Saturday, July 30, 2016

ദൈവ-വിപ്ലവം


💓 ദൈവ-വിപ്ലവം ഉടൻ ! 💓
   എല്ലാ നികുതികളും അവസാനിക്കുന്നു. 💓
    സൗജന്യമായിട്ട് ജലം നൽകുന്നതാണ്.. 💓
ഗവ.ജോലി പെൻഷന്റെ മാനദണ്ഡമല്ല.
സാമ്പത്തിക പരാജയമുള്ളവർക്കെല്ലാം
   സാത്വികമായ സാമ്പത്തിക സഹായം ...💓

       💓 മഹാശാസ്ത്ര പരമസംഗ്രഹം 💓

💓 മതങ്ങളും രാഷ്ട്രീയങ്ങളും മണ്ണടിയിൽ !
                             മണ്ണടിയുന്നു.💓


(( 1 )). ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും, സമ്പത്തിൽ അവകാശവും നൽകിയിട്ടുണ്ട്.

(( 2 )). ആധാർ, വോട്ടർ ഐഡി, ഹെൽമെറ്റ്, തുടങ്ങിയ യാതൊരു കാര്യവും മനുഷ്യനു നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് മഹാശാസ്ത്രപരമായിട്ട് തെളിയിക്കുന്നു.

(( 3 )). മത-ജാതി-ജീവികളായിട്ടും രാഷ്ട്രീയ-ജീവികളായിട്ടും മറ്റും മനുഷ്യരൂപത്തോടെ കഴിയുന്ന മത-ജാതി-ഉപജാതി- രാഷ്ട്രീയ ജീവികളെ മനുഷ്യരാക്കാൻ കഴിയുമോ എന്ന് മഹാശാസ്ത്രപരമായിട്ട് പരിശോധിക്കുന്നു.

        💓 മഹാശാസ്ത്രപരമായ വിശകലനം 💓

     (( 1 )). ദൈവം, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യവും, സമ്പത്തിൽ അവകാശവും നൽകിയിട്ടുണ്ട്.

ധർമ്മശാസ്ത്രപരിധികളോടെ, ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും; ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും, വ്യക്തിക്ക് സൃഷ്ടികർത്താവായ ദൈവം, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ നല്‍കിയിട്ടുണ്ട്. ദൈവം സൃഷ്ടിച്ചിട്ടുള്ള മനുഷ്യർ ആരുടെയും അടിമകളാവാതെയും, ദൈവം യജമാനൻ ആവാതെയുമുള്ള മഹാസംവിധാന പ്രകാരം ദൈവത്തിന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മനുഷ്യരെ മഹാഅനുഗ്രഹിക്കുന്നു. www.omsathyam.com വെബ്സൈറ്റിൽ മഹാശാസ്ത്രപരമായി വിശദീകരിച്ചിട്ടുണ്ട്.

💓ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും💓. ജീവിക്കുന്നത് ആനന്ദിക്കാനാണ്. തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത്.💓

💓ദൈവം, മറ്റുള്ള ജീവികൾക്ക് ശാസ്ത്ര ജ്ഞാനത്തെ നൽകിയിട്ടില്ലാത്തതിനാൽ, ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മറ്റുള്ള ജീവികൾക്ക് വിഷയമല്ല. 💓 ഭക്ഷണം, ഇണ, കുഞ്ഞുങ്ങൾ, കുഞ്ഞുങ്ങളെ വളർത്തൽ, കൂട് തുടങ്ങിയവ (മനുഷ്യരൊഴികെയുള്ള) മറ്റുള്ള ജീവികളുടെയും ആനന്ദങ്ങളാണ് - ആനന്ദങ്ങളെ നേടാനായി അവയെല്ലാം അദ്ധ്വാനിക്കുന്നുമുണ്ട്. മറ്റുള്ള ജീവികൾ, കുട്ടികളെ വളർത്തി വലുതാക്കിയ ശേഷം അവരെ സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കാൻ വിടുന്നു, സ്വതന്ത്രരാക്കുന്നു.

💓ദൈവം, മനുഷ്യ ജീവികൾക്കു മാത്രം ശാസ്ത്ര ജ്ഞാനത്തെ നൽകിയിരിക്കുകയാൽ, ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ നേടിത്തരുന്ന ആനന്ദങ്ങളും സാമ്പത്തിക ശേഖരണവും മനുഷ്യർക്കെല്ലാം വിഷയമാണ്.

💓ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വസ്തുക്കളും, വസ്തുക്കളെ പ്രവർത്തിപ്പിക്കാനുള്ള ശാസ്ത്ര നിയമങ്ങളും മണ്ണിലുണ്ട് അഥവാ ഭൂമിയിലുണ്ട്. അതെങ്ങനെയെന്നാൽ, ഭൂമിയിലെ വസ്തുക്കളുടെ മൂലകങ്ങളിൽ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതായ ശക്തികളെ സ്രഷ്ടാവായ ദൈവം മഹാലയിപ്പിച്ചിട്ടുണ്ട്. 💓
മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെ ശാസ്ത്രമെന്നത്, വസ്തുക്കളിൽ ദൈവം ഉളളടക്കം ചെയ്തിരിക്കുന്ന ശക്തികളെ പ്രവർത്തിപ്പിക്കാനുളളതാണ്.💓 മനുഷ്യന് ക്രമാനുഗതമായി ശാസ്ത്രപാഠങ്ങളെ വെളിപ്പെടുത്തിക്കൊണ്ട് അവ പ്രകാരം വസ്തുക്കളിലെ ശക്തികളെ പ്രവർത്തിപ്പിക്കാനും, അവ ലഭ്യമാക്കുന്ന സുഖങ്ങളെ ആസ്വദിക്കുവാനും (ദൈവം) അനുവദിച്ചിരിക്കുകയാണ്.💓 ശാസ്ത്രപാഠങ്ങളെ വെളിപ്പെട്ടുകിട്ടാൻ ഒരു കൂട്ടം മനുഷ്യർ ശാസ്ത്രജ്ഞന്മാർ എന്ന പേരിലും ഗവേഷകർ എന്ന പേരിലും തൊഴിൽ ചെയ്യേണ്ടതുണ്ട്. ശാസ്ത്ര പാഠങ്ങൾ പ്രകാരം ശാസ്ത്ര സൗകര്യങ്ങളെ കണ്ടെത്താനും അവയെ ഏതൊരാൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുവാനും വീണ്ടും കർമ്മം ചെയ്യേണ്ടതുണ്ട്.💓 മനുഷ്യന്റെ എല്ലാ ജീവിത മേഖലകളെയും എല്ലാ ശാസ്ത്ര ശാഖകളുമായും ബന്ധിപ്പിച്ചിരിക്കുകയാൽ, എല്ലാ മേഖലകളിലും ശാസ്ത്ര സാങ്കേതിക വികസനങ്ങളും അവ പ്രകാരമുള്ള അനന്തങ്ങളെന്നോണമുള്ള വ്യവസായങ്ങളും, അവയിലെല്ലാം ജോലിചെയ്യുന്ന തൊഴിലാളികളും ഉണ്ടാകുന്നു. അതായത് മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും സുഖ
സൗകര്യങ്ങളെ ഒന്നൊന്നായി മനസ്സിലാക്കി അനുഭവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് അവരെ കർമ്മം ചെയ്യിച്ചു കൊണ്ടാണ്, അഥവാ അദ്ധ്വാനിപ്പിച്ചുകൊണ്ടാണ്. ഒന്നു കൂടി വിശദമാക്കിയാൽ, ശാസ്ത്ര പാഠങ്ങളും ശാസ്ത്ര സൗകര്യങ്ങളും കണ്ടെത്താനുള്ള ശക്തി മനുഷ്യർക്കു നൽകുന്നതും വെളിപ്പെടുത്തുന്നതും ദൈവം തന്നെയാണെങ്കിലും, മനുഷ്യരെ സംബന്ധിച്ച് അവർ അദ്ധ്വാനിച്ചതായി വരുന്നു. അവരെ അദ്ധ്വാനിപ്പിച്ചതാണെന്ന് അവർ അറിയാതെ പോകുന്നു.💓 ദൈവം മനുഷ്യരെ അദ്ധ്വാനിപ്പിച്ചു എന്നതുപോലെ മനുഷ്യർ അദ്ധ്വാനിച്ചു എന്നതും സത്യം തന്നെയാണ്💓. മഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയും മഹാവാത്സല്യവുമായ ദൈവത്തിന്റെ മഹാആവിഷ്ക്കാരമാണത്. മനുഷ്യർക്ക് ഭൂമിയിലെ വസ്തുക്കളിൽ അവകാശം ഉന്നയിക്കാനുള്ള അധികാരത്തെ ദൈവം തന്നെ മനുഷ്യർക്കു നൽകുകയാണ്. 💓എന്തിന് ഈ ചുറ്റിക്കളി എന്നു ചോദിച്ചാൽ, ദൈവത്തിന്റെ അടിമകളാവാതെ അദ്ധ്വാനിച്ചു ജീവിക്കുന്നവരായും വ്യക്തിസ്വാതന്ത്ര്യത്തെ അനുഭവിക്കുന്നവരായും മനുഷ്യരെ രൂപപ്പെടുത്താനുള്ള മഹാആവിഷ്ക്കാരമാണത്.💓 (മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം കാരണം, മണ്ണായ ദൈവം എല്ലാ ആനന്ദങ്ങളെയും തന്റെ മഹാരൂപമായ ഭൂമിയിൽ സൃഷ്ടിക്കുകയും, കുഞ്ഞുങ്ങൾക്കു നൽകുകയും ചെയ്യുന്നു. കുഞ്ഞുങ്ങളായ മനുഷ്യരെ മടിയന്മാരും അലസന്മാരുമാകാതെ മഹാസംരക്ഷിക്കുവാനായിട്ട് മഹാസംവിധാനങ്ങളെയും മഹാഒരുക്കിയിരിക്കുന്നു.)
💓
മനുഷ്യർ അദ്ധ്വാനിച്ചു സമ്പത്ത് നേടുന്നു.
സമ്പത്തിലൂടെ ആനന്ദം വർദ്ധിപ്പിക്കുന്നു.💓
ആനന്ദിക്കാനാണ് അദ്ധ്വാനിക്കുന്നത്.💓
ആനന്ദിക്കണമെങ്കിൽ തീർച്ചയായും അദ്ധ്വാനിക്കണമെന്നും,💓 അദ്ധ്വാനത്തിന്റെ അനുപാതം അനുസരിച്ചുള്ള ആനന്ദമാണ് വ്യക്തിക്കു ലഭിക്കേണ്ടതെന്നും, 💓 അദ്ധ്വാനിക്കാത്തവർക്ക് ആനന്ദങ്ങളെ ആസ്വദിക്കുവാനുള്ള യോഗ്യതയില്ലെന്നും💓 ശാസ്ത്രപരമായി വ്യാഖ്യാനിക്കാനാവും. ഗൗരവമേറിയ സാമ്പത്തിക ശാസ്ത്ര നിയമമാണത്. മാതാപിതാക്കളുടെ സമ്പാദ്യങ്ങളെ ചെലവഴിച്ച് ആനന്ദമായിട്ടു ജീവിക്കാൻ മക്കളും ഉറ്റവരായ ബന്ധുജനങ്ങളും ആഗ്രഹിക്കുന്നതും, മുതിർന്ന കുട്ടികൾക്കും ബന്ധുജനങ്ങൾക്കും മറ്റും തങ്ങൾ സമ്പാദിച്ചവയെ കൈമാറ്റം ചെയ്യാൻ തങ്ങൾക്ക് അവകാശവും അധികാരവുമുണ്ട് എന്നു ചിന്തിക്കുന്നതും ചെയ്യുന്നതും തെറ്റാണെന്ന് സാരം. സമ്പൂർണ്ണവും കുറ്റങ്ങളും കുറവുകളുമില്ലാത്തതുമായ സാമ്പത്തിക ശാസ്ത്രത്തെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓💓
(( 2 )) ആധാർ, വോട്ടർ ഐഡി, ഹെൽമെറ്റ്, തുടങ്ങിയ യാതൊരു കാര്യവും മനുഷ്യനു നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക് അധികാരമില്ലെന്ന് മഹാശാസ്ത്രപരമായിട്ട് തെളിയിക്കുന്നു.

💓മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് മണ്ണ് അഥവാ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. 💓ശരീരത്തിലെ അവയവങ്ങളെ മാത്രമേ ജീവിക്ക് ജീവിക്കാൻ അത്യാവശ്യമുള്ളൂ എന്നും അവയവങ്ങൾ അല്ലാത്തവ ജീവിക്ക് ജീവിക്കാൻ നിർബ്ബന്ധമല്ലാ എന്നും ലളിതമായി മനസ്സിലാക്കാനാവും.💓

💓സമൂഹ ജീവിയാണ് മനുഷ്യൻ എന്നതിനാൽ ചുറ്റുമുള്ളവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടതുണ്ട്. ജനനത്തിലും ശൈശവത്തിലും മാതാപിതാക്കളുടെ സ്നേഹവും പരിചരണവും കിട്ടിയതുകൊണ്ടും സമൂഹവുമായി ചേർന്നു ജീവിക്കേണ്ടുന്നത് ആവശ്യമായതുകൊണ്ടും മാത്രമല്ല സമൂഹജീവി ആവുന്നത്. 💓ഓരോ മനുഷ്യനും 2 ശരീരമുണ്ട്. അതെങ്ങനെയെന്നാൽ മനുഷ്യൻ എന്ന പദം ബഹുവചനമാണ്. സ്ത്രീ, പുരുഷൻ എന്നിങ്ങനെ 2 ഭാഗങ്ങളായിട്ടാണ് മനുഷ്യന്റെയും മറ്റുള്ള ജീവികളുടെയും ശരീരത്തെ സൃഷ്ടിച്ചിട്ടുള്ളത്, ആകയാൽ സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും തങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്,💓 അന്യോന്യം സ്നേഹിക്കുകയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ഭരിക്കുകയും ചെയ്യേണ്ടുന്നത് അവരുടെ ആനന്ദകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ഉറ്റവരെയും ചുറ്റുമുള്ളവരെയും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും ആദരിക്കാനും ദൈവത്തിന്റെ മക്കളായിട്ട് മനസ്സിലാക്കാനും സ്നേഹിക്കാനും മനുഷ്യൻ എന്ന പദത്തിന്റെ ബഹുവചന സ്വഭാവം ഉപകരിക്കണം.

💓സ്വകാര്യ ജീവിതത്തിലും സമൂഹ ജീവിതത്തിലും, മനുഷ്യർ സാത്വികമായിട്ട് ജീവിക്കുകയേ വേണ്ടൂ. വ്യക്തിപരമായിട്ട് അറിയില്ലെങ്കിലും, എല്ലാവരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്ന ഉൾക്കാഴ്ചയോടെ, മറ്റുള്ളവരെ സാത്വികമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും ആവാം; എന്നാൽ പൊങ്ങച്ചമോ കേമത്തമോ കാട്ടാനോ, ഭരിച്ച് ആനന്ദിക്കാനോ പാടില്ല. ഭാര്യക്ക് ഭര്‍ത്താവിനെയും ഭർത്താവിന് ഭാര്യയെയും സ്നേഹിക്കാനും ഭരിക്കാനും അവകാശവും അധികാരവുമുണ്ട് എന്നതുപോലെ;
ഭാര്യാഭർത്തൃ-ഭരണത്തെ അനുകരിച്ചും, വ്യക്തിസ്വാതന്ത്ര്യത്തെ ഉൾക്കൊണ്ടും, സമൂഹ കാര്യങ്ങളെ അഥവാ ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ നിർവ്വഹിക്കാൻ രാജ്യങ്ങളിലെ അഥവാ സംസ്ഥാനങ്ങളിലെ ഭരണാധികാരികൾക്ക് കഴിയുന്നതാണ്.

💓ആധാർ :

💓സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളിലെ വ്യത്യാസങ്ങളെയും; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മകാര്യങ്ങളെയും; മഹാനീതികാര്യങ്ങളെയും; കോർത്തിണക്കുന്ന 💓മഹാ-ആധാർ സൂക്ഷിച്ചുകൊണ്ടാണ് മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത്. അങ്ങനെയിരിക്കെ നിസ്സാരമായ കാര്യങ്ങളെ രേഖപ്പെടുത്തുന്ന മാനുഷികമായ ഒരു പൂച്ചാണ്ടി രേഖയ്ക്ക് ആധാർ എന്നു പേരിടുന്നത് ദൈവ നിന്ദയാണ്; അങ്ങനെയൊന്നിന്റെ ആവശ്യവും മനുഷ്യനില്ല. ചിലർക്ക് വിസിറ്റിങ് കാർഡ് പോലെ ഉപയോഗിക്കാൻ വ്യക്തിപരമായ അഥവാ സ്വകാര്യമായ ആവശ്യമുണ്ടാവാം, എന്നാൽ അത് (ആധാർ) പൊതുവായ ആവശ്യമല്ല.

സർക്കാരിന്റെ അഥവാ ഭരണാധികാരികളുടെ സൗജന്യങ്ങളെയും സബ്സിഡികളെയും അർഹതപ്പെട്ട ജനങ്ങൾക്ക് കൃത്യമായി നൽകുന്നതിനും മറ്റുമാണ് ആധാർ എന്നു വാദിക്കുന്നവർ ഉണ്ട്.
💓
സാത്വികമായിട്ട് ജീവിക്കുമ്പോൾ അഥവാ ധാർമ്മികമായിട്ടു പ്രവർത്തിക്കുമ്പോൾ അർത്ഥമില്ലാത്ത വാക്കുകളെ പുലമ്പാതെ കഴിയാനാവും.

💓ജനങ്ങൾ ഭരണാധികാരികളെയാണ് ഊട്ടുന്നതെന്നും, മറിച്ചല്ലായെന്നും ആദ്യം മനസ്സിലാക്കണം. 💓ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ് അവിശുദ്ധ സമ്പത്ത് പൊതുഖജനാവിൽ ചേരുന്നത്. പൊതുഖജനാവ് സംശുദ്ധമാവണം. അതും ഭരണാധികാരികളുടെ ചുമതലയാണ്. ഉദാഹരണമായി, പെട്രോളിന് ഒരു ലിറ്ററിന് സുമാർ 15 രൂപ വില ഉള്ളപ്പോൾ കുത്തക കച്ചവടക്കാരായ ഭരണാധികാരികൾ പെട്രോളിന് ഒരു ലിറ്ററിന് സുമാർ 65 രൂപ വിലയ്ക്ക് വിൽക്കുന്നത് കൊടുംകൊള്ളയാണ്. ഒരു സിലിണ്ടർ പാചകവാതകത്തിന് സുമാർ 150 രൂപ വില ഉള്ളപ്പോൾ കുത്തക കച്ചവടക്കാരായ ഭരണാധികാരികൾ സിലിണ്ടറിന് സുമാർ 600 രൂപ വിലയ്ക്ക് വിൽക്കുന്നതും സുമാർ 200 രൂപ സബ്സിഡി എന്ന പേരിൽ ഊട്ടുന്ന ജനങ്ങൾക്ക് ഭിക്ഷ കൊടുക്കുന്നതും ഭിക്ഷപാത്രത്തിന് ആധാർ എന്നു പേരിടുന്നതും കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്.
💓
(ഭിക്ഷ നൽകാനും വാങ്ങാനും യോഗ്യതകൾ ഉണ്ടാവണം. സമ്മാനങ്ങൾ, ഭിക്ഷ തുടങ്ങിയവ പൊതുഖജനാവിൽ നിന്നു കൊടുക്കുമ്പോൾ ക്രമപ്രശ്നവുമുണ്ട്. ഭിക്ഷയെന്നോണം അധമന്മാർ നൽകുന്ന പാചകവാതക സബ്സിഡി ഈയുള്ളവൻ ഉപേക്ഷിച്ചതിനെ മറ്റുള്ളവർക്ക് ശരിയെന്നു ബോധ്യമായാൽ മാത്രം പിൻപറ്റാവുന്നതാണ്. )

💓വ്യക്തിസ്വാതന്ത്ര്യത്തെ ആസ്വദിച്ചുകൊണ്ട് സാത്വികമായിട്ട് ആനന്ദിച്ചു ജീവിക്കുവാൻ ജനങ്ങളെ സൃഷ്ടിച്ചിട്ടുള്ള ദൈവം, ജനങ്ങളെ അനുവദിച്ചിരിക്കുകയാണ് എന്നും ജനങ്ങളുടെ ഭാഗവും ദാസരും മാത്രമാണ് ഭരണാധികാരികൾ എന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

💓ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരികൾ ചെയ്യേണ്ടൂ.

💓ദൈവം, ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും, സർവ്വസൃഷ്ടികൾക്കും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകുകയും ചെയ്യുമ്പോൾ, കൊടുംഅധമരും ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരുമായ മനുഷ്യ- ഭരണാധികാരികൾ, തങ്ങളുടെ ധർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ മനുഷ്യരുടെ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും ചവിട്ടിമെതിക്കുകയാണ്. ആധാർ, ഹെൽമെറ്റ് തുടങ്ങിയവ പോലെ എത്ര എത്ര ഉദാഹരണങ്ങൾ.

ഒരാളുടെ സമ്പത്തിനെ മറ്റുള്ളവർ കൊള്ളയടിക്കാതെ ശ്രദ്ധിക്കേണ്ടവർ കൂടിയാണ് ഭരണാധികാരികൾ. ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്ന കൊടുംഅധമരായ കൊള്ളസംഘങ്ങളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഭരണകൂട- സ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്ന ഭരണാധികാരികൾ !

💓അധമന്മാരായ ഭരണാധികാരികൾ എങ്ങനെ ഭരിച്ചാലും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നുണ്ട്. ''' മഹാഭരണാധികാരിയും മഹാനീതിപതിയും ''' മഹാശക്തിയായ ദൈവം മാത്രമാണ്.

💓തങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ജീവിത കാര്യങ്ങളിൽ സമനീതി നിർവ്വഹിക്കാൻ തങ്ങൾക്ക് അഥവാ മനുഷ്യർക്കു കഴിയുമോ എന്ന് ' മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ -ഭരണാധികാരികൾ ' തീർച്ചയായും ചിന്തിക്കണം.

💓ഓരോ വ്യക്തിക്കും തനതു ജന്മത്തിൽ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ലഭ്യമാക്കിക്കൊണ്ട് ആനന്ദങ്ങളെ നേടാനും ആസ്വദിക്കുവാനും മഹാഅനുഗ്രഹിച്ചിട്ടുണ്ട് ദൈവം. 💓മഹാശക്തിയായ ദൈവം മഹാആവിഷ്ക്കരിച്ചിട്ടുള്ളതായ ഏതാനും ചെറിയ കാര്യങ്ങളെ നിർവ്വഹിക്കുമ്പോൾ തന്നെ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന പ്രതീതി മനുഷ്യന് ഉണ്ടാവുന്നതാണ്. മനുഷ്യർക്കെല്ലാം ആനന്ദിച്ചു ജീവിക്കുവാൻ കഴിയുംവിധം മനുഷ്യരുടെ ജീവിതകാര്യങ്ങളെ മഹാസംവിധാനം ചെയ്തിരിക്കുകയാണ് ദൈവം. ഉദാഹരണമായിട്ട് മാമ്പഴം, പായസം, കഞ്ഞി, ഊണ്, ഐസ് ക്രീം, തുടങ്ങിയവ രുചിച്ച് ആസ്വദിക്കുകയും ആനന്ദിക്കുകയും ചെയ്യുവാൻ മനുഷ്യരെ മഹാഅനുഗ്രഹിച്ചിട്ടുണ്ട് ദൈവം; എന്നാൽ ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശരീരത്തിലെ ബഹുവിധ കാര്യങ്ങളെ ചെയ്യുന്നത് ദൈവമാണ്; തന്റെ കുഞ്ഞുങ്ങളായ ജീവികളെ ഭാരപ്പെടുത്താതെയുള്ള മഹാവാത്സല്യമാണത്.

💓തനതു ജന്മത്തിലെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ വിശകലനം ചെയ്യാനും, കൂടുതൽ കൂടുതൽ ശുദ്ധരാവാനും എല്ലാവർക്കും അവസരങ്ങളെ നൽകുന്നുണ്ട്; ദൈവത്തിനു തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യം തന്നെയാണ് കാരണം. അതേസമയം നീതി കാര്യങ്ങളെ നിർവ്വഹിക്കാനുള്ള അഥവാ വിധിക്കാനുള്ള യോഗ്യതകൾ യഥാര്‍ത്ഥത്തിൽ മനുഷ്യർക്കില്ല. എന്തെന്നാൽ തന്റെയും മറ്റുള്ളവരുടെയും സ്ത്രീ-പുരുഷ വ്യത്യാസം, സൗന്ദര്യം, നിറം തുടങ്ങിയ അനവധി അതിപ്രധാനങ്ങളായ വിഷയങ്ങൾ ചേര്‍ന്ന ജന്മഗുണങ്ങളിലെ സമനീതി നിർവ്വഹിക്കാൻ മനുഷ്യനു കഴിയില്ല.

💓മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്. 💓സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങൾ. ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.

💓മഹാപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായ ദൈവത്തിന്റെ മഹാഅധികാരമാണ് തന്റെ സൃഷ്ടികളെ തന്റെ ഇഷ്ടത്തിന് ഭരിക്കുന്നത്; എന്നാൽ തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, തന്റെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയും ചെയ്യുന്നു.

💓ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാൻ കഴിയുന്നതല്ലായെന്നതിനെ അല്പം വിശദീകരിക്കാം :
ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ നിറമോ സൗന്ദര്യമോ നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. സൗന്ദര്യം പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവകളിലെ വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

💓മഹാപ്രപഞ്ചത്തിലെ
തൊഴിലുകൾ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളെയും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4 വിഭാഗങ്ങളായി തരം തിരിക്കാനാവും എന്നതും; മഹാനീതിപതി കൂടിയായ ദൈവം, മഹാപ്രപഞ്ചത്തിലെ സർവ്വസൃഷ്ടികൾക്കും മഹാത്ഭുതകരമെന്നോണം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതും ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ ധർമ്മങ്ങളും സ്ഥാനങ്ങളും, ദൈവത്തിന്റെ സമ്പത്തുകൂടിയായ ഭൂമിയിലെ സമ്പൂർണ്ണവും കുറ്റങ്ങളും കുറവുകളുമില്ലാത്തതുമായ സാമ്പത്തിക ശാസ്ത്രവും അതിൽ പെടുന്നു.
💓
ആധാർ, ഹെൽമെറ്റ് തുടങ്ങിയവയെ മഹാശാസ്ത്രപരവും യഥാര്‍ത്ഥവുമായ 4 തൊഴിൽ വിഭജനങ്ങൾ പ്രകാരം വിശകലനം ചെയ്യാം :
💓
1. ശുചിത്വം :
സംഗീതം ശുചിത്വമാണ്; വിനോദവുമാണ്. www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്

കഴുകി വൃത്തിയാക്കുക, തുടയ്ക്കുക, തൂത്തുവാരുക, പെറുക്കി മാറ്റുക, കുളിക്കുക, കുളിപ്പിക്കുക, മണ്ണിൽ മറവു ചെയ്യുക, തുടങ്ങിയവ ശുചിത്വ ജോലികളാണ്. രാജാവ് ഉൾപ്പെടെ ഏതൊരാൾക്കും സ്വന്തമായി ചെയ്യാവുന്നവയായും ചെയ്യേണ്ടവയായും എല്ലാ ശുചിത്വ ജോലികളെയും മഹാശക്തിയായ ദൈവം മഹാആവിഷ്ക്കരിച്ചിട്ടുണ്ട്. (www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ). ദൈവത്തിന്റെ ഖര രൂപമായ മണ്ണ് അഥവാ ഭൂമി-യിൽ നിന്നും ദൈവത്തിന്റെ വാതക രൂപമായ രൂപമായ
വായുവും (ഓക്സിജൻ), ദൈവത്തിന്റെ ദ്രാവക രൂപമായ ജലവും മഹാശാസ്ത്രപരമായിട്ട് വേർതിരിയുന്നത് എങ്ങനെയെല്ലാമെന്നും വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. വായു, വെളളം, മണ്ണ് എന്നിവ ജീവഘടകങ്ങളാണ്.

ആധാർ, ഹെൽമെറ്റ് തുടങ്ങിയവ ശുചിത്വകാര്യങ്ങളിൽ പെടുന്നില്ല.

💓
2. അത്യാവശ്യം :
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയെ മനുഷ്യന്റെ അത്യാവശ്യങ്ങളായിട്ട് മഹാനിശ്ചയിച്ചിട്ടുളളതും മഹാഅനുഗ്രഹിച്ചു നൽകുന്നതും മണ്ണ് അഥവാ ദൈവം തന്നെയാണ്. കൃഷി, കച്ചവടം, നെയ്ത്ത്, തയ്യൽ, ആശാരിപ്പണി, മേശിരിപ്പണി, തുടങ്ങിയവ അത്യാവശ്യ- വിഭാഗത്തിലെ ജോലികളാണ്.
💓
എല്ലാ തൊഴിലുകളും ആവശ്യമാണെന്നതുപോലെ, തൊഴിലുകളെല്ലാം ചെയ്യാനും ആളുണ്ടാവണം. ബുദ്ധിശക്തി, ഓർമ്മശക്തി, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, തുടങ്ങിയവയെ ജന്മഗുണങ്ങളായിട്ട് മഹാനീതിശാസ്ത്ര പ്രകാരം മഹാഅനുഗ്രഹിച്ചാണ് മഹാശക്തിയായ ദൈവം തൊഴിലുകളിലുള്ള മഹാസമനീതിയെ മഹാനിർവ്വഹിച്ചിട്ടുള്ളത്.
💓
ദൈവം, തൊഴിലുകൾക്കെല്ലാം തുല്ല്യപദവിയാണ് മഹാകല്പിച്ചിട്ടുളളതെങ്കിലും തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് ഒരു തൊഴിൽ ഉണ്ട്. കൃഷിയാണത്. കൃഷിക്കാരൻ. ജനങ്ങളുടെയെല്ലാം നിലനില്പിന് ആധാരമായ ഭക്ഷണത്തെ ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്നത് കൃഷിക്കാരിലൂടെയാണ്. കൃഷിക്കാർ വിജയിക്കട്ടെ!

ആധാർ, ഹെൽമെറ്റ്, തുടങ്ങിയവ അത്യാവശ്യങ്ങളിലും പെടുന്നില്ല.
💓

3. ആവശ്യം :
അദ്ധ്യാപനം, വൈദ്യം, സാമൂഹിക സേവനം, ടെലിഫോൺ, പോലീസ് സേന, ഭരണകൂടം അഥവാ നീതിന്യായ കൂടം, തുടങ്ങിയവയാണ് ആവശ്യം എന്ന വിഭാഗത്തിലുള്ളത്.
💓
കാലമാറ്റത്തിൽ ആവശ്യം വിഭാഗത്തിലുള്ള തൊഴിലുകൾ മനുഷ്യരുടെ അത്യാവശ്യങ്ങളാണെന്നു തോന്നുമെങ്കിലും സത്യമതല്ല. അത്യാവശ്യങ്ങളല്ലാത്തവ അത്യാവശ്യം എന്ന കള്ളപ്പേരിൽ പ്രവർത്തിക്കുമ്പോൾ, മണ്ണിന്റെ മൂലകങ്ങളിലുള്ള ന്യൂനശക്തികൾ പ്രവർത്തിക്കുന്നതും, സത്യാവസ്ഥ പുന:സ്ഥാപിക്കും വരെ സമൂഹത്തില്‍ തീവ്രവാദം ഉൾപ്പെടെയുള്ള അധർമ്മങ്ങളെ ഉണ്ടാക്കുന്നതും വർദ്ധിപ്പിക്കുന്നതുമാണ്.💓 ഉദാഹരണത്തിന് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ നികുതിപ്പണവും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും (ജീവിതവും ആയുസ്സും !) സമയങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുതെരഞ്ഞടുപ്പുകൾ നടത്തുന്നത് യഥാര്‍ത്ഥത്തിൽ ജനങ്ങൾക്കു വേണ്ടിയല്ല.💓 അധമ സംവിധാനങ്ങൾ മാത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത-ജാതി പ്രസ്ഥാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നവർക്ക് മന്ത്രിമാരാവാനും അവരുടെ ഇഷ്ടത്തിന് അധമ നിയമങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും പീഢിപ്പിക്കാനുമാണ്.

💓ജനങ്ങളെ സേവിക്കുന്നതിനെ തങ്ങളുടെ ആനന്ദമായിട്ടു കരുതുന്നവർ തെരഞ്ഞെടുപ്പു മത്സരങ്ങളെ ശരിവയ്ക്കുകയോ മത്സരിക്കുകയോ ചെയ്യില്ല.💓 ഗാന്ധിജിയെപ്പോലെ സ്വന്തം കൈകൾകൊണ്ട് റോഡുകളിലും ബസ് സ്റ്റാന്റുകളിലും മറ്റുമുള്ള മാലിന്യങ്ങളെ ശുചിയാക്കി സന്തോഷിക്കാമല്ലോ.💓 അങ്ങനെ എന്തെല്ലാം.

ഓരോ വ്യക്തിക്കും ധർമ്മശാസ്ത്രപരിധികളോടെ സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും ധാർമ്മിക നീതിയെയും നൽകാൻ ഭരണാധികാരികൾ തീർച്ചയായും ശ്രദ്ധിക്കേണ്ടവരാണ്. 💓
ജനങ്ങളെ കൊള്ളയടിക്കുമ്പോഴാണ് മുമ്പ് വ്യക്തമാക്കിയതുപോലെ സബ്സിഡികൾ, നികുതി പിരിവ്, ഇൻഷ്വറൻസ്, പബ്ലിക് സർവീസ് കമീഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, ബാങ്ക്, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, തുടങ്ങിയ അധമ സംവിധാനങ്ങൾ ആവശ്യമാവുന്നതും, ഉണ്ടാവുന്നതും, വളരുന്നതും.

💓യാതൊരു നികുതികളും ദൈവീകമല്ല.💓

മണ്ണിന്റെ നിയമങ്ങൾ, യാതൊരു നികുതികളെയും അനുവദിക്കുന്നില്ല. ഉടന്‍തന്നെ ഭൂമിയിലെങ്ങും ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ വസ്തു നികുതി, കെട്ടിട നികുതി, ആദായ നികുതി, വ്യാപാര നികുതി, തൊഴിൽ നികുതി, സേവന നികുതി, തുടങ്ങിയ സർവ്വ നികുതികളും; കൂടാതെ രജിസ്ട്രേഷൻ ഫീസ്, ലൈസന്‍സ് ഫീസ്, തുടങ്ങിയവകളും ഇല്ലാതാവുന്നതാണ്.
ഇന്നത്തെ നികുതി-കാര്യാലയങ്ങളിൽ അധമ ജോലികൾ ചെയ്ത് ബഹുവിധങ്ങളിലായിട്ട് മുഴുവൻ ജനങ്ങളെയും പീഢിപ്പിച്ചുപോരുന്ന അനേകർക്ക് സാത്വികമായ ജോലികളെ സ്വീകരിക്കാൻ കഴിയുന്നതാണ്. നികുതി മന്ദിരങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ സമൂഹത്തിലെ ഏറെക്കുറെ മുഴുവൻ ജനങ്ങൾക്കും വളരെയേറെ സാമ്പത്തിക ആശ്വാസം ഉണ്ടാകുന്നതാണ്; നികുതിപ്പണവുമായി ബന്ധപ്പെട്ടതും കൊടുംഅധമങ്ങളുമായ അനവധി ജോലിഭാരങ്ങൾ ഒഴിയുന്നതാണ്;💓 ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളായ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും മാനസികവും ശാരീരികവുമായ സ്വസ്ഥതയും സമാധാനവും ജീവതാനന്ദവും വർദ്ധിക്കുന്നതാണ്.
ഊട്ടുന്ന ജനങ്ങൾക്ക് കൊടുംദുരിതങ്ങളും കഷ്ടപ്പാടുകളും നൽകുന്നത് അധമന്മാരായ ഭരണാധികാരികളുടെ ദുസ്വാർത്ഥങ്ങളും അധമ വിനോദങ്ങളുമായിരിക്കുന്നു !

💓ജീവഘടകമായ ജലത്തെ സൗജന്യമായിട്ട് (ആവശ്യക്കാരായ) വീട്ടുകാർക്കെല്ലാം നൽകാനും, സൗജന്യമായിട്ട് പൊതുക്കിണറുകളും സത്രങ്ങളും സ്ഥാപിക്കാനും പൊതുജന സേവനത്തെ ധർമ്മശാസ്ത്രപരമാക്കാനും ഭരണാധികാരികൾ ബാദ്ധ്യസ്ഥമാകുന്നതാണ്.

💓ജോലിയിൽ നിന്ന് എപ്പോൾ വിരമിക്കണമെന്നു നിശ്ചയിക്കുന്നത് വ്യക്തിയാണ്; ഭരണകൂടമല്ല. ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ ഭരണാധികാരികൾ സ്വന്തം കാര്യത്തിൽ അതിനെ ശരിവയ്ക്കുന്നുണ്ട്, 90-100..... വയസ്സുവരെ മന്ത്രി, മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിങ്ങനെ ജനങ്ങളെ ഭരിക്കുന്ന തൊഴിൽ ചെയ്യാം; അവരെ ഊട്ടുന്ന ജനങ്ങളെല്ലാം 55-58-60 വയസ്സുകളിൽ വിരമിച്ചുകൊള്ളണം. മനുഷ്യർക്കെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള ദൈവം, മനുഷ്യാവതാരമെടുത്താൽ, 55 വയസ്സിൽ ജോലിയിൽ നിന്ന് വിരമിക്കണം; കൈക്കൂലി കൊടുത്ത് കള്ള ജനന സർട്ടിഫിക്കറ്റു വാങ്ങിക്കൊടുത്താൽ വിരമിക്കൽ തീയതി നീട്ടാം; ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കണമെങ്കിൽ ഫൈൻ എന്ന പേരിൽ കൈക്കൂലി കൊടുക്കണം; അത്യാവശ്യ കാര്യത്തിനു സ്പീഡിൽ വാഹനമോടിച്ചാൽ ഫൈൻ എന്ന പേരിൽ കൈക്കൂലി; മോശമായ റോഡുകളിൽ ഹമ്പുകളുടെ നീണ്ട നിര; സർക്കാരിന്റെ ആഫീസുകളിലെല്ലാം കൈക്കൂലി -അഴിമതി മത്സരങ്ങളും ബഹുവിധ പീഢനങ്ങളും...

വീട് പണിയാൻ വരുന്ന ആശാരിയും മേശിരിയും പണിക്കാരും ഇലക്ട്രിഷ്യനുമൊക്കെ ഏതാനും ദിവസംകൊണ്ട് പണി തീര്‍ത്തു മടങ്ങുന്നവരാണ്. അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും എന്ന പേരിൽ വീട്ടുകാർ ധനം കൊടുക്കുന്നില്ല. സേവനത്തിന് വേതനം. അതേപോലെ സർക്കാർ ആഫീസുകളിലും മറ്റുമുള്ള ഉദ്യോഗസ്ഥർക്കും ജീവിക്കാൻ ആവശ്യമായ ഒരു വേതനം. തൊഴിലാളിയുടെ സേവനം ആവശ്യമില്ലെങ്കിൽ അവസാനിപ്പിക്കണം. ഭരണാധികാരികൾക്കും മറ്റും തൊഴിലാളികളോട് പ്രത്യേക സ്നേഹം ഉണ്ടാവുന്നത് നല്ലതാണ്; അതേസമയം സാത്വികമായിട്ടുള്ള സേവനമില്ലാതെ വേതനം കൊടുക്കുന്നത് സ്വന്തമായ സമ്പാദ്യങ്ങളിൽ നിന്നു മാത്രമേ പാടുള്ളൂ, പൊതുഖജനാവിൽ നിന്നു പാടില്ല.

💓ഉചിതമായ തൊഴിൽ ചെയ്യേണ്ടുന്നത് വ്യക്തിയുടെ ആവശ്യമാണ്, വ്യക്തിക്കു തൊഴിൽ ഉണ്ടാക്കുന്നത് പൊതുവായ ആവശ്യമല്ല.

സർക്കാർ ജോലി പെൻഷന്റെ മാനദണ്ഡമല്ല. സാത്വികമായിട്ട് ജീവിക്കുന്നവർക്ക് സാമ്പത്തിക പരാജയമുണ്ടായാൽ, സാത്വികമായ സാമ്പത്തിക സഹായം ഭരണകൂടം ചെയ്യേണ്ടതാണ്.

💓ഭരണാധികാരികളുടെ ധർമ്മങ്ങളും സ്ഥാനങ്ങളും ഭരണച്ചിലവുകൾക്കുള്ള ശാസ്ത്രീയമായ പദ്ധതികളുമെല്ലാം മണ്ണിന്റെ നിയമങ്ങളിലുണ്ട്. സാമ്പത്തികമായ ക്രയവിക്രയങ്ങൾക്ക് സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെയാണ് മണ്ണിന്റെ നിയമങ്ങൾ മഹാഅനുഗ്രഹിച്ചു മഹാനിശ്ചയിച്ചിട്ടുളളത്. നിസ്സാരമായിട്ട് തീകത്തുന്നവയും, ചിതൽ തിന്നുന്നവയും, ദ്രവിക്കുന്നവയും, പുരളുന്ന അഴുക്കുകളെ നീക്കംചെയ്യാൻ കഴിയാത്തവയും, തുടർച്ചയായിട്ട് ഉപയോഗിച്ചാൽ പെട്ടെന്ന് നശിക്കുന്നവയും, നിർമ്മാണത്തിന് ആവശ്യമാകുന്ന അദ്ധ്വാനത്തെയും യന്ത്ര സാമഗ്രികളെയും പാഴാക്കുകയും, മറ്റും ചെയ്യുന്ന പേപ്പർ കറൻസി യഥാര്‍ത്ഥത്തിൽ കള്ളനോട്ടാണ്. ഭരണാധികാരികളായ കള്ളന്മാരുണ്ടാക്കുന്ന കള്ളനോട്ടിനെ, നാട്ടിലെ കൊച്ചു കള്ളന്മാർക്ക് അനുകരിക്കാനാവുമെങ്കിലും, മണ്ണിന്റെ നിയമങ്ങൾ പ്രകാരം സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങളെ സാമ്പത്തികമായ ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുമ്പോൾ വിഷയം മംഗളമാകുന്നതാണ്. അദ്ധ്വാന- മൂല്യവും സംരക്ഷിക്കപ്പെടുന്നുണ്ട്. ദൈവീകമായ അഥവാ കുറ്റങ്ങളും കുറവുകളുമില്ലാത്തതായ സാമ്പത്തിക ശാസ്ത്രത്തെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓രാജ്യത്തെ തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്, ദൈവനിന്ദയുമാണ്. രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാര്‍ത്ഥത്തിൽ ചെയ്യുന്നത്.

💓രാജ്യം അഥവാ ഭൂമി എന്നാലെന്താണ് എന്ന് പഠിക്കാനും അന്വേഷിക്കുവാനും കഴിയണമെങ്കിൽ, രാജ്യം അഥവാ ഭൂമി അഥവാ മണ്ണ് കനിയണം. ജനങ്ങൾക്കും എല്ലാ ജീവികൾക്കും ജീവിക്കാൻ ആവശ്യമായ സർവ്വതും നൽകി സംരക്ഷിക്കുന്ന മണ്ണിനെ സ്നേഹിക്കുന്നവരോട് മണ്ണ് കനിയുന്നുണ്ട്. രാജ്യങ്ങളിലെ മുഖ്യ ഭരണാധികാരികൾ ഉൾപ്പെടെയുള്ള അനേകരേക്കാൾ പുണ്യം നേടാൻ കഴിഞ്ഞിട്ടുള്ള കോടിയിലേറെ കൃഷിക്കാർ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും ആനന്ദത്തോടെ ജീവിക്കുന്നുണ്ട്. ജീവിക്കുന്ന രാജ്യത്തപ്പറ്റിയും ഭരണാധികാരികളെപ്പറ്റിയും തുച്ഛമായി മാത്രം അറിയാവുന്ന വിഡ്ഢികളെന്ന് അവരെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ കണക്കാക്കുമ്പോൾ, സത്യം മറ്റൊന്നാണ്. ആവശ്യമല്ലാത്ത കാര്യങ്ങളെ അറിയാനും പഠിക്കാനുമായിട്ട് കൃഷിക്കാരുടെ (അഥവാ കൃഷിക്കാർക്ക് ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്ന) ഊര്‍ജ്ജവും സ്വസ്ഥതയും സമയങ്ങളുമെല്ലാം നഷ്ടമാവാതെ മണ്ണായ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ട് പരമാനന്ദത്തോടെ ജീവിക്കാനുള്ള ഭാഗ്യത്തെ കൃഷിക്കാർക്ക് ലഭിക്കുന്നു. അവർ ജീവിക്കുന്നത് ഏതെങ്കിലും രാജ്യത്തിലെ പ്രജ ആയിട്ടല്ല, മറിച്ച് മണ്ണിന്റെ സന്തതി ആയിട്ടാണ്, അഥവാ ഭൂമ്യനായിട്ടാണ്.
അതേസമയം ഭരണാധികാരികളുടെ നില മോശമായി മാറുന്നു. എങ്ങനെയെന്നാൽ; ഭരണാധികാരികളാവാനുളള അവസരത്തെ ലഭിക്കുന്നത് മുഖ്യമായും 2 കാരണങ്ങളാലാണ്. ( 1) എല്ലാ തൊഴിലുകളും ചെയ്യാൻ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്, ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ചു ഭരണാധികാരി-പട്ടം നൽകുന്നതിനെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയാതെ വരുന്നു. കൂടുതൽ പുണ്യം നേടാൻ കഴിയാത്തത് നഷ്ടമാണ്. (2) വളരെയേറെ പാപം ചെയ്തിട്ടുള്ളവർക്ക് പാപക്കുഴിയിൽ നിന്നു കരകയറാനും കൂടുതൽ പുണ്യം നേടാനുമായിട്ട്, ദൈവം മഹാനീതിശാസ്ത്ര പ്രകാരം വ്യക്തിയെ മഹാഅനുഗ്രഹിച്ച് ഭരണാധികാരിയാക്കുമ്പോൾ, വ്യക്തിയുടെ ധാർമ്മിക അധഃപതനം നിമിത്തം, പാപക്കുഴിയുടെ ആഴം വർദ്ധിക്കുന്നു. ഇന്നത്തെ ഭൂമിയിലെ വളരെയധികം ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും പ്രസ്തുത ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.
💓
(( കാലാകാലങ്ങളിലെ ജന (സമൂഹ)ങ്ങളുടെ സൗകര്യാർത്ഥം ഭൂപ്രദേശങ്ങൾക്ക് അതിർത്തികളെ നിശ്ചയിക്കുകയും ജനങ്ങളെ വേർതിരിക്കുകയും ചെയ്തശേഷം രാജ്യസ്നേഹം, രാജ്യദ്രോഹം, എന്നിവകളുടെ പേരിൽ വാക്കേറ്റങ്ങളും അടിപിടിയും ശിക്ഷകളും ചെയ്തുപോരുന്നത് ഭോഷ്ക്കാണ്. ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മനുഷ്യരൂപിയുമായ ദൈവമായിട്ട് ഭൂമിയെ മനസ്സിലാക്കാൻ കഴിയുന്നവർക്ക്, ദൈവത്തിന്റെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം, ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട് ഇന്ത്യ, ചൈന, ഫ്രാന്‍സ്, ഇറ്റലി, പാകിസ്താൻ, ബംഗ്ലാദേശ്, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ 200 -ൽ പരം രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ ബോദ്ധ്യപ്പെടുന്നതാണ്.

ഒരു മനുഷ്യന്റെ ഓരോരോ അവയവങ്ങളും ആരോഗ്യത്തോടിരിക്കുക എന്നതാണ് ആനന്ദകരം. അവയവങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ അവയവങ്ങളും വ്യക്തിയും ആനന്ദിക്കുന്നു. അവയവങ്ങൾ യോജിച്ചു പ്രവർത്തിച്ചില്ലെങ്കിൽ അവയവങ്ങൾക്കും വ്യക്തിക്കും വിനാശമുണ്ടാകുന്നതാണ്.

💓തനിക്ക് ജയ് വിളിക്കാൻ ഭൂമി ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല; ആരെയും അനുവദിക്കുന്നുമില്ല. അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും മറ്റും ജയ് വിളിക്കുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി, കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

💓നേതാക്കന്മാരും പട്ടാളക്കാരും മറ്റും മരിക്കുമ്പോൾ രാഷ്ട്രം അവരെ നമിക്കുന്നതായിട്ട് മന്ത്രിമാരും മറ്റും പ്രസ്താവിക്കുന്നത് കടുത്ത ദൈവനിന്ദയാണ്.
ആരെയും ആദരിക്കാനും ആദരിക്കാതിരിക്കാനും വൃക്തികളെന്ന നിലയ്ക്ക് ഭരണാധികാരികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ അവർക്ക് അവകാശമില്ല, അധികാരവുമില്ല. ഭൂമി അഥവാ ദൈവം അനുവദിക്കുക കൂടി ചെയ്യുമ്പോഴാണ് ഏതൊരാളും മരിക്കുന്നതെന്നു തിരിച്ചറിയുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും കൂടിയായ ഭൂമി കുഞ്ഞുങ്ങളെ നമിക്കുന്നതായിട്ട് പ്രസ്താവന നടത്തുന്നതിലെ മൗഢ്യത വെളിവാകുന്നു.

💓ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളുമെല്ലാം ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.
അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ട തൊഴിൽ ചെയ്യുന്നവരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ ചെയ്യിക്കുന്ന ഭരണാധികാരികളാണ്. ))
💓
ഒരു ജന്മത്ത് ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.
മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്. 💓

ജീവികളുടെയെല്ലാം ''' മഹാഭരണാധികാരിയും മഹാനീതിപതിയും ''' മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ മനുഷ്യ -ഭരണാധികാരികൾ പരിശ്രമിക്കണം. മാനുഷികമായിട്ട്, ജനങ്ങളുടെയെല്ലാം ദാസനാവണം ഭരണാധികാരികൾ.

വ്യർത്ഥ ഭാഷണങ്ങളും വേഷംകെട്ടലുകളും മായ/ദൈവം പ്രത്യക്ഷമാകുമ്പോൾ സാധിക്കുന്നതല്ല. (ദൈവീകമായ അഥവാ മഹാശാസ്ത്രപരമായ ഭരണ സംവിധാനം എന്താണ് എന്നും, സമ്പൂർണ്ണമായും ജനകീയമായും പ്രവർത്തിക്കുന്നത് എങ്ങനെയെല്ലാമെന്നും www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.).

ഉടനെ തന്നെ ഭൂമിയിലെങ്ങും മായ പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതാണ്. മണ്ണിന്റെ നിയമങ്ങൾ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള ഭരണഘടനകളായി മാറുന്നതും, അതോടെ നിയമസഭകൾ അവസാനിക്കുന്നതുമാണ്. മണ്ണിന്റെ നിയമങ്ങൾ പ്രകാരം അഥവാ മഹാശാസ്ത്രപരമായ രാജഭരണ സംവിധാനങ്ങൾ ഉണ്ടാവുന്നതും ജനങ്ങൾക്ക് സാമൂഹിക നീതി ഉറപ്പായും ലഭിക്കുന്നതുമാണ്. രാജാവും മന്ത്രിമാരും നീതിന്യായങ്ങളെ നിർവ്വഹിക്കുന്നതോടെ ഇന്നത്തെ അധമ /പൂച്ചാണ്ടിക്കോടതികൾ ഇല്ലാതാവുന്നതുമാണ്.

💓
4. വിനോദം :
സംഗീതം, കല, സാഹിത്യം, ഫുട്ബാൾ തുടങ്ങിയവ ജനങ്ങളുടെ ആനന്ദങ്ങളെ വർദ്ധിപ്പിക്കുന്നതാണ്.

💓ധാർമ്മിക അധ:പതനം വർദ്ധിക്കുന്ന പ്രദേശങ്ങളിൽ വിനോദങ്ങളുടെ പ്രവർത്തനം ശുചിത്വമാവണം. ചുറ്റുമുള്ളവരെ ശ്രദ്ധിച്ചും സഹായിച്ചും കഴിയേണ്ട സന്ദർഭങ്ങളിൽ ദുസ്വാർത്ഥം അരുത്.

ക്രിക്കറ്റ്, കുതിരപ്പന്തയം തുടങ്ങിയവ അധമ വിനോദങ്ങളിൽ പെടുന്നു.

💓ആധാർ, ഹെൽമെറ്റ് തുടങ്ങിയവ ഉപയോഗിക്കാൻ ജനങ്ങളെ നിർബ്ബന്ധിക്കുന്നവരും അധമ വിനോദങ്ങളാണു ചെയ്യുന്നത്. പൊതു ആവശ്യമല്ലാത്തവയെ നിർബ്ബന്ധമാക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരികൾക്കും മറ്റും അവയെ (തങ്ങളുടെ ശരീരത്തിലെ) നെറ്റിയിലോ തലയിലോ നെഞ്ചത്തോ ഒക്കെ തുന്നിപ്പിടിപ്പിക്കാനും ചുമന്നുനടക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ മണ്ണ് അഥവാ ദൈവം തീർച്ചയായും നൽകുന്നുണ്ട്. അതേസമയം മറ്റുള്ളവരുടെ അഥവാ മറ്റുള്ളവർക്ക് മണ്ണ് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ കൈകടത്താൻ യാതൊരാൾക്കും അവകാശമില്ല എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. വ്യത്യസ്ത മതങ്ങളിലെ ദേവാലയങ്ങളിലും മത-രാഷ്ട്രീയ സമ്മേളനങ്ങളിലും, മറ്റും മൈക്കിലൂടെ നടത്തി വരുന്ന ശബ്ദ മലിനീകരണവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണമാണ്; ആക്രമണകാരികൾക്കെല്ലാം മഹാനീതിശാസ്ത്ര പ്രകാരം കടുത്ത ശിക്ഷകളുമുണ്ട്.

മന്ത്രിമാർക്കും മറ്റും, ജനങ്ങളുടെ സാത്വികമായ ആനന്ദങ്ങൾക്ക് തടസ്സമുണ്ടാക്കാതെ, തങ്ങളുടെ സ്വന്തമായ സമ്പാദ്യങ്ങളിൽ നിന്ന് ആധാർ, ഹെൽമെറ്റ് തുടങ്ങിയ സ്വകാര്യ ആനന്ദങ്ങളെ ആസ്വദിക്കാനുള്ള (അധമമായ) വ്യക്തിസ്വാതന്ത്ര്യം തീർച്ചയായും ഉണ്ട്. അതുപോലെ അവർക്ക് കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് ജയ് വിളിക്കാനും സ്വന്തമായ സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ നൽകാനും (അധമമായ) വ്യക്തിസ്വാതന്ത്ര്യവുമുണ്ട്. പൊതുഖജനാവിൽ നിന്നു ചിലവുചെയ്യാൻ അധികാരമില്ല, ചെയ്താൽ മഹാനീതിശാസ്ത്ര പ്രകാരമുള്ള ശിക്ഷകളും ഉറപ്പാണ്.

💓ഭൂമിയിലെ എല്ലാ തൊഴിലുകളും ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ യഥാര്‍ത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായി തരം തിരിക്കപ്പെടുന്നതും പ്രത്യേക അവസരങ്ങളിൽ മറ്റു വിഭാഗങ്ങളായി മാറുന്നതും എങ്ങനെയെല്ലാമെന്ന് www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് എങ്ങനെയെല്ലാമെന്നും www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓💓💓

(( 3 )) മത-ജാതി-ജീവികളായിട്ടും രാഷ്ട്രീയ-ജീവികളായിട്ടും മറ്റും മനുഷ്യരൂപത്തോടെ കഴിയുന്ന ജീവികളെ മനുഷ്യരാക്കാൻ കഴിയുമോ എന്ന് മഹാശാസ്ത്രപരമായിട്ട് പരിശോധിക്കാം :

💓ഇന്നത്തെ ഭൂമിയിൽ സുമാർ 700 കോടി ജനങ്ങളെ അഥവാ മനുഷ്യരെ മഹാശക്തിയായ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എങ്കിലും ഭൂമിയിൽ മനുഷ്യരില്ലാത്ത അവസ്ഥയാണ് ഉള്ളത്. പശുക്കുട്ടി, പട്ടിക്കുട്ടി, പൂച്ചക്കുട്ടി, സിംഹക്കുട്ടി എന്നിങ്ങനെ മറ്റുള്ള ജീവികൾക്കെല്ലാം അതാതു ജീവി ഇനത്തിൽ കുഞ്ഞുങ്ങളും കുട്ടികളും ജനിക്കുകയും വളരുകയും ചെയ്യുമ്പോഴാണ് വിവേചനശക്തികൾ ഉളള ഏകജീവിയെന്ന് മനുഷ്യർ സ്വയം അവകാശപ്പെട്ടുകൊണ്ട് മനുഷ്യരായല്ലാതെ മത-ജാതി-ഉപജാതി ക്കുട്ടികളായി ജീവിക്കുന്നത്.

ഹിന്ദു -നായർ, ഈഴവൻ, നമ്പൂതിരി, നമ്പ്യാർ, ചെട്ടിയാർ, കുറവൻ, സാംബവൻ, .... എന്നിങ്ങനെയും; മുസ്ലിം -സുന്നി, ഷിയാ, ജ.ഇസ്ലാമി.... എന്നിങ്ങനെയും; ക്രിസ്ത്യൻ -റോമൻ കത്തോലിക്കൻ, സിറിയൻ കത്തോലിക്കൻ, ഓർത്തഡോക്സ്, പെന്തക്കോസ്ത്, .... എന്നിങ്ങനെയുമുള്ള മത-ജാതി-ഉപജാതി ബോര്‍ഡുകളും; നിരീശ്വരവാദി എന്ന ബോര്‍ഡും; കമ്മ്യൂണിസ്റ്റ് -സിപിഐ, സിപിഐഎം, ആർഎസ്പി എന്നിങ്ങനെയുള്ള രാഷ്ട്രീയ കക്ഷികളുടെ ബോര്‍ഡുകളും; പിടിച്ച് ഏതാനും ആൾക്കാരും, മനുഷ്യൻ എന്ന ബോര്‍ഡും പിടിച്ച് ഒരാളും നിൽക്കുമ്പോൾ, മനുഷ്യൻ എന്ന ബോര്‍ഡും പിടിച്ച് നിൽക്കുന്നയാളിന്റെ കൂടെ അണിചേരാൻ ആളുണ്ടാവില്ല !

💓ഇന്ത്യക്കാരെന്നും അമേരിക്കക്കാരെന്നും പാകിസ്താനികളെന്നും മറ്റും ദേശീയമായിട്ട് അവകാശപ്പെടുന്നതും തട്ടിപ്പാണ്. ഉദാഹരണമായിട്ട്, ഇന്ത്യക്കാരെന്ന നിലയിലല്ല 2 ഇന്ത്യൻ കുടുംബങ്ങളുടെ ഇടയിൽ വിവാഹബന്ധം ഉണ്ടാവുന്നത്. മത-ജാതി പൊരുത്തമാണ് ആദ്യം പരിഗണിക്കുന്നത്.
മത-ജാതി-ഉപജാതികളുടെ പേരിലും രാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെ പേരിലും, കലഹങ്ങളും കലാപവും കൊലകളും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും നിരന്തരമാണ് ! പിന്നെന്തു ദേശീയത? ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് രാജ്യങ്ങളിലെല്ലാം സർവ്വ നാശം ഉണ്ടാകാത്തത്.

💓ജനനം, ബാല്യം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ജീവിതം, മരണം, ശവമടക്കൽ, തുടങ്ങിയവയെല്ലാം ജനങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണെങ്കിലും, ദൈവകാര്യങ്ങൾ എന്ന കള്ളപ്പേരിൽ മത-ജാതി പ്പിശാച് അവയിലെല്ലാം വ്യത്യസ്ത അളവുകളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. മത-ജാതി-ഉപജാതികൾ നിശ്ചയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം വ്യക്തിയുടെ വിവാഹബന്ധവും ശവമടക്കലും നിർബ്ബന്ധമാക്കാൻ മത-ജാതിപ്പിശാചുക്കൾക്കു കഴിഞ്ഞിട്ടുണ്ട്. ദൈവം തന്റെ കുഞ്ഞുങ്ങൾക്കെല്ലാം നൽകിയ വിശിഷ്ടമായ വ്യക്തിസ്വാതന്ത്ര്യത്തെയാണ് മത-ജാതി പ്പിശാചുക്കൾ തട്ടിത്തെറിപ്പിച്ചത്.

മത-ജാതി പ്രസ്ഥാനങ്ങൾ മത-ജാതിപരമായും പ്രാദേശികമായും മറ്റും ചിന്തിച്ചുപോരുകയാൽ; ആധാർ, ഹെൽമെറ്റ് തുടങ്ങിയ (പൊതുവായ) ആവശ്യമല്ലാത്തവയെ നിർബ്ബന്ധമാക്കാൻ അധമരായ ഭരണാധികാരികൾ തയ്യാറാകുമ്പോൾ, അവരെ തിരുത്താൻ പോലും മത-ജാതികളുടെ നേതാക്കളോ അണികളോ ശ്രമിക്കുന്നില്ല. ദൈവത്തിന് രാഷ്ട്രീയ കാര്യങ്ങളിൽ അഥവാ പൊതുവായ ഭരണകാര്യങ്ങളിൽ സ്ഥാനമില്ലാത്തതുപോലെ മത-ജാതി പ്രസ്ഥാനങ്ങളുടെ നേതാക്കളും അണികളും പെരുമാറുന്നു. ഭൂമിയിലെ സുമാർ 95% ജനങ്ങളും മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴിൽ അണിനിരന്നുകൊണ്ട് ദൈവീകമല്ലാത്ത കാര്യങ്ങൾക്ക് അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നവരായി മാറുന്നു !

വീടിന്റെ ഉമ്മറത്ത് മത-ജാതിപ്പേരുകൾ എഴുതിവയ്ക്കണമെന്നും, റോഡുകളിൽ നടന്നു യാത്രചെയ്യുന്നവർ ISI മാർക്കുള്ള ഷൂസ് ഉപയോഗിക്കണമെന്നും, മഴയത്തും വെയിലത്തും കുട ചൂടിയിരിക്കണമെന്നും, കുടയ്ക്ക് ISI മാർക്കുണ്ടാവണമെന്നും അധമ ഭരണാധികാരികൾ നിയമങ്ങളെ തട്ടിക്കൂട്ടിയാൽ താടിക്കാരായ കത്തനാരന്മാരും മുസലിയാക്കന്മാരും സ്വാമിമാരുമൊക്കെ തങ്ങളുടെയോ ബന്ധുക്കളുടെയോ കുട-ചെരുപ്പ് നിർമ്മാണശാലകളെ വികസിപ്പിക്കുന്നതിനെപ്പറ്റിയും വ്യാജമായിട്ട് ISI മാർക്ക് തരപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങളാവും നടത്തുക. (ആധാർ, ഹെൽമെറ്റ്, തുടങ്ങിയവ പോലെ ! ). അധമ ഭരണാധികാരികളുടെ ദൈവനിന്ദാപരവും ധർമ്മശാസ്ത്ര വിരുദ്ധവുമായ നടപടികളോ ഹെൽമെറ്റ് പോലെ അനേകർക്ക് ഉണ്ടാവുന്ന കഷ്ടപ്പാടുകളോ അവർക്ക് വിഷയമാവില്ല !

അതേസമയം സമൂഹവുമായി കൂടുതൽ ഇടപഴകുന്നവർ താടിയുടെ നീളംകുറയ്ക്കണമെന്നും, തലപ്പാവ് ഉപയോഗിക്കരുതെന്നും, വസ്ത്രം ഹെൽമെറ്റ് തുടങ്ങിയവ കൊണ്ട് മുഖം മറയ്ക്കാൻ പാടില്ലെന്നും, കത്തി-കൃപാണം തുടങ്ങിയവ കൊണ്ടുനടക്കാൻ പാടില്ലെന്നും മറ്റുമുള്ള നിയമങ്ങളെ ഭരണാധികാരികൾ തട്ടിക്കൂട്ടിയാൽ മതനേതാക്കൾക്ക് വെകിളി പിടിക്കുന്നതും മതനിന്ദ, മതനിന്ദ എന്ന് കൂവി അണികളെ ഇളക്കിവിട്ട് ജനജീവിതം താറുമാറാക്കുന്നതും അവസാനം ഗത്യന്തരമില്ലാതെ ഭരണാധികാരികൾ നിയമങ്ങളെ പിൻവലിക്കുന്നതുമാണ്. മതനിന്ദയുണ്ടാവാതെ മത-ജാതി പ്രസ്ഥാനങ്ങൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, (മത)ദൈവത്തിന്റെ പേര് പറഞ്ഞു കൊണ്ട് ഭൂമിയിലെങ്ങും ഏറ്റവുമധികം ദൈവനിന്ദ ചെയ്യുന്നത് മത-ജാതി നേതാക്കളും രാഷ്ട്രീയ നേതാക്കളുമാണ്.

മുമ്പ് വ്യക്തമാക്കിയതുപോലെ, ഭൂമിയിലെ സുമാർ 95% ജനങ്ങളും മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴിൽ അണിനിരന്നിട്ടും, നികുതികളെയും നികുതി വർദ്ധനവുകളെയുമൊക്കെ സമൂഹത്തില്‍ നടപ്പാക്കാൻ ഭരണാധികാരികൾക്ക് കഴിയുന്നു. ആധാർ, ഹെൽമെറ്റ് തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങളെ കൊള്ളയടിക്കാനാവുമെന്നും അവർ മനസ്സിലാക്കി !

💓ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ എല്ലാ ജീവികളുടെയും നാസികയിലൂടെയും ശ്വാസകോശങ്ങളിലൂടെയും രക്തത്തിലൂടെയും പ്രവർത്തിച്ച് ജീവികൾക്കെല്ലാം ജീവൻ അഥവാ ശക്തി നൽകുന്നത് തന്റെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. ജീവികളുടെ / മനുഷ്യരുടെ ദേശ-മത-ജാതി-ഉപജാതി- തുടങ്ങിയ യാതൊരു വ്യത്യാസങ്ങളും ദൈവത്തിന്റെ വാതകരൂപമായ ഓക്സിജന് അഥവാ ദൈവത്തിനു വിഷയമല്ലായെന്നു മനസ്സിലാക്കാൻ ആഘോഷ സ്ഥലങ്ങളിലും സമ്മേളന സ്ഥലങ്ങളിലും പണിസ്ഥലങ്ങളിലുമെല്ലാം ജനങ്ങളിൽ ഓക്സിജൻ പ്രവർത്തിക്കുന്നത് മനസ്സിലാക്കിയാൽ മതി.

💓റസിഡന്റ്സ് അസോസിയേഷനുകൾ കേരളത്തിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നത് മറ്റു പ്രദേശങ്ങളിലും ഉണ്ടോ എന്നറിയില്ല. ചെറിയ ചെറിയ പ്രദേശങ്ങളിലെ ജനങ്ങളുടെ അഥവാ കുടുംബങ്ങളുടെ കൂട്ടായ്മയാണവ ! മത-ജാതി പ്രസ്ഥാനങ്ങളുടെ കീഴിൽ മത-ജാതി ജീവികളായിട്ടു ജീവിച്ചുകൊണ്ട്, ദൈവീകമല്ലാത്ത കാര്യങ്ങൾക്ക് അറിഞ്ഞും അറിയാതെയും കൂട്ടുനിൽക്കുന്നവരായ കുടുംബങ്ങളുടെ കൂട്ടായ്മ എന്നത് കാഴ്ചബംഗ്ളാവ് പോലെയാണ്. സിംഹങ്ങൾക്ക് ഒരു കൂട്, കടുവകൾക്ക് ഒരു കൂട്, ആനയ്ക്ക് ഒരു കൂട്, എന്നിങ്ങനെ പ്രത്യേകം പ്രത്യേകമായ കൂടുകൾ. റസിഡന്റ്സ് അസോസിയേഷനുകളിൽ അല്പമെങ്കിലും ആദർശവും ഊറ്റവും ഉണ്ടാകേണ്ടിയിരുന്നു ...... റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയിൽപെട്ട കുടുംബങ്ങളിലെങ്കിലും മത-ജാതികൾക്കും, നിറം, സാമ്പത്തികം തുടങ്ങിയവകൾക്കും അതീതമായ വിവാഹബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാമായിരുന്നു ! ഭൂമിയിൽ മനുഷ്യ ജീവികളെ പുന:സൃഷ്ടിക്കാൻ ശ്രമിക്കാമായിരുന്നു .... അതിന് ആദ്യം അവർ മനുഷ്യരാവണമല്ലോ !

💓ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മത-ജാതി-ഉപജാതി -രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വയമെന്നോണം ഇല്ലാതാവുന്നതാണ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഒരാൾ പോലും മുന്നോട്ടു വരുന്നതല്ല. ദൈവത്തിന്റെ സൃഷ്ടിയിൽപെട്ട ഒരു ജീവിയല്ലാ ' പ്രസ്ഥാനം' എന്നും, 'പ്രസ്ഥാനം' എന്ന ഒരു ജീവിയെയോ, ഒരു എറുമ്പിനെപ്പോലുമോ സൃഷ്ടിക്കാനോ രക്ഷിക്കാനോ ഇന്നത്തെ പ്രസ്ഥാനങ്ങളിലെ മുഴുവൻ ആൾക്കാർ ശ്രമിച്ചാലും നടക്കുന്നതല്ലാ എന്നും 'പ്രസ്ഥാനമല്ലാ വ്യക്തിയാണ് വലുതെന്നും' ഓരോ വ്യക്തിയെയും പ്രത്യേകമായി സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് ദൈവം ചെയ്യുന്നതെന്നും, ദൈവം മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ മഹാനിർവ്വഹിക്കുന്നത് ഓരോരോ വ്യക്തിയോടുമാണെന്നും, ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നതും വ്യക്തികളാണെന്നും (യഥാര്‍ത്ഥത്തിൽ അസ്തിത്വമില്ലാത്തതായ പ്രസ്ഥാനങ്ങളിലാണ് ഭ്രമിച്ചുപോന്നതെന്നും) വൈകിയാണെങ്കിലും തിരിച്ചറിയുന്നതാണ്.

💓ദൈവം അഥവാ ഭൂമി മനുഷ്യരെ സൃഷ്ടിച്ചിട്ട് ഭൂമിയിൽ മനുഷ്യരില്ല. മനുഷ്യരൂപമുള്ളവർ
മത-ജാതി-ജീവികളായിട്ടും രാഷ്ട്രീയ-ജീവികളായിട്ടും മറ്റും കഴിഞ്ഞാൽ മതിയോ ? ഹ, പോരാ. ആർക്കാണ് ആവശ്യം ? എന്താണ് ആവശ്യം ?

സമസ്ത ജീവികളും ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന് മനുഷ്യരെ ആവശ്യമുണ്ട്; എന്നാൽ മനുഷ്യർ ആത്മീയ സാക്ഷാത്ക്കാരത്തിലൂടെ നേടുന്ന പരമാനന്ദങ്ങളെപ്പറ്റി ശാസ്ത്രീയമായി അറിയുമ്പോൾ ആവശ്യം മനുഷ്യർക്കു മാത്രമാണെന്നു മനുഷ്യർ തന്നെ ശഠിക്കുന്നതാണ്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓ദൈവ ശാസ്ത്രം പരിശോധിക്കാം :

ദൈവമാണ് മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് എന്നു വിശ്വസിക്കുന്നവർ, മഹാപ്രപഞ്ചത്തിലെ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത് ദൈവമാണെന്നു വിശ്വസിക്കേണ്ടതുണ്ട്. ( ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സർവ്വരും വിശ്വസിക്കുന്നതാണ് ). പ്രപഞ്ചത്തിലെ വസ്തുക്കളിലുള്ള അഥവാ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങൾ പ്രകാരം മാത്രമേ മനുഷ്യന് തങ്ങളുടെ ശരീരത്തിലെ ഉൾപ്പെടെയുള്ള എല്ലാ മൂലകങ്ങളെയും പ്രവർത്തിപ്പിക്കാനാവൂ. ( ദൈവം, ജീവികളുടെയെല്ലാം ശരീരത്തെ നിർമ്മിക്കുന്നതും മൂലകങ്ങൾ കൊണ്ടാണ്, മൂലകങ്ങളിലുള്ള ശാസ്ത്രനിയമങ്ങൾ പ്രകാരമാണ്.). രോഗങ്ങളും മരുന്നുകളും സർജറികളും ചികിത്സയും ചികിത്സാ വിജയവുമല്ലാം മൂലകങ്ങളിലുള്ള ശാസ്ത്രനിയമങ്ങൾ പ്രകാരമാണ്. പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളിലുമുള്ള അഥവാ എല്ലാ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങളെ മൊത്തമായി മഹാശാസ്ത്രം എന്നു പറയുന്നു. ദൈവത്തിന്റെ ശാസ്ത്രമാകയാൽ ദൈവശാസ്ത്രം എന്നും പറയുന്നു. ദൈവശാസ്ത്രത്തിൽ ശാസ്ത്രനിയമങ്ങൾ മാത്രമാണ് ഉള്ളത്; ദൈവശാസ്ത്രം എന്ന കള്ളപ്പേരോടെ സമൂഹത്തില്‍ നിലയുറപ്പിച്ചിട്ടുള്ള മതങ്ങളിൽ ഉള്ളതുപോലെ രാജാക്കന്മാരുടെയോ മനുഷ്യരുടെയോ ചരിത്രങ്ങളും പൂച്ചാണ്ടിക്കാര്യങ്ങളും ഉണ്ടാവില്ല.

ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനത്തിന്റെ ചെറിയ ഒരു ഭാഗമായിട്ട് മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ മനസ്സിലാക്കാനാവും. ദൈവത്തിന്റെ ജ്ഞാനമാകയാൽ, മഹാജ്ഞാനത്തിന് ആദിയില്ല. ദൈവത്തിന്റെ സൃഷ്ടി ആകയാൽ മഹാപ്രപഞ്ചത്തിന് ആദിയുണ്ട്.

                     💓 ഓം 💓

മഹാപ്രപഞ്ചത്തിൽ ശബ്ദം ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിച്ചാൽ, ശബ്ദം ഇല്ലെങ്കിൽ പ്രപഞ്ചത്തിന് സമസ്ത സൗന്ദര്യവും നഷ്ടമാകുമെന്ന് മനസ്സിലാക്കാനാവും. അത്ര മഹത്തരമായിട്ടാണ് മഹാശക്തിയായ ദൈവം ശബ്ദത്തെ മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.

💓രണ്ടോ അതിലധികമോ വസ്തുക്കൾ പ്രതിപ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകുന്നതാണ്. ഭൗതിക തന്ത്രം, രസ തന്ത്രം, തുടങ്ങിയ ഭൗതിക ശാസ്ത്ര ശാഖകൾ ശരിവയ്ക്കുന്ന നിയമമാണത്. കൈപ്പത്തികൾ തമ്മിലടിക്കുമ്പോഴും, ഫാൻ വായുവിൽ കറങ്ങുമ്പോഴും, വണ്ടി ഓടുമ്പോഴും, ഒക്കെ ഒക്കെ ശബ്ദമുണ്ടാകുന്നത് പ്രസ്തുത നിയമ പ്രകാരമാണ്.

💓വസ്തുക്കളുടെ സൂക്ഷ്മ രൂപമായ ആറ്റത്തിൽ, പ്രോട്ടോണിനെ ഇലക്ട്രോണുകൾ സദാസമയവും ചുറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ശബ്ദം ഉണ്ടാകുന്നതാണ്. ശാസ്ത്ര സമൂഹത്തിന് മനസ്സിലാക്കാൻ കഴിയാഞ്ഞ പ്രസ്തുത മഹാശബ്ദം മഹാശാസ്ത്രപരമായിട്ട് ഉടനെ ഭൂമിയിലെങ്ങും മുഴങ്ങുന്നതാണ്. രണ്ടോ അതിലധികമോ വസ്തുക്കൾ പ്രതിപ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകുന്നതാണ് എന്ന ഒരു ശാസ്ത്രനിയമത്തെ സൃഷ്ടിച്ചുകൊണ്ട് മഹാശക്തിയായ ദൈവം ഏക മഹാശബ്ദമായി മാറിക്കൊണ്ട് ആറ്റങ്ങളിലേക്കും മഹാപ്രപഞ്ചത്തിലേക്കും പ്രവേശിക്കുന്ന മഹാത്ഭുതമാണ് യഥാര്‍ത്ഥത്തിൽ സംഭവിക്കുന്നത്. മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത് പ്രസ്തുത മഹാശബ്ദം കൊണ്ടാണെന്നും തെളിയുന്നു. "ആദിയിൽ ദൈവം വചനത്തെ സൃഷ്ടിച്ചു, വചനം ദൈവമായിരുന്നു" എന്നിങ്ങനെയുള്ള വാചകങ്ങൾ ശരികളാവുന്നത് അങ്ങനെയാണ്. ഓം എന്ന ശബ്ദബ്രഹ്മം ആയിട്ട് മഹാശക്തിയായ ദൈവം രൂപാന്തരപ്പെടുകയും, മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും മഹാപ്രപഞ്ചത്തിൽ മഹാലയിക്കുകയും ചെയ്തിരിക്കുകയാണ്.

💓ആദിവചനം എന്ന് വിശേഷിപ്പിക്കാവുന്ന മഹാശബ്ദത്തെ, മഹാശക്തിയായ ദൈവം, എല്ലാ സൃഷ്ടിചക്രങ്ങളിലും മഹാപ്രപഞ്ചത്തിൽ മുഴുവൻ ഉച്ചത്തിൽ തുടർച്ചയായിട്ട് 3 വർഷക്കാലം കേൾപ്പിക്കുന്നുണ്ട്. മലക്ക് അഥവാ മാലാഖ കുഴൽ വിളിക്കുമ്പോഴുണ്ടാകുന്ന സംഹാര കാഹളം എന്ന വിശേഷണവും ഭാഗികമായി ശരിയാവുന്നത് അങ്ങനെയാണ്. വിചിത്രമായ ജീവി പ്രത്യക്ഷമാവുകയും ജീവികളെല്ലാം പെട്ടെന്ന് മരിക്കുകയും ചെയ്യുമെന്ന മതവചനം ഭോഷ്ക്കാണെന്നു തെളിയാൻ അധിക ദിവസങ്ങളില്ല. ദൈവ-വിപ്ലവ ഗാനവും ഏകാക്ഷര മഹാസംഗീതവുമായ മഹാശബ്ദം ദൈവത്തിന്റെ മഹാചിരിയുമാണ്.

💓ആദിവചനം, സൃഷ്ടിമന്ത്രം, സംഹാര കാഹളം, ദൈവ-വിപ്ലവ ഗാനം, ശബ്ദബ്രഹ്മം, അക്ഷരബ്രഹ്മം, മഹാശാസ്ത്ര മൂലം, ഏകാക്ഷര മഹാസംഗീതം, മഹാചിരി, തുടങ്ങിയ മഹാനാമങ്ങളെ കുറിക്കുന്ന 3 (ഓം) മഹാശാസ്ത്രത്തോടു ചേര്‍ക്കുന്നു. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളിലെയും ശാസ്ത്ര സത്യങ്ങളെ (മാത്രം) ഉൾക്കൊണ്ട്, മതങ്ങളെല്ലാം അബദ്ധഭണ്ഡാരങ്ങളാണെന്ന് ''' ഓം ''' തെളിയിക്കുന്നതിനെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
💓
ദൈവ-വിപ്ലവത്തിൽ, ദൈവം 'ഓം' എന്ന് മഹാരാഗങ്ങളിൽ മഹാചിരിച്ചുകൊണ്ടിരിക്കും. മഹാചിരി കേട്ട് ജനങ്ങൾ സന്തോഷിക്കുകയും, നടുങ്ങുകയും, വിരളുകയുമൊക്കെ ചെയ്യുന്നതും; മഹാശാസ്ത്രപരമായിട്ട് തിരുത്തലുകൾ നടത്തുന്നതും, മഹാപ്രപഞ്ചത്തിലെ സർവ്വസൃഷ്ടികൾക്കും മഹാത്ഭുതകരമെന്നോണം പ്രത്യക്ഷമായും സുമാർ 500 വർഷക്കാലം മഹാസമനീതിയെ ലഭിക്കുന്നതുമാണ്. 💓ഭൂമിയിൽ ദൈവ രാജ്യം സ്ഥാപിക്കപ്പെടുന്നത് അങ്ങനെയാണ്. മഹാശക്തിയായ ദൈവം മഹാശാസ്ത്രപരമായിട്ട് സൃഷ്ടിച്ചിട്ടുള്ള മഹാപ്രപഞ്ചത്തിലെ ജീവികളായിരിക്കുന്നവർ തങ്ങളുടെ ശരീരവും മഹാപ്രപഞ്ചവുമാണ് പ്രധാനമെന്നും, ആത്മാവല്ല പ്രധാനമെന്നും മനസ്സിലാക്കുന്നതാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരത്തിലൂടെ പരമാനന്ദ പദവിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതുമാണ്.

💓www.omsathyam.com എന്ന വെബ്സൈറ്റും മഹാശാസ്ത്രവും.💓

എ4 വലുപ്പത്തിലും സുമാർ 600 പേജുകളുള്ളതുമായ മലയാള ഭാഷയിലുള്ള മഹാഗ്രന്ഥത്തെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്നതാണ്. ബഹുവിധ വിഷയങ്ങളെ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് ഭാഷയിലുള്ള ശാസ്ത്ര പരിഭാഷയുമുണ്ട്, മലയാളത്തിലുള്ള മഹാഗ്രന്ഥത്തിലെ അനവധി കാര്യങ്ങളെ പരിഭാഷപ്പെടുത്താനോ, ശുദ്ധിപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെങ്കിലും അതൊന്നും അത്യാവശ്യമല്ല. ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തിന് ആദിയും അന്തവുമില്ല, ഗ്രന്ഥങ്ങളിലോ വെബ്സൈറ്റിലോ മറ്റു വിധങ്ങളിലോ പരിമിതപ്പെടുത്താൻ കഴിയുന്നതല്ല. 600 പേജുകളുള്ള മഹാഗ്രന്ഥത്തിലെ ഏതാനും ഭാഗങ്ങളെ അതീവ ഹ്രസ്വമാക്കിക്കൊണ്ട് ജനങ്ങളുടെ സൗകര്യാർത്ഥം വാട്സ്ആപ്പിലൂടെ പ്രസിദ്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. മൊബൈൽ ഫോണിലൂടെ കൂടുതൽ വായിക്കുന്നതിനേക്കാൾ കഷ്ടപ്പാട്, അക്ഷരങ്ങളെ ടൈപ്പ് ചെയ്യാനാണ്. ഏറെക്കുറെ 98%-വും തലയിൽ നിന്ന് കൈവിരലിലൂടെ ഫോണിലേക്ക് നേരിട്ടായിരുന്നു. എഴുതാനും ചിട്ടപ്പെടുത്താനും സുമാർ 2 ആഴ്ച എടുത്തിട്ടുണ്ടാവും!. മൊബൈൽ ഫോണിൽ എഴുതുമ്പോൾ, അക്ഷരത്തെറ്റുകളെ കണ്ടുപിടിക്കുകയും തിരുത്തുകയും ചെയ്യുന്നത് കഠിനമാണ്. തിരുത്താൻ വിട്ടുപോയ അക്ഷരത്തെറ്റുകളെ ശുദ്ധിചെയ്ത്, മറ്റുള്ളവർക്ക് അയക്കുമ്പോൾ ആനന്ദം ലഭിക്കുന്നവെങ്കിൽ മാത്രം ചെയ്യുക.
മൊബൈൽ ഫോണിൽ 'എഴുതിയ രണ്ടാമത്തെ ' സന്ദേശമാണിതെന്നു പറയാം. ഈയുള്ളവനിൽ നിന്ന് ഇനിയൊരു സന്ദേശം ഉണ്ടാകുമോ - ദൈവത്തിനു മാത്രമേ അറിയൂ. ശാസ്ത്രത്തിന്റെ 'വാട്സ്ആപ് ' മുഖേനയുള്ള പരമ സംഗ്രഹത്തെ മഹാശക്തിയായ ദൈവം തന്നെയാണ് ഏകദാസനിലൂടെ കുഞ്ഞുങ്ങൾക്കു നേരിട്ടെത്തിക്കുന്നതെന്നു കണക്കാക്കാം. ദൈവം വിത്ത് വിതയ്ക്കുന്നു ... ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ഫലമുണ്ടാകുന്നതാണ്.💓

ദൈവത്തിന്റെ മഹാചിരിയുമാണ് ഓം എന്ന് സൂചിപ്പിച്ചുവല്ലോ. മഹാചിരി കൊണ്ടുള്ള ദൈവ-വിപ്ലവം ഉടൻ ആരംഭിക്കുന്നതാണ്. അതോടെ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും ആനന്ദകരമായ നല്ല ജീവിതത്തിന് പ്രകടമായ തുടക്കമുണ്ടാകുന്നതാണ്.

മഹാശക്തി, ബ്രഹ്മം, മഹാമായ, അല്ലാഹു, മഹാപിതാവ്, മഹാമാതാവ്, മഹാനീതിപതി, മഹാദേവൻ, മഹാദേവി, ദൈവം, ഭൂമി അഥവാ മണ്ണ്, മഹാഭദ്രകാളി, എന്നീ പേരുകൾ മഹാശാസ്ത്രപരമാകുന്നത് എങ്ങനെയെല്ലാമെന്നും www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
💓
മനുഷ്യൻ കാണുന്നതും കാണാത്തതും, അറിയുന്നതും അറിയാത്തതുമായ മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുവാൻ, ആദിയും അന്തവുമില്ലാത്ത ഒരു മഹാശക്തിക്കു മാത്രമേ സാധിക്കൂ. ദൈവത്തിന്റെ മഹാശാസ്ത്രപരമായ നാമം മഹാശക്തി ആവുന്നത് അങ്ങനെയാണ്.
💓
മഹാപ്രപഞ്ചത്തെ മാത്രം ആധാരമാക്കിക്കൊണ്ട് ദൈവത്തെ മനസ്സിലാക്കുന്നതിൽ പിഴവുണ്ട്. എന്തെന്നാൽ മനുഷ്യർ ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ സൃഷ്ടിക്കാതെയും മഹാശക്തിയായ ദൈവത്തിനു കഴിയാം. മഹാശക്തി മാത്രം. മഹാശക്തി എന്ന വാക്ക് മഹാപ്രപഞ്ചവുമായി ബന്ധപ്പെട്ടതാകയാൽ മഹാസത്യം എന്ന വാക്ക് താരതമ്യേന കൂടുതൽ ചേരും. എന്നാൽ മഹാസത്യം എന്ന വാക്കും മഹാപ്രപഞ്ചവുമായി ബന്ധപ്പെട്ടതാകയാൽ സമ്പൂർണ്ണമല്ല ! മഹാപ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്, മഹാപ്രപഞ്ചത്തിന് അതീതമായ വാക്ക് അഥവാ പേര് ഉപയോഗിക്കാൻ കഴിവില്ല ! അതേസമയം മഹാപ്രപഞ്ചത്തിന് അതീതമായ ദൈവത്തിന്റെ അവസ്ഥയെപ്പറ്റി മനുഷ്യന് ബോധമുണ്ടാവുകയും വേണം. അതിന്നായിട്ട് ഏകദൈവത്തിന്റെ ഭാഗമായ ഏകദാസനിലൂടെ ദൈവം അറിയിച്ചിട്ടുള്ള മഹാനാമമാണ് ബ്രഹ്മം. മഹാപ്രപഞ്ചത്തിലെ ജീവികളായ മനുഷ്യർ, മഹാപ്രപഞ്ചവുമായിട്ട് ബന്ധമില്ലാത്തതായ ബ്രഹ്മത്തെ തങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നത് ദൈവ ശിക്ഷ പിടിച്ചു വാങ്ങുന്ന കാര്യമാണ്. ബ്രഹ്മശ്രീ, ബ്രഹ്മഗുരു, ബ്രഹ്മവിദ്വാൻ എന്നിങ്ങനെയുള്ള പേരുകളെ മനുഷ്യ നാമങ്ങളോട് ചേർക്കാൻ പാടില്ല.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവത്തിന്റെ മഹാശക്തികളെ മായ, മഹാമായ എന്നു വിളിക്കുമ്പോൾ, മായ, മഹാമായ എന്നിവ ദൈവത്തിന്റെ പേരുകളായും ഭവിക്കുന്നതാണ്.
💓
മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം, ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണെന്നു വെളിവാകുന്നു. യാതൊന്നിലും ഒതുങ്ങാത്തതായ രൂപത്തെ രൂപമില്ലാത്ത ദൈവം എന്നു വിശേഷിപ്പിക്കാവുന്നതാണ്; പ്രസ്തുത വിശേഷണം ഭാഗികമായ ശരിയായിട്ടു ശോഷിക്കുന്നതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിട്ടുണ്ട്. ദൈവം, മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും യജമാനൻ ആണെന്നതും, മഹാ യജമാനന് തനിക്കു തോന്നുമ്പോലെയെല്ലാം സൃഷ്ടികളെ ഭരിക്കാൻ കഴിയുമെന്നതും സത്യം മാത്രമാണ്. ജീവിയല്ലെങ്കിലും ഒരു മഹാപുരുഷന്റെ പ്രതീതി ഉണ്ടാവുന്നതും ദൈവത്തെ ജനങ്ങൾ ഭയക്കുന്നതുമാണ്. തന്റെ സൃഷ്ടികളെ ദാസരായിട്ടു കരുതാതെ പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിച്ചിരിക്കെയും, മഹാനീതിപതി കൂടിയായ ദൈവം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതായ മഹാനീതിശാസ്ത്രത്തെ മനുഷ്യർ ഭയക്കുന്നതാണ്. കുഞ്ഞുങ്ങളുടെയെല്ലാം ഭയത്തെ സമ്പൂർണ്ണമായും ഇല്ലാതാക്കുന്നതിനു വേണ്ടി 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രം മുഴുവൻ സൃഷ്ടികളുടെ മഹാ യജമാനൻ ആവാതെ പകരം മഹാദാസനും മഹാദാസിയുമായിട്ട് ദൈവം പ്രവർത്തിച്ചതിനെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
💓
യാതൊരു രൂപങ്ങളിലും ഒതുങ്ങില്ലായെന്നതുപോലെ, ഒരു കല്ലിലോ കടുകിലോ എന്തിലുമോ (ജീവിയിലുമോ) പ്രവേശിച്ചുകൊണ്ടോ, ഒരു കല്ലോ കടുകോ എന്തുമോ (ജീവിയോ) ആയിക്കൊണ്ടോ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. എന്തും ചെയ്യാൻ ശക്തിയുള്ള, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന് ഒരു കടുകിലോ വിഗ്രഹത്തിലോ ജീവിയിലുമോ പ്രവേശിച്ചുകൊണ്ടോ (ആയിരുന്നുകൊണ്ടോ) മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ ശക്തിയില്ലെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അവർ കടുത്ത ദൈവനിന്ദയാണ് ചെയ്യുന്നത്.💓 വിഗ്രഹത്തിലൊതുങ്ങിക്കൊണ്ടു പ്രവർത്തിക്കാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് പറയുമ്പോൾ, വിഗ്രഹ ആരാധന ശരിയാണെന്നു ധരിച്ചു പോവരുത്. വിഗ്രഹത്തിൽ നിന്ന് അഥവാ എന്തിലെങ്കിലും നിന്ന് ദൈവം പ്രത്യക്ഷമാവുകയും, അനുവദിക്കുകയും ചെയ്യുകയാണെങ്കിൽ പ്രത്യക്ഷമാവുന്ന ദൈവത്തെ ആരാധിക്കുകയോ നമസ്ക്കരിക്കുകയോ ചെയ്യുക എന്നല്ലാതെ വിഗ്രഹത്തെ ആരാധിക്കാൻ പാടില്ല. 💓പാൽ, പഴം, നെയ്യ്, ചന്ദനം തുടങ്ങിയ യാതൊരു സാധനങ്ങളെയും വിഗ്രഹം ഭക്ഷിക്കുന്നില്ലാ എന്നിരിക്കെ അവയെ വിഗ്രഹത്തിൽ ഒഴുക്കുന്നതും കുശുകുശു മന്ത്രങ്ങൾ ജപിക്കുന്നതുമെല്ലാം കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്.💓 മഹാശാസ്ത്രപരമായിട്ട് ദേവാലയങ്ങളെ ഒരുക്കുന്നതെങ്ങനെയെന്ന് www.omsathyam.com എന്ന വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം തന്നെയാണ് ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും. ഉദാഹരണത്തിന് മനുഷ്യർക്കു കുഞ്ഞിനെ ജനിപ്പിക്കണമോ, പെൺകുഞ്ഞു വേണമോ ആൺകുഞ്ഞ് വേണമോ എന്നു നിശ്ചയിക്കുന്നതും, കുഞ്ഞുങ്ങളുടെ നിറം സൗന്ദര്യം അവയവങ്ങൾ ആരോഗ്യം ഉയരം തുടങ്ങിയവ എങ്ങനെയെല്ലാം വേണമെന്നു നിശ്ചയിക്കുന്നതും, മനുഷ്യ മാതാപിതാക്കളല്ല. അവരിലൂടെ പ്രവർത്തിക്കുന്നത് മഹാശക്തിയായ ദൈവമാണ്. എല്ലാ ജീവികളുടെയും മഹാപിതാവും മഹാമാതാവും ദൈവമാണെന്നു സുവ്യക്തം. വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ദൈവത്തിനു മാത്രം മഹത്വം.

ജീവികളുടെയെല്ലാം മഹാമഹാ-മഹാനീതിപതിയായിട്ടു പ്രവർത്തിക്കേണ്ടുന്നത് സൃഷ്ടികർത്താവായ ദൈവത്തിന്റെ ചുമതലയാണ്. മുമ്പ് വിശദമാക്കിയതാണ്.
💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ജീവിയല്ലെന്ന് അറിയുമ്പോഴും, സൃഷ്ടികളായ ജീവികളുടെ സന്തോഷത്തെ കണക്കാക്കി ജീവിയപ്പോലെ പെരുമാറുകയാൽ ദൈവ-ജീവിയാണ്. സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങളായിട്ടാണ് മനുഷ്യൻ അഥവാ ജീവി എന്നതു പ്രകാരം ഏകദൈവമായ ദൈവ-ജീവിയെ ദേവൻ എന്നും ദേവി എന്നും വിളിക്കാനാവും. മഹാശക്തിയായ ദൈവത്തിനു മാത്രം അവകാശപ്പെട്ട മഹാ എന്ന പദം ചേരുമ്പോൾ മഹാദേവൻ, മഹാദേവി എന്നീ മഹാനാമങ്ങളെ ലഭിക്കുന്നതുമാണ്.
സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങൾ ചേർന്നു മനുഷ്യൻ എന്നതുപോലെ ദേവൻ, ദേവി എന്നീ 2 പദങ്ങൾ ചേർത്ത് ദൈവം എന്നു വിശേഷിപ്പിക്കുന്നു.

ജീവികളുടെയെല്ലാം ശരീരത്തെ നിർമ്മിക്കുന്നത് ഭൂമിയിലെ അഥവാ മണ്ണിലെ മൂലകങ്ങൾ കൊണ്ടാണെന്നും, ജീവികൾക്കു ജീവിക്കാൻ ആവശ്യമായ സർവ്വതും നൽകി മഹാസംരക്ഷിക്കുന്നത് ഭൂമിയാണെന്നും, ദൈവം തന്നെയാണ് ഭൂമി ആയിക്കൊണ്ട് ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായിട്ട് മഹാവാത്സല്യത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നതെന്നുമുള്ള തിരിച്ചറിവ് ലഭിക്കാനും ഉൾക്കൊണ്ട് ജീവിക്കാനും മഹാഭാഗ്യം അഥവാ മഹാഅനുഗ്രഹം വേണം.

ദൈവത്തിനു മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രപരമായിട്ടു തന്നെ ഏതൊരു രൂപവും സ്വീകരിക്കാൻ കഴിയുന്നതാണ്. എന്നാൽ, ദൈവം മുഖ്യമായും 2 ജീവികളുടെ രൂപത്തെയാണ് മഹാസ്വീകരിക്കുന്നത്. 💓
(1) മഹാഗോമാതാവ് അഥവാ പശു. മനുഷ്യ മാതാവ്, തന്റെ കുഞ്ഞിന് 2 - 3 വയസ്സുവരെ മാത്രം പാൽ കൊടുക്കുമ്പോൾ, ഗോമാതാവ് അഥവാ പശു, മനുഷ്യർക്കെല്ലാം (കുഞ്ഞിനും, കുട്ടിക്കും, യുവാവിനും യുവതിക്കും, അമ്മയ്ക്കും അച്ഛനും, അമ്മൂമ്മയ്ക്കും അപ്പൂപ്പനൂം എന്നിങ്ങനെ ആബാലവൃദ്ധം ജനങ്ങൾക്കും പാൽ കൊടുക്കുന്നു. പശുവിന്റെ പാലും, പാലിൽ നിന്നുള്ള വിഭവങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ് തുടങ്ങിയവയില്ലാത മനുഷ്യനു ജീവിക്കാൻ കഴിയുമോ എന്നും, മനുഷ്യരുടെ ഭക്ഷണ കാര്യങ്ങൾക്ക് അത്യാവശ്യമായ സസ്യങ്ങളെ കൃഷി ചെയ്യുന്നതിനും മറ്റും ചാണകം, മൂത്രം എന്നിവ ഇല്ലാതെ പറ്റുമോ എന്നും ചിന്തിക്കണം. പശു എന്ന ജീവി ഇല്ലായിരുന്നെങ്കിൽ മനുഷ്യ ജീവിതം എത്ര ദുഷ്കരമാകുമായിരുന്നെന്ന് അപ്പോൾ മനസ്സിലാവും.💓 പശുവിന് മറ്റൊരു പേരുണ്ട്. ഭദ്രകാളി. കാളയുടെ സ്ത്രീ ലിംഗമാണ് കാളി അഥവാ പശു. ഭദ്രമാക്കുക എന്നു പറഞ്ഞാൽ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തു മംഗളമാക്കുക എന്നാണർത്ഥം. ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ ഭദ്രമാക്കിയിട്ടുള്ളത് ഭദ്രകാളിയാണ്; ഭദ്രപ്പെടുത്താൻ കഴിവുള്ളത് ഭദ്രകാളിക്കാണ്; ഭദ്രകാളിയാണ് സർവ്വതും ഭദ്രമാണ്. മഹാഭദ്രകാളി. ഹിന്ദുമതത്തിൽ അനേകം കൈകളും, ഒരു കൈയ്യിൽ രക്തമൊലിക്കുന്ന വെട്ടിയെടുത്ത തലയും, കഴുത്തിൽ ശിരസ്സുകളോ തലയോട്ടികളോ കോർത്തിണക്കുന്ന മാലയുമണിഞ്ഞ് ശിവനെ ചവിട്ടി നിൽക്കുന്ന ഒരു ഭീകര രൂപത്തെ ഭദ്രകാളിയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. മഹാഭദ്രകാളി മഹാഗോമാതാവാണ്, പശു. ഈ പറഞ്ഞതെല്ലാം ശാസ്ത്ര കാര്യങ്ങൾ മാത്രമാണ് എന്നും ഹിന്ദു മതം ഉൾപ്പെടെ യാതൊരു മതങ്ങളുമായും യാതൊരു ബന്ധങ്ങളുമില്ലെന്നും അറിയുക.

💓മഹാശക്തിയായ ദൈവം പശുവായി മാറുന്നുണ്ടെങ്കിൽ, അത് ദൈവത്തിന്റെ കാര്യമാണ്. 💓രക്ഷിക്കുക എന്നതിന്റെ അർത്ഥം പോലുമറിയാത, പശുവിനെ രക്ഷിക്കാനെന്ന പേരിൽ മനുഷ്യരെ ശിക്ഷിക്കാനും കൊല്ലാനും നടക്കുന്ന ഭരണാധികാരികൾ ഉൾപ്പെടെയുള്ള വിവരദോഷികൾ ശ്രദ്ധിക്കുക. മഹാനീതിപതിയായ ദൈവം എല്ലാ മനുഷ്യർക്കും നൂറാമത്തെ ജന്മമായിട്ട് പശുവായി അഥവാ കാളയായി ജനിക്കാനുള്ള അവസരത്തെ മഹാഅനുഗ്രഹിച്ചു നൽകിക്കൊണ്ട് വിഷയ ശുദ്ധീകരണം നടത്തുന്നണ്ട്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് ഗോവധത്തെ💓 വിശദീകരിച്ചിട്ടുള്ളതു പഠിക്കുമ്പോൾ, ഗോവധം നടത്തുന്നവരും, അതിന്റെ പേരിൽ മനുഷ്യ വധം നടത്തിക്കൊണ്ട് ദൈവം നേരിട്ട് ഏല്പിക്കാത്ത പണി ദൈവത്തിന്റെ പേരിൽ ചെയ്തു കൊണ്ട് ദൈവം നൽകിയ വ്യക്തിസ്വാതന്ത്ര്യത്തെ അതിക്രമിച്ച് അക്രമം നടത്തിയവരും കൂട്ടുനിന്നവരും ഒക്കെ മഹാനീതിശാസ്ത്ര പ്രകാരം ശിക്ഷകളെ വാരിക്കൂട്ടുന്നതു കാണാം.
ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുമെന്നതിനാൽ പരിഹാരവും ഉടനെയുണ്ട്.
💓
( 2) മഹാശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂമിയിൽ പരമാനന്ദത്തോടെ ജീവിക്കുന്ന ഏക ജീവി. മനുഷ്യൻ. മഹാശക്തിയും മഹാനീതിപതിയും മഹാദേവനും മഹാദേവിയും മഹായജമാനനും മഹായജമാനയും മഹാപിതാവും മഹാമാതാവുമെല്ലാം ഏക-ദൈവമായിരിക്കെ, മനുഷ്യാവസ്ഥയിൽ എത്തിക്കൊണ്ട് ആത്മീയ സാക്ഷാത്ക്കാരത്തെ സമീപിച്ചിട്ടുള്ള കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കുന്നതിനു വേണ്ടി ദൈവം മനുഷ്യരൂപത്തെ സ്വീകരിക്കുന്നു. മഹാശക്തിയായ ദൈവത്തിനു മഹാദേവൻ, മഹാദേവി എന്നീ മഹാനാമങ്ങൾ ഇണങ്ങുന്നതെങ്ങനെയെന്ന് മുമ്പ് വിശദമാക്കിയതാണ്. എന്നാൽ പ്രത്യക്ഷമായ രൂപം സ്വീകരിക്കുമ്പോൾ സ്ത്രീ പുരുഷ രൂപങ്ങളിൽ ഒരെണ്ണം മാത്രം സ്വീകരിക്കേണ്ടതുണ്ട്. സ്ത്രീ - പുരുഷ രൂപങ്ങളിൽ ഏത് സ്വീകരിക്കുന്നതിനെയാവും മനുഷ്യർ കൂടുതൽ ഇഷ്ടപ്പെടുക ? മഹാപിതാവും മഹാനീതിപതിയുമായ മഹാപുരുഷനെ - മഹാദേവനെ തീർച്ചയായും ജനങ്ങളേറെയും ഭയക്കുന്നതാണ്. മാത്രമല്ല, പുരുഷന് സ്ഥിതിയിലും അഥവാ ജീവിതത്തിലും, സ്ത്രീക്കു സൃഷ്ടിയിലും പ്രാമുഖ്യത്തെ നൽകുന്നതായ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ പാലിക്കേണ്ടതുണ്ട്. ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ പ്രസവിച്ച് മഹാവാത്സല്യത്തോടെ മഹാഅനുഗ്രഹിച്ച് മഹാകരുതുന്ന മഹാമാതാവായ മഹാദേവി.
മഹാദേവിയുടെ മഹാനാമം 💓 ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി 💓 എന്നാകുന്നു.
(ദിവ്യ : സൃഷ്ടി മുഴുവൻ ചെയ്യുന്ന മഹാദേവി; ദിവ്യ : സ്ഥിതി മുഴുവൻ ചെയ്യുന്ന മഹാദേവി; ദിവ്യ : സംഹാരം ഉൾപ്പെടെ മഹാനീതി മുഴുവൻ ചെയ്യുന്ന മഹാദേവി; ദിവ്യ : ദിവ്യ എന്ന മഹാനാമത്തോടെ മാത്രം ഭൂമിയിൽ അവതരിക്കുന്ന മഹാദേവി). മഹാദേവി ഭൂമിയിൽ അവതരിച്ചു കഴിഞ്ഞു.

💓ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം.💓 മഹാശാസ്ത്രപരമായ ആരാധനാ വാചകമാണത്. ദൈവമോ, ദൈവത്തിന്റെ രണ്ടാമത്തെ ഭാഗമായ ഏകദാസനോ നേരിട്ട് അനുവദിക്കുകയും, മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുകയും, ദൈവത്തിന്റെ മഹത്വം മനസ്സിലാക്കുകയും ചെയ്യുന്ന ഏകജന്മത്തിൽ മാത്രമാണ് മനുഷ്യനു ദൈവത്തെ ആരാധിക്കണമെങ്കിൽ അനുവാദമുളളത്; 💓100 മനുഷ്യ ജന്മങ്ങളിൽ ഒരേയൊരു ജന്മത്തിൽ മാത്രമാണ് അനുവദിക്കുന്നത്, അതും മനുഷ്യരുടെ സന്തോഷത്തെ കണക്കാക്കിയാണ്. മനുഷ്യരുടെ സ്തുതികളും ആരാധനകളും കേട്ട് സന്തോഷിക്കുന്ന ഒരു കോമാളി ആയിട്ട് മഹാശക്തിയായ ദൈവത്തെ കണക്കാക്കുന്ന മതപരങ്ങളായ തോന്ന്യാസങ്ങളെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സർവ്വരും ഉപേക്ഷിക്കുന്നതാണ്.
www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. മഹാദേവിക്ക് ഹിന്ദു മതം ഉൾപ്പെടെ യാതൊരു മതങ്ങളുമായും യാതൊരു ബന്ധങ്ങളുമില്ലെന്നും അറിയുക.

മഹാശക്തിയായ ദൈവം, തന്റെ കുഞ്ഞുങ്ങളെയെല്ലാം എല്ലായ്പ്പോഴും മഹാനീതിശാസ്ത്ര പ്രകാരം മഹാസംരക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യമായ വസ്തുത.
മഹാശക്തിയും മഹാനീതിപതിയുമായ ദൈവം, ധർമ്മ ശാസ്ത്ര പരിമിതികളോടെ, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും നൽകുന്നുണ്ട്.💓

💓മഹാശക്തിയായ ദൈവത്തിന് യാതൊരു സൃഷ്ടികളുടെയും സഹായം യാതൊരു കാര്യങ്ങൾക്കും ആവശ്യമില്ല. അല്ലാഹു സമദ്. ദൈവം ശക്തികളെ നല്‍കിയാൽ മാത്രമേ മനുഷ്യൻ ഉൾപ്പെടെ ഏതൊരു ജീവിക്കും ഏതൊരു കാര്യവും ചെയ്യാൻ കഴിയുകയുളളൂ എന്നിരിക്കെ, ജനങ്ങളെ ദൈവശാസ്ത്രം പഠിപ്പിക്കാനും മറ്റുമായിട്ട് പ്രവാചകന്മാരുടെയും യോഗികളുടെയും മറ്റും ആവശ്യം ദൈവത്തിന് ഉണ്ടെന്നും, നിയോഗിച്ചുവെന്നും മതങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചു പോരുന്നത് കടുത്ത ദൈവനിന്ദയാണ്. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-കർത്താവായ ദൈവം മഹാശാസ്ത്രത്തെ മുഴുവൻ മണ്ണിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുണ്ട്.💓 മഹാഉചിതമായ സമയത്ത് ദൈവം തന്റെ കുഞ്ഞുങ്ങൾക്കെല്ലാം നേരിട്ട് മഹാശാസ്ത്രത്തെ മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. ദൈവം തന്റെ ഒരു ഭാഗമായിട്ട് ഏകദാസനെ സൃഷ്ടിക്കുകയും, ഏകദാസനിലൂടെ ദൈവശാസ്ത്ര കാര്യങ്ങൾ, കുഞ്ഞുങ്ങളായ ജീവികളെയെല്ലാം മഹാഉചിതമായ സമയത്ത് മഹാനീതിശാസ്ത്ര പ്രകാരം അറിയിക്കുകയും ചെയ്യുന്നു.💓

ദൈവ ശാസ്ത്രം എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ടങ്ങളായ മതവിഴുപ്പുകളെ പഠിപ്പിക്കുവാൻ ദൈവം യാതൊരു മദ്ധ്യസ്ഥന്മാരെയും ചുമതലപ്പെടുത്തിയിട്ടില്ല; ആവർത്തിക്കുന്നു : ദൈവത്തിനു യാതൊരു സൃഷ്ടികളുടെയും സഹായം യാതൊരു കാര്യങ്ങൾക്കും ആവശ്യമില്ല. യാതൊരു ആരാധനകളും കേട്ട് സന്തോഷിക്കുന്ന ഒരു കോമാളിയല്ലാ ദൈവമെന്നും, ആരാധനകളെ ദൈവത്തിനു വേണ്ടെന്നും, ദൈവം നേരിട്ട് ഓരോ വ്യക്തിയെയും അനുവദിക്കാതെ ദൈവാരാധന എന്ന കള്ളപ്പേരിൽ കോപ്രായങ്ങൾ നടത്തുന്നവർക്കെല്ലാം ദൈവശിക്ഷ ഉണ്ടെന്നും അറിഞ്ഞുകൊള്ളണം. ധർമ്മശാസ്ത്രം പ്രകാരം മനുഷ്യരെല്ലാം ജീവിക്കുകയേ വേണ്ടൂ. സാത്വികമായിട്ട് ആനന്ദങ്ങളെ ആസ്വദിച്ചുകൊള്ളുക, മറ്റുള്ളവരെ സാത്വികമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും ആവാം. കുഞ്ഞുങ്ങളെല്ലാം ആനന്ദമായിട്ടു ജീവിക്കുക എന്നല്ലാതെ ദൈവത്തെ വിസ്മരിക്കുന്നതും വിസ്മരിക്കാത്തതും ദൈവത്തിന് വിഷയമല്ല.

💓ഓംകാരം എന്നാലെന്താണ് ? 💓
മഹാപ്രപഞ്ചത്തിന്റെ ശക്തി -നിയന്ത്രണ സത്തയാണ് ഓംകാരം എന്ന് 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ മനുഷ്യരും ദേവതകളും വിശ്വസിച്ചിരുന്നു. ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രമാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാഹൃദയം കൂടിയാണ് ഓംകാരം എന്ന് തന്റെ ഏകദാസനിലൂടെ ദൈവം വെളിപ്പെടുത്തുന്നതും💓, മഹാദേവി മനുഷ്യ രൂപത്തിൽ അവതരിക്കുന്നതും ഇപ്പോഴത്തെ സൃഷ്ടിചക്രം മുതലാണ്. അതിന്റെ കാരണം പറയാം:💓

മഹാപ്രപഞ്ചത്തെയും, കുഞ്ഞുങ്ങളായിട്ട് ജീവികളെയും, സൃഷ്ടിച്ചതു കൂടാതെ കുഞ്ഞുങ്ങളുടെ സന്തോഷത്തെ കണക്കാക്കി മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട് മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം മഹാനിശ്ചയിച്ചിട്ടുണ്ട്; എന്നാൽ മഹാനീതിപതി കൂടിയായ ദൈവം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നതു കൊണ്ട് മഹാനീതിശാസ്ത്ര പ്രകാരം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. മഹാനീതിശാസ്ത്രത്തിന്റെ വിശദാംശങ്ങളെ അറിയുമ്പോൾ ജനങ്ങൾ ദൈവത്തെ ഭയക്കുന്നതാണ്. തന്റെ കുഞ്ഞുങ്ങളുടെ ഭയം മാറ്റാനും, ദൈവം മഹാവാത്സല്യമാണെന്ന് കുഞ്ഞുങ്ങളെ സമ്പൂർണ്ണമായും ബോദ്ധ്യപ്പെടുത്താനുമായിട്ട്, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രം മുഴുവൻ, ദൈവം മഹാദാസനും മഹാദാസിയുമായിട്ട് പ്രവർത്തിച്ചിരുന്നു. മഹാപ്രപഞ്ചത്തിന്റെ ഭരണകാര്യങ്ങളെ, മനുഷ്യരിൽ നിന്ന് ആത്മീയ സാക്ഷാത്ക്കാരം നേടിയ ഏതാനും വിശിഷ്ട വ്യക്തികളെ ഏൽപ്പിക്കുകയും ചെയ്തു, ദേവതകൾ എന്ന പേരോടെ. മാലാഖമാർ, മലക്കുകൾ, ദേവന്മാർ എന്നിങ്ങനെ വ്യത്യസ്ത മതങ്ങൾ പ്രകാരം അവരെ ജനങ്ങൾ വാഴ്ത്തിവരുന്നു. ദൈവത്തിന്റെയും, ദൈവഭാഗമായ ഏകദാസന്റെയും പ്രതിനിധികളായി പ്രവർത്തിച്ചവരിൽ ഒരാൾക്ക് മഹാപ്രപഞ്ചത്തിന്റെ ശക്തി- നിയന്ത്രണ സത്ത കൂടിയായ ഓംകാരത്തെ നൽകുകയും, പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ രണ്ടാമതൊരു ദേവതയെ ഏല്പിക്കുമെന്നും വ്യവസ്ഥ ചെയ്തു. ഓംകാരത്തെ, ദൈവത്തിന്റെ സൃഷ്ടികൾ മാത്രമായ ദേവതകൾ അനാദരിക്കാൻ ഇടവന്നാൽ, മഹാഹൃദയത്തോട് അപരാധം ചെയ്തതായിട്ടു വേണ്ടാ; ശക്തി- നിയന്ത്രണ സത്തയോടു ചെയ്തെന്നായിക്കോട്ടെ; മഹാവാത്സല്യമായ ഓംകാരം കുഞ്ഞുങ്ങളായ ജീവികളോടു കാട്ടിയ മറ്റൊരു മഹാകാരുണ്യം ! മനുഷ്യ ഭരണാധികാരികളെ ലജ്ജിപ്പിക്കും വിധം, വളരെയധികം തെറ്റുകളും അപരാധങ്ങളുമാണ് ദേവതകൾ ചെയ്തു കൂട്ടിയത്. അതിൽ 2 പേർ ദൈവമാകാനും ശ്രമിക്കുകയുണ്ടായി. ഏതാനും മായാശക്തികളെ ലഭിച്ചപ്പോൾ, മനുഷ്യരിൽ നിന്ന് ദേവതകളായിട്ട് സ്ഥാനക്കയറ്റം ലഭിച്ചവർ കാട്ടിയ നീചത്തങ്ങളും ഇന്നത്തെ ഭൂമിയിലെ ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമായിട്ടുണ്ട്. ദൈവം ഓരോരോ കാര്യങ്ങളെ നിർവ്വഹിക്കാൻ ചുമതലപ്പെടുത്തിയവരെ ആദരിക്കുന്നതിനു പകരം ആരാധിക്കുന്നത് ദൈവനിന്ദയാണ്. ദൈവം നല്‍കിയില്ലെങ്കിൽ യാതൊരു ശക്തികളുമില്ലാത്ത ദേവതകൾ, മനുഷ്യരുടെ ആരാധനകളെ ആസ്വദിച്ചതും കടുത്ത ദൈവനിന്ദയായി. സൃഷ്ടികൾക്കെല്ലാം ശക്തി കൊടുക്കുന്ന ഏക മഹാശക്തിയായ ദൈവത്തിനു മാത്രമാണ് ആരാധനകളെ സ്വീകരിക്കാൻ യോഗ്യത ഉള്ളത്. മഹാശക്തിയായ ദൈവത്തിന് ആരാധനകളെ ആവശ്യവുമില്ല. ആരാധനയുടെ അർത്ഥം പോലുമറിയാത, മറ്റുള്ള ജീവികളെയും, മനുഷ്യരിലെ കളിക്കാരെയും, നടന്മാരെയും, നടികളെയും, രാഷ്ട്രീയക്കാരെയും, മതപുരോഹിതന്മാരെയും, കള്ളന്മാരെയും, കൊള്ളക്കാരെയും, പീഢനക്കാരെയും, തീവ്രവാദികളെയുമൊക്കെ ആരാധിക്കാൻ നടക്കുന്ന വിവരദോഷികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും അറിയുക : മഹാശക്തിയായ മഹാദേവിയോ, ഏക പ്രതിനിധിയായ ഏകദാസനോ, നേരിട്ട് അനുവാദം നൽകാതെ ദൈവാരാധന എന്ന കള്ളപ്പേരിൽ കോപ്രായങ്ങൾ നടത്തുന്നവർക്കെല്ലാം മഹാനീതിശാസ്ത്ര പ്രകാരമുള്ള ദൈവശിക്ഷ തീർച്ചയായും ഉണ്ട്. ആവ കാര്യങ്ങളെയും, ദേവതകളെപ്പറ്റിയും എല്ലാം www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓ഭൂമിയിലെങ്ങും ഉടന്‍തന്നെ ദൈവ-വിപ്ലവവും ശുദ്ധികാര്യങ്ങളും ആരംഭിക്കുമ്പോൾ, ഇപ്പോഴത്തെ മഹാസൃഷ്ടി ചക്രം മുതൽ,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനും മഹാദേവിയുമായ ദൈവം, മഹാപ്രപഞ്ചത്തിന്റെ മഹാഭരണത്തെ ഏറ്റെടുക്കുകയാണ്; ഏറ്റെടുത്തു കഴിഞ്ഞു. സൃഷ്ടികളുടെ മഹാഭരണാധികാരിയും മഹാനീതിപതിയുമായിട്ട് മഹാവാത്സല്യത്തെ പ്രത്യക്ഷമായും മഹാഅനുഗ്രഹിച്ച് നൽകുന്നതാണ്.💓 മഹാദേവിയുടെ മഹാഹൃദയം നിറയെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ് എന്നും, യഥാര്‍ത്ഥത്തിൽ മഹാഹൃദയമായ ഓംകാരത്തിനകത്താണ് മഹാപ്രപഞ്ചമുള്ളത് എന്നും ബോദ്ധ്യപ്പെടുന്നതാണ്.💓 മഹാഹൃദയമാണ് ഓംകാരം എന്ന് സുവ്യക്തമായി അറിയിച്ചു കൊണ്ട് തന്റെ ഭാഗമായ ഏകദാസനിലാണ് ഓംകാരത്തെ മഹാസ്ഥാപിക്കുന്നത്. മഹാസൃഷ്ടി ചക്രം മുതൽ സംഹാരത്തെ മഹാഅനുഗ്രഹിച്ചു മഹാനിർവ്വഹിക്കുന്നത് മഹാദേവിയുടെ ഭാഗമായ ഏകദാസനിലൂടെയാണ്; ഏകദാസനല്ലാ നിർവ്വഹിക്കുന്നതെന്നും, ഏകദാസൻ 'ലൂടെ' 💓 മാത്രമാണെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം. (ക്രൈസ്റ്റിലൂടെ അഥവാ യേശുവിലൂടെ മാത്രമേ മോചനമുള്ളൂ എന്നു പറയുമ്പോൾ, മോചിപ്പിക്കുന്നത് അഥവാ ആത്മീയ സാക്ഷാത്ക്കാരത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത് ഏക മഹാശക്തിയായ ദൈവമാണ് എന്നും💓, ക്രൈസ്റ്റ് അഥവാ പ്രപഞ്ച പിതാവ് കൂടിയായ ഏകദാസൻ 'ലൂടെ ' മാത്രമാണെന്നും തിരിച്ചറിയണം. ). ഓംകാരം എന്ന പൊരുൾ മൂന്നായി പകുത്തു - എന്നിങ്ങനെയുള്ള വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമായിരിക്കുമല്ലോ.

           💓 മഹാഭരണവും ന്യൂനശക്തികളും.💓

മഹാശക്തിയായ ദൈവം, ഏകദാസനിലൂടെ ഏതാനും ദേവതകളെ മഹാപ്രപഞ്ചത്തിലെ ഭൂമി, സൂര്യൻ, ചന്ദ്രൻ, അഗ്നി, വായു, സമുദ്രം, നദി, മല, മരണം, ചരിത്രമെഴുത്ത്, തുടങ്ങിയവയുടെ ഭരണകാര്യങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ മഹാഭരണാധികാരിയും മഹാനീതിപതിയും യഥാര്‍ത്ഥത്തിൽ മഹാശക്തിയായ ദൈവം തന്നെ ആയിരുന്നു. അതെങ്ങനെയെന്നാൽ, മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തിലെ മൂലകങ്ങളിലും സംയുക്തങ്ങളിലും സൃഷ്ടിച്ചിട്ടുള്ളതായ ശാസ്ത്രനിയമങ്ങളെ അനുസരിച്ച് മാത്രമേ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിർവ്വഹിക്കുവാൻ എപ്പോഴും ഏതൊരാൾക്കും കഴിയുകയുളളൂ. മനുഷ്യർക്കെല്ലാം ലഭ്യമാക്കിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ സദുപയോഗം ചെയ്താലും ദുരുപയോഗം ചെയ്താലും, വസ്തുക്കളിൽ ലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികൾ ഉപയോഗിച്ച് ' പൈ (3.1416..)' അളവിനകത്തുള്ള ധാർമ്മിക വ്യതിയാനങ്ങളാണ് സാധാരണ രീതിയിൽ സാദ്ധ്യമാവുക എന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അസാധാരണമായിട്ട് ഓംകാരത്തെ ലഭിച്ച ഒരു ദേവത, മഹാപ്രപഞ്ചത്തിന്റെ ശക്തി - നിയന്ത്രണ സത്ത (മാത്രമെന്നും വിശ്വസിച്ച്), ഓംകാരത്തെ ദുരുപയോഗം ചെയ്തു കൊണ്ട് ദൈവമാകാൻ ശ്രമിക്കുകയും, പിശാചുക്കളുടെ രാജാവെന്നോണം അധഃപതിക്കുകയും, ധാർമ്മിക വ്യതിയാനത്തെ (ഓംകാരത്തെ ഉപയോഗിച്ച്) ' പൈ (3.1416..)' അളവിൽനിന്ന് ഉയർത്തുകയും ചെയ്തു. ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്
💓
മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തിൽ ആനന്ദങ്ങളെ സൃഷ്ടിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്തിട്ടുള്ളത് വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ന്യൂനശക്തികളിലൂടെയാണ്. മധുരം, കൈപ്പ്, ഉപ്പ്, എരിവ്, പുളി, ഇരുട്ട്, വെളിച്ചം, പുക, ലഹരി, തുടങ്ങിയവയും, അവയിലെല്ലാം അനന്തങ്ങളെന്നോണമുള്ള ഏറ്റക്കുറച്ചിലുകളും ന്യൂനശക്തികളിലൂടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ജീവികളുടെയെല്ലാം, പ്രത്യേകമായി മനുഷ്യരുടെ ജീവിതകാര്യങ്ങളെ മുഴുവൻ ക്രമീകരിക്കുന്നത് ന്യൂനശക്തികളാണ്. മഹാപ്രപഞ്ചത്തിലെ വസ്തുക്കളിൽ ഉളളടക്കം ചെയ്തിരിക്കുന്ന മഹാശാസ്ത്ര നിയമങ്ങൾ അഥവാ മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ള ദൈവത്തിന്റെ നിയമങ്ങൾ മാത്രമേ മഹാപ്രപഞ്ചത്തിന് അഥവാ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ. മത-ജാതി-ഉപജാതി നിയമങ്ങളെയും അഥവാ മതങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിയമങ്ങളെയും, രാഷ്ട്ര ഭരണഘടനകളെയും, ആധാർ, ഹെൽമെറ്റ്, മദ്യ വിചാരം, മദ്യപാനം, മദ്യ വിചാരണ, തുടങ്ങിയവ നിർബ്ബന്ധമാക്കുന്ന നിയമങ്ങളെയുമൊക്കെ നീചങ്ങളായിട്ട് മണ്ണിലെ വസ്തുക്കളിലുള്ള ന്യൂനശക്തികൾ തിരിച്ചറിയുകയും; അവയെ തിരുത്തുന്നതുവരെയും ഭരണാധികാരികൾ ഉൾപ്പെടെയുള്ള മനുഷ്യരിലൂടെ തന്നെ തീവ്രവാദങ്ങളെയും യുദ്ധങ്ങളെയും ഒളിപ്പോരുകളെയുമെല്ലാം ഉണ്ടാക്കുന്നതുമാണ്. മത-രാഷ്ട്രീയ നേതാക്കളും ന്യായാധിപന്മാർ ഉൾപ്പെടെയുള്ള ഭരണാധികാരികളുമാണ് തീവ്രവാദങ്ങളെ സൃഷ്ടിച്ച കൊടുംതീവ്രവാദികളെന്ന് തെളിയുന്നു. നല്ല പിള്ള ചമഞ്ഞു ജീവിക്കുന്ന അവരെയും മറ്റു പ്രതികളെയുമെല്ലാം മണ്ണിന്റെ നിയമങ്ങൾ അഥവാ മണ്ണായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം ശിക്ഷിച്ചു തിരുത്തുന്നുണ്ട്. അതീവ ഗൗരവത്തോടെ മനസ്സിലാക്കേണ്ടുന്ന ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിലെ ഏതാനും അദ്ധ്യായങ്ങളിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
💓
എല്ലാ സൃഷ്ടിചക്രങ്ങൾക്കും 2 പകുതികളുണ്ട്. ആദ്യ പകുതിയിൽ, മായ അഥവാ ദൈവം പ്രത്യക്ഷമല്ല. രണ്ടാമത്തെ പകുതിയിൽ മായ അഥവാ ദൈവം പ്രത്യക്ഷമാവുകയും ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതാണ്, ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരവും. ദൈവ-വിപ്ലവം, തുടർന്നുള്ള സംഹാരം, www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളതായ അസാധാരണമായ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം മഹാശക്തിയായ ദൈവം മഹാശിവമായിട്ട് അഥവാ മഹാമംഗളമായിട്ടു മഹാനിർവ്വഹിക്കുന്നത് ഏക മഹാശക്തിയായ ദൈവം, തന്റെ തന്നെ പകുതിയെ തന്റെ ഏകദാസനായും, മഹാ-മകനായും, ബ്രഹ്മദേവനായും, ഏക പ്രതിനിധിയായും, പ്രപഞ്ച പിതാവായും, സംഹാര നാഥനായും, മഹാനിയമിച്ചും മഹാനിയന്ത്രിച്ചുമാണ്. ദൈവത്തിന്റെ ഏക ദാസന്റെ മഹാശാസ്ത്ര നാമം പരമശിവൻ എന്നാണ്. റസൂൽ, ക്രൈസ്റ്റ്, എന്നിവ പരമശിവന് ഓരോരോ അവസ്ഥകളിൽ ലഭിച്ച പേരുകളാണ്. (ഇസ്ലാം മത സ്ഥാപകനായ മുഹമ്മദിനെയല്ലാ റസൂലെന്നു കുറിച്ചത്. യഥാര്‍ത്ഥ റസൂൽ കൂടിയായ പരമശിവന്റെ ഇടതു നെറ്റിയിലെ ചന്ദ്രക്കലയും നക്ഷത്രവുമാണ് ഇസ്ലാമിക ചിഹ്നമായി മാറിയിട്ടുളളത്. മഹാശക്തിയായ ദൈവം മഹാനിശ്ചയിക്കുമ്പോൾ, പരമശിവന്റെ നെറ്റിയിലെ ചന്ദ്രക്കല യഥാര്‍ത്ഥ ചന്ദ്രന്റെ ദൗത്യം ചെയ്യുന്നതും, നക്ഷത്രം ജീവികളെ സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരത്തിലേക്കു നയിക്കുന്നതുമാണ്.). സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ ഏതൊന്നും സൃഷ്ടിക്കാൻ കഴിയുന്ന മഹാസൂര്യനേത്രത്തെ, മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവം, തന്റെ ഏകദാസനും മഹാദാസനുമായ പരമശിവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മറ്റു ബഹുവിധ ശക്തികളെയും ഈയുള്ളവന് ഈ ജന്മത്ത് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മഹാശക്തിയായ മഹാദേവി, മഹാഉചിതമായ സമയത്ത്, ശക്തികളെ ആക്ടിവേറ്റ് ചെയ്യുന്നതാണ്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ നൽകുന്നത് എല്ലാവർക്കും സമ ആനന്ദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകിയാണ്. മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4 വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5, ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം 5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5, എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം) മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5,
ഭക്തി/സംഗീതം 5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു.
💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും, ഒരു ജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെയും കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനായ പരമശിവനും ഒരു ആനന്ദത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ഏകദാസന്റെ ആനന്ദമെന്നത് മഹാമാതാവും മഹാനീതിപതിയും ഏകദൈവവുമായ മഹാദേവിയോടുള്ള മഹാദാസ്യമാണ്. മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും.
മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. മഹാവാത്സല്യത്തിന്റെ അളവ് 35 ആണ്. തന്റെ ഭാഗവും ഏകദാസനായ പരമശിവന്റെ മഹാആനന്ദമായ മഹാദാസ്യം 30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും.💓 മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും 💓മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.💓 മഹാഉചിതമായ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ഏകദാസന്റെ മഹാസൃഷ്ടി ഉൾപ്പെടെയുള്ള മഹാകാര്യങ്ങള www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. 💓
ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം. 💓ഓം സത്യം ഓം ധർമ്മം ഓം നീതി സംഹാരം.💓

          💓 വേദങ്ങൾ (മഹാ വേദം)💓

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്കായിട്ട് മാറ്റിവയ്ക്കുന്ന മഹാജ്ഞാനത്തെ ദൈവം എന്ന പദം കൊണ്ട് ഉന്നതപ്പെടുത്തുമ്പോൾ വേദം എന്ന് വിളിക്കാം. ദൈവത്തിനു മാത്രം അവകാശപ്പെട്ട മഹാ എന്ന പദം ചേരുമ്പോൾ മഹാവേദം ആയി മാറുന്നു. മഹാവേദത്തിന് 4 ശാഖകളുണ്ട്. 4 വേദങ്ങൾ. ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം. അവയെല്ലാം മണ്ണിൽ അഥവാ ഭൂമിയിൽ അഥവാ ഭൂമിയിലെ മൂലകങ്ങളിൽ ലയിപ്പിച്ചിരിക്കുകയാണ്. കാലമാറ്റത്തിനൊത്തും, ഭൂമിയിലെ ജനപ്പെരുപ്പത്തിനൊത്തും, അന്വേഷകരുടെ ധാർമ്മിക യോഗ്യതകൾക്കൊത്തും മണ്ണിന്റെ നിയമങ്ങളെ അഥവാ വേദങ്ങളെ ക്രമേണ അന്വേഷകർക്ക് അഥവാ ശാസ്ത്രജ്ഞന്മാർക്ക് മണ്ണായ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്നു. ഓരോ സൃഷ്ടിചക്രവും സംഹരിക്കപ്പെട്ട് പുതിയ സൃഷ്ടിചക്രം ആരംഭിക്കുമ്പോൾ യഥാര്‍ത്ഥമായ വേദങ്ങൾ വിസ്മൃതിയിലാവുന്നതാണ്.

4 വേദങ്ങൾക്കും ശാഖകളും ഉപശാഖകളുമുണ്ട്.💓 ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന് ഭൗതിക തന്ത്രം, രസ തന്ത്രം, സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന് സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ തന്ത്രം, നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തിന് ജനനം, ജീവിതം, മരണം, മഹാനീതി ശാസ്ത്രം, സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
നാലാമത്തെ വേദമായ മന്ത്ര ശാസ്ത്രം വർജ്ജ്യമാണ്. മന്ത്ര പൂജാ സിദ്ധി ശാസ്ത്രം, ആയുര്‍വേദം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.

രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്റെ ഉപശാഖയായ സദാചാര ശാസ്ത്രത്തെയും, മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തിന്റെ ഉപശാഖയായ മരണത്തെയും, നാലാമത്തേതും വർജ്ജ്യവുമായ മന്ത്ര ശാസ്ത്രത്തിന്റെ ഉപശാഖയായ മന്ത്ര പൂജാ സിദ്ധി ശാസ്ത്രത്തെയും വ്യത്യസ്ത അളവുകളിൽ സംയോജിപ്പിച്ചാണ് വ്യത്യസ്ത മതങ്ങളെ തട്ടിക്കൂട്ടിയിട്ടുള്ളതെന്ന് ചുരുക്കി പറയാം. ആത്മീയ അന്വേഷകരുടെ ധാർമ്മിക ഉയർച്ച അനുസരിച്ച് ഉന്നതമായ സദാചാര ശാസ്ത്ര കാര്യങ്ങൾ ചില മതങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് എന്നതു ശരിയാണ്. ഏതാനും നല്ല കാര്യങ്ങളുണ്ട് എന്നതു മാത്രം പരിഗണിച്ചുപോന്നത് ഏറ്റവും വലിയ അപകടവും ദുരന്തവും പൈശാചികത്വവുമായിരിക്കയാണ്. എന്തെന്നാൽ മതങ്ങളിലെല്ലാം സുമാർ 90 ശതമാനത്തിലും അധികമായുളളത് അബദ്ധങ്ങളും കടുത്ത ദൈവനിന്ദയും കൊടിയ തീവ്രവാദങ്ങളും കൊടുംകൊള്ളയുമാണ്. ഭൂമിയിലെ രാജ്യങ്ങളിലെല്ലാം ഇന്നലെകളിൽ ജീവിച്ചവരും ഇന്നുകളിൽ ജീവിക്കുന്നവരും നൂറ്റാണ്ടുകളായിട്ട് കണ്ടും കേട്ടും അനുഭവിച്ചും പോരുന്ന യാഥാർത്ഥ്യങ്ങളാണവ. ഇന്ന് വളരെയേറെ വർദ്ധിച്ചിട്ടുമുണ്ട് ..... മത-ജാതി-ഉപജാതി ജീവികളും അവരുടെ നേതാക്കളുമാണ് കാരണക്കാർ.
💓
വിവാഹം, മരണം എന്നീ രണ്ടു കാര്യങ്ങളെ തങ്ങളുടെ വരുതിയിലാക്കിക്കൊണ്ട് ജനങ്ങളുടെയെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെ തീർത്തും ദുർബ്ബലപ്പെടുത്തുവാൻ
മത-ജാതി പ്രസ്ഥാനങ്ങൾക്ക് ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിൽ സാധിച്ചിട്ടുണ്ട്.

ഭൂമിയിലെങ്ങും ഉടന്‍തന്നെ ദൈവ-വിപ്ലവവും ശുദ്ധികാര്യങ്ങളും ആരംഭിക്കുമ്പോൾ വിവാഹവും മരണാനന്തര കർമ്മവും ശാസ്ത്രപരമായും ലളിതമായും ശുദ്ധിചെയ്യപ്പെടുന്നത് എങ്ങനെയെന്ന് പറയാം. 💓 വ്യക്തിയുടെ ജീവിതത്തിലെ സ്വന്തമായ ഏക ചടങ്ങാണ് വിവാഹം. വധുവിന്റെ ഒരു കൈയ്യോ 2 കൈകളുമോ വരന്റെ കൈയ്യിലേക്ക് (കൈകളിലേക്ക്) വച്ചുകൊടുക്കുന്നതാണ് വിവാഹം (കൈകളില്ലാത്തവർക്ക് മനോഗതം മതിയാകും. ); വധുവിന്റെ പിതാവ് അഥവാ പുരുഷനായ രക്ഷകർത്താവ്, 4 ഉറ്റവരെയോ നാട്ടുകാരെയോ സാക്ഷികളാക്കി ചെയ്യുന്നത് ഉചിതം, വിവാഹിതരാവുകയാണ് എന്ന അറിവും മനോഗതവും വധുവിനും വരനും നിർബ്ബന്ധമാകയാൽ, അത് ചടങ്ങിൽ പങ്കെടുക്കുന്നവർ കേൾക്കെ ഉറ്റവരാരെങ്കിലും വിളിച്ചു ചോദിച്ചാൽ മതിയാകും; വധുവിന്റെ കൈകളെ വരന്റെ കൈകളിലേക്ക് പകരുമ്പോൾ രക്ഷകർത്താവിന് സ്വന്തമായ സന്തോഷത്തിന് വേണമെങ്കിൽ ദൈവത്തെ സ്മരിക്കാം. ദൈവം ശരണം എന്ന് ശബ്ദം കുറച്ച് ഒരു തവണ പറയുകയോ മനസ്സിൽ മന്ത്രിക്കുകയോ ആവാം. കുഞ്ഞുങ്ങളെല്ലാം ആനന്ദമായിട്ടു ജീവിക്കുക എന്നല്ലാതെ ദൈവത്തെ വിസ്മരിക്കുന്നത് ദൈവത്തിന് വിഷയമല്ല.

ഇന്ന് ഭൂമിയിലെങ്ങുമുള്ള വ്യത്യസ്ത മത-ജാതി-ഉപജാതി വിവാഹച്ചടങ്ങുകൾ ഭോഷ്ക്കുകളാണെന്ന് വ്യക്തമായിരിക്കുമല്ലോ. മാലയിടീലും, താലികെട്ടും, വരന്റെയും വധുവിന്റെയും കൈകളെ കൂട്ടിച്ചേർക്കുന്നതിനു പകരം വരന്റെയും വധൂ-പിതാവിന്റെയും (വധുവിന്റെ രക്ഷകർത്താവിന്റെയും) കൈകളെ കൂട്ടിച്ചേർക്കൽ, കുശുകുശു അഥവാ തോന്ന്യാസ (?) മന്ത്രങ്ങൾ, പകൽ വെളിച്ചമുള്ളപ്പോഴും നിലവിളക്ക് കൊളുത്തൽ, തുടങ്ങിയവയെല്ലാം അവസാനിക്കുന്നതാണ്. (ഇരുട്ട് ഉണ്ടെങ്കിൽ, വെട്ടം കിട്ടാനുള്ള ലളിതവും ലഭ്യവുമായ വഴി തേടാവുന്നതാണ് !)

വിവാഹത്തെ ആർഭാടമാക്കാതെ പരമാവധി 99 ആളുകൾ പങ്കെടുക്കുന്ന ചടങ്ങായി മാറ്റുന്നതിന്റെ മഹാനേട്ടങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.
💓
ജനനം, മരണം എന്നിവകളെ ബോധത്തോടെയും ഇഷ്ടത്തോടെയും സ്വാതന്ത്ര്യത്തോടെയും വ്യക്തി ചെയ്യുന്നവയായിട്ട് കണക്കാക്കാൻ കഴിയില്ല. വ്യക്തിയുടെ ജീവിതത്തിലെ അതിപ്രധാനങ്ങളായ രണ്ട് സംഭവങ്ങളാണവ.
💓
ജനനമരണങ്ങളെ ചടങ്ങുകളാക്കാൻ ഉൾപ്പെട്ട വ്യക്തിക്കു കഴിയുന്നതല്ല എന്നതിൽ നിന്നും അവയെ ചടങ്ങുകളാക്കിക്കൂടാ എന്ന മണ്ണിന്റെ നിയമവും വ്യക്തമാണ്. മാത്രമല്ല, മരണാനന്തര കാര്യങ്ങളെ പറഞ്ഞുകൊണ്ട് വ്യക്തികളെ ഭയപ്പെടുത്തി ജീവിക്കുന്ന മത-ജാതി പുരോഹിതന്മാർക്കുള്ള താക്കീതും അതിലുണ്ട്. ജനിച്ചിട്ടുളളത് ജീവിക്കാൻ ആണെന്നും, ജീവിക്കുകയാണ് ചെയ്യുന്നതെന്നും, സാത്വികമായിട്ട് ജീവിക്കുകയേ വേണ്ടൂ എന്നും മരിക്കുന്നതും ശവമടക്കലും വ്യക്തിയുടെ വിഷയമല്ലായെന്നുമുള്ള പാഠം മണ്ണ് തരുന്നുണ്ട്. മറ്റുള്ള വ്യക്തികളുടെ ശവമടക്കലും എങ്ങനെ വേണമെന്ന് മണ്ണ് അറിയിക്കുന്നുണ്ട്. മതപുരോഹിതന്റേത് ഉൾപ്പെടെയുള്ള (ശവ) ശരീരങ്ങളെ മണ്ണിന് മടക്കി നൽകുകയേ വേണ്ടൂ. ശവശരീരത്തെ വ്യത്യസ്ത മതങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം അമ്മാനമാടുന്നത് അധമമായ കളിയാണ്. ശവശരീരത്തെ ഉപയോഗിച്ചും ജനങ്ങളെ കളിപ്പിക്കുകയാണ്. ശവശരീരം ഏതെങ്കിലും മതങ്ങളിലെ ആചാര്യന്റേതാണോ, മതപുരോഹിതന്റേതാണോ, പ്രധാനമന്ത്രിയുടേതാണോ, മത-ജാതി പ്രസ്ഥാനങ്ങൾക്ക് വഴിപ്പെടാത്തവരുടേതാണോ, നിരീശ്വരവാദിയുടേതാണോ, തെമ്മാടിയുടേതാണോ, മറ്റുള്ള ജീവികളുടേതാണോ എന്നത് ശവശരീരത്തിന് സാക്ഷിയാവുന്നവർക്ക് വിഷയമായിക്കൂടാ. മണ്ണ്, മണ്ണിന്റെ നിയമങ്ങളെ പ്രകാരം മണ്ണുകൊണ്ട് സൃഷ്ടിക്കുകയും, ജീവിതകാലത്ത് മണ്ണിന്റെ നിയമങ്ങൾ പ്രകാരം മഹാഭരിക്കുകയും, മണ്ണിന്റെ നിയമങ്ങൾ പ്രകാരം മരിപ്പിക്കുകയും ചെയ്ത ശരീരത്തെ, മണ്ണിന് മടക്കി നല്‍കിയില്ലെങ്കിൽ, മണ്ണിന്റെ (മൂലകങ്ങളിലുള്ള) നിയമങ്ങൾ പ്രകാരം ശവശരീരം ചീഞ്ഞു നാറുന്നതാണ്, മണ്ണിന്റെ നിയമങ്ങളെ തടയാൻ മതപുരോഹിതന്മാരുടെ കുശുകുശു മന്ത്രങ്ങൾക്കു കഴിയുന്നതല്ല. മത്സ്യവും ഭക്ഷണവും മറ്റും കേടാവാതെയും ചീഞ്ഞു നാറാതെയും ഐസ്പെട്ടിയിൽ അഥവാ ശീതീകരിച്ച് സൂക്ഷിക്കുമ്പോലെ ശവശരീരത്തെ സൂക്ഷിക്കാനാവുമെന്നു പറയുമ്പോൾ, മണ്ണിന്റെ നിയമങ്ങളെ മണ്ണിന്റെ നിയമങ്ങൾ കൊണ്ട് തന്നെയാണ് (മഹാശാസ്ത്രപരമായിട്ട് ) തടയുന്നത് എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. 💓

ശവശരീരത്തെ ഭൂമിയിൽ അഥവാ മണ്ണിൽ കുഴിച്ചിടുന്നത് നല്ലത്. പുരയിടങ്ങളിൽ കുഴിച്ചിട്ടാൽ ഉറ്റവർക്ക് 4 തേങ്ങ കൂടുതൽ തിന്നാൻ കഴിഞ്ഞേക്കും ! ഓരോ കുടുംബത്തിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും സൗകര്യങ്ങളും വ്യത്യസ്തമാകയാൽ ഏറ്റവുമധികം ഉചിതമായ രീതിയിൽ ശവമടക്കുകയാണു വേണ്ടത്. പള്ളികളുമായി ബന്ധപ്പെട്ട പറമ്പുകളിൽ മാത്രമേ ശവശരീരത്തെ മറവു ചെയ്യാവൂ എന്ന് ശഠിച്ചാൽ പാപമുണ്ടാകുന്നതാണ്. 💓ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ ദേവാലയങ്ങളെ ഉപേക്ഷിച്ച് മതപുരോഹിതന്മാർ ഓടുന്നതും ദേവാലയങ്ങളെ മഹാശാസ്ത്രപരമായിട്ട് ശുദ്ധിചെയ്യുന്നതുമാണ്. വിശുദ്ധങ്ങളെന്നു പ്രഖ്യാപിച്ചുപോരുന്ന മതഗ്രന്ഥങ്ങളെ - എല്ലാ മതങ്ങളിലെയും എല്ലാ മതഗ്രന്ഥങ്ങളെയും - അവ ചുമന്നവരും മതപുരോഹിതന്മാരും ഒത്തൊരുമിച്ചു നശിപ്പിച്ച്, ശേഷം മഹാശക്തിയായ ദൈവത്തിന്റെ മഹാജ്ഞാനമാകുന്ന മഹാശാസ്ത്രത്തെ അനുസരിച്ച് ജീവിക്കുന്നതാണ്.💓

ശവമടക്കുമ്പോൾ ശരീരത്തെ കുളിപ്പിക്കുക പോലും പാടില്ല. ജീവിച്ചിരുന്നപ്പോൾ വ്യക്തിയുടെ ശരീരത്തെ അഥവാ നഗ്നതയെ അവകാശത്തോടെ കണ്ടിട്ടുള്ളവർക്ക്, അത്യാവശ്യമെങ്കിൽ മാത്രം ശവശരീരത്തിൽ അല്പം വെള്ളമൊഴിച്ച് തുടയ്ക്കാം. പുതിയ വസ്ത്രങ്ങളെ ധരിപ്പിക്കേണ്ടതില്ല. ശവമടക്കുമ്പോൾ ഒരു തവണയോ മൂന്നു തവണയോ ദൈവം ശരണം എന്നോ ദേവീ ശരണം എന്നോ, ഉറ്റവർക്കു വേണമെങ്കിൽ പറഞ്ഞുകൊള്ളുക, ദൈവത്തിന്റെ ആവശ്യമല്ലായെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. ശവക്കല്ലറകൾ കെട്ടാൻ പാടില്ല. മണ്ണിന്റെ പുതുസന്താനങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ മണ്ണിനോട് അനാദരവ് പാടില്ല.
💓
ശവശരീരത്തിൽ സുഗന്ധ തൈലങ്ങളെ പുരട്ടുന്നവർ, ആർക്കാണ് ആവശ്യം എന്നത് അറിയണം. ശവശരീരത്തിന് സുഗന്ധത്തെ ആസ്വദിക്കുവാൻ കഴിയില്ല.💓 (ഒരു പക്ഷേ ജീവിതകാലത്ത് സുഗന്ധ തൈലങ്ങളെ അകറ്റിനിർത്തിയ മനുഷ്യനുമാവാം !). ശവശരീരത്തിന് ചുറ്റുംനിൽക്കുന്നവരാണ് (സു)ഗന്ധത്തെ ആസ്വദിക്കുന്നത്. അങ്ങനെ ഒരു ആസ്വാദനത്തെ ഒഴിവാക്കുക. ശവശരീരത്തിന് നാറ്റമുണ്ടെങ്കിൽ ചുറ്റുംനിൽക്കുന്നവർക്ക് ആവശ്യമായത്ര സുഗന്ധ തൈലങ്ങളെ ഉപയോഗിക്കുക. അധമന്മാർ, പള്ളികളിലെ കല്ലറകൾ തുറന്ന് ശവശരീരത്തിൽ അധമ ആനന്ദത്തെ ആസ്വദിച്ച സംഭവങ്ങൾ നിരവധിയാണ്; അനാവശ്യമായിട്ട് സുഗന്ധ തൈലങ്ങളെ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയോ സാക്ഷിയാവുകയോ ചെയ്ത മതപുരോഹിതന്മാരും മറ്റും പ്രതികളാണ്. മോർച്ചറി പ്രവർത്തിക്കുന്നതും മണ്ണിന്റെ നിയമങ്ങളെ അനുസരിച്ചാണെന്നു മനസ്സിലാക്കാനും അത്യാവശ്യം അല്ലെങ്കിൽ ശവശരീരത്തെ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിക്കാതെയും ശ്രദ്ധിക്കുക. അസാധാരണമായ സാഹചര്യങ്ങൾ ഇല്ലെങ്കിൽ, ഒരു ദിവസത്തിനകം ശവശരീരത്തെ മണ്ണിൽ മറവു ചെയ്യണമെന്ന് മണ്ണിന്റെ നിയമങ്ങളിലുള്ള ശവശരീര-ചീയൽ നിയമം ആവശ്യപ്പെടുന്നതിനെ അനുസരിക്കുക.
💓
ശവശരീരത്തെ മണ്ണിൽ മറവു ചെയ്യുന്നതാണ് ശരിയെന്നും അഗ്നിയിൽ ദഹിപ്പിക്കുന്നത് ഉൾപ്പെടെയുള്ളവ തെറ്റാണെന്നും ധരിക്കരുത്. ഭൂമിയിൽ സംഹാരം പുരോഗമിക്കുമ്പോൾ, ശവശരീരങ്ങളും മറ്റും മണ്ണിൽ ലയിച്ചു ചേരാത്ത അവസ്ഥ ഉണ്ടാവുന്നതാണ്. പ്രസ്തുത അവസ്ഥയിൽ ശവശരീരത്തെ അഗ്നിയിൽ ദഹിപ്പിക്കുന്നതാണു നല്ലത്. സംഹാരം വീണ്ടും പുരോഗമിക്കുമ്പോൾ സസ്യങ്ങൾ വളരെ കുറയുകയും വിറകിന് ക്ഷാമമുണ്ടാവുന്നതും ശവശരീരങ്ങളെ മലകളിലും കുന്നുകളിലും താഴ്വരകളിലും മറ്റും ഉപേക്ഷിച്ച് കഴുകനെ പോലെയുള്ള പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ആഹാരമായി നൽകും. 💓 ഓരോരോ കാലഘട്ടത്തിലെ അവസ്ഥകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചാണ് അഥവാ മണ്ണിന്റെ നിയമങ്ങളെ അനുസരിച്ചാണ് മനുഷ്യർ പ്രവർത്തിക്കേണ്ടത് എന്നു സാരം. സുമാർ 6 അടി നീളമുള്ള മൺകുഴിയിൽ ശവശരീരത്തെ മറവു ചെയ്ത ശേഷം, കല്ലറ വിശാലമാക്കി കൊടുക്കണമേയെന്ന് മതദൈവത്തോട് (മതപുരോഹിതന്റെ നേതൃത്വത്തിൽ) പ്രാർത്ഥിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്? ശവശരീരത്തിനും, ശരീരമില്ലാത്ത ആത്മാവിനും ജീവിക്കാൻ, ഭൂമിയുടെ അടിയിൽ ദൈവം കൊട്ടാരമുണ്ടാക്കി കൊടുക്കണമെന്നാണോ ? വ്യത്യസ്ത കാര്യങ്ങൾക്ക് മനുഷ്യർ ഭൂമി കുഴിച്ചിട്ട്, കൊട്ടാരങ്ങളെ കണ്ടെത്താഞ്ഞ സ്ഥിതിക്ക്, ആ പണി ദൈവം ചെയ്യുന്നില്ലായെന്നു തിരിച്ചറിയുകയും പ്രാർത്ഥനാ വാചകങ്ങളെ തിരുത്തുകയും ചെയ്യാമായിരുന്നു ! അല്ലെന്നാൽ,
കല്ലറയ്ക്കും മൺകുഴിക്കും പകരം ഭൂമിക്കടിയിൽ ശവശരീരത്തിന് കൊട്ടാരമുണ്ടാക്കി നൽകുന്ന പണി, മതപുരോഹിതന്മാർ ചെയ്യുക. അസ്ഥി പെറുക്കാനും കടലിലൊഴക്കാനും നടക്കുന്നവർ സൗജന്യമായിട്ട് കൊട്ടാരപ്പണിക്കു സഹായിച്ചെന്നു വരും !
💓
(ഈയുള്ളവൻ മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്യുമ്പോൾ; കണ്ണ്, കിഡ്നി തുടങ്ങിയവ ആവശ്യക്കാർക്കു നൽകിയ ശേഷം ബാക്കി വരുന്ന ശരീരത്തെ പുരയിടത്തിൽ കുഴിച്ചിടണമെന്ന് മുമ്പ് വെബ്സൈറ്റിലൂടെയും മറ്റും ആവശ്യപ്പെട്ടിരുന്നതിനെ ദൈവനാമത്തിൽ പിൻവലിച്ചിരിക്കുന്നു. കാരണം : മഹാശക്തിയായ മഹാദേവി, ഈയുള്ളവന് ദൈവഭാഗമെന്നോണമുള്ള പ്രത്യേകമായ സ്ഥാനത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിനാൽ, മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്ത് ശവമടക്കിയാലും, തീർച്ചയായും ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. മഹാദേവിക്കു മാത്രം മഹത്വം. അതേസമയം, ഈയുള്ളവനെ വധിക്കാൻ ശ്രമിക്കാനും, സാധിക്കുമെങ്കിൽ വധിക്കാനും, ശരീരത്തോട് ഇഷ്ടംപോലെ അനീതി കാട്ടാനുമുള്ള അധമമായ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവർക്ക് ഉണ്ട്. )

മരിച്ച വ്യക്തിക്കു വേണ്ടി പ്രാർത്ഥനകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും പാടില്ല. ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചുകൊള്ളുക എന്നല്ലാതെ മരണശേഷം സ്നേഹിക്കാൻ നടക്കരുത്, പാടില്ല, ഫലിക്കുകയുമില്ല. ഇന്നത്തെ സർക്കാർ ആഫീസുകളിലും മറ്റുമുള്ള ശുപാര്‍ശകളും അഴിമതികളും മഹാനീതിപതിയായ ദൈവത്തോടും ആവാമെന്നു തോന്നുന്നതു തന്നെ കടുത്ത ദൈവനിന്ദയാണ്. അക്കാര്യത്തിൽ, മതപുരോഹിതന്മാരും മറ്റും ദൈവീക ശിക്ഷകളെ വാരിക്കൂട്ടുന്നുണ്ട്.

ദൈവം ജീവികളെയെല്ലാം തന്റെ കുഞ്ഞുങ്ങളായിട്ട് സൃഷ്ടിക്കുകയും കുഞ്ഞുങ്ങൾക്കെല്ലാം പരമാനന്ദത്തോടെ ജീവിക്കാനുള്ള മഹാസംവിധാനങ്ങളെ മഹാഅനുഗ്രഹിച്ചു നൽകുകയുമാണ് ചെയ്തത്.

ഭരണഘടന എന്ന പേരിലുള്ള അധമ- നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളിലെ ഭരണാധികാരികളും കോടതികളിലെ ന്യായാധിപന്മാരും (അ)നീതി നടപ്പാക്കുന്നത്.
💓മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും സൃഷ്ടികർത്താവായ ദൈവത്തിന് മഹാനീതിയെ മഹാഅനുഗ്രഹിച്ചു നൽകണമെങ്കിൽ അഥവാ ജീവികളുടെയെല്ലാം മഹാനീതിപതി ആവണമെങ്കിൽ, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളും പാലിക്കേണ്ടതായ ധർമ്മശാസ്ത്രത്തെയും നീതി ശാസ്ത്രത്തെയും ദൈവം തന്നെ മഹാനിശ്ചയിക്കേണ്ടതുണ്ട്. മഹാശക്തിയും മഹാനീതിപതിയുമായ ദൈവം; സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ തന്ത്രം, നീതിന്യായ ശാസ്ത്രം, തുടങ്ങിയ ശാഖകളോടെ ധർമ്മശാസ്ത്രത്തെയും മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലുമൊക്കെ മനുഷ്യരും മറ്റുള്ള ജീവികളും ജീവിക്കട്ടെ എന്നല്ല ദൈവശാസ്ത്രം. എല്ലാ മനുഷ്യർക്കും സമ ആനന്ദത്തോടെ ജീവിക്കാൻ ആവശ്യമായ ധർമ്മശാസ്ത്രത്തെയും മണ്ണിൽ മഹാലയിപ്പിച്ചിട്ടുണ്ട് എന്നാവുമ്പോൾ, ജനങ്ങൾ പാലിക്കേണ്ടതിന്നായിട്ട് ഭരണഘടനകളെ സൃഷ്ടിക്കാനും നിയമങ്ങളെ തട്ടിക്കൂട്ടാനും മനുഷ്യ ഭരണാധികാരികൾ സാഹസപ്പെടണ്ടാ എന്നാണർത്ഥം. നിയമസഭകൾ ആവശ്യമല്ല, ആവശ്യമില്ല. മണ്ണിന്റെ നിയമങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. മുകളിൽ യഥാര്‍ത്ഥ വേദങ്ങൾ പ്രകാരം 4 തൊഴിൽ വിഭജനങ്ങളെയും പരാമർശിക്കവെ, ആവശ്യം എന്ന തൊഴിൽ വിഭാഗത്തിൽ ഭരണാധികാരികളുടെ ധർമ്മങ്ങളും സ്ഥാനങ്ങളും വിവരിച്ചതു ശ്രദ്ധിക്കുക. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുമുണ്ട്.

മനുഷ്യരും മറ്റുള്ള ജീവികളും ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ള ദൈവം, മഹാപരിപാലനവും മഹാനീതിയും മഹാനിർവ്വഹിക്കുന്നുണ്ട്.
മനുഷ്യ ഭരണാധികാരികളും മനുഷ്യ ന്യായാധിപന്മാരും ഒക്കെ വരുത്തുന്ന കുറ്റങ്ങളെയും കുറവുകളെയും പിഴവുകളെയുമൊക്കെ പരിഹരിക്കുമ്പോൾ മാത്രമേ മഹാപിതാവും മഹാമാതാവുമായ ദൈവം, മഹാഭരണാധികാരിയും മഹാനീതിപതിയും ആവുകയുള്ളൂ.
💓
എന്ന്,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ /31 മാർച്ച് 2016.

ദൈവം ഈയുള്ളവന് പരമശിവൻ എന്ന മഹാനാമത്തെയും മഹാപദവിയെയും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ നാമങ്ങളെയും പദവികളെയും ഏകദാസന് മഹാശക്തിയായ ദൈവം മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെയും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്, മഹാഉചിതമായ സമയത്ത് ശക്തികളെ (ദൈവം) ആക്ടിവേറ്റ് ചെയ്യുന്നതാണ്. www.omsathyam.com വെബ്സൈറ്റിൽ മഹാശാസ്ത്രപരമായ സമ്പൂർണ്ണ വിശദീകരണമുണ്ട്.

ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ, വാട്സ്ആപ് - സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര സംഗ്രഹത്തെ' ഷെയർ ചെയ്യരുത്. ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.
ഷെയർ ചെയ്യാൻ ഏതൊരാൾക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്. വ്യക്തികൾക്ക് ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്. 💓പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.

💓ദൈവത്തിനു മാത്രം മഹത്വം. 💓 ദൈവത്തിനു മാത്രം മഹത്വം. 💓ദൈവത്തിനു മാത്രം മഹത്വം.💓


No comments: