Wednesday, August 31, 2016

നികുതികൾ അവസാനിക്കുന്നു.

Extracted from : *http://omsathyam.blogspot.in/?m=1*
💓 *നികുതികൾ അവസാനിക്കുന്നു.* 💓

ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾ മാത്രമാണ് *തൊഴിൽ*. അവയ്ക്കെല്ലാം ഭൗതിക അസ്തിത്വം ഉണ്ട്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ യഥാര്‍ത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായിട്ട് ഭൂമിയിലെങ്ങുമുള്ള എല്ലാ തൊഴിലുകളും വിഭജിക്കപ്പെട്ടിരിക്കുന്നു. തൊഴിലുകളെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയുമായിട്ട് അഥവാ ദൈവവുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധപ്പെട്ടിരിക്കുന്നു.
*മണ്ണുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധമില്ലാത്തതായ പ്രവൃത്തികൾ "തൊഴിലുകൾ" എന്ന പേരിൽ സമൂഹത്തില്‍ വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം "അധമ ചെയ്തികൾ" മാത്രമാണെന്നും "തൊഴിലുകൾ അല്ലാ" എന്നും സുവ്യക്തമാണ്.*

കള്ളന്മാരുടെ തൊഴിലാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് കൊലപാതകം, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്; എന്നാൽ അതു ശരിയല്ല. *മോഷണം*, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ/ ചെയ്തികൾ* ആണ്; *തൊഴിൽ അല്ല*.

മണ്ണിൽ ജോലി ചെയ്തും അല്ലാതെയും ജനങ്ങൾ നേടുന്ന സമ്പത്തിനെ *നികുതി / നികുതികൾ* എന്നിങ്ങനെയുള്ള പേരുകളിട്ട് കൊള്ളയടിക്കുന്നത്
*മോഷണത്തേക്കാൾ മോശമായ പിടിച്ചുപറിയാണ്.* അധമ പ്രവൃത്തിയാണത്; തൊഴിൽ അല്ല. *യാതൊരു നികുതികളും ദൈവീകമല്ല.*

ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം, മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം, തുടങ്ങിയ കള്ളപ്പേരുകളോടെ ജനങ്ങളെ പറ്റിച്ച് ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ" സ്ഥാപിച്ചിരിക്കുകയാണ് ഭൂമിയിലെങ്ങും! അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ  *നികുതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ* എന്ന കള്ളപ്പേരോടെ ജനങ്ങളെ കൊള്ളയടിച്ച് "കൊള്ളസംഘങ്ങൾക്കു" നൽകുന്നു. *കൊള്ളയടിച്ച സമ്പത്തിൽ നിന്ന് "കൊള്ളസംഘങ്ങൾ" നൽകുന്ന ഉയര്‍ന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും കൈപ്പറ്റിക്കൊണ്ട് അവരും കുടുംബങ്ങളും ജീവിക്കുന്നതും ദൈവീകമല്ല*. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവ-വിപ്ലവം  ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെ *എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്.*

"കൊള്ളസംഘങ്ങളായ" ഭരണാധികാരികളെ സംരക്ഷിക്കുന്നതിനു വേണ്ടി *പോലീസ് സേന* ജീവൻ കളഞ്ഞും ഊട്ടുന്ന ജനങ്ങളുമായി അടിപിടിയും വെടിവെപ്പുമെല്ലാം നടത്തുന്നുണ്ട്. *ജനങ്ങളുടെ സഹായികളും ജനങ്ങളുടെ ഭാഗവുമായിട്ട് പ്രവർത്തിക്കാൻ ധർമ്മശാസ്ത്രപരമായിട്ട് ബാദ്ധ്യസ്ഥരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയും* ഉന്നതരെന്നു വിചാരിക്കുന്ന പോലീസ് അധികാരികളും, *യജമാനന്മാരായ ജനങ്ങളെ* മറന്നുകൊണ്ട് *പിഴച്ചവരായ ഭരണാധികാരികളെ* അനുസരിക്കുന്ന മറ്റൊരു *അധമ-നീച സങ്കേതമായിരിക്കുന്നു*. കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.  *ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം കടമകളെയും കടപ്പാടുകളെയും നിറവേറ്റണം. ധർമ്മശാസ്ത്രപരമല്ലാത്ത നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും.
ധർമ്മ ശാസ്ത്ര പ്രകാരം, പോലീസ് സേന ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായാണ് പ്രവർത്തിക്കേണ്ടുന്നത്. സംശുദ്ധമായിട്ട് പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം ആവശ്യമായ നിരവധി സഹായങ്ങൾ ചെയ്തു കൊണ്ട് പുണ്യം വാരിക്കൂട്ടാനും പോലീസ് സേനയ്ക്ക് കഴിയുന്നതാണ്.  ഭരണാധികാരികളെയും *ഉദ്യോഗസ്ഥ മേധാവികൾ ഉൾപ്പെടെയുള്ളവരെയും അനുസരിക്കാൻ പോലീസ് സേനയ്ക്ക് ബാദ്ധ്യതയില്ല.*
💓
മഹാശക്തിയായ ദൈവം, *തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് മഹാശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് എന്നതും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തുന്നു* എന്നതും മഹനീയമാണ്. ആധുനിക കാലത്ത്, "ആവശ്യം" വിഭാഗത്തിലെ *മന്ത്രിമാരെയും* ന്യായാധിപന്മാരെയും മറ്റും "അത്യാവശ്യം" വിഭാഗമാക്കാനും, സമൂഹത്തിലെ *പ്രധാനികളാക്കാനും* ശ്രമങ്ങളുണ്ട്. അധമ സംവിധാനങ്ങളെ ഉപയോഗിച്ചും,  ജനങ്ങളുടെ പണത്തെ പിടിച്ചുപറിച്ചും മറ്റും ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന ശ്രമങ്ങൾക്ക് മണ്ണിൽ അഥവാ ഭൂമിയിൽ സ്ഥാനം പിടിക്കാൻ കഴിയുന്നതല്ല. ഏതു കാലത്തും, എവിടെയും കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തില്‍ ഭക്ഷണത്തിനു വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. രാജാവും മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം സർവ്വതും ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തിനു വേണ്ടി പായുന്നതാണ്. ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങളെയും (ദൈവം) തീറ്റിപ്പോറ്റുന്നത് കൃഷിക്കാരിലൂടെയാണ്. *യാതൊരാളും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠനായി അറിയപ്പെടുന്ന രാജാവിനേക്കാളും / പ്രസിഡന്റിനേക്കാളും / പ്രധാനമന്ത്രിയെക്കാളും ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*

അനേകം അധമ കാര്യാലയങ്ങളും അധമ പ്രവൃത്തികൾ ചെയ്യുന്നവരും ഭൂമിയിലെങ്ങും ധാരാളമാണ്. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് അഥവാ അധമ പ്രവൃത്തികൾ ചെയ്തു ജീവിക്കുന്നവരാണ്
ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമീഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, തുടങ്ങിയവ. ദൈവ-വിപ്ലവത്തോടെ അധമ സ്ഥാപനങ്ങളെല്ലാം അവസാനിക്കുന്നതാണ്.

കൊള്ളസംഘങ്ങളെ നയിക്കുന്ന രാഷ്ട്രീയക്കാരും മത-ജാതി നേതാക്കളും മറ്റും ധാർമ്മികമായിട്ട് അധഃപതിക്കുവാനുള്ള മുഖ്യ കാരണം മതപണ്ഡിതന്മാർക്കു പോലും *ദൈവം എന്താണെന്നും ദൈവീകമായ നീതി നിർവ്വഹണം എങ്ങനെയാണെന്നും അറിയാതെ പോയതാണ്. ദൈവഭയം ഇല്ലാതെ വന്നു*. വ്യത്യസ്ത മതങ്ങളിലെ പരസ്പര വിരുദ്ധങ്ങളും അശാസ്ത്രീയങ്ങളുമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചേര്‍ന്ന്, ദൈവത്തെയും ദൈവീക നീതിയെയും _ അറിയാതെയും വിഷയമാക്കാതെയും _ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം ജീവിക്കുന്ന മത-ജാതി-ഉപജാതി-രാഷ്ട്രീയ ജീവികളായിട്ട് മനുഷ്യരെ പരിവർത്തനപ്പെടുത്തി".
ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്. ദൈവീകമായ സാമ്പത്തിക ശാസ്ത്രവും, ദൈവീകമായ ഭരണ സംവിധാനങ്ങളും നടപ്പാകുന്നതാണ്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ പാലിക്കേണ്ടത് മോക്ഷം ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.*

No comments: