Monday, December 5, 2016

ദൈവ വിപ്ലവ വിശകലനം 6

💓 💓 💓 💓 💓 💓
*ദൈവ-വിപ്ലവം ഉടൻ* ആരംഭിക്കുന്നതോടെ, മണ്ണായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള *ധർമ്മ ശാസ്ത്രം* എല്ലാ രാജ്യങ്ങളിലെയും *എല്ലാ ജനങ്ങളുടെയും മഹാഭരണഘടനയായിട്ട്* മഹാശോഭിക്കുന്നതാണ്. *യാതൊരു നികുതികളും ദൈവീകമല്ലാ* എന്ന "ധർമ്മ ശാസ്ത്ര നിയമപ്രകാരം" *എല്ലാ രാജ്യങ്ങളിലും എല്ലാ നികുതികളെയും അവസാനിപ്പിക്കുന്നതാണ്.* അതോടെ ജനങ്ങളുടെയെല്ലാം ആനന്ദങ്ങളായിട്ട് മഹാഅനുഗ്രഹിച്ചിട്ടുള്ള *സമ്പത്തിനെ അഥവാ പണത്തെ* "കള്ളപ്പണം" എന്നും മറ്റുമുള്ള പേരിൽ *ഭൗതികമായിട്ട് കളങ്കപ്പെടുത്തുവാൻ ഭൂമിയിലുള്ള യാതൊരാൾക്കും യാതൊരിക്കലും കഴിയുന്നതല്ലാ* എന്നും സുവ്യക്തമാകുന്നതാണ്. *ഏതൊരാൾ സമ്പത്തിനെ ആക്ഷേപിച്ചാലും "ഭൗതികമായിട്ട്" സമ്പത്തിനെ ബാധിക്കുന്നില്ലായെങ്കിലും*
അത് കടുത്ത ദൈവനിന്ദയാണ്. ധർമ്മ ശാസ്ത്ര പ്രകാരം എല്ലാ രാജ്യങ്ങളിലെയും *കടലാസ് കറൻസി കള്ളനോട്ടാണ്; അവയെ അവസാനിപ്പിക്കുന്നതുമാണ്.* മഹാപരിഹാരമായ *ദൈവ-വിപ്ലവം ഉടൻ*.

💓 *ദൈവ-വിപ്ലവ വിശകലനം-6*
Extracted from : *http://omsathyam.blogspot.in/?m=1*.
💓 💓 💓 💓💓 💓

*ആമുഖം :*

*തീകത്തുന്നവയും, വെള്ളത്തിൽ വീണാൽ കുതിർന്നു നശിക്കുന്നവയും, ചിതലു തിന്നുന്നവയും,* ദ്രവിക്കുന്നവയും, അഴുക്കുപിടിക്കുന്നവയും, പുരളുന്ന അഴുക്കുകളെ നിസ്സാരമായി കഴുകി വൃത്തിയാക്കാൻ കഴിയാത്തവയും, *നിരവധി രോഗാണുക്കളെ നിരന്തരം കൈമാറ്റംചെയ്ത് ചെറുതും വലുതുമായ രോഗങ്ങളെ ജനങ്ങൾക്കെല്ലാം നൽകുന്നവയും,* തുടർച്ചയായിട്ട് ഉപയോഗിച്ചാൽ പെട്ടെന്ന് നശിക്കുന്നവയും, *നിർമ്മാണത്തിന് ആവശ്യമാകുന്ന അദ്ധ്വാനത്തെയും യന്ത്ര സാമഗ്രികളെയും പാഴാക്കുകയും,* മറ്റും *ചെയ്യുന്ന കടലാസ് കറൻസി യഥാര്ത്ഥത്തിൽ കള്ളനോട്ടാണ്;* പൈശാചികമാണ്. *കള്ളനോട്ടിനെ പണം എന്ന കള്ളപ്പേരിൽ നിർമ്മിക്കുന്ന ഭരണാധികാരികളും ഏതൊരാളും കള്ളന്മാരാണ്.* 'ഭരണാധികാരികളായ വലിയ കള്ളന്മാരുടെ കെടുകാര്യസ്ഥത കൊണ്ടാണ്' ചെറിയ കള്ളന്മാർ കള്ളനോട്ടുകളെ നിർമ്മിക്കുന്നത് എന്നതു സത്യമാണെങ്കിലും രണ്ടു കൂട്ടരും ചെയ്യുന്നത് അധർമ്മങ്ങളാണ്. *വലിയ കള്ളന്മാരുടെ അധമത്തങ്ങൾ കൊണ്ടുകൂടിയാണ് ചെറിയ കള്ളന്മാർ രൂപപ്പെട്ടത്* എന്നതിനാൽ ദൈവശിക്ഷകളിൽ വലുതെല്ലാം വലിയ കള്ളന്മാർക്കാണ് ലഭിക്കുക.

ജനങ്ങളുടെ സമ്പത്തിനെ തട്ടിയെടുക്കാനുള്ള *കള്ളന്മാരുടെ ഉപാധി കൂടിയാണ് കടലാസ് കറൻസി.* ഭരണാധികാരികൾ നിശ്ചയിക്കുന്ന *ഏതൊരു സമയത്തും കടലാസ് കറൻസി പണമല്ലാതായി മാറുന്നത് കടലാസിന്റെ തകരാറല്ല; പണമായിട്ട് ഉപയോഗിക്കാനുള്ള യോഗ്യതകൾ*, കടലാസിന് ഇല്ലാത്തതുകൊണ്ടാണ്.

ജീവികൾക്കെല്ലാം *ജീവിക്കുന്നതിന് ആവശ്യമായ സർവ്വതും സൃഷ്ടിച്ചിട്ടുള്ള ദൈവം, മനുഷ്യരുടെ സാമ്പത്തിക ക്രയവിക്രയ മാധ്യമമായ "പണമായിട്ട്" മഹാഉചിതമായ വസ്തുക്കളെയും സൃഷ്ടിച്ചിട്ടുണ്ടാവും* എന്നു തിരിച്ചറിഞ്ഞ് അവയെ ഉപയോഗിക്കുമ്പോൾ കള്ളനോട്ട് അവസാനിക്കുന്നതാണ്. *അദ്ധ്വാന മൂല്യമുള്ളതും കാലാതീതവും സ്വയം സമ്പത്തുമായ സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ പണമായിട്ട് ഉപയോഗിക്കാം; ഉചിതമായ ശക്തികൾ ഉള്ള ഏതൊരാൾക്കും നിർമ്മിക്കുകയും ചെയ്യാം;* കള്ളത്തരമായി നിർമ്മിക്കുന്നതുകൊണ്ട് യാതൊരാൾക്കും സാമ്പത്തിക നേട്ടങ്ങളെ ലഭിക്കുന്നതല്ല. എന്നാൽ *ഭരണാധികാരികൾ സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള ഏതൊരു കാര്യവും ചെയ്യുന്നത് യജമാനന്മാരായ ജനങ്ങളുടെ സമ്മതത്തോടെയും ബോദ്ധ്യപ്പെടുത്തിയും ആവണം.*

ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള *ജനങ്ങൾ സ്വയവും, ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളെ യഥാര്ത്ഥമായ ദാസരാക്കിയും, "സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ "പണമായിട്ട്" നിർമ്മിക്കുന്നതും* ഉപയോഗിക്കുന്നതും" സ്വയമോ പൊതുഖജനാവിലോ സൂക്ഷിക്കുന്നതുമാണ്. *ജനങ്ങളുടെ പൊതുവായ ആവശ്യമാണ് സാമ്പത്തിക ക്രയവിക്രയ മാധ്യമമായ 'പണം'* എന്നിരിക്കെ *എപ്പോഴും ജനങ്ങളുടെ ദാസന്മാർ മാത്രമായ ഭരണാധികാരികൾ പണത്തിന്റെ പേരിൽ ആവേശപ്പെടുന്നതും ജനങ്ങളെ പീഢിപ്പിക്കുന്നതും കടുത്ത അപരാധമാണ്. ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് ഒരു വ്യക്തിയുടെ സമ്പത്തിനെപ്പോലും -അല്പനേരം പോലും- തടയാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്നിരിക്കെ ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ 100 കോടിയിലേറെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിന് അനേകം ജന്മങ്ങളിൽ ഭരണാധികാരികളെയും ഭരണ സംവിധാനങ്ങളിൽ പെട്ടവരെയും മഹാനീതിശാസ്ത്ര പ്രകാരം ബഹുവിധങ്ങളിലായിട്ട് മഹാശിക്ഷിക്കുന്നതാണ്. അതേസമയം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം ഏതൊരു കുഞ്ഞിനെയും മഹാശിക്ഷിക്കുന്നത് ധർമ്മശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യാനാണെന്നും എല്ലാ കുഞ്ഞുങ്ങൾക്കും സമആനന്ദമെന്ന മഹാസമനീതിയെയും മോക്ഷത്തെയും മഹാഅനുഗ്രഹിച്ചു നൽകാനാണ് എന്നും അറിയണം.

അനേകം നൂറ്റാണ്ടുകളിലെ അപചയങ്ങളുടെ തുടർച്ചയായ കാര്യങ്ങൾക്ക് ഇന്നലെയോ ഇന്നോ ഭരണാധികാരികളായവരെ (മാത്രം) കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഈയുള്ളവനിലൂടെയല്ലാതെ യാതൊരു മനുഷ്യർക്കും അറിയാത്തതും ദൈവ-വിപ്ലവത്തോടെ ബോദ്ധ്യപ്പെടുന്നതുമായ വേറെയും വസ്തുതകളുണ്ട്. ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രമാണ്. *മഹാസൃഷ്ടി ചക്രം.* അനേകം അനേകം സൃഷ്ടിചക്രങ്ങളിലായിട്ട് ഏതാനും ദേവതകൾ വരുത്തി വെച്ച അധമ-നീച പ്രവർത്തനങ്ങൾ മനുഷ്യർ കാട്ടിയ നീചത്തങ്ങളേക്കാൾ അതിഘോരങ്ങളാണ്. ദേവതകളുടെ നീചത്തങ്ങൾക്ക് താരതമ്യേന കുറഞ്ഞ അളവുകളിൽ ധർമ്മ ശാസ്ത്ര വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ മനുഷ്യരെ ഭൂമിയിലെങ്ങും ഉപകരണമാക്കിയിട്ടുമുണ്ട്; കഥയറിയാതെയും അറിയാൻ ശ്രമിക്കാതെയും നീചദേവതകളെ ദൈവങ്ങളായിട്ട് ആരാധിച്ചു പോരുന്നത് അവസാനിക്കുന്നതും മഹാസൃഷ്ടിചക്രത്തിൽ ഉടൻ മഹാആരംഭിക്കുന്ന ദൈവ-വിപ്ലവത്തോടെയാണ്. ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *ഭരണാധികാരികളുടെയും മറ്റും അധമത്തങ്ങൾക്കെല്ലാം കാരണം അധമ-നീചരായി മാറിയ ദേവതകളാണെന്നു ധരിച്ചു പോവരുത്.*

എത്ര കൊടും പാപികളെയും ശിക്ഷിച്ചു തിരുത്തുവാനും, കഷ്ടതകളെ അനുഭവിച്ചവർക്കും സർവ്വ ജനങ്ങൾക്കും സർവ്വ ജീവികൾക്കും സമആനന്ദമെന്ന മഹാസമനീതിയെ ഉറപ്പാക്കാനും മഹാനീതിശാസ്ത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്. *ഭൗതികമായ അസ്തിത്വം ഇല്ലാത്തതായ* അഥവാ പൈശാചികമായ മാനുഷികമായ നിയമങ്ങളുടെ പേരിൽ, യജമാനന്മാരായ ജനങ്ങൾക്ക് പിഴകളെ ചുമത്താനും പിഴത്തുക നിശ്ചയിക്കാനും പീഢിപ്പിക്കാനും ഒക്കെ പിഴച്ചവർക്കു മാത്രമാണ് കഴിയുക. മനോഭാവം, സംഭാഷണം, പ്രവൃത്തി എന്നിവയിലെ കള്ളങ്ങളെ അവസാനിപ്പിച്ചുകൊണ്ട് സ്വയം ശുദ്ധരാകുന്നതിൽ വിളംബം ഉണ്ടാകുന്തോറും ജനസംഖ്യയുടെയും ജനങ്ങളുടെ വേദനകളുടെയും അനുപാതത്തിൽ വലിയ കള്ളന്മാരായ ഭരണാധികാരികൾ സ്വീകരിക്കേണ്ടതായ *ദൈവശിക്ഷകൾ അനേകം അനേകം മടങ്ങ്* വർദ്ധിക്കുന്നതാണ്.

💓 ഉടൻ ആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിനു തുടർച്ചയായിട്ട് 500 വർഷക്കാലത്തെ ദൈവരാജ്യം എന്ന സ്വർഗ്ഗ ജീവിതം ഭൂമിയിലെങ്ങും സ്ഥാപിതമാവുമ്പോൾ,* പ്രസ്തുത കാലഘട്ടത്തിൽ 'സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങൾക്കൊപ്പം' ഓൺലൈൻ/ഡിജിറ്റൽ പണ സംവിധാനങ്ങളിൽ *പ്രകാശവുമായി ബന്ധപ്പെടുത്തിയുള്ള വലിയ ശാസ്ത്ര സാങ്കേതിക വികസനങ്ങൾ ഉണ്ടാകുന്നതും* ജനങ്ങൾ പരക്കെയും സുഗമമായും ആനന്ദത്തോടെയും അവയെ ഉപയോഗിക്കുന്നതുമാണ്."

*500 വർഷക്കാലത്തെ ദൈവരാജ്യം* ഉടനെ സ്ഥാപിതമാവുമ്പോൾ, ജനങ്ങളെല്ലാം ഭക്തിഭ്രാന്തരും, മടിയരും അലസരുമാകാതെ, മഹാകരുതുന്നുണ്ട്. *ശാസ്ത്ര സാങ്കേതിക വികസനങ്ങളെയും അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയും കണ്ടെത്താനും ആസ്വദിക്കുവാനും തയ്യാറാകുംവിധമാണ് മണ്ണും ഭൂമിയുമായ ദൈവം, മണ്ണിലെ വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള നിയമങ്ങളെ വെളിപ്പെടുത്തുന്നത്.* മഹാശാസ്ത്ര പ്രകാരമാണ് *ദൈവ-വിപ്ലവത്തിനു തുടർച്ചയായിട്ട് ദൈവരാജ്യവും, ശേഷം ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിന്റെ സംഹാരവും മഹാനിർവ്വഹിക്കുന്നത്* എന്നറിയുക. *മഹാപിതാവും മഹാമാതാവുമായ ദൈവം, മഹാനീതിശാസ്ത്ര പ്രകാരം ഓരോ മനുഷ്യനും നിർബ്ബന്ധമാക്കിയിട്ടുള്ള ആത്മീയ സാക്ഷാത്ക്കാരം എന്ന മോക്ഷം എന്ന മുക്തിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്.* ദൈവം, ഉറ്റവർ, ബന്ധുക്കൾ, സമ്പത്ത് തുടങ്ങിയവരിൽ നിന്നെല്ലാം മുക്തിയെ നേടുമ്പോൾ,
*മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര പ്രകാരം, ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് യാതൊരു സമ്പത്തുകളെയും കൈമാറ്റംചെയ്യാൻ യാതൊരാൾക്കും അവകാശമോ അധികാരമോ ഉണ്ടായിരിക്കുന്നതല്ല; *മോക്ഷം*: ദൈവ-വിപ്ലവ വിശകലനം 4, omsathyam എന്ന മഹാശാസ്ത്ര ബ്ലോഗിലും www.omsathyam.com എന്ന മഹാശാസ്ത്ര വെബ്സൈറ്റിലും, എന്ന ParamaSivan MahaaDaasan എന്ന മഹാശാസ്ത്ര-ഫേസ്ബുക്കിലും ലഭ്യമാണ്.

ജീവഘടകമായ *ജലത്തെ സൗജന്യമായിട്ട് ജനങ്ങൾക്കെല്ലാം ലഭ്യമാക്കുവാനും യഥാര്ത്ഥമായ പൊതുആവശ്യങ്ങളെ നിർവ്വഹിക്കാനും ഉചിതമായ കരുതൽ ധനമായും പൊതുഖജനാവ്* ശോഭിക്കുന്നതാണ്. യാതൊരു നികുതികളും, നികുതി നിയമങ്ങളും, നികുതി പിരിവ് കാര്യാലയങ്ങളും, മറ്റ് അധമ-നീച കോപ്രായങ്ങളും സമൂഹത്തില് പാടില്ലെന്ന് ഏവരും തിരിച്ചറിയുന്നതാണ്; ആനന്ദത്തോടെ ജീവിക്കുന്നതുമാണ്.

💓 💓 *വിശദീകരണം* 💓💓

മണ്ണായ ഭൂമിയും മഹാപ്രപഞ്ചവും, മഹാശക്തിയായ ദൈവത്തിന്റെ മഹാരൂപമാവുന്നത് എങ്ങനെയെന്ന് www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്. "മറ്റുള്ളവരും മറ്റുള്ള ജീവികളും വസ്തുക്കളും" ഓരോ വ്യക്തിയുടെയും ആനന്ദങ്ങളും സമ്പത്തുകളും കൂടിയാണ്. അവ സത്യങ്ങളാണ്; അവയിൽ കള്ളമില്ല. *ജനങ്ങളുടെ മനോഭാവം, സംഭാഷണം, പ്രവൃത്തി എന്നിവയിൽ കള്ളമുണ്ട്; അവസാനിപ്പിക്കുകയും വേണം.*

*((1))* ഭൂമിയിലെ വസ്തുക്കളിലും മറ്റുമുള്ള അവകാശവും അധികാരവും; *((2))* സമ്പത്ത്; *((3))* പണം; *((4))* ഓരോ മനുഷ്യനും രാജാവാണ് :ദൈവ-വിപ്ലവ വിശകലനം 1; രാജ്യസ്നേഹികളും മനുഷ്യരും ഭൂമിയിൽ ഇല്ല : ദൈവ-വിപ്ലവ വിശകലനം 4E; *((5))* ഭരണ ശാസ്ത്രം : ദൈവ-വിപ്ലവ വിശകലനം 2;  
ദൈവ-വിപ്ലവത്തെ മഹാശക്തിയായ ദൈവം, ദൈവ - ഭാഗവും ഏകദാസനുമായ ഈയുള്ളവനിലൂടെ പ്രഖ്യാപിച്ചിരിക്കുകയാൽ, വിപ്ലവ കാര്യങ്ങളിൽ ജനങ്ങൾ യാതൊരു ആവേശങ്ങളും കാട്ടേണ്ടതില്ല.
ദൈവ-വിപ്ലവം മഹാനിർവ്വഹിക്കുന്നത് മഹാശക്തിയും മണ്ണും ഭൂമിയുമായ ദൈവം മാത്രമാണ്. മഹാശക്തിയായ ദൈവത്തിന്, യാതൊന്നിനും യാതൊരു മനുഷ്യരുടെയും (/ജീവികളുടെയും/സൃഷ്ടികളുടെയും) യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ല. ദൈവത്തിന്റെ കുഞ്ഞുങ്ങളായ മനുഷ്യർ തമ്മിലടിച്ചും കൊന്നും ആയുധങ്ങളെ ദുരുപയോഗം ചെയ്തും വിപ്ലവം നടത്തിക്കൂടാ. ഉടനെ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവം 3 മുതൽ 33 വർഷക്കാലത്തെ ദൈവത്തിന്റെ മഹാചിരിയാണ്.* മഹാചിരി കേട്ട് ജനങ്ങൾ സന്തോഷിക്കുകയും, നടുങ്ങുകയും, വിരളുകയുമൊക്കെ ചെയ്യുന്നതാണ്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ *ഏക ഭരണഘടനയായിട്ട് ധർമ്മ ശാസ്ത്രത്തെ* സ്വീകരിക്കുന്നതാണ്. മനുഷ്യരിലൂടെ തന്നെ ഭൂമിയിലെങ്ങും ധർമ്മ സംസ്ഥാപനം മഹാനിർവ്വഹിക്കപ്പെടുന്നത് ഉടന്തന്നെ ഭൂമിയിലെ ജനങ്ങളെല്ലാം അനുഭവിച്ചറിയുന്നതാണ്.

മേല്പറഞ്ഞ വിഷയങ്ങളെ ചുവടെ ഒന്നൊന്നായും ലളിതമായും വിശദീകരിച്ചിട്ടുണ്ട് : 💓

*((1))* ഭൂമിയിലെ വസ്തുക്കളിലും മറ്റുമുള്ള അവകാശവും അധികാരവും.
ദൈവം സൃഷ്ടിച്ചിട്ടുള്ള ഭൂമിയും, ഭൂമിയിലെ സമ്പത്തുകളും ആനന്ദങ്ങളുമായ വസ്തുക്കളും ജീവികളും, ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. അവകാശിക്കു മാത്രമാണ് അധികാരമുള്ളത്. ദൈവത്തിന്റെ സമ്പത്തിൽ മനുഷ്യർക്കെല്ലാം അവകാശവും അധികാരവും നൽകിയിട്ടുള്ളതിലെ മഹാവാത്സല്യത്തെ മനസ്സിലാക്കാൻ കഴിയുന്നവർ ഭാഗ്യശാലികളാണ്. മഹാശാസ്ത്ര ബ്ലോഗിൽ നിന്ന് ഉദ്ധരിക്കുന്നു :-
### ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യർ ആരുടെയും അടിമകളാവാതെയും, ദൈവം യജമാനൻ ആവാതെയുമുള്ള മഹാസംവിധാന പ്രകാരം ദൈവത്തിന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മനുഷ്യരെ മഹാഅനുഗ്രഹിക്കുന്നു. ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്.

ദൈവം, മനുഷ്യ ജീവികൾക്കു മാത്രം ശാസ്ത്ര ജ്ഞാനത്തെ നൽകിയിരിക്കുകയാൽ, ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മനുഷ്യർക്കെല്ലാം വിഷയമാണ്. ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വസ്തുക്കളും, വസ്തുക്കളെ പ്രവർത്തിപ്പിക്കാനുള്ള ശാസ്ത്ര നിയമങ്ങളും മണ്ണിലുണ്ട് അഥവാ ഭൂമിയിലുണ്ട്. അതെങ്ങനെയെന്നാൽ, ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളിൽ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതായ ശക്തികളെ സ്രഷ്ടാവായ ദൈവം മഹാലയിപ്പിച്ചിട്ടുണ്ട്.
മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെ ശാസ്ത്രമെന്നത്, വസ്തുക്കളിൽ ദൈവം ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളെ പ്രവർത്തിപ്പിക്കാനുളളതാണ്. മനുഷ്യന് ക്രമാനുഗതമായി ശാസ്ത്രപാഠങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് അവ പ്രകാരം വസ്തുക്കളിലെ ശക്തികളെ പ്രവർത്തിപ്പിക്കാനും, അവ ലഭ്യമാക്കുന്ന സുഖങ്ങളെ ആസ്വദിക്കുവാനും (ദൈവം) അനുവദിച്ചിരിക്കുകയാണ്. ശാസ്ത്രപാഠങ്ങളെ വെളിപ്പെട്ടുകിട്ടാൻ ഒരു കൂട്ടം മനുഷ്യർ ശാസ്ത്രജ്ഞന്മാർ എന്ന പേരിലും ഗവേഷകർ എന്ന പേരിലും തൊഴിൽ ചെയ്യേണ്ടതുണ്ട്. ശാസ്ത്ര പാഠങ്ങൾ പ്രകാരം ശാസ്ത്ര സൗകര്യങ്ങളെ കണ്ടെത്താനും അവയെ ഏതൊരാൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുവാനും വീണ്ടും കർമ്മം ചെയ്യേണ്ടതുണ്ട്. മനുഷ്യന്റെ എല്ലാ ജീവിത മേഖലകളെയും എല്ലാ ശാസ്ത്ര ശാഖകളുമായും ബന്ധിപ്പിച്ചിരിക്കുകയാൽ, എല്ലാ മേഖലകളിലും ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള വ്യവസായങ്ങളും, അവയിലെല്ലാം ജോലിചെയ്യുന്ന തൊഴിലാളികളും ഉണ്ടാകുന്നു. അതായത് മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും സുഖസൗകര്യങ്ങളെ ഒന്നൊന്നായി മനസ്സിലാക്കി അനുഭവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് അവരെ കർമ്മം ചെയ്യിച്ചു കൊണ്ടാണ്, അഥവാ അദ്ധ്വാനിപ്പിച്ചുകൊണ്ടാണ്. ഒന്നു കൂടി വിശദമാക്കിയാൽ, ശാസ്ത്ര പാഠങ്ങളും ശാസ്ത്ര സൗകര്യങ്ങളും കണ്ടെത്താനുള്ള ശക്തി മനുഷ്യർക്കു നൽകുന്നതും വെളിപ്പെടുത്തുന്നതും ദൈവം തന്നെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച് അവർ അദ്ധ്വാനിച്ചതായി വരുന്നു. അവരെ അദ്ധ്വാനിപ്പിച്ചതാണെന്ന് അവർ അറിയാതെ പോകുന്നു. *ദൈവം മനുഷ്യരെ അദ്ധ്വാനിപ്പിച്ചു എന്നതുപോലെ മനുഷ്യർ അദ്ധ്വാനിച്ചു എന്നതും സത്യം തന്നെയാണ്.* മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയും മഹാവാത്സല്യവുമായ ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണത്. *മനുഷ്യർക്ക് ഭൂമിയിലെ വസ്തുക്കളിൽ അവകാശം ഉന്നയിക്കാനുള്ള അധികാരത്തെ ദൈവം തന്നെ മനുഷ്യർക്കു നൽകുകയാണ്. എന്തിന് ഈ ചുറ്റിക്കളി എന്നു ചോദിച്ചാൽ, ദൈവത്തിന്റെ അടിമകളാവാതെ അദ്ധ്വാനിച്ചു ജീവിക്കുന്നവരായും വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായും മനുഷ്യരെ രൂപപ്പെടുത്താനുള്ള മഹാആവിഷ്ക്കാരമാണത്.*.......
തങ്ങളോ മറ്റുള്ളവരോ അദ്ധ്വാനിച്ചു നേടിയ സമ്പാദ്യങ്ങളെ സ്വന്തമായ പകുതി (ഭാര്യ-ഭർത്താവ്) ഒഴികെയുള്ളവർക്ക് കൈമാറ്റം ചെയ്യാൻ തങ്ങൾക്ക് അവകാശമോ അധികാരമോ ഇല്ലെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. *മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ സമ്പത്തുകളെ ഓരോ മനുഷ്യനും - മക്കളും കൊച്ചു മക്കളും ഉറ്റവരുമെല്ലാം - ധർമ്മശാസ്ത്രപരമായിട്ട് അദ്ധ്വാനിച്ചു നേടേണ്ടതാണ്.* മറ്റുള്ള ജീവികളുടെ കുഞ്ഞുങ്ങൾ വളരുന്നതും ജീവിക്കുന്നതും പാഠമാക്കാവുന്നതാണ്.
..... സാമ്പത്തിക ശാസ്ത്രവും മോക്ഷവും മേല്പടി ദൈവ-വിപ്ലവ വിശകലനം - 4 ൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
###

*((2)) സമ്പത്ത് / പണം*

മണ്ണും ഭൂമിയുമായ ദൈവം, വസ്തുക്കളും ജീവികളുമെല്ലാം ഉൾപ്പെട്ട ഭൂമിയെ ജീവികളുടെയെല്ലാം ആനന്ദങ്ങളായിട്ടു കൂടിയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വിശദീകരിച്ചുവല്ലോ. സൂക്ഷ്മമായി വിശകലനം ചെയ്താൽ ജീവികളെല്ലാം അന്യോന്യം ആനന്ദങ്ങളാണ്. വസ്തുക്കളും, വസ്തുക്കളെയും ജീവികളെയും ശാസ്ത്ര നിയമങ്ങൾ പ്രകാരം ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ വസ്തുക്കളും സങ്കര ജീവികളും മറ്റും ജീവികളുടെ (മുഖ്യമായും മനുഷ്യരുടെ) ആനന്ദങ്ങളാണ്. ആനന്ദങ്ങളെല്ലാം സമ്പത്തുകളുമാണ്.

മനുഷ്യരുടെ ഏറ്റവും വലിയ സമ്പത്ത് അവരവരുടെ രണ്ടാമത്തെ പകുതിയായ ഇണയാണ് എന്നതുപോലെയുള്ള ആത്മീയ ശാസ്ത്ര കാര്യങ്ങളെ മാറ്റിനിർത്തിയാൽ വൈവിധ്യങ്ങളായ സസ്യ-മാംസഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, പാർപ്പിടങ്ങൾ, ഏതാനും സെന്റ് /ഏക്കർ ഭൂമി - ഭാഗം, സോപ്പ് ചീപ്പ് കണ്ണാടി, ആഭരണങ്ങൾ, പാദുകങ്ങൾ, കെട്ടിടങ്ങൾ, ഉപകരണങ്ങൾ, യന്ത്ര സാമഗ്രികൾ, ആയുധങ്ങൾ, വാഹനങ്ങൾ, ടെലിഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ, 2/3/4/5/6.. ജി മൊബൈൽ ഫോൺ, തുടങ്ങിയവയെല്ലാം ആവശ്യങ്ങളും ആനന്ദങ്ങളും സമ്പത്തുകളും കൂടിയാണ്. *ഭൂമിക്കും, ഭൂമിയിലെ ജീവികൾക്കും വസ്തുക്കൾക്കും അവയിൽ നിന്നും നിർമ്മിക്കുന്ന മേല്പറഞ്ഞ പുതിയ പുതിയ സാധന സാമഗ്രികൾക്കും ഭൗതികമായ അസ്തിത്വമുണ്ട്.* സത്യങ്ങളാണവ. *സത്യങ്ങളായ വസ്തുക്കളെ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ വസ്തുക്കളും സത്യങ്ങളാണ്; കള്ളമല്ല. വസ്തുക്കളെ ഒരു കൂട്ടം മനുഷ്യർ മാത്രം നിർമ്മിക്കുമ്പോൾ സത്യവും മറ്റുള്ള മനുഷ്യരെല്ലാം നിർമ്മിക്കുമ്പോൾ കള്ളവും ആവുന്നതല്ല.* വൈവിധ്യങ്ങളായ സസ്യ-മാംസ ഭക്ഷണ സാധനങ്ങളെയും വസ്ത്രങ്ങളെയും മറ്റും ഒരു കൂട്ടം മനുഷ്യർ നിർമ്മിച്ചാൽ മാത്രമാണ് സത്യമാവുക എന്നായാൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയുന്നതുമല്ല.

*ദൈവം സൃഷ്ടിച്ചിട്ടുള്ള വസ്തുക്കളെ അഥവാ സമ്പത്തുകളെ കള്ളപ്പണം, കള്ള സമ്പത്ത് എന്നിങ്ങനെയെല്ലാം വിളിക്കുന്നത് ദൈവനിന്ദയാണ്.* എന്നാൽ *സത്യസന്ധത കാട്ടുന്ന സമയത്ത് മനുഷ്യനെ സത്യസന്ധൻ* എന്നും *കള്ളം ചെയ്യുന്ന മനുഷ്യനെ കള്ളൻ; കൊള്ള ചെയ്യുന്ന മനുഷ്യനെ കൊള്ളക്കാരൻ* എന്നിങ്ങനെ വിളിക്കാവുന്നതാണ്.

ഭൂമിയിൽ ന്യൂനശക്തികളെയും സൃഷ്ടിച്ചുകൊണ്ടാണ് ജീവികളുടെയെല്ലാം ജനന-ജീവിത-മരണങ്ങളെയും ആനന്ദങ്ങളെയും മഹാക്രമീകരിച്ചിട്ടുള്ളത്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. അല്പം മാത്രം കുറിക്കുന്നു:-
*ന്യൂനശക്തികൾ* സൃഷ്ടിയുടെ ആവശ്യവും ഭാഗവുമാണ് എന്നതിനാൽ ഭൗതിക അസ്തിത്വമുള്ളതായ വസ്തുക്കളെല്ലാം സത്യം ആണെന്നതു കൂടാതെ ഗുണങ്ങളും ദോഷങ്ങളും അവയിലെല്ലാം ഉണ്ടാകുന്നതാണ്. ദോഷങ്ങൾ മാത്രമുള്ള യാതൊന്നും ഭൂമിയിൽ ഇല്ല. ഉദാഹരണമായിട്ട് ചില മരുന്നുകളെ നിർമ്മിക്കുവാനും മറ്റും പുകയില, ആൾക്കഹോൾ (മദ്യം), കഞ്ചാവ്, ആസിഡുകൾ തുടങ്ങിയവ ആവശ്യമാണ്. വസ്തുക്കളെയും ജീവികളെയും ധർമ്മശാസ്ത്രപരമായിട്ട് മാത്രം ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്.

*വസ്തുക്കളെ "കള്ളം, നീചം" എന്നിങ്ങനെയെല്ലാം പറയുന്നത് തെറ്റാണെങ്കിലും* ജീവികളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്; മനുഷ്യരുടെ കാര്യത്തിൽ വേറിട്ട വ്യത്യാസവുമുണ്ട്.

ഭൂമിയിലെ ജീവികളുടെയെല്ലാം ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതായ *നിറങ്ങൾ, മധുരം, കൈപ്പ്, ഉപ്പ്, എരിവ്, പുളി, ലഹരി, തുടങ്ങിയവയും, അവയിലെല്ലാമുള്ള അനന്തങ്ങളെന്നോണമുള്ള ഏറ്റക്കുറച്ചിലുകളെയും സൃഷ്ടിച്ചിട്ടുള്ളത് ഭൗതികമായ അസ്തിത്വമുള്ള ശക്തികളെയും ന്യൂനശക്തികളെയും ജീവശരീരങ്ങളിൽ മഹാലയിപ്പിച്ചും പ്രവർത്തിപ്പിച്ചുമാണ്.* വ്യത്യസ്ത ജീവികളുടെയെല്ലാം ശരീരങ്ങളാകുന്ന വസ്തുക്കളിൽ പ്രസ്തുത ശക്തികളിലൂടെയും ന്യൂനശക്തികളിലൂടെയും ഉണ്ടാവുന്ന പ്രഭാവമാണ് വ്യത്യസ്ത ജീവി-വർഗ്ഗങ്ങൾക്കെല്ലാം വേറിട്ട പൊതുസ്വഭാവങ്ങളെ മഹാഅനുഗ്രഹിച്ചു നൽകുന്നത്. പശു, ആട്, മാൻ, തുടങ്ങിയ ജന്തുക്കളുടെ ശാന്തമായ സ്വഭാവത്തെയും; പട്ടി, സിംഹം, പുലി തുടങ്ങിയ ജന്തുക്കളുടെ ക്രൂര-ഹിംസ്ര സ്വഭാവത്തെയും പൊതുവായ സ്വഭാവമായി മനസ്സിലാക്കണം. ക്രൂരമൃഗമായ പുലിയെ ക്രൂരതയുടെ പേരിൽ പഴിച്ചിട്ടു കാര്യമില്ല എന്ന് സാരം.
(ഭൂമിയിലെ ജീവികളെയെല്ലാം അന്യോന്യം ആനന്ദങ്ങളും സമ്പത്തുകളുമായാണ് സൃഷ്ടിച്ചിട്ടുള്ളത്. ക്രൂര-ഹിംസ്ര മൃഗങ്ങൾ അനേകം സൃഷ്ടിചക്രങ്ങളിലായിട്ട് ഏതാനും ദേവതകളുടെയും മനുഷ്യരുടെയും അധമ-നീച കോപ്രായങ്ങൾ നിമിത്തം സൃഷ്ടിക്കപ്പെട്ടവയാണ്. മഹാനീതിശാസ്ത്ര പ്രകാരമുള്ള ജനനങ്ങളും ജന്മഗുണങ്ങളും സ്ഥിതിപരമായ വിധി പ്രകാരം അനേകം മുൻ സൃഷ്ടിചക്രങ്ങളിൽ ക്രൂരമൃഗങ്ങളുടെ സൃഷ്ടിക്കു കാരണമായിട്ടുള്ളതിനെ ഇവിടെ വിശദീകരിക്കുന്നില്ല.)

*മനുഷ്യരുടെ കാര്യത്തിൽ വേറിട്ട വ്യത്യാസമുണ്ട്.* അതിവിശിഷ്ടമായ ബുദ്ധിശക്തികളെയും ആത്മീയ സാക്ഷാത്ക്കാരത്തെയും മഹാഅനുഗ്രഹിച്ചു നൽകുന്നത് മനുഷ്യനും, "മനുഷ്യരിൽ നിന്ന് ദേവതകൾ എന്ന സ്ഥാനക്കയറ്റം ലഭിച്ചവർക്കും" മാത്രമാണ്. സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, മുഖഛായ, സൗന്ദര്യം, .. തൊഴിൽ അഭിരുചി, .. ജനനസ്ഥലം, ബുദ്ധിശക്തി… തുടങ്ങിയ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളും; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങളും ഓരോ മനുഷ്യനെയും ഓരോ വർഗ്ഗമാക്കുന്നുണ്ട്. അതുകൊണ്ട് മത്സ്യം, സസ്യം, പക്ഷി, മൃഗം എന്നീ ജീവി-വർഗ്ഗങ്ങളുടെ എല്ലാ പൊതുസ്വഭാവങ്ങളും മനുഷ്യ വർഗ്ഗത്തില് ഉണ്ടാവുന്നതാണ്. മത്സ്യം, സസ്യം, പക്ഷി, മൃഗം എന്നീ ജീവി-വർഗ്ഗങ്ങളുടെ ശരീരങ്ങളെ ഭക്ഷണമാക്കുമ്പോൾ സ്വഭാവ രൂപീകരണവും ഭാഗികമായി സംഭവിക്കുന്നുണ്ട്. രോഗങ്ങളും മരുന്നുകളും മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നതിനെ പഠിച്ചാൽ ബോദ്ധ്യപ്പെടുന്നതാണ്.
മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും മനുഷ്യർക്കെല്ലാം ക്രമാനുഗതമായിട്ട് 100 മനുഷ്യ ജന്മങ്ങളിലൂടെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. ദൈവത്തെപ്പോലെ, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന അതിവിശിഷ്ട ജീവിയായിട്ട് മനുഷ്യനെ മഹാസൃഷ്ടിച്ചിട്ടുള്ളതിനെ മഹാമംഗളമാക്കാൻ മനുഷ്യന് സ്വയം ബാദ്ധ്യതയുണ്ട്. മഹാശക്തിയായ ദൈവം സത്യ-ധർമ്മ-നീതികളെ മഹാഭാവങ്ങളായിട്ടു സ്വീകരിക്കുകയും മണ്ണായ ഭൂമിയിൽ മഹാലയിപ്പിക്കുകയും ചെയ്തിട്ടുള്ളത് സൃഷ്ടികളും കുഞ്ഞുങ്ങളുമായ ജീവികൾക്കെല്ലാം വേണ്ടിയാണെന്നത് തിരിച്ചറിയണം.

സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന അതിവിശിഷ്ട ജീവിയായ ഓരോ മനുഷ്യനും സത്യസന്ധതയോടെയും സുശീലങ്ങളോടെയും ജീവിക്കാം. ഭൂമിയിലെ എല്ലാ ഗുണദോഷങ്ങളെയും വിശകലനം ചെയ്യാനും ഇഷ്ടംപോലെ സ്വീകരിക്കാനും മനുഷ്യരെ മഹാഅനുഗ്രഹിച്ചിട്ടുണ്ട്. മനുഷ്യർ സ്വീകരിക്കുന്ന ഗുണദോഷങ്ങളെ അനുസരിച്ച് താൽക്കാലികമായിട്ടോ തജ്ജന്മത്തിൽ മുഴുവനായോ വിളിപ്പേര്, പുതുപ്പേര് എന്നിവ ലഭിച്ചേക്കാം. ഉദാഹരണമായിട്ട് *സത്യസന്ധത കാട്ടുന്ന സമയത്ത് മനുഷ്യനെ സത്യസന്ധൻ*, *കള്ളം ചെയ്യുന്ന മനുഷ്യനെ കള്ളൻ* എന്നും *കൊള്ള ചെയ്യുന്ന മനുഷ്യനെ കൊള്ളക്കാരൻ* എന്നും വിളിച്ചേക്കാം. എന്നാൽ അധമരെ വിളിപ്പേര് കൊണ്ടും മറ്റും ശിക്ഷിക്കുമ്പോഴും ദൈവത്തിന് എല്ലാവരും കുഞ്ഞുങ്ങളാണ്; മഹാവാത്സല്യത്തോടെ മഹാനീതിശാസ്ത്ര പ്രകാരം ശിക്ഷിച്ചു തിരുത്തുന്നതുമാണ്.

*((3)) *പണം* : ശാസ്ത്ര സാങ്കേതിക വികസനങ്ങൾക്കും, ജനപ്പെരുപ്പത്തിനും, കാലഘട്ടത്തിലെ ആവശ്യങ്ങൾക്കും അനുസരിച്ച്, *സമ്പത്തുകളെ നേടാനും മാറ്റി വാങ്ങാനും കൊടുക്കാനും 'താൽക്കാലികമായ നിക്ഷേപ-സമ്പാദ്യങ്ങൾക്കും ഒരു മാധ്യമം ആവശ്യമാണ്*. പ്രസ്തുത മാധ്യമത്തെ *പണം* എന്നു പേരിടുമ്പോൾ *സമ്പത്തിന്റെ മറ്റൊരു പേരാണ് പണം*.
*ധനമായിട്ട് ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അദ്ധ്വാന മാഹാത്മ്യത്തെ എല്ലാ അർത്ഥത്തിലും പ്രകടിപ്പിക്കാൻ കഴിയണം; കാലാതീതമായ മൂല്യവും ഉണ്ടാവണം എന്നാവുമ്പോൾ സ്വയം സമ്പത്തു കൂടിയാവണം.* സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ കുറിച്ച് മുമ്പ് വിശദമാക്കിയതാണ്.

*സമ്പത്തുകളുടെ ഒരു ഭാഗം മാത്രമാണ് ക്രയവിക്രയങ്ങൾക്കും നിക്ഷേപ-സമ്പാദ്യങ്ങൾക്കും ആവശ്യമാകുന്നത് എന്നതും വളരെയധികം പ്രധാനമാണ്.* സമ്പത്തിന്റെ മാധ്യമമായിട്ട് അഥവാ *പണം* എന്ന പേരിൽ ഉപയോഗിക്കുന്ന *വസ്തുക്കൾ അദ്ധ്വാന മാഹാത്മ്യവും കാലാതീതമായ മൂല്യവും ഉള്ള സമ്പത്താവണം* എന്നു പറയുമ്പോൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും *പണവും പണത്തിന്റെ ആവശ്യങ്ങളും പണത്തിന്റെ ഉല്പാദനവും വിതരണവും പൊരുത്തപ്പെടണം.* ഭൗതിക ശാസ്ത്ര ശാഖകളെയും, ധർമ്മ ശാസ്ത്ര ശാഖകളെയും, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രത്തെയും മഹാപൊരുത്തമാക്കുന്ന വസ്തുക്കളെയാണ് *പണമായിട്ട്* മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.
സ്വർണ്ണം, വെള്ളി, ചെമ്പ് ലോഹങ്ങളിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങളും ശക്തികളും നൽകുന്ന (വിഷയപരമായി ആവശ്യമായത്ര) കാലാതീതത്വം ഉൾപ്പെടെയുള്ള ബഹുവിധ ഗുണങ്ങളെയും ഉപയോഗങ്ങളെയും; ദുർലഭത, ഖനനം തുടങ്ങിയവയെയും വിശകലനം ചെയ്യുമ്പോൾ; മണ്ണിന്റെ ഭാഗമായി സൃഷ്ടിച്ചിട്ടുള്ള പ്രസ്തുത ലോഹങ്ങളെ സാമ്പത്തിക ക്രയവിക്രയ ആവശ്യങ്ങൾക്കായിട്ടു കൂടിയാണ് മഹാആവിഷ്ക്കരിച്ചിട്ടുള്ളത് എന്നു ബോദ്ധ്യപ്പെടുന്നതാണ്.
മുൻ സൃഷ്ടിചക്രങ്ങളിൽ ലോഹ നാണയങ്ങളെ ഉപയോഗിച്ചിരുന്നതിന്റെ ശേഷിപ്പ് രാജവാഴചക്കാലത്തെ ചരിത്രങ്ങളിലുണ്ട്. 8 ഗ്രാം അളവിൽ മാത്രമായോ മറ്റുള്ള അളവുകളിലുമോ ഭൂമിയിലെങ്ങും ഒരേ മൂല്യമുള്ള സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങൾ ഭൂമിയിലെ എല്ലാ ജനങ്ങളുടെയും സമ്പത്തും, ക്രയവിക്രയ ഉപാധിയുമായി പരിണമിക്കുകയും അവരവരുടെ സമ്പത്തിനെ സ്വന്തമായി സൂക്ഷിക്കുകയോ, ഇഷ്ടംപോലെ മറ്റുള്ളവരെ ഏല്പിക്കുകയോ ചെയ്യുന്നതാണ്.

*പേപ്പർ / കടലാസ് കറൻസി : തോന്നുമ്പോലെയെല്ലാം നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനും മന്ത്രിമാരും മറ്റും ശ്രമിച്ചതിന്റെ ഒരു ദോഷം കൂടിയാണ് കടലാസ് /പേപ്പർ കറൻസി.*

മനുഷ്യർ കടലാസിനെ
കണ്ടുപിടിക്കുന്നതിനു മുമ്പ്. .... സാമ്പത്തിക ക്രയവിക്രയ മാധ്യമം ആവശ്യമായിരുന്നു. ഒരു കാലത്ത് വളർത്തു മൃഗങ്ങളെയും സാമാനങ്ങളെയും വച്ചു മാറിയിരുന്നു; മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അത്.

കടലാസ് എന്ന സത്യമായ വസ്തുവിൽ (ദൈവം) മഹാലയിപ്പിച്ചിട്ടുള്ള ഗുണങ്ങൾ പ്രകാരവും, കാലഘട്ടത്തിലെ ആവശ്യങ്ങൾക്ക് അനുസരിച്ചും, കടലാസിന് പത്രം, പുസ്തകം, നോട്ടുബുക്ക്, എന്നിങ്ങനെ അനന്തങ്ങളെന്നോണമുള്ള ഉപയോഗങ്ങളുണ്ട്. സത്യങ്ങളായ വസ്തുക്കളെ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ വസ്തുക്കളും സത്യങ്ങളാണ്; കള്ളമല്ല. *വസ്തുക്കളെ ഒരു കൂട്ടം മനുഷ്യർ മാത്രം നിർമ്മിക്കുമ്പോൾ സത്യവും മറ്റുള്ള മനുഷ്യരെല്ലാം നിർമ്മിക്കുമ്പോൾ കള്ളവും ആവുന്നതല്ല.*ഇഡ്ഡലി, വട, ചായ, ചോറ്, കറികൾ, കാർ, വിമാനം തുടങ്ങിയ അനന്തങ്ങളായ വസ്തുക്കളും വാഹനങ്ങളുമെല്ലാം ഉദാഹരണങ്ങളാണ്.  
കടലാസ് ഉപയോഗിച്ച് ഏതൊരാൾ നോട്ടുബുക്ക് ഉണ്ടാക്കിയാലും നോട്ടുബുക്കാണ്. അതേസമയം, കടലാസ് എന്ന വസ്തുവിൽ മഹാലയിപ്പിച്ചിട്ടുള്ള ഗുണങ്ങൾക്കു ചേരാത്ത കാര്യങ്ങൾക്ക് കടലാസിനെ ഉപയോഗിക്കുന്നത് അധമമാണ്; പൈശാചികമാണ്. ഭൗതിക ശാസ്ത്രപരമായിട്ട് അരിയും ഉഴുന്നും ഉപയോഗിച്ച് ഇഡ്ഡലി പോലെയുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നതിനു പകരം വാഹനങ്ങളെ ഉണ്ടാക്കുന്നതു പോലെയാണെന്നും ഉപമിക്കാം. *ഏതൊരു രാജ്യത്തിലും (കള്ള)നോട്ടുകളെ ഭരണാധികാരികൾ അച്ചടിക്കുമ്പോൾ ഒരളവിലെ സ്വർണ്ണത്തെ റിസര്വ്വായിട്ട് സൂക്ഷിക്കുന്നത് കടലാസ് കറൻസി കള്ളനോട്ടായതുകൊണ്ടാണ്.* സൂക്ഷിക്കുന്ന സ്വർണ്ണത്തെ മറ്റൊരു രാജ്യത്തിലെ കടലാസ് കറൻസി എന്ന കള്ളനോട്ടുമായിട്ട് കൈമാറ്റം ചെയ്യുമ്പോൾ എന്തെല്ലാമാണ് യഥാര്ത്ഥത്തിൽ സംഭവിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞെന്ന് വരില്ല. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഒരു അവയവം മാത്രമായ ഒരു രാജ്യത്തിൽ നിന്ന് മൂല്യമുള്ളതായ പണത്തെ മറ്റൊരു അവയവം മാത്രമായ മറ്റൊരു രാജ്യത്തിൽ സൂക്ഷിക്കുന്നു; വലിയ കള്ളന്മാരായ ഭരണാധികാരികൾ സ്വന്തമായ സമ്പാദ്യങ്ങളിൽ ചേര്ക്കുന്ന ധനത്തെയോ ശരീരത്തെയോ മരണത്തിൽ കൂടെക്കൊണ്ടു പോവാൻ യാതൊരാൾക്കും കഴിയുന്നതല്ല; കൈമാറ്റം ചെയ്യാൻ അവകാശവും അധികാരവും ഇല്ലാത്ത ധനത്തെ കൈമാറ്റം ചെയ്യുന്നതിന് മഹാനീതിശാസ്ത്ര പ്രകാരമുള്ള ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്!

കടലാസിന് എത്രയെത്ര നല്ല ഉപയോഗങ്ങൾ ഉണ്ടന്നിരിക്കെ കറൻസി, മത-രാഷ്ട്രീയപ്പീറാസുകൾ, ലൈംഗിക ആഭാസങ്ങൾ എന്നിവ അച്ചടിക്കുന്നതു ധർമ്മശാസ്ത്ര വിരുദ്ധമാണ്; ദൈവനിന്ദയാണ്.

ജനങ്ങളുടെ അദ്ധ്വാനമൂല്യമായ പണത്തെ പെട്ടെന്ന് നശിക്കുന്ന കടലാസ് കറൻസിയായിട്ട് പരിവർത്തനപ്പെടുത്തുന്നത് ശരിയല്ല; ദൈവീകമല്ല*. കടലാസ് കറൻസിയെ പിൻവലിക്കുമ്പോഴും; തീകത്തിയും മറ്റും *കടലാസ് കറൻസി നശിച്ചുവെന്ന് ജനങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഒക്കെ, പകരം അദ്ധ്വാന മൂല്യമുള്ള സ്വർണ്ണം പോലെയുള്ള സമ്പത്ത് ജനങ്ങൾക്കു നൽകാൻ ഭരണാധികാരികൾക്ക് കഴിയണം; ചെയ്യണം.* പകരം അഴുക്ക്, മഷി തുടങ്ങിയവ പുരണ്ടോ, കുട്ടികളോ മുതിര്ന്നവരോ അറിഞ്ഞും അറിയാതെയും കടലാസ് കറൻസിയിൽ കുത്തിക്കുറിച്ചാലോ, (പണമായിട്ട്) സ്വീകരിക്കുന്നതല്ല എന്ന് ഭരണാധികാരികളും കേന്ദ്ര ബാങ്ക് അധികാരികളും *ഊട്ടുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്* ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതാണ്.

*ഏതൊരാൾ നിർമ്മിച്ചാലും കടലാസ് കറൻസി കള്ളനോട്ടാണെന്ന്* ആമുഖത്തിൽ വിശദീകരിച്ചിരുന്നു. *ബഹുവിധങ്ങളിലായിട്ട് തുടർച്ചയായിട്ടുള്ള എടിഎം തട്ടിപ്പുകളും ഓൺലൈൻ തട്ടിപ്പുകളും മറ്റും ശരിവയ്ക്കുന്ന കാര്യവുമാണത്*. ജനങ്ങളുടെ നിക്ഷേപങ്ങളെയും മറ്റും ഏകപക്ഷീയവും, ധർമ്മശാസ്ത്ര വിരുദ്ധവുമായ നിയമങ്ങളെ തട്ടിക്കൂട്ടിക്കൊണ്ട് *ബാങ്ക് അധികാരികൾ കൊള്ളയടിച്ചു തുടങ്ങിയതിനു തുടർച്ചയായ കാര്യങ്ങൾ* മാത്രമാണ് യഥാര്ത്ഥത്തിൽ സംഭവിക്കുന്നത്.

ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയവ സാമ്പത്തിക കൈമാറ്റത്തിനുള്ള അധികാരപ്പെടുത്തലുകൾ മാത്രമാണ്; പണമല്ല.

അദ്ധ്വാന മൂല്യമുള്ളതും കാലാതീതവുമായ സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങൾ സ്വയം സമ്പത്താകയാൽ, ശക്തിയുള്ള ഏതൊരാൾക്കും ധർമ്മശാസ്ത്രപരമായിട്ട് നിർമ്മിക്കാമെങ്കിൽ; *കള്ളനോട്ടായ പേപ്പർ കറൻസിയെ വലിയ കള്ളന്മാരായ ഭരണാധികാരികൾ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്ന് ശഠിക്കുന്നു; നാട്ടിലെ ചെറിയ കള്ളന്മാരെ അനുവദിക്കുന്നില്ലത്രേ! ചെറിയ കള്ളന്മാർ ഭരണാധികാരികൾ ആവുമ്പോൾ, അനുവാദം വേണ്ട! കള്ളന്മാരുടെ കള്ളക്കളികൾ നിമിത്തം ജനങ്ങളുടെ അദ്ധ്വാനവും സമ്പത്തും ജീവിതാവശ്യങ്ങളും പരിഹസിക്കപ്പെടുന്നു; ദാരുണമായ മരണവും ഏറെയുണ്ടാവുന്നു! ഉദാഹരണമായിട്ട് ഇന്ത്യയിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതും പുതിയ നോട്ടുകൾ പകരം വയ്ക്കുന്നതും കൊണ്ട് *ജനങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നതല്ല; നഷ്ടങ്ങളും കഷ്ടങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും വളരെയധികം വർദ്ധിക്കുന്നതുമാണ്.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമാണ് രാജ്യങ്ങളെന്നും, ജന്മസ്ഥലം, ജന്മദേശം എന്നിവയെ ദൈവം മഹാനീതിശാസ്ത്രമനുസരിച്ച് ജന്മഗുണങ്ങളിൽ പെടുത്തിയിട്ടുള്ളത് തിരിച്ചറിയാത്ത(!) കൊടുംകൊള്ളക്കാർ പാവങ്ങളായ ജനങ്ങളെ രാജ്യസ്നേഹം എന്ന വാക്കുകളെ ദുരുപയോഗിച്ച് വീണ്ടും കബളിപ്പിക്കുന്നു!

*മുഷിഞ്ഞതും രോഗാണു ബാധയുള്ളതുമായ നോട്ടുകളെ മടക്കി വാങ്ങുന്നതിനും നശിപ്പിക്കുന്നതിനും വലിയ അദ്ധ്വാനവും സാമ്പത്തിക ചിലവുകളും ഉണ്ടെന്നതും ജനങ്ങളുടെ സമ്പത്താണ് പാഴാക്കപ്പെടുന്നതെന്നും മനസ്സിലാക്കിയാൽ ജനങ്ങളെ സ്നേഹിക്കുന്ന ഭരണാധികാരികൾ കള്ളനോട്ടുകളെ നിർമ്മിക്കുന്നതല്ല.* അധമ കാര്യങ്ങളുടെ പേരിൽ പേപ്പർ കറൻസിയെ വൻതോതിൽ പിൻവലിക്കുമ്പോൾ, അവയെ ശേഖരിക്കാനും നശിപ്പിക്കാനും; പകരം പുതിയവ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള വളരെ വലിയ അദ്ധ്വാനവും ജനങ്ങളുടെ സമ്പത്തിനെ പാഴാക്കലും യഥാര്ത്ഥമായ ഭരണാധികാരികൾ ചെയ്യുന്ന കാര്യങ്ങളല്ല.

*ദൈവ-വിപ്ലവത്തോടെ എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ കടലാസ് കറൻസി നോട്ടുകളെ സമ്പൂർണ്ണമായും പിൻവലിക്കുന്നതാണ്.*
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ഇന്നുള്ള കൊള്ളസംഘങ്ങളായ ഭരണാധികാരികൾ ആധാർ കാർഡും മറ്റും ഉപയോഗിച്ച് ജനങ്ങളുടെ സമ്പത്തിനെ അറിയാനും കൊള്ളയടിക്കാനുമുള്ള സംവിധാനങ്ങളെ വിപുലീകരിക്കുമ്പോൾ ജനങ്ങളുടെ ആശ്വാസം ദൈവ-വിപ്ലവം മാത്രമാണ്.

*((4)) ഓരോ മനുഷ്യനും രാജാവാണ് : ദൈവ-വിപ്ലവ വിശകലനം 1* ; രാജ്യസ്നേഹികളും മനുഷ്യരും ഭൂമിയിൽ ഇല്ല : ദൈവ-വിപ്ലവ വിശകലനം 4E.
omsathyam എന്ന മഹാശാസ്ത്ര ബ്ലോഗിലും, www.omsathyam.com എന്ന മഹാശാസ്ത്ര വെബ്സൈറ്റിലും, ParamaSivan MahaaDaasan എന്ന മഹാശാസ്ത്ര-ഫേസ്ബുക്കിലും വിശദീകരിച്ചിട്ടുണ്ട്.

മണ്ണിലെ വസ്തുക്കളായ കാർബൺ, സോഡിയം, സൾഫർ, നൈട്രജൻ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, തുടങ്ങിയവയാണ് മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും ശരീരമായിരിക്കുന്നത്. മണ്ണായ ഭൂമിയിൽ മണ്ണായ ശരീരത്തോടെ ജനിക്കുകയും ജീവിക്കുകയും മരണത്തോടെ മണ്ണിൽ അടിയുകയും ചെയ്യുന്ന മനുഷ്യർ, മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങളെ കണ്ടെത്താനും, അവ പ്രകാരമുള്ള ശാസ്ത്ര സാങ്കേതിക വികസനങ്ങളെ നിർവ്വഹിച്ച് അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ ധർമ്മ ശാസ്ത്ര പ്രകാരം ആസ്വദിച്ചു ജീവിക്കുകയേ വേണ്ടൂ.

ജനങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് വേതനം കൊടുത്ത് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട്, യാതൊരു മത്സരങ്ങളും നടത്താതെ ഗ്രാമ പഞ്ചായത്തുകളിലൂടെ സേവകരെ അഥവാ ദാസരെ നിയമിക്കുമ്പോൾ തദവസരത്തിലെ അറിവിനും ശക്തിക്കുമൊത്ത് ശ്രദ്ധിക്കണം എന്നല്ലാതെ സേവകരുടെ പ്രവർത്തനം മോശമായാൽ അതിവിഷമം വേണ്ട.

രാജ്യങ്ങളിലെ ഭരണാധികാരികളുടെ സദ്ഭരണം, ദുർഭരണം, എന്നിവയും
മറ്റുള്ളവരുടെ പ്രവൃത്തികളും വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നുവെങ്കിൽ ശക്തികൾക്കൊത്ത് ധർമ്മശാസ്ത്രപരമായിട്ട് സഹകരിക്കുകയോ എതിർക്കുകയോ ആവാം; ധർമ്മ ശാസ്ത്ര വിരുദ്ധമായിട്ട് പ്രവർത്തിക്കുന്നതിനുള്ള വ്യക്തിസ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ചുവടെയുള്ള ഭരണശാസ്ത്ര സംഗ്രഹം പഠിച്ച ശേഷം പ്രവർത്തിക്കുന്നതാണ് ഉചിതം.

*((5)) ഭരണ ശാസ്ത്രം : ദൈവ-വിപ്ലവ വിശകലനം 2* : മഹാശാസ്ത്ര ബ്ലോഗിലും, മഹാശാസ്ത്ര വെബ്സൈറ്റിലും, …വിശദീകരിച്ചിട്ടുണ്ട്.

എല്ലാ രാജ്യങ്ങളിലെയും *മാനുഷികമായ ഭരണ സംവിധാനങ്ങൾക്ക് യഥാര്ത്ഥത്തിൽ തുച്ഛമായ പ്രാധാന്യം മാത്രമേ ഉള്ളൂവെന്ന തിരിച്ചറിവ് ലഭിക്കാൻ* ചുവടെയുള്ള കാര്യങ്ങളെ പഠിച്ചാൽ മതിയാകും. 💓

രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, കളക്ടർ, തുടങ്ങിയ സ്ഥാനപ്പേരുകളെ (സ്വയം) ഉപയോഗിക്കുന്നതുകൊണ്ടോ മറ്റുള്ളവർ വിളിക്കുകയോ പെരുമാറുകയാലോ, ജനസേവകർ ഭരണാധികാരികളാവില്ല. *യാതൊരു വ്യക്തിക്കും യാതൊരിക്കലും ഭരണാധികാരിയാവാൻ യഥാര്ത്ഥത്തിൽ സാധിക്കുന്നതല്ല.* വിശദീകരിക്കാം :-

ഭരണം ചെയ്യാൻ അധികാരമുള്ളയാൾ ഭരണാധികാരി. മഹാശാസ്ത്രപരമായ 'അവകാശം' ഉണ്ടെങ്കിൽ മാത്രമാണ് അധികാരമുള്ളത്. മഹാശക്തിയായ ദൈവമാണ് ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത്. അതായത് മഹാപ്രപഞ്ചത്തിലെ വസ്തുക്കളും ജീവികളുമെല്ലാം സ്രഷ്ടാവായ ദൈവത്തിന്റേതാണ്; ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്. ആകയാൽ, ദൈവത്തിനു മാത്രമാണ്
പ്രപഞ്ചത്തിലെ വസ്തുക്കളെയും ജീവികളെയും ഭരിക്കുവാനും നീതിന്യായങ്ങളെ നിർവ്വഹിക്കുവാനുമുള്ള അവകാശവും അധികാരവുമുള്ളത്. ഏക മഹാശക്തിയായ ദൈവം, ഏക മഹാഭരണാധികാരിയും ഏക മഹാനീതിപതിയും ആകുന്നു.

*ദൈവം എന്തിനാണു ഭരിക്കുന്നത്?*
ദൈവം, ജീവികളെയെല്ലാം തന്റെ കുഞ്ഞുങ്ങളായിട്ട് സൃഷ്ടിക്കുകയും കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട് മഹാനിശ്ചയിക്കുകയും, കുഞ്ഞുങ്ങൾക്കെല്ലാം പരമാനന്ദത്തോടെ ജീവിക്കാനുള്ള സംവിധാനങ്ങളെ മഹാഒരുക്കുകയും ചെയ്തിട്ടുണ്ട്. *കുഞ്ഞുങ്ങൾക്കെല്ലാം സമമായിട്ട് എല്ലാ ആനന്ദങ്ങളെയും ലഭ്യമാക്കേണ്ടത് മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന് കുഞ്ഞുങ്ങളോടുള്ള മഹാവാത്സല്യത്തെ യാഥാർത്ഥ്യമാക്കാൻ ആവശ്യമാണ്; കുഞ്ഞുങ്ങളോടുള്ള ചുമതലയാണ്.*

"ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്." -എന്നതായ
*പ്രപഞ്ചസൃഷ്ടിയുടെ ധർമ്മവും നീതിയും വിഷയമല്ലായെങ്കിൽ* സൃഷ്ടിയും സ്രഷ്ടാവും അപഹാസ്യമാവും.* ദൈവത്തിന്റെ കുഞ്ഞായ (ഭൂമിയിലെങ്ങുമുള്ള) *ഓരോ മനുഷ്യനും, 100 മനുഷ്യ ജന്മങ്ങളിലൂടെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ അനുഭവിക്കുകയും, ശേഷം എല്ലാ കുഞ്ഞുങ്ങൾക്കും നിർബ്ബന്ധമാക്കിയിട്ടുള്ള മോക്ഷത്തെ മഹാഅനുഗ്രഹത്തോടെ നേടുകയും ചെയ്യുമ്പോൾ ധർമ്മ ശാസ്ത്ര പ്രകാരമുള്ള ജീവിതം വിഷയമാണ്. മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും മാനുഷികമായ ബന്ധങ്ങളിൽ നിന്നും സാമ്പത്തിക ബന്ധനങ്ങളിൽ നിന്നുമെല്ലാം ധർമ്മശാസ്ത്രപരമായിട്ട് മുക്തി നേടിയ ശേഷമാണ് നിർബ്ബന്ധമാക്കിയിട്ടുള്ള മോക്ഷത്തെ ലഭിക്കുന്നത്.* തങ്ങൾക്ക് ശരിയെന്നു തോന്നുമ്പോലെയോ ഇഷ്ടംപോലെയോ ജീവിക്കാൻ ജീവികളെല്ലാം തയ്യാറായാൽ കലഹങ്ങളും കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ജീവികളെല്ലാം ഏതാനും ദിവസത്തിനകം അവസാനിക്കുന്നതാണ്, മണ്ണടിയുന്നതാണ്.

*ധർമ്മശാസ്ത്രപരമായിട്ട് ഭരിക്കാനും, മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകാനും മഹാവാത്സല്യവുമായ ദൈവത്തിനു മാത്രമാണ് കഴിയുക.* ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്ര പ്രകാരം *ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും, സർവ്വസൃഷ്ടികൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മഹാസമനീതിയെയും, മഹാനീതി ശാസ്ത്രം പ്രകാരം, പ്രത്യേകം പ്രത്യേകമായിട്ട് (ദൈവം) മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുന്നുണ്ട്. ദൈവം സമസ്തവും ചെയ്യുന്നത് ജീവികൾക്കെല്ലാം വേണ്ടിയാണെന്നതിൽ നിന്ന് ദൈവം മഹാനീതിപതിയാണെന്നും ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ് എന്നും സുവ്യക്തമാണ്.

എല്ലാ സൃഷ്ടിചക്രങ്ങളുടെയും ആദ്യ പകുതിയിൽ മായ അഥവാ ദൈവം പ്രത്യക്ഷമല്ല. ഭൂമിയിലെ വസ്തുക്കളിലെ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും കൂടുതൽ കൂടുതൽ ആനന്ദങ്ങളെ നേടാനും മനുഷ്യരെ ശ്രദ്ധിപ്പിക്കുന്നു; മനുഷ്യർ ശ്രദ്ധിക്കുന്നു. *ദൈവത്തിന്റെ പ്രത്യക്ഷമായ സാന്നിദ്ധ്യമുണ്ടായാൽ മനുഷ്യർ ശ്രദ്ധിക്കുന്നതല്ല. അലസതയും ഭക്തി ഭ്രാന്തുമായിട്ട് സൃഷ്ടിയുടെ ഉദ്ദേശത്തെ കളങ്കപ്പെടുത്തുന്നതാണ്.* സൃഷ്ടിചക്രത്തിന്റെ രണ്ടാമത്തെ പകുതിയിൽ ദൈവം പ്രത്യക്ഷമാവുന്നു. ദൈവ-വിപ്ലവം ആരംഭിക്കുന്നു. ദൈവ-വിപ്ലവത്തിൽ ദൈവം മഹാചിരിച്ചുകൊണ്ടിരിക്കും. മഹാചിരി കേട്ട് ജനങ്ങൾ സന്തോഷിക്കുകയും, നടുങ്ങുകയും, വിരളുകയുമൊക്കെ ചെയ്യുന്നതും; മഹാശാസ്ത്രപരമായിട്ട് തിരുത്തലുകൾ നടത്തുന്നതുമാണ്. മനുഷ്യരിലൂടെ തന്നെ ഭൂമിയിലെങ്ങും ധർമ്മ ശാസ്ത്ര പ്രകാരവും പ്രകടവും ആനന്ദകരവുമായ ജീവിതം അഥവാ ദൈവ രാജ്യം സ്ഥാപിക്കുന്നു. ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരവും. *ദൈവ-വിപ്ലവത്തോടെ, മഹാപിതാവും മഹാമാതാവും ഏക മഹാശക്തിയുമായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മനുഷ്യർക്കെല്ലാം മഹാദർശനം നൽകുന്നതാണ്.* ദൈവ-വിപ്ലവം ഉടൻ !
💓💓 💓
*സമൂഹത്തിലെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ചുമതലയെ ഭരണകൂടം, ഭരണാധികാരികൾ, മന്ത്രിസഭ, മന്ത്രിമാർ എന്നെല്ലാം വിളിക്കപ്പെടുന്ന ജനസേവകർക്ക് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. സമൂഹത്തിലെ സമസ്ത കാര്യങ്ങളിലും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന പ്രതീതി മനുഷ്യന് ഉണ്ടാവാനാണത്.*

ജനസേവകരായ ഭരണാധികാരികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിത കാര്യങ്ങളിൽ സമനീതി നിർവ്വഹിക്കാൻ ഭരണാധികാരികൾക്കോ, സമൂഹത്തിലെ ഏതെങ്കിലും മനുഷ്യർക്കോ കഴിയുമോ എന്ന് ' മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ -ഭരണാധികാരികൾ ' തീർച്ചയായും ചിന്തിക്കണം.💓 💓

മനുഷ്യന് അവരവരുടെ ശരീരത്തിൽ പോലും അവകാശമോ, സമ്പൂർണ്ണ അധികാരമോ ഇല്ലെന്ന് മനസ്സിലാക്കാൻ കഴിയുന്നവർക്ക്, പഠനം താരതമ്യേന എളുപ്പമാണ്.

ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, .. മുഖഛായ, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി….തുടങ്ങിയവകളുടെ സൃഷ്ടിയിലോ; മനുഷ്യരിലെ ജന്മഗുണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതിലോ; ആത്മാവ് എന്ന സ്വത്വത്തിന് അടിസ്ഥാനപരമായിട്ട് പങ്കില്ല; അതിനാൽ അവകാശമോ, സമ്പൂർണ്ണ അധികാരമോ ഇല്ല. ശരീരത്തിലെ അവയവങ്ങളുടെയും കോശങ്ങളുടെയും അസ്ഥികളുടെയും നിർമ്മാണവും പ്രവർത്തനവുമെല്ലാം സ്വത്വബോധത്തോടെ മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളല്ല. വിശപ്പ്, ദാഹം, ദഹനക്കേട്, വിസർജ്ജനം, രോഗങ്ങൾ, രോഗമുക്തി, തുടങ്ങിയവയും മനുഷ്യരുടെ പൂർണ്ണ നിയന്ത്രണത്തിലല്ല. ഭക്ഷണ രുചി ഉൾപ്പെടെയുള്ള ഇന്ദ്രിയസുഖങ്ങളെ ശരീരത്തിലൂടെ ആസ്വദിക്കുവാൻ (ദൈവം) മഹാഅനുഗ്രഹിച്ചിട്ടുണ്ട് എന്നല്ലാതെ, ഇന്ദ്രിയ പ്രവർത്തനം മനുഷ്യരുടെ പൂർണ്ണ നിയന്ത്രണത്തിലല്ല. കൂടുതൽ പഠിക്കുമ്പോൾ, മനുഷ്യരുടെ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശരീരത്തിന്റെ പ്രവർത്തന ഭാരത്തെ മഹാവാത്സല്യത്തോടെ ദൈവം ഏറ്റെടുത്തിരിക്കുകയാണ് എന്നും ബോദ്ധ്യപ്പെടുന്നതാണ്.

മഹാനീതിപതിയും മഹാവാത്സല്യവുമായ ദൈവം, എല്ലാ മനുഷ്യർക്കും തനതു ജന്മത്തിലെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ വിശകലനം ചെയ്യാനും, കൂടുതൽ കൂടുതൽ ശുദ്ധരാവാനും, അവസരങ്ങളെ നൽകുന്നുണ്ട്. ദൈവത്തിനു തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം തന്നെയാണ് കാരണം. അതേസമയം നീതി കാര്യങ്ങളെ നിർവ്വഹിക്കാനുള്ള യോഗ്യതകൾ യഥാര്ത്ഥത്തിൽ മനുഷ്യർക്കില്ല. എന്തെന്നാൽ തന്റെയും മറ്റുള്ളവരുടെയും സ്ത്രീ-പുരുഷ വ്യത്യാസം, സൗന്ദര്യം, നിറം തുടങ്ങിയ അനവധി അതിപ്രധാനങ്ങളായ വിഷയങ്ങൾ ചേര്ന്ന ജന്മഗുണങ്ങളിലെ സമനീതി നിർവ്വഹിക്കാൻ മനുഷ്യനു കഴിയില്ല.

💓ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാൻ കഴിയുന്നതല്ലായെന്നതിന് ഒരു ഉദാഹരണം :
ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവകളിലെ വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് മേല്പടി ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. *ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.*

ദൈവത്തിന്റെ മഹാഅധികാരമാണ് തന്റെ സൃഷ്ടികളെ തന്റെ ഇഷ്ടത്തിന് ഭരിക്കുന്നത്; എന്നാൽ *സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ് ചെയ്യുന്നത്.*

💓
മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം; *രാഷ്ട്രങ്ങളിലെ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെയും എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും, മഹാനീതിശാസ്ത്ര പ്രകാരം - എല്ലായ്പ്പോഴും - മഹാഭരിക്കുന്നത് ലളിതമായി മനസ്സിലാക്കാനാവും.* മനുഷ്യരുടെ ശരീര കാര്യങ്ങളെയും ഭൂമിയുടെ പ്രവർത്തനങ്ങളെയും അല്പം ശ്രദ്ധിച്ചാൽ സ്വയം ബോദ്ധ്യപ്പെടുന്നതാണ്. *ഉദാഹരണമായിട്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ശരീരത്തിലുണ്ടാവുന്ന ചൊറിച്ചിൽ, മുഖക്കുരു, പനി, ജലദോഷം, ചുമ, പല്ലുവേദന, വയറ്റുവേദന, കിഡ്നി കല്ല് വേദന, വെരിക്കോസ് വെയ്ൻ, ഹെർണിയ, ശ്വാസംമുട്ടൽ, ക്ഷയം, മഞ്ഞപ്പിത്തം, കാൻസർ, എയ്ഡ്സ്, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങളെയും; അപകടങ്ങളിലൂടെയും മറ്റും ശരീരത്തിന് സംഭവിക്കുന്ന മുറിവുകളെയും ക്ഷതങ്ങളെയും അംഗവൈകല്യങ്ങളെയും; ജനനം മുതൽ മരണം വരെയുള്ള ശരീരത്തിന്റെ ക്രമേണയുള്ള വളർച്ചയെയും; പ്രസവ വേദന ഉൾപ്പെടെയുള്ള അനന്തങ്ങളെന്നോണമുള്ള ജീവിതകാര്യങ്ങളിൽ ഓരോ മനുഷ്യനും ലഭിക്കുന്ന വൈവിധ്യങ്ങളും വ്യത്യസ്തങ്ങളുമായ ആനന്ദങ്ങളെയും; മരണത്തെയും; ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, മഴ, വെയിൽ, കാലാവസ്ഥ, തുടങ്ങിയവകളെയും മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് സർവ്വതും സൃഷ്ടിച്ചിട്ടുള്ള ദൈവമാണ്.* ഓരോ പ്രദേശങ്ങളിലെയും കാലാവസ്ഥ അല്പമൊന്ന് വ്യത്യാസപ്പെടുമ്പോൾ, *ഉദാഹരണമായിട്ട് സൂര്യന്റെ ചൂട് കൂടുകയും നദികളും തോടുകളുമെല്ലാം വറ്റിവരളുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നത് തുടർന്നാൽ മനുഷ്യ ഭരണാധികാരികൾക്കും ജനങ്ങൾക്കും നാട് ഉപേക്ഷിക്കുകയോ ദാഹിച്ചു മരിക്കുകയോ വേണ്ടിവന്നേക്കും !*

ജനങ്ങളുടെ *ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഭരണകൂടം,* ധർമ്മശാസ്ത്രപരമായോ ധർമ്മശാസ്ത്രപരമായിട്ടല്ലാതെയോ പ്രവർത്തിച്ച് ജനങ്ങളെ സഹായിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യുന്നതാണ് ഭരണമെന്ന് ധരിച്ചിട്ടുള്ള കുഞ്ഞുങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചാലും. ദൈവം, ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്. *ഓരോ മനുഷ്യന്റെയും മേലുള്ള മഹാനീതിയെന്നത് ജീവിതകാലത്ത് മുഴുവൻ ചിന്തിച്ചതും സംസാരിച്ചതും ചെയ്തതുമായ മുഴുവൻ കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയാണ്. അതായത് ഓരോ മനുഷ്യന്റെയും ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവൻ ചെയ്തികളെയും സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയുള്ള നീതി നിർവ്വഹണം മാത്രമേ സമ്പൂർണ്ണമാവുകയുള്ളൂ.* ഓരോ മനുഷ്യന്റെയും തനതു ജന്മത്തിലെ സമ്പൂർണ്ണ ജീവിതകാര്യങ്ങളുടെയും കണക്കുകളെ പോലും ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല; അറിയണമെങ്കിൽ ദൈവാനുഗ്രഹം വേണം; ദൈവാനുഗ്രഹം വേണമെങ്കിൽ, ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും തയ്യാറാവുന്ന മനസ്സ് മനുഷ്യർക്കുണ്ടാവണം. കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ, മുജ്ജന്മ-തജ്ജന്മ-പിൻജന്മകാര്യങ്ങളുടെയെല്ലാം കണക്കുകളെ മഹാശക്തിയും മഹാനീതിപതിയുമായ ദൈവം മഹാസൂക്ഷിക്കുന്നുണ്ട്.

*ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനായിട്ട് ജനങ്ങൾ നിയമിക്കുകയും വേതനം നല്കുകയും ചെയ്യുന്ന* ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസുകാരും, "ജനങ്ങളുടെ ദാസന്മാർ മാത്രമായ ഭരണാധികാരികൾ" ആണ്.
*"ജനങ്ങളുടെ ദാസന്മാർ" എന്ന ആദ്യ പേരിന്റെ അനുബന്ധം മാത്രമാണ് ഭരണാധികാരി, രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, തുടങ്ങിയ സ്ഥാനപ്പേരുകൾ.* (രാഷ്ട്രപതി, രാഷ്ട്ര പിതാവ് എന്നിങ്ങനെയുള്ള പദവികൾ ദൈവീകമല്ല). സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയുളള പ്രവർത്തനം ആകയാൽ, ഏതൊരാൾക്കും ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് "ജനങ്ങളുടെ ദാസരായ ഭരണാധികാരികളുടെ" തൊഴിൽ ധർമ്മശാസ്ത്രപരമായിട്ട് ചെയ്യുമ്പോഴാണ്. മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാനീതിശാസ്ത്രത്തെ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്

💓 *എങ്ങനെ ഭരിക്കണം : ധർമ്മശാസ്ത്രപരമായിട്ട് ഭരിക്കണം. ആര് ഭരിക്കണം എന്നത് ആവശ്യമല്ല.* 💓

രാഷ്ട്രീയ-മത-ജാതി- പ്രസ്ഥാനങ്ങളുടെ നേതാക്കൾ മാറി മാറി ഭരിച്ചതുകൊണ്ട് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുന്നതല്ല.

*ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും അവരവർക്കു ശരിയെന്നു തോന്നുന്നതായ (അധമ) നിയമങ്ങൾ പ്രകാരം എങ്ങനെയെങ്കിലുമൊക്കെ ജീവിക്കട്ടെ എന്നല്ല ദൈവ ശാസ്ത്രം.*
മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും ജനനം, ജീവിതം, മരണം എന്നിവകളെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിൽ അഥവാ ഭൂമിയിലെ വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ഭൗതിക ശാസ്ത്ര നിയമങ്ങളെയും അവ പ്രകാരമുള്ള സാങ്കേതിക വികസനങ്ങളെയും അവയിലൂടെയെല്ലാം ലഭ്യമാവുന്ന അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയും മനുഷ്യരുടെ സൃഷ്ടികളായും കേമത്തങ്ങളായും മറ്റും കണക്കാക്കിയവർ അടിസ്ഥാനപരമായ സത്യങ്ങളെ അറിയാതെ പോയി ! ഭൗതിക ശാസ്ത്ര പാഠങ്ങൾ പോലെ, ഭരണ ശാസ്ത്രം ഉൾപ്പെടെയുള്ള ധർമ്മ ശാസ്ത്ര ശാഖകളെയെല്ലാം മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ട്.

*സ്രഷ്ടാവായ ദൈവം, സൃഷ്ടികൾക്കായിട്ട്, കുറ്റങ്ങളും കുറവുകളുമില്ലാത്തതായ (ദൈവീകമായ) ഭരണ ശാസ്ത്രത്തെയും ഭരണ സംവിധാനത്തെയും മഹാആവിഷ്ക്കരിച്ചിട്ടുണ്ടാവും എന്നും, മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ടാവും എന്നും ചിന്തിക്കുവാൻ മനുഷ്യർക്കു കഴിഞ്ഞില്ല.* അഹംഭാവങ്ങളും, അജ്ഞാനവും അവിവേകങ്ങളുമാണ് കാരണം. മണ്ണിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങൾ മാത്രമേ മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ.

ഒരേ ഭൂമിയിൽ വസിക്കുന്നവരും ഒരേ ദൈവത്തിന്റെ കുഞ്ഞുങ്ങളുമായ ജനങ്ങൾക്കെല്ലാം ഒരേ ഭരണഘടന മാത്രമേ പാടുള്ളൂ എന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള *ധർമ്മ ശാസ്ത്രത്തെ* യഥാര്ത്ഥമായ 4 വേദങ്ങളിൽ രണ്ടാമത്തേതായിട്ട്, ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ തിരിച്ചറിയുന്നതും *ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാഭരണഘടനയായിട്ട്* സ്വീകരിക്കുന്നതുമാണ്. *സൃഷ്ടിചക്രത്തിന്റെ ആദ്യ പകുതിയിൽ മായ അഥവാ ദൈവം പ്രത്യക്ഷമല്ലാത്തപ്പോഴും, രണ്ടാമത്തെ പകുതിയിൽ പ്രത്യക്ഷമാവുമ്പോഴും - എല്ലായ്പ്പോഴും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ ജനങ്ങളും, ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ഭരണാധികാരികളും ആരെയാണ് അനുസരിക്കേണ്ടുന്നത് എന്ന ചോദ്യത്തിനുള്ള ഏക ശരിയുത്തരം മഹാഭരണഘടനയായിട്ട് ഭൂമിയിലെങ്ങും മഹാശോഭിക്കുന്നതായ ധർമ്മശാസ്ത്രം എന്നാണ്.* 💓

*ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും അധമ ഭരണകാര്യങ്ങളെ* ഏറ്റവും ഹ്രസ്വമായി പരാമർശിക്കുന്നു :-

*ജനങ്ങളുടെ പണം കൊണ്ടാണ് തങ്ങളും കുടുംബവും ജീവിക്കുന്നതെന്ന ബോധത്തോടെ ജനങ്ങളുടെ ദാസരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസുകാരും ഉൾപ്പെടെയുള്ള ഭരണാധികാരികൾ, യജമാനന്മാരായ ജനങ്ങൾക്ക് ഉത്തമ സേവനം ചെയ്യണം*. വീഴ്ചകൾ വർദ്ധിക്കുന്നുണ്ട്.: പലപ്പോഴും അധമർക്കു മാത്രമല്ല, നല്ലവരായ വ്യക്തികൾക്കും അധികാര ഭ്രമങ്ങളും ദുസ്വാർത്ഥങ്ങളും ഉണ്ടാകു ന്നുണ്ട്. അവരുടെ അധമത്തങ്ങളും ദുർനടപടികളും നിമിത്തം ജനങ്ങൾക്ക് ക്ലേശങ്ങളും വേദനകളും വർദ്ധിക്കുന്നുണ്ട്. ജനങ്ങൾ നിയമിച്ച സമയത്തുതന്നെ അധമരായവർ പെട്ടെന്ന് നല്ലവരായി കൊണ്ട് സൽഭരണം നടത്തിയെന്നും വരാം. ഭരണാധികാരികൾ നന്മ ചെയ്യുമ്പോൾ, അവരുടെ യജമാനന്മാരായ രാജ്യത്തിലെ ജനങ്ങളുടെ സന്തോഷത്തിൽ പങ്കെടുക്കുന്ന മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, സന്തോഷിക്കുന്ന ജനങ്ങളുടെ എണ്ണത്തെയും ആനന്ദങ്ങളുടെ അളവുകളെയും മഹാഉചിതമായി കണക്കാക്കിയുള്ള പുണ്യത്തെ ദാസന്മാരായ ഭരണാധികാരികൾക്ക് നൽകുന്നു. ദാസന്മാർ ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് പ്രവർത്തിക്കുമ്പോൾ തിന്മ ഉണ്ടാകുന്നതാണ്; മഹാഉചിതമായ അളവോടെയുള്ള ദൈവശിക്ഷകളും കൊടുക്കുന്നു. അധമ-നീച പ്രവൃത്തികൾ ചെയ്യുന്നത് സമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികളോ ഭരണാധികാരികളോ ഒക്കെ ആവാം. *തെറ്റുകുറ്റങ്ങളെ ചെയ്യുന്നവർ ആരായാലും, അവരാണ് പേടിക്കേണ്ടത്. ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് ജീവിക്കുന്നവർ മഹാനീതിപതിയായ ദൈവത്തെ തീർച്ചയായും ഭയക്കണം; മഹാനീതിശാസ്ത്രത്തെ പഠിക്കുമ്പോൾ സുവ്യക്തമാകുന്നതാണ്.*

💓 *ആവശ്യങ്ങളെ നിശ്ചയിക്കേണ്ടത് യജമാനന്മാരായ ജനങ്ങളും, മഹായജമാനനായ ദൈവവുമാണ്; ദാസരായ ഭരണാധികാരികൾ അല്ല.* (1) *ഭരണാധികാരികൾ ഏതൊരു കാര്യവും ചെയ്യുന്നത് യജമാനന്മാരായ ജനങ്ങളുടെ സമ്മതത്തോടെയും ബോദ്ധ്യപ്പെടുത്തിയും ആവണം.* (2) *ഭരണാധികാരികൾ ഉൾപ്പെടെയുള്ള ഏതൊരാളെയും ധർമ്മശാസ്ത്രപരമായിട്ട് നിയന്ത്രിക്കാനും തിരുത്താനും കഴിയുന്നതാണ്.* (3) ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ ഉൾപ്പെടെയുള്ള *ഓരോ വ്യക്തിക്കും, ഏതൊരു കാര്യത്തിലും സമസ്ത ജനങ്ങളുടെയും സമ്മതി നേടാനും, ബോദ്ധ്യപ്പെടുത്താനുമായിട്ട് വളരെ ലളിതമായ ദൈവീക മാർഗ്ഗമുണ്ട്.*

*മേൽ പ്രസ്താവിച്ച 3 ആവശ്യങ്ങളെയും മഹാപരിഹരിക്കുന്നത് ദൈവീകമായ ഒരേയൊരു മാർഗ്ഗം കൊണ്ടാണ് :*

സ്വന്തം ശരീരം ഉൾപ്പെടെയുള്ള *മണ്ണിലെ വസ്തുക്കളിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്ര പ്രകാരം അഥവാ ഭൗതിക - ധർമ്മ -ആത്മീയ ശാസ്ത്രങ്ങൾ പ്രകാരം വസ്തുതകളെ വിശകലനം ചെയ്തു കൊണ്ട് ധർമ്മ ശാസ്ത്ര പ്രകാരം പ്രവർത്തിക്കുകയേ വേണ്ടൂ.* ജനങ്ങളുടെ ദാസരായ ഭരണാധികാരികളുടെയും *ഏതൊരാളിന്റെയും നടപടികളെ, മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്ര പ്രകാരം അഥവാ ഭൗതിക - ധർമ്മ -ആത്മീയ ശാസ്ത്രങ്ങൾ പ്രകാരം വിശകലനം ചെയ്യുവാനും, ധർമ്മ ശാസ്ത്ര വിരുദ്ധമായ നടപടികളെയും ബന്ധപ്പെട്ട ഭരണാധികാരികൾ ഉൾപ്പെടെയുള്ള ഏതൊരാളെയും ഉപദേശിക്കാനും, ശാസിക്കാനും, ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ തല്ലാനും, കൊല്ലാനും ഭൂമിയിലെങ്ങുമുള്ള ഏതൊരാൾക്കും ദൈവീകമായ വ്യക്തിസ്വാതന്ത്ര്യമുണ്ട്.* ധർമ്മ ശാസ്ത്ര പ്രകാരം തലോടുകയും തല്ലുകയും കൊല്ലുകയും ചെയ്യുമ്പോൾ, *പ്രതികളായ വ്യക്തികൾ ദുരുപയോഗം ചെയ്യുന്നതായ പ്രതികളുടെ ശരീരത്തെ ശുദ്ധിചെയ്യുവാൻ പ്രതികളെ സഹായിക്കുന്നതായ മനോഭാവം ശിക്ഷിക്കുന്നവർക്ക് ഉണ്ടായാൽ വളരെ നല്ലത്.* എന്തെന്നാൽ മഹാനീതിപതിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം ജനങ്ങളെയെല്ലാം ജനിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും 100 തവണ പ്രക്രിയ തുടരുന്നതും, മഹാവാത്സല്യത്തോടെ കുഞ്ഞുങ്ങളായ ജനങ്ങളെയെല്ലാം *മഹാ-കരുതുകയാണ്;* ജനങ്ങൾക്കെല്ലാം സമആനന്ദമെന്ന മഹാസമനീതിയെയും എല്ലാ കുഞ്ഞുങ്ങൾക്കും നിർബ്ബന്ധമാക്കിയിട്ടുള്ള *മോക്ഷത്തെയും* മഹാഅനുഗ്രഹിച്ചു നൽകാനാണ്; *കടുത്ത ദൈവശിക്ഷകൾ പോലും മഹാശുദ്ധീകരണത്തിന്റെ* ഭാഗമാണ്.

*എങ്ങനെ ഭരിക്കണം : ധർമ്മശാസ്ത്രപരമായിട്ട് ഭരിക്കണം. ആര് ഭരിക്കണം എന്നത് ആവശ്യമല്ല.* എല്ലായ്പ്പോഴും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും *എല്ലാ ജനങ്ങളും, ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ഭരണാധികാരികളും ആരെയാണ് അനുസരിക്കേണ്ടുന്നത് എന്ന ചോദ്യത്തിനുള്ള ഏക ശരിയുത്തരം മഹാഭരണഘടനയായിട്ട് ഭൂമിയിലെങ്ങും മഹാശോഭിക്കുന്നതായ ധർമ്മശാസ്ത്രം എന്നാണ്.* 💓

*ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനായിട്ട് ജനങ്ങൾ നിയമിക്കുകയും വേതനം നല്കുകയും അഥവാ ഊട്ടുകയും ചെയ്യുന്നത്* ഭൂമിയിലെങ്ങുമുള്ള രാജ്യങ്ങളിലെ മുഖ്യ ഭരണാധികാരികളായ രാജാക്കന്മാരെയും പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും മാത്രമല്ല. *പോലീസുകാരും പട്ടാളക്കാരും സർക്കാർ-ജീവനക്കാരും അതിൽ പെടുന്നു.* ഭൂമിയിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന *എല്ലാവരും അനുസരിക്കേണ്ടുന്നത് മഹാഭരണഘടനയായിട്ട് ഭൂമിയിലെങ്ങും മഹാശോഭിക്കുന്നതായ ധർമ്മശാസ്ത്രത്തെ ആവുമ്പോൾ, ധർമ്മ ശാസ്ത്ര വിരുദ്ധമായ നടപടികളെയും നിയമങ്ങളെയും തൂത്തെറിയാനും ധിക്കരിക്കാനും, മേല്പടി മുഖ്യ ഭരണാധികാരികളായ രാജാക്കന്മാരെയും പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പൂച്ചാണ്ടിക്കോടതികളിലെ ന്യായാധിപന്മാരെയുമൊക്കെ ഉപദേശിക്കാനും ശാസിക്കാനും അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും തല്ലാനും, വേണ്ടിവന്നാൽ കൊല്ലാനും ജനങ്ങൾ വേതനം നല്കുകയും അഥവാ ഊട്ടുകയും ചെയ്യുന്ന പോലീസുകാരും പട്ടാളക്കാരും സർക്കാർ-ജീവനക്കാരും (ജനങ്ങൾക്കു വേണ്ടി) തയ്യാറാവണം.* ജനങ്ങളുടെ അദ്ധ്വാനമൂല്യമായ പണത്തെ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്ന പോലീസുകാരും പട്ടാളക്കാരും സർക്കാർ-ജീവനക്കാരും അവരുടെയെല്ലാം കുടുംബാംഗങ്ങളും ഉണ്ണുന്ന ചോറിന് നന്ദിയില്ലാത്തവർ ആവരുത്. *പോലീസുകാരനും പട്ടാളക്കാരനും ഉൾപ്പെടെ ഭൂമിയിലെങ്ങുമുള്ള ഏതൊരു വ്യക്തിയും ഭൂമിയിലെ ഏറ്റവും വലിയ ഭരണാധികാരിയേക്കാൾ ചെറുതല്ലാ എന്നും ഭിക്ഷക്കാരനേക്കാൾ വലുതല്ലാ എന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.* ഉദാഹരണമായിട്ട് ഇന്ത്യയിലെ പ്രധാനമന്ത്രി, കേന്ദ്രമന്തിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എന്നിങ്ങനെയുള്ളവരുടെ ആകെയെണ്ണം ഏറെക്കുറെ ആയിരമാണെങ്കിൽ, ഇന്ത്യയിലെങ്ങുമുള്ള പോലീസുകാർ മാത്രം അനേകം ലക്ഷങ്ങളാണ്. ജനങ്ങളുടെ സമ്പത്തിനെ ഉപയോഗിച്ച് ആയുധങ്ങളെയും വാഹനങ്ങളെയും, അധമ-നീച അക്രമികളെ നേരിടാനുള്ള പരിശീലനങ്ങളെയും നേടിയിട്ടുള്ള സായുധരായ പോലീസുകാർ മഹാഭരണഘടനയായ ധർമ്മശാസ്ത്ര പ്രകാരം കർത്തവ്യങ്ങളെ നിറവേറ്റണമെന്ന് തങ്ങൾക്കുതന്നെ വേണ്ടിയും തങ്ങളെ പോറ്റുന്ന ജനങ്ങൾക്കു വേണ്ടിയും "വകതിരിവ്" കാണിച്ചാൽ ഇന്ത്യയിലെയും ഏതൊരു രാജ്യത്തെയും ജനജീവിതം സുന്ദരമാകുന്നതാണ്.

*ജനങ്ങളുടെ ദാസരായ ഭരണാധികാരികളും മറ്റും പൈശാചിക നിയമങ്ങളെയും പൈശാചിക നടപടികളെയും നടപ്പാക്കുന്നതിനെ ആരംഭത്തിൽ തന്നെ തടയാനുള്ള ദൈവീകമായ മാർഗ്ഗത്തെ 'ഗാന്ധിജി'യിലൂടെ അറിയിച്ചു കഴിഞ്ഞതാണ്. നിസ്സഹകരണം.* ഉദാഹരണമായിട്ട് ഇന്ത്യയിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതും; പുതിയ നോട്ടുകൾ പകരം വയ്ക്കുന്നതും പ്രഖ്യാപിച്ചതിനെ ധർമ്മശാസ്ത്ര വിരുദ്ധമായ നടപടിയിട്ടു മനസ്സിലാക്കാനും തള്ളിക്കളയാനും മാധ്യമ ചാനലുകളും മറ്റുള്ള മന്ത്രിമാരും, കളക്ടർമാരും, സൈനിക മേധാവികളും, പട്ടാളക്കാരും, പോലീസുകാരും, സർക്കാർ-ജീവനക്കാരും, രാഷ്ട്രീയക്കാരും, പൂച്ചാണ്ടിക്കോടതികളിലെ ന്യായാധിപന്മാരും മറ്റും തയ്യാറാവണമായിരുന്നു. പോരാ, ഏതാനും മാസങ്ങൾക്കു മുമ്പ് 2000, 500 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കാൻ ഒരുങ്ങുമ്പോൾ തന്നെ തടയണമായിരുന്നു. *ഭരണാധികാരികളെയും ജനങ്ങളെയും ദൈവീകമായിട്ട് ശുദ്ധിചെയ്യുന്നതായിട്ടു കണക്കാക്കണം.*
മണ്ണിന്റെ സന്തതികളാണെന്നതു പോലും തിരിച്ചറിയാതെ രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും പൂച്ചാണ്ടിക്കോടതികളിലെ ന്യായാധിപന്മാരും ഒക്കെ മാനുഷികമായ നിയമങ്ങളെ തട്ടിക്കൂട്ടുമ്പോഴും അവയെ നടപ്പാക്കാൻ തുനിയുമ്പോഴും നിസ്സഹകരിക്കണം. സൈനിക മേധാവികളും, പട്ടാളക്കാരും, പോലീസുകാരും, സർക്കാർ-ജീവനക്കാരും നിസ്സഹകരിക്കണം. അധമ കാര്യങ്ങൾക്ക് സൈനിക മേധാവി തുനിഞ്ഞാൽ സൈനികർ നിസ്സഹകരിക്കണം. പോലീസ് മേധാവി തുനിഞ്ഞാൽ പോലീസുകാർ നിസ്സഹകരിക്കണം. ആഫീസുകളിലെ മേധാവി തുനിഞ്ഞാൽ തൊഴിലാളികൾ നിസ്സഹകരിക്കണം. *ഭൂമിയിലെ ഏതൊരു മനുഷ്യനും ഏതൊരു രാജ്യത്തെയും ഏറ്റവും വലിയ ഭരണാധികാരിയേക്കാൾ ചെറുതല്ല എന്നും ഭിക്ഷക്കാരനേക്കാൾ വലുതല്ലാ എന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം*. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെയും ബുദ്ധിശക്തികളെയും* ഉപയോഗിക്കാതെ പൈശാചിക നിയമങ്ങളെ അനുസരിക്കുന്നത് തെറ്റാണ്; കുറ്റമാണ്; ദൈവനിന്ദയാണ്; പാപമാണ്, ദൈവ ശിക്ഷകളും ലഭിക്കുന്നതാണ്.

ധർമ്മശാസ്ത്ര വിരുദ്ധമായ ഉപ്പ് നികുതിയെ അവഗണിക്കുകയും *ദൈവീകമായ നിസ്സഹകരണത്തെ* ഉയർത്തിപ്പിടിക്കുകയും ചെയ്ത വൃദ്ധനായ ഗാന്ധിജി നയിച്ച ഉപ്പ് സത്യാഗ്രഹത്തെപ്പറ്റി നല്ലതെന്നു പഠിപ്പിക്കുന്ന അദ്ധ്യാപകരും, പഠിച്ച കളക്ടർമാരും, സൈനിക മേധാവികളും, പട്ടാളക്കാരും, പോലീസുകാരും, മറ്റുള്ള സർക്കാർ-ജീവനക്കാരും, മതപുരോഹിതന്മാരും, രാഷ്ട്രീയക്കാരും, ന്യായാധിപന്മാരും, മന്ത്രിമാരും ഒക്കെ ഒക്കെ ആധുനിക കാലത്ത് ഉപ്പ് നികുതി കൊടുത്തുകൊണ്ട് ജീവിക്കുന്നവരാണ്. സത്യസന്ധതയും ധർമ്മബോധവുമില്ലാത്ത മേല്പടി അധമരിൽ വലിയൊരു പങ്ക് ഗാന്ധിജിയുടെ ചിത്രത്തിന്റെ ചുവട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, നാണക്കേട് അറിയാത്തവരാണ്. ഗാന്ധിജിയുടെ ചിത്രമുള്ള വലിയ കറൻസി കൈക്കൂലിയായി കിട്ടിയാൽ മാതാപിതാക്കളെയും ഉറ്റവരെയും തള്ളിപ്പറയാനും ഉപേക്ഷിക്കാനും ഉപദ്രവിക്കാനും അധമർ മടിച്ചെന്നുവരില്ല.

*മേലധികാരികളെയും മന്ത്രിമാരെയും മറ്റും സല്യൂട്ട് ചെയ്യുന്ന അടിമത്തത്തിൽ നിന്ന് ഓരോ പോലീസുകാരനും ആദ്യമായി മോചനം നേടുക. കുഞ്ഞുങ്ങളെല്ലാം അന്യോന്യം ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിച്ചുകൊള്ളുക എന്നല്ലാതെ യാതൊരാളും അടിമകളാവരുത്.* മഹാശക്തിയായ ദൈവത്തിനു പോലും കുഞ്ഞുങ്ങളായ പോലീസുകാരുടെ സല്യൂട്ട് ഇഷ്ടമല്ല. മഹാഭരണഘടനയായ ധർമ്മ ശാസ്ത്രം യാതൊരു അടിമത്തങ്ങളെയും അനുവദിക്കുന്നില്ല. *"സല്യൂട്ട് ചെയ്യാതെ വയ്യാ" എന്നു ശഠിക്കുന്ന പോലീസുകാർക്കും ഏതൊരാൾക്കും ധർമ്മശാസ്ത്രപരമായ ഒരു മാർഗ്ഗം* തീർച്ചയായും ഉണ്ട്. *മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, നിങ്ങൾ നില്ക്കുന്നതും നിങ്ങളെ താങ്ങിനിർത്തുന്നതുമായ മണ്ണ് നിങ്ങളുടെ മഹാപിതാവും മഹാമാതാവുമായ ദൈവം തന്നെയാണ്.* സാഷ്ടാംഗമായിട്ട് ദൈവവും മഹാപിതാവും മഹാമാതാവും ഭൂമിയും മണ്ണുമായ ദൈവത്തിന് ഉമ്മ കൊടുക്കാനും, നമസ്ക്കരിക്കാനും, സല്യൂട്ട് ചെയ്യാനും, ഇഷ്ടംപോലെ ആദരിക്കാനും, മാലിന്യങ്ങളെ ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് വലിച്ചെറിഞ്ഞും മറ്റും അവഹേളിക്കാനും വ്യക്തിസ്വാതന്ത്ര്യമുണ്ട്.

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നിയമിക്കപ്പട്ടവരും ജനങ്ങൾ പോറ്റുന്നവരുമായ പോലീസ് സേന, ധർമ്മ ശാസ്ത്ര വിരുദ്ധമായിട്ട് പ്രവർത്തിക്കുമ്പോൾ, ആവശ്യക്കാരായ ജനങ്ങൾ നേരിട്ട് ധർമ്മശാസ്ത്രപരമായിട്ട് കാര്യങ്ങളെ മംഗളമാക്കുന്നു. ലളിതമാണ്. ജനങ്ങളുടെ യഥാര്ത്ഥമായ പൊതു ആവശ്യങ്ങളും ലളിതങ്ങളാണ്. ധർമ്മശാസ്ത്ര വിരുദ്ധമായ കാര്യങ്ങളെ പൊതുവായ ആവശ്യങ്ങളായി വരുത്തിത്തീർത്തതാണ്. ഉദാഹരണമായിട്ട് മണ്ണായ ഭൂമിയിൽ മഹാശാസ്ത്രത്തെ മുഴുവൻ മഹാലയിപ്പിച്ചിട്ടുണ്ട്; അതിനാൽ നിയമസഭകളും ലോകസഭകളും പോലെയുള്ള പൂച്ചാണ്ടി സഭകളും തെരഞ്ഞെടുപ്പു മത്സരങ്ങളും രാഷ്ട്രീയങ്ങളും നിയമപുസ്തകങ്ങളും ഒക്കെ അസംബന്ധങ്ങളും അനാവശ്യങ്ങളുമാണെന്ന് സുവ്യക്തമാകുന്നു. മണ്ണിലെ ധർമ്മശാസ്ത്രത്തെ വിശകലനം ചെയ്ത് ജനങ്ങളുടെ നീതിന്യായ ആവശ്യങ്ങളിൽ, അന്നന്നും ഉടനുടനും യാതൊരു പേപ്പർ വർക്കുകളുമില്ലാതെ തീർപ്പുകല്പിക്കാൻ രാജാവും മന്ത്രിമാരും അടങ്ങുന്ന ഉന്നത ചെറു സംഘവും, രാജാവിനെയും മന്ത്രിമാരെയും ബന്ധപ്പെട്ടവരെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഗ്രാമ പഞ്ചായത്തുകൾ വേതനം നൽകുന്ന വലിയൊരു പോലീസ് സംഘവും ഉള്ളപ്പോൾ പൂച്ചാണ്ടിക്കോടതികളെന്ന അതിനീച സംവിധാനങ്ങളെ ചുമന്നതിലും പോറ്റിയതിലും അല്പം നാണിക്കാം. ദൈവ-വിപ്ലവത്തോടെ മഹാനീതിപതിയായ ദൈവം മഹാപ്രത്യക്ഷമായിക്കൊണ്ട് മഹാനീതിശാസ്ത്ര പ്രകാരം നേരിട്ട് നീതിന്യായ കാര്യങ്ങളിൽ ഇടപെടുന്ന സന്ദർഭങ്ങൾ ഭൂമിയിലെങ്ങും ഉണ്ടാകുന്നതാണ്; ജനങ്ങൾക്കെല്ലാം ആനന്ദം വർദ്ധിക്കുന്നതുമാണ്.

*ജനങ്ങൾ പോറ്റുന്ന പോലീസുകാരും പട്ടാളക്കാരും ജനങ്ങളുടെ സംരക്ഷകരാകുമ്പോൾ മാത്രമാണ് അവർ ജനങ്ങളുടെ ഭാഗമാവുന്നത്. കേരളത്തിലെ പോലീസ് സേനയിൽ "മൈത്രി പോലീസ്"* എന്നൊരു വിഭാഗത്തെ രൂപപ്പെടുത്താനുള്ള മൂലകാരണം പോലീസ് സേന ജനങ്ങളുടെ ഭാഗമല്ലാതാവുന്നു എന്ന തിരിച്ചറിവാണ്. പൂച്ചാണ്ടിത്തരം കൊണ്ട് ജനങ്ങളുടെ സമ്പത്തിനെയും പോലീസുകാരുടെ ഊര്ജ്ജത്തെയും സമയത്തെയും നഷ്ടപ്പെടുത്താമെന്നല്ലാതെ നൂറ്റാണ്ടുകളായിട്ട് സംഭവിച്ചു പോരുന്നതുപോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ പോലീസ് സേനയിൽ നിന്നും കൂടുതൽ കൂടുതൽ അകലുന്നതാണ്. അതിന്റെ തുടർഭാഗം അതിഘോരങ്ങളാണ്! ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെല്ലാം ജീവനത്തിനുവേണ്ടി; പോറ്റുന്ന ജനങ്ങളെ സംരക്ഷിക്കണം എന്ന വകതിരിവില്ലാത്ത അതിന്യൂനപക്ഷമായ പോലീസുകാർക്കും (പട്ടാളക്കാർക്കും) അവരുടെയെല്ലാം കുടുംബാംഗങ്ങൾക്കും എതിരെ ആയുധമെടുക്കും. അധമ വസ്തുക്കളായ *തോക്ക്, ബോംബ് തുടങ്ങിയവയും ഒരു കൂട്ടം മനുഷ്യർ നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും മാത്രം സത്യവും മറ്റുള്ള മനുഷ്യരെല്ലാം നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതും മാത്രം കള്ളവും ആവുന്നതല്ല.*
ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നിയമിക്കപ്പട്ടവരും ജനങ്ങൾ പോറ്റുന്നവരുമായ പോലീസ് സേന, ധർമ്മ ശാസ്ത്ര വിരുദ്ധമായിട്ട് പ്രവർത്തിക്കുമ്പോൾ, ആവശ്യക്കാരായ ജനങ്ങൾ നേരിട്ട് ധർമ്മശാസ്ത്രപരമായിട്ട് കാര്യങ്ങളെ മംഗളമാക്കുന്നു. ലളിതമാണ്. ജനങ്ങളുടെ യഥാര്ത്ഥമായ പൊതു ആവശ്യങ്ങളും ലളിതങ്ങളാണ്. ധർമ്മശാസ്ത്ര വിരുദ്ധമായ കാര്യങ്ങളെ പൊതുവായ ആവശ്യങ്ങളായി വരുത്തിത്തീർത്തതാണ്. ഉദാഹരണമായിട്ട് മണ്ണായ ഭൂമിയിൽ മഹാശാസ്ത്രത്തെ മുഴുവൻ മഹാലയിപ്പിച്ചിട്ടുണ്ട്; അതിനാൽ നിയമസഭകളും ലോകസഭകളും പോലെയുള്ള പൂച്ചാണ്ടി സഭകളും തെരഞ്ഞെടുപ്പു മത്സരങ്ങളും രാഷ്ട്രീയങ്ങളും നിയമപുസ്തകങ്ങളും ഒക്കെ അസംബന്ധങ്ങളും അനാവശ്യങ്ങളുമാണെന്ന് സുവ്യക്തമാകുന്നു. ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ മേൽ കൊടുത്ത കാര്യങ്ങളെല്ലാം യാഥാർത്ഥ്യമാകുന്നതാണ്.

ജനകീയ വിപ്ലവം : ഉദാഹരണമായിട്ട് ഇന്ത്യയിലെ ഏറെക്കുറെ പന്തീരായിരം ലക്ഷം ജനങ്ങൾ (120 കോടി) ആയുധമെടുത്തോ ആയുധമില്ലാതെയോ നീചർക്കെതിരെ ധർമ്മശാസ്ത്രപരമായ യുദ്ധത്തിനു തയ്യാറായാൽ മുഖ്യ കാരണം പോലീസുകാരും മൂലകാരണം ഭരണാധികാരികളും ആവുന്നതാണ്. വിരലിലെണ്ണാവുന്ന ഭരണാധികാരികളെ ധർമ്മശാസ്ത്രപരമായിട്ട് തിരുത്താനും വേണ്ടിവന്നാൽ ശിക്ഷിക്കാനുമുള്ള അവകാശവും അധികാരവും ജനങ്ങളിൽ നിന്നും ദൈവത്തിൽ നിന്നും (ധർമ്മ ശാസ്ത്ര പ്രകാരം) നേടിയ പോലീസുകാർ, കർത്തവ്യങ്ങളെ വിട്ട് നീചരെ സംരക്ഷിക്കാനും ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും തയ്യാറാകുമ്പോൾ *ഒരു കാര്യവുമില്ലാതെ കടുത്ത പാപവും ദൈവശിക്ഷകളും വാരി വാരി വാരിക്കൂട്ടുകയാണ്.*

*മഹാശക്തിയും മഹാനീതിപതിയുമായ ദൈവം; ദൈവത്തിന്റെ ഭാഗവും ഏകദാസനുമായ ഈയുള്ളവനിലൂടെ "ദൈവ-വിപ്ലവം" പ്രഖ്യാപിച്ചിരിക്കുകയാൽ ജനകീയ വിപ്ലവം ആവശ്യമല്ല; ആവശ്യമില്ല.*

*ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാനായിട്ട് നിയമിക്കപ്പട്ടവരും ജനങ്ങൾ പോറ്റുന്നവരുമായ പോലീസ് സേനയും പട്ടാളക്കാരും മറ്റും പ്രഥമമായി സംരക്ഷിക്കേണ്ടത് പോറ്റുന്ന ജനങ്ങളെ ആവണമെന്നും, മന്ത്രിമാർക്കും ഏതൊരാൾക്കും ധർമ്മശാസ്ത്രപരമായ വീഴ്ചകൾ ഉണ്ടാകുമ്പോൾ മഹാഭരണഘടനയായ ധർമ്മ ശാസ്ത്രം പ്രകാരം തിരുത്താൻ സഹായിക്കണമെന്നും പോലീസുകാരോടും പട്ടാളക്കാരോടും സർക്കാർ-ജീവനക്കാരോടും അഭ്യർത്ഥിക്കുവാനും മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും പ്രസിഡന്റുമെല്ലാം ബാദ്ധ്യസ്ഥരാണ്. ഏതൊരാളും കടമകളിലും കർത്തവ്യങ്ങളിലും "വകതിരിവ് " കാട്ടേണ്ടത് അവരവർക്കു വേണ്ടിയാണെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. മഹാപ്രപഞ്ചത്തിന്റെ മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ എല്ലാ മനുഷ്യരുടെയും മനോഭാവങ്ങളെയും ചിന്തകളെയും സംഭാഷണങ്ങളെയും പ്രവൃത്തികളെയും അനുനിമിഷം അറിയുന്നുണ്ട്!*

ജനങ്ങളുടെ ദാസരായ ഭരണാധികാരികൾ ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാന് ഗ്രാമ പഞ്ചായത്തുകളിലൂടെ ജനങ്ങൾ നിയമിക്കേണ്ടവരാണ് പോലീസ് സേനയും, മറ്റുള്ള സർക്കാർ-ജീവനക്കാരും. ജനങ്ങളുടെ പണം കൊണ്ടു ജീവിക്കുന്നവരും, ജനങ്ങളുടെ ദാസരായിട്ട് പ്രവർത്തിക്കേണ്ടുന്നവരുമായ പോലീസ് സേനയും മറ്റും ജനങ്ങളുടെ ഭാഗമായിക്കൊണ്ട് മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള *ധർമ്മ ശാസ്ത്ര പ്രകാരം യജമാനന്മാരായ ജനങ്ങളെ സംരക്ഷിക്കണം*. പകരം മനുഷ്യ ഭരണാധികാരികളെയും, അവർ തട്ടിക്കൂട്ടിയിട്ടുള്ള ഭൗതിക അസ്തിത്വമില്ലാത്തതായ ഭരണഘടനകളെയും പൈശാചിക സംവിധാനങ്ങളെയും നിയമങ്ങളെയും അനുസരിക്കുന്ന അടിമകളാവാനും, നീചരെ സംരക്ഷിക്കാനും ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും, നൂറ്റാണ്ടുകളായിട്ട് തയ്യാറായിപ്പോരുന്നത് ഭൂമിയിലെങ്ങുമുള്ള ധാർമ്മിക അധഃപതനങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ഭൂമിയിലെ സമസ്ത കാര്യങ്ങളും മഹാശുദ്ധീകരണത്തിന് വിധേയമാകുന്നതാണ്. *ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ഭരണഘടനയായിട്ട് ധർമ്മ ശാസ്ത്രത്തെ* എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളും സ്വീകരിക്കുന്നതാണ്. അതോടെ രാജ്യങ്ങളുടെയും അതിർത്തികളുടെയും ഭരണാധികാരികളുടെയും മറ്റും പേരിൽ ഭൂമിയിലെങ്ങുമുള്ള വാക്കേറ്റങ്ങളും അടിപിടികളും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം അവസാനിക്കുന്നതുമാണ്.

*വലിയ കള്ളന്മാരും കൊടുംകൊള്ളക്കാരും കൊടും തീവ്രവാദികളുമായ ഭരണാധികാരികൾ നിമിത്തമാണ് ചെറിയ കള്ളന്മാരും ചെറിയ കൊള്ളക്കാരും ചെറിയ തീവ്രവാദികളും ജനങ്ങളിൽ നിന്ന് രൂപപ്പെടുന്നത്.*
മഹായജമാനയും മണ്ണും ഭൂമിയുമായ ദൈവം' മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള *ഭൗതിക ശാസ്ത്ര നിയമങ്ങളെ* ധിക്കരിക്കാൻ യാതൊരാൾക്കും കഴിയുന്നതല്ല. ദൈവം, മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള *ധർമ്മശാസ്ത്രം* മാത്രമേ മനുഷ്യ ജീവിതത്തിന് ചേരുകയുള്ളൂ എന്നത് സ്വയം ബോദ്ധ്യപ്പെടുകയും അനുസരിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യർക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം ഉറപ്പാവുക.
മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച് ഓരോ മനുഷ്യനും നിർബ്ബന്ധമാക്കിയിട്ടുള്ള ആത്മീയ സാക്ഷാത്ക്കാരം എന്ന മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത് ഓരോ മനുഷ്യനെയും മഹാവാത്സല്യത്തോടെ മഹാഉചിതമായി മഹാഉപദേശിച്ചും മഹാശിക്ഷിച്ചും മഹാതിരുത്തിയും മഹാശുദ്ധീകരിച്ചുകൊണ്ടാണ്. ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്നത് എന്നതിന് ഉപരിയായിട്ട് *ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾ കൊണ്ട് ഓരോ വ്യക്തിയും മോക്ഷത്തെ നേടുന്നതായിട്ട് മഹാആവിഷ്ക്കരിച്ചിട്ടുള്ളതും* അതിഗൗരവങ്ങളാണ്. ഭൂമിയിലെങ്ങുമുള്ള സമസ്ത ജനങ്ങൾക്കും ധർമ്മശാസ്ത്രപരമായ ജീവിതം നിർബ്ബന്ധമാണ്. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർക്കെല്ലാം ഭൂമിയിൽ അഥവാ മണ്ണിൽ അഥവാ മണ്ണായ ശരീരത്തിൽ മഹാലയിപ്പിച്ചിട്ടുള്ള *ധർമ്മ ശാസ്ത്ര നിയമങ്ങൾ പ്രകാരമുള്ള ജീവിതം മാത്രമാണ് ഭക്തി.*
💓 💓 💓 💓 💓
*മനുഷ്യർ പാലിക്കേണ്ടതായ ധർമ്മശാസ്ത്രപരമായ നിർമ്മാണങ്ങളും നിയന്ത്രണങ്ങളും.*

ഭൂമിയിലെ വസ്തുക്കളെ ഉപയോഗിച്ച് ഭൗതികമായ അസ്തിത്വം ഉള്ളതായ ബീഡി, സിഗരറ്റ്, മദ്യം, മയക്കു മരുന്ന്, തോക്ക്, പീരങ്കി, കര-വായു-നാവിക ആയുധ വാഹിനികൾ, അണ്വായുധങ്ങൾ, തുടങ്ങിയ ന്യൂനശക്തികൾ കൂടുതലായി പ്രവർത്തിക്കുന്ന അധമ വസ്തുക്കളെ സൃഷ്ടിക്കാൻ കഴിയുന്നതാണ്. കയ്പ്, എരിവ്, പുളി, ഉപ്പ്, വേദന, രോഗം, അധമ വസ്തുക്കൾ തുടങ്ങിയവയെ സൃഷ്ടിക്കുന്നതായ ന്യൂനശക്തികൾ ജീവിക്കാൻ ആവശ്യമാണെങ്കിലും, സിഗരറ്റ് പോലെ ചിലവ നിർമ്മിക്കാൻ പാടില്ലെന്നും, ആൾക്കഹോൾ പോലെയുള്ളവ ചില മരുന്നുകളുടെ നിർമ്മാണത്തിന് ആവശ്യമാകുമ്പോൾ പരിമിതികളോടെ നിർമ്മിക്കുകയും ഉപയോഗിക്കുകയും വേണമെന്ന് മനസ്സിലാക്കാനും ഉള്ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. അധമ വസ്തുക്കളായ *മദ്യം, മയക്കു മരുന്ന്, തോക്ക്, ബോംബ് തുടങ്ങിയവയും ഒരു കൂട്ടം മനുഷ്യർ മാത്രം നിർമ്മിക്കുമ്പോൾ സത്യവും മറ്റുള്ള മനുഷ്യരെല്ലാം നിർമ്മിക്കുമ്പോൾ കള്ളവും ആവുന്നതല്ല*. ധർമ്മശാസ്ത്രപരമായ കാര്യങ്ങളുടെ ഭാഗമായിട്ട് മരുന്ന്/വൈദ്യുതി നിർമ്മാണം, പഴയ കെട്ടിടങ്ങളെ പൊളിക്കൽ തുടങ്ങിയവയ്ക്കല്ലാതെ *ധർമ്മശാസ്ത്രപരം അല്ലാത്ത ആക്രമണം, യുദ്ധം, ഒളിപ്പോര്, വധം തുടങ്ങിയ കാര്യങ്ങൾക്ക് ഭരണ സംവിധാനങ്ങളും പോലീസും പട്ടാളവും തീവ്രവാദികളും ഉൾപ്പെടെ ആരു നിർമ്മിച്ചാലും ആര് ഉപയോഗിച്ചാലും, അധമ-നീചങ്ങളായ സാധനങ്ങളും ഉപകരണങ്ങളും ആയുധങ്ങളും, അധമ-നീചങ്ങൾ തന്നെയാണ്.*

ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കേണ്ടുന്നതിനു പകരം മഹാപ്രപഞ്ചത്തിലെ വസ്തുക്കളെയും ജീവികളെയും ദുരുപയോഗം ചെയ്യുന്നത് കടുത്ത ദൈവനിന്ദയാണ്. ഉദാഹരണമായിട്ട് ഇന്ത്യയിൽ ഉള്ളതുപോലെ വലിയ ഒരു ജനസമൂഹത്തെ *കള്ളപ്പണവും(?!) കള്ളനോട്ടും* തടയാനെന്നു പറഞ്ഞ് അവയെ ഉണ്ടാക്കുന്ന വലിയ കള്ളന്മാരും കൊടുംകൊള്ളക്കാരുമായ ഭരണാധികാരികളും മറ്റും പീഢിപ്പിക്കുമ്പോൾ *യഥാര്ത്ഥത്തിൽ
അപരാധങ്ങളെ ചെയ്യുന്നത് ഭരണാധികാരികളാണ്.*

കള്ളപ്പണം എന്ന കള്ളപ്പേരിൽ *വലിയ കള്ളന്മാരായ ഭരണാധികാരികൾ* വികൃതമാക്കിയിട്ടുള്ള വിഷയത്തെ ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ലളിതമായി പരിഹരിക്കുന്നതാണ്. എങ്ങനെയെല്ലാമെന്ന് മുമ്പ് വിശദമാക്കിയതാണ്; ഹ്രസ്വമായി പറയാം :-

*(1)* ജനങ്ങളുടെ അദ്ധ്വാനത്തെ നികുതികൾ എന്ന കള്ളപ്പേരിൽ ഭരണാധികാരികൾ കൊള്ളയടിക്കുമ്പോഴാണ് നികുതികളിൽനിന്ന് സംരക്ഷിക്കുന്നതിന് (ഭരണാധികാരികൾ അച്ചടിച്ച) കള്ളനോട്ടുകളെ പണമായിട്ട് തെറ്റിദ്ധരിച്ച് ജനങ്ങൾ ഒളിക്കുന്നത്. ഭൗതികമായ സമ്പത്തുകളെ ഒളിക്കാൻ കഴിയുന്നതല്ല.

ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾ മാത്രമാണ് *തൊഴിൽ*. അവയ്ക്കെല്ലാം ഭൗതിക അസ്തിത്വം ഉണ്ട്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ യഥാര്ത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായിട്ട് ഭൂമിയിലെങ്ങുമുള്ള എല്ലാ തൊഴിലുകളും വിഭജിക്കപ്പെട്ടിരിക്കുന്നു. തൊഴിലുകളെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയുമായിട്ട് അഥവാ ദൈവവുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധപ്പെട്ടിരിക്കുന്നു.
*മണ്ണുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും ബന്ധമില്ലാത്തതായ പ്രവൃത്തികൾ "തൊഴിലുകൾ" എന്ന പേരിൽ സമൂഹത്തില് വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം "അധമ ചെയ്തികൾ" മാത്രമാണെന്നും "തൊഴിലുകൾ അല്ലാ" എന്നും സുവ്യക്തമാണ്.*

*മോഷണം*, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ* ആണ്; *തൊഴിൽ അല്ല*. കള്ളന്മാരുടെ തൊഴിലാണ് മോഷണം, ഗുണ്ടകളുടെ തൊഴിലാണ് കൊലപാതകം, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്; എന്നാൽ അവ *തൊഴിൽ അല്ല*.

ജനങ്ങൾ നേടുന്ന സമ്പത്തിനെ *നികുതി / നികുതികൾ* എന്നിങ്ങനെയുള്ള പേരുകളിട്ട് കൊള്ളയടിക്കുന്നത് *മോഷണത്തേക്കാൾ മോശമായ പിടിച്ചുപറിയാണ്.* അധമ പ്രവൃത്തിയാണത്; തൊഴിൽ അല്ല. ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം, മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം, തുടങ്ങിയ കള്ളപ്പേരുകളോടെ ജനങ്ങളെ പറ്റിച്ച് ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ" സ്ഥാപിച്ചിരിക്കുകയാണ് ഭൂമിയിലെങ്ങും! അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ *നികുതി കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ* എന്ന കള്ളപ്പേരോടെ ജനങ്ങളെ കൊള്ളയടിച്ച് "കൊള്ളസംഘങ്ങൾക്കു" നൽകുന്നു. *കൊള്ളയടിച്ച സമ്പത്തിൽ നിന്ന് "കൊള്ളസംഘങ്ങൾ" നൽകുന്ന ഉയര്ന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും കൈപ്പറ്റിക്കൊണ്ട് അവരും കുടുംബങ്ങളും ജീവിക്കുന്നതും ദൈവീകമല്ല*. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെ *എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്.

*(2)* ദൈവ-വിപ്ലവത്തോടെ, ദൈവീകമായ സാമ്പത്തിക ശാസ്ത്രം മഹാവിപ്ലവത്തെ ഉണ്ടാക്കുന്നതാണ്. *സാമ്പത്തിക കൈമാറ്റ നിരോധന നിയമവും, ദൈവീകമായ ഇഷ്ട ദാന നിയന്ത്രണ നിയമവും പ്രകാരം ജീവിക്കേണ്ടുന്നത് ഓരോ മനുഷ്യന്റെയും ആവശ്യമാകുന്നതാണ്.* ദൈവ-വിപ്ലവ വിശകലനം - 4 ൽ *മോക്ഷത്തെ* അഥവാ *മുക്തിയെ* മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ഭരണാധികാരികളുടെ ധർമ്മങ്ങളും സ്ഥാനങ്ങളും മറ്റുള്ള ജനങ്ങളിൽ നിന്ന് ഉയര്ന്നതാണെന്നു ധരിച്ചു പോവരുത്; ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന *ജനങ്ങളുടെ ദാസൻ* എന്ന തൊഴിൽ (അവസരം) അതിവിശിഷ്ടമാകുന്നത് കൂടുതൽ കൂടുതൽ ദാസനായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ്. എല്ലാ തൊഴിലുകളും ആവശ്യമാണ്; തൊഴിലുകളെല്ലാം ചെയ്യാൻ ആളുണ്ടാവണം; അതിൻപ്രകാരം ജങ്ങൾക്ക് തൊഴിൽ അഭിരുചിയെ മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. രാജാവ്, പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി, മന്ത്രി, കളക്ടർ, അദ്ധ്യാപകൻ, മേശിരി, ആശാരി, ക്ഷുരകൻ, ഡ്രൈവർ, ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ, മീൻ കച്ചവടക്കാരൻ, മുക്കുവൻ, കൃഷിക്കാരൻ എന്നിങ്ങനെ ഭൂമിയിലുള്ള സമസ്ത തൊഴിലുകൾക്കും തുല്ല്യപദവിയാണ്. വായു, വെള്ളം, മണ്ണ് എന്നീ ജീവഘടകങ്ങളെ മാറ്റി നിര്ത്തിയാൽ ഭക്ഷണമാണ് ജനങ്ങളുടെയെല്ലാം അടിസ്ഥാനപരമായ ആദ്യ ആവശ്യം എന്നതിനാൽ തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണെങ്കിലും *തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും മഹാഉയർത്തുന്നുണ്ട്;* തുടങ്ങിയ കാര്യങ്ങളെ മനസ്സിലാക്കാനും ഉള്ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും, മഹാഅനുഗ്രഹിച്ചു നൽകിയിട്ടുമുണ്ട്. ഭൂമിയിലെങ്ങുമുള്ള *കൃഷിക്കാരെല്ലാം പുണ്യം കൊണ്ട്* ബഹുവിധ *ഭരണാധികാരികളേക്കാൾ മുകളിലാണെന്നത്* ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും ഉപയോഗപ്പെടണം!

*ഭിക്ഷാടനം അധമമാണ്,* തൊഴിൽ അല്ല; എന്നാൽ
💓 *ദൈവീകമായ സിദ്ധിയാണ് സംഗീതം* എന്ന് സുവ്യക്തമായി വെളിവാക്കുന്ന സംഗീതജ്ഞന് (ഗായകന്), *ദൈവീകമായ സംഗീതത്തെ* വിറ്റു ജീവിക്കാൻ അനുവാദം ഇല്ലെങ്കിലും, *ജീവിതാവശ്യങ്ങൾക്കു മാത്രമായി പാട്ടുപാടിക്കൊണ്ടു ഭിക്ഷയെടുക്കാൻ ധർമ്മ ശാസ്ത്രം (ദൈവം) അനുവദിക്കുന്നുണ്ട്. ഭിക്ഷയെടുക്കാനുള്ള അവകാശവും അധികാരവും ഗായകനു മാത്രം ലഭിക്കുന്ന മറ്റൊരു സിദ്ധിയാണ്.* 💓
സംഗീതം പൊഴിച്ചുകൊണ്ട് അവൻ ഭിക്ഷയെടുക്കുമ്പോൾ ജനഹൃദയങ്ങൾ ആനന്ദമയമാകും; വഴക്കടിക്കുന്നവർ സ്തബ്ധരാകുന്നതാണ്; സമൂഹത്തില് ശാന്തിയും സമാധാനവും സത്ചിന്തകളും വർദ്ധിക്കുന്നതാണ്.

💓 *ദൈവത്തിന് മനുഷ്യരുടെ സ്തുതികളും ആരാധനകളും ആവശ്യമില്ലാ എങ്കിലും എല്ലാ സ്തുതികളും ആരാധനകളും മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ഏക മഹാശക്തിയായ ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ്.* അക്കാരണത്താൽ *സ്തുതിക്കാൻ മുട്ടിനിൽക്കുന്നവർ ഏകമഹാശക്തിയായ ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ അല്ലാതെ മറ്റെന്തിനെ സ്തുതിച്ചാലും പാപമാണ്*; വസ്തുക്കളിൽ പ്രവർത്തിക്കുന്ന ന്യൂനശക്തികളുടെ അളവ് വർദ്ധിക്കുന്നതാണ്; ആനുപാതികമായിട്ട് ജനങ്ങളിലൂടെ ബഹുവിധ അധമ തീവ്രവാദങ്ങൾ വളരുന്നതാണ്. *വ്യക്തികളെയും (മനുഷ്യരെയും), മത്സ്യം സസ്യം പക്ഷി മൃഗം എന്നീ ജീവികളെയും, വസ്തുക്കളെയും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അഥവാ ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങളെയും (ദേശങ്ങളെയും) സമുദ്രങ്ങളെയും നദികളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും ദേവതകളെയും ദേവാലയങ്ങളെയും മറ്റും സ്തുതിക്കുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.* ഗായകർ മാത്രമല്ല; സമൂഹത്തിലെ അനേകർ പ്രസ്തുത ദൈവനിന്ദ ചെയ്യുന്നുണ്ട്. *ദൈവീകമായ സംഗീതത്തെ* സിദ്ധി യായിട്ട് ലഭിച്ചവർ പാപവും ദൈവശിക്ഷകളും പിടിച്ചു വാങ്ങുന്നു എന്ന വ്യത്യാസം മാത്രം.

*ദേശീയ ഗാനങ്ങളെല്ലാം ദൈവനിന്ദയാണ്*.
മഹാശക്തിയായ ദൈവം *കുഞ്ഞുങ്ങൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യ പ്രകാരം നല്ല കാര്യങ്ങളെപ്പോലും നിർബ്ബന്ധമാക്കാൻ യാതൊരാൾക്കും അവകാശമോ അധികാരമോ ഇല്ലെന്നിരിക്കെ; "ദേശീയ ഗാനം" എന്ന അധമ കാര്യത്തെ തിയേറ്ററുകളിലും മറ്റും ആലപിക്കണമെന്നും ജനങ്ങളെല്ലാം ആലപിക്കണമെന്നും ഇന്ത്യയിലെ പൂച്ചാണ്ടിക്കോടതികളുടെ കേന്ദ്രം 2016 നവംബർ 30 ന് ഉത്തരവിറക്കിയത് കൊടിയ ദൈവനിന്ദയാണ്, കടുത്ത ദൈവശിക്ഷകളെ ബന്ധപ്പെട്ടവർ അനുഭവിക്കേണ്ടതുമുണ്ട്*. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമാണ് രാജ്യങ്ങളെന്നതിനെ വിശകലനം ചെയ്യുമ്പോൾ മ്ലേച്ഛത ബോദ്ധ്യപ്പെടുന്നതാണ്.

മഹാശക്തിയും മഹാനീതിപതിയുമായ ദൈവത്തിന്റെ *മഹാ*കാര്യങ്ങളിലെ *മഹാ* എന്ന പദത്തിന്റെ ഇംഗ്ലീഷ് തർജ്ജമയായ *Supreme* മാനുഷികമായ കാര്യങ്ങളിൽ ഉപയോഗിച്ചുകൂടാ. ഉടനെ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തോടെ കോടതികൾ തന്നെ അവസാനിക്കുന്നതും*, ജനങ്ങളുടെ ദാസന്മാർ മാത്രമായ (രാജാവും) മന്ത്രിമാരും മറ്റും മണ്ണിലെ നിയമങ്ങൾ പ്രകാരം നീതിന്യായ ശാസ്ത്രം കൈകാര്യം ചെയ്യുന്നതുമാണ്.

*അധമ സ്ഥാപനങ്ങളും അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ്.* മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് ജീവിക്കുന്നത് കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണെന്ന് ബാങ്കുകൾ ഉൾപ്പെടെയുള്ള അനേകം അധമ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം തിരിച്ചറിയുന്നതാണ്, ദൈവ-വിപ്ലവത്തോടെ, (ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള) ബാങ്കുകൾ, നികുതി പിരിവ് കാര്യാലയങ്ങൾ, ഇൻഷ്വറൻസ്, ലോട്ടറി, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, തുടങ്ങിയ അനേകം അധമ സ്ഥാപനങ്ങൾ സ്വയം പിരിഞ്ഞു പോകുന്നതാണ്. ജനങ്ങൾക്കെല്ലാം തങ്ങളുടെ സമ്പത്തിനെ സ്വന്തമായി സൂക്ഷിക്കാം. കൊള്ളസംഘങ്ങളായ ഭരണാധികാരികൾ സംശുദ്ധമാവുന്നതാണ്, നികുതികളും മറ്റ് അധമത്തങ്ങളും അവസാനിക്കുന്നതിനാൽ ജനങ്ങൾക്ക് സ്വന്തമായ ഇഷ്ടപ്രകാരം സമ്പത്തിനെ, തങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിറവേറ്റാൻ നിയമിച്ചിട്ടുള്ള ദാസന്മാരായ ഭരണാധികാരികളെയും സൂക്ഷിക്കാൻ ഏല്പിക്കാനാവും. *ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നവരായിട്ട് ഭരണകൂടം പ്രവർത്തിച്ചുതുടങ്ങുന്നത് ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ മാത്രമാണ്! കൊള്ളത്തലവന്മാരായ മന്ത്രിമാരും മറ്റും ജനങ്ങളുടെ ദാസന്മാരും സംരക്ഷകരുമായ ഭരണാധികാരികളായിട്ട് പരിവർത്തനപ്പെടുകയാണ്.* ....


ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ.
C/o www.omsathyam.com
2016 ഡിസംബർ 5 തിങ്കളാഴ്ച.

*ദൈവം* ഈയുള്ളവന് പരമശിവൻ എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആകയാൽ മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവന്റെ മഹാനാമം *പരമശിവൻ* എന്നാണ്. ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ.
*മഹാശക്തിയായ ദൈവം* മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെ *മഹാഉചിതമായ സമയത്ത്* ദൈവം ആക്ടിവേറ്റ് ചെയ്യുന്നതാണ്. www.omsathyam.com വെബ്സൈറ്റിൽ മഹാശാസ്ത്രപരവും സമ്പൂർണ്ണവുമായ വിശദീകരണമുണ്ട്.

💓 *ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.* 💓

No comments: