Thursday, March 29, 2018

To fear Mad Dog or Police



*പേപ്പട്ടിയെ ആണോ, പോലീസിനെയാണോ കൂടുതൽ പേടിക്കുന്നത് ?* എന്ന് ഓരോ വ്യക്തിയും
സ്വയം ചോദിക്കുക.

പോലീസ് സേനയിലെ വലിയ ഒരു വിഭാഗം, ഒരു പക്ഷെ ഭൂരിപക്ഷവും, *പോലീസിനെ ജനങ്ങൾ
കൂടുതൽ പേടിക്കണം* എന്ന് അഭിപ്രായപ്പെട്ടേക്കും; ആഗ്രഹിക്കുന്നവരാണ് !

മണ്ണിലെ ധർമ്മശാസ്ത്ര നിയമങ്ങളെ മാത്രം എല്ലായ്പ്പോഴും അനുസരിച്ച്
*ജനങ്ങളെയെല്ലാം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് / ആവണം
പോലീസിന്റെയും പട്ടാളക്കാരുടെയും മറ്റും തൊഴിൽ.* മന്ത്രിമാരെയും മറ്റും
സംരക്ഷിക്കുന്നത് പോലീസുകാരുടെ പണിയല്ല. മന്ത്രിമാരും മറ്റും ധർമ്മശാസ്ത്ര
പ്രകാരം മാത്രം പ്രവർത്തിച്ച് ജനങ്ങളുടെ ഭാഗമാവുമ്പോൾ ധർമ്മശാസ്ത്ര പ്രകാരം
അവരെയും സംരക്ഷിക്കണം എന്നതിൽ വ്യക്തിപരമായ *പോലീസ് സുരക്ഷ / Escort*
ഉൾപ്പെടുന്നില്ല. *പോലീസുകാരെയും, അവരുടെ കുടുംബങ്ങളെയും ഊട്ടുന്ന ജനങ്ങൾക്കു
വേണ്ടി ജീവത്യാഗത്തിനു പോലും തയ്യാറാവേണ്ടവരാണ് പോലീസുകാർ.* പകരം പോലീസ് സേന,
*അധമരായ ഭരണാധികാരികൾക്കു വേണ്ടി ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും
വേദനിപ്പിക്കാനും കൊല്ലാനും തയ്യാറാകുന്നവരായി അധഃപതിച്ചിരിക്കുകയാണ്; ഒരു
കാര്യവുമില്ലാതെ കടുത്ത പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്.*

ജനങ്ങളുടെ ദാസന്മാർ മാത്രമായ *മന്ത്രിമാരും മറ്റും സ്ഥാനങ്ങളും ധർമ്മങ്ങളും
മറന്നും തെറ്റിച്ചും തോന്നും പോലെയെല്ലാം* നിയമങ്ങളെ തട്ടിക്കൂട്ടുകയും
ജനസേവനം എന്ന കള്ളപ്പേരിൽ ധർമ്മ ശാസ്ത്രത്തെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും
ജനദ്രോഹപരങ്ങളായ നടപടികൾക്ക് തയ്യാറാകുമ്പോൾ, *നിസ്സഹകരിക്കുകയും
എതിർക്കുകയും; ധർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവർത്തിക്കുകയും
ചെയ്യേണ്ടുന്നത് പോലീസുകാരുടെയും പട്ടാളക്കാരുടെയും സർക്കാർ-ജീവനക്കാരുടെയും
പഞ്ചായത്തുകളുടെയും കാര്യമാണ്; ചുമതലയാണ്.*

ഉദാഹരണത്തിന്, *ഹെൽമെറ്റ്, ആധാർ* തുടങ്ങിയവ നിർബ്ബന്ധമാക്കാൻ ഭരണാധികാരികൾക്ക്
അവകാശവും അധികാരവും ഇല്ല. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും *ജീവിതത്തിന്
നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് ദൈവം
സൃഷ്ടിച്ചിട്ടുണ്ട്.*  ഹെൽമെറ്റ്, ആധാർ, കുട, വടി, ഷൂസ്, തോക്ക്, തുടങ്ങിയവ
അവയവങ്ങൾ അല്ലാ; ജീവിക്കാൻ നിർബ്ബന്ധവുമല്ല.

മറ്റുള്ളവരുടെ ധർമ്മശാസ്ത്രപരമായ ജീവിതത്തിന് തടസ്സമുണ്ടാക്കാതെ, *ഇഷ്ടമുള്ള
കാര്യങ്ങളെ ചെയ്യാനും, ഉപയോഗിക്കാനും, ഇഷ്ടമില്ലാത്ത കാര്യങ്ങളെ
ഒഴിവാക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ* ദൈവം ഓരോ മനുഷ്യനും നൽകിയിട്ടുണ്ട്.

*ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ജനസേവകർ ചെയ്യേണ്ടൂ.*
ആവശ്യങ്ങളെ നിശ്ചയിക്കുന്നത് ജനങ്ങളാണ്; ആവണം.

ഹെൽമെറ്റിന്റെ *ആവശ്യം ജനങ്ങൾക്കാണെങ്കിൽ അത് ഓരോ വ്യക്തിയുടെയും സ്വകാര്യ
വിഷയമാണ്.* ആവശ്യക്കാർക്ക് ഹെൽമെറ്റ് ഉപയോഗിക്കാം.

തലയിലെ താടിഭാഗം മറയ്ക്കുന്നതോടെ *മുഖംമൂടിയായിട്ട്* ഹെൽമെറ്റിന് പരിവർത്തനം
ഉണ്ടാവുന്നതിനാൽ ധർമ്മ ശാസ്ത്രത്തെ തെറ്റിച്ച് മുഖംമൂടി ധരിക്കുന്നവർക്കും
കാരണമായവർക്കും *ശിക്ഷകൾ* വേറെയുമുണ്ട്.

ഹെൽമെറ്റ് പിടിത്തംപോലുള്ള *അധമ-നീച കോപ്രായങ്ങൾ 'തൊഴിൽ' അല്ല.* മോഷണം,
കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ*
ആണ്; *തൊഴിൽ അല്ല*.

വാഹനപ്പുക പരിശോധനയും പരിഹാരങ്ങളും ആവശ്യമാകുന്നത് അധികമായി പുക തള്ളുന്ന
വാഹനങ്ങൾക്കു മാത്രമാണ്. വേഗത കൂട്ടി യാത്ര ചെയ്യേണ്ടുന്ന ആവശ്യം  സാധാരണ
ജനങ്ങൾക്കും ഉണ്ടാവുന്നതാണ്.

*പിഴച്ചു ജീവിക്കുന്നവർക്ക് മാത്രമേ, ഊട്ടുന്ന ജനങ്ങൾക്ക് പിഴകളെ ചുമത്താനാവൂ.*

ദൈവം നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിച്ച വലിയ കുറ്റത്തിന്
പ്രതികളെല്ലാം കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്.*
മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം  പ്രതികളാവുമെങ്കിലും, *നേരിട്ട് ജനങ്ങളെ
വേദനിപ്പിക്കാനും പിഴകളെ ഈടാക്കാനും മറ്റും പ്രവർത്തിക്കുന്ന പോലീസ്
സേനാംഗങ്ങളും, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും മറ്റുമാണ് മുഖ്യപ്രതികൾ.* ജനങ്ങളെ
ഭയപ്പെടുത്തിയതിനും ശാരീരികമായും മാനസികമായും വേദനിപ്പിച്ചതിനും, ധന നഷ്ടം
മാനനഷ്ടം ഊർജ്ജ നഷ്ടം സമയനഷ്ടം മരണം തുടങ്ങിയ നഷ്ടങ്ങളും കഷ്ടപ്പാടുകളും
ഉണ്ടാക്കിയതിനും കടുത്ത ശിക്ഷകളുണ്ട്.

ദൈവം നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വാഹനനിയമങ്ങളെയും
മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും* ന്യായാധിപന്മാരും
സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട *മനുഷ്യ-ഭരണാധികാരികളെ ധിക്കരിക്കാനും,
അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി
തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും, ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ്
സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റി ക്കൊണ്ട് ജനങ്ങളുടെ
ഭാഗമാവണം.*
.....
മണ്ണിൽ മഹാലയിച്ചിട്ടുള്ള ധർമ്മശാസ്ത്ര നിയമങ്ങളെ കുറിച്ച് അല്പം കൂടി അറിയാൻ
ആഗ്രഹിക്കുന്നവർക്കു വേണ്ടി :-

....
മണ്ണിൽ ജീവിക്കുന്ന മനുഷ്യർ മണ്ണിൽ മഹാലയി(പ്പി)ച്ചിട്ടുള്ള ഭൗതിക ശാസ്ത്ര
സാങ്കേതിക വികസനങ്ങളിലൂടെ ലഭ്യമായ ജീവിത സൗകര്യങ്ങളെ ആസ്വദിക്കുന്നതു പോലെ,
ഭൗതിക-അസ്തിത്വം ഉള്ളതായ ധർമ്മശാസ്ത്ര നിയമങ്ങളെയും മണ്ണിൽ നിന്നും
സ്വീകരിച്ചു ജീവിക്കുമ്പോൾ ജീവിതം ധന്യമായി. മത-ജാതി-രാഷ്ട്രീയ-വർഗ്ഗ-ദേശീയ
മനോരോഗങ്ങളില്ലാതെ മനുഷ്യരായി ജീവിക്കാൻ കഴിയും.

*ധർമ്മശാസ്ത്രപരമായ പ്രവൃത്തികൾ മാത്രമാണ് തൊഴിൽ.* അവയ്ക്കെല്ലാം ഭൗതിക
അസ്തിത്വം ഉണ്ട്. *ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം* എന്നിങ്ങനെ
യഥാർത്ഥവും ശാസ്ത്രീയവുമായ 4 വിഭാഗങ്ങളായിട്ട് ഭൂമിയിലെങ്ങുമുള്ള എല്ലാ
തൊഴിലുകളെയും വിഭജിച്ചിരിക്കുന്നു. തൊഴിലുകളെല്ലാം മണ്ണുമായിട്ട് അഥവാ
ഭൂമിയുമായിട്ട് അഥവാ ദൈവവുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും
ബന്ധപ്പെട്ടിരിക്കുന്നു. മണ്ണുമായിട്ട് നേരിട്ടും അർത്ഥപുഷ്ടമായും
ബന്ധമില്ലാത്ത  പ്രവൃത്തികൾ "തൊഴിലുകൾ" എന്ന പേരിൽ സമൂഹത്തിൽ
വേരുറപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം "അധമ ചെയ്തികൾ" മാത്രമാണെന്നും
*"തൊഴിലുകൾ അല്ലാ"* എന്നും സുവ്യക്തമാണ്. കള്ളന്മാരുടെ തൊഴിലാണ് മോഷണം,
ഗുണ്ടകളുടെ തൊഴിലാണ് *അടിപിടി-കൊലപാതകം*, എന്നിങ്ങനെ വിശ്വസിക്കുന്നവരുണ്ട്;
എന്നാൽ അതു ശരിയല്ല. *മോഷണം, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി,
തുടങ്ങിയവ അധമ പ്രവൃത്തികൾ ആണ്; തൊഴിൽ അല്ല.* മണ്ണിൽ ജോലി ചെയ്തും അല്ലാതെയും
*ജനങ്ങൾ നേടുന്ന സമ്പത്തിനെ കെട്ടിട നികുതി, ആദായ നികുതി, സേവന നികുതി,
തുടങ്ങിയ നികുതികൾ, വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ഫീസ്, എന്നിങ്ങനെയുള്ള
പേരുകളിട്ട് കൊള്ളയടിക്കുന്നതും, തൊഴിൽ ചെയ്യാനും ജീവിക്കാനും ജനങ്ങൾക്കു
തടസ്സമുണ്ടാക്കുന്നതും ദൈവീകമല്ല; അവർ ചെയ്യുന്നത് തൊഴിൽ അല്ല.* അത്തരം
*പൈശാചിക നടപടികളെ* പഞ്ചായത്തുകൾ ഉൾപ്പെടെ സകല ജന-സേവകരും' ഉടൻ അവസാനിപ്പിക്കണം.

*ജനാധിപത്യ ഭരണം, സോഷ്യലിസ്റ്റ് ഭരണം, കമ്മ്യൂണിസ്റ്റ് ഭരണം, മുതലാളിത്ത ഭരണം,
മതഭരണം, ജാതി ഭരണം, വർഗ്ഗ ഭരണം,* തുടങ്ങിയ *കള്ളപ്പേരുകളോടെ* ഭൂമിയിലെങ്ങും
ജനങ്ങളെ കബളിപ്പിച്ച് *ഭരണകൂടങ്ങളെന്ന "കൊള്ളസംഘങ്ങളെ"* സ്ഥാപിച്ചിരിക്കുകയാണ് !
 *അഭ്യസ്തവിദ്യരെന്ന വിചാരത്തോടെ ജീവിക്കുന്ന വിവരദോഷികൾ നികുതി
കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്ന കള്ളപ്പേരോടെ ജനങ്ങളെ കൊള്ളയടിച്ച്
"കൊള്ളസംഘങ്ങൾക്കു" നൽകുന്നു. കൊള്ളയടിച്ച സമ്പത്തിൽ നിന്ന് "കൊള്ളസംഘങ്ങൾ"
നൽകുന്ന ഉയർന്ന വേതനങ്ങളെയും ജീവിത സൗകര്യങ്ങളെയും നക്കാപ്പിച്ചകളെയും
കൈപ്പറ്റിക്കൊണ്ട് അവരും കുടുംബങ്ങളും ജീവിക്കുന്നു.* മണ്ണിന്റെ നിയമങ്ങളെ
അവഗണിച്ചു കൊണ്ടുള്ള ദൈവീകമല്ലാത്ത ജീവിതം! മണ്ണിന്റെ നിയമങ്ങളുമായി
ബന്ധമില്ലാത്ത കാര്യങ്ങളാകയാൽ നികുതികളെ 1%, 10%, 100%, 1000%, .....%
എന്നിങ്ങനെ എത്രയെത്ര കൂട്ടിയും കുറച്ചും നിശ്ചയിക്കാൻ വിവരദോഷികളും കൊടും
കൊള്ളക്കാരുമായ ഭരണാധികാരികൾക്കു കഴിയുന്നതാണ്. *അതിനതിന് നികുതികളെ ക്കൊണ്ടും
നികുതി ക്കണക്കുകളെ സൂക്ഷിക്കുക എന്ന അധമ പ്രവൃത്തികൾ കൊണ്ടും, ഉദ്യോഗസ്ഥർ
എന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്ന നികുതി കാര്യാലയങ്ങളിലെ അധമരെക്കൊണ്ടും
പൊറുതിമുട്ടുന്ന ജനങ്ങളെല്ലാം മനോരോഗങ്ങൾ കൊണ്ട് അരിശത്തിലാവുന്നത് സ്വാഭാവികം
മാത്രം.* ജനങ്ങളെ *ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule)* എന്ന കുടില
തന്ത്രത്തിനു സമാനമായി ജനങ്ങളുടെ പൊതു ആവശ്യങ്ങളായ വസ്തുക്കളെയും സേവനങ്ങളെയും
ഭിന്നിച്ച് ഭിന്നങ്ങളായ നികുതികളെ ഏർപ്പെടുത്തുകയും അവയെ ത്തന്നെ വീണ്ടും
ഭിന്നിക്കുകയും 'സ്ഥിരതയില്ലാതെ' നികുതികളെ തുടരെത്തുടരെ
വർദ്ധിപ്പിക്കുകയുമാണ് 'കൊടിയ കൊള്ളക്കാരും മനോരോഗികളുമായ ഭരണാധികാരികൾ'
ചെയ്തു പോരുന്നത്.

*സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളെ മാത്രം ശ്രദ്ധിക്കുവാൻ ബാദ്ധ്യസ്ഥരായ
ഭരണിധികാരികളുടെ സാമ്പത്തിക ആവശ്യങ്ങളെ മണ്ണിൽ മഹാലയിച്ചിട്ടുള്ള സാമ്പത്തിക
ശാസ്ത്ര പ്രകാരം മഹാമംഗളമായി പരിഹരിക്കാൻ കഴിയുന്നതാണ്.*.. ഇന്ത്യയെ പോലുള്ള
രാജ്യങ്ങളിൽ, നികുതികൾ ചുമത്താതിരുന്നാൽ സർവ്വ സാധനങ്ങളും സേവനങ്ങളും വളരെ
ചെറിയ ചെലവിൽ *എല്ലാ ജനങ്ങൾക്കും* ലഭിക്കുന്നതാണ്. ഓയിൽ കമ്പനികളുടെ അധമ
ഭരണവും, നികുതികളും ഒഴിവാക്കിയാൽ ഒരു ലിറ്റർ പെട്രോളിന് 20 രൂപയിൽ താഴെയായി
കുറയും; ബസ്സുകളുടെയും മറ്റു വാഹനങ്ങളുടെയും യാത്രാ നിരക്കുകൾ കുത്തനെ
കുറയുന്നതാണ്; ഉദാഹരണത്തിന് ഒരു രൂപയ്ക്ക് ചെറിയ ദൂരം യാത്ര ചെയ്ത്
മടങ്ങാനാവും.  ജനങ്ങളുടെ പണം കൊണ്ട് ജീവിക്കുന്ന സേവകരായ ഭരണാധികാരികൾ
യജമാനന്മാരായ ജനങ്ങൾക്ക് സബ്സിഡി എന്ന ഭിക്ഷ നൽകുന്നതായി ഭാവിക്കുന്നതിലെ
ഭോഷത്തം കഠോരമാണ്. പാചകവാതക സിലിണ്ടറുകളുടെ വില ഏകദേശം 200 രൂപ
മാത്രമുള്ളപ്പോൾ യജമാനരായ ജനങ്ങളുടെ പണത്തെ ദുരുപയോഗിച്ച് സേവകൻ കച്ചവടക്കാരൻ
ആവുന്നതും 400 രൂപ നികുതി എന്ന കൊള്ളലാഭം ചേർത്ത് 600 രൂപയായി വില
നിശ്ചയിക്കുന്നതും, ശേഷം 250 രൂപ സബ്സിഡി നൽകുന്നതും ജനങ്ങളുടെ ആവശ്യമാണെന്നു
കരുതുന്നത്  ഗുണ്ടകളും കൊള്ളക്കാരുമായ ഭരണാധികാരികളുടെ കടുത്ത മനോരോഗത്തെ
വെളിപ്പെടുത്തുന്നുണ്ട്. *ജനങ്ങളുടെ പണം കൊണ്ട് ജീവിക്കുന്ന വോട്ടുതെണ്ടികൾ*
നൽകുന്ന സബ്സിഡി വാങ്ങാനായി ആധാർ, പാൻ കാർഡ്, KYC തുടങ്ങിയ കോനാംപീച്ചകളുമായി
ഗ്യാസ് കേന്ദ്രം, അക്ഷയ കേന്ദ്രം, ബാങ്ക്, തുടങ്ങിയവ കയറിയിറങ്ങി ഊർജ്ജ നഷ്ടം,
ധന നഷ്ടം, മാന നഷ്ടം, ആരോഗ്യ നഷ്ടം, സമയ നഷ്ടം, വിഷയ നഷ്ടം, ആനന്ദ നഷ്ടം,
തുടങ്ങിയവയെ അംഗീകരിച്ചും സ്വീകരിച്ചും പോരുന്നത് ജനങ്ങളുടെ മനോരോഗത്തെയും
വെളിവാക്കുന്നു; വർദ്ധിപ്പിക്കുന്നു. (അക്കാരണം കൊണ്ട്, സാമ്പത്തിക ദാരിദ്ര്യം
ഉണ്ടെങ്കിലും, ജനങ്ങളുടെ ഔദാര്യം കൊണ്ട് ജീവിക്കുന്ന വോട്ടുതെണ്ടികൾ നൽകുന്ന
പാചകവാതക സബ്സിഡിയെ വർഷങ്ങൾ മുമ്പ് ഈയുള്ളവൻ ഉപേക്ഷിച്ചതാണ്.)

"കൊള്ളസംഘങ്ങളായ" ഭരണാധികാരികളെ സംരക്ഷിക്കുന്നതിനു വേണ്ടി പോലീസ് സേന ജീവൻ
കളഞ്ഞും ഊട്ടുന്ന ജനങ്ങളെ അടിക്കാനും ഇടിക്കാനും കൊല്ലാനും വെടിവെക്കാനും
കൊല്ലാക്കൊല ചെയ്യാനും നടക്കുന്നുണ്ട്. ജനങ്ങളുടെ സഹായികളും ജനങ്ങളുടെ
ഭാഗവുമായിട്ട് പ്രവർത്തിക്കാൻ ധർമ്മശാസ്ത്രപരമായിട്ട് ബാദ്ധ്യസ്ഥരും ജനങ്ങൾ
ഊട്ടുന്നവരുമായ പോലീസ് സേനയും ഉന്നതരെന്നു വിചാരിക്കുന്ന പോലീസ് അധികാരികളും,
യജമാനന്മാരായ ജനങ്ങളെ തിരിച്ചറിയാതെയും മറന്നുകൊണ്ടും പിഴച്ചവരായ
ഭരണാധികാരികളെ അനുസരിക്കുന്ന മറ്റൊരു അധമ-നീച സങ്കേതമായിരിക്കുന്നു. കടുത്ത
ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്. ദൈവശിക്ഷകളിൽ
നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന്
ലളിതമായ മാർഗ്ഗം എപ്പോഴുമുണ്ട് : മുമ്പ് വ്യക്തമാക്കിയതു പോലെ,
ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള ധർമ്മശാസ്ത്ര പരമായ വ്യക്തിസ്വാതന്ത്ര്യ
പ്രകാരം കടമകളെയും കടപ്പാടുകളെയും നിറവേറ്റണം. ധർമ്മശാസ്ത്രപരമല്ലാത്ത
നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും ന്യായാധിപന്മാരും
സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട മനുഷ്യ - ഭരണാധികാരികളെ ധിക്കരിക്കാനും,
അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി
തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ്
സേനയ്ക്ക് ധർമ്മശാസ്ത്ര പരമായ ചുമതലയുള്ളത് നിറവേറ്റണം. അപ്പോഴാണ് പോലീസ് സേന,
ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും.

(( ധർമ്മശാസ്ത്ര പ്രകാരം, പോലീസ് സേന ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായാണ്
പ്രവർത്തിക്കേണ്ടത്. സംശുദ്ധമായിട്ട് പ്രവർത്തിക്കാനും ജനങ്ങൾക്കെല്ലാം
ആവശ്യമായ നിരവധി സഹായങ്ങൾ ചെയ്തു കൊണ്ട് പുണ്യം വാരിക്കൂട്ടാനും പോലീസ്
സേനയ്ക്ക് കഴിയുന്നതാണ്.

മണ്ണും ഭൂമിയുമായ *ദൈവത്തിന്റെ അവയവങ്ങളും അംശങ്ങളും മാത്രമായ ദേശങ്ങളല്ല
യുദ്ധം ചെയ്യുന്നത്;* അജ്ഞാനികളും അവിവേകികളുമായ ജനങ്ങളാണ്. *മഹാമാതാവായ
ഭൂമിയുടെ കുഞ്ഞുങ്ങളെ അന്യോന്യം കൊല്ലുകയും ദ്രോഹിക്കുകയും, സൃഷ്ടികളുടെ
'ജീവനും സമ്പത്തും ഐശ്വര്യവും സമാധാനവും സന്തോഷവും ഊർജ്ജവും നശിപ്പിക്കുന്ന
💂🏿‍♂⚔  യുദ്ധം ⚔💂🏿‍♂ പാടില്ല.*

 *'പഞ്ചായത്തുകളുടെ അധീനതയിൽ പ്രവർത്തിക്കുന്ന പോലീസ് ' ഒഴികെയുള്ള യാതൊരു
സേനകളും യാതൊരു നാടുകളിലും പാടില്ല.*

*യുദ്ധം ചെയ്യാൻ മുട്ടിനിൽക്കുന്ന വ്യത്യസ്ത ദേശങ്ങളിലെ 'രാജാക്കന്മാരും,
മന്ത്രിമാരും, പ്രധാന മന്ത്രിമാരും, പ്രസിഡണ്ടുമാരും', സ്വന്തം ചെലവിൽ, സ്വയം
ദ്വന്ദയുദ്ധം ചെയ്ത് പൈശാചിക വിനോദം ആസ്വദിക്കേണ്ടതാണ് !*

*ദൈവത്തിന്റെ കുഞ്ഞുങ്ങളായ സൈനികരെയും ജനങ്ങളെയും മറ്റും അന്യോന്യം
കൊല്ലിക്കാനും സൃഷ്ടികളുടെ ജീവിതം താറുമാറാക്കാനും മത-ജാതി-
രാഷ്ട്രീയ-വർഗ്ഗ-ദേശീയ മനോരോഗികൾക്ക് അവകാശവും അധികാരവും ഇല്ല.*

[സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാപിതാവും മഹാമാതാവും മഹാനീതിപതിയും, മണ്ണും
ഭൂമിയുമായ ഏകദൈവം *മണ്ണിൽ മഹാലയിപ്പിച്ചിട്ടുള്ള (ഭൗതിക അസ്തിത്വം ഉള്ളതായ)
മഹാശാസ്ത്ര നിയമങ്ങൾ* അനുസരിച്ച് *പൊന്നോമന കുഞ്ഞുങ്ങളായി മനുഷ്യനെ/
ജീവാത്മാവിനെ സൃഷ്ടിക്കുന്നു.* യാതൊന്നും സ്വന്തമായി ഇല്ലാത്ത ജീവാത്മാവിന്
എല്ലാ ആനന്ദങ്ങളെയും നേടാനും അനുഭവിക്കാനും; 'ദൈവത്തിന്റെ അംശത്തെ തന്നെ'
*ശരീരം എന്ന പേരിൽ മണ്ണിലെ മൂലകങ്ങൾ കൊണ്ട് സൃഷ്ടിച്ച് 'നൽകാതെ നൽകുന്നു.'*
മാത്രമല്ല; ബുദ്ധിയടക്കമുള്ള ബഹുവിധ ശക്തികളെയും, ദൈവത്തിന്റെ ഉൾപ്പെടെ
ആരുടെയും അടിമകളാവാതെ ജീവിക്കാനായി ധർമ്മ ശാസ്ത്രപരമായ സമ്പൂർണ്ണ
വ്യക്തിസ്വാതന്ത്ര്യത്തെയും *ദൈവാംശമായ ശരീരത്തിലൂടെ നൽകുന്നു.* ]

ഗാന്ധിജിയെപ്പോലെ അത്യപൂർവ്വം പേരൊഴികെ, *ദൈവം നൽകിയ
വ്യക്തിസ്വാതന്ത്ര്യത്തോടെ, മനുഷ്യരായി ജീവിക്കുന്നവർ / ജീവിച്ചവർ
നൂറ്റാണ്ടുകളായി ഭൂമിയിൽ ഇല്ലാതെ വന്നിരിക്കുന്നു !*

*'വഴിതെറ്റിയ മത-ജാതി-രാഷ്ട്രീയ-വർഗ്ഗ-ദേശീയ അടിമകൾ' നീചനിയമങ്ങളെ-ക്കൊണ്ട്
ഉണ്ടാക്കിയ നീചബന്ധനങ്ങൾ സ്വയം മുറുകിയിട്ട് ഭൂമിയിലെങ്ങും
ഭീകരപ്രവർത്തനങ്ങളും ധാർമ്മിക അധഃപതനങ്ങളും വളരെയധികം വർദ്ധിച്ചിരിക്കുന്നു. ..*

*മുക്തി നേടാൻ അടിമകൾക്ക് സ്വയം കഴിയാതെ വന്നിരിക്കുന്നു !*

*ഏകപരിഹാരം : ദൈവ വിപ്ലവം ഉടൻ* ))

ഭരണാധികാരികളെയും ഉദ്യോഗസ്ഥ മേധാവികൾ ഉൾപ്പെടെയുള്ളവരെയും അനുസരിക്കാൻ പോലീസ്
സേനയ്ക്ക് ബാദ്ധ്യതയില്ല. മഹാശക്തിയായ ദൈവം, തൊഴിലുകൾക്കെല്ലാം
തുല്ല്യപദവിയാണ് മഹാശാസ്ത്ര പ്രകാരം മഹാനിശ്ചയിച്ചിട്ടുളളത് എന്നതും
തുല്യങ്ങളിൽ ഒന്നാമത്തേതായിട്ട് കൃഷിയെയും കൃഷിക്കാരെയും, രണ്ടാമത്തേതായിട്ട്
പോലീസ് സേനയെയും മഹാഉയർത്തുന്നു എന്നത് മഹനീയമാണ്.

ആധുനിക കാലത്ത്, "ആവശ്യം" വിഭാഗത്തിലെ മന്ത്രിമാരെയും ന്യായാധിപന്മാരെയും
മറ്റും "അത്യാവശ്യം" വിഭാഗമാക്കാനും, സമൂഹത്തിലെ പ്രധാനികളാക്കാനും
ശ്രമങ്ങളുണ്ട്. അധമ സംവിധാനങ്ങളെ ഉപയോഗിച്ചും, ജനങ്ങളുടെ പണത്തെ
പിടിച്ചുപറിച്ചും മറ്റും ഭരണാധികാരികൾ കാട്ടിക്കൂട്ടുന്ന ശ്രമങ്ങൾക്ക് മണ്ണിൽ
അഥവാ ഭൂമിയിൽ സ്ഥാനം പിടിക്കാൻ കഴിയുന്നതല്ല.

ഏതു കാലത്തും, എവിടെയും കൃഷിക്കാർ പണിമുടക്കിയാൽ സമൂഹത്തിൽ ഭക്ഷണത്തിനു
വേണ്ടിയുളള പരാക്രമങ്ങൾ ഉണ്ടാകുന്നതാണ്. രാജാവും മന്ത്രിമാരും
ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും
ഉൾപ്പെടെയുള്ള ജനങ്ങളെല്ലാം സർവ്വതും ഉപേക്ഷിച്ചുകൊണ്ട് ഭക്ഷണത്തിനു വേണ്ടി
പായുന്നതാണ്. ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങളെയും (ദൈവം) തീറ്റിപ്പോറ്റുന്നത്
കൃഷിക്കാരിലൂടെയാണ്. *യാതൊരാളും ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠനായി അറിയപ്പെടുന്ന
രാജാവിനേക്കാളും ചെറിയവരല്ലെന്നും ഭിക്ഷക്കാരനേക്കാൾ വലിയവരല്ലെന്നും
സുവ്യക്തമായി അറിഞ്ഞുകൊള്ളണം.*

സൃഷ്ടിയുടെ മേൽ നിയമങ്ങളെയും ആജ്ഞകളെയും അടിച്ചേൽപ്പിക്കാൻ അവകാശവും
അധികാരവുമുള്ളത് സൃഷ്ടി സ്ഥിതി സംഹാര *കർത്താവായ ദൈവത്തിനു* മാത്രമാണെന്നത്
അറിയാത്ത അടിമകളാണ് ഭൂമിയിൽ മുഴുവനും ഇന്ന് ! അതിനാൽ, ദൈവീകമായ ഗാന്ധിയൻ
നിസ്സഹകരണത്തിലൂടെ നികുതികൾ നൽകാതിരിക്കുക, അധമത്തങ്ങളെ എതിർക്കുക, എന്നിവ
ഇന്ന് ഭൂമിയിൽ സാദ്ധ്യമല്ല. ദൈവത്തിന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ,
ദൈവ-വിപ്ലവം  ഉടൻ ആരംഭിക്കുന്നതോടെ, ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ
നികുതികളും, നികുതി പിരിവ് കാര്യാലയങ്ങളും അവസാനിക്കുന്നതാണ്. അനേകം അധമ
കാര്യാലയങ്ങളും അധമ പ്രവൃത്തികൾ ചെയ്യുന്നവരും ഭൂമിയിലെങ്ങും ധാരാളമാണ്.
മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് അഥവാ അധമ പ്രവൃത്തികൾ ചെയ്തു
ജീവിക്കുന്നവരാണ് ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമീഷൻ,
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ,
തുടങ്ങിയവ. ദൈവ-വിപ്ലവത്തോടെ അധമ സ്ഥാപനങ്ങളെല്ലാം അവസാനിക്കുന്നതാണ്.

കൊള്ളസംഘങ്ങളെ നയിക്കുന്ന രാഷ്ട്രീയക്കാരും മത-ജാതി നേതാക്കളും മറ്റും
ധാർമ്മികമായിട്ട് അധഃപതിക്കുവാനുള്ള മുഖ്യ കാരണം മതപണ്ഡിതന്മാർക്കു പോലും ദൈവം
എന്താണെന്നും ദൈവീകമായ നീതി നിർവ്വഹണം എങ്ങനെയാണെന്നും അറിയാതെ പോയതാണ്.
ദൈവഭയം ഇല്ലാതെ വന്നു. വ്യത്യസ്ത മതങ്ങളിലെ പരസ്പര വിരുദ്ധങ്ങളും
അശാസ്ത്രീയങ്ങളുമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചേർന്ന്,
ദൈവത്തെയും ദൈവീക നീതിയെയും _ അറിയാതെയും വിഷയമാക്കാതെയും _
തോന്നുമ്പോലെയെല്ലാം ജീവിക്കുന്ന *മത-ജാതി-ഉപജാതി-രാഷ്ട്രീയ ജീവികളായിട്ട്*
മനുഷ്യരെ പരിവർത്തനപ്പെടുത്തി".


ചുവടെ സൂചിപ്പിച്ചിട്ടുള്ള ഇ-മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

*ദൈവവിപ്ലവം ഉടൻ !*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk

💓

No comments: