Thursday, March 29, 2018

Family life is Godly. Less people know the Meaning of Family.





*ഓം*

💓
*'കുടുംബജീവിതം ദൈവനിശ്ചയമാണ്.'*

(1) *കുടുംബത്തിൻ്റെ അർത്ഥം പോലും അറിയാതെ 'കുടുംബാംഗമെന്ന് ' സ്വയം
വിശേഷിപ്പിച്ചു കൊണ്ട് വളർത്തി വലുതാക്കിയ മാതാപിതാക്കളോടും ഉറ്റവരോടും പോലും
കൊടിയ ക്രൂരത കാട്ടുന്ന നീചരെയും;*

(2) വളർത്തി വലുതാക്കിയ മാതാപിതാക്കളോടും ഉറ്റവരോടുമുള്ള കടമകളെ മറന്നും
അവഗണിച്ചും, *ഭൗതികമായ അസ്തിത്വം ഇല്ലാത്തതായ
മത-ജാതി-വർഗ്ഗ-രാഷ്ട്രീയ-പ്രസ്ഥാനങ്ങൾക്കു വേണ്ടി അടിപിടി ഉണ്ടാക്കുകയും, ഒരേ
ദൈവത്തിന്റെ തന്നെ കുഞ്ഞുങ്ങളായ മറ്റുള്ളവരെ കൊല്ലുകയും, രക്തസാക്ഷിയായി
മാറുകയും,.. മാതാപിതാക്കളെയും ഉറ്റവരെയും നിത്യ ദുഃഖത്തിൽ പെടുത്തുന്നവരെയും
എല്ലാമെല്ലാം;*

'മഹാനീതിപതിയും (മഹാപിതാവും) മഹാമാതാവുമായ ദൈവം' *മഹാവാത്സല്ല്യത്തോടെ
ശിക്ഷിച്ച് ശുദ്ധരാക്കുന്നതാണ്.*
💓

ദൈവം ഓരോ വ്യക്തിയെയും പ്രത്യേകം സൃഷ്ടിക്കുകയും, വ്യക്തിയുടെ  പ്രവൃത്തികളുടെ
മേൽ മഹാനീതിശാസ്ത്ര പ്രകാരം മഹാസമനീതിയെ നിർവ്വഹിക്കുകയുമാണു ചെയ്യുന്നത്.

*മനുഷ്യൻ* എന്ന ജീവിക്കു മാത്രം *ജനനം മുതൽ മരണം വരെ,* 'കുടുംബ ജീവിതവും, സമൂഹ
ജീവിതവും' ദൈവം മഹാ-വ്യവസ്ഥപ്പെടുത്തിയിട്ടുള്ളതിനെ* കണക്കാക്കിയാൽ, മനുഷ്യൻ
*കുടുംബാംഗവും, സമൂഹ ജീവിയുമാണ്.*
അതിനാൽ, കുടുംബം, കുടുംബാംഗങ്ങൾ എന്നിവയുടെ ധർമ്മശാസ്ത്ര പരമായ പ്രാധാന്യത്തെ
ഉൾക്കൊണ്ട് ജീവിക്കുവാൻ ഓരോ വ്യക്തിയും ബാദ്ധ്യസ്ഥനുമാണ്.
💓

ഭാര്യാഭർത്താക്കന്മാരും (മാതാപിതാക്കളും) മക്കളും മരുമക്കളും അവരുടെ
കുട്ടികളും ഉൾപ്പെടുന്ന കൂട്ടായ്മയെ ഒരുകൂട്ടർ കുടുംബമെന്ന് കരുതുമ്പോൾ;
അതിനോട് ഭാര്യാഭർത്താക്കന്മാരുടെ സഹോദരങ്ങളും അമ്മാവന്മാരും അപ്പച്ചിമാരും
ഒക്കെ ചേരുന്ന ഉറ്റ ബന്ധുക്കളുടെയും, ദൂര ബന്ധുക്കളുടെയും വലിയ കൂട്ടായ്മയെ
അനേകർ കുടുംബമെന്ന്
വിശേഷിപ്പിക്കുന്നു.

കുടുംബത്തിലെ അംഗങ്ങൾക്ക്, അഥവാ മനുഷ്യർക്ക് വീടിന് അകത്തും പുറത്തും
തെരുവിലും കാട്ടിലും ഒക്കെ ജീവിക്കാനാവും എന്നു പറയുമ്പോൾ, മറ്റുള്ള ജീവികളെ
പ്പോലെ *ഭൂമി എന്ന മഹാഭവനത്തിൻ്റെ* ഭാഗമായി ജീവിക്കാൻ മനുഷ്യർക്കും കഴിയുന്നതാണ്.

ഭവനം എന്നാൽ വീട്. കുടിലും കൊട്ടാരവുമെല്ലാം മനുഷ്യർക്ക് താമസിക്കാൻ പണിയുന്ന
വീടുകളാണ്. *യാതൊരു മനുഷ്യരും താമസിച്ചില്ലെങ്കിലും, ഒരാൾ മാത്രം
താമസിച്ചാലും, കുടിലും കൊട്ടാരവും വീടായി തുടരുന്നതാണ്;* എന്നാൽ വീട്
കുടുംബമാവണമെങ്കിൽ, മാതാപിതാക്കളും കുട്ടികളും മറ്റും ചേർന്ന് മനുഷ്യർ
കൂട്ടമായി താമസിക്കണം; കുടുംബത്തിന് വീട് നിർബ്ബന്ധവുമല്ല. പക്ഷികളും
തേനീച്ചകളും ഒക്കെ വീടായ കൂടിന്റെ അത്യാവശ്യകതയെ അറിയിക്കുമ്പോൾ, *ചെടികളും
മരങ്ങളും തങ്ങളുടെ ജീവിതത്തിന് വീട് ശരിയാവില്ല എന്നറിയിച്ചു കൊണ്ട്, മനുഷ്യൻ
ഉൾപ്പെടെ എല്ലാ ജീവികളുടെയും വീടും, വീട്ടുപയോഗ സാധനങ്ങളുമായി* മാറുന്നു.
💓

*ധർമ്മശാസ്ത്ര പ്രകാരം, 'കുടുംബാംഗങ്ങൾക്ക്' (family members)* ഉന്നതമായ
കടമകളുണ്ട്. പ്രഥമ പ്രധാനമായി, *ജീവത്യാഗ സന്നദ്ധതയാണ്.* അതായത് സാധാരണ ഗതിയിൽ
*ഭാര്യ, ഭർത്താവ്, കുട്ടികൾ, മാതാപിതാക്കൾ, കൊച്ചുമക്കൾ, സഹോദരങ്ങൾ, സഹോദര
മക്കൾ, അമ്മാവന്മാർ തുടങ്ങിയ കുടുംബത്തിലെ അംഗങ്ങൾ 'അന്യോന്യം ജീവൻ
രക്ഷിക്കാൻ' സ്വയം ജീവത്യാഗം ചെയ്യാനും ധർമ്മശാസ്ത്ര പരമായി തയ്യാറാകുന്നതാണ്.*

ഉദാഹരണത്തിന്, *(1)* മക്കളോടൊപ്പമോ, കൊച്ചു മക്കളോടൊപ്പമോ തോണിയിൽ സഞ്ചരിക്കുമ്പോൾ
തോണി മറിഞ്ഞാൽ, താൻ മരിച്ചാലും സാരമില്ല; മക്കളും കൊച്ചു മക്കളും രക്ഷപ്പെടണം
എന്ന ആഗ്രഹത്തോടെ, അച്ഛനും അമ്മയും അമ്മാവനും ഒക്കെ നീന്തൽ അറിയില്ലെങ്കിൽ
പോലും നദിയിൽ ഭ്രാന്തമായി ചാടുന്നതാണ്.

*(2)* രക്തദാനം വളരെയധികം വിശാലമായിട്ടുണ്ടെങ്കിലും, കിഡ്നി, കരൾ തുടങ്ങിയ
അവയവങ്ങളെ
രോഗികൾക്ക് ദാനം ചെയ്തും രക്ഷിക്കാൻ ശ്രമിക്കുന്നത് മുഖ്യമായും ഉറ്റവരാണ്.
ഉറ്റവർ പണം വാങ്ങി, ദുസ്വാർത്ഥം നേടാനായി *വിൽക്കുകയില്ല.*

*(3)* ധാർമ്മിക ഉയർച്ചയുടെ അടിസ്ഥാനത്തിൽ സ്വന്തം ജീവനും ജീവിതവും
വിഷയമാക്കാതെ മറ്റുള്ളവരെ ആപത്തുകളിൽ നിന്നും രക്ഷിക്കാനും സഹായിക്കാനും
പ്രവർത്തിക്കുന്നവരുണ്ട്. മഹാനീതിശാസ്ത്ര പരമായി ബഹുവിധ കാരണങ്ങളും അതിനുണ്ട്.
സമൂഹത്തിലെ ചിലരുടെ മാനസിക നിലയും വിലയും അനുസരിച്ച്, 'രക്ഷകന് ' സമ്മാനങ്ങളെ
നൽകിയേക്കാമെന്നത് വേറെ വിഷയമാണ്.

💓
*ജീവത്യാഗ സന്നദ്ധത* കഴിഞ്ഞാൽ, കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ടത് *സാമ്പത്തിക
സഹായ സഹകരണങ്ങളാണ്.* ഇതിന്റെ വിപുലമായ അവസ്ഥയാണ് രാഷ്ട്രങ്ങളിലെ ജനങ്ങളുടെ
ഇടയിൽ ഉണ്ടാവേണ്ടത്. എന്നാൽ, അനവധി വർഷങ്ങൾ തന്നെ ഒരു പായിൽ കിടന്നുറങ്ങിയ
സഹോദരങ്ങൾ പോലും, യൗവ്വനത്തിലെ സാമ്പത്തിക നേട്ടങ്ങൾക്ക് ചോർച്ച
ഉണ്ടാവാതിരിക്കാൻ സ്വന്തം സഹോദരങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നതാണ് ആധുനിക
കാലഘട്ടം. *മത-ജാതി-രാഷ്ട്രീയ-ദേശീയ പ്രസ്ഥാനങ്ങൾക്ക് സഹോദരങ്ങളെ പ്പോലും
അടുപ്പിക്കാൻ കഴിഞ്ഞില്ല എന്നും, അകറ്റാൻ ഏറെ കഴിഞ്ഞു* എന്നും സ്വയം വിശകലനം
ചെയ്താൽ ബോദ്ധ്യമാകുന്നതാണ്.

*'ജനന-ജീവിതങ്ങളുടെ അർത്ഥവും വ്യാപ്തിയും' അറിയാത്തവരോടും, 'ബുദ്ധിശക്തിയും
അവസരങ്ങളും ഉണ്ടായിട്ടും പഠിക്കാൻ തയ്യാറാവാത്തവരോടും', ദൈവാനുഗ്രഹം
കുറയുന്നവരോടും, സാമ്പത്തിക സഹായ സഹകരണങ്ങളെ പ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.*
സ്വരുക്കൂട്ടി വയ്ക്കുന്ന സമ്പത്തു മുഴുവൻ കൊണ്ട്, തന്റെയും *ഏറ്റവും
പ്രിയപ്പെട്ടവരുടെയും ആയുസ്സോ ആരോഗ്യമോ വീണ്ടെടുക്കാൻ കഴിയില്ല* എന്ന്
തിരിച്ചറിയാൻ കഴിയുന്ന അവസ്ഥ ഉണ്ടാകാതെ സ്വയം തിരുത്താത്ത വിവരദോഷികൾ ഏറെയാണ്.

*ഭൂമിയിലെ മുഴുവൻ സമ്പത്തിനേക്കാൾ പ്രധാനമാണ് ഉറ്റവരുടെ ജീവനും ആനന്ദ ജീവിതവും
എന്ന നിലയിലേക്ക് ഓരോ വ്യക്തിയും ഉയരണം.*

*ഇണയും മക്കളും ഒഴികെയുള്ളവരുടെ കടമാപരമായ അത്യാവശ്യങ്ങളെ പ്പോലും
ശ്രദ്ധിക്കുവാൻ ബാദ്ധ്യതയില്ലെന്നു കരുതുന്ന ചെറുപ്പക്കാർ ഭൂമിയിലെങ്ങും
കൂടുന്നുണ്ട്.* അതായത്, *മാതാപിതാക്കളുടെയും ഉറ്റവരുടേയും ജീവൻ, സാന്നിധ്യം,
സ്നേഹം എന്നിവയേക്കാൾ പണത്തിന് പ്രാധാന്യം കൊടുക്കുന്ന* ചെറുപ്പക്കാരും
മുതിർന്നവരും വർദ്ധിച്ചിരിക്കുന്നു. പുറമെ, അമ്മേ, അച്ഛാ എന്നെല്ലാം
തേനൊഴുക്കി വിളിക്കുമെങ്കിലും, അവരുടെ 'മാനസിക കുടുംബത്തിൽ മാതാപിതാക്കളും
സഹോദരങ്ങൾ ഉൾപ്പെടെയുള്ള ബന്ധുക്കളും യഥാർത്ഥത്തിൽ ഇല്ല.' ഉണ്ടെന്ന് ഭാവിക്കാൻ
അവർ മിടുക്കരാണ്. (അവർ പണിയുന്ന പുതിയ വീട്ടിൽ അമ്മയ്ക്കും അച്ഛനും
യഥാർത്ഥത്തിൽ മുറി ഉണ്ടാവില്ല / ഉദ്ദേശിച്ചിട്ടുണ്ടാവില്ല. ഭാര്യയും ഭർത്താവും
തങ്ങളുണ്ടാക്കുന്ന പുതിയ വീട്ടിൽ മക്കൾക്ക് മുറികളെ ഭാവന ചെയ്യുമ്പോൾ, മക്കൾ
വളർന്ന് അവരുണ്ടാക്കുന്ന വീട്ടിൽ മാതാപിതാക്കൾക്ക് മുറി/ഇടം ഇല്ലെന്ന്
ചുരുക്കം). ചെറുപ്പത്തിൽ അത്യാവശ്യമായിരുന്ന മാതാപിതാക്കളെയും മറ്റ് ഉറ്റവരെയും
മരിപ്പിക്കുന്നതിൽ *ദൈവം അമാന്തം കാണിക്കുന്നതായി* കണക്കാക്കുന്നവർ വർദ്ധിച്ചു
വരികയാണ്. *വൃദ്ധസദനങ്ങൾ* വർദ്ധിക്കാൻ ഒരു പ്രധാന കാരണവും അതുതന്നെ.

അത്തരം ചെറുപ്പക്കാർക്കും മുതിർന്നവർക്കും *കുടുംബാംഗങ്ങൾ പുലർത്തേണ്ടുന്ന
മര്യാദകളെപ്പറ്റി* സംസാരിക്കാൻ യാതൊരു യോഗ്യതകളുമില്ല. *അവരോടുള്ള സ്നേഹം
ഉള്ളിലേക്കു വലിച്ച് പ്രവർത്തിക്കേണ്ടുന്ന കടമ പിതാവിനും മാതാവിനും മറ്റ്
ഉറ്റവർക്കും ഉണ്ടായെന്നു വരാം.* അമ്പ് എയ്യുന്നതായി ചില കുട്ടികൾക്ക്
തോന്നിയെന്നു വരും; അത് വിഷയമായി കൂടാ. ഭാവിയിൽ നീചർക്ക് തിരിച്ചറിവ് ലഭിച്ച്
ശുദ്ധരാകുന്നതോടെ, *സത്യം ശിവം സുന്ദരം.*
💓

കുട്ടികളുടെ ദാസരായി കുട്ടിക്കാലത്ത് മാതാപിതാക്കളും ഉറ്റവരും,
പ്രവർത്തിക്കുന്നതു പോലെ, കുട്ടികൾ മുതിർന്നവരാവുമ്പോൾ *മാതാപിതാക്കളുടെയും
ഉറ്റവരുടേയും ധർമ്മ ശാസ്ത്രപരമായ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അവർ 'പറയാതെയും
അറിയിക്കാതെയും' മനസ്സിലാക്കാനും പരിഹാരമുണ്ടാക്കാനും ഭാഗ്യമുണ്ടാകുന്ന
അവസ്ഥയിൽ കുട്ടികൾ എത്തണം.* അവഗണിക്കുന്ന നീചരുടെ ദുർവ്വാദങ്ങളെയും
ദുസ്വാർത്ഥങ്ങളെയും
ദൈവം അംഗീകരിക്കുമെന്ന് ധരിച്ചു പോകരുത്. *ഭാര്യ, കുട്ടികൾ, കൊച്ചുമക്കൾ
തുടങ്ങിയവരെ എങ്കിലും ജീവത്യാഗ മനോഭാവത്തോടെ സ്നേഹിക്കുവാൻ ചെറുപ്പക്കാർക്ക്
കഴിയുമാറാകട്ടെ !*

💓
*ജീവത്യാഗ സന്നദ്ധതയും, സാമ്പത്തിക സഹായ സഹകരണവും കഴിഞ്ഞാൽ, 'കുടുംബാംഗങ്ങൾ
പുലർത്തേണ്ടുന്ന ധർമ്മശാസ്ത്ര പ്രകാരമുള്ള പിന്തുണയാണ് '* അടുത്ത ഗുണം.

*ധർമ്മശാസ്ത്രത്തെ അനുസരിച്ചു മാത്രം കുടുംബാംഗങ്ങൾ ഉൾപ്പെടെ സർവ്വരെയും
എല്ലായ്പ്പോഴും പിന്തുണയ്ക്കണം* എന്നതാവണം *കുടുംബത്തിലെയും സമൂഹത്തിലെയും
'മുഖ്യ ജീവിത-സഹകരണ മന്ത്രം'.* അധാർമ്മിക പിന്തുണ അരുത്. ഉദാഹരണത്തിന്,
*മറ്റുള്ളവരുമായി ശണ്ഠ കൂടുന്ന കുടുംബാംഗത്തെ സഹായിക്കാനും രക്ഷിക്കാനും
പ്രവർത്തിക്കേണ്ടുന്നത് ധർമ്മശാസ്ത്രത്തെ അനുസരിച്ചു തന്നെയാവണം.* അതായത്
ധർമ്മശാസ്ത്ര വിരുദ്ധമായ വിഷയത്തെയും പ്രവൃത്തികളെയും എതിർത്തു കൊണ്ടു മാത്രം
കുടുംബത്തിലെ അംഗത്തെ ഉൾപ്പെടെ ഏതൊരാളെയും സ്നേഹിച്ചു തിരുത്തണം. മാതാപിതാക്കൾ
കുഞ്ഞുങ്ങളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് സ്നേഹിക്കുന്നതു കൊണ്ടാണ്;
തിരുത്താനാണ്; ഉയർത്താനാണ്; എന്നതിനെ ഉൾക്കൊണ്ട് ധർമ്മശാസ്ത്ര വിരുദ്ധമായിട്ട്
മറ്റുള്ളവരുമായി ശണ്ഠ കൂടുന്ന കുടുംബാംഗത്തെ ആവശ്യമെങ്കിൽ ശിക്ഷിക്കുവാനും
മറ്റ് കുടുംബാംഗങ്ങൾ തയ്യാറാവണം.

മുതിർന്നവർ ഉൾപ്പെടെയുള്ള എല്ലാ ജീവികളുടെയും 'യഥാർത്ഥ മഹാ-മാതാപിതാക്കളായ
ദൈവവും' എല്ലായ്പ്പോഴും കുഞ്ഞുങ്ങളുടെ മഹാദാസിയും മഹാദാസനുമായി
പ്രവർത്തിക്കുന്നുണ്ട്.

കുട്ടികളുടെയും മുതിർന്നവരുടെയും *അബദ്ധങ്ങളെ* ദൈവം വ്യക്തികളുടെ
*ഉപദേശങ്ങളിലൂടെയും, രോഗങ്ങളിലൂടെയും, അപകടങ്ങളിലൂടെയും, ഉറ്റവരുടെ
മരണങ്ങളിലൂടെയും, ഒക്കെ ചൂണ്ടിക്കാട്ടി തരുന്നതാണ്. വീണ്ടുവിചാരം ഉണ്ടാവാനും
തിരുത്താനും കൂടുതൽ ശുദ്ധരാവാനും ലഭിക്കുന്ന അവസരങ്ങളായി കാണണം;
ശ്രദ്ധിക്കണം.* നമ്മുടെ *മനോഭാവം എന്താണെന്നും നടപടി എന്താണെന്നും*
'ദൈവത്തിന്റെ വാതകരൂപമായ *ഓക്സിജൻ'* സദാ
അറിയുന്നുണ്ട്. *സത്യസന്ധരായി ജീവിക്കാൻ* ശ്രദ്ധിക്കണം; സാധിക്കണം.

*മുതിർന്നവർ രംഗം/കളം വിടുമ്പോൾ,* ഒരു പക്ഷെ, അവരേക്കാൾ നന്നായിട്ട്,
*'കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ', പുതിയ തലമുറയിലെ ചെറുപ്പക്കാർ
പ്രവർത്തിക്കുന്നതിന് ദൈവം കളമൊരുക്കുന്നുണ്ട്.* അതിനായി ജ്ഞാനം
വർദ്ധിപ്പിക്കാനും *വ്യക്തി ചെയ്യേണ്ടുന്ന പകുതി പൂർത്തിയാക്കുവാനും തയ്യാറാവണം.*

*വിഷയ താല്പര്യമുള്ളവർ, മരണം വരെയും പുതിയ പാഠങ്ങൾ പഠിക്കുന്നതാണ്.*

*ഇന്നലത്തെ അറിവിന്റെ അടിസ്ഥാനത്തിൽ ഒരു വിഷയത്തിൽ രേഖപ്പെടുത്തി കഴിഞ്ഞ
അഭിപ്രായത്തെ, ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിൽ മാറ്റിയേക്കാം. നാളെയിലെ
അറിവിന്റെ അടിസ്ഥാനത്തിൽ നാളെ വീണ്ടും അഭിപ്രായം മാറ്റിയേക്കാം.*

തദവസരത്തിലെ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഓരോ വ്യക്തിക്കും അഭിപ്രായങ്ങളെ
അറിയിക്കാൻ കഴിയൂ. *അതാത് അവസ്ഥകളിലെ അറിവ്, അതാത് അവസ്ഥകളിൽ ശരി തന്നെയാണ്.*

'കുട്ടികൾക്കും മുതിർന്നവർക്കും യാതൊരു തെറ്റുകളും കുറ്റങ്ങളും കുറവുകളും
ഉണ്ടാവരുത് ' എന്ന് ആഗ്രഹിക്കുന്ന പിതാവും മാതാവും ഉറ്റവരും, അദ്ധ്യാപകരും,
കുട്ടികളുടെയും മുതിർന്നവരുടെയും ചെറിയ ചെറിയ തെറ്റുകളെപ്പോലും
ചൂണ്ടിക്കാട്ടുകയും തിരുത്താനായി ഉപദേശിക്കുകയും ശാസിക്കുകയും, ഭക്ഷണം
വൈകിച്ചും തല്ലിയും മറ്റും ശിക്ഷിക്കുകയും ചെയ്യും;
ചെയ്യണം. വലിയ തെറ്റുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ അത്
ഉപകരിക്കുകയും ചെയ്യും. *ചെറിയ തെറ്റുകളെന്നോ, തെറ്റുകളല്ലെന്നോ കുട്ടികളും
മുതിർന്നവരും ചിന്തിക്കുന്ന കാര്യങ്ങളെ,* പിതാവും മാതാവും ഉറ്റവരും,
അദ്ധ്യാപകരും ശ്രദ്ധിക്കുകയോ, തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടുകയോ ചെയ്യുവാൻ
*പാടില്ല* എന്ന്
വാദിക്കുന്നത് പ്രായേണ കുട്ടികളെയും സമൂഹത്തെയും സംസ്കാരത്തെയും
വഴിതെറ്റിക്കുന്നതാണ്. *ഉപദേശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെ* മനസ്സിലാക്കാൻ
ശ്രമിക്കേണ്ടത് അത്യാവശ്യമാവണം.

*ചെറുതായി പ്പോലും വഴിതെറ്റുന്നതിനെ തിരുത്തിയില്ലെങ്കിൽ പ്രായേണ വലിയ
തെറ്റുകൾ ഉണ്ടാകുമ്പോൾ, തിരുത്താൻ പ്രയാസമാകും.* ഭൂരിപക്ഷമോ വളരെയധികമോ
മാതാപിതാക്കൾ പ്രസ്തുത തെറ്റുകളുടെ പേരിൽ പിൽക്കാലത്ത്
പശ്ചാത്തപിക്കുന്നുമുണ്ട്. ബന്ധുക്കളുടെ പഴിചാരലുകൾ കേൾക്കുന്നുമുണ്ടാവും.

ഈ സന്ദേശത്തെ *പൊങ്ങച്ചം കാട്ടാതെ* വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും പോസ്റ്റു
ചെയ്യാൻ കഴിയുമെങ്കിൽ, അതിനുള്ള മനോഭാവം ഉരുത്തിരിഞ്ഞു തുടങ്ങിയെങ്കിൽ,
കുട്ടികൾക്ക്
ദൈവാനുഗ്രഹം വർദ്ധിക്കുന്നതായി സ്വയം തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്.
ധൃതിപ്പെട്ട് വേണ്ട. 'തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിച്ചു
പോകുന്നതാണ് നല്ലത്.'

*ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇടിഞ്ഞു പോകുന്ന അഭിമാനങ്ങൾ മാത്രമാണ്
വ്യക്തിക്ക് ഉള്ളതെങ്കിൽ അത്തരം അഭിമാനങ്ങൾ ഇടിഞ്ഞു പോകുന്നതാണ് നല്ലത്. ദൈവം
നൽകുന്ന അഭിമാനങ്ങൾക്കും മാനങ്ങൾക്കും മാത്രമാണ് അർത്ഥവും വ്യാപ്തിയും
പ്രയോജനവും ഉള്ളത്.*

ദൈവത്തിന്റെ മഹാഅനുഗ്രഹത്താൽ,
മഹാത്മാഗാന്ധി എഴുതിയ *എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ* എന്ന 'സ്വന്തം ജീവിത
ചരിത്രം' പഠിച്ചാൽ, 'അബദ്ധങ്ങളായ അഭിമാന സങ്കല്പങ്ങളെ' താലോലിച്ചു ജീവിക്കുന്ന
ജനങ്ങൾക്കെല്ലാം *ഏറെ ശുദ്ധരാവാൻ* കഴിയുന്നതാണ്.

'കമ്മ്യുണിസം' പിഴയ്ക്കാൻ കാരണം *മാർഗ്ഗത്തെ അഥവാ മാർഗ്ഗത്തിൻ്റെ ശുദ്ധിയെ*
വിഷയമാക്കാതെ *ലക്ഷ്യത്തെ* പ്രധാനമായി കണ്ടതാണ്. യാതൊരു കാരണവശാലും യാതൊരു
വ്യക്തിക്കും *ലക്ഷ്യം* മുഖ്യമാവരുത്. *മാർഗ്ഗം* അഥവാ *ധർമ്മ ശാസ്ത്ര
പ്രകാരമുള്ള പ്രവർത്തനം/ജീവിതം മുഖ്യമാവണം.* ദൈവാംശമായ ശരീരം, വ്യക്തിയുടെ
സ്വത്വമായ ജീവാത്മാവിനെ ഏതു നിമിഷവും പുറത്താക്കി മരണം സമ്മാനിച്ചേക്കാം
എന്നിരിക്കെയും വ്യക്തി *ലക്ഷ്യത്തെ നേടുന്നതിനെ മുഖ്യമായി ഒട്ടും കാണരുത്.*
സ്വയം വിശകലനം ചെയ്താൽ ബോദ്ധ്യമാകുന്നതാണ്. *ലക്ഷ്യം മഹാനീതിയുടെ ഭാഗമാണ്;
'മഹാഉചിതമായിട്ട് ദൈവം മഹാനിശ്ചയിക്കുന്നതും മഹാ-നിർവ്വഹിക്കുന്നതുമാണ്.'*
അടിസ്ഥാന പരമായ മേല്പടി പാഠം അവഗണിക്കപ്പെട്ടതു കൊണ്ടാണ് കമ്മ്യൂണിസം
നാമാവശേഷമായത്.

*ദൈവത്തിന്റെ മഹാനീതി കാര്യങ്ങളിൽ മനുഷ്യർ ഇടപെടാൻ പാടില്ലെന്നത് സദാ
ശ്രദ്ധിക്കണം.* കുഞ്ഞുങ്ങളായ വ്യക്തികളെയും, മഹാനീതിപതി കൂടിയായ ദൈവത്തിന്റെ
മഹാനീതിശാസ്ത്രത്തെയും അഥവാ ദൈവത്തെയും നിന്ദിക്കുന്ന നീചാവസ്ഥ ഉണ്ടാവരുത്
എന്ന് സാരം.

രാജ്യങ്ങളിലെ *പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരെക്കാൾ
അത്യധികം പുണ്യം നേടിയിട്ടുള്ള കോടിയിലധികം കൃഷിക്കാർ ഭൂമിയിൽ ഉണ്ടെന്ന് അറിയണം.*

*ദൈവം നൽകുന്ന ബുദ്ധിശക്തി ഉൾപ്പെടെയുള്ള ശക്തികളെ അനുചിതമായി
ഉപയോഗിക്കാതിരിക്കാനും, 'ഉചിതമായി മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം.'*

(സാമ്പത്തിക കാര്യങ്ങളെയും മറ്റും യോഗ്യത ഇല്ലാത്തവർ എഴുതിക്കൂടാ എന്നതിന്റെ
അടിസ്ഥാനത്തിൽ അല്പം സ്വകാര്യം കുറിക്കുന്നു. ലേഖകന്റെ
കൗമാര- 'യൗവ്വന'കാലത്ത്, മാതാവും സഹോദരങ്ങളും, മക്കളും, സഹോദര-മക്കളും, ഉറ്റ
ബന്ധുക്കളും, സുഹൃത്തുക്കളും ഉൾപ്പെടെ അനേകർക്കു വേണ്ടി
പ്രവർത്തിച്ചിട്ടുണ്ട്; ചിലപ്പോഴൊക്കെ ജീവത്യാഗത്തിന് സമാനമായ കാര്യങ്ങളും
ചെയ്തിട്ടുണ്ട്. 13-ാം വയസ്സു മുതൽ ചീത്ത വാക്കുകളെ ഉച്ചരിച്ചിട്ടില്ല
എന്നാണോർമ്മ. വയസ്സും രോഗങ്ങളും വർദ്ധിച്ചപ്പോഴും, അവയെ ദൈവത്തിന്റെ
അനുഗ്രഹങ്ങളായി കണ്ട്, ശക്തിക്കൊത്ത് പ്രവർത്തിക്കുന്നുണ്ട്. 2018 മാർച്ച്
23-ന് വാട്സാപ്പ് വഴി പ്രസിദ്ധീകരിക്കുന്ന ഈ സന്ദേശം ഉദാഹരണമാണ്.
ജീവ-സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാണെന്ന് *ദൈവാനുഗ്രഹത്താൽ ഈയുള്ളവന്
എഴുതാൻ കഴിഞ്ഞ സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്; സത്യപ്രതിജ്ഞയും
ചെയ്തിട്ടുണ്ട്.* വിഷയവുമായി ബന്ധപ്പെട്ട് കൊടിയ ദുരിതങ്ങളെ
അനുഭവിച്ചിട്ടുമുണ്ട്. വധിക്കപ്പെടുവാൻ തയ്യാറായാണ് 'ഏറെക്കുറെ മൂന്ന്
പതിറ്റാണ്ടുകളായി' ദൈവ ശാസ്ത്ര പ്രവർത്തനങ്ങൾ ചെയ്തു പോരുന്നത് എന്നത്
അനേകർക്ക് അറിയാവുന്നതും, സുവ്യക്തവുമായ കാര്യമാണ്.)
💓

*ധർമ്മ ശാസ്ത്ര പാഠങ്ങളെ ലളിതമായി പരസ്പരം ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്ന
ഒരു പ്രാർത്ഥന* കുറിക്കുന്നു. ഇഷ്ടം പോലെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

(1)
💓
*"യാതൊരു അഹംഭാവങ്ങളും, അജ്ഞാനങ്ങളും, അഹങ്കാരങ്ങളും, പൊങ്ങച്ചങ്ങളും,
കാപട്യങ്ങളും, അസൂയകളും, അസത്യങ്ങളും, അധർമ്മങ്ങളും, അനീതികളും, അവിവേകങ്ങളും,
ദുഷ്ക്കാമങ്ങളും, ദുഷ്ച്ചിന്തകളും, ദുശ്ശീലങ്ങളും, ദുഷ്ക്കോപങ്ങളും,
ദുർഭാഷണങ്ങളും, ദുഷ്ച്ചെയ്തികളും, ദുർഗ്ഗുണങ്ങളും, ദുസ്വാർത്ഥങ്ങളും,
യാതൊരിക്കലും ഉണ്ടാകാതെ എല്ലായ്പോഴും (ഈയുള്ളവനെ / ഈയുള്ളവളെ)
മഹാഅനുഗ്രഹിക്കേണമേ"* എന്ന്
സാധിക്കുമ്പോഴെല്ലാം *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം
മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും
ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും,
മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ
മഹാദേവിയോട് പ്രാർത്ഥിക്കുകയും, അവ നേടാനായി സദാ പ്രയത്നിക്കുകയും ചെയ്യുക.*

(2)
💓
*ഓം നമഃ ശിവായ* എന്ന ദൈവീക സ്തുതി *മാത്രം* സാധിക്കുമ്പോഴെല്ലാം മനസ്സിൽ സദാ
ഉരുവിടുന്നത് ശീലമാക്കുക. ഉച്ചത്തിലും ഉരുവിടാം. *ഓം നമഃ ശിവായ* എന്നതിനു പകരം
*ഓം ശിവായ നമഃ, ദേവീ ശരണം, അമ്മേ ശിവാ* എന്നിവയും ഇഷ്ടം പോലെ ആവാം. *ഓം നമഃ
ശിവായ = മഹാശിവയെ /മഹാദേവിയെ നമിക്കുന്നു. ശിവയിൽ ശിവനും, ശിവനിൽ ശിവയും
ഉണ്ട്* എന്നും അറിയുക.


💓💓
*ദൈവ വിപ്ലവം* ആരംഭിക്കും വരെ,

മതപരമായ പദങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് *ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ്
റസൂലുല്ലാഹ്, അല്ലാഹു അക്ബർ,* 'സൃഷ്ടി സ്ഥിതി സംഹാര *കർത്താവായ ദൈവത്തിനു
മാത്രം മഹത്വം,* തുടങ്ങിയ ഉന്നതമായ ദൈവീക വചനങ്ങളെ ഉപയോഗിക്കാനാവും.
💓💓


ദൈവീക വചനങ്ങളെ ഉച്ചരിച്ചാൽ മാത്രം പോരാ; വേഷം കെട്ടില്ലാതെ, *ധർമ്മശാസ്ത്ര
പരമായി ജീവിക്കാനും* ശ്രദ്ധിക്കണം.

💓
സൂചിത മഹാഗ്രന്ഥത്തിൽ, ഈ സന്ദേശം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിലെ സമസ്ത
വിഷയങ്ങളെയും
*മഹാശാസ്ത്രപരമായി* വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ
(ദു)രുപയോഗിച്ച് സന്ദേശത്തെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ, മഹാശാസ്ത്ര പരമായി
മാത്രം പരിശ്രമിക്കുന്നത് നന്നായിരിക്കും. മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ
ഉൾപ്പെടെയുള്ള സമസ്ത ജീവികൾക്കും മണ്ണിൽ മഹാലയിച്ചിട്ടുള്ള/ അടിഞ്ഞിട്ടുള്ള
നിയമങ്ങൾ മാത്രമേ ചേരുകയുള്ളൂ എന്ന് മണ്ണും ദൈവാംശവുമായ
ശരീരം, വ്യക്തിയെ/ജീവാത്മാവിനെ അറിയിക്കുന്നുണ്ട്. *സർവ്വം മണ്ണടി.*

മൊബൈൽ ഫോണിൽ 'മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്ത കുട്ടികളും മുതിർന്നവരും,'
പരിശ്രമിക്കണം ..... എളുപ്പമാണ്. 5-10 മിനുട്ടുകൾ കൊണ്ട് പഠിക്കാനാവും.

*ദൈവത്തിന്റെ മഹാഖര-രൂപമായ ഭൂമിയെ മഹാ-ഭവനമായും, മഹാദേവിയെയും മഹാദേവൻ കൂടിയായ
പരമശിവനെയും, പ്രപഞ്ച- മഹാമാതാവായും പ്രപഞ്ചപിതാവായും യഥാക്രമം
തിരിച്ചറിഞ്ഞാൽ, മനുഷ്യർ ഉൾപ്പെടെ സമസ്ത ജീവികളെയും, മഹാദേവിയുടെയും
മഹാദേവൻ്റെയും കുഞ്ഞുങ്ങളായും, ഒരു കുടുംബത്തിലെ അംഗങ്ങളായും* മനസ്സിലാക്കാൻ
കഴിയും. *ഗാന്ധിജിക്കും* മറ്റനേകർക്കും സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു.
പ്രായേണ ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ദൈവീക പാഠം സ്വന്തമാവട്ടെ !

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും,
മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ
ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും,
മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ
മഹാദേവിയുടെ മഹാദാസനായ പരമശിവൻ.*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓


No comments: