Tuesday, October 11, 2016

*ശവശരീരത്തെ എന്തു ചെയ്യണം ?* യാതൊരു മതങ്ങളും പ്രകാരം ശേഷക്രിയ ചെയ്യരുത്.


*ശവശരീരത്തെ എന്തു ചെയ്യണം ?* യാതൊരു മതങ്ങളും പ്രകാരം ശേഷക്രിയ ചെയ്യരുത്.

Extracted from : *http://omsathyam.blogspot.in/?m=1*
*ദൈവ-വിപ്ലവം ഉടൻ* 💓

മഹാശക്തിയായ ദൈവം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അറിവ് പ്രകാരം, 1990-ൽ (26 വർഷങ്ങൾക്കു മുമ്പ്) പരസ്യമായിട്ട് ജനനം കൊണ്ട് ലഭിച്ച മതത്തെ ഉപേക്ഷിച്ചതാണ്. ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന അറിവിനും ശക്തിക്കുമൊത്ത് എല്ലാ മതങ്ങളെയും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എല്ലാ അധർമ്മങ്ങളെയും എതിർത്തു പോരുന്ന *ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ; ശവശരീരത്തെ എന്തു ചെയ്യണമെന്ന് ഉറ്റവരായ ബന്ധുജനങ്ങൾ ഉൾപ്പെടെ അനേകർ ചോദിച്ചിട്ടുണ്ട്.*

വൃദ്ധനായ ഈയുള്ളവന്റെ *ഹൃദയത്തിന് കാര്യമായ തകരാറുണ്ടെന്ന്* ഹൃദ്രോഗ വിദഗ്ധനും, ഫിസിഷ്യനും ഒരാഴ്ച മുമ്പ് (30.09.2016ന്) അറിയിക്കുകയുണ്ടായി. ഹൃദയ കാര്യത്തിൽ ദൈവ ശാസ്ത്രം അഥവാ മഹാശാസ്ത്രം പ്രകാരമുള്ള വിശകലനം സന്ദേശത്തിലെ അവസാന ഭാഗത്തുണ്ട്. തൽക്കാലം മറ്റു കാര്യങ്ങളെ കുറിക്കാം :

*ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ; ശവശരീരത്തെ മറവു ചെയ്യുന്നതിന്റെ പേരിൽ,* മതസ്ഥാപനങ്ങളെ ഒട്ടി ജീവിക്കുന്ന ഉറ്റവർക്ക്, മത സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ജോലിഭാരം വർദ്ധിപ്പിക്കുമെന്നു വിശ്വസിച്ചുകൊണ്ട് *പരിഹാരം നിർദ്ദേശിച്ച ശേഷം മരിക്കണമെന്ന്* ആവശ്യപ്പെടുകയാണ് ഉറ്റവർ ചെയ്തത്.

ഉറ്റവരുടെ ജോലി ഭാരം കുറയ്ക്കാനും, *ഭൂമിയിലെങ്ങുമുള്ള ജനങ്ങൾക്ക്* പ്രായേണ പ്രയോജനപ്പെടുമെന്നു വിശ്വസിച്ചും *ധർമ്മശാസ്ത്രപരമായ നിർദ്ദേശങ്ങളെ 'വാട്സ്ആപ്, ഫെയ്സ് ബുക്ക്, ബ്ലോഗ്'* എന്നിവയിൽ പ്രസിദ്ധീകരിക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടംപോലെ ശിഷ്ട കാര്യങ്ങൾ നടക്കട്ടെ!

*ജനനം, മരണം* എന്നിവകളെ ബോധത്തോടെയും ഇഷ്ടത്തോടെയും സ്വാതന്ത്ര്യത്തോടെയും വ്യക്തി ചെയ്യുന്നവയായിട്ട് കണക്കാക്കാൻ കഴിയില്ല. വ്യക്തിയുടെ ജീവിതത്തിലെ അതിപ്രധാനങ്ങളായ രണ്ട് സംഭവങ്ങളാണവ. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ധർമ്മശാസ്ത്രപരമായ അഥവാ ദൈവീകമായ ഏക ചടങ്ങ് *വിവാഹം* മാത്രമാണ്.

*ജനനമരണങ്ങളെ ചടങ്ങുകളാക്കാൻ ഉൾപ്പെട്ട വ്യക്തിക്കു കഴിയുന്നതല്ല എന്നതിൽ നിന്നും അവയെ ചടങ്ങുകളാക്കിക്കൂടാ എന്ന മണ്ണിന്റെ നിയമവും വ്യക്തമാണ്.* മാത്രമല്ല, *മരണാനന്തര കാര്യങ്ങളെ പറഞ്ഞുകൊണ്ട് വ്യക്തികളെ ഭയപ്പെടുത്തി ജീവിക്കുന്ന മത-ജാതി പുരോഹിതന്മാർക്കുള്ള താക്കീതും അതിലുണ്ട്.* ജനിച്ചിട്ടുളളത് ജീവിക്കാൻ ആണെന്നും, ജീവിക്കുകയാണ് ചെയ്യുന്നതെന്നും, സാത്വികമായിട്ട് ജീവിക്കുകയേ വേണ്ടൂ എന്നും  *മരിക്കുന്നതും ശവമടക്കലും വ്യക്തിയുടെ  വിഷയമല്ലായെന്നുമുള്ള പാഠം മണ്ണ് തരുന്നുണ്ട്.*  മതപുരോഹിതന്റേത് ഉൾപ്പെടെയുള്ള (ശവ) ശരീരങ്ങളെ മണ്ണിന് മടക്കി നൽകുകയേ വേണ്ടൂ.

*ശവശരീരത്തെ വ്യത്യസ്ത മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം അമ്മാനമാടുന്നത് അധമമായ കളിയാണ്.* ശവശരീരത്തെ ഉപയോഗിച്ചും ജനങ്ങളെ കളിപ്പിക്കുകയാണ്; കബളിപ്പിക്കുകയാണ്; വിശ്വാസ വഞ്ചനയിലൂടെ സാമ്പത്തിക ചൂഷണത്തെ എളുപ്പമാക്കുകയാണ്.  *മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശാസ്ത്ര നിയമങ്ങളും സംവിധാനങ്ങളും പ്രകാരം ആനന്ദങ്ങളെ വർദ്ധിപ്പിച്ചു ജീവിച്ചുകൊണ്ട്,* അധമങ്ങളും അസംബന്ധങ്ങളുമായ മതവിചാരങ്ങളെ വസ്തുതകളാണെന്നും അത്യാവശ്യങ്ങളാണെന്നും തെറ്റിദ്ധരിച്ചും പ്രചരിപ്പിച്ചും മതങ്ങളുടെയും മതദൈവങ്ങളുടെയും നാമത്തിൽ, *മതങ്ങൾക്കെല്ലാം അതീതവും സത്യവും മഹാശാസ്ത്രപരവുമായ ദൈവത്തെ നിന്ദിക്കുകയാണ്*.

ശവശരീരം ഏതെങ്കിലും മതങ്ങളിലെ ഏറ്റവുമധികം ഉയര്‍ന്ന ആചാര്യന്റേതാണോ,  മതപുരോഹിതന്റേതാണോ,  പ്രധാനമന്ത്രിയുടേതാണോ, മത-ജാതി പ്രസ്ഥാനങ്ങൾക്ക് വഴിപ്പെടാത്തവരുടേതാണോ, നിരീശ്വരവാദിയുടേതാണോ, തെമ്മാടിയുടേതാണോ, മറ്റുള്ള ജീവികളുടേതാണോ എന്നത് വിഷയമാക്കാതെ *മണ്ണ്, മണ്ണിന്റെ നിയമങ്ങൾ പ്രകാരം മണ്ണുകൊണ്ട് സൃഷ്ടിക്കുകയും, ജീവിതകാലത്ത് മണ്ണിന്റെ നിയമങ്ങൾ പ്രകാരം മഹാഭരിക്കുകയും, മണ്ണിന്റെ നിയമങ്ങൾ പ്രകാരം മരിപ്പിക്കുകയും ചെയ്ത ശരീരത്തെ മണ്ണിൽ ലയിപ്പിക്കുന്നു. ശവശരീരത്തെ മണ്ണിന് മടക്കി നല്‍കിയില്ലെങ്കിൽ, മണ്ണിന്റെ (മൂലകങ്ങളിലുള്ള) നിയമങ്ങൾ പ്രകാരം  ശവശരീരം ചീഞ്ഞു നാറുന്നതാണ്, മണ്ണിന്റെ നിയമങ്ങളെ തടയാൻ മതപുരോഹിതന്മാരുടെ കുശുകുശു മന്ത്രങ്ങൾക്കു കഴിയുന്നതല്ല.* മത്സ്യവും ഭക്ഷണവും മറ്റും കേടാവാതെയും ചീഞ്ഞു നാറാതെയും ഐസ്പെട്ടിയിൽ അഥവാ ശീതീകരിച്ച് സൂക്ഷിക്കുമ്പോലെ ശവശരീരത്തെ സൂക്ഷിക്കാനാവുമെന്നു പറയുമ്പോൾ, മണ്ണിന്റെ നിയമങ്ങൾ തന്നെയാണ് പ്രവർത്തിക്കുന്നത്.

ശവശരീരത്തെ ഭൂമിയിൽ അഥവാ മണ്ണിൽ കുഴിച്ചിടുന്നത് നല്ലത്. *പുരയിടങ്ങളിൽ കുഴിച്ചിട്ടാൽ ഉറ്റവർക്ക് 4 തേങ്ങ കൂടുതൽ തിന്നാൻ കഴിഞ്ഞേക്കും !* ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും സൗകര്യങ്ങളും വ്യത്യസ്തമാകയാൽ ഏറ്റവുമധികം ഉചിതമായ രീതിയിൽ ശവമടക്കണം. ശവശരീരത്തിന്റെ ഉയരം, വണ്ണം എന്നിവയും, ശവമടക്കുന്ന ഭൂമിയുടെ പ്രകൃതത്തെ കണക്കാക്കിയും കുഴിയെടുക്കുക. ശവത്തെ കുഴിയിൽ ഇറക്കി വയ്ക്കുക. മണ്ണിട്ട് കുഴി മൂടുക. ശവമടക്കുമ്പോൾ ഒരു തവണയോ മൂന്നു തവണയോ ദൈവം ശരണം എന്നോ ദേവീ ശരണം എന്നോ, ഉറ്റവർക്കു വേണമെങ്കിൽ പറഞ്ഞുകൊള്ളുക, ദൈവത്തിന്റെ ആവശ്യമല്ലായെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. ശവമടക്കൽ കഴിഞ്ഞു.

മത ദേവാലയങ്ങളുമായി ബന്ധപ്പെട്ട പറമ്പുകളിലും കല്ലറകളിലും മാത്രമേ ശവശരീരത്തെ മറവു ചെയ്യാവൂ എന്ന് ശഠിച്ചാൽ പാപമുണ്ടാകുന്നതാണ്. (ഭൂമിയെ സൃഷ്ടിച്ചിട്ടുള്ള) *ദൈവത്തിനു മാത്രം അവകാശവും അധികാരവുമുള്ള ഭൂമിയിൽ*, കല്ലറകളും സ്മാരകങ്ങളും ഉണ്ടാക്കാനും, ഭൂമിയും ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ദുരുപയോഗം ചെയ്യാനും, യാതൊരു മനുഷ്യർക്കും യാതൊരു അവകാശങ്ങളും അധികാരങ്ങളും ഇല്ലെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. മണ്ണിന്റെ പുതുസന്താനങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ മണ്ണിനോട് അനാദരവ് പാടില്ല.

ശവമടക്കുമ്പോൾ ശരീരത്തെ കുളിപ്പിക്കുക പോലും പാടില്ല. ജീവിച്ചിരുന്നപ്പോൾ വ്യക്തിയുടെ ശരീരത്തെ അഥവാ നഗ്നതയെ അവകാശത്തോടെ കണ്ടിട്ടുള്ളവർക്ക്, അത്യാവശ്യമെങ്കിൽ മാത്രം ശവശരീരത്തിൽ അല്പം വെള്ളമൊഴിച്ച് തുടയ്ക്കാം. പുതിയ വസ്ത്രങ്ങളെ ധരിപ്പിക്കേണ്ടതില്ല.

ശവശരീരത്തിൽ സുഗന്ധ തൈലങ്ങളെ  പുരട്ടുന്നവർ, ആർക്കാണ് സുഗന്ധം ആവശ്യമായിരിക്കുന്നത് എന്നതറിയണം. ശവശരീരത്തിന് സുഗന്ധത്തെ ആസ്വദിക്കുവാൻ കഴിയില്ല. (ഒരു പക്ഷേ ജീവിതകാലത്ത് സുഗന്ധ തൈലങ്ങളെ അകറ്റിനിർത്തിയ മനുഷ്യനുമാവാം !). *ശവശരീരത്തിന് ചുറ്റുംനിൽക്കുന്നവരാണ് (സു)ഗന്ധത്തെ ആസ്വദിക്കുന്നത്.* അങ്ങനെ ഒരു ആസ്വാദനത്തെ ആവശ്യമില്ലെങ്കിൽ ഒഴിവാക്കുക. ശവശരീരത്തിന് നാറ്റമുണ്ടെങ്കിൽ ചുറ്റുംനിൽക്കുന്നവർക്ക് ആവശ്യമായത്ര സുഗന്ധ തൈലങ്ങളെ ഉപയോഗിക്കുക. അധമന്മാർ, പള്ളികളിലെ കല്ലറകൾ തുറന്ന് ശവശരീരത്തിൽ അധമ ആനന്ദത്തെ ആസ്വദിച്ച സംഭവങ്ങൾ നിരവധിയാണ്; അനാവശ്യമായിട്ട് സുഗന്ധ തൈലങ്ങളെ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയോ സാക്ഷിയാവുകയോ ചെയ്ത മതപുരോഹിതന്മാരും മറ്റും പ്രതികളാണ്. മോർച്ചറി പ്രവർത്തിക്കുന്നതും മണ്ണിന്റെ നിയമങ്ങളെ അനുസരിച്ചാണെന്നു മനസ്സിലാക്കാനും  അത്യാവശ്യം അല്ലെങ്കിൽ ശവശരീരത്തെ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിക്കാതെയും ശ്രദ്ധിക്കുക. അസാധാരണമായ സാഹചര്യങ്ങൾ ഇല്ലെങ്കിൽ, ഒരു ദിവസത്തിനകം ശവശരീരത്തെ മണ്ണിൽ മറവു ചെയ്യണമെന്ന് മണ്ണിന്റെ നിയമങ്ങളിലുള്ള ശവശരീര-ചീയൽ നിയമം ആവശ്യപ്പെടുന്നതിനെ അനുസരിക്കുക.

മതപുരോഹിതന്മാരുടെയും ഉറ്റവരുടെയും മതഗ്രന്ഥ പാരായണവും കുശുകുശു മന്ത്രങ്ങളും ശവശരീരത്തിനോ ശരീരത്തെ ഉപേക്ഷിച്ച ജീവാത്മാവിനോ, മഹാശക്തിയായ ദൈവത്തിനോ ആവശ്യമില്ല. ശബ്ദശല്യം മാത്രമല്ല; ശവശരീരത്തെ മറവു ചെയ്യുന്നതിനിടയിലും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർവ്വഹിച്ചുള്ള സാമ്പത്തിക ചൂഷണവും ബഹുവിധ തട്ടിപ്പുകളുമുണ്ട്. *അറിയുക:* മേല്പടി  തട്ടിപ്പുകാരും വേഷംകെട്ടലുകളോടെ- സ്നേഹം പ്രകടിപ്പിക്കുന്നവരും മറ്റും ചെയ്യുന്നത് *ദൈവനിന്ദയാണ്*; മഹാനീതിശാസ്ത്ര പ്രകാരം ദൈവശിക്ഷകളും ഉണ്ട്. *മരിച്ച വ്യക്തിക്കു പുണ്യം ലഭിക്കുന്നതിന് മരിക്കുന്നതിനു മുമ്പ് അഥവാ ജീവിതകാലത്ത് കഴിയുന്നത്ര ധർമ്മശാസ്ത്രപരമായിട്ട് ജീവിച്ചുകൊള്ളുക.* അതായത്, ജീവിതകാലത്ത്, മണ്ണായ ശരീരം കൊണ്ട് മണ്ണിൽ ജീവിക്കുന്നവരെല്ലാം മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര നിയമങ്ങൾ പ്രകാരം ജീവിക്കുക.

*ശവശരീരത്തെ* മണ്ണിൽ മറവു ചെയ്യുന്നതാണ് ശരിയെന്നും അഗ്നിയിൽ ദഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ തെറ്റാണെന്നും ധരിക്കരുത്. ഭൂമിയിൽ ദൈവ-വിപ്ലവത്തെ തുടര്‍ന്ന് *സംഹാരം* ആരംഭിക്കുന്നതോടെ, ക്രമേണ ശവശരീരങ്ങളും മറ്റും മണ്ണിൽ ലയിച്ചു ചേരാത്ത അവസ്ഥ ഉണ്ടാവുന്നതാണ്. പ്രസ്തുത അവസ്ഥയിൽ ശവശരീരത്തെ അഗ്നിയിൽ ദഹിപ്പിക്കുന്നതാണു നല്ലത്. സംഹാരം വീണ്ടും പുരോഗമിക്കുമ്പോൾ സസ്യങ്ങൾ വളരെ കുറയുകയും വിറകിന് ക്ഷാമമുണ്ടാവുന്നതും ശവശരീരങ്ങളെ മലകളിലും കുന്നുകളിലും താഴ്വരകളിലും മറ്റും ഉപേക്ഷിച്ച് കഴുകനെ പോലെയുള്ള പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ആഹാരമായി നൽകും. ഓരോരോ കാലഘട്ടത്തിലെ അവസ്ഥകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചാണ് അഥവാ മണ്ണിന്റെ നിയമങ്ങളെ അനുസരിച്ചാണ് മനുഷ്യർ പ്രവർത്തിക്കേണ്ടത് എന്നു സാരം.

ശവമടക്കലിനു ശേഷവും, മരിച്ച വ്യക്തിക്കു വേണ്ടി പ്രാർത്ഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും പാടില്ല. ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചുകൊള്ളുക എന്നല്ലാതെ മരണശേഷം സ്നേഹിക്കാൻ നടക്കരുത്, പാടില്ല, ഫലിക്കുകയുമില്ല. ഇന്നത്തെ സർക്കാർ ആഫീസുകളിലും മറ്റുമുള്ള ശുപാര്‍ശകളും അഴിമതികളും മഹാനീതിപതിയായ ദൈവത്തോടും ആവാമെന്നു തോന്നുന്നതു തന്നെ   കടുത്ത ദൈവനിന്ദയാണ്. ശവമടക്കലുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യത്യസ്ത മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും സദ്യകളും അനേകം കുടുംബങ്ങളെയും വ്യക്തികളെയും സാമ്പത്തികമായിട്ടു തകർക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവരെ പെട്ടെന്ന് മരിപ്പിക്കാനും കൊല്ലാനും മതപുരോഹിത-പ്പരിശകളും മറ്റു തട്ടിപ്പുകാരും കാരണമാകുന്നുണ്ട്. മതപുരോഹിതന്മാരും മറ്റും ദൈവീക ശിക്ഷകളെ വാരിക്കൂട്ടുകയാണ്. വിവാഹ ധൂർത്തുകളും ദൈവ-വിപ്ലവത്തോടെ അവസാനിക്കുന്നതാണ്; വിശകലനം -1 ൽ വിശദീകരിച്ചിട്ടുണ്ട്.

*മോക്ഷം* എന്താണെന്നും എങ്ങനെയെല്ലാമെന്നും ദൈവ-വിപ്ലവ വിശകലനം - 4 ൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. Ref:  *http://omsathyam.blogspot.in/?m=1*
ഭൂമിയിലെ മത-ജാതി -രാഷ്ട്രീയ ജീവികൾക്കെല്ലാം പുതിയ മതങ്ങളെ തട്ടിക്കൂട്ടാനും, സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കാനും, ബഹുവിധങ്ങളായ ചൂഷണങ്ങളെ ചെയ്യാനും, ദൈവ-വിപ്ലവം ആരംഭിക്കുന്നതിനു മുമ്പുവരെ സാധിക്കുന്നതാണ്! വ്യത്യസ്ത മതഗ്രന്ഥങ്ങൾക്കോ പോപ്പന്മാർ ഉൾപ്പെടെയുള്ള മതപുരോഹിതന്മാർക്കോ അവരെയും മതവിശ്വാസികളെന്ന് അവകാശപ്പെടുന്ന (മനുഷ്യരല്ലാത്ത) മത-ജാതി ജീവികളെയും, ജീവിച്ചിരിക്കുമ്പോഴോ മരണശേഷമോ സ്വർഗ്ഗത്തിലേക്ക് കയറ്റി വിടാനാവില്ലെന്ന് സുവ്യക്തമാണ്. ചരിത്രവും ശാസ്ത്രവും സാക്ഷ്യമാണ്. ജന്മങ്ങളുടെയും നന്മ-തിന്മകൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഏതൊരു വ്യക്തിയുടെയും ജീവിതകാര്യങ്ങളെയും മരണാനന്തര കാര്യങ്ങളെയും മഹാനിശ്ചയിക്കുന്നതും മഹാഭരിക്കുന്നതും മഹാശക്തിയും മഹാനീതിപതിയുമായ ദൈവം മാത്രമാണ്.  *ദൈവം നിശ്ചയിക്കുന്ന കാര്യങ്ങളിൽ ഇടപെടുവാൻ മനുഷ്യന് അവകാശവും അധികാരവും ഇല്ല* എന്ന തിരിച്ചറിവ് പോലും ഇല്ലാതെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വാഴ്ത്തുകയും വിശുദ്ധരാക്കുകയും ചെയ്യുന്ന മതപുരോഹിതന്മാരും അതിനെ വാഴ്ത്തുന്ന ഭരണാധികാരികളും ബുദ്ധിജീവികളും ഒക്കെയാണ് ആധുനിക കാലത്തും ജനങ്ങളെ നയിക്കുന്നത്. ദൈവം സൃഷ്ടിക്കുന്നത് മനുഷ്യരെ ആണെങ്കിലും അങ്ങനെയൊരു ജീവി ഭൂമിയിൽ ഇല്ല; മത-ജാതി-ഉപജാതി -രാഷ്ട്ര - രാഷ്ട്രീയ -വർഗ്ഗ -വർണ്ണ- നിരീശ്വര ജീവികളാണ് ഭൂമിയിലുള്ളത്.

ദൈവം നേരിട്ട് ചുമതലപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെ ദൈവനാമത്തിൽ ചെയ്യുന്ന മതപുരോഹിതന്മാർ ഉൾപ്പെടെ ഏതൊരാൾക്കും പാപവും ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള യാതൊരു ആരാധനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും ബലികളും പ്രസാദ-വിതരണങ്ങളും ധർമ്മ ശാസ്ത്രപരമല്ല; അഥവാ ദൈവീകമല്ല. ആഘോഷങ്ങളെയും മറ്റും ആശംസിക്കുമ്പോൾ, അളവോടെയുള്ള പുണ്യ ശോഷണം വ്യക്തിക്ക് ഉണ്ടാവാതെ സ്വീകരിക്കുന്നയാൾക്ക് ലഭിക്കുന്നതല്ല എന്നു തിരിച്ചറിഞ്ഞ് വേഷംകെട്ടലുകളും മറ്റും അവസാനിപ്പിക്കണം. *ധർമ്മശാസ്ത്രപരമല്ലാത്ത അഥവാ ദൈവീകമല്ലാത്ത* ആശംസകൾക്ക് ദൈവ ശിക്ഷകളും കൂടുതലാണ്.

*ഈയുള്ളവന്റെ മരണ കാര്യം തുടരാം :* സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായ അനേകം ദിവ്യമായ മഹാഅനുഭവങ്ങൾ ഈയുള്ളവന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതിനും - അവകാശപ്പെടുന്നതിനും, " *ദൈവത്തിന്റെ ശാസ്ത്രമാണ് ഈയുള്ളവനിലൂടെ വെളിപ്പെട്ടു പോരുന്നത്, ദൈവ-വിപ്ലവം ഉടൻ" തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും സാധൂകരണം ഉണ്ടാവണം.*

ഈയുള്ളവൻ അറിയിക്കുകയും അവകാശപ്പെടുകയും ചെയ്തിട്ടുള്ള ദിവ്യമായ മഹാഅനുഭവങ്ങളിൽ ചിലതെങ്കിലും ആവർത്തിക്കുവാൻ ബാദ്ധ്യസ്ഥനാണ് :
" ഹിന്ദു മതം ഉൾപ്പെടെ യാതൊരു മതങ്ങളുടെയും ഭാഗമല്ലാത്ത *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി*, മഹാദശമി (വിജയദശമി) രാത്രിയിൽ ഈയുള്ളവന്റെ നാവിൽ *ഓം* കുറിച്ചതാണെന്ന് മഹാഎളിമയോടെയും മഹാസന്തോഷത്തോടെയും അറിയിക്കുന്നു. മഹാശാസ്ത്രപരമായ *മത്സ്യാവതാരം* ഈയുള്ളവനിൽ മഹാപ്രവേശിപ്പിച്ചിട്ടുണ്ട്; www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മത്സ്യാവതാരത്തെപ്പറ്റി മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. 
*മഹാദർശനം* അനേകം തവണ ലഭിച്ചിട്ടുണ്ട്. ദൈവം ഈയുള്ളവന് *പരമശിവൻ* എന്ന മഹാനാമത്തെയും മഹാപദവിയെയും  മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മഹാശക്തിയായ ദൈവത്തിന്റെ ഏകദാസൻ, ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ നാമങ്ങളെയും പദവികളെയും മഹാശക്തിയായ ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന *ശക്തികളെയും* മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്, മഹാഉചിതമായ സമയത്ത് ശക്തികളെ  (ദൈവം) ആക്ടിവേറ്റ് ചെയ്യുന്നതാണ്. www.omsathyam.com  വെബ്സൈറ്റിൽ മഹാശാസ്ത്രപരമായ സമ്പൂർണ്ണ വിശദീകരണമുണ്ട്.

മഹാശക്തിയായ ദൈവത്തിന്റെ *മഹാഹൃദയവും മഹാപ്രപഞ്ചത്തിന്റെ ശക്തി - നിയന്ത്രണ സത്തയുമായ ഓംകാരം*, ഏക ദാസനും മഹാദാസനുമായ പരമശിവനായിട്ട് *മഹാദേവി* മഹാഅനുഗ്രഹിച്ചിട്ടുള്ള  ഈയുള്ളവന്റെ ഹൃദയത്തെ ഉൾക്കൊണ്ട്, ദൈവ-വിപ്ലവത്തോടെ പ്രവർത്തിച്ചു തുടങ്ങുന്നതിനെ സംബന്ധിച്ച് മഹാഗ്രന്ഥത്തിലും മഹാശാസ്ത്രപരമായ വിശകലനങ്ങളിലും സൂചിപ്പിച്ചിരുന്നതുമായിട്ട് ഈയുള്ളവന് സംഭവിക്കുന്ന ഹൃദയ രോഗങ്ങൾക്കു ബന്ധമുണ്ടോ എന്ന് തൽക്കാലം അറിയില്ല. ഏതായാലും വാട്സ്ആപ്, ഫെയ്സ് ബുക്ക്, ബ്ലോഗ്, www.omsathyam.com വെബ്സൈറ്റ് എന്നിവകളിലൂടെ പ്രസിദ്ധീകരിച്ചു പോരുന്ന ദൈവ ശാസ്ത്ര പ്രവർത്തനങ്ങൾക്ക് താൽക്കാലികമായിട്ട് വിരാമം ഉണ്ടാകുന്നതാണ്; 2016 - ലെ മഹാദശമി (വിജയദശമി) -ക്കു മുമ്പ് മഹാഅനുഗ്രഹത്തോടെ ഒരു സന്ദേശം കൂടി പ്രസിദ്ധീകരിച്ചേക്കാം !

ഈയുള്ളവനെ വധിക്കാൻ ശ്രമിക്കാനും, സാധിക്കുമെങ്കിൽ വധിക്കാനും, ശരീരത്തോട് ഇഷ്ടംപോലെ അനീതി കാട്ടാനുമുള്ള അധമമായ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവർക്ക് ഉണ്ട് / ഉണ്ടാവാം; തൽക്കാലം അറിയില്ല.
ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ; കണ്ണ്, കിഡ്നി തുടങ്ങിയവ ആവശ്യക്കാർക്കു നൽകിയ ശേഷം ബാക്കി വരുന്ന ശരീരത്തെ പുരയിടത്തിൽ കുഴിച്ചിടണമെന്ന് മുമ്പ് വെബ്സൈറ്റിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നതിനെ, *അടുത്ത കാലത്ത് ദൈവ-വിപ്ലവ വിശകലനത്തിലൂടെ ദൈവനാമത്തിൽ പിൻവലിച്ചിരുന്നു*. കാരണം : മഹാശക്തിയായ മഹാദേവി, ഈയുള്ളവന് ദൈവഭാഗമെന്നോണമുള്ള പ്രത്യേകമായ സ്ഥാനത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിനാൽ, മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്ത് ശവമടക്കിയാലും, തീർച്ചയായും ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്.
(അത്ഭുത കാര്യങ്ങളെ പ്രതീക്ഷിക്കുന്നത് ധർമ്മശാസ്ത്രപരമല്ല; ആകയാൽ പുരയിടം ഉൾപ്പെടെ എവിടെയെങ്കിലും ശവമടക്കുകയേ വേണ്ടൂ, ശ്രമിക്കുകയേ വേണ്ടൂ). ദൈവം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശാസ്ത്ര ജ്ഞാനവും, മഹാദർശനങ്ങളും, ദിവ്യമായ മഹാഅനുഭവങ്ങളും ദിവ്യമായ  *പ്രഖ്യാപനത്തിന്* ആധാരമാണ്.

ഇപ്പോഴത്തെ മനുഷ്യ ജന്മത്തിലെ ജനനത്തീയതി 1958 മെയ് 20, 'രോഹിണി നക്ഷത്രം' ആണെങ്കിലും; മഹാശക്തിയായ ദൈവം, ഈയുള്ളവനെ അറിയിച്ചിട്ടുള്ള (ഈയുള്ളവന്റെ) 'പ്രായ സൂചന' 1000 കോടിയിലേറെ വർഷങ്ങളാണ്.

ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.

*ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം.*  💓 

എന്ന്,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ
/ 08 ഒക്ടോബർ 2016, ശനിയാഴ്‌ച.

💓 *ദൈവത്തിനു മാത്രം മഹത്വം.  ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.* 💓

No comments: