Thursday, March 29, 2018

നാട്ടുവാസിയും കാട്ടുവാസിയും



*ഓം*

*നാട്ടുവാസി, കാട്ടുവാസി/ആദിവാസി* എന്നിങ്ങനെ മഹാവേദത്തിൽ മഹാശാസ്ത്രപരമായി
വിഭജിച്ചിട്ടുള്ളത് ഉടൻ ആരംഭിക്കുന്ന *ദൈവ-വിപ്ലവത്തിൽ യാഥാർത്ഥ്യമാകുന്നതും,
സാമൂഹിക-ശിക്ഷകൾ കാടുകളുമായും ദ്വീപുകളുമായും ബന്ധിക്കപ്പെടുന്നതും, ഇന്നത്തെ
ജയിലുകളും ശിക്ഷകളും അവസാനിക്കുന്നതും എങ്ങനെയാണെന്ന് ഹ്വസ്വമായി വിവരിക്കുന്നു.*

*ആദിവാസി* എന്ന പദം ഓരോ സൃഷ്ടി ചക്രത്തിന്റെയും ആരംഭത്തിലെ മനുഷ്യനെ
കുറിക്കുന്നു. ലഭ്യമായ ചരിത്രം സാക്ഷ്യവുമാണ്. ആദിവാസി *കാട്ടുവാസി*
കൂടിയാകയാൽ, നാണം വിഷയമാകുന്നവർ മരങ്ങൾ, മൃഗങ്ങൾ എന്നിവയുടെ തോലും, ഇലകളും
കൊണ്ട് വസ്ത്രങ്ങൾ ധരിക്കുന്നതാണ്.

മൃഗവേട്ട, ഫലങ്ങൾ എന്നിവയിൽ നിന്നും കൃഷിയിലേക്ക് ക്രമേണ ജീവിത
മാറ്റമുണ്ടാകുന്നു. മണ്ണായ ഭൂമിയിൽ മഹാലയി(പ്പി)ച്ചിട്ടുള്ള ഭൗതിക ശാസ്ത്ര
നിയമങ്ങളെ ഉപയോഗിച്ച് സാങ്കേതിക വികസനങ്ങൾ കാലാനുസൃതമായി നേടുന്നു. ഭക്ഷണം,
വസ്ത്രം, പാർപ്പിടം തുടങ്ങിയ ജീവിത ഘടകങ്ങൾ ആദ്യ അത്യാവശ്യങ്ങളാവുന്നു. ക്രമേണ
ബഹുവിധ ഭക്ഷണം, കാറ്, ബൈക്ക്, കപ്പൽ, വിമാനം, ഹെലികോപ്റ്റർ, റേഡിയോ, ടെലിവിഷൻ,
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിങ്ങനെ ആനന്ദങ്ങളെ അനന്തമായി നൽകുന്ന
വസ്തുക്കളുടെയും മറ്റും പട്ടിക നീളുന്നു. ആദിവാസിയും കാട്ടുവാസിയുമായിരുന്ന
മനുഷ്യന് *നാട്ടുവാസിയായി* പരിവർത്തനം ഉണ്ടാകുന്നതിന് (ദൈവം)
ആധാരമാക്കിയിട്ടുള്ളത് മുഖ്യമായും ഭൗതിക ശാസ്ത്ര സാങ്കേതിക വികസനങ്ങളെയാണ്.

*മഹാപ്രപഞ്ചത്തിന്റെ മഹാശാസ്ത്രം മനുഷ്യനു മാത്രം ദൈവം വെളിവാക്കുന്നതും
മനുഷ്യന് കൂടുതൽ ആനന്ദം നല്കുന്നതും വ്യക്തമായ ഉദ്ദേശത്തോടെയാണ്.
ആനന്ദത്തിന്റെ അനന്തമായ കലവറകൾ മനുഷ്യന് മനസ്സിലാക്കിക്കൊടുക്കുവാനും
'മോക്ഷ'ത്തിൽ എല്ലാ ആനന്ദങ്ങളും അനന്തങ്ങളായി അനുഭവിക്കാനുള്ള സാഹചര്യം
ഒരുക്കാനുമാണത്.*

മഹാശാസ്ത്രകാര്യങ്ങളെ മനുഷ്യനെ അറിയിക്കണമെങ്കിൽ, മനുഷ്യർക്ക് മറ്റുള്ള
ജീവികളുടെ ജീവിതരീതിയിൽ നിന്നും വ്യത്യസ്തമായ കാമവ്യവസ്ഥയോടെ പുതിയൊരു
ജീവിതരീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. വ്യക്തികളുടെ കൂട്ടമായ കുടുംബവും,
ജനസമൂഹവും, നാടുകളും, രാഷ്ട്രങ്ങളം സ്ഥാപിക്കപ്പെട്ടുകൊണ്ട്
ഭൂമിയിലൊക്കെയുമുള്ള മനുഷ്യരെ ശാസ്ത്രപരമായി ബന്ധിപ്പിക്കുന്ന
ജീവിതപദ്ധതിയാണത്. സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.

((ഏറ്റവും ചുരുക്കി കുറിക്കുന്നു:- മനുഷ്യരുടെ ചുറ്റുമുള്ള പശു, ആട്, പൂച്ച,
മുയൽ, പട്ടി, എരുമ, പുലി, സിംഹം തുടങ്ങിയ ജീവികളെല്ലാം രക്തബന്ധങ്ങൾ
വിഷയമല്ലാതെ കാമബന്ധങ്ങളിൽ ഏർപ്പെടുമ്പോലെ *മനുഷ്യജീവിയും ഏർപ്പെടുകയാണെങ്കിൽ
കുടുംബം, സമൂഹം എന്നിങ്ങനെയുള്ള വ്യവസ്ഥിതികൾ സാധ്യമല്ലാതെ വരും.* അതു
കണക്കാക്കിക്കൊണ്ട് മഹാശക്തിയായ ദൈവം മനുഷ്യരുടെ ജനന- ജീവിത- മരണങ്ങളിലെ എല്ലാ
അവസ്ഥകളും മറ്റുള്ള ജീവികളുടേതിൽ നിന്നും വിഭിന്നമായി സംവിധാനം ചെയ്തിരിക്കയാണ്.
രണ്ട് ഉദാഹരണങ്ങൾ പറയാം.
1) ഒരു ആട് 2-3 കുട്ടികളെ പ്രസവിക്കുമ്പോൾ ഏതാനും മിനുട്ടുകൾ കൊണ്ടുതന്നെ
ആട്ടിൻകുട്ടികൾ എണീറ്റ് ചാടുകയും ഓടുകയും ചെയ്യുന്നു, ആടിന്റെ പാൽ
ഉൾപ്പെടെയുള്ള പരിചരണം ആട്ടിൻകുട്ടികൾക്ക് കുറഞ്ഞ നാളുകളിലേക്ക് മതിയാകുന്നു.
ഏതാനും ആഴ്ചകൾകൊണ്ട് ആട്ടിൻകുട്ടികളും പശുക്കിടാവുകളും പൂച്ചക്കുഞ്ഞുങ്ങളും
മുയൽ കുഞ്ഞുങ്ങളും മറ്റും പ്രായപൂർത്തിയാകുന്നു. അവയുടെ ഇണകളായി സഹോദരങ്ങളും
മാതാവും പിതാവുമൊക്കെ പരിണമിക്കുന്നുണ്ട്; എന്നാൽ *മനുഷ്യരുടേതു പോലെയുള്ള
രക്തബന്ധ രതിനിയന്ത്രണബോധം മറ്റുള്ള ജീവികൾക്ക് വേണമെന്ന് മതനേതൃത്വങ്ങൾ
ഉൾപ്പെടെയുള്ള മനുഷ്യർ പറയില്ല,* മനുഷ്യർക്ക് നിയന്ത്രിക്കാനാവുന്ന
കാര്യങ്ങളുമല്ല അവ.
നിയന്ത്രിക്കേണ്ടതായ ആവശ്യവും ഉണ്ടാകുന്നില്ല. അതേസമയം, അവയുടെ സ്രഷ്ടാവും
രക്ഷകനും മഹാനീതിപതിയുമായ ദൈവം അത്തരം കാമബന്ധങ്ങളെ *മറ്റുള്ള ജീവികൾക്ക്
അനുവദിച്ചിരിക്കുന്നു* എന്ന് പ്രകടമായും വെളിപ്പെടുന്നുണ്ട്.
2) മനുഷ്യക്കുഞ്ഞിനെ പ്രസവിക്കുമ്പോൾ കുഞ്ഞിന് ചരിഞ്ഞുകിടക്കുവാൻ പോലും
പരസഹായം ആവശ്യമാക്കിക്കൊണ്ട് പരസ്പര സഹകരണം എന്ന അടിസ്ഥാനഘടകം
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, *കുഞ്ഞ് കുട്ടിയാവാനും കുട്ടി കുമാരനോ കുമാരിയോ
ആവാനും യുവാവോ യുവതിയോ ആവാനും വൃദ്ധനോ വൃദ്ധയോ ആവാനും .... നീണ്ട
വർഷങ്ങൾതന്നെ* ആവശ്യമാക്കിയിരിക്കുന്നു. *പ്രായേണ ശാസ്ത്രജ്ഞാനം ഉണ്ടാകുംവിധം
ശാരീരിക വളർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു;
അങ്ങനെയല്ലാതെ മനുഷ്യക്കുഞ്ഞുങ്ങൾ ഒരുവർഷക്കാലം കൊണ്ട് യുവാവോ യുവതിയോ
ഒക്കെയായി വളർന്നിരുന്നെങ്കിൽ മനുഷ്യരുടെ ജീവിതം മറ്റുള്ള ജീവികളുടേതുപോലെ
തന്നെ ആകുമായിരുന്നു* എന്ന് അല്പം ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്. ))

...

*മനുഷ്യ ജീവികളിലെ ഭൂരിപക്ഷത്തിനും നാട്ടുവാസികളായി പരിവർത്തനം ഉണ്ടാകുമ്പോൾ;
അവർക്ക് 'മറ്റുള്ള ജീവികളെയും പരിവർത്തനമുണ്ടാകാത്ത ആദിവാസികളെയും' ഭരിക്കാൻ
അവകാശവും അധികാരവും ഉണ്ടെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് പ്രവർത്തിക്കുമ്പോഴാണ്
കൊടുംപാതകവും കടുത്ത ദൈവനിന്ദകളും ആരംഭിക്കുന്നത്.*

മറ്റുള്ള ജീവികളെയും സർവ്വരെയും സൃഷ്ടിച്ച *ദൈവത്തിനു മാത്രമാണ് മഹാനീതി
വിധിക്കാനും നടപ്പാക്കാനും അവകാശവും അധികാരവും ഉള്ളതെന്നു* തിരിച്ചറിഞ്ഞ്
*മണ്ണിൽ മഹാലയിച്ചിട്ടുള്ള ധർമ്മശാസ്ത്രത്തെ പിൻപറ്റുവാൻ തയ്യാറാകുമ്പോൾ,
കാട്ടിലും, കാട്ടിൽ ജീവിക്കുന്നവർക്കും, തങ്ങളെ പ്പോലെ സ്വാതന്ത്ര്യം ഉണ്ടാവണം
എന്ന് ഉറപ്പിച്ച് കാട്ടിൽ നിന്നും സമ്പൂർണ്ണമായി പിന്മാറാൻ നാട്ടുവാസികൾക്കു
കഴിയുന്നതാണ്.* കാട് കയ്യേറുവാനോ കാട് ഭരിക്കുവാനോ നാട്ടിലെ ജനസേവകർക്ക്/
ഭരണാധികാരികൾക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.

...
മണ്ണായ ഭൂമിയിൽ മഹാലയിച്ചിട്ടുള്ള 'ഭൗതിക അസ്തിത്വം ഉള്ളതായ' ധർമ്മശാസ്ത്രം
പ്രകാരമുള്ള നിയമങ്ങളെ അനുസരിച്ചും, ഭൗതിക ശാസ്ത്രസൗകര്യങ്ങളെ ആസ്വദിച്ചും
നാട്ടിൽ ജീവിക്കുന്നവരെ *നാട്ടുവാസി* എന്നും; ധർമ്മശാസ്ത്രം പ്രകാരം അല്ലാതെ,
ജന്തുക്കളെപ്പോലെ കാട്ടിൽ ജീവിക്കുന്നവരെ *കാട്ടുവാസി* എന്നും വിഭജിക്കുക
കൂടിയാണ് ചെയ്യുന്നത്.
...

നാട്ടിൽ സസ്യങ്ങളും വൃക്ഷങ്ങളും ചിട്ടകളോടെ കൃഷി ചെയ്യുന്നു ; കാട്ടിൽ
(അത്തരം) കൃഷി പൊതുവെ ഇല്ല ; സസ്യങ്ങളും വൃക്ഷങ്ങളും ചിട്ടയില്ലാതെ ഇടതൂർന്നു
വളരുന്നു, കാടിന്റെ സൃഷ്ടി അങ്ങനെയാണ്.

*സമൂഹ ജീവിതകാര്യങ്ങളിൽ ചിട്ടകളെ അഥവാ ശാസ്ത്ര നിയമങ്ങളെ പാലിക്കാതെ,
ജന്തുക്കളെ പ്പോലെ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, തിരുത്താൻ
തയ്യാറായില്ലെങ്കിൽ, അവർക്ക് നാട്ടിൽ ജീവിക്കാൻ അവകാശം ഉണ്ടായിരിക്കുന്നതല്ല;
അവരെ കാട്ടിലയക്കേണ്ടതുണ്ട് എന്ന ധർമ്മശാസ്ത്ര പാഠവും മണ്ണ് തരുന്നു. അതായത്
*ധർമ്മശാസ്ത്ര വിരുദ്ധമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള സൗകര്യം
തരപ്പെടുത്തിക്കൊടുക്കുവാൻ* കൂടി കാടിനെ ഉദ്ദേശിച്ചിട്ടുണ്ട്. അതനുസരിച്ച്
'ധർമ്മ ശാസ്ത്ര ശാഖയായ  സദാചാര ശാസ്ത്രപ്രകാരം,' നാട്ടുവാസത്തിന് ചേരാത്ത
മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്നവരെയും, മറ്റുള്ള ജീവികളുടേതു
പോലെയുള്ള സെക്സ് ആഗ്രഹിക്കുന്നവരെയും, കടുത്ത തെറ്റുകൾ ചെയ്യുന്നവരെയും
നാട്ടിൽ ജീവിക്കാൻ അനുവദിച്ചു കൂടാ എന്നും വന്യമൃഗ സ്വഭാവങ്ങൾ ഉള്ളവരെ
വന്യമൃഗങ്ങൾ ഉള്ള കാട്ടിലേക്ക്, (തിരുത്തിയെന്ന് ഉറപ്പാകുന്ന കാലംവരെ)
അയക്കണമെന്ന പാഠവും മണ്ണിൽ അന്തർലീനമാണ്. ശാസ്ത്രസൗകര്യങ്ങളെ നിഷേധിക്കുന്ന
ദ്വീപുകളിലേക്ക് താൽക്കാലികമായോ സ്ഥിരമായോ കടത്താമെന്നും കൂടി മണ്ണിലെ
ധർമ്മശാസ്ത്രം വിധിക്കുന്നുണ്ട്.

ധർമ്മശാസ്ത്രങ്ങളെ തെറ്റിച്ചു ജീവിക്കുന്നവർക്ക് *ഭൗതികശാസ്ത്ര സൗകര്യങ്ങൾ
യാതൊന്നും കാട്ടിൽ അനുവദിച്ചുകൂടാ.* ഉടുവസ്ത്രത്തോടെ മാത്രമാണ് കാട്ടിലേക്ക്
യാത്ര അയക്കേണ്ടത്. *അധമനായ രാജാവിനോടും അങ്ങനെ തന്നെ.* അതേസമയം, സ്ത്രീകൾ
ശിക്ഷിക്കപ്പെട്ടോ ഉറ്റവരെ അനുഗമിച്ചോ, കാട്ടിൽ പോകുമ്പോൾ, അവർക്ക് ചുമന്നു
കൊണ്ടു പോകാൻ കഴിയുന്നത്ര സ്വന്തം വസ്ത്രങ്ങൾ കൊണ്ടു പോകാവുന്നതാണ്.

നാട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന ജനങ്ങളുടേതെന്ന് കരുതപ്പെടുന്ന
സ്വത്തുക്കളെ താല്ക്കാലികമായോ സ്ഥിരമായോ പൊതുഖജനാവിൽ ചേർക്കാനും ശാസ്ത്രം
വിധിക്കുന്നു. *മഹാപ്രപഞ്ചത്തിലെ എല്ലാ സമ്പത്തുകളും മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച
മഹാശക്തിയായ ദൈവത്തിന്റേതാണ്; മനുഷ്യന് അവയിൽ ശാസ്ത്രപരമായി എത്രത്തോളം അവകാശം
ദൈവം നൽകിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ 'മഹാവേദത്തിലെ സാമ്പത്തികശാസ്ത്ര
പാഠങ്ങളിൽ വിശദമായി ലഭ്യമാണ്.*

ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളെ മാത്രം പരിഹരിക്കാനായി 'ജനങ്ങൾ ചെല്ലും ചെലവും
കൊടുത്ത് നിയമിച്ചിട്ടുള്ളവരായ ജനസേവകർ' *അധികാരികൾ* എന്ന കള്ളപ്പേരിൽ
തെമ്മാടികളായിട്ട് = എമ്പോക്കികളായിട്ട് അധഃപതിച്ച്, *ജനങ്ങൾക്ക്
സ്വതന്ത്രമായി തൊഴിൽ ചെയ്യാൻ വരെ തടസ്സങ്ങൾ സൃഷ്ടിക്കുകയും, ലൈസൻസ്, നികുതികൾ
തുടങ്ങിയ അധമ കാര്യങ്ങൾ കൊണ്ട് ഇന്ന് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.*
അധമകാര്യങ്ങളെ നിയന്ത്രിക്കുവാനും തടയുവാനും കൂടി ചുമതലയുള്ള ജനസേവകർ
മദ്യനിർമ്മാതാക്കളായും മദ്യകച്ചവടക്കാരായും സെക്സ്-പരസ്യങ്ങളെ
പ്രോത്സാഹിപ്പിക്കുന്നവരായും കാമാർത്തരായും മറ്റും ഇന്ന്
അധഃപതിച്ചിരിക്കുകയാണ് എന്നു പറയുമ്പോൾ മത-രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ
ഭൂമിയിലെ ജനങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങൾ കാട്ടുവാസത്തിന് യോഗ്യരായിരിക്കുന്നു
എന്ന് പെട്ടെന്ന് മനസ്സിലാക്കാം. എന്നാൽ *ദശാബ്ദങ്ങളോ ശതാബ്ദങ്ങളോ കൊണ്ട്
ദുഷിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതികളുടെ ഭാഗമായിരിക്കയാലും, മഹാപ്രപഞ്ചത്തിലെ
മഹാസത്യങ്ങളെ അറിയാതെ അജ്ഞാനം നിമിത്തം സംഭവിച്ച പിഴവുകളാകയാലും,* മറ്റും *മായ
/ദൈവം* പ്രത്യക്ഷമാകുന്നതോടെ പെട്ടെന്ന് മാനസികപരിവർത്തനം
ഉണ്ടാകുമെന്നതിനാലും, അപൂർവ്വം ചിലർ ഒഴികെ ഇന്നത്തെ നാട്ടുവാസികളെ കാട്ടിൽ
അയക്കേണ്ടിവരില്ല.

...
ഭൂമിയിലെ വ്യത്യസ്ത രാജ്യങ്ങളിൽ ഇന്നുള്ള ശിക്ഷാസമ്പ്രദായങ്ങൾ മുഴുവൻ
ധർമ്മശാസ്ത്ര വിരുദ്ധമാണ്; അവ അവസാനിപ്പിക്കേണ്ടതും ധർമ്മശാസ്ത്ര പരമായി
ശുദ്ധീകരിക്കേണ്ടതും എങ്ങനെയാണെന്ന് സൂചിത മഹാഗ്രന്ഥത്തിൽ
വിശദീകരിച്ചിട്ടുണ്ട്. *അധർമ്മികളെയും നിരവധി കുറ്റവാളികളെയും കാട്ടിലേക്ക്
അയക്കുമ്പോൾ, ജയിലുകൾ പോലെയുള്ള അധമ സംവിധാനങ്ങൾ ഒഴിവാകുന്നതാണ്.* മണ്ണായ
ഭൂമിയിൽ മഹാലയിച്ചിട്ടുള്ള ലഘുവും ലളിതവുമായ ധർമ്മശാസ്ത്ര നിയമങ്ങൾ പ്രകാരം
ജനങ്ങൾക്ക് സാമാന്യ നീതി നടപ്പാക്കാൻ സ്വയം കഴിയുമെന്നിരിക്കെ, യഥാർത്ഥമായുള്ള
പൊതു ആവശ്യങ്ങൾക്ക് മാത്രമാണ് ഗ്രാമസഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന പോലീസ്
സേനയുടെ ആവശ്യം ഉണ്ടാവുക. *ധർമ്മശാസ്ത്രത്തെ അനുസരിച്ച് ജനങ്ങളും, അവരുടെ
ഭാഗമായ പോലീസ് സേനയും പ്രവർത്തിക്കുന്നു എന്നല്ലാതെ തെറ്റും ശരിയും
വിഷയമാക്കാതെ വ്യക്തികളെ അനുസരിക്കുന്ന ഇന്നത്തെ മൂഢ/വഷളൻ സമ്പ്രദായം
ഉണ്ടാവില്ല.* 'പലപ്പോഴും ജനങ്ങളും പോലീസും ഒന്നിച്ചു ചേർന്ന് ' ശിക്ഷിച്ചു
കഴിഞ്ഞ തെമ്മാടികളെ കാട്ടിലയക്കുക, സ്ത്രീപീഡനം പോലെയുള്ള കടുത്ത അപരാധത്തിന്
പീഡിപ്പിക്കപ്പെട്ടവരോ ഉറ്റവരോ തനിച്ചോ സേനയുടെ സഹായത്തോടെയോ വധിച്ചവരുടെ
ശവമടക്കുക എന്നിങ്ങനെ സേനയുടെ സേവനം പുനഃക്രമീകരിക്കപ്പെടുന്നു.
*പീഡനത്തിനിരയായ വ്യക്തികൾക്കും ഉറ്റവർക്കും പ്രതികളെ ശിക്ഷിക്കാനും മാപ്പ്
നൽകാനും* ദൈവീകമായ ശിക്ഷാ സമ്പ്രദായത്തിൽ അവസരമുണ്ട്. അതിന് ഉപരിയായി
*കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മഹാനീതി നിർവ്വഹണത്തെ മഹാനീതിപതിയായ മഹാദേവി,
'ഓംകാര നീതിശാസ്ത്രം' എന്ന മഹാനീതിശാസ്ത്ര പ്രകാരം നിർവ്വഹിക്കുന്നത്
എങ്ങനെയാണെന്ന് സൂചിത മഹാഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്.*

മണ്ണായ ഭൂമിയിലെ വസ്തുക്കളിൽ/മൂലകങ്ങളിൽ ഭൗതിക ശാസ്ത്ര നിയമങ്ങളെ പോലെ
ധർമ്മശാസ്ത്ര നിയമങ്ങളും മഹാലയി(പ്പി)ച്ചിട്ടുള്ളതിനാൽ നിയമ സഭകളുടെ ആവശ്യം
ഉണ്ടാകുന്നതല്ല. ദൈവീകമായ രാജഭരണ സമ്പ്രദായം അനുസരിച്ച് രാജാവും 5
മന്ത്രിമാരും ചേർന്ന് നീതി ന്യായ വിചാരണ തത്സമയം ചെയ്യുന്നതോടെ ഇന്നത്തെ കോടതി
സമ്പ്രദായവും ഒഴിവാകുന്നതാണ്.

....

എല്ലാ സൃഷ്ടി ചക്രങ്ങളുടെയും ആരംഭത്തിലെ ആദിവാസികളാണ് / കാട്ടുവാസികളാണ് 100
മനുഷ്യജന്മങ്ങളിലെ 80-90 പുനർജന്മങ്ങളിലൂടെ 'മായ' പ്രത്യക്ഷമാകുന്ന കാലത്ത്
നാട്ടിലുണ്ടാവുക എന്നത് കണക്കാക്കിയാൽ കാട്ടുവാസികളെ തരം താണവരായി കാണില്ല.
മായ /ദൈവം ഉടൻ ഭൂമിയിലെങ്ങും പ്രത്യക്ഷമാകുന്നതോടെ സംശയങ്ങൾ
അവസാനിക്കുന്നതാണ്. *ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും, ഏകമഹാശക്തിയും
മഹാനീതിപതിയും മഹാപിതാവും മഹാമാതാവുമായ മഹാദേവി എല്ലാ സൃഷ്ടി ചക്രങ്ങളിലെയും
ജനങ്ങൾക്ക് മോക്ഷത്തെ മഹാഅനുഗ്രഹിച്ചു നൽകുന്നത്, ദൈവഭാഗവും പ്രപഞ്ചപിതാവുമായ
പരമശിവനി*ലൂടെ* യാണെന്ന് പ്രസ്താവിക്കുമ്പോൾ പരമശിവന്റെ വസ്ത്രം
*മൃഗത്തോലായത്* എന്തുകൊണ്ടാണ് എന്ന് അറിയണം. സർവ്വത്തിനും അതീതമായ ദൈവത്തിന്റെ
പ്രതിനിധി കൂടിയായ പരമശിവൻ, കാലാതീതനായി ജനങ്ങളെ  ബോദ്ധ്യപ്പെടുത്താൻ
*സൃഷ്ടിചക്രത്തിന്റെ ആരംഭ കാലത്തും ലഭ്യമായ 'കാലാതീതമായ മൃഗത്തോലിനെ'
വസ്ത്രമായി ധരിക്കുവാൻ ബാദ്ധ്യസ്ഥനാണ്.*

💓
ഭൂമിയിലെങ്ങും മഹാശാസ്ത്രമൂലവും, ആദിവചനവും സൃഷ്ടി മന്ത്രവും, ശബ്ദ ബ്രഹ്മവും,
അക്ഷര ബ്രഹ്മവും, ഏകമഹാശബ്ദവും, മഹാസംഗീതവും, സംഹാര കാഹളവും, മഹാദേവിയുടെ
മഹാചിരിയുമായ *ഓം* മുഴക്കി ക്കൊണ്ട് *മായ/ദൈവം* പ്രത്യക്ഷമാകുമ്പോൾ,
01.01.0001 എന്ന പുതിയ കലണ്ടറോടെ 33 വർഷം *ദൈവ വിപ്ലവം*, 500 വർഷം *ദൈവ
രാജ്യം*, 5000 വർഷത്തെ *സൃഷ്ടിചക്ര സംഹാരം* എന്നിവയാണ് തുടരുക. ഭൗതിക ശാസ്ത്ര
സാങ്കേതിക വികസനങ്ങളിലൂടെ നേടിയവ ഒന്നൊന്നായി അവസാനിക്കുന്നതും, സംഹാരം
പൂർത്തിയായിട്ട് അടുത്ത സൃഷ്ടി ചക്രങ്ങളിലെ 33 വർഷങ്ങളിൽ മരത്തോൽ, മൃഗത്തോൽ,
ഇലകൾ എന്നിവ മാത്രമായി വസ്ത്രങ്ങൾ ചുരുങ്ങുന്നതും, പതിയെ അന്നത്തെ
ആദിവാസികളുടെ ചര്യകൾക്ക് പരിവർത്തനം ഉണ്ടാകുന്നതുമാണ്.

💓
*ദൈവ വിപ്ലവം* തമാശയോ അസംബന്ധമോ അല്ല. *മഹാദേവി* ഈയുള്ളവന്റെ നാവിൽ
മഹാദശമി/വിജയദശമി രാത്രിയിൽ *ഓം* കുറിച്ചത് ഉൾപ്പെടെയുള്ള മഹാകാര്യങ്ങൾ
പ്രകാരം അറിയിച്ചിട്ടുള്ളതാണ്. *മത-ജാതി-രാഷ്ട്രീയ-ദേശീയ ജീവികളായി അധഃപതിച്ച
മനുഷ്യർ ഭൂമിയിലെ സമസ്ത ജീവിത മേഖലകളെയും വഷളാക്കിയിട്ടുള്ളത് *പ്രത്യക്ഷമായ
ദൈവീക ഇടപെടൽ കൊണ്ട് മാത്രമേ പരിഹരിക്കാൻ കഴിയൂ.* മണ്ണിൽ മഹാലയിച്ചിട്ടുള്ള
'സദാചാര ശാസ്ത്രം, നീതി ന്യായ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, തൊഴിൽ ശാസ്ത്രം,
തുടങ്ങിയ ശാഖകൾ ഉള്ളതായ ധർമ്മശാസ്ത്രത്തെ' സമസ്ത ദേശങ്ങളിലെയും ഭരണഘടനയായി
പുനഃസ്ഥാപിക്കേണ്ടതുമുണ്ട്;* അതിന് *ദൈവ വിപ്ലവം മാത്രമാണ് ഏക പോംവഴി.* എപ്പോൾ
ആരംഭിക്കുമെന്ന് കൃത്യമായി പറയാൻ തൽക്കാലം കഴിവില്ല; *മഹാദേവി മഹാഉചിതമായ
സമയത്ത് മാത്രമാണ്* ഈയുള്ളവനെയും അറിയിക്കുക; *മഹാശരിയും* അതുതന്നെയാണ്.

 💓
*ദൈവ വിപ്ലവം ഉടൻ!*

*ദൈവീകമായ സ്നേഹ വാത്സല്യങ്ങളോടെ, ജീവിയോ സ്ത്രീയോ പുരുഷനോ അല്ലാത്തതും,
ഏകമഹാശക്തിയും മഹാനീതിപതിയും മഹാപിതാവും മഹാമാതാവുമായ മഹാദേവിയുടെ മഹാദാസൻ.*

💓
Ref. *മഹാവേദം* :
https://drive.google.com/file/d/0B3b8QSCTai1PbHR5OGVPSGpFbVk/view?usp=drivesdk
💓

No comments: