Saturday, July 30, 2016

ഓം നമഃ ശിവായ ഹിന്ദു മത ഭാഗമല്ല. മഹാശാസ്ത്രപരമാണ്.


              💓 ഓം നമഃ ശിവായ 💓
-ഹിന്ദുമത ഭാഗമല്ല; മഹാശാസ്ത്രപരമാണ്.
           - യഥാര്‍ത്ഥമായ അർത്ഥങ്ങളെ അറിയാവുന്ന മനുഷ്യർ ഭൂമിയിൽ ഇല്ല !

💓 ദൈവ-വിപ്ലവ വിശകലനം -3 💓
               (ദൈവ-വിപ്ലവം ഉടൻ !)

(( 1 )) മഹാശാസ്ത്രപരമായ ദൈവരൂപം
(( 2 )) "ഓം നമഃ ശിവായ"
(( 3 )) മഹാലിംഗവും മഹാവാത്സല്യവും
(( 4 )) യഥാര്‍ത്ഥമായ 4 വേദങ്ങൾ
(( 5 )) പഞ്ചാക്ഷരങ്ങൾ ചേര്‍ന്നതാണ്
"ഓം നമഃ ശിവായ ". എങ്ങനെയെന്ന് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

💓
ആമുഖം :
ഭൂമിയിലെങ്ങും ഉടനെ സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ദൈവ-വിപ്ലവത്തോടെ ദൈവാരാധന, ഭക്തി, തുടങ്ങിയ ഏതാനും കാര്യങ്ങളിൽ ഉണ്ടാവുന്ന അതിപ്രധാനങ്ങളായ മാറ്റങ്ങളെ  മഹാശാസ്ത്രപരമായിട്ട് അറിയിക്കുകയാണ്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓
(( 1 )) മഹാശാസ്ത്രപരമായ ദൈവരൂപം

ദൈവത്തിനു ശരീരമുണ്ടെങ്കിൽ, രൂപവുമുണ്ട്. ശരീരം പ്രധാനമാണെങ്കിൽ മാത്രമേ ദൈവം ശരീരത്തെ സ്വീകരിക്കേണ്ടൂ. സ്രഷ്ടാവായ ദൈവത്തിന്റെ കാര്യം തൽക്കാലം മാറ്റിവയ്ക്കുക; സൃഷ്ടികളായ ജീവികളുടെ കാര്യം പരിശോധിക്കാം :

ജീവികളെയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് രൂപത്തോടെയാണ്; ശരീരത്തോടെയാണ്. 💓 മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവികളും സ്വയം അറിയുന്നതും, അന്യോന്യം അറിയുന്നതും, വസ്തുക്കളെയും പ്രപഞ്ച കാര്യങ്ങളെയും അറിയുന്നതും, ആസ്വദിക്കുന്നതും ആനന്ദിക്കുന്നതുമെല്ലാം ഭൗതിക രൂപത്തിലുള്ള ശരീരത്തിലൂടെയാണ്.
💓 ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും; ജീവിക്കുന്നത് ആനന്ദിക്കാനാണ്; തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനാണ് ഓരോ മനുഷ്യനും പ്രവർത്തിച്ചുപോരുന്നത് ....
ജീവിക്കാൻ ശരീരമുണ്ടെങ്കിലേ കഴിയൂ; ശരീരത്തിന് ആരോഗ്യവും.

💓 അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ, കമിതാക്കൾ, ഭാര്യ-ഭർത്താവ്, മക്കൾ, കൊച്ചുമക്കൾ, ഉറ്റ ബന്ധുക്കൾ, ഉറ്റ സുഹൃത്തുക്കൾ തുടങ്ങിയവരെ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നതും ശരീരത്തെ ആസ്പദമാക്കിയാണ്. ദൈവരൂപ സങ്കല്പങ്ങളെല്ലാം ശരീരത്തെ ആസ്പദമാക്കിയാണ്. ദൈവരൂപ സങ്കല്പങ്ങളുള്ളവർ ദൈവത്തെ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നതും ശരീരത്തെ ആസ്പദമാക്കിയാണ്.

മനുഷ്യന്റെ ശരീരം, ആത്മാവ്, തുടങ്ങിയവയെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും ചുരുക്കി പറയാം : 💓 അദൃശ്യമായ വാതകരൂപത്തോടെയുള്ള ജീവാത്മാവിന് അസ്തിത്വവും, ആനന്ദങ്ങളെ അനുഭവിക്കാനുള്ള കഴിവും, ആനന്ദങ്ങളെയും (ദൈവം മഹാഅനുഗ്രഹിച്ചു) നൽകുന്നത് ശരീരത്തിലൂടെയാണ്. (ജീവിതത്തിലെ) നന്മതിന്മകളെ ചെയ്യാൻ കഴിയുന്നതും ശരീരത്തിലൂടെയാകയാൽ ശരീരം തന്നെയാണ് പ്രധാനം; ആത്മാവല്ല.

💓 മരണാനന്തര ജീവിതം പ്രധാനമാണ്; എന്നാൽ മരണാനന്തര ജീവിതത്തിൽ ആനന്ദങ്ങളെ ലഭിക്കുന്നതിന് ഭൂമിയിലെ ജീവിതത്തിലുള്ള നന്മതിന്മകളാണ് ആധാരം. അതിന്റെ യഥാര്‍ത്ഥവും ലളിതവുമായ അർത്ഥങ്ങളെ മനസ്സിലാക്കണം. 💓ഭൗതിക രൂപത്തിലുള്ള ഭൂമിയോ ഭൂമിയിലെ ജീവിതമോ ഇല്ലെങ്കിൽ, മരണാനന്തര ലോകങ്ങളും മരണാനന്തര ജീവിതങ്ങളും ഇല്ല; അതിനാൽ
ഭൂമിയും ഭൂമിയിലെ ജീവിതവുമാണ് പ്രധാനം.

മതപുരോഹിതന്മാരും മതക്കോടതികളും രാഷ്ട്രീയ കോടതികളുമൊക്കെ വ്യക്തിയുടെ ആത്മാവിനെ ശിക്ഷിക്കുന്നതിനു പകരം ശരീരത്തെ ശിക്ഷിക്കുന്നത് യഥാര്‍ത്ഥത്തിൽ ശരീരമാണ് പ്രധാനം എന്നതുകൊണ്ടാണ്.
ആത്മാവാണ് പ്രധാനമെന്ന് പ്രസംഗിക്കുന്ന കേമന്മാർ, ശരീരത്തെ ഉപയോഗിക്കാതെ പ്രസംഗിക്കുകയും ശരീരമില്ലാതെ ജീവിക്കുകയും ചെയ്തു കാണിച്ചിരുന്നുവങ്കിൽ, സാധാരണ ജനങ്ങൾക്ക് വിശ്വസിക്കുവാൻ എളുപ്പമാണ് ! ഭൂമിയും ഭൂമിയിലെ ജീവിതവും പ്രധാനമല്ലെന്നുള്ള പ്രഭാഷണങ്ങളും സംഭാഷണങ്ങളും മറ്റും ദയവായി അവസാനിപ്പിക്കുക. 💓
മഹാശക്തിയായ ദൈവത്തിന്റെ മഹാരൂപം കൂടിയായ ഭൂമിയിൽ ജനിക്കുകയും ജീവിക്കുകയും ചെയ്തുകൊണ്ട്, പാപങ്ങളും ദൈവ ശിക്ഷകളും വാരിക്കൂട്ടാതിരിക്കുക. മരണാനന്തര ജീവിതത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും അസംബന്ധങ്ങൾ പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ ചൂഷണംചെയ്യാതെ മണ്ണിൽ അദ്ധ്വാനിച്ചു ജീവിക്കുക; ദൈവകാര്യങ്ങളെ മഹാഉചിതമായ സമയത്ത് ദൈവം (തന്റെ കുഞ്ഞുങ്ങളെയെല്ലാം) നേരിട്ട് പഠിപ്പിക്കുന്നതാണ്. മഹാശക്തിയായ ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും - യാതൊരു മധ്യസ്ഥരുടെയും - യാതൊരു സഹായവും ആവശ്യമില്ല.

💓 💓 💓
ഇനി, ദൈവത്തെപ്പറ്റിയും ദൈവരൂപത്തെപ്പറ്റിയും വിശകലനം ചെയ്യാം :

മനുഷ്യൻ കാണുന്നതും കാണാത്തതും,  അറിയുന്നതും അറിയാത്തതുമായ മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുവാൻ, ആദിയും അന്തവുമില്ലാത്ത ഒരു മഹാശക്തിക്കു മാത്രമേ സാധിക്കൂ. ദൈവത്തിന്റെ മഹാശാസ്ത്രപരമായ നാമം മഹാശക്തി ആവുന്നത് അങ്ങനെയാണ്.

ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണ് ദൈവമെന്നും, മഹാശക്തിയായ ദൈവത്തിന്, ആദിയും അന്തവുമില്ലാത്ത മഹാജ്ഞാനമാണ് ഉള്ളതെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന്, ദൈവത്തിന്റെ മഹാശക്തിയുടെയും  മഹാജ്ഞാനത്തിന്റെയും അല്പാല്പം കൊണ്ട് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്താനാവും എന്നതും സുവ്യക്തമാണ്.

(ദൈവം) അല്പം ശക്തിയും അല്പം ജ്ഞാനവും കൊണ്ടു മാത്രമാണ് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത് എന്നതിൽ നിന്നും, മഹാപ്രപഞ്ചത്തിന് അതീതമായ ദൈവം മഹാമഹാമഹാ-ഭീമമാണെന്നും സുവ്യക്തമാണ്.

മഹാപ്രപഞ്ചത്തിലെ ഉന്നത ജീവിയായിട്ട്  (ദൈവം) മഹാഅനുഗ്രഹിച്ചു സൃഷ്ടിച്ചിട്ടുള്ള മനുഷ്യന് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ള മഹാശാസ്ത്രത്തെയും അവ പ്രകാരമുള്ള ശക്തികളെയും വസ്തുക്കളെയും ജീവികളെയും അടിസ്ഥാനപ്പെടുത്തിയുള്ള ചിന്തകളും സംഭാഷണങ്ങളും ചെയ്തികളും ഭാവനകളും മാത്രമേ കഴിയൂ.

മഹാശക്തിയായ ദൈവം, മനുഷ്യന്റെ ഭാവനകൾക്ക് അതീതമായ മഹാശാസ്ത്രങ്ങളെയും മഹാപ്രപഞ്ചങ്ങളെയും സൃഷ്ടിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നതും, ചെയ്യാത്തതും ദൈവത്തിന്റെ ഇഷ്ടമാണ്. പക്ഷേ ദൈവം മറ്റു മഹാശാസ്ത്രങ്ങളെയും മഹാപ്രപഞ്ചങ്ങളെയും ജീവികളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതായാൽ, ഭൂമിയിലെ മനുഷ്യർക്കും ഉന്നതമായ ബുദ്ധിശക്തികളെ ലഭിക്കുന്നതും ലഭിച്ചിട്ടുള്ളതുമായ മറ്റുള്ള ജീവികൾക്കും  "തങ്ങളുടെ മാത്രം ദൈവം" എന്ന് പറയാൻ കഴിയാതെ വരുന്നതാണ്. ഒരു അസുരക്ഷിതത്വം മനുഷ്യർക്ക് ഉണ്ടാകുന്നതാണ്. മനുഷ്യരുടെയും ഉന്നതമായ ബുദ്ധിശക്തികളെ ലഭിച്ചിട്ടുള്ള മറ്റുള്ള ജീവികളുടെയും അസുരക്ഷിതത്വം ഒഴിവാക്കിക്കൊണ്ട് ഭൂമി ആയിക്കൊണ്ടും ഭൂമിയെ കേന്ദ്രീകരിച്ചും ജീവികളുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുവാനും, അതോടൊപ്പം മഹാശക്തിയായ ദൈവത്തിന്റെ ആദിയും അന്തവുമില്ലാത്ത മഹാഅവസ്ഥ പ്രകടമാക്കുവാനും, സൃഷ്ടികളായ ജീവികളോടുള്ള മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട്  മഹാനിശ്ചയിച്ചിട്ടുളള ദൈവത്തിനു മാത്രം സാധിക്കുന്നതാണ്. സൃഷ്ടികളായ ജീവികളെയെല്ലാം തന്റെ കുഞ്ഞുങ്ങളായിട്ട് കരുതുന്ന മഹാവാത്സല്യമാണത്. സൃഷ്ടികളുടെ മഹായജമാനനും മഹായജമാനയും എന്ന സ്ഥാനങ്ങളെ സ്വീകരിക്കാതിരിക്കുകയും, കുഞ്ഞുങ്ങൾക്കു വേണ്ടി, കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാവാത്സല്യവുമായ ദൈവമായിട്ട് - ഭൂമിയായി മാറുന്നു.

💓 ((( മഹാപ്രപഞ്ചത്തെ മാത്രം ആധാരമാക്കിക്കൊണ്ട് ദൈവത്തെ മനസ്സിലാക്കുന്നതിൽ പിഴവുണ്ട്. എന്തെന്നാൽ മനുഷ്യർ ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ സൃഷ്ടിക്കാതെയും മഹാശക്തിയായ ദൈവത്തിനു കഴിയാം. മഹാശക്തി മാത്രം. മഹാശക്തി എന്ന വാക്ക് മഹാപ്രപഞ്ചവുമായി ബന്ധപ്പെട്ടതാകയാൽ മഹാസത്യം എന്ന വാക്ക് താരതമ്യേന കൂടുതൽ ചേരും. എന്നാൽ മഹാസത്യം എന്ന വാക്കും മഹാപ്രപഞ്ചവുമായി ബന്ധപ്പെട്ടതാകയാൽ സമ്പൂർണ്ണമല്ല  ! മഹാപ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യന്, മഹാപ്രപഞ്ചത്തിന് അതീതമായ വാക്ക് അഥവാ പേര് ഉപയോഗിക്കാൻ കഴിവില്ല ! അതേസമയം മഹാപ്രപഞ്ചത്തിന് അതീതമായ ദൈവത്തിന്റെ അവസ്ഥയെപ്പറ്റി മനുഷ്യന് ബോധമുണ്ടാവുകയും വേണം. അതിന്നായിട്ട് ഏകദൈവത്തിന്റെ ഭാഗമായ ഏകദാസനിലൂടെ 1000 കോടി വർഷങ്ങൾക്കു മുമ്പ്, ആദ്യ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രത്തിൽ, ദൈവം അറിയിച്ചിട്ടുള്ള മഹാനാമമാണ് ബ്രഹ്മം. മഹാപ്രപഞ്ചത്തിലെ ജീവികളായ മനുഷ്യർ, മഹാപ്രപഞ്ചവുമായിട്ട് ബന്ധമില്ലാത്തതായ ബ്രഹ്മത്തെ തങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നത് ദൈവ ശിക്ഷ പിടിച്ചു വാങ്ങുന്ന കാര്യമാണ്. ))) 💓

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം, ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണെങ്കിലും, യാതൊന്നിലും ഒതുങ്ങാത്തതായ രൂപത്തെ രൂപമില്ലാത്ത ദൈവം എന്നു വിശേഷിപ്പിക്കാൻ കഴിയുമെങ്കിലും, പ്രസ്തുത വിശേഷണം ഭാഗികമായ ശരി മാത്രമാണ്.

യാതൊരു രൂപങ്ങളിലും ഒതുങ്ങില്ലായെന്നതുപോലെ, ഒരു കല്ലിലോ കടുകിലോ എന്തിലുമോ (ജീവിയിലുമോ) പ്രവേശിച്ചുകൊണ്ടോ, ഒരു കല്ലോ കടുകോ എന്തുമോ (ജീവിയോ) ആയിക്കൊണ്ടോ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്നതും സുവ്യക്തമാണ്. 💓  എന്തും ചെയ്യാൻ ശക്തിയുള്ള, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന് ഒരു കടുകിലോ വിഗ്രഹത്തിലോ ജീവിയിലുമോ പ്രവേശിച്ചുകൊണ്ടോ (ആയിരുന്നുകൊണ്ടോ) മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുവാൻ ശക്തിയില്ലെന്ന് വിശ്വസിക്കുന്നവർ ഉണ്ടെങ്കിൽ അവർ കടുത്ത ദൈവനിന്ദയാണ് ചെയ്യുന്നത്.

💓 വിഗ്രഹത്തിലൊതുങ്ങിക്കൊണ്ടു പ്രവർത്തിക്കാൻ മഹാശക്തിയായ ദൈവത്തിനു കഴിയും എന്ന് പറയുമ്പോൾ, വിഗ്രഹ ആരാധന ശരിയാണെന്നു ധരിച്ചു പോവരുത്. വിഗ്രഹത്തിൽ നിന്ന് അഥവാ എന്തിലെങ്കിലും നിന്ന് ദൈവം പ്രത്യക്ഷമാവുകയും, അനുവദിക്കുകയും ചെയ്യുകയാണെങ്കിൽ പ്രത്യക്ഷമാവുന്ന ദൈവത്തെ ആരാധിക്കുകയോ നമസ്ക്കരിക്കുകയോ ചെയ്യുക എന്നല്ലാതെ വിഗ്രഹത്തെ ആരാധിക്കാൻ പാടില്ല. 💓  പാൽ, പഴം, നെയ്യ്, ചന്ദനം തുടങ്ങിയ യാതൊരു സാധനങ്ങളെയും  വിഗ്രഹം ഭക്ഷിക്കുന്നില്ലാ എന്നിരിക്കെ, അവയെ വിഗ്രഹത്തിൽ ഒഴുക്കുന്നതും കുശുകുശു മന്ത്രങ്ങൾ ജപിക്കുന്നതുമെല്ലാം കടുത്ത ദൈവനിന്ദയും കൊടുംകൊള്ളയുമാണ്. അല്ലെന്നാൽ, ഓരോ മനുഷ്യനെയും പ്രത്യേകമായി സൃഷ്ടിച്ചിട്ടുള്ള ദൈവം ഓരോ മനുഷ്യനെയും നേരിട്ട്/പ്രത്യേകമായി അനുവദിക്കണം. 💓 💓 💓 💓 💓  മഹാശാസ്ത്രപരമായിട്ട് ദേവാലയങ്ങളെ ഒരുക്കുന്നതെങ്ങനെയെന്ന് www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, ജീവിയല്ലെന്ന് അറിയുമ്പോഴും, സൃഷ്ടികളായ ജീവികളുടെ സന്തോഷത്തെ കണക്കാക്കി ജീവിയപ്പോലെ പെരുമാറുകയാൽ ദൈവ-ജീവിയാണ്. സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങളായിട്ടാണ് മനുഷ്യൻ അഥവാ ജീവി എന്നതു പ്രകാരം ഏകദൈവമായ ദൈവ-ജീവിയെ ദേവൻ എന്നും ദേവി എന്നും വിളിക്കാനാവും. മഹാശക്തിയായ ദൈവത്തിനു മാത്രം അവകാശപ്പെട്ട മഹാ എന്ന പദം ചേരുമ്പോൾ മഹാദേവൻ, മഹാദേവി എന്നീ മഹാനാമങ്ങളെ ലഭിക്കുന്നതുമാണ്.
സ്ത്രീയും പുരുഷനും എന്ന 2 ഭാഗങ്ങൾ ചേർന്നു മനുഷ്യൻ എന്നതുപോലെ ദേവൻ, ദേവി എന്നീ 2 പദങ്ങൾ ചേർത്ത് ദൈവം എന്നു വിശേഷിപ്പിക്കുന്നു.

💓 ദൈവത്തിനു മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രപരമായിട്ടു തന്നെ ഏതൊരു രൂപവും സ്വീകരിക്കാൻ കഴിയുന്നതാണ്. എന്നാൽ, ദൈവം മുഖ്യമായും 2 ജീവികളുടെ രൂപത്തെയാണ് മഹാസ്വീകരിക്കുന്നത്.

💓
(1) മഹാഗോമാതാവ് അഥവാ പശു. മനുഷ്യ മാതാവ്, തന്റെ കുഞ്ഞിന്  2 - 3 വയസ്സുവരെ മാത്രം പാൽ കൊടുക്കുമ്പോൾ, ഗോമാതാവ് അഥവാ പശു, മനുഷ്യർക്കെല്ലാം (കുഞ്ഞിനും, കുട്ടിക്കും, യുവാവിനും യുവതിക്കും, അമ്മയ്ക്കും അച്ഛനും, അമ്മൂമ്മയ്ക്കും അപ്പൂപ്പനൂം എന്നിങ്ങനെ ആബാലവൃദ്ധം ജനങ്ങൾക്കും പാൽ കൊടുക്കുന്നു. പശുവിന്റെ പാലും, പാലിൽ നിന്നുള്ള വിഭവങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ് തുടങ്ങിയവയില്ലാത മനുഷ്യനു ജീവിക്കാൻ കഴിയുമോ എന്നും, മനുഷ്യരുടെ ഭക്ഷണ കാര്യങ്ങൾക്ക് അത്യാവശ്യമായ സസ്യങ്ങളെ കൃഷി ചെയ്യുന്നതിനും മറ്റും ചാണകം, മൂത്രം എന്നിവ ഇല്ലാതെ പറ്റുമോ എന്നും ചിന്തിക്കണം. പശു എന്ന ജീവി ഇല്ലായിരുന്നെങ്കിൽ മനുഷ്യ ജീവിതം എത്ര ദുഷ്കരമാകുമായിരുന്നെന്ന് അപ്പോൾ മനസ്സിലാവും.💓 പശുവിന് മറ്റൊരു പേരുണ്ട്. ഭദ്രകാളി. കാളയുടെ സ്ത്രീ ലിംഗമാണ് കാളി അഥവാ പശു. ഭദ്രമാക്കുക എന്നു പറഞ്ഞാൽ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്തു മംഗളമാക്കുക എന്നാണർത്ഥം. ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ ഭദ്രമാക്കിയിട്ടുള്ളത് ഭദ്രകാളിയാണ്; ഭദ്രപ്പെടുത്താൻ കഴിവുള്ളത് ഭദ്രകാളിക്കാണ്; ഭദ്രകാളിയിൽ സർവ്വതും ഭദ്രമാണ്. മഹാഭദ്രകാളി. ഭദ്രകാളി എന്ന മഹാനാമത്തെ വികലമാക്കാൻ ദുർദ്ദേവതകളായി മാറിയ ഏതാനും ദേവതകളും അവിവേകികളായ മനുഷ്യരും പരിശ്രമിച്ചുപോരുന്നത് വൈകാതെ അവസാനിക്കുന്നതാണ്. മഹാഭദ്രകാളി മഹാഗോമാതാവാണ്, പശു. ഹിന്ദുമതത്തിൽ അനേകം കൈകളും, ഒരു കൈയ്യിൽ രക്തമൊലിക്കുന്ന വെട്ടിയെടുത്ത തലയും, കഴുത്തിൽ ശിരസ്സുകളോ തലയോട്ടികളോ കോർത്തിണക്കുന്ന മാലയുമണിഞ്ഞ് ശിവനെ ചവിട്ടി നിൽക്കുന്ന ഒരു ഭീകര രൂപത്തെ ഭദ്രകാളിയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ആദ്യ മഹാകാലചക്രത്തിൽ ദുർദ്ദേവതകളായി മാറിയ അനേകരെ തിരുത്താനും സംഹരിക്കാനുമായിട്ട് മഹാശക്തിയായ ദൈവം, മഹാരൗദ്രരൂപംകൊണ്ട സംഹാര ദേവിയാണത്. ((ദുർഗ്ഗ എന്ന പേരുള്ളതായ ഒരു നല്ല ദേവത കാലാന്തരത്തിൽ ദുഷിക്കുകയും, ദൈവമാകാൻ ശ്രമിച്ചുംവരവെ, സംഹാര ദേവി 2006-ൽ ദുർഗ്ഗയെ സംഹരിക്കുകയുണ്ടായി. ഈയുള്ളവനെ സംഹാര കാര്യങ്ങളിൽ പങ്കെടുപ്പിച്ചിരുന്നു. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. സംഹാര ദേവിയുടെ ശിഷ്ട കാര്യങ്ങളെ ഈയുള്ളവന് അറിയില്ല.))

മേൽ പ്രസ്താവിച്ചവയെല്ലാം ശാസ്ത്ര കാര്യങ്ങൾ മാത്രമാണ് എന്നും ഹിന്ദു മതം ഉൾപ്പെടെ യാതൊരു മതങ്ങളുമായും യാതൊരു ബന്ധങ്ങളുമില്ലെന്നും അറിയുക.

മഹാശക്തിയായ ദൈവം പശുവായി മാറുന്നുണ്ടെങ്കിൽ, അത് ദൈവത്തിന്റെ കാര്യമാണ്. പശു, കാള എന്നിവകളുടെ കാര്യത്തിൽ മാത്രമല്ല; മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും കാര്യങ്ങളിൽ സമ്പൂർണ്ണ അവകാശവും അധികാരവുമുള്ളത് അവരെയെല്ലാം സൃഷ്ടിച്ചിട്ടുള്ള മഹാശക്തിയായ ദൈവത്തിനു മാത്രമാണ്. മനുഷ്യരെല്ലാം അന്യോന്യവും മറ്റുള്ള ജീവികളോടും എങ്ങനെയെല്ലാം പെരുമാറണമെന്ന് മണ്ണിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ ശാസ്ത്ര നിയമങ്ങൾ പ്രകാരം ദൈവം മഹാഅറിയിക്കുന്നുണ്ട്. മഹാപ്രപഞ്ചത്തിലെ ഏതൊരു ജീവിയെയും ധർമ്മശാസ്ത്രപരമായിട്ട് ജീവിപ്പിക്കുവാൻ മഹാനീതിശാസ്ത്രവുമുണ്ട്.
💓രക്ഷിക്കുക എന്നതിന്റെ അർത്ഥം പോലുമറിയാത, പശുവിനെ രക്ഷിക്കാനെന്ന പേരിൽ മനുഷ്യരെ ശിക്ഷിക്കാനും കൊല്ലാനും നടക്കുന്ന ഭരണാധികാരികൾ ഉൾപ്പെടെയുള്ള വിവരദോഷികൾ ശ്രദ്ധിക്കുക. മഹാനീതിപതിയായ ദൈവം എല്ലാ മനുഷ്യർക്കും നൂറാമത്തെ ജന്മമായിട്ട് പശുവായി അഥവാ കാളയായി ജനിക്കാനുള്ള അവസരത്തെ മഹാഅനുഗ്രഹിച്ചു നൽകിക്കൊണ്ട് വിഷയ ശുദ്ധീകരണം നടത്തുന്നണ്ട്. www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് ഗോവധത്തെ💓 വിശദീകരിച്ചിട്ടുള്ളതു പഠിക്കുമ്പോൾ, ഗോവധം നടത്തുന്നവരും, അതിന്റെ പേരിൽ മനുഷ്യ വധം നടത്തിക്കൊണ്ട് ദൈവം നേരിട്ട് ഏല്പിക്കാത്ത പണി ദൈവത്തിന്റെ പേരിൽ ചെയ്തു കൊണ്ട് ദൈവം നൽകിയ വ്യക്തിസ്വാതന്ത്ര്യത്തെ അതിക്രമിച്ച് അക്രമം നടത്തിയവരും കൂട്ടുനിന്നവരും ഒക്കെ മഹാനീതിശാസ്ത്ര പ്രകാരം ശിക്ഷകളെ വാരിക്കൂട്ടുന്നതു കാണാം.
ഉടനെ ദൈവ-വിപ്ലവം ആരംഭിക്കുമെന്നതിനാൽ പരിഹാരവും ഉടനെയുണ്ട്.

💓
( 2 ) മഹാശാസ്ത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂമിയിൽ പരമാനന്ദത്തോടെ ജീവിക്കുന്ന ഏക ജീവി. മനുഷ്യൻ. മഹാശക്തിയും മഹാനീതിപതിയും മഹാദേവനും മഹാദേവിയും മഹായജമാനനും മഹായജമാനയും മഹാപിതാവും മഹാമാതാവുമെല്ലാം ഏക-ദൈവമായിരിക്കെ, മനുഷ്യാവസ്ഥയിൽ എത്തിക്കൊണ്ട് ആത്മീയ സാക്ഷാത്ക്കാരത്തെ സമീപിച്ചിട്ടുള്ള കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കുന്നതിനു വേണ്ടി ദൈവം മനുഷ്യരൂപത്തെ  സ്വീകരിക്കുന്നു. മഹാശക്തിയായ ദൈവത്തിനു മഹാദേവൻ, മഹാദേവി എന്നീ മഹാനാമങ്ങൾ ഇണങ്ങുന്നതെങ്ങനെയെന്ന് മുമ്പ്  വിശദമാക്കിയതാണ്. എന്നാൽ പ്രത്യക്ഷമായ രൂപം സ്വീകരിക്കുമ്പോൾ സ്ത്രീ പുരുഷ രൂപങ്ങളിൽ ഒരെണ്ണം മാത്രം സ്വീകരിക്കേണ്ടതുണ്ട്. സ്ത്രീ - പുരുഷ  രൂപങ്ങളിൽ ഏത് സ്വീകരിക്കുന്നതിനെയാവും മനുഷ്യർ കൂടുതൽ ഇഷ്ടപ്പെടുക ? മഹാപിതാവും മഹാനീതിപതിയുമായ മഹാപുരുഷനെ - മഹാദേവനെ തീർച്ചയായും ജനങ്ങളേറെയും ഭയക്കുന്നതാണ്. മാത്രമല്ല, പുരുഷന് സ്ഥിതിയിലും അഥവാ ജീവിതത്തിലും, സ്ത്രീക്കു സൃഷ്ടിയിലും പ്രാമുഖ്യത്തെ നൽകുന്നതായ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ പാലിക്കേണ്ടതുണ്ട്. ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തെ പ്രസവിച്ച് മഹാവാത്സല്യത്തോടെ മഹാഅനുഗ്രഹിച്ച് മഹാകരുതുന്ന മഹാമാതാവായ മഹാദേവി.
മഹാദേവിയുടെ മഹാനാമം 💓 ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി  💓 എന്നാകുന്നു.

' ഓം ' എന്താണെന്ന് ചുവടെ  ((2))-ലും,   ((5))-ലും വിശദീകരിച്ചിട്ടുണ്ട്. 'മഹാശക്തി' -യുടെ വിശദീകരണം ((1))-ലുണ്ട്. 'മണ്ണടി'ക്ക് വിപുലമായ അർത്ഥങ്ങളുണ്ട്; അല്പമാത്രം കുറിക്കാം : മണ്ണിൽ നിന്ന് അടിഞ്ഞതാണ് സർവ്വതും; വീണ്ടുമടിയുന്നതും മണ്ണിലാണ്. സമുദ്രത്തിന്റെ അടിയിലും മണ്ണ്; ഭൂമി മണ്ണ് അഥവാ ദൈവം തന്നെയാണ്. പരബ്രഹ്മകേന്ദ്രം എന്നോ ബ്രഹ്മകേന്ദ്രം എന്നോ വിശേഷിപ്പിക്കാവുന്ന ഒരു പ്രത്യേക പ്രദേശത്തെ ദൈവ-വിപ്ലവവും സംഹാരവുമായി ബന്ധപ്പെടുത്തിക്കൊണ്ട്  ഭൂമിയിൽ മഹാഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ  അടൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ ദൂരയാത്ര. മണ്ണടി പുതിയകാവ് മഹാഭദ്രകാളി ക്ഷേത്രമാണ് കേന്ദ്രം.
ഭൂമിയിലെ ഏതു പ്രദേശത്തെയും 'മണ്ണടി' എന്ന് വിളിക്കാനാവും.
മഹാഭദ്രകാളി = മഹാഗോമാതാവ്, മഹാ-മനുഷ്യസ്ത്രീ/ മഹാദേവി. (ദിവ്യ : സൃഷ്ടി മുഴുവൻ ചെയ്യുന്ന മഹാദേവി; ദിവ്യ : സ്ഥിതി മുഴുവൻ ചെയ്യുന്ന മഹാദേവി; ദിവ്യ : സംഹാരം ഉൾപ്പെടെ  മഹാനീതി മുഴുവൻ ചെയ്യുന്ന മഹാദേവി; ദിവ്യ : ദിവ്യ എന്ന മഹാനാമത്തോടെ മാത്രം ഭൂമിയിൽ അവതരിക്കുന്ന മഹാദേവി).
മഹാദേവിക്ക് ഹിന്ദു മതം ഉൾപ്പെടെ യാതൊരു മതങ്ങളുമായും യാതൊരു ബന്ധങ്ങളുമില്ലെന്നും അറിയുക.
മഹാദേവി ഭൂമിയിൽ മഹാഅവതരിച്ചു കഴിഞ്ഞു; ബ്രഹ്മം ചേര്‍ന്ന് കഴിയുമ്പോഴാണ് അവതാരം സമ്പൂർണ്ണമാവുക; ബ്രഹ്മം ചേര്‍ന്നുകഴിഞ്ഞോ എന്നതിനെപ്പറ്റി തൽക്കാലം ഈയുള്ളവന് യാതൊന്നും അറിയില്ല.

💓ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം.💓മഹാശാസ്ത്രപരമായ ആരാധനാ വാചകമാണത്.

ദൈവം മഹാഅനുഗ്രഹിച്ച്, മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ മുഴുവൻ നൽകുകയും, ദൈവത്തിന്റെ മഹത്വത്തെ മനുഷ്യൻ മനസ്സിലാക്കുകയും ചെയ്യുന്ന ഏകജന്മത്തിൽ മാത്രമാണ് മനുഷ്യനു ദൈവത്തെ ആരാധിക്കാൻ അനുവാദമുളളത്. ഓരോ വ്യക്തിക്കും 100 മനുഷ്യ ജന്മങ്ങൾ ഉള്ളതിൽ, 90 മുതൽ 95 വരെയുള്ള ജന്മങ്ങളിലൊന്നിൽ മാത്രമാണ് അനുവദിക്കുന്നത്, അതും മനുഷ്യരുടെ സന്തോഷത്തെ കണക്കാക്കിയാണ്. ദൈവത്തിന്റെ മഹാമഹത്വങ്ങളെപ്പറ്റി സുവ്യക്തമായിട്ട് അറിയണമെങ്കിൽ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ നിർബ്ബന്ധമായും ലഭിക്കണം. ഓരോ മനുഷ്യനും ദൈവത്തിന്റെ കുഞ്ഞാണ്; മഹാഉചിതമായ സമയത്ത് ദൈവം തന്റെ കുഞ്ഞുങ്ങൾക്കെല്ലാം നേരിട്ട് മഹാശാസ്ത്രത്തെ മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നതുമാണ്. സ്രഷ്ടാവും മഹാപിതാവും മഹാമാതാവുമായ ദൈവത്തിനും, സൃഷ്ടികളായ മനുഷ്യരുടെയും ഇടയിൽ സൃഷ്ടികളായ മധ്യസ്ഥരുടെ ആവശ്യമില്ല. ദൈവം മധ്യസ്ഥരെ നിയമിച്ചിട്ടുമില്ല; മഹാസമനീതിയെ കളങ്കപ്പെടുത്തുന്നതാണ് പ്രവാചക സങ്കല്പങ്ങളെന്ന് നിസ്സാരമായിട്ട് മനസ്സിലാക്കാനാവും. ദൈവമെന്തെന്ന് അറിയാത്തവർ കാട്ടിക്കൂട്ടുന്നതും, 'ദൈവം ഓരോരുത്തർക്കും നേരിട്ട് മഹാഅനുഗ്രഹിച്ച് നൽകിയിട്ടില്ലാത്തതുമായ' സ്തുതികളും ആരാധനകളും മറ്റു ഭോഷത്തങ്ങളും കേട്ട് സന്തോഷിക്കുന്ന ഒരു കോമാളി ആയിട്ട് മഹാശക്തിയായ ദൈവത്തെ കണക്കാക്കുന്ന മതപരങ്ങളായ തോന്ന്യാസങ്ങളെ ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ സർവ്വരും ഉപേക്ഷിക്കുന്നതാണ്.

💓 💓
ദൈവം, മഹാശാസ്ത്രത്തെയും മഹാദർശനത്തെയും മഹാഅനുഗ്രഹിച്ച് ഓരോ മനുഷ്യനും നൽകുന്നത് എങ്ങനെയെല്ലാമെന്ന് ഹ്രസ്വമായി അറിയിക്കുന്നു :-

എല്ലാ സൃഷ്ടിചക്രങ്ങൾക്കും 2 പകുതികളുണ്ട്. ആദ്യ പകുതിയിൽ, മായ അഥവാ ദൈവം പ്രത്യക്ഷമല്ല. മനുഷ്യർ മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്ര ശാഖകളും ഉപശാഖകളും കണ്ടെത്തുകയും, അവ പ്രകാരമുള്ള സാങ്കേതിക വികസനങ്ങളെയും അവയിലൂടെയെല്ലാം ലഭ്യമാവുന്ന അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയും അനുഭവിക്കുകയും ചെയ്യുന്നു.

സൃഷ്ടിചക്രത്തിന്റെ രണ്ടാമത്തെ പകുതിയിൽ മായ അഥവാ ദൈവം പ്രത്യക്ഷമാവുകയും, ഭൂമിയിലെങ്ങുമുള്ള ധാർമ്മിക അധഃപതനങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ദൈവ-വിപ്ലവം ആരംഭിക്കുകയും ചെയ്യുന്നതാണ്, ശേഷം സൃഷ്ടിചക്രത്തിലെ മനുഷ്യരുടെ സംഹാരവും.
ദൈവ-വിപ്ലവം, തുടർന്നുള്ള സംഹാരം, www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുളളതായ അസാധാരണമായ കാര്യങ്ങൾ,  തുടങ്ങിയവയെ, ഏക മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്നത് തന്റെ തന്നെ പകുതിയെ തന്റെ ഏകദാസനായും, മഹാ-മകനായും, ബ്രഹ്മദേവനായും, ഏക പ്രതിനിധിയായും, പ്രപഞ്ച പിതാവായും, സംഹാര നാഥനായും, മഹാനിയമിച്ചും മഹാഭരിച്ചുമാണ്.
ഏക ദാസന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശാസ്ത്ര നാമം പരമശിവൻ എന്നാണ്. റസൂൽ, ക്രൈസ്റ്റ്, എന്നിവ പരമശിവന് ഓരോരോ അവസ്ഥകളിൽ ലഭിച്ച പേരുകളാണ്. (ഇസ്ലാം മത സ്ഥാപകനായ മുഹമ്മദിനെയല്ലാ റസൂലെന്നു കുറിച്ചത്. യഥാര്‍ത്ഥ റസൂൽ കൂടിയായ പരമശിവന്റെ ഇടതു നെറ്റിയിലെ ചന്ദ്രക്കലയും നക്ഷത്രവുമാണ് ഇസ്ലാമിക ചിഹ്നമായി മാറിയിട്ടുളളത്. മഹാശക്തിയായ ദൈവം മഹാനിശ്ചയിക്കുമ്പോൾ, പരമശിവന്റെ നെറ്റിയിലെ ചന്ദ്രക്കല യഥാര്‍ത്ഥ ചന്ദ്രന്റെ ദൗത്യം ചെയ്യുന്നതും, നക്ഷത്രം ജീവികളെ സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരത്തിലേക്കു നയിക്കുന്നതുമാണ്.). സൂര്യനെ ഉൾപ്പെടെ മഹാപ്രപഞ്ചത്തിലെ ഏതൊന്നും സൃഷ്ടിക്കാൻ കഴിയുന്ന മഹാസൂര്യനേത്രത്തെ, മഹാശക്തിയും  മഹാദേവനും മഹാദേവിയുമായ ദൈവം, തന്റെ ഏകദാസനും മഹാദാസനുമായ പരമശിവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മറ്റു ബഹുവിധ ശക്തികളെയും ഈയുള്ളവന് ഈ ജന്മത്ത്  മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മഹാശക്തിയായ മഹാദേവി, മഹാഉചിതമായ സമയത്ത്, ശക്തികളെ ആക്ടിവേറ്റ് ചെയ്യുന്നതാണ്. മഹാശക്തിയായ ദൈവത്തിന്റെ പ്രതിനിധിയാവുന്ന ഏകദാസനിലൂടെ മഹാപ്രപഞ്ചത്തെയും പ്രതിഫലിക്കുന്നുണ്ട്.   ഏകദാസന്റെ മഹാസൃഷ്ടി ഉൾപ്പെടെയുള്ള മഹാകാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

മഹാപ്രപഞ്ചത്തിന് അതീതമായ 'ബ്രഹ്മം',
മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിനും മുമ്പ് 2 കുഞ്ഞുങ്ങളെന്നോണം ശിവചക്രത്തെയും ശക്തിചക്രത്തെയും സൃഷ്ടിക്കുകയും, ശേഷം ശക്തിചക്രത്തിലേക്കു മാത്രമായിട്ട്  'ബ്രഹ്മം' ചേരുകയും, അതോടെ ശക്തിചക്രം ഏകമഹാശക്തിയായി (ഏക ദൈവം) മാറുകയും, മഹാശക്തിയായ ശക്തിചക്രം അഥവാ മഹാശക്തിചക്രം മഹാനിശ്ചയിക്കുന്നതു പോലെ നിർജ്ജീവമായോ ദാസനായോ മഹാശക്തനായ ദാസനായോ പ്രതിനിധിയായോ ഒക്കെ പ്രവർത്തിക്കുന്ന മഹാഅവസ്ഥയെ ശിവചക്രത്തിന് മഹാഅനുഗ്രഹിച്ചു നൽകുന്നു. മഹാപ്രപഞ്ചത്തിലെ വസ്തുക്കളുടെയെല്ലാം മൂലകങ്ങളിലുള്ളത് ആറ്റങ്ങളാണെങ്കിൽ (atom), ആറ്റങ്ങളിലെ പ്രോട്ടോണുകളും ഇലക്ട്രോണുകളുമായിരിക്കുന്നത് ശക്തിചക്രവും ശിവചക്രവുമാണ്. മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും ഏക മഹാശക്തിയായ ദൈവം മാത്രമാണെങ്കിലും, ഏകദാസനായ ശിവചക്രത്തിന് പ്രപഞ്ച പിതാവ് എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകുകയാണ്.
ഏകമഹാശക്തിയായ ദൈവം, സ്ത്രീ രൂപത്തിൽ മഹാമാതാവായ മഹാദേവി മാത്രമായിക്കൊണ്ട് മഹാവാത്സല്യത്തെ ജീവികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകുമ്പോൾ, മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെയെല്ലാം ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും
പിതാവായ ശിവചക്രത്തെ അധികാരപ്പെടുത്തുന്നു. അവകാശം ഉണ്ടെങ്കിൽ മാത്രമാണ് അധികാരമുള്ളത് എന്ന മഹാശാസ്ത്ര നിയമത്തിന് കളങ്കമുണ്ടാകുന്നില്ല; എങ്ങനെയെന്നാൽ ജീവികളുടെയും വസ്തുക്കളുടെയും മൂലകങ്ങളിലുള്ള ആറ്റങ്ങളിലെല്ലാം ശിവചക്രവും ശക്തിചക്രവും ഉണ്ട്. മഹാനീതിശാസ്ത്ര പ്രകാരമുള്ള പ്രവർത്തനങ്ങളെയും ജീവികളുടെയെല്ലാം ശരീരങ്ങളിലൂടെ മഹാനിർവ്വഹിക്കുന്നുണ്ട്.

സ്ത്രീ പുരുഷന്മാരായിട്ട് മനുഷ്യരെ രണ്ടായിട്ടു വിഭജിച്ചതിലൂടെ മനുഷ്യർക്കെല്ലാം മാതാവിനെയും പിതാവിനെയും സൃഷ്ടിച്ചിട്ടുണ്ട്. ജീവിയല്ലാത്ത ദൈവം, ഒരു മഹാജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെയും കണക്കാക്കി പ്രപഞ്ചമാതാവായും പ്രപഞ്ചപിതാവായും മഹാശാസ്ത്രപരമായിട്ട് രൂപമെടുക്കുന്നതിനെ സൃഷ്ടികളെ കുഞ്ഞുങ്ങളാക്കിയുള്ള മഹാവാത്സല്യമായിട്ടു തിരിച്ചറിയണം. മഹാശക്തിചക്രം, ശിവചക്രത്തെ ഭർത്താവായിട്ട് മഹാസ്വീകരിച്ചിട്ടുള്ളത് ജീവികളുടെയെല്ലാം സൃഷ്ടിക്കു മുമ്പാണെന്നതും, മഹാദിവ്യമായ വിവാഹത്തിന് സാക്ഷികളില്ലെന്നും, ജീവികളുടെയെല്ലാം സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തുവാനായിട്ട് മഹാശക്തിയായ ദൈവം ഏകമായിരുന്നുകൊണ്ട് രണ്ടായിട്ടു വിഭജിച്ച് പ്രവർത്തിക്കുന്ന മഹാവിദ്യയാണെന്നും, ജീവിയല്ലാത്ത ദൈവത്തിന്റെ ആനന്ദത്തെ മാനുഷികമായ ആനന്ദങ്ങളുമായിട്ട് താരതമ്യം ചെയ്യരുതെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
💓 ആനന്ദ ശാസ്ത്രം അല്പം കുറിക്കാം :

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, കുഞ്ഞുങ്ങളായ മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികൾക്കെല്ലാം മഹാസമനീതിയെ നൽകുന്നത് എല്ലാവർക്കും സമ ആനന്ദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകിയാണ്. മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5, ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5, എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം) മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ പരമാനന്ദമായിട്ട്  ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5,
ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു.
💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും, ഒരു മഹാജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെയും കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനായ പരമശിവനും ഒരു ആനന്ദത്തെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടിയിൽപെട്ട ശിവ ചക്രത്തെയാണ് മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ പരമശിവനായിട്ട് മഹാഉയർത്തിയിട്ടുള്ളത്. ഏകദാസന്റെ ആനന്ദമെന്നത് മഹാമാതാവും മഹാനീതിപതിയും ഏകദൈവവുമായ മഹാദേവിയോടുള്ള മഹാദാസ്യമാണ്. മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും.
മഹാശക്തിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്. മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്. തന്റെ ഭാഗവും ഏകദാസനുമായ പരമശിവന്റെ മഹാആനന്ദമായ മഹാദാസ്യം  30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും.💓 മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും 💓മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.💓 മഹാഉചിതമായ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ഏകദാസന്റെ മഹാസൃഷ്ടി ഉൾപ്പെടെയുള്ള മഹാകാര്യങ്ങള www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. 💓
ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവിക്കു മാത്രം മഹത്വം. 💓

💓 മഹാശക്തിയായ ദൈവം ദൈവകാര്യങ്ങൾക്കായിട്ട് തന്റെ തന്നെ ഭാഗത്തെ ഏകദാസനായും, ഏക പ്രതിനിധിയായും, പ്രപഞ്ച പിതാവായും, സംഹാര നാഥനായും, മഹാനിശ്ചയിച്ചിട്ടുണ്ട്. മാത്രമല്ല; "50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവനായ ദൈവമായും" മഹാദാസനായ പരമശിവനെ മഹാഉയർത്തുന്നുണ്ട്.

ദൈവകാര്യങ്ങൾക്കായിട്ട് മനുഷ്യ രൂപത്തിൽ അവതരിക്കുവാനുള്ള മഹാഭാഗ്യത്തെയും ദൈവഭാഗമായ ഏകദാസന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതാണ്. ഉദാഹരണമായിട്ട് : ക്രൈസ്റ്റ്.
ദൈവമാകാൻ ശ്രമിച്ച ഒരു കൊടിയദുർദ്ദേവതയെ അമർച്ചചെയ്യുന്നതിന്റെ ഭാഗമായാണ് ക്രൈസ്റ്റിനെ അയച്ചത്; ആവക കാര്യങ്ങളെ മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ, മഹാശക്തിയായ ദൈവത്തിന്, ദൈവകാര്യങ്ങൾക്കായിട്ട് സൃഷ്ടികളിൽ നിന്ന് യാതൊരു സഹായവും ആവശ്യമില്ല.
💓 ദൈവം മഹാപ്രത്യക്ഷമായിക്കൊണ്ട് ദൈവ-വിപ്ലവം ആരംഭിക്കുന്നതിനു മുമ്പ് യഥാര്‍ത്ഥമായ വേദങ്ങളെ മഹാശാസ്ത്രപരമായിട്ട് വീണ്ടെടുക്കുന്നത് ഏകദാസനായ പരമശിവനിലൂടെയാണ്.
💓 ദൈവം മഹാപ്രത്യക്ഷമായിക്കൊണ്ട് ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ദൈവത്തിന്റെ ആജ്ഞകളും നിർദ്ദേശങ്ങളും പ്രകാരം മനുഷ്യർക്കെല്ലാം മാർഗ്ഗദർശനം നൽകാനും, ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും പ്രപഞ്ച പിതാവും മഹാദാസനുമായ പരമശിവൻ ഉണ്ടാവും.
💓 ദൈവം മഹാപ്രത്യക്ഷമായിക്കൊണ്ട് ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ,
ഓരോ വ്യക്തിക്കും 100 മനുഷ്യ ജന്മങ്ങൾ ഉള്ളതിൽ, 90 മുതൽ 95 വരെയുള്ള പുരുഷ ജന്മങ്ങളിലൊന്നിൽ,  മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെ മുഴുവൻ നൽകുന്നത് അർദ്ധ-മഹാദേവി രൂപത്തിലുള്ള പരമശിവനിലൂടെയാണ്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ദൈവത്തിന്റെ മഹത്വത്തെ മനുഷ്യൻ മനസ്സിലാക്കുന്ന പ്രസ്തുത ഏകജന്മത്തിൽ മാത്രമാണ് മനുഷ്യനു ദൈവത്തെ ആരാധിക്കാൻ അനുവാദമുളളത്. 💓 💓 തൊട്ടടുത്ത ജന്മത്തിൽ വ്യക്തി ജനിക്കുന്നത് സ്ത്രീ ആയിട്ടാണ്. ഏകമഹാശക്തിയും മഹാമാതാവുമായ ദൈവത്തിന്റെ മടിയിൽ കിടക്കാനും മഹാവാത്സല്യത്തെ നേരിട്ട് അനുഭവിക്കാനുമുള്ള മഹാഭാഗ്യത്തെ  ഓരോ കുഞ്ഞിനും - ഓരോ മനുഷ്യനും - സ്ത്രീയായിട്ട് ജീവിക്കവെ ലഭിക്കുന്നു.
100 മനുഷ്യ ജന്മങ്ങളിൽ ശിഷ്ടമുള്ളവ സ്ത്രീയായും പുരുഷനായും കാളയായും കാളിയായും  (കാളി = പശു) ജീവിക്കണം; മഹാദർശനവും മഹാവാത്സല്യവും അനുഭവിക്കാനുള്ള മഹാഭാഗ്യം നിരന്തരം എല്ലാവർക്കും നേടാം. ധർമ്മ ശാസ്ത്ര പ്രകാരം മാത്രം ജീവിച്ചാൽ; മഹാശക്തിയും മഹാമാതാവുമായ മഹാദേവിയും, പിതാവായ പരമശിവനും, കുഞ്ഞുങ്ങളുടെയെല്ലാം മഹാദാസിയും മഹാദാസനുമായിട്ട് മഹാവാത്സല്യത്തോടെ  കൂടെയുണ്ടാവും...

💓 💓
(( 2 )) "ഓം നമഃ ശിവായ" & "ഓം ശിവായ നമഃ "

ഓരോ മനുഷ്യനും 100 മനുഷ്യ ജന്മങ്ങൾ ഉള്ളതിൽ, മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രത്തെയും
ദൈവത്തിന്റെ മഹത്വത്തെയും മനുഷ്യൻ മനസ്സിലാക്കുന്ന ഏകജന്മത്തിൽ മാത്രമാണ് മനുഷ്യനു ദൈവത്തെ ആരാധിക്കാൻ അനുവാദമുളളത് എന്ന് ((1))-ൽ വിശദീകരിച്ചിട്ടുണ്ട്. മഹാശാസ്ത്രപരമായ ആരാധനാ വാചകവും വിശദീകരിച്ചു.
ശിഷ്ടമുള്ള 99 ജന്മങ്ങളിൽ ദൈവത്തെ വിസ്മരിച്ച് ജീവിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല.

ദൈവം മഹാപ്രത്യക്ഷമായിക്കൊണ്ട് ദൈവ-വിപ്ലവവും തുടർച്ചയായിട്ട് സംഹാരവും പുരോഗമിക്കുമ്പോൾ ദൈവത്തെ മഹാശാസ്ത്രപരമായിട്ട് അറിയാനും ധർമ്മ ശാസ്ത്രത്തെ ഉൾക്കൊണ്ട് ജീവിക്കാനും മനുഷ്യർ ഉത്സാഹിക്കുന്നതാണ്. ദൈവത്തെ ആരാധിക്കാൻ സാധിക്കുന്നതല്ല എങ്കിലും ദൈവത്തെ വണങ്ങാനും ദൈവ നാമത്തെ ഉച്ചരിക്കാനും മനുഷ്യർക്കു കഴിയണം. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ എല്ലാ മനുഷ്യർക്കും ലഭ്യമാക്കുവാനും ആവശ്യമാണത്.

"മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ, മഹാശാസ്ത്ര പ്രകാരം, മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശക്തിയും മഹാമാതാവുമായ മഹാദേവിയെ നമിക്കുന്നതായിട്ട് " ചൊല്ലുമ്പോൾ, അർത്ഥം ശരിയാണ്; എന്നാൽ നീണ്ട വാചകമാണത്; തന്റെ കുഞ്ഞുങ്ങളായ മനുഷ്യർ ആയാസപ്പെടുന്നത് മഹാദേവി ഇഷ്ടപ്പെടുന്നില്ല. "സർവ്വവും മംഗളമാക്കുന്ന / മംഗളമാക്കിയിട്ടുള്ള (ദേവി)" എന്ന അർത്ഥത്തെ "ശിവായ /ശിവ" എന്ന പദത്തിന് മഹാനിശ്ചയിക്കുന്നു. 💓 കുഞ്ഞുങ്ങളായ ജീവികളെ/ മനുഷ്യരെ  ഭാരപ്പെടുത്താതെയുള്ള മഹാവാത്സല്യമാണത്. "ഓം" എന്താണെന്ന് മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്, ചുവടെ  ((5))-ൽ ഹ്രസ്വമായും കൊടുത്തിട്ടുണ്ട്. 'മഹാ' എന്ന അർത്ഥത്തെ തൽക്കാലം സ്വീകരിക്കുന്നു.
"ഓം നമഃ ശിവായ" = "നമിക്കുന്നു (ഞാൻ) മഹാശിവയെ = ഞാൻ മഹാശിവയെ നമിക്കുന്നു. (ഞാൻ മഹാദേവിയെ നമിക്കുന്നു.)."

"ഓം" ഒഴിവാക്കിക്കൊണ്ട് "നമഃ ശിവായ" എന്നും "ശിവായ നമഃ " എന്നും പറയാവുന്നതാണ്.   "ശിവായ നമഃ " = "(ഞാൻ) ദേവിയെ നമിക്കുന്നു" =  "നമഃ ശിവായ". മഹാശക്തിയായ മഹാദേവി സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാപ്രപഞ്ചത്തിൽ ഒരു ദേവി മാത്രമേ ഉള്ളൂ. കുഞ്ഞുങ്ങളെല്ലാം ആനന്ദമായിട്ടു ജീവിക്കുക എന്നല്ലാതെ "ദേവി" എന്നോ "മഹാദേവി" എന്ന് വിളിക്കുന്നതോ ദേവിയെ വിസ്മരിക്കുന്നതോ "ദേവിക്ക് " വിഷയമല്ല.

"ശിവൻ" = മംഗളമാക്കുന്നവൻ = മഹാദേവൻ = മഹാദേവി എന്നിങ്ങനെയും അർത്ഥങ്ങളുണ്ട്; ശിവയിൽ ശിവനുണ്ട്; ശിവനിൽ ശിവയും. ശിവനില്ലെങ്കിലും ശിവയുണ്ട്; ശിവ അഥവാ മഹാശക്തിയായ മഹാദേവി എപ്പോഴുമുണ്ട്. എല്ലായ്പ്പോഴും ഉള്ളതായ ശിവയ്ക്കു മാത്രമാണ് സർവ്വവും മംഗളമാക്കാൻ കഴിയുക.

മഹാദേവിയുടെ ഏക ദാസന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശാസ്ത്ര നാമം പരമശിവൻ എന്നാണ്. പരമശിവനെ മഹാഅനുഗ്രഹിച്ച് മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെയും നൽകിക്കൊണ്ട് പരമശിവനിലൂടെ ശിവമാക്കുമ്പോഴും, പരമശിവൻ 'ലൂടെ' മാത്രമാണെന്നും ശിവയായ മഹാദേവിയാണ്  യഥാര്‍ത്ഥത്തിൽ സർവ്വതും മഹാനിർവ്വഹിക്കുന്നത് എന്നും മനസ്സിലാക്കണം.

💓
മഹാശക്തിയായ മഹാദേവിയും, മഹാദാസനും പരമശിവനും മഹാപ്രത്യക്ഷമായിക്കൊണ്ട് ദൈവ-വിപ്ലവവും തുടർച്ചയായിട്ട് സംഹാരവും പുരോഗമിക്കുമ്പോൾ, മഹാദേവിയായ മഹാശിവയാണ് ഏക മഹാശക്തിയായ ദൈവം എന്നതും മഹാദേവിയെയാണ് ദൈവമായിട്ട് വണങ്ങേണ്ടതെന്നും ജനങ്ങളെല്ലാം സുവ്യക്തമായി അറിയുന്ന കാര്യങ്ങളാണ്. അതേസമയം,
മഹാദേവിയെ നമിക്കുന്നതോടൊപ്പം, പരമശിവനെയും നമിക്കേണ്ടുന്നത് മനുഷ്യരുടെ ആവശ്യമാവുന്നതാണ്. മഹാദേവിയുടെ ഭാഗമായിട്ട് ഏകദാസനായ പരമശിവനെ സൃഷ്ടിച്ചിട്ടുള്ളത് പോലെ, "ഓം നമഃ ശിവായ" എന്ന വചനത്തിൽ മഹാശിവയായ മഹാദേവി, ശിവനെയും മഹാഅനുഗ്രഹിച്ചു മഹാഉചിതമായിട്ട് മഹാഉൾപ്പെടുത്തിയിട്ടുണ്ട്. മഹാദേവിയുടെ ഭാഗമായ ഏകദാസനായും, ഏക പ്രതിനിധിയായും, പ്രപഞ്ച പിതാവായും, സംഹാര നാഥനായും, പരമശിവനായും ഒക്കെ ശിവനെ മഹാസൃഷ്ടിച്ചിട്ടുള്ളത് ശിവയായ മഹാദേവിയുടെ മഹാകരുണയായും തനിക്ക് ലഭിച്ച മഹാഭാഗ്യമായും മഹാഅനുഗ്രഹത്തോടെ പരമശിവന് സുവ്യക്തമായിട്ട് അറിയാം. തന്റെ തെറ്റുകളെയും കുറ്റങ്ങളെയും കുറവുകളെയും പിഴവുകളെയുമൊക്കെ ശിക്ഷിച്ചു തിരുത്തണമേ എന്ന് പ്രാർത്ഥിക്കാറുമുണ്ട്. ശിവന്റെ എല്ലാം എല്ലാമായ - മഹായജമാനയായ മഹാശിവയെ കുഞ്ഞുങ്ങളെല്ലാം സ്തുതിക്കുന്നതും വണങ്ങുന്നതും തന്റെ ഇഷ്ടമാവാനും യാതൊരു അഹംഭാവങ്ങളും ഉണ്ടാവാതെ എല്ലായ്പ്പോഴും മഹാഅനുഗ്രഹിക്കണമേ എന്ന് മഹാശിവയോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് ശിവൻ. മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെയും ശിവന് മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിനോടൊപ്പം,
ശിവന്റെ കഴുത്തിൽ മഹാനാഗബന്ധനത്തെ മഹാനിർവ്വഹിച്ച് ശിവനെ മഹാനീതിശാസ്ത്രത്തിൽ ബന്ധിച്ചിട്ടുള്ളതും മഹാശിവയുടെ മഹാകരുണയാണ്.

സൃഷ്ടിചക്രത്തെ സംഹരിച്ചുകഴിഞ്ഞ് അഥവാ സൃഷ്ടിചക്രത്തിലെ മനുഷ്യർക്കെല്ലാം ആത്മീയ സാക്ഷാത്ക്കാരത്തെ പിതാവായ പരമശിവനി 'ലൂടെ' മഹാഅനുഗ്രഹിച്ചു നൽകിയ ശേഷം, പുതിയ സൃഷ്ടിചക്രം ആരംഭിക്കുമ്പോൾ, മഹാപിതാവും മഹാമാതാവും മഹാഭരണാധികാരിയും മഹാനീതിപതിയും ഭൂമിയുമായ മഹാദേവി, മഹാഉചിതമായ സമയത്ത് 2 ശിവരൂപങ്ങളെയും മഹാപിൻവലിക്കുന്നതാണ്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ഓം നമഃ ശിവായ :
സ്ത്രീയും പുരുഷനും "തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും" ചെയ്യുന്ന പരമാനന്ദമായ കാമാനന്ദത്തെ ധർമ്മശാസ്ത്രപരമായിട്ട് മാത്രം ആസ്വദിക്കേണ്ടതുണ്ട് - അതിനാൽ കാമാനന്ദത്തെ ആസ്വദിക്കുമ്പോൾ "ഓം നമഃ ശിവായ" ഉൾപ്പെടെയുള്ള ദൈവനാമങ്ങൾ ഉരുവിട്ടു കൂടാ, ദൈവനിന്ദ ഒഴിവാക്കാനാണത്.

മനുഷ്യർ പരസ്പരം കണ്ടുമുട്ടുമ്പോഴും, യാത്ര പറയുമ്പോഴുമൊക്കെ  "ഓം നമഃ ശിവായ" , "ഓം ശിവായ നമഃ ", "നമസ്ക്കാരം, വന്ദനം, അസ്സലാമു അലൈക്കും, ഗുഡ് ബൈ... " എന്നിങ്ങനെയെല്ലാം പറയുന്നത് മനുഷ്യരുടെ സ്വകാര്യമാണ്. ദൈവത്തിനു വേണ്ടി ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയോ, ആവശ്യപ്പെടുകയോ, നിർബ്ബന്ധിക്കുകയോ ഒക്കെ ചെയ്താൽ ദൈവനിന്ദ ഉണ്ടാകുന്നതാണ്; പാപത്തിന്റെയും ദൈവ ശിക്ഷകളുടെയും അളവ് ക്രമേണ വർദ്ധിക്കുന്നതുമാണ്.

"ഓം നമഃ ശിവായ" എന്നും " ഓം ശിവായ നമഃ " എന്നും "ദേവീ ശരണം " എന്നും മനുഷ്യർ ജപിക്കുന്നത് ദൈവത്തെ സന്തോഷിപ്പിക്കുമെന്നോ, ദൈവത്തിനു വേണ്ടിയാണെന്നോ കരുതാൻ പാടില്ല. ദൈവ സ്മരണയ്ക്ക് സ്വീകരിക്കാവുന്ന മഹാശാസ്ത്രപരവും മഹാലളിതവുമായ മഹാപദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത് മനുഷ്യരുടെ സന്തോഷത്തെ കണക്കാക്കിയാണ്. ദൈവത്തിന്റെ ആവശ്യമല്ലായെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
മഹാശക്തിയായ ദൈവം ശക്തികളെ നല്‍കിയാൽ മാത്രമേ മനുഷ്യൻ ഉൾപ്പെടെ ഏതൊരു ജീവിക്കും ഏതൊരു കാര്യവും ചെയ്യാൻ കഴിയുകയുളളൂ എന്നിരിക്കെ, മനുഷ്യരോട് കേമത്തം കാട്ടിയിട്ട് (മഹാശക്തിയായ ദൈവത്തിനു) യാതൊന്നും നേടാനില്ല. അതേസമയം, സൃഷ്ടികളായ മനുഷ്യരിൽ നിന്ന് ദേവതകളായിട്ട് സ്ഥാനക്കയറ്റം ലഭിച്ചവർ ദുഷിച്ചപ്പോൾ, "ഓം നമഃ ശിവായ" എന്നതിനെ അനുകരിച്ച് അധമമായ നാമജപങ്ങളെ തട്ടിക്കൂട്ടാനും ജനങ്ങളെ ക്കൊണ്ട് അവരെ  ആരാധിപ്പിക്കാനും പ്രവർത്തിച്ചിട്ടുണ്ട്. കടുത്ത അപരാധമാണ് അവർ ചെയ്തത്. ദൈവ വിപ്ലവത്തോടെ ദുർദ്ദേവതകൾ തട്ടിക്കൂട്ടിയ അധമ ആരാധനകളും അവസാനിക്കുന്നതാണ്.

ചുവടെ ((4))-ൽ വേദങ്ങളിൽ നാലാമത്തേതായ മന്ത്ര ശാസ്ത്രം വർജ്ജ്യമാണ് എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഉത്തമം, ഉൽക്കൃഷ്ടം എന്നിങ്ങനെയെല്ലാം അനേകർ വിശ്വസിക്കുകയും ഉരുവിടുകയും ചെയ്യുന്ന 'ഗായത്രി മന്ത്രം' ഉൾപ്പെടെ എല്ലാ മതങ്ങളിലെയും എല്ലാ മന്ത്രങ്ങളും പൂജകളും യജ്ഞങ്ങളും ഹോമങ്ങളും വഴിപാടുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗ്രന്ഥങ്ങളും എല്ലാം എല്ലാം അധമങ്ങളാണെന്നും വർജ്ജ്യമായ മന്ത്ര ശാസ്ത്രത്തിന്റെ അംശങ്ങൾ മാത്രമാണെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം. ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ മേല്പടി അധമ കാര്യങ്ങളെല്ലാം അവസാനിക്കുന്നതാണ്; ലാഭിക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളുമെല്ലാം മണ്ണിൽ അദ്ധ്വാനിക്കാനും തങ്ങളുടെയും മറ്റുള്ളവരുടെയും നന്മകൾക്കായിട്ട് സ്വയം ഉപയോഗിക്കുന്നതുമാണ്. 💓

💓 💓 💓
(( 3 )) മഹാലിംഗവും മഹാവാത്സല്യവും

മഹാശക്തിയായ ദൈവം ജീവിയല്ലെന്ന് മനസ്സിലാക്കാൻ കഴിയുന്നവർക്കും, ധർമ്മ ശാസ്ത്ര പ്രകാരം ജീവിക്കുന്നവർക്കും, ദൈവത്തിന്റെ മഹാഅനുഗ്രഹം ലഭിക്കുന്നവർക്കും മഹാലിംഗം, ശിവലിംഗം, ശക്തി ലിംഗം, മഹാശക്തി ലിംഗം, എന്നീ പദങ്ങളെ മനസ്സിലാക്കാൻ എളുപ്പമാണ്.

ഏക മഹാശക്തിയായ ദൈവം മാത്രമാണ് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ളത്. മഹാനീതിയുടെ ഭാഗമായ "സംഹാരം" എന്ന ആത്മീയ സാക്ഷാത്ക്കാരത്തെ മനുഷ്യർക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകുന്നത് പരമശിവനി'ലൂടെ' യാണ്; എന്നാൽ അതും മഹാനിർവ്വഹിക്കുന്നത് ഏക മഹാശക്തിയായ ദൈവമാണ്. ((ജീവി-സൃഷ്ടിയിലെ സ്ത്രീ പുരുഷ /മാതാപിതാ ബന്ധത്തെ അനുകരിച്ച്, ഏക ദാസനും മഹാദാസനുമായ പരമശിവന് "ജീവികളുടെയെല്ലാം പിതാവ് " എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളതിനെ "സംഹാര"ത്തിൽ മഹാആദരിച്ചുകൊണ്ട് പരമശിവനി'ലൂടെ' സംഹാരത്തെ ഏക മഹാശക്തിയായ ദൈവം മഹാനിർവ്വഹിക്കുന്നു.)).

മഹാജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെ കണക്കാക്കി മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുണ്ട്; ഏകദാസനായ പരമശിവന്റെ മഹാആനന്ദമായിട്ട്  മഹാദാസ്യത്തെയും.  ആനന്ദങ്ങളെയെല്ലാം സൃഷ്ടിച്ചിട്ടുള്ള ദൈവം, ആനന്ദങ്ങൾക്കെല്ലാം അതീതമാണെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.

ആദിയും അന്തവുമില്ലാത്ത മഹാശക്തിയാണ് ദൈവം എന്നതുകൊണ്ട് മഹാപ്രപഞ്ചമെന്നത് ദൈവത്തിന്റെ മഹാരൂപമായും, മഹാരൂപത്തിന്റെ അംശമായും ശോഭിക്കുന്നതാണ്; മഹാപ്രപഞ്ചത്തിന്റെ ഭാഗമായ ഭൂമിയും അപ്രകാരം തന്നെ ദൈവത്തിന്റെ മഹാരൂപമായും, മഹാരൂപത്തിന്റെ അംശമായും ശോഭിക്കുന്നതാണ്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

💓 💓 💓
മഹാപ്രപഞ്ചമെന്നത് ദൈവത്തിന്റെ മഹാരൂപമായും, മഹാരൂപത്തിന്റെ അംശമായും ശോഭിക്കുന്നതിനെ മനസ്സിലാക്കാൻ മനുഷ്യന് സ്വന്തം കണ്ണുകൾ കൊണ്ട് കഴിയുന്നതാണ്. ഭൂമിയിൽ എവിടെ നിന്ന് ആകാശത്തേക്കു നോക്കിയാലും ഒരു കുട പോലെ അർദ്ധ-ഗോളാകൃതിയിലാണ് ആകാശത്തെ കാണുക. കുട പോലെയുള്ള അർദ്ധ-ഗോളത്തിനകത്താണ് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നക്ഷത്രസമൂഹങ്ങളും ഉൾപ്പെടെയുള്ള പ്രപഞ്ചമുള്ളത്. കുട പോലെയുള്ള അർദ്ധ-ഗോളത്തിന് യഥാര്‍ത്ഥത്തിൽ അന്തമില്ല. മഹാപ്രപഞ്ചത്തിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നക്ഷത്ര കോടികൾക്കു സ്ഥിതിചെയ്യാനും  (പ്രവർത്തിക്കാനും) ഇടംകൊടുക്കുന്നതും മനുഷ്യ ബുദ്ധികൊണ്ട് അളക്കാൻ കഴിയാത്തതും അന്തമില്ലാത്തതുമായ മഹാലിംഗത്തിന്റെ മുകൾഭാഗത്തേയ്ക്കാണ് യഥാര്‍ത്ഥത്തിൽ നോക്കിയതെന്നും വിശകലനത്തിൽ സ്വയം ബോദ്ധ്യമാവുന്നതാണ്. ഇനി, നാമറിഞ്ഞ മഹാലിംഗത്തിന്റെ ചുവട് കണ്ടെത്താനാവുമോ എന്ന് കണ്ണുകൾ കൊണ്ടും നേടാനായ അറിവുകൊണ്ടും പരിശ്രമിക്കുക. ഭൂമിക്കും താഴേക്ക് ആദി കണ്ടെത്താനാവാത്ത അവസ്ഥയിൽ മഹാലിംഗത്തെ മനസ്സിലാക്കുമ്പോഴും, ഭൂമി ഉൾപ്പെടെയുള്ള മഹാപ്രപഞ്ചം മുമ്പറഞ്ഞ അർദ്ധ-ഗോളാകൃതിയിലെ കുടയ്ക്ക്  ഉള്ളിലാണ്.

മഹാപിതാവും മഹാമാതാവും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ ഉള്ളിൽ, ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാവാത്സല്യത്തോടെ  മഹാഭദ്രപ്പെടുത്തിയിരിക്കുന്നു !

മഹാലിംഗം ബഹുവിധങ്ങളിലായിട്ട് മഹാപ്രപഞ്ചത്തെയും, ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ആകയാൽ, ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ, ഭൂമിയിലെങ്ങുമുള്ള ദേവാലയങ്ങളെ (ആവശ്യമുള്ള ജനങ്ങൾ), അവയെല്ലാം മഹാശാസ്ത്രപരമായിട്ട് ശുദ്ധീകരിക്കേണ്ടതുണ്ട്. മഹാലിംഗ പ്രതിഷ്ഠ മാത്രമേ പാടുള്ളൂ. "ഓം നമഃ ശിവായ" മാത്രം ജപിക്കാം; ശിവയായ മഹാദേവിയും, ശിവനായ മഹാദാസനും മഹാലിംഗ പ്രതിഷ്ഠയിൽ നിന്ന് പ്രത്യക്ഷമായാൽ, "ദേവീ ശരണം" എന്നും വിളിക്കാവുന്നതാണ്. (ഓം നമഃ ശിവായ, ഓം ശിവായ നമഃ,  ദേവീ ശരണം, എന്നിവകളിൽ ഒന്ന് സൗകര്യം പോലെ പറയുക എന്നല്ലാതെ അവയിലേതെന്ന് മണ്ണ് വ്യവസ്ഥ ചെയ്യുന്നില്ല.

പ്രാർത്ഥനകൾ നിർബ്ബന്ധമല്ല. പ്രാർത്ഥിക്കാതെ മനസ്സുഖം കിട്ടാത്തവർക്ക് പ്രാർത്ഥിക്കാം. വ്യക്തിയുടെ സ്വകാര്യമാണത്; ദൈവത്തിന്റെ ആവശ്യമല്ലായെന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം. പ്രാർത്ഥിക്കാൻ പ്രതിഷ്ഠയുടെ ആവശ്യമില്ല. എന്നാൽ പ്രതിഷ്ഠയുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഉൾപ്പെടെ ഏതൊരാളും പ്രതിഷ്ഠ തേടി നടക്കേണ്ടതില്ല. ദൈവീകമായ ഏക പ്രതിഷ്ഠയായ 'മഹാലിംഗ പ്രതിഷ്ഠ' ലളിതമാണ്; കുഞ്ഞുങ്ങളായ മനുഷ്യർ ഭാരപ്പെടുന്നത് മഹാമാതാവും മഹാവാത്സല്യവുമായ മഹാശിവയ്ക്ക് ഇഷ്ടമല്ല. കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വൃക്ഷങ്ങളെയുമൊക്കെ മഹാലിംഗമായിട്ട് സങ്കല്പിക്കാം. പോരാത്തവർക്ക് ഒരു കല്ലോ, യാത്രയിൽ ഉപയോഗിക്കുന്ന സഞ്ചിയോ ഭാണ്ഡക്കെട്ടോ മുന്നിൽ വച്ച് മഹാലിംഗമായിട്ട് സങ്കല്പിക്കാം. തങ്ങളുടെ രണ്ടു കൈപ്പത്തികളും ചേര്‍ത്ത് ഒരു തവണ വാരിയടുക്കുന്ന മണ്ണിനെ കൂനയായിട്ട് വച്ച് മഹാലിംഗമായിട്ട് സങ്കല്പിക്കാം. പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥനകൾ ധർമ്മ ശാസ്ത്ര പ്രകാരമാവണം എന്നതു മാത്രമാണ് പ്രധാനം.

പൂജാരികളെയോ കുശുകുശു മന്ത്രങ്ങളെയോ അനുവദിക്കുന്നതല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിപാടുകളും പാടില്ല. വെളിച്ചത്തെ സൃഷ്ടിച്ചിട്ടുള്ള ദൈവത്തിന് വിളക്ക് വേണ്ട. ഇരുട്ടത്ത് വെളിച്ചം ആവശ്യമാകുന്നത് മനുഷ്യർക്കാണ്;  ആവശ്യമായത്ര വിളക്കുകൾ മാത്രം കത്തിക്കുക. മഹാശാസ്ത്രപരമായിട്ട് ദേവാലയങ്ങളെ നിർമ്മിക്കുന്നത് എങ്ങനെയെല്ലാമെന്ന് മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. 💓

💓ഓംകാരം എന്നാലെന്താണ്  ? 💓
മഹാപ്രപഞ്ചത്തിന്റെ ശക്തി -നിയന്ത്രണ സത്തയാണ് ഓംകാരം എന്ന് 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിലെ മനുഷ്യരും ദേവതകളും വിശ്വസിച്ചിരുന്നു. ഇപ്പോഴത്തേത് രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രമാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനും മഹാദേവിയുമായ ദൈവത്തിന്റെ മഹാഹൃദയം കൂടിയാണ് ഓംകാരം എന്ന് തന്റെ ഏകദാസനിലൂടെ ദൈവം വെളിപ്പെടുത്തുന്നതും💓, മഹാദേവി മനുഷ്യ രൂപത്തിൽ അവതരിക്കുന്നതും ഇപ്പോഴത്തെ സൃഷ്ടിചക്രം മുതലാണ്. ആകയാൽ ഇപ്പോഴത്തേത് മഹാസൃഷ്ടിചക്രം ആണ്.

💓ഭൂമിയിലെങ്ങും ഉടന്‍തന്നെ ദൈവ-വിപ്ലവവും ശുദ്ധികാര്യങ്ങളും ആരംഭിക്കുമ്പോൾ, ഇപ്പോഴത്തെ മഹാസൃഷ്ടി ചക്രം മുതൽ,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹാദേവനും മഹാദേവിയുമായ ദൈവം, മഹാപ്രപഞ്ചത്തിന്റെ മഹാഭരണത്തെ ഏറ്റെടുക്കുകയാണ്; ഏറ്റെടുത്തു കഴിഞ്ഞു! സൃഷ്ടികളുടെ മഹാഭരണാധികാരിയും മഹാനീതിപതിയുമായിട്ട് മഹാവാത്സല്യത്തെ പ്രത്യക്ഷമായും മഹാഅനുഗ്രഹിച്ച്  നൽകുന്നതാണ്.💓 മഹാദേവിയുടെ മഹാഹൃദയം നിറയെ കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ് എന്നും, യഥാര്‍ത്ഥത്തിൽ മഹാഹൃദയമായ ഓംകാരത്തിനകത്താണ് മഹാപ്രപഞ്ചമുള്ളത് എന്നും ബോദ്ധ്യപ്പെടുന്നതാണ്.💓 മഹാഹൃദയമാണ് ഓംകാരം എന്ന് സുവ്യക്തമായി അറിയിച്ചു കൊണ്ട് തന്റെ ഭാഗമായ ഏകദാസനിലാണ്   ഓംകാരത്തെ മഹാസ്ഥാപിക്കുന്നത്. മഹാസൃഷ്ടി ചക്രം മുതൽ സംഹാരത്തെ മഹാഅനുഗ്രഹിച്ചു മഹാനിർവ്വഹിക്കുന്നത് മഹാദേവിയുടെ ഭാഗമായ ഏകദാസനിലൂടെയാണ്; ഏകദാസനല്ലാ നിർവ്വഹിക്കുന്നതെന്നും, ഏകദാസൻ 'ലൂടെ' 💓 മാത്രമാണെന്നും സുവ്യക്തമായി അറിഞ്ഞുകൊള്ളണം. (ക്രൈസ്റ്റിലൂടെ അഥവാ യേശുവിലൂടെ മാത്രമേ മോചനമുള്ളൂ എന്നു പറയുമ്പോൾ, മോചിപ്പിക്കുന്നത് അഥവാ ആത്മീയ സാക്ഷാത്ക്കാരത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത് ഏക മഹാശക്തിയായ ദൈവമാണ് എന്നും💓, ക്രൈസ്റ്റ്  അഥവാ  പ്രപഞ്ച പിതാവ് കൂടിയായ ഏകദാസൻ   'ലൂടെ ' മാത്രമാണെന്നും തിരിച്ചറിയണം. ). ഓംകാരം എന്ന പൊരുൾ മൂന്നായി പകുത്തു - എന്നിങ്ങനെയുള്ള വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് വ്യക്തമായിരിക്കുമല്ലോ.

💓 💓 💓 💓
(( 4 )) യഥാര്‍ത്ഥമായ 4 വേദങ്ങൾ.

ആദിയും അന്തവുമില്ലാത്ത മഹാശക്തിയായ ദൈവത്തിന്റെ മഹാശക്തിയുടെയും മഹാജ്ഞാനത്തിന്റെയും അല്പാല്പം കൊണ്ട് സൃഷ്ടിച്ചിട്ടുള്ളതായ ജഗത്ത് അഥവാ മഹാപ്രപഞ്ചം സത്യമാണ്; മിഥ്യയല്ല; മിഥ്യകളെ സൃഷ്ടിക്കുന്ന ഒന്നല്ല ദൈവം. മഹാപ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും "സത്യം" മാത്രമാണ്.
മഹാപ്രപഞ്ചത്തിലെ ജീവികളുടെയും വസ്തുക്കളുടെയും കാര്യങ്ങളിൽ സംഭവിച്ചവയും (സത്യം), സംഭവിച്ചുകൊണ്ടിരിക്കുന്നതും (ധർമ്മം), സംഭവിക്കാനാരിക്കുന്നതും (നീതി) എല്ലാം "സത്യം"-ന്റെ 3 അവസ്ഥകൾ മാത്രമാണ്. വാതകാവസ്ഥ സത്യത്തെയും, ദ്രാവകാവസ്ഥ ധർമ്മത്തെയും, ഖരാവസ്ഥ നീതിയെയും കുറിക്കുന്നു.
വാതകം, ദ്രാവകം, ഖരം എന്നീ 3 രൂപങ്ങളിലുമുള്ള വസ്തുക്കളും ജീവികളിലുണ്ട്. ജീവികളുടെയെല്ലാം രൂപത്തെ നിർണ്ണയിക്കുന്നത് അവയെ ഉപയോഗിച്ചാണ്. ജീവാത്മാവ്, ശരീരം, ജീവൻ എന്നീ 3 ഘടകങ്ങളാണ് ജീവിയിൽ സമന്വയിച്ച് പ്രവർത്തിക്കുന്നത്. ജീവാത്മാവിന് വാതകാവസ്ഥയാണ് ഉണ്ടാവുക എന്ന് സുവ്യക്തമായി മനസ്സിലാക്കാനാവും. ആറ്റത്തിൽ ന്യൂട്രോൺ ഇല്ലാത്ത ഏക മൂലകമായ ഹൈഡ്രജൻ തന്നെയാണ് ജീവാത്മാവ്. മഹാപ്രപഞ്ചത്തിലെ വസ്തുക്കൾക്കും  ജീവികൾക്കുമെല്ലാം പ്രവർത്തിപ്പിക്കാനുള്ള ശക്തികളെ, (ദൈവം മഹാഅനുഗ്രഹിച്ചു) നൽകുന്നത് ദൈവത്തിന്റെ വാതകരൂപമായ ഓക്സിജൻ ആണ് "ജീവൻ". ജീവിയുടെ ശരീരത്തിലെ ജീവന്റെ കേന്ദ്രം ഹൃദയം. ജീവാത്മാവിന്റെ കേന്ദ്രം നെറുക/ ബ്രെയിന്റെ മുൻഭാഗം. ജീവൻ അഥവാ ശക്തി അഥവാ ഓക്സിജൻ ശരീരത്തിൽ പ്രവർത്തിക്കുന്നത് ജീവന്റെ മഹാ ഇഷ്ടപ്രകാരമാണ്; മഹാനീതിശാസ്ത്ര പ്രകാരമാണ്. ജീവൻ അഥവാ ഓക്സിജൻ, ദൈവത്തിന്റെ ദ്രാവക രൂപമായ ജലമടങ്ങിയ രക്തത്തിലൂടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ മഹാഭരിക്കുന്നു. ജീവൻ തന്നെയാണ് രക്തത്തിലൂടെ ജീവാത്മാവായ ഹൈഡ്രജനെ ശരീരത്തിലെങ്ങും വ്യാപരിപ്പിക്കുന്നത്. ജീവാത്മാവിന് ആനന്ദങ്ങളെയും (വേദനകളെയും) അനുഭവിക്കാൻ സാധിക്കുന്നു.

സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം, ജീവികളുടെയെല്ലാം ശരീരത്തെ നിർമ്മിക്കുന്നതും മഹാപ്രപഞ്ചത്തിലെ വസ്തുക്കളിലുള്ള മൂലകങ്ങൾ കൊണ്ടാണ്.

വസ്തുക്കളുടെ മൂലകങ്ങളിൽ മഹാലയിപ്പിച്ചിട്ടുള്ള ഭൗതിക ശാസ്ത്രനിയമങ്ങൾ പ്രകാരമാണ് വസ്തുക്കളും, ജീവികളുടെയെല്ലാം ശരീരവും പ്രവർത്തിക്കുന്നത്. ഭൗതിക ശാസ്ത്രം.

മണ്ണിലെ അഥവാ ഭൂമിയിലെ വസ്തുക്കളിൽ മഹാലയിപ്പിച്ചിട്ടുള്ള ധർമ്മ  ശാസ്ത്ര നിയമങ്ങൾ മാത്രമേ മഹാപ്രപഞ്ചത്തിന് അഥവാ ജീവികളുടെയെല്ലാം ജീവിതത്തിന് ചേരുകയുള്ളൂ. ജീവികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യ പ്രകാരം തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം ജീവിച്ചാൽ എല്ലാ കുഞ്ഞുങ്ങൾക്കും സമആനന്ദമെന്ന മഹാസമനീതിയെ ലഭിക്കാതെ വരുന്നതാണ്, സമൂഹ ജീവിതം മുഴു-നരകമാവുന്നതാണ്. ഏക പരിഹാരം : മണ്ണിന്റെ നിയമങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും തയ്യാറാകുന്നതാണ്. ധർമ്മശാസ്ത്രം.

സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം മാത്രമാണ് മഹാപ്രപഞ്ചത്തിന്റെ മഹാഅവകാശിയും മഹാഭരണാധികാരിയും മഹാനീതിപതിയും. മഹാനീതിപതിയായ ദൈവം "ഓംകാര നീതി ശാസ്ത്രം" എന്ന മഹാനാമമുള്ള "മഹാനീതിശാസ്ത്ര" പ്രകാരം കുഞ്ഞുങ്ങളായ മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളെയെല്ലാം മഹാഅനുഗ്രഹിച്ച് മഹാസമനീതിയെന്ന മഹാസമആനന്ദങ്ങളെ നൽകുന്നു.

മേൽ പ്രസ്താവിച്ച കാര്യങ്ങൾ ലളിതമാണെന്ന് തോന്നുമെങ്കിലും മഹാഭീമമാണ്. അക്കാരണത്താൽ മൊത്തമായി മഹാശാസ്ത്രം എന്നും മഹാവേദം എന്നും പേരിടുന്നു, ശേഷം ശാസ്ത്രങ്ങളും, ഉപശാഖകളും, ഉപ- ഉപശാഖകളും എന്നിങ്ങനെ പിരിച്ച് വിശദീകരിക്കുന്നു. മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും ഹ്രസ്വമായി ചുവടെ സൂചിപ്പിക്കുന്നു.

💓  വേദങ്ങൾ  (മഹാ വേദം)💓

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്കായിട്ട് മാറ്റിവയ്ക്കുന്ന മഹാജ്ഞാനത്തെ ദൈവം എന്ന പദം കൊണ്ട് ഉന്നതപ്പെടുത്തുമ്പോൾ വേദം എന്ന് വിളിക്കാം. ദൈവത്തിനു മാത്രം അവകാശപ്പെട്ട മഹാ എന്ന പദം ചേരുമ്പോൾ മഹാവേദം ആയി മാറുന്നു. മഹാവേദത്തിന് 4 ശാഖകളുണ്ട്. 4 വേദങ്ങൾ. ഭൗതിക ശാസ്ത്രം, ധർമ്മ ശാസ്ത്രം, ആത്മീയ ശാസ്ത്രം, മന്ത്ര ശാസ്ത്രം. അവയെല്ലാം മണ്ണിൽ അഥവാ ഭൂമിയിൽ അഥവാ ഭൂമിയിലെ മൂലകങ്ങളിൽ ലയിപ്പിച്ചിരിക്കുകയാണ്. കാലമാറ്റത്തിനൊത്തും, ഭൂമിയിലെ ജനപ്പെരുപ്പത്തിനൊത്തും, അന്വേഷകരുടെ ധാർമ്മിക യോഗ്യതകൾക്കൊത്തും മണ്ണിന്റെ നിയമങ്ങളെ അഥവാ വേദങ്ങളെ ക്രമേണ അന്വേഷകർക്ക് അഥവാ ശാസ്ത്രജ്ഞന്മാർക്ക് മണ്ണായ ദൈവം വെളിപ്പെടുത്തിക്കൊടുക്കുന്നു.  ഓരോ സൃഷ്ടിചക്രവും സംഹരിക്കപ്പെട്ട് പുതിയ സൃഷ്ടിചക്രം ആരംഭിക്കുമ്പോൾ യഥാര്‍ത്ഥമായ വേദങ്ങൾ വിസ്മൃതിയിലാവുന്നതാണ്.

💓 💓
വേദങ്ങളുടെ ഉല്പത്തി ഉൾപ്പെടെയുള്ള ദൈവകാര്യങ്ങളെ, വേദങ്ങളിൽ അഥവാ മഹാശാസ്ത്രത്തിൽ അഥവാ ദൈവ ശാസ്ത്രത്തിൽ ചേര്‍ത്താൽ മാത്രമാണ് വിഷയങ്ങൾക്ക് സമ്പൂർണ്ണത ഉണ്ടാവുക. ആകയാൽ, ശാസ്ത്ര നിയമങ്ങളോടൊപ്പം സ്രഷ്ടാവായ ദൈവത്തിന്റെയും, ദൈവഭാഗമായ ഏകദാസന്റെയും കാര്യങ്ങൾ മഹാശാസ്ത്രത്തോടു ചേര്‍ക്കുന്നു. സൃഷ്ടികളുടെ പേരുകളോ ചരിത്രങ്ങളോ മഹാശാസ്ത്രത്തിൽ ഉണ്ടാവില്ല.

4 വേദങ്ങൾക്കും ശാഖകളും ഉപശാഖകളുമുണ്ട്.💓 ഒന്നാമത്തെ വേദമായ ഭൗതിക ശാസ്ത്രത്തിന്  ഭൗതിക തന്ത്രം, രസ തന്ത്രം, സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്  സദാചാര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം, ഭരണ തന്ത്രം,  നീതിന്യായ ശാസ്ത്രം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തിന് ജനനം, ജീവിതം, മരണം, മഹാനീതി ശാസ്ത്രം, സംഹാരം എന്ന ആത്മീയ സാക്ഷാത്ക്കാരം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.
💓
നാലാമത്തെ  വേദമായ മന്ത്ര ശാസ്ത്രം വർജ്ജ്യമാണ്. മന്ത്ര പൂജാ സിദ്ധി ശാസ്ത്രം, ആയുര്‍വേദം, യുക്തി ശാസ്ത്രം തുടങ്ങിയ ശാഖകളും ഉപശാഖകളുമുണ്ട്.

രണ്ടാമത്തെ വേദമായ ധർമ്മ ശാസ്ത്രത്തിന്റെ ഉപശാഖയായ സദാചാര ശാസ്ത്രത്തെയും, മൂന്നാമത്തെ വേദമായ ആത്മീയ ശാസ്ത്രത്തിന്റെ ഉപശാഖയായ മരണത്തെയും, നാലാമത്തേതും വർജ്ജ്യവുമായ മന്ത്ര ശാസ്ത്രത്തിന്റെ ഉപശാഖയായ മന്ത്ര പൂജാ സിദ്ധി ശാസ്ത്രത്തെയും വ്യത്യസ്ത അളവുകളിൽ സംയോജിപ്പിച്ചാണ് വ്യത്യസ്ത മതങ്ങളെ തട്ടിക്കൂട്ടിയിട്ടുള്ളതെന്ന് ചുരുക്കി പറയാം. ആത്മീയ അന്വേഷകരുടെ ധാർമ്മിക ഉയർച്ച അനുസരിച്ച് ഉന്നതമായ സദാചാര ശാസ്ത്ര കാര്യങ്ങൾ ചില മതങ്ങളിൽ പ്രതിഫലിക്കുന്നുണ്ട് എന്നതു ശരിയാണ്. ഏതാനും നല്ല കാര്യങ്ങളുണ്ട് എന്നതു മാത്രം പരിഗണിച്ചുപോന്നത് ഏറ്റവും വലിയ അപകടവും ദുരന്തവും പൈശാചികത്വവുമായിരിക്കയാണ്. എന്തെന്നാൽ  മതങ്ങളിലെല്ലാം സുമാർ 90 ശതമാനത്തിലും അധികമായുളളത് അബദ്ധങ്ങളും കടുത്ത ദൈവനിന്ദയും കൊടിയ തീവ്രവാദങ്ങളും കൊടുംകൊള്ളയുമാണ്. ഭൂമിയിലെ രാജ്യങ്ങളിലെല്ലാം ഇന്നലെകളിൽ ജീവിച്ചവരും ഇന്നുകളിൽ ജീവിക്കുന്നവരും  നൂറ്റാണ്ടുകളായിട്ട് കണ്ടും കേട്ടും അനുഭവിച്ചും പോരുന്ന യാഥാർത്ഥ്യങ്ങളാണവ. ഇന്ന് വളരെയേറെ വർദ്ധിച്ചിട്ടുമുണ്ട് .....  മത-ജാതി-ഉപജാതി ജീവികളും അവരുടെ നേതാക്കളും, പിന്നെ പഴയ കാലഘട്ടത്തിലെ ഏതാനും ദുർദ്ദേവതകളായി മാറിയ ദേവതകളുമാണ് മുഖ്യ കാരണക്കാർ.

ജീവികളെല്ലാം മണ്ണിൽ അഥവാ ഭൂമിയിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും. ജീവിക്കുന്നത് ആനന്ദിക്കാനാണ്. അന്തമില്ലാതെയെന്നോണം
ആനന്ദങ്ങളുടെ മഹാകലവറയെ ഭൂമിയിൽ മഹാഒരുക്കിയിരിക്കുന്നു. ഭൂമിയിലെ വസ്തുക്കളിലെ മൂലകങ്ങളിലും സംയുക്തങ്ങളിലുമുള്ള ശാസ്ത്രനിയമങ്ങളെയും അവ പ്രകാരമുള്ള ശക്തികളെയും കണ്ടെത്താനും സുഖ സൗകര്യങ്ങളെ ഒന്നൊന്നായി മനസ്സിലാക്കി അനുഭവിക്കാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് അവരെ കർമ്മം ചെയ്യിച്ചു കൊണ്ടാണ്, അഥവാ അദ്ധ്വാനിപ്പിച്ചുകൊണ്ടാണ്.

മഹാശക്തിയും മഹാനീതിപതിയുമായ ദൈവം, ധർമ്മ ശാസ്ത്ര പരിമിതികളോടെ, മനുഷ്യർക്കെല്ലാം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും നൽകുന്നുണ്ട്.

മഹാശക്തിയായ ദൈവത്തിന് യാതൊരു സൃഷ്ടികളുടെയും സഹായം യാതൊരു കാര്യങ്ങൾക്കും ആവശ്യമില്ല. ദൈവം ശക്തികളെ നല്‍കിയാൽ മാത്രമേ മനുഷ്യൻ ഉൾപ്പെടെ ഏതൊരു ജീവിക്കും ഏതൊരു കാര്യവും ചെയ്യാൻ കഴിയുകയുളളൂ എന്നിരിക്കെ, ജനങ്ങളെ  ദൈവശാസ്ത്രം പഠിപ്പിക്കാനും മറ്റുമായിട്ട് പ്രവാചകന്മാരുടെയും യോഗികളുടെയും മറ്റും ആവശ്യം ദൈവത്തിന് ഉണ്ടെന്നും, നിയോഗിച്ചുവെന്നും മതങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചു പോരുന്നത് കടുത്ത ദൈവനിന്ദയാണ്. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-കർത്താവായ ദൈവം മഹാശാസ്ത്രത്തെ മുഴുവൻ മണ്ണിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുണ്ട്.💓 മഹാഉചിതമായ സമയത്ത് ദൈവം തന്റെ കുഞ്ഞുങ്ങൾക്കെല്ലാം നേരിട്ട് മഹാശാസ്ത്രത്തെ മുഴുവൻ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്. ദൈവം തന്റെ ഒരു ഭാഗമായിട്ട് ഏകദാസനെ സൃഷ്ടിക്കുകയും, ഏകദാസനിലൂടെ ദൈവശാസ്ത്ര കാര്യങ്ങൾ, കുഞ്ഞുങ്ങളായ ജീവികളെയെല്ലാം മഹാഉചിതമായ സമയത്ത് മഹാനീതിശാസ്ത്ര പ്രകാരം അറിയിക്കുകയും ചെയ്യുന്നു.💓

ദൈവ ശാസ്ത്രം എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന നികൃഷ്ടങ്ങളായ മതവിഴുപ്പുകളെ പഠിപ്പിക്കുവാൻ ദൈവം യാതൊരു മദ്ധ്യസ്ഥന്മാരെയും ചുമതലപ്പെടുത്തിയിട്ടില്ല; ആവർത്തിക്കുന്നു : ദൈവത്തിനു യാതൊരു സൃഷ്ടികളുടെയും സഹായം യാതൊരു കാര്യങ്ങൾക്കും ആവശ്യമില്ല. യാതൊരു ആരാധനകളും കേട്ട് സന്തോഷിക്കുന്ന ഒരു കോമാളിയല്ലാ ദൈവമെന്നും, ആരാധനകളെ ദൈവത്തിനു വേണ്ടെന്നും, ദൈവം നേരിട്ട് ഓരോ വ്യക്തിയെയും അനുവദിക്കാതെ ദൈവാരാധന എന്ന കള്ളപ്പേരിൽ കോപ്രായങ്ങൾ നടത്തുന്നവർക്കെല്ലാം ദൈവശിക്ഷ ഉണ്ടെന്നും അറിഞ്ഞുകൊള്ളണം. ധർമ്മശാസ്ത്രം പ്രകാരം മനുഷ്യരെല്ലാം ജീവിക്കുകയേ വേണ്ടൂ. സാത്വികമായിട്ട് ആനന്ദങ്ങളെ ആസ്വദിച്ചുകൊള്ളുക, മറ്റുള്ളവരെ സാത്വികമായിട്ട് സ്നേഹിക്കുകയും സഹായിക്കുകയും ആവാം. കുഞ്ഞുങ്ങളെല്ലാം ആനന്ദമായിട്ടു ജീവിക്കുക എന്നല്ലാതെ ദൈവത്തെ വിസ്മരിക്കുന്നതും വിസ്മരിക്കാത്തതും ദൈവത്തിന് വിഷയമല്ല.
സത്യം  💓 ശിവം  💓 സുന്ദരം  💓
സ്മൃതി :

ദേവതകൾ, മാലാഖമാർ, മലക്കുകൾ, ദേവന്മാർ എന്നിങ്ങനെ വ്യത്യസ്ത മതങ്ങൾ പ്രകാരം അറിയപ്പെടുന്നവരുടെ ചരിത്രമാണ് സ്മൃതി.

മഹാപ്രപഞ്ചത്തിലെ മനുഷ്യരുടെയെല്ലാം ജീവിതകാര്യങ്ങളെ സ്വാധീനിക്കുന്ന, അഥവാ സ്ഥിതിയിലുള്ള അഗ്നി, വായു, സമുദ്രം, നദി, മല, സൂര്യൻ, ചന്ദ്രൻ, തുടങ്ങിയവയുടെ ഭരണകാര്യങ്ങളെയാണ് ദേവതകളെ ചുമതലപ്പെടുത്തിയത്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും ഹ്രസ്വമായി ചുവടെ സൂചിപ്പിക്കുന്നു.

ദേവതകളെ സൃഷ്ടിക്കാനുണ്ടായ കാരണം :
മഹാപ്രപഞ്ചത്തെയും, കുഞ്ഞുങ്ങളായിട്ട്  ജീവികളെയും, സൃഷ്ടിച്ചതു കൂടാതെ കുഞ്ഞുങ്ങളുടെ സന്തോഷത്തെ കണക്കാക്കി മഹാവാത്സല്യത്തെ തന്റെ മഹാആനന്ദമായിട്ട് മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം മഹാനിശ്ചയിച്ചിട്ടുണ്ട്; എന്നാൽ മഹാനീതിപതി കൂടിയായ ദൈവം മഹാനീതിശാസ്ത്ര പ്രകാരം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. മഹാനീതിശാസ്ത്രത്തിന്റെ വിശദാംശങ്ങളെ അറിയുമ്പോൾ ജനങ്ങൾ ദൈവത്തെ ഭയക്കുന്നതാണ്. തന്റെ കുഞ്ഞുങ്ങളുടെ ഭയം മാറ്റാനും, ദൈവം മഹാവാത്സല്യമാണെന്ന് കുഞ്ഞുങ്ങളെ സമ്പൂർണ്ണമായും ബോദ്ധ്യപ്പെടുത്താനുമായിട്ട്, 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രം മുഴുവൻ, മഹാശക്തിയായ മഹാദേവിയും, ഏകദാസനായ പരമശിവനും, മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളായ കുഞ്ഞുങ്ങളുടെയെല്ലാം മഹാദാസിയും മഹാദാസനുമായിട്ട് പ്രവർത്തിച്ചിരുന്നു. മഹാപ്രപഞ്ചത്തിന്റെ ഭരണകാര്യങ്ങളെ, മനുഷ്യരിൽ നിന്ന് ആത്മീയ സാക്ഷാത്ക്കാരം നേടിയ ഏതാനും വിശിഷ്ട വ്യക്തികളെ ഏൽപ്പിക്കുകയും ചെയ്തു, ദേവതകൾ എന്ന പേരോടെ.  മാലാഖമാർ, മലക്കുകൾ, ദേവന്മാർ എന്നിങ്ങനെ വ്യത്യസ്ത മതങ്ങൾ പ്രകാരം അവരെ ജനങ്ങൾ വാഴ്ത്തിവരുന്നു.

ദൈവത്തിന്റെയും, ദൈവഭാഗമായ ഏകദാസന്റെയും പ്രതിനിധികളായി പ്രവർത്തിച്ചവരിൽ ഒരാൾക്ക് മഹാപ്രപഞ്ചത്തിന്റെ ശക്തി- നിയന്ത്രണ സത്ത കൂടിയായ ഓംകാരത്തെ നൽകുകയും, പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ രണ്ടാമതൊരു ദേവതയെ ഏല്പിക്കുമെന്നും വ്യവസ്ഥ ചെയ്തു. മഹാശക്തിയായ മഹാദേവിയുടെ മഹാഹൃദയം കൂടിയാണ് ഓംകാരം എന്നത് 1000 കോടി വർഷങ്ങളുള്ള ആദ്യ മഹാകാലചക്രത്തിൽ വെളിപ്പെടുത്തിയില്ല. ഇപ്പോഴത്തെ -രണ്ടാമത്തെ മഹാകാലചക്രത്തിലെ ആദ്യത്തെ സൃഷ്ടിചക്രമായ "മഹാസൃഷ്ടിചക്ര" ത്തിലാണ് മഹാശക്തിയായ മഹാദേവിയുടെ മഹാഹൃദയം കൂടിയാണ് ഓംകാരം എന്ന് മഹാദേവിയുടെ ഏകദാസനായ പരമശിവനിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്.
ഓംകാരത്തെ, ദൈവത്തിന്റെ സൃഷ്ടികൾ മാത്രമായ ദേവതകൾ അനാദരിക്കാൻ ഇടവന്നാൽ, മഹാഹൃദയത്തോട് അപരാധം ചെയ്തതായിട്ടു വേണ്ടാ; ശക്തി- നിയന്ത്രണ സത്തയോടു ചെയ്തെന്നായിക്കോട്ടെ; എന്നു മഹാനിശ്ചയിച്ചത് മഹാവാത്സല്യമായ ഓംകാരം കുഞ്ഞുങ്ങളായ ജീവികളോടു കാട്ടിയ മറ്റൊരു മഹാകാരുണ്യമാണ് !

മനുഷ്യ ഭരണാധികാരികളെ ലജ്ജിപ്പിക്കും വിധം, വളരെയധികം തെറ്റുകളും അപരാധങ്ങളുമാണ് ദേവതകൾ ചെയ്തു കൂട്ടിയത്. അവരിലെ 'നാരായണൻ', 'ദുർഗ്ഗ' എന്നിങ്ങനെ പേരുകളുള്ള 2 പേർ ദൈവമാകാനും ശ്രമിക്കുകയുണ്ടായി. ആവക കാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ഏതാനും മായാശക്തികളെ ലഭിച്ചപ്പോൾ, മനുഷ്യരിൽ നിന്ന് ദേവതകളായിട്ട് സ്ഥാനക്കയറ്റം ലഭിച്ചവർ കാട്ടിയ നീചത്തങ്ങളും ഇന്നത്തെ ഭൂമിയിലെ ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമായിട്ടുണ്ട്. ദൈവം ഓരോരോ കാര്യങ്ങളെ നിർവ്വഹിക്കാൻ ചുമതലപ്പെടുത്തിയവരെ ആദരിക്കുന്നതിനു പകരം ആരാധിക്കുന്നത് ദൈവനിന്ദയാണ്. ദൈവം നല്‍കിയില്ലെങ്കിൽ യാതൊരു ശക്തികളുമില്ലാത്ത ദേവതകൾ, മനുഷ്യരുടെ ആരാധനകളെ ആസ്വദിച്ചതും കടുത്ത ദൈവനിന്ദയായി. സൃഷ്ടികൾക്കെല്ലാം ശക്തി കൊടുക്കുന്ന ഏക മഹാശക്തിയായ ദൈവത്തിനു മാത്രമാണ് ആരാധനകളെ സ്വീകരിക്കാൻ യോഗ്യത ഉള്ളത്. മഹാശക്തിയായ ദൈവത്തിന് ആരാധനകളെ ആവശ്യവുമില്ല.

ആരാധനയുടെ അർത്ഥം പോലുമറിയാത, മറ്റുള്ള ജീവികളെയും, മനുഷ്യരിലെ കളിക്കാരെയും, നടന്മാരെയും, നടികളെയും, രാഷ്ട്രീയക്കാരെയും, മതപുരോഹിതന്മാരെയും, കള്ളന്മാരെയും, കൊള്ളക്കാരെയും, പീഢനക്കാരെയും, തീവ്രവാദികളെയുമൊക്കെ ആരാധിക്കാൻ നടക്കുന്ന വിവരദോഷികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും അറിയുക : മഹാശക്തിയായ മഹാദേവിയോ, ഏക പ്രതിനിധിയായ ഏകദാസനോ, നേരിട്ട് അനുവാദം നൽകാതെ ദൈവാരാധന എന്ന കള്ളപ്പേരിൽ കോപ്രായങ്ങൾ നടത്തുന്നവർക്കെല്ലാം മഹാനീതിശാസ്ത്ര പ്രകാരമുള്ള ദൈവശിക്ഷ തീർച്ചയായും ഉണ്ട്. ആവ കാര്യങ്ങളെയും, ദേവതകളെപ്പറ്റിയും എല്ലാം മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

പുരാണം :

സൃഷ്ടികളായ ജീവികളുടെ മാത്രമോ, ദൈവീക സാന്നിദ്ധ്യമോ ചേര്‍ന്നതോ ആയിട്ടുള്ള ചില പ്രധാന ജീവചരിത്രങ്ങളെ എഴുതി സൂക്ഷിക്കുന്നതാണ് പുരാണം. നാരായം കൊണ്ട് ചരിത്രങ്ങളെ എഴുതി സൂക്ഷിക്കുവാൻ നിയോഗിക്കപ്പെട്ട ഒരു ദേവത മാത്രമാണ് നാരായണൻ.

ദൈവ ശാസ്ത്രം എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന മതഗ്രന്ഥങ്ങളെ വിശകലനം ചെയ്താൽ, ശാസ്ത്ര നിയമങ്ങൾക്കു പകരം അവയിലെല്ലാം പുരാണ കഥകൾ തിങ്ങി നിറഞ്ഞിരിക്കുന്നതായി ബോദ്ധ്യപ്പെടുന്നതാണ്.
ദൈവ-വിപ്ലവത്തോടെ സത്യങ്ങളെല്ലാം സുവ്യക്തമാകുന്നതാണ്.

💓 💓 💓 💓 💓
(( 5 )) പഞ്ചാക്ഷരങ്ങൾ ചേര്‍ന്നതാണ്
"ഓം നമഃ ശിവായ ". എങ്ങനെയെന്ന് മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.

ഓം മഹാശക്തി മണ്ണടി മഹാഭദ്രകാളി ദിവ്യ ദിവ്യ ദിവ്യ ദിവ്യ മഹാദേവി, മഹാദശമി രാത്രിയിൽ ഈയുള്ളവന്റെ നാവിൽ 'ഓം'  കുറിച്ചതാണെന്ന് മഹാഎളിമയോടെയും മഹാസന്തോഷത്തോടെയും അറിയിക്കുന്നു.

💓
"ഓം നമഃ ശിവായ " -യിൽ "നമഃ ശിവായ" മാത്രം 5 അക്ഷരങ്ങളുണ്ട്.
💓
ഓം  എന്നാലെന്താണ്  ?
💓
"ശബ്ദബ്രഹ്മം" ആണ് "ഓം".
"അക്ഷരബ്രഹ്മം" ആണ് "ഓം".
"മഹാശാസ്ത്ര മൂലം" ആണ് "ഓം".
"ആദിവചനം" ആണ് "ഓം".
"സൃഷ്ടിമന്ത്രം" ആണ് "ഓം".
"സംഹാര കാഹളം" ആണ് "ഓം".
"ഏക മഹാശബ്ദം" ആണ് "ഓം".
"ദൈവ-വിപ്ലവ ഗാനം" ആണ് "ഓം".
"മഹാസംഗീതം" ആണ്  "ഓം".
"ദൈവത്തിന്റെ മഹാചിരി" ആണ് "ഓം".

(മേൽ പ്രസ്താവിച്ച മഹാകാര്യങ്ങളെ www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലെ തർജ്ജമയും കൊടുത്തിട്ടുണ്ട്; എന്നാൽ സമ്പൂർണ്ണമല്ല, വളരെയധികം  പുഷ്ടിപ്പെടുത്താനുണ്ട്.).
💓

"ഓം, om, aum,  ओम,  ஓம்"   എന്നിങ്ങനെ ഓരോ ഭാഷയിലുമുള്ള അക്ഷരങ്ങളെ ഉപയോഗിച്ച്  "ഓം" എന്ന് വ്യത്യസ്ത ഭാഷകളിൽ എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യുമെന്നല്ലാതെ, ഏതെങ്കിലും ഭാഷയിലെ അക്ഷരമല്ലാ "ഓം". (മാത്രമല്ല, ഉച്ചാരണത്തിൽ 2 അക്ഷരങ്ങൾ പ്രകടമായതിനെ "ഒറ്റ അക്ഷരപ്പട്ടിക"-യിൽ പെടുത്താനാവില്ല.)

💓 💓 💓
"ഓം നമഃ ശിവായ " എന്ന് ഉച്ചരിക്കുമ്പോൾ, "ഓം" ശബ്ദബ്രഹ്മവും, എഴുതുമ്പോൾ "ഓം" അക്ഷരബ്രഹ്മവുമാണ്. മഹാശക്തിയായ ദൈവത്തിന്റെ 'മഹാപ്രപഞ്ചത്തിന് അതീതമായ മഹാഅവസ്ഥ' യാണ് 'ബ്രഹ്മം' എന്ന് ഏറ്റവും ചുരുക്കി പറയാനാവും. "ഓം" അക്ഷരബ്രഹ്മം ആണ്; അക്ഷരമല്ല. അക്ഷരബ്രഹ്മം, ശബ്ദബ്രഹ്മം എന്നിങ്ങനെയുള്ള പദസമുച്ചയങ്ങളിൽ "മഹാശക്തിയായ ദൈവം" എന്ന അർത്ഥമുള്ള "ബ്രഹ്മം" എന്ന പദത്തിനാണ് മഹാപ്രാധാന്യം.

അക്ഷരബ്രഹ്മം എന്തെന്നാൽ, 'ബ്രഹ്മ' ത്തെ അക്ഷരം (ലിപി) കൊണ്ടും അവതരിപ്പിക്കാൻ കഴിയുമെന്നും, മഹാശാസ്ത്രപരമായി എഴുതുന്ന അഥവാ മഹാനിശ്ചയിച്ചിട്ടുളള അക്ഷരത്തിൽ പ്രവേശിക്കാൻ 'ബ്രഹ്മ'ത്തിനു കഴിയുമെന്നുമാണ്. അതായത് ഓം എന്ന അക്ഷരബ്രഹ്മത്തിന് ഭാഷകൾക്കെല്ലാം അതീതവും, മഹാശാസ്ത്രപരവുമായ അക്ഷരലിപിയുണ്ട്. മഹാലിപിയെന്ന് വിശേഷിപ്പിക്കാവുന്ന അക്ഷരം എഴുതുന്നത് എങ്ങനെയെന്നും, പ്രസ്തുത അക്ഷരത്തിൽ ബ്രഹ്മം പ്രവേശിക്കുന്നത്
എങ്ങനെയെന്നും ഹ്രസ്വമായി ചുവടെ വിശദീകരിച്ചിട്ടുണ്ട് :

ഒരു ബിന്ദുവിനെ ചെറുതാക്കുമ്പോൾ, ആദിയില്ലാത്തതുപോലെ സൂക്ഷ്മമാകുന്നതാണ്. ബിന്ദുവിനെ എല്ലാ വശങ്ങളിലേക്കും വലുതാക്കുമ്പോൾ അന്തമില്ലാത്തതായ ഗോളമാകുന്നതാണ്. 2 അർദ്ധഗോളങ്ങളാക്കുക, മഹാലിംഗം പോലെയും കുഞ്ഞുങ്ങളെ ഊട്ടുന്ന പാൽക്കുടങ്ങൾ പോലെയും, ബ്രഹ്മശക്തിയുടെ ഒരു ഭാഗംകൊണ്ടു മാത്രം മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുന്നതുപോലെയുമാണത്.
2 അർദ്ധഗോളങ്ങളെയും നിരയായി ചേർക്കുമ്പോൾ 3 ലഭിക്കുന്നതാണ്.💓

ആദിയില്ലാത്തതുപോലെ സൂക്ഷ്മമായ ബിന്ദുവിനെ ചുറ്റി വലുതാക്കുമ്പോൾ അന്തമില്ലാത്തതായ വൃത്തം ഉണ്ടാകുന്നതാണ്. വൃത്തത്തെ 2 അർദ്ധവൃത്തങ്ങളാക്കാനാവും; അർദ്ധവൃത്തങ്ങളെ കുത്തനെ ചേർക്കുമ്പോൾ 3 ലഭിക്കുന്നതാണ്.💓

സൂക്ഷ്മമായ ബിന്ദുവിനെ ചുറ്റി വലുതാക്കുമ്പോൾ ലഭിക്കുന്ന അന്തമില്ലാത്തതായ വൃത്തത്തെ, ഭൂമിയിലെ അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷിലെ ഒ (O) എന്ന അക്ഷരമായും, രണ്ടായിട്ടു വിഭജിച്ച് നിരയായി ചേർക്കുമ്പോൾ om -ലെ രണ്ടാമത്തെ അക്ഷരമായ m -ഉം, കുത്തനെ ചേർക്കുമ്പോൾ 3 -ഉം ലഭിക്കുന്നതാണ്.
3 -നെ മഹാശ്രേഷ്ഠമായിട്ട് മഹാരചിച്ചിരിക്കുകയാണ്.💓

💓 💓 💓
സൃഷ്ടി, സ്ഥിതി, സംഹാരം  3 ;
ജനനം, ജീവിതം, മരണം  3 ;
മകൾ, ഭാര്യ, അമ്മ   3 ;
മകൻ, ഭർത്താവ്, അച്ഛൻ  3 ;
സത്യം ധർമ്മം നീതി  3 ;
വാതകം, ദ്രാവകം, ഖരം  3 ;
വായു, വെള്ളം, മണ്ണ്  3 ;
തുടങ്ങിയ ബഹുവിധ കാര്യങ്ങൾ കൊണ്ടാണ്  3 പ്രധാനമാകുന്നത്.

💓  അടിസ്ഥാനപരമായിട്ട്  3 മാത്രമാണ്  അക്ഷരബ്രഹ്മം.  3 - ന്റെ മധ്യത്തിലൂടെ, (ശബ്ദം ഉണ്ടാക്കുന്ന) ജീവികളിലെ ശബ്ദത്തിന്റെ അവയവമായ നാവ്  (നാക്ക് ) വരയ്ക്കുക. നാവിന് മുകളിൽ, ഭൂമിയുടെ ഭാഗമായ ചന്ദ്രനെ 'ചന്ദ്രക്കല'യായിട്ട്  വരയ്ക്കുക. ചന്ദ്രക്കല'യുടെ മുകളിൽ ഇടതു ഭാഗത്ത്  മനുഷ്യരുടെ ആത്മീയ സാക്ഷാത്ക്കാരമായ 'നക്ഷത്ര'-വും വരയ്ക്കുക. അക്ഷരബ്രഹ്മം പൂർത്തിയായി. അക്ഷരബ്രഹ്മത്തിന്റെ വിശാലരൂപം മഹാഗ്രന്ഥത്തിലും വെബ്സൈറ്റിലുമുണ്ട്. ഈ സന്ദേശത്തോടൊപ്പം ചിത്രമായി അയക്കുന്നുമുണ്ട്.

((മത്സ്യം, സസ്യം, പക്ഷി, മൃഗം, മനുഷ്യൻ എന്നിങ്ങനെ ജീവികളെല്ലാം പരിണമിക്കുകയും, മനുഷ്യാവസ്ഥയിൽ എത്തിക്കൊണ്ട് മഹാപ്രപഞ്ചത്തിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. സമപദവിയായ നക്ഷത്രം എന്ന
ആത്മീയ സാക്ഷാത്ക്കാരത്തിൽ, ഭൂമിയിൽ വച്ച് അറിയുകയും അനുഭവിക്കുകയും ചെയ്ത ആനന്ദങ്ങളെ അനന്തമായിട്ട് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്. കുഞ്ഞുങ്ങൾക്കെല്ലാം അനന്തമായ ആനന്ദങ്ങളെ പരിചയപ്പെടുത്താനുള്ള - അറിയാനും അനുഭവിക്കാനുമുള്ള - മഹാവേദിയാണ് ഭൂമിയും ഭൂമിയിലെ ജീവിതവും ! 💓 ))

മഹാശക്തിയായ മഹാദേവി, പരമശിവന്റെ 'നാവിൽ'  അക്ഷരബ്രഹ്മമായ ' 3 ', -നെ സംഹാര ആവശ്യങ്ങളെയും കണക്കാക്കി അകത്തേക്ക് കുറിക്കുന്നു. ആത്മീയ സാക്ഷാത്ക്കാരത്തിൽ മനുഷ്യരുടെ ജീവാത്മാക്കളെ, പരമശിവന്റെ ഹൃദയവുമായി ചേര്‍ന്ന് പ്രവർത്തിക്കുന്ന 'മഹാദേവിയുടെ മഹാഹൃദയമായ ഓംകാര'-ത്തിലേക്ക് പ്രവേശിപ്പിക്കുന്നത് പരമശിവന്റെ വായിലൂടെയാണ്;  (മഹാദേവി )അകത്തേക്ക് കുറിച്ചിട്ടുള്ള 3 (ഓം)-മായി ബന്ധപ്പെടുത്തിയാണ്. മഹാഹൃദയമായ ഓംകാരത്തിനകത്താണ് മഹാപ്രപഞ്ചമുള്ളത് ! മഹാപിതാവും മഹാമാതാവുമായ മഹാദേവിയുടെ മഹാഹൃദയമായ ഓംകാരം, ഓരോ കുഞ്ഞിനെയും / മനുഷ്യനെയും മഹാവാത്സല്യത്തോടെ മഹാഅനുഗ്രഹിച്ച് മഹാസമപദവിയും മഹാസമരൂപവുമുള്ള നക്ഷത്രം എന്ന ആത്മീയ സാക്ഷാത്ക്കാരം നൽകുന്നു.

💓
💓
പരമശിവൻ, മഹാദേവിയുടെ ഏക ദാസനും മഹാദാസനുമാണെന്നതു പോലെ, പരമശിവന്റെ രൂപത്തിന്, ജനങ്ങൾ അറിയുന്ന രൂപത്തിൽ നിന്ന് മഹാവ്യത്യാസങ്ങളുമുണ്ട്. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്. 💓
പരമശിവന്റെ തലമുടിക്കെട്ടിൽ നിന്ന് മഹാമാതാവായ മഹാദേവി പാൽ ഒഴുക്കുന്നതും, കുഞ്ഞുങ്ങൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകുന്നതുമാണ്.

പരമശിവന്റെ മുടിക്കെട്ടിൽ ചന്ദ്രക്കല മാത്രമല്ല; നക്ഷത്രം ഉണ്ട്. മഹാശക്തിയായ മഹാദേവി, സംഹാര ദേവനായിട്ട് മഹാനിശ്ചയിച്ചിട്ടുളള പരമശിവനിലൂടെ,
മനുഷ്യരുടെ ആത്മീയ സാക്ഷാത്ക്കാരം എന്താണെന്ന് സുവ്യക്തമാക്കുന്നു. മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.
💓 മഹാശക്തിയായ മഹാദേവി, പരമശിവനായിട്ട് മഹാഅനുഗ്രഹിച്ചിട്ടുള്ള ഈയുള്ളവനിൽ മഹാപ്രവേശിപ്പിച്ചിട്ടുള്ള 'മത്സ്യാവതാര'വുമായി ബന്ധപ്പെടുത്തിക്കൊണ്ട്
ഇടതു നെറ്റിയിൽ ചന്ദ്രക്കലയെ ചിത്രണം ചെയ്തിരിക്കുന്നു; മുകളിൽ ഇടത്തായിട്ട് നക്ഷത്രവും.
💓  മഹാശാസ്ത്രപരമായ പരിശോധനയ്ക്ക് തയ്യാറായിക്കൊണ്ടുള്ള പ്രസ്താവനയും ലളിതമായ വ്യവസ്ഥകളും മഹാഗ്രന്ഥത്തിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. 💓

(ദേവാലയത്തിലെ മഹാലിംഗത്തിന്റെ മുകളിൽ നിന്ന് താഴേക്ക് പാൽ ഒഴുകുകയും ചുവട്ടിലെ ചാലിലൂടെ വരുമ്പോൾ ഭക്തരും മറ്റും കടിക്കുന്നതുമായ സന്ദർഭങ്ങൾ ഉണ്ടാകുന്നതാണ്. പാൽ കൂടാതെ ഫലങ്ങളും, പലഹാരങ്ങളും, പരിഹാരങ്ങളും മഹാശക്തിയായ മഹാദേവി മഹാഅനുഗ്രഹിച്ചു നൽകുന്ന സന്ദർഭങ്ങളും!!
മഹാലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല. പ്രതിഷ്ഠയിൽ നിന്ന് മനുഷ്യർക്കു പ്രസാദങ്ങൾ ലഭിക്കുന്നുവെങ്കിൽ, പ്രതിഷ്ഠയല്ല നൽകുന്നത്, ദൈവമാണ് എന്നറിയണം. പ്രതിഷ്ഠയ്ക്ക് മഹത്വം കൊടുക്കരുത്. (ദൈവത്തിനു മാത്രം മഹത്വം.💓).
മഹാശക്തിയായ ദൈവം കുഞ്ഞുങ്ങൾക്കു നൽകുമ്പോൾ, കുഞ്ഞുങ്ങൾക്കെല്ലാമായിട്ട് ദൈവം നൽകിയിട്ടുള്ള വസ്തുക്കളെ ദൈവത്തിനെന്ന പേരിൽ അശുഭപ്പെടുത്തരുത്. അതായത് പാൽ, പഴം, നെയ്യ്, ചന്ദനം, പൂക്കൾ തുടങ്ങിയവ വിഗ്രഹത്തിൽ ഒഴുക്കുന്നതും കുശുകുശു മന്ത്രങ്ങൾ ജപിക്കുന്നതുമെല്ലാം അവസാനിപ്പിക്കണം. ബന്ധപ്പെട്ടവർ പാപങ്ങളും ദൈവ ശിക്ഷകളും വാരിക്കൂട്ടുന്നതിന്റെ ആഴത്തെ ദൈവ-വിപ്ലവത്തോടെ തിരിച്ചറിയുന്നതാണ്; അവസാനിക്കുന്നതാണ്. 💓

💓  ദൈവ-വിപ്ലവത്തോടെ, ദൈവത്തെ ആരാധിക്കാൻ മനുഷ്യരെയെല്ലാം മഹാഅനുഗ്രഹിച്ച് അനുവദിക്കുന്ന പരമവിശിഷ്ടമായ ഏക ജന്മത്തിൽ,  അക്ഷരബ്രഹ്മമായ ' 3 ', -നെ കുറിക്കുന്നത് മനുഷ്യരുടെയെല്ലാം നാവിലാണ്; എന്നാൽ ദിശ പുറത്തേയ്ക്കാണ്.

ദൈവീകമായ കാര്യങ്ങൾക്ക് അക്ഷരബ്രഹ്മം ഉപയോഗിക്കാം; ജ്യോതിഷം, പൊരുത്തങ്ങൾ തുടങ്ങിയ വർജ്ജ്യമായ മന്ത്ര പൂജാ സിദ്ധി ശാസ്ത്രവുമായി ബന്ധപ്പെട്ട അധമ  കാര്യങ്ങൾക്ക് അക്ഷരബ്രഹ്മത്തെ ഉപയോഗിച്ചാൽ പാപവും ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്.

 
💓ഓം എന്ന ശബ്ദബ്രഹ്മത്തെപ്പറ്റി അല്പം കുറിക്കാം :-
മഹാപ്രപഞ്ചത്തിൽ ശബ്ദം ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിച്ചാൽ, ശബ്ദം ഇല്ലെങ്കിൽ പ്രപഞ്ചത്തിന് സമസ്ത സൗന്ദര്യവും നഷ്ടമാകുമെന്ന് മനസ്സിലാക്കാനാവും. അത്ര മഹത്തരമായിട്ടാണ് മഹാശക്തിയായ ദൈവം ശബ്ദത്തെ മഹാആവിഷ്ക്കരിച്ചിട്ടുള്ളത്.

രണ്ടോ അതിലധികമോ വസ്തുക്കൾ പ്രതിപ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകുന്നതാണ്. ഭൗതിക തന്ത്രം, രസ തന്ത്രം, തുടങ്ങിയ ഭൗതിക ശാസ്ത്ര ശാഖകൾ ശരിവയ്ക്കുന്ന നിയമമാണത്.  കൈപ്പത്തികൾ തമ്മിലടിക്കുമ്പോഴും, ഫാൻ വായുവിൽ കറങ്ങുമ്പോഴും, വണ്ടി ഓടുമ്പോഴും, ഒക്കെ ഒക്കെ ശബ്ദമുണ്ടാകുന്നത് പ്രസ്തുത നിയമ പ്രകാരമാണ്.

വസ്തുക്കളുടെ സൂക്ഷ്മ രൂപമായ ആറ്റത്തിൽ, പ്രോട്ടോണിനെ ഇലക്ട്രോണുകൾ സദാസമയവും ചുറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ശബ്ദം ഉണ്ടാകുന്നതാണ്. ശാസ്ത്ര സമൂഹത്തിന് മനസ്സിലാക്കാൻ കഴിയാഞ്ഞ പ്രസ്തുത മഹാശബ്ദം മഹാശാസ്ത്രപരമായിട്ട് ഉടനെ ഭൂമിയിലെങ്ങും മുഴങ്ങുന്നതാണ്.
💓 💓
രണ്ടോ അതിലധികമോ വസ്തുക്കൾ പ്രതിപ്രവർത്തിക്കുമ്പോൾ ശബ്ദമുണ്ടാകുന്നതാണ് എന്ന ഒരു ശാസ്ത്രനിയമത്തെ സൃഷ്ടിച്ചുകൊണ്ട് മഹാശക്തിയായ ദൈവം ഏക മഹാശബ്ദമായി മാറിക്കൊണ്ട് ആറ്റങ്ങളിലേക്കും മഹാപ്രപഞ്ചത്തിലേക്കും പ്രവേശിക്കുന്ന മഹാത്ഭുതമാണ് യഥാര്‍ത്ഥത്തിൽ സംഭവിക്കുന്നത്. 💓 💓

മഹാശക്തിയായ ദൈവം മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത് പ്രസ്തുത മഹാശബ്ദം കൊണ്ടാണെന്നും തെളിയുന്നു. "ആദിയിൽ ദൈവം വചനത്തെ സൃഷ്ടിച്ചു, വചനം ദൈവമായിരുന്നു" എന്നിങ്ങനെയുള്ള  വാചകങ്ങൾ ശരികളാവുന്നത് അങ്ങനെയാണ്. ഓം എന്ന ശബ്ദബ്രഹ്മം ആയിട്ട് മഹാശക്തിയായ ദൈവം രൂപാന്തരപ്പെടുകയും, മഹാപ്രപഞ്ചത്തെ സൃഷ്ടിക്കുകയും മഹാപ്രപഞ്ചത്തിൽ മഹാലയിക്കുകയും ചെയ്തിരിക്കുകയാണ്.
ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളിലെയും ശാസ്ത്ര സത്യങ്ങളെ (മാത്രം) ഉൾക്കൊണ്ട്, മതങ്ങളെല്ലാം അബദ്ധഭണ്ഡാരങ്ങളാണെന്ന്  '''  ഓം ''' തെളിയിക്കുന്നതിനെ www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

പുനർജ്ജനിച്ച് കേരളത്തിൽ ജീവിക്കുന്ന  (മനുഷ്യരായ) ആദ്യ ഗജപാതി (ഗണപതി /വിഘ്നേശ്വരൻ), നാരായണൻ എന്നിങ്ങനെ ഏതാനും പേരോട് വാക്കാൽ "ഓം നമഃ ശിവായ " -യുടെ അർത്ഥങ്ങളെ  സൂചിപ്പിക്കുകയുണ്ടായി.
ഈയുള്ളവനിലൂടെയല്ലാതെ "ഓം നമഃ ശിവായ " -യുടെ യഥാര്‍ത്ഥവും സമ്പൂർണ്ണവുമായ അർത്ഥങ്ങളെ അറിയാവുന്ന മനുഷ്യർ ഭൂമിയിൽ ഉണ്ടെങ്കിൽ വളരെ ഗൗരവമായ കാര്യമാണ്. മഹാശക്തിയായ മഹാദേവി തുടർന്നും മഹാവാത്സല്യം ചൊരിയട്ടെ എന്നാശംസിക്കുന്നു. ഓം നമഃ ശിവായ -യുടെ യഥാര്‍ത്ഥമായ അർത്ഥങ്ങളെ അറിയാവുന്ന മനുഷ്യർ ഭൂമിയിൽ ഇല്ല! -എന്ന് ഈയുള്ളവൻ കുറിച്ചത് വിഷയത്തെ ഗൗരവപ്പെടുത്താനാണ്; അഹംഭാവം കൊണ്ടല്ല; എന്നിരുന്നാലും അവകാശവാദം തെറ്റിയെങ്കിൽ മാപ്പ്.

ഏതാനും ദിവസങ്ങൾ കൊണ്ട്, ചെറിയ ഒരു ഫോണിലൂടെ വിപ്ലവകരമായി തയ്യാറാക്കിയിട്ടുള്ള ദൈവ-വിപ്ലവ വിശകലനമാണിത്. ഇനി അധികം ഉണ്ടാവില്ലെന്ന് വിഷയപ്പൊരുത്തം കൊണ്ട് അനുമാനിക്കാം. അതേസമയം,

"ദൈവ-വിപ്ലവ വിശകലനം 4" -ന്റെ സൂചന മുമ്പ് ലഭിച്ചതാണ്.
"പലിശ വാങ്ങാനും കൊടുക്കാനും പാടില്ല."  സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഒരു വിഷയമാണ്. മത സ്ഥാപകന് വിഷയ സൂചന വെളിപാടായി ലഭിച്ചത് തീർച്ചയായും സത്യമാണ്. വിഷയത്തിന്റെ മഹാശാസ്ത്രപരമായ അഥവാ മണ്ണിന്റെ നിയമങ്ങൾ പ്രകാരമുള്ള വിശകലനം ബാങ്കിംഗ് മേഖലയെ പിഴുതെറിയുന്നതാണ്. ദൈവ-വിപ്ലവത്തോടെ അതു സംഭവിക്കുന്നതാണ്. മതാചാര്യന് സൂചന ലഭിച്ചിട്ടും ബാങ്കുകൾ ഉൾപ്പെടെയുള്ള പലിശ സ്ഥാപനങ്ങളുണ്ടാവുകയും, ജനങ്ങളുടെ സമ്പത്തിനെ ചൂതാട്ടം പോലെ കളിച്ചു വളർന്ന് കൊടിയ പിശാചുക്കളെപ്പോലെ, കൃഷിക്കാർ ഉൾപ്പെടെയുള്ള ജനങ്ങളെ ആത്മഹത്യ ചെയ്യിച്ചിട്ടും, പലിശപ്പിശാചിനെ വധിക്കാൻ മതഭരണാധികാരികൾക്കുപോലും കഴിഞ്ഞില്ല എന്നതും ജനങ്ങളെ രക്ഷിക്കാൻ ദൈവ-വിപ്ലവം ആശ്രയമാകുന്നതും മഹാഅനുഗ്രഹമാണ്. കൊടും നീചങ്ങളായ നിയമങ്ങളെ തട്ടിക്കൂട്ടാനും വിദേശികളും സ്വദേശികളുമായ ജനങ്ങളെ കൊള്ളയടിക്കാനും ഉത്സാഹിക്കുന്ന മത-രാഷ്ട്രീയ ഭരണാധികാരികൾ, ദൈവ-വിപ്ലവം ആരംഭിക്കുന്നതോടെ കൊണ്ടു തന്നെ പഠിക്കുന്നതാവും മഹാഉചിതം. 💓

മഹാശക്തിയായ ദൈവത്തിന്റെ മഹാ ഇഷ്ടപ്രകാരം, ഏക ദാസനും മഹാദാസനുമായ ഈയുള്ളവൻ, മേല്പടി
വിഷയത്തിന്റെ മഹാശാസ്ത്ര വിശകലനം മഹാഅനുഗ്രഹത്തോടെ  തയ്യാറാക്കുന്നതും വാട്സ്ആപ്, ഫെയ്സ് ബുക്ക് എന്നിവകളിലൂടെ പ്രസിദ്ധീകരിക്കുന്നതുമാണ്; ഒരു പക്ഷെ www.omsathyam.com എന്ന വെബ്സൈറ്റിലൂടെയും; എന്നാൽ വൈകാനിടയുണ്ട്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളെയും മഹാഅനുഗ്രഹിക്കട്ടെ!

💓
എന്ന്,
മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ
/ 2016 ജൂൺ 20 തിങ്കളാഴ്ച.

ദൈവം ഈയുള്ളവന് പരമശിവൻ എന്ന  മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആകയാൽ മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവന്റെ മഹാനാമം പരമശിവൻ എന്നാണ്. ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ നാമങ്ങളെയും പദവികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ. മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെയും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്, (ദൈവം) മഹാഉചിതമായ സമയത്ത് ശക്തികളെ ആക്ടിവേറ്റ് ചെയ്യുന്നതാണ്.  www.omsathyam.com  വെബ്സൈറ്റിൽ മഹാശാസ്ത്രപരവും സമ്പൂർണ്ണവുമായ വിശദീകരണമുണ്ട്.

ദൈവത്തിനു വേണ്ടിയോ, ഏക ദൈവദാസനായ ഈയുള്ളവനു വേണ്ടിയോ, വാട്സ്ആപ് - സന്ദേശം പോലെ തയ്യാറാക്കിയിട്ടുള്ള 'ദൈവശാസ്ത്ര കാര്യങ്ങളെ' ഷെയർ ചെയ്യരുത്. ദൈവത്തിന് യാതൊരു കാര്യങ്ങൾക്കും യാതൊരു സൃഷ്ടികളുടെയും യാതൊരു സഹായവും ആവശ്യമില്ല.
ഷെയർ ചെയ്യാൻ ഏതൊരാൾക്കും  വ്യക്തിസ്വാതന്ത്ര്യമുണ്ട്. വ്യക്തികൾക്ക് ആനന്ദം ലഭിക്കുന്നുവെങ്കിൽ, ഷെയർ ചെയ്യാവുന്നതാണ്. സ്വന്ത ചുമതലയായി ഷെയർ ചെയ്താൽ പുണ്യം ലഭിക്കുന്നതാണ്. 💓പുണ്യത്തെ ആഗ്രഹിച്ചു ഷെയർ ചെയ്താൽ, പുണ്യം ലഭിക്കുന്നതുമല്ല.

💓ദൈവത്തിനു മാത്രം മഹത്വം. 💓 ദൈവത്തിനു മാത്രം മഹത്വം. 💓ദൈവത്തിനു മാത്രം മഹത്വം.💓

No comments: