Thursday, April 13, 2017

ഭൂമിയും ഭൂമിയുടെ അംശമായ ശരീരവും, മനുഷ്യർ ഉൾപ്പെടെയുള്ള സകല ജീവാത്മാക്കളെയും സമ്പൂർണ്ണമായി മഹാഭരിക്കുന്നത്* എങ്ങനെയെന്ന് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

*ഭൂമിയും ഭൂമിയുടെ അംശമായ ശരീരവും, മനുഷ്യർ ഉൾപ്പെടെയുള്ള സകല ജീവാത്മാക്കളെയും സമ്പൂർണ്ണമായി മഹാഭരിക്കുന്നത്* എങ്ങനെയെന്ന് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

" *ദൈവ-വിപ്ലവം ഉടൻ* " 💓
ദൈവ-വിപ്ലവ വിശകലനം -7
*Extracted* from : *http://omsathyam.blogspot.in/?m=1*
(കുറിപ്പ് : വാട്സ്ആപ് സന്ദേശമായി അയക്കുമ്പോൾ, ദൈർഘ്യത്തിന് നിയന്ത്രണം ഉണ്ടാവുകയാൽ, രണ്ടു സന്ദേശങ്ങളായി വിഭജിച്ചിരിക്കുന്നു. എന്നാൽ PDF-ൽ ഒരു ഫയലാണ്. www.omsathyam.com വെബ്സൈറ്റിൽ ലഭ്യമാണ്.)
ഭാഗം 1

വിശദീകരണം :

*1. ശരീരവും ജീവാത്മാവും* തീർത്തും വിഭിന്നങ്ങളായ *സ്രഷ്ടാവും സൃഷ്ടിയുമായിട്ടു* പ്രവർത്തിക്കുന്നതിനെ മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു. *'തത്ത്വമസി' ക്ക് യഥാർത്ഥത്തിൽ ശരീരവുമായാണ് ബന്ധം; ആത്മാവുമായല്ല.*

*2.* ഓരോ ജീവാത്മാവിൻ്റെയും സ്വന്തമെന്നു തെറ്റിദ്ധരിച്ചിട്ടുള്ള *ശരീരം, പ്രത്യക്ഷമായിട്ട് ജീവാത്മാവിനെ മഹാനീതിശാസ്ത്ര പ്രകാരം സമ്പൂർണ്ണമായി മഹാഭരിക്കുന്നത് എങ്ങനെയെന്ന് ഹ്രസ്വമായി വിശദീകരിക്കുന്നു.*

*3. ജീവികളുടെ സൃഷ്ടിയും സംഹാരവും.* ജീവൻ, പരമാത്മാവ്, ജീവാത്മാവ്, ശരീരം, എന്നിവയെ മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

*4. "എന്റെ രാജ്യം" എന്ന് യാതൊരു രാജ്യത്തെപ്പറ്റിയും പറയാൻ യോഗ്യതകൾ ഉള്ളവർ ഭൂമിയിൽ ഇല്ല !.*


💓
*1. ശരീരവും ജീവാത്മാവും* തീർത്തും വിഭിന്നങ്ങളായ *സ്രഷ്ടാവും സൃഷ്ടി*യുമായിട്ടു പ്രവർത്തിക്കുന്നതിനെ മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.
💓

മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെയെല്ലാം സ്വത്വമാണ് അഥവാ വ്യക്തിത്വമാണ് *ജീവാത്മാവ്.* ജീവിയായിട്ട് അഥവാ മനുഷ്യനായിട്ട് ജീവാത്മാവിനെ ജനിപ്പിക്കുമ്പോൾ ശരീരം ലഭിക്കുന്നു. മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം ജീവിക്കാനും ആനന്ദങ്ങളെയെല്ലാം അനുഭവിക്കാനും ശരീരം അത്യാവശ്യമാണ്.* ജീവാത്മാക്കൾക്ക് അനന്തമായ ആനന്ദങ്ങളെ ലഭിക്കുന്നത് ശരീരത്തിലൂടെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, *ജീവാത്മാവിന്
ആനന്ദങ്ങളെ 'പ്രത്യക്ഷമായിത്തന്നെ'
നൽകുന്നത് ശരീരമാണ്;* എന്നാൽ ശരീരത്തിന്റെ നിർമ്മിതിയിലും പ്രവർത്തനങ്ങളിലും ജീവാത്മാവിന്റെ പങ്ക് നാമമാത്രമോ ശൂന്യമോ ആണ്.* അതായത് *ജീവാത്മാവിനെ അഥവാ ജീവികളെ സംബന്ധിച്ചിടത്തോളം ശരീരമെന്നത് (മുഖ്യമായും) ആനന്ദങ്ങളെയും വേദനകളെയും അനുഭവിക്കാനുള്ള ഉപാധി മാത്രമാണ്.


*'ജീവാത്മാവ് എന്ന ജീവിയുടെ സ്വത്വത്തിന്റെ' സ്വന്തമെന്നു തെറ്റിദ്ധരിച്ചിട്ടുള്ള ​ 'ശരീരം' യഥാർത്ഥത്തിൽ ജീവാത്മാവിനെ ഭരിക്കുന്ന 'മഹാശക്തിയായ ദൈവത്തിന്റെ അംശമാണ്.'* ചുവടെയുള്ള (1) മുതൽ (3) വരെയുള്ള ലളിതമായ വിശദീകരണത്തിൽ നിന്ന് ബോദ്ധ്യമാകുന്നതാണ്.

*(1)*. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെയെല്ലാം ഉത്ഭവം, ശരീരത്തിന്റെ രൂപം, അവയവ ഘടന, അവയവ പ്രവർത്തനങ്ങൾ, രോഗങ്ങൾ, രോഗസൗഖ്യം തുടങ്ങിയവയെ വിശകലനം ചെയ്താൽ, ഏറെക്കുറെ മുഴുവൻ കാര്യങ്ങളിലും *ശരീരത്തിന്റെ ഉടമയെന്നും മറ്റും തെറ്റിദ്ധരിച്ചിട്ടുള്ള 'സ്വത്വമെന്ന ജീവാത്മാവിന് '* ശരീരത്തിന്മേൽ നാമമാത്രമായ അവകാശങ്ങളും അധികാരങ്ങളും മാത്രമേ ഉള്ളൂ എന്നും സുവ്യക്തമാകുന്നതാണ്.

*'ശരീരത്തെ' സംബന്ധിച്ച്, മഹാനീതിശാസ്ത്ര പ്രകാരം 'ശരീരവും
ജീവി-രൂപവും ഗുണങ്ങളും ജന്മഗുണങ്ങളും' നൽകി വേണം ജീവാത്മാവിനെ ജീവിയാക്കേണ്ടത്.*

ജീവാത്മാവിന് ആനന്ദങ്ങളെ ശരീരത്തിലൂടെ നൽകുന്നതോടൊപ്പം മറ്റുള്ള ജീവികളെയും 'ശരീരം' മഹാകരുതുന്നു എന്നതും ശ്രദ്ധേയമാണ്. ജീവികളുടെയെല്ലാം 'മുഖ്യ ആവശ്യമായ ഭക്ഷണത്തെ' സംവിധാനം ചെയ്തിട്ടുള്ളത് 'ശരീരത്തെ പരസ്പരം ഭക്ഷണമാക്കിയാണ്. (( ജീവികൾ മരിക്കുമ്പോഴും വധിക്കപ്പെടുമ്പോഴും, 'ശരീരം' ജീവാത്മാവിന്റെ ഭാഗമല്ലാതായി മാറുന്നു. പിന്നീട് ഭക്ഷണ സാധനം പോലെയുള്ള *'ഒരുതരം വസ്തുവാണ് ശരീരം'* എന്നും പറയാം. മത്സ്യം, സസ്യം, പക്ഷി, മൃഗം, എന്നിങ്ങനെ ചത്തതോ കൊന്നതോ ആയ എല്ലാ ജീവികളുടെയും *ശരീരത്തെ* "മാംസം, പഴങ്ങൾ, കായ്കൾ, കിഴങ്ങുകൾ, ഇലക്കറികൾ, പച്ചക്കറി," എന്നിങ്ങനെയെല്ലാം പേരുകളിട്ട് മനുഷ്യർ ഭക്ഷിക്കുന്നു.* മറ്റുള്ള ജീവികളുടെ ശരീരം ഭക്ഷണ വസ്തുക്കളാണെന്നത് 'മനുഷ്യന്റെ (ശവ)ശരീരത്തിനും' ബാധകമാണ്; ഉദാഹരണത്തിന് എറുമ്പുകളും എലികളും പട്ടികളും കടുവകളും പുലികളുമൊക്കെ മനുഷ്യ-ശരീരത്തെ ഭക്ഷിക്കുന്നുണ്ട്. മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെയെല്ലാം ശരീരത്തെ മറ്റുള്ള ജീവികൾ ഭക്ഷിച്ചാലും ഇല്ലെങ്കിലും ശരീരത്തിന്റെ അടുത്ത ഘട്ടം മണ്ണിലടിയുക അഥവാ മണ്ണിലേക്ക് 'മടങ്ങുക' എന്നതാണ്. ശരീരം ഭക്ഷിക്കപ്പെട്ട് വിസർജ്ജ്യമായി മാറുമ്പോഴും, ജീവനോടെയോ ശവമായോ തീയിൽ എരിക്കപ്പെട്ടാലും, തെമ്മാടിക്കുഴിയെന്നോ സ്വർഗ്ഗക്കുഴിയെന്നോ ഒക്കെയുള്ള പേരിൽ കുഷ്ഠരോഗികളോ രാഷ്ട്രങ്ങളിലെ പ്രധാന മന്ത്രിമാരോ മതങ്ങളിലെ ഏറ്റവും വലിയ തമ്പുരാക്കന്മാർ തന്നെയോ 'കുശുകുശു മന്ത്രങ്ങൾ ചൊല്ലിയോ' മോശമായ വാക്കുകൾ പറഞ്ഞോ നേരിട്ടു കുഴിച്ചിട്ടാലും, ശരീരം മണ്ണിലേക്ക് മടങ്ങുന്നു ... അതാണ് സംഭവിക്കുന്നത്. ജീവാത്മാക്കളുടേതെന്നും ജീവികളുടേതെന്നും തെറ്റിദ്ധരിക്കുകയും, *യഥാർത്ഥത്തിൽ മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളായിരുന്ന ശരീരങ്ങൾ വീണ്ടും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളായി പരിണമിക്കുന്നു* എന്നതാണ് വാസ്തവം.

*"ഭക്ഷണ സാധനങ്ങൾ"* എന്ന പരിവർത്തനത്തെ അടിസ്ഥാനപ്പെടുത്തി *ജീവികളുടെയെല്ലാം ശരീരത്തെ​ ഘടനയിലും ഘടകങ്ങളിലും രുചിയിലും നിറത്തിലും രൂപത്തിലും കാഴ്ചയിലും പ്രവർത്തനങ്ങളിലും വ്യത്യാസപ്പെടുത്തിക്കൊണ്ട് ഭക്ഷണ ആനന്ദത്തിലും, മരുന്നുകൾ പോഷകങ്ങൾ എന്നിങ്ങനെയുള്ള മറ്റ് ആവശ്യങ്ങളിലും ദൈവത്തിന്റെ ശക്തി ഭാവമായ അനന്തതയെ സുവ്യക്തമായി പ്രകടിപ്പിക്കുവാനും 'ശരീരം' പ്രത്യക്ഷമായി ശ്രദ്ധിക്കുന്നുണ്ട്.* മഹാശക്തിയായ ദൈവത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുമായിട്ടു ബന്ധപ്പെട്ട മഹാകാര്യങ്ങളെ ശരീരം ചെയ്യുമ്പോൾ,
ആവകാര്യങ്ങളിലൊന്നും ജീവാത്മാവിന് പങ്കില്ലെന്നതാണ് യാഥാർത്ഥ്യം.

*(2)*. ജീവാത്മാവിന് ലഭിക്കുന്ന ശരീരത്തിൽ ജന്മഗുണങ്ങളായ 'ജീവിനിർണ്ണയം, സ്ത്രീ-പുരുഷൻ, രൂപം, അവയവങ്ങളും പ്രവർത്തനങ്ങളും, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി,' തുടങ്ങിയവയെ *'ഭൂമിയിലെങ്ങും' മഹാഉചിതമായി വ്യത്യാസപ്പെടുത്തിക്കൊണ്ട് 'പ്രത്യക്ഷമായി' സമ്മാനിക്കുന്നത് (ഭൂമിയുടെ അംശമായ) ശരീരം തന്നെയാണ്.* പ്രത്യക്ഷമായ സ്രഷ്ടാവാണ് ശരീരമെന്നും, സൃഷ്ടിയാണ് ജീവാത്മാവ് എന്നും വ്യക്തമാണ്.

*(3)*. ഓരോരോ ജീവിക്കും, രൂപത്തിലും ഘടനയിലും പ്രവർത്തനങ്ങളിലും ജന്മഗുണങ്ങളിലും അനുയോജ്യമായ *വ്യക്തിസ്വാതന്ത്ര്യത്തെ 'പ്രത്യക്ഷമായി' മഹാഅനുഗ്രഹിച്ചു നൽകുന്നത് ശരീരമാണ്.*

ഓരോ ജീവിയുടെയും *സ്വത്വം* എന്ന വിശേഷണമുള്ള *ജീവാത്മാവിന്റെ ഇഷ്ടങ്ങൾക്കൊത്ത്* ജീവിയുടെ 'ശരീരം' നിർവ്വഹിക്കുന്ന 'പ്രത്യക്ഷമായ'
പ്രവർത്തനങ്ങളെ വിശകലനം ചെയ്താൽ *'കുടിക്കുക, തിന്നുക, കരയുക, ചിരിക്കുക, നോക്കുക, കേൾക്കുക, രുചിക്കുക, മണക്കുക, കളിക്കുക, കൈകാലുകളെ ചലിപ്പിച്ചും ഇന്ദ്രിയങ്ങളെ ഉപയോഗപ്പെടുത്തിയും തൊഴിലുകൾ ചെയ്യുക',* തുടങ്ങിയവയാണെന്നു കാണാം. *ചെയ്യുന്നത് ശരീരമാണ് എങ്കിലും ജീവാത്മാവിന്റെ ഇഷ്ടങ്ങളെ അനുസരിച്ചാണവ* എന്നത് സുവ്യക്തമാണ്. ഭക്ഷണം, മരുന്നുകൾ, യോഗ പോലെയുള്ള കായിക അഭ്യാസങ്ങൾ തുടങ്ങിയവയിലൂടെ ശരീരത്തെ പുഷ്ടിപ്പെടുത്താനും മെലിയിക്കാനും ശക്തിപ്പെടുത്താനും കൈകാലുകളെയും വിരലുകളെയും നാവിനെയുമൊക്ക 'ആവശ്യം പോലെയും ഇഷ്ടംപോലെയും ശക്തിക്കൊത്തും' ചലിപ്പിക്കുവാനും ജീവാത്മാവിനു കഴിയുന്നതാണ്.

ശരീരം പ്രത്യക്ഷമായിട്ട്, ജീവാത്മാവിന് അനുവദിക്കുന്നതായ അവയവ-ചലനങ്ങളെക്കൊണ്ട് *ഏതൊരു പ്രവൃത്തിയും ചെയ്യാനും ചെയ്യാതിരിക്കുവാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും ജീവാത്മാവിന് സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ലഭിക്കുന്നു.* അതായത് ലഭ്യമാവുന്ന അറിവിനും ശക്തിക്കുമൊത്ത് *'ഇഷ്ടംപോലെയെല്ലാം സ്വയം ചിന്തിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും ആവശ്യമായ വിധത്തിൽ', ഏതാനും ശരീര-അവയവങ്ങളെ ചലിപ്പിക്കുവാൻ വ്യക്തിയുടെ സ്വത്വമായ ജീവാത്മാവിന് സാധിക്കുന്നതാണ്.*

ജീവാത്മാവിന് ശരീരത്തിനു മേൽ ഉള്ളതായ മേല്പടി സ്വാതന്ത്ര്യം അഥവാ 'അവകാശവും അധികാരവും' യഥാർത്ഥത്തിൽ *ശരീരം ജീവാത്മാവിന് നൽകുന്ന ദാനം മാത്രമാണ്.* ശരീരത്തിന്റെ അനന്തമായ പ്രവർത്തനങ്ങളെ മനസ്സിലാക്കുമ്പോൾ, 'ജീവാത്മാവിനു നൽകുന്ന​ സ്വാതന്ത്ര്യങ്ങൾ' നാമമാത്രമാണെന്നു മനസ്സിലാകും. എന്നാൽ ഏവരുടെയും ജീവിത അനുഭവങ്ങളെ സാക്ഷ്യമാക്കുമ്പോൾ, *ജീവാത്മാവിന് ശരീരത്തിനു മേൽ ആവശ്യമായ സ്വാതന്ത്ര്യത്തെയും അവകാശത്തെയും തദ്വാരാ അധികാരത്തെയും ശരീരം നൽകിയിട്ടുണ്ട്* എന്നതും പ്രസ്തുത അളവുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തോടെ സ്വന്തം കാര്യങ്ങളിലും സമൂഹ കാര്യങ്ങളിലും പ്രവർത്തിക്കുവാൻ ജീവാത്മാവിനു കഴിയുമെന്നതും സത്യമാണ്.

*ജീവാത്മാവിന് വ്യക്തിസ്വാതന്ത്ര്യത്തെ ശരീരം അനുവദിച്ചിരിക്കുകയാലും, ജീവാത്മാവിനെയും ശരീരത്തെയും മഹാലയിപ്പിച്ചു പ്രവർത്തിപ്പിക്കുകയാലും,
'മരണം വരെ', അഥവാ 'ശരീരത്തിൽ നിന്നും ജീവാത്മാവിനെ പുറത്താക്കും വരെ', "എന്റെ ശരീരം" എന്ന് പറയാനും​ പ്രസ്തുത ശരീരത്തിലൂടെ ആനന്ദങ്ങളെയും വേദനകളെയും അനുഭവിക്കാനും ജീവാത്മാവിന് സാധിക്കുന്നു. മഹാഅനുവാദമുണ്ട് എന്നും സാരം.*

ഭക്ഷണം, മരുന്നുകൾ, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവ ജീവാത്മാവിൻ്റ ഇഷ്ടപ്രകാരമോ അല്ലാതെയോ ബാഹ്യ ശക്തികൾ കാരണമായിട്ടോ ശരീരത്തിൽ പ്രവേശിച്ചാൽ ശരീരം പ്രതിപ്രവർത്തിക്കുന്നതാണ്. ജീവാത്മാവിന് ഉന്മേഷം വർദ്ധിക്കുന്നതും ബുദ്ധിഭ്രമം ഉണ്ടാകുന്നതും, ഭാഗികമായോ പൂർണ്ണമായോ ബോധം നഷ്ടപ്പെടുന്നതും ഒക്കെ ജീവാത്മാവിൻ്റെ നിസ്സാരതയും നിസ്സഹായതയും; ശരീരത്തിൽ നിന്നുള്ള ഭിന്നതയും സുവ്യക്തമാക്കുന്നുണ്ട്.

*പനി, ചുമ, ഉളുക്ക്, ശരീര തളർച്ച, പക്ഷാഘാതം, ഹൃദ്രോഗം,* എന്നിങ്ങനെ ചെറുതും വലുതുമായ രോഗങ്ങളിലൂടെയും മരുന്നുകളിലൂടെയും മറ്റും ജീവാത്മാവിനു നൽകിപ്പോരുന്ന സ്വാതന്ത്ര്യങ്ങളെ ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായോ സ്ഥിരമായോ തിരിച്ചെടുക്കാൻ ശരീരത്തിനു കഴിയുന്നതാണ്.*
മാത്രമല്ല, ശരീരത്തിലേക്ക് കടുത്ത വിഷത്തെ കുത്തിവയ്ക്കുകയോ, കുടിക്കുകയോ ചെയ്താൽ ജീവാത്മാവിനെ ശരീരത്തിൽ നിന്നും പുറത്താക്കിക്കൊണ്ട് ജീവിക്കു മരണത്തെ നൽകുവാനും ശരീരം തയ്യാറായെന്നു വരാം.
വിശകലനം ചെയ്യുമ്പോൾ ശരീരം മാത്രം 'കർത്താവും', ശരീരം നൽകിയ വ്യക്തിസ്വാതന്ത്ര്യങ്ങളെ ഉപയോഗിച്ചു ചെയ്ത പ്രവൃത്തികളുടെ ഫലങ്ങളെ അനുഭവിക്കുന്ന ജീവാത്മാവ്
'കർമ്മം' മാത്രവുമാണ്.
അതായത്, *ജീവാത്മാവിന് ജീവി എന്ന അസ്തിത്വത്തെ നൽകുന്നത് ശരീരം ആണെങ്കിലും, ജീവാത്മാവും ശരീരവും തീർത്തും വിഭിന്നമാണ്.* അപ്പോൾ *'ശരീരത്തെ' മനസ്സിലാക്കാൻ മഹാനീതിശാസ്ത്ര പ്രകാരവും മഹാശാസ്ത്രപ്രകാരവും* തയ്യാറാവണം: *ജീവാത്മാവിന്റെ ഇഷ്ടങ്ങളെ വിഷയമാക്കാതെ അദൃശ്യ (വാതകമായ) ജീവാത്മാവിന് 'ശരീരം' നൽകുന്ന 'ശരീരത്തിൽ' മുമ്പു പറഞ്ഞ 'സ്ത്രീ-പുരുഷൻ, ആയുസ്സ്, സൗന്ദര്യം' തുടങ്ങിയ ജന്മഗുണങ്ങളെ സമ്മാനിക്കുകയും, ജീവി എന്ന അസ്തിത്വത്തെ 'പ്രത്യക്ഷമായി' നൽകുകയും ചെയ്യുന്നത് ശരീരമാണ്. മഹാനീതിശാസ്ത്രപരമായിട്ടു വിശകലനം ചെയ്യുമ്പോൾ, ദൈവത്തിന്റെ അംശമായിട്ടോ, ഉപാധിയായിട്ടോ ശരീരം പ്രവർത്തിക്കുന്നു എന്ന് സാരം.* 'പ്രത്യക്ഷമായ' കർത്താവാണ് ശരീരം എന്നതിനാൽ 'ഉപാധി' എന്നതിന് ഉപരി, *'ദൈവത്തിന്റെ അംശമായിട്ടാണ് ' അഥവാ 'ദൈവമായിട്ടാണ് ' ശരീരം പ്രവർത്തിക്കുന്നത്* എന്ന് മനസ്സിലാക്കാം.

ഇനി മഹാശാസ്ത്രപരമായിട്ടു വിശകലനം ചെയ്യാം:-

*'മണ്ണായ ഭൂമി'* എന്ന മഹാരൂപത്തെ 'ദൈവം' മഹാസ്വീകരിച്ചിരിക്കുകയാണ് എന്നതും മണ്ണിലെ വസ്തുക്കളെ ഉപയോഗിച്ചാണ് എല്ലാ ജീവികളുടെയും ശരീര-അവയവങ്ങളെ അഥവാ ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത് എന്നതും ചേർത്തു നോക്കുമ്പോൾ എല്ലാം സുവ്യക്തമാണ്. *ഭൂമിയിലെ അഥവാ മണ്ണിലെ മൂലകങ്ങളും സംയുക്തങ്ങളുമായ കാർബൺ, സോഡിയം, സൾഫർ, നൈട്രജൻ, ക്ലോറിൻ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, തുടങ്ങിയവ കൊണ്ട്
സൃഷ്ടിച്ചിട്ടുള്ള ശരീരവും ശരീരത്തിലെ-അവയവങ്ങളും 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ​ അംശങ്ങളാണ്.'*

മണ്ണായ ഭൂമിയിലെ അനവധി മൂലകങ്ങളും സംയുക്തങ്ങളും കൊണ്ടാണ് എല്ലാ ജീവികളുടെയും 'ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത് ' എന്നു വ്യക്തമാകുമ്പോൾ, ശരീരത്തോടും പ്രത്യുതാ ഭൂമിയോടും ഓരോ ജീവാത്മാവിനും കടപ്പാട് ഉണ്ടാകുന്നു. *ശരീരമായിരിക്കുന്ന ദൈവാംശങ്ങൾ മഹാഅനുഗ്രഹിച്ചു നൽകുന്ന രൂപവും അറിവും ശക്തികളുമാണ് ജീവികളെ പോലും അന്യോന്യം വ്യത്യാസപ്പെടുത്തുന്നതും സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും !* ശരീരമായി രൂപാന്തരപ്പെടുന്ന മണ്ണിലെ വസ്തുക്കളുടെ സ്വഭാവങ്ങൾക്കും ഗുണദോഷങ്ങൾക്കും ജീവാത്മാവിനു മേൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന് വ്യത്യസ്ത ഭക്ഷണ സാധനങ്ങളും മരുന്നുകളും മറ്റും സൃഷ്ടിക്കുന്ന പ്രഭാവം സാക്ഷ്യവുമാണ്. അതായത് പ്രത്യക്ഷമായി കർത്താവായിട്ടു പ്രവർത്തിച്ചത് ദൈവമാണ്; ഭൂമിയാണ്; ശരീരമാണ്.

അതേസമയം മണ്ണും ഭൂമിയുമായ ദൈവം, ജീവാത്മാവിനെ സൃഷ്ടിച്ചിട്ടുള്ളത് ഭൂമിയുടെ ഭാഗമായല്ല. *'തത്ത്വമസി' ക്ക് യഥാർത്ഥത്തിൽ ശരീരവുമായാണ് ബന്ധം; ആത്മാവുമായല്ല;* എന്നാണ് അതിന്നർത്ഥം. ചുവടെ 2-ൽ വിശദീകരണം തുടരുന്നുണ്ട്.


💓 💓
*2.* ഓരോ ജീവാത്മാവിൻ്റെയും സ്വന്തമെന്നു തെറ്റിദ്ധരിച്ചിട്ടുള്ള *ശരീരം, പ്രത്യക്ഷമായിട്ട് ജീവാത്മാവിനെ മഹാനീതിശാസ്ത്ര പ്രകാരം മഹാഭരിക്കുന്നത് എങ്ങനെയെന്ന് ഹ്രസ്വമായി വിശദീകരിക്കുന്നു.*
💓 💓

മനുഷ്യ ജീവിതത്തിൽ അതിപ്രധാനങ്ങളായ *5* കാര്യങ്ങളെ മാത്രമാണ്​ ചുവടെ പരാമർശിക്കുന്നത്. (ഏതാനും ചെറിയ ആവർത്തനങ്ങൾ വിഷയ വിശദീകരണത്തിന് ആവശ്യമായിട്ടുണ്ട്.)

*(1)*. 'മഹാശക്തിയും ഭൂമിയും മണ്ണും ശരീരവുമായ ദൈവം', *കുഞ്ഞുങ്ങളായ ജീവാത്മാക്കളെ ഭാരപ്പെടുത്താതെ, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനന്തങ്ങളായ ആനന്ദങ്ങളെയും ജീവാത്മാക്കൾക്കു നൽകുകയും, അവരുടെ ശാരീരിക പ്രവർത്തനങ്ങളെ സ്വയം മഹാഭരിക്കുകയും ചെയ്യുന്നു.*

ഉദാഹരണമായിട്ട് പാൽ, മുട്ട, പഴങ്ങൾ, പഴച്ചാറുകൾ, പായസം, കഞ്ഞി, ഊണ്, ബിരിയാണി, പിസാ, ഐസ് ക്രീം, തുടങ്ങിയ അനന്തങ്ങളായ *ഭക്ഷണ സാധനങ്ങളെ ഭൂമിയിലെങ്ങുമുള്ള മനുഷ്യരുടെ സ്വത്വമായ ജീവാത്മാക്കൾ രുചിച്ച് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു.* എന്നാൽ ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശരീരത്തിലെ ബഹുവിധ കാര്യങ്ങളെ 'പ്രത്യക്ഷമായി ചെയ്യുന്നത് ശരീരമാണ്'; ജീവാത്മാവല്ല. കുഞ്ഞുങ്ങളായ ജീവാത്മാക്കളെ ഭാരപ്പെടുത്താതെയുള്ള 'ദൈവാംശമായ ശരീരത്തിന്റെ മഹാവാത്സല്യമാണത്.' പ്രസ്തുത മഹാവാത്സല്യത്തിന്റെ അളവ് ബോദ്ധ്യമാവാൻ, ശരീരത്തിലെ രക്ത ഓട്ടവും,
ദഹന പ്രക്രിയകളും, വിസർജ്ജനങ്ങളും, നാഢീവ്യവസ്ഥയും, ശരീര വളർച്ചയും, ദഹന രസങ്ങളുടെയും നാഢീഞരമ്പുകളുടെയും കോശങ്ങളുടെയും അസ്ഥികളുടെയും നിർമ്മാണവും പ്രവർത്തനവുമെല്ലാം ബോധത്തോടെ ജീവാത്മാവ് ചെയ്യുന്ന കാര്യങ്ങളായിട്ട് സങ്കല്പിച്ചാൽ മതിയാകും. അതായത്, ജീവാത്മാവ് ഉറങ്ങുമ്പോഴും, ബോധം നഷ്ടപ്പെടുമ്പോഴും, ധാർമ്മികമോ അധാർമ്മികമോ ആയ ആനന്ദങ്ങളിൽ മുഴുകുമ്പോഴുമെല്ലാം ജീവാത്മാവിനെ വഹിക്കുന്നതായ ശരീരം, ജീവാത്മാവിനു വേണ്ടി വളരെയധികം ശാരീരിക പ്രവർത്തനങ്ങളെ സ്വയം ചെയ്തു കൊണ്ടിരിക്കുകയാണ്. ജീവാത്മാക്കളുടെയെല്ലാം ജീവിതം മുഴു-നരകമാവാതെ ജീവാത്മാവിനെ ശരീരം സദാ സംരക്ഷിക്കുന്നു എന്ന് ചുരുക്കം. ശരീരം സ്വയം നിർവ്വഹിക്കുന്ന മഹാപ്രവർത്തനങ്ങൾക്ക് മഹാശാസ്ത്രപരമായ വിശദീകരണം നൽകാൻ മതജാതിജീവികൾക്കും നിരീശ്വരവാദികൾക്കും കഴിയുന്നതല്ല.

*(2)*. 'മഹാശക്തിയും ഭൂമിയും മണ്ണും ശരീരവുമായ ദൈവം', കുഞ്ഞുങ്ങളായ ജീവാത്മാക്കൾക്കെല്ലാം, മഹാനീതിശാസ്ത്രപ്രകാരം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നു.

ജീവാത്മാവിന് മഹാനീതിശാസ്ത്ര പ്രകാരം, ഭക്ഷണം, തൊഴിൽ, സംഗീതം, ഭക്തി, കലകൾ, സാഹിത്യം, ദാനം, സ്നേഹം, പ്രേമം, കാമം, ദാസ്യം, വാത്സല്യം തുടങ്ങിയവയിലൂടെ അനന്തങ്ങളായ ആനന്ദങ്ങളെയും വേദനകളെയും നൽകുന്നത് ശരീരത്തെ ഉപാധിയാക്കിയാണ്.

മന്ത്രിമാർ ഉൾപ്പെടെ എല്ലാ ജനങ്ങളുടെയും മറ്റുള്ള ജീവികളുടെയും അഥവാ *ജീവാത്മാക്കളുടെ*യും, ശരീരത്തിലുണ്ടാവുന്ന ചൊറിച്ചിൽ, മുഖക്കുരു, പാണ്ഡ്, മുഴ, പനി, ജലദോഷം, ചുമ, പല്ലുവേദന, വയറ്റുവേദന, ഹെർണിയ, കിഡ്നി കല്ല് വേദന, വെരിക്കോസ് വെയ്ൻ, ശ്വാസംമുട്ടൽ, ക്ഷയം, മഞ്ഞപ്പിത്തം, വസൂരി, മലമ്പനി, കാൻസർ, എയ്ഡ്സ്, ഹൃദ്രോഗം, തുടങ്ങിയ രോഗങ്ങളെയും; അപകടങ്ങളിലൂടെയും മറ്റും ശരീരത്തിന് സംഭവിക്കുന്ന മുറിവുകളെയും
ക്ഷതങ്ങളെയും അംഗവൈകല്യങ്ങളെയും; മരുന്നുകളെയും, ജനനം മുതൽ മരണം വരെയുള്ള ശരീരത്തിന്റെ ക്രമേണയുള്ള വളർച്ചകളെയും; പ്രസവ വേദന ഉൾപ്പെടെയുള്ള അനന്തങ്ങളായ
ജീവിതകാര്യങ്ങളിൽ ഓരോ മനുഷ്യനും ലഭിക്കുന്ന വൈവിധ്യങ്ങളും വ്യത്യസ്തങ്ങളുമായ ആനന്ദങ്ങളെയും; മരണത്തെയും മഹാഭരിക്കുന്നത് ശരീരം തന്നെയാണ്. ജീവാത്മാവിന് ഇടപെടാൻ കഴിയുന്നത് നാമമാത്രമോ ശൂന്യമോ ആണ്.

മേല്പറഞ്ഞ വസ്തുതകളെ വിശകലനം ചെയ്യുമ്പോൾ, *ജനങ്ങളുടെ ജീവിത കാര്യങ്ങളിൽ സമനീതി നിർവ്വഹിക്കാൻ
'മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസും മറ്റും ഉൾപ്പെട്ട മനുഷ്യ- ഭരണാധികാരികൾക്കോ, സമൂഹത്തിലെ ഏതെങ്കിലും മനുഷ്യർക്കോ' കഴിയുന്നതല്ലാ എന്ന് സുവ്യക്തമാകുന്നതാണ്.*

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ഏകദൈവം, *സൃഷ്ടികളും കുഞ്ഞുങ്ങളുമായ ജീവാത്മാക്കൾക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് അവരുടെ ശരീരത്തിൽ ഗുണങ്ങളെയും ജന്മഗുണങ്ങളെയും സൃഷ്ടിച്ചുകൊണ്ടാണ്.* മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശരീരം സൃഷ്ടിക്കുന്നതായിട്ട് പ്രത്യക്ഷമായി മനസ്സിലാക്കാൻ കഴിയുന്ന ഗുണങ്ങളും ജന്മഗുണങ്ങളുമാണ് അഥവാ *ശരീരമാണ് ജീവാത്മാക്കൾക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു* നൽകുന്നത്. *ജീവിനിർണ്ണയം, സ്ത്രീ-പുരുഷൻ, രൂപം, അവയവങ്ങളും പ്രവർത്തനങ്ങളും, ആയുസ്സ്, ആരോഗ്യം, മുഖഛായ, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി,* തുടങ്ങിയവയാണ് *ജന്മഗുണങ്ങൾ* എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു​.

ശരീരം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ ജീവാത്മാവിനു ചെയ്യാൻ കഴിയുന്നതല്ലാ എന്നതിന് *ഒരു ഉദാഹരണം* കുറിക്കാം : ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് 'തുല്യമായ സൗന്ദര്യം' നൽകിയാൽ മുഖഛായ, അവയവ രൂപം, നിറം, സ്ത്രീ-പുരുഷൻ എന്നിവയിലെ വ്യത്യാസങ്ങൾ അവസാനിക്കുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങളെല്ലാം കഷ്ടപ്പെടുന്നതുമാണ്. *മുഖഛായ* പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു
ജന്മഗുണങ്ങളായ സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, മുഖഛായ, നിറം, ഉയരം,
തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി,
തുടങ്ങിയവകളിലെ വ്യത്യസ്തത കൂടി ജീവാത്മാക്കളെ ഏല്പിക്കാനാവുമോ എന്നതും
ചിന്തിക്കണം ! ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ- പിൻജന്മങ്ങൾ, കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം ജീവാത്മാവിനു ചെയ്യാൻ കഴിയാത്തതായ മഹാനീതികാര്യങ്ങളാണ്.

കൂടാതെ ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, മഴ, വെയിൽ, ചൂട്, കാലാവസ്ഥ, തുടങ്ങിയവയും ഉൾപ്പെട്ട സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനീതിശാസ്ത്ര പ്രകാരം എപ്പോഴും മഹാഭരിക്കുന്നത് ജീവാത്മാവോ മറ്റുള്ള ജീവികളോ അല്ലാ എന്നത് വളരെ പ്രധാനമാണ്. ഓരോ പ്രദേശങ്ങളിലെയും കാലാവസ്ഥ അല്പമൊന്ന് വ്യത്യാസപ്പെടുമ്പോൾ, ഉദാഹരണമായിട്ട് സൂര്യന്റെ ചൂട് കൂടുകയും നദികളും തോടുകളുമെല്ലാം വറ്റിവരളുകയും
ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നത് തുടർന്നാൽ ഭരണാധികാരികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്കും മറ്റു ജീവികൾക്കും നാടും കാടും ഉപേക്ഷിക്കുകയോ ദാഹിച്ചു മരിക്കുകയോ വേണ്ടിവന്നേക്കും!

ജനങ്ങളുടെ ഏതാനും പൊതുവായ ആവശ്യങ്ങളെ നിറവേറ്റാനുള്ള ഭരണകൂടം,
ധർമ്മശാസ്ത്രപരമായോ ധർമ്മശാസ്ത്രപരമായിട്ടല്ലാതെയോ പ്രവർത്തിച്ച് ജനങ്ങളെ സഹായിക്കുകയോ പീഢിപ്പിക്കുകയോ ചെയ്യുന്നതാണ് ഭരണമെന്ന് ധരിച്ചിട്ടുള്ള കുഞ്ഞുങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിച്ചാലും. 'മഹാശക്തിയും ഭൂമിയും മണ്ണും ശരീരവുമായ ദൈവം', ഓരോ മനുഷ്യനെയും വെവ്വേറെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യന്റെയും മേലുള്ള മഹാനീതിയെന്നത്
ജീവിതകാലത്ത് മുഴുവൻ ചിന്തിച്ചതും സംസാരിച്ചതും ചെയ്തതുമായ മുഴുവൻ
കാര്യങ്ങളെയും; സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം
കണക്കാക്കിയാണ്. അതായത് ഓരോ മനുഷ്യന്റെയും ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിലെ മുഴുവൻ ചെയ്തികളെയും സൃഷ്ടിപരമായ വിധി, സ്ഥിതിപരമായ വിധി എന്നിവ പ്രകാരം കണക്കാക്കിയുള്ള നീതി നിർവ്വഹണം മാത്രമേ സമ്പൂർണ്ണമാവുകയുള്ളൂ. ഓരോ
മനുഷ്യന്റെയും തനതു ജന്മത്തിലെ സമ്പൂർണ്ണ ജീവിതകാര്യങ്ങളുടെയും കണക്കുകളെ
പോലും ഭൂരിപക്ഷം ജനങ്ങൾക്കും അറിയില്ല; അറിയണമെങ്കിൽ ദൈവാനുഗ്രഹം വേണം;
ദൈവാനുഗ്രഹം വേണമെങ്കിൽ, ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും തയ്യാറാവുന്ന
മനസ്സ് മനുഷ്യർക്കുണ്ടാവണം. *കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ, മുജ്ജന്മ-തജ്ജന്മ-പിൻജന്മകാര്യങ്ങളുടെയെല്ലാം കണക്കുകളെ 'മഹാശക്തിയും ഭൂമിയും മണ്ണും ശരീരവുമായ ദൈവം', മഹാസൂക്ഷിക്കുന്നുണ്ട്.

(*ധർമ്മശാസ്ത്രപരമായി വ്യക്തിസ്വാതന്ത്ര്യത്തെ ഏവരും ഉപയോഗപ്പെടുത്തുമ്പോൾ മാത്രമാണ്* അനന്തമായ ആനന്ദകാര്യങ്ങളിലെല്ലാം സമൂഹത്തിൽ സമത്വവും സമാധാനവും ഉണ്ടാവുക.)


*(3).* *എല്ലാ ജീവാത്മാക്കൾക്കും നിശ്ചിതമായ സമരൂപത്തെ ലഭിക്കുന്നത് മനുഷ്യാവസ്ഥയിൽ മോക്ഷം നേടുമ്പോൾ മാത്രമാണ്.*

ജീവാത്മാവ് സുഖദുഃഖങ്ങളെ അനുഭവിക്കുമ്പോൾ, ജീവാത്മാവിനെ വഹിക്കുന്ന ജീവി-ശരീരവും, ശരീരത്തിന്റെ ഭക്ഷണ രൂപത്തിലുള്ള 'പഴങ്ങൾ, പച്ചക്കറി, മാംസം തുടങ്ങിയ ജീവി-ശരീരങ്ങളും' പ്രധാനമാണ് എന്നല്ലാതെ ജീവാത്മാവിൻ്റെ രൂപമല്ലാ വിഷയമാകുന്നത്. കാരണം ആനന്ദങ്ങളിലും ആനന്ദങ്ങളുടെ അളവുകളിലുമാണ് മഹാസമനീതിയെ മഹാഭദ്രമാക്കിയിട്ടുള്ളത്; ശരീരത്തെ ഉപയോഗപ്പെടുത്തി ശരീരം തന്നെ ചെയ്യുന്ന കാര്യങ്ങളാണ്!. മഹാനീതിശാസ്ത്ര പാഠങ്ങൾ പഠിക്കുമ്പോൾ, മുകളിൽ ഹ്രസ്വമായി വിശദീകരിച്ചതുപോലെ,
ജീവാത്മാവിന് ശരീരത്തിലൂടെ സമആനന്ദങ്ങളെയും വേദനകളെയും 'പ്രത്യക്ഷമായി' സമ്മാനിക്കുന്നത് ശരീരം തന്നെയാണെന്ന് ബോദ്ധ്യമാകുന്നതാണ്.


*ശരീരമാണ് പ്രധാനം; ആത്മാവല്ല.*

മനുഷ്യരുടെയെല്ലാം വ്യക്തിപരമായ അസ്തിത്വങ്ങളെയും അഥവാ ജനനത്തെയും
ജീവിതത്തെയും മരണത്തെയും, ആനന്ദങ്ങളെയും മഹാആവിഷ്ക്കരിച്ചിട്ടുള്ളത് ശരീരത്തെ
ആസ്പദമാക്കിയാണ്. അതായത് മനുഷ്യരെല്ലാം സ്വയം അറിയുന്നതും അന്യോന്യം അറിയുന്നതും സ്നേഹിക്കുന്നതും പ്രണയിക്കുന്നതും പരിചരിക്കുന്നതും ശുശ്രൂഷിക്കുന്നതും സഹായിക്കുന്നതും ശിക്ഷിക്കുന്നതും ഭരിക്കുന്നതും പ്രാർത്ഥിക്കുന്നതും വിനോദിക്കുന്നതും വേദനിക്കുന്നതും
ആനന്ദിക്കുന്നതുമെല്ലാം ശരീരത്തെ ആധാരമാക്കിയാണ്. ചുറ്റുമുള്ളവരോടു നല്ലതു ചെയ്ത് ആനന്ദങ്ങളെയും പുണ്യത്തെയും നേടുന്നതും, അധർമ്മങ്ങളെ ചെയ്ത് അധാർമ്മികമായ ആനന്ദങ്ങളോടൊപ്പം പാപവും മാനുഷികമായ ശിക്ഷകളും ദൈവശിക്ഷകളും നേടുന്നതും, ശരീരത്തെ ആധാരമാക്കിയാണ്. മഹാനീതിശാസ്ത്ര പ്രകാരം ഓരോ ജീവാത്മാവിനും
മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള 100 മനുഷ്യ ജന്മങ്ങളിലും ശരീരമാണ് പ്രധാനം;
ആത്മാവല്ല; ശരീരത്തിന്റെ പ്രവർത്തനങ്ങളെ ആധാരമാക്കിയാണ് ആനന്ദങ്ങളെയും,
മാനുഷികമായ ശിക്ഷകളെയും ദൈവശിക്ഷകളെയും അനുഭവിക്കുന്നത്.

ഓരോ മനുഷ്യനും സ്വന്തം ശരീരത്തെ ധർമ്മശാസ്ത്രപരമായിട്ട് സ്നേഹിച്ചാൽ
ഭൂമിയിലെങ്ങും ധർമ്മ സംസ്ഥാപനം ഉണ്ടാകുന്നതാണ്; സ്വന്തമായ ശരീരത്തിൽ, ഇണയുടെ ശരീരവും ഉൾപ്പെടുന്നു; എങ്ങനെയെന്നാൽ മനുഷ്യൻ എന്ന പദം ബഹുവചനമാണ്; ഓരോ
മനുഷ്യനും 2 ശരീരമുണ്ട്; സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങളായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മനുഷ്യനും അവരവരുടെ രണ്ടാമത്തെ പകുതിയോട് - സ്ത്രീയോട് പുരുഷനും; പുരഷനോട് സ്ത്രീയും - പുലർത്തേണ്ടതായ സ്നേഹത്തെയും പരസ്പര മര്യാദകളെയും വിശകലനം ചെയ്യുമ്പോൾ, ധർമ്മ ശാസ്ത്രത്തിന്റെ ഉന്നതമായ പാഠങ്ങളെ ലഭിക്കുന്നതാണ്. ഭൂമിയുടെ അംശങ്ങളായ മൂലകങ്ങൾ കൊണ്ട് ജീവാത്മാവിനെ വഹിക്കുന്ന ശരീരത്തെ സൃഷ്ടിച്ചിരിക്കുകയാൽ, *സ്വന്തമെന്നോണമുള്ള ശരീരത്തെ ധർമ്മശാസ്ത്രപരമായിട്ട്
സ്നേഹിക്കുന്നവർ*, തങ്ങളറിയാതെ ഭൂമിയെ സ്നേഹിക്കുന്നവരായി മാറുന്നുണ്ട്. ആകയാൽ സ്വന്തമെന്നോണമുള്ള ശരീരത്തെ *ധർമ്മശാസ്ത്രപരമായിട്ട്* സ്നേഹിക്കുന്നതോടെ ഭൂമിയിലെ
എല്ലാ മനുഷ്യരുടെയും ജീവിതം സംശുദ്ധമാവുന്നതാണ്; ആനന്ദകരവും.

അതേസമയം ഓരോ മനുഷ്യനും, ശരീരം കൊണ്ട് ആനന്ദങ്ങളെയും വേദനകളെയും അനുഭവിച്ചു ജീവിക്കുന്നത് അവരവരുടെ ലോകത്താണെന്നതും, *മരിക്കുമ്പോൾ
ജീവാത്മാവിന് മരണം സംഭവിക്കുന്നില്ലെങ്കിലും ജീവാത്മാവിന്റെ ഒരു മനുഷ്യ ജന്മത്തിന് മരണം സംഭവിക്കുന്നുണ്ട്* എന്നതും, മരണത്തെ മാതാപിതാക്കളുടെ ഉൾപ്പെടെ യാതൊരു ജീവികളുടെയും ശരീരവുമായി ബന്ധിപ്പിച്ചിട്ടില്ലാ എന്നതും ഓരോ മനുഷ്യനും തനിപ്പെട്ട വ്യക്തിയാണെന്ന്
സുവ്യക്തമാക്കുന്നുണ്ട്; സ്വന്തമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ
മനുഷ്യനിലെ സ്ത്രീ - പുരുഷ സമ്മേളനത്തെ ഉപയോഗിക്കാനാവില്ലാ എന്നു ചുരുക്കി
പറയാം.

മനുഷ്യാവസ്ഥയിൽ എത്തുന്ന ജീവാത്മാവ് 100 മനുഷ്യജന്മങ്ങളിലൂടെ (+ഒരു പശു/കാള ജന്മം) അനന്തമായ ആനന്ദങ്ങളെ അനുഭവിച്ചും ധർമ്മശാസ്ത്രപരമായി ജീവിച്ചും മോക്ഷത്തെ നേടുന്ന വിധത്തിലാണ് ജീവിതകാര്യങ്ങളെ മഹാഒരുക്കിയിട്ടുള്ളത്; ദൈവം നൽകുന്ന വിധത്തിലല്ല. മഹാവാത്സല്യമായ ദൈവം മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് കാലക്രമേണ മാത്രം ജീവാത്മാവ് തിരിച്ചറിയുന്ന വിധത്തിലാണ് മഹാസംവിധാനം ചെയ്തിട്ടുള്ളത്.

മോക്ഷം നേടും വരെയും ജീവാത്മാവിനു ലഭ്യമാവുന്ന ശരീരം, നിശ്ചിതമല്ലെന്നു പറയുമ്പോൾ അപ്രധാനമാണ് ശരീരം എന്ന് തെറ്റിദ്ധരിക്കരുത്. *പുനർജ്ജന്മങ്ങൾ ഉൾപ്പെടെ ഓരോരോ ജന്മത്തിലും, മുകളിൽ വ്യക്തമാക്കിയതു പോലെ ജീവാത്മാവിൻ്റെ അസ്തിത്വവും ജീവിതവും അതാതു ജന്മങ്ങളിൽ ലഭ്യമാവുന്ന ശരീരത്തെ ആധാരമാക്കിയാണ്.*

ജീവാത്മാവിൻ്റെ ആനന്ദം എന്നത് ശരീരത്തെ ആശ്രയിച്ചാണ് എന്ന് പറയുമ്പോൾ,
ശരീരത്തിന് അംഗഭംഗമോ അംഗവൈകല്യമോ സംഭവിച്ചാൽ, ജീവാത്മാവിനെയും ബാധിക്കുന്നു എന്നതാണ് വാസ്തവം. ഒരാളെ അന്ധൻ, കോങ്കണ്ണൻ, പൊട്ടൻ, ബധിരൻ, ഊമ, മുടന്തൻ, ഒറ്റക്കൈയ്യൻ, ഒറ്റക്കാലൻ എന്നിങ്ങനെയെല്ലാം വിളിക്കുമ്പോൾ ജീവാത്മാവ് എന്ന സ്വത്വത്തെയാണ് യഥാർത്ഥത്തിൽ വിളിക്കുന്നത്. *ജീവാത്മാവിന് അംഗവൈകല്യം സംഭവിക്കുന്നു എന്നല്ലാ അതിന്നർത്ഥം.* ശരീരത്തിന്റെ പ്രാധാന്യമാണ് വെളിവാക്കുന്നത്.

സമസ്ത ജീവികളുടെയും സ്വത്വങ്ങളായ ജീവാത്മാക്കൾ മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നീ 5 ജീവിരൂപങ്ങളിലൂടെയും മഹാനീതിശാസ്ത്ര പ്രകാരമുള്ള മഹാപരിണാമത്തെ സ്വീകരിക്കുന്നുണ്ട്. മനുഷ്യാവസ്ഥയിൽ 100 മനുഷ്യ ജന്മങ്ങളെ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളോടെ ഭൂമിയിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും 'ജനിക്കുകയോ ജീവിക്കുകയോ ചെയ്ത്' അനുഭവിക്കുക തന്നെ വേണം. സൃഷ്ടികളും കുഞ്ഞുങ്ങളുമായ ജീവികൾക്കെല്ലാം മനുഷ്യാവസ്ഥയിൽ മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത് ഓരോ ജീവിക്കും/ജീവാത്മാവിനും ഭൂമിയിലെ സർവ്വ ആനന്ദങ്ങളെയും മഹാസമമായിട്ട് അനുഭവിപ്പിച്ച ശേഷം മാത്രമാണ്; മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം, മഹാനീതിപതിയാവുന്നത് അങ്ങനെയാണ്. മഹാനീതിശാസ്ത്രത്തിലെ മഹാപുനർജ്ജന്മ സിദ്ധാന്ത പ്രകാരം *ജീവാത്മാവിനെ പുനർജ്ജനിപ്പിക്കുമ്പോൾ, എല്ലാ ജന്മങ്ങളിലും സമസ്ത ആനന്ദങ്ങളെയും വേദനകളെയും അനുഭവിക്കുന്നത് ശരീരത്തിലൂടെയാണ് എന്നത് 'ശരീരമാണ് പ്രധാനം, ആത്മാവല്ല' എന്നു സുവ്യക്തമാക്കുന്നുണ്ട്. ജീവാത്മാവിനു പോലും പ്രധാനമായത് ശരീരമാണ്, ആത്മാവല്ലാ എന്നു തന്നെയാണ് അതിന്നർത്ഥം. *ഇണ, മാതാപിതാക്കൾ, മക്കൾ, കൊച്ചുമക്കൾ, ഉറ്റവർ, കൂട്ടുകാർ, നാട്ടുകാർ, മറ്റുള്ള ജീവികൾ എന്നിങ്ങനെ സർവ്വരും അന്യോന്യം അറിയുന്നതു പോലും ശരീരത്തെ ആധാരമാക്കിയാണ്. ജീവാത്മാവിന് അസ്തിത്വവും ആനന്ദങ്ങളും വേദനകളുമെല്ലാം നൽകുന്ന ശരീരത്തെ മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായും തദ്വാരാ ദൈവമായും തിരിച്ചറിയാൻ കഴിയുമ്പോൾ, ശരീരം എന്ന സ്രഷ്ടാവിനു മുന്നിൽ ജീവാത്മാവ് എന്ന സൃഷ്ടി ഒന്നുമല്ലാ എന്നും, ഒന്നുമില്ലാ എന്നും ബോദ്ധ്യമാകും.*

മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെ മോക്ഷത്തിന് മുമ്പുള്ള ജീവിരൂപങ്ങളെല്ലാം, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളും സൃഷ്ടികളുമായ ജീവാത്മാക്കൾക്ക് മോക്ഷത്തെ നേടാനുള്ള ഉപാധികളാണെന്നതും ജഗത്തിന്റെ മഹാ ഔന്നത്യത്തെ ബോദ്ധ്യം വരുന്നവർക്ക് ജീവിലോകത്തേക്കു മടങ്ങാൻ മഹാനീതിശാസ്ത്ര പ്രകാരം അവസരമുണ്ട് എന്നതും വിശിഷ്ടമാണ്. ജീവാത്മാവിനു ലഭ്യമാവുന്ന നിശ്ചിത സമരൂപത്തെപ്പറ്റിയും ഭൗതികമായ അസ്തിത്വത്തെ സംബന്ധിച്ചും മോക്ഷത്തെപ്പറ്റിയും ചുവടെ 3.(5)-ൽ വിശദമാക്കുന്നുണ്ട്.


*(4)*. ദൈവത്തിന്റെ പ്രത്യക്ഷമായ അംശമാണ് ശരീരം എന്നും, 'തത്ത്വമസി'ക്ക് ശരീരവുമായി മാത്രമാണ് ബന്ധമെന്നും, ജീവാത്മാവുമായിട്ട് ബന്ധമില്ലെന്നും മഹാശാസ്ത്രപരമായിട്ട് മുകളിൽ വിശദീകരിച്ചു കഴിഞ്ഞു.*

*ഭാരതത്തിലെ മുഖ്യ ആത്മീയ ദർശനമായ തത്ത്വമസിയുടെ യഥാർത്ഥമായ അർത്ഥത്തെ പുനഃസ്ഥാപിച്ചു കൊണ്ട് ഭൂമിയിലെ സമസ്ത മതങ്ങളുടെയും സംഹാരം ഉടൻ മഹാആരംഭിക്കുന്ന ദൈവവിപ്ലവത്തോടെ പൂർത്തിയാകുന്നതാണ്.*


💓 💓 💓
*3. ജീവികളുടെ സൃഷ്ടിയും സംഹാരവും.* ജീവൻ, പരമാത്മാവ്, ജീവാത്മാവ്, ശരീരം, എന്നിവയെ മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.
💓 💓 💓

ആദിയും അന്തവുമില്ലാത്ത
*ഏകമഹാശക്തിയായ ദൈവം, തന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തെയും മഹാശക്തികളെയും മഹാലയിപ്പിച്ചും മഹാപരിമിതപ്പെടുത്തിയും, മഹാപ്രപഞ്ചത്തെയും മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെയും സൃഷ്ടിച്ചിട്ടുള്ളത് എങ്ങനെയെന്നും മഹാപരിപാലനം നിർവ്വഹിക്കുന്നത് എങ്ങനെയെന്നും* മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

*ഏകദൈവം സ്വയം രണ്ടായി വിഭജിച്ച് ഒന്നായി വർത്തിക്കുന്നു.*

*സ്ത്രീ, പുരുഷൻ എന്നിങ്ങനെ 2 ഭാഗങ്ങളെ ജീവികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിക്കൊണ്ട് ജീവികളുടെ ആനന്ദങ്ങളെയും മഹാനീതിയെയും മഹാമംഗളമാക്കുമ്പോൾ*, മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ഒന്നാണെങ്കിലും രണ്ടായി വർത്തിക്കേണ്ടുന്ന ആവശ്യമുണ്ട്. അതിനാൽ *മണ്ണായ ഭൂമിയെന്ന മഹാരൂപത്തെ ദൈവം സ്വീകരിക്കുമ്പോൾ, മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെ മൂലരൂപമായ ആറ്റങ്ങളിലെല്ലാം ഇലക്ട്രോൺ, പ്രോട്ടോൺ എന്നീ പേരുകളോടെ അതിസൂക്ഷ്മമായ രൂപങ്ങളിൽ ഏകദൈവം സ്വയം രണ്ടായി വിഭജിച്ച് വർത്തിക്കുന്നു.* രണ്ടായി വിഭജിക്കുമ്പോഴും ദൈവം ഒന്നേയുള്ളൂ എന്ന് സുവ്യക്തമാക്കുന്ന അത്ഭുത പ്രതിഭാസത്തെ മുൻ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും വിശദീകരിച്ചിട്ടുണ്ട്.

ശരീരവും ശവശരീരവും മണ്ണും കല്ലും ഉൾപ്പെടെയുള്ള പ്രപഞ്ചത്തിലെ സർവ്വവും സൂക്ഷ്മരൂപത്തിൽ അണുസഞ്ചയങ്ങളാണ്; അവയുടെയെല്ലാം ഓരോ ആറ്റത്തിലേയും പ്രോട്ടോണുകളെ ഇലക്ട്രോണുകൾ സദാ ചുറ്റിക്കൊണ്ടിരിക്കുകയാണ്. അതായത് പ്രപഞ്ചത്തിലെ സർവ്വവും ജീവനുള്ളവയാണ്, അഥവാ പ്രവർത്തിക്കുന്നവയാണ്.* അംശങ്ങളെ ഭൂഗുരുത്വാകർഷണത്തിലൂടെ ഭൂമിയോടു സദാ ചേർത്തുനിർത്തുവാൻ ഭൂമി ശ്രദ്ധിക്കുന്നുമുണ്ട്.

ഹൈഡ്രജൻ ഒഴികെയുള്ള പ്രപഞ്ച മൂലകങ്ങളിലെ ആറ്റങ്ങളുടെ മൂന്നാമത്തെ മുഖ്യ ഘടകമായ ന്യൂട്രോണിൻ്റെയും മറ്റു വളരെ ചെറിയ കണങ്ങളുടെയും ഉല്പത്തിക്ക് ജീവാത്മാവിൻ്റെ പ്രവർത്തനങ്ങളുമായും, ഇന്ദ്രിയങ്ങളുമായും, ജന്മഗുണങ്ങളുമായും പുണ്യങ്ങളുമായും പാപങ്ങളുമായും ബന്ധപ്പെട്ട ഭൗതിക അസ്തിത്വവും പ്രവർത്തനവും ഉണ്ടാവും. പ്രധാനമായും ഓക്സിജനുമായും ഹൈഡ്രജനുമായും മറ്റെല്ലാ വാതകങ്ങൾക്കുമുള്ള രാസബന്ധങ്ങളെ പുതിയ കാഴ്ച്ചപ്പാടിൽ പഠിക്കണം. ആവക ശാസ്ത്ര വസ്തുതകളെ (ദൈവം) വെളിപ്പെടുത്തുവാൻ അധികം വൈകില്ല. മാത്രമല്ല, ഭൗതിക തന്ത്രം, രസതന്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകളിൽ പ്രവർത്തിക്കുന്നവർ വഴി വെളിപ്പെടുത്തുന്നതാണ് ഒരു പക്ഷെ കൂടുതൽ ഭംഗിയാവുക !

*ദൈവത്തിന്റെ മഹാരൂപവും മണ്ണുമായ ഭൂമിക്ക് സൃഷ്ടി സ്ഥിതി സംഹാരങ്ങളുമായി ബന്ധപ്പെട്ട് 3 ഘടകങ്ങളാണ് ഉള്ളത്.* ദൈവത്തിന്റെ വാതകരൂപമായ ഓക്സിജനും, ദ്രാവകരൂപമായ ജലവും, ഖരരൂപമായ മണ്ണും. *മണ്ണായ ഭൂമിയാണ് ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളെ ചെയ്യുന്നത് എന്ന് പറയുമ്പോൾ, ഓക്സിജനും ജലവും മണ്ണും ഒന്നു ചേർന്ന ഭൂമി (മണ്ണ്) ചെയ്യുന്നു എന്നാണ്.*

ഒന്നായ ദൈവത്തിന്റെ 2 ഭാഗങ്ങളിൽ ആദ്യഭാഗത്തിന് വാതക രൂപം ഉണ്ടെന്നും പ്രസ്തുത വാതകമാണ് ഓക്സിജൻ അഥവാ സത്യശക്തി അഥവാ ജീവൻ അഥവാ പ്രാണൻ എന്നും; ദൈവത്തിന്റെ രണ്ടാമത്തെ ഭാഗത്തിനും വാതക രൂപം ഉണ്ടെന്നും പ്രസ്തുത വാതകമാണ് ഹൈഡ്രജൻ അഥവാ *പരമാത്മാവ്​* എന്നും തൽക്കാലം അറിയുക. ഹീലിയം എന്ന വാതകത്തിന് ഹൈഡ്രജൻ്റെ തനിപ്പെട്ട ഉല്പത്തിയിൽ പ്രത്യേക സ്ഥാനമുണ്ട്; വിശദമായി വെളിപ്പെട്ടിട്ടില്ല.

നിറങ്ങളെയും ഗുണങ്ങളെയും ഓരോരോ വസ്തുക്കളിലും മഹാലയിപ്പിച്ചിട്ടുള്ളതു പോലെ സത്യം, സൃഷ്ടി എന്നിവയ്ക്ക് ഓക്സിജനുമായും; ധർമ്മം, സ്ഥിതി എന്നിവയ്ക്ക് ജലവുമായും; നീതി, സംഹാരം എന്നിവയ്ക്ക് മണ്ണുമായും മഹാലയനവും മഹാപ്രവർത്തനങ്ങളുമുണ്ട്. ദൈവത്തിന്റെ മഹാഭാവങ്ങളായ സത്യം ധർമ്മം നീതി എന്നിവയും; (ദൈവവും മണ്ണും ശരീരവുമായ) ഭൂമിയുടെ​ 3 ഘടകങ്ങളായ വാതക രൂപത്തിലുള്ള ഓക്സിജൻ, ദ്രാവക രൂപത്തിലുള്ള ജലം, ഖര രൂപത്തിലുള്ള മണ്ണ് എന്നിവയും; മഹാലയിച്ച് ഭൗതികമായ അസ്തിത്വത്തോടെ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.

*പരമാത്മാവിനെയും, പ്രപഞ്ചത്തിന്റെ സൃഷ്ടി കാര്യങ്ങളെയും​ അല്പംകൂടി വിശദീകരിക്കാം :*

മണ്ണിലെ മൂലകങ്ങളുമായി ചേർന്ന് ഓക്സൈഡ്, സൾഫേറ്റ്, നൈട്രേറ്റ് തുടങ്ങിയ സംയുക്തങ്ങളായിട്ട് ജീവിസൃഷ്ടിയെ നയിക്കേണ്ടുന്ന ഓക്സിജൻ മണ്ണായ ഭൂമിയിലെങ്ങുമുണ്ട്. ഭൂമിയിൽ ജീവിസൃഷ്ടിയെ ചെയ്യണമെങ്കിൽ, ധർമ്മം, സ്ഥിതി എന്നിവയെ നയിക്കേണ്ടുന്ന ജലം ആവശ്യമാണ്. *സൃഷ്ടിയുടെ ധർമ്മമായ സ്ഥിതിയെ നിർവ്വഹിക്കാൻ രണ്ടായിട്ടു നിൽക്കുന്ന ഭൂമിയുടെ ശക്തിയും ജീവനുമായ ഓക്സിജൻ, പരമാത്മാവായ ഹൈഡ്രജൻ എന്നീ രണ്ടു സത്യങ്ങളും കൂടിച്ചേരണം* എന്നാണ് അതിന്നർത്ഥം. അതിന്നായി മഹാഇഷ്ടം പോലെ അഥവാ മഹാനീതിശാസ്ത്ര പ്രകാരം *ഭൂമിയിലെ വസ്തുക്കളിൽ നിന്നും അന്തരീക്ഷ വായുവായിട്ട് ഓക്സിജൻ* രൂപം കൊള്ളുന്നു. സൂര്യനിൽ നിന്നും, *'പ്രപഞ്ചപിതാവും പരമാത്മാവുമായിട്ടു പ്രവർത്തിക്കുന്ന ഹൈഡ്രജനെ' ഭൂമിയിലേക്കു നയിക്കുന്നു.* ദൈവത്തിന്റെ വാതക രൂപവും സത്യവും സൃഷ്ടി-ശക്തിയുമായ ഓക്സിജൻ, ദൈവത്തിന്റെ വേറിട്ട ഭാഗമായി സൃഷ്ടിച്ചിട്ടുള്ള പരമാത്മാവായ ഹൈഡ്രജനുമായി ചേർന്ന് മഹാഉചിതമായ അളവിൽ ജലമായി മാറുന്നു. ജീവനായ ഓക്സിജന്റെയും, പരമാത്മാവായ ഹൈഡ്രജൻ്റെയും കൂടിച്ചേരലിൽ നിന്ന് ദ്രാവകമായി ജലം ഉണ്ടാകുന്നതു കൊണ്ട് ധർമ്മം പൂർത്തിയാകുന്നില്ല. *ജലം എന്ന ധർമ്മത്തെ അർത്ഥപുഷ്ടമാക്കുവാൻ, ഏകദൈവത്തിന്റെ കുഞ്ഞായിട്ടും ആദ്യസൃഷ്ടിയായും മത്സ്യത്തെ (ജലത്തിൽ) സൃഷ്ടിക്കുന്നു.*

ദൈവത്തിന്റെ മഹാരൂപമായ ഭൂമിയിൽ 'ജീവികളായും ശരീരമില്ലാതെ നിർജ്ജീവമായും പരിമിതമായ സ്വാതന്ത്ര്യത്തോടെയുമെല്ലാം കഴിയുന്ന സമസ്ത ജീവാത്മാക്കളെയും', ജീവാത്മാക്കളുടെയെല്ലാം അനന്ത ഗുണങ്ങളോടെയും വ്യത്യാസങ്ങളോടെയും ഉള്ള 'മത്സ്യ-സസ്യ-പക്ഷ-മൃഗ-മനുഷ്യാവസ്ഥകളിലെ ശരീരങ്ങളെയും,' മഹാപ്രപഞ്ചത്തിലെ സമസ്ത മൂലകങ്ങളെയും സംയുക്തങ്ങളെയുമെല്ലാം ഭൗതികമായ അസ്തിത്വത്തോടെ മഹാഭരിക്കുന്നതും, ദൈവത്തിന്റെ വാതകരൂപവും, ജീവികൾക്കെല്ലാം ശക്തി നൽകുന്നതും ഓക്സിജൻ അഥവാ പ്രാണൻ അഥവാ ജീവൻ ആണ്. മണ്ണു കൊണ്ട് ഉണ്ടാക്കിയ ശരീരത്തിലെ നാസികയിലൂടെ ദൈവം തന്റെ ശ്വാസത്തെ ഊതിയാണ് മനുഷ്യന് ജീവൻ നൽകിയതെന്ന വചനം സത്യമാകുന്നത് അങ്ങനെയാണ്.

സൂര്യനിൽ ഹൈഡ്രജൻ-ഹീലിയം വാതകങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ ആത്മീയ കാര്യങ്ങളെ ഓംസത്യം ഡോട് കോം വെബ്സൈറ്റിലും ഓംസത്യം omsathyam ബ്ലോഗിലും മുമ്പ് അല്പം വിശദീകരിച്ചതാണ്. സൂര്യനിൽ നിന്നും ദൈവത്തിന്റെ ഏകദാസനും പ്രപഞ്ചപിതാവും പരമാത്മാവുമായ ഹൈഡ്രജനെ ഭൂമിയിലേക്ക് വരുത്തുന്നതും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതകരൂപമായ ഓക്സിജനിൽ ലയിച്ച് ദൈവത്തിന്റെ ദ്രാവകരൂപമായ ജലം ഉണ്ടാകുന്നതും, ധർമ്മാവസ്ഥയും ദ്രാവകവുമായ ജലത്തെയും ജീവനായ ഓക്സിജന്റെയും കൂടിച്ചേരലിനെ അർത്ഥപുഷ്ടമാക്കിക്കൊണ്ട് മഹാശക്തിയായ ഏകദൈവത്തിന്റെ കുഞ്ഞായിട്ട് ആദ്യസൃഷ്ടിയായിട്ട് മത്സ്യത്തെ സൃഷ്ടിക്കുന്നു.

ദൈവം പ്രത്യക്ഷമല്ലാത്തതായ സൃഷ്ടിചക്രത്തിൻ്റെ ആദ്യ പകുതിയിലും, ദൈവം പ്രത്യക്ഷമായ രണ്ടാമത്തെ പകുതിയിലും, ഭൂമിയിലെ ജീവികളുടെ ആനന്ദങ്ങളെയും മഹാനീതിയെയും മഹാമംഗളമാക്കാനായിട്ട്
പരമാത്മാവായ രണ്ടാം ഭാഗത്തെ ശക്തിപ്പെടുത്താനും നിർജ്ജീവമാക്കാനും ജീവിയാക്കാനും മഹാനീതിശാസ്ത്ര പ്രകാരമുള്ള മഹാപദ്ധതികളെ മണ്ണും ഭൂമിയുമായ ഏകദൈവം മഹാആവിഷ്ക്കരിച്ചിട്ടുമുണ്ട്. ദൈവം പ്രത്യക്ഷമായ സൃഷ്ടിചക്രത്തിൻ്റെ രണ്ടാമത്തെ പകുതിയിൽ, ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുകയും, 'സത്യം ശിവം സുന്ദരം' എന്ന മഹാപദ്ധതിയിലൂടെ മനുഷ്യർക്കെല്ലാം മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുമ്പോൾ, പരമാത്മാവായ രണ്ടാം ഭാഗത്തെ പ്രപഞ്ച പിതാവ്, ഏകദാസൻ, മഹാദാസൻ, ശാസ്ത്രായുധൻ, ബ്രഹ്മം സൃഷ്ടിച്ചിട്ടുള്ള ഏക ദേവൻ (ബ്രഹ്മദേവൻ), ദൈവത്തിന്റെ ഏകപ്രതിനിധി, സംഹാര നാഥൻ, നീലകണ്ഠൻ, ദൈവത്തിന്റെ മഹാവാഹനം, പശുപതി (മഹാകാള), ഭർത്താവ്, എന്നീ നിലകളിൽ 'മഹാശക്തികളും *പരമശിവൻ* എന്ന മഹാപദവിയും മഹാനാമവും' മഹാഅനുഗ്രഹിച്ചു നൽകി പ്രവർത്തിപ്പിക്കുന്നുണ്ട്. ഉടൻ ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ആവക കാര്യങ്ങൾ പൂർത്തിയായി വരുന്നു; മുൻ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും വിശദമാക്കിയിരുന്നു.


*മത്സ്യം ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും 4 ഘടകങ്ങളാണ് ഉള്ളത്:*

*(1)*. ജീവികൾക്കെല്ലാം പ്രവർത്തന ശക്തി നൽകുന്നതായ *മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതക രൂപവും ശക്തിയും ജീവനുമായ ഓക്സിജൻ.*

ദൈവം *ജീവികളുടെ ഭാഗമല്ലാത്തതിനാലും, ജീവികൾക്ക് സദാ ശക്തി ആവശ്യമായതിനാലും, ശ്വാസോച്ഛ്വാസം എന്ന പ്രക്രിയ സ്വയം സൃഷ്ടിച്ച് ഓക്സിജൻ ജീവികളെയെല്ലാം പ്രവർത്തിപ്പിക്കുന്നു.* അതായത് *ജീവികൾക്കെല്ലാം പ്രവർത്തന ശക്തി നൽകുന്നതായ ഓക്സിജൻ ജീവികളിൽ പ്രവർത്തിക്കുന്നത് ഓക്സിജന്റെ ഇഷ്ടപ്രകാരമാണ്; ജീവികളുടെ ഇഷ്ടപ്രകാരമല്ല.* ജീവിയുടെ സ്വത്വം എന്ന ജീവാത്മാവ് ഉറങ്ങുമ്പോഴും ബോധം നഷ്ടപ്പെടുമ്പോഴും എല്ലാമെല്ലാം ശരീരത്തിൽ ഓക്സിജൻ സ്വന്ത ഇഷ്ടപ്രകാരം സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനെ വിശകലനം ചെയ്താൽ ബോദ്ധ്യമാകുന്നതാണ്. ആദ്യസൃഷ്ടിയായ മത്സ്യത്തെ സൃഷ്ടിച്ചിട്ടുള്ളത് ജലത്തിൽ വച്ചാകയാൽ, മത്സ്യത്തിന് ശ്വാസോച്ഛ്വാസം ചെയ്യുവാൻ ജലത്തിലും ഓക്സിജൻ രൂപം കൊള്ളുന്നു.


*(2)*. മണ്ണും ഭൂമിയുമായ ഏകദൈവം, രണ്ടാം ഭാഗമായി സൃഷ്ടിച്ചിട്ടുള്ള *ഹൈഡ്രജനും​*, മഹാപ്രപഞ്ചത്തിലെ ആറ്റങ്ങളിലെല്ലാം ഇലക്ട്രോൺ, പ്രോട്ടോൺ ഇവയിലൊന്നായും അസ്തിത്വമുള്ള *പ്രപഞ്ചപിതാവ്.*

മഹാനീതിശാസ്ത്ര പ്രകാരം നിർജ്ജീവമായും സജീവമായും ദൈവത്തിന്റെ ഇഷ്ടം പോലെയെല്ലാം പ്രവർത്തിപ്പിക്കുന്ന ഘടകം. *ആറ്റത്തിൽ ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും മാത്രമുള്ളതും, ന്യൂട്രോൺ ഇല്ലാത്തതുമായ ഏക മൂലകവും അദൃശ്യ വാതകവുമായ ഹൈഡ്രജന് പരമാത്മാവിന്റെ പദവിയും ഉണ്ട് എന്നാണറിവ്.*


*(3)*. ജീവിയുടെ *സ്വത്വമായ ജീവാത്മാവ്.*

മോക്ഷത്തോടെ സർവ്വ ജീവാത്മാക്കൾക്കും നിശ്ചിത രൂപം ലഭിക്കും വരെ, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം മഹാനീതിശാസ്ത്ര പ്രകാരം നൽകുന്ന ജീവിരൂപമാണ് ആത്മാവിന് ചേരുക.

ജീവിയുടെ മരണത്തിൽ, ശരീരം സ്വതന്ത്രമാക്കുന്ന ജീവാത്മാവ് ദൃശ്യമാണെന്നു വന്നാൽ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളുടെയെല്ലാം ജീവിതം അവതാളത്തിലാകുന്നതാണ്. ജീവാത്മാവ് അദൃശ്യമാവേണ്ടത് അത്യാവശ്യമാണെന്ന് ലഭ്യമായ ബുദ്ധിശക്തി കൊണ്ട് അല്പം വിശകലനം ചെയ്താൽ ബോദ്ധ്യമാകും. *അദൃശ്യമാണെങ്കിലും സത്യമാവുമ്പോൾ ജീവാത്മാവിന് ഭൗതികമായ അസ്തിത്വം ഉണ്ട് എന്നാണർത്ഥം.* അദൃശ്യമായ വാതകമായിട്ടാണ് ജീവാത്മാവിനെ മഹാഭരിക്കുന്നത് എന്ന് ലളിതമായി മനസ്സിലാക്കാനാവും. അതായത് ജനനത്തോടെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുകയും, മരണത്തോടെ ശരീരത്തിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്ന അദൃശ്യമായ ജീവാത്മാവ് വാതകമാണെന്ന് സുവ്യക്തമാകുന്നുണ്ട്.
*ജീവാത്മാവായ വാതകം, ജീവികളുടെ ശരീരത്തിൽ ഹൈഡ് ചെയ്തു പ്രവർത്തിക്കുന്നതായ ഹൈഡ്രജൻ* ആണെന്നറിയുമ്പോൾ, ജീവിയായിട്ട് ശരീരത്തിൽ/ ഉള്ളിൽ പ്രവർത്തിക്കുമ്പോഴും, ജീവിയുടെ ഭാഗമല്ലാതെ, ഭൂമിയിലെ വസ്തുക്കളുമായി ചേർന്ന് ശരീരത്തിന് വെളിയിലായിരിക്കുമ്പോഴും, ജീവാത്മാവായ ഹൈഡ്രജനെ മഹാനീതിശാസ്ത്ര പ്രകാരം ഭരിക്കുവാനും കരുതുവാനും എപ്പോഴും ദൈവവും ഭൂമിയും മണ്ണുമായ ശരീരമുണ്ട് അഥവാ *ശരീരവും മണ്ണും ഭൂമിയുമായ ദൈവമുണ്ട്* എന്നും അറിയണം. *ആറ്റത്തിൽ ന്യൂട്രോൺ ഇല്ലാത്ത ഏക മൂലകവും അദൃശ്യ വാതകവുമായ ഹൈഡ്രജൻ എന്ന പരമാത്മാവിന്റെ അംശമായിട്ട് ജീവാത്മാവിനെ സൃഷ്ടിക്കുന്നു എന്നാണറിവ്. വെളിപാട് പൂർണ്ണമായിട്ടില്ല. പരമാത്മാവിനെയും ജീവാത്മാവിനെയും ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ സർവ്വത്തെയും
മഹാഭരിക്കുന്നത് മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതകരൂപമായ ഓക്സിജനാണ്.*

*ജീവാത്മാവിൻ്റെ ആഗ്രഹങ്ങളെ
ഭരിക്കുന്നത് സ്വയം ജീവാത്മാവു തന്നെയാണ്. എന്നാൽ, ജീവാത്മാവിനെ വഹിക്കുന്ന ശരീരത്തെ മഹാഭരിക്കുന്നത് ജീവികളുടെയെല്ലാം ജീവനും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ വാതക രൂപവുമായ ഓക്സിജനാണ്.* ഭൂമിയുടെയും ഭൂമിയുടെ അംശമായ ശരീരത്തിന്റെയും, 'ഭാഗമായും ശക്തിയായും ജീവികളുടെയെല്ലാം ജീവനായും' സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഓക്സിജന്റെ പ്രവർത്തനങ്ങളെ പരിമിതമായല്ലാതെ നിയന്ത്രിക്കുവാൻ ജീവാത്മാവിന് കഴിയുന്നതല്ല; ഓക്സിജൻ അനുവദിക്കില്ല. ഒരു മിനുട്ടിൽ 18 തവണ മനഷ്യർ ശ്വാസോച്ഛ്വാസം ചെയ്യുന്നു എന്ന് പറയുമ്പോൾ, *മനുഷ്യന്റെ ചിന്തകളെപ്പോലും ദൈവത്തിന്റെ വാതകരൂപവും ഭൗതികമായ ശക്തിയുമായ ഓക്സിജൻ അറിഞ്ഞു കൊണ്ടിരിക്കുന്നു എന്ന് ലളിതമായി മനസ്സിലാക്കാനാവും.* കടലിന്റെ അഗാധതയിലോ ചന്ദ്രനിലോ പോയാൽ ഓക്സിജനെ കൂടെക്കൊണ്ടുപോണം, ശ്വാസോച്ഛ്വാസം ചെയ്യാതെ ജീവിക്കാനാവില്ല, എന്നത് ഭൗതിക പ്രപഞ്ചത്തെ ഭൗതികമായ മണ്ണിന്റെ നിയമങ്ങളെ കൊണ്ട് മഹാഭരിക്കുന്നതിനെ സുവ്യക്തമാക്കുന്നുണ്ട്.

പരമാത്മാവും ജീവാത്മാവും ഹൈഡ്രജൻ ആവുമ്പോൾ, പരമാത്മാവും ജീവാത്മാവും ഒന്നാണോ എന്നു ചോദിച്ചാൽ; ഒരിക്കലും അല്ല; *പരമാത്മാവിന്റെ അനന്തകോടി അംശങ്ങളിൽ ഒരു അംശം മാത്രമാണ് ജീവാത്മാവ്.* കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ മഹാപ്രപഞ്ചത്തിലെ ഒരു ഹൈഡ്രജൻ-ആറ്റം മാത്രമാണ് ജീവാത്മാവ്.
വെളിപാട് പൂർണ്ണമായിട്ടില്ല.


*(4). ജീവാത്മാവിനെ വഹിക്കുന്നതായ ശരീരം.*

ജീവാത്മാവിൻ്റെ ആഗ്രഹങ്ങൾക്കൊത്ത് ശരീരത്തെ ഒരുക്കുന്നതിനും, ആവശ്യമെങ്കിൽ ആഗ്രഹങ്ങളെ നിരാകരിക്കുന്നതിനും, മഹാനീതിശാസ്ത്ര പ്രകാരം ജീവാത്മാവിൻ്റെ കാര്യങ്ങളിൽ ഇടപെടുന്നതിനും, ഭൗതികമായ മഹാസംവിധാനത്തെയാണ് മഹാഒരുക്കിയിട്ടുള്ളത്.

ജീവിയുടെ സ്വത്വമായ *ജീവാത്മാവിനെ ജീവിയാക്കുന്നത്, യഥാർത്ഥത്തിൽ ജീവാത്മാവിനു സ്വന്തമല്ലാത്തതായ ശരീരമാണ്.* മനുഷ്യരെല്ലാം പ്രത്യക്ഷമായിട്ട് അനുഭവിച്ച് അറിയുന്ന കാര്യമാണ്.

ശരീരം നിശ്ചയിക്കുന്ന ജീവിരൂപത്തിൽ പ്രവേശിക്കപ്പെടുകയും, ശരീരം നിശ്ചയിക്കുമ്പോൾ പുറത്താക്കപ്പെടുകയും ചെയ്യുന്ന *ജീവിയുടെ സ്വത്വമായ ജീവാത്മാവിന്, 'ഖരാവസ്ഥയിലുള്ള മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം' എങ്ങനെയെല്ലാമാണ് ആനന്ദങ്ങളും ​ നീതിയും വ്യക്തിസ്വാതന്ത്ര്യവും നൽകുന്നതെന്ന്* മുകളിൽ വിശദീകരിച്ചു കഴിഞ്ഞതാണ്.

*ജീവനും ജീവാത്മാവും പരമാത്മാവും, 'ജീവിയെ വഹിക്കുന്ന ശരീരത്തിൽ' മഹാനിർവ്വഹിക്കുന്ന ആന്തരിക പ്രവർത്തനങ്ങൾ :*

വാതക രൂപത്തിലുള്ള ജീവാത്മാവിന് ആനന്ദങ്ങളെ ലഭിക്കണമെങ്കിൽ ശരീരത്തിൽ മുഴുവൻ എത്തിച്ചേരാൻ സാധിക്കണം. ശരീരത്തിലെ മുഴുവൻ അവയവങ്ങളിലും (കോശങ്ങളിലും) ശക്തി ലഭിക്കണമെങ്കിൽ ദൈവത്തിന്റെ വാതകരൂപമായ ഓക്സിജനും ശരീരത്തിൽ മുഴുവൻ എത്തിച്ചേരാൻ സാധിക്കണം. സ്വതന്ത്ര സൃഷ്ടി ശക്തിയായി ശ്വാസോച്ഛ്വാസം വഴി ശരീരത്തിൽ പ്രവേശിക്കുന്ന ഓക്സിജനെയും, ജീവാത്മാവിനെയും ശരീരത്തിൽ മുഴുവൻ എത്തിക്കുന്നത് 'ദൈവത്തിന്റെ വാതക രൂപമായ ഓക്സിജനും, പരമാത്മാവായ ഹൈഡ്രജനും ഒന്നായിച്ചേർന്ന ധർമ്മ-ദ്രാവകരൂപമായ ജലമാണ് '.
ആനന്ദഘടകങ്ങൾ ജലത്തോടു ചേരുമ്പോൾ, ജലത്തിന് രക്തം പോലെയുള്ള പരിണാമം ഉണ്ടാകുന്നു.

ജീവികളിലെ രക്തവും, രക്തം പോലെയുള്ള മാദ്ധ്യമങ്ങളും ജലത്തെയും ആനന്ദ-നീതി-ഘടകങ്ങളെയും വഹിക്കുന്നു.
ശരീരത്തിലെ ഏതെങ്കിലും അവയവത്തിന്റെ​കോശങ്ങളിൽ രക്ത ഓട്ടം തടസ്സപ്പെട്ടാൽ പ്രസ്തുത അവയവത്തിന്റെ പ്രവർത്തനവും തടസ്സപ്പെടുന്നത് ലളിതമായ മഹാസംവിധാനമാണ്!
സത്യശക്തി കൂടിയായ ഓക്സിജന്റെ പ്രവർത്തനത്തിൽ അഗ്നിശക്തി ഒരു ഘടകവും ആവശ്യവുമാണ്. ജീവാത്മാവ് എന്ന സ്വത്വം അറിയുകയോ അനുഭവിക്കുകയോ ചെയ്യാതെ, ജീവാത്മാവിനെ വഹിക്കുന്നതായ ശരീരത്തിൽ, ജീവനും സത്യശക്തിയുമായ ഓക്സിജന്റെ പങ്കോടെ അഗ്നിശക്തി ഉണ്ടാകുന്നുണ്ട്, പ്രവർത്തിക്കുന്നുണ്ട്.
ജീവന്റെ കേന്ദ്രമായ ഹൃദയത്തിലും, ജീവൻ മഹാനിശ്ചയിക്കുന്ന (ശരീരത്തിലെ) ഏതൊരു സ്ഥാനത്തും അഗ്നിശക്തി ഉണ്ടാകുന്നതാണ്. അഗ്നിശക്തിക്ക് ബ്രഹ്മവുമായാണ് ബന്ധം എന്നാണ് മനസ്സിലാക്കുന്നത്. മഹാഉചിതമായ സമയത്ത് (ദൈവം) വെളിപ്പെടുത്തുന്നതാണ്.


*പഞ്ചഭൂതങ്ങളുടെ* യാഥാർത്ഥ്യത്തെ മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു:-

ദൈവം പ്രപഞ്ചത്തെയും ജീവികളെയും സൃഷ്ടിച്ചിട്ടുള്ളത് *ഭൂമി, ആകാശം, വായു, വെള്ളം, അഗ്നി, എന്നീ പഞ്ചഭൂതങ്ങൾ* കൊണ്ടാണെന്ന ഭാരതത്തിലെ ആത്മീയ ദർശനത്തിലും ചില കടുത്ത പിഴവുകൾ സംഭവിച്ചിട്ടുണ്ട്.* ഹ്രസ്വമായി ചുവടെ വിശദമാക്കുന്നു. (ഓംസത്യം ഡോട് കോം എന്ന വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിലെ *മണ്ണടി* എന്ന വിഭാഗത്തിൽ കൂടുതൽ വിശദീകരണങ്ങൾ ലഭ്യമാണ്. മണ്ണിൽ നിന്നും അടിഞ്ഞതാണ് സർവ്വവും... വീണ്ടും മണ്ണിൽ അടിയുന്നതുമാണ് എന്നിങ്ങനെയെല്ലാം അർത്ഥങ്ങളുള്ള മണ്ണടി എന്നൊരു പ്രദേശത്തെ കേരളത്തിൽ മഹാഒരുക്കിയിട്ടുമുണ്ട്.)

'മണ്ണും ഭൂമിയുമായ ദൈവം' തന്നെയാണ് ആകാശം, വായു, വെള്ളം, അഗ്നി, എന്നിവയും മഹാസൃഷ്ടിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

പഞ്ചഭൂതങ്ങൾ ഭൂമിയിൽ ലയിക്കുന്നു. മണ്ണിലെ ജീവികൾക്ക് ആവശ്യമായ വായുവും ജലവും ഭക്ഷണവും അഗ്നിയും സൂര്യപ്രകാശവും ലഭ്യമാക്കുന്നത് ജീവികൾ സ്വയമല്ല. മണ്ണിൽ ജീവിക്കുന്നവർക്ക് അവയെല്ലാം ലഭ്യമാവുമ്പോൾ, മണ്ണ് /ഭൂമി ലഭ്യമാക്കുകയാണ്; മഹാഅനുഗ്രഹിച്ചു നൽകുകയാണ്. ആകാശം, ഭൂമി, വായു, വെള്ളം, അഗ്നി, എന്നിവയെ പഞ്ചഭൂതങ്ങളെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവയെല്ലാം മണ്ണുമായി ബന്ധപ്പെട്ടിരിക്കുകയാണ് എന്നും അവയുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് ഭൂമി അഥവാ മണ്ണ് തന്നെയാണെന്നും ഹ്രസ്വമായി വിശദീകരിക്കുമ്പോൾ പഞ്ചഭൂതങ്ങളെന്ന പേരുതന്നെ ശരിയല്ലെന്നു മനസ്സിലാക്കാനാവും.

*ആകാശം എന്ന മഹാലിംഗം :*
ഭൂമിയിൽ നിന്നും ചന്ദ്രനിൽ നിന്നും മറ്റും നോക്കിയാൽ ഒരു വലിയ കുടകണക്കെ അർദ്ധ-ഗോളാവസ്ഥയുള്ളതും, സൂക്ഷ്മ നിരീക്ഷണത്തിൽ‍ മഹാപ്രപഞ്ച- സൃഷ്ടിയുടെ പ്രതീകമെന്നു വിശേഷിപ്പിക്കാവുന്ന മഹാലിംഗ-രൂപമൂള്ളതും, ആദിയും അന്തവും ഇല്ലാത്ത​തുമായ മഹാശൂന്യമാണ് ആകാശം. ദൈവം മണ്ണായിട്ട് അഥവാ ഭൂമിയായിട്ട് മഹാരൂപമെടുക്കുകയും ഭൂമിയുടെ അംശങ്ങളെക്കൊണ്ട് ജീവികൾക്കെല്ലാം ശരീരങ്ങളെയും അതിലൂടെ ആനന്ദങ്ങളെയും നൽകുന്നതിനെ തിരിച്ചറിയുമ്പോൾ, ഭൂമിയിലെ ജീവികളുടെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുന്നതിനുവേണ്ടി ഭൂമി, മഹാസൃഷ്ടിക്കുകയാണ് ആകാശത്തെ എന്ന് നിസ്സംശയം മനസ്സിലാക്കാനാവും. ഭൂമിയെ ഉൾക്കൊണ്ടു സ്ഥിതി ചെയ്യുന്ന ആകാശത്തെ ഭൂമി സൃഷ്ടിക്കുന്നതായും, സർവ്വ സൃഷ്ടികളെയും മഹാസൃഷ്ടിക്കുവാനുള്ള ഭൂമിയുടെ ആദിയും അന്തവുമില്ലാത്ത മഹാലിംഗമാണ് ആകാശമെന്നും വിസ്തരിക്കുന്നതിനെ മനസ്സിലാക്കണമെങ്കിൽ ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണ് ദൈവമെന്ന് ആദ്യം മനസ്സിലാവണം. അതിനു കഴിയണമെങ്കിൽ, മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രം എന്നത് മഹാശക്തിയായ ഏകദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തിൻ്റെ വളരെ വളരെ വളരെ ചെറിയതെന്നോ നിസ്സാരമെന്നോ വിശേഷിപ്പിക്കാവുന്ന ഒരംശം മാത്രമാണ് എന്നും മനുഷ്യർ ഇന്നറിയുന്ന ശാസ്ത്രം പോലെ അനന്തവും സമാനവും വ്യത്യസ്തങ്ങളുമായ ശാസ്ത്രങ്ങളെയും അവ പ്രകാരമോ അല്ലാതെയോ അനന്തവും സമാനവും വ്യത്യസ്തങ്ങളുമായ പ്രപഞ്ചങ്ങളെയും സൃഷ്ടിക്കാൻ മഹാജ്ഞാനം കൊണ്ടും മഹാശക്തികളെക്കൊണ്ടും കഴിയുമെന്ന് മനസ്സിലാവണം. ലളിതമായി മനസ്സിലാക്കാനാവും; അതിന് മനുഷ്യന്റെ സ്വത്വമായ ജീവാത്മാവിനെ വഹിക്കുന്നതായ 'സ്വന്തം' എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളതോ തെറ്റിദ്ധാരണ ഇല്ലാത്തതോ ആയ ശരീരത്തിന്റെ പ്രവർത്തനങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ മതിയാകും!

ഭൂമിയും ചന്ദ്രനും സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രകോടികളും ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ ആകാശം എന്ന മഹാലിംഗം ഉൾക്കൊള്ളുന്നതിനെ മനസ്സിലാക്കാൻ മനുഷ്യന് സ്വന്തം *കണ്ണുകൾ കൊണ്ട് കഴിയുന്നതാണ്.* ഭൂമിയിൽ എവിടെ നിന്ന് ആകാശത്തേക്കു നോക്കിയാലും ഒരു കുട പോലെ *അർദ്ധ-ഗോളാകൃതിയിലാണ് ആകാശത്തെ കാണുക. കുട പോലെയുള്ള അർദ്ധ-ഗോളത്തിനകത്താണ് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളും ഉൾപ്പെടെയുള്ള പ്രപഞ്ചമുള്ളത്. കുട പോലെയുള്ള അർദ്ധ-ഗോളത്തിന് യഥാര്‍ത്ഥത്തിൽ അന്തമില്ല. മഹാപ്രപഞ്ചത്തിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നക്ഷത്ര കോടികൾക്കു സ്ഥിതിചെയ്യാനും  (പ്രവർത്തിക്കാനും) ഇടംകൊടുക്കുന്നതും മനുഷ്യ ബുദ്ധികൊണ്ട് അളക്കാൻ കഴിയാത്തതും അന്തമില്ലാത്തതുമായ മഹാലിംഗത്തിന്റെ മുകൾഭാഗത്തേയ്ക്കാണ് യഥാര്‍ത്ഥത്തിൽ നോക്കിയതെന്നും വിശകലനത്തിൽ സ്വയം ബോദ്ധ്യമാവുന്നതാണ്. ഇനി, നാമറിഞ്ഞ മഹാലിംഗത്തിന്റെ ചുവട് കണ്ടെത്താനാവുമോ എന്ന് കണ്ണുകൾ കൊണ്ടും നേടാനായ അറിവുകൊണ്ടും പരിശ്രമിക്കുക. ഭൂമിക്കും താഴേക്ക് ആദി കണ്ടെത്താനാവാത്ത അവസ്ഥയിൽ മഹാലിംഗത്തെ മനസ്സിലാക്കുമ്പോഴും, ഭൂമി ഉൾപ്പെടെയുള്ള മഹാപ്രപഞ്ചം മുമ്പറഞ്ഞ അർദ്ധ-ഗോളാകൃതിയിലെ കുടയ്ക്ക് അഥവാ മഹാലിംഗത്തിനുള്ളിലാണ്.*

മഹാലിംഗം ബഹുവിധങ്ങളിലായിട്ട് മഹാപ്രപഞ്ചത്തെയും, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ആകയാൽ, ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള ദേവാലയങ്ങളെ (ആവശ്യമുള്ള ജനങ്ങൾ), അവയെല്ലാം മഹാശാസ്ത്രപരമായിട്ട് ശുദ്ധീകരിക്കേണ്ടതുണ്ട്. മഹാലിംഗ പ്രതിഷ്ഠ മാത്രമേ പാടുള്ളൂ.

*വായു, ജലം, അഗ്നി :*
*ദൈവത്തിന്റെ വാതക രൂപത്തിലുള്ള വായു എന്ന പ്രാണൻ/ജീവൻ/ശക്തി,
ദൈവത്തിന്റെ ദ്രാവക രൂപത്തിലുള്ള ധർമ്മശക്തിയായ ജലം,
ദൈവത്തിന്റെ പ്ലാസ്മ രൂപത്തിലുള്ളതെന്നു കഷ്ടിച്ചു വിശേഷിപ്പിക്കാവുന്ന അഗ്നി എന്ന​ പ്രകാശവും ഊഷ്മാവും ശബ്ദവും ചേർന്ന പ്രത്യക്ഷവും അപ്രത്യക്ഷവുമായ അഗ്നിശക്തി* എന്നിവയെ ഒന്നിച്ചു വിശദീകരിക്കാം.

ഓക്സൈഡുകൾ, സൾഫേറ്റുകൾ, നൈട്രേറ്റുകൾ, ക്ലോറേറ്റുകൾ, എന്നിങ്ങനെ മണ്ണിലെ മൂലകങ്ങളിലും സംയുക്തങ്ങളിലുമായിട്ട് അന്തരീക്ഷ വായുവിലെ ഓക്സിജൻ, നൈട്രജൻ, കാർബൺ ഡൈഓക്സൈഡ് തുടങ്ങിയ എല്ലാ വാതകങ്ങളും മഹാഭദ്രമാക്കപ്പെട്ടിരിക്കുന്നുവെന്നും മഹാഉചിതമായ സമയങ്ങളിൽ മണ്ണും ഭൂമിയുമായ ദൈവം, അന്തരീക്ഷവായു എന്നറിയപ്പെടുന്ന ദൈവത്തിൻ്റെ വാതകരൂപത്തെയും ജലത്തെയും അഗ്നിയെയും ഒക്കെ സൃഷ്ടിക്കുന്നുവെന്നും അറിയണം. മഹാഗോള രൂപത്തിൽ 'ശബ്ദബ്രഹ്മം' ഭൂമിയായി മാറുന്നതും, ഭൂമി എന്ന മഹാരൂപത്തെ ദൈവം സ്വീകരിക്കുമ്പോൾ 'സത്യ അഗ്നിശക്തി കൂടിയായ ശബ്ദബ്രഹ്മം' ഭൂമിയുടെ ഓരോ ആറ്റത്തിലേക്കും പ്രവേശിക്കുന്നതുമെല്ലാം ആദ്യമേതെന്ന് പരിമിതമായ പ്രപഞ്ചശാസ്ത്ര പ്രകാരമുള്ള വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത വിധം ഒരേസമയം മഹാസംഭവിച്ചിട്ടുള്ള മഹാദൈവകാര്യങ്ങളാണ്. ഓരോ മനുഷ്യനും 100 മനുഷ്യജന്മങ്ങൾ ഉള്ളതിലെ 90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം മഹാശാസ്ത്രത്തെ മുഴുവൻ അർദ്ധമഹാദേവീ രൂപത്തിലുള്ള പ്രപഞ്ചപിതാവിലൂടെ നേരിട്ട് മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്. മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രം ഉൾപ്പെടെയുള്ള എല്ലാ ദൈവകാര്യങ്ങളും ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകം ലഭിക്കുകയും ദൈവമഹത്വത്തെ മനസ്സിലാക്കി വിതുമ്പുകയും ചെയ്യുന്നതാണ്. (ഓരോ മനുഷ്യനും ലഭിക്കുന്ന പ്രസ്തുത ഏക ജന്മത്തിൽ മാത്രമാണ് ദൈവത്തെ ആരാധിക്കാൻ മനുഷ്യരെ അനുവദിച്ചിട്ടുള്ളത്. ദൈവം പ്രത്യക്ഷമായിക്കൊണ്ട് ദൈവ-വിപ്ലവം ഉടൻ മഹാആരംഭിക്കുമ്പോൾ സംശയങ്ങളെല്ലാം സമ്പൂർണ്ണമായും അവസാനിക്കുന്നതാണ്.)

ഭൂമിയുടെ ആവരണമായിട്ട് വായുവിനെ സൃഷ്ടിച്ചിട്ടുള്ളതും സംരക്ഷിക്കുന്നതും ഭൂമി അഥവാ മണ്ണ് തന്നെയാണ്. ഭൂമി, ചൊവ്വ, വ്യാഴം, ശനി, തുടങ്ങിയ ഗ്രഹങ്ങളെ വെറും പിണ്ഡങ്ങളായും പ്രപഞ്ചത്തിൽ എങ്ങനെയൊക്കെയോ സംഭവിച്ച സ്ഫോടനങ്ങളുടെ ഭാഗമായി രൂപപ്പെട്ടവയെന്നും മറ്റും കണക്കാക്കാതെ മണ്ണായ ദൈവത്തിന്റെ ഖരരൂപ-ഭാഗങ്ങളായും ഭൂമി/മണ്ണ് മഹാനിശ്ചയിക്കുമ്പോൾ അവിടങ്ങളിലെ വസ്തുക്കളിൽ നിന്ന് വെള്ളവും വായുവും അഗ്നിയും സൃഷ്ടിക്കപ്പെടുമെന്നും മനസ്സിലാവുന്ന മുറയ്ക്ക് ആധുനികശാസ്ത്രം കൂടുതൽ സത്യങ്ങളെ കണ്ടെത്തുന്നതാണ്. (വൈകാതെ ഭൂമിയിൽ ദൈവ-വിപ്ലവം ആരംഭിക്കുമ്പോൾ ഭൂമി ഒഴികെയുള്ള ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും മറ്റനവധി ഖരസൃഷ്ടികളെയും മണ്ണായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസംഹരിക്കുന്നതാണ്. കാരണങ്ങളും വിശദീകരണങ്ങളും മഹാഗ്രന്ഥത്തിലുണ്ട്).

മണ്ണിലെ മൂലകങ്ങളുമായും സംയുക്തങ്ങളുമായെല്ലാം ചേർന്ന് മണ്ണായ ദൈവത്തിൻ്റെ വാതകരൂപവും, ജീവികളുടെ ജീവനുമായ ഓക്സിജൻ മഹാഉചിതമായി പ്രവർത്തിക്കുന്നു​. സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന ഹൈഡ്രജനുമായിട്ട് ഓക്സിജൻ ചേർന്നാൽ ജലമായി.
നീരാവി, മഴ എന്നിവയുടെ പ്രവർത്തനത്തെ ഭൗതികമായ ചില പ്രതിഭാസങ്ങൾ എന്ന് വിലയിരുത്തുന്ന മാനുഷിക രീതികൾ മാറുന്നതാണ്. ഭൂമിയുടെ അകത്തും പുറത്തുമായിട്ട് ജലാശയങ്ങളായ കിണറുകളും തോടുകളും നദികളും കായലുകളും തടാകങ്ങളും സമുദ്രവും സ്ഥിതിചെയ്യുമ്പോൾ അവയിലെ ജലത്തെയും മഴയെയും മഞ്ഞുകട്ടകളെയും മഞ്ഞിനെയുമെല്ലാം സൃഷ്ടിച്ചിട്ടുള്ളതും സംരക്ഷിക്കുന്നതും മണ്ണ് അഥവാ ഭൂമി തന്നെയാണ്. ഭൂഗർഭ ജലം കൊണ്ട് മനുഷ്യരെ പ്രത്യേകമായി കരുതുന്ന മഹാവാത്സല്യത്തെയോ, ദൈവത്തിനു മാത്രമാണ് മഹത്വമെന്നോ, ഉചിതമായ രീതിയിൽ തിരിച്ചറിയാൻ പോലും
മനുഷ്യർക്ക്​ കഴിഞ്ഞില്ല എന്നതാണ് സത്യം.

ആകാശവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം മണ്ണുമായിട്ട് അഥവാ ഭൂമിയിലെ ജീവി-ജീവിതവുമായിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്. അങ്ങനെയല്ലെന്നു വാദിക്കുന്നവരുണ്ടാവില്ല. *ഭൂമിയിലെ ജീവികൾക്ക് അഥവാ ജീവാത്മാക്കൾക്ക് സൂര്യനിൽ നിന്നും പ്രകാശവും ചൂടുമൊക്കെ ലഭിക്കുകയാണ്; ജീവികൾ സൂര്യനിൽ പോയി കൊണ്ടുവരികയല്ല.* ശരീരവും മണ്ണും ഭൂമിയുമായ ദൈവം, കുഞ്ഞുങ്ങളായ ജീവികൾക്ക് പ്രകാശവും ചൂടുമൊക്കെ ലഭ്യമാക്കുന്നതിനു വേണ്ടി സൂര്യനെയും ചന്ദ്രനെയും ഒക്കെ സൃഷ്ടിച്ചതായി മനസ്സിലാക്കാൻ എന്താണ് പ്രയാസം? *ഓരോ ജീവിയുടെയും ജനനം മുതൽ മരണം വരെയുള്ള സർവ്വ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും സാധിച്ചു തരികയും, സാധിച്ചു തരാൻ ശക്തിയുള്ളതുമായ​ ഭൂമിയായ ദൈവത്തെ മനസ്സിലാക്കാനാൻ, ഭൂമിയുടെ കുഞ്ഞുങ്ങൾക്ക് കഴിയാത്തത് കഷ്ടത്തിൽ കഷ്ടമാണ്.*

*ഭൂമിയായ ദൈവത്തിന്റെ അംശങ്ങളായ ഓക്സിജൻ, ജലം, ശരീരം എന്നിവയുടെ മഹാവാത്സല്യത്തെയും മഹാനീതിയെയും അനുഭവിച്ച്, ഭൂമിയിൽ ജീവിച്ചു കൊണ്ട്, ആകാശത്തിലെ ദൈവത്തെ അന്വേഷിക്കുന്നവർ ചെറുതും വലുതുമായ ദൈവനിന്ദ തന്നെയാണ് ചെയ്യുന്നത്.*

ഭൂമിയിലെ ജീവിതം താല്ക്കാലികമാണെന്നും അപ്രധാനമാണെന്നും, സ്വർഗ്ഗത്തിലെ സുഖങ്ങൾ നിരന്തരമാണെന്നും, സ്വർഗ്ഗത്തെ നേടണമെങ്കിൽ വ്യത്യസ്ത മതങ്ങളിൽ പറയുന്നതു പോലെ (വ്യത്യസ്തമായി !?) ജീവിക്കണമെന്നും ആവശ്യപ്പെടുന്നവർ വിട്ടുപോയ ഒരു വലിയ സത്യമുണ്ട്. *ഭൂമിയിലെ ജീവിതത്തെയും നന്മതിന്മകളെയും ആധാരമാക്കിയാണ്* സ്വർഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നതെന്നു പറയുമ്പോൾ *ഭൂമിയും ഭൂമിയിലെ ജീവിതവും ഇല്ലെങ്കിൽ* സൃഷ്ടികളും സ്വർഗ്ഗനരകങ്ങളും അവിടുത്തെ പൂച്ചാണ്ടി-ദൈവവും ഇല്ലെന്ന് അവർ തന്നെ സുവ്യക്തമാക്കുകയാണ്.

ലജ്ജിക്കാനും പശ്ചാത്തപിക്കാനും, മഹാപിതാവും മഹാമാതാവുമായ ഭൂമിയെയും ഭൂമിയുടെ അംശമായ ശരീരത്തെയും ബഹുമാനിക്കാനും, ധർമ്മശാസ്ത്രപരമായി ജീവിക്കാനും മനുഷ്യരുടെയെല്ലാം സ്വത്വമായ ജീവാത്മാക്കൾക്ക് ശ്രദ്ധിക്കാവുന്നതാണ്. മടിക്കുന്നവരെയും അഹംഭാവികളെയും സ്വയം തിരുത്തിപ്പിക്കാൻ പോന്ന കുറ്റമറ്റ പദ്ധതികൾ മഹാനീതിശാസ്ത്രത്തിലുണ്ട്; മുകളിൽ 1-ലും 2-ലും വിശദീകരിച്ചിട്ടുണ്ട്.

മണ്ണായ ദൈവം, സൂര്യചന്ദ്രന്മാരെയും നക്ഷത്രങ്ങളെയും മറ്റും മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് മഹാപ്രപഞ്ചസൃഷ്ടിയുടെ ഭാഗമായിട്ടാണെന്ന് മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഭൂമിയിൽ ഉടൻതന്നെ ദൈവവിപ്ലവവും തുടർന്ന് സംഹാരവും ആരംഭിക്കുമ്പോൾ, ഭൂമിയിലെ ജീവികളുടെ പുനർജ്ജനനത്തെ ചന്ദ്രനിലാണ് മഹാനിർവ്വഹിക്കുക. നക്ഷത്രങ്ങളുടെ സൃഷ്ടിക്ക് ജീവികളുടെ ആത്മീയസാക്ഷാത്ക്കാരവുമായാണ് ബന്ധമുള്ളത്; ചുവടെ വേറിട്ട് വിശദീകരിക്കുന്നുണ്ട്.


*(5)*. *'ജീവാത്മാവായ ഹൈഡ്രജൻ എന്ന വാതകം' മോക്ഷം നേടുമ്പോൾ നിശ്ചിതമായ സമരൂപം ലഭിക്കുന്നതാണ്.

മണ്ണിലെ ഏതെങ്കിലും ഒരു ജീവിയുടെ ശരീരത്തിൽ പ്രവേശിക്കുകയും, മണ്ണിൽ ജീവിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ജീവാത്മാവിന് ജീവിയാകാൻ കഴിയുന്നുള്ളൂ. മുമ്പ് വിസ്തരിച്ചതാണ്. മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം മരിക്കുമ്പോൾ, ദൈവത്തിന്റെ വാതക രൂപമായ ഓക്സിജനും, ദ്രാവക രൂപമായ ജലവും, ഖരരൂപമായ മണ്ണിന്റെ അംശമായ ശരീരവും *ജീവാത്മാവിനെ ശരീരത്തിൽ നിന്നും വേർപെടുത്തുകയാണു ചെയ്യുന്നത്.* മണ്ണിൻ്റെ അംശമായ ശരീരം വീണ്ടും മണ്ണിൽ ലയിച്ചു ചേരുകയാണ്. മണ്ണിൽ അടിയുകയാണ്. സർവ്വം മണ്ണടി.

മണ്ണായ ശരീരത്തിൽ ജനിക്കുകയും, ജീവികളുടെയെല്ലാം മണ്ണായ ശരീരത്തിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സർവ്വ ആനന്ദങ്ങളെയും പ്രത്യക്ഷമായി സ്വീകരിച്ചു കൊണ്ട് മണ്ണായ ശരീരത്തോടെ (മണ്ണിൽ) ജീവിക്കുകയും, മണ്ണായ ശരീരം നിശ്ചയിക്കുന്ന പോലെ മരണത്തോടെ മണ്ണായ ശരീരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന ജീവാത്മാവിന് മഹാനീതി ലഭിക്കേണ്ടത് മണ്ണിൽ നിന്നു തന്നെ വേണ്ടേ? *മണ്ണിനല്ലാതെ മറ്റാർക്കാണ് ജീവികൾക്ക് മഹാനീതി നൽകാനുള്ള അവകാശവും അധികാരവും ഉള്ളത് ?* മണ്ണിൽനിന്നു തന്നെ ജീവികൾക്ക് മഹാനീതി ലഭിച്ചാൽ മാത്രമേ ജീവി-സൃഷ്ടി മഹാഭംഗിയാവുകയുള്ളൂ എന്നും, മഹാനീതി ലഭിക്കുന്നത് മണ്ണിൽ നിന്നുതന്നെയാണെന്നും ഓരോ ജീവിയുടെയും/ജീവാത്മാവിൻ്റെയും സൃഷ്ടി പാഠത്തിൽ നിന്നും സുവ്യക്തമാണ്.
ആദിസൃഷ്ടി മത്സ്യം മാത്രമാണെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം പുനർജ്ജനനങ്ങൾ മാത്രമാണെന്നും, എല്ലാ ജീവികൾക്കും സമനീതി നൽകുമ്പോൾ മാത്രമാണ് ജീവികളുടെയെല്ലാം സൃഷ്ടികർത്താവായ ദൈവം മഹാനീതിപതിയാവുക എന്നും ലളിതമായി മനസ്സിലാക്കാനാവും. വൈകാതെ മഹാപ്രപഞ്ചത്തിലെങ്ങും സൃഷ്ടിമന്ത്രവും ആദിവചനവും മഹാശാസ്ത്രമൂലവും ശബ്ദബ്രഹ്മവും അക്ഷരബ്രഹ്മവും സംഹാരകാഹളവുമായ ദൈവത്തിന്റെ മഹാചിരി തുടർച്ചയായി 3 മുതൽ 33 വർഷം മുഴങ്ങുന്നതോടെ ദൈവത്തിന്റെ ഏകദാസനായ പ്രതിനിധിയിലൂടെ (ദൈവം) വീണ്ടെടുത്തിട്ടുള്ള മണ്ണിന്റെ നിയമങ്ങളായ യഥാർത്ഥമായ വേദങ്ങളെ ഭൂമിയിലെങ്ങുമുള്ള ജനങ്ങളുടെ ഭരണഘടനയായിട്ട് വീണ്ടും സ്വീകരിക്കപ്പെടുന്നതുമാണ്. (എല്ലാ സൃഷ്ടിചക്രങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ/ സമാനമായി സംഭവിക്കുന്നുണ്ട്.).

ഓരോ ജീവിയുടെയും ആദ്യസൃഷ്ടിയായിട്ട് ആദ്യമത്സ്യത്തെ സൃഷ്ടിക്കുമ്പോൾ മാത്രമേ ജീവാത്മാവിനെ പുതിയതായി സൃഷ്ടിക്കേണ്ടതുള്ളൂ. ശേഷമുള്ളവ പുനഃസൃഷ്ടികളാണ്, അവയ്ക്കെല്ലാം ജീവാത്മാവുണ്ട്; ശരീരം മാത്രമേ വേണ്ടൂ. അതായത് മത്സ്യ- സസ്യ- പക്ഷി -മൃഗ - മനുഷ്യൻ എന്നീ 5 ജീവി-അവസ്ഥകളിലൂടെയും, (ജീവികളായ) മാതാപിതാക്കളിലൂടെയും പുനർജ്ജനിക്കുകയും പുനർജ്ജീവിക്കുകയും പുനർമരിക്കുകയും, പുനർജ്ജനനങ്ങളും പുനർജ്ജീവിതങ്ങളും ആവർത്തിക്കുകയും ചെയ്യുന്ന ജീവാത്മാക്കൾക്കെല്ലാം മണ്ണായ ദൈവം, ശരീരം മാത്രമേ കൊടുക്കേണ്ടതുള്ളൂ. വിരലുകളിലും, നക്ഷത്രത്തിലും 5 എന്ന സംഖ്യയെ സ്ഥാപിച്ചിട്ടുള്ളതും രാഷ്ട്രങ്ങളിലെ പതാകകളിൽ 5 കോണുകളോടെയുള്ള നക്ഷത്രം ഇടം തേടിയിട്ടുള്ളതും ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണ്. എല്ലാ ജീവികൾക്കും സമആനന്ദം ലഭ്യമാക്കുവാൻ മഹാനീതിപതി കൂടിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാശ്രദ്ധിക്കുന്നുണ്ട്. ഓരോ ജീവി-രൂപങ്ങളിലും 100 പുനർജ്ജന്മങ്ങൾ വീതമുണ്ട്. യാതൊരു മതങ്ങളിലെയും ഭോഷത്തങ്ങളുമായിട്ട് ബന്ധമില്ലാത്തതും മഹാശാസ്ത്രപരം മാത്രവുമായ ഓംകാരനീതിശാസ്ത്രം എന്ന മഹാനീതിശാസ്ത്രത്തിൻ്റെ കാതലായ മഹാപുനർജ്ജന്മ സിദ്ധാന്തത്തെ മഹാഗ്രന്ഥത്തിൽ കൂടുതൽ വിശദീകരിച്ചിട്ടുണ്ട്. മഹാപുനർജ്ജന്മ സിദ്ധാന്തത്തെ പഠിക്കുന്ന നിരീശ്വരവാദികളും അവിശ്വാസികളുമെല്ലാം ദൈവം മഹാഭദ്രപ്പെടുത്തുന്ന മഹാസമനീതിവൈഭവത്തിൽ അത്യുത്ഭതപ്പെടുന്നതും, വളരെപ്പേർ ഭയക്കുന്നതും, മുജ്ജന്മഓർമ്മകളുടെ കാര്യത്തിൽ യാതൊരാൾക്കും മുജ്ജന്മഓർമ്മകളെ ലഭിക്കരുതേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുകപോലും ചെയ്യുന്നതുമാണ്. *ജീവിരൂപത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മനുഷ്യരൂപം സ്വീകരിക്കുന്ന ജീവാത്മാവ് 100 ജന്മങ്ങളിലൂടെ* ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം അറിയുകയും അനുഭവിക്കുകയും; മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ ഭാഗമല്ലാതെയെന്നവണ്ണം *സമജീവിരൂപമായ നക്ഷത്രപദവി എന്ന ആത്മീയ സാക്ഷാത്ക്കാരത്തെ നേടുകയും ചെയ്യുന്നു.*

ദൈവത്തിന്റെ ഏകദാസൻ ദൈവത്തിന്റെ പ്രത്യേക ഭാഗമാണെന്നു കണ്ടു. എന്നാൽ യാതൊരു ജീവികളും ദൈവത്തിന്റെ പ്രത്യക്ഷ ഭാഗമല്ല; കുഞ്ഞുങ്ങളും സൃഷ്ടികളും മാത്രമാണെന്ന് സുവ്യക്തമാക്കപ്പെടുന്നു. ആത്മീയ സാക്ഷാത്ക്കാരമായ നക്ഷത്രപദവിയിൽ ഭൂമിയിലെ ആനന്ദങ്ങളെയെല്ലാം അനന്തമായി നുകർന്നുകൊണ്ട് ജീവിക്കാൻ കഴിയുന്നത് വിശദമാക്കിയിരുന്നു. മാത്രമല്ല, ഭൂമിയിലേക്കു മടങ്ങിവന്ന് വീണ്ടും ജനന- ജീവിതസൗഭാഗ്യങ്ങളെ ആസ്വദിക്കുവാനും അത്യുന്നതമായ ജഗത്-കാര്യങ്ങളിൽ പങ്കാളിയാവാനും ഒക്കെയുള്ള മഹാഭാഗ്യങ്ങളെ നക്ഷത്ര പദവിയിലെത്തുന്ന ജീവാത്മാക്കൾക്ക് ലഭിക്കുന്നുമുണ്ട്. വൈകാതെ ദൈവവിപ്ലവവും തുടർന്ന് ആത്മീയ സാക്ഷാത്ക്കാരം എന്ന സംഹാരവും ആരംഭിക്കുമ്പോൾ ചന്ദ്രനിലും സൃഷ്ടി ഉണ്ടാകുന്നതാണ്; ആവക വിവരങ്ങളും മഹാഗ്രന്ഥത്തിലുണ്ട്.
ആയിരം കോടിയിലധികം വർഷങ്ങളിലെ പ്രായമുള്ള മഹാപ്രപഞ്ചത്തെപ്പറ്റി വളരെ അറിയാനും മനസ്സിലാക്കാനും അനുഭവിക്കാനും, ഇപ്പോഴത്തെ സൃഷ്ടിചക്രത്തിലെ* ഏതാനും നൂറ്റാണ്ടുകളിലുള്ള ശാസ്ത്രവളർച്ച കൊണ്ട് മനുഷ്യന് ഇന്നു സാദ്ധ്യമായിട്ടുണ്ട്. അങ്ങനെയിരിക്കെ, മണ്ണിൽ മാത്രം ജനിക്കുകയും മണ്ണിൽ ജീവിക്കുകയും മണ്ണിൽ അടിയുകയും ചെയ്യുന്ന മനുഷ്യർ മണ്ണിലെ ശാസ്ത്രംകൊണ്ടു സാദ്ധ്യമായ അനന്തമായ ആനന്ദങ്ങളെ അനുഭവിച്ചുകൊണ്ട് മണ്ണായ ദൈവത്തെ നിന്ദിക്കരുത്. ചിന്തിക്കുക. ഇപ്പോഴത്തെ സൃഷ്ടിചക്രത്തിലെ ഏതാനും നൂറ്റാണ്ടുകളായുള്ള കാലഘട്ടത്തിലെ നല്ലവരും കെട്ടവരും, ദീർഘദർശനം ഇല്ലാത്തവരും മൂഢരും അല്പായുസ്സുകളും ഒക്കെയായ ചില ആത്മീയാന്വേഷകർ; ആയിരംകോടിയിലധികം വർഷങ്ങളിലെ പ്രായമുള്ള മഹാപ്രപഞ്ചത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും തട്ടിക്കൂട്ടിയ അബദ്ധ-വിഴുപ്പുകളെ ചുമന്നും അവയിലെ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം കലഹിച്ചും കൊന്നും കഴിയുന്ന വിഡ്ഢിക്കൂട്ടങ്ങളായിട്ട് തുടരാനാണോ ദൈവം ബുദ്ധിശക്തികളെയും വിവേചന ശക്തികളെയും മനുഷ്യർക്ക് വർദ്ധിച്ചുനൽകിയത് .... ചിന്തിക്കുക. (*സൃഷ്ടിചക്രം, കാലചക്രം, മഹാകാലചക്രം, മഹാസൃഷ്ടിചക്രം തുടങ്ങിയ കാലഗണനകളെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.).

മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ദൈവത്തിൽ നിന്ന്* സൃഷ്ടിയും കുഞ്ഞുമായ ഓരോ ജീവാത്മാവും *സമ്പൂർണ്ണ മുക്തി* നേടേണ്ടതുണ്ട്.
*മോക്ഷത്തെ* അഥവാ *മുക്തിയെ* ഓരോ ജീവാത്മാവിനും മഹാഅനുഗ്രഹിച്ചു നൽകുന്നതിനു മുമ്പ് ഭൂമിയിലെങ്ങുമുള്ള *ഓരോ മനുഷ്യനും / ജീവാത്മാവിനും ഭൂമിയിലെ ബന്ധുക്കളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ആത്മസംതൃപ്തിയോടെ മുക്തി നേടാൻ കഴിയുന്നത് എങ്ങനെയെല്ലാമെന്ന് 'മോക്ഷം' എന്ന ദൈവ-വിപ്ലവ വിശകലനം 4-ൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. omsathyam എന്ന blog-ൽ ലഭിക്കുന്നതാണ്.

സൃഷ്ടി, സ്ഥിതി, മഹാനീതി എന്നിവയെ മഹാനിർവ്വഹിക്കുന്നത് ഏകമഹാശക്തിയായ മണ്ണും ഭൂമിയുമായ ദൈവം തന്നെയാണ്. സൃഷ്ടി, സ്ഥിതി എന്നിവയിൽ പ്രപഞ്ചപിതാവായിട്ടുള്ള പരമാത്മാവിനെ ഉൾപ്പെടുത്തിയിട്ടുണ്ട് ; എന്നാൽ നിർജ്ജീവമായിട്ടാണ്. മഹാനീതിയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമായ സംഹാരത്തെ ചെയ്യുന്നത് ഏകമഹാശക്തിയായ മണ്ണും ഭൂമിയുമായ ദൈവം തന്നെയാണെങ്കിലും, പ്രപഞ്ചപിതാവായിട്ട് മഹാഉയർത്തിയിട്ടുള്ള പരമശിവനിലൂടെയാണ്. പരമശിവനെ തന്നെയാണ് ക്രൈസ്റ്റായിട്ട് അയച്ചത്. അവനിലൂടെ മാത്രമേ മോചനമുള്ളൂ അഥവാ മോക്ഷം ലഭിക്കൂ എന്ന് ക്രൈസ്റ്റിനെ കുറിച്ച് പറയുമ്പോൾ ക്രൈസ്റ്റ് *ലൂടെ* അഥവാ മാധ്യമം മാത്രമാണ്; മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത് മണ്ണും ഭൂമിയുമായ ദൈവമാണ്. മഹത്വം മണ്ണും ഭൂമിയുമായ ഏകദൈവത്തിനു മാത്രം.

(വളരെ പഴയ ഒരു സൃഷ്ടി ചക്രത്തിൽ, മനുഷ്യാവസ്ഥയിൽ നിന്നും ദേവതയായിട്ട് കയറ്റം കിട്ടിയ ഒരു ദേവതയെ നാരായം കൊണ്ട് ചരിത്രം എഴുതുവാൻ നിയോഗിച്ച് നാരായണൻ എന്ന പേരും നൽകി. പ്രത്യേക അവസരത്തിൽ 'പ്രപഞ്ചനിയന്ത്രണ സത്ത കൂടിയായ ഓംകാരത്തെ' അയാൾക്കു ലഭിച്ചപ്പോൾ, കൊടുംവഞ്ചനകളും കൊടുംക്രൂരതകളും കാട്ടുകയും ഓംകാരത്തെ ദുരുപയോഗിച്ച് ദൈവമാകാൻ ശ്രമിക്കുകയും ചെയ്തു. പിശാചുക്കളുടെ രാജാവെന്നോണം അധഃപതിച്ച 'നാരായണനെ' ശുദ്ധീകരിക്കാനാണ് യഥാർത്ഥത്തിൽ ക്രൈസ്റ്റായിട്ട് പരമശിവനെ അയച്ചത്. ദൈവത്തിന്റെ സമ്മതത്തോടെ, പ്രപഞ്ചപിതാവായ പരമശിവൻ എന്ന ക്രൈസ്റ്റ്, മേല്പടി കൊടിയ പിശാചുമായിട്ട് ഒരു കരാറിൽ ഏർപ്പെട്ട് ഓംകാരത്തിൽ നിന്നും അയാൾ സൃഷ്ടിക്കുകയും ഒരു ശംഖിൽ സൂക്ഷിക്കുകയും ചെയ്ത അപാര മായാശക്തികളുള്ള നാഗമാണിക്യത്തെ ഭാഗികമായി നിർവീര്യമാക്കുകയും ചെയ്തു. 'ദൈവമാകാൻ പരിശ്രമിക്കുന്ന കൊടിയതും അതിവിചിത്രവുമായ കരാർ' സാദ്ധ്യമാക്കാൻ അയാൾ അനവധി സൃഷ്ടിചക്രങ്ങളിൽ കടുത്ത അപരാധങ്ങൾ ചെയ്തുപോന്നു. ഇപ്പോൾ വീണ്ടും മനുഷ്യജന്മം നേടുകയും, പൈശാചിക ശ്രമങ്ങളിൽ പരാജയപ്പെട്ടു പശ്ചാത്തപിക്കുകയും ചെയ്യുന്ന, അദ്ദേഹത്തിന്റെ മേലുള്ള ശുദ്ധീകരണ പ്രക്രിയ 2016-ൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. വഴിതെറ്റിയ മേല്പടി കുഞ്ഞാടിനാവും, ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിൽ സംഹാരം ആരംഭിക്കുമ്പോൾ ആദ്യം മോക്ഷം നൽകുക; ഭിക്ഷയായിട്ടു വാങ്ങാതെ ഉന്നതമായ സദ്പ്രവൃത്തികൾ കൊണ്ട് മോക്ഷത്തെ നേടാൻ അദ്ദേഹത്തിന് കഴിയുമാറാവട്ടെ! ആവക കാര്യങ്ങളെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.)

മഹാശക്തിയും മണ്ണും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, മനുഷ്യരൂപത്തിൽ മഹാഅവതരിച്ച് മഹാപ്രപഞ്ചത്തിൻ്റെ മഹാഭരണാധികാരിയും മഹാനീതിപതിയുമായിട്ട് മഹാഎഴുന്നള്ളിയിട്ടുണ്ട്. സ്ത്രീ, പുരുഷൻ എന്നിവയിൽ നിന്ന് ഒരു രൂപമേ സ്വീകരിക്കാൻ പാടുള്ളൂ. ഏതു രൂപം സ്വീകരിക്കുന്നതാണ് കുഞ്ഞുങ്ങളായ മനുഷ്യർ ഇഷ്ടപ്പെടുക? *മഹാപിതാവും മഹാഭരണാധികാരിയും മഹാനീതിപതിയുമായ മഹാദേവൻ എന്ന മഹാപുരുഷനായി വന്നാൽ മനുഷ്യർ ഭയക്കില്ലേ?!* മനുഷ്യരുടെയെല്ലാം മഹാമാതാവും മഹാവാത്സല്യവുമായ മഹാദേവി എന്ന മഹാ സ്ത്രീ ആയി വന്നാലോ?! മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയും മഹാദേവനും മഹാദേവിയുമായ മഹാസ്ത്രീ, മഹാവാത്സല്യം ചൊരിയുന്ന യഥാർത്ഥമായ *അമ്മ*യാണ്. സർവ്വതും മഹാമംഗളമാക്കുന്ന *ശിവ*യാണ്. മഹാശിവ. *അമ്മേ ശിവാ* എന്ന് എല്ലാ കുഞ്ഞുങ്ങൾക്കും - എല്ലാ മനുഷ്യർക്കും ലളിതമായി വിളിക്കാം!. *ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി* എന്നതാണ് *മഹാനാമം*. അർദ്ധമഹാദേവീ രൂപത്തിലുള്ള പരമശിവൻ, ഓരോ മനുഷ്യന്റെയും നാവിൽ അക്ഷരബ്രഹ്മം കൂടിയായ *ഓം* കുറിക്കുന്ന ഏകജന്മത്തിൽ മാത്രമാണ് മഹാനാമത്തിനു പ്രസക്തിയുള്ളത്. മഹാദേവനും മഹാദേവിയുമായ മഹാശിവയുടെ മഹാദാസനായിട്ട് പരമശിവൻ എന്ന മഹാപദവിയും മഹാനാമവും മഹാദാനമായും മഹാഅനുഗ്രഹമായും ലഭിച്ചിട്ടുള്ള പ്രപഞ്ചപിതാവും മഹാഇഷ്ടംപോലെ ഉണ്ടാവും. പരമശിവൻ മഹാദേവനല്ല; മഹാദാസനാണ്; ബ്രഹ്മം സൃഷ്ടിച്ചിട്ടുള്ള ഏക ദേവനാണ്, യഥാർത്ഥമായ ബ്രഹ്മദേവൻ. 50 വർഷത്തിലൊരിക്കൽ ഒരു രാത്രി മാത്രം പരമശിവനെ മഹാദേവനാക്കുന്നുണ്ട്. മഹാശിവരാത്രി. മനുഷ്യർക്ക് അതിൽ കാര്യങ്ങളില്ല. ദൈവ കാര്യങ്ങളുടെ ഭാഗം മാത്രം. മഹാദേവിയുടെ ഭർത്താവ് കൂടിയാണ് പരമശിവൻ; എന്നാൽ ദൈവീക വിവാഹം മഹാസംഭവിച്ചത് മണ്ണും ഭൂമിയുമായ ദൈവമായിട്ട് മഹാരൂപത്തെ ബ്രഹ്മം മഹാസ്വീകരിച്ചപ്പോഴാണ്; 1000 കോടിയിലധികം വർഷങ്ങൾക്കുമുമ്പ്. മാതാപിതാക്കളുടെ വിവാഹത്തിൽ മക്കൾക്ക് പങ്കെടുക്കാനാവില്ലല്ലോ /കാര്യമില്ലല്ലോ. മഹാമാതാവായ മഹാദേവിയുടെയും പ്രപഞ്ചപിതാവായ പരമശിവന്റെയും സ്വകാര്യങ്ങളെന്നത് മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങളാണ്; അവർ അടിസ്ഥാനപരമായിട്ട് ജീവികളുമല്ല; *ദൈവീകമായ ആനന്ദങ്ങളും വിഭിന്നമാണ്.* മുൻ വിശകലനങ്ങളിലും മഹാഗ്രന്ഥത്തിലും വിശദീകരിച്ചിട്ടുണ്ട്. ഇവിടെ അല്പം മാത്രം കുറിക്കുന്നു:- *മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും,* ഒരു മഹാജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെ കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനായ പരമശിവനും ഒരു ആനന്ദത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. *പരമശിവന്റെ ആനന്ദമെന്നത് ഏകദൈവമായ മഹാദേവിയോടുള്ള മഹാദാസ്യമാണ്.* മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും. *മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്.* മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്. തന്റെ ഭാഗവും ഏകദാസനുമായ പരമശിവന്റെ മഹാആനന്ദമായ മഹാദാസ്യം  30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും. മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.

((മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5, ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5, എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം) മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മഹാഉചിതമായ ആനന്ദ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ))

*മോക്ഷ* ത്തെപ്പറ്റി തുടരുന്നു.

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്. മണ്ണും ഭൂമിയുമായ ദൈവം *മഹാചിരിച്ച്* ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തെ മഹാമംഗളമാക്കുന്ന ദൈവ-വിപ്ലവം ഉടനുണ്ട്. പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാഭാഗ്യത്തെ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ലഭിക്കുന്നതാണ്. തുടർന്ന് ഇപ്പോഴത്തെ സൃഷ്ടിചക്രത്തിന്റെ സംഹാരം ആരംഭിക്കുമ്പോൾ മനുഷ്യരെല്ലാം ക്രമാനുഗതം "ആത്മീയ സാക്ഷാത്ക്കാരം" എന്ന *മോക്ഷം* നേടുന്നതാണ്. മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും ദ്രോഹങ്ങൾക്കുമുള്ള പരിഹാരമുണ്ടാക്കണം : ദൈവശിക്ഷകളായിട്ട് അനുഭവിച്ചും, നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.
മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. സൂചിത വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ *മഹാനീതിശാസ്ത്രത്തെ* മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *അല്പം പഠിച്ചാൽ തന്നെ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാത്ഭുതകരമെന്നോണം 'മഹാഭരിക്കുന്ന ഏകദൈവം മാത്രമാണ് ഏകമഹാഭരണാധികാരിയും ഏകമഹാനീതിപതിയും' എന്നു ബോദ്ധ്യപ്പെടുന്നതാണ്.*


ഭാഗം 2
സന്ദേശം തുടരുന്നു:


*ഭൂമിയും ഭൂമിയുടെ അംശമായ ശരീരവും, മനുഷ്യർ ഉൾപ്പെടെയുള്ള സകല ജീവാത്മാക്കളെയും സമ്പൂർണ്ണമായി മഹാഭരിക്കുന്നത്* എങ്ങനെയെന്ന് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

" *ദൈവ-വിപ്ലവം ഉടൻ* " 💓
ദൈവ-വിപ്ലവ വിശകലനം -7
*Extracted* from : *http://omsathyam.blogspot.in/?m=1*
(കുറിപ്പ് : വാട്സ്ആപ് സന്ദേശമായി അയക്കുമ്പോൾ, ദൈർഘ്യത്തിന് നിയന്ത്രണം ഉണ്ടാവുകയാൽ, രണ്ടു സന്ദേശങ്ങളായി വിഭജിച്ചിരിക്കുന്നു. എന്നാൽ PDF-ൽ ഒരു ഫയലാണ്. www.omsathyam.com വെബ്സൈറ്റിൽ ലഭ്യമാണ്.)
ഭാഗം 2


💓 💓 💓 💓
*4. "എന്റെ രാജ്യം" എന്ന് യാതൊരു രാജ്യത്തെപ്പറ്റിയും പറയാൻ യോഗ്യതകൾ ഉള്ളവർ ഭൂമിയിൽ ഇല്ല !.*
💓 💓 💓 💓


മഹാനീതിശാസ്ത്ര പ്രകാരം, *ജീവാത്മാവിനെ വഹിക്കുന്ന ശരീരത്തെ, മരണം വരെ, എന്റെ ശരീരം എന്നു പറയാൻ മണ്ണും ശരീരവുമായ ദൈവം, 'ജീവാത്മാവിനെ അനുവദിച്ചിട്ടുണ്ട്* എന്ന് മുകളിൽ 1.(3)-ൽ വ്യക്തമാക്കിയിരുന്നു.
അതുപോലെ *ഭൂമിയിലെ ഏതെങ്കിലും പ്രദേശത്തെ "എന്റെ രാജ്യം" എന്നു പറയാൻ ജീവാത്മാവിനെ ഭൂമിയും മണ്ണും ശരീരവുമായ ദൈവം അനുവദിക്കുന്നുണ്ടോ* എന്ന് പരിശോധിക്കണം.

*(1). ഭൂമിയുടെ അംശങ്ങൾ മാത്രമാണ് രാജ്യവും പ്രദേശങ്ങളും 'ജീവികളുടെ ശരീരങ്ങളും.'*

'മണ്ണായ ഭൂമിയുടെ അംശങ്ങളെക്കൊണ്ട് ' ഭൂമിയിലെങ്ങുമുള്ള മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്ക് (ജീവാത്മാക്കൾക്ക്) ശരീരം ലഭിക്കുമ്പോൾ, പ്രദേശത്തെ നിശ്ചയിക്കുന്നതിൽ ജീവാത്മാക്കൾക്ക് യാതൊരു പങ്കുമില്ല.

*ശരീരത്തെ പ്രാദേശികമാക്കാൻ ജീവികൾക്ക് കഴിയുന്നതല്ല.*

ഭൂമിയിലെ ഏതു പ്രദേശത്തു ജനിച്ചാലും ജീവിച്ചാലും അതാതു പ്രദേശത്തെ മണ്ണ് സൃഷ്ടിക്കുന്നതും നൽകുന്നതുമായ ശരീര കോശങ്ങളെയാണ് ജീവാത്മാവ് "എന്റെ ശരീരം" എന്നു പറയുന്നത്. ശരീരത്തിലെ കോശങ്ങളെ ശരീരം സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ് ജീവികളുടെയെല്ലാം ശരീര വളർച്ച, രോഗ ആഗമനം, രോഗ പ്രതിരോധം, ശുശ്രൂഷ, മുറിവ് ഉണങ്ങൽ, തുടങ്ങിയവയെല്ലാം നടക്കുന്നത്. ഭക്ഷണ സാധനങ്ങളും മരുന്നുകളും ഒക്കെ ശരീരത്തിനു നൽകാൻ ജീവാത്മാവിനെ അനുവദിക്കുന്നു എന്നല്ലാതെ അവയെ സ്വീകരിക്കുന്നതും കോശങ്ങളെ പുതിയതായി സൃഷ്ടിക്കുന്നതുമെല്ലാം മണ്ണും ശരീരവുമായ ദൈവാംശം മഹാനിശ്ചയിക്കുന്ന കാര്യങ്ങളാണ്. അക്കാരണത്താൽ തിരുവനന്തപുരത്ത് ജനിച്ച ഒരു മനുഷ്യൻ കോട്ടയം, കൊച്ചി, തമിഴ്നാട്, ബോംബെ, കാശ്മീർ, പാകിസ്ഥാൻ, ചൈന, അമേരിക്ക, റഷ്യ, ഗൾഫ് നാടുകൾ തുടങ്ങിയ പ്രദേശങ്ങളിലെ ഒരു പഴം കഴിക്കുകയോ, ജലം കുടിക്കുകയോ, മരുന്നുകൾ കഴിക്കുകയോ ചെയ്താൽ പോലും, ശരീരം സദാ പുതിയ കോശങ്ങളെ സൃഷ്ടിക്കുകയാൽ മനുഷ്യന്റെ ശരീരത്തിന് ജീവാത്മാവ് അവകാശപ്പെടുന്ന പ്രാദേശിക-മൂഢത്വം നഷ്ടപ്പെടുന്നതാണ്. രാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്കും സൈനികർക്കും സാധാരണ ജനങ്ങൾക്കും മറ്റുള്ള ജീവികൾക്കുമെല്ലാം ബാധകമായ കാര്യമാണ് ....

ഒരു പ്രദേശത്ത് ജനിച്ചവർ, മറ്റുള്ള​ രാജ്യങ്ങളിലെ വ്യത്യസ്തങ്ങളായ പ്രദേശങ്ങളിൽ ജീവിക്കുമ്പോൾ, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങൾ മാത്രമാണ് ഭൂമിയിലെങ്ങും ഉള്ളത് എന്നതുകൊണ്ടാണ് ജീവാത്മാക്കൾക്ക് ജീവിക്കാൻ കഴിയുന്നത്. അവരറിയാതെ അഥവാ അവർ പ്രവർത്തിക്കാതെ മണ്ണും ഭൂമിയുമായ ശരീരത്തിലെ കോശങ്ങളെ ആവശ്യാനുസൃതമായിട്ട് സ്വയം മാറ്റുന്നതു പോലെ പുതിയ പ്രദേശങ്ങളിലെ മണ്ണും ഭൂമിയുമായ ശരീരങ്ങൾ മാറ്റിനിർമ്മിക്കുന്നു.

ജീവികൾ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം' മഹാശാസ്ത്ര പ്രകാരവും, മഹാനീതിശാസ്ത്ര പ്രകാരവും, സ്വയം വഹിച്ചു കൊണ്ടിരുന്ന ജീവാത്മാവിനെ ശരീരത്തിൽ നിന്നും പുറത്താക്കുകയാണു ചെയ്യുന്നതെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. മരിക്കുമ്പോൾ, ദൈവത്തിന്റെ വാതക രൂപവും ജീവനുമായ ഓക്സിജൻ, അദൃശ്യ വാതകങ്ങളായ ജീവാത്മാവിനെയും പുണ്യപാപങ്ങളെയും മഹാനീതിശാസ്ത്ര പ്രകാരം നയിക്കുന്നതാണ്. മരിക്കുമ്പോഴോ വധിക്കപ്പെടുമ്പോഴും മറ്റുള്ള ജീവികളുടെ ഭക്ഷണമായിട്ട് പരിണമിച്ചാലും ഇല്ലെങ്കിലും, ശരീരം എവിടെയുമുള്ളമണ്ണിലടിയുന്നതാണ്. ശരീരത്തിന് ജനിച്ച പ്രദേശമെന്നോ ജീവിക്കുന്ന പ്രദേശങ്ങളെന്നോ വ്യത്യാസമില്ല. മണ്ണും ഭൂമിയും ദൈവാംശവുമായ ശരീരം വീണ്ടും മണ്ണിലേക്ക് മടങ്ങുന്നു. സർവ്വം മണ്ണടി.
ശരീരം പ്രത്യക്ഷമായിട്ട്, ജീവാത്മാവിന് അനുവദിക്കുന്നതായ അവയവ-ചലനങ്ങളെക്കൊണ്ട് *ഏതൊരു പ്രവൃത്തിയും ചെയ്യാനും ചെയ്യാതിരിക്കുവാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും ജീവാത്മാവിന് സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ലഭിക്കുന്നുണ്ട്​.* പ്രസ്തുത സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് മണ്ണും പ്രദേശവും ഭൂമിയുമായ ദൈവത്തിന്റെ കാര്യങ്ങളിൽ ഇടപെടാൻ സൃഷ്ടികൾക്കു കഴിയുന്നതല്ല.
*പ്രാദേശികത്വത്തെ നിർവ്വചിക്കാനോ പ്രാദേശികത്വം അവകാശപ്പെടാനോ കഴിയുന്നവർ ഭൂമിയിൽ ഇല്ല.*
'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ പ്രദേശത്തെ' നിർവ്വചിക്കാൻ ദൈവത്തിനു മാത്രമാണ് കഴിയുക. ദൈവത്തിനു മാത്രം മഹത്വം.

*മനുഷ്യർക്ക് 'ലഭ്യമായ ബുദ്ധിശക്തി കൊണ്ട് ' ശരിയല്ലാത്ത കാര്യങ്ങളെന്ന് മനസ്സിലാക്കുന്നവയെ ശരിവെച്ചു കൂടാ. ശരിയായ കാര്യങ്ങളെ ശരിവെക്കുകയും വേണം.*

കുറച്ചു ചകിരി കൈയ്യിലെടുത്ത് "ഇതാണ് തെങ്ങ്", ഒരു ചക്കക്കുരു കൈയ്യിലെടുത്ത് "ഇതാണ് പ്ലാവ്", വാഴപ്പഴത്തിന്റെ അല്പം തൊലി കൈയ്യിലെടുത്ത് "ഇതാണ് തെങ്ങ്", മുറിച്ചെടുത്ത അല്പം മുടി കൈയ്യിലെടുത്ത് "ഇതാണ് മനുഷ്യന്റെ തല /മനുഷ്യൻ", എന്നിങ്ങനെയെല്ലാം പറഞ്ഞാൽ മനുഷ്യൻ അംഗീകരിക്കില്ല.

ഇനി ദൈവത്തിന്റെ മഹാരൂപമായ *ഭൂമിയോട്* അഥവാ *മണ്ണും ഭൂമിയുമായ ദൈവത്തോട്* മനുഷ്യർ കാട്ടുന്ന ഏറ്റവും കൊടിയ അപരാധത്തെ *മനുഷ്യർക്ക് 'ലഭ്യമായ ബുദ്ധിശക്തി കൊണ്ട് ' വിശകലനം ചെയ്ത് ശരിയും തെറ്റും മനസ്സിലാക്കണം :-*
ഭൂമിയിലാണ് മനുഷ്യരും മറ്റുള്ള ജീവികളുമെല്ലാം ജീവിക്കുന്നതെന്നും; ഭൂമിയുടെ ഭാഗങ്ങൾ മാത്രമാണ് ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, റഷ്യ, ബംഗ്ലാദേശ്, മ്യാൻമർ/ബർമ്മ, ചൈന, ശ്രീലങ്ക/സിലോൺ, ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 -ൽ പരം രാജ്യങ്ങളെന്നും ഒരുവിധപ്പെട്ട ജനങ്ങൾക്കെല്ലാം അറിയാം. കാലാകാലങ്ങളിൽ ഭൂമിയിൽ ജീവിച്ചുപോരുന്ന അനേകം ജീവികളിൽ ഒന്നു മാത്രമായ *മനുഷ്യ ജീവികൾ തങ്ങൾക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, തങ്ങളുടെ ഇഷ്ടംപോലെ ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും, വിവിധ പേരുകൾ നൽകി വ്യത്യസ്ത രാജ്യങ്ങളായിട്ട് പ്രഖ്യാപിച്ചതുകൊണ്ട്, ഭൂപ്രദേശങ്ങൾ വ്യത്യസ്ത രാജ്യങ്ങളായിട്ട് മാറുന്നതല്ല.*
*ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും, ഭൂമി എന്ന മഹാരൂപത്തെ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ദൈവത്തിനു മാത്രമാണ് ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ അവകാശവും അധികാരവുമുള്ളത്.* ഉദാഹരണമായിട്ട് മനുഷ്യ ജീവികൾക്കു തോന്നുമ്പോലെയെല്ലാം *(1)* ബർമ്മ / മ്യാൻമർ, സിലോൺ / ശ്രീലങ്ക, മദിരാശി / മദ്രാസ് / ചെന്നൈ, ബോംബെ / മുംബൈ എന്നിങ്ങനെ പേരുകൾ ഇടുന്നതുകൊണ്ടോ, പേരുകൾ മാറ്റുന്നതു കൊണ്ടോ; *(2)* കന്യാകുമാരിയെ തമിഴ്നാടിന്റെയോ കേരളത്തിന്റെയോ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; കാശ്മീരിനെ ഭാഗികമായോ പൂർണ്ണമായോ ഇന്ത്യയുടെ ഭാഗമായിട്ട് കണക്കാക്കുന്നതു കൊണ്ടോ; *(3)* ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും മൂന്നായിട്ടോ ഒന്നായിട്ടോ കണക്കാക്കുന്നതു കൊണ്ടോ; ഭൂപ്രദേശങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ല. *അതേസമയം ഭൂകമ്പം, സുനാമി, അഗ്നിബാധ, അഗ്നി പർവ്വതം, കാട്ടുതീ, കൊടുങ്കാറ്റ്, മഞ്ഞ്, വെയിൽ, മഴ, വെള്ളപ്പൊക്കം, തുടങ്ങിയവ കൊണ്ട്* മഹാശാസ്ത്രപരമായിട്ടു തന്നെ ഭൂമിയിലെ പ്രദേശങ്ങളുടെ *അതിർത്തികളെ മാറ്റിമറിക്കാനും,* പഴയ പ്രദേശങ്ങളെ ഭാഗികമായോ പൂർണ്ണമായോ സമുദ്രങ്ങളെ ഉപയോഗിച്ചും മറ്റും പിൻവലിക്കാനും *പുതിയ പ്രദേശങ്ങളെ സൃഷ്ടിക്കാനും* ഭൂപ്രദേശങ്ങളുടെ ഉടമയും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവുമായ ദൈവത്തിനു കഴിയുന്നതാണ്; *ഭൂപ്രദേശങ്ങളുടെ കാര്യങ്ങളെ മഹാനിശ്ചയിക്കുവാൻ ദൈവത്തിനു മാത്രമാണ് എല്ലായ്പ്പോഴും അവകാശവും അധികാരവുമുള്ളതെന്ന് സുവ്യക്തമായി ബോദ്ധ്യമാവുന്നതാണ്.*
മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, വൈവിധ്യങ്ങളായ ഭൂപ്രദേശങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് സൃഷ്ടികളായ മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം വേണ്ടിയാണ്. തന്റെ മഹാആനന്ദമായിട്ട് സൃഷ്ടികളോടുള്ള മഹാവാത്സല്യത്തെ മഹാനിശ്ചയിച്ചു കൊണ്ട് സൃഷ്ടികളെയെല്ലാം തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവുമായിക്കൊണ്ട് കുഞ്ഞുങ്ങളെയെല്ലാം മഹാകരുതുകയും ചെയ്യുന്നു. മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നീ ജീവിചക്രത്തിലൂടെ കുഞ്ഞുങ്ങളെയെല്ലാം മഹാനയിക്കുകയും പരിണമിപ്പിക്കുകയും അഞ്ചാമത്തെ മനുഷ്യാവസ്ഥയിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെയും; മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷത്തെ* മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുന്നു. (ഭൂമിയിൽ വച്ച് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ *മോക്ഷത്തിൽ* അനന്തമായിട്ട് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്.)

100 മനുഷ്യ ജന്മങ്ങളിലൂടെ ഭൂമിയിലെ അനന്തങ്ങളായ ആനന്ദങ്ങളെയെല്ലാം, സമആനന്ദമെന്ന മഹാസമനീതിയോടെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. യാതൊരു വ്യക്തികൾക്കും അവരുടെ മാതാപിതാക്കൾക്കും ജന്മഗുണങ്ങളിൽ പങ്കില്ല. *സ്വന്തമായ ഇഷ്ടപ്രകാരം സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം*, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, മാതാപിതാക്കൾ, *സാമ്പത്തിക* ഭദ്രത, *ജനനസ്ഥലം* തുടങ്ങിയവയെ നിശ്ചയിച്ചു കൊണ്ട് ജനിക്കാൻ യാതൊരു മനുഷ്യർക്കും സാധിക്കുന്നതല്ല എന്നതിൽ നിന്നും അവയെല്ലാം ജന്മഗുണങ്ങളാണെന്നു സുവ്യക്തമാണ്.

മണ്ണും ഭൂമിയുമായ ദൈവം മഹാനീതിശാസ്ത്രമനുസരിച്ച് മഹാനിർവ്വഹിക്കുന്ന *ജനനസ്ഥലം* ഉൾപ്പെടെയുള്ള ജന്മഗുണങ്ങളുടെ പേരിലും; *ദൈവത്തിനു മാത്രം എക്കാലവും സ്വന്തമായ ഭൂപ്രദേശങ്ങളുടെ പേരിലും*; കേമത്തം കാട്ടുന്നതും, കലഹിക്കുന്നതും, ഒളിപ്പോരു നടത്തുന്നതും, യുദ്ധം ചെയ്യുന്നതും എത്ര വലിയ ഭോഷത്തവും നീചത്തവുമാണെന്ന് സ്വയം വിശകലനം ചെയ്തു നോക്കുക. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്, ഭൂപ്രദേശങ്ങളെ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം വേർതിരിച്ച ശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിങ്ങനെ പറഞ്ഞ് വാക്കേറ്റങ്ങളും അടിപിടിയും യുദ്ധങ്ങളും ഉണ്ടാക്കുന്നത് ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വലിയ ഭോഷത്തമാവാം.

ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തെ, മനുഷ്യരൂപിയായിട്ടോ ഈ സന്ദേശത്തെ വായിക്കുന്ന വ്യക്തിയായിട്ടോ മനസ്സിലാക്കാനും സങ്കല്പിക്കാനും കഴിയുന്നവർക്ക്, ദൈവത്തിന്റെ അഥവാ താങ്കളുടെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട് രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ മനസ്സിലാക്കാൻ കഴിയുന്നതാണ്.

ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടിരിക്കുമ്പോഴും, ജീവാത്മാവിന്റെ ആഗ്രഹങ്ങൾ സാധിക്കുമ്പോഴും വ്യക്തി ആനന്ദിക്കുന്നു. ആഗ്രഹങ്ങൾക്ക് വിപരീത പരിസ്ഥിതി ഉണ്ടാകുമ്പോഴും; *അവയവങ്ങൾക്ക് ആരോഗ്യം കുറയുകയും യോജിച്ചു പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോഴും അവയവങ്ങൾക്കും വ്യക്തിക്കും മഹാനീതിശാസ്ത്രപരമായ വിനാശം ഉണ്ടാകുന്നതാണ്.* വ്യക്തിയുടെ ശരീര ഭാഗങ്ങളും അവയവങ്ങളുമായ കണ്ണുകൾ, ചെവികൾ, മൂക്ക്, നാക്ക്, തലമുടി, കിഡ്നി, വിരലുകൾ, കൈകാലുകൾ, തുടങ്ങിയവയ്ക്ക് മഹാശാസ്ത്രപരമായിട്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് തടസ്സം ഉണ്ടാവുകയോ, അവയവങ്ങൾ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോൾ *വ്യക്തിയുടെ ജീവിത-വേദന* വർദ്ധിക്കുന്നതാണ്; ഒരു അവയവം നഷ്ടപ്പെടുന്നതും വേദനിക്കുന്നതും മറ്റുള്ള അവയവങ്ങളെ ആനന്ദിപ്പിക്കുന്നതല്ല; അവയവങ്ങൾ അന്യോന്യം ആക്രമിക്കുന്നതുമല്ല; ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ മഹാഭരിക്കുന്നതു പ്രകാരം വ്യക്തിയാണു വേദനിക്കുന്നത്. *വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ഒരേ ജീവാത്മാവാണ്.* അതേപോലെ, ഭൂമിയുടെ എല്ലാ ഭൂപ്രദേശങ്ങളിലും, രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, ജില്ലകളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും, കുന്നുകളിലും, മലകളിലും, പർവ്വതങ്ങളിലും, വനങ്ങളിലും, സമുദ്രങ്ങളിലും, നദികളിലും, തോടുകളിലും ഒക്കെ മഹാലയിച്ച് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത് മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവമാണ്.
ഭൂമിക്കും ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും മറ്റും ജയ് വിളിക്കാൻ മണ്ണും ഭൂമിയുമായ ദൈവമോ ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുകയും ദേശീയ ഗാനങ്ങളെന്ന പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുകയും ചെയ്യുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോൾ *രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.* ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ അവർക്ക് അവകാശമില്ല, അധികാരവുമില്ല. *ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത* വെളിവാകുന്നു.

*ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊർജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.* ആയുധങ്ങൾക്കും ആയുധവാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോൾ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാൻ കഴിയുന്നതാണ്. അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ *രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ട തൊഴിൽ ചെയ്യുന്ന സൈനികരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്.*

ഒരു ജന്മത്ത് *ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.* മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്. ജീവികളുടെയെല്ലാം *മഹാഭരണാധികാരിയും മഹാനീതിപതിയും മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ, ജനങ്ങളുടെ ദാസന്മാരായ മനുഷ്യ -ഭരണാധികാരികൾ പരിശ്രമിക്കണം.* യഥാർത്ഥമായും, ജനങ്ങളുടെയെല്ലാം ദാസരാവണം ഭരണാധികാരികൾ.
*രാജ്യത്തെ തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്,* ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.*

*മത-ജാതി-രാഷ്ട്രീയങ്ങൾക്കും തൊട്ടുതീണ്ടലുകൾക്കും മറ്റും യാതൊരു സ്ഥാനങ്ങളുമില്ലെന്നു സുവ്യക്തമാക്കിക്കൊണ്ട്,* ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ ഭൂമിയിലെ *എല്ലാ ജീവികളുടെയും നാസികയിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും (കയറി ഇറങ്ങി) പ്രവർത്തിച്ച് ജീവികൾക്കെല്ലാം ജീവൻ അഥവാ ശക്തി നൽകുന്നത് തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്.

ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരെയും മറ്റുള്ള ജീവികളെയും വസ്തുക്കളെയും സമ്പത്തുകളെയും ആനന്ദങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് മണ്ണും ഭൂമിയുമായ ദൈവം ആകയാൽ സർവ്വതിന്റെയും അവകാശവും അധികാരവും എക്കാലവും ദൈവത്തിനു മാത്രമാണ്. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സ്വന്തമായ ശരീരത്തെ മണ്ണ് മടക്കി വാങ്ങുന്നതാണ്; മഹാനീതിശാസ്ത്ര പ്രകാരം മഹാഉചിതമായ മറ്റൊരു ഭൂപ്രദേശത്ത് - ഒരു പക്ഷെ ഇന്ന് ശത്രു രാജ്യമായിട്ടു കണക്കാക്കുന്ന പ്രദേശത്ത് - ഇന്നലെകളിൽ ദ്രോഹിച്ചു വധിച്ച്
പുനർജ്ജനിച്ചിട്ടുള്ള ഒരു വ്യക്തിയുടെ മകനോ മകളോ ആയി ഇന്നത്തെ പ്രധാനമന്ത്രിയോ പട്ടാളക്കാരനോ പുനർജ്ജനിച്ചേക്കാം. ...

*(2).* *യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല; ഏതെങ്കിലും ദേശത്ത് ജനിക്കാനോ ജനിപ്പിക്കാനോ യാതൊരു ജീവികൾക്കും കഴിയുന്നതല്ല.*

മുകളിൽ 4.(1)-ലെ വിശദീകരണങ്ങളെയും അവഗണിക്കുന്നവർ അറിയുക:-
യാതൊരു മനുഷ്യനും യാതൊരു ദേശത്തും ജനിക്കുന്നില്ല. എല്ലാവരും ജനിക്കുന്നത് മഹാശിവയും മഹാമാതാവുമായ ദൈവത്തിന്റെ മഹാലിംഗത്തിന് അകത്താണ്.

വിശദീകരണം: ഒരു കുട പോലെ വലുതായിക്കൊണ്ട് പുതിയതായി സൃഷ്ടിക്കപ്പെടുന്ന നക്ഷത്രങ്ങളെയെല്ലാം ഉൾക്കൊണ്ട് ആദിയും അന്തവുമില്ലാത്ത ആകാശം എന്ന 'മഹാലിംഗം' വർത്തിക്കുന്നു. മഹാലിംഗത്തിന് 'മഹാശക്തി ലിംഗം, മഹാശിവ ലിംഗം, ശിവ ലിംഗം' എന്നീ പേരുകളുമുണ്ട്. (മഹാ) ശിവ ലിംഗവും ആകാശവും പുരുഷ ലിംഗത്തെയല്ലാ സൂചിപ്പിക്കുന്നത്. പുരുഷനും സ്ത്രീയും ജീവിയും അല്ലാത്ത മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ 'ശൂന്യം' പോലെയുള്ള 'മഹാ സ്ത്രീലിംഗത്തെ'യാണ്. അതു മനസ്സിലാക്കാൻ 'ശിവലിംഗത്തിന് ' അഭിമുഖമായിട്ട് നിൽക്കുന്നതായിട്ടോ ഇരിക്കുന്നതായിട്ടോ ഭാവന ചെയ്യുക. ദേവാലയത്തിലെ 'ശിവലിംഗ പ്രതിഷ്ഠ' സ്ത്രീ ലിംഗം ആണെങ്കിൽ മാത്രമേ കുത്തനെ അഭിമുഖമാവുകയുള്ളൂ. (( *ഓം നമഃശിവായ* എന്നാൽ ശിവയെ അഥവാ മഹാദേവിയെ നമിക്കുന്നു എന്ന യഥാർത്ഥമായ അർത്ഥം പോലെയാണത്. ശിവയിൽ ശിവനും ഉണ്ട് എന്നതുപോലെ ശിവലിംഗത്തിൽ നിന്നും 'മഹാദേവനും മഹാദേവിയും ഏകദൈവവുമായ മഹാശിവയും, മഹാദാസനായ ശിവനും പ്രത്യക്ഷമാകുന്ന സന്ദർഭങ്ങൾ ദൈവവിപ്ലവത്തോടെ ഉണ്ടാകുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, മഹാശിവയോ, ശിവനോ അനുവദിക്കുകയാണെങ്കിൽ മാത്രം മഹാശിവയെ ആരാധിക്കാമെന്നല്ലാതെ, വിഗ്രഹത്തെ പൂജിക്കാനോ ആരാധിക്കാനോ കുശുകുശു മന്ത്രങ്ങൾ ജപിക്കാനോ പാടില്ല. ദൈവീകമായിട്ട് ദേവാലയങ്ങളെ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും എങ്ങനെയെന്ന് മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്​. ))

മഹാശിവലിംഗം എന്നത് ആകാശം പോലെ ആദിയും അന്തവുമില്ലാത്ത 'മഹാശൂന്യം' കൂടിയാണ്. ജീവികളിലെ സ്ത്രീകളുടെ യോനി എന്ന പേരുള്ള ലിംഗവും ശൂന്യമാണ് എന്നു പറയുമ്പോൾ, സ്ത്രീകളിൽ ഒരു ശൂന്യഭാഗത്തെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെ ഒരു അവയവം അവർക്കില്ല. മണ്ണായ ഭൂമി എന്ന മഹാശരീരമായ മഹാശിവയുടെ 'മഹാലിംഗത്തിൻ്റെ അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളത്. മഹാശിവയുടെ മഹാശരീരമായ ഭൂമിയുടെ അതിസൂക്ഷ്മമായ ഏതാനും അംശങ്ങൾ മാത്രമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്നവരുടെയും ഉൾപ്പടെ എല്ലാ ജീവികളുടെയും ശരീരം. *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നു ചുരുക്കം.* *മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ യാതൊരു യോഗ്യതകളും ഇല്ലെന്ന് സുവ്യക്തമാണ്.

*ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് അറിയാത്തവരുണ്ടോ?*

മനുഷ്യരും മറ്റുള്ള ജീവികളും കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും മുട്ടയിടുന്നതും പഠന വിധേയമാക്കിയാൽ എത്ര ചെറിയ​ മഹാവിദഗ്ദ്ധ ശൂന്യതയിലൂടെ എത്ര വലിയ കുഞ്ഞിനെ മനുഷ്യരും പശുക്കളുമെല്ലാം പ്രസവിക്കുന്നുവെന്നും അതിലും വലിയ ലോകാത്ഭുതം ഇല്ലെന്നും, മഹാലിംഗം ഓരോ സ്ത്രീയിലും പ്രവർത്തിക്കുന്നതു കൊണ്ടു മാത്രമാണ് സാദ്ധ്യമാവുന്നതെന്നും ബോദ്ധ്യമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വന്തം ജനനം തന്നെയാണ് എല്ലാ ജന്മങ്ങളിലും ഓരോരുത്തർക്കും ഏറ്റവും വലിയ ലോകാത്ഭുതം.!
(( മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളെല്ലാം തന്നെത്തന്നെ മറന്ന് ഇണയെ മാത്രം ഓർക്കുന്നതായ പരമാനന്ദമായ കാമാനന്ദത്തിൽ മുഴുകുമ്പോൾ, ശരീരമാകുന്ന ദൈവത്തിന്റെ അംശം അഥവാ ദൈവം സന്താന സൃഷ്ടിയെ ആരംഭിക്കുന്നു. ബീജ-അണ്ഡ നിർമ്മാണങ്ങളെയും, സ്ത്രീ-പുരുഷൻ മുഖഛായ നിറം .... തുടങ്ങിയ ജന്മഗുണങ്ങളെയും സമ്മാനിക്കുന്നത് മണ്ണും ഭൂമിയും ശരീരവും മഹാപിതാവും മഹാമാതാവുമായ ഏകദൈവമാണ്.


മഹാലിംഗത്തിന് അകത്ത്, ജീവികളെ സൃഷ്ടിക്കാൻ വേറെയും കാരണങ്ങളുണ്ട്. അല്പം കുറിക്കാം:-

ദൈവത്തിന്റെ ഭാഗമല്ലാത്തതായ ജീവാത്മാവിനെ മത്സ്യമായിട്ട് ആദ്യം ജലത്തിൽ സൃഷ്ടിക്കുകയും, ശേഷം 'മത്സ്യം സസ്യം പക്ഷി മൃഗം മനുഷ്യൻ' എന്ന ജീവിചക്രത്തിലൂടെ പരിണമിച്ചു മോക്ഷത്തെ നേടുകയും ചെയ്യുന്നത് 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരത്തെ ആധാരമാക്കിയാണ്; എങ്കിലും, *'യാതൊരിക്കലും സൃഷ്ടിയായ ജീവാത്മാവിനെ മണ്ണിന്റെ ഭാഗമാക്കുകയോ മണ്ണിൽ തൊടുവിക്കുകയോ ചെയ്യുന്നില്ല.'* ഖരാവസ്ഥയിലുള്ള മണ്ണായ ഭൂമി നീതിയാണ്, മഹാനീതിയാണ്, മഹാനീതിപതിയായ ദൈവമാണ്. *നീതി കാര്യങ്ങളെ വിധിക്കുവാൻ ജീവിയെ അഥവാ ജീവാത്മാവിനെ അനുവദിച്ചിട്ടില്ല.* മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശങ്ങളാണ് എല്ലാ ജീവികളുടെയും ശരീരം എന്നതുകൊണ്ട്, ദൈവാംശമായ ശരീരങ്ങളെ നല്ലതിന് ഉപയോഗപ്പെടുത്തുക എന്നല്ലാതെ (അന്യോന്യം) ശിക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോൾ ഗൗരവമായ ക്രമ പ്രശ്നം ഉണ്ടാകുന്നതാണ്. *ജീവാത്മാവിനെ ശിക്ഷിക്കുമ്പോൾ, 'മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ​ ശരീരം' സൃഷ്ടിച്ചിട്ടുള്ള 'ശരീരത്തെയോ അവയവങ്ങളെയോ' കളങ്കപ്പെടുത്തുന്നു; അന്യായം കാട്ടുന്നു. *ദൈവത്തിന്റെ ഇഷ്ടം എന്ന മഹാ നീതിയെ വിഷയമാക്കാതെ പ്രവർത്തിച്ചാൽ പാപം ഉണ്ടാകുന്നതാണ്.* അതായത് *ശരീരവും മണ്ണുമായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മശാസ്ത്രപരമായി ജീവിക്കുക എന്നല്ലാതെ ശരീരമായ ദൈവാംശത്തെ ശിക്ഷിക്കാൻ യാതൊരാൾക്കും അവകാശമില്ല എന്ന് ചുരുക്കം. മഹാത്മാഗാന്ധിക്ക് പിൻപറ്റാൻ കഴിഞ്ഞതും ഗാന്ധി ആഹ്വാനം ചെയ്തതുമായ അഹിംസയും സത്യാഗ്രഹ സമരങ്ങളും ദൈവീകമാകുന്നത് അങ്ങനെയാണ്. ധർമ്മശാസ്ത്രപരമായി ജീവിക്കാത്തവരോട് നിസ്സഹകരിക്കാനും, കടുത്ത അപരാധങ്ങൾക്ക് ഉടുതുണിയോടെ (മാത്രം) കാട്ടിലേക്കും, ഒറ്റപ്പെട്ട ദ്വീപിലേക്കും നിശ്ചിത കാലത്തേക്ക് നാടുകടത്തുക എന്ന ശിക്ഷയുടെ കാഠിന്യം ഏറ്റവും ഭീകരമാണ്!
കുഞ്ഞുങ്ങളെ, പ്രപഞ്ചപിതാവായ പരമശിവനു പോലും മഹാനീതിശാസ്ത്ര പ്രകാരം പ്രവർത്തിക്കുക എന്നത് കഠിനമാണ്. ഓം മഹാശക്തിയായ മഹാദേവി, മഹാശക്തികളെ മഹാഅനുഗ്രഹിച്ചു നൽകുന്നതോടൊപ്പം പരമശിവന്റെ കഴുത്തിൽ ഓംകാര നാഗബന്ധനത്തെ മഹാനിർവ്വഹിച്ചിട്ടുള്ളത് വെറുതെയല്ല. സ്വന്തം കാര്യങ്ങളിലും, കുഞ്ഞുങ്ങളായ ഭൂമിയിലെ സമസ്ത മനുഷ്യരുടെയും മറ്റുള്ള ജീവികളുടെയും കാര്യങ്ങളിലും, പരമശിവന് പിഴവുകൾ ഉണ്ടാവാതെ മഹാസംശുദ്ധമാക്കാനാണത്. പരമശിവന് 'ക്ഷിപ്ര കോപത്തെ' മഹാ അനുഗ്രഹിച്ചു നൽകിയിട്ടുള്ളതും മഹാനീതിശാസ്ത്രത്തിന് കളങ്കം ഉണ്ടാവാതെ മഹാസംരക്ഷിക്കാനാണ്. ആവക കാര്യങ്ങളെ സൂചിത വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

*(3). മണ്ണായ ഭൂമിയുടെ മക്കളാവാൻ പ്രയത്നിച്ചു പുണ്യം നേടുക.*
💓

*ഭൂമിയെന്ന ഏക മഹാരാജ്യത്തെ സ്നേഹിക്കുകയും, ഭൂപ്രദേശങ്ങൾ മാത്രമായ രാജ്യങ്ങളുടെ പേരിൽ കേമത്തം ഭാവിക്കാത്തവരുമായ കൃഷിക്കാർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്ന എല്ലാ ജനങ്ങൾക്കും, മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനും മഹാദാസനുമായ ഈയുള്ളവൻ ദാസനായിരിക്കുമെന്ന് മഹാവിനയത്തോടെയും മഹാവാത്സല്യത്തോടെയും അറിയിക്കുന്നു. പൊന്നുമ്മകൾ*.
മണ്ണും പ്രദേശവും ഭൂമിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ *ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് ഭൂമിയിലെ മുഴുവൻ മനുഷ്യരും മറ്റുള്ള ജീവികളും എന്ന വകതിരിവ് നേടുന്ന മനുഷ്യർ* പ്രാദേശികത്വം അവകാശപ്പെടില്ലെന്നും *ഭൂമിയുടെ കുഞ്ഞ്* എന്ന മഹാ ബഹുമതി ആഗ്രഹിക്കുമെന്നും ചുരുക്കം. ലഭ്യമായ ശക്തിക്ക് അനുസരിച്ച് പ്രയത്നിക്കുന്നവർക്കെല്ലാം തീർച്ചയായും പുണ്യം ലഭിക്കുന്നതാണ്. 💓

മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നൽകിയിട്ടുള്ളത് യഥാർത്ഥത്തിൽ *യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല.* എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*. ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ മഹാഭദ്രപ്പെടുത്തിയിരിക്കുന്നു.

*മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*
*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസും സൈനികരും ഉൾപ്പെടെ എല്ലാ ജനങ്ങളും, ധാർമ്മികമായിട്ട് ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് *സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്. *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തിൽ‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പട്ടാളക്കാരും പോലീസുമായിട്ട് തൊഴിൽ നേടിയവരെ ( മാത്രം ) കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സൗജന്യമായിട്ട് മദ്യവും ദുഃസ്വാതന്ത്ര്യങ്ങളും നകിക്കൊണ്ട് സൈനികരുടെ ചേതനകളെ മരിപ്പിക്കാനും മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ അനേകായിരം വർഷങ്ങളായിട്ട് പ്രവർത്തിച്ചുപോരുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ് : വിഷയങ്ങളെ *ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യുന്നതിൽ നിന്നും പട്ടാളക്കാരെ തടഞ്ഞു.* ധർമ്മശാസ്ത്രപരമായിട്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിവില്ലാത്തവരും, ഭരണാധികാരികളുടെ അടിമകളുമാക്കി. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ളത് ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ വന്നു. ഒരു രാജ്യത്തിലെ പട്ടാളക്കാരെയും ജനങ്ങളെയും മറ്റൊരു രാജ്യത്തിലെ പട്ടാളക്കാരും ജനങ്ങളും ആക്രമിക്കുന്നതും വധിക്കുന്നതും വധിക്കപ്പെടുന്നതും അധമങ്ങളായ ആനന്ദങ്ങളെ നേടാനുള്ള ഉപാധികളാക്കി. മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാരും ജനങ്ങളുമെന്നത് അറിയണം. 'രാജ്യ രക്ഷയെന്നും പ്രതിരോധമെന്നുമുള്ള' കള്ളപ്പേരോടെ ദൈവത്തിന്റെ പൊന്നോമന - കുഞ്ഞുങ്ങളെ വധിക്കുന്നതും പീഢിപ്പിക്കുന്നതും കടുത്ത ദൈവനിന്ദയും അപരാധവും ദൈവ ശിക്ഷകളെ വാരിക്കൂട്ടുന്നതുമാണെന്ന് അറിയണം. വധിക്കാൻ കാരണക്കാരായ രാഷ്ട്ര ഭരണാധികാരികൾക്കും, വധിച്ചവരേക്കാൾ പാപവും ദൈവ ശിക്ഷകളും ഉണ്ടെന്നറിയണം. ഭൂമിയിലെങ്ങും വ്യത്യസ്ത മതങ്ങൾ പ്രകാരമുള്ള വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ഒരു ദൈവമാണെന്നു
പറഞ്ഞു നടക്കുന്ന മതഭരണാധികാരികളും മതപുരോഹിത-പ്പരിശകളും ദൈവത്തിന്റെ കുഞ്ഞുങ്ങൾ യുദ്ധം ചെയ്യുന്നതും വധിക്കപ്പെടുന്നതും, ആയുധങ്ങളെയും പട്ടാളക്കാരെയും മറ്റും ഒരുക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിക്കാഞ്ഞതിനും കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്. മറക്കുകയോ, മറയ്ക്കുകയോ, അറിയാതെ പോവുകയോ ചെയ്തതാണെങ്കിൽ; സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മുഴുവൻ തനിച്ചു ചെയ്യുന്ന മഹാശക്തിയായ ദൈവം എന്നു പ്രസംഗിച്ചുകൊണ്ട്, ദൈവം നേരിട്ട് ഏല്പിക്കാത്ത പണികളെ ചെയ്ത് ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചതിനും, ദൈവത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അധമ-നീച അനുഷ്ഠാനങ്ങളും അധമ നിയമങ്ങളും അധമ സംവിധാനങ്ങളും കൊണ്ട് ജനങ്ങളെ ചൂഷണംചെയ്ത് ജീവിക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്.

ദൈവത്തിന്റെ പാവം കുഞ്ഞുങ്ങൾ കൂടിയായ ഇന്നത്തെ പട്ടാളക്കാരും പോലീസുകാരും ആരുടെയും അടിമകളല്ലെന്നും, മറിച്ച് *പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവും, ജനങ്ങളുടെയും രാജ്യങ്ങളുടെയും പൊൻകിരീടമാണെന്നും മാങ്ങാക്കുലയാണെന്നും മറ്റും പറഞ്ഞു പറ്റിക്കാൻ,* ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ അധമ -ഭരണാധികാരികളും മറ്റും ശ്രദ്ധിച്ചിരുന്നു. നീചത്തങ്ങളെ ശരിവയ്ക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രസിഡന്റുമാരും /രാജാക്കന്മാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ന്യായാധിപന്മാരും തോക്കുകളും മറ്റ് ആയുധങ്ങളുമായിട്ട് അതിർത്തികളെ സംരക്ഷിക്കട്ടെ. അവരുടെ പൊൻകിരീടവും 'രക്തസാക്ഷികളും ബലിമൃഗങ്ങളുമായ' പട്ടാളക്കാർ കുടുംബാംഗങ്ങളെയും ഉറ്റവരെയും സ്നേഹിക്കുകയും പരിചരിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തും സ്നേഹ-പരിചരണങ്ങളെ മടക്കി വാങ്ങിയും പട്ടാള ജോലിക്കാലത്ത് ദൈവത്തിന്റെ കുഞ്ഞുങ്ങളായ ഭൂമിയിലെ ഏതെങ്കിലും പട്ടാളക്കാരെയോ ജനങ്ങളെയോ വധിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായിട്ട് പശ്ചാത്തപിച്ചും, പാപങ്ങളുടെ ബാക്കിപത്രമായ കീർത്തിമുദ്രകളെയും മദ്യപാനത്തെയും ഉപേക്ഷിച്ച് സംശുദ്ധരാവാൻ പരിശ്രമിക്കണം; സംശുദ്ധരാവണം. *ഉടൻ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള എല്ലാ രാജ്യങ്ങളിലെയും പട്ടാളക്കാർ സ്വീകരിക്കേണ്ടതായ നടപടികളെയാണ് " അറിയിച്ചത്. *ഭൂമിയിലെങ്ങുമുള്ള എല്ലാ മനുഷ്യരും ധർമ്മശാസ്ത്രപരമായിട്ട് സ്വാതന്ത്ര്യങ്ങളുള്ള രാജാക്കന്മാരാണന്നും, യാതൊരാളും മറ്റുള്ളവരുടെ അടിമകളല്ലെന്നും, യാതൊരു മനുഷ്യനും രാജ്യങ്ങളിലെ രാജാക്കന്മാരെക്കാൾ ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*
ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ ' പ്രസ്ഥാനം' എന്നും, 'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാർത്ഥത്തിൽ അസ്തിത്വമില്ലാത്തതായ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) തിരിച്ചറിയുന്നതാണ്.
ഉടനെ തന്നെ ഭൂമിയിലെങ്ങും ദൈവത്തിന്റെ *മഹാചിരിയും, സൃഷ്ടിമന്ത്രം, സംഹാര കാഹളം, ദൈവ-വിപ്ലവ ഗാനം, ശബ്ദബ്രഹ്മം, അക്ഷരബ്രഹ്മം, മഹാശാസ്ത്ര മൂലം, മഹാശബ്ദം, മഹാസംഗീതം, മുഴങ്ങുന്നതാണ്; ദൈവ-വിപ്ലവം മഹാആരംഭിക്കുന്നതാണ്.* എന്നാൽ തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത് മഹാവെളിപ്പെടുത്തുമെന്നു മാത്രം അറിയാം.

ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി, ഈ വരികൾ കുറിക്കുന്ന 2017 ഏപ്രിൽ 11-ാം തീയതിവരെ പരമശിവനെ മഹാഅനുഗ്രഹിച്ച് ശക്തിപ്പെടുത്തിയിട്ടുള്ള ഏതാനും കാര്യങ്ങൾ :

*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി (= ബ്രഹ്മം = അല്ലാഹു = മഹാദേവൻ = മഹാദേവി = ദൈവം) പരമശിവൻ എന്ന മഹാനാമം ഈയുള്ളവന് മഹാഅനുഗ്രഹിച്ചു നൽകി.* ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി (കാള), നീലകണ്ഠൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ.
മഹാദേവിയുടെ *മഹാ-ഹൃദയവും* മഹാപ്രപഞ്ചത്തിൻ്റെ *ശക്തിനിയന്ത്രണ സത്ത*യുമായ *ഓംകാരം*, പരമശിവന്റെ ഹൃദയത്തോടു ചേർത്തുകഴിഞ്ഞു. *മഹാജഗദംബയുടെ മഹാപാദങ്ങളിൽ ഇടതുപാദം മുഴുവനും വലതുപാദം പകുതിയും, മഹാശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പകുതി, മഹാ വലതുകൈ, സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലുള്ള എന്തും സൃഷ്ടിക്കാൻ കഴിയുന്ന മൂന്നാം നേത്രം, ശിരസ്സിൽ ചന്ദ്രക്കലയും നക്ഷത്രവും, മഹാശാസ്ത്രം അഥവാ വേദങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള മഹാശാസ്ത്രപരമായ മത്സ്യാവതാരം, ഏതൊരു ഉപകരണത്തെയും ആയുധത്തെയും സൃഷ്ടിക്കാൻ കഴിയുന്ന മഹാശൂലം, ഉടുക്കാൻ മഹാനരസിംഹത്തോൽ, നാവിൽ അക്ഷരബ്രഹ്മമായ 'ഓം', മഹാശക്തിയുടെ മഹാനീതിശാസ്ത്ര പ്രകാരം മാത്രം പ്രവർത്തിക്കുവാൻ കഴുത്തിൽ 5 തലയുള്ള ഓംകാരനാഗബന്ധനം, മഹാപ്രപഞ്ചത്തിന്റെയും പരമശിവന്റെയും മഹാസംരക്ഷണത്തിനായി മഹാശക്തി 10 തലയുള്ള മഹാനാഗമാതാവായി ശിരസ്സിനു മുകളിൽ,* തുടങ്ങിയ മഹാദാനങ്ങളായ മഹാശക്തികളെ പരമശിവന് മഹാ-അനുഗ്രഹിച്ചു നൽകിക്കഴിഞ്ഞു.
*മഹാദാനങ്ങളിൽ ചിലവ പ്രത്യക്ഷമായും, ചിലവ പ്രതീകാത്മകമായും, ചിലവ അജ്ഞാതമായുമാണ് മഹാഅനുഗ്രഹിച്ചു നൽകിയത്.* നാവിലുള്ള അക്ഷരബ്രഹ്മമായ 'ഓം', ഇടതുനെറ്റിയിലുള്ള ചന്ദ്രക്കലയും നക്ഷത്രവും എന്നിവ മഹാശാസ്ത്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്ന് മുമ്പ് അറിയിച്ചിരുന്നതാണ്. മഹാശക്തിയായ മഹാദേവി നൽകിയ മഹാദാനങ്ങൾ കൂടിയായ മഹാശക്തികൾ, മഹാദേവിയുടെ മഹാദാസനായ പരമശിവനിൽ പൂർണ്ണമായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല ; *മഹാജ്ഞാനഭാഗം മാത്രമാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്* എന്നു കഷ്ടിച്ചുപറയാം; മഹാശക്തിയുടെ മഹാശാസ്ത്രങ്ങൾക്കും മഹാഇഷ്ടങ്ങൾക്കും അനുസരിച്ചുമാത്രം മറ്റ് മഹാശക്തികൾ പ്രവർത്തിച്ചു തുടങ്ങുന്നതാണ് ; അതോടെ പരമശിവന്റെ മാനുഷികാവസ്ഥയ്ക്ക് കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. www.omsathyam.com വെബ്സൈറ്റിലെ മഹാഗ്രന്ഥത്തിൽ വിശദീകരണമുണ്ട്.
*ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യമഹാദേവിക്കുമാത്രം മഹത്വം.*

മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും *നീതിന്യായങ്ങളെ ചെയ്യുന്നതോടെ* ഇന്നത്തെ പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്. 💓
ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസനായ പരമശിവൻ C/o  www.omsathyam.com
2017 ഏപ്രിൽ 12 ബുധനാഴ്ച.

*ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ*, സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. *ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.*
സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.* വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല. 💓
ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനുംമഹാദേവിയും മണ്ണും ശരീരവും ഭൂമിയുമായ ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം = ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം. ദൈവത്തിനുമാത്രം മഹത്വം.💓

No comments: