Tuesday, June 12, 2018

Continuation of Text published yesterday 12.06.2018 re Soul

💓
*ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡം* ശരീരത്തെ കുറിക്കുമ്പോൾ, പിണ്ഡം ഇല്ലാത്ത *പിണ്ഡരൂപം* അദൃശ്യ വാതക രൂപമായ ജീവാത്മാവിനെ കുറിക്കുന്നു. ജീവിയുടെ ശരീരത്തിന്റെ *'പിണ്ഡരൂപം ഉള്ളതും പിണ്ഡം ഇല്ലാത്തതും ജീവാത്മാവുമായ' അദൃശ്യ-വാതകത്തിന്* വസ്ത്രങ്ങളുടെ *നിറങ്ങളെയും മറ്റും സ്വീകരിക്കാൻ വ്യവസ്ഥാപിതമായോ അല്ലാതെയോ കഴിഞ്ഞാൽ, പ്രസ്തുത ജീവാത്മാവിനെ ഭാഗികമായ-ശരീര രൂപത്തിൽ കാണാൻ കഴിയും എന്നു കൂടിയാണ് അതിന്റെ അർത്ഥം.* അനേകർ ആത്മാക്കളെ കണ്ടു എന്നും കാണാൻ കഴിയും എന്നും അവകാശപ്പെടാനും പ്രസ്താവിക്കാനുമുള്ള മുഖ്യ കാരണം അതാണ്.

സൂക്ഷ്മവും ജീവാത്മാവുമായ ബീജത്തെ വഹിക്കുന്ന ദ്രാവകമായ ശുക്ലത്തിന് നിറവും മണവും രുചിയും പിണ്ഡവും, ഉണ്ട്. സമാനവുമാണ്. എന്നാൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്ക് ശുക്ലത്തിൽ നിന്നും വ്യത്യസ്തമായ ശരീര-ഗന്ധവും, ശബ്ദവും ഉണ്ടായിരിക്കുന്നതിനെ വിശകലനം ചെയ്താൽ മഹാനീതിശാസ്ത്ര പരമായി (ദൈവത്തിന്റെ) പ്രപഞ്ച സൃഷ്ടി കാര്യങ്ങളെ *ശിവ-സുന്ദരമാക്കാനായിട്ട് ശരീരം വേറിട്ട നിറം, മണം, രുചി, സാന്ദ്രത, ശബ്ദം എന്നിവയെ സ്വയം വഹിക്കുന്നതായി* മനസ്സിലാക്കാൻ കഴിയും. ദൈവത്തിന്റെ മഹാഖര രൂപമായ ഭൂമിയിലെ *വ്യത്യസ്ത ഗുണങ്ങൾ ഉള്ളതായ മൂലകങ്ങൾ* കൊണ്ടാണ് ശരീരത്തിലെ കോശങ്ങൾ മൂലശരീരമായ അണ്ഡം വികസിച്ച് സ്വയം ഉണ്ടാകുന്നത് എന്നതിൽ നിന്ന് *ഒരേ തരം ജീവിക്ക് അടിസ്ഥാന പരമായി ഒരേതരം മണം, രുചി, സാന്ദ്രത, ശബ്ദം എന്നിവ രൂപപ്പെടുന്നതിന്റെ കാരണം വെളിപ്പെടുന്നു.*

മനുഷ്യൻ ഉൾപ്പെടെയുള്ള ഓരോ ജീവിയുടെയും *ദൈവാംശമായ ശരീരത്തിൽ* ശരീരം സ്വയം സൃഷ്ടിക്കുന്ന മേല്പടി മണം, രുചി, സാന്ദ്രത, ശബ്ദം എന്നിവയോട് ജീവാത്മാവിൻ്റെ  ജന്മഗുണങ്ങളിലെ വേറിട്ട നിറം, മണം, സൗന്ദര്യം, മുഖഛായ തുടങ്ങിയവ ചേരുമ്പോൾ പൊതുവായ വേർതിരിവിനൊപ്പം ഓരോ ജീവിക്കും/വ്യക്തിക്കും തനിപ്പെട്ട നിറവും ഗന്ധവും സൗന്ദര്യവും മറ്റും ഉണ്ടാകുന്നതാണ്. മനുഷ്യരിലെ *സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിറങ്ങളും ഗന്ധങ്ങളും സൗന്ദര്യവും മുഖഛായയും ഒക്കെ ഉണ്ടാകുന്നതിൻ്റെ രഹസ്യം അതാണ്.*

💓
*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയുടെ മഹാദാസനും* മഹാദേവനുമായ *പരമശിവൻ.*

2018 ജൂൺ 13 ബുധനാഴ്ച.
💓

No comments: