Wednesday, August 31, 2016

ഹെൽമെറ്റ്, ആധാർ എന്നിവ നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അവകാശവും അധികാരവും ഇല്ല.

Extracted from : *http://omsathyam.blogspot.in/?m=1*
*ഹെൽമെറ്റ്, ആധാർ* തുടങ്ങിയവ നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അവകാശവും അധികാരവും ഇല്ല.
*മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ഹെൽമെറ്റ്, ആധാർ, കുട, വടി, ഷൂസ്, തോക്ക്, തുടങ്ങിയവ അവയവങ്ങൾ അല്ലാ; (മനുഷ്യനു) ജീവിക്കാൻ നിർബ്ബന്ധവുമല്ലാ*.
സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ *ദൈവം, മനുഷ്യർക്കെല്ലാം ധർമ്മശാസ്ത്രപരമായ  വ്യക്തിസ്വാതന്ത്ര്യത്തെ* മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. *ആഗ്രഹങ്ങളെയും ജീവിതകാര്യങ്ങളെയും ഭരിക്കുന്നത് ഓരോ വ്യക്തിയുമാണ്.* ഉൾപ്പെട്ട സമൂഹത്തിലെ അംഗങ്ങളുടെ *ധർമ്മശാസ്ത്രപരമായ* ജീവിതത്തിന് തടസ്സമുണ്ടാക്കാതെ, *ഇഷ്ടമുള്ള കാര്യങ്ങളെ ചെയ്യാനും, ഇഷ്ടമുള്ളതെല്ലാം ഉപയോഗിക്കാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളെ ഒഴിവാക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ* (ദൈവം) ഓരോ മനുഷ്യനും നൽകിയിട്ടുണ്ട്.
*ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരികൾ ചെയ്യേണ്ടൂ.* ആവശ്യങ്ങളെ നിശ്ചയിക്കുന്നത് ജനങ്ങളാണ്; ആവണം.  ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരായ മനുഷ്യ-ഭരണാധികാരികൾ, തങ്ങളുടെ ധർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ ജനങ്ങളുടെ *ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും തടയാനോ, തടയാൻ ശ്രമിക്കാനോ പാടില്ല.*
ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കുറ്റത്തിന് ഒറ്റപ്പെട്ട കുറ്റങ്ങളേക്കാൾ അനേകം അനേകം മടങ്ങ് പാപവും ദൈവശിക്ഷകളും ഉണ്ട്.* എങ്ങനെയെന്നാൽ, മോഷണം, പീഢനം തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടെങ്കിലും വാദികളും പ്രതികളും ഏതാനും പേർ മാത്രമാവും. അതേസമയം, *ദൈവം*, എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യത്തെ തടയുന്നതായ 'ഹെൽമെറ്റ്, ആധാർ, തുടങ്ങിയവ നിർബ്ബന്ധമാക്കുന്ന നിയമങ്ങളെ'* നടപ്പാക്കുന്ന രാജ്യങ്ങളിലെ പോലീസ് സേന ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് വളരെ വളരെ വലിയ ശിക്ഷകളാണുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 3 മടങ്ങിനോട് 1 കൂട്ടിയാൽ ലഭിക്കുന്നത്ര പേരോട് കടുത്ത അപരാധം കാട്ടിയ കുറ്റത്തിന് ശിക്ഷകളുണ്ട്. (കണക്കുകൾ മേല്പടി ബ്ലോഗിലുണ്ട്).
ഹെൽമെറ്റിന്റെ *ആവശ്യം ജനങ്ങൾക്കാണെങ്കിൽ അത് ഓരോ വ്യക്തിയുടെയും സ്വകാര്യ വിഷയമാണ്.* ആവശ്യക്കാരായ വ്യക്തികൾക്ക് ഹെൽമെറ്റ് ഉപയോഗിക്കാം. *എന്തും ധർമ്മശാസ്ത്രപരമായിട്ട് ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്.*
തലയിലെ താടിഭാഗം മറയ്ക്കുന്നതോടെ *മുഖംമൂടിയായിട്ട്* ഹെൽമെറ്റിന് പരിവർത്തനം ഉണ്ടാവുന്നതിനാൽ ധർമ്മ ശാസ്ത്രത്തെ തെറ്റിച്ച് മുഖംമൂടി ധരിക്കുന്നവർക്കും കാരണമായവർക്കും *ശിക്ഷകൾ* വേറെയുമുണ്ട്. വാഹനപ്പുക പരിശോധനയും പരിഹാരങ്ങളും ആവശ്യമാകുന്നത് അധികമായി പുക തള്ളുന്ന വാഹനങ്ങൾക്കു മാത്രമാണ്. വേഗത കൂട്ടി യാത്ര ചെയ്യേണ്ടുന്ന ആവശ്യം  സാധാരണ ജനങ്ങൾക്കും ഉണ്ടാവുന്നതാണ്. പിഴച്ചു ജീവിക്കുന്നവർക്ക് മാത്രമേ, ഊട്ടുന്ന ജനങ്ങൾക്ക് പിഴകളെ ചുമത്താനാവൂ.
മഹാനീതിപതിയായ ദൈവം, *ഹെൽമെറ്റ്* തുടങ്ങിയ വിഷയങ്ങളിൽ വാദിയുടെ സ്ഥാനത്ത് എത്തുകയാൽ, മഹാനീതിശാസ്ത്രമനുസരിച്ച് *ദൈവം പക്ഷം ചേര്‍ന്ന ഭാഗം മാത്രമാണ് മഹാശരി*. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ദൈവം, സൃഷ്ടികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിച്ച - ഇളവില്ലാത്ത - കടുത്ത കുറ്റത്തിന് പ്രതികളെല്ലാം കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്*.
മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം  പ്രതികളാവുമെങ്കിലും,
*നേരിട്ട് ജനങ്ങളെ വേദനിപ്പിക്കാനും പിഴകളെ ഈടാക്കാനും മറ്റും പ്രവർത്തിക്കുന്ന പോലീസ് സേനാംഗങ്ങളും, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും മറ്റുമാണ് മുഖ്യപ്രതികൾ.* ജനങ്ങളെ ഭയപ്പെടുത്തിയതിനും ശാരീരികമായും മാനസികമായും വേദനിപ്പിച്ചതിനും, ധന നഷ്ടം മാനനഷ്ടം ഊര്‍ജ്ജ നഷ്ടം സമയനഷ്ടം തുടങ്ങിയ നഷ്ടങ്ങളും കഷ്ടപ്പാടുകളും ഉണ്ടാക്കിയതിനും ശിക്ഷകളുണ്ട്.
ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ മാത്രം എല്ലായ്പ്പോഴും അനുസരിച്ച് *ജനങ്ങളെയെല്ലാം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പോലീസിന്റെയും പട്ടാളക്കാരുടെയും മറ്റും തൊഴിൽ.* അധമരായ മന്ത്രിമാരെയും മറ്റും സംരക്ഷിക്കുന്നത് പോലീസുകാരുടെ പണിയല്ല. *പോലീസുകാരെയും, അവരുടെ കുടുംബങ്ങളെയും ഊട്ടുന്ന ജനങ്ങൾക്കെല്ലാം വേണ്ടി ജീവത്യാഗത്തിനു പോലും തയ്യാറാവേണ്ടവരാണ് പോലീസുകാർ.* ജനങ്ങളുടെ ദാസന്മാർ മാത്രമായ *മന്ത്രിമാരും മറ്റും സ്ഥാനങ്ങളും ധർമ്മങ്ങളും മറന്നും തെറ്റിച്ചും പ്രവർത്തിക്കുന്നത് അവരുടെ കാര്യം.* ഓരോരോ കാലഘട്ടത്തിലും ഭരണാധികാരികളായിട്ടു വരുന്നവർ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം നിയമങ്ങളെ തട്ടിക്കൂട്ടുകയും ജനസേവനം എന്ന കള്ളപ്പേരിൽ ധർമ്മ ശാസ്ത്രത്തെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും ജനദ്രോഹപരങ്ങളായ  നടപടികൾക്ക് തയ്യാറാകുമ്പോൾ, *നിസ്സഹകരിക്കുകയും എതിർക്കുകയും; ധർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവർത്തിക്കുകയും ചെയ്യേണ്ടുന്നത് പോലീസുകാരുടെയും പട്ടാളക്കാരുടെയും സർക്കാർ-ജീവനക്കാരുടെയും കാര്യമാണ്;  ചുമതലയാണ്.* ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാൻ *ബാദ്ധ്യസ്ഥരായ* പോലീസ് സേന, അധമരായ ഭരണാധികാരികൾക്കു വേണ്ടി ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും തയ്യാറാകുമ്പോൾ *ഒരു കാര്യവുമില്ലാതെ കടുത്ത പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്.*
ഹെൽമെറ്റ് പിടിത്തംപോലുള്ള *അധമ-നീച കോപ്രായങ്ങളെ 'തൊഴിൽ' എന്ന് പേരുപറയുന്നതിനുപോലും ദൈവശിക്ഷ ഉണ്ടെന്നും* അറിഞ്ഞുകൊള്ളണം. എന്തെന്നാൽ, മോഷണം, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ* ആണ്; *തൊഴിൽ അല്ല*. അത്തരം അധമ പ്രവൃത്തികളെക്കാൾ വളരെയധികം ഹീനമാണ് *(ദൈവം) മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ* നിഷേധിക്കുന്നത്.
*ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വാഹനനിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും* ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട *മനുഷ്യ-ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും, ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* ഊട്ടുന്ന ജനങ്ങളെയും ധർമ്മ ശാസ്ത്രത്തെയും മാത്രം സല്യൂട്ട് ചെയ്യണം. *അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും*. മന്ത്രിമാരെയും മറ്റും സല്യൂട്ട് ചെയ്യുന്നതും അജ്ഞാനികളായോ അജ്ഞാനികളെപ്പോലെയോ  ജീവിക്കുന്നതും അവസാനിപ്പിക്കണം.
ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ പാലിക്കേണ്ടത് മോക്ഷം ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.*

No comments: