Thursday, March 29, 2018

Prayer relating Sexual Virtues

*ഓം*

*ഏകദൈവമായ മഹാദേവിക്ക്, മഹാദാസനും മഹാദേവനുമായ പരമശിവനോടു മാത്രവും, പരമശിവന് മഹാദേവിയോടു മാത്രവും ഉള്ളതുപോലെ;*
ഭാര്യക്ക് ഭർത്താവിനോടും, ഭർത്താവിന് ഭാര്യയോടും, അഥവാ *ഇണയോടു മാത്രം, കാമവികാരങ്ങളും കാമവിചാരങ്ങളും കാമസംഭാഷണങ്ങളും കാമലീലകളും കാമമനോഭാവങ്ങളും കാമബന്ധങ്ങളും ഉള്ളവളാക്കി / ഉള്ളവനാക്കി എല്ലായ്പ്പോഴും മഹാ-അനുഗ്രഹിക്കണമേയെന്ന് ദിവസവും ഏകദൈവമായ മഹാദേവിയോട് പ്രാർത്ഥിക്കുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുന്ന ദമ്പതികൾക്ക് മഹാദേവിയുടെ മഹാവാത്സല്ല്യം ഏറ്റവുമധികം ലഭിക്കുന്നതാണ്.*

*ധർമ്മ ശാസ്ത്ര പാഠങ്ങളെ ലളിതമായി പരസ്പരം ബോദ്ധ്യപ്പെടുത്താൻ ഉപകരിക്കുന്ന മറ്റൊരു പ്രാർത്ഥന കൂടി* കുറിക്കുന്നു. ഇഷ്ടം പോലെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

(1)
💓
*"യാതൊരു അഹംഭാവങ്ങളും, അജ്ഞാനങ്ങളും, അഹങ്കാരങ്ങളും, പൊങ്ങച്ചങ്ങളും, കാപട്യങ്ങളും, അസൂയകളും, അസത്യങ്ങളും, അധർമ്മങ്ങളും, അനീതികളും, അവിവേകങ്ങളും, ദുഷ്ക്കാമങ്ങളും, ദുഷ്ച്ചിന്തകളും, ദുശ്ശീലങ്ങളും, ദുഷ്ക്കോപങ്ങളും, ദുർഭാഷണങ്ങളും, ദുഷ്ച്ചെയ്തികളും, ദുർഗ്ഗുണങ്ങളും, ദുസ്വാർത്ഥങ്ങളും, യാതൊരിക്കലും ഉണ്ടാകാതെ എല്ലായ്പോഴും (ഈയുള്ളവനെ / ഈയുള്ളവളെ) മഹാഅനുഗ്രഹിക്കേണമേ"* എന്ന്
സാധിക്കുമ്പോഴെല്ലാം *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയോട് പ്രാർത്ഥിക്കുകയും, അവ നേടാനായി സദാ പ്രയത്നിക്കുകയും ചെയ്യുക.*

(2)
💓
*ഓം നമഃ ശിവായ* എന്ന ദൈവീക സ്തുതി *മാത്രം* സാധിക്കുമ്പോഴെല്ലാം മനസ്സിൽ സദാ ഉരുവിടുന്നത് ശീലമാക്കുക. ഉച്ചത്തിലും ഉരുവിടാം. *ഓം നമഃ ശിവായ* എന്നതിനു പകരം
*ഓം ശിവായ നമഃ, ദേവീ ശരണം, അമ്മേ ശിവാ* എന്നിവയും ഇഷ്ടം പോലെ ആവാം. *ഓം നമഃ ശിവായ = മഹാശിവയെ /മഹാദേവിയെ നമിക്കുന്നു. ശിവയിൽ ശിവനും, ശിവനിൽ ശിവയും ഉണ്ട്* എന്നും അറിയുക.


💓💓
*ദൈവ വിപ്ലവം* ആരംഭിക്കും വരെ,

മതപരമായ പദങ്ങളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് *ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്, അല്ലാഹു അക്ബർ,* 'സൃഷ്ടി സ്ഥിതി സംഹാര *കർത്താവായ ദൈവത്തിനു മാത്രം മഹത്വം,* തുടങ്ങിയ ഉന്നതമായ ദൈവീക വചനങ്ങളെ ഉപയോഗിക്കാനാവും.
💓💓


ദൈവീക വചനങ്ങളെ ഉച്ചരിച്ചാൽ മാത്രം പോരാ; വേഷം കെട്ടില്ലാതെ, *ധർമ്മശാസ്ത്ര പരമായി ജീവിക്കാനും* ശ്രദ്ധിക്കണം.

💓
സൂചിത മഹാഗ്രന്ഥത്തിൽ, ഈ സന്ദേശം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളെയും
*മഹാശാസ്ത്രപരമായി* വിശദീകരിച്ചിട്ടുണ്ട്. ദൈവീകമായ വ്യക്തിസ്വാതന്ത്ര്യത്തെ (ദു)രുപയോഗിച്ച് സന്ദേശത്തെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നവർ, മഹാശാസ്ത്ര പരമായി മാത്രം പരിശ്രമിക്കുന്നത് നന്നായിരിക്കും. മണ്ണായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യർ ഉൾപ്പെടെയുള്ള സമസ്ത ജീവികൾക്കും മണ്ണിൽ മഹാലയിച്ചിട്ടുള്ള/ അടിഞ്ഞിട്ടുള്ള നിയമങ്ങൾ മാത്രമേ ചേരുകയുള്ളൂ എന്ന് മണ്ണും ദൈവാംശവുമായ ശരീരം, വ്യക്തിയെ/ജീവാത്മാവിനെ അറിയിക്കുന്നുണ്ട്. *സർവ്വം മണ്ണടി.*

മൊബൈൽ ഫോണിൽ 'മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അറിയാത്ത കുട്ടികളും മുതിർന്നവരും,' പരിശ്രമിക്കണം ..... എളുപ്പമാണ്. 5-10 മിനുട്ടുകൾ കൊണ്ട് പഠിക്കാനാവും.

*ദൈവത്തിന്റെ മഹാഖര-രൂപമായ ഭൂമിയെ മഹാ-ഭവനമായും, മഹാദേവിയെയും മഹാദേവൻ കൂടിയായ പരമശിവനെയും, പ്രപഞ്ച- മഹാമാതാവായും പ്രപഞ്ചപിതാവായും യഥാക്രമം തിരിച്ചറിഞ്ഞാൽ, മനുഷ്യർ ഉൾപ്പെടെ സമസ്ത ജീവികളെയും, മഹാദേവിയുടെയും മഹാദേവൻ്റെയും കുഞ്ഞുങ്ങളായും, ഒരു കുടുംബത്തിലെ അംഗങ്ങളായും* മനസ്സിലാക്കാൻ കഴിയും. *ഗാന്ധിജിക്കും* മറ്റനേകർക്കും സത്ത ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു. പ്രായേണ ഭൂമിയിലെ മുഴുവൻ ജനങ്ങൾക്കും ദൈവീക പാഠം സ്വന്തമാവട്ടെ !

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, മഹാശാസ്ത്രപരം മാത്രവും, യാതൊരു മതങ്ങളുമായും ബന്ധമില്ലാത്തതും, സർവ്വ ജീവികളും ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിൻ്റെ സൃഷ്ടി സ്ഥിതി സംഹാര കർത്താവും, മഹാനീതിപതിയും, (മഹാപിതാവും) മഹാമാതാവും ഏകമഹാശക്തിയും, ഏകദൈവവുമായ മഹാദേവിയുടെ മഹാദാസനായ പരമശിവൻ.*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓

No comments: