയോ മുട്ട ഇടുകയോ ചെയ്താലും, മാതാവിനും പിതാവിനും ഏതൊരാൾക്കും* കാഴ്ചക്കാരെപ്പോലെ പ്രവർത്തിക്കാനേ കഴിയൂ. മരണത്തിലും അങ്ങനെ തന്നെയാണ്; *മാതാപിതാക്കൾ ഉൾപ്പെടെ യാതൊരാൾക്കും മഹാപ്രപഞ്ചത്തിലെ  സൃഷ്ടികാര്യങ്ങളിലോ, മരണം, മോക്ഷം തുടങ്ങിയവയിലോ യാതൊരു അവകാശവും അധികാരവും ഇല്ല. മഹാനീതിശാസ്ത്ര പ്രകാരം മക്കൾ, കൊച്ചുമക്കൾ, കൊച്ചുകൊച്ചുമക്കൾ എന്നിങ്ങനെ തലമുറകളായി എല്ലാവരേയും ജനിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ദൈവമാണ്; എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രവുമാണ്.* മഹാശക്തിയായ ദൈവത്തിന്റെ മഹോന്നതമായ ആനന്ദ സംവിധാനമാണ് ജീവികളുടെയെല്ലാം കുഞ്ഞുങ്ങളെന്നോണം പുതിയ കുഞ്ഞുങ്ങളെ സൃഷ്ടിക്കൽ. ദൈവം മാത്രമാണ് സൃഷ്ടികർമ്മത്തെ മഹാനിർവ്വഹിക്കുന്നതെങ്കിലും ജീവികൾക്കെല്ലാം മഹാസൃഷ്ടികർമ്മത്തിൽ *-ലൂടെ*യായിട്ട് പ്രവർത്തിക്കാനും ആനന്ദങ്ങളെ വർദ്ധിപ്പിക്കാനുമുള്ള മഹാസംവിധാനങ്ങളെ മഹാഒരുക്കിയിരിക്കുകയാണ്.

മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും മഹാപിതാവും മഹാമാതാവുമായ ദൈവം *മഹാനീതിപതി* കൂടിയാണ്. ഭൂമിയിൽ മഹാഭദ്രപ്പെടുത്തിയിട്ടുള്ള അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയെല്ലാം, മഹാസമമായിട്ട് ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നത് *100 മനുഷ്യ ജന്മങ്ങളിലൂടെയാണ്; മഹാനീതിശാസ്ത്ര പ്രകാരം മേല്പറഞ്ഞ ജന്മഗുണങ്ങളെ സൃഷ്ടിച്ചും വ്യത്യാസപ്പെടുത്തിയുമാണ്. രാഷ്ട്രങ്ങളിലെയും സംസ്ഥാനങ്ങളിലെയും ഭരണസംവിധാനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും, മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം എല്ലായ്പ്പോഴും മഹാശുദ്ധീകരണം ചെയ്യുന്നതും മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നതും  മഹാനീതിശാസ്ത്ര പ്രകാരം ജന്മഗുണങ്ങളെ മഹാഭദ്രമാക്കിയിട്ടാണ്.*

മഹാശക്തിയും മഹാനീതിപതിയുമായ *ദൈവത്തിനു മാത്രമാണ് ജന്മഗുണങ്ങളെ സൃഷ്ടിക്കാൻ കഴിയുക.* ജന്മഗുണങ്ങൾക്ക് മനുഷ്യരുടെ ജീവിതവും  നീതികാര്യങ്ങളുമായി ബന്ധപ്പെട്ട ഭൗതികമായ അസ്തിത്വവും ഭൗതിക പ്രവർത്തനവുമുണ്ട്. കുഞ്ഞ് വളർന്ന് വൃദ്ധാവസ്ഥയിൽ എത്തുന്നതു വരെ മുഖഛായ, സൗന്ദര്യം, നിറം, ഉയരം,
ശരീര വളർച്ച, നര, തുടങ്ങിയവയിൽ ഉണ്ടാവുന്ന മാറ്റങ്ങളും രോഗങ്ങളും രോഗമുക്തിയും അപകടങ്ങളും മരണവും ഒക്കെ അല്പമൊന്ന് ചിന്തിച്ചാൽ ബോദ്ധ്യമാവുന്നതാണ്.

മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങൾക്കും അതിൻ പ്രകാരമുള്ള സംവിധാനങ്ങൾക്കും ഒരിക്കലും ജന്മഗുണങ്ങളാവാൻ കഴിയുന്നതല്ല. ഉദാഹരണമായിട്ട് *വ്യക്തികളും അവരുടെ മാതാപിതാക്കളും, മത-ജാതി-ഉപജാതികളോ രാഷ്ട്രീയപാര്‍ട്ടികളോ/വിശ്വാസങ്ങളോ എത്ര തവണ മാറിയാലും, മേല്പറഞ്ഞ ജന്മഗുണങ്ങൾ മാറുന്നതല്ല. മത-ജാതി-ഉപജാതികളും രാഷ്ട്രീയങ്ങളും ജന്മഗുണങ്ങൾ അല്ലെന്ന് ലളിതമായി മനസ്സിലാക്കാനാവുന്നു.*

*ജന്മഗുണങ്ങൾ അല്ലെന്നതിനു പുറമെ, സ്വന്തമായ ഇഷ്ടപ്രകാരമോ, മറ്റുള്ളവരുടെ നിർബ്ബന്ധത്താലോ തട്ടിക്കൂട്ടാനും മാറ്റാനും സാധിക്കുന്നവയാണ് വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം എന്നതുകൊണ്ടാണ്, ഓരോരോ കാലഘട്ടങ്ങളിൽ വ്യത്യസ്ത മത-ജാതി-ഉപജാതികളും രാഷ്ട്രീയങ്ങളും ഭൂമിയിലെ ഓരോരോ പ്രദേശങ്ങളിൽ ഉരുത്തിരിഞ്ഞത്.* മതവിശ്വാസികളെന്നും രാഷ്ട്രീയ വിശ്വാസികളെന്നും ഭാവിക്കുന്നവർ പോലും യഥാര്‍ത്ഥത്തിൽ പരസ്യമായോ സ്വകാര്യമായോ തങ്ങളുടെ അറിവിനും ഇഷ്ടത്തിനും അനുസരിച്ചുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം ജീവിക്കുന്നവരാണ്. മതങ്ങളെയോ രാഷ്ട്രീയങ്ങളെയോ മാറി മാറി സ്വീകരിക്കാനും തട്ടിക്കൂട്ടാനും ഇഷ്ടമില്ലാത്ത ഏതൊരു മത-ജാതി-ഉപജാതി-രാഷ്ട്രീയ വിശ്വാസങ്ങളെയും ഭാഗികമായോ പൂർണ്ണമായോ തള്ളാനും പരസ്യമായും രഹസ്യമായും  സാധിക്കുന്നതാണെങ്കിലും, ആധുനിക കാലത്ത് അങ്ങനെ ചെയ്യുവാൻ ഊറ്റവും ധാർമ്മിക യോഗ്യതകളും വളരെയധികം ആവശ്യമാണ്. ഊറ്റത്തെക്കുറിച്ച് ധാരണയുണ്ടാവാൻ കേരളത്തിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന *റസിഡന്റ്സ് അസോസിയേഷനുകളെ* അല്പമാത്രം വിശകലനം ചെയ്താൽ മതിയാകും. (മറ്റു  പ്രദേശങ്ങളിലും ഉണ്ടോ എന്നറിയില്ല). ചെറിയ ചെറിയ പ്രദേശങ്ങളിലെ ജനങ്ങളുടെ അഥവാ കുടുംബങ്ങളുടെ കൂട്ടായ്മയാണവ ! മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴിൽ മത-ജാതി ജീവികളായിട്ടു ജീവിച്ചുകൊണ്ട്, അറിഞ്ഞും അറിയാതെയും അധമ സംവിധാനങ്ങൾക്കു കൂട്ടുനിൽക്കുന്നവരായ കുടുംബങ്ങളുടെ കൂട്ടായ്മ! *മാനുഷിക ബന്ധങ്ങളെ ഉയർത്തുകയും ഉറപ്പിക്കുകയും ചെയ്യുന്ന  വിവാഹബന്ധങ്ങളെ, റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽപെട്ട കുടുംബങ്ങളിൽപോലും മത-ജാതികൾക്കും, നിറം, സാമ്പത്തികം തുടങ്ങിയവകൾക്കും അതീതമായിട്ട്  നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത അധമക്കൂട്ടങ്ങളാണവ*. ആധുനിക കാലത്തും ഒരേ ഭൂമിയിലെ മനുഷ്യരാവാൻ തയ്യാറാവാത്തത് ഊറ്റമില്ലായ്മ, അജ്ഞാനം, ദുസ്വാർത്ഥങ്ങൾ തുടങ്ങിയവ കൊണ്ടാണോ - അവർ തന്നെ നിശ്ചയിക്കട്ടെ !

ഇന്നത്തെ ഭൂമിയിൽ സുമാർ 700 കോടി ജനങ്ങളെ അഥവാ മനുഷ്യരെ മഹാശക്തിയായ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും *ഭൂമിയിൽ മനുഷ്യരില്ലാത്ത അവസ്ഥയാണ് ഉള്ളത്.* പശുക്കുട്ടി, പട്ടിക്കുട്ടി, പൂച്ചക്കുട്ടി, സിംഹക്കുട്ടി എന്നിങ്ങനെ മറ്റുള്ള ജീവികൾക്കെല്ലാം അതാതു ജീവി ഇനത്തിൽ കുഞ്ഞുങ്ങളും കുട്ടികളും ജനിക്കുകയും വളരുകയും ചെയ്യുമ്പോഴാണ് വിവേചനശക്തികൾ ഉളള ഏകജീവിയെന്ന് മനുഷ്യർ സ്വയം അവകാശപ്പെട്ടുകൊണ്ട് മനുഷ്യരായല്ലാതെ മത-ജാതി-ഉപജാതി ക്കുട്ടികളായി ജീവിക്കുന്നത്. *ഹിന്ദു -നായർ, ഈഴവൻ, നമ്പൂതിരി, നമ്പ്യാർ, ചെട്ടിയാർ, കുറവൻ, സാംബവൻ, .... എന്നിങ്ങനെയും; മുസ്ലിം -സുന്നി, ഷിയാ, ജ.ഇസ്ലാമി.... എന്നിങ്ങനെയും; ക്രിസ്ത്യൻ -റോമൻ കത്തോലിക്കൻ, സിറിയൻ  കത്തോലിക്കൻ, ഓർത്തഡോക്സ്, പെന്തക്കോസ്ത്, .... എന്നിങ്ങനെയുമുള്ള മത-ജാതി-ഉപജാതി ബോര്‍ഡുകളും;* *നിരീശ്വരവാദി* എന്ന ബോര്‍ഡും; *കമ്മ്യൂണിസ്റ്റ് -സിപിഐ, സിപിഐഎം, ആർഎസ്പി, ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ,* എന്നിങ്ങനെയുള്ള രാഷ്ട്രീയ കക്ഷികളുടെ ബോര്‍ഡുകളും; പിടിച്ച് ഏതാനും ആൾക്കാരും, *മനുഷ്യൻ* എന്ന ബോര്‍ഡും പിടിച്ച് ഒരാളും നിൽക്കുമ്പോൾ, മനുഷ്യൻ എന്ന ബോര്‍ഡും പിടിച്ച് നിൽക്കുന്നയാളിന്റെ കൂടെ മഹാശാസ്ത്രപരമായ വിശ്വാസത്തോടെ അണിചേരാൻ ആളുണ്ടാവില്ല ! റസിഡന്റ്സ് അസോസിയേഷനുകളിലെ അംഗങ്ങളും (റസിഡന്റ്സും) ഉണ്ടാവില്ല!

ഭൂമിയിലെ അഥവാ *മണ്ണിലെ മൂലകങ്ങളിലും, സംയുക്തങ്ങളിലും, ജീവികളുടെയെല്ലാം ശരീരത്തിലും മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്രം മാത്രമേ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം ചേരുകയുള്ളൂ. ജനനം, ജീവിതം, ആനന്ദങ്ങൾ, രോഗം, രോഗമുക്തി, മരണം, തുടങ്ങിയവ മാത്രമല്ല; ശവശരീരത്തെ മണ്ണിൽ മഹാലയിപ്പിക്കുന്നതും ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ അഥവാ മഹാശാസ്ത്രം അഥവാ യഥാര്‍ത്ഥമായ ദൈവശാസ്ത്രം  പ്രകാരമാണ്.* ദൈവം സൃഷ്ടിച്ചിട്ടുള്ള മഹാപ്രപഞ്ചത്തിന്, മനുഷ്യർ തട്ടിക്കൂട്ടുന്ന *ഭൗതിക അസ്തിത്വമില്ലാത്തതായ മത-ജാതി-ഉപജാതി-രാഷ്ട്രീയ-വർഗ്ഗ  നിയമങ്ങളും സംവിധാനങ്ങളും ആവശ്യമില്ല; ചേരുന്നതല്ല* എന്നിരിക്കെ, വിപരീതമായിട്ട് മനുഷ്യർ പ്രവർത്തിച്ചാൽ, ജീവിതത്തിൽ അസന്തോഷവും അസമാധാനവും ഉണ്ടാകുന്നതാണ്. *മത-ജാതി-ഉപജാതികളും രാഷ്ട്രീയങ്ങളും മറ്റും കൊണ്ട് ഉണ്ടാകുന്ന തീവ്രവാദങ്ങളും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം ഉദാഹരണങ്ങളാണ്.* മനുഷ്യർക്കെല്ലാം ലഭ്യമാക്കിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്താണ് *ജന്മഗുണങ്ങളെന്ന പോലെയും അത്യാവശ്യങ്ങളാണെന്ന പോലെയും മത-ജാതി-ഉപജാതികളെയും രാഷ്ട്രീയപാര്‍ട്ടികളെയും തട്ടിക്കൂട്ടിയിട്ടുള്ളത്; തട്ടിക്കൂട്ടുന്നത്.* ദൈവം സൃഷ്ടിച്ചിട്ടുള്ള *മനുഷ്യൻ എന്നതു മറന്നും മറച്ചും തെറ്റിച്ചും മത-ജാതി-ഉപജാതി-രാഷ്ട്രീയ* ജീവിയെന്നോണമാണ് ഭൂമിയിലെ ഓരോരുത്തരും ഇന്നു ജീവിക്കുന്നത്. ഭൗതിക അസ്തിത്വമില്ലാത്തതായ മത-ജാതി-ഉപജാതി-രാഷ്ട്രീയ-വർഗ്ഗ നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം തട്ടിക്കൂട്ടാനും ജനങ്ങളെ (അന്യോന്യം) തെറ്റിദ്ധരിപ്പിക്കാനും കൊള്ളയടിക്കാനും മറ്റും തയ്യാറാവുന്നവർ അറിഞ്ഞും അറിയാതെയും പാപങ്ങളും ദൈവ ശിക്ഷകളും വാരിക്കൂട്ടുകയാണ്. മുൻ ദൈവ-വിപ്ലവ വിശകലനങ്ങളിൽ മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.

*കുട്ടികളും മാതാപിതാക്കളും മുത്തശ്ശരും എല്ലാ ജീവികളും ദൈവത്തിന്റെ മാത്രം കുഞ്ഞുങ്ങളാണ്*.

ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ള ദൈവത്തിന്റെ സ്വന്തമാണ് എല്ലാ ജീവികളും എന്നതിൽ നിന്ന്, മുമ്പ് വ്യക്തമാക്കിയതുപോലെ, ഭൂമിയിലെ എല്ലാ കുടുംബങ്ങളിലെയും കുഞ്ഞുങ്ങളും കുട്ടികളും അവരുടെ മാതാപിതാക്കളും മുത്തശ്ശി- മുത്തച്ഛന്മാരും ഉൾപ്പെടെയുള്ള *സർവ്വരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്നും ദൈവത്തിന്റെ മാത്രം സ്വന്തമാണെന്നും മനസ്സിലാക്കണം. ദൈവം മാത്രമാണ് എല്ലാവരുടെയും ഏക അവകാശി.* മഹാശക്തിയായ *ദൈവത്തിന്റെ കുഞ്ഞുങ്ങളെ ഏറ്റവും നന്നായി വളർത്തി വലുതാക്കാനുള്ള മഹാഭാഗ്യത്തെ, മാതാപിതാക്കളും ദൈവത്തിന്റെ കുഞ്ഞുങ്ങളുമായ മുതിര്‍ന്ന മനുഷ്യർക്കു ലഭിക്കുന്നതായി മനസ്സിലാക്കാനും, മുതിര്‍ന്ന കുഞ്ഞുങ്ങളെല്ലാം അവരിലൂടെ ദൈവം ജനിപ്പിക്കുന്ന പുതിയ കുഞ്ഞുങ്ങളെ സ്നേഹിക്കാനും ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുവാനും ഉത്സാഹിക്കണം.*

മഹാശക്തിയായ ദൈവം, മഹത്തായ ജന്മഗുണങ്ങളുമായിട്ട്, *ദൈവത്തിന്റെ പുതിയ കുഞ്ഞുങ്ങളെ*, മുതിർന്ന കുഞ്ഞുങ്ങളിലൂടെ സൃഷ്ടിക്കുമ്പോൾ, *മനുഷ്യൻ എന്ന ഒരു ജീവി മാത്രം,* ദൈവത്തിന്റെ പുതിയ കുഞ്ഞുങ്ങളോട് കടുത്ത ദൈവനിന്ദയും അപരാധവും പ്രവർത്തിക്കുന്നു. തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനായിട്ട് ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള ദൈവത്തിന്റെ കുഞ്ഞുങ്ങളിലേക്ക്, ദൈവത്തിന്റെ ഇഷ്ടത്തെ ധിക്കരിച്ചുകൊണ്ട്; മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഉറ്റവർ പിൻപറ്റുന്ന  *മതജാതിരാഷ്ട്രീയ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറ്റ് അധമത്തങ്ങളെയും അടിച്ചേല്പിക്കുന്നു. കുട്ടികളുടെ ബുദ്ധി ഉറയ്ക്കും മുമ്പു ചെയ്യുന്ന അതിനീചമായ നടപടിയാണത്.* കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്. *ദൈവത്തിന്റെ ഇഷ്ടങ്ങളെ സുവ്യക്തമായ നിയമങ്ങളായിട്ട് മണ്ണിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുണ്ട്*; കാലഘട്ടങ്ങളുടെ ആവശ്യം അനുസരിച്ചും ഗവേഷകരുടെ ധാർമ്മിക യോഗ്യതകൾക്കൊത്തും മണ്ണും ഭൂമിയുമായ ദൈവം, മണ്ണിന്റെ നിയമങ്ങളെ വെളിപ്പെടുത്തിക്കൊടുക്കുന്നു. മണ്ണിന്റെ നിയമങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. *ഏകമഹാശക്തിയായ ദൈവത്തിന്, സൃഷ്ടികളായ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ സഹായങ്ങളോ മദ്ധ്യസ്ഥതയോ യാതൊരു കാര്യങ്ങൾക്കും യാതൊരിക്കലും ആവശ്യമില്ല. സർവ്വതും തനിച്ചു ചെയ്യുന്ന മഹാശക്തിയാണ് ദൈവം.*

"ആത്മീയ ശാസ്ത്രത്തിന്റെ ചെറിയ  അംശങ്ങളും ശരി-തെറ്റുകളുടെ മിശ്രിതവുമായ മത-ജാതികളെ" മുമ്പ് പ്രസിദ്ധീകരിച്ച "ദൈവ-വിപ്ലവ വിശകലനങ്ങളിൽ" വിശദീകരിച്ചിട്ടുണ്ട്.

*മറ്റു മത-ജാതി പ്രസ്ഥാനങ്ങളുടെ അഥവാ തങ്ങൾക്ക് ഏറ്റവുമധികം അനിഷ്ടമായ മത-ജാതി /രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്തിരുന്നുവെങ്കിൽ എപ്രകാരമുള്ള മത-ജാതി /രാഷ്ട്രീയ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറ്റും  പുലർത്തുമായിരുന്നു, ശരിവയ്ക്കുമായിരുന്നു എന്നിങ്ങനെ ചിന്തിക്കുവാൻ പോലും ഭൂരിപക്ഷം വരുന്ന  മത-ജാതി-ഉപജാതി-രാഷ്ട്രീയ-വർഗ്ഗ ജീവികൾ തയ്യാറല്ല; തല്പരരല്ല.*
ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന ബുദ്ധിശക്തികളെ നന്നായി ഉപയോഗിക്കാൻ ധാർമ്മിക ശുദ്ധിയും പരിശ്രമവും വേണം; അധമ-നീച കോപ്രായങ്ങളെ വിശകലനം ചെയ്യാനും തിരുത്താനും നടന്നാൽ ജീവിക്കാൻ സമയം കിട്ടില്ല തുടങ്ങിയ വസ്തുതകളുമുണ്ട്. അതേസമയം,
*(1)* ഒരു മതം 100% ശരിയായാൽ മറ്റു യാതൊരു മതങ്ങളും 100% ശരിയല്ല എന്നാണർത്ഥം; *(2)* മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും ബലികളും പ്രസാദ-വിതരണങ്ങളും പൂച്ചാണ്ടി നിയമങ്ങളും 50% പോലും അന്യോന്യം യോജിക്കുന്നില്ല, പലപ്പോഴും പരസ്പര വിരുദ്ധങ്ങളുമാണ്; *(3)* രണ്ടു ബിന്ദുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ, വളഞ്ഞ രേഖകൾ എത്ര വേണമെങ്കിലും വരയ്ക്കാം; എന്നതുപോലെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവത്തെയും, സൃഷ്ടികളായ ജീവികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർരേഖ അഥവാ സത്യമായ ദൈവശാസ്ത്രം ഒരെണ്ണമേ ഉണ്ടാവുകയുള്ളൂ. ദൈവത്തെയും ജീവികളെയും ബന്ധിപ്പിക്കാൻ ശ്രമിച്ച വളഞ്ഞ രേഖകൾ മാത്രമാണ് മതങ്ങൾ. വളഞ്ഞ രേഖകൾ എത്ര വേണമെങ്കിലും വരയ്ക്കാം എന്നതുപോലെ മതങ്ങൾ എത്ര വേണമെങ്കിലും തട്ടിക്കൂട്ടാനാവും; നൂറ്റാണ്ടുകളായിട്ട് ചെയ്തു പോരുന്നുമുണ്ട്.    *(4)* മഹാശാസ്ത്രത്തിൽ അഥവാ   *ദൈവശാസ്ത്രത്തിൽ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ള നിയമങ്ങളെയും ദൈവത്തെയും മാത്രമേ വിവരിക്കുകയുള്ളൂ; ശാസ്ത്ര നിയമങ്ങൾ മാത്രം. ദൈവ ശാസ്ത്രത്തിൽ പ്രപഞ്ച നിയമങ്ങൾ മാത്രമാണ് ഉള്ളതെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെ വ്യക്തിഗത ജീവിതകാര്യങ്ങളും ചരിത്രങ്ങളും ശാസ്ത്ര നിയമങ്ങളുടെ ഭാഗമല്ലെന്നും മനസ്സിലാക്കാനുള്ള ഭാഗ്യത്തെ അന്നോളമിന്നോളമുള്ള ദൈവത്തിന്റെ കുഞ്ഞുങ്ങൾക്കു ലഭിച്ചിട്ടില്ല !*

വ്യത്യസ്ത രാജ്യങ്ങളിൽ, നല്ല മനോഭാവത്തോടെയും, ദുസ്വാർത്ഥങ്ങളോടെയും ഒക്കെ തങ്ങളുടെ അറിവുകളെയും വിശ്വാസങ്ങളെയും സമൂഹത്തില്‍ പ്രചരിപ്പിക്കാനായിട്ട്  പ്രവാചകന്മാരെന്ന് അവകാശപ്പെട്ട (നല്ല?) മനുഷ്യരുടെയും, ദുസ്വാർത്ഥരുടെയും, യോഗികളുടെയും മറ്റും *പ്രപഞ്ച ഗവേഷണങ്ങളെയും, ദൈവാന്വേഷണങ്ങളെയും, മുൻ സൃഷ്ടിചക്രങ്ങളിൽ നിന്ന് ലഭിച്ച വാൽക്കഷണങ്ങളെയും, ധർമ്മ ശാസ്ത്ര അംശങ്ങളെയും, ഗവേഷകരുടെ ദൈവാനുഗ്രഹങ്ങളെയും ഭാവനകളെയും ദുസ്വാർത്ഥങ്ങളെയും, ഗവേഷകരുടെയും രാജാക്കന്മാരുടെയും മറ്റും ജീവിതകഥകളെയും, സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ളവയാണ് എല്ലാ മതങ്ങളും എന്നതുകൊണ്ടാണ് അവയെല്ലാം വ്യത്യസ്തങ്ങളായത്.*  വ്യത്യസ്ത മതങ്ങൾ പ്രകാരം ജനങ്ങൾ വാഴ്ത്തിവരുന്ന *മാലാഖമാർ, മലക്കുകൾ, ദേവന്മാർ* തുടങ്ങിയവരുടെയും; *രാജാക്കന്മാരുടെയും മറ്റും ചരിത്രങ്ങൾ* ആദ്യ മഹാകാലചക്രത്തിലെ  *സ്മൃതി;  പുരാണം* എന്നിവയുടെ ഭാഗം മാത്രമാണ്. അവയെല്ലാം മഹാശാസ്ത്രം അഥവാ ദൈവശാസ്ത്രം ആണെന്ന് കണക്കാക്കിയത് മൂഢത്തം മാത്രമല്ല;  കടുത്ത ദൈവനിന്ദയും അപരാധവുമാണ്. *മനുഷ്യർക്കെല്ലാം ആനന്ദത്തോടെ ജീവിക്കാൻ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്രത്തെ മാത്രം പിൻപറ്റിയാൽ മതിയാകും; ദേവതകളുടെയും രാജാക്കന്മാരുടെയും ചരിത്രങ്ങളും പൂച്ചാണ്ടിക്കാര്യങ്ങളുമായ  സ്മൃതിയും പുരാണവും ദേവതകളുടെയും മറ്റും ആവശ്യമാണെന്നും മനുഷ്യരുടെ ആവശ്യമല്ലായെന്നും അറിഞ്ഞുകൊള്ളണം.* ഉദാഹരണമായിട്ട് ദേവതകളുടെയും പഴയകാല മനുഷ്യരുടെയും മറ്റും *ജന്മദിനം, ജനനസ്ഥലം, ജീവിച്ച സ്ഥാനങ്ങൾ, മരണദിനം, മരണസ്ഥലം, ശവമടക്കിയ സ്ഥാനം,* തുടങ്ങിയവ *മനുഷ്യ ജീവിതത്തിന് ആവശ്യമില്ലാത്തതായ സ്മൃതിയുടെയും പുരാണത്തിന്റെയും* ഭാഗമാണ്. *ദേവത ആയാലും മനുഷ്യൻ ആയാലും ഒരാൾക്ക് ഒരു ജന്മദിനവും ഒരു മരണദിനവും മാത്രമേ ഉള്ളൂ. ബന്ധപ്പെട്ട വ്യക്തിക്ക് പ്രസ്തുത 2 ദിവസങ്ങളെയും നിശ്ചയിക്കാൻ കഴിയുന്നതല്ലാ എന്നതും; മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും "ജന്മദിനം, ജനനസ്ഥലം, ജീവിച്ച സ്ഥാനങ്ങൾ, മരണദിനം, മരണസ്ഥലം, ശവമടക്കിയ സ്ഥാനം, തുടങ്ങിയവയെല്ലാം മഹാശാസ്ത്രപരമായിട്ട് സംഭവിക്കുന്നു എന്നല്ലാതെ, അവയൊന്നും മഹാശാസ്ത്രത്തിന്റെ ഭാഗമല്ലെന്നതും; മനുഷ്യരുടെ ജീവിതത്തിന് ആവശ്യമല്ലായെന്നതും സുവ്യക്തമായി അറിഞ്ഞുകൊള്ളണം." മഹാശാസ്ത്രപരമല്ലാത്ത കാര്യങ്ങളെ ആഘോഷമാക്കുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ്.*

*ജാതി* എന്നാൽ എന്താണെന്ന്  മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്; ഏറ്റവും ഹ്രസ്വമായി പറയാം:- *എല്ലാ കാലഘട്ടങ്ങളിലും, ഭൂമിയിലെ എല്ലാ തൊഴിലുകളും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4 വിഭാഗങ്ങളിൽ പെടുന്നതാണ്. യഥാര്‍ത്ഥവും ശാസ്ത്രീയവുമായ പ്രസ്തുത  4 തൊഴിൽ വിഭജനങ്ങളാണ് 4 ജാതികൾ.* എല്ലാ തൊഴിലുകൾക്കും തുല്ല്യപദവിയാണ് എന്നതും എല്ലാ ജനങ്ങൾക്കും 100 മനുഷ്യ ജന്മങ്ങളിലൂടെ മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട് എന്നതും മഹാനീതിശാസ്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് ശാസ്ത്ര പ്രകാരമുള്ള മേല്പടി വിഭജനമെന്ന് സുവ്യക്തമാക്കുന്നുണ്ട്. തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ബുദ്ധിശക്തി, ഓർമ്മശക്തി തുടങ്ങിയവ തൊഴിലുകളും ജീവിതവുമായി ബന്ധപ്പെട്ട ജന്മഗുണങ്ങളാണെന്ന തിരിച്ചറിവ് ലഭിക്കുന്ന കുഞ്ഞുങ്ങൾ തൊഴിലുകളുടെയും ബുദ്ധിശക്തിയുടെയും പേരിൽ അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും മത്സരങ്ങളും കാട്ടുന്നതല്ല.

മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തെയും അതിലെ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെയും ഭൗതികമായിട്ട് സൃഷ്ടിച്ചിട്ടുള്ളതു പോലെ, *ഭൗതികമായ ഒരു നടപടി കൊണ്ടു മാത്രം* മത-ജാതി-ഉപജാതി-രാഷ്ട്രീയ-വർഗ്ഗ ജീവികളായിട്ടു ജീവിക്കുന്നവരെ ശുദ്ധിചെയ്യാനും *മനുഷ്യരാക്കാനും*  നിഷ്പ്രയാസം സാധിക്കുന്നതാണ്. മത-ജാതി-ഉപജാതി-രാഷ്ട്രീയങ്ങളെല്ലാം പുരോഹിതന്മാരും മേധാവികളും പണ്ഡിതന്മാരും ഉൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ ജനങ്ങളും സ്വയം ഉപേക്ഷിക്കുന്നതാണ് :-
*ഭൂമിയിൽ പുതിയ ഒരു അണുവിനെ - വൈറസിനെ - സൃഷ്ടിച്ചുകൊണ്ടോ, മുമ്പ് സൃഷ്ടിച്ചിട്ടുള്ളതായ ഒരു വൈറസിനെ വ്യത്യാസപ്പെടുത്തിക്കൊണ്ടോ, സാധാരണ സംഭവിപ്പിക്കുന്നതു പോലെ പുതിയ ഒരു രോഗം കൊണ്ട് ഭൂമിയിലെങ്ങുമുള്ള ജനങ്ങളെ മുഴുവൻ ഏതാനും മാസങ്ങളോ വർഷങ്ങളോ "ബധിരരാക്കിയാൽ" മത-ജാതി-ഉപജാതി-രാഷ്ട്രീയങ്ങളെല്ലാം അവസാനിക്കുന്നതാണ്. മഹാവാത്സല്യം കൊണ്ട് ബധിരാവസ്ഥയെ മനുഷ്യരുടെ ശരീരഗുണമായി പരിണമിപ്പിക്കില്ലാ എന്ന് പ്രത്യാശിക്കാം.* ബധിരാവസ്ഥ തുടരുമ്പോൾ, ഭാഷകളെല്ലാം അപ്രസക്തമാവും; അപ്രത്യക്ഷമാവും. ശബ്ദത്തെ കേൾക്കാൻ സാധിക്കാത്തത് ഊമാവസ്ഥയെ സൃഷ്ടിക്കുന്നതാണ്. *ഇന്ദ്രിയങ്ങളുടെ പ്രവർത്തനം പോലെ ശരീരത്തിലെ അവയവങ്ങളെ വ്യത്യാസപ്പെടുത്തിയാൽ മനുഷ്യരുടെ അവസ്ഥകൾ വ്യത്യാസപ്പെടുന്നത് എങ്ങനെയെല്ലാമെന്ന് രോഗങ്ങളെയും മറ്റുള്ള ജീവികളുടെ അവയവങ്ങളെയും താരതമ്യം ചെയ്ത് സ്വയം വിശകലനം ചെയ്യാവുന്നതാണ്.* കുഞ്ഞുങ്ങളെ, അവയവങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും പ്രാധാന്യത്തെ അനുഭവിച്ചറിയാനും; ഒരു ചിലർക്ക് ശിക്ഷകളെ നൽകാനുമായിട്ട് മഹാനീതിശാസ്ത്ര പ്രകാരം എല്ലാ മനുഷ്യർക്കും 100 മനുഷ്യ ജന്മങ്ങൾ ഉള്ളതിൽ ഒരു ജന്മത്ത് അംഗവൈകല്യങ്ങളെയും; കടുത്ത അപരാധികൾക്ക് ജന്തുജന്മങ്ങളെയും,  മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട് എന്നല്ലാതെ *ജനങ്ങളുടെ മത-ജാതി-ഉപജാതി-രാഷ്ട്രീയങ്ങളെല്ലാം അവസാനിപ്പിക്കുന്നതിന്നായിട്ട് ബധിരാവസ്ഥയെ സൃഷ്ടിക്കുന്നില്ല.* എന്തെന്നാൽ :

*ദൈവത്തിന്റെ മഹാഹൃദയം നിറയെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. ആകയാൽ, മഹാവാത്സല്യമായ മഹാഹൃദയത്തിന്റെ അകത്താണ് ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചം.* മഹാവാത്സല്യത്തെ മഹാസമമായിട്ട്  മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് മഹാനീതി ശാസ്ത്ര പ്രകാരമാണ്. ആകയാൽ, മഹാനീതിശാസ്ത്രത്തിന്റെ അകത്താണ് മഹാപ്രപഞ്ചത്തിലെ മൂലകങ്ങളിലും സംയുക്തങ്ങളിലും മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്രം.

*മഹാശക്തിയായ ദൈവം, മഹാരൂപമായിട്ട് മണ്ണായ ഭൂമിയെ മഹാസ്വീകരിക്കുകയും; മഹാശക്തികളെയും മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും മണ്ണിൽ ഭൗതികമായിട്ട് മഹാലയിപ്പിച്ചുകൊണ്ട് ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിരിക്കുകയാണ്.*  ഭൂമി അഥവാ മണ്ണിൽ ജനിക്കുകയും ജീവിക്കുകയും മരണത്തോടെ മണ്ണിൽ അടിയുകയും ചെയ്യുന്ന മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും ശരീരം മണ്ണിലെ വസ്തുക്കളായ കാർബൺ, സോഡിയം, സൾഫർ, നൈട്രജൻ, ക്ലോറിൻ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, തുടങ്ങിയവ കൊണ്ട് സൃഷ്ടിച്ചിട്ടുള്ളതാണ്. *മണ്ണിൽ നിന്ന് അടിഞ്ഞതാണ് സർവ്വതും; വീണ്ടുമടിയുന്നതും മണ്ണിലാണ്. സർവ്വം മണ്ണടി*. ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളതും, ശരീരം പ്രവർത്തിക്കുന്നതും മണ്ണിന്റെ നിയമങ്ങളായ മഹാശാസ്ത്ര പ്രകാരമാകയാൽ *ഭൂമിയിലെങ്ങും ഉടനെ ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതും മഹാശാസ്ത്ര പ്രകാരമാണ്.* ദൈവ-വിപ്ലവ ബോധനം മുൻകൂട്ടി അറിയിക്കുന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും മറ്റു മാധ്യമ പ്രവർത്തനങ്ങളും മഹാശാസ്ത്ര പ്രകാരം തന്നെയാണ്. *അതായത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, വിമാനം- കപ്പല്‍-ബസ് -കാർ-ലോറി-ട്രെയിൻ തുടങ്ങിയ വാഹനങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പ്, ആഭരണങ്ങൾ, വീട്, ഭക്ഷണം, മരുന്നുകൾ, വെളളം, വായു ... തുടങ്ങിയവയെല്ലാം മണ്ണായ ഭൂമിയിൽ നിന്നും മണ്ണിലെ വസ്തുക്കളെ ഉപയോഗിച്ച് മണ്ണിന്റെ നിയമങ്ങളായ മഹാശാസ്ത്ര പ്രകാരം സൃഷ്ടിക്കപ്പെട്ടവയും പ്രവർത്തിക്കുന്നവയും ആണെന്ന് മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും ഭൂമിയിലെ എല്ലാ മനുഷ്യരും ബാദ്ധ്യസ്ഥരാണ്. "മത-ജാതി-ഉപജാതി-രാഷ്ട്രീയങ്ങളെല്ലാം ഭൗതിക അസ്തിത്വം ഇല്ലാത്തവയാകയാൽ, അവയെ പിൻപറ്റുന്നവരെല്ലാം മഹാശാസ്ത്ര പ്രകാരം പ്രവർത്തിക്കുന്ന മേല്പറഞ്ഞ വസ്തുക്കളെല്ലാം ഉപേക്ഷിച്ചുകൊണ്ട് ജീവിക്കുവാനുള്ള സാമാന്യ മര്യാദ കാട്ടണം." ഭൂമിയിലെ എല്ലാ മത-ജാതി-ഉപജാതി പ്രസ്ഥാനങ്ങളിലെയും പുരോഹിതന്മാരും മേധാവികളും മറ്റും മുൻകൈയ്യെടുത്ത് പ്രവർത്തിക്കേണ്ടുന്ന കാര്യമാണ്. ഒരു ചെറിയ കാര്യം കൂടി പറയട്ടെ :- ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളതും, ശരീരം പ്രവർത്തിക്കുന്നതും മണ്ണിന്റെ നിയമങ്ങളായ മഹാശാസ്ത്ര പ്രകാരമാകയാൽ ഭൂമിയിലെ എല്ലാ മത-ജാതി-ഉപജാതി പ്രസ്ഥാനങ്ങളിലെയും പുരോഹിതന്മാരും മേധാവികളും മറ്റും ഉടനെ ശരീരത്തെ ഉപേക്ഷിച്ചുകൊണ്ട് - മാതൃക കാട്ടണം, അങ്ങനെ ചെയ്യുവാൻ അണികളെ ഉപദേശിക്കണം; ശരീരത്തെ ഉപേക്ഷിച്ച ശേഷം എങ്ങനെയാണ് അണികളെ ഉപദേശിക്കുന്നത്?* ഭൂമിയിലെ അഥവാ മണ്ണിലെ വസ്തുക്കളെ ഉപയോഗിക്കാതെ സൃഷ്ടിച്ചിട്ടുള്ള മതഗ്രന്ഥങ്ങൾ ഉണ്ടെങ്കിൽ അതിൽ ഉത്തരം ലഭിച്ചേക്കും. അന്വേഷിക്കുന്നതെങ്ങനെ? മണ്ണിലെ ദൈവത്തെ കണ്ടെത്താഞ്ഞവർക്ക്, അന്തമില്ലാത്തതായ പ്രസ്തുത പുതിയ ജോലിയാവാമെന്നു വച്ചാൽ ശരീരത്തെ ഉപേക്ഷിക്കാതെ തുടങ്ങുന്നത് യോഗ്യതയല്ല; മര്യാദയല്ല. മത-ജാതി-ഉപജാതി-രാഷ്ട്രീയ-വർഗ്ഗ- ജീവികൾക്കെല്ലാം വേണ്ടാത്ത കാര്യങ്ങളാണ് യോഗ്യതയും മര്യാദയും !

അറിയുക : *ദൈവ-വിപ്ലവം ആരംഭിക്കുന്നതിനു മുമ്പും ശേഷവും - എല്ലായ്പ്പോഴും -  മഹാഭരണാധികാരിയും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവം മഹാനീതിശാസ്ത്രമനുസരിച്ച് മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നുണ്ട്.* ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതോടെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും ബോദ്ധ്യമാവുന്നതാണ്.

ഭൂമി അഥവാ മണ്ണാണ് ജീവികളുടെയെല്ലാം ശരീരങ്ങളായിരിക്കുന്നത്; ജനന-ജീവിത-മരണങ്ങളെയും ആനന്ദങ്ങളെയും സമ്പത്തുകളെയും മഹാക്രമീകരിച്ചിട്ടുള്ളതും മണ്ണിലാണ്; *മണ്ണായ ഭൂമി ദൈവത്തിന്റെ മഹാരൂപം കൂടിയാണ്;* തുടങ്ങിയ മഹാപാഠങ്ങളെ ഇവിടെ വിശദീകരിക്കുന്നില്ല. മണ്ണും ഭൂമിയുമായ ദൈവത്തെയും, മണ്ണായ ശരീരത്തോടെ ജീവിക്കുന്ന മനുഷ്യനെയും ബന്ധിപ്പിച്ചിരിക്കുന്നത് മണ്ണാണ്; മണ്ണിലെ വസ്തുക്കളിലുള്ള നിയമങ്ങളും അവ പ്രകാരം പ്രവർത്തിക്കുന്ന മണ്ണിലെ വസ്തുക്കളിലുള്ള ശക്തികളുമാണ്.

മഹാശക്തിയായ ദൈവം, സൃഷ്ടി-സ്ഥിതി-സംഹാര *കർത്താവ്* എന്നതിന് മഹാഉപരിയായിട്ട്, മഹാപിതാവും മഹാമാതാവുമായിക്കൊണ്ട് സൃഷ്ടികളെയെല്ലാം തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ടാണ് മഹാപരിപാലിക്കുന്നത് എന്നും;
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും സമആനന്ദമെന്ന മഹാസമനീതി ലഭിക്കുന്നുണ്ടെന്നും,
ദൈവം *മഹാനീതിപതി*ണെന്നും, *ദൈവ-വിപ്ലവം ഉടൻ* ആരംഭിക്കുന്നതോടെ  സുവ്യക്തമാകുന്നതാണ്.
(1) മഹാശക്തിയായ ദൈവത്തിന്റെ മാത്രം കുഞ്ഞായ ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്.
(2) ഓരോ മനുഷ്യന്റെയും ആഗ്രഹങ്ങളെ ഭരിക്കുന്നത് ജീവാത്മാവാണ്.
(3) ഓരോ മനുഷ്യനും ആനന്ദങ്ങളെയും വേദനകളെയും അനുഭവിക്കുന്നത് ശരീരം കൊണ്ടാണ്.
(4) മനുഷ്യന്റെ ശരീരത്തിലെ ജന്മഗുണങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെയെല്ലാം മഹാഭരിക്കുന്നത് ജീവികളുടെയെല്ലാം ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജനാണ് അഥവാ ദൈവമാണ്.

*ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവത്തെപ്പറ്റിയും മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രമായിട്ട് പരിവർത്തനപ്പെടുത്തിയിട്ടുള്ള മഹാജ്ഞാനത്തെയും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും മഹാഅനുഗ്രഹം വേണം.* ധാർമ്മിക യോഗ്യതകളുള്ളവർക്കു മാത്രമാണ് മഹാഅനുഗ്രഹം ലഭിക്കുക.  💓 "ഓംസത്യം ഡോട്ട് കോം" (www.omsathyam.com) എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാശക്തിയായ ദൈവത്തെയും, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ParamaSivan MahaaDaasan എന്ന ഫേസ്ബുക്കിലും,  omsathyam എന്ന blogger-ലും ദൈവ-വിപ്ലവ വിശദീകരണങ്ങളും വിശകലനങ്ങളും ലഭ്യമാണ്. വാട്സ്ആപ് മുഖേനയുള്ള പ്രസിദ്ധീകരണങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.

*ദൈവത്തിന്റെ മഹാചിരി ദൈവവിപ്ലവമായിട്ടു മാറുന്നത് എങ്ങനെയെല്ലാമെന്ന് മേല്പടി പ്രസിദ്ധീകരണങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. ദൈവവിപ്ലവത്തോടെ, ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ അഥവാ മഹാശാസ്ത്രം, ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും - എല്ലാ ജനങ്ങളുടെയും - ഭരണഘടനയായിട്ട് മഹാശോഭിക്കുന്നതാണ്.*  _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.
മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. ഈയുള്ളവന് സൂചന ലഭിച്ചുകഴിഞ്ഞ ഏതാനും ചെറിയ കാര്യങ്ങൾ കൂടി പൂർത്തിയാവുമ്പോഴാവും, ഒരു പക്ഷെ, അനന്തങ്ങളെന്നോണമുള്ള വിഷയങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നതായ മഹാശക്തിയായ ദൈവത്തിന്റെ മഹാ രചന പ്രകാരമുള്ള
ദൈവ-വിപ്ലവം ആരംഭിക്കുന്നത്.
പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടര്‍ന്ന് ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മോക്ഷം* അഥവാ *ആത്മീയ സാക്ഷാത്ക്കാരം* നേടേണ്ടത്.

എന്ന്,
സ്നേഹ വാത്സല്യങ്ങളോടെ,
*മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനും മഹാദേവിയും ഭൂമിയുമായ ദൈവത്തിന്റെ, ഏകദാസനും മഹാദാസനുമായ പരമശിവൻ*
(മഹാശക്തിയായ ദൈവം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള പദവികളുടെ മഹാശാസ്ത്രപരമായ വിശദീകരണം മുൻ പ്രസിദ്ധീകരണങ്ങളിലും "ഓംസത്യം ഡോട്ട് കോം www.omsathyam.com " എന്ന വെബ്സൈറ്റിലും ലഭിക്കുന്നതാണ്.)
/ 14  നവംബർ 2016, തിങ്കളാഴ്ച.

💓 *ദൈവത്തിനു മാത്രം മഹത്വം.  ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.* 💓

No comments: