Thursday, May 11, 2017

മാതാ പിതാ ഗുരു ദൈവം എന്നതിന്റെ യഥാർത്ഥമായ അർത്ഥം അറിയിക്കുന്നു.

💓 💓 💓

*മാതാ പിതാ ഗുരു ദൈവം* മഹത്തായ വചനമാണ്. അർത്ഥം അറിയാമെന്ന് കരുതുന്നവർക്ക് തങ്ങളുടെ *ധാരണ തിരുത്താനും, ദൈവീകമായി ഉയരാനും, ചുവടെയുള്ള വിശദീകരണത്തെ* സ്വയം വിശകലനം ചെയ്താൽ മതിയാകും.

*സ്ഥാനം, ഇഷ്ടം, അഭിപ്രായം, തീരുമാനം, അനുസരണം,* തുടങ്ങിയവ പാലിക്കേണ്ടത്
*മാതാവ്, പിതാവ്, ഗുരു, (ദൈവം)* എന്നീ ക്രമത്തിലാവണം എന്ന *തെറ്റായ അർത്ഥമാണ്* ഏറെക്കുറെ എല്ലാവരും പഠിച്ചിട്ടുള്ളത്. തെറ്റായതുകൊണ്ടു കൂടിയാണ് അനേകർ ആഗ്രഹിച്ചാൽ പോലും പാലിക്കുവാൻ സാധിക്കാത്തത്. *പാലിക്കുവാൻ സാധിച്ചാൽ, കടുത്ത പാപത്തെ ലഭിക്കാനുള്ള​ സാദ്ധ്യത വളരെ കൂടുതലാണ്!*

മേല്പടി തെറ്റായ അർത്ഥത്തിൽ ദൈവത്തെ കക്ഷി ചേർക്കുന്നത് ഉചിതമല്ല; തൽക്കാലത്തേക്ക് ഒഴിവാക്കാം. *മാതാ പിതാ ഗുരു (ദൈവം)* എന്നതിനെ ശരിവെക്കുന്ന ചെറുപ്പക്കാരും, 'അവരുടെ മാതാപിതാക്കളും, മുത്തശ്ശിമാരും മുത്തച്ഛന്മാരും' മറ്റുള്ളവരും *മാതാവ്, പിതാവ്, ഗുരു,* എന്നിവരുടെ വാക്കുകളെ *സമ്പൂർണ്ണമായും* അനുസരിച്ച് ജീവിക്കുന്നവരാണോ തങ്ങളെന്ന് സ്വയം വിശകലനം ചെയ്യണം. സ്വഭാവ ദൂഷ്യങ്ങൾ ഉള്ളവരും അജ്ഞാനികളും അപൂർണ്ണരും പെരുമാറ്റമര്യാദകളെ തെറ്റിച്ചു ജീവിക്കുന്നവരുമായ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അജ്ഞാനവും അബദ്ധങ്ങളും ഓരോരുത്തരും അനുസരിക്കണം എന്നുവച്ചാൽ വ്യക്തികളെയും സമൂഹത്തെയും അത് അപകടപ്പെടുത്തുന്നതാണ്.

സമൂഹ ജീവിതം നയിക്കുന്ന മനുഷ്യരുടെ പൊതുവായ ആവശ്യങ്ങളും പരിഹാരങ്ങളും ഒന്നുതന്നെ ആവണം. മേൽ കൊടുത്ത വ്യത്യസ്ത അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും മാറ്റിവച്ച്; മഹാശക്തിയും മഹാനീതിപതിയും മഹാഗുരുവുമായ ദൈവം മഹാനിശ്ചയിച്ചിട്ടുള്ള *ഏക മഹാശരി /സത്യം* എന്താണെന്നു മനസ്സിലാക്കാനും സ്വീകരിച്ചു നടപ്പാക്കാനും തയ്യാറാവണം. അതായത് *മാതാവ്, പിതാവ്, ഗുരു,* എന്നിവരിലൂടെ ദൈവത്തെയും​ ദൈവത്തിന്റെ ഇഷ്ടമായ നിയമങ്ങളെയും കണ്ടെത്തുകയും മനസ്സിലാക്കുകയും യഥോചിതം അനുസരിക്കുകയും വേണം. *മാതാ പിതാ ഗുരു ദൈവം* എന്നതിന്റെ ചുരുക്കമാണിത്; *സുവ്യക്തമായി മനസ്സിലാക്കുവാൻ ചുവടെയുള്ള വിശദീകരണം നിർബ്ബന്ധമായും വിശകലനം* ചെയ്യണം.

" *ദൈവ-വിപ്ലവം ഉടൻ* "
ദൈവ-വിപ്ലവ വിശകലനം -10
(PDF- ഫയലും മുൻ വിശകലനങ്ങളും
*www.omsathyam.com* എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.)

*മാതാ പിതാ ഗുരു ദൈവം -വിശദീകരണം:*

*മാതാ പിതാ ഗുരു ദൈവം* എന്നതിന്റെ ശരിയായ അർത്ഥം പുനഃസ്ഥാപിക്കുക മാത്രമാണ് ഭൂമിയിലെങ്ങുമുള്ള ധാർമ്മിക അധഃപതനങ്ങളെ അവസാനിപ്പിക്കുവാനുള്ള ഏക മാർഗ്ഗം. *യഥാർത്ഥമായ വേദങ്ങളെ വീണ്ടെടുക്കുക എന്നാണ് അതിന്നർത്ഥം.*
വിശദീകരിക്കാം:- സൃഷ്ടി, സ്ഥിതി, സംഹാരം എന്നതാണ് ക്രമം എങ്കിലും വിഷയം ധർമ്മ ശാസ്ത്രവുമായി ബന്ധപ്പെട്ടതാകയാലും, ഗ്രാഹ്യലാളിത്യം കണക്കാക്കിയും ആദ്യം സ്ഥിതിപരമായി വിശദീകരിക്കുന്നു.

💓
*(1). സ്ഥിതിപരം.*
'മാതാവ്, പിതാവ്​, ഗുരു, ദൈവം' എന്നിവരെ *രണ്ടായിട്ടു തരം തിരിക്കാൻ പറഞ്ഞാൽ* എങ്ങനെ ചെയ്യുമെന്നും, ശാസ്ത്രപരമായ ആധാരം എന്താണെന്നും ചിന്തിച്ചാൽ :

*'മാതാവ്, പിതാവ്​, ഗുരു,'* എന്നീ 3 പേരും സൃഷ്ടിയായ ജീവികളും; *'ദൈവം'* സ്രഷ്ടാവുമാണ്, അഥവാ ജീവിയല്ലാത്ത മഹാശക്തിയുമാണ്.

പഠിക്കുന്നത് ഗുരുവിൽ നിന്നാണ് എന്നു പറയുമ്പോൾ, സമ്പൂർണ്ണമായും ശരിയായ ജ്ഞാനം നൽകുവാൻ *മഹാഗുരു* കൂടിയായ *(മണ്ണും ഭൂമിയുമായ) ദൈവത്തിനു മാത്രമേ കഴിയൂ.*
ഗുരു എന്ന പേര് ഉപയോഗിച്ചും ഉപയോഗിക്കാതെയും മറ്റുള്ളവരെ പഠിപ്പിക്കുന്ന *(മനുഷ്യ)ഗുരു, സമ്പൂർണ്ണ ജ്ഞാനിയല്ലാ * എന്നതും, *കുഞ്ഞുങ്ങളായിട്ടു ജനിക്കുമ്പോൾ മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ,* സുബോധമുള്ളപ്പോഴെല്ലാം പുതിയ പുതിയ അറിവ് നേടുന്നവരാണ് എല്ലാ മനുഷ്യരും എന്നതും വാസ്തവമാണ്.

*ഭൂമിയിലെ സമസ്ത ജീവികളും വസ്തുക്കളും ഓരോരുത്തർക്കും ഗുരുക്കന്മാരാണ്. കുഞ്ഞായിരിക്കുമ്പോൾ മാതാവും, പിതാവും, ഉറ്റവരായ ബന്ധുക്കളും, അയൽവാസികളും മറ്റും സ്വയം അറിയാതെയും അറിഞ്ഞും 'ഗുരു' -വായിട്ട് പ്രവർത്തിക്കുന്നു.* കുഞ്ഞ് വളരുന്നതിനൊപ്പം ഗുരുക്കന്മാരും വർദ്ധിക്കുന്നു. *'മാതാവും പിതാവും, ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും, കൂടാതെ കള്ളനും കള്ളുകുടിയനും പോലീസും മന്ത്രിയും രാജാവും ഉൾപ്പെടെയുള്ള നാട്ടുകാരും, കുട്ടികളും, എറുമ്പുകളും തേനീച്ചകളും പശുവും കാളയും പട്ടിയും പൂച്ചയും കോഴിയും തെങ്ങും വാഴയും കപ്പയും മീനും, ഭക്ഷണ സാധനങ്ങളും, പുസ്തകങ്ങളും പത്രങ്ങളും സിനിമയും ടെലിവിഷനും സ്മാർട്ട്ഫോണും, സൈക്കിളും ബൈക്കും കാറും ബസ്സും, കല്ലും, മണ്ണും, ജീവാത്മാവിനെ വഹിക്കുന്നതായ ശരീരവും, മഹാപ്രപഞ്ചത്തിലെ സർവ്വവും' വ്യത്യസ്തങ്ങളായ അളവുകളിൽ *ഗുരുക്കന്മാരായി* പ്രവർത്തിക്കുന്നു. (പാഠശാലകളിലെ അദ്ധ്യാപകർക്കും ബാധകമാണവ.).

മഹാശാസ്ത്രം മഹാഭീമമാണ്. മായാപരമായ  മഹാഅനുഗ്രഹം കൊണ്ടല്ലാതെ ഒരു ജന്മം കൊണ്ട് പഠിക്കാനാവില്ല. ജീവിക്കുന്നത് പഠിക്കാനല്ല; ആനന്ദിക്കാനാണ്; ആനന്ദിക്കുന്നതിന് അല്പസ്വല്പം പഠിപ്പ് വേണം/ നല്ലതാണ് എന്നേയുള്ളൂ. മഹാനീതിശാസ്ത്ര പ്രകാരം ലഭിക്കുന്ന ബുദ്ധിശക്തി, ഓർമ്മശക്തി എന്നീ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളനുസരിച്ച് *'എല്ലാവർക്കും എല്ലാം പഠിക്കാൻ കഴിയുന്നതല്ലാ, ആവശ്യവുമില്ലാ'.*

*ഏറെക്കുറെ എല്ലാ ജനങ്ങൾക്കും ആവശ്യമായതും,* പഠിക്കേണ്ടതും, ഉൾക്കൊണ്ടു ജീവിക്കേണ്ടതുമായ *ലളിതമായ പൊതു​ നിയമങ്ങളെ,* ഭൗതികമായ അസ്തിത്വത്തോടെയും മഹാവാത്സല്യത്തോടെയും ദൈവം മഹാആവിഷ്ക്കരിച്ചിട്ടുണ്ട്. പ്രസ്തുത പാഠങ്ങളാണ് *ധർമ്മ ശാസ്ത്രം*. 'സത്യം മാത്രം പറയണം, കള്ളം പറയരുത്, പരസ്പരം ബഹുമാനിച്ചും വിനയത്തോടെയും പെരുമാറണം, 'മദ്യം മയക്കുമരുന്നുകൾ വിഷം എന്നിവ ഉപയോഗിക്കാൻ പാടില്ല' തുടങ്ങിയവ.

*ധർമ്മശാസ്ത്ര പ്രകാരം ജീവിക്കുമ്പോൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും സ്ഥിരമായ ആനന്ദം ലഭിക്കുന്നതാണ്.* യഥാർത്ഥമായ വേദങ്ങളിൽ രണ്ടാമത്തേതാണ് ധർമ്മ ശാസ്ത്രം. *ജനിക്കുന്നത് ജീവിക്കാനാണ്; ജീവിക്കുകയാണ് എല്ലാ ജീവികളും ചെയ്യുന്നത്* എന്നു പറയുമ്പോൾ *എങ്ങനെ ജീവിക്കണം എന്നതിന് ധർമ്മ ശാസ്ത്ര പ്രകാരം എന്നാണ് ഉത്തരം. ദൈവത്തിന്റെ ഇഷ്ടം കൂടിയാണത്.* മനുഷ്യരായി സൃഷ്ടിക്കപ്പെട്ട കുഞ്ഞുങ്ങൾ *ദൈവത്തെ അനുസരിക്കുക എന്നുവച്ചാൽ ദൈവത്തിന്റെ ഇഷ്ടമായ (മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള) ധർമ്മശാസ്ത്രത്തെ അനുസരിക്കുക* എന്നാണ് അർത്ഥം.

മാതാവ്, പിതാവ്, ഉറ്റവർ, ബന്ധുക്കൾ, അദ്ധ്യാപകർ, പശു, എറുമ്പ് തുടങ്ങിയ എണ്ണിയാൽ തീരാത്ത ഗുരുക്കന്മാരിലൂടെ അല്പസ്വല്പമായി ദൈവത്തെ അറിയുകയും, *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മശാസ്ത്രത്തെ അനുസരിക്കുകയും​ചെയ്യുക* എന്നു പറയുമ്പോൾ *ദൈവത്തെ അനുസരിക്കുക* എന്നുതന്നെയാണ് അർത്ഥം.

ഇനി ഭൗതിക തന്ത്രം, രസതന്ത്രം, ജന്തു ശാസ്ത്രം, സസ്യശാസ്ത്രം, ഗണിത ശാസ്ത്രം, വൈദ്യ ശാസ്ത്രം, തുടങ്ങിയ അനവധി ശാഖകളും ഉപശാഖകളും ഉപഉപശാഖകളും ഉള്ളതായ *ഭൗതികശാസ്ത്രം* എന്ന മഹാഭീമമായ ഒന്നാം വേദത്തെ പ്പറ്റി കുറിക്കാം:-

മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള അനന്തമായ ഭൗതിക ശാസ്ത്ര നിയമങ്ങളെ വെളിപ്പെട്ടു കിട്ടുമ്പോൾ, ദൈവത്തിന്റെ *ആദിയും അന്തവുമില്ലായ്മ* വസ്തുക്കളിലും അവയുടെ ഗുണങ്ങളിലും ദോഷങ്ങളിലും* മഹാപ്രകടമാകുന്നതാണ്. വസ്തുക്കളിൽ ന്യൂനശക്തികളെയും അധിക ശക്തികളെയും മഹാലയിപ്പിച്ചാണ് *ഗുണങ്ങളെ* സൃഷ്ടിക്കുന്നത്. മധുരം സൃഷ്ടിക്കുവാൻ ആദ്യം കയ്പ് സൃഷ്ടിക്കേണ്ടതുണ്ട്. മാത്രമല്ല, ഏതൊന്നും ഗുണമാവുന്നതും ദോഷമാവുന്നതും ധർമ്മത്തെ ആധാരമാക്കിയാണ്. ഉദാഹരണത്തിന് കടുത്ത വേദനകളെ കുറയ്ക്കാനും അവയവങ്ങളെ ഭാഗികമായോ പൂർണമായോ മരവിപ്പിക്കാനും ദയാവധം അനുവദിക്കാനും ഒക്കെ മദ്യം മയക്കുമരുന്നുകൾ വിഷം തുടങ്ങിയവ ആവശ്യമാണ്; അപ്പോൾ അവ ഗുണങ്ങളാണ്, ദോഷങ്ങളല്ല. അതേസമയം, മദ്യവും മയക്കുമരുന്നും മറ്റും ജനങ്ങളുടെ *സാധാരണ ആവശ്യമല്ല.* 'ദൈവത്തിന്റെ അംശമായ ജീവികളുടെ ശരീരം' മഹാഉചിതമായി പ്രവർത്തിപ്പിക്കുന്ന നാഢീവ്യവസ്ഥയെയും മറ്റും മറ്റും മറ്റും താളം തെറ്റിക്കുന്നവയാണവ. *ജീവിത കാര്യങ്ങളിൽ അധർമ്മം ഉണ്ടാക്കുന്നവയെ സാധാരണമായി ഉപയോഗിക്കാൻ പാടില്ല; ഒഴിവാക്കണം* എന്നത് ഭൗതികമായ അസ്തിത്വത്തോടെയുള്ള ധർമ്മശാസ്ത്ര നിയമങ്ങളാണ്.

യഥാർത്ഥത്തിൽ, ഭൗതികശാസ്ത്ര നിയമങ്ങളുടെയും അവ പ്രകാരമുള്ള ശക്തികളുടെയും അടിസ്ഥാനത്തിൽ ഭൗതികമായ അസ്തിത്വമുള്ള വസ്തുക്കൾ, മണ്ണിന്റെ അംശം തന്നെയായ ജീവികളുടെ ശരീരത്തിൽ മഹാപ്രവർത്തിക്കുകയാണു ചെയ്യുന്നത്. അവയെ എങ്ങനെയും ഉപയോഗിക്കാനും പ്രവർത്തിപ്പിക്കുവാനുമുള്ള സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യം ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രം നൽകുന്നുണ്ട്​. ഭൂമിയിലെ സമസ്ത ജീവികളുടെയും ആനന്ദങ്ങളെ മൊത്തത്തിൽ മഹാപരിപാലിക്കുന്നതാണ് മഹാനീതിശാസ്ത്രം എന്നതിനെ ഉൾക്കൊണ്ടും, ലഭ്യമായ വിവേചന ശക്തികളെ ഉപയോഗിച്ചും ഓരോരുത്തരും അവരവർക്കും, ചുറ്റുമുള്ളവർക്കും, നല്ലതു മാത്രം ചെയ്യണം. ദൈവത്തിന്റെ ഇഷ്ടമായ ധർമ്മ ശാസ്ത്രത്തെ അങ്ങനെയും ചുരുക്കി പറയാം.

ഭൗതികശാസ്ത്ര -സാങ്കേതിക വികസനങ്ങളിലൂടെ *ജീവിത സൗകര്യങ്ങളെയും തദ്വാരാ ആനന്ദങ്ങളെയും വർദ്ധിപ്പിക്കാൻ* സാധിക്കുന്നതാണ്. *രുചികരമായ ബഹുവിധ ഭക്ഷണം, നല്ല വസ്ത്രം, അത്യാധുനിക പാർപ്പിടങ്ങൾ, ബൈക്ക് കാർ ബസ് കപ്പൽ വിമാനം തുടങ്ങിയ വാഹനങ്ങൾ, ആധുനിക ആശുപത്രികൾ, ടെലിവിഷൻ-കമ്പ്യൂട്ടർ-സ്മാർട്ട്ഫോൺ, വാട്സ്ആപ്പ് തുടങ്ങിയവ* ഉദാഹരണങ്ങളാണ്. ആവശ്യത്തിൽ അധികം ആവുന്നത് പലപ്പോഴും ധർമ്മ ശാസ്ത്ര വിരുദ്ധമാണ്. തോക്ക്, ആറ്റം ബോംബ് തുടങ്ങിയ അധമ ആയുധങ്ങളെ നിർമ്മിക്കുന്നതും ധർമ്മ ശാസ്ത്ര വിരുദ്ധമാണ്.

ധർമ്മ ശാസ്ത്രം, ഭൗതിക ശാസ്ത്രം, എന്നിവ മാത്രമേ ആനന്ദത്തോടെ ജീവിക്കാനും ആനന്ദങ്ങളെ വർദ്ധിപ്പിക്കാനും അത്യാശ്യമാകുന്നുള്ളൂ. എന്നാൽ *മഹാപ്രപഞ്ചത്തെയും, ആധാരമായ ദൈവത്തെയും​, മനുഷ്യന്റെ സ്വത്വമായ ജീവാത്മാവിനെയും, മഹാനീതി-കാര്യങ്ങളെയും, മരണത്തെയും, മരണാനന്തര ജീവിതത്തെയും, മോക്ഷത്തെയും പറ്റി അറിഞ്ഞാൽ മാത്രമേ, ആനന്ദങ്ങളെയെല്ലാം അനുഭവിക്കുന്ന ജീവാത്മാവിന് സമ്പൂർണ്ണ സംതൃപ്തി ലഭിക്കുകയുള്ളൂ.* ആവക കാര്യങ്ങളെ വിവരിക്കുന്നത് മൂന്നാമത്തെ വേദമായ
*ആത്മീയ ശാസ്ത്രം* അഥവാ *നീതി ശാസ്ത്രം* ആണ്.

നാലാമത്തെ വേദം വർജ്ജ്യമായ *മന്ത്രശാസ്ത്രം* ആണ്. ജ്യോതിഷം, മന്ത്രവാദം, വ്രതം/നോയമ്പ്, യജ്ഞം, യാഗം, തപസ്സ്, ആയുർവ്വേദം തുടങ്ങിയവ വർജ്ജ്യമായ മന്ത്രശാസ്ത്രത്തിൽ പെടുന്നു. മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടിക്ക് ആധാരമായിട്ടുള്ളത് മഹാശക്തിയായ ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മായാശക്തികൾ ആകയാൽ മന്ത്രശാസ്ത്രത്തെ നിലനിർത്താൻ ബാദ്ധ്യസ്ഥമാണ്. എന്നാൽ ഭൗതിക ശാസ്ത്ര- സാങ്കേതിക വികസനങ്ങൾ ക്കൊത്ത് മന്ത്രശാസ്ത്രത്തെ ഏറെക്കുറെ ശൂന്യമാക്കും വിധമാണ് മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.

*ഓരോ മനുഷ്യനും ദൈവത്തിന്റെ സൃഷ്ടിയും കുഞ്ഞുമാണ്. മഹാസമനീതിയാണ് ഓരോ കുഞ്ഞിനോടും മഹാനീതിപതിയും മഹാപിതാവും മഹാമാതാവുമായ ദൈവം കാട്ടുക.* പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളതായ ഓരോ കുഞ്ഞിനും/ മനുഷ്യനും *മഹാഉചിതമായ സമയത്ത്* ദൈവം പ്രത്യേകം പ്രത്യേകമായും നേരിട്ടും *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം' എന്നീ 4 യഥാർത്ഥമായ​ വേദങ്ങളെ* അഥവാ *മഹാശാസ്ത്രത്തെ* മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നതാണ്. മഹാനീതിശാസ്ത്രമായ *ഓംകാര നീതിശാസ്ത്രം* പ്രകാരം ഭൂമിയുടെ വ്യത്യസ്ത ദേശങ്ങളിലും പ്രദേശങ്ങളിലും 100 തവണ പുനർജ്ജനിച്ചു പോരുന്ന മനുഷ്യർ, 90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ (മഹാദൈവ-വിപ്ലവം ഉടൻ മഹാആരംഭിച്ചതിനുശേഷം),
മണ്ണും ഭൂമിയുമായ ദൈവത്തിന്റെ സുപ്രധാന അംശമായ കേരളത്തിലെ *മണ്ണടി* എന്ന പ്രദേശത്ത് ഏറെക്കുറെ 10 കിലോമീറ്റർ
റേഡിയസ്സിനുള്ളിൽ പുനർജ്ജനിക്കുന്ന വേളയിലാണ് വേദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകുന്നത്.

ദൈവം മഹാവാത്സല്യത്തോടെ 'ദൈവത്തിന്റെ മഹാജ്ഞാനവും മഹാപ്രപഞ്ചത്തിൻ്റെ മഹാശാസ്ത്രവുമായ മഹാവേദങ്ങളെ' മഹാഅനുഗ്രഹിച്ചു നൽകുമ്പോൾ മാത്രമാണ് ദൈവത്തിന്റെ മഹത്വം മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുന്നത്. മുജ്ജന്മ ഓർമ്മകളെയും ലഭിക്കുന്നതാണ്. *അനന്തമായ ആനന്ദങ്ങളും മഹാകരുതലും* എന്ന *മഹാവാത്സല്യത്തെ എല്ലാ ജന്മങ്ങളിലും അനുഭവിച്ചു പോരുന്ന* മനുഷ്യൻ വിതുമ്പി കരയുന്നതാണ്. ദൈവം എന്താണ് എന്ന് സുവ്യക്തമായി മനസ്സിലാക്കുന്ന പ്രസ്തുത ഏക ജന്മത്തിൽ മാത്രമാണ് ദൈവത്തെ ആരാധിക്കാൻ (മനുഷ്യന്) അനുവാദം ലഭിക്കുന്നത്.

മഹാവേദങ്ങളെ ദൈവീകമായി ലഭിക്കുന്ന ഏക ജന്മത്തിൽ *മാതാ പിതാ ഗുരു ദൈവം* എന്ന മഹത്തായ വചനത്തിന്റെ അർത്ഥം മനുഷ്യരുടെ (സ്വന്തം) ഹൃദയങ്ങളിൽ നിന്ന് മഹാവെളിപാടായിട്ട് ലഭിക്കുന്നതാണ്.

ഒന്നായ ദൈവം രണ്ടായി വിഭജിക്കുമ്പോഴും, ഒന്നായിത്തന്നെ സൃഷ്ടി-സ്ഥിതി- സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നതും; *ആനന്ദങ്ങൾക്കെല്ലാം അതീതമായ* ദൈവം, *സൃഷ്ടികളായ ജീവികളെ കുഞ്ഞുങ്ങളായും അവരോടുള്ള മഹാവാത്സല്യത്തെ സ്വന്തം മഹാആനന്ദമായിട്ട് മഹാകരുതുന്നതും,* ഓരോ ജീവാത്മാവിനെയും സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടായി സൃഷ്ടിച്ചും വിഭജിച്ചും *ഭൂമിയിലെ അനന്തമായ ആനന്ദങ്ങളെയെല്ലാം അനുഭവിക്കാൻ മഹാഅനുവദിച്ചിട്ടുള്ളതും ദൈവകാര്യമെങ്കിൽ ....*
ആനന്ദങ്ങളെയെല്ലാം അനുഭവിക്കുന്നതു മാത്രമാണ് ജീവി-കാര്യം. സ്ത്രീയും പുരുഷനും ചേർന്നുള്ള മനുഷ്യൻ എന്ന ജീവിക്ക് യഥാർത്ഥത്തിൽ മറ്റു ബന്ധുക്കൾ ഇല്ലെന്നും, എല്ലാ കടപ്പാടും സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവത്തോടു മാത്രമാണ് എന്നും തിരിച്ചറിയുന്നു. *മാതാവ്, പിതാവ്, ഗുരു എന്നിവയിലൂടെ ദൈവത്തെ അറിയുകയാണ്* ഫലത്തിൽ സംഭവിക്കുന്നത്. *ദൈവത്തെ അറിയുമ്പോൾ, ദൈവത്തെ മാത്രമാണ് അനുസരിക്കേണ്ടത് എന്ന് സ്വയം ബോദ്ധ്യമാകുന്നതാണ്.*
പ്രത്യക്ഷമല്ലാത്ത ദൈവത്തെ അനുസരിക്കുക എന്നത് സാദ്ധ്യമല്ലെങ്കിലും *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മ ശാസ്ത്രത്തെ അനുസരിക്കുവാൻ സാധിക്കുന്നതാണ്.* മുമ്പ് വ്യക്തമാക്കിയതു പോലെ *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മശാസ്ത്രത്തെ* അനുസരിക്കുമ്പോൾ *ദൈവത്തെ അനുസരിക്കുന്നു* എന്നുതന്നെയാണ് അർത്ഥം.

കുട്ടികളും മാതാവും പിതാവും ഗുരുവും ശിഷ്യനും പണ്ഡിതനും പോലീസും മന്ത്രിയും രാജാവും ഉൾപ്പെടെ *ഭൂമിയിലെ എല്ലാ ജനങ്ങളും, എപ്പോഴും, എല്ലാ കാര്യങ്ങളിലും, ധർമ്മ ശാസ്ത്രത്തെ മാത്രം അനുസരിച്ചു ജീവിക്കണം. ഭൂമിയിലെ സമസ്ത രാജ്യങ്ങളിലെയും മഹാഭരണഘടനയായിട്ട് ധർമ്മ ശാസ്ത്രം മഹാശോഭിക്കണം.* ഉടൻ ദൈവവിപ്ലവം മഹാആരംഭിക്കുമ്പോൾ സത്യമായി ഭവിക്കുന്നതാണ്. രാഷ്ട്രങ്ങളിലെ കേന്ദ്ര-സംസ്ഥാന-നിയമസഭകളും  അതുപോലെയുള്ള മാനുഷിക സംവിധാനങ്ങളും പൈശാചികമാണെന്നു തെളിയുന്നു.

ഭൂമിയിലെ മുഴുവൻ ജനങ്ങളും മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ളതും ദൈവത്തിന്റെ ഇഷ്ടവുമായ ധർമ്മ ശാസ്ത്രത്തെ അനുസരിക്കുമ്പോൾ, ഓരോരോ മനുഷ്യന്റെയും പ്രത്യേകം പ്രത്യേകമായ ഇഷ്ടങ്ങളും താല്പര്യങ്ങളും ആവശ്യങ്ങളും അവസാനിക്കുന്നതാണ്. സർവ്വം മംഗളം.
മാത്രമല്ല, ഓരോ മനുഷ്യനും ഭൂമിയിലെ അനന്തമായ ആനന്ദങ്ങളെയെല്ലാം ശാന്തിയോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും സംതൃപ്തിയോടെയും അനുഭവിക്കാൻ സാധിക്കുന്നതാണ്.

💓💓
*(2). സൃഷ്ടി പരം.*

'മാതാ പിതാ ഗുരു ദൈവം' എന്ന മഹാ വചനത്തിന്റെ മൂല അർത്ഥം *ദൈവം* എന്നാണ്. അതായത് എല്ലാ ജീവികളുടയും *യഥാർത്ഥമായ മാതാവും പിതാവും ഗുരുവും ദൈവം തന്നെയാണ്.*

*മഹാശൂന്യതയായ ആകാശം* എന്ന *മഹാലിംഗം* മഹാശാസ്ത്രപരം മാത്രമാണെന്നും, മഹാലിംഗത്തിന് മതങ്ങളുമായും ലൈംഗിക കാര്യങ്ങളുമായും ബന്ധമില്ലെന്നും​ ദൈവ-വിപ്ലവ വിശകലനം-9ൽ വിശദീകരിച്ചിരുന്നു.

മണ്ണും ഭൂമിയുമായ ദൈവത്തിന്റെ 'മഹാലിംഗ'മായ ആകാശം എന്ന മഹാശൂന്യതയുടെ 'അതിസൂക്ഷ്മമായ അംശങ്ങളാണ്,' ജീവികളിലെ സ്ത്രീകളുടെ ശരീരത്തിൽ ഉള്ളതെന്നും, ലിംഗത്തെ കുറിക്കുന്ന അവയവം യഥാർത്ഥത്തിൽ അവർക്കില്ലെന്നും, *എല്ലാ ജീവികളും/ജീവാത്മാക്കളും ജനിക്കുന്നത് മഹാലിംഗത്തിന് അകത്താണെന്നും മനുഷ്യരും മാതാപിതാക്കളും മുതുമുത്തശ്ശന്മാരുമെല്ലാം മഹാലിംഗത്തിനകത്ത് ജനിച്ചവരാകുമ്പോൾ, യാതൊരാൾക്കും *എന്റെ രാജ്യം, എന്റെ ദേശം* എന്നിങ്ങനെ പറയാൻ *യാതൊരു യോഗ്യതകളും ഇല്ലെന്നും* വിശദീകരിച്ചിരുന്നു.
💓
സ്ത്രീയുടെയും പുരുഷന്റെയും അണ്ഡബീജങ്ങളെ സൃഷ്ടിക്കുന്നതിൽ ഇരുവരുടെയും സ്വത്വമായ ജീവാത്മാവിന് യാതൊരു പങ്കുമില്ല എന്നതും, മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരമാണ് അവയെ സൃഷ്ടിക്കുന്നതും മഹാഭരിക്കുന്നതും എന്നതും വസ്തുതയാണ്. ((ജീവാത്മാവിന് ലഭിക്കുന്ന ശരീരത്തിൽ ജന്മഗുണങ്ങളായ 'ജീവിനിർണ്ണയം, 
സ്ത്രീ-പുരുഷൻ, രൂപം, അവയവങ്ങളും പ്രവർത്തനങ്ങളും, ആയുസ്സ്, ആരോഗ്യം, 
സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി,' തുടങ്ങിയവയെ *'ഭൂമിയിലെങ്ങും' മഹാഉചിതമായി 
വ്യത്യാസപ്പെടുത്തിക്കൊണ്ട് 'പ്രത്യക്ഷമായി' സമ്മാനിക്കുന്നത് (ഭൂമിയുടെ അംശമായ) ശരീരം തന്നെയാണ്.* പ്രത്യക്ഷമായ സ്രഷ്ടാവാണ് ശരീരമെന്നും, സൃഷ്ടിയാണ് 
ജീവാത്മാവ് എന്നും വ്യക്തമാണ്.)).

മഹാപിതാവും മഹാമാതാവുമായ ദൈവം, മനുഷ്യ-മാതാപിതാക്കളിലൂടെ ജനിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ *ആദ്യ കാലത്തെ ഭക്ഷണമായ പാലിൻ്റെ സ്രഷ്ടാവും അവകാശിയും മഹാമാതാവായ ദൈവം മാത്രമാണ്.* അഥവാ, *'പാൽ' മഹാമാതാവായ ദൈവത്തിൻ്റേതാണ്; മാതാവായ സ്ത്രീയുടേതല്ല.* വിശദീകരിക്കാം:- ദൈവവും മണ്ണുമായ ഭൂമിയുടെ അംശമാണ് ശരീരം. ജീവാത്മാവിന് ആനന്ദങ്ങളെല്ലാം ലഭിക്കുന്നത് ശരീരത്തിലൂടെയാണ്. ജീവാത്മാവിനു വേണ്ടി, ശരീരം മഹാനിർവ്വഹിക്കുന്ന ശരീര- പ്രവർത്തനങ്ങളിൽ ജീവാത്മാവിൻ്റെ പങ്ക് വളരെ തുച്ഛമാണ്. ഉദാഹരണത്തിന് ശ്വാസോച്ഛ്വാസം, ദഹനം, പാൽ-ഉല്പാദനം, വിസർജ്ജനം, ശരീരത്തിലെ അവയവങ്ങളുടെ സൃഷ്ടിയും പ്രവർത്തനങ്ങളും, ശരീര- അവയവ വളർച്ച, രോഗങ്ങൾ, രോഗസൗഖ്യം, ഉറക്കം, ബോധക്ഷയം, ജനനം, മരണം, തുടങ്ങിയ കാര്യങ്ങളെ മഹാഭരിക്കുന്നത് (ദൈവത്തിന്റെ അംശമായ) ശരീരമാണ്. (www.omsathyam.com വെബ്സൈറ്റിൽ ലഭ്യമായ ദൈവ-വിപ്ലവ വിശകലനം-7ൽ വിശദീകരിച്ചിട്ടുണ്ട്.). *പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ* സംബന്ധിച്ച് അമ്മ ഉൾപ്പെടെയുള്ള ഏതൊരു സ്ത്രീയുടെയും മുലകൾ എന്നത് *വിശപ്പ്* മാറ്റാനുള്ള *ഭക്ഷണ-ഖജനാവ് മാത്രമാണ്.* ജീവാത്മാവിനെ വഹിക്കുന്നതായ ശരീരത്തിലെ *അവയവങ്ങളുടെ സൃഷ്ടി, പ്രവർത്തനം,* ആരോഗ്യം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിൽ, യാതൊരു ജീവിക്കും അഥവാ ജീവാത്മാവിനും അടിസ്ഥാനപരമായി യാതൊരു സ്ഥാനവും മഹാനീതിശാസ്ത്രം നൽകുന്നില്ല. ജീവികളുടെ കാമാനന്ദ-ഭാഗമായി മുലകളെ കാണുന്ന മുതിർന്നവരും, കുഞ്ഞുങ്ങളായി ജനിച്ചവരാണ്; *അമ്മയുടെയും മറ്റും പാൽ-ഖജനാവിൽ നിന്നുള്ള പാലിനുവേണ്ടി കരഞ്ഞിട്ടുള്ളവരാണ്.* മഹാപിതാവും *മഹാമാതാവുമായ ദൈവം തന്റെ കൊച്ചു- കുഞ്ഞുങ്ങളുടെ ശരീരവളർച്ചയും രോഗപ്രതിരോധവും എല്ലാം എല്ലാം കണക്കാക്കി 'പാൽ-ഖജനാവും, മഹാസമ്പുഷ്ടമായ പാലും' സ്ത്രീകളിൽ/  'മാതാക്കളിൽ' മഹാസൃഷ്ടിച്ചിരിക്കുകയാണ്, മഹാപരിപാലിക്കുകയാണ്.* മനുഷ്യൻ, പശു, ആട്, എരുമ, ആന, കുതിര, കഴുത, സിംഹം, പുലി, ഒട്ടകം, പൂച്ച, പട്ടി തുടങ്ങിയ *ഓരോ ജീവിയുടെയും പാലും അതിലെ പോഷകങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതും അതാതിന്റെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം എല്ലാം മഹാഅനുയോജ്യമായിരിക്കുന്നതും; ആവിധ കാര്യങ്ങളിലൊന്നും യാതൊരു ജീവി-മാതാക്കൾക്കും യാതൊരു പങ്കുമില്ല എന്നതും മഹാആവിഷ്ക്കാരമാണ്.* മഹാമാതാവായ ദൈവത്തിന്റെ *പുതിയ കുഞ്ഞുങ്ങൾക്ക്,* 'ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ മാതാക്കളിലൂടെ' *മഹാമാതാവായ ദൈവം പാലൂട്ടുകയാണ്!* മഹാമാതാവായ ദൈവം സർവ്വവും മഹാനിശ്ചയിച്ച് മഹാഭദ്രമാക്കുന്നു; അത്രമാത്രം. കുഞ്ഞുങ്ങൾക്ക് പാൽ ഊട്ടുന്ന മനുഷ്യ-മാതാവും, മറ്റുള്ള ജീവികളും തങ്ങളുടെ ശരീരത്തിന്റെ ഈവിധ പ്രവൃത്തികളിലും മഹാമാതാവിൻ്റെ മഹാസാന്നിദ്ധ്യം തിരിച്ചറിയാത്തത് അവരുടെയും ഏവരുടെയും മഹാമാതാവായ ദൈവം, മനുഷ്യ-മാതാവിൻ്റെ ആനന്ദത്തെ കരുതി ( *മഹാവാത്സല്യം* നിമിത്തം) *മായ* കൊണ്ട് മറയ്ക്കുന്നതിനാലാണ്. ((പശു, എരുമ, ആട് തുടങ്ങിയ​ മൃഗങ്ങളെ യഥോചിതം വളർത്താൻ ദൈവം മഹാഅനുഗ്രഹിച്ചിട്ടുണ്ടെന്ന് മണ്ണിലും മണ്ണിന്റെ അംശമായ ജീവികളുടെ ശരീരത്തിലും മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്ര നിയമങ്ങൾ സുവ്യക്തമാക്കുന്നുണ്ട്. അവയിലൂടെ ലഭ്യമാക്കുന്ന *ദൈവത്തിന്റെ പാലിൽ* വെള്ളം ചേർത്ത് കള്ളവും വഞ്ചനയും കാട്ടാൻ ധർമ്മ ശാസ്ത്രം അനുവദിക്കുന്നുമില്ല. ആകയാൽ പാലിൽ വെള്ളം ചേർത്ത് കള്ളവും വഞ്ചനയും കാട്ടുന്നവർക്കെല്ലാം കടുത്ത ദൈവശിക്ഷകളുണ്ട്. ദൈവ-വിശ്വാസികളായി വേഷം കെട്ടുന്നവർ പാപം ചെയ്യുമ്പോൾ, ശിക്ഷകൾ വർദ്ധിക്കുന്നതുമാണ്.)).

പക്ഷികൾ, പാമ്പുകൾ, ആമ, പല്ലി, തുടങ്ങിയ
മുട്ടയിടുന്ന ജീവികളുടെ കാര്യമെടുത്താൽ, *മുട്ടയിൽ* അതാതിന്റെ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം എല്ലാം മഹാഅനുയോജ്യമായിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ് വെളിയിൽ വരും വരെയുള്ള ഭക്ഷണത്തെ മഹാകരുതിയിരിക്കുന്നതും മഹാമാതാവായ ദൈവമാണ്. അതേപോലെ നെല്ല്, ഗോതമ്പ്, നെല്ലിക്ക, മാങ്ങ(യണ്ടി) തുടങ്ങിയവയിലും തൈക്ക് കിളിർക്കാനുള്ള മഹാഅനുയോജ്യമായ ഭക്ഷണം മഹാകരുതിയിട്ടുണ്ട്. കപ്പയുടെ കമ്പ് മുറിച്ചു നടുമ്പോൾ, കമ്പിൽ നിന്നും വേര് കിളിർക്കാനുള്ള ഭക്ഷണം കമ്പിൽ മഹാകരുതിയിട്ടുണ്ട്. അങ്ങനെ ഓരോന്നും. കൂടാതെ, മനുഷ്യർ ഉൾപ്പെടെയുള്ള ജീവികൾക്ക് വൈവിധ്യമാർന്ന ഭക്ഷണം നൽകാനുള്ള മഹാസംവിധാനത്തെ ധാന്യങ്ങളിലും കിഴങ്ങുകളിലും പഴങ്ങളിലും മുട്ടകളിലുമെല്ലാം മഹാഒരുക്കിയിട്ടുമുണ്ട്.

ദൈവത്തിന്റെ മഹാവാത്സല്യത്തെ തിരിച്ചറിഞ്ഞാൽ മനുഷ്യർ വിതുമ്പി കരയുന്നതാണ്. അതു തടയാൻ *മായ* കൊണ്ട് മറച്ചിരിക്കുന്നു. (കുഞ്ഞുങ്ങളായ മനുഷ്യർ ധർമ്മശാസ്ത്രപരമായി ആനന്ദിച്ചു ജീവിക്കേണ്ടതിനു പകരം, ദൈവ മഹത്വത്തെ പ്പറ്റി ചിന്തിച്ച് കരയുന്നതും, ധനം-ഊർജ്ജം-സമയം-ആനന്ദം നഷ്ടപ്പെടുത്തുന്നതും ദൈവത്തിന് ഇഷ്ടമല്ലെന്ന് ധർമ്മ ശാസ്ത്രം സുവ്യക്തമാക്കുന്നുണ്ട്. ഫലത്തിൽ, അറിഞ്ഞും അറിയാതെയും ദൈവനിന്ദ ഉണ്ടാകുന്നു. ഉപദേശിമാരും, വ്യത്യസ്ത മതപണ്ഡിതന്മാരും ശിഷ്യന്മാരും പുരോഹിതരും അനുയായികളും അങ്ങനെയും ദൈവശിക്ഷകളെ വാരിക്കൂട്ടുന്നുണ്ട്.)

*മഹാപിതാവും മഹാമാതാവുമായ ദൈവം തന്നെയാണ് ജീവികളുടെയെല്ലാം യഥാർത്ഥമായ മാതാവും പിതാവും* എന്നാണ് *മുകളിൽ* വിശദീകരിച്ചത്.

*(മഹാ)ഗുരുവായിട്ട്* മണ്ണും ഭൂമിയും ശരീരവുമായ ദൈവം *പ്രത്യക്ഷമായി* മഹാപ്രവർത്തിക്കുന്നുണ്ട്. അതു മനസ്സിലാക്കാൻ മാർഗ്ഗമുണ്ട്. ജീവാത്മാവിന് ചലിപ്പിക്കുവാൻ കഴിയുന്ന (സ്വന്തം) ശരീരത്തിലെ അവയവങ്ങളെയും മറ്റുള്ള ജീവികളെയും അല്പം ശ്രദ്ധിക്കുക:- അവയവങ്ങളും, അവയവങ്ങളുടെ ചലനസ്വാതന്ത്ര്യവും, ചലനസ്വാതന്ത്ര്യ-പരിധികളും, ചലനങ്ങളും ഓരോ ജീവിക്കും/ജീവാത്മാവിനും അനന്തമായ മഹാപാഠങ്ങളെയാണ് ജനനം മുതൽ മരണം വരെയുള്ള കാലഘട്ടത്തിൽ നൽകുന്നത്. പ്രസവിച്ച അമ്മയിലൂടെയും മറ്റും​ നൽകുന്ന *ദൈവത്തിന്റെ പാൽ* കുഞ്ഞുങ്ങൾ ചപ്പിക്കുടിക്കുന്നത് അമ്മ/ പശു/ പിടിയാന/
എരുമ/ പെൺപൂച്ച പഠിപ്പിച്ചിട്ടല്ല. *കുഞ്ഞ്* കൈകാലുകൾ ചലിപ്പിക്കുന്നതും, കമഴ്ന്നു വീഴുന്നതും, നീന്തുന്നതും, മുട്ടുകാലിൽ നടക്കുന്നതും, ഇരിക്കുന്നതും, എണീറ്റു നിൽക്കുന്നതും, നടക്കുന്നതും, ഭക്ഷണം കൈയ്യിലെടുത്ത് വായിൽ വച്ച് ഭക്ഷിക്കുന്നതും, ആവശ്യങ്ങളെ സാധിച്ചു കിട്ടാൻ നിർത്താതെ കരയുന്നതും, കൂട്ടുകാരുമായി കളിക്കുന്നതും, വളർച്ചയ്ക്കിടെ എതിർലിംഗത്തോടും മറ്റും ഇഷ്ടം തോന്നുന്നതും, ഇണയെ മോഹിക്കുന്നതും, ഉറ്റവരുടെ വേർപാടിൽ വേദനിക്കുന്നതും, ആപത്തിൽ ഏർപ്പെടുന്നവരെ സഹായിക്കുന്നതും മറ്റും ആരും പഠിപ്പിച്ചിട്ടല്ല; പഠിപ്പിക്കേണ്ടതില്ല. മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അംശമായ ശരീരം, കുഞ്ഞിന്റെ സ്വത്വമായ ജീവാത്മാവിനെ ഒന്നൊന്നായി പഠിപ്പിച്ചു കൊടുക്കുന്നതാണ്.

*ദൈവത്തിന്റെ അംശമായ 'ശരീരം എന്ന ഗുരു' പ്രത്യക്ഷമായി ത്തന്നെ നൽകുന്ന മേൽ കൊടുത്ത മഹാപാഠങ്ങളെ* ബുദ്ധിശക്തിയും ഓർമ്മശക്തിയും കൂടുതലായി ലഭിച്ചിട്ടുള്ള​ ജീവിയായ മനുഷ്യൻ എന്ന ജീവാത്മാവ് അറിയാതെയും​ അവഗണിച്ചും ജീവിക്കുകയാണ്!

പശുക്കിടാവും പൂച്ചക്കുട്ടിയും സിംഹക്കുട്ടിയും കിളിക്കുഞ്ഞും എന്നിങ്ങനെ എല്ലാ ജീവികളുടെയും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും *ജീവിക്കാൻ അത്യാവശ്യമായ പാഠങ്ങളെ മഹാഗുരുവായ ദൈവം പരോക്ഷമായും പഠിപ്പിക്കുന്നുണ്ട്.* ഭൂമിയിലെ *സമസ്ത ജീവികളെയും വസ്തുക്കളെയും അന്യോന്യം ഗുരുക്കന്മാരായി മഹാപ്രവർത്തിപ്പിക്കുന്നതിനെ മുമ്പ് വ്യക്തമാക്കിയതാണ്.*

*മനുഷ്യ-ഗുരുക്കന്മാർ* വേണ്ടേ എന്ന ചോദ്യമുണ്ട്. വേണം. മനുഷ്യന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വിശേഷ ബുദ്ധിശക്തികളെയും, ശാസ്ത്ര സാങ്കേതിക വികസനങ്ങളിലൂടെ ലഭ്യമാവുന്ന അനന്തങ്ങളായ ആനന്ദങ്ങളെയും, ജീവികൾക്കെല്ലാം മനുഷ്യാവസ്ഥയിൽ ലഭ്യമാക്കുന്ന 'മോക്ഷത്തെയും' വിശകലനം ചെയ്യുമ്പോൾ, മനുഷ്യരുടെ കാര്യത്തിൽ വിദ്യാഭ്യാസ പദ്ധതികളും സ്ഥാപനങ്ങളും തീർച്ചയായും ആവശ്യമാണ്. എന്നാൽ അത് ധർമ്മശാസ്ത്ര പ്രകാരമാവണം. *സേവനത്തിന് വേതനം എന്ന വ്യവസ്ഥ പ്രകാരമുള്ള തൊഴിലല്ലാ അദ്ധ്യാപനം എന്നതു പോലും അറിയാത്ത ഗുരുക്കന്മാരും, ഭരണാധികാരികളും,* ജനങ്ങളുമാണ് ഭൂമിയിലെങ്ങും ഇന്ന് ഏറെയുള്ളത്. *കുട്ടികൾ അദ്ധ്വാനിച്ച് പഠിക്കുന്നതും, അദ്ധ്യാപനത്തിന് ഭരണകൂടം വേതനം നൽകാത്തതും, ദിവ്യമായ വെളിപാടുകളും അനുഭൂതികളും ഗുരുവിന് ലഭിക്കുന്നതുമായ ശുചിത്വ-ആനന്ദപദ്ധതിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഥവാ ഗുരുകുലം.* ഉദാഹരണത്തിന്, ഗുരുകുല സമ്പ്രദായത്തിൽ ഉത്തമനായ ഒരു ഡോക്ടർ ഏറെക്കുറെ 50 വയസ്സിനു മുകളിൽ, ദൈവീകമായ വ്യക്തിസ്വാതന്ത്ര്യ പ്രകാരം ഗുരുവാകാൻ തീരുമാനിക്കുമ്പോൾ, ധർമ്മനിഷ്ഠകളും സാമർത്ഥ്യവുമുള്ള കുട്ടികളെ തെരഞ്ഞെടുക്കുവാനും പഠിപ്പിക്കുവാനും കൂടി അദ്ദേഹത്തിന് അവകാശവും അധികാരവും ഉണ്ടായിരിക്കുന്നതാണ്.

*ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ മാത്രം* പരിഹരിക്കാൻ ചുമതലയുള്ളവരും ജനങ്ങളുടെ ദാസരും മാത്രമായ സമൂഹത്തിലെ ഭരണാധികാരികൾ, ഗുരുവായ ഡോക്ടറുടെയും വിദ്യാർത്ഥികളുടെയും ഏതൊരാളിന്റെയും *(ദൈവീകമായ) വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെട്ടു കൂടാ.* എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതികളും ലളിതമായി മാറുന്നു. ഓരോരുത്തരുടെയും ധർമ്മശാസ്ത്രപരമായ ആവശ്യങ്ങൾക്കും ആനന്ദങ്ങൾക്കും യോജിച്ച പഠനങ്ങളും പദ്ധതികളും ഗവേഷണങ്ങളും പരീക്ഷണങ്ങളും മാത്രം. സമസ്ത വിദ്യാഭ്യാസ മേഖലകളിലും മനുഷ്യഗുരുവിന് തുച്ഛമായ പ്രാധാന്യം മാത്രമാണ് ഉള്ളതെന്നും, സമസ്ത ശാസ്ത്രങ്ങളുടെയും സ്രഷ്ടാവായ ദൈവം മാത്രമാണ് മഹാഗുരു എന്ന തിരിച്ചറിവോടെ, അഹംഭാവം, അജ്ഞാനം, ദുശ്ശീലം, ദുഷ്ച്ചെയ്തി, ദുസ്വാർത്ഥം തുടങ്ങിയവയെ പരാജയപ്പെടുത്തുവാനും ഉൽക്കൃഷ്ടമായ ജനസമൂഹത്തെ സൃഷ്ടിക്കാനും നിലനിർത്താനും പരിശ്രമിക്കുന്ന ഗുരുക്കന്മാരാണ് ഉണ്ടാവുക.

ഇന്നത്തെ *മനുഷ്യ-ഗുരുക്കന്മാർ* കുട്ടികൾക്കും മുതിർന്നവർക്കും *ജ്ഞാനം നൽകുന്നില്ലേ* എന്ന ചോദ്യമുണ്ട്.
തീർച്ചയായും ഉണ്ട്; അല്പം ജ്ഞാനവും *അതിലേറെ അജ്ഞാനവും* നൽകുന്നുണ്ട്. അതായത് അതിഗൗരവമായ പിഴവ് സംഭവിച്ചു പോരുന്നു. അല്പം കുറിക്കാം:-

ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തെ - ഏറെക്കുറെ- ദൈവവുമായി ബന്ധമില്ലെന്നതു പോലെയും തികച്ചും മാനുഷികമായത് എന്ന പോലെയാണ് അഭ്യസിപ്പിച്ചു പോരുന്നത്. മഹാമാതാവായ ദൈവത്തിന്റെ 'കുഞ്ഞുങ്ങളായ' മനുഷ്യ-മാതാപിതാക്കളിലൂടെ ജനിപ്പിക്കുകയും ദിവ്യ ഭക്ഷണമായ ദൈവത്തിന്റെ-പാൽ കൊടുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ 'മനുഷ്യ-ക്കുഞ്ഞുങ്ങളെ' അറിഞ്ഞും അറിയാതെയും മത-ജാതി-രാഷ്ട്രീയ-ദേശ-തീവ്രവാദികളായിട്ടാണ് വളർത്തുന്നത്. അത് കടുത്ത അപരാധമാണ്; ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.

രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്റെ ശാഖകളായ സദാചാര ശാസ്ത്രം, തൊഴിൽ, സാമ്പത്തിക ശാസ്ത്രം, ഭരണ ശാസ്ത്രം, നീതിന്യായ ശാസ്ത്രം തുടങ്ങിയവ അടിസ്ഥാനപരമായി വളരെ ലളിതമാണെങ്കിലും, അവയെ ദൈവീകമായി പഠിച്ചിട്ടുള്ളവരും, കുട്ടികളെ പഠിപ്പിക്കാൻ യോഗ്യതയുള്ളവരുമായ അദ്ധ്യാപകർ ഇന്നത്തെ ഭൂമിയിൽ ഇല്ല. ദൈവം സൃഷ്ടിച്ച മനുഷ്യരായി ജീവിക്കേണ്ടതിനു പകരം മത-ജാതി-വർഗ്ഗ-രാഷ്ട്രീയ-ദേശ-ജീവികളായും മറ്റും ജീവിക്കുന്നവർക്ക് ധർമ്മ ശാസ്ത്രത്തെ പറ്റി സംസാരിക്കാനും പഠിപ്പിക്കാനുമുള്ള യോഗ്യതയില്ല.

*ദൈവത്തിന്റെ ഇഷ്ടമാണ് ധർമ്മ ശാസ്ത്രമെന്ന്* മുമ്പ് വ്യക്തമാക്കിയതു പ്രകാരം *ദൈവത്തിന്റെ ഇഷ്ടമായ ധർമ്മശാസ്ത്രത്തെ* പ്പറ്റി സംസാരിക്കാനും പഠിപ്പിക്കാനുമുള്ള യോഗ്യതയില്ലാത്ത​വർക്ക്
*ദൈവത്തെപ്പറ്റി സംസാരിക്കാനും യാതൊന്നും പഠിപ്പിക്കാനുമുള്ള യോഗ്യതയില്ലാ എന്നും സുവ്യക്തമാണ്. ആകയാൽ മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തെ മനസ്സിലാക്കാൻ കഴിയാതെ *സമ്പൂർണ്ണ ദൈവശാസ്ത്രം* എന്ന കള്ളപ്പേരോടെ സമൂഹത്തെ ദുഷിപ്പിച്ചു കൊണ്ടിരിക്കുന്ന മതങ്ങളെയും മതപണ്ഡിതന്മാരും പുരോഹിതരും എന്ന മതപ്പിശാചുക്കളെയും അനുബന്ധമായ രാഷ്ട്രീയങ്ങളെയും പറ്റി വിശദീകരണം ആവശ്യമാകുന്നില്ല. മേല്പടി മതപ്പിശാചുക്കൾക്ക് പൈശാചിക കാര്യങ്ങൾ ചെയ്യാൻ യോഗ്യതകളുണ്ട്, അവർ ചെയ്യുന്നുമുണ്ട്. നാലാമത്തെ വേദമായ മന്ത്ര ശാസ്ത്രം, വർജ്യമാണ്. വർജ്യമായതിനെയും കൈകാര്യം ചെയ്യാൻ മേല്പടി പിശാചുക്കൾക്ക് യോഗ്യതയുണ്ട് എന്ന ധാരണയിൽ അക്കൂട്ടർ അതും ചെയ്യുന്നുണ്ട് !  ..

മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മണ്ണും ഭൂമിയുമായ ദൈവത്തിനു മാത്രമാണ് ഭൂമിയുടെയും ഭൂമിയിലെ ജീവികളുടെയും വസ്തുക്കളുടെയും മേൽ അവകാശവും അധികാരവുമുള്ളത് ...  യഥാർത്ഥമായ മാതാവും പിതാവും ഗുരുവും ദൈവം തന്നെയാണ് എന്നു സുവ്യക്തമായി മനസ്സിലാക്കുവാൻ മേൽ വിവരിച്ച കാര്യങ്ങൾ ധാരാളമാണ്; മനസ്സിലാക്കാൻ *ധർമ്മശാസ്ത്രപരമായ ജീവിതം കൊണ്ട് 'ദൈവീകമായ യോഗ്യതകൾ/പുണ്യം' സമ്പാദിച്ചിട്ടുണ്ടാവണം* എന്നു മാത്രം.

സർവ്വരും ദൈവത്തെ അഥവാ ധർമ്മശാസ്ത്രത്തെ അനുസരിച്ച് ജീവിക്കുമ്പോൾ, ഓരോ മനുഷ്യനും ഭൂമിയിലെ അനന്തമായ ആനന്ദങ്ങളെയെല്ലാം സമാധാനത്തോടെയും സംതൃപ്തിയോടെയും അനുഭവിക്കാൻ സാധിക്കുന്നതാണ്.

💓💓💓
*(3). സംഹാര പരം.*

സ്ഥിതിയുടെ അവസാന അവസ്ഥയെന്ന് സംഹാരത്തെ വിശേഷിപ്പിക്കാം. പശു അഥവാ കാള ഉൾപ്പെടെയുള്ള 100 മനുഷ്യജന്മങ്ങൾ പൂർത്തിയാക്കുന്ന ജീവാത്മാവ് മോക്ഷം അഥവാ മുക്തി നേടുന്നു. ഭൂമിയിൽ വച്ച് അനുഭവിച്ചറിഞ്ഞ അനന്തമായ ആനന്ദങ്ങളെയെല്ലാം സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രമായും പരിധികളില്ലാതെയും അനന്തകാലം ആസ്വദിക്കാൻ 'മോക്ഷത്തിൽ' കഴിയുന്നു. *'മാതാവ് പിതാവ് ഗുരു ദൈവം' തുടങ്ങിയ എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നുമുള്ള മോചനം കൂടിയാണ് മോക്ഷം.* (ഓംസത്യം ഡോട് കോം-വെബ്സൈറ്റിൽ ലഭ്യമായ 'ദൈവ-വിപ്ലവ വിശകലനം-4'ൽ 'മോക്ഷം' മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.).

((((( മണ്ണായ ശരീരത്തോടെ ജനിക്കുകയും, ജീവികളുടെയെല്ലാം മണ്ണായ ശരീരത്തിൽ നിന്നും ഭക്ഷണം ഉൾപ്പെടെയുള്ള സർവ്വ ആനന്ദങ്ങളെയും പ്രത്യക്ഷമായി സ്വീകരിച്ചു കൊണ്ട് മണ്ണായ ശരീരത്തോടെ (മണ്ണിൽ) ജീവിക്കുകയും, മണ്ണായ ശരീരം നിശ്ചയിക്കുന്നതു പോലെ മരണത്തോടെ മണ്ണായ ശരീരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്ന
ജീവാത്മാവിന് മഹാനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും മണ്ണും ശരീരവും ഭൂമിയുമായ ദൈവം തന്നെയാണ്. *മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിനു മാത്രമാണ് ജീവികൾക്കെല്ലാം മഹാനീതി നൽകാനുള്ള അവകാശവും അധികാരവും ഉള്ളത്.* മണ്ണിൽനിന്നു തന്നെ ജീവികൾക്ക് മഹാനീതി ലഭിച്ചാൽ മാത്രമേ ജീവി-സൃഷ്ടി
മഹാഭംഗിയാവുകയുള്ളൂ എന്നും, മഹാനീതി ലഭിക്കുന്നത് മണ്ണിൽ നിന്നുതന്നെയാണെന്നും
ഓരോ ജീവിയുടെയും/ജീവാത്മാവിൻ്റെയും സൃഷ്ടി പാഠത്തിൽ നിന്നും സുവ്യക്തമാണ്.
ആദിസൃഷ്ടി മത്സ്യം മാത്രമാണെന്നും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെല്ലാം
പുനർജ്ജനനങ്ങൾ മാത്രമാണെന്നും, എല്ലാ ജീവികൾക്കും സമനീതി നൽകുമ്പോൾ മാത്രമാണ് ജീവികളുടെയെല്ലാം സൃഷ്ടികർത്താവായ ദൈവം മഹാനീതിപതിയാവുക എന്നും ലളിതമായി
മനസ്സിലാക്കാനാവും. ഉടനെ മഹാപ്രപഞ്ചത്തിലെങ്ങും സൃഷ്ടിമന്ത്രവും ആദിവചനവും മഹാശാസ്ത്രമൂലവും ശബ്ദബ്രഹ്മവും അക്ഷരബ്രഹ്മവും സംഹാരകാഹളവുമായ ദൈവത്തിന്റെ
മഹാചിരി തുടർച്ചയായി 3 മുതൽ 33 വർഷം മുഴങ്ങുന്നതോടെ ദൈവത്തിന്റെ ഏകദാസനായ പ്രതിനിധിയിലൂടെ (ദൈവം) വീണ്ടെടുത്തിട്ടുള്ള മണ്ണിന്റെ നിയമങ്ങളായ യഥാർത്ഥമായ വേദങ്ങളെ ഭൂമിയിലെങ്ങുമുള്ള ജനങ്ങളുടെ ഭരണഘടനയായിട്ട് വീണ്ടും
സ്വീകരിക്കുന്നതാണ്. (എല്ലാ സൃഷ്ടിചക്രങ്ങളിലും സമാനമായി സംഭവിക്കുന്നുണ്ട്.). മഹാചിരിയോടെ ദൈവവിപ്ലവം മഹാആരംഭിക്കുന്ന തീയതിയെപ്പറ്റി ഈയുള്ളവന് വ്യക്തമായി അറിയില്ല; മഹാഉചിതമായ സമയത്ത്
മഹാവെളിപ്പെടുത്തുന്നതാണ്.)))))

*മണ്ണിന്റെ നിയമങ്ങളെ* പാലിക്കേണ്ടത് *മോക്ഷം* ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.
മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* അഥവാ *മുക്തി* നേടുന്നതിനു മുമ്പ്; ദൈവത്തോടും, ഉറ്റവരോടും, ചുറ്റുമുള്ളവരോടും, മറ്റുള്ള ജീവികളോടും ഒക്കെ ചെയ്ത പിഴവുകൾക്കും
ദ്രോഹങ്ങൾക്കും പരിഹാരമുണ്ടാക്കണം  :  ദൈവശിക്ഷകളായിട്ട് അനുഭവിച്ചും,
നന്മകളെ വർദ്ധിപ്പിച്ചും വേണം *മുക്തി* നേടേണ്ടത്.

മഹാപിതാവും മഹാമാതാവും *മഹാവാത്സല്യവുമായ* ദൈവം, *സൃഷ്ടികളായ മനുഷ്യർക്കെല്ലാം  ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളും നൽകുന്നതു കൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്.  അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു;  നഷ്ടപ്പെടുത്തുന്നു.*

ചുവടെയുള്ള കാര്യങ്ങളെ സ്വയം വിശകലനം ചെയ്യുന്നത് ആത്മശുദ്ധീകരണത്തിന് നല്ലതാണ്.

*1.*
ഫോട്ടോ, പ്രതിമ/വിഗ്രഹം, സ്മാരകം തുടങ്ങിയവ പ്രചരിപ്പിക്കുന്നതിലൂടെ മരണം വരെ (ദുഷ്)ക്കീർത്തി നേടാൻ കഴിയുമെങ്കിലും, അവ പാടില്ല. എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നുമുള്ള മോചനം കൂടിയാണ് *മോക്ഷം* എന്നു പറയുമ്പോൾ, മണ്ണായ ഭൂമിയിൽ യാതൊരു സ്മാരകങ്ങളും അവശേഷിപ്പിക്കാൻ പാടില്ല എന്നത്​ നിർബന്ധമാണ്.

*'മണ്ണും ഭൂമിയുമായ ദൈവം' മഹാഭദ്രമാക്കിയിട്ടുള്ള* അഥവാ *'സൃഷ്ടി സ്ഥിതി സംഹാരങ്ങളെമഹാനിർവ്വഹിക്കുന്ന നിയമങ്ങളെയും ശക്തികളെയും' വിശദമാക്കുന്ന മഹാശാസ്ത്രത്തിൽ (വേദങ്ങളിൽ),* മഹാ പ്രപഞ്ചത്തിന് അതീതമായ *ഏകദൈവത്തെയും ദൈവഭാഗവും പ്രതിനിധിയുമായ ഏകദാസനെയും പരാമർശിക്കണം എന്നത് മഹാശാസ്ത്രപരമായ ആവശ്യമാണ്.* 
മഹാപ്രപഞ്ചത്തിലെ മൂലകങ്ങളുടെയെല്ലാം ആറ്റങ്ങളിൽ 'ഇലക്ട്രോൺ, പ്രോട്ടോൺ' എന്നിങ്ങനെ ഭൗതികമായ അസ്തിത്വത്തോടെ 'ഒന്നായ ദൈവത്തിന്റെ രണ്ടു ഭാഗങ്ങളും ഉണ്ടെങ്കിലും, ദൈവത്തിന്റെയും ഏകദാസൻ്റെയും ചിത്രങ്ങളോ വിഗ്രഹങ്ങളോ പ്രചരിപ്പിക്കാനും പ്രതിഷ്ഠിക്കാനും മറ്റും മഹാഅനുവദിക്കുന്നതല്ല. ഭൂമിയിലെങ്ങും ദൈവവിപ്ലവം മഹാആരംഭിക്കുമ്പോൾ, എല്ലാ ദേവാലയങ്ങളിലും മഹാലിംഗ പ്രതിഷ്ഠ മാത്രമാണ് മഹാഅനുവദിക്കുക. മഹാമാതാവും മഹാപിതാവും മഹാഗുരുവുമായ ദൈവത്തെ അനുസരിക്കുക = *ധർമ്മശാസ്ത്രപരമായി ജീവിക്കുക  മാത്രമാണ് ഏക മോക്ഷ-മാർഗ്ഗം.*

*ഭക്തി കൊണ്ട് ദൈവത്തെ പ്രീണിപ്പിക്കാൻ കഴിയുമെന്ന് വളരെയധികം ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ട്.* ഏതാനും ദുർദ്ദേവതകളും മതങ്ങളും മറ്റും കാരണവുമായിട്ടുണ്ട്. *'ധർമ്മശാസ്ത്രപരമല്ലാത്ത ഭക്തി' ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതാണ്;* അതിനാൽ *ഓരോ മനുഷ്യനും അവനവന്റെ കാര്യം നോക്കി ജീവിക്കുക എന്ന ശക്തമായ താക്കീതാണ് ദൈവം നൽകുന്നത്.*

ഏറെക്കുറെ 27 വർഷങ്ങളായിട്ട് ഗ്രന്ഥങ്ങൾ, മാസികകൾ, തുടങ്ങിയ അച്ചടി മാധ്യമങ്ങൾ വഴിയും, 16 വർഷങ്ങളായിട്ട് വെബ്സൈറ്റ്, ഇമെയിൽ എന്നിവയിലൂടെയും, 2 വർഷങ്ങളായിട്ട് സ്മാർട്ട്ഫോണുകൾ വഴിയും, 'മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനം കൂടിയായ മഹാശാസ്ത്രത്തെ അഥവാ യഥാർത്ഥമായ​ വേദങ്ങളെ വീണ്ടെടുത്ത്​ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന' ഈയുള്ളവന്റെ ഒരു ഫോട്ടോ പോലും മേല്പടി പ്രസിദ്ധീകരണങ്ങളിൽ ചേർത്തിട്ടില്ല. ആയതിനെ പാഠമാക്കിയാൽ നല്ലത്; ഏറ്റവുമധികം വേഗത്തിൽ പാലിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്. കുട്ടിദൈവങ്ങളായും സൂപ്പർദൈവങ്ങളായും സമൂഹത്തിൽ വേഷം കെട്ടുന്നവരും മതപണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും  ഒക്കെ എത്രയും പെട്ടെന്ന് സത്യത്തെ ഉൾക്കൊണ്ട് ജീവിക്കുന്നുവോ അത്രയും അവർക്കു നല്ലത്.

*2.*
ആദ്ധ്യാത്മിക ശാസ്ത്രം, ദൈവശാസ്ത്രം എന്നെല്ലാം പഴമക്കാർ തെറ്റിദ്ധരിച്ചത് മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തെയാണ്. ആത്മീയ അന്വേഷകർ കണ്ടെത്തിയ ശരികളും അതിലേറെ തെറ്റുകളും, രണ്ടാമത്തെ വേദമായ ധർമ്മശാസ്ത്രത്തിൽ കൂട്ടിക്കലർത്തിയാണ് അടിസ്ഥാന പരമായി മതങ്ങളെ തട്ടിക്കൂട്ടിയത്. ആത്മീയ ശാസ്ത്ര ഗവേഷണ പാഠങ്ങൾ മാത്രമായ ഓരോ മതത്തെയും *സമ്പൂർണ്ണ ദൈവശാസ്ത്രം എന്ന കള്ളപ്പേരിൽ സമൂഹത്തിൽ നിലയുറപ്പിക്കണമെങ്കിൽ* മതങ്ങളുണ്ടായ കാലങ്ങളിൽ പ്രപഞ്ചത്തിൻ്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെപ്പറ്റി പുലർത്തിയ (മൂഢ)വിശ്വാസങ്ങളെയും ശരിവയ്ക്കണമായിരുന്നു. മഹാഅനുഗ്രഹം മഹാഉചിതമായി ലഭിക്കാൻ യോഗ്യത നേടാഞ്ഞവർക്ക് ഒന്നാമത്തെ മഹാവേദമായ ഭൗതിക​ ശാസ്ത്രത്തിന്റെ മഹാപ്രാധാന്യത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ല; ശാസ്ത്ര സാങ്കേതിക വികസനങ്ങളിലൂടെ ലഭ്യമായ അനന്തങ്ങളായ ആനന്ദങ്ങളെയെല്ലാം അനുഭവിക്കുന്നവർക്ക് ഒന്നാമത്തെ മഹാവേദമാണ് ഭൗതിക ശാസ്ത്രം എന്നറിയില്ല; കൂട്ടിച്ചേർക്കാനും കഴിയില്ല. പിന്നെ സാധിക്കുന്നത് മതങ്ങളിലെ ഭോഷത്തങ്ങൾക്ക് ദുർവ്യാഖ്യാനം കൊടുത്തു കൊണ്ട് ദുസ്വാർത്ഥങ്ങളോടെയും കൊടിയ കൗശലത്തോടെയും ആധുനിക കാലത്ത് വെളിപ്പെടുന്ന ഭൗതിക ശാസ്ത്ര പാഠങ്ങളെ, വിശദീകരണം, അടിക്കുറിപ്പ് തുടങ്ങിയ പേരുകളോടെ മതങ്ങളിൽ തുന്നിച്ചേർക്കലാണ്. എല്ലാ മതങ്ങളിലെയും എല്ലാ മതപണ്ഡിതന്മാരും പ്രസ്തുത ഹീന വൃത്തി ചെയ്യുന്നുമുണ്ട്.

ദുരാത്മാക്കളും ദുർദ്ദേവതകളും കൂട്ടുചേർന്ന് തട്ടിക്കൂട്ടിയ അബദ്ധഭണ്ഡാരങ്ങളായ മതങ്ങൾ ഇല്ലാതിരുന്നെങ്കിൽ, മണ്ണായ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ശാസ്ത്ര നിയമങ്ങളയും ശാസ്ത്രസാങ്കേതിക വികസനങ്ങളെയും അവയ്ക്കെല്ലാം മൂലാധാരമായ ദൈവത്തെയും ശരിയാംവണ്ണം മനസ്സിലാക്കാൻ ജനങ്ങൾക്ക് സാധിക്കുമായിരുന്നു. *രുചികരമായ ഭക്ഷണം, നല്ല വസ്ത്രം, അത്യാധുനിക പാർപ്പിടങ്ങളും വാഹനങ്ങളും സ്മാർട്ട്ഫോൺ വാട്സ്ആപ്പ് തുടങ്ങിയ അനന്തമായ ശാസ്ത്രസാങ്കേതിക വികസനങ്ങളെയും ഉപയോഗിച്ചുകൊണ്ട്, മണ്ടത്തരങ്ങളുടെ ഭണ്ഡാരമായ മതങ്ങളെയും രാഷ്ട്രീയങ്ങളെയും ചുമന്ന് ശാസ്ത്രസാങ്കേതിക വികസനങ്ങളെ അവമതിക്കുന്ന കടുത്ത ദൈവനിന്ദയാണ് ഭൂമിയിലെങ്ങും വ്യാപകമായിരിക്കുന്നത്.*

*വർജ്യമായ തപസ്സ്, യാഗം,* തുടങ്ങിയവ കൊണ്ട് ദീർഘകാലം (ജീവിക്കാൻ ആവശ്യമില്ലാത്ത) അറിവുകളെ തേടിപ്പോയ പുരാണങ്ങളിലെ ഋഷിമാരുടെ പടയും സമ്പൂർണ്ണരായിരുന്നില്ലാ എന്നതിന് അവർ തട്ടിക്കൂട്ടിയതും, മനുഷ്യരെ ഭ്രാന്തരാക്കാൻ ഉപകരിക്കുന്നതുമായ *ഉപനിഷത്തുകൾ* ഉദാഹരണമാണ്.

മഹാശാസ്ത്രം മഹാഭീമം മാത്രമല്ല; മഹാലളിതവുമാണ്. അത് മനസ്സിലാക്കാൻ സാധിക്കാഞ്ഞ ഗവേഷകർ, മതങ്ങളിലൂടെയും മറ്റും വികലവും വികൃതവുമാക്കാൻ പരിശ്രമിച്ചുവെന്നും പറയാനാവും. 'സൃഷ്ടിസ്ഥിതിസംഹാര കർത്താവും മഹാപിതാവും മഹാമാതാവുമായ *ദൈവത്തിന്റെയും', 'സൃഷ്ടികളായ മനുഷ്യരുടെയും', ഇടയിൽ സൃഷ്ടികളായ മധ്യസ്ഥരുടെ ആവശ്യം ദൈവത്തിനില്ല; ദൈവം മധ്യസ്ഥരെ നിയമിച്ചിട്ടുമില്ല.* മഹാഗുരു കൂടിയായ ദൈവത്തിനു മാത്രമാണ് മഹാശാസ്ത്രത്തെ മഹാഅനുഗ്രഹിച്ചു നൽകുവാൻ അഥവാ പഠിപ്പിക്കുവാൻ കഴിയുക എന്നതും സുവ്യക്തമാണ്. മതങ്ങളിലെയും, രാഷ്ട്രീയങ്ങളിലെയും, നിയമസഭകളിലെയും മറ്റും ഭൗതിക-അസ്തിത്വമില്ലാത്തതായ പൈശാചിക നിയമങ്ങളെയും, കുട്ടിദൈവങ്ങളായും സൂപ്പർ ദൈവങ്ങളായും സമൂഹത്തിൽ വേഷം കെട്ടുന്ന നീചരുടെ ഭോഷത്തങ്ങളെയും, അന്ധമായി ചുമന്നുപോരുന്ന പാപരീതി പാടില്ല.

*തങ്ങൾക്കു വേണ്ടതെല്ലാം നൽകുന്ന മണ്ണിനെയും, മണ്ണിന്റെ നിയമങ്ങളെയും*
അവഗണിച്ചു കൊണ്ട് മഹാസമനീതിയെ കളങ്കപ്പെടുത്തുന്നതാണ് മതങ്ങളിലെയെല്ലാം പ്രവാചക /ഗുരു സങ്കല്പങ്ങളെന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും.  *ദൈവമെന്തെന്ന് അറിയാത്തവർ കാട്ടിക്കൂട്ടുന്നതും, 'ദൈവം ഓരോരുത്തർക്കും നേരിട്ട് മഹാഅനുഗ്രഹിച്ച് നൽകിയിട്ടില്ലാത്തതുമായ' സ്തുതികളും മതഗ്രന്ഥ-പാരായണങ്ങളും ആരാധനകളും മറ്റു ഭോഷത്തങ്ങളും കണ്ടും കേട്ടും സന്തോഷിക്കുന്ന ഒരു കോമാളി ആയിട്ട് മഹാശക്തിയായ ദൈവത്തെ കണക്കാക്കുന്ന മതപരങ്ങളായ തോന്ന്യാസങ്ങളെ മഹാദൈവ-വിപ്ലവം മഹാആരംഭിക്കുന്നതോടെ സർവ്വരും ഉപേക്ഷിക്കുന്നതാണ്.*

*3.*
ഭൂമിയിലെ ജനങ്ങളെ മുഴുവൻ വ്യത്യസ്തമായ ജന്മഗുണങ്ങളോടെ പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചിട്ടുള്ളതാണ്, അവരുടെ *വ്യക്തിഗത* ഇഷ്ടങ്ങൾ അഥവാ ആവശ്യങ്ങൾ പ്രത്യേകം പ്രത്യേകം ആയിരിക്കുകയും ചെയ്യും. എന്നാൽ സമൂഹ ജീവികളായ അവരുടെ പൊതുവായ ആവശ്യങ്ങളെല്ലാം സമാനമാണ് അഥവാ ഒന്നാണ്.

ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, വൈദ്യം, ഗതാഗതം, വിനോദം, ദേവാലയം, പ്രാർത്ഥന, വിവാഹം, ശവസംസ്കാരം തുടങ്ങിയവ​ വ്യക്തിഗതം മാത്രമല്ല, പൊതുവായ ആവശ്യങ്ങൾ കൂടിയാണ്. അവയിൽ *ദേവാലയം, പ്രാർത്ഥന, വിവാഹം, ശവസംസ്കാരം* എന്നിവയെ​ ആണ് മനുഷ്യർ, ദൈവവുമായി കൂടുതൽ ബന്ധപ്പെടുത്തുന്നത്. ഒരു ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ മനുഷ്യരുടെ ദൈവീകമായ പ്രസ്തുത ആവശ്യങ്ങൾക്കെല്ലാം ഭൂമിയിലൊട്ടാകെ ധർമ്മശാസ്ത്ര പരമായ ഓരോ പദ്ധതി മാത്രമാണ് ഉണ്ടാവുക എന്ന് ലളിതമായി മനസ്സിലാക്കാനാവും.

സൃഷ്ടിചക്രത്തിന്റെ ആദ്യ പകുതിയിൽ ദൈവത്തെ കാണാനും കേൾക്കാനും സാധാരണ ഗതിയിൽ ജനങ്ങൾക്ക് സാദ്ധ്യമല്ല, എന്നതിനാൽ ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ മനുഷ്യർക്ക്, വസ്തുതകൾ മനസ്സിലാക്കാനും *ശരിയായ അർത്ഥം* പഠിക്കുവാനുമുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും മറ്റു സൗഭാഗ്യങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അവസരങ്ങളെയും ദൈവീകമായി മഹാഒരുക്കിയിട്ടുണ്ട്. ലഭ്യമാവുന്ന പാഠങ്ങളെ സ്വയം വിശകലനം ചെയ്ത് സ്വീകരിക്കുന്ന സ്വഭാവം ശീലിക്കണം. പകരം അന്ധവിശ്വാസികളും അലസരും മടിയരുമാവാൻ അന്യോന്യം മത്സരിക്കുന്ന നീച അവസ്ഥ ഉണ്ടായത് മനുഷ്യരുടെ അപരാധമാണ്.
 
മാതാവും പിതാവും ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും എറുമ്പുകളും തേനീച്ചകളും പശുവും കാളയും കോഴിയും പട്ടിയും പൂച്ചയും തെങ്ങും വാഴയും ..... എന്നിങ്ങനെയുള്ള ഗുരുക്കന്മാരിലൂടെ നൽകുന്ന അറിവുകളെയും, ജന്മങ്ങളിലൂടെ നേടുന്ന പുണ്യത്തെയും കോർത്തിണക്കി കൊണ്ട്  ശാസ്ത്രപ്രകാരം ദൈവത്തെ അല്പസ്വല്പമായി അറിയുവാൻ എല്ലാവരെയും മഹാഅനുഗ്രഹിക്കുന്നുണ്ട്. അത്രയും മതി. കൂടുതൽ അറിഞ്ഞും ചിന്തിച്ചും ഭക്തപ്പരിശകളായി ക്കൊണ്ട് ഭക്തിഭ്രാന്തുകളെ കാട്ടണ്ട. പകരം ധർമ്മശാസ്ത്രപരമായി ജീവിക്കുക.

ബുദ്ധിശക്തിയും​ ഓർമ്മശക്തിയും മറ്റു ശക്തികളും മനുഷ്യരേക്കാൾ 
കുറവായി ലഭിച്ച മൃഗങ്ങളും പക്ഷികളും സസ്യങ്ങളും മത്സ്യങ്ങളും അവനവന്റെ കാര്യം നോക്കി ജീവിക്കുമ്പോൾ, കൂടുതൽ ലഭിച്ചിട്ടുള്ള മനുഷ്യൻ മാത്രമാണ് ദൈവം 
നേരിട്ട് ഏല്പിച്ചിട്ടില്ലാത്ത ദൈവകാര്യങ്ങളുടെ പേരിൽ അന്യോന്യം കടിപിടി 
കൂടുന്നത്. *ദൈവം കാട്ടിയ അപരാധമല്ല* അതെന്ന് സുവ്യക്തമാണ്. *ജീവിക്കാൻ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരിൽ,* മതജാതിരാഷ്ട്രീയ-ജീവികളും മറ്റും, ഭൂമിയിലെ ജീവികളുടെയെല്ലാം ജീവിതത്തിൽ  അസന്തോഷവും, അസമാധാനവും, ധാർമ്മിക അധഃപതനങ്ങളും സൃഷ്ടിക്കുന്നത് മഹാപിതാവും മഹാമാതാവുമായ ദൈവത്തിന് അസന്തോഷത്തെ നൽകുന്നുണ്ട്.

എത്രയും പെട്ടെന്ന് തെറ്റുകളെ തിരുത്തിയും, സത്യത്തെ ഉൾക്കൊണ്ടും ജീവിക്കുന്നുവോ അത്രയും നല്ലത്.

*4.*

കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടെ മറ്റുള്ളവരെ പ്രത്യക്ഷമായി പഠിപ്പിക്കുന്നതും, ഇഷ്ടം പ്രകടിപ്പിക്കുന്നതും, അനുസരിക്കുവാൻ പ്രേരിപ്പിക്കുന്നതും പ്രധാനമായി *മാതാവും പിതാവും​ ഗുരുവും ഉറ്റവരും* മാത്രമാണ്. അവർ തങ്ങളുടെ അറിവും ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രകാരം വ്യത്യസ്തമായ ഉപദേശങ്ങളെ നൽകുന്നതിനെ പാലിക്കുവാൻ​ സാധിക്കുന്നതല്ല. അക്കൂടെ വ്യത്യസ്തമായ മതങ്ങളും രാഷ്ട്രീയങ്ങളും മറ്റു വിശ്വാസങ്ങളും പ്രകാരം, വ്യത്യസ്തങ്ങളായ ഉപദേശങ്ങൾ വേണ്ടിവരുന്നതും, കൂട്ടിക്കലർത്തുന്നതും സ്വാഭാവികമാണ്. മിക്കതും അന്യോന്യം ചേരില്ല. സ്വയം അറിയാതെ എല്ലാം കൂടി അവഗണിച്ച് തങ്ങൾക്കു തോന്നുമ്പോലെ ജീവിക്കുന്നവരാണ് ഏറെയും. പ്രസ്തുത ദുരവസ്ഥയ്ക്ക് മഹാപരിഹാരം ഉണ്ടാകുന്നത് എല്ലാ ജനങ്ങളും ധർമ്മ ശാസ്ത്രത്തെയും അതിലൂടെ ദൈവത്തെയും അനുസരിച്ച് ജീവിക്കുമ്പോഴാണ്.

മഹാശക്തിയായ ദൈവം, ഉടൻ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിലൂടെ* ഭൂമിയിലെങ്ങും *മഹാധർമ്മ സംസ്ഥാപനം* ഉണ്ടാകുന്നതാണ്. അതിനു മുന്നോടിയായി തന്റെ ഭാഗമായ ഏകദാസനിലൂടെ, *'ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം'* എന്നീ യഥാർത്ഥമായ 4 വേദങ്ങളെയും വീണ്ടെടുത്ത് കുഞ്ഞുങ്ങളുടെ *ദൈവീക ആവശ്യത്തെ* മഹാഭദ്രമാക്കുന്നു. ഈയുള്ളവനിലൂടെ  മഹാവെളിപ്പെടുത്തുന്ന സന്ദേശങ്ങളും *www.omsathyam.com* എന്ന വെബ്സൈറ്റും, *omsathyam* എന്ന ബ്ലോഗും, മഹാവേദങ്ങളുടെ ഭാഗങ്ങളും അനുബന്ധങ്ങളും മാത്രമാണ്.

മുമ്പ് വ്യക്തമാക്കിയതു പോലെ, ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു മനുഷ്യരുടെയും യാതൊരു സഹായങ്ങളും യാതൊരിക്കലും ആവശ്യമില്ലാ എന്നറിയുക. മഹാശക്തിയായ ദൈവം, സൃഷ്ടികളായ മനുഷ്യർക്കെല്ലാം ജ്ഞാനവും സമ്പത്തും ഊർജ്ജവും സമയങ്ങളുമെല്ലാം നൽകുന്നതുകൂടാതെ നല്ലതു ചെയ്ത് പുണ്യം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളെയും മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. അഹംഭാവങ്ങളും, അജ്ഞാനവും കൊണ്ട് അനേകം പേർ അവസരങ്ങളെ തിരിച്ചറിയാതെ പോകുന്നു; നഷ്ടപ്പെടുത്തുന്നു.

ദൈവത്തിന്റെ കുഞ്ഞുങ്ങൾ മാത്രമായ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും എല്ലാ ജീവികൾക്കും എല്ലാ മംഗളങ്ങളും മഹാഅനുഗ്രഹിച്ചു നൽകുമാറാകട്ടെ !

എന്ന്,
മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ *ദൈവത്തിന്റെ* ഏകദാസനായ *പരമശിവൻ*
C/o *www.omsathyam.com*
2017 മെയ് 18 വ്യാഴാഴ്ച.

സന്ദേശത്തെ ഷെയർ ചെയ്യാൻ *ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്.*
വ്യക്തികൾക്ക് ധർമ്മശാസ്ത്രപരമായ ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ
ചെയ്യുക. *സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്.* 
പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.
💓

*ഏകമഹാശക്തിയും ഏക ദൈവവും, മഹാപ്രപഞ്ചത്തിന് അതീതമായ മഹാബ്രഹ്മവും, മഹാപിതാവും, മഹാമാതാവും, മഹാനീതിപതിയും, മഹായജമാനനും, മഹായജമാനയും, മഹാദാസിയും, മഹാദേവനും, മഹാദേവിയും, മണ്ണും ശരീരവും ഭൂമിയുമായ ദൈവത്തിനു മാത്രം മഹത്വം.*
💓

No comments: