Friday, December 30, 2016

(1) ആശംസാ സന്ദേശങ്ങളിലെ പുണ്യ ശോഷണവും, പുണ്യവും. (2) മത്സരം ദൈവീകമല്ല. നൃത്തം മുഖ്യമായും പുരുഷകലയാണ്. (3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

2016 ഡിസംബർ 30ന്- പ്രസിദ്ധീകരിച്ച 2 സന്ദേശങ്ങൾ :-

ഉള്ളടക്കം :

(1)ആശംസാ സന്ദേശങ്ങളിലെ പുണ്യ ശോഷണവും, പുണ്യവും

(2) മത്സരം ദൈവീകമല്ല. നൃത്തം മുഖ്യമായും പുരുഷകലയാണ്.

(3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

വിശദീകരണം :-

(1) ആശംസാ സന്ദേശങ്ങളിലെ പുണ്യ ശോഷണവും, പുണ്യവും.

ധനത്തെ അഥവാ പണത്തെ ദാനമായോ ആവശ്യങ്ങൾക്കായോ ചെലവു ചെയ്യുമ്പോൾ, കൈയ്യിലുള്ള പണം കുറയുന്നതാണ് എന്നതുപോലെ; *ആശംസാ സന്ദേശങ്ങളെ* അയക്കുമ്പോൾ, പുണ്യം കുറയുന്നതാണ്. ആശംസകളിലൂടെ, *മഹാഖജനാവും മഹാസന്ദേശവാഹകനും* കൂടിയായ 'ദൈവത്തിന്', കുഞ്ഞുങ്ങളായ മനുഷ്യരെല്ലാം ഒരു വലിയ ജോലി കൊടുക്കുന്നു. വാട്സ്ആപ്, ഇമെയിൽ, എഴുത്ത്, തുടങ്ങിയവയിലൂടെ, ദൈവത്തിന്റെ മഹാജ്ഞാനമായ മഹാശാസ്ത്രത്തെയും ശക്തികളെയും ഉപയോഗപ്പെടുത്തുമ്പോൾ യഥാർത്ഥത്തിൽ ദൈവത്തിനു ജോലി കൊടുക്കുക കൂടിയാണു ചെയ്യുന്നത്. മഹാപിതാവും മഹാമാതാവും മഹാദാസിയും കൂടിയായ ദൈവം, കുഞ്ഞുങ്ങൾക്കുവേണ്ടി ജോലി ഏറ്റെടുക്കുന്നു. ധർമ്മശാസ്ത്രപരമായ സന്ദേശങ്ങൾ ആർജ്ജിത-പുണ്യത്തെ വർദ്ധിപ്പിക്കുമ്പോൾ, ധർമ്മശാസ്ത്ര വിരുദ്ധമായ സന്ദേശങ്ങൾ *ഓരോ വ്യക്തിയും മുമ്പ് സമ്പാദിച്ചിട്ടുള്ള പുണ്യത്തിൽ നിന്നു കുറവു ചെയ്താണ് സ്വീകർത്താവിനു നൽകുന്നത്.*
ആശംസ ലഭിക്കുന്നവർക്ക് പ്രയോജനമുണ്ടാകുന്നെങ്കിൽ മാത്രമേ മറ്റൊരാളുടെ ആശംസയ്ക്ക് വിലയുണ്ടാകുന്നുള്ളൂ. *കർമ്മങ്ങൾക്ക് അനുസരിച്ച്  മഹാഉചിതമായിട്ട് പുണ്യം നൽകാൻ മഹാനീതിപതിയായ ദൈവം ഉണ്ടെന്നിരിക്കെ*, അർഹിക്കാത്തവർ ഉൾപ്പെടെയുള്ളവർക്ക് ആശംസകളിലൂടെ തങ്ങൾ ‍ നേടിയിട്ടുള്ള പുണ്യം നഷ്ടപ്പെടുത്തുന്നവർ തെറ്റുതന്നെയാണ് ചെയ്യുന്നത്. *സ്ഥിതിപരമായ വിധിയെ മാറ്റിമറിക്കാൻ കഴിയുമെന്നല്ലാതെ അടിസ്ഥാനപരമായിട്ട് പ്രയോജനം ഉണ്ടാകുന്നതല്ല. ഓരോ വ്യക്തിയും അവരവരുടെ കർമ്മഫലങ്ങളെ സ്വയം അനുഭവിക്കണം.*
ആത്മാർത്ഥമായല്ലാതെ സമയം പോക്കിനും വേഷംകെട്ടലുകൾക്കും 'ആശംസകൾ' നേരുന്നവർക്ക്, *ദൈവം മഹാഅനുഗ്രഹിച്ചു നൽകിയ ധനവും ഊർജ്ജവും സമയവും അവസരങ്ങളും മറ്റും പാഴാക്കുന്ന കുറ്റത്തിന് ശിക്ഷകളുണ്ട്. വേഷംകെട്ടലുകൾ നാടകത്തിൽ മതി, ജീവിതത്തിൽ വേണ്ട; ശാസ്ത്രത്തിൽ വേണ്ട; മഹാനീതിപതി കൂടിയായ ദൈവത്തോടു വേണ്ട.*
തൊഴിലുമായി ബന്ധപ്പെട്ട് സാത്വികമായ മനോഭാവത്തോടെ കടമകളെ ചെയ്യുമ്പോൾ, ആശംസകൾ പോലെ തോന്നിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കേണ്ടതായി വരുന്നതാണ്. തൊഴിൽപരമായ കടമകളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അഭിവാദ്യങ്ങളും ആവശ്യമാണ്; വേണം; എന്നാൽ അവ ആശംസകളാവാൻ പാടില്ല.
ഉദാഹരണത്തിന് ഒരു വൈദ്യന് അഥവാ ഡോക്ടർക്ക് രോഗികളിൽ ചിലരെയെങ്കിലും ആശ്വസിപ്പിക്കേണ്ടതായ സന്ദർഭങ്ങൾ നിത്യവും ഉണ്ടാകുന്നതാണ്/ ഉണ്ടാവേണ്ടതാണ്. ആശ്വാസവചനങ്ങളെയും പദങ്ങളെയും, (ജീവിത-കാര്യങ്ങളെയുമെല്ലാം) ശ്രദ്ധയോടെയും, കഴിയുന്നത്ര ശുദ്ധിയോടെയും ഉപയോഗിക്കണം. *'ദൈവം അനുഗ്രഹിക്കട്ടെ'  ഉൾപ്പെടെയുള്ള ഏതൊരു ആശംസകളിലും അഹംഭാവം ചേർന്നാൽ, പാപവും ശിക്ഷകളും തീർച്ചയാണ്.*
അറിയുക: *ആശംസകളെ ചെയ്യാൻ ദൈവീകമായ യോഗ്യതകളെ നേടേണ്ടതുമുണ്ട്.* മഹാശക്തിയായ ദൈവം, ഓരോ സൃഷ്ടിചക്രത്തിലും ദൈവ-വിപ്ലവത്തിൽ 'മായ' പ്രത്യക്ഷമാക്കുകയും, 100 ജന്മങ്ങളിലെ 1 ജന്മത്തിൽ 50 വയസ്സിനോടടുത്ത്, ദൈവത്തിന്റെ പ്രതിനിധിയിലൂടെ ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകം മഹാശാസ്ത്രം ലഭ്യമാക്കിയ ശേഷം മാത്രമേ, ദൈവാരാധന ചെയ്യാൻ മനുഷ്യർ യോഗ്യത നേടുകയുള്ളൂ, ആ ജന്മത്തിലെ ശിഷ്ടകാലത്തുമാത്രമേ സ്ഥിരമായി 'പൂണൂൽ' ധരിക്കാൻ അവകാശവും അധികാരവുമുള്ളൂ. അഹംഭാവം ഉണ്ടാവാതെ മംഗളാശംസകൾ നേരാനും മറ്റ് അനവധി കാര്യങ്ങൾക്കും ഓരോ മനുഷ്യനും യോഗ്യതകളും അധികാരങ്ങളും ഉണ്ടാകുന്നത് അപ്പോൾ മാത്രമാണ്. *ഭരണാധികാരികൾ ഉൾപ്പെടെ ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങൾക്കും ബാധകമായ കാര്യങ്ങളെയാണ് കുറിച്ചിട്ടുള്ളത്. കൂടുതൽ വിശദീകരണങ്ങൾക്ക് www.omsathyam.com എന്ന മഹാശാസ്ത്ര വെബ്സൈറ്റിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന 'മഹാഗ്രന്ഥം' പഠിച്ചാൽ മതിയാകും.

*സന്ദേശങ്ങളെ പങ്കിടാൻ അഭ്യർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ കാര്യങ്ങളും ധർമ്മശാസ്ത്രപരമാവണം. എല്ലാ കാര്യങ്ങൾക്കും അളവുകളുണ്ട്; പുണ്യ-പാപങ്ങളുമുണ്ട് എന്നറിയുക.*
Those request for Sharing shall take care about the Authenticity as well as meeting *the Science of Duties & Virtues @ DharmaShaasthram.*

ഈ *സന്ദേശത്തെ പങ്കിടുമ്പോൾ പുണ്യത്തെ* ലഭിക്കുമെന്ന മണ്ണിലെ നിയമവും സുവ്യക്തമാണ്.

💓സ്നേഹത്തോടെ, *പരമശിവൻ c/o  www.omsathyam.com*.
*ദൈവത്തിനു മാത്രം മഹത്വം.*


(1) *മത്സരം ദൈവീകമല്ല.*
(2) *നൃത്തം മുഖ്യമായും പുരുഷകലയാണ്.*
(3) *ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.*

വിശദീകരണം :-

(1) *മത്സരം ദൈവീകമല്ല.*
മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. *സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങൾ.* ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം *മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.*
ഒരു ഉദാഹരണം : ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ, സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, ... ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളിലെ
വ്യത്യസ്തതകളെ നിർവ്വഹിക്കാൻ ജനങ്ങളെയോ, ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ് !

സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, *കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ് ദൈവം ചെയ്യുന്നത്.* ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ കുഞ്ഞുങ്ങളായ ജീവികൾക്കെല്ലാം
*മഹാസമമായിട്ട് നൽകുന്നതിന്നായിട്ട് മഹാഅനുഗ്രഹിച്ചു സൃഷ്ടിച്ചിട്ടുള്ള ജന്മഗുണങ്ങളുടെയും മറ്റ് ജീവിതകാര്യങ്ങളുടെയും പേരിൽ മനുഷ്യർ മത്സരിക്കുന്നത് അതിനീചമാണ്; കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.* ആനന്ദിച്ചു ജീവിക്കുന്നതിനു പകരം തങ്ങളുടെ മക്കൾ, മത്സരിച്ചുകൊണ്ട് ജീവിക്കുന്നതിനെയും ചില മക്കൾ വിജയിക്കുന്നതും മറ്റു മക്കൾ തോൽക്കുന്നതും മനുഷ്യ-മാതാപിതാക്കൾ ഇഷ്ടപ്പെടുമോ?! ഏതൊരു പ്രവൃത്തിയും ധർമ്മശാസ്ത്രപരമാവണം.

(2) *നൃത്തം മുഖ്യമായും പുരുഷകലയാണ്.*

നൃത്തം പുരുഷ കലയാണ്; പുരുഷ *(നടരാജ)* വിഗ്രഹം സുവ്യക്തമാക്കുന്നുണ്ട്. സ്ത്രീ നൃത്തം പഠിക്കുന്നതും, നൃത്തം ചെയ്യുന്നതും, തിരുവാതിരക്കളി പോലെ സ്ത്രീകളോടൊപ്പമാവണം; പുരുഷന്മാർ കാണെ ആവരുത്; അതേസമയം ഭർത്താവിനോടൊത്ത് സ്വകാര്യമായിട്ട് നൃത്തം ചെയ്യുകയും വിനോദിക്കുകയും ആവാം. അന്യപുരുഷന്മാർ കാൺകെ സ്ത്രീ നൃത്തം ചെയ്താൽ, സ്ത്രീയുടെ അവയവങ്ങളിലൂടെ പുരുഷന്റെ കണ്ണുകൾ സഞ്ചരിച്ചെന്നും, കണ്ണുകൾ കൊണ്ട് 
ബലാത്സംഗം ചെയ്തെന്നും വരാം. സൃഷ്ടി-സ്ഥിതി-സംഹാര *കർത്താവായ ദൈവം,* മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളുടെയെല്ലാം പരമാനന്ദമായിട്ട് മഹാനിശ്ചയിച്ചിട്ടുളള *കാമാനന്ദത്തെ ധർമ്മശാസ്ത്രപരമായിട്ട് മാത്രം ആസ്വദിക്കേണ്ടതുണ്ട്.* കുടുംബ ബന്ധങ്ങളെ ഭദ്രപ്പെടുത്താനും അത് ആവശ്യമാണ്.

(3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

ഏകമഹാശക്തിയായ ദൈവത്തിന്റെയോ, ഏകദാസനായ പരമശിവന്റെയോ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും പോലും പ്രതിഷ്ഠിക്കാനോ ആരാധിക്കാനോ പാടില്ല.
ദൈവ-വിപ്ലവം ഉടൻ മഹാആരംഭിക്കുമ്പോൾ,* വ്യത്യസ്ത മതങ്ങളിലെ ദേവതകളുടെയും ദുർദ്ദേവതകളുടെയും ചിത്രങ്ങളെയും വിഗ്രഹങ്ങളെയും മതഗ്രന്ഥങ്ങളെയും *ചുമന്നുനടന്നവർ തന്നെ ചുട്ടെരിക്കുന്നതാണ്.*
മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്.  www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ   വിശദീകരിച്ചിട്ടുണ്ട്.
ഈ *സന്ദേശത്തെ പങ്കിടുമ്പോൾ പുണ്യത്തെ* ലഭിക്കുമെന്ന് മണ്ണിലെ നിയമം സുവ്യക്തമാക്കുന്നുണ്ട്.

എന്ന്,
*മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസനായ പരമശിവൻ*
C/o   www.omsathyam.com  / 2016 ഡിസംബർ 30 വെള്ളിയാഴ്ച.
ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.
💓

No comments: